Tuesday, 28 June 2022

928. കൈരളിട്ടീവീഷെയ൪വിലു്പ്പനയിലു് ലോകമലയാളികളെപ്പറ്റിച്ചുകൊണു്ടുവന്നതുപോലെ കെ-റെയിലു്പ്പണം കേരളമിപ്പോളു്ക്കൊണു്ടുവരുമെന്നുംപറഞ്ഞു് കാത്തിരിക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയും

928

കൈരളിട്ടീവീഷെയ൪വിലു്പ്പനയിലു് ലോകമലയാളികളെപ്പറ്റിച്ചുകൊണു്ടുവന്നതുപോലെ കെ-റെയിലു്പ്പണം കേരളമിപ്പോളു്ക്കൊണു്ടുവരുമെന്നുംപറഞ്ഞു് കാത്തിരിക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kamjana. Graphics: Adobe SP.


കെ-റെയിലു്പ്പദ്ധതിയുമായി ബന്ധപ്പെട്ടു് മുഖ്യമന്ത്രിവിളിക്കുന്ന യോഗങ്ങളെല്ലാം ആപ്പദ്ധതികൊണു്ടു് വരുമാനവും ലാഭവും പ്രയോജനവുമുള്ളവരുടേതാണു്, ആപ്പദ്ധതികൊണു്ടു് കഷ്ടനഷ്ടം സംഭവിക്കുന്നവരുടേതും സ്വന്തം കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവരുടേതുമല്ല. അതായതു്, കേരളത്തി൯റ്റെയൊരു മുഖ്യമന്ത്രിയല്ല ഈ യോഗങ്ങളു് വിളിക്കുന്നതു്, അവ൪ക്കു് പുതിയൊരു നിക്ഷേപബിസിനസ്സവസരമൊരുക്കി അതിലു്നിന്നും സ്വകാര്യവരുമാനം പ്രതീക്ഷിക്കുന്ന അവരുടെയൊരു നിക്ഷേപകവരുമാനപ്പങ്കാളിയാണു്. സ്വന്തമായി അമേരിക്കയിലു്പ്പോയി സ്വന്തം ഗുരുതരരോഗത്തിനുചികിത്സിക്കാ൯ ജനങ്ങളു്നലു്കുന്നതല്ലാതെ കാലു്ക്കാശ്ശുപോലും മക്കളോ മരുമക്കളോ കൊടുക്കാത്ത സ്വന്തമായുമില്ലാത്ത പരമദരിദ്രനായ മുഖ്യമന്ത്രിവന്നിറങ്ങുന്നതു് ജനങ്ങളു്നലു്കി ഓസ്സിനുകിട്ടുന്ന കാറിലും പോലീസ്സകമ്പടിയോടെയുമാണെന്നേയുള്ളൂ; ഈ യോഗങ്ങളുമായി ബന്ധപ്പെട്ട കൈയ്യിലിരിപ്പും പരിപാടികളും അജ൯ഡയും സു്റ്റേറ്റി൯റ്റെ ക്ഷേമതാലു്പ്പര്യങ്ങളുമല്ല- അവയെല്ലാം എങ്ങനെ അന്യ൯റ്റെ പോക്കറ്റിലിരിക്കുന്ന പണം സ്വന്തംപോക്കറ്റിലും ബാങ്കക്കൗണു്ടുകളിലും വിദേശനിക്ഷേപഫോളിയോകളിലുംവരുത്തി സാധാരണപാ൪ട്ടിസഖാക്കളിലു്നിന്നും വ്യത്യസു്തനായി പണദാരിദ്ര്യത്തെക്കുഴിച്ചുമൂടി സമ്പന്നനായി സുഖിച്ചുജീവിക്കാമെന്നതാണു്. ഈ ഒണു്വേച്ചാനലു്പ്പ്രസംഗയോഗങ്ങളുടെ ലക്ഷൃവും നടത്തിപ്പുരീതിയും തിരുവനന്തപുരത്തുമതേ, കൊച്ചിയിലുമതേ. കോഴിക്കോട്ടുമതേ!

ഇതെങ്ങനെയെന്നാലു്, കൈരളിച്ചാനലെന്നുപറയുന്ന പാ൪ട്ടിചാനലിനുവേണു്ടി പിണറായിവിജയനെന്നുപറയുന്ന പാ൪ട്ടിനേതാവു് നേരിട്ടു് ഗളു്ഫുരാജ്യങ്ങളിലടക്കംപോയി അവിടെ മണലു്ക്കാടുകളിലു്ജോലിചെയു്തു് വിയ൪പ്പൊഴുക്കിയുണു്ടാക്കിയ മലയാളികളുടെപണം ആ ഒണക്കച്ചാനലിലു് നിക്ഷേപമെന്നുപറഞ്ഞു് തട്ടിച്ചടിച്ചുകൊണു്ടുവന്നു് ഇന്നു് 2022ലു് ഇരുപത്തിരണു്ടുവ൪ഷംകഴിഞ്ഞിട്ടും ജോലിയുംനഷ്ടപ്പെട്ടു് ജീവിതവുംവഴിമുട്ടി തിരിച്ചുവന്നിരിക്കുന്നയാപ്പാവങ്ങളു്ക്കു് എത്രശ്രമംനടത്തിയിട്ടും തിരിച്ചുകൊടുക്കാതെ സാമ്പത്തികവഞു്ചനയും പറഞ്ഞുപറ്റിപ്പുംനടത്തിയിട്ടു് ചാനലു്പൊളിഞ്ഞു, അതു് വിലു്ക്കാ൯വെച്ചിരിക്കുകയാണു്, ആപ്പണംകിട്ടുമ്പോളു് തരാമെന്നുപറഞ്ഞു് കുറേവ൪ഷങ്ങളായി അവരെ നടത്തിച്ചുകൊണു്ടിരിക്കുന്നില്ലേ, അതേപോലെതന്നെ! അവരിപ്പോളവിടെ കൈരളിച്ചാനലി൯റ്റെമുന്നിലു് സത്യാഗ്രഹമിരിക്കുന്നെന്നുകേട്ടു.

അതി൯റ്റെ ഒരുവലിയപതിപ്പാണു് അതേപിണറായിവിജയ൯ അതേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവും മുഖ്യമന്ത്രിയുമായി പ്രകടനംനടത്തിക്കൊണു്ടു് കെ-റെയിലെന്നുംപറഞ്ഞുവിളിച്ചുകൂട്ടിക്കൊണു്ടിരിക്കുന്ന ഇപ്പോഴത്തെയീയോഗങ്ങളും പത്രത്തിലാപ്പണം കൈയ്യിലു്വരുത്തുന്നതിനുവേണു്ടി കെ-റെയിലെന്നുംപറഞ്ഞു് കൊടുത്തുകൊണു്ടിരിക്കുന്ന തുട൪ച്ചയായപരസ്യങ്ങളും. ഇതേപത്രങ്ങളും ഇതേപോലുള്ള തട്ടിപ്പുകാരുംകൂടിയാണു് കേരളത്തിലു് കഴിഞ്ഞദശകങ്ങളിലു് ആടുമാഞു്ചിയംതേക്കുകോഴിഫാമുകളെന്നും കംപ്യൂട്ട൪സ്ഥാപനക്കോഴു്സ്സുപരസ്യങ്ങളെന്നുമൊക്കെപ്പറഞ്ഞു് പ്രതിദിനം ഫുളു്പ്പേജുപരസൃങ്ങളു്നലു്കി കേരളത്തിലു് പതിനായിരക്കണക്കിനുകോടിരൂപയുടെ തട്ടിപ്പുനടത്തിയതു്. ഇപ്പോളു് അതേപത്രങ്ങളു് പിണറായിവിജയനെന്നൊരു പുതിയയാളെയുമവതരിപ്പിച്ചു് പുതിയതട്ടിപ്പിനിറങ്ങിയിരിക്കുന്നു!

സംസ്ഥാനത്തി൯റ്റെവിവിധഭാഗങ്ങളിലു് മുഖ്യമന്ത്രിവിളിച്ചുകൂട്ടുന്നയായോഗങ്ങളിലു് ആക്കൂടുന്ന ക്ഷണിക്കപ്പെട്ടയവരെയിളക്കിവിട്ടു് അവരുടെചെലവിലു് കെ-റെയിലഴിമതിപ്പദ്ധതിയെയെതി൪ക്കുന്നവരെയെതി൪ക്കാനാണു് ഈയോഗങ്ങളെല്ലാം. ‘പോലീസ്സിനെവെച്ചു് അറ്റകൈപ്പ്രയോഗങ്ങളു്നടത്തി ജനങ്ങളെച്ചതച്ചില്ലെങ്കിലു് നമ്മുടെപദ്ധതികളൊന്നുംനടക്കില്ലെടേ’യെന്നു് അവരെയറിയിച്ചു് സംസ്ഥാനത്തു് സാമ്പത്തികയട്ടിമറിയു്ക്കവരുടെയനുമതിയും നാനാവിധസഹകരണവും പിന്തുണയുംവാങ്ങാനാണീയോഗങ്ങളെല്ലാം. ഈ കോഴിയു്ക്കിപ്പം മുലവരുമെന്നുംപറഞ്ഞുനടക്കുന്നയീ കള്ളപ്പണക്കാരെല്ലാം അവരുടെകൈയ്യിലുള്ളയാപ്പണം മുമ്പു് കൈരളിട്ടീവിയിലു്ക്കൊണു്ടിട്ടു് ടീവീമുതലാളിമാരായപോലെ അവിടെക്കൊണു്ടുപോയി തട്ടിക്കൊടുക്കുമെന്നുമുറപ്പാണു്- കെ-റെയിലു്മുതലാളിമാരാകാ൯. കൈയിലു്പ്പണമുള്ളയലു്പ്പ൯മാരും പുങ്ക൯മാരുമായമലയാളികളെപ്പറ്റിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലാണോ വേലയില്ലാതിരിക്കുന്നതു്! കൈരളിട്ടീവിയിലെന്നപോലെ കെ-റെയിലിലുമവ൪ പിണറായിവിജയനെവിറ്റാണു് ആളുംപണവുംപിടിക്കുന്നതു്. അതല്ലേ ആപ്പാ൪ട്ടിയുടെ അഖിലേന്ത്യാനേതൃത്വംപോലും ആപ്പണവുംകണു്ടുകൊണു്ടു് വായിലു്വെള്ളവുമുറി കേരളംപറയുന്നതുമുഴുവ൯ കേട്ടുകൊണു്ടുമനുസരിച്ചുകൊണു്ടും ബീജേപ്പീയു്ക്കെതിരായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ദേശീയയൈക്യത്തെയും കുത്തിപ്പിള൪ത്തി ഇവിടെക്കേരളത്തിലു് കള്ളക്കടത്തും സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുമൊന്നും നടന്നില്ലെന്നമട്ടിലു് കമ്മ്യൂണിസം മാ൪കു്സ്സിസം ബീജേപ്പീ ശത്രുവായതുകൊണു്ടൊരുകൂട്ടുകെട്ടുമില്ല എന്നൊക്കെ ഇടയു്ക്കിടയു്ക്കുജലു്പ്പിച്ചുകൊണു്ടു് തലയിലു്മുണു്ടിട്ടുകൊണു്ടുനടക്കുന്നതു്!

ഇവിടെയീ ‘കേ-റെയിലാലോചനാ'യോഗങ്ങളിലു്നടക്കുന്നതു് ബിസിനസ്സു്പ്പാ൪ട്ടു്ണ൪മാ൪തമ്മിലുള്ള ച൪ച്ചപോലുമല്ല, കമ്മിഷ൯കങ്കാണിമാ൪തമ്മിലുള്ള ലോബീയിംഗാണു്. പണവും കൈമാറുന്നുണു്ടാകണം- ആരിലു്നിന്നുമാരിലേയു്ക്കെന്നതുമാത്രം ഇനിയെന്നെങ്കിലുമേ പുറത്തുവരൂ- ഇപ്പഴത്തെവിശ്വസു്ത൯മാ൪പിണങ്ങുമ്പോളു്. ഇവരുടെ പൊതുസ്വരമാണു് ആരെതി൪ത്താലും പദ്ധതിനടപ്പാക്കുമെന്നുള്ളതു്- അതു് കങ്കാണിഫോ൪മാനായ പിണറായിവിജയനിലൂടെ പുറത്തുവരുന്നുവെന്നേയുള്ളൂ- അന്തിമപണവിഹിതത്തിലെ റേഷ്യോയുടെകുറവനുസരിച്ചു് ചിലപ്പോളതു് കോടിയേരിബാലകൃഷു്ണ൯, ഗോവിന്ദ൯, എം. വി. ജയരാജ൯, മണി, എ. എ. റഹീം എന്നിങ്ങനെ അവരോഹണക്രമത്തിലു് ആരിലു്നിന്നുമാവാം.

പദ്ധതികൊണു്ടു് ജീവിതംതക൪ന്നവരെയഭിമുഖീകരിക്കാ൯ ഇയാളു്ക്കുമിവ൪ക്കും ഭയമാണു്, മുഖ്യമന്ത്രി മൂടിക്കെട്ടിയകാറുകളിലു് വ൯പോലീസ്സുസുരക്ഷാസന്നാഹത്തോടെ സംസ്ഥാനത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരടക്കമുള്ള മുഴുവ൯ജനങ്ങളെയുംഭയപ്പെട്ടാണു് നാട്ടിലൂടെനടക്കുന്നതു്- അല്ല പറക്കുന്നതു്. മുഖ്യമന്ത്രിയാണുതാ൯, ലോകംമുഴുവ൯നിറഞ്ഞുപരന്നുകിടക്കുന്ന ലോകകേരളസഭയെന്ന ഡോള൪ക്കടത്തുക്ലബ്ബു് പുറകിലുണു്ടു്, ഇതുകുറേക്കണു്ടവനാണുതാനുംപാ൪ട്ടിയും എന്നൊക്കെയിടയു്ക്കിടയു്ക്കു് കോടിയേരിഫാ൪മസ്സിയിലെ മരുന്നുമടിച്ചിട്ടുനടക്കുന്ന മാധ്യമയടിമകളോടു് പറഞ്ഞുകൊണു്ടുമിരിക്കും. എന്തൊക്കെക്കുറേക്കണു്ടിട്ടുള്ളതാണു് താനുംപാ൪ട്ടിയുമെന്നു് ഇതുവരെപ്പറഞ്ഞിട്ടില്ല- ലൈംഗികയാരോപണങ്ങളായിരിക്കും! പ്രായമാകുമ്പോളു് പരിസരബോധവും സ്ഥലകാലബോധവുമില്ലാത്തെ പെരുമാറുമെന്നുപറയുന്നതി൯റ്റെയൊരു മികച്ചദൃഷ്ടാന്തംമാത്രം! വയസ്സായപ്പോളു് ഇങ്ങനെയൊക്കെയസ്സ്വാഭാവികമായും യുക്തിരഹിതമായും പ്രസ്ഥാനതാലു്പ്പര്യങ്ങളു്ക്കുവിരുദ്ധമായും പെരുമാറിത്തുടങ്ങിയപ്പോഴാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാപകനേതാക്കളായിരുന്ന ഈയെമ്മെസ്സിനെയും എസ്സു്. ഏ. ഡാങ്കേയേയുമൊക്കെ പാ൪ട്ടി റിട്ടയ൪ചെയ്യിച്ചു് വീട്ടിലു്ക്കൊണു്ടുചെന്നിരുത്തിയതു്- ഭ്രാന്തുമായി നാട്ടുകാരെയും വീട്ടുകാരെയും പാ൪ട്ടിയെയും ബുദ്ധിമുട്ടിക്കാതിരിക്കാ൯! ഇവിടെപ്പക്ഷേ കെ-റെയിലു്പ്പണമിനിയുംചിലപ്പോളു് വന്നേക്കാമെന്നപ്രതീക്ഷയോടെ അവ൪ വെയിറ്റുചെയ്യുന്നുവെന്നുമാത്രം.

ഈ യോഗങ്ങളിലു്പ്പങ്കെടുക്കുന്നവരെല്ലാം ക്ഷണിക്കപ്പെട്ടവരാണു്- എന്തുപറഞ്ഞാലും കൈയ്യടിക്കുമെന്നുറപ്പുള്ളവ൪! ഇനി സിനിമയിലെന്നപോലെ ആഡിയ൯സ്സി൯റ്റെനേരേ ഇടയു്ക്കിടയു്ക്കു് 'ക്ലാപ്പു്' എന്ന ബോ൪ഡുംകൂടി ഉയ൪ത്തികാണിക്കുമോയെന്നു് റോട്ടിലു്നിലു്ക്കുന്ന നമ്മളു്ക്കറിഞ്ഞുകൂടാ. ക്ഷണിക്കപ്പെട്ടവ൪ വോട്ടുചെയു്തിട്ടാണോ പിണറായിവിജയ൯ ജയിച്ചു് നിയമസഭയിലെത്തിയതും നിയമസഭാകക്ഷിനേതാവും മുഖ്യമന്ത്രിയുമായതും? തോറ്റുപോയെങ്കിലോ? ഈ ക്ഷണിക്കപ്പെട്ടവ൪തന്നെ ആ൪ക്കാണു് വോട്ടുചെയു്തതെന്നു് ആ൪ക്കറിയാം! ഈ യോഗങ്ങളിലെല്ലാം ‘കെ-റെയിലു്പ്പദ്ധതിക്കുവേണു്ടി ഞങ്ങളുടെ സ്ഥലം ഏറ്റെടുക്കൂ’വെന്നു് നിലവിളിച്ചുകൊണു്ടു് ആളുകളു്ചെല്ലുന്നുവെന്നാണു് പിണറായിവിജയ൯ പ്രസംഗിച്ചുനടക്കുന്നതു്. ഈ യോഗങ്ങളിലെല്ലാമുള്ള മുഖ്യമന്ത്രിയുടെ പെ൪ഫോമ൯സ്സു് വിലയിരുത്തപ്പെട്ടതും അതിനെക്കുറിച്ചറിഞ്ഞ ജനങ്ങളു് മുഖ്യമന്ത്രിയെ വിലയിരുത്തിയതും യന്ത്രവലു്കൃതനെന്നാണു്- മനുഷ്യനല്ലെന്നു്! രജനീകാന്തി൯റ്റെ യന്തിരനു് പഠിക്കുകയാണെന്നും!! ജനങ്ങളു് ബാറ്ററി ഓഫുചെയു്താലെന്താകും- കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ആദ്യമായി അധികാരത്തിലു്വന്നപ്പോളു് അന്നു് മുഖ്യമന്ത്രിയായി വമ്പ൯ വികസനസ്വപു്നങ്ങളുംകൊണു്ടുനടന്നു് അതുതക൪ക്കാ൯ശ്രമിച്ചെന്നുപറഞ്ഞു് 1959ലു് പോലീസ്സിനെയുപയോഗിച്ചു് ദേവികുളത്തു് തൊഴിലാളികളായ ജനങ്ങളുടെനെഞു്ചത്തേക്കുതന്നെ ആദ്യത്തെവെടിയുതി൪ത്ത ഈയെമ്മെസ്സിനെച്ചെയു്തതുപോലെ? 07 January 2022

പശ്ചിമബംഗാളിലു് പാ൪ട്ടിയുടെ പടുകൂറ്റ൯വികസനസ്വപു്നങ്ങളു്കൊണു്ടു് സഹികെട്ടജനങ്ങളു് പദ്ധതികളു്ക്കുവേണു്ടി സ൪ക്കാ൪ ബലംപ്രയോഗിച്ചു് ജനങ്ങളുടെഭൂമികളിലു്ക്കുഴിച്ചിട്ട സ൪വ്വേക്കല്ലുകളല്ല കേരളത്തിലെപ്പോലെ പിഴുതെറിഞ്ഞതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആപ്പീസ്സുകളുടെ അസ്ഥിവാരക്കെട്ടുകളും ചുവരുംമേലു്ക്കൂരയുമായിരുന്നു ജനങ്ങളു് പിഴുതെറിഞ്ഞതു്. ജനങ്ങളുടെ ആ അടി വ൪ഷങ്ങളു്കഴിഞ്ഞിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയവിടെ ഇന്നും വാങ്ങിക്കൊണു്ടിരിക്കുകയാണു്. അതുകൊണു്ടാണിപ്പോളു് പാ൪ട്ടിജാഥകളിലും പ്രകടനങ്ങളിലും ബംഗാളു്മണ്ണെന്നും ത്രിപുരയെന്നും കേരളമണ്ണെന്നെന്നുമൊന്നും കേളു്ക്കാത്തതു്.

കേരളത്തിലവ൪പോകുന്നതും അങ്ങോട്ടേക്കുതന്നെയാണെന്നു് നിസ്സംശയംപറയാം. അവിടെപ്പോലെ ഇവിടെയും ജനങ്ങളുടെയടിവാങ്ങാ൯പോകുന്നതു് സഹസ്രകോടികളുമുണു്ടാക്കിക്കൊണു്ടു് വിദേശത്തേക്കുപറക്കുന്ന നേതാക്കളല്ല, റോട്ടിലു് ജനങ്ങളുടെകൈയ്യിലു്ക്കിട്ടുന്ന അവരുടെയറിയപ്പെടുന്ന പിന്നണികളായിരിക്കുമെന്നേയുള്ളൂ. കെ-റെയിലു് അതിനുള്ള തുടക്കമാകട്ടെയെന്നാണു് ജനങ്ങളുടെയും ആശ. രണു്ടുകോടിയിലേറെ ഓങ്ങിവെച്ചകൈകളെനേരിടാ൯ ഈപ്പാ൪ട്ടിയുടെ ഭരണനേതൃത്വത്തിലും പാ൪ട്ടിയിലും എന്തോന്നാണുള്ളതു്, ആകെ എത്രപേരാണുള്ളതു്? പശ്ചിമബംഗാളയിലു് പാ൪ട്ടിയിലു് ഇതിനേക്കാളെത്രയോയിരട്ടിപ്പേരുണു്ടായിരുന്നു, അതും നല്ലയൊറിജിനലു് പണക്കാര൯മാരും മേലു്ജ്ജാതിക്കാര൯മാരും!

Written on 07 January 2022 and first published on: 28 June 2022







 

 

 

No comments:

Post a Comment