Tuesday 21 June 2022

922. പിണറായിവിജയ൯റ്റെ സംഹാരക്കോടാലിയായിമാറി വക്കൊടിഞ്ഞുകിടക്കുന്ന കേരളാപ്പോലീസ്സു് പഴയ ബോംബേപ്പോലീസ്സുപോലെയായി

922

പിണറായിവിജയ൯റ്റെ സംഹാരക്കോടാലിയായിമാറി വക്കൊടിഞ്ഞുകിടക്കുന്ന കേരളാപ്പോലീസ്സു് പഴയ ബോംബേപ്പോലീസ്സുപോലെയായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.

കേരളാപ്പൊലീസ്സു് പിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവി൯റ്റെ സംഹാരക്കോടാലിയായിമാറി വക്കൊടിഞ്ഞുകിടക്കുന്നകാഴു്ച്ചയാണു് അദ്ദേഹം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഇരട്ടച്ചുമതലകളോടെ സംസ്ഥാനഭരണമേറ്റ 2016മുതലു് ഇ൯ഡൃ കണു്ടുകൊണു്ടിരിക്കുന്നതു്. ഹിംസാത്മവ്യക്തിത്വവും വൈരനിരാതനരാഷ്ട്രീയചരിത്രവുമുള്ളയൊരാളു്ക്കു് മുഖ്യമന്ത്രിയായാലു്പ്പോലും ഒരു കോടാലികൂടാതെകഴിയില്ലെന്നതിലത്ഭുതമില്ല, പക്ഷേ ഒരുപാടൊരുപാടിങ്ങനെയെടുത്തുപയോഗിച്ചു് ഈക്കോടാലിയുടെവക്കുംമുനയും സൂക്ഷു്മതയും ഇപ്പോളൊരുവിധംപൂ൪ണ്ണമായും തേഞ്ഞുപോയിരിക്കുകയാണു്. ഇങ്ങനെയിപ്പോളതൊരു ബ്ലണു്ടുപകരണംമാത്രമായിത്തീ൪ന്നിരിക്കുകയാണു്. അതിപ്പോളൊരു ഇരുമ്പുകഷണംമാത്രമായിമാറിയിരിക്കുകയാണു്. ഒരുകോടതിയുംപ്രതിയുംമേലുദ്യോഗസ്ഥനുമതിനെ വെറുതേവിടുന്നില്ല; പരമാവധിശിക്ഷവാങ്ങിക്കൊടുക്കുന്നു.

കൊച്ചിയിലു് ഒരുസിനിമാനടിയെയാക്രമിച്ച പ്രമാദവും ലോകശ്ശ്രദ്ധനേടിയതുമായകേസ്സിലടക്കം അതി൯റ്റെ ഏറ്റവുംമേലറ്റസ൪ക്കാ൪നായക൪തന്നെ അതിനെതിരേതിരിഞ്ഞുപ്രതിഭാഗംചേ൪ന്നു് കോടതിയിലും മാധ്യമങ്ങളിലും സമൂഹമദ്ധ്യത്തിലും അതിനെസ്സകലരുമെടുത്തിട്ടാക്രമിക്കുന്നതിനുകാരണമായി സംസ്ഥാനമിതുവരെക്കണു്ടിട്ടില്ലാത്തൊരുദൃശ്യം ഇ൯ഡൃയിലനാവരണംചെയ്യുകയാണുചെയു്തതു്. 2016നുമുമ്പൊരിക്കലുംകണു്ടിട്ടില്ലാത്തയീദൃശ്യമുണു്ടായതു് അതി൯റ്റെയോഫീസ്സ൪മാ൪ പണു്ടേയിങ്ങനെയായതുകൊണു്ടാണോ അതിങ്ങനെയായിരുന്നതുകൊണു്ടാണോയെന്നൊരു സന്ദേഹംപോലുംജനങ്ങളു്ക്കുണു്ടായില്ല; അതു് ഇത്രയുംകാലം വളരെയസൗകര്യപൂ൪വ്വവും സ്വന്തംരാഷ്ട്രീയപ്പാ൪ട്ടിയിലെ മറ്റുനേതാക്കളെ വളരെസ്സാഹസപ്പെട്ടുവെട്ടിച്ചും പാ൪ട്ടിയെയെടുത്തു് സ്വകാര്യവൈരനിഗ്രഹവും വേട്ടയാടലുമടക്കമുള്ള ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്നടത്തിക്കൊണു്ടിരുന്നൊരു രാഷ്ട്രീയനേതാവിനു് ആ സ്ഥാനത്തു് വളരെസ്സൗകര്യപൂ൪വ്വവും സ്വന്തംപാ൪ട്ടിയിലെ മറ്റുനേതാക്കളും കമ്മിറ്റികളുമറിയുകപോലുംചെയ്യാതെയും പോലീസ്സിനെയെടുത്തതേപണിയു്ക്കുപയോഗിക്കാ൯ അവസരംകിട്ടിയതുകൊണു്ടും അതുസ്ഥിരമായപ്പോളു് ആസ്സ്വഭാവം പോലീസ്സിലേയു്ക്കുകൂടിപ്പക൪ന്നതാണെന്നും ജനങ്ങളെസ്സംബന്ധിച്ചിടത്തോളം വളരെവ്യക്തമായിരുന്നു.

സംസ്ഥാനത്തെ ഗവ൪ണ്ണ൪, കോടതികളു്, പ്രോസ്സിക്ക്യൂഷ൯ ഡയറക്ട൪ ജനറലു് എന്നീ ഭരണഘടനാസ്ഥാപനങ്ങളെല്ലാം കണ്ണുംചെവിയുംമൂക്കുമുള്ളതുകൊണു്ടു് ഇതൊക്കെയറിയുന്നുണു്ടായിരുന്നെങ്കിലും ഇതിലൊന്നുമിടപെടാതെയും പറ്റുമെങ്കിലിതിലു്നിന്നുള്ള സ്വകാര്യലാഭങ്ങളു്നേടിയും ജനാധിപത്യസംരക്ഷണത്തിലും പോലീസ്സി൯റ്റെസ്വാതന്ത്ര്യപരിപാലനത്തിലും തങ്ങളു്മു൯കൈയ്യെടുക്കേണു്ടകാര്യമൊന്നുമില്ലെന്നും അതൊക്കെയിവരെക്കാലാകാലം തെരഞ്ഞുപ്പിലൂടെയധികാരത്തിലെത്തിക്കുന്ന ജനങ്ങളുടെതന്നെയുത്തരവാദിത്വമാണെന്നുമുള്ള നാട്യത്തിലു്ക്കഴിയുകയായിരുന്നെന്നും ഇന്നുജനങ്ങളു്ക്കറിയാം. ഇതുപോലുള്ളനിരവധികേസ്സുകളിലെ നടപടികളുടെയന്തിമഫലങ്ങളിലൂടെ ആജനങ്ങളു്ക്കിന്നവശ്യമുള്ള ജനാധിപത്യജാഗ്രതവീണു്ടുമുണ൪ന്നതുകൊണു്ടാണു് മൊത്തതിലു്ക്കേരളാപ്പൊലീസ്സെങ്ങനെയായി എന്നുള്ളതിപ്പോളു് പൊതുജനങ്ങളു്ക്കിടയിലു് പരിശോധനാവിഷയമായിത്തീ൪ന്നിരിക്കുന്നതു്. ഏതായാലും ക്രിമിനലു്രാഷ്ട്രീയക്കാരുടെകൈയ്യിലു്നിന്നും പോലീസ്സിനെവിടുവിച്ചെടുത്തു് പുറത്തെടുത്തുകളയേണു്ടവ൯മാരെയെല്ലാം പുറത്തെടുത്തുകളഞ്ഞു് അതിനെവീണു്ടുമൊരു സു്റ്റേറ്റു് നിയമപാലന-ക്രമസമാധാനപരിപാലനയേജ൯സ്സിയാക്കേണു്ടതു് ജനാധിപത്യഭരണക്രമത്തിലു് ഇന്നത്തെനിലയിലു് ജനങ്ങളുടെമാത്രമൊരാവശൃമാണല്ലോ!

മുഖ്യമന്ത്രിയും കുടുംബവും സ്വ൪ണ്ണംകടത്തിയിട്ടുണു്ടെന്നു് ആരോപണവും തെളിവും മൊഴിയുംവന്നാലു് കേരളാപ്പോലീസ്സന്വേഷിക്കുന്നതു് പോലീസ്സന്വേഷിക്കേണു്ടതുപോലെ മുഖ്യമന്ത്രിയങ്ങനെകടത്തിയിട്ടുണു്ടോ, മുഖ്യമന്ത്രിയു്ക്കു് പാ൪ട്ടിയിലോ ജീവിതത്തിലോ അങ്ങനെയുള്ളയൊരു ക്രിമിനലു്പ്പശ്ചാത്തലമുണു്ടായിരുന്നോ എന്നല്ല, മുഖ്യമന്ത്രിയു്ക്കെതിരെ അങ്ങനെയാരോപണവും തെളിവും മൊഴിയുംവന്നതി൯റ്റെപിന്നിലൊരു ഗൂഢാലോചനയില്ലായിരിക്കാ൯പറ്റില്ലല്ലോ, അതാരുനടത്തിയെന്നാണു്. മുഖ്യമന്ത്രിയുടെവീടുമായോ ഓഫീസ്സുമായോബന്ധപ്പെട്ടു് റെയിഡുകളു്നടത്താനോ തെളിവുകളു്പിടിച്ചെടുക്കാനോ ഒരുശ്രമവുമവ൪നടത്താറില്ല. ഒരുപക്ഷേയങ്ങനെരേഖകളും തെളിവുകളുമുണു്ടെങ്കിലോ? പക്ഷേ മുഖ്യമന്ത്രിയുടെയൊരു രാഷ്ട്രീയവൈരിയുടെയോ സമാനമായയൊരാരോപണമോ ഒരഴിമതിയാരോപണമോ മുഖ്യമന്ത്രിയു്ക്കെതിരേയുന്നയിച്ചിട്ടുള്ളയൊരാളുടെമേലു് ഒരാളൊരാരോപണമുന്നയിച്ചാലു് അതി൯റ്റെപിന്നിലു് ഗൂഢാലോചനനടന്നിട്ടുണു്ടോയെന്നൊരുസംശയമേ കേരളാപ്പോലീസ്സിനുണു്ടാവുകയില്ല, അയാളുടെവീട്ടിലുമോഫീസ്സിലുമപ്പോളു്ത്തന്നെറെയിഡുനടത്തി രേഖകളുമുപകരണങ്ങളും സാധനങ്ങളുമെടുത്തുകൊണു്ടുപോവുകയും അയാളെയുട൯ ജാമ്യമില്ലാവകുപ്പുകളു് കൃത്രിമമായിച്ചേ൪ത്തറസ്സു്റ്റുചെയു്തു് ജയിലിലു്ക്കൊണു്ടുപോയിടുകയുമാണു്. മുഖ്യമന്ത്രിയു്ക്കെതിരെ മുമ്പുമുഖ്യമന്ത്രിയുടെ ഉന്നതയുദ്യോഗസ്ഥയും വിദേശയാത്രകളിലടക്കം മുഖ്യമന്ത്രിയുടെ സന്തതസഹചാരിയുമായിരുന്ന സ്വപു്നസുരേഷെന്നൊരാളു് സ്വ൪ണ്ണക്കള്ളക്കടത്താരോപണമുന്നയിച്ചപ്പോളു് ആദ്യത്തേതാണുനടന്നതു്. മുഖ്യമന്ത്രിയു്ക്കു് ഇരുപതിനായിരംകോടിരൂപയുടെ അനധികൃതസമ്പാദ്യമുണു്ടെന്നും അതുവിദേശത്താണെന്നും ക്രൈംവാരികയുടെ പത്രാധിപരായ നന്ദകുമാറെന്നയാളു് തെളിവുസഹിതമാരോപണമുന്നയിച്ചപ്പോളു് രണു്ടാമത്തേതാണുനടന്നതു്. കേരളാപ്പോലീസ്സിപ്പോളു് പോലീസ്സല്ല, പിണറായിവിജയ൯റ്റെ കോടാലിയല്ലാതെമറ്റെന്താണു്? കേരളമിതാറുവ൪ഷംകൊണു്ടു് കണു്ടുകൊണു്ടിരിക്കുകയാണു്. ഇനിയുമിതുകുറേവ൪ഷങ്ങളു്കൂടിത്തുടരാ൯ പ്രതിപക്ഷംസമ്മതിച്ചാലും കേരളജനതയനുവദിക്കുമെന്നുതോന്നുന്നില്ല.

വഴിവിട്ടുജീവിക്കുകയും വഴിവിട്ടുഭരിക്കുകയുംചെയ്യുന്ന മുഖ്യമന്ത്രിമാരെയും പോലീസ്സുമന്ത്രിമാരെയും തെരഞ്ഞെടുപ്പിലൂടെയധികാരത്തിലു്നിന്നും തൂക്കിയെടുത്തുപുറത്തേയു്ക്കെറിയാ൯ ഇന്നു് ഇന്ത്യയിലു് കഴിവും അധികാരവുമുള്ളതു് ജനങ്ങളു്ക്കുമാത്രമാണു്, അവ൪ രാജ്യത്തും സംസ്ഥാനങ്ങളിലും തുട൪ച്ചയായിപ്പലയിടത്തുമതു് ചെയ്യുന്നുമുണു്ടു്. അതുചെയ്യാ൯കഴിവുംശീലവുമുള്ളയവ൪ക്കു്, ഈ വഴിതെറ്റിയ രാഷ്ട്രീയനേതാക്ക൯മാരുടെ കോടാലികളായിപ്പ്രവ൪ത്തിക്കുന്ന പോലീസ്സി൯റ്റെയലകുംപിടിയുംമാറ്റി നാഷണലു് പോലീസ്സു് കമ്മീഷ൯റ്റെ റിപ്പോ൪ട്ടുകളിലെന്തുപറഞ്ഞിരിക്കുന്നോ അങ്ങനെതന്നെ കേരളാപ്പോലീസ്സിനെമാറ്റാനുള്ള രാഷ്ട്രീയനടപടികളാരംഭിച്ചുവിടാ൯ പുറമേചില൪തോന്നിയാശ്വസിക്കുന്നപോലെ വിഷമമൊന്നുമില്ല. കുറേയറസ്സു്റ്റും കള്ളക്കേസും പോലീസ്സുമ൪ദ്ദനവും ടീയ൪ഗ്യാസ്സും ജലപീരങ്കിയുമതിജീവിക്കാ൯തയ്യാറാണെങ്കിലു് ഒരുരാഷ്ട്രീയസമരത്തി൯റ്റെഭാഗമായി അതുമതിനുമപ്പുറവുംനേടിയെടുക്കാ൯കഴിയുമെന്നു് ജനങ്ങളു്ക്കറിയാം.

സംയുക്തമാധ്യമകുതന്ത്രംകാരണവും പ്രതിപക്ഷത്തെ വെണ്ണനട്ടെല്ലുനേതാക്കളു്കാരണവും 2021ലെ കേരളനിയമസഭാത്തെരഞ്ഞെടുപ്പിലു്ക്കാണാത്തതും അതിനുമുമ്പോരോയഞു്ചുകൊല്ലത്തിലൊരിക്കലും കണു്ടിരുന്നതുമായയാത്മവിശ്വാസം അടുത്തൊരുതെരഞ്ഞെടുപ്പിനുമെത്രയോമുമ്പുതന്നെ 2022 ജൂണു്മാസംമുതലു് കേരളത്തിലെ ജനങ്ങളുടെയിടയിലു്മടങ്ങിവന്നിരിക്കുന്നതു് കാണുന്നുണു്ടു്, അതിപ്പോളു്ത്തന്നെ മുഖ്യമന്ത്രിപിണറായിവിജയനെതിരായി സമരരംഗത്തുള്ളകേരളം അനുഭവിക്കുന്നുമുണു്ടു്. അത്രയുംതീവ്രതയിതുപോലുള്ള സമരങ്ങളു്ക്കു് ഇതിനുമുമ്പുകേരളംകണു്ടിട്ടില്ല. പിണറായിവിജയനെയിന്നത്തെനിലയിലു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളൊന്നുംതൊടില്ലെന്നും ത൯റ്റെരാഷ്ട്രീയയടിമയെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദികൈവിടില്ലെന്നുമറിഞ്ഞുകൊണു്ടുതന്നെ ഈയാത്മവിശ്വാസമുടലെടുത്തതും അതുനിലനിലു്ക്കുന്നതുമാണത്ഭുതം. പക്ഷേയതി൯റ്റെപുറകിലു് ഈപ്പറഞ്ഞസാക്ഷാലു്നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും റിലയ൯സ്സദാനിമാരുടെയും കേന്ദ്രഗവണു്മെ൯റ്റിനെത്തന്നെ വെറുമൊരുവ൪ഷംനീണു്ടുനിന്ന വിട്ടുവീഴു്ച്ചയില്ലാത്ത മായംചേ൪ക്കാത്ത ക൪ഷകസമരത്തിലൂടെ ഡലു്ഹിയിലു് ജനങ്ങളു് മുട്ടുകുത്തിച്ചു് അവ൯റ്റെ ഒണു്ടാക്കിയനിയമംമുഴുവ൯ പാ൪ലമെ൯റ്റും മന്ത്രിസഭയും വീണു്ടുംവിളിച്ചുകൂട്ടിപ്പിച്ചു് റദ്ദുചെയ്യിപ്പിച്ചതി൯റ്റെ സമീപകാലചരിത്രമുണു്ടു്. കേരളാമാ൪കു്സ്സിസ്സു്റ്റു്-കേന്ദ്രബീജേപ്പീയടിമത്തബന്ധവും കേരളാപ്പൊലീസ്സി൯റ്റെ സമീപകാലയഗ്രസ്സീവു്നെസ്സും പിണറായിവിജയനോടും മാ൪കു്സ്സിസ്സു്റ്റുവിദേശകോ൪പ്പറേറ്റുഭരണസംഘത്തോടും ദേശവിരുദ്ധകള്ളക്കടത്തുസംഘത്തോടുമുള്ള സബ്ബു്സ്സെ൪വ്വിയെ൯സ്സുമിരിക്കുമ്പോളു്ത്തന്നെ അതിനെത്തൃണവലു്ക്കരിച്ചു് മു൯പറഞ്ഞമാതൃകയിലു് തങ്ങളുടെ രാഷ്ട്രീയലക്ഷൃംനേടാനാകുമെന്ന യുക്തിസ്സഹമായൊരാത്മവിശ്വാസമാണു് കേരളത്തിലെ ജനങ്ങളുടെയിടയിലിപ്പോളു്ക്കാണുന്നതു്- എല്ലാവരിലുമല്ല, വേണു്ടത്രയെണ്ണമാളുകളിലു്.

ഒരു നൂറുപോലീസ്സുദ്യോഗസ്ഥ൯മാരെ അതിനുള്ളതക്കതായകേസ്സുകളു്തെരഞ്ഞെടുത്തു് ഒറ്റയടിയു്ക്കുപിരിച്ചുവിട്ടാലു് ഒറ്റരാത്രികൊണു്ടു് കേരളാപ്പൊലീസ്സുനന്നാവുമെന്നും അതോടെയൊറ്റയടിയു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവീണു്ടുമൊരു രാഷ്ട്രീയപ്പാ൪ട്ടിയായിമാറിയൊതുങ്ങിപ്പോകുമെന്നും ഇന്നുപോലീസ്സിനടക്കം സ൪വ്വ൪ക്കുമറിയാം. ഇവിടെപ്പറഞ്ഞമുഖ്യമന്ത്രിയുടെ മാനവവിഭവശേഷിയടക്കമുള്ള സ൪ക്കാ൪വിഭവങ്ങളെടുത്തുനടത്തിയ വിദേശത്തുനിന്നുള്ള സ്വ൪ണ്ണംകള്ളക്കടത്തി൯റ്റെയും വിദേശത്തേയു്ക്കുള്ള ഡോള൪ക്കടത്തി൯റ്റെയും ഉള്ളറരഹസ്യങ്ങളു് കോടതികളിലു് സു്റ്റേറ്റു്മെ൯റ്റുകളായും സമൂഹത്തിലും പിന്നണിമാധ്യമങ്ങളിലും മൊഴികളായും പുറത്തുവന്നതിനുശേഷം 2022 ജൂണു്മാസംമുതലു് കേരളത്തിലു്നടക്കുന്ന അഭൂതപൂ൪വ്വമായ ജനകീയ-പ്രതിപക്ഷസമരങ്ങളിലു് ആപ്പറഞ്ഞകാര്യംചെയ്യാനുള്ളകഴിവും ഇച്ഛാശക്തിയുമുള്ളചില മുഖ്യമന്ത്രിസാദ്ധ്യതാമുഖങ്ങളു്തെളിഞ്ഞുവരുന്നതു് പോലീസ്സുംകാണുന്നുണു്ടു്, ജനങ്ങളുംകാണുന്നുണു്ടു്. ആ സാദ്ധ്യതയെക്കുറിച്ചാലോചിക്കുമ്പോളു്ത്തന്നെയുള്ള കൊടിയഭയമാണു് ഇന്നുകേരളംഭരിക്കുന്ന മുഖ്യമന്ത്രിയു്ക്കെതിരെയുള്ളസ൪വ്വതിനേയും കള്ളക്കേസ്സുകളിലും മ൪ദ്ദനത്തിലുമറസ്സു്റ്റിലുംകുരുക്കിനശിപ്പിക്കാനുള്ള പ്രവ൪ത്തനങ്ങളു് കേരളാപ്പോലീസ്സു് ശതഗുണീഭവിപ്പിച്ചതി൯റ്റെ കാരണമെന്നതു് ജനങ്ങളു്ക്കു് ടോണിക്കുകുടിച്ചതി൯റ്റെഫലമാണാ സമരരംഗത്തുനലു്കിയിട്ടുള്ളതു്.

ഈപ്പറഞ്ഞരാഷ്ട്രീയക്കാര൯റ്റെകൈയ്യിലു് ഒരുസ്വകാര്യകോടാലിയായിത്തീ൪ന്നതുകൊണു്ടാണു് കേരളാപ്പോലീസ്സിനതി൯റ്റെയുള്ളിലു്നിന്നുതന്നെ തുട൪ച്ചയായി മേലുദ്യോഗസ്ഥരുടെയും കീഴു്ജീവനക്കാരുടെയും ചതിയും വഞു്ചനയും പറഞ്ഞുപറ്റിപ്പുമുണു്ടായതെന്നുള്ളതു് നടിയാക്രമണക്കേസ്സിലൂടെമാത്രമല്ല പിണറായിവിജയ൯റ്റെ രാഷ്ട്രീയശത്രുക്കളെവേട്ടയാടുന്നതിനുവേണു്ടിയവരെടുത്ത മറ്റുപലകേസ്സുകളിലൂടെയും വളരെവ്യക്തമായിത്തീ൪ന്നു. ഒരുപൊലീസ്സു്ഫോഴു്സ്സുമുഴുവനൊറ്റയടിയു്ക്കങ്ങനെ ആരുവിചാരിച്ചാലുമൊരു ക്രിമിനലു്സ്സംഘമായിത്തീരില്ലല്ലോ! രാഷ്ട്രീയവലു്ക്കരണത്തിനും ക്രിമിനലു്വലു്ക്കരണത്തിനും വൃക്തിവലു്ക്കരണത്തിനുമെതിരായ ചെറുത്തുനിലു്പ്പും പ്രതിരോധവും അതിനകത്തുതന്നെയുണു്ടാകുമല്ലോ!! മുഖ്യമന്ത്രിയും ഡീജീപ്പീയുംമുതലു് സകല൪ക്കുംവേണു്ടിയസംഖൃംകേസ്സുകളിലും അന്വേഷണങ്ങളിലും വൈരനിരാതനക്കോടാലിയായിപ്പ്രവ൪ത്തിച്ചെങ്കിലും അവ൪തന്നെയതിനെയെടുത്തിട്ടു് ഈപ്പറഞ്ഞവേദികളിലെല്ലാം ആക്രമണയപമാനവിഷയമാക്കുന്നതും, അതി൯റ്റെപരിമിതമായയധികാരങ്ങളു്തന്നെ ജുഗുപു്സ്സാവഹമായരീതികളിലു് വെട്ടിച്ചുരുക്കുന്നതും കവ൪ന്നെടുക്കുന്നതും, കേസ്സുകളുംകൊണു്ടവ൪കുറ്റച്ചാ൪ജ്ജുചെയു്ത പ്രതികളു്ക്കെതിരേ കൈകെട്ടിക്കൊണു്ടു് ഓരോയിഞു്ചീലും നിഷു്ഫലമായി കോടതിയിലു്പ്പൊരുതിപ്പിച്ചു് അവരെക്കൊച്ചാക്കുന്നതും തക൪ക്കുന്നതുമാണു് 2016-2022ലുടനീളംകണു്ടതു്. വാസു്തവത്തിലു് കേരളാപ്പോലീസ്സിനിപ്പോളു് ചോദിക്കാനുംപറയാനുമൊരാളുമില്ലേയെന്നചോദ്യമാണു് ഈ അപഹാസ്യരംഗങ്ങളു്കണു്ട ജനങ്ങളുടെമനസ്സുകളിലുടനീളം തത്തിനിന്നതു്. സംസ്ഥാനത്തി൯റ്റെസംരക്ഷണം വളരെപ്പരിമിതമായതോതിലാണെങ്കിലു്പ്പോലുമിപ്പോഴും നി൪വ്വഹിക്കുന്നയൊരേജ൯സ്സിയെന്നബഹുമാനം ഒരലു്പ്പമിപ്പോഴുമുള്ളതിനാലു് ജനങ്ങളതവരുടെ സ്വകാര്യസംഭാഷണങ്ങളിലൊഴിച്ചു് പൊതുയോഗങ്ങളിലോ സാമൂഹ്യമാധ്യമസംവാദങ്ങളിലോ അത്രയൊന്നുമിപ്പോളു്പ്പ്രകടിപ്പിക്കാത്തതു്, പക്ഷേയതിനൊരിക്കലും മാറ്റംവരില്ലെന്ന൪ത്ഥമില്ല. അവരതിപ്പോളങ്ങനെ കൂടുതലു്പരസ്യമായിപ്പ്രകടിപ്പിക്കാത്തതിനുകാരണം ഈപ്പ്രയോജനസാദ്ധ്യത്തിനു് ആകെയുള്ളൊരു സു്റ്റേറ്റേജ൯സ്സിയായയിതി൯റ്റെതക൪ച്ച സംസ്ഥാനത്തി൯റ്റെതക൪ച്ചയാകുമെന്നറിയാവുന്നതുകൊണു്ടാണു്. ഇതിനെസ്സംരക്ഷിക്കാ൯ പിണറായിവിജയ൯റ്റെ ഭരണസംഘത്തെത്തക൪ക്കേണു്ടിവരുമെന്നറിഞ്ഞാലു് ജനങ്ങളതുചെയ്യാതിരിക്കുമോ? അതാണിപ്പോളു്നടക്കുന്നതും ഗൂഢാലോചനയെന്നുപറഞ്ഞുപോലീസ്സു് പ്രതിരോധിക്കാ൯നോക്കുന്നതും.

2016മുതലു് പോലീസ്സിലെയുന്നത൯മാ൪തന്നെ പോലീസ്സെടുക്കുന്നകേസ്സുകളുടെയന്വേഷണങ്ങളെയും അതിലെ കോടതിവിചാരണകളെയുമട്ടിമറിച്ചുകൊണു്ടു് ക്രൈംബ്രാഞു്ചടക്കമുള്ള പൊലീസ്സുവിഭാഗങ്ങളോടും പൊലീസ്സി൯റ്റെതന്നെയുദ്ദേശലക്ഷൃങ്ങളോടും യുദ്ധംചെയു്തുകൊണു്ടിരിക്കുന്നതി൯റ്റെദൃശ്യങ്ങളാണു് ഓരോപുതിയപ്രമാദമായകേസ്സി൯റ്റെയുമാവി൪ഭാവത്തോടെയും അതി൯റ്റെയൊടുക്കത്തോടെയും ഒരു കാലിഡോസ്സു്ക്കോപ്പിലെന്നപോലെ കോടതിയുടെമുന്നിലല്ല അതിനേക്കാളു്വലിയ പരമാധികാരകോടതിയായ ജനാധിപത്യജനങ്ങളുടെമുന്നിലു് അനാവൃതമായിക്കൊണു്ടിരിക്കുന്നതു്- ഓരോകേസ്സിലും പ്രതിയു്ക്കുരക്ഷപ്പെടുന്നതിനു് ഇത്രരൂപാവീതം തങ്ങളു്ക്കുലഭിച്ചിരിക്കണമെന്നു് ഭരണക്രിമിനലു്സ്സംഘം തീരുമാനമെടുത്തിരിക്കുന്നതുപോലെ.

പിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിക്കുകീഴിലു് അങ്ങേരുടെമന്ത്രിപദവും പാ൪ട്ടിനേതൃത്വപദവുംകഴിയുമ്പോളു് കേരളാപ്പോലീസ്സിനെന്തുസംഭവിക്കുമെന്നുള്ളതി൯റ്റെ ഭാവിപ്രവചിക്കുന്നൊരുസംഭവം 2015ലു് മഹാരാഷ്ട്രയിലു് ബോംബെയിലുണു്ടായി. ഇന്നു് കേരളത്തിലു് കേരളാപ്പോലീസ്സു് പിണറായിവിജയ൯റ്റെ രാഷ്ട്രീയ-വ്യക്തിഗതശത്രുക്കളെപ്പീഢിപ്പിക്കാനും വേട്ടയാടാനും ചതയു്ക്കാനുമായി കൈയ്യിലിട്ടുനി൪ത്താതെചുഴറ്റിക്കൊണു്ടിരിക്കുന്ന സംഘടിതകുറ്റകൃത്യനിയന്ത്രണനിയമം, ഭീകരപ്പ്രവ൪ത്തന-വിദ്രോഹപ്പ്രവ൪ത്തനംതടയലു്നിയമം, ഭീകരപ്പ്രവ൪ത്തനംതടയലു്നിയമം എന്നിവയനുസരിച്ചെടുത്തിരുന്ന അസംഖൃംകേസ്സുകളു് ബോംബേപ്പോലീസ്സി൯റ്റെകൈയ്യിലു്നിന്നുമെടുത്തു് സകലതും സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷനുവിട്ടു- അതിലെല്ലാം ബോംബേപ്പോലീസ്സുദ്യോഗസ്ഥരുടെപങ്കുപരിശോധിക്കുന്നതിനുവേണു്ടി- കാരണം പോലീസ്സെന്നുംപറഞ്ഞു് പാക്കിസ്ഥാ൯ചാര൯മാ൪ക്കും സ്വ൪ണ്ണക്കള്ളക്കടത്തുകാ൪ക്കും അന്താരാഷ്ട്രമയക്കുമരുന്നുകച്ചവടക്കാ൪ക്കുംവേണു്ടി ദാവൂദു് ഇബ്രാഹിമി൯റ്റെയും മഹാരാഷ്ട്രയിലെ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്ക൯മാരുടെയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുടെയും നേതൃത്വത്തിലു്നടത്തിയിരുന്ന ബോംബേപ്പോലീസ്സി൯റ്റെപ്രവൃത്തികളും അവചെയു്തിരുന്ന പോലീസ്സോഫീസ്സ൪മാരുടെപേരുകളും ഇന്നുകേരളത്തിലു് സ്വപു്നസുരേഷെന്നവ്യക്തിചെയ്യുന്നപോലെ അന്നു് അതിലൊരുസജീവസംഘാംഗമായിരുന്ന രാജേന്ദ്ര നിഖാലു്ജിയെന്ന ഛോട്ടാരാജ൯ ആസ്സു്ട്രേലിയയിലു്നിന്നും ബാലിയിലെത്തിയപ്പോളു് മലേഷ്യ൯പോലീസ്സറസ്സു്റ്റുചെയു്തപ്പോളു് വെളിപ്പെടുത്തി.

അതോടെ ബോംബേപ്പോലീസ്സി൯റ്റെയും പിണറായിവിജയനെയുംമറ്റുംപോലെ അന്നവിടെയവരെനയിച്ചിരുന്ന രാഷ്ട്രീയനേതാക്ക൯മാരുടെയും ഉദ്യോഗസ്ഥ൯മാരുടെയും അടപ്പൂരിപ്പോയി. ആ ഭീകരതക൪ച്ചയിലു്നിന്നും കൊടിയയപമാനത്തിലു്നിന്നുമാണു് പിന്നീടു് അതിസമ൪ത്ഥരും സത്യസന്ധരുമായ പ്രത്യേകംതെരഞ്ഞെടുക്കപ്പെട്ട കമ്മീഷണ൪മാരുടെയും ഓഫീസ്സ൪മാരുടെയുംകീഴിലു് രാജ്യത്തെതന്നെയേറ്റവുംനല്ലയൊരുപൊലീസ്സു്ഫോഴു്സ്സായി ബോംബേപ്പോലീസ്സുയ൪ത്തെണീറ്റതു്. ആഴത്തിലു്വേരുകളോടി പോലീസ്സിനെയും ഗവണു്മെ൯റ്റിനെയും കോടതികളെയുമെല്ലാം ചുറ്റിവരിഞ്ഞുകെട്ടിവരുതിയിലാക്കിnirthiയിരുന്ന ആക്ക്രിമിനലു്സ്സാമ്രാജ്യംതക൪ക്കാ൯ ജനകീയപ്പ്രതിരോധംതന്നെyoduvilവേണു്ടിവന്നു. ഇതാണുകേരളത്തിലുംസംഭവിക്കാ൯പോകുന്നതു്. കേരളത്തിലെയീ രാഷ്ട്രീയനേതൃത്വത്തി൯റ്റെയും പോലീസ്സു്നേതൃത്വത്തി൯റ്റെയും സംയുക്തയോപ്പറേഷനുകളായിരുന്ന കള്ളക്കടത്തുകളിലും ഡോള൪ക്കടത്തുകളിലും ഉളു്പ്പെട്ടിട്ടുണു്ടായിരുന്നവരുടെപേരുകളു് അന്നുകൂടെയുണു്ടായിരുന്നൊരുവനിതാപ്പ്രതി 2022 ജൂണിലു് വിളിച്ചുപറഞ്ഞുതുടങ്ങിയപ്പോളു്ത്തന്നെ പോലീസ്സുന്നതിയിലെപ്പലതലകളുമുരുണു്ടുതുടങ്ങി. പലതലകളും ജോലിയിലു്നിന്നുപുറത്താകുമെന്നും ജയിലിലു്പ്പോകുമെന്നുമുറപ്പാണു്.

ഈ വനിതാപ്പ്രതിപറയുന്നതുഫലിച്ചില്ലെങ്കിലു്, നരേന്ദ്രമോദിയും ബീജേപ്പീയും രാജ്യംഭരിക്കുന്ന റിലയ൯സ്സുമദാനിമാരുംതന്നെയിറങ്ങി ഇപ്പോളു് പിണറായിവിജയ൯റ്റെസംഘത്തെ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളെടുത്ത കേസ്സുകളുമിപ്പോഴത്തെപ്പോലെയട്ടിമറിച്ചും തെളിവുകണു്ടെത്തലുകളുപേക്ഷിച്ചും രക്ഷിച്ചാലു്ത്തന്നെ ഇനിയുംപലനിരപുരുഷപ്പ്രതികളു് പിന്നാലെയിതും ഇതുവരെപ്പുറത്തുവരാത്തമറ്റുകേസ്സുകളിലെ തെളിവുകളും നിരത്തിക്കൊണു്ടുപുറത്തുവരും, അതോടെ പിണറായിവിജയ൯മാത്രമല്ല ഇന്നദ്ദേഹത്തെരക്ഷിച്ചുനി൪ത്തിയിരിക്കുന്ന നരേന്ദ്രമോദിവരെയും പ്രതിക്കൂട്ടിലു്ത്തന്നെയാകും. ഒരു ക്രിമിനലു്പ്പ്രവ൪ത്തനവും ഇന്നത്തെലോകത്തു് ഒരു പത്തുകൊല്ലത്തിലു്ക്കൂടുതലു് പുറത്തുവരാതെ രഹസൃമാക്കിവെക്കാ൯സാദ്ധൃമല്ല- നാലുകൊല്ലമായപ്പോളു്ത്തന്നെ കേരളമാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തി൯റ്റെ സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തും വിദേശപ്പ്രളയധനസഹായവെട്ടിപ്പും പുറത്തുവന്നില്ലേ?

പിണറായിവിജയ൯ ചരിത്രത്തിലു്നിന്നുമപ്രത്യക്ഷനാകുമ്പോളു് കുറഞ്ഞതൊരു അഞ്ഞൂറുന്നതപൊലീസ്സുദ്യോഗസ്ഥ൯മാരെയെങ്കിലുമയാളു് കൂടെക്കൊണു്ടുപോകും. നരേന്ദ്രമോദിയതു് ലഘുവായെടുക്കുന്നുവെങ്കിലും ഛോട്ടാരാജ൯ വെളിപ്പെടുത്തിയതിനെക്കാളെത്രയോയിരട്ടി അന്താരാഷ്ട്രഗൗരവമുള്ളകുറ്റകൃത്യങ്ങളാണു് പിണറായിവിജയനടക്കമുള്ള അന്താരാഷ്ട്രകുറ്റകൃത്യസംഘത്തിനെതിരെ സ്വപു്നാസുരേഷെന്നയാപ്പ്രതി വെളിപ്പെടുത്തിയിട്ടുള്ളതു്! ഇവയുടെ അന്താരാഷ്ട്രയിമ്പ്ലിക്കേഷനുകളുംവലുതാണു്, അവയന്വേഷിക്കാ൯പോകുന്ന അന്താരാഷ്ട്രയേജ൯സ്സികളുംവലുതാണു്.

Written on 18 June 2022 and first published on: 21 June 2022







 

No comments:

Post a Comment