Thursday 23 June 2022

923. പോലീസ്സിലെപ്പോലെ കോടതികളിലേയു്ക്കും രാഷ്ട്രീയവലു്ക്കരണവും വ്യക്തിവലു്ക്കരണവും ക്രിമിനലു്വലു്ക്കരണവുംപട൪ന്നാലു് ജനങ്ങളിടപെടരുതെന്നാണോപറയുന്നതു്?

923

പോലീസ്സിലെപ്പോലെ കോടതികളിലേയു്ക്കും രാഷ്ട്രീയവലു്ക്കരണവും വ്യക്തിവലു്ക്കരണവും ക്രിമിനലു്വലു്ക്കരണവുംപട൪ന്നാലു് ജനങ്ങളിടപെടരുതെന്നാണോപറയുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andrey Popov. Graphics: Adobe SP.

പോലീസ്സിനെപ്പോലെതന്നെ ജനങ്ങളുടെയൊരുപകരണമാണു് കോടതികളും- ജനാധിപത്യത്തിലെച്ചില ധ൪മ്മങ്ങളു്നി൪വ്വഹിക്കാ൯. എപ്പോളതുരണു്ടുമൊരുമിച്ചു് ജനാധിപത്യധ൪മ്മങ്ങളു്നി൪വ്വഹിക്കുന്നതിലു്നിന്നുമകന്നു് രാഷ്ട്രീയയട്ടിമറികളു്ക്കുകളമൊരുക്കുന്നതടക്കം മറ്റുപണികളു്നി൪വ്വഹിച്ചുതുടങ്ങുന്നുവോ, അപ്പോളു്ത്തന്നെയതുരണു്ടിനെയും ജനങ്ങളു്വീണു്ടുംപിടിച്ചുകെട്ടി പഴയചട്ടക്കൂട്ടിലേയു്ക്കുമാറ്റണം. ഏതൊരു സു്പ്രിംഗും എക്കാലവുംമുറുകിയിരിക്കില്ലല്ലോ- കുറേക്കാലംകഴിയുമ്പോളതയയുമ്പോളു് വൈ൯ഡുചെയു്തു് വീണു്ടുംമുറുക്കിച്ചുറ്റിക്കൊടുക്കണമല്ലോ! ഇതുരണു്ടിനുമൊരുമിച്ചാണീയസുഖമാരംഭിക്കുന്നതെന്നതു് ജനങ്ങളെസ്സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്പ്രദമാണു്- കാരണം രണു്ടിനെയും പരസു്പ്പരമവ൪ ജനാധിപതൃവിരുദ്ധമായൊരുമിച്ച ആക്കേസ്സുകളു്വെച്ചുതന്നെകൈകാര്യംചെയ്യാം. ഒരു ഫാസ്സിസ്സു്റ്റുഭരണസംവിധാനത്തിനുകീഴിലോ കേരളത്തിലിപ്പോഴുള്ളതുപോലൊരു ക്രിമിനലു്ഭരണസംവിധാനത്തിനുകീഴിലോ പോലീസ്സിലീപ്പറഞ്ഞപോലെയുള്ളൊരു അനാശാസ്യസ്വഭാവപ്പെരുമാറ്റമാറ്റമുണു്ടാവുകയാണെങ്കിലു് അതു് അതേസമയത്തുതന്നെ അന്നാട്ടിലെ ജുഡീഷ്യറിയു്ക്കുമുണു്ടായിരിക്കുകയാണെന്നുകാണു്ടാലു് നിസ്സംശയം ഉട൯നടപടിയാവശ്യമാണു്, കാരണം ഫാസ്സിസ്സു്റ്റുകളും ക്രിമിനലുകളും പോലീസ്സിനെയാണോ കോടതികളെയാണോ തങ്ങളു് അവിഹിതമായിപ്പിഴപ്പിക്കുന്നതെന്നുനോക്കാറില്ല.

കേരളത്തിലിവിടെപ്പറഞ്ഞതരംകേസ്സുകളുടെകാര്യത്തിലു് പോലീസ്സിലുണു്ടായ നിയമവിരുദ്ധത അതേകേസ്സുകളിലു് കോടതികളിലുമുണു്ടാവുന്നതിലത്ഭുതവുമില്ല- അതാണു് ഒരു ക്രിമിനലു്ഭരണമാണുനടക്കുന്നതെന്നുള്ളതി൯റ്റെതെളിവു്. പോലീസ്സുകൊണു്ടുചെല്ലുന്നകടലാസ്സുകളു് നിയമപരവും ഭരണഘടനാനുസൃതവുമാണോയെന്നുപോലും പരിശോധിക്കാതെ അതിലു്പ്പറഞ്ഞിരിക്കുന്നതെന്തോ അതതേപടിനടപ്പാക്കിക്കൊടുക്കുന്ന ജഡു്ജിമാരുടെയാധിക്യംതന്നെയാണതി൯റ്റെ സ൪വ്വവ്യാപനത്തി൯റ്റെദൃഷ്ടാന്തം. ക്രൈംവാരികപ്പത്രാധിപ൪ നന്ദകുമാറിനെ 2022 ജൂണിലു് നിയമംനോക്കാതെജയിലടയു്ക്കുകയും അയാളുടെപത്രസ്ഥാപനംപരിശോധിക്കുന്നതിനു് ഏതെങ്കിലുമൊരുകോടതി പോലീസ്സിനൊരുവാറണു്ടു് ഇഷ്യൂചെയു്തിട്ടുണു്യിരുന്നോയെന്നു് പ്രാഥമികപരിശോധനനടത്തുകപോലുംചെയ്യാതെയാ മു൯സ്സിപ്പു് തള്ളിക്കളയുകയുചെയു്തതു് പോലീസ്സല്ലേകൊണു്ടുചെന്നതെന്നുള്ളതുകൊണു്ടല്ല, പോലീസ്സി൯റ്റെകൈയ്യിലങ്ങേരല്ലേ കൊടുത്തുവിട്ടതെന്നുള്ളതുകൊണു്ടാണു്. ഇതിനുതന്നെയാണു് പോലിസ്സിനനുബന്ധമായി ഒരേകേസ്സുകളിലു് കോടതികളിലെയും രാഷ്ട്രീയവലു്ക്കരണമെന്നും വ്യക്തിവലു്ക്കരണമെന്നും ക്രിമിനലു്വലു്ക്കരണമെന്നുംപറയുന്നതു്. ഭരണഘടനയെയും ഇന്ത്യ൯നിയമങ്ങളെയുമൊന്നുംനോക്കാതെ ആ റിമാ൯ഡുത്തരവിട്ടയാളു് ഒരു ക്രിമിനലു്ഭരണസംഘത്തി൯റ്റെതണലിലു്നിന്നു് ഇന്ത്യ൯നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നേ ജുഡീഷൃറിരെദ്ധിക്കരിച്ചയാപ്പ്രവൃത്തി സൂചിപ്പിക്കുന്നുള്ളൂ. പൊലീസ്സിലു്നിലു്ക്കാതെ ജുഡീഷ്യറിയിലേക്കുകൂടിയുള്ളയാ ക്രിമിനലു്വലു്ക്കരണത്തി൯റ്റെ മികച്ചയുദാഹരണമാണിതു്, അല്ലെങ്കിലു് ഇന്ത്യ൯നിയമബുക്കുകളു് പൊളിച്ചെഴുതണം- ഇതുതന്നെനിയമമാക്കിക്കൊണു്ടു്!

അതുപോലെതന്നെ കൊച്ചിയിലെ 2017ലെ നടിയാക്രമണക്കേസ്സിലു് കോടതിയുടെസൂക്ഷിപ്പിലിരുന്ന രഹസ്യവീഡിയോരേഖകളു്ചോ൪ത്തി കോടതിതന്നെപ്രതിയു്ക്കുനലു്കിയതും ആച്ചോ൪ത്തലിനെസ്സംബന്ധിച്ചു് കേന്ദ്രസ്ഥാപനത്തിലു്നിന്നുംവന്നിരുന്ന ഫോറ൯സ്സിക്കു്റിപ്പോ൪ട്ടു് അതി൯റ്റെവിചാരണക്കോടതിജഡു്ജിതന്നെ പൂഴു്ത്തിവെച്ചതും ആക്കേസ്സിലു് പോലീസ്സിലേയും ജുഡീഷ്യറിയിലെയും രാഷ്ട്രീയവലു്ക്കരണത്തി൯റ്റെയും വ്യക്തിവലു്ക്കരണത്തി൯റ്റെയും ക്രിമിനലു്വലു്ക്കരണത്തി൯റ്റെയും കേരളത്തിലെയടുത്തകാലത്തെ ഏറ്റവുംനല്ലയുദാഹരങ്ങളാണു്. ഇതൊന്നുമൊരുപ്രശു്നമേയല്ലയെന്നനിലപാടുകളു് ഇതേകേസ്സുകളിലു് മേലു്ക്കോടതികളു്സ്വീകരിച്ചതും ഇതെത്രവ്യാപകമായി മുകളിലേയു്ക്കുപടരുകയാണെന്നുള്ളതി൯റ്റെ ഗൗരവംവ൪ദ്ധിപ്പിക്കുകയേചെയ്യുന്നുള്ളൂ. സ്വമേധയാപലതിലും പത്രവാ൪ത്തവെച്ചുതന്നെകേസ്സെടുക്കുന്ന പലകോടതികളും ഇന്ത്യയിലെ നിയമവ്യവസ്ഥയെയും നിയമവാഴു്ച്ചയെയുംസംബന്ധിച്ചു് ഇത്രയുംഗൗരവമുള്ളയീക്ക്രമക്കേടുകളിലും നടപടിവീഴു്ച്ചകളിലും യാതൊരുകേസ്സുമങ്ങനെസ്വമേധയായെടുക്കാതെ പൂ൪ണ്ണനിശ്ശബ്ദതപാലിച്ചുവെന്നുള്ളതുതന്നെജനങ്ങളു്ക്കു് പലകഥകളുംപറഞ്ഞുതരുന്നുണു്ടു്.

ഒരുജനാധിപത്യത്തിലു് കോടതികളെക്കാളെത്രയോയധികാരം ജനങ്ങളു്ക്കാണു്! തെരഞ്ഞെടുപ്പുകളിലു് ഭരണകൂടങ്ങളെപ്പുറത്താക്കുന്നതും ഇരുത്തുന്നതുമൊക്കെ കോടതികളു്ക്കുകഴിയാതിരിക്കുമ്പോളു് പരമാധികാരമുള്ളജനങ്ങളതുചെയ്യുന്നു. പിണറായിവിജയനെന്ന രാഷ്ട്രീയനേതാവുമായി സമ്പ൪ക്കത്തിലായശേഷം പോലീസ്സെന്നയീക്കോടാലിയെ ഒരു മുനയൊടിഞ്ഞുവക്കുപോയകോടാലിയായാണവ൪ ഒരിടത്തുമപ്പീലില്ലാതെ വിധിയെഴുതിയിരിക്കുന്നതു്. കോടതികളെയുമവരങ്ങനെവിളിച്ചുതുടങ്ങുമെന്നതി൯റ്റെ വക്കിലാണവ൪: അതിനുള്ളമുറുമുറുപ്പിപ്പോഴേയാരംഭിച്ചിട്ടുണു്ടു്. കൈപ്പത്തിയിലു്വീഴുന്നവോട്ടുകളു് ബ്ലൂട്ടൂത്തും റിലയ൯സ്സി൯റ്റെനെറ്റുവ൪ക്കും വോട്ടിംഗു്മെഷീ൯സ൪ക്ക്യൂട്ടുകളിലെ മൈക്രോഡോട്ടുകളുമുപയോഗിച്ചു് റിമോട്ടായി ഒരുനിശ്ചിതശതമാനംവീതം പോളിംഗിനുമുമ്പേതന്നെ അരിവാളു്ച്ചുറ്റികയിലും താമരയിലും മറിച്ചിടുന്നസമ്പ്രദായം ജനാധിപത്യജാഗ്രതയോടെയുണ൪ന്നെണീക്കുന്നജനങ്ങളു് സമീപഭാവിയിലവസാനിപ്പിക്കുന്നതോടെ ഈ വിദേശബന്ധകള്ളക്കടത്തുമയക്കുമരുന്നുകച്ചവട ഡോള൪ക്കടത്തുസംഘത്തി൯റ്റെതക൪ച്ചപൂ൪ണ്ണമാകും- ഒരുരാജ്യവിരുദ്ധ-പിണറായിയാരാധക ക്രിമിനലു്പ്പോലീസ്സുസംഘത്തലമുറയെയാദേശംചെയു്തു് രാജ്യസു്നേഹമുള്ളപോലീസ്സുകാരുടെയൊരുതലമുറയുടെ ഉയരത്തിലോട്ടുള്ളയുയ൪ച്ചയു്ക്കും അവരതോടെവഴിതുറക്കും, പോലീസ്സുവീണു്ടും പോലീസ്സുതന്നെയായിമാറുകയുംചെയ്യും- മറ്റേയേജ൯സ്സിയും! വിഷലിപു്തമായൊരുസാധനം രാഷ്ട്രീയത്തിലൂടെ ഭരണത്തിലെത്തിയാലു് ജനാധിപത്യത്തിലെ ജനങ്ങളുടെയേതേതെല്ലാമുപകരണങ്ങളെയുംകൂടിയതു് വിഷലിപു്തമാക്കുമെന്നതി൯റ്റെ മികച്ചചരിത്രയുദാഹരണമാണിതു്. ആവിഷംനീക്കാ൯ ഒരുതലമുറയെടുക്കും.

രാഷ്ട്രീയത്തിലെയട്ടിമറികളു്ക്കനുബന്ധമായി ഭരണരംഗത്തട്ടിമറികളു്നടത്താനായി കോടതികളപചയിച്ചിടപ്പെടുന്നതിനെക്കുറിച്ചിവിടെപ്പറഞ്ഞു. 2019 ഫെബ്രുവരി 7നു് കനേഡിയ൯ ന്യൂസ്സു്പ്പേപ്പറായ ദി ഗ്ലോബു് ആ൯ഡു് മെയിലു് എസ്സു്. എ൯. സി. ലാവലിനെന്ന കനേഡിയ൯കമ്പനി കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുവൈദ്യുതിമന്ത്രി പിണറായിവിജയനുമായിച്ചേ൪ന്നഴിമതിനടത്തി കേരളാഗവണു്മെ൯റ്റിലു്നിന്നു് മുന്നൂറ്റെഴുപതുകോടിരൂപയോളംതട്ടിച്ചെന്നു് റിപ്പോ൪ട്ടുപ്രസിദ്ധപ്പെടുത്തുകയും ഈയിടപാടിനു് ക്യാനഡയിലു് പ്രോസ്സിക്ക്യൂട്ടുചെയ്യാതിരിക്കാനായി കനേഡിയ൯പ്രധാനമന്ത്രി ജസ്സു്റ്റി൯ട്രൂഡോയിടപെട്ടു് ആക്കമ്പനിയു്ക്കു് പ്രോസ്സിക്ക്യൂട്ടുചെയ്യില്ലെന്നൊരു രേഖാമൂലമായയുറപ്പുനലു്കിയെന്നുപുറത്തുവരുകയും കേരളത്തിലെയൊരു സംശയനിഴലിലുമാരോപണനിഴലിലുമായൊരുജഡു്ജി ഹൈക്കോടതിയിലുണു്ടായിരുന്നകേസ്സിലു് കീഴു്ജീവനക്കാരെശ്ശിക്ഷിക്കാനുള്ള തെളിവുസമൃദ്ധിയുണു്ടെങ്കിലും പിണറായിവിജയനെശ്ശിക്ഷിക്കാ൯ തനിയു്ക്കതുപോരായെന്നുപറഞ്ഞുകൊണു്ടു് ലജ്ജാകരമായൊരുവിധിന്യായമെഴുതുകയും ചെയു്തില്ലായിരുന്നുവെങ്കിലു് കേരളത്തിലെന്നെങ്കിലും പിണറായിവിജയനെന്നൊരു മുഖ്യമന്ത്രിയുണു്ടാകുമായിരുന്നോ? എത്രരാജ്യങ്ങളിലു് എത്രപേരുടെസംഭാവനയാണാമുഖ്യമന്ത്രി? കേരളത്തിലു് പിണറായിവിജയനെന്നൊരു മുഖ്യമന്ത്രിയെസ്സൃഷ്ടിച്ചതു് കനേഡിയ൯ പ്രധാനമന്ത്രിയും ആഹൈക്കോടതിവിധിയും ആജഡു്ജിയുമല്ലേ? ഇതു് ജുഡീഷ്യറിയുടെ രാഷ്ട്രീയയട്ടിമറിയല്ലാതെപിന്നെമറ്റെന്താണു്?

ഈപ്പറഞ്ഞ ലാവലിന്നഴിമതിക്കേസ്സിലു് ഫയലെഴുതിയയുദ്യോഗസ്ഥരെമുഴുവ൯ശിക്ഷിച്ചിട്ടു് ക്യാനഡയിലു്പ്പോയിനേരിട്ടിടപാടുനടത്തുകയും ഫയലൊപ്പിടുകയുംചെയു്ത വൈദ്യുതമന്ത്രി പിണറായിവിജയനെമാത്രം തെളിവുപോരായെന്നുപറഞ്ഞു് വെറുതേവിട്ടുകൊണു്ടുത്തരവെഴുതിയയാ ഹൈക്കോടതിജഡു്ജിയുടെനടപടി സത്യസന്ധവും നിയമപരവുമല്ലെന്നുപറഞ്ഞു് സി. ബി. ഐ. അപ്പീലുമായി സുപ്രീംകോടതിയിലുണു്ടു്. ഇന്ത്യയുടെചരിത്രത്തിലാദ്യമായി പ്രോസ്സിക്ക്യൂഷ൯ ഹാജരാകാ൯തയ്യാറാകുന്നില്ലെന്നുപറഞ്ഞു് 2022നകം ഇരുപത്തിരണു്ടുപ്രാവശ്യം മാറ്റിവെച്ചകേസ്സാണിതു്. മാറ്റിവെയു്ക്കാതെ കേസ്സുനടന്നാലു് പിണറായിവിജയ൯വീണു്ടുംപ്രതിയായി 2016ലും 2021ലും മുഖ്യമന്ത്രിയാകാ൯കഴിയാതെജയിലിലായാലു് പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സംസ്ഥാനഭരണമുപയോഗിച്ചു് ബീജേപ്പീയെങ്ങനെ സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കള്ളക്കടത്തുംനടത്തും? ഇരുപത്തിരണു്ടുപ്രാവശ്യം പ്രോസ്സിക്ക്യൂഷനുതാലു്പ്പര്യമില്ലെന്നുപറഞ്ഞു് ഒരുകേസ്സുമാറ്റിവെക്കുമ്പോളു് കോടതിയു്ക്കെങ്കിലുമൊരലു്പ്പംലജ്ജതോന്നേണു്ടതല്ലേ? ഞങ്ങളു്ക്കാ൪ക്കുംതാലു്പ്പര്യമില്ല, അതുകൊണു്ടീക്കേസ്സുഞങ്ങളുപേക്ഷിക്കുന്നുവെന്നു് കോടതിയു്ക്കും കേന്ദ്രഗവണു്മെ൯റ്റിനും ബീജേപ്പീയു്ക്കും നേരിട്ടെന്തുകൊണു്ടുപറഞ്ഞുകൂടാ? പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സംസ്ഥാനഭരണവുമുളു്പ്പെട്ട സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലും ഡോള൪ക്കള്ളക്കടത്തുകേസ്സിലും അതുതന്നെയല്ലേനടന്നതു്? ആരാണോ ആരണു്ടുകള്ളക്കടത്തുകളിലുംനടന്ന രഹസ്യസംഭവങ്ങളുമിടപാടുകളും വെളിപ്പെടുത്തിയതു്, അവളു്തന്നെതെളിവുംകൊണു്ടുചെന്നോളണമെന്ന അപഹാസ്യനിലപാടല്ലേ കസ്സു്റ്റംസ്സു്, എ൯. ഐ. എ., ഇ. ഡി. എന്നീ കേന്ദ്രയേജ൯സ്സികളെടുത്തതു്? വെളിപ്പെടുത്തലുകളുടെപുറകേപോയന്വേഷണംനടത്തി തെളിവുകണു്ടെത്താനല്ലെങ്കിലു്പ്പിന്നെയീ അന്വേഷണയേജ൯സ്സികളെന്തിനാണു്? വിധിയെഴുതാ൯മാത്രമാണെങ്കിലു് അതിനുകോടതികളും ജഡു്ജിമാരുമില്ലേ?

2002ലു് വെറുംമൂന്നുദിവസത്തെവ൪ഗ്ഗീയകലാപംകൊണു്ടു് 1900പേരുടെജീവ൯നഷ്ടപ്പെട്ട ഗുജറാത്തുകലാപത്തിലു് അന്നുഗുജറാത്തുമുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയു്ക്കുള്ളപങ്കും ഉന്നതയുദ്യോഗസ്ഥ൯മാരും വിവിധഹിന്ദുസംഘടനാഭാരവാഹികളുമായും ആഭ്യന്തരമന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും മോദിനടത്തിയഗൂഢാലോചനയുംസംബന്ധിച്ചകേസ്സിലു് അനവധിപ്രമാദമായതെളിവുകളുംരേഖകളും അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റടക്കമുള്ള നിരവധിയന്താരാഷ്ട്രയേജ൯സ്സികളു് പുറത്തുകൊണു്ടുവന്നിട്ടും അതി൯റ്റെപേരിലു് നരേന്ദ്രമോദിയു്ക്കു് അമേരിക്കയിലു് പ്രവേശ്ശനാനുമതിനിഷേധവും യാത്രാവിലക്കുംതന്നെയേ൪പ്പെടുത്തിയിട്ടും മോദിയെശ്ശിക്ഷിക്കാ൯ അതിലുള്ളതെളിവുസമൃദ്ധിയൊന്നുംപോരായെന്നും ഗൂഢാലോചനയെക്കുറിച്ചുപുനഃപരിശോധിക്കാനും പുതിയയന്വേഷണണത്തിനുത്തരവിടാനുമൊന്നുംപറ്റില്ലെന്നും അന്നവിടത്തെപ്പ്രാദേശ്ശികക്കോടതികളു്മുതലു് 2022 ജൂണു് 23നു് സുപ്രീംകോടതിജഡു്ജിവരെ നി൪ബ്ബന്ധബുദ്ധിയോടെ യുക്തിരഹിതമായവിധിയെഴുതിയില്ലായിരുന്നുവെങ്കിലു് ഇന്ത്യയിലു് ബീജേപ്പീയെന്നൊരു ഭരണപ്പാ൪ട്ടിയും നരേന്ദ്രമോദിയെന്നൊരു പ്രധാനമന്ത്രിയുമുണു്ടാകുമായിരുന്നോ?

ഹിന്ദുവ൪ഗ്ഗീയകലാപസംഘടനയായും മുഖ്യമന്ത്രിയായുംപ്രവ൪ത്തിച്ച ബീജേപ്പീയേയും നരേന്ദ്രമോദിയേയും- രണു്ടിനെയും ഭരണത്തിലില്ലാതാക്കുന്ന ബാബരിമസ്സു്ജ്ജിദ്ദു്- അയോദ്ധ്യക്കേസ്സടക്കമുള്ളയനേകംകേസ്സുകളിലു് എത്രതെളിവുണു്ടായാലും അതിനുശേഷവും കോടതികളിലു്നിന്നും നി൪ബ്ബന്ധബുദ്ധിയോടെ അതുപോലെയുള്ളയപഹാസ്യവിധികളു്മാത്രം ഉണു്ടാകുന്നതെന്തുകൊണു്ടു്? ജുഡീഷ്യറിയല്ലാതെമറ്റാരാണിപ്പോളു് എകു്സ്സിക്കൃുട്ടീവിനെയധികാരത്തിലെത്തിക്കുന്നതും അവിടെയിരുത്തിക്കുന്നതും? പിണറായിവിജയ൯മുതലു് നരേന്ദ്രമോദിവരെയുള്ളയധികാരികളെസ്സൃഷ്ടിച്ചതും ഒരുകേസ്സിലുംവീഴാതെ അധികാരത്തിലു്ത്തന്നെയിരുത്തിയിരിക്കുന്നതും ജുഡീഷ്യറിയിലെ മാവെറിക്കുകളാണെന്നുള്ളതിനു് വേറെയുംനൂറുദാഹരണങ്ങളുണു്ടു്. ജുഡീഷ്യറിയുടെയാനുകൂല്യത്തിലാണു് ഇവ൪സൃഷ്ടിക്കപ്പെട്ടതും അധികാരത്തിലെത്തിയതും അധികാരത്തിലു്നിന്നുവീഴാതെ അവിടെത്തന്നെയിരിക്കുന്നതും- തുട൪ച്ചയായി. ഇവരുടെയെകു്സ്സിക്ക്യുട്ടീവി൯റ്റെയാനുകൂല്യത്തിലാണു് കേരളത്തിലെപലമു൯സ്സിപ്പുമാരും ന്യൂഡലു്ഹിവരെയുള്ള സുപ്രീംകോടതിജഡു്ജിമാരുമവിടെയിരിക്കുന്നതെന്നതും സുവിദിതമാണു്. ഇതിന്ത്യ൯ജനാധിപത്യത്തി൯റ്റെരോഗമാണു്, ഈരോഗനിവാരണംനടത്തേണു്ടതു് ഇന്ത്യയിലെജനാധിപത്യജനങ്ങളുടെമാത്രംജോലിയുമാണു്. ഒരുപണിക്കാരനവ൯റ്റെയീപ്പണിയുപകരണങ്ങളു്കേടായാലു്, ഫലശൂന്യമായാലു്, ആപ്പണിയുപകരങ്ങളെയുംകുറ്റംപറഞ്ഞുകൊണു്ടിരിക്കുമോ?


Written on 18 June 2022 and first published on: 23 June 2022 



 

 

 

No comments:

Post a Comment