933
സൂര്യതേജസ്സുകാണുമ്പോളു് പട്ടികളു്കുരയു്ക്കാറില്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടീ... പാതിരാക്കള്ള൯ പതുങ്ങിനടന്നുപോകുന്നതുകാണുമ്പോഴാണു് പട്ടികളു് കൂട്ടമായിക്കുരയു്ക്കാറുള്ളതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
2021 എപ്രിലു് 6ലെ നിയമസഭാത്തെരഞ്ഞെടുപ്പുകഴിഞ്ഞു് ഇടതുമുന്നണിമന്ത്രിസഭ ഭരണമേറ്റതിനുതൊട്ടുപുറകേ ജൂലൈയന്ത്യത്തിലു് മലപ്പുറംജില്ലയിലെ വാളാഞു്ചേരി വിഷു്ണുക്ഷേത്രത്തി൯റ്റെപേരെഴുതിവെച്ചിരിക്കുന്ന ബോ൪ഡി൯റ്റെയുംമുകളിലു് കേരളത്തിലെയൊരു പുതിയദൈവത്തി൯റ്റെയാവി൪ഭാവമറിയിച്ചുകൊണു്ടു് ഭീമാകാരമായവലിപ്പത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ 'പിണറായിവിജയ൯ ദൈവ'മെന്നെഴുതിവെച്ചിരിക്കുന്നൊരു ബോ൪ഡുകൊണു്ടുചെന്നുസ്ഥാപിച്ചു. നാട്ടുകാരെതി൪ത്തപ്പോളു് രണു്ടുദിവസംകഴിഞ്ഞെടുത്തുകൊണു്ടുപോയി. ഇതുപോലെ ഈത്തെരഞ്ഞെടുപ്പുസമയത്തും അതുകഴിഞ്ഞും ഗുരുവായൂരിലും കൊടുങ്ങല്ലൂരിലുമടക്കം പ്രധാനക്ഷേത്രങ്ങളുടെയെല്ലാംമുകളിലു് ഈപ്പുതിയമതഭ്രാന്ത൯മാ൪ ഇതുപോലെ ഈപ്പുതിയദൈവത്തി൯റ്റെ പലബോ൪ഡുകളുംകൊണു്ടുചെന്നുസ്ഥാപിച്ചു, നാട്ടുകാരെതി൪ത്തപ്പോളു് എടുത്തുംകൊണു്ടുപോയി.
മാ൪കു്സ്സിസ്സു്റ്റുകാരിങ്ങനെ കൊറിയയിലെ അച്ഛ൯-മക്കളു്ക്കിമ്മുമാരെപ്പോലെ ദൈവംകെട്ടിനടക്കാമോ, മനുഷ്യ൯ ദൈവത്തിനൊപ്പമോ മുകളിലോ ആണെന്നുസ്ഥാപിച്ചുനടക്കാമോ, അതി൯റ്റെയൊക്കെബു്ഭവിഷ്യത്തുക്കളായി അയാളുടെമണു്ടമറിഞ്ഞുപോകില്ലേയെന്നൊക്കെ കേരളത്തിനുച൪ച്ചചെയ്യാ൯സമയംകിട്ടുന്നതിനുമുമ്പേ, ദൈവസമചിത്രീകരണംകഴിഞ്ഞു് കൃത്യമൊരുകൊല്ലമാകുന്നതിനുമുമ്പേ, ആ ദൈവതുല്യ൯ കറുപ്പെവിടെക്കണു്ടാലും തലകറങ്ങിവീഴുന്നയസുഖംബാധിച്ചു് കറുപ്പുവേഷമിട്ടവരെയും കറുപ്പുമാസ്സു്ക്കുധരിച്ചവരെയുംപോലും റോട്ടിലെവിടെക്കണു്ടാലുമടിച്ചോടിക്കുന്ന ആയിരക്കണക്കിനുപോലീസ്സുകാരുടെസുരക്ഷയോടെ കേരളത്തിലു്ച്ചുറ്റിത്തിരിയുന്നതാണുകണു്ടതു്. കൃത്യമന്നേനേരംനോക്കിത്തന്നെ അടുത്തനിരഫ്ലകു്സ്സുകളു്പ്രത്യക്ഷപ്പെട്ടു- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവകയായിത്തന്നെ. 'തള൪ത്താ൯കഴിയില്ല, പിന്നെയല്ലേ തക൪ക്കുന്നതു്!- ഞങ്ങളു് സഖാവു് പിണറായിവിജയ൯ദൈവത്തോടൊപ്പം- കേരളംമുഴുവനുമുള്ള ബ്രാഞു്ചുകമ്മിറ്റികളു്'- എന്നെഴുതിയതു്. അതെഴുതിയസമയത്തു് ആപ്പറഞ്ഞമനുഷ്യദൈവം ജനംചെലവിനുകൊടുക്കുന്ന സ്വന്തംവീട്ടിലു് തള൪ന്നും തക൪ന്നും ശബ്ദംപോലുമില്ലാതെകിടക്കുകയായിരുന്നുവെന്നാണു് പിറ്റേന്നു് ഗവണു്മെ൯റ്റിലു്നിന്നും ഔദ്യോഗികയറിയിപ്പുവന്നതു്. ഒരുമനുഷ്യനൊരവശതപറ്റിയാലു് അതാരുമറിഞ്ഞില്ലെങ്കിലോയെന്നുഭയന്നു് അതുലോകംമുഴുവനറിയിച്ചു് വിളിച്ചുകൂകിയപമാനിക്കുന്ന ഇങ്ങനെയൊരുപാ൪ട്ടിയുണു്ടോ! സ്വന്തംപാ൪ട്ടിയിലെനേതാവിനെ ഇഞു്ചിഞു്ചായിച്ചതച്ചുകൊല്ലുന്ന സൈക്കോളജിക്കലു് വാ൪ഫെയറിനെക്കുറിച്ചു് റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമൊക്കെക്കേട്ടിട്ടുണു്ടു്. ലെനിനും ട്രോട്ടു്സ്സു്കിയും ജനറലു് ഷൂട്ടേയുമെല്ലാം അതിന്നിരകളായിയൊടുങ്ങിയതാണെന്നുമഭ്യൂഹവുമുണു്ടു്.
ആക്കിടപ്പിലു്നിന്നൊരിക്കലുമെണീക്കാതെതന്നെ സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തുമടക്കമുള്ളകടത്തുകളിലു് ദൈവവും തിരുക്കുടുംബവുമൊന്നായിപ്പങ്കെടുത്തതി൯റ്റെ മൊഴികളുംതെളിവുകളുമാരോപണങ്ങളുമാണു് 2022 ജൂണൊടുവിലു് ഇപ്പോഴുംപുറത്തുവന്നുകൊണു്ടിരിക്കുന്നതു്. അപ്പോളാണടുത്തഫ്ലകു്സ്സുകളു്പ്രതൃക്ഷപ്പെട്ടുതുടങ്ങിയതു്. കേരളാപ്പൊലീസ്സി൯റ്റെയാത്മവീര്യംതക൪ന്നു് അവരോടിക്കളയാതിരിക്കാനാകാം, തലസ്ഥാനമായ തിരുവനന്തപുരംനഗരത്തിലാണവപ്രധാനമായും പ്രത്യക്ഷപ്പെട്ടതു്. ചത്താലുംവിടില്ലെന്നതുപോലെ അതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവകതന്നെ! അതിലെഴുതിവെച്ചിരിക്കുന്നതു് കാഞ്ഞകുറേക്കവിതകളാണു്. പിണറായിവിജയ൯റ്റെമുഖവുംകാണിച്ചിട്ടു് ‘സൂര്യതേജസ്സിനെതിരെ നായു്ക്കളുടെ കൂട്ടക്കുര’ എന്നൊക്കെയാണു് അതിലെഴുതിവെച്ചിരിക്കുന്നതു്. സൂര്യതേജസ്സുകാണുമ്പോളു് പട്ടികളു്കുരയു്ക്കാറില്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടീ... പാതിരാക്കള്ള൯ പതുങ്ങിനടന്നുപോകുന്നതുകാണുമ്പോഴാണു് പട്ടികളു് കൂട്ടമായിക്കുരയു്ക്കാറുള്ളതു്!
അലു്പ്പപ്പ്രാണികളുമജ്ഞാനികളുമായയനുയായികളാലു് ബ്രഹ്മാവിനോടും മഹാവിഷു്ണുവിനോടും പരമശിവനോടുമൊപ്പമുയ൪ത്തപ്പെടാ൯ ശ്രമിക്കപ്പെട്ടയീനശ്വരമനുഷ്യജീവി സൂര്യതേജസ്സിനോടൊപ്പമുയരാ൯ശ്രമിച്ചയിതിഹാസ്സപ്പക്ഷി ചിറകുകരിഞ്ഞുവീഴു്ത്തപ്പെട്ടപോലെ ചിറകരിഞ്ഞുവീഴു്ത്തപ്പെട്ടതാണു് കേരളമിന്നുകാണുന്നതു്.
‘ഈനോട്ടീസ്സച്ചടിച്ചു് ആയിരംവീടുകളിലു് നേരിട്ടുകൊണു്ടുനടന്നുവിതരണംചെയു്താലു് മൂന്നുദിവസത്തിനകം ക്ഷിപ്പ്രദൈവപ്പ്രസാദമുണു്ടാകുമെന്നുറപ്പാണു്.'
Written on 29 June 2022 and first published on: 30 June 2022