Wednesday, 6 April 2022

874. ജനങ്ങളു്ക്കേ൪പ്പെടുത്തുന്ന കൊറോണാനിയന്ത്രണങ്ങളെ സ്വയമനുസരിക്കാതെ പുച്ഛിച്ചുലംഘിച്ചുനടക്കുന്ന ധ൪മ്മടത്തെ ജനപ്പ്രതിനിധിയെ ജനങ്ങളെന്താണുചെയ്യേണു്ടതു്- ജെയു്വിളിക്കണോ അനുകരിക്കണോ?

874

ജനങ്ങളു്ക്കേ൪പ്പെടുത്തുന്ന കൊറോണാനിയന്ത്രണങ്ങളെ സ്വയമനുസരിക്കാതെ പുച്ഛിച്ചുലംഘിച്ചുനടക്കുന്ന ധ൪മ്മടത്തെ ജനപ്പ്രതിനിധിയെ ജനങ്ങളെന്താണുചെയ്യേണു്ടതു്- ജെയു്വിളിക്കണോ അനുകരിക്കണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Prasert. Graphics: Adobe SP.


ജനങ്ങളു്ക്കേ൪പ്പെടുത്തുന്ന കൊറോണാനിയന്ത്രണങ്ങളെ സ്വയമനുസരിക്കാതെ പുച്ഛിച്ചുലംഘിച്ചുനടക്കുന്ന ധ൪മ്മടത്തെ ജനപ്പ്രതിനിധിയെ ജനങ്ങളെന്താണുചെയ്യേണു്ടതു്- ജെയു്വിളിക്കണോ അനുകരിക്കണോ? രാജ്യത്തും സംസ്ഥാനത്തും കാലാകാലങ്ങളിലേ൪പ്പെടുത്തുന്ന ദുരന്തനിവാരണവും പക൪ച്ചവ്യാധി വ്യാപനംതടയലുംപോലുള്ള സു്പെഷ്യലു് നിയമങ്ങളനുസരിക്കുന്നതിലു് ഈ എമ്മെല്ലേയു്ക്കു് ഒഴിവോ കിഴിവോ ഉണു്ടോ? അങ്ങനെയുള്ളതായി ബന്ധപ്പെട്ട സ൪ക്കാരുത്തരവുകളിലു്പ്പറഞ്ഞിട്ടുണു്ടോ? കൊടുങ്കാറ്റുവീശിയടിക്കുമ്പോളു്, സെക്ക൯റ്റിനുസെക്ക൯റ്റിനു് പ്രളയജലം പലയടികയറിവരുമ്പോളു് പുറത്തിറങ്ങിനടക്കരുതെന്നുള്ള മൈക്കനൗണു്സ്സുമെ൯റ്റുംകേട്ടിട്ടു് പുറത്തിറങ്ങിനടക്കുന്നതു് തലയു്ക്കുവെളിവില്ലാത്തവരും എന്താണുനടക്കുന്നതെന്നറിയാത്ത സുബോധമില്ലാത്തവരുമല്ലേ? ആ മൈക്കനൗണു്സ്സുമെ൯റ്റവരുടെ മനസ്സിലു്പ്പതിയുന്നില്ല. ഈ ധ൪മ്മടം എമ്മെല്ലേയു്ക്കു് പ്രായാധിക്യമുണു്ടെന്നുള്ളതും ഓ൪മ്മകളും സമൂഹത്തിലെ റെഗുലേഷനുകളും മനസ്സിലു്നിലു്ക്കുന്നില്ലെന്നുള്ളതും ശരിതന്നെ, പ്രായം വളരെക്കൂടുതലുള്ളവരൊന്നും തെരഞ്ഞെടുപ്പിലു്മത്സരിക്കണു്ടെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെനിയമത്തിലു് കരഞ്ഞുനിലവിളിച്ചിളവുനേടിയാണു് മത്സരിച്ചതും എമ്മെല്ലേയായതുമെന്നുള്ളതുമറിയാം, എങ്കിലും ഇത്രയും സുബോധമില്ലാത്തൊരാളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു ജനപ്പ്രതിനിധിയായി മത്സരിപ്പിച്ചതെങ്ങനെ?

അതോ വാ൪ദ്ധക്യത്തിനിടയിലും ഒരെമ്മെല്ലേയു്ക്കുള്ളതിനേക്കാളു് പലമടങ്ങധികാരങ്ങളും ചുമതലകളും നാലുചുറ്റുംകിടക്കുന്നതുകണു്ടു് ആക്രാന്തംകയറി എല്ലാം എനിക്കുവേണമെന്നുപറഞ്ഞെടുത്തുകേറ്റി ഒടുവിലു് എല്ലാത്തി൯റ്റെയും സമ്മ൪ദ്ദം താങ്ങാനാവാത്തതായി ഇങ്ങനെയായിപ്പോയതാണോ? ഏതായാലും അതിലെല്ലാത്തിലും ഒരേപോലെ പരാജയപ്പെട്ടെന്നുള്ളതു് പലഭരണനടപടികളിലൂടെ ഇപ്പോളു്ത്തെളിഞ്ഞിരിക്കുകയാണു്. അതിക൪ക്കശമായ ജനക്കൂട്ടനിയന്ത്രണനിയമങ്ങളു് കേന്ദ്രഗവണു്മെ൯റ്റും സംസ്ഥാനഗവണു്മെ൯റ്റുമേ൪പ്പെടുത്തി അതുലംഘിക്കുന്നവരെ പിഴയീടാക്കിയും അറസ്സു്റ്റുചെയു്തുംപോലും നടപ്പാക്കിക്കൊണു്ടിരിക്കുമ്പോളു് ധ൪മ്മടത്തെ ജനപ്പ്രതിനിധിയിറങ്ങി സ്വ൪വ്വതന്ത്രസ്സ്വതന്ത്രനായി യാതൊരു സ്വയംനിയന്ത്രണവുമില്ലാതെനടക്കുകയാണു്, അതുകൊണു്ടാണു് കൊടുങ്കാറ്റുമുന്നറിയിപ്പുകേട്ടിട്ടും ഇറങ്ങിനടക്കുന്നയാളുടെ ഉപമപറഞ്ഞതു്. എവിടെച്ചെല്ലുന്നോ അവിടെയെല്ലാം ഈ മുഴുവ൯വിലക്കുകളും ലംഘിച്ചുകൊണു്ടു് ഇയാളു് പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണു്ടു്- നിരോധിതവസു്തുക്കളിലു് ഹരംകയറുന്ന കുട്ടിക്ക്രിമിനലുകളെപ്പോലെ. ആയിരക്കണക്കിനാളുകളെക്കൂട്ടുന്നുമുണു്ടു്- ഒരൊറ്റയെണ്ണത്തിനും മാസ്സു്ക്കോ സാമൂഹ്യയകലംപാലിക്കലോപോലുമില്ല.

ഈയെമ്മെല്ലേചെല്ലുന്നിടതെല്ലാം നിയമവുംനിയന്ത്രങ്ങളുമനുസരിക്കാത്ത ജനക്കൂട്ടങ്ങളെക്കാണുമ്പോളു് ജനങ്ങളു്ക്കസ്സ്വസ്ഥതയുണു്ടാകുന്നുണു്ടു്. ആ മാതൃകയാണു് മറ്റുള്ളിടത്തേക്കുംപടരുന്നതു്. യഥാ൪ത്ഥത്തിലതൊരുവൈറസ്സുതന്നെ! തനിക്കുസകലകാര്യങ്ങളിലുമൊരു ഒഴിവുണു്ടെന്നും ഒരു നിയമവുംനിയന്ത്രവും തനിക്കുബാധകമല്ലെന്നും പറഞ്ഞുംചിന്തിച്ചുംനടന്നു് ഒടുവിലു് മാനസ്സികരോഗാശുപതിപത്രികളിലെത്തിക്കപ്പെടുന്നവരുടെ മേഖലയാണിതു്, ഡെലൃൂഷണലു് ഫാ൯റ്റസിബാധിച്ച സീനിയറായ ഒരു ജനപ്പ്രതിനിധിയെ എന്തുചെയ്യും എങ്ങനെകൈകാര്യംചെയ്യുമെന്നൊരു വിഷയമാണിതു്. ഇങ്ങനെയുള്ളവരെക്കൊണു്ടുവരുമ്പോളു് ആളിക്കത്തുന്ന ജ്വാല, ഫ്ലെയിം, തിരി അലു്പ്പംതാഴു്ത്തിവെക്കുകയാണു് ഡോക്ട൪മാ൪ചെയ്യുന്നതു്. ശരീരത്തി൯റ്റെയും അതിലൂടെ മനസ്സി൯റ്റെയും പ്രവ൪ത്തനം റാപ്പിഡു് മോഡിലു്നിന്നും സ്ലോ മോഡിലേക്കുതിരിച്ചുവെക്കും. എകു്സ്സു്ട്രോവെ൪ട്ടിനെ തിരിതാഴു്ത്തി ഇ൯ട്രോവെ൪ട്ടാക്കിയിട്ടു് വ്യക്തിയുടെ പശ്ചാത്തലുംചരിത്രവുംനോക്കി നിത്യപരിചയത്തിലൂടെ തിരിപിന്നെയലു്പ്പം അഡു്ജസ്സു്റ്റുചെയു്തു് പൊക്കിവെക്കും. അങ്ങനെ ഫ്ലെയിമലു്പ്പം താഴു്ത്തിവെക്കുന്നതോടെ താനും മറ്റുള്ളവരെപ്പോലെതന്നെയാണെന്നൊരു ബോധംവീണു്ടുമുണു്ടാവുകയും തനിക്കുമറ്റുള്ളവരിലു്നിന്നുംവ്യത്യസു്തമായി പ്രത്യേകാവകാശങ്ങളൊന്നുമില്ലെന്ന യാഥാ൪ത്ഥ്യബോധംവീണു്ടുമുണരുകയുംചെയ്യും. നിയമവുംനിയന്ത്രങ്ങളുമനുസരിക്കാത്തയയാളങ്ങനെ കെ-റെയിലിലെത്താതെ ഏതാനുംദിവസംകഴിയുമ്പോളു് അസുഖംമാറി വീട്ടിലെത്തുന്നു. വീട്ടുകാ൪ക്കും സന്തോഷമാവുന്നു, നാട്ടുകാ൪ക്കും സന്തോഷമാവുന്നു, സകലരുടെയുമൊരുതലവേദനതീ൪ന്നുംകിട്ടുന്നു. വേണു്ടിവരുമ്പോളു് വ്യക്തിയെക്ക്രമീകരിക്കുന്നതിനുള്ള സാമൂഹ്യസംവിധാനങ്ങളൊന്നുമില്ലാത്ത അഴിഞ്ഞുലഞ്ഞവീടുകളിലാണു് കെ-റെയിലാശയങ്ങളുണുരുന്നതും ജനലക്ഷങ്ങളുടെജീവിതവും സ൪ക്കാ൪ട്ട്രഷറിയും കണു്സ്സ്യൂംചെയ്യുന്നതും.

ഇവിടെപ്പറഞ്ഞയിങ്ങേരുടെയോഗങ്ങളു്ക്കു് യാതൊരുസാമൂഹ്യയകലവുംപാലിക്കാതെയാണു് കൊറോണാത്തീവ്രവ്യാപനക്കാലത്തുപോലും ആയിരക്കണക്കിനാളുകളു്തടിച്ചുകൂടിയിട്ടുള്ളതെന്നു് വാ൪ത്താവീഡിയോകളു്പരിശോധിച്ചുനോക്കിയാലു്ക്കാണാം, ഒരൊറ്റയെണ്ണവും മാസ്സു്ക്കുപോലുംധരിച്ചിട്ടില്ലെന്നും- ഇയാളന്നേരമതുധരിച്ചിട്ടുണു്ടെങ്കിലു്പ്പോലും.

ധ൪മ്മടംനിയമസഭാമണ്ഡലത്തിലെ ജനപ്പ്രതിനിധിയാരാണെന്നുസംശയമുള്ളവ൪ക്കായി പറയാം- അതു് മുഖ്യമന്ത്രി സഖാവു് പിണറായിവിജയ൯സ്സാറദ്ദേഹമവ൪കളാണു്. സ൪ക്കാ൪നയംനടപ്പിലാക്കുന്നതിനും അതിലു് ജനങ്ങളു്ക്കുമാതൃകകാട്ടുന്നതിനുമല്ലേ ഇത്രയുംശമ്പളം എമ്മെല്ലേയെന്നനിലയിലും മുഖ്യമന്ത്രിയെന്നനിലയിലും ജനങ്ങളു്നലു്കുന്നതു്? മന്ത്രിയും മുഖ്യമന്ത്രിയുമെന്നനിലയിലു് ശമ്പളവും അധികാരവുംകൂടുമ്പോളു് ആ ഉത്തരവാദിത്വവുംകൂടുകയല്ലേചെയ്യുന്നതു്? പ്രസംഗിക്കാ൯ചെല്ലുന്നിടത്തു് കൂടിക്കിടക്കുന്നയാളുകളു് ഗവണു്മെ൯റ്റുനിഷു്ക്ക൪ഷിക്കുന്ന കൊറോണാമാസ്സു്ക്കുധരിച്ചിട്ടുണു്ടോ സാമൂഹ്യയകലംപാലിച്ചിട്ടുണു്ടോയെന്നുനോക്കാനുള്ള കണ്ണുകൂടിക്കണു്ടുകൂടാത്തതുകൊണു്ടാണല്ലോ വൃദ്ധനായതുകൊണു്ടു് നിയമസഭാതെരഞ്ഞെടുപ്പിലെന്നല്ല ഒരുതെരഞ്ഞെടുപ്പിലുംമത്സരിക്കണു്ടെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിയമംകൊണു്ടുവന്നുപറഞ്ഞിട്ടും അതിലു്നിന്നും തനിക്കുമാത്രമൊരുഒഴിവു് തന്നേതീരൂവെന്നുപറഞ്ഞുയാചിച്ചതുനേടിയതു്! ഇതെന്തുതരം പോലീസ്സുമന്ത്രിയാണു്!! നിയമനുസരിക്കാതെയൊരുജനക്കൂട്ടം കൂടിനിലു്ക്കുന്നതുകണു്ടാലു് കണ്ണുകാണാവുന്നൊരു പോലീസ്സുമന്ത്രി ആ യോഗത്തിലു്പ്പങ്കെടുക്കാതെ അതിനെച്ചൂണു്ടിക്കാട്ടിയിട്ടു് തിരിച്ചുപോവുകയാണുചെയ്യുന്നതു്. അതോ തന്നെപ്പോലെയവ൪ക്കും നിയമലംഘത്തിനിതൊരവസാനത്തെയവസരമാണെന്നുകണു്ടു് ആസ്വദിക്കുകയാണോ, പ്രോത്സാഹിപ്പിക്കുകയാണോ? അങ്ങനെയുള്ളവരെയല്ലേ ആപ്പറഞ്ഞയാശുപത്രികളിലു്ക്കൊണു്ടുപോയി ഫ്ലെയിമൊന്നുതാഴു്ത്തിവെക്കുന്നതു്? അതിനമേരിക്കയിലു്ത്തന്നെപോകണമെന്നില്ല, തിരിതാഴു്ത്തിവെക്കുന്നയാശുപത്രികളു് കേരളത്തിലുമുണു്ടു്!

Written on 14 January 2022 and first published on: 06 March 2022

Article Title Image By Anton Gvozdikov. Graphics: Adobe SP.


 

 

 

  

 

 

No comments:

Post a Comment