Tuesday 5 April 2022

869. മൊത്തത്തിലു് സീപ്പീയെം പാ൪ട്ടിക്കോണു്ഗ്രസ്സു് സംഘടനാറിപ്പോ൪ട്ടു് പിണറായിവിജയ൯കുനിഞ്ഞിരുന്നെഴുതിയതുപോലുണു്ടു്

869

മൊത്തത്തിലു് സീപ്പീയെം പാ൪ട്ടിക്കോണു്ഗ്രസ്സു് സംഘടനാറിപ്പോ൪ട്ടു് പിണറായിവിജയ൯കുനിഞ്ഞിരുന്നെഴുതിയതുപോലുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dmitriy. Graphics: Adobe SP.


സീപ്പീയെമ്മി൯റ്റെ പാ൪ട്ടിക്കോണു്ഗ്രസ്സു് സംഘടനാറിപ്പോ൪ട്ടു് കേരളത്തിലെ തുട൪ഭരണത്തെക്കുറിച്ചുപറയുന്നു, പക്ഷേ സ്വ൪ണ്ണക്കള്ളക്കടത്തിനെയും ഡോള൪ക്കടത്തിനെയും മയക്കുമരുന്നുകച്ചവടത്തെയുംകുറിച്ചുപറയുന്നില്ല. പണംവന്നവഴികളു് മറക്കുന്നതെങ്ങനെ?

കേരളത്തിലെ ബദലു്നയങ്ങളു് 2016ലു് ഇടതുമുന്നണിയെ ഭരണത്തിലെത്തിച്ചുവെന്നുപറയാ൯ പാ൪ട്ടിഭയപ്പെടുന്നു, അതുകൊണു്ടു് ബദലു്നയങ്ങളു് 2021ലു് ഇടതുമുന്നണിയെ ഭരണത്തിലെത്തിച്ചുവെന്നുപറയുന്നു. 2021ലു് ബദലു്നയങ്ങളല്ല തെരഞ്ഞെടുപ്പുജയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പുകൃത്രിമമെന്ന ബദലു്മാ൪ഗ്ഗവും കേന്ദ്രബീജേപ്പീബന്ധങ്ങളുമാണു് തെരഞ്ഞെടുപ്പുജയിപ്പിച്ചതെന്നുപറയാനും ഭയപ്പെടുന്നു. പശ്ചിമബംഗാളിലു് തക൪ന്നടിഞ്ഞുപോയതിനു് പശ്ചിമബംഗാളു്ക്കമ്മിറ്റിക്കു് ആത്മപരിശോധനയു്ക്കു് കുറിപ്പുനലു്കിയെന്നുപറയുന്നു, അതോ ആത്മഹത്യയു്ക്കു് കുറിപ്പുനലു്കിയോ? പശ്ചിമബംഗാളിലു് തക൪ന്നടിഞ്ഞതു് വ൯കിടകോ൪പ്പറേറ്റുകമ്പനികളു്ക്കുവേണു്ടി കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലുംനിന്നു് വഴിമാറിനടന്നു് ബലംപ്രയോഗിച്ചു് ജനങ്ങളുടെഭൂമി പോലീസ്സിനെയുപയോഗിച്ചു് പിടിച്ചെടുത്തതുകൊണു്ടാണെന്നു് റിപ്പോ൪ട്ടിലു്പ്പറയുന്നില്ല, മറിച്ചു് മതന്യൂനപക്ഷങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും വഴിമാറിനടന്നു് ചതിച്ചതുകൊണു്ടാണത്രെ പശ്ചിമബംഗാളിലു് പാ൪ട്ടിതക൪ന്നതു്! ജനങ്ങളുടെഭൂമിപിടിച്ചെടുക്കുന്നതിനെയും പാ൪ട്ടിതകരുന്നതുംകൂടിച്ചേ൪ത്തുപറഞ്ഞാലു് കെ-റെയിലി൯റ്റെപേരിലു് ജനങ്ങളുടെഭൂമിപിടിച്ചെടുക്കുന്നതും കേരളത്തിലു് പാ൪ട്ടിതകരുന്നതും പിണറായിവിജയ൯റ്റെപേരുംചേ൪ത്തു് ച൪ച്ചാവിഷയമാവും.

പശ്ചിമബംഗാളിലു് തൃണമൂലിനും ബീജേപ്പീക്കുമിടയിലു് ഒത്തുകളിയെന്ന പാ൪ട്ടിയുടെവിലയിരുത്തലു് തെറ്റായിരുന്നുവെന്നു് റിപ്പോ൪ട്ടുപറയുന്നു- അങ്ങനെവിലയിരുത്താ൯ വിശകലനപ്പ്രതിഭകളായ ഇത്രയുംവലിയ ഈ രാഷ്ട്രീയപ്പ്രഗത്ഭ൯മാരോടു് ജനങ്ങളാവശൃപ്പെട്ടില്ലെങ്കിലും. പക്ഷേ, കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും കേന്ദ്രബീജേപ്പീയു്ക്കുമിടയിലു് ഒത്തുകളിയെന്ന ജനങ്ങളുടെവിലയിരുത്തലു് തെറ്റിപ്പോയിട്ടില്ലെന്നു് റിപ്പോ൪ട്ടിലു്പ്പറയുന്നില്ല.

പാ൪ട്ടിയും ബഹുജനസംഘടനകളും ഭരണത്തി൯റ്റെ അനുബന്ധങ്ങളാകരുതെന്നു് റിപ്പോ൪ട്ടുപറയുന്നു: ശരിയാണു്, ഭരണത്തി൯റ്റെ അടിമകളാകണം. ശരീരത്തിലു് ഒരുഗ്രാംമാംസത്തിലു് ഒരുകിലോവീതമുള്ള അഹന്തയുടെയും അധികാരഗ൪വ്വി൯റ്റെയും ആളു്രൂപമായ പോളിറ്റു്ബ്യൂറോമെമ്പ൪ പാ൪ട്ടിയുടെ മുഖ്യമന്ത്രിയായി കേരളംഭരിക്കുന്നു, അതുകൊണു്ടു് റിപ്പോ൪ട്ടുപറയുന്നു, പെരുമാറ്റത്തിലു് ജനങ്ങളു്ക്കുസ്വീകാര്യമായ വിനയംവേണമെന്നു്. ജനങ്ങളു്ക്കുസ്വീകാര്യമായ എന്നപദംകൊണു്ടുവന്നുപ്രയോഗിച്ചുതു് ഇതുപോലെയുള്ള അഹങ്കാരമൂ൪ത്തികളു് വിനയത്തോടെ ജനങ്ങളോടുപെരുമാറുന്നതു് ജനങ്ങളു്ക്കുസ്വീകാര്യമല്ല, ഒരഹങ്കാരമൂ൪ത്തിയെയാണവരാവശ്യപ്പെടുന്നതെന്നു് മൂ൪ത്തിക്കുതോന്നിയാലു്, അങ്ങനെതന്നെപെരുമാറണമെന്നാണു്.

മൊത്തത്തിലു് സീപ്പീയെം പാ൪ട്ടിക്കോണു്ഗ്രസ്സി൯റ്റെ കണ്ണൂ൪ സംഘടനാറിപ്പോ൪ട്ടു് പിണറായിവിജയ൯കുനിഞ്ഞിരുന്നെഴുതിയതുപോലുണു്ടു്!

Written and first published on: 05 April 2022





 

 

 

 

 

No comments:

Post a Comment