866
കേന്ദ്രം കെ-റെയിലിനനുമതിനലു്കുകയാണെങ്കിലു് കേന്ദ്രംവക റെയിലു്വേയുടെസ്ഥലംനലു്കട്ടെ- ജനങ്ങളുടെസ്ഥലമിനിയെടുക്കാ൯പറ്റില്ല. റെയിലു്വേയുടെകൈയ്യിലിരിക്കുന്നതുതന്നെ ജനങ്ങളുടെകൈയ്യിലു്നിന്നുമെടുത്തസ്ഥലമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
കേന്ദ്രം കെ-റെയിലിനനുമതിനലു്കുകയാണെങ്കിലു് കേന്ദ്രത്തി൯റ്റെതന്നെ ഇ൯ഡൃ൯റെയിലു്വേയുടെസ്ഥലവുംനലു്കട്ടെ- ജനങ്ങളുടെസ്ഥലമെടുക്കാ൯പറ്റില്ല. ഇ൯ഡൃ൯റെയിലു്തന്നെ കേരളത്തിലെജനങ്ങളിലു്നിന്നും മൂന്നോനാലോറെയിലിനുള്ളസ്ഥലങ്ങളു് ഇതിനകംതന്നെ പിടിച്ചെടുത്തുകഴിഞ്ഞു. ഏറ്റവുമുയ൪ന്നജനസാന്ദ്രതയുള്ള ഒരു ചെറിയസംസ്ഥാനത്തു് ഏറ്റെടുക്കാവുന്നതായുള്ളസ്ഥലമെല്ലാം വിവിധപദ്ധതികളു്ക്കായിതിനകംതന്നെ ഏറ്റെടുത്തുകഴിഞ്ഞു, പതിനായിരക്കണക്കിനാളുകളു് അവയിലു്പ്പെട്ടു് ഗവണു്മെ൯റ്റുപറഞ്ഞസഹായവും പണവും പുനരധിവാസവും പകരംവീടുകളുമൊന്നുംകിട്ടാതെ തെരുവാധാരണമായിക്കഴിഞ്ഞു. കേരളത്തി൯റ്റെപലഭാഗത്തുമവരിപ്പോളു് ഇത്രയുംവ൪ഷംകഴിഞ്ഞിട്ടും കുടിലുംകെട്ടിസ്സമരംതുടരുകയുമാണു്. ഏതായാലും ഇ൯ഡൃ൯റെയിലു്വേയെറ്റെടുത്തു് പാളംനി൪മ്മിച്ചിട്ടിരിക്കുന്നതും ഒഴിച്ചിട്ടിരിക്കുന്നതുമായസ്ഥലമുണു്ടല്ലോ, പിണറായിവിജയനെക്കൊണു്ടു് കേരളത്തിലു് കെ-റെയിലുണു്ടാക്കിയോടിച്ചു് അയാളു്ക്കഴിമതിയിലൂടെ പണമുണു്ടാക്കിക്കൊടുക്കണമെന്നു് കേന്ദ്രബീജേപ്പീയു്ക്കുനി൪ബ്ബന്ധമാണെങ്കിലു് അതിലൂടെ കെ-റെയിലുണു്ടാക്കിയോടിക്കട്ടെ! പ്രധാനമന്ത്രിനരേന്ദ്രമോദിക്കു് പിണറായിവിജയനോടുപ്രേമമാണെങ്കിലു് കേന്ദ്രറെയിലു്വേയുടെ സ്വന്തംസ്ഥലംകൊടുക്കട്ടെ. അല്ലെങ്കിലാറെയിലിനുള്ള അനുമതിനിഷേധിക്കട്ടെ! ചോദിക്കുന്നറെയിലിനെല്ലാം അനുമതികൊടുക്കുന്നുണു്ടോ?
ഈപ്പറഞ്ഞ പുതിയയതിവേഗറെയിലി൯റ്റെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ അഴിമതിസംഘത്തോടൊപ്പംചേ൪ന്നു് ജനങ്ങളെക്കബളിപ്പിക്കാനും വഞു്ചിക്കാനുമായി കേന്ദ്രമാവശ്യപ്പെടുന്നപോലുള്ള സാമൂഹ്യാഘാതപഠനമല്ല ഇപ്പോളു്നടത്തേണു്ടതു്, ജനങ്ങളുടെയൊഴിപ്പിക്കലും റീലൊക്കേഷനുംനടത്താതെ ഏറ്റെടുക്കാവുന്നത്രസ്ഥലം ഇതുവരെയുള്ളയെല്ലാപ്പദ്ധതികളു്ക്കുമായി ഏറ്റെടുത്തുകഴിഞ്ഞോയെന്നുള്ളതി൯റ്റെയും അതുസാച്ചുറേഷനിലെത്തിയിട്ടുണു്ടോ എന്നുമുള്ളതി൯റ്റെയും ആഘാതപഠനമാണു്. ജനങ്ങളു്താമസിക്കുന്ന ഒരുസംസ്ഥാനത്തു് അതെപ്പോഴെങ്കിലുംപഠിക്കപ്പെടേണു്ടതല്ലേ? ജനങ്ങളുടെയൊഴിപ്പിക്കലല്ല മറ്റുപലസ്ഥലങ്ങളിലോട്ടുമുള്ളയവരുടെ റീലൊക്കേഷനാണു് ആ മറ്റുപലസ്ഥലങ്ങളിലും അവിടെയുള്ള സാമൂഹ്യജീവിതത്തിലും ആളോഹരിസ്ഥലലഭ്യതയിലും ജീവിതനിലവാരത്തിലും ആഘാതമുണു്ടാക്കുന്നതു്. ഉദ്ദേശിക്കപ്പെടുന്നതി൯റ്റെയിരട്ടിയാഘാതമാണിങ്ങനെ ഓരോപദ്ധതിയിലൂടെയുമുണു്ടാകുന്നതു്. അതുകണു്ടില്ലെന്നുനടിക്കാ൯പറ്റില്ല, ജനങ്ങളതുകാണുന്നുമുണു്ടു്. ജനങ്ങളു്കാണുന്നതിനേക്കാളു്ക്കൂടുതലു്കാണാ൯ ദീ൪ഘവീക്ഷണവും വിഭവങ്ങളമില്ലാത്തയൊന്നിനെ ഗവണു്മെ൯റ്റായംഗീകരിക്കാ൯കഴിയില്ല, ജനങ്ങളംഗീകരിക്കില്ല, ജനങ്ങളംഗീകരിക്കുന്നില്ല. അതാണിവിടെ കെ-റെയിലിലൂടെ കേരളത്തിലു്സ്സംഭവിച്ചിരിക്കുന്നതു്.
പോപ്പുലേഷ൯ ഡിസ്സു്ട്രിബ്യൂഷനിലും ആളോഹരിസ്ഥലലഭ്യതയിലും കേരളം സാച്ചുറേഷനിലെത്തിയാണുനിലു്ക്കുന്നതു്. കുടിലു്വ്യവസായങ്ങളും സ൪വ്വീസ്സുകളുമൊഴിച്ചുള്ള വ്യവസായസാച്ചുറേഷനിലുമതേ. കേരളത്തിലെ കേരളാറെയിലി൯റ്റെപേരിലിപ്പോളു്നടക്കുന്ന സാമൂഹ്യാഘാതപഠനംതന്നെ സാമൂഹ്യാഘാതപഠനമല്ല, കെ-റെയിലെന്നസ്വതന്ത്രക്കോ൪പ്പറേഷ൯റ്റെ സ൪ക്കാരി൯റ്റെപോലീസ്സും റവന്യൂവുമടക്കമുള്ള വിഭവങ്ങളു്കൈവശപ്പെടുത്തിയെടുത്തുപയോഗിച്ചുള്ള അടുത്ത കടുത്തനടപടികളിലേക്കുകടക്കുന്നതിനുമുമ്പുള്ള സമൂഹപ്പ്രതികരണപഠനമാണെന്നും ജനങ്ങളു്ക്കറിയാം.
ഇതൊരുസാധാരണറെയിലല്ല സിലു്വ൪റെയിലാണെന്നാണിവരെല്ലംപറയുന്നതു്. അങ്ങനെയാണുപേരുമിട്ടിരിക്കുന്നതു്. ആരെയാണെടോപറ്റിക്കാ൯നോക്കുന്നതു്? എല്ലാറെയിലും സൂര്യപ്രകാശത്തിലു്വെട്ടിത്തിളങ്ങുന്ന സിലു്വ൪റെയിലുകളാണെടോ മരമാക്രികളേ....! കറുത്തറെയിലുകളിതുവരെയാരുമുണു്ടാക്കിയിട്ടില്ല. അവരുടെഗവണു്മെ൯റ്റു് 2016മുതലു് സ്വ൪ണ്ണംകള്ളക്കടത്താരോപണത്തിലു് കുടുങ്ങിക്കിടക്കുന്നതുകൊണു്ടാണു് ഗോളു്ഡ൯റെയിലെന്നുപേരിടാത്തതു്.
Written on 29 March 2022 and first published on: 03 April 2022
No comments:
Post a Comment