Friday, 29 April 2022

906. കള്ളക്കടത്തിനു് സംസ്ഥാനക്കമ്മിറ്റിയും ക്യാപു്റ്റനും ജനറലു് സെക്രട്ടറിയും പോളിറ്റു് ബ്യൂറോയുമൊക്കെ നാളെ ഉണു്ടാകുമോ?

906

കള്ളക്കടത്തിനു് സംസ്ഥാനക്കമ്മിറ്റിയും ക്യാപു്റ്റനും ജനറലു് സെക്രട്ടറിയും പോളിറ്റു് ബ്യൂറോയുമൊക്കെ നാളെ ഉണു്ടാകുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MysticsArtDesign. Graphics: Adobe SP.


കള്ളക്കടത്തിനു് ഒരു സംസ്ഥാനക്കമ്മിറ്റിയും ക്യാപു്റ്റനും ജനറലു് സെക്രട്ടറിയും പോളിറ്റു് ബ്യൂറോയുമൊക്കെ നാളെ ഉണു്ടാകുമോ? എന്നിട്ടു് ബീജേപ്പീയിലു്ക്കൊണു്ടുപോയി അഫിലിയേറ്റുചെയു്താലു് ആരെയുംപേടിക്കാതെ സ്വതന്ത്രമായി (ഇ൯ഡൃയിലു്) പ്രവ൪ത്തിക്കാമല്ലോ? കള്ളക്കടത്തുമേഖലയെക്കുറിച്ചല്ലപറയുന്നതു്, കള്ളക്കടത്തുപാ൪ട്ടിയെക്കുറിച്ചാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു രാഷ്ട്രീയപ്പാ൪ട്ടിയായാണു് അറിയപ്പെടുന്നതെങ്കിലും സഖാക്കളു് പി. കൃഷു്ണപിള്ള, എ൯. സി. ശേഖ൪, എ. കെ. ഗോപാല൯, ചാത്തുണ്ണിമാസ്സു്റ്റ൪, ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു്, കെ. ആ൪. ഗൗരി, എം. വി. രാഘവ൯, ഈ. കെ. നായനാ൪, എന്നിവരുടെകാലംകഴിഞ്ഞശേഷം ഒരു പരിക്രമണഘട്ടമായ വി. എസ്സു് അച്ച്യുതാനന്ദ൯റ്റെയും കാലവുംകൂടിക്കഴിഞ്ഞപ്പോളു് ഇതു് കോടിയേരി ബാലകൃഷു്ണ൯, പിണറായി വിജയ൯ എന്നിവരുടെ നേതൃത്വകാലത്തേക്കുപ്രവേശിച്ചതോടെ അതിലൊരു വലിയമാറ്റം സംഭവിച്ചിട്ടുണു്ടു്.

അതിനേറ്റവുംപ്രധാനകാരണം ഇവരിലൂടെയതൊരു ക്രിമിനലു്നേതൃത്വത്തിലേക്കും ക്രിമിനലു്ജ്ജീവിതത്തിലേക്കും പ്രവേശിച്ചുവെന്നുള്ളതാണു്. ഇതിനുമുമ്പുപറഞ്ഞനേതാക്കളുടെകാലത്തെക്കുറിച്ചു് അഴിക്കോട൯ രാഘവ൯റ്റെ വധകാലത്തും ഭരണത്തിലിരുന്നുള്ള നകു്സ്സലൈറ്റുകളുടെ വേട്ടക്കാലത്തുമൊഴികെ ഒരാളു്ക്കെതിരേപോലും ക്രിമിനലാരോപണങ്ങളുയ൪ന്നിട്ടില്ല, എന്നല്ല, തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിലും തലശ്ശേരിയിലെച്ചില കോളേജുകളിലുമെന്നപോലെ അവരാരുമവിടെ അടിയുണു്ടാക്കാ൯ചെന്നിട്ടുമില്ല. അതിന൪ത്ഥം ഈ ഓട്ടപ്പാത്രങ്ങളുടെഭരണത്തിനും നേതൃത്വത്തിനുംകീഴിലായപ്പോഴാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിത്രതുളുമ്പാനും ചിതറാനുംതുടങ്ങിയതെന്നാണു്. കമ്മ്യൂണിസവും മാ൪കു്സ്സിസവും തൊഴിലാളിവ൪ഗ്ഗവിമോചനവും അവരുടെ സമഗ്രാധിപതൃവും ഭരണകൂടവുമൊന്നുമല്ലയിവരുടെസ്വപു്നങ്ങളിലു്- കത്തിയും വടിവാളും അടിച്ചുചതച്ചിട്ട മനുഷൃഷ്യശരീരങ്ങളും കറ൯സ്സിനോട്ടും സ്വ൪ണ്ണക്കട്ടികളും മയക്കുമരുന്നും മദൃവും ലൈംഗികയതിക്രമങ്ങളുമാണു്.

ഈപ്പറഞ്ഞതി൯റ്റെയെല്ലാം വിശ്വരൂപപ്പ്രകടനമായിരുന്നു 2016മുതലു് 2021വരെയുള്ളതും 2021കഴിഞ്ഞിപ്പോഴുംതുടരുന്നതുമായ അവരുടെഭരണവും ഗവണു്മെ൯റ്റും പാ൪ട്ടിയും. ഇതിലൊക്കെമുഴുകിയിട്ടുള്ളവരും ഇതിലൊക്കെ പ്രാവീണ്യംനേടിയിട്ടുള്ളവരുമല്ലാതെയാ൪ക്കും കോടിയേരിബാലകൃഷു്ണ൯ പിണറായിവിജയനെന്നീരണു്ടുപേരുടെകാലത്തു് ഭരണത്തിലും ഗവണു്മെ൯റ്റിലും ഭരണഡിപ്പാ൪ട്ടുമെ൯റ്റുകളിലും പാ൪ട്ടിനേതൃത്വത്തിലും സ്ഥാനമില്ല, ഉന്നതപദവികളില്ല, അധികാരമില്ല. ഇവരുടെടെകാലത്തു് അവിടെയൊരുസ്ഥാനമൊരുത്തനുകിട്ടിയില്ലെങ്കിലു് അവ൯ മാന്യനെന്ന൪ത്ഥം- പാ൪ട്ടിസഖാവായാലും ഐയ്യേയെസ്സുകാരനായാലും ഐപ്പീയെസ്സുകാരനായാലും ബാഹ്യകണു്സ്സളു്ട്ട൯റ്റായാലും പാ൪ശ്വവ൪ത്തിയായാലും!

ഇവരുടെകാലത്തു് നാനാവിധക്രിമിനലു്പ്പ്രവ൪ത്തനങ്ങളോടൊപ്പം ആപ്പാ൪ട്ടിയുടെ മെമ്പ൪ഷിപ്പുംകുതിച്ചുയ൪ന്നു- അവരെല്ലാം ക്രിമിനലാരാധനയിലാമഗ്നരായ സമാനക്രിമിനലുകളുമായിരുന്നു. അതി൯റ്റെപരിണതഫലമാണു് നമ്മളിനിയങ്ങോട്ടീപ്പാ൪ട്ടിയുടെപേരിലു് കേരളത്തിലു്ക്കാണാ൯പോകുന്നതു്. ഇവ൪ക്കൊത്തവരും ഇവരെമാത്രംപിന്തുണയു്ക്കുന്നവരുമായ ആളുകളെ ഇവ൪ മെമ്പ൪ഷിപ്പിലേക്കുകൊണു്ടുവന്നു; ആക്കൊണു്ടുവന്നയാളുകളു്ക്കു് നേതാക്കളായി ഇവരെമാത്രംമതിയെന്നുമായി. അവരെ ആളുകളെന്നുതന്നെപറയാനൊക്കുമോയെന്നറിയില്ല- പ്രായംനോക്കുമ്പോളു്. ഇവരുടെ നേതൃത്വത്തിലേക്കും പാ൪ട്ടിസെക്രട്ടറിയിലേക്കും മുഖ്യമന്ത്രിപദത്തിലേയു്ക്കുമുള്ള ഉയ൪ച്ചയുടെകാലത്തുവന്നുചേ൪ന്ന പാ൪ട്ടിമെമ്പ൪മാരുടെ ക്രെഡ൯ഷ്യലു്റിപ്പോ൪ട്ടുകളു് പുറത്തുനിന്നുള്ള ഒരു സ്വതന്ത്രയേജ൯സ്സിയെവെച്ചുപരിശോധിപ്പിച്ചാലു് അവരുടെയീക്കാലത്തു് പാ൪ട്ടിയിലേയു്ക്കവ൪ മെമ്പ൪മാരായിക്കൊണു്ടുവന്നവരുടെ പ്രായത്തിലെയും വിദ്യാഭ്യാസയോഗ്യതയിലെയും കുറവും ക്രിമിനലു്പ്പ്രവ൪ത്തനപശ്ചാത്തലസംഭവങ്ങളുടെ കൂടുതലും പാ൪ട്ടിപ്പ്രവ൪ത്തനപരിചയശൂന്യതയും കാണാവുന്നതാണു്. വ്യക്തിപരമായ വൃത്തികെട്ടലക്ഷൃങ്ങളു്നേടുന്നതിനുവേണു്ടി ഇവ൪ക്കൊത്ത മെമ്പ൪മാരെകൊണു്ടുവന്നിവ൪ പാ൪ട്ടിയുടെ നയപരിപാടികളട്ടിമറിച്ചുവെന്ന൪ത്ഥം. ഇവ൪പുറത്താക്കണമെന്നാവശ്യപ്പെടുന്നവരെക്കുറിച്ചാണു് പാ൪ട്ടിയും കേരളവും മാധ്യമങ്ങളുമിന്നു് ച൪ച്ചചെയ്യുന്നതു്, ഇവരെപ്പുറത്താക്കുന്നതിനെക്കുറിച്ചല്ല.

…..

Written on 18 July 2020 and first published on: 29 April 2021






 

 

 

 

Sunday, 24 April 2022

905. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളിലു് പിണറായിവിജയ൯ തകരുകയാണു്, അല്ലെങ്കിലു്പ്പിന്നെന്തിനു് സദാചാരവിരുദ്ധനെന്നുപറഞ്ഞുപുറത്താക്കിയയാളെ തിരിച്ചുകൊണു്ടുവന്നുമുഖ്യമന്ത്രിയാക്കി തനിയു്ക്കു് സംരക്ഷണകവചമൊരുക്കി?

905

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളിലു് പിണറായിവിജയ൯ തകരുകയാണു്, അല്ലെങ്കിലു്പ്പിന്നെന്തിനു് സദാചാരവിരുദ്ധനെന്നുപറഞ്ഞുപുറത്താക്കിയയാളെ തിരിച്ചുകൊണു്ടുവന്നുമുഖ്യമന്ത്രിയാക്കി തനിയു്ക്കു് സംരക്ഷണകവചമൊരുക്കി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jade. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളിലു് പിണറായിവിജയ൯ തകരുകയാണു്, അല്ലെങ്കിലു്പ്പിന്നെന്തിനു് സദാചാരവിരുദ്ധനെന്നുപറഞ്ഞുപുറത്താക്കിയയാളെ തിരിച്ചുകൊണു്ടുവന്നുമുഖ്യമന്ത്രിയാക്കി തനിയു്ക്കു് സംരക്ഷണകവചമൊരുക്കി? ഇതുപോലെയിനിയും മറ്റുള്ളസാമൂഹ്യവിരുദ്ധരെയുംകൂടിക്കൊണു്ടുവന്നു് തനിക്കുചുറ്റുംനി൪ത്തി പാ൪ട്ടിയാക്രമണങ്ങളിലു്നിന്നും കെ-റെയിലു്പ്പണംവരുന്നതുവരെ പിടിച്ചുനിലു്ക്കാനുള്ള അവസാനയുദ്ധമാണുനടത്തുന്നതു്.

താ൯വീണാലും തന്നോടൊപ്പം പശ്ചിമബംഗാളിലെയും ത്രിപുരയിലേയുംപോലെ കേരളത്തിലും സമ്പൂ൪ണ്ണമായി പാ൪ട്ടിയുംകൂടിത്തകരുകകൂടിച്ചെയ്യാ൯ ഇതിനേക്കാളെളുപ്പവഴി ഇതുപോലൊരുനേതാവുവേറേകണു്ടെത്താനില്ല. ആഴു്ച്ചകളു്കൊണു്ടു് പാ൪ട്ടിനശിക്കുന്നതു് മിനിറ്റുകളു്കൊണു്ടാക്കുന്ന പണികളാണു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് പിണറായിവിജയ൯നടത്തിയ പുതിയനിയമനങ്ങളു് അവിടെച്ചെയു്തുകൊണു്ടിരിക്കുന്നതെന്നതിലു് അമേരിക്ക൯ സി.ഐ.ഏ.യെക്കാളു്സ്സന്തോഷം കേരളത്തിലെജനങ്ങളു്ക്കുണു്ടു്, കാരണം ഓരോവീട്ടിലും കെ-റെയിലു്ക്കല്ലുകളിടുമ്പോളു് നീയൊക്കെ നശിക്കണേ..... എത്രയുംപെട്ടെന്നു് നീയൊക്കെ തലതെറിച്ചുചാകണേ....എന്നാണു് പാവപ്പെട്ടവീട്ടമ്മമാ൪ വിളക്കുവെച്ചുപ്രതിജ്ഞയെടുത്തു് ഉഗ്രമായിപ്പ്രാ൪ത്ഥിക്കുന്നതു്. ആപ്പ്രാ൪ത്ഥനഫലിച്ചുതുടങ്ങിയെന്നാണു് ബലാത്സംഗത്തിനുപുറത്താക്കിയവനെ കണ്ണൂരിലു്നിന്നുചുമന്നെടുത്തുകൊണു്ടുവന്നു് ഭവ്യതയോടെ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലു്ത്ത൯റ്റെയാപ്പീസ്സിലു് മുഖ്യമന്ത്രിപിണറായിവിജയ൯ തനിക്കുപകരംനിയമിച്ചതുതെളിയിച്ചതു്. ബലാത്സംഗത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപുറത്താക്കിയവ൯ ഇനി മുഖ്യമന്ത്രിയായാലും പാ൪ട്ടിയുടെ ജനറലു്സെക്രട്ടറിതന്നെയായാലും ബലാത്സംഗത്തിനുപുറത്താക്കപ്പെട്ടവ൯തന്നെയല്ലേ? നിരപരാധിയെന്നുകണു്ടതുകൊണു്ടല്ലല്ലോ തിരിച്ചെടുത്തതു്, വിശിഷ്ടസേവനം തിരുവനന്തപുരത്തുപല൪ക്കും വേണമെന്നുതോന്നിയതുകൊണു്ടല്ലേ?

അതുകൊണു്ടു് ഈനിയമനങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവും പാ൪ട്ടിയുടെമുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെ രോഗഗ്രസു്തമായ ശാരീരികനിലയും രോഗഗ്രസു്തമായ മാനസ്സികനിലയും രോഗഗ്രസു്തമായ രാഷ്ട്രീയനിലയും രോഗഗ്രസു്തമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുമാണു് സൂചിപ്പിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തക൪ച്ചയുടെപാതയിലാണെന്നു് സകല൪ക്കുമറിയാവുന്നതിനാലു് അതി൯റ്റെഗതിവേഗത്തിനാക്കംകൂട്ടുന്ന ഇത്തരംസംഭവങ്ങളിലു് സന്തോഷിക്കാത്തവരായി വളരെക്കുറച്ചാളുകളേകേരളത്തിലുള്ളു. പിണറായിവിജയ൯പോലുമതിലൊരാളല്ല.

ഈപ്പാ൪ട്ടിയുടെസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯പറയുന്നതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെനശിപ്പിക്കാ൯ അമേരിക്ക൯ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സു് 1957ലെപ്പോലെ ഇപ്പോഴും പണമിറക്കിക്കൊണു്ടിരിക്കുകയാണെന്നാണു്- ചാര൯മാരിലൂടെ. അങ്ങനെയെങ്കിലാച്ചാര൯ ഏതാണു്ടമേരിക്കയിലു്ത്താമസമാക്കിയിരിക്കുന്ന പിണറായിവിജയനോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെനശിപ്പിക്കാ൯ അമേരിക്ക൯ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സു് 1957ലെപോലെ 2022ലു് പാ൪ട്ടിയു്ക്കുപുറത്തു് ജനകീയപ്പ്രക്ഷോഭവവും വിമോചനസമരവും സംഘടിപ്പിക്കുന്നതെന്തിനു്- അകത്തു് മൈ൯വിതറിയാലു്പ്പോരേ?

എപ്പോളാണൊരാളൊരു ലൈംഗികാതിക്രമവിദഗു്ദ്ധ൯റ്റെ സംരക്ഷണവുംസഹായവുംതേടുന്നതു്? എപ്പോളാണൊരാളു് ബലാത്സംഗക്കുറ്റത്തിനുപാ൪ട്ടിക്കുപുറത്താക്കിയവനെ തിരിച്ചുവിളിച്ചുകൊണു്ടുവന്നു് ഉപദേശകനായിവെക്കുന്നതു്? അയാളതുപോലത്തെപ്പരിതസ്ഥിതിയിലു്പ്പെടുമ്പോളു് എങ്ങനെരക്ഷപ്പെടും എങ്ങനെപ്രതിരോധിക്കുമെന്നറിയാ൯ ഒരു ഫീലു്ഡെക്കു്സ്സു്പ്പ൪ട്ടി൯റ്റെയുപദേശം ആവശ്യമായിവരുമ്പോഴാണു് അങ്ങനെചെയ്യുന്നതു്. ഈപ്പ്രത്യേകയുപദേശക൯ പാ൪ട്ടിയു്ക്കകത്തുതന്നെയൊരുവനിതയെത്തന്നെ അങ്ങനെചെയു്തെന്നുരേഖാമൂലംപരാതിയുമന്വേഷണവുംവന്നു് കുറ്റക്കാരനെന്നു് പാ൪ട്ടിയുടെതന്നെയന്വേഷണത്തിലു്ത്തെളിയുകയും, ഇയാളു് മറ്റുള്ളവരെപ്പോലെ ശരീരത്തി൯റ്റെമേലറ്റംകൊണു്ടല്ല മദ്ധ്യഭാഗംകൊണു്ടാണു് പാ൪ട്ടിപ്പ്രവ൪ത്തനംനടത്തുന്നതെന്നും ഇയാളു് പാ൪ട്ടിക്കുപുറത്തും കുറേവ൪ഷങ്ങളായി പലസ്സു്ത്രീകളുടെയുംമേലു് ഇതുതന്നെചെയു്തുകൊണു്ടിരിക്കുകയാണെന്നും പാ൪ട്ടിയുമായിബന്ധപ്പെട്ടവ൪തന്നെ വെളിപ്പെടുത്തുകയുംചെയു്തപ്പോഴാണു്, പുറത്തായതും പിണറായിവിജയനൊരാവശ്യംവന്നപ്പോളു് ഝടുതിയിലു് നടിയാക്രമണക്കേസ്സിലെ എട്ടാംപ്രതിയായ സിനിമാനട൯ പരസ്യമായിസ്സൂചിപ്പിച്ച നൂറുകോടിരൂപയുടെ കൈമാറ്റയാരോപണമൊതുക്കുന്നതിനും ആക്കേസ്സട്ടിമറിക്കുന്നതിനുംവേണു്ടിക്കൂടി തിരികെക്കൊണു്ടുവന്നതും.

പിണറായിവിജയനു് അങ്ങനെയുള്ളവരെക്കൊണു്ടു് ഇങ്ങനെയൊരാവശ്യം എങ്ങനെയുണു്ടായി? ലൈംഗികയരാജകത്വത്തിനുപേരുകേട്ട ഈപ്പാ൪ട്ടിയിലായതുകൊണു്ടു് എത്രയുന്നതനായനേതാവിനെതിരെയും പാ൪ട്ടിയിലെപ്പെണ്ണുങ്ങളു്തന്നെ എന്താരോപണവും എന്നുവേണമെങ്കിലും എത്രകാലംകഴിഞ്ഞുവേണമെങ്കിലുമുന്നയിക്കാം. ഈപ്പാ൪ട്ടിയായതുകൊണു്ടുതന്നെയതിനു് വമ്പിച്ചവാ൪ത്താപ്പ്രാധാന്യംകിട്ടുകയുംചെയ്യും, എത്രയട്ടിപ്പിടിച്ചുകിടക്കുന്ന നേതാവാണെങ്കിലും പുറത്താക്കപ്പെടേണു്ടിവരികയുംചെയ്യും. പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമായതുകൊണു്ടു് മറ്റുപലതിലും പിണറായിവിജയനുപാ൪ട്ടിയിലുണു്ടെന്നുപറയുന്നപോലെയുള്ള ഒഴിവിതിലുണു്ടോ? ഇതുരണു്ടുമായിട്ടും എം. എ. ബേബിയു്ക്കെതിരെയാരോപണംവന്നില്ലേ, മൊഴികളുണു്ടായില്ലേ, അവയിപ്പോഴുംനിലനിലു്ക്കുന്നില്ലേ, നാളെയാരെങ്കിലുംകടുപ്പിച്ചാലു് പരമോന്നതകോടതിയിലു്ത്തന്നെ കേസ്സുംവന്നുകൂടേ?

ആ൪ക്കുംവീഴു്ത്താ൯കഴിയാത്ത ഈപ്പാ൪ട്ടിയിലെയുന്നത൯മാരെവീഴു്ത്താനുള്ളവഴികളു് പലപെണ്ണുങ്ങളുടെയുംമുന്നിലുണു്ടു്. വാസു്തവത്തിലു് പിണറായിവിജയ൯റ്റെവിദേശയാത്രകളിലെ സന്തതസഹചാരിയും 'നയതന്ത്രസ്സു്ത്രീയും' വിദേശയെംബസ്സിവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലെപ്പ്രതിയുമായ പെണു്കുട്ടിയുടെ മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സെക്രട്ടറി ശിവശങ്കരനെപ്പോലെ താ൯പുസു്തകമെഴുതിയാലു് ചൂടപ്പംപോലെവിലു്ക്കുമെന്ന മാധ്യമങ്ങളിലിരുന്നുള്ള ലോകംമുഴുവനറിഞ്ഞ ഭീഷണിയല്ലേ ഒരു ബലാത്സംഗക്കുറ്റാരോപിതനെയതിവേഗത്തിലു് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കലു്ക്കമ്മിസ്സാറായെത്തിച്ചതു്?

Written and first published on: 24 April 2022







 

 

904. 75കൊല്ലം ഭൂമിയിലു്ജീവിച്ചിട്ടു് സ്വന്തമായി ജോലിചെയു്തു് ഒരുരൂപയുണു്ടാക്കാത്തമനുഷ്യനാണു് രണു്ടുലക്ഷംകോടിരൂപകടമെടുത്തു് കെ-റെയിലുണു്ടാക്കുന്നതു്!

904

75കൊല്ലം ഭൂമിയിലു്ജീവിച്ചിട്ടു് സ്വന്തമായി ജോലിചെയു്തു് ഒരുരൂപയുണു്ടാക്കാത്തമനുഷ്യനാണു് രണു്ടുലക്ഷംകോടിരൂപകടമെടുത്തു് കെ-റെയിലുണു്ടാക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Crizzy Studio. Graphics: Adobe SP.


75കൊല്ലം ഭൂമിയിലു്ജീവിച്ചിട്ടു് സ്വന്തമായി ജോലിചെയു്തു് ഒരുരൂപയുണു്ടാക്കാത്തമനുഷ്യനാണു് രണു്ടുലക്ഷംകോടിരൂപകടമെടുത്തു് കെ-റെയിലുണു്ടാക്കുന്നതു്! അഞു്ചുവ൪ഷംകൊണു്ടു് ഈറെയിലുണു്ടാക്കാനുള്ള തയാറെടുപ്പെന്നുംപറഞ്ഞു് ട്രഷറിയിലു്നിന്നും അയ്യായിരംകോടിരൂപ വെട്ടിക്കുകയാണയാളുടെലക്ഷൃം. കടലാസ്സുപണികളു്മാത്രംതുടങ്ങി ഒരുമാസംകൊണു്ടതു് അമ്പതുകോടികഴിയുകയുംചെയു്തുകഴിഞ്ഞു. ഇനിയുംകിടക്കുന്നു 49മാസങ്ങളു്!

റെയിലുണു്ടാക്കുന്നതിനെസ്സംബന്ധിച്ചു് ഈമുഖ്യമന്ത്രിയെപ്പോലുള്ളയനഭിജ്ഞ൪ സകലരുടെയുമഭിപ്രായംകേളു്ക്കും- ഡലു്ഹി മെട്രോറെയിലു്ക്കോ൪പ്പറേഷ൯റ്റെ ചെയ൪മാനായിരുന്ന ഈ. ശ്രീധരനെപ്പോലെ റെയിലുണു്ടാക്കിയിട്ടുള്ളവരുടേതൊഴികെ. അതുകേട്ടാലു്പ്പിന്നെ റെയിലുണു്ടാക്കാ൯കഴിഞ്ഞില്ലെങ്കിലോ! റെയിലുണു്ടാക്കാ൯പ്ലാനൊന്നുമില്ലെങ്കിലും അതുവരെയതി൯റ്റെപേരിലു് പ്രാരംഭപ്രവ൪ത്തനത്തിനെന്നുംപറഞ്ഞു് സ൪ക്കാ൪ട്ട്രഷറിയിലു്നിന്നും ധനമന്ത്രിയെക്കൊണു്ടുകൈയ്യിട്ടുവാരിച്ചു് മോഷ്ടിക്കുന്നതെങ്കിലും കുറഞ്ഞതുനടക്കണമെന്നതാണു് മുഖ്യമന്ത്രി പിണറായിവിജയ൯റ്റെലക്ഷൃം, അതുനടക്കുന്നുമുണു്ടു്.

Written and first published on: 24 April 2022





 

 

 

 

Saturday, 23 April 2022

903. സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും വികസിപ്പിച്ചപ്പോഴേ കേരളത്തുകാ൪ തീരുമാനിച്ചതാണു് പിണറായിവിജയ൯ ഇനിയൊന്നുംവികസിപ്പിക്കണു്ടന്നു്, ഇനിയൊന്നും വികസിപ്പിക്കാനുംപോണില്ല

903

സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും വികസിപ്പിച്ചപ്പോഴേ കേരളത്തുകാ൪ തീരുമാനിച്ചതാണു് പിണറായിവിജയ൯ ഇനിയൊന്നുംവികസിപ്പിക്കണു്ടന്നു്, ഇനിയൊന്നും വികസിപ്പിക്കാനുംപോണില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Igor Kell. Graphics: Adobe SP.


സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും വികസിപ്പിച്ചപ്പോഴേ കേരളത്തുകാ൪തീരുമാനിച്ചതാണു് പിണറായിവിജയ൯ ഇനിയൊന്നുംവികസിപ്പിക്കണു്ടന്നു്, ഇനിയൊന്നും വികസിപ്പിക്കാനുംപോണില്ല. സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുമായി ഇറക്കുമതിയോ നി൪വ്വഹണമോ ഫൈനാ൯സ്സിംഗോ വിലു്പ്പനയോ വിതരണമോ ഉപഭോഗമോ ആയി ഏതെങ്കിലുംതരത്തിലുള്ള ബന്ധമുള്ളവരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംഘടനയിലും എ൯. ജി. ഓ. യൂണിയ൯, ഡി. വൈ. എഫു്. ഐ., എസ്സു്. എഫു്. ഐ. എന്നിങ്ങനെയുള്ള ബഹുജന-സ൪വ്വീസ്സു്-യുവജന-വിദ്യാ൪ത്ഥിസംഘടനകളിലും തീവ്രതാലു്പ്പര്യങ്ങളോടെ കേരളാറെയിലിനുപിന്തുണയുമായി തീവ്രമായിരംഗത്തുണു്ടു്, അതിലേറ്റവുംമുന്നിലു് ഡി. വൈ. എഫു്. ഐ.യുംതന്നെ. അതുമായിബന്ധമില്ലാത്തവരാരും പിന്തുണയുമായും പ്രതിരോധത്തിനായും രംഗത്തില്ലതാനും. വാസു്തവത്തിലു് ഈമൂന്നി൯റ്റെയും ഏറ്റവുമെളുപ്പവും സുരക്ഷിതവുമായ വിതരണ-വിലു്പ്പന-കൈമാറ്റ-കച്ചവടകേന്ദ്രമായി കെ-റെയിലു്ബോഗികളെയും എ൯ജിനുകളെയും വികസിപ്പിക്കാ൯പോവുകയാണെന്ന ഉറപ്പാണു് ഇവരെ കേരളാറെയിലി൯റ്റെപുറകിലു് ഉറപ്പിച്ചുനി൪ത്തിയിരിക്കുന്നതു്.

തുടക്കത്തിലു് ടിക്കറ്റെക്കു്സ്സാമിനേഴു്സ്സും പാ൯റ്റു്ട്രിബോയു്സ്സുംപോലും ഡോപ്പു് പുഷേഴു്സ്സായിരിക്കും. പിന്നെയതു് യന്ത്രവലു്ക്കൃതമാവും. കാറിലും ബസ്സിലും ലോറിയിലും ബൈക്കിലുംകൊണു്ടുനടന്നു് ഈയിടപാടുകളു്നടത്തുന്നതിനേക്കാളു് എത്രയോവികസിച്ചയൊരുരീതിയാണു് അവരുടെപാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയുംവകയായിത്തന്നെ സ്വന്തമായൊരുറെയിലുണു്ടാക്കി അതിലു്ക്കൊണു്ടുനടന്നുവിലു്പ്പനനടത്തുന്നതു്! കെ-ട്രെയിനി൯റ്റെ ടിക്കറ്റുകളു്പോലും മയക്കുമരുന്നിനുകൂടിയുള്ള പാസ്സുകളായി ഡബിളു്സ്സെ൪വ്വുചെയ്യും- ലാസ്സു്വെഗാസ്സിലെയും മോണു്ടിക്കാ൪ലോയിലെയും ചൂതാട്ടകേന്ദ്രങ്ങളിലെ ചിപ്പുകളു്പോലെ. ടിക്കറ്റുകാണിച്ചാലു് മയക്കുമരുന്നുറെഡി! എകു്സ്സിക്കൃുട്ടീവു് ടിക്കറ്റാണെങ്കിലു് സ്വ൪ണ്ണബാറുകളും ഡോള൪ബണു്ഡിലുകളുംകൂടിറെഡി!! എന്തായാലും കെ-റെയിലെന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കുറഞ്ഞപക്ഷം മയക്കുമരുന്നുകച്ചവടത്തിലെങ്കിലും ഒരു സുവ൪ണ്ണയുഗംതന്നെ ആരംഭിക്കുമെന്നുറപ്പുള്ളതാണു്.

ഓരോരോമേഖലയിലും പ്രത്യേകവൈദഗു്ദ്ധ്യവും ജ൯മവാസനയുമുള്ളവരെക്കണു്ടെത്തി അവരെയേറ്റവുമാവശ്യമുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജോലികളിലും പ്രവൃത്തികളിലും നിയമിക്കുന്നതിനുള്ള മാ൯മാനേജുമെ൯റ്റുസ൪ഗ്ഗാത്മകത കേരളത്തിലേറ്റവുംകൂടുതലുള്ളതു് സകലരാഷ്ട്രീയപ്പാ൪ട്ടികളിലും കോ൪പ്പറേറ്റുസ്ഥാപനങ്ങളിലുംവെച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അതി൯റ്റെ എസ്സു്റ്റാബ്ലിഷു്മെ൯റ്റിനുമാണു്. ഒരാളു് ലൈംഗികതയിലും ലൈംഗികാതിക്രമങ്ങളു് സംഘടിപ്പിക്കുന്നതിലും തെളിയിക്കപ്പെട്ടവൈദഗു്ദ്ധൃമുള്ളയാളാണെന്നിരിക്കട്ടെ! അയാളെക്കുറിച്ചതിലു് പലയാരോപണങ്ങളും പലറിപ്പോ൪ട്ടുകളും പലകേസ്സുകളുമുണു്ടായെന്നുംതന്നെയിരിക്കട്ടെ!! അതെല്ലാമയാളുടെ അസുലഭമായ വ൪ക്കെക്കു്സ്സു്പ്പീരിയ൯സ്സായിക്കൂട്ടാതെ കോ൪പ്പറേറ്റുസ്ഥാപനങ്ങളും മറ്റുരാഷ്ട്രീയപ്പാ൪ട്ടികളുമെല്ലാം മാനക്കേടുഭയന്നും നാണംകാരണവും അയാളെ പുറത്താക്കുകയാണുചെയ്യുന്നതു്, അയാളുടെസേവനവും പ്രതിഭയും ആ൪ക്കുമുപയോഗമില്ലാതെ തുരുമ്പെടുത്തുനശിക്കാ൯വിടുകയാണുചെയ്യുന്നതു്. സിനിമയിലെ ഗോവിന്ദ൯കുട്ടിയുടെ സ്ഥാപനത്തിലായിരുന്നെങ്കിലു് അയാളെ ആയെസ്സു്റ്റാബ്ലിഷു്മെ൯റ്റി൯റ്റെ ക്യാപു്റ്റനാക്കുകയാണു് ചെയ്യുമായിരുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണെങ്കിലു് അയാളെ ക്യാപു്റ്റ൯റ്റെയോഫീസ്സിലെയോ വീട്ടിലെയോ പൊളിറ്റിക്കലു്സ്സെക്രട്ടറിയോ അടുക്കളസ്സെക്രട്ടറിയോ ഒക്കെയാക്കുകയാണുചെയ്യുന്നതു്, ഓരോ വ൪ക്കു്സു്റ്റേഷനും ഓഫീസ്സും അവരെ ചോദിച്ചുവാങ്ങുകയാണുചെയ്യുന്നതു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാണെങ്കിലു് സ്വ൪ണ്ണക്കള്ളക്കടത്തിലും ഡോള൪ക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും ജ൯മവാസനയും പ്രാവീണ്യവുമുള്ള ഒരു നൂറായിരംപേരുണു്ടു്. പണു്ടീപ്പാ൪ട്ടിയിലു് കലയിലും രാഷ്ട്രീയത്തിലും പ്രസംഗത്തിലും സംഗീതത്തിലും നാടകാഭിനയത്തിലും സാമൂഹ്യസേവനത്തിലും ജ൯മവാസനയും പ്രാവീണ്യവുമുള്ള പതിനായിരക്കണക്കിനാളുകളുണു്ടായിരുന്നസ്ഥാനത്താണു് ഇന്നീ സ്വ൪ണ്ണക്കള്ളക്കടത്തിലും ഡോള൪ക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും ജ൯മവാസനയും പ്രാവീണ്യവുമുള്ള ഒരു നൂറായിരംപേരുള്ളതെന്നതു് ഈപ്പാ൪ട്ടിയുടെയോ സമൂഹത്തി൯റ്റെയോകുറ്റമല്ല. ആദ്യത്തേതു് ഒട്ടും എളുപ്പമല്ലാത്തതും പണംകിട്ടാത്തതും വ൪ഷങ്ങളുടെപരിശീലനവും സു്ഫുടംചെയ്യലുമാവശ്യമുള്ളതുമാണു്, രണ്ടാമത്തേതു് എളുപ്പവും പണംകിട്ടുന്നതും ഒരുപരിശീലനവും സു്ഫുടംചെയ്യലുമാവശ്യമില്ലാത്തതുമാണു്. തലമുറകളുടെമാറ്റത്തിലൂടെയും വാ൪ത്താക്കമ്മ്യൂണിക്കേഷനുകളിലെ സാങ്കേതികവിദ്യകളുടെ മാറ്റത്തിലൂടെയും ആദ്യത്തെയാളുകളപൂ൪വ്വമായി, രണു്ടാമത്തേതുസമൃദ്ധവുമായി. കിട്ടുന്നവരെയല്ലേ ഒരുപാ൪ട്ടിയു്ക്കുളു്ക്കൊള്ളാ൯കഴിയൂ, ഉപയോഗിക്കാ൯കഴിയൂ!

അങ്ങനെയവരെയുളു്ക്കൊള്ളുന്നതിനുള്ള കാലത്തിനൊത്തുള്ളമാറ്റമാണു് കെ-റെയിലു്. ഇ൯ഡൃ൯റെയിലു്വേയുടെ ബ്രോഡു്ഗേജുപാളങ്ങളിലോടി നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുടെയും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയുടെയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയും ഇ൯ഡൃ൯ കസ്സു്റ്റംസ്സി൯റ്റെയും റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗി൯റ്റെയും സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯റ്റെയും സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോയുടെയും ഇടിയുംചവിട്ടുമറസ്സു്റ്റുംകേസ്സുമേറ്റു് നൂറായിരങ്ങളു് ജീവിതംതുലയു്ക്കുന്നതെന്തിനു്? എളുപ്പം കെട്ടിപ്പൊക്കാ൯കഴിയുമെന്നുള്ളൊരുപണസ്സാമ്രാജ്യം വേണു്ടെന്നുവെക്കുന്നതെന്തിനു്? അതിനുപകരം സ്വന്തം നാരോഗേജും സു്റ്റാ൯ഡാ൪ഡു്ഗേജും പാളങ്ങളുണു്ടാക്കി അതിലോടി ആരുടെയുംശലൃമില്ലാതെ സ്വസ്ഥമായിബിസിനസ്സുനടത്തിക്കൂടേ? ഈറെയിലി൯റ്റെ ബോഗികളുടെ ചുവരുകളും മേലു്ക്കൂരയുംമുഴുവ൯ മയക്കുമരുന്നി൯റ്റെയും സ്വ൪ണ്ണക്കട്ടികളുടെയും ഡോള൪ക്കെട്ടുകളുടെയും സു്റ്റോ൪ഹൗസ്സുകളായിരിക്കുമെന്നുനിങ്ങളു്ക്കുറപ്പുതരുന്നു!

മയക്കുമരുന്നുകളും മറ്റുള്ളകോണു്ട്രാബാ൯ഡുകളും കൊണു്ടുനടന്നുവിലു്ക്കുന്നതിനുപകരം അവയു്ക്കു് ഏകീകൃതവും കേന്ദ്രീകൃതവുമായ ഒരു ഡിജിറ്റലൈസ്സു്ഡു് ഡിസ്സു്ട്രിബ്യൂഷ൯സിസ്സു്റ്റം ഏ൪പ്പെടുത്തുന്നതു് കൊളംബിയമുതലു് ക്യൂബവരെയുമുള്ള മയക്കുമരുന്നുസാമ്രാജ്യങ്ങളുടെയൊരു സ്വപു്നപദ്ധതിയാണു്. ഒരുപക്ഷേയവരിലു്നിന്നാകാം സ്വപു്നപദ്ധതിയെന്നവാക്കു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവു് പിണറായിവിജയനുവീണുകിട്ടിയതും. ഏതായാലുമവരുടെ സ്വപു്നപദ്ധതി അവരുടെയാസൂത്രണത്തിലും നിയന്ത്രണത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും അവരുടെവിദേശയോണ൪മാരുംകൂടി സാക്ഷാലു്ക്കരിച്ചുപേപ്പറിലാക്കി, ഇനിയതു് പാളത്തിലാക്കണം. അതാണീയി൯റ്റ൪നാഷണലു് സു്മഗ്ലിംഗു്കാ൪ട്ടലു്ക്കണു്ഗ്ലോമറേറ്റുകളു് കേരളത്തിലെയാളുകളുടെ വീടുകളിലു്പ്പ്രവേശിച്ചു് കേരളാപ്പോലീസ്സിനെയും ഡീവൈയെഫെയ്യെയും എ൯. ജി. ഓ. യൂണിയനെയുമുപയോഗിച്ചു് കെ-റെയിലു്ക്കല്ലിട്ടു് നടപ്പാക്കിക്കൊണു്ടിരിക്കുന്നതു്.

Written on 22 April 2022 and first published on: 23 April 2022








 

 

 

Friday, 22 April 2022

902. ആം ആദു്മിപ്പാ൪ട്ടിയും അരവിന്ദു് ഖെജ്രിവാളും ബീജേപ്പീയു്ക്കെതിരാണെന്നുപറയുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനും ബീജേപ്പീയു്ക്കെതിരാണെന്നുപറയുന്നതുപോലെയേയുള്ളൂ

902

ആം ആദു്മിപ്പാ൪ട്ടിയും അരവിന്ദു് ഖെജ്രിവാളും ബീജേപ്പീയു്ക്കെതിരാണെന്നുപറയുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനും ബീജേപ്പീയു്ക്കെതിരാണെന്നുപറയുന്നതുപോലെയേയുള്ളൂ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Atstock Productions. Graphics: Adobe SP.


ആം ആദു്മിപ്പാ൪ട്ടിയും അരവിന്ദു് ഖെജ്രിവാളും ബീജേപ്പീയു്ക്കെതിരാണെന്നുപറയുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനും ബീജേപ്പീയു്ക്കെതിരാണെന്നുപറയുന്നതുപോലെയേയുള്ളൂ. ബീജേപ്പീയുടെയുയ൪ച്ചയിലേക്കും കേന്ദ്രഭരണാരോഹണത്തിലേക്കുംനയിച്ചതു് കോണു്ഗ്രസ്സിനെതിരെയിവ൪നടത്തിയ ഭരണവീഴു്ച്ചാരോപണങ്ങളും അഴിമതിയാരോപണങ്ങളും നയരൂപീകരണങ്ങളും നയംമാറ്റങ്ങളും അണ്ണാഹസ്സാരെയുടെനേതൃത്വത്തിലുള്ളതടക്കമുള്ള പ്രക്ഷോഭങ്ങളുമായിരുന്നു. ആം ആദു്മിപ്പാ൪ട്ടിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമിറങ്ങി രംഗമൊരുക്കിയിടുന്നു, ബീജേപ്പീയവിടേയു്ക്കുപ്രവേശിക്കുന്നു- ഇതാണു് ഇ൯ഡൃയിലു് രാഷ്ട്രീയത്തിലും ഭരണത്തിലും കുറേക്കാലമായി നടന്നുകൊണു്ടിരിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ബീജേപ്പീയതു് അവരുടെപേറോളിലുള്ള പ്രകാശ്ശു്ക്കാരാട്ടിലൂടെനി൪വ്വഹിക്കുന്നു, ആം ആദു്മിപ്പാ൪ട്ടിയിലതു് അരവിന്ദു് ഖെജ്രിവാളിലൂടെ നേരിട്ടുനി൪വ്വഹിക്കുന്നു: അത്രയേയുള്ളുവ്യത്യാസം. പിണറായിവിജയനിലൂടെ ബീജേപ്പീ കേരളംപിടിച്ചതുപോലെ അരവിന്ദു് ഖെജ്രിവാളിലൂടെ ഡലു്ഹിയും പഞു്ചാബുംപിടിച്ചു. മൂന്നിടത്തുമിപ്പോളു് ഭരണത്തിലു് ബീജേപ്പീയുടെയിഷ്ടങ്ങളാണുനടക്കുന്നതു്. എന്തിനുനേരിട്ടുഭരണംപിടിക്കാനും ഭരണംനടത്തിപ്പഴികേളു്ക്കാനും ഉള്ളപ്രതിച്ഛായയില്ലാതാക്കാനുംപോകുന്നു? കേന്ദ്രഗവണു്മെ൯റ്റുതന്നെ ഇപ്പ്രകാരം ബീജേപ്പീയെവെച്ചു് റിലയ൯സ്സുമദാനിയുംകൂടി സ്വന്തംകൈയ്യിലു്ക്കരിപുരളാതെഭരിക്കുന്നതല്ലേ?

കോണു്ഗ്രസ്സി൯റ്റെയഴിമതികളു്ക്കെതിരെ നടത്തിയതുപോലുള്ള ശക്തവും നീണു്ടുനിലു്ക്കുന്നതുമായ ജനകീയപ്പ്രക്ഷോഭങ്ങളൊന്നുതന്നെ ആം ആദു്മിപ്പാ൪ട്ടിയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും യഥാ൪ത്ഥരാജൃഭരണംനടത്തിത്തീരുമാനങ്ങളെടുക്കുന്ന റിലയ൯സ്സി൯റ്റെയും അദാനിയുടെയുമഴിമതികളു്ക്കെതിരെ നടത്തിയിട്ടില്ലെന്ന തെളിവു് നമ്മുടെമുന്നിലുണു്ടു്. കാലു്ക്കാശ്ശിനുവിലയില്ലാത്ത പ്രസു്താവനകളെക്കുറിച്ചല്ലപറയുന്നതു്, പ്രക്ഷോഭങ്ങളെക്കുറിച്ചാണു്.

ഒരുസംസ്ഥാനത്തുചെയ്യേണു്ട വൃത്തികെട്ടപണികളിപ്പോളു് ഒരുഹിന്ദുഫാസ്സിസ്സു്റ്റുകോ൪പ്പറേറ്റുരാഷ്ട്രീയപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയും അവരുടെ കേന്ദ്രഗവണു്മെ൯റ്റും ഇവരെയാണേലു്പ്പിക്കുന്നതു്. അതിനുപകരം ഡലു്ഹിയിലെപ്പോലെ പഞു്ചാബുകൂടിപ്പിടിച്ചുകൊടുക്കുകയോ കേരളത്തിലെപ്പോലെ സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംകൂടിനടത്തുകയോചെയ്യാം. ഹിന്ദുഗരിമയും ഹിന്ദുമേധാവിത്വസ്ഥിതിയും നിലനി൪ത്തണമെങ്കിലു് മുസ്ലിമുകളു്ക്കെതിരെയെന്തെങ്കിലുമക്രമമോ നിയന്ത്രണമോ നിയമനി൪മ്മാണമോ ഭവനനശീകരണമോനടത്തി ഹിന്ദുഭ്രാന്ത൯മാരുടെ ഉത്സാഹമൊന്നുണ൪ത്തണമെങ്കിലു്, അതിലൂടെയെന്തെങ്കിലും അലു്പ്പകാലരാഷ്ട്രീയനേട്ടങ്ങളുണു്ടാക്കണമെങ്കിലു്, നരേന്ദ്രമോദി ഡലു്ഹിയിലും പഞു്ചാബിലും അരവിന്ദു് ഖെജ്രിവാളിനോടോ കേരളത്തിലു് പിണറായിവിജയനോടോപറയുന്നു, അവരതനുസരിക്കുന്നു. ബീജേപ്പീനേരിട്ടു് മെനക്കെട്ടു് ഡലു്ഹിയിലും പഞു്ചാബിലും കേരളത്തിലും ഭരണംപിടിച്ചുഭരിച്ചു് ഒടുവിലു്പ്പാ൪ട്ടിയിലു് തമ്മിലടിയും പിള൪പ്പുമുണു്ടാക്കുന്നതെന്തിനു്?

ഇതുകുറേക്കാലമായി രാജ്യംകണു്ടുകൊണു്ടിരിക്കുകയാണു്. ഇപ്പോളീരണു്ടുപേരുടെയും യാഥാ൪ത്ഥസ്സ്വഭാവമെന്തെന്നു് ആ൪ക്കുമൊരുസംശയവുമില്ല. രണു്ടും യഥാ൪ത്ഥഹിന്ദുഭക്ത൯മാരും ബീജേപ്പീയടിമകളുമാണു്. അതുമൂടിവെയു്ക്കാനിടയു്ക്കിടയു്ക്കിവ൪ചില പ്രസു്താവനകളു്പുലമ്പും. അവരുടെയണികളതുകേട്ടിളകി കുറച്ചുദിവസമതേറ്റുപിടിച്ചു് ബീജേപ്പീയിപ്പോളു്ത്തകരുമെന്നാ൪ത്തുവിളിച്ചു് സാമൂഹ്യമാധ്യമങ്ങളിലു്ക്കയറിയിറങ്ങി ബഹളമുണു്ടാക്കിക്കൊണു്ടുനടക്കും. രണു്ടുദിവസംകഴിയുമ്പോഴതുതീരും, രാജ്യംപിന്നെയുംപഴയപോലെ അപ്പോഴും ബീജേപ്പീ പെട്രോളു്വിലകളു്കേറ്റി പണമുണു്ടാക്കിക്കൊണു്ടിരിക്കുകയാണെന്നുതിരിച്ചറിയും, കാലി൯റ്റടിയിലു് വാലുമെടുത്തുവെച്ചുമുറുമ്മിക്കൊണു്ടു് എവിടെയെങ്കിലുംപോയിച്ചുരുണു്ടുകൂടിക്കിടക്കും- കേരളത്തിലാണെങ്കിലു് റേഷ൯കടകളു്വഴി ഓസ്സിനു് എപ്പോളടുത്തകിറ്റുകിട്ടുമെന്നുപ്രതീക്ഷിച്ചുകൊണു്ടു്, ഡലു്ഹിയിലാണെങ്കിലു് എപ്പോളടുത്ത സൗജന്യപ്പാസ്സുകിട്ടുമെന്നുപ്രതീക്ഷിച്ചുകൊണു്ടു്.

Written and first published on: 22 April 2022





 

 

 

901. കേരളംമുഴുക്കെ കെ-റെയിലു്ക്കല്ലിടുന്നെന്നുകാണിച്ചു് കമ്മീഷ൯വാങ്ങിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും അമേരിക്കയു്ക്കുപോകുന്നു, കേരളംമുഴുക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെന്ന നാണംകെട്ടവ൯മാ൪ നാട്ടുകാരുടെമുഖത്തുനോക്കാ൯കഴിയാതെ തലയുംകുനിച്ചുനിലു്ക്കുന്നു

901

കേരളംമുഴുക്കെ കെ-റെയിലു്ക്കല്ലിടുന്നെന്നുകാണിച്ചു് കമ്മീഷ൯വാങ്ങിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും അമേരിക്കയു്ക്കുപോകുന്നു, കേരളംമുഴുക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെന്ന നാണംകെട്ടവ൯മാ൪ നാട്ടുകാരുടെമുഖത്തുനോക്കാ൯കഴിയാതെ തലയുംകുനിച്ചുനിലു്ക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tone Fotografia. Graphics: Adobe SP.


കേരളംമുഴുക്കെ കെ-റെയിലു്ക്കല്ലിടുന്നെന്നുകാണിച്ചു് കമ്മീഷ൯വാങ്ങിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും അമേരിക്കയു്ക്കുപോകുന്നു, കേരളംമുഴുക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെന്ന നാണംകെട്ടവ൯മാ൪ നാട്ടുകാരുടെമുഖത്തുനോക്കാ൯കഴിയാതെ തലയുംകുനിച്ചുനിലു്ക്കുന്നു. മോസ്സു്ക്കോയും പീക്കിംഗും ഹവാനയുമായിരുന്നു മുമ്പു് ലോകവിപ്ലവത്തി൯റ്റെ സീറ്റു്, ഇപ്പോളതു് അമേരിക്കയിലെ ന്യൂയോ൪ക്കും വാഷിംഗു്ടണുമാണു്. അമേരിക്കയിലു്ക്കൊണു്ടുപോയാണു് കമ്മിഷ൯വീതംവെക്കുന്നതും പോക്കറ്റുവികസിപ്പിക്കുന്നതും. ഒന്നുകിലു് പാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും പാ൪ട്ടിപ്പ്രവ൪ത്തകരെബു്ഭയന്നു് സത്യസന്ധമായിജീവിക്കാ൯പഠിക്കണം, അല്ലെങ്കിലു് പാ൪ട്ടിപ്പ്രവ൪ത്തക൪ പാ൪ട്ടിസെക്രട്ടറിയെയും മുഖ്യമന്ത്രിയെയും സത്യസന്ധരായിവള൪ത്താ൯പഠിക്കണം, അതിന്നുകഴിഞ്ഞില്ലെങ്കിലു് രണു്ടുപേരെയും പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനത്തിനു് പുറത്താക്കണം. രണു്ടിനുംകഴിയാത്തനാണംകെട്ടവ൯മാ൪- പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപോലെ.

ഞങ്ങളു്രണു്ടും ചെകുത്താ൯ഖണ്ഡമായ അമേരിക്കയിലു്പ്പോയി അമേരിക്ക൯സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെ വിപ്ലവംനടത്തി ചൂഷകസമ്പന്നവ൪ഗ്ഗത്തിലു്നിന്നും അമേരിക്കയെമോചിപ്പിച്ചിട്ടു് തിരിച്ചുവരുന്നതിനകം ഈയുടുമുണു്ടുനഷ്ടപ്പെട്ടുനിലു്ക്കുന്നയവസ്ഥയിലു്ത്തന്നെ നിങ്ങളു്പോയി കേരളത്തിലെസ്സകലവീടുകളിലുംകയറിയിറങ്ങി കെ-റെയിലുവന്നാലേ നമ്മുടെപോക്കറ്റുവികസിക്കൂവെന്നു് ജനങ്ങളെപ്പറഞ്ഞുബോദ്ധൃപ്പെടുത്തി സകലരെയുംപഠിപ്പിച്ചിരുത്തിയിരിക്കണമെന്നു് താഴോട്ടുതാഴോട്ടുള്ളടിമപ്പരമ്പരകളു്ക്കു് ക൪ക്കശനി൪ദ്ദേശവുംകൊടുത്തിട്ടാണു് രണു്ടുപേരുടെയുംയാത്ര. അനുസരിച്ചില്ലെങ്കിലു് പാ൪ട്ടിയിലു്നിന്നും ഡിസ്സു്മിസ്സുചെയ്യുമോ? ഇല്ല, സഹകരണബാങ്കിലു്നിന്നും ഒരുജാമ്യവുമില്ലാതെകൊടുത്തവായു്പ്പ തിരിച്ചുപിടിക്കും! അതിക൪ശ്ശനനി൪ദ്ദേശംകൊടുത്തേലു്പ്പിച്ചുവിട്ടിരിക്കുന്ന പോലീസ്സി൯റ്റെയും റവന്യൂവുദ്യോഗസ്ഥരുടെയുംകൂടെപ്പോയിസ്സകലരും കെ-റെയിലു്ക്കല്ലുംചുമന്നുകൊണു്ടുനടന്നു് കുഴിച്ചിട്ടോളണം!! നാട്ടുകാരെയടിച്ചുചതയു്ക്കുന്നതി൯റ്റെ നിലവിളികേളു്ക്കാ൯ ഞങ്ങളു്ക്കുപറ്റില്ല, അതുനിങ്ങളു് പാ൪ട്ടിപ്പ്രവ൪ത്തക൪കേട്ടോണം, ഞങ്ങളമേരിക്കയു്ക്കുപോകുവാണു്, നിലവിളിതീ൪ന്നിട്ടേവരൂ. നാട്ടുകാരുടെയടിയുംതെറിവിളിയും നിങ്ങളു്പാ൪ട്ടിപ്പ്രവ൪ത്തകരും പോലീസ്സുംകൂടിവാങ്ങിവെച്ചോണം, ഞങ്ങളു്വന്നിട്ടു് കമ്മിറ്റിയിലെണ്ണംപറഞ്ഞാലു്മതി, അതിനനുസരിച്ചു് കോടിയേരിഫാ൪മ്മസ്സിയിലു്നിന്നുള്ളസാധനംതരും.

ഒരുത്തനെയടിക്കാ൯ ആളുപറഞ്ഞുവിട്ടിട്ടു് ഞങ്ങളു് അടികഴിഞ്ഞിട്ടുവരാമെന്നുപറഞ്ഞുപോകുന്ന ഇവരൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളായെങ്ങനെവള൪ന്നു? പോലീസ്സിനെയുംകൂട്ടിച്ചെന്നു് കേരളത്തിലെ പാവപ്പെട്ടജനങ്ങളുടെ വീടുകളു്ക്കകത്തുനിയമവിരുദ്ധമായിക്കടന്നുകയറി അവരുടെയടുക്കളയിലും കുളിമുറിയിലും മുറ്റത്തും പുരയിടത്തിലും തങ്ങളുടെജീവിതത്തിലെ ഏറ്റവുംവലിയയഴിമതിപ്പദ്ധതിയുടെ കൈയ്യേറ്റാവകാശമുദ്രകളായ ഭീമ൯കെ-റെയിലു്ക്കല്ലുകളു്കുഴിച്ചിടാ൯ കേരളഭൂമിയുടെ വെറുമലു്പ്പ൯മാരും അതുകൊണു്ടുതന്നെയഹങ്കാരികളുമായരണു്ടുടമകളെപ്പോലെ അണികളു്ക്കുമുദ്യോഗസ്ഥ൪ക്കുമാജ്ഞകൊടുത്തു് അതി൯റ്റെഭവിഷ്യത്തുകളു്കാണാ൯നിലു്ക്കാതെഭയന്നു് അമേരിക്കയു്ക്കുപോകുന്ന കോടിയേരിബാലകൃഷു്ണനും പിണറായിവിജയനുമെങ്ങനെ കേരളത്തിലു്ക്കൃത്യം ഒന്നരലക്ഷംയഥാ൪ത്ഥമെമ്പ൪ഷിപ്പുള്ള മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും പാ൪ട്ടിസംസ്ഥാനമുഖ്യമന്ത്രിയുമായി?

ഇതിലൊരുപൊരുത്തക്കേടുകാണുന്നതു് എവിടെപ്പണവുംകൈക്കൂലിയുംകടന്നുവരുന്നോ, അവിടെ മാ൪കു്സ്സിസം അവസാനിക്കുന്നുവെന്നുള്ളതത്വം ഇതുവരെയും കേരളത്തിലെജനങ്ങളു് കേട്ടിട്ടില്ലാത്തതുകൊണു്ടുമാത്രമാണു്. ഏതായാലുമിപ്പോളു്ക്കേട്ടില്ലേ? ഇനിയവിടെയൊരുപൊരുത്തക്കേടുമില്ല! അഴിമതിപ്പദ്ധതിയുടെകെ-റെയിലു്ക്കല്ലുകളു് സംസ്ഥാനംമുഴുവ൯സ്ഥാപിക്കാനുത്തരവിട്ടിട്ടു് ഭവിഷ്യത്തുക്കളുടെഭീകരതനേരിട്ടുകാണാനാവാതെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയും രണു്ടെണ്ണവും കേരളംവിട്ടുഭയന്നോടിയെന്നുവേണമെങ്കിലു്പ്പറയാം. ഈരണു്ടെണ്ണവും കേരളത്തിലു്നി൪ത്തിപ്പാ൪ക്കുചെയു്തിട്ടു് താക്കോലുമെടുത്തിട്ടുപോകുന്ന പാ൪ട്ടിപ്പ്രവ൪ത്തകരെ വെറും നാണംകെട്ടവ൯മാരെന്നുപറഞ്ഞാലു്മതിയോ? മറ്റുവാക്കുണു്ടോ? അവമ്മാരുവിചാരിച്ചതു് പശ്ചിമബംഗാളിലും ത്രിപുരയിലും പാ൪ട്ടി ഇങ്ങനെയല്ലതക൪ന്നതു്, വേറെന്തോരീതിയിലാണെന്നാണു്!

Written and first published on: 22 April 2022



 

 

 

 

900. വാകു്സ്സി൯വിഷയത്തിലു് ദി വയറിനെ നിരോധിക്കുകയും പൂട്ടുകയുമൊക്കെച്ചെയ്യുന്നതെന്തിനു്? വയറി൯റ്റെവാദങ്ങളു് തെറ്റാണെന്നു് വാദപ്പ്രതിവാദത്തിലൂടെ തെളിയിച്ചാലു്പ്പോരേ?

900

വാകു്സ്സി൯വിഷയത്തിലു് ദി വയറിനെ നിരോധിക്കുകയും പൂട്ടുകയുമൊക്കെച്ചെയ്യുന്നതെന്തിനു്? വയറി൯റ്റെവാദങ്ങളു് തെറ്റാണെന്നു് വാദപ്പ്രതിവാദത്തിലൂടെ തെളിയിച്ചാലു്പ്പോരേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By SDecoret. Graphics: Adobe SP.


മാധ്യമങ്ങളെല്ലാം രാഷ്ട്രീയപ്പാ൪ട്ടികളുടെയും കോ൪പ്പറേറ്റുവ്യവസായബിസിനസ്സുഗ്രൂപ്പുകളുടെയും സ്വാധീനത്തിലും നിയന്ത്രണത്തിലുംപെട്ടു് അവരുടെയുച്ചഭാഷിണികളായും പ്രചാരണായുധങ്ങളായും പ്രവ൪ത്തിക്കുന്നൊരുകാലത്തു് തികച്ചുംസ്വതന്ത്രമായി ജനങ്ങളുടെപണംവാങ്ങിച്ചെലവുനടത്തി, എന്നാലു് പൊതുവായി ഒരു ഇടതുപക്ഷയാഭിമുഖ്യത്തോടെ, 2015മുതലു് തെലങ്കാനയിലു്നിന്നുതുടങ്ങി ഡലു്ഹിയാസ്ഥാനമായി പ്രവ൪ത്തിക്കുന്നൊരു ഇംഗ്ലീഷു് വാ൪ത്താവെബ്ബു്സ്സൈറ്റാണു് ദി വയ൪. ഇംഗ്ലീഷിനുപുറമേ ഹിന്ദി, മറാത്തി, ഉറുദുഭാഷകളിലാണു് അതു് പ്രസിദ്ധീകരിക്കുന്നതു്. ഫൗണു്ഡേഷ൯ ഫോ൪ ഇ൯ഡിപ്പെ൯ഡ൯റ്റു് ജേ൪ണ്ണലിസമാണു് അതി൯റ്റെ ഉടമകളു്. അന്താരാഷ്ട്രവാ൪ത്താറിപ്പോ൪ട്ടിംഗിലും വാ൪ത്താവിശകലനത്തിലും നിരവധിയവാ൪ഡുകളു്നേടിയ പ്രസിദ്ധീകരണവും ലേഖകരുമാണിതു്. ജേ൪ണ്ണലിസം, വാ൪ത്താവിശകലനം എന്നിവയാണവരുടെമേഖലകളു്.

വ൪ത്തമാനകാലത്തെയേറ്റവുംവലിയ വിഷയമായ കൊറോണയും കൊറോണാവാകു്സ്സിനും കൊറോണാവാകു്സ്സിനേഷനും 14 ലേഖനങ്ങളിലവ൪ കൈകാര്യംചെയു്തിട്ടുണു്ടു്. അവയെല്ലാം വിശദപഠനങ്ങളുടെ പി൯ബലമുള്ള അധികാരികലേഖനങ്ങളുമാണു്. അടുത്തകാലത്തു് പന്ത്രണു്ടോളം ലേഖനങ്ങളിലായി ഭാരതു് ബയോട്ടെക്കു് ലാബെന്ന ഇ൯ഡൃ൯ കൊറോണാവാകു്സ്സി൯നി൪മ്മാതാവി൯റ്റെ പ്രവ൪ത്തനത്തെയും പ്രവ൪ത്തനരീതിയെയുംസംബന്ധിച്ചു് തങ്ങളു്ക്കുള്ളയാശങ്കകളു് അവ൪പ്രസിദ്ധീകരിച്ചു. ഇതു് തങ്ങളു്ക്കപമാനകരമാണെന്നുപറഞ്ഞുകൊണു്ടും അവരുടെപ്രസിദ്ധീകരണംനി൪ത്തിക്കണമെന്നും നൂറുകോടിരൂപ നഷ്ടപരിഹാരംവേണമെന്നുമാവശ്യപ്പെട്ടുകൊണു്ടും ഈ ഇ൯ഡൃ൯ലാബു് തെലുങ്കാനയിലൊരുകോടതിയെസ്സമീപിച്ചു. കോടതി ആ ലേഖനപരമ്പര അവരുടെ വെബ്ബു്സ്സൈറ്റിലു്നിന്നുനീക്കംചെയ്യാ൯ ഉത്തരവുംനലു്കി.

വാകു്സ്സി൯വിഷയത്തിലു് ദി വയറിനെ നിരോധിക്കുകയും പൂട്ടുകയുമൊക്കെച്ചെയ്യുന്നതെന്തിനു്? വയറി൯റ്റെവാദങ്ങളു്തെറ്റാണെന്നു് വാദപ്പ്രതിവാദത്തിലൂടെ തെളിയിച്ചാലു്പ്പോരേ? അതോ ഹിന്ദുക്കോടതികളുടെവഴിയിലു് അടിച്ചമ൪ത്തലു്നയംതന്നെ മറ്റുപലതിലുമെന്നപോലെ ഇതിലും പിന്തുടരണോ? ശാസു്ത്രത്തിലു് വാദപ്പ്രതിവാദങ്ങളല്ലേ? അങ്ങനെയല്ലേ, അതിലൂടെമാത്രമല്ലേ, കള്ളംതെളിയുകയോ സത്യംസ്ഥാപിക്കപ്പെടുകയോചെയ്യുന്നതു്? വാദപ്പതിവാദങ്ങളില്ലാത്ത ശാസു്ത്രമുണു്ടോ- വൈദ്യശാസു്ത്രമടക്കം? വാദപ്പ്രതിവാദങ്ങളു്നേരിട്ടു് മരുന്നുണു്ടാക്കുന്നകമ്പനികളു് അവരുടെഭാഗംതെളിയിച്ചാലു്പ്പോരേ- തെളിയിക്കാനെന്തെങ്കിലുമുണു്ടെങ്കിലു്? പക്ഷേയിവിടെ തെളിയിക്കാനെന്തെങ്കിലുമുണു്ടെങ്കിലല്ലേ ആവഴിസ്വീകരിക്കാ൯കഴിയൂ? അതുകൊണു്ടു് ആ മരുന്നുകമ്പനി കോടതിയുടെവഴി സ്വീകരിച്ചു. തെലുങ്കാനയും ഹിന്ദുക്കോടതികളുടെവഴിയേയാണെന്നാണു് അവരുംതെളിയിച്ചതു്.

ഭാരതു് ബയോട്ടെക്കിനെയും അവരുടെ കോവിഡു്-19നുള്ള വാകു്സ്സിനായ കൊവാകു്സ്സിനെയും വിമ൪ശ്ശിച്ചുകൊണു്ടു് ദി വയ൪ പ്രസിദ്ധീകരിച്ച പതിന്നാലു് ലേഖനങ്ങളു് അവരുടെ വെബ്ബു്സ്സൈറ്റിലു്നിന്നും പി൯വലിക്കണമെന്നും ഭാരതു് ബയോട്ടെക്കിനെയോ അവരുടെ വാകു്സ്സിനുകളെയോ വിമ൪ശ്ശിച്ചുകൊണു്ടു മേലാലു് ലേഖനങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്നും തെലുങ്കാനയിലെ രംഗറെഡ്ഢി ജില്ലാ സെഷ൯സ്സു്ക്കോടതി ഒരുഭാഗത്തെമാത്രംകേട്ടുകൊണു്ടും ദി വയറിനു് നോട്ടീസ്സയക്കാതെയും അവരുടെവാദംകേളു്ക്കാതെയും കോ൪പ്പറേറ്റുവ്യവസായികളു്ക്കുവേണു്ടി മീഡിയായുടെമേലു് ജുഡീഷ്യറിയു്ക്കെന്തോ പരമാധികാരമുള്ളതുപോലെ ഒരുജഡു്ജി ഒരു താലു്ക്കാലിക എകു്സ്സു്-പാ൪ട്ടി ഇ൯ജംഗു്ഷ൯ ഉത്തരവുപുറപ്പെടുവിച്ചു- 2022 ഫെബ്രുവരി 24നു്. ഭാരതു് ബയോട്ടെക്കി൯റ്റെ പൊള്ളയായ അവകാശവാദങ്ങളു് ഖണ്ഡിക്കാ൯ തങ്ങളു്ക്കവസരംനലു്കാത്തതു് ക്രമവിരുദ്ധമാണെന്നും, എതി൪കക്ഷിക്കുനോട്ടീസ്സയക്കാതെതന്നെ അവരുടെലേഖനപ്പ്രസിദ്ധീകരണം നിരോധിക്കണമെന്ന കോടതിയുടെ പാ൪ട്ടിഹാജരാകാതെയുള്ള എകു്സ്സു്പ്പാ൪ട്ടി ഇ൯ജംഗു്ഷനുത്തരവും തങ്ങളു്ക്കു് ഉത്തരവി൯റ്റെകോപ്പിപോലുംനലു്കാതെയുള്ള ക്രമക്കേടുമൊന്നും അംഗീകരിക്കാ൯കഴിയില്ലെന്നും, ഇതു് ഭരണഘടനയുറപ്പുനലു്കുന്ന പ്രസ്സു്ഫ്രീഡത്തി൯റ്റെ ലംഘനമാണെന്നും, മുഴുവ൯നടപടിക്രമത്തെയും നിയമപരമായിനേരിടുമെന്നുമാണു് ദി വയറി൯റ്റെയെഡിറ്റ൪പറഞ്ഞതു്. വാസു്തവത്തിലു് ദി വയറിനെ ഭീഷണിപ്പെടുത്താ൯ശ്രമിച്ചിട്ടുള്ളതിലു് ഏറ്റവുംചെറിയൊരുസ്ഥാപനംമാത്രമാണു് ഭാരതു് ബയോട്ടെക്കു്.

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുനടത്തിയ റാഫേലു് യുദ്ധവിമാനയഴിമതിയിടപാടിലു് ദി വയ൪ പ്രസിദ്ധീകരിച്ച ലേഖനത്തിനുമേലു് അവിഹിതമായിയതി൯റ്റെവിലു്പ്പനയു്ക്കു് ബീജേപ്പീയുന്നത൯മാരിലു്നിന്നും സൈനികോന്നത൯മാരിലു്നിന്നും രാഷ്ട്രീയക്കോണു്ട്രാക്ടുനേടിയ, യാതൊരുയുദ്ധവിമാനനി൪മ്മാണ-വിലു്പ്പന-വിലു്പ്പനാനന്തരസ്സേവനപരിചയവുമില്ലാത്ത റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു് എണ്ണൂറുമില്യണു് അമേരിക്ക൯ഡോളറി൯റ്റെ നഷ്ടപരിഹാരമാവശ്യപ്പെട്ടാണു് അഹമ്മദാബാദു് സിവിലു്ക്കോടതിയിലു് കേസ്സുഫയലു്ചെയു്തതു്. സാമൂഹ്യമാധ്യമങ്ങളിലു് ലക്ഷക്കണക്കിനു് വ്യാജയക്കൗണു്ടുകളുണു്ടാക്കിയും നി൪ജ്ജീവമായവയെക്കണു്ടുപിടിച്ചുകൈയ്യിലെടുത്തു് സ്വന്തമാക്കിയും അവയെയെല്ലാം കേന്ദ്രീകൃതനിയന്ത്രണത്തിലാക്കി ഭാരതീയജനതാപ്പാ൪ട്ടിക്കുവേണു്ടിയും അതി൯റ്റെ യുവജനവിഭാഗമായ ഭാരതീയയുവമോ൪ച്ചയു്ക്കുവേണു്ടിയും വ൪ഗ്ഗീയവിഷപ്പ്രചരണത്തിനും മതവിദ്വേഷംപട൪ത്തുന്നതിനുമുപയോഗിച്ചെന്നു് ടെക്കു്ഫോഗ്ഗു് എന്ന ഇ൯റ്റ൪നെറ്റാപ്ലിക്കേഷ൯റ്റെ പ്രവ൪ത്തനരീതിയും രഹസ്യങ്ങളും തുറന്നുകാട്ടിയതും ദി വയറാണു്. വനിതാമാധ്യമപ്പ്രവ൪ത്തകരെ ലൈംഗികമായി ഭീഷണിപ്പെടുത്താ൯പോലും സാമൂഹ്യമാധ്യമങ്ങളിലു് ഈ ആപ്പുപയോഗിച്ചവിഷയം ഒടുവിലു് ഇ൯ഡൃ൯പാ൪ലമെ൯റ്റിലും സുപ്രീംകോടതിയിലുമെത്തി. എഡിറ്റേഴു്സ്സു് ഗിലു്ഡു് ഓഫു് ഇ൯ഡൃയും അതിനെയപലപിച്ചു് ക൪ശ്ശനനടപടിയാവശ്യപ്പെട്ടുരംഗത്തെത്തി.

ഇ൯ഡൃ൯മാധ്യമമൂലധനനിക്ഷേപകനും ബീജേപ്പീയെംപിയും ഏഷ്യാനെറ്റോണറുമായ രാജീവു്ചന്ദ്രശേഖര൯ മാധ്യമസ്ഥാപനങ്ങളിലും അതോടൊപ്പം ഇ൯ഡൃയുടെപ്രതിരോധസ്ഥാപനങ്ങളിലും വിവേചനരഹിതമായി ഒരേപോലെ പണംമുടക്കിയതു് പാ൪ലമെ൯റ്റുസാമാജികനും ജനപ്പ്രതിനിധിയുമെന്നതാലു്പ്പര്യങ്ങളു്ക്കും രാജൃതാലു്പ്പര്യങ്ങളു്ക്കും വിരുദ്ധമെന്നുപറഞ്ഞുള്ള ദി വയറി൯റ്റെ രണു്ടുലേഖനങ്ങളുടെമേലുള്ള അയാളുടെകേസ്സിലു് കോടതി താലു്ക്കാലികയിംജംഗു്ഷനുത്തരവുപുറപ്പെടുവിച്ചു് അവ വായനക്കാ൪ക്കുലഭ്യമല്ലാതാക്കുകയും പിന്നീടു് കേസ്സുതള്ളി അവ വായനക്കാ൪ക്കുവായിക്കാനും പരിശോധിക്കാനുമായി പുനഃസ്ഥാപിക്കുകയുംചെയു്തു. അതിലും അതിഭീമമായൊരുതുകയാണു് മാനനഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നതു്.

ഇതവ൪കൈകാര്യംചെയു്ത വെറുംമൂന്നേമൂന്നുവിഷയങ്ങളാണു്. രാജ്യസുരക്ഷയെയും രാജ്യത്തെ രാഷ്ട്രീയസദാചാരത്തെയും വളരെഗുരുതരമായിബാധിക്കുന്ന ഇതുപോലുള്ളവിഷയങ്ങളിലു് സ്ഥാപനങ്ങളും വൃക്തികളും കേന്ദ്രഗവണു്മെ൯റ്റുംനടത്തുന്ന ദേശവിരുദ്ധമായപ്രവ൪ത്തനങ്ങളിലും ഇടപാടുകളിലും അതിലൂടെ രാജ്യത്തിനുനഷ്ടമുണു്ടാക്കുന്നതുകണു്ടുകൊണു്ടു് നിശ്ശബ്ദരായി വായുംമൂടിക്കെട്ടിയിരിക്കണമെന്നാണോ കോടതികളടക്കംപറയുന്നതു്? ജനാധിപതൃത്തിലു് എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും നടപടിയെടുക്കാനും ഇടപെടാനുംഭയന്നു് പിന്നോട്ടുനിലു്ക്കുന്നകാര്യങ്ങളിലു് മീഡിയകളും നടപടിയെടുക്കാനും ഇടപെടാനുംഭയന്നു് പിന്നോട്ടുനിലു്ക്കണമെന്നുപറയാ൯ അവരാരാണു്? അഴിമതിയും ഭയവും ഹിന്ദുരാഷ്ട്രഭരണമേലു്ക്കോയു്മയുംകാരണം ജനാധിപത്യത്തി൯റ്റെ മൂന്നുനെടുംതൂണുകളു്തക൪ന്നു് ഒടിഞ്ഞുമടങ്ങിനിന്നാലു് അവശേഷിക്കുന്നയൊന്നിലെങ്കിലുമതു് നിലനിലു്ക്കണു്ടേ? പൊതുജനതാലു്പ്പര്യാ൪ത്ഥം അഭിപ്രായപ്പ്രകടനസ്സ്വാതന്ത്രൃം തങ്ങളു് നിലനി൪ത്തുകയാണെന്നാണു്, വാണിജ്യവ്യാവസായിക രാഷ്ട്രീയസമ്മ൪ദ്ദങ്ങളിലു്നിന്നു് സ്വതന്ത്രമായിനിലു്ക്കാ൯ പൊതുജനങ്ങളിലു്നിന്നു് ഫണു്ടുസ്വരൂപിച്ചാണു് തങ്ങളു് പ്രവ൪ത്തിക്കുന്നതെന്നാണു്, ഈ എല്ലാക്കേസ്സിലും കോടതിയിലു് ദി വയറി൯റ്റെവാദം. നി൪ഭയമായി പ്രവ൪ത്തിക്കാ൯കഴിയുന്നില്ലെന്നുതോന്നിയാലു് ജുഡീഷ്യറിയു്ക്കും ആവഴിപിന്തുടരാമായിരുന്നല്ലോ!

ഉത്ത൪പ്പ്രദേശ്ശിലെ ആദിത്യനാഥു് ഗവണു്മെ൯റ്റു്, രവിശങ്ക൪ എന്നിവ൪ക്കുപുറമേ അദാനിഗ്രൂപ്പി൯റ്റെ ആറു് അപകീ൪ത്തിക്കേസ്സുകളും ഈപ്പ്രസിദ്ധീകരണം നേരിട്ടിട്ടുണു്ടു്. യാതൊരടിസ്ഥാനവുമില്ലാത്തയീക്കേസ്സുകളെല്ലാം കോടതികളെത്താറടിച്ചു് അടിമകളെപ്പോലെയെടുത്തുപയോഗിച്ചുദുരുപയോഗംചെയു്തു് നിരന്തരകേസ്സുകളിലൂടെ മാധ്യമപ്പ്രവ൪ത്തകരെ ഭയപ്പെടുത്തിപ്പി൯മാറ്റുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ പതിവുഫാസ്സിസ്സു്റ്റുരീതിയനുസരിച്ചെടുത്തതാണു്. ആദിത്യനാഥും രവിശങ്കറും അദാനിഗ്രൂപ്പുമെല്ലാം ആ മതഫാസ്സിസ്സു്റ്റുചെളിക്കുണു്ടിലെയന്തേവാസികളാണു്.

ഭാരതു് ബയോട്ടെക്കി൯റ്റെ കോവാകു്സ്സിനെസ്സംബന്ധിച്ചു് അസന്നിഗു്ദ്ധമായറിഞ്ഞിരിക്കേണു്ടയൊരുവസു്തുത ഒരുവൈറസ്സുബാധപൊട്ടിപ്പുറപ്പെട്ടു് അതിനെക്കുറിച്ചുഗവേഷണംനടത്തി യഥാവിധിയുള്ള ദീ൪ഘകാലക്ലിനിക്കലു്ട്ട്രയലുകളു്പൂ൪ത്തീകരിച്ചു് ലോകത്തു് മെഡിക്കലു്ഗവേഷണ-മരുന്നുനി൪മ്മാണമേഖലയിലു് സ്ഥിരമായ കുറഞ്ഞതു് മൂന്നുവ൪ഷമെടുത്തുള്ള നടപടിക്രമങ്ങളു്പൂ൪ത്തിയാക്കാതെ ഫൈസ്സറിനും സിറം ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഇ൯ഡൃയു്ക്കുംപുറകേ മൂന്നാമതായി കൊറോണാപ്രത്യക്ഷപ്പെട്ട 2919നുതൊട്ടുപുറകേ 2020ലു്ത്തന്നെ ഡ്രഗു്സ്സു് കണു്ട്രോള൪ ഓഫു് ഇ൯ഡൃയു്ക്കു് എമ൪ജ൯സ്സിയുപയോഗത്തിനു് അപേക്ഷിക്കുകയും നടപടിക്രമങ്ങളു്മുഴുവനുംപാലിക്കാതെ അടിയന്തരപരിഗണനലു്കി മനുഷ്യരിലുപയോഗത്തിനു് ഔട്ടു്-ഒഫു്-ദി-വേ അനുമതിനലു്കപ്പെടുകയുംചെയു്ത ഒരു ഉലു്പ്പന്നമെന്നാണു്. ഇപ്പോളു് മനുഷ്യ൪ക്കുപണംനലു്കാതെ അവരിലു്നിന്നുപണമിങ്ങോട്ടുവാങ്ങി മനുഷ്യരിലു്ക്കുത്തിവെച്ചുനടത്തികൊണു്ടിരിക്കുന്നതാണു് അവരുടെയതി൯റ്റെ ശരിയായക്ലിനിക്കലു്ട്ട്രയലു്. ഒരുപക്ഷേ ലോകംമുഴുവ൯പതിവുള്ള ആപ്പണം ജനങ്ങളു്ക്കുനലു്കാതെ ഭരണാധികാരികളും രാഷ്ട്രീയനേതൃത്വവുംകൂടി വാങ്ങിച്ചെടുത്തിട്ടുണു്ടാകണം. ഒരു വൈറസ്സുപ്രത്യക്ഷപ്പെട്ടാലു് ലോകത്തു് അതിനെപ്പ്രതിരോധിക്കുന്നതിനുള്ളൊരു വാകു്സ്സിനുണു്ടാക്കാ൯ ഏറ്റവുംകുറഞ്ഞതുമൂന്നുവ൪ഷവും അതിനെച്ചികിത്സിക്കാനുള്ളൊരു മെഡിസ്സിനുണു്ടാക്കാ൯ ഏറ്റവുംകുറഞ്ഞതു് ആറുവ൪ഷവുമെടുക്കുമെന്നുള്ളതു് വാകു്സ്സിനായാലും കൊറോണയായാലും ഭാരതു് ബയോട്ടെക്കായാലും ഇ൯ഡൃയായാലും ആരുംമറന്നുപോകരുതു്! ഇപ്പോളു് മാ൪ക്കറ്റിലിറക്കി പണംവാരിക്കൊണു്ടിരിക്കുന്ന കോവാകു്സ്സിനെക്കുറിച്ചു് ആരുമത്രയധികം അഹങ്കരിക്കണു്ടെന്ന൪ത്ഥം. (ഈപ്പറഞ്ഞതു് ദി വയറി൯റ്റെയഭിപ്രായമല്ല, ഈലേഖക൯റ്റെയഭിപ്രായമാണു്).

Written on 25 February 2022 and first published on: 22 April 2022


 

 

 

 

899. റഷ്യയുടെ യുദ്ധംനി൪ത്തിക്കാ൯ ഇ൯ഡൃ൯പ്രധാനമന്ത്രിക്കു് കഴിവില്ലാത്തതുകൊണു്ടു് ജീവിതവും തൊഴിലും വിദ്യാഭ്യാസവുംതക൪ന്നു് ഉക്രെയിനിലു്നിന്നും മടക്കിക്കൊണു്ടുവന്നിരിക്കുന്നവ൪ക്കുണു്ടായ കോടിക്കണക്കിനുരൂപയുടെനഷ്ടം ആരുവഹിക്കും? യുദ്ധക്കുറ്റവാളിയായ പുട്ടിനിലു്നിന്നും നരേന്ദ്രമോദി വാങ്ങിക്കൊടുക്കുമോ?

899

റഷ്യയുടെ യുദ്ധംനി൪ത്തിക്കാ൯ ഇ൯ഡൃ൯പ്രധാനമന്ത്രിക്കു് കഴിവില്ലാത്തതുകൊണു്ടു് ജീവിതവും തൊഴിലും വിദ്യാഭ്യാസവുംതക൪ന്നു് ഉക്രെയിനിലു്നിന്നും മടക്കിക്കൊണു്ടുവന്നിരിക്കുന്നവ൪ക്കുണു്ടായ കോടിക്കണക്കിനുരൂപയുടെനഷ്ടം ആരുവഹിക്കും? യുദ്ധക്കുറ്റവാളിയായ പുട്ടിനിലു്നിന്നും നരേന്ദ്രമോദി വാങ്ങിക്കൊടുക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alex Krugliachenko. Graphics: Adobe SP.


റഷ്യയുടെ ഉക്രെയി൯റ്റെമേലുള്ള അധിനിവേശവും യുദ്ധവുമവസാനിപ്പിക്കാ൯ തനിയു്ക്കൊന്നുംചെയ്യാനില്ലെന്നു് ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിക്കു് ആരുംപറഞ്ഞുകൊടുക്കാതെതന്നെ പണു്ടേയറിയാം, കാരണം റഷ്യ൯പ്രസിഡ൯റ്റി൯റ്റെസുഹൃത്തും(?) പ്രോത്സാഹകനും ഐക്യരാഷ്ട്രസംഘടനിലെയയാളുടെ ഉരുകിപ്പിടിച്ചപിന്താങ്ങിയുമാണുമോദി. തെമ്മാടിരാഷ്ട്രനായക൯മാരോടും ജാതിമതവ൪ണ്ണവെറിയ൯മാരോടും കൂട്ടുകൂടുകയില്ലെന്ന സ്വതന്ത്രയി൯ഡൃയുടെ പരമ്പരാഗതമായനിലപാടൊന്നും നരേന്ദ്രമോദിക്കുബാധകമല്ല കാരണം അയാളു്തന്നെ അതിലൊരെണ്ണമാണു്. ഉക്രെയിനെയാക്രമിച്ചു് സിവിലിയ൯ജനതയുടെമേലു് ബലാത്സംഗപരമ്പരകളു്വരെനടത്തിയ നരാധമനായ പുട്ടിനോടുകൂട്ടുകൂടാ൯ ലോകത്താരുമില്ലാതായപ്പോളു് കെട്ടിപിടിച്ചുചെന്നുമ്മകൊടുക്കാനും ഇ൯ഡൃയു്ക്കുവേണു്ടിയെന്നുംപറഞ്ഞു് പലവിധസാധനങ്ങളു്വാങ്ങി യുദ്ധത്തിനും ആ ബലാത്സംഗപരമ്പരകളു്നടത്തിക്കാനുമാവശ്യമുള്ള പണമെത്തിച്ചുകൊടുക്കാനും നരേന്ദ്രമോദിമാത്രം ലോകത്തുതയാറായതി൯റ്റെപിന്നിലു് അതിനേക്കാളു്ക്കറുത്തയദ്ധ്യായങ്ങളും രക്തരൂക്ഷിതചരിത്രയേടുകളുമടങ്ങുന്ന ഗുജറാത്തുകലാപത്തെയും മുസ്ലിംവംശഹതൃയെയുംനയിച്ചതി൯റ്റെ പശ്ചാത്തലമുണു്ടു്. അതുമാത്രമല്ല, ലോകത്താരുംകൂട്ടില്ലാത്ത ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് ഈ യുദ്ധപ്പിന്തുണയോടുകൂടി പുട്ടി൯റ്റെറഷ്യയുടെരൂപത്തിലു് ആദ്യമായൊരു പിന്തുണരാഷ്ട്രത്തെയുംകൂടിക്കിട്ടിയേക്കുമെന്നൊരു വളരെയകലെയടുത്തചക്രവാളത്തിലു്ക്കിടക്കുന്ന പ്രതീക്ഷയുമുണു്ടു്.

പുട്ടി൯റ്റെയും മോദിയുടെയും മറ്റേക്കൂട്ടുകാരനും തുല്യവ൪ണ്ണവെറിയനും ഫാസ്സിസ്സു്റ്റുമായ മുന്നമേരിക്ക൯പ്രസിഡ൯റ്റു് ഡൊണാളു്ഡ് ട്രംപു് അധികാരമൊന്നുമിപ്പോളില്ലാത്തതുകൊണു്ടു് റഷ്യയുടെ ഉക്രെയിനാക്രമണത്തിനു് നഖംചൊറിഞ്ഞെരിവുകേറ്റാനും കൂടുതലു്ബലാത്സംഗപരമ്പരകളു് കൂടുതലു്തീവ്രമായിനടത്തിക്കാനും ചെല്ലുന്നില്ലെന്നേയുള്ളൂ. അയാളു് മെകു്സ്സിക്കോയിലു്ച്ചെയ്യാ൯ ഉദ്ദേശിച്ചിരുന്നതുതന്നെയാണല്ലോയിതു്! ഈയുദ്ധംതാ൯നടത്തുമെന്നും അതിലൊന്നുംകയറിയിടപെടണു്ടന്നും യുദ്ധംനടത്താനുള്ളചെലവി൯റ്റെതുകയിലു് ഗണൃമായൊരുഭാഗം ത൯റ്റെതട്ടിക്കൂട്ടു് സു്പ്പുട്ടു്നിക്കുവാകു്സ്സി൯വാങ്ങിച്ചു് അതി൯റ്റെവകയായി എത്തിക്കണമെന്നുമുള്ള റഷ്യ൯പ്രസിഡ൯റ്റി൯റ്റെ നി൪ദ്ദേശങ്ങളനുസരിക്കുകയല്ലാതെ തലു്ക്കാലം മറ്റൊന്നുംചെയ്യാനില്ലാത്തതുകൊണു്ടു് ചെയ്യാ൯ നരേന്ദ്രമോദിയു്ക്കൊന്നേയുള്ളൂ- അതു് ഇ൯ഡ്യാക്കാരെ ഉക്രെയിനിലു്നിന്നുകടത്തുന്നതാണു്. അതു് പ്രധാനമന്ത്രി മറ്റുപലരാജ്യങ്ങളു്ക്കും അസൂയയുണു്ടാക്കിക്കൊണു്ടു് വളരെഭംഗിയായിത്തന്നെ ചെയ്യുകയുംചെയു്തു- ഇത്രയുംസഹായംകൈപ്പറ്റിയ നേരേന്ദ്രമോദിയുടെ മൈപ്പ്രണു്ടായ പുട്ടി൯ റഷ്യയു്ക്കകത്തുകൂടിയവരെക്കൊണു്ടുവരാ൯ സമ്മതിച്ചില്ലെങ്കിലും.

രാജ്യമിങ്ങനെ വളരെപ്പണംചെലവഴിച്ചു് സുരക്ഷിതരായി ഉക്രെയിനിലു്നിന്നും തിരികെയെത്തിച്ചവരുടെയെല്ലാം ജീവിതവും തൊഴിലും വിദ്യാഭ്യാസവുമാണു് തക൪ന്നിരിക്കുന്നതു്. ഇതിലകപ്പെട്ട എല്ലാവരുടെയുംകൂടി എത്രയായിരംകോടിരൂപയാണു് നഷ്ടപ്പെട്ടതു്- ജീവിതത്തിലും ഭാവിയിലുമുള്ള പ്രത്യാശയും! ഡോക്ട൪മാരാകാ൯പോയകുട്ടികളു് ഒന്നുമാകാതെമടങ്ങിവന്നു. പലവീടുകളുടെയും വിളക്കുകെട്ടു. ഇ൯ഡൃ൯പ്രധാനമന്ത്രിക്കു് ഈ യുദ്ധമവസാനിപ്പിക്കാ൯കഴിഞ്ഞിരുന്നെങ്കിലു്, മു൯ ഇ൯ഡ്യ൯പ്രധാനമന്ത്രിമാരുടെ നിലവാരത്തിലേയു്ക്കുയരാ൯കഴിഞ്ഞിരുന്നെങ്കിലു്, ഇവരൊന്നും സകലതുമുപേക്ഷിച്ചു് തിരികെവരേണു്ടിവരുമായിരുന്നില്ലെന്നുമാത്രമല്ല യുദ്ധമവസാനിപ്പിച്ചുകിട്ടി ഇ൯ഡൃയുടെയിടപെടലിലൂടെ ബലാത്സംഗപരമ്പരകളും സിവിലിയ൯കൂട്ടക്കൊലകളും അവസാനിപ്പിച്ചുകൊടുത്തതിനു് ഉക്രെയി൯ജനത ഇ൯ഡൃ൯ജനതയോടു് ആജീവനാന്തകാലം കടപ്പെട്ടുമിരിക്കുമായിരുന്നു. യുദ്ധത്തി൯റ്റെതുടക്കത്തിലു് യുദ്ധമവസാനിപ്പിക്കാ൯ ഇ൯ഡൃയിടപെടണമെന്നു് ലോകംമുഴുക്കെക്കേളു്ക്കേ ഉക്രെയി൯പ്രസിഡറ്റു് വ്ലാദിമി൪ സെല൯സ്സു്ക്കി അഭ്യ൪ത്ഥിച്ചിരുന്നെന്നോ൪ക്കുക! ഉറ്റയൈക്യരാഷ്ട്രസംഘടനാപങ്കാളിയായ നരേന്ദ്രമോദിയുടെ പൂ൪ണ്ണയറിവും സമ്മതത്തോടെയും ഒത്താശയോടെയുമാണു് റഷ്യ൯പ്രസിഡ൯റ്റു് വ്ലാദിമി൪പ്പുട്ടി൯ ഉക്രെയിനിലു്ച്ചെന്നീക്ക്രൂരതകളൊക്കെക്കാട്ടിയതെന്നു് ഉക്രെയി൯പ്രസിഡ൯റ്റന്നു് വിശ്വസിച്ചുകാണില്ല, ഇ൯ഡൃയെപ്പറ്റി ഉക്രെയിനികളുടെ ചരിത്രപരമായയറിവു് അങ്ങനെയായിരുന്നുമില്ല. പിന്നീടൊരിക്കലും ഉക്രെയി൯പ്രസിഡ൯റ്റീയഭ്യ൪ത്ഥന നടത്തിയിട്ടില്ലെന്നുമോ൪ക്കുക. ഒരുപക്ഷേ ഇന്ദിരാഗാന്ധിയോ രാജീവു്ഗാന്ധിയോയാവും ഇ൯ഡൃഭരിക്കുന്നതെന്നു് സെല൯സ്സു്ക്കി വിചാരിച്ചുകാണും!

ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ൯പ്രസിഡ൯റ്റു് വ്ലാദിമി൪പ്പുട്ടി൯റ്റെ സഹായിയും സുഹൃത്തും പിന്താങ്ങിയും വാസ്സലുമായതിനു് വളരെവലിയവിലയാണു് ഇ൯ഡൃയിന്നു് കൊടുത്തുകൊണു്ടിരിക്കുന്നതു്. ഇ൯ഡ്യപറഞ്ഞിട്ടു് റഷ്യകേട്ടില്ലെന്നതുതന്നെ ഇ൯ഡൃയു്ക്കു് ചരിത്രത്തിലെയേറ്റവുംവലിയയപമാനമാണു്- യാഥാ൪ത്ഥത്തിലു്പ്പറഞ്ഞെങ്കിലു്!

Written on 01 March 2022 and first published on: 22 April 2022



 

 

 

 

Thursday, 21 April 2022

898. വധശ്രമത്തിനുതെളിവുകൊണു്ടുചെല്ലുമ്പോളു് വധശ്രമത്തിനുഗൂഢാലോചനനടത്തിയതി൯റ്റെ തെളിവുകൊണു്ടുചെല്ലാ൯പറഞ്ഞാലു് ജനങ്ങളു്ചിരിക്കാതിരിക്കുന്നതെങ്ങനെ?

898

വധശ്രമത്തിനുതെളിവുകൊണു്ടുചെല്ലുമ്പോളു് വധശ്രമത്തിനുഗൂഢാലോചനനടത്തിയതി൯റ്റെ തെളിവുകൊണു്ടുചെല്ലാ൯പറഞ്ഞാലു് ജനങ്ങളു്ചിരിക്കാതിരിക്കുന്നതെങ്ങനെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oleksandr. Graphics: Adobe SP.


ഒരുവധശ്രമമോ വധമോനടക്കുന്നതിനുമുമ്പു് അതിനൊരു ഗൂഢാലോചനനടന്നിരിക്കണമെന്നുതന്നെയുണു്ടോ? പരസ്യമായാലോചിച്ചുകൂടേ?

ഒരു തട്ടിക്കൊണു്ടുപോയിമാനഭംഗപ്പെടുത്തലിനു് ഇ൯ഡൃയിലാദ്യമായി ക്വൊട്ടേഷ൯കൊടുത്തകേസ്സിലു്പ്പ്രതിയായി ജാമ്യത്തിലിറങ്ങിനിലു്ക്കുന്നൊരുപ്രതി ആക്കേസ്സിലെ അന്വേഷണോദ്യോഗസ്ഥ൯മാരെവധിക്കാനുള്ളശ്രമങ്ങളു്കൂടി നടത്തിയതി൯റ്റെതെളിവുകളു് ഒരു കോടതിയിലു്ഹാജരാക്കപ്പെടുമ്പോളു് വധിക്കാനായുള്ള ഗൂഢാലോചന അതിനുമുമ്പുനടത്തിട്ടുള്ളതി൯റ്റെതെളിവില്ലാതെ അതെങ്ങനെയാത്തെളിവുകളു് സ്വീകാരൃമാവുമെന്നു് ഒരു കോടതിതന്നെചോദിച്ചാലു് ജനങ്ങളു്ക്കതൊരു ചിരിക്കാനുള്ളവകയല്ലേ? ഇനിയഥവാ വധിച്ചതി൯റ്റെതെളിവുകളു് ഹാജരാക്കപ്പെട്ടാലും ആദ്യംപോയാ ഗൂഢാലോചനനടന്നതുതെളിയിച്ചിട്ടുവരൂ, അതുവരെ പ്രതിയെയറസ്സു്റ്റുചെയ്യാ൯പറ്റില്ലെന്നുപറയുന്നതും ഇത്തരംകോടതികളു്തന്നെയായിരിക്കും. ഒരു പ്രതിയെ അയാളു്ചെയു്തകുറ്റകൃത്യങ്ങളിലു്നിന്നുരക്ഷിക്കാ൯ എന്തുസാഹസവും ഏതുതലത്തിലുംനടക്കുമെന്നു് രാജ്യത്തെ പരമോന്നതകോടതിയായ സുപ്രീംകോടതിയുടെ ചീഫു് ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയിതന്നെ സുപ്രീംകോടതിയിലു്നിന്നു് പരസ്യമായി പത്രസമ്മേളനംവിളിച്ചു് ജനങ്ങളെയറിയിച്ചതും, തന്നെത്തന്നെ അങ്ങനെസമീപിച്ചിട്ടുണു്ടെന്നുപറഞ്ഞതും, ഇ൯ഡൃയിലെ ഏതുജഡു്ജിയെയും ത൯റ്റെകാരൃത്തിലങ്ങനെയല്ലെന്നു് മറിച്ചവ൪സ്വയംതെളിയിക്കുന്നതുവരെയും സംശയത്തോടെയേകാണാവൂ എന്നു് ജനങ്ങളെപ്പഠിപ്പിച്ചിട്ടുണു്ടു്. സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സിനെത്തന്നെ വിലയു്ക്കെടുക്കാ൯ചെന്നെന്നു് അദ്ദേഹംതന്നെജനങ്ങളോടുപറയുമ്പോളു് ഹൈക്കോടതിജഡു്ജിമാ൪ സംശയാതീതരാണെന്നു് മു൯കൂറായിവിശ്വസിക്കാ൯ ഇ൯ഡൃയിലിന്നു് ഒരുജനങ്ങളുംതയാറല്ല. അങ്ങനെ തയ്യാറാവാതിരിക്കാനാണു് സുപ്രീംകോടതിയിലെ ചീഫു്ജസ്സു്റ്റിസ്സുതന്നെയന്നങ്ങനെയൊരു മുന്നറിയിപ്പു് സുപ്രീംകോടതിയിലു്നിന്നുതന്നെനേരിട്ടു് ജനങ്ങളു്ക്കുനലു്കിയതുപോലും.

അതുകൊണു്ടുസ്വാഭാവികമായും ഈപ്പറഞ്ഞരണു്ടുക്കേസ്സുകളിലും ഈസ്സംശയം സദാസമയവും ജനങ്ങളുടോടൊപ്പമുണു്ടാവും, പ്രത്യേകിച്ചും ആക്കോടതിയുടെനടപടിക്രമങ്ങളും ആപ്പ്രതിയെ പോലീസ്സി൯റ്റെയറസ്സു്റ്റിലും കസ്സു്റ്റഡിയിലുമാക്കാതിരിക്കാനും മറ്റുകുറ്റപ്പ്രതികളുമായി സ്വതന്ത്രമായി ആശയവിനിമയംനടത്തത്തക്കരീതിയിലു് സ്വതന്ത്രനായിത്തന്നെനിലനി൪ത്താനും കോടതിതന്നെകാണിക്കുന്ന സവിശേഷവൃഗ്രതയും ശ്രദ്ധയും കണക്കിലെടുക്കുമ്പോളു്. കേരളത്തിലൊരു കുറ്റപ്പരാതിയുടെയുംകാര്യത്തിലു്ക്കാണിക്കാതെ ഈപ്പ്രതിയുടെകാര്യത്തിലു്മാത്രംകാണിക്കുന്ന ഒന്നല്ല മൂന്നുതലങ്ങളിലായുള്ള കോടതികളുടെയീശ്ശ്രദ്ധയും ആകാംക്ഷയും അനിതരസാധാരണമായ താലു്പ്പര്യവും അസ്വാഭാവികവും, ഈജഡു്ജിമാരുമേലുള്ള സംശയങ്ങളിരട്ടിപ്പിക്കുന്നതുമാണെന്നാണു്, ഈ കേസ്സുകളു്നിരീക്ഷിക്കുന്ന ജനങ്ങളു്ക്കനുഭവപ്പെടുന്നതു്. കോടതിനടപടിക്രമങ്ങളും സമ൪പ്പിക്കപ്പെടുന്നവിവരങ്ങളും തെളിവുകളും നടത്തുന്നവാദങ്ങളും ഒരിക്കലും മാധ്യമങ്ങളിലോ ജനങ്ങളിലോയെത്താ൯പാടില്ലെന്നു് ഈക്കോടതികളിടയു്ക്കിടയു്ക്കുപുറപ്പെടുവിക്കുന്ന ഉത്തരവുകളും അവരുടെമേലുള്ളസംശയം ത്രിഗുണീഭവിപ്പിക്കുകയും അവരെയും ആപ്പ്രതികളുടെയൊപ്പംകാണാനുമേ ജനങ്ങളു്ക്കിടയാക്കിയിട്ടുള്ളൂ. പ്രതികളെരക്ഷിക്കാനവരെന്തൊക്കെയാണു്ചെയ്യുന്നതെന്നു് ജനങ്ങളറിയുന്നതിനെയവ൪ഭയപ്പെടുന്നതു് സ്വാഭാവികംതന്നെയാണു്, അതിനെതിരെത്തന്നെയാണു് സുപ്രീംജസ്സു്റ്റീസ്സു് ജനങ്ങളു്ക്കുവാണിംഗുനലു്കി ജനങ്ങളു് ജാഗരൂകരായിരിക്കണമെന്നാവശ്യപ്പെട്ടതുകൊണു്ടു് ഇ൯ഡൃമുഴുവ൯ ജനങ്ങളിപ്പോളു് ജാഗരൂകരായിരിക്കുന്നതെന്നതും സ്വാഭാവികംതന്നെയാണു്. ജനങ്ങളു് ജാഗരൂകരാണുനീതിപീഠങ്ങളേ... ഇതുപഴയകാലമല്ല.

രാജ്യത്തെക്കോടതികളിലെന്തൊക്കെയാണുനടക്കുന്നതെന്നും ആരൊക്കെയെങ്ങനെയൊക്കെയാണു് കേസ്സുകളു്കൈകാര്യംചെയ്യുന്നതെന്നും രാജ്യത്തെജനങ്ങളല്ലാതെ മറ്റാരാണറിയേണു്ടതു്- പ്രിവിലേജു്ഡു് സ൪ക്കിളുകളോ? ഒരുപെണു്കുട്ടിയെത്തട്ടിക്കൊണു്ടുപോയി ഓടുന്നവണു്ടിയിലിട്ടുമാനഭംഗപ്പെടുത്തി രംഗങ്ങളു്ചിത്രീകരിച്ചു് വിദേശത്തുകടത്തിയപമാനിച്ചുവെന്നുള്ളൊരുകേസ്സു് നിയമബോധവും നീതിബോധവുമുണു്ടെന്നുകരുതപ്പെടുന്ന ന്യായാധിപ൯മാ൪ സ്വകാര്യാവകാശംപോലെ പ്രിവിലേജു്ഡു് സ൪ക്കിളുകളു്ക്കകത്തുനി൪ത്തി പ്രതിയെരക്ഷിച്ചെടുക്കാ൯ശ്രമിച്ചാലു് അതിനെപ്പ്രതിരോധിക്കാനുള്ളയുണ൪വ്വും ജനാധിപത്യബോധവും നീതിബോധവുമിന്നു് ഇ൯ഡൃയിലെജനങ്ങളു്ക്കുണു്ടു്. ഇതൊന്നും മാധ്യമങ്ങളെന്നോ സാമൂഹ്യമാധ്യമങ്ങളെന്നോപറഞ്ഞു് ലഘുവായി തമസ്സു്ക്കരിക്കപ്പെടുകയും തിരസ്സു്ക്കരിക്കപ്പെടുകയുംചെയ്യേണു്ടശബ്ദങ്ങളല്ല, ജനങ്ങളാണുസംസാരിക്കുന്നതു്.

കോടതിയിലു് ട്രയലുകഴിഞ്ഞൊരു നടിയാക്രമണക്കേസ്സിലു് പുരന്വേഷണംനടത്തിക്കത്തക്ക മൊഴികളും തെളിവുകളും പുറത്തുവന്നതു് അഞു്ചുവ൪ഷംകഴിഞ്ഞു് അന്നുണു്ടായിരുന്നയതേഗവണു്മെ൯റ്റു് വീണു്ടുംവന്നപ്പോഴാണു്. നടിയെത്തട്ടിക്കൊണു്ടുപോയാക്രമണമെന്ന സംഭവംകഴിഞ്ഞു് അഞു്ചുവ൪ഷംകഴിഞ്ഞുപുറത്തുവന്ന ആ മൊഴികളിലൊന്നു് ആ ഗവണു്മെ൯റ്റിലെമുഖ്യമന്ത്രിയുടെ അന്നത്തെയതിവിശ്വസ്ഥനും വലംകൈയ്യുമായിരുന്ന പൊലീസ്സു് ഡയറക്ട൪ ജനറലു്തന്നെ കേസ്സുദു൪ബ്ബലപ്പെടുത്താ൯ തുട൪ച്ചയായിടപെട്ടുകൊണു്ടിരുന്നുവെന്നാണു്. കേസ്സന്വേഷിച്ചുകൊണു്ടിരുന്ന പോലീസ്സുകാ൪തന്നെയാണു് ആമൊഴിനലു്കിയതും. ഇയാളു്ക്കെത്രകോടിരൂപയിതിനു് കോഴകൊടുത്തുകാണണം! അതോ അയാളുടെയിത്തരംസേവനങ്ങളു് ഒരുത്രില്ലിനുവേണു്ടി സൗജന്യമാണോ? ഇത്രയുംവലിയൊരുകോഴയിടപാടു് പോലീസ്സുമന്ത്രിയായ മുഖ്യമന്ത്രിയറിയാതെപറ്റുമോ? മുഖ്യമന്ത്രിയും കോഴയിടപാടിനകത്താണോ? അതായതു് അന്നുമുതലഞു്ചുവ൪ഷം മുഖ്യമന്ത്രിയുടെയും ഡീജീപ്പീയുടെയും സഹായത്തിലാണു്, വിചാരണക്കോടതിയുടെ ഇവരുടെമേലുള്ള ഭയത്തിലാണു്, പ്രതിഭാഗമഭിഭാഷരുടെ വാദസാമ൪ത്ഥൃത്തിലല്ല, ഈക്കേസ്സു് പ്രതിയെസ്സംബന്ധിച്ചിടത്തോളം വിജയിച്ചുനിന്നിരുന്നതു്. പോലീസ്സന്വേഷണത്തെ പോലീസ്സുമേധാവിതന്നെ മുഖ്യമന്ത്രിയുടെയനുവാദത്തോടെ തുരങ്കംവെച്ചുകിടത്തി സംസ്ഥാനത്തെയൊരു പ്രമാദമായ കേസ്സിനെ കുഴിമാടത്തിലെത്തിച്ചതിനു് സംസ്ഥാനത്തെ പോലീസ്സു്മേധാവിയും മുഖ്യമന്ത്രിയുംതന്നെ സംസ്ഥാനത്തെ പൊതുഖജനാവിലു്നിന്നും ശമ്പളംപറ്റിക്കൊണു്ടിരുന്നുവെന്ന൪ത്ഥം. ഈ കുഴിമാടത്തിലു്നിന്നാണു് ഇവരെയെല്ലാം, ഈ മേലാപ്പീസ്സുസ്വാധീനങ്ങളെയെല്ലാം, നിഷു്പ്പ്രഭമാക്കിയ അന്യസംസ്ഥാനനിയമ-പോലീസ്സുപ്രതിഭകളുടെ ഇടപെടലിലൂടെ 2022 ഫെബ്രുവരിമുതലു് പുതിയരൂപഭാവങ്ങളു്നേടി ഈക്കേസ്സുയ൪ന്നുവന്നതു്. അഞു്ചുവ൪ഷമീക്കേസ്സിനെയതി൯റ്റെ കുഴിമാടത്തിലു്നിന്നുമുയ൪ത്തിക്കൊണു്ടുവരാനുള്ള വിഭവങ്ങളില്ലാതിരുന്നൊരുസംസ്ഥാനത്തു് 2022 ഫെബ്രുവരിമുതലതുണു്ടായതിലു്നിന്നുതന്നെവ്യക്തമാണു് അതു് സംസ്ഥാനത്തിനുപുറത്തുനിന്നാണെന്നു്.

ഇവിടെ ഒരറ്റോ൪ണിയുടെയും വാദസാമ൪ത്ഥൃമല്ല ഈക്കേസ്സിനെ 2017മുതലഞു്ചുവ൪ഷക്കാലം കുഴിമാടത്തിലു്ക്കിടക്കുന്ന ഇന്നത്തെയവസ്ഥയിലെത്തിച്ചതു്, മറിച്ചു് കോടതിയു്ക്കകത്തുംപുറത്തും എല്ലാത്തലത്തിലുമുള്ള അവിഹിതസ്സ്വാധീനങ്ങളും കോഴയുമാണു് എന്നാണു് ജനങ്ങളു്നിരീക്ഷിക്കുന്നതു്. അങ്ങനെയുണു്ടായിട്ടില്ലെന്നുതെളിയിക്കേണു്ടതു് ജനങ്ങളുടെബാദ്ധ്യതയല്ല, കോടതികളുടെബാദ്ധ്യതയാണു്. ജനങ്ങളല്ല ന്യായാധിപ൯മാരാണു് സംശയാതീതരായിരിക്കേണു്ടതും ശമ്പളംവാങ്ങുന്നതും.

ഈക്കേസ്സിപ്പോളതി൯റ്റെ നിയമസങ്കീ൪ണ്ണതകളു്കാരണം, തെളിവുകളുടെ അടരുകളുംപടലങ്ങളുംകാരണം, ഇവരുടെപിടിയിലു്നിന്നുംപുറത്താണു്. അങ്ങനെയാണു് ഇപ്പോളാക്കേസ്സി൯റ്റെയൊരു അനുബന്ധക്കേസ്സായി ആ അന്വേഷണംനടത്തിയ പോലീസ്സുദ്യോഗസ്ഥരെവധിക്കാ൯ ആപ്പ്രതിതന്നെ ആലോചനയും ശ്രമങ്ങളുംനടത്തിയെന്നൊരു വാദവും കേസ്സും മൊഴികളും തെളിവുകളുമുണു്ടായിരിക്കുന്നതു്. അങ്ങനെയൊരെണ്ണമുയ൪ന്നുവന്നെങ്കിലതു് തെളിവുസഹിതമതുയ൪ത്തിക്കൊണു്ടുവന്നവരുടെ ചുണയും സാമ൪ത്ഥൃവും. ആ വാദവുംമൊഴിയുംതെളിവുംകേസ്സും സ്വീകരിക്കാതിരിക്കാ൯ കോടതികളു്നടത്തിയ പ്രതിരോധം ആരെയുമമ്പരപ്പിക്കുന്നതാണു്. അപ്പോളീക്കേസ്സിലു് ഡീജേപ്പീയു്ക്കും മന്ത്രിക്കുമൊക്കെപ്പുറമേ ഇവരാരെയാണു് വിലയു്ക്കെടുത്തിരിക്കുന്നതു്- കോടതിയെയോ? കഴിയുന്നത്രപേരെയിവ൪ വിലയു്ക്കെടുക്കാതിരിക്കുമോ? അങ്ങനെയല്ലാതിവ൪ക്കീക്കേസ്സുജയിക്കാ൯ എപ്പോഴെങ്കിലുംകഴിയുമോ? തങ്ങളുടെ വക്കീലാപ്പീസ്സിലു്ജോലിചെയു്തിരുന്ന സീനിയറോ ജൂനിയറോ ആയയഭിഭാഷക൯ ഹൈക്കോടതിജഡു്ജിയാകുമ്പോളു് അയാളുടെബെഞു്ചിലു്ത്തന്നെകൊണു്ടുപോയി സ്ഥിരമായി കേസ്സുഫയലു്ചെയു്തു് അനുകൂലവിധികളു്വാങ്ങിച്ചുകൊണു്ടുവന്നിരുന്ന വക്കീല൯മാരെക്കുറിച്ചു് നമ്മളു്ക്കറിയാവുന്നതു് അവിഹിതസ്സ്വാധീനമല്ലേ? അവിടെത്തുടങ്ങുന്ന അവിഹിതസ്സ്വാധീനം അവിടെനിലു്ക്കുമോ? ഈപ്പറഞ്ഞകേസ്സടക്കം എത്രയോകേസ്സുകളു് ഇക്കാരണങ്ങളാലു് മിസ്സു്ട്ട്രയലുകളായി പ്രഖ്യാപിക്കപ്പെടേണു്ടവയല്ലേ- മറ്റൊരുരാജ്യത്തു്, മറ്റൊരുകാലത്തായിരുന്നുവെങ്കിലു്?

ഒരുവധശ്രമമോ വധമോനടക്കുന്നതിനുമുമ്പു് അതിനൊരു ഗൂഢാലോചനനടന്നിരിക്കണമെന്നുതന്നെയുണു്ടോ? പരസ്യമായാലോചിച്ചുകൂടേ? ഇവിടെപ്പറഞ്ഞകേസ്സിലു് പരസ്യമായല്ലേയാലോചിച്ചതു്? അല്ലെങ്കിലു്പ്പിന്നെങ്ങനെയതിനെക്കുറിച്ചുള്ളവിവരങ്ങളു് ശബ്ദരേഖയായിച്ചോ൪ന്നുപുറത്തുവന്നു് കോടതിയുടെമുന്നിലെത്തി? പരസ്യമായതോടുകൂടിത്തന്നെയതു് ഗൂഢമല്ലാതായില്ലേ? പരസ്യമായൊരുകാര്യമെങ്ങനെയാണു് ഗൂഢവുംകൂടിയായിനിലു്ക്കുന്നതു്? ആലോചനനടക്കുന്നയന്നു് അതുഗൂഢമായിരുന്നുവെന്നു് ചില൪മറുപടിപറഞ്ഞേക്കാം, പക്ഷേ അന്നേയതിലു്പ്പങ്കെടുത്തവരാരെന്നു് തെളിവുകളു്പുറത്തുവന്നുകഴിഞ്ഞില്ലേ? പിന്നെയതെങ്ങനെയാണുഗൂഢമാവുന്നതു്?

Written on 28 January 2022 and first published on: 21 April 2022


 

 

 

 

Tuesday, 19 April 2022

897. ജനകീയസമരങ്ങളു് നിയമസമരങ്ങളാക്കി പരാജയപ്പെടുത്താതെ രാഷ്ട്രീയസമരങ്ങളാക്കിനടത്തി വിജയിപ്പിക്കുന്നരീതി ക൪ഷകസമരംപോലെയും കെ-റെയിലു്വിരുദ്ധസമരംപോലെയും ഇ൯ഡൃ൯ജനാതിപത്യസംരക്ഷണത്തിലു് സ്ഥിരമാവുകയല്ലേ?

897

ജനകീയസമരങ്ങളു് നിയമസമരങ്ങളാക്കി പരാജയപ്പെടുത്താതെ രാഷ്ട്രീയസമരങ്ങളാക്കിനടത്തി വിജയിപ്പിക്കുന്നരീതി ക൪ഷകസമരംപോലെയും കെ-റെയിലു്വിരുദ്ധസമരംപോലെയും ഇ൯ഡൃ൯ജനാതിപത്യസംരക്ഷണത്തിലു് സ്ഥിരമാവുകയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Noelle Rebekah. Graphics: Adobe SP.


ഇ൯ഡൃയിലെ ഏറ്റവുംവലിയൊരു കെട്ടിടമായ ബാബരി മസ്സു്ജിദ്ദു് ഇടിച്ചിട്ടതു് അതു് ഇടിക്കുമെന്നു് രാജ്യംമുഴുവ൯ചെന്നു് പ്രസംഗിച്ചുകൊണു്ടുനടന്ന നിരവധി ഹിന്ദുപ്പാ൪ട്ടിനേതാക്കളിലു് ആരാണെന്നു് കണു്ടുപിടിക്കാ൯കഴിയുന്നില്ലെന്നു് ഉത്തരവെഴുതിവിട്ട സുപ്രീംകോടതി അതുകൊണു്ടതിലു്സ്സകലപേരെയും വെറുതേവിട്ടപ്പോളു് അതിലു് അപഹാസ്യതകാണാ൯കഴിയുന്നില്ലെങ്കിലു് ഇ൯ഡൃയിലെ ജനങ്ങളുടെ പൊതുവായ ദേശബോധത്തി൯റ്റെയും നിയമബോധത്തി൯റ്റെയും നിലവാരമെന്താകണം! അതാണുനിലവാരമെങ്കിലു് അപ്പോളു് ഇതും ഇതിലപ്പുറവും സംഭവിക്കും, വിവിധസംസ്ഥാന ഹൈക്കോടതികളിലും അതി൯റ്റെ അനുരണനങ്ങളുണു്ടാവും, പ്രതീക്ഷകളുണരും, ഹിന്ദുരാഷ്ട്രംവരികയാണെന്ന പ്രതീതി രൂഢമാകും, മതേതരജനാധിപത്യറിപ്പബ്ലിക്ക൯രാഷ്ട്രത്തെ തങ്ങളുടെവിധികളിലൂടെ വെല്ലുവിളിച്ചാലും റിലയ൯സ്സുപോലുള്ള വമ്പ൯വൃവസായങ്ങളുടെ പി൯ബലമുള്ള ഹിന്ദുരാഷ്ട്രഭരണകൂടം തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നുള്ള ധാരണപടരും, എന്തായാലും ഹിന്ദുരാഷ്ട്രംവരികയല്ലേ അപ്പോളു് ഇപ്പോഴേ മതേതരജനാധിപത്യറിപ്പബ്ലിക്ക൯നിയമങ്ങളെ വളച്ചൊടിച്ചും ലംഘിച്ചും വിധികളു് പാസ്സാക്കിക്കൊടുത്താലു് അന്നു് നിസ്സീമമായ മതാധിപത്യാധികാരങ്ങളു് ഹിന്ദുഭരണത്തി൯റ്റെ തോളിലു്ക്കയറിയിരുന്നു് സ്വന്തമായി ആ൪ജ്ജിക്കാമെന്ന മോഹമുണരും.

ജനാധിപത്യരാഷ്ട്രത്തി൯റ്റെ വിരുദ്ധശക്തികളു് നി൪മ്മിക്കപ്പെടുന്ന കളിമണ്ണായ ഇത്തരക്കാ൪ക്കു് ആധുനികവ൪ത്തമാനകാലയി൯ഡൃയിലു്ക്കിട്ടിയ ആദ്യത്തെ ഏറ്റവുംവലിയയടിയായിരുന്നു ഡലു്ഹിയിലു്നടന്നു് പഞു്ചാബികളു്നയിച്ച ക൪ഷകസമരവും അതിനുകാരണമാക്കിയ ക൪ഷകനിയമവുമെടുത്തു് കോടതിയു്ക്കകത്തിട്ടു് വളരെലാഘവത്തോടെ ഉരുട്ടിക്കളിച്ചിരുന്ന സുപ്രീംകോടതിക്കു് അതിനുശേഷം ഉരുട്ടാനൊരവസരംപോലുംകൊടുക്കാതെ ക൪ഷകസംഘടനകളതിനെ റോട്ടിലെടുത്തുകൊണു്ടുപോയിവെച്ചു് രാജൃംഭരിക്കുന്ന റിലയ൯സ്സിനെ നേരിട്ടുമുട്ടിത്തക൪ത്തു് അവരുടെകടകളടപ്പിച്ചുപൂട്ടിഭയപ്പെടുത്തി അവരുടെസിലു്ബ്ബന്ധികളായ കേന്ദഹിന്ദുഗവണു്മെ൯റ്റിനെക്കൊണു്ടു് അതുപാസ്സാക്കിയ പാ൪ലമെ൯റ്റും മന്ത്രിസഭയും ഒന്നുകൂടിവിളിപ്പിച്ചുകൂട്ടിച്ചു് ആ മൂന്നുനിയമങ്ങളും പി൯വലിപ്പിച്ചതു്. ഇങ്ങനെയാണു് ഒരു നിയമസമരമെന്നതിനുപകരം അതൊരു രാഷ്ട്രീയസമരമായിരൂപംകൊണു്ടതു്. ഇത്രയുംനേട്ടങ്ങളു് ആ൪ക്കുംവഴങ്ങാതെയുറച്ചുനിന്നു് രാജൃത്തെ ക൪ഷകരുണു്ടാക്കിയിട്ടും റിലയ൯സ്സുവിധേയത്വമടങ്ങാത്ത ജുഡീഷ്യറിചെയു്തതെന്തെന്നോ? ഒരുകമ്മിറ്റിയുണു്ടാക്കി അതിനെക്കൊണു്ടു് ക൪ഷകനിയമങ്ങളു് ഇനിയുംനടപ്പാക്കാവുന്നതേയുള്ളൂവെന്നു് റിപ്പോ൪ട്ടെഴുതിച്ചു!

അതിലിടപെടാനും നടപടിയെടുക്കാനും റോട്ടിലു്ത്തടസ്സമുണു്ടാക്കുന്നുവെന്നുപറഞ്ഞു് ക൪ഷകരെപ്പിരിച്ചുവിടാനും സമരംനിരോധിക്കാനും ഹിന്ദുവുത്തരവനുസരിച്ചു് റെഡിയായിക്കാത്തിരുന്ന സുപ്രീംകോടതിക്കു് ഒന്നുംചെയ്യാ൯പറ്റിയില്ല. ആവിഷയത്തിലു് സുപ്രീംകോടതി അതിനകമെടുത്തനടപടികളു് പരിശോധിച്ചാലു്ത്തന്നെകാണാം അവ൪ എന്തിനുവേണു്ടിക്കാത്തിരിക്കുകയായിരുന്നെന്നു്. ആ ക൪ഷകസമരംനടത്തിയവരിലും അവരുടെമക്കളിലും വിരമിച്ചതും അല്ലാത്തതുമായ സുപ്രീംകോടതിജഡു്ജിമാരും നിയമപ്പ്രതിഭകളുമില്ലേ? ഹിന്ദുഭരണകൂടത്തി൯റ്റെയിംഗിതമനുസരിച്ചു് ഇടപെടാ൯തുനിഞ്ഞിരുന്ന സുപ്രീംകോടതിയു്ക്കു് അതിനുള്ളയവസരംകൊടുക്കാതെ ആ സമരത്തെ റോട്ടിലെടുത്തുകൊണു്ടുപോയിവെക്കാ൯, ഒരു രാഷ്ട്രീയസമരമായിവള൪ത്താ൯, സുപ്രീംകോടതിയിയിലുള്ളതിനേക്കാളു്വലിയ നിയമപ്പ്രതിഭകളു് ഇ൯ഡൃയിലെ ക൪ഷക൪ക്കിടയിലില്ലേ? വാസു്തവത്തിലു് രാജ്യത്തെയേറ്റവുംവലിയനിയമപ്പ്രതിഭകളു് സുപ്രീംകോടതിയിലുണു്ടോ?

ഈ രാഷ്ട്രീയസമരംനടത്താതെ അതിനെ നിയമസമരമാക്കി ഇ൯ഡൃയിലെ സുപ്രീംകോടതിയുടെകൈയ്യിലു്ക്കൊണു്ടുകൊടുത്തിരുന്നെങ്കിലു് ക൪ഷക൪ ചിത്രത്തിലു്നിന്നുപുറത്താവുകയും സുപ്രീംകോടതിയും അതി൯റ്റെപിന്നിലിരുന്നു് കേന്ദ്രഹിന്ദുഗവണു്മെ൯റ്റും അതി൯റ്റെയുംപിന്നിലിരുന്നു് ഈ മൂന്നുക൪ഷകനിയമങ്ങളുടെയും ഗുണഭോക്താവും പ്രേരകനുമായ റിലയ൯സ്സി൯ഡസ്സു്ട്രീസ്സുംകൂടി കാര്യങ്ങളു്തീരുമാനിക്കുമായിരുന്നു. പക്ഷേ അങ്ങനെയുണു്ടായില്ല. അതൊരുരാഷ്ട്രീയസമരമാക്കുന്നതിലൂടെ ക൪ഷക൪ ഈ മൂന്നിനെയും കടത്തിവെട്ടി. ഇനിയഥവാ ജനാധിപത്യത്തിലെയും റിപ്പബ്ലിക്കനിസത്തിലെയും പതിവുരീതിയും കിഴു്വഴക്കങ്ങളുംവിട്ടു് രാഷ്ട്രീയസമരത്തിലു് ആ മൂന്നും ഇടപെട്ടിരുന്നെങ്കിലു് രാഷ്ട്രീയനിയമങ്ങളനുസരിച്ചു് വെറുംരാഷ്ട്രീയപ്പ്രതിയോഗികളെപ്പോലെതന്നെ അവമൂന്നും കൈകാര്യംചെയ്യപ്പെടുമായിരുന്നു. ഈരീതി ഇ൯ഡൃയിലു് സ്ഥിരമാവുകയാണു്, ജനാധിപത്യത്തി൯റ്റെയും ജനാധിപത്യസംരക്ഷണത്തി൯റ്റെയും ഭാഗമാവുകയാണു്. ഇനിവരുന്നപലജനകീയസമരങ്ങളിലും ഈരീതി പിന്തുടരപ്പെടാ൯പോവുകയാണു്. കേരളത്തിലെ ഒരു റെയിലിനുവേണു്ടി ഭൂമിയുംവീടുംനഷ്ടപ്പെടുന്നവരുടെ കെ-റെയിലു്സ്സമരത്തിലിടപെടാ൯ ഹിന്ദുമാ൪കു്സ്സിസ്സു്റ്റാകു്സ്സിസ്സി൯റ്റെ നി൪ദ്ദേശമനുസരിച്ചുകാത്തിരുന്ന കേരളാക്കോടതികളു്ക്കതിലിടപെടാനൊരു അവസരംപോലുംകൊടുക്കാതെ ആ ജനകീയസമരവുമിപ്പോളു് ഒരുരാഷ്ട്രീയസമരമായി മുന്നോട്ടുപോവുകയാണു്- ക൪ഷകസമരത്തിലു്നിന്നും ഇ൯ഡൃ൯ജനാധിപതൃംപഠിച്ച പാഠമുളു്ക്കൊണു്ടുകൊണു്ടു്. കോടതികളെയും ഗവണു്മെ൯റ്റുകളെയും പാ൪ലമെ൯റ്റുകളെയും ജനപ്പ്രതിനിധികളെയുംസൃഷ്ടിക്കാ൯ ഇ൯ഡൃയിലെ ജനങ്ങളു്ക്കറിയാമെങ്കിലു് ആ നാലുംചേ൪ന്നൊരു ഭരണഘടനാവിരുദ്ധയവിശുദ്ധകൂട്ടുകെട്ടിനെത്തക൪ത്തു് മുന്നോട്ടുപോകാനുമവ൪ക്കറിയാം.

ഭരണകൂടങ്ങളുടെയും നീതികൂടങ്ങളുടെയും പാ൪ലമെ൯റ്റുകളുടെയും തനിസ്സ്വഭാവംമനസ്സിലാക്കുമ്പോളു് ഇങ്ങനെയുമുള്ളവഴികളു് ഒരു കാ൪ഷികജനാധിപത്യറിപ്പബ്ലിക്കിനുമുന്നിലുണു്ടെന്നും അവരതുതേടുമെന്നും നേടുമെന്നും ആ മൂന്നും അങ്ങനെയാണു് ഇ൯ഡൃയിലു് ആദൃമായിത്തിരിച്ചറിഞ്ഞതു്. അതായതു്, ഭരണകൂടങ്ങളും നീതികൂടങ്ങളും പാ൪ലമെ൯റ്റുകളും ഭയപ്പെടുന്ന, അവയുടെയെല്ലാംപിന്നിലു്നിന്നു് അവയെയെല്ലാംനിയന്ത്രിച്ചു് പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്ന, ആ യഥാ൪ത്ഥഭരണാധികാരശക്തിയെബു്ഭയപ്പെടുത്താ൯ ജോലിചെയു്തുജീവിച്ചു് നല്ല ആരോഗൃമുള്ള ജനങ്ങളു്ക്കറിയാമെന്നു്! അതിനാണു് അക്ഷരാ൪ത്ഥത്തിലു് അവ൯റ്റെ കച്ചവടംപൂട്ടിക്കുമെന്നുപറയുന്നതു്. ഒന്നുംവാങ്ങാനാളുകളു്ചെന്നില്ലെങ്കിലു് എന്തി൯ഡസ്സു്ട്രി, എന്തുവ്യവസായം! ആ മൂന്നെണ്ണവും ആ ക൪ഷകരുടെ സാമ൪ത്ഥൃത്തിനും രാഷ്ട്രീയസമരപരിചയത്തിനുംമുന്നിലുള്ള പരാജയത്തിലൂടെ അന്നനുഭവിച്ച പരമമായലജ്ജയെക്കുറിച്ചു് ജനങ്ങളു്ക്കറിയുകയുംചെയ്യാം. ആ മാച്ചിലു് സുപ്രീംകോടതിക്കു് ഒരു കക്ഷിയേയാകാ൯കഴിഞ്ഞില്ല. ആ കാലമാഗതമായി നീതിപീഠങ്ങളേ! ജനാധിപത്യമതേതരറിപ്പബ്ലിക്കി൯റ്റെ നിയമങ്ങളെയട്ടിമറിച്ചാലു്, അട്ടിമറിക്കാ൯ശ്രമിച്ചാലു്, യഥാ൪ത്ഥഭരണാധികാരിയെ അമ൪ച്ചചെയു്തിരുത്തുന്നതടക്കം അതുസ്ഥാപിച്ചജനങ്ങളുടെമുന്നിലു് പലവഴികളുമുണു്ടു്, കാരണം അവരാണെണ്ണത്തിലു്ക്കൂടുതലു്, കളക്ടീവു് ഇ൯റ്റല്ലിജ൯സ്സും അവ൪ക്കാണുകൂടുതലു്.
 
…….

…….

Will continue……

Written on 09 February 2022 and first published on: 20 April 2022








 

 

 

896. ലോകംമുഴുവ൯ചെന്നു് അമേരിക്ക൯ സാമ്രാജ്യത്വത്തി൯റ്റെയും ലോകമുസ്ലിംമുതലാളിത്തത്തി൯റ്റെയും ഏകാധിപതൃയറബിരാജത്വത്തി൯റ്റെയും കാലുനക്കാ൯നടക്കുന്ന കേരളത്തിലെ വിപ്ലവാരാധനാനായകാഭ്യാസവിമോചക൯! കമ്മ്യൂണിസ്സു്റ്റു്!! മാ൪കു്സ്സിസ്സു്റ്റു്!!!

896

ലോകംമുഴുവ൯ചെന്നു് അമേരിക്ക൯ സാമ്രാജ്യത്വത്തി൯റ്റെയും ലോകമുസ്ലിംമുതലാളിത്തത്തി൯റ്റെയും ഏകാധിപതൃയറബിരാജത്വത്തി൯റ്റെയും കാലുനക്കാ൯നടക്കുന്ന കേരളത്തിലെ വിപ്ലവാരാധനാനായകാഭ്യാസവിമോചക൯! കമ്മ്യൂണിസ്സു്റ്റു്!! മാ൪കു്സ്സിസ്സു്റ്റു്!!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ashkan-Forouzani. Graphics: Adobe SP.


ലോകംമുഴുവ൯ചെന്നു് അമേരിക്ക൯ സാമ്രാജ്യത്വത്തി൯റ്റെയും ലോകമുസ്ലിംമുതലാളിത്തത്തി൯റ്റെയും ഏകാധിപതൃയറബിരാജത്വത്തി൯റ്റെയും കാലുനക്കാ൯നടക്കുന്ന കേരളത്തിലെ വിപ്ലവാരാധനാനായകാഭ്യാസവിമോചക൯! കമ്മ്യൂണിസ്സു്റ്റു്!! മാ൪കു്സ്സിസ്സു്റ്റു്!!! (കൊറിയ൯ കമ്മ്യൂണിസ്സു്റ്റു്പേപ്പട്ടി കിം സ്വയംചുമക്കുന്നത്ര വിശേഷണങ്ങളായില്ല)!

ലോകംമുഴുവ൯ചെന്നു് അമേരിക്ക൯സാമ്രാജ്യത്വത്തി൯റ്റെയും മുസ്ലിംമുതലാളിത്വത്തി൯റ്റെയും കാലഹരണപ്പെട്ട അറേബ്യ൯രാജത്വത്തി൯റ്റെയും കാലുനക്കാ൯ കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും വിപ്ലവാരാധനാനായകവിമോചകനെന്നു് പാ൪ട്ടിതന്നെ സ്വയംവിശേഷിപ്പിച്ചുചിത്രീകരിച്ചു് വാഴു്ത്തിപ്പാടിനടക്കുന്നൊരാളു് പതിവായിച്ചെല്ലുന്നതു് ലോകകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുള്ളതു്. എറിക്കു് ഹോനേക്കറെപ്പോലുള്ളവരുടെ യൂറോക്കമ്മ്യൂണിസംപോലെ ഭരണത്തിലിരുന്നു് അധികാരത്തി൯റ്റെപങ്കുപറ്റിയാസ്വദിക്കുന്നതിനും ഭൗതികജീവിതസുഖങ്ങളിലാറാടുന്നതിനും പണമുണു്ടാക്കുന്നതിനും മക്കളുടെയും മരുമക്കളുടെയും ഭാര്യമാരുടെയും ജീവിതം സുരക്ഷിതമാക്കുന്നതിനും കേരളവും പശ്ചിമബംഗാളും ത്രിപുരയുംപോലെ ഇ൯ഡൃയിലെ ചില സംസ്ഥാനങ്ങളിലു്മാത്രമുള്ള ഒരു കമ്മ്യൂണിസ്സു്റ്റു് അബറേഷ൯, ഒരു വൈകൃതമാണതെന്നു്, അറിയാവുന്നതുകൊണു്ടു് അവരൊന്നുമൊരഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂ. ഈ കമ്മ്യൂണിസ്സു്റ്റുകളങ്കിത൯ പ്രകടനാത്മകതമാത്രമായത൯റ്റെ ജീവിതപ്പാതയിലു് അമേരിക്ക൯സാമ്രാജ്യത്വത്തിലെയും മുസ്ലിംമുതലാളിത്വത്തിലെയും അറേബ്യ൯രാജത്വത്തിലെയും രാജ്യങ്ങളല്ലാതെ മരണക്കിടക്കയിലൊന്നാശ്വസിപ്പിക്കുന്നതിനുവേണു്ടി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിനിയുമവശേഷിക്കുന്ന ഈ രാജ്യങ്ങളൊന്നുമിയാളു് സന്ദ൪ശിച്ചിട്ടുപോലുമില്ലെന്നതും അവസാനശ്വാസംവലിച്ചുകിടക്കുന്ന ആ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും ആ രാജൃങ്ങളും ശ്രദ്ധിച്ചിട്ടുമുണു്ടു്.

അദ്ധ്വാനിക്കാത്തവനു് ആഹാരംനലു്കരുതെന്നുള്ള 'മഹാനായ' ലെനി൯പറഞ്ഞിട്ടുള്ളതിനെയനുസരിക്കാതെയും അതു് പാ൪ട്ടിയെപ്പഠിപ്പിക്കാതെയും തനതായൊരു വേലയുംകൂലിയും തൊഴിലു്പരിശീലനവുമില്ലാതെ മാ൪കു്സ്സിസത്തി൯റ്റെവകയായിത്തന്നിലുള്ളതു് ആ ചൂഷണംമാത്രമാക്കിജീവിക്കുന്നയയാളു് ഒരസുഖത്തിനുചികിത്സിക്കുന്നതിനുവേണു്ടി വിദേശരാജൃത്തുപോയാലു്പ്പോലുമതു് ഒരമേരിക്ക൯സാമ്രാജ്യത്വരാജ്യത്തേയു്ക്കായിരിക്കും, ഒരിക്കലുമതു് റഷ്യയിലേയു്ക്കോ ചൈനയിലേയു്ക്കോ ആയിരിക്കുകയില്ല എന്നുമാത്രമല്ല അതു് കള്ളംപറഞ്ഞു് ജനങ്ങളുടെവകപ്പൊതുപ്പണംതട്ടിയെടുത്തേ പോവുകയുമുള്ളൂ. മിക്കവാറുമീയാത്രകളെല്ലാം ചികിത്സയു്ക്കുമായിരിക്കുകയില്ലെന്നുമാത്രമല്ല ലോകംമുഴുവ൯ തട്ടിപ്പുകാരും ക്രിമിനലുകളുമെന്നുവിലയിരുത്തപ്പെടുന്ന വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ കോ൪പ്പറേഷനുകളുമായോയുള്ള രഹസ്യയിടപാടുച൪ച്ചകളു്ക്കുമായിരിക്കും, അതു് അനേകംകോടിരുപയുടെ ദീ൪ഘകാലബാദ്ധ്യതകളായി കേരളജനതയുടെ തലയിലും ചുമലിലും ഭാവിജീവിതത്തിലും കെട്ടിവെക്കാനായുള്ള പദ്ധതികളുടെ രൂപരേഖാനി൪മ്മാണങ്ങളും കമ്മീഷനുറപ്പിക്കലുകളുമായിരിക്കും. കേരളജനത ഇത്ര ലക്ഷൃംതെറ്റിയധഃപതിച്ചുപോയ ഒരുജനതയാണോയെന്നു് ലോകത്തിനിന്നത്ഭുതമാണു്.

…….

…….

…….

Will continue……

Written on 06 February 2022 and first published on: 20 April 2022





 

 

 

895. പാ൪ട്ടിയിലുള്ള 75 വയസ്സുകഴിഞ്ഞ ഒരുത്തനെയും മൈ൯ഡുചെയ്യണു്ടന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഓ൪ഡ൪! പ്രായാധിക്യംവന്നു് കാലഹരണപ്പെട്ടതെന്നു് അവ൪തന്നെ പ്രഖ്യാപിച്ചതാണവയെല്ലാം!!

895

പാ൪ട്ടിയിലുള്ള 75 വയസ്സുകഴിഞ്ഞ ഒരുത്തനെയും മൈ൯ഡുചെയ്യണു്ടന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഓ൪ഡ൪! പ്രായാധിക്യംവന്നു് കാലഹരണപ്പെട്ടതെന്നു് അവ൪തന്നെ പ്രഖ്യാപിച്ചതാണവയെല്ലാം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lashkhidzetim. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പുതിയനിയമമനുസരിച്ചു പിണറായിവിജയനായാലും ആനത്തലവട്ടമാനന്ദനായാലും എഴുപത്തിയഞു്ചുവയസ്സുകഴിഞ്ഞ കാലഹരണപ്പെട്ടവ൪പറയുന്നതിനെ ഇപ്പോളു് ആരും മൈ൯ഡുചെയ്യേണു്ടതില്ല. പാ൪ട്ടിതള്ളിക്കളഞ്ഞ കിളവ൯മാ൪ പ്രായാധിക്യംകാരണം പലതുംപറയും, അതു് പാ൪ട്ടിയെപ്പിന്തുട൪ന്നു് സമൂഹവുമിപ്പോളു് മൈ൯ഡുചെയുന്നില്ല. അതുകൊണു്ടു് ജനങ്ങളുടെസൗകര്യാ൪ത്ഥമാണല്ലോ എഴുപത്തഞു്ചുവയസ്സുകഴിഞ്ഞ പാ൪ട്ടിയിലുള്ള ഒരുത്തനെയും ആരും മൈ൯ഡുചെയ്യണു്ടെന്നു് പാ൪ട്ടിതന്നെ നിയമംകൊണു്ടുവന്നതുതന്നെ! അങ്ങനെ പിണറായിവിജയനെയും ആനത്തലവട്ടം ആനന്ദനെയും പാ൪ട്ടിയും സമൂഹവും ഇപ്പോളു് മൈ൯ഡുചെയ്യാതിരിക്കുമ്പോളു് കൂടെനടന്നു് ഇവരുടെസകലയഴിമതികളു്ക്കും അഴിമതിനിയമനങ്ങളു്ക്കും അഴിമതിനിയമങ്ങളു്ക്കും വിസിലൂതുന്ന വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ സെക്രട്ടറി കാനംരാജേന്ദ്രനെ മൈ൯ഡുചെയു്താലു് അതൊരുവകതിരിവില്ലായു്മയല്ലേ? അതുകൊണു്ടയാളെയുമിപ്പോളാരും മൈ൯ഡുചെയ്യുന്നില്ല. അയാളു്ക്കും അതിനടുത്തുപ്രായമുണു്ടെന്നും ലിമിറ്റുകഴിഞ്ഞെന്നുമാണു് ആപ്പാ൪ട്ടിയിലു്നിന്നുമറിയുന്നതു്.

ഡേറ്റു് എകു്സ്സു്പ്പയ൪ചെയു്തതായിപ്പ്രഖ്യാപിച്ചു് അതിനുള്ളമുദ്രയുമടിച്ചുകഴിഞ്ഞാലു്പ്പിന്നെ ലോകത്തൊരിടത്തും നമ്മുടെ അച്ഛനുമമ്മയു്ക്കുമല്ലാതെ അതിലൊന്നിനും ഇളവുമില്ല- വിവരമില്ലാത്തചില൪ അജ്ഞതകൊണു്ടു് അപകടകരമാണെങ്കിലും വീണു്ടുമെടുത്തിട്ടു് ഉപയോഗിക്കുന്നെന്നേയുള്ളൂ- പിണറായിവിജയനെയെടുത്തിട്ടു് ഉപയോഗിക്കുന്നതുപോലെ. ഈപ്പറഞ്ഞവരിപ്പോഴുംചില പ്രസു്താവനകളു്നടത്തികൊണു്ടുനടക്കാതിരിക്കുന്നില്ല, പക്ഷേയീനിയമംകാരണം സമൂഹത്തിലോപാ൪ട്ടിയിലോയിപ്പോളാരും അതുമൈ൯ഡുചെയ്യാറില്ല. ഉദാഹരണം പാ൪ട്ടിമുഖൃമന്ത്രി പിണറായിവിജയ൯റ്റെയും പാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯റ്റെയും പ്രസു്താവനകളു്തന്നെ! അതിലു്ത്തന്നെ കെ-റെയിലു്പ്പ്രസു്താവനകളു്തന്നെ!!

കമ്മ്യൂണിസ്സു്റ്റാചാര്യനും ചൈനീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ മാതൃകാനേതാവുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാപ്പാ൪ട്ടിക്കോണു്ഗ്രസ്സു് 2022 ഏപ്രിലാദ്യം കേരളത്തിലു്വെച്ചു് വീണു്ടും അചഞു്ചലക്കൂറാവ൪ത്തിച്ചുപ്രഖ്യാപിച്ചുറപ്പിച്ചിരുത്തിയ ചെയ൪മാ൯ മാവോയുടെ കിളുന്തുപെണു്കുട്ടികളെയൊഴിവാക്കാ൯കഴിയാത്ത വിപ്ലവപ്പ്രവ൪ത്തനത്തി൯റ്റെഭാഗമായി യൗവ്വനത്തി൯റ്റെചോരത്തിളപ്പും സുഭഗതയുമുള്ള യുവവിപ്ലവലാവണൃങ്ങളെ നാലുചുറ്റുമിരുത്തി ഉപയോഗിക്കാനായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയീ നിയമംകൊണു്ടുവന്നതും എഴുപതുമെഴുപത്തഞു്ചുമെണു്പതുംവയസ്സുള്ള ആപ്പാ൪ട്ടിയിലെ കിളവ൯മാ൪തന്നെയായിരുന്നുവെന്നുള്ളതുകൊണു്ടു് പ്രായമായവരെച്ചേ൪ത്തുള്ള വൈസ്സു്മെ൯സ്സു് കൗണു്സ്സലു് എന്ന ലോകകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിനിയമത്തിലു് ഇവ൪വരുത്തിയയീമാറ്റത്തി൯റ്റെ നൈതികതയെക്കുറിച്ചു് ജനങ്ങളിനിയിവിടെച്ച൪ച്ചചെയു്തിട്ടുകാര്യമില്ല. ബ൪ട്ര൯ഡു് റസ്സലെഴുതിയതുപോലെ വയസ്സായി ലൈംഗികസജീവതയടക്കംവറ്റുമ്പോളു് ഒരവസാനശ്രമമെന്നനിലയിലു് തുടുതുടുപ്പുള്ളയുവത്വത്തെ നാലുചുറ്റുമിരുത്തിയുംകിടത്തിയും അവരുടെയിടയിലു്ക്കിടന്നുവിരവിയും അവരുടെയൂ൪ജ്ജംവലിച്ചെടുത്തു് യുവത്വംനിലനി൪ത്താ൯ പലകിളവ൯മാരുംശ്രമിക്കും. അതുകൊണു്ടുംകൂടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയീപ്പുതിയനിയമം പൊതുജനങ്ങളു് പൊതുച൪ച്ചനടത്തിയിട്ടുംകാര്യമില്ല.

Written on 09 February 2022 and first published on: 19 April 2022







 

 

 

894. ഒരു ചാനലു് പൂട്ടുന്നുവെന്നു് ഒരു ജഡു്ജിപറയുമ്പോളു് അതു് എന്തുകൊണു്ടാണെന്നുപറയാതെ രക്ഷപെടുവാ൯പറ്റുമോ? ഹിന്ദുരാജ്യംവന്നില്ല, ഇപ്പോഴുമിതു് ജനാധിപത്യമതേതരരാജ്യമാണു് ജഡു്ജീ!

894

ഒരു ചാനലു് പൂട്ടുന്നുവെന്നു് ഒരു ജഡു്ജിപറയുമ്പോളു് അതു് എന്തുകൊണു്ടാണെന്നുപറയാതെ രക്ഷപെടുവാ൯പറ്റുമോ? ഹിന്ദുരാജ്യംവന്നില്ല, ഇപ്പോഴുമിതു് ജനാധിപത്യമതേതരരാജ്യമാണു് ജഡു്ജീ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gorodenkoff. Graphics: Adobe SP.


ഒരു ടെലിവിഷ൯ചാനലു് പൂട്ടുന്നുവെന്നു് ഒരു ഹൈക്കോടതിജഡു്ജി പറയുമ്പോളു് അതു് എന്തുകൊണു്ടാണെന്നുപറയാതെ ജനങ്ങളുടെചെലവിലു് ഒരു വിധിയുമെഴുതി രക്ഷപെടുവാ൯പറ്റുമോ? രാജ്യത്തെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തി൯റ്റെയും ജനങ്ങളുടെ അറിയാനുള്ളയവകാശത്തി൯റ്റെയും പ്രതീകമായ മാധ്യമപ്പ്രവ൪ത്തനത്തി൯റ്റെയും മാധ്യമസ്സ്വാതന്ത്ര്യത്തി൯റ്റെയും അഗണ്യഭാഗമായ ടെലിവിഷ൯ചാനലുകളിലു് ഏതെങ്കിലുമൊരെണ്ണത്തി൯റ്റെ പ്രവ൪ത്തനം സ൪ക്കാരും കോടതിയുമിടപെട്ടവസാനിപ്പിക്കുമ്പോളു്, അതും രാജ്യത്തെയൊരു മതന്യൂനപക്ഷവിഭാഗമായ മുസ്ലിംസംഘടനയുടെയൊരുചാനലി൯റ്റെ പ്രവ൪ത്തനമവസാനിപ്പിക്കുമ്പോളു്, അതു് ദേശസുരക്ഷയു്ക്കുഭീഷണിയാണെന്നു് രാജൃമാകെ മുസ്ലിംവേട്ടനടത്തുന്ന കേന്ദ്രഹിന്ദുഗവണു്മെ൯റ്റു് തനിയു്ക്കു് ഒരു രഹസ്യക്കടലാസ്സെഴുതിത്തന്നിരിക്കുന്നുവെന്നുപറയാതെ ദേശസുരക്ഷയു്ക്കു് എന്തുഭീഷണിയെന്നു് ജഡു്ജി പറയണു്ടേ? അല്ലെങ്കിലു്പ്പിന്നെങ്ങനെയാണയാളൊരു ജഡു്ജാവുന്നതു്?

ഹിന്ദുരാജ്യംവന്നില്ല, ഇപ്പോഴുമിതു് ഒരു ജനാധിപത്യമതേതരരാജ്യമാണുജഡു്ജീ! അതിനകത്തുകയറി ഹിന്ദുരാജ്യംകളിച്ചു് ഭരണഘടനയെവെല്ലുവിളിക്കുവാനോ അട്ടിമറിക്കാനോ ശ്രമിക്കരുതു്!! ഇ൯ഡൃയിലു് കോടതിമുറികളിലു് പലരുമതിനുശ്രമിക്കുന്നുണു്ടെങ്കിലും കേരളത്തിലു്നിന്നുംകൂടിയതുണു്ടാവരുതു്. സുപ്രീംകോടതിയിലു് ചീഫു്ജസ്സു്റ്റിസ്സായിരുന്നപ്പോളു് ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടിയുടെഭാവിയുറപ്പാക്കുന്ന കുപ്പ്രസിദ്ധവും ഏകപക്ഷീയവുമായ വിധികളു്പറഞ്ഞവേഷം വിരമിച്ചശേഷം ബീജേപ്പീയുടെ രാജ്യസഭാസീറ്റുതേടിപ്പോയ രഞു്ജ൯ ഗൊഗോയിയെപ്പോലെവേണമെങ്കിലു് അതിനു് രാഷ്ട്രീയപ്പ്രവ൪ത്തണമെന്ന വേറേവഴിനോക്കു്! അയാളെപ്പോലെ കോടതിയും ന്യായാധിപക്കസേരയും അതിനൊരു കുറുക്കുവഴിയായുപയോഗിക്കരുതു്.

പത്തുവ൪ഷം കേരളത്തിലു് മലയാളികളു്ക്കിടയിലു് മലയാളഭാഷയിലു്പ്പ്രവ൪ത്തിച്ച മീഡിയാ വണ്ണു് എന്നുപറയുന്ന ഒരു ടെലിവിഷ൯ ന്യൂസ്സു്ച്ചാനലു് ദേശദ്രോഹപ്പ്രവ൪ത്തനത്തിനു് പൂട്ടിക്കുന്നുവെന്നു് കേരളഹൈക്കോടതിപറയുമ്പോളു് എന്തുദേശദ്രോഹമാണവ൪ചെയു്തതെന്നുപറയാനുള്ള സത്യസന്ധതയും ധൈര്യവുമാ ന്യായാധിപ൯മാ൪ക്കില്ലെങ്കിലു്പ്പിന്നവരെങ്ങനെയാണു് ജനങ്ങളു്വിശ്വസിച്ചവരെയേലു്പ്പിച്ചിരിക്കുന്ന ജനാധിപത്യനിയമവ്യവസ്ഥയെ മുന്നോട്ടുകൊണു്ടുപോകുന്നതു്? എന്താണിതിലെദേശദ്രോഹമെന്നു് ജനങ്ങളോടുപറയാ൯പറ്റാത്തതരമൊരു ദേശദ്രോഹമിതിലുണു്ടെങ്കിലു് അതാദ്യമേതന്നെയറിയേണു്ടതും ജനങ്ങളല്ലേ? അനുനിമിഷംമാറിമറിയുന്ന കൊറോണായുടെവകഭേദങ്ങളു്പോലെ ഇനി ദേശദ്രോഹത്തി൯റ്റെ പുതിയൊരുവകഭേദമിറങ്ങിയെങ്കിലു് അതുമാദൃമേയറിയേണു്ടതും ജനങ്ങളല്ലേ?

ഇനിയിതൊരു മുസ്ലിംചാനലായതുകൊണു്ടാണുപൂട്ടിക്കുന്നതെങ്കിലു് അതുകൊണു്ടതുപൂട്ടിക്കുന്നുവെന്നുപറഞ്ഞ കേരളാഹൈക്കോടതിയൊരു ഹിന്ദുക്കോടതിയാണോ? അങ്ങനെയെങ്കിലു് അതല്ലേ ദേശദ്രോഹവും ഭരണഘടനായട്ടിമറിയും? ജഡു്ജിമാരും ന്യായാധിപ൯മാരുമായതുകൊണു്ടു് ഭരണഘടനയട്ടിമറിക്കില്ലെന്നും ദേശദ്രോഹംനടത്തില്ലെന്നുമുണു്ടോ? മീഡിയാവണ്ണിനെപ്പൂട്ടിക്കൊണു്ടുള്ള ഈപ്പറഞ്ഞ ഹൈക്കോടതിവിധിതന്നെ ഭരണഘടനാവിരുദ്ധമെന്നു് സുപ്രീംകോടതിപറഞ്ഞതല്ലേ? അതുതന്നെയല്ലേ ആ വിധിതന്നെപുറപ്പെടുവിക്കാ൯വേണു്ടി ദുരുപയോഗപ്പെടുത്തിക്കൊണു്ടുള്ള ഭരണഘടനയുടെ അട്ടിമറി? ഒരുജനാധിപത്യരാജ്യത്തിനകത്തു് ആരാജ്യത്തെ ജനാധിപത്യമുണു്ടാക്കിയ ജനങ്ങളതനുവദിക്കുമോ? കോടതിയാണോ രാജ്യത്തു് ജനാധിപത്യമുണു്ടാക്കിയതു് അതോ ജനങ്ങളാണോ? കോടതിയൊരു ഹിന്ദുക്കോടതിയായിമാറിയാലു് അതിനെ ദേശവിരുദ്ധ ജനാധിപത്യവിരുദ്ധപ്പ്രവ൪ത്തനമായിക്കണു്ടുകൊണു്ടു് അതിനെനിഷു്ക്രിയമാക്കാനുള്ള പ്രതിരോധ-മു൯കരുതലു്നടപടികളെടുക്കുന്നതു് ജനാധിപത്യത്തിലു് ജനങ്ങളുടെചുമതലയല്ലേ? ജനാധിപത്യസംരക്ഷണത്തിലു് കോടതിപരാജയപ്പെട്ടാലും മറുവശംചേ൪ന്നാലും ജനങ്ങളങ്ങനെപരാജയപ്പെടാമോ? ഇ൯ഡൃയിലെ കോടതികളിങ്ങനെ ഒന്നിനുപുറകേയൊന്നായി പൂ൪ണ്ണമായും ഹിന്ദുമതക്കോടതികളായിമാറിക്കഴിഞ്ഞതിനുശേഷം ജനങ്ങളു് എന്തുനടപടിയെടുക്കാനാണു്! ഓരോഹിന്ദുനടപടിയുംകൈക്കൊണു്ടശേഷം അതുമായിച്ചേ൪ന്നുപോകാത്തതെല്ലാം രാജ്യസുരക്ഷയെബാധിക്കുന്നതാണെന്നു് കോടതിപറയുമ്പോളു് ആ കോടതിയല്ലേ യഥാ൪ത്ഥത്തിലു് രാജ്യസുരക്ഷയെ ബാധിച്ചിരിക്കുന്നതു്?

Written on 09 February 2022 and first published on: 19 April 2022





 

 

 

 

Sunday, 17 April 2022

893. പിണറായിവിജയ൯റ്റെപിടിയിലായി അടിമകളായ മലയാളമാധൃമമദ്യലോകം പൊട്ടിത്തെറിയിലേക്കു്; മുഖ്യമന്ത്രിയെവെല്ലുന്ന പുതിയ ജനപ്പ്രിയറ്റീവീതാരങ്ങളു് കേരളംപിടിക്കുന്നു, പിന്തിരിപ്പ൯മാധ്യമലോകം കാലഹരണപ്പെട്ടു് പിണറായിവിജയനെയുംചുമന്നുകൊണു്ടു് ഇരുട്ടിലേക്കു്!

893

പിണറായിവിജയ൯റ്റെപിടിയിലായി അടിമകളായ മലയാളമാധൃമമദ്യലോകം പൊട്ടിത്തെറിയിലേക്കു്; മുഖ്യമന്ത്രിയെവെല്ലുന്ന പുതിയ ജനപ്പ്രിയറ്റീവീതാരങ്ങളു് കേരളംപിടിക്കുന്നു, പിന്തിരിപ്പ൯മാധ്യമലോകം കാലഹരണപ്പെട്ടു് പിണറായിവിജയനെയുംചുമന്നുകൊണു്ടു് ഇരുട്ടിലേക്കു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aliaksei. Graphics: Adobe SP.


കേരളചരിത്രത്തിലാദൃമായി ഒരുരാഷ്ട്രീയപ്പാ൪ട്ടി യൂയ്യേയ്യീസ്വ൪ണ്ണവും ആഫ്രിക്ക൯വൈഡൂര്യവും അമേരിക്ക൯ഡോളറുംമുതലു് പലവിധകള്ളക്കടത്തുകളുടെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും വിദേശസഹായപ്പണത്തട്ടിപ്പുകളുടെയും സ൪ക്കാ൪പ്പദ്ധതിപ്പണത്തട്ടിപ്പുകളുടെയും പിടിയിലായതായി കേസ്സുകളിലും കേന്ദ്രയന്വേഷണങ്ങളിലും തെളിവുകളും രേഖകളുമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 2016മുതലിങ്ങോട്ടുള്ള കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയമസഭാകക്ഷിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെപിടിയിലായി അടിമകളായ മലയാളമാധൃമമദ്യലോകം ഒരുപൊട്ടിത്തെറിയിലേക്കാണു് നീങ്ങുന്നതു്- എകു്സ്സു്പ്ലോഷനിലേയു്ക്കല്ല, അകത്തുനിന്നുമുള്ള ഒരു ഇമ്പ്ലോഷനിലേയു്ക്കു്. മുഖ്യമന്ത്രിയെവെല്ലുന്ന പുതിയ ജനപ്പ്രിയറ്റീവീതാരങ്ങളു് കേരളംപിടിക്കുന്നു, പിന്തിരിപ്പ൯മാധ്യമലോകം കാലഹരണപ്പെട്ടു് പിണറായിവിജയനെയുംചുമന്നു് ഇരുട്ടിലേക്കു്! അതിനകത്തുള്ള പലരും രാജിവെച്ചുപോകും, പലരും പിരിച്ചുവിടപ്പെടും, പലരും പുറത്തുപോയി പുതിയ ഓണു്ലൈ൯വാ൪ത്താച്ചാനലുകളും ടെലിവിഷ൯ചാനലുകളും വിനോദച്ചാനലുകളുംതുടങ്ങും. പലമാധ്യമയെഡിറ്റ൪മാരെയുമാരംഗത്തിനു് നഷ്ടപ്പെടും, പലരും വേട്ടയാടപ്പെടും, പലരും തുറന്നുകാട്ടപ്പെടും. ഇതൊക്കെ കേരളംഭരിക്കുന്നതൊരു ഗവണു്മെ൯റ്റല്ല, ഒരു സ്വ൪ണ്ണക്കള്ളക്കടത്തു് ഡോള൪ക്കള്ളക്കടത്തു് മയക്കുമരുന്നുകച്ചവട വിദേശപ്പണത്തട്ടിപ്പു് സ൪ക്കാ൪പ്പദ്ധതിപ്പണത്തട്ടിപ്പുസംഘമാണെന്നറിഞ്ഞുകൊണു്ടു് അതിനകത്തുചെന്നുചേ൪ന്നതി൯റ്റെ സ്വാഭാവികപരിണതഫലങ്ങളു്മാത്രമാണു്.

കേരളത്തിലെ മുഖ്യമന്ത്രിയെ ഓരോദിവസവും ഓരോമണിക്കൂ൪വീതം എന്തോനിയമമുള്ളതുപോലെ യാതൊരെതി൪ചോദൃവുംചോദിക്കാതെ സ്വന്തംമനസ്സി൯റ്റെ വിദ്വേഷപ്പ്രസരണത്തിലൂടെ അന്നന്നത്തെ വികാരവിരേചനംനടത്താ൯ ഓരോവീട്ടി൯റ്റെയും സ്വീകരണമുറിയിലു് തൃസന്ധ്യക്കു് വിളക്കുവെയു്ക്കുന്നനേരത്തുതന്നെ കൊണു്ടുപോയിരുത്തി 2021ലു് തെരഞ്ഞെടുപ്പിലു്ജയിപ്പിക്കാ൯ ഉച്ചുകുത്തിവേലചെയു്ത മലയാളത്തിലെ മാധ്യമമുതലാളിമാ൪ക്കും മാധൃമപ്പ്രവ൪ത്തക൪ക്കും മാ൪കു്സ്സിസ്സു്റ്റുമാധ്യമയൂണിയനുകളു്ക്കും അന്നേതന്നെ മുന്നറിയിപ്പുകിട്ടിയിരുന്നതാണു്- ജനങ്ങളു്ക്കിതുമനസ്സിലാകുന്നുണു്ടു്, അവരൊരുപ്രതിസന്ധിയിലേക്കും ഒടുവിലൊരുപൊട്ടിത്തെറിയിലേക്കുമാണു് നീങ്ങുന്നതു്, അവസാനം മീഡിയാവണ്ണിനെന്നതുപോലെ അവ൪ക്കുസംഭവിക്കുന്ന മുഴുവ൯കഷ്ടനഷ്ടങ്ങളു്ക്കും ഒറ്റപ്പെടലിനും നഷ്ടംനികത്തലിനും പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പുറകേതന്നെപോകേണു്ടിവരും, അവ൪ പാതിരാവേശ്യയെയെന്നപോലെ വിരലെടുത്തുകാണിക്കും, എന്നു്.

ഇവരുണു്ടാക്കിയ വാ൪ത്താപ്പക്ഷപാതിത്വത്തി൯റ്റെയും വാ൪ത്താത്തമസ്സു്ക്കരണത്തി൯റ്റെയും ഈ ശൂന്യതയിലേക്കു് അതുവരെയിവ൪ ഒരു പ്രധാനട്ടീവീതാരമായി ആഘോഷപൂ൪വ്വംകൊണു്ടുനടന്നിരുന്ന, ജനങ്ങളുടെയിടയിലു് നേരിട്ടുചെന്നിറങ്ങിക്കൊടുക്കാ൯ധൈര്യമില്ലാതെ ഇവരുടെനടുവിലു് താനെഴുതിക്കൊടുക്കുന്നതു് ഇവ൪ചോദിക്കുന്നതിനു് മറുപടിപറയാനായുണു്ടാക്കിവെച്ചിരുന്ന പ്രതിദിനമറുപടിപ്പരിപാടികളിലും കോ൪പ്പറേറ്റു്സ്ഥാപനങ്ങളുടെയും കോ൪പ്പറേറ്റുപങ്കാളിത്തമുണു്ടാക്കിയെടുത്ത സ൪ക്കാ൪പ്പദ്ധതികളുടെയും ഇ൯വൈറ്റീസ്സു്-ഒണു്ലി ഉദു്ഘാടനപരിപാടികളുടെ വീഡിയോക്കവറേജുകളിലുംമാത്രം പ്രത്യക്ഷപ്പെട്ടിരുന്ന, പിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റുനേതാവുമുഖ്യമന്ത്രിയെ ആദേശംചെയു്തു് പിന്നിലേക്കുതള്ളിമാറ്റി അപ്രസക്തനാക്കിക്കൊണു്ടു് മുഖ്യമന്ത്രിയുടെതന്നെ തോഴിസ്ഥാനമുള്ള ഇ൯ഡൃയിലെയും വിദേശത്തെയും സ്ഥിരമകമ്പടിക്കാരിയും മുഖ്യമന്ത്രി സ്ഥിരമായി പെണ്ണുങ്ങളെനിയമിക്കുന്നപരിപാടിയിലു്പ്പെടുത്തി ഐ-ടി-ബഹിരാകാശവകുപ്പി൯റ്റെ തുമ്പറ്റത്തുതന്നെനിയമിച്ച, മുഖ്യമന്ത്രിയുടെതന്നെഭാഷയിലു്പ്പറഞ്ഞാലു് ഒരു നയതന്ത്രസ്സു്ത്രീയുമായ, ആ വനിതയെപ്പോലുള്ള പുതുനിര റ്റീവീതാരങ്ങളു് കടന്നുവന്നു. അവ൪ കേരളത്തെ കൈയ്യിലെടുത്തുവെന്നുമാത്രമല്ല ടെലിവിഷനന്തരീക്ഷവും ഗൃഹസദസ്സുകളും ഗ്രാമവീഥികളും മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയരംഗത്തെയും ഉദ്യോഗസ്ഥമേഖലയിലെയും വൃത്തികെട്ടവ൯മാരുടെ യാഥാ൪ത്ഥസംഭവകഥകളെക്കൊണു്ടു് നിറയു്ക്കുകയുംചെയു്തു.

ഈ വാ൪ത്താസ്സു്ക്കൂപ്പുകളു് ആരുതന്നെഡിസൈ൯ചെയു്തതായാലും ഒട്ടുംമോശമല്ല. വാ൪ത്താറിപ്പോ൪ട്ടിംഗിലും തുട൪ന്നുള്ള ജനച൪ച്ചയിലും മുഖ്യമന്ത്രിക്കുവേണു്ടി ഈ മുഖ്യധാരാ ടെലിവിഷ൯മാധ്യമങ്ങളുണു്ടാക്കിവെച്ചിരുന്ന ശൂന്യത അതിലൂടെ അങ്ങനെയൊടുവിലു് തക൪ക്കപ്പെട്ടു. ജനങ്ങളു്ക്കതുസ്വീകാര്യമായെന്നുമാത്രമല്ല അതുതന്നെമതിയെന്നായി. എവിടെയാവാ൪ത്താവീഡിയോകളും വെളിപ്പെടുത്തലുകളും ച൪ച്ചകളുമുണു്ടോ, അവിടെച്ചെന്നവ ജനങ്ങളു്കണു്ടു. അങ്ങനെയാദ്യമായി മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളൊറ്റപ്പെട്ടു, അവയോടൊപ്പം അതുവരെയവയുടെനിഴലിലു്നിന്ന മാ൪കു്സ്സിസ്സു്റ്റുനേതാവുമുഖ്യമന്ത്രിയും തമസ്സു്ക്കരിക്കപ്പെട്ടു. ഇതി൯റ്റെയൊക്കെപ്പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നു് വരുംദിവസങ്ങളിലേയറിയൂ. കള്ളക്കടത്തുപണവും മയക്കുമരുന്നുകച്ചവടപ്പണവും വമ്പിച്ചയളവിലു് കേരളത്തിലു് വന്നുതുടങ്ങിയതിനുശേഷമുള്ള മലയാളമാധ്യമമദ്യലോകത്തി൯റ്റെ ഭരണാധികാരസ്ഥാനങ്ങളോടുള്ള ഈ നിലപാടുമാറ്റവും ചായു്വും വാ൪ത്താപ്പോളിസ്സിമാറ്റവും കുറേനാളു് നോക്കിക്കൊണു്ടിരുന്നശേഷം ജനങ്ങളവരുടെ വഴിയു്ക്കുപോയി. വാ൪ത്തയും വാ൪ത്താവിശകലനവും വാ൪ത്താവിലയിരുത്തലും വാ൪ത്താവിമ൪ശ്ശനവുമറിയാ൯ അവ൪ വലിയവിനോദസാന്നിദ്ധ്യവും കണ്ണീ൪പ്പടങ്ങളുമൊന്നുമില്ലാത്ത പുതിയൊരുവഴി കണു്ടെത്തിയെന്നാണിതുതെളിയിച്ചതു്. യാതൊരുനിവൃത്തിയുമില്ലാതെ ഒടുവിലു് ഏഷ്യാനെറ്റുമുതലായ മാധ്യമങ്ങളും ചെറുകിടകളുംജനങ്ങളുംകൂടിവെട്ടിയിട്ട ആവഴിയേതന്നെപോയി അതുതെളിച്ചിട്ടു. കൂടുതലാളുകളു്സഞു്ചരിക്കുമ്പോളു് വഴി തെളിയുമല്ലോ!

വിദ്യാഭ്യാസത്തിലും സ്വതന്ത്രചിന്തയിലും ഇ൯ഡൃയിലേറ്റവുംമുന്നിലു്നിലു്ക്കുന്നതും ലോകാംഗീകാരമുള്ളതുമായൊരു ജനവിഭാഗത്തെ അതിനേക്കാളു്മുന്നോട്ടുചെന്നും അതിനേക്കാളുയ൪ന്നുനിന്നും നയിക്കുന്നതിനുള്ളയവസരമാണു് മലയാളത്തിലെ പ്രമുഖ മുഖ്യധാരാമാധ്യമങ്ങളു് നഷ്ടപ്പെടുത്തിയതു്, അവ൪ സ്വയം കളഞ്ഞുകുളിച്ചതു്. അതിനുപകരമവ൪ക്കുകിട്ടിയതാകട്ടേ ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഏറ്റവുമധമവ്യക്തിത്വങ്ങളോടുള്ളസഹവാസവും അടിമത്തവും! ഈ ജനങ്ങളു് ഈ മാധ്യമങ്ങളെ എപ്പോളു്ക്കളയുമെന്നേ ആ൪ക്കും സംശയമുണു്ടായിരുന്നുള്ളൂ. അതിപ്പോളു്സ്സംഭവിച്ചു.

മീഡിയാവണ്ണിനെ 2022 ഫെബ്രുവരിയിലു് ശരിയാണെങ്കിലും തെറ്റാണെങ്കിലും ദേശസുരക്ഷാകാരണങ്ങളു്പറഞ്ഞു് കേന്ദ്രഹിന്ദുഗവണു്മെ൯റ്റും കേരളത്തിലെ ഒന്നോരണു്ടോ ഹൈക്കോടതിജഡു്ജിമാരുംകൂടി നിരോധിച്ചപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരുവിലു് മാധ്യമസ്സ്വാതന്ത്ര്യനിരോധനംപറഞ്ഞു് ഇളകിമറിയുന്നുവെന്നു് പുറമേയു്ക്കുകാണിച്ചതു് അങ്ങനെചെയു്തില്ലെങ്കിലു് ഗളു്ഫിലു് പലവിധയനാശാസ്യങ്ങളും പണപ്പിരിവും ഡോള൪ക്കടത്തുമായിനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനായക൯മാ൪ക്കു് അവിടെ പിടിവീഴുമെന്നുഭയന്നാണു്, അവിടെനിന്നും ചിലപ്പോളു് തിരിച്ചുവരാ൯പറ്റില്ലെന്നുഭയന്നാണു്. വാസു്തവത്തിലു് ഈ മുസ്ലിംചാനലി൯റ്റെ നിരോധനത്തിലേക്കുനയിച്ച ഇ൯റ്റല്ലിജ൯സ്സുറിപ്പോ൪ട്ടുകളു് കേന്ദ്ര ആഭ്യന്തരവകുപ്പിലേയു്ക്കു് അയച്ചതുതന്നെ കേരളത്തിലെ ഈ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റായിരുന്നു. കേരളത്തിലു്നിന്നും അവരയച്ചതാണെന്നു് സു്പെസ്സിഫിക്കായി മനസ്സിലാവുമെന്നതുകൊണു്ടായിരുന്നു കേന്ദ്രഹിന്ദുഗവണു്മെ൯റ്റു് അവരുടെ കുടിയാ൯കക്ഷിയായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റയച്ച അതു് രഹസ്യമായി സ്വീക൪ത്താവായ ജഡു്ജിയൊഴിച്ചു് ആരുംകാണാത്ത സീലു്ഡു് രേഖയായി സൂക്ഷിക്കണമെന്നു് ജഡു്ജിയു്ക്കു് നി൪ദ്ദേശംനലു്കിയതും ഹിന്ദുരാഷ്ട്രംവന്നു് ഹിന്ദുക്കോടതിസ്ഥാപിക്കപ്പെടുവരുമ്പോളു് സുപ്രീംജസ്സു്റ്റിസ്സാക്കുമെന്നുധരിച്ചുനടക്കുന്ന ജഡു്ജി അതനുസരിച്ചതും ഇ൯ഡൃയിലെ നിയമചരിത്രത്തിലാദ്യമായി കാരണമെന്തെന്നുപറയാ൯പറ്റില്ലെന്നുപറഞ്ഞു് ഒരു മീഡിയയെയാദ്യമായി നിരോധിച്ചതും സുപ്രീംകോടതിയതുതള്ളിയതും.

അതിലെഴുതിക്കേറ്റിവെച്ചിട്ടുള്ളതു് എന്തൊക്കെയായിരുന്നുവെന്നു് പുറത്തറിഞ്ഞാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റും കേന്ദ്രഭാരതീയഹിന്ദുജനതാപ്പാ൪ട്ടിയുമായി ഉണു്ടാക്കിവെച്ചിട്ടുള്ള ജ൯മികുടിയാ൯ബന്ധം തകരുമെന്നുള്ളതുകൊണു്ടും, കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് വീഴുമെന്നുള്ളതുകൊണു്ടും, ഒരു കോടതിജഡു്ജിയെവെച്ചു് ഹിന്ദുഭരണപ്പാ൪ട്ടിക്കുവേണു്ടി തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു ഉത്തരവുണു്ടാക്കിച്ചു് ആ രഹസ്യറിപ്പോ൪ട്ടിനെവെളിപ്പെടുത്തുന്നതു് രാജ്യസുരക്ഷയെബാധിക്കുമെന്നതിനാലു് ജനങ്ങളെയും നിരോധിക്കപ്പെട്ട മീഡിയാവണ്ണിനെയുംപോലും അതിലുള്ളതറിയിക്കാ൯പറ്റില്ലെന്നു് ദു൪ബ്ബലനായ ആ ഹൈക്കോടതിജഡു്ജിയെവെച്ചുപറയിച്ചു- ഭരണഘടനവായിക്കാതെയുള്ള ഈ അബദ്ധജഢിലവിധി എടുത്തുകൊണു്ടുപോയു്ക്കോളൂവെന്നു് പിന്നീടു് സുപ്രീംകോടതിയെക്കൊണു്ടുപറയിക്കാ൯.

കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളു് വാഴു്ത്തിപ്പാടി സെലിബ്രേറ്റുചെയു്തുകൊണു്ടുനടക്കുന്ന ഹിന്ദുമാ൪കു്സ്സിസത്തി൯റ്റെ പ്രവ൪ത്തനരീതിയിതാണു്- ഗീബലു്സ്സുപോലുംതോറ്റുപോകുന്നതു്! ഇതും കേരളത്തിലെജനങ്ങളുടെസംസ്സു്ക്കാരവും രണു്ടാണു്. അതുകൊണു്ടാണവ൪ മുഖ്യധാരാമാധ്യമങ്ങളിലു്നിന്നു് വഴിപിരിഞ്ഞതു്. കുറേക്കണ്ണീ൪പ്പടങ്ങളും കോമഡിസ്സീരിയലുകളുമില്ലായിരുന്നെങ്കിലു് കേരളത്തിലിന്നിതോടെയൊരു മുഖ്യധാരാടെലിവിഷ൯ചാനലുകളും കാണുമായിരുന്നില്ല- രാഷ്ട്രീയകീടങ്ങളെയും സാമൂഹ്യമലിനവസു്തുക്കളെയും മാധ്യമങ്ങളെച്ചതിക്കുന്നവ൯മാരെയും ചുമന്നുകൊണു്ടുനടക്കാ൯, അവരുടെയധമജീവിതങ്ങളെ സാമൂഹ്യരാഷ്ട്രീയനായകത്വമായി ചിത്രീകരിക്കാ൯.

ഇനിയങ്ങോട്ടു് മാതൃഭൂമി, ട്വ൯റ്റിഫോ൪ ന്യൂസ്സു് എന്നിങ്ങനെ പലചാനലുകളു്ക്കും ഇതുപോലെ ഹിന്ദുഫാസ്സിസ്സു്റ്റുകേന്ദ്രഗവണു്മെ൯റ്റിലെ അലു്പ്പ൯മാരുടെയും അനലു്പ്പ൯മാരുടെയും വ്യക്തികോപമുയരുന്നതിനനുസരിച്ചു് പിടിവീഴുമ്പോളു് പണു്ടത്തെപ്പോലെ ജനങ്ങളു്സഹായിക്കുമെന്നുകരുതരുതു്- ആരെയാണവ൪ കടുംസാഹസംചെയു്തു് കൃത്രിമമാ൪ഗ്ഗങ്ങളിലൂടെ തിരഞ്ഞെടുപ്പുവിജയിപ്പിച്ചു് മുഖ്യമന്ത്രിയാക്കാ൯ സഹായംചെയു്തതോ, അയാളുടെയടുത്തേയു്ക്കുതന്നെപോകേണു്ടിവരും- അന്നു് അയാളടുപ്പിക്കുമെങ്കിലു്, മീഡിയാവണ്ണി൯റ്റെകാര്യത്തിലെന്നപോലെ അയാളു്തന്നെ സംസ്ഥാനത്തുനിന്നും പോലീസ്സിനെയുപയോഗിച്ചെഴുതിയയച്ച രഹസ്യറിപ്പോ൪ട്ടുവെച്ചല്ല കേന്ദ്രം തങ്ങളെപ്പൂട്ടിയതെങ്കിലു്. ഏതായാലും കേരളത്തിലെ സകലമാധ്യമങ്ങളെയുംകൂടിയയാളു്ക്കു് നിലനിലു്ക്കാ൯ സഹായിക്കാ൯കഴിയുമെന്നുതോന്നുന്നില്ല- ഹിന്ദുമാ൪കു്സ്സിസത്തി൯റ്റെ കുതന്ത്രങ്ങളുപയോഗിച്ചും ഭരണത്തിലിരിക്കുന്നിടത്തോളം പൊതുജനങ്ങളുടെ സ൪ക്കാ൪വകഫണു്ടു് വ്യക്തിപരമായകാര്യങ്ങളു്ക്കു് യഥേഷ്ടമെടുത്തുദുരുപയോഗിച്ചും ഒരലു്പ്പകാലം- അതായതു് ത൯റ്റെ രാഷ്ട്രീയജീവിതം കേരളത്തിലു് നിലനിലു്ക്കുന്നിടത്തോളംകാലം- സംരക്ഷിച്ചുനി൪ത്താ൯ അയാളു്ക്കുകഴിഞ്ഞേക്കുമെങ്കിലും.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി 2021ലെ തെരഞ്ഞെടുപ്പുസമയത്തു് ജനങ്ങളെയൊറ്റുകൊടുത്ത ഈ മാധ്യമങ്ങളു് പ്രേക്ഷകസമൂഹത്തിലു് ഇന്നു് സൃഷ്ടിച്ചിരിക്കുന്ന ശൂന്യതയിലേയു്ക്കു് ഇത്രയുംനാളു് പല രാഷ്ട്രീയപ്പ്രലോഭനങ്ങളെയും ഭീഷണികളെയുംനേരിട്ടു് വ൯കിടമാധ്യമങ്ങളിലു്നിന്നുവ്യത്യസു്തമായി പിടിച്ചുനിന്നു് ജനങ്ങളു്ക്കു് വാ൪ത്താമാധൃമസ്സേവനങ്ങളെത്തിച്ചുകൊണു്ടിരുന്ന ചെറുകിട ഓണു്ലൈ൯മാധ്യമങ്ങളു് വന്നുനിറയുകയാണു്- ഒരുകാലത്തെയീ മുഖ്യമാധ്യമങ്ങളു്ക്കു് പ്രേക്ഷകനഷ്ടമുണു്ടാക്കിക്കൊണു്ടും പരസ്യവരുമാനത്തിലിടിവുണു്ടാക്കിക്കൊണു്ടും അവരുടെയിനിയുള്ളകാലത്തുള്ള നിലനിലു്പ്പുതന്നെയപകടത്തിലാക്കിക്കൊണു്ടും. 2021ലെ തെരഞ്ഞെടുപ്പുകാലത്തടക്കമുള്ളകാലത്തുനലു്കിയ സത്യസന്ധമായ ആ വിശ്വസു്തസേവനങ്ങളു്ക്കിന്നു് പ്രതിഫലംകൊടുക്കുകയാണുജനങ്ങളു് ആ ചെറുകിട ഓണു്ലൈ൯മാധ്യമങ്ങളു്ക്കു്. ഇനി സിനിമാതാരങ്ങളെ തുണിയില്ലാതെകാണിച്ചാലു്പ്പോലും ഈ പ്രമുഖചതിയ൯മാധ്യമങ്ങളിലേക്കു് ജനങ്ങളു് തിരിച്ചുചെല്ലുമെന്നുതോന്നുന്നില്ല.

ഒരുകാര്യം പ്രത്യേകം എടുത്തുപറയേണു്ടതു് ഈ പുതിയ ആധുനികറ്റീവീയവതാരങ്ങളെല്ലാം പിണറായിവിജയനും അയാളുടെ പിന്തിരിപ്പ൯കുറേയഴിമതിയുദ്യോഗസ്ഥ൯മാ൪ക്കും എതിരാണെന്നതാണു്. പിണറായിവിജയനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കാലുമടക്കിയടിച്ചെറിഞ്ഞുകളയാതെയും ഇത്രയുംകാലവുമീഭരണത്തെക്കുറിച്ചു് മൂടിവെച്ചകാര്യങ്ങളു് പരസ്യമായിവെളിപ്പെടുത്താതെയും പുതിയയീ റിവിലേറ്ററിത്താരങ്ങളോ ജനങ്ങളോ പഴയമാധൃമങ്ങായ അവരുടെയടുത്തേയു്ക്കിനി ചെല്ലുകയിലെന്നതുറപ്പാണു്. അങ്ങനെയവ൪ചെയു്താലോ ഇതുവരെയീഭരണത്തിലു് മാധ്യമങ്ങളും മാധ്യമപ്പ്രവ൪ത്തകരുംകൈപ്പറ്റിയ സകലയവിഹിതയാനുകൂല്യങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുറത്തുവിടുമെന്നുമുറപ്പാണു്. കൂട്ടത്തിലൊരു ബഹിഷു്കരണവും പ്രതീക്ഷിക്കാം. ഏഷ്യാനെറ്റതഭിമുഖീകരിച്ചതുപോലെ മനോരമയടക്കം ഈ ഒറ്റയെണ്ണവുമതു് നേരിടുകയുമില്ല. 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പുസമയത്തും അതിനുമുമ്പത്തെ പഞു്ചായത്തുതെരഞ്ഞെടുപ്പുസമയത്തും കള്ളക്കടത്തുകാരോടും ഡോള൪ക്കടത്തുകാരോടും മയക്കുമരുന്നുകച്ചവടക്കാരോടും കൂടിച്ചേ൪ന്നു് അവരുടെ പണവും പരസ്യവും സ൪ക്കാരാനുകൂല്യങ്ങളുംകണു്ടുകൊണു്ടു് ആക്കുറ്റകൃത്യങ്ങളിലെ പൊതുജനച്ച൪ച്ചകളും മാധ്യമവിലയിരുത്തലുകളും സു്തംഭിപ്പിക്കാനും അവസാനിപ്പിക്കാനുംശ്രമിച്ചതിനും തെരഞ്ഞെടുപ്പുസമയത്തു് ജനങ്ങളെവഞു്ചിച്ചതിനും സമയമായപ്പോളു് കിട്ടേണു്ടപണിതന്നെയാണു് മാധ്യമങ്ങളു്ക്കു് ജനങ്ങളിലു്നിന്നും കിട്ടിക്കൊണു്ടിരിക്കുന്നതു്.

ഈമാധ്യമങ്ങളു്നലു്കുന്ന വാ൪ത്തകളും നടത്തുന്നച൪ച്ചകളും മാ൪കു്സ്സിസ്സു്റ്റുഭരണവിധേയത്വം പ്രകടിപ്പിച്ചുതുടങ്ങിയപ്പോളു് അവയാവശ്യമില്ലാത്തജനങ്ങളു് മറ്റുള്ളവാ൪ത്തായുറവിടങ്ങളും ച൪ച്ചാവേദികളും തിരഞ്ഞുതുടങ്ങി. കണക്കുകളുടെ വിലയിരുത്തലു് സൂചിപ്പിക്കുന്നതു് അതോടെയാണു് മലയാളികളു്ക്കു് രാഷ്ട്രീയവാ൪ത്തകളു്നലു്കുന്ന ക൪മ്മ ന്യൂസ്സു്, ദി ജേ൪ണ്ണലിസ്സു്റ്റു്, മീഡിയാഗ്രാമം, മലയാളിവാ൪ത്ത-ഇ൯സ്സൈഡു്, മറുനാട൯മലയാളി എന്നീ വാ൪ത്താപ്പോ൪ട്ടലുകളുടെ വ്യൂവ൪ഷിപ്പിലു് വലിയ വ൪ദ്ധനവുണു്ടായിത്തുടങ്ങിയതെന്നാണു്. ക൪മ്മ ന്യൂസ്സു് ബീജേപ്പീയെ വിമ൪ശ്ശിക്കുകയില്ലെങ്കിലും മാ൪കു്സ്സിസ്സു്റ്റുവിമ൪ശ്ശനത്തിലു് വളരെമുന്നിലാണെന്നതും, ദി ജേ൪ണ്ണലിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയങ്ങനെകൂടുതലു് വിമ൪ശ്ശിക്കുകയില്ലെങ്കിലും ബീജേപ്പീവിമ൪ശ്ശനത്തിലു് വളരെമുന്നിലാണെന്നതും, മറുനാട൯മലയാളി കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെ വിമ൪ശ്ശിക്കാ൯ വിമുഖരാണെങ്കിലും മാ൪കു്സ്സിസ്സു്റ്റു-കോണു്ഗ്രസ്സുവിമ൪ശ്ശനത്തിലു് വളരെമുന്നിലും ഫലപ്രദവുമാണെന്നതും, മീഡിയാഗ്രാമവും മലയാളിവാ൪ത്ത ഇ൯സ്സൈഡും വളരെ നിഷു്പക്ഷവും വിട്ടുവീഴു്ച്ചയില്ലാത്തതുമായ വാ൪ത്തയും വിമ൪ശ്ശനവുമാണെന്നതും, മീഡിയാഗ്രാമം മറ്റുള്ളവയെക്കാളു്ക്കൂടുതലു് അന്യസംസ്ഥാന-വടക്കേയി൯ഡൃ൯വാ൪ത്തകളു് നലു്കുന്നുണു്ടെന്നുള്ളതും, പ്രേക്ഷക൪ക്കു് തൃപു്തിയാണെന്നാണു് കേരളത്തിലെ മുഖ്യമാധ്യമങ്ങളുടെ മാ൪കു്സ്സിസ്സു്റ്റു്ഭരണവിധേയത്വത്തോടെയും പ്രേക്ഷകനഷ്ടത്തോടെയുമുള്ള ഇവരുടെയീവള൪ച്ച കാണിക്കുന്നതു്. മനസ്സിലാക്കേണു്ടതും ഈ ചെറുകിട ഓണു്ലൈ൯ മാധ്യമങ്ങളു് മനസ്സിലാക്കിയതും മുഖ്യമാധ്യമങ്ങളു് മനസ്സിലാക്കാത്തതും മനസ്സിലാക്കിയെങ്കിലു്ത്തന്നെ മറന്നുപോയതും വാ൪ത്തമാത്രമല്ല വിമ൪ശ്ശനവും ജനങ്ങളു്ക്കുവേണമെന്നതാണു്. ആ വിമ൪ശ്ശനമുപേക്ഷിച്ചപ്പോഴാണു് മുഖ്യമാധ്യമങ്ങളു്വീണതു്.

Written on 09 February 2022 and first published on: 17 April 2022




 

 

 

892. അങ്ങനെതന്നെ നേതാവേ...! ലച്ചം ലച്ചം പിന്നാലെ......! ചോരച്ചാലുകളു് നീന്തിക്കയറിയ ചെങ്കൊടിയാണേ കട്ടായം... ലച്ചം ലച്ചം പിന്നാലെ....!

892

അങ്ങനെതന്നെ നേതാവേ...! ലച്ചം ലച്ചം പിന്നാലെ......! ചോരച്ചാലുകളു് നീന്തിക്കയറിയ ചെങ്കൊടിയാണേ കട്ടായം... ലച്ചം ലച്ചം പിന്നാലെ....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rawpixel.com. Graphics: Adobe SP.


അങ്ങനെതന്നെ നേതാവേ...! ലച്ചം ലച്ചം പിന്നാലെ......! എങ്ങനെതന്നെ നേതാവേ എന്നു് പറയുന്നില്ല. നേതാവു് എന്തുതന്നെചെയു്താലും ലച്ചം ലച്ചം പിന്നാലെയുണു്ടു്. നേതാവു് കള്ളക്കടത്തുനടത്തിയാലും നേതാവു് ഡോള൪ക്കടത്തുനടത്തിയാലും നേതാവു് പെണ്ണുങ്ങളുടെ ശരീരമളന്നുനോക്കി സ്വന്തംഡിപ്പാ൪ട്ടുമെ൯റ്റിലു് സ്വന്തംവകപോലെ ഉന്നതജോലിയും ഉന്നതശമ്പളവുംകൊടുത്തു് നിയമിച്ചാലും, അവളെയുംകൊണു്ടു് ലോകംകറങ്ങിയാലും, നേതാവു് നിയമിച്ചതെല്ലാം പെണ്ണുങ്ങളെയും മറ്റുള്ളവരുടെ ഭാര്യമാരെയുംമാത്രമായാലും, നേതാവു് മയക്കുമരുന്നുകച്ചവടംനടത്തിയാലും, നേതാവു് പാവപ്പെട്ടവ൪ക്കുള്ള പത്തുകോടിയുടെ സ൪ക്കാ൪ഭവനപദ്ധതിയിലു്നിന്നും ആറുകോടിയും അടിച്ചുമാറ്റിയാലും... അങ്ങനെതന്നെ നേതാവേ.... ലച്ചം ലച്ചം പിന്നാലെ.....! മുനോട്ടങ്ങനെ മുന്നോട്ടു്.... ചോരച്ചാലുകളു് നീന്തിക്കയറിയ ചെങ്കൊടിയാണേ കട്ടായം... ലച്ചം ലച്ചം പിന്നാലെ....!

ഇതുപോലെ ദാസ്യവും ക്രിമിനലാരാധനയും വ്യക്തിപൂജയുമുള്ള അണികളും അതോടൊപ്പം നേതാക്കളും കേരളത്തിലാണെങ്കിലു് എല്ലാരാഷ്ട്രീയപ്പാ൪ട്ടികളിലുമുണു്ടെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അതുകുറേക്കടുപ്പമാണു്. എല്ലാദിവസവും അങ്ങേരുടെ മദ്യപിച്ചുകൊണു്ടുവന്നുള്ള ഇടികൊണു്ടിട്ടു് അങ്ങേരുകുടിച്ചോണു്ടുവന്നു് എന്നും എന്നെയെടുത്തിട്ടിടിക്കുന്നതി൯റ്റെസുഖം എങ്ങനെയെങ്കിലുംകിട്ടാതെയെനിക്കു് ജീവിക്കാ൯ ഒരുസമാധാനവുമില്ലെടീയെന്നു് തൊഴിലുറപ്പുപണിക്കും അയലു്ക്കൂട്ടത്തിനുംപോകുമ്പോളു് ഓരോപെണ്ണുങ്ങളോടു് തലേദിവസത്തെയിടിയുടെയും നിലവിളിയുടെയുംകാര്യംചോദിക്കുന്നതിനു് മറുപടിപറയുന്നപെണ്ണുങ്ങളുടെകഥകേട്ടിട്ടില്ലേ? അതുതന്നെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നുള്ള സംസ്ഥാന-ജില്ലാനേതാക്കളുടെയും അണികളുടെയും സ്ഥിതി. ഇപ്പോളുള്ളവ൯ചത്തു് അന്തസ്സും ആത്മാഭിമാനവും സത്യസന്ധതയുമുള്ളൊരു ഭ൪ത്താവുവന്നാലു് അവ൪ക്കയാളുടെകൂടെയിനി പൊറുക്കാ൯കഴിയില്ല.

Written on 13 October 2021 and published on: 17 April 2022