Monday, 2 April 2018

077. വയലുകളുടെ മുന്നിലെത്തുമ്പോളു് ഹൈവേകളു് വളഞ്ഞുപോകട്ടെ; കീഴാറ്റൂരിലെ വയലു്ക്കിളികളുടെ സമരം വിജയിക്കണം!

077

വയലുകളുടെ മുന്നിലെത്തുമ്പോളു് ഹൈവേകളു് വളഞ്ഞുപോകട്ടെ; കീഴാറ്റൂരിലെ വയലു്ക്കിളികളുടെ സമരം വിജയിക്കണം!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Sarang IB. Graphics: Adobe SP. 

കീഴാറ്റൂരിലെ വയലു്ക്കിളികളുടെ സമരം വിജയിക്കണം!
 
തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലു്നിന്നു് നോക്കിയാലു് ചെങ്കോട്ട കാണാനൊക്കില്ല, കാരണം തിരുവനന്തപുരം-ചെങ്കോട്ട ഇ൯റ്റ൪സു്റ്റേറ്റു് ഹൈവേ വളഞ്ഞാണു് കിടക്കുന്നതു്. അതുപോലെ കൊച്ചിയും കാണാനൊക്കില്ല, കാരണം തിരുവനന്തപുരം-കൊച്ചി ഹൈവേയും വളഞ്ഞുതന്നെയാണു് കിടക്കുന്നതു്. കീഴാറ്റൂരിലെ ക൪ഷകരുടെ സമരത്തെക്കുറിച്ചു് കേരളത്തിലെ രാഷ്ട്രീയപുംഗവ൯മാ൪ നടത്തുന്ന ച൪ച്ചകളു് കേട്ടാലു്ത്തോന്നും ഹൈവേകളെല്ലാം അമ്പുപോലെയും വെടിയുണു്ടപോലെയും സു്ട്രൈറ്റായിട്ടാണു് പായുന്നതെന്നു്. ചരിത്രപ്പ്രസിദ്ധമായ മരങ്ങളുടെ മുന്നിലെത്തുമ്പോഴും ആദരവുണ൪ത്തുന്ന മെമ്മോറിയലുകളുടെ മുന്നിലെത്തുമ്പോഴും ഹൈവേകളു് ബഹുമാനപൂ൪വ്വം വളഞ്ഞിട്ടുണു്ടു്. പുഴയും മലയും കൊക്കകളുമെല്ലാം ഹൈവേകളെ എവിടെയും വളയു്ക്കുന്നുണു്ടു്, പിന്നെയാണു് കീഴാറ്റൂരിലെ കൃഷിസമൃദ്ധമായ ഒരു നെലു്വയലിനെ വളഞ്ഞുപോകാ൯ ഒരു ഹൈവേയു്ക്കു് പ്രയാസം! വാസു്തവത്തിലു് എവിടെ ഒരു നെലു്വയലുണു്ടോ അവിടെ ഹൈവേകളെല്ലാം വളഞ്ഞുപോകേണു്ടതല്ലേ? കീഴാറ്റൂരിലെ ഹൈവേ നെലു്വയലിനെ വളഞ്ഞുപോകണമെന്നാവശ്യപ്പെട്ടു് സമരംചെയ്യുന്നതു് കീഴാറ്റൂരിലെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയാണു്, അതായതു് അവിടത്തെ പ്രാദേശികപ്പ്രവ൪ത്തകരാണു്. ഹൈവേ നെലു്വയലിനെ ചവിട്ടിമെതിച്ചുനശിപ്പിച്ചു് അതിനുമീതേകൂടിമാത്രമേ പോകാവൂ എന്നുപറയുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വമാണു്. എവിടെയോ എന്തോ ഒരു പിശകിതിലില്ലേ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രവ൪ത്തക൪ പറയുന്നു വയലവിടെ നിലു്ക്കട്ടെ, റോഡു് വളഞ്ഞുപോകട്ടേയെന്നു്, നേതൃത്വം പറയുന്നു വയലവിടെനിന്നു് പോകട്ടേ, റോഡു് പോട്ടേയെന്നു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വത്തി൯റ്റെ ഈ കാര്യമായ കുഴപ്പം നമുക്കു് ചികിത്സിച്ചു് മാറ്റാവുന്നതേയുള്ളൂ. അതിനുള്ള പ്രശസു്തമായ ആശുപത്രികളു് തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശ്ശൂരും ഓരോന്നുണു്ടു്.

ഉണു്ടിട്ടുമതി കാറിലു്ക്കേറിപ്പായുന്നതു്. ഓരോ നെലു്വയലി൯റ്റെയും പിന്നിലു് ദശാബ്ദങ്ങളു്നീളുന്ന മണ്ണിലു്പ്പണിയെടുക്കുന്നവ൯റ്റെ അദ്ധ്വാനമുണു്ടു്. ‘റോഡെവിടെയുമുണു്ടാക്കാം, വയലങ്ങനെ എവിടെയുമുണു്ടാക്കാ൯പറ്റുമോ’ എന്ന കീഴാറ്റൂരിലെ ക൪ഷകരുടെ ചോദ്യം അങ്ങനെയാ൪ക്കെങ്കിലുമങ്ങു് അവഗണിക്കാ൯പറ്റുമോ? ചരിത്രംനോക്കുകയാണെങ്കിലു് ന്യൂനപക്ഷശരിയെ ഭൂരിപക്ഷവിഡ്ഢിത്തംകൊണു്ടു് കീഴടക്കുന്ന ഒരു ചരിത്രമാണു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കുള്ളതു്. ആ പ്രാദേശികപ്രവ൪ത്തകരുടെ ശരിയായ ലൈനിലേക്കു് സംസ്ഥാനക്കമ്മിറ്റി കയറിച്ചെല്ലുന്നതാണിവിടെ കരണീയം; ഈ വിഷയത്തിലുള്ള സംസ്ഥാനക്കമ്മിറ്റിയുടെ ലൈനിലേക്കു് പ്രാദേശികപ്പ്രവ൪ത്തക൪ ഇറങ്ങിച്ചെല്ലുന്നതു് കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയും ഭ്രാന്തുമാണു്. തെറ്റായ നിലപാടെടുത്ത സംസ്ഥാനക്കമ്മിറ്റി ശരിയായ നിലപാടെടുത്ത പ്രാദേശികപ്പ്രവ൪ത്തകരുടെ ലൈനിലേക്കു് ചെല്ലുകതന്നെ വേണു്ടിവരും. പണംമറിയുന്ന എവിടെയും അതു് സാധ്യമാക്കാ൯വേണു്ടി പാ൪ട്ടിനയത്തിലു് വെള്ളംചേ൪ക്കുന്ന ഒരു സംസ്ഥാനക്കമ്മിറ്റിക്കു് പ്രാദേശികപ്രവ൪ത്തകരെയും ആവഴിക്കു് കൊണു്ടുവരാ൯ യാതൊരു അവകാശവുമില്ല. നി൪ത്താതെ ഒച്ചയും ബഹളമുണു്ടാക്കിക്കൊണു്ടുനടന്ന റോഡുമാന്ത്രി സുധാകരനും ഹൈവേ നി൪മ്മാതാക്കളുടെ ഉച്ചഭാഷിണിയായിമാറിയ അവിടത്തെ ജനപ്പ്രതിനിധിയും ചുവടുറയു്ക്കാതെ വാക്കുകളു് മാറ്റിത്തുടങ്ങേണു്ടിവരും. ഇപ്പോളു്ത്തന്നെയതു് സംഭവിച്ചുതുടങ്ങിയിട്ടുമുണു്ടു്.

കീഴാറ്റൂരിലു് ഒരു നെലു്വയലു് സംരക്ഷിക്കാനായി ഒരു ഹൈവേയോടു് വളഞ്ഞുപോകാനാജ്ഞാപിക്കുന്ന ആശാവഹമായ ഒരു പ്രാദേശിക മാ൪കു്സ്സിസ്സു്റ്റു് സംസു്ക്കാരം രൂപംകൊണു്ടു. കണ്ണൂ൪ജില്ലയിലെത്തന്നെ ധ൪മശ്ശാലയെന്നൊരു പാ൪ട്ടിഗ്രാമത്തിലു് കേന്ദ്ര ഫാഷ൯ ടെക്കു്നോളജിക്കോളേജിലെ ആയിരത്തിലേറെവരുന്ന വിദ്യാ൪ത്ഥിനികളെ വ൪ഷങ്ങളായി ലൈംഗികപ്പേക്കൂത്തിലൂടെ വേട്ടയാടിവരുന്ന പാ൪ട്ടിയിലെ ഞരമ്പുരോഗികളു്ക്കെതിരെയും അവരെസ്സംരക്ഷിക്കുന്ന പാ൪ട്ടിയുടെ ഗവണു്മെ൯റ്റിനെതിരെയും ആ വിദ്യാ൪ത്ഥിനികളെ പ്രാദേശിക മാ൪കു്സ്സിസ്സു്റ്റുകളുടെ അജ്ഞാതഹംസങ്ങളു് സമരരംഗത്തെത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ പേരൂ൪ക്കടയിലും ഇതുപോലെ ലാ അക്കാഡമി ലാക്കോളേജി൯റ്റെ കൈവശമുള്ള സ൪ക്കാ൪ഭൂമി മാനേജുമെ൯റ്റിലെ സ്വകാര്യവ്യക്തികളു് വാണിജ്യാവശ്യത്തിനുവേണു്ടി കൈയ്യേറിയതിനെത്തുട൪ന്നുനടന്ന വിജയകരമായ ജനകീയപ്പ്രക്ഷോഭത്തി൯റ്റെ പുറകിലും പ്രാദേശിക മാ൪കു്സ്സിസത്തി൯റ്റെ കനത്ത അദൃശ്യസ്വാധീനമുണു്ടായിരുന്നു. കോളേജു് സ്ഥാപകനായ മാന്യവ്യക്തിയുടെ അനുജനായ, ആ കാമ്പൗണു്ടിനകത്തുതന്നെ വീടുകെട്ടിത്താമസിക്കുന്ന, ശ്രീ. കോലിയക്കോടു് കൃഷു്ണ൯നായരെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംഘടനാനേതാവിനെ ഭയന്നു് എസ്സു്. എഫു്. ഐ. പിന്നീടു് ഈ സമരത്തിലു്നിന്നും പി൯മാറിയെങ്കിലും (ഇന്നു് അത്രയേയുള്ളൂ ഈ പാ൪ട്ടി!) സമരം വിജയിപ്പിച്ച സി. പി. ഐ.യുടെ യുവജനവിഭാഗമായ ഏ. ഐ. വൈ. എഫു്. വ്യക്തമാക്കിയതു് പിന്തിരിപ്പ൯ മുതലാളിവ൪ഗ്ഗനേതൃത്വത്തെ കൊച്ചാക്കിക്കൊണു്ടു് പ്രാദേശിക മാ൪കു്സ്സിസ്സു്റ്റുകാ൪ ഈ സമരത്തി൯റ്റെ വിജയത്തിനായി പൂ൪ണ്ണമായും സഹകരിച്ചെന്നാണു്, അല്ലാതെ ആ സമരം വിജയിപ്പിക്കാ൯ കഴിയുമായിരുന്നില്ലെന്നാണു്.

ഇതുപോലെ കേരളത്തി൯റ്റെ മറ്റുപലഭാഗത്തും നടന്നുവരുന്ന മറ്റനേകം സംഭവങ്ങളും സമരങ്ങളും നമുക്കു് തെളിയിച്ചുതരുന്നതു് പ്രാദേശിക മാ൪കു്സ്സിസ്സു്റ്റുകളും അഴിമതിക്കുണു്ടിലു് കരകയറാനാകാതെ പെട്ടുപോയ സംസ്ഥാന മാ൪കു്സ്സിസ്സു്റ്റുകളുമെന്നൊരു വിഭജനം കേരളത്തിലു് സമീപകാലത്തു് രൂപംകൊണു്ടുവരുന്നുണു്ടെന്നതാണു്. ഇ൯ഡൃയിലെ കേരളമൊഴിച്ചുള്ള മറ്റു് സംസ്ഥാനങ്ങളിലെ പാ൪ട്ടി സംസ്ഥാനക്കമ്മിറ്റികളുടെ അഭീഷ്ടപ്രകാരം കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യമെന്നതു് അഖിലേന്ത്യാതലത്തിലു് രൂപംകൊണു്ടുവരുമ്പോളു് തനി ഐക്യവിരുദ്ധരെന്നനിലയിലു് എന്നാണെങ്കിലും പുറത്താക്കപ്പെടാ൯പോകുന്നവരെന്ന നിലയിലു് വിവേകവും ദീ൪ഘവീക്ഷണവുമുള്ള പ്രാദേശികനേതൃത്വങ്ങളു് സംസ്ഥാനനേതൃത്വത്തിലെ ഇവരിലു് പലരോടും ഇപ്പോഴേ അകലു്ച്ച പാലിച്ചുതുടങ്ങിയെന്നാണു് ഈ പരസ്യമായ നേതൃത്വനിഷേധം സൂചിപ്പിക്കുന്നതു്- ഇത്രയും ദീ൪ഘവീക്ഷണം സംസ്ഥാനനേതൃത്വം സാധാരണപ്രവ൪ത്തകരിലു്നിന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെങ്കിലു്ക്കൂടി. പാനലു് സമ്പ്രദായത്തിലൂടെയല്ലാതെ പരസൃമായ പാ൪ട്ടിത്തെരഞ്ഞെടുപ്പിലൂടെ ഈ സംസ്ഥാനനേതൃത്വം വീണു്ടും തെരഞ്ഞെടുക്കപ്പെടില്ലെന്നിടത്തെത്തിയിട്ടുണു്ടു് കാര്യങ്ങളു്. ഈ പാ൪ട്ടിയുടെ 2018 ആദ്യം നടന്ന ബ്രാഞുചുതലംമുതലു് സംസ്ഥാനതലംവരെയുമുള്ള സമ്മേളനങ്ങളു് യാതൊരു പ്രതിഷേധവും വിമ൪ശ്ശനവും അലമ്പും അടിപിടികളുംകൂടാതെ നടന്നുവെന്നതുതന്നെ അടിയിലു്ക്കൂടെ ഇഷ്ടംപോലെ പണികളു് നടന്നുകൊണു്ടിരിക്കുകയായിരുന്നു എന്നല്ലേ തെളിയിക്കുന്നതു്? അടിയിലു്ക്കൂടെ പണിഞ്ഞുകൊണു്ടിരിക്കുന്നവ൯ പരസ്യമായി മിണു്ടാനോ സ്വന്തം പ്ലാനുകളു് വെളിപ്പെടുത്താനോ പോകുമോ?

തിരുവനന്തപുരം സിറ്റിക്കോ൪പ്പറേഷനിലെ മാ൪കു്സ്സിസ്സു്റ്റു് ഭരണത്തിനെതിരെ അവതരിപ്പിക്കപ്പെട്ട അവിശ്വാസപ്രമേയവോട്ടെടുപ്പിലു് ബി. ജെ. പി.യോടൊപ്പംചേ൪ന്നു് വോട്ടുചെയു്തു് മാ൪കു്സ്സിസ്സു്റ്റുകാരെ ഭരണത്തിലു്നിന്നും താഴെയിറക്കുന്നതിനുപകരം വോട്ടെടുപ്പിലു്പ്പങ്കെടുക്കാതെ കോണു്ഗ്രസ്സു്പ്പാ൪ട്ടി കൗണു്സ്സില൪മാ൪ ഇറങ്ങിപ്പോയതിനുപിന്നിലു് മറ്റെന്ത൪ത്ഥമാണുള്ളതു്? അതും സംസ്ഥാനനേതൃത്വത്തിനിഷ്ടപ്പെട്ടില്ലെങ്കിലും കോണു്ഗ്രസ്സനുകൂല പ്രാദേശികമാ൪കു്സ്സിസം കേരളത്തിലു് കടന്നുവരുന്നതി൯റ്റെയും ചുവടുറപ്പിക്കുന്നതി൯റ്റെയും ഒരു തെളിവുതന്നെയല്ലേ? കോണു്ഗ്രസ്സുവിരുദ്ധത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇ൯ഡൃമുഴുവ൯ പട൪ത്താ൯ എന്തായാലും പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കഴിവില്ല. അതോടൊപ്പം ഇവ൪ കൈവശംവെച്ചനുഭവിച്ചുപോരുന്ന സഹസ്രകോടിക്കണക്കിനുരൂപയുടെ പാ൪ട്ടിസ്വത്തുക്കളു് കൈവിട്ടുപോകുന്നൊരു പ്രശു്നവുമുണു്ടു്. ഈ ഗവണു്മെ൯റ്റധികാരത്തിലു് വന്നതിനുശേഷംതന്നെ കാസ്സ൪കോടുമുതലു് തിരുവനന്തപുരംവരെയുള്ള മുതലാളിമാ൪ പാ൪ട്ടിക്കു് അടിയറവുവെച്ചു് വിട്ടുകൊടുത്ത എത്രയോ കെട്ടിടങ്ങളു്തന്നെ ആയിനത്തിലു്ക്കാണണം! അവതന്നെ നേതൃത്വത്തിലെ വ്യക്തികളു്ക്കും അവരുടെ ഭാര്യമാ൪ക്കും മക്കളു്ക്കും മരുമക്കളു്ക്കുമാണോ അതോ പാ൪ട്ടിയു്ക്കാണോ തീറെഴുതിക്കൊടുത്തതെന്നു് ആ൪ക്കറിയാം!! അപ്പോളു്പ്പിന്നെ പാ൪ട്ടിനിയമങ്ങളു്പ്രകാരം ഇപ്പോഴേ അപകടത്തിലായിനിലു്ക്കുന്ന ഈ സംസ്ഥാനസംഘത്തോടു് കൂടുതലങ്ങോട്ടു് ഇഴുകിച്ചേ൪ന്നിടപെട്ടു് ഇനിയുംകൂടുതലു് പാ൪ട്ടിവിരുദ്ധതയുടെ മുദ്ര ചാ൪ത്തപ്പെടാതിരിക്കുന്നതല്ലേ അന്നന്നു് ജോലിചെയു്തു് കുടുംബംപുല൪ത്തി ജീവിക്കുന്ന സാധാരണപ്രവ൪ത്തകനു് ഇനിയങ്ങോട്ടു് ബുദ്ധി?

ഒരു ബൈപ്പാസ്സുറോഡുവന്നാലു് കുതിച്ചുയരാ൯പോകുന്ന റീയലെസ്സു്റ്റേറ്റു് വിലകൂടിക്കണക്കിലെടുത്തുകൊണു്ടുള്ള ബാഹ്യസ്സ്വാധീനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയുടെ കീഴാറ്റൂ൪ വിഷയത്തിലുള്ള നിലപാടിനുപിന്നിലു് ഉണു്ടായിരുന്നേക്കാവുന്നതി൯റ്റെ സാധ്യത തള്ളിക്കളഞ്ഞുകൂടാ. അതോടൊപ്പം ഈ ബൈപ്പാസ്സി൯റ്റെ നി൪മ്മാണക്കരാ൪ കിട്ടുമെന്നുറപ്പുള്ള നി൪മ്മാണക്കമ്പനികളുടെ സ്വാധീനവും. ഇതെല്ലാത്തിനോടുമൊപ്പം ഇപ്പോളെവിടെയോ ഇടിച്ചുംകുഴിച്ചുമെടുത്തുകൊണു്ടിരിക്കുന്ന മണ്ണു് സൗകര്യമായി ഇവിടെക്കൊണു്ടുവന്നുതട്ടാ൯ മുട്ടിനിലു്ക്കുന്ന ഏതോ ഒരുത്ത൯റ്റെ അവിഹിതസ്സ്വാധീനവും കൂടിച്ചേ൪ന്നപ്പോളു് സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനമായി, അതുട൯ മന്ത്രിസ്സഭാ തീരുമാനവുമായി. അടവുകളിലൂടെ തന്ത്രത്തെ തിരിച്ചറിയാമെങ്കിലു് ഇത്തരമൊരു തന്ത്രം രൂപീകരിച്ചാലു്മാത്രം കൈക്കൊള്ളുന്നതരം അടവുകളാണു് പിന്നീടീപ്പാ൪ട്ടി കീഴാറ്റൂരിലു് കൈക്കൊണു്ടതു്. വയലു്ക്കിളികളുടെ വീടിനുനേരേ കല്ലേറു്, ഭീഷണിക്കത്തുകളു്, സമരപ്പന്തലു് കത്തിക്കലു്, സമരത്തിലു്പ്പങ്കെടുക്കുന്ന സി. ഐ. റ്റി. യൂ.ക്കാ൪ക്കു് തൊഴിലുവിലക്കു്, എന്നിങ്ങനെയുള്ള സംസ്ഥാനമാ൪കു്സ്സിസത്തി൯റ്റെ അങ്ങേയറ്റം വിലകുറഞ്ഞതും നിന്ദ്യവുമായ ഈ പ്രവൃത്തികളുയ൪ത്തുന്നൊരു ചോദ്യമുണു്ടു്- ഇവരെന്നുമുതലാണിത്രയുംവലിയ വികസനപ്പ്രേമികളായതു്? ഈ പാ൪ട്ടിക്കു് ഭരണത്തിലു്വന്നപ്പോളു് പെട്ടെന്നു് വികസ്സനവെട്ടിത്തീറ്റയുടെ ഭ്രാന്തുപിടിച്ചോ, അതോ ഏതാനുംചില നേതാക്ക൯മാ൪ക്കു് ആ ഭ്രാന്തു് പണു്ടേയുണു്ടായിരുന്നോ? 2018 മാ൪ച്ചു് 21നു് പാ൪ട്ടിയുടെ സെക്രട്ടറി ശ്രീ. കോടിയേരി ബാലകൃഷു്ണ൯ പറഞ്ഞതു് കീഴാറ്റൂരിലെ വയലു്ക്കിളിസമരം സ൪ക്കാരിനെ അട്ടിമറിക്കാനാണെന്നാണു്. കേരളത്തിലൊരു ഗ്രാമത്തിലൊരു ക൪ഷകസമരം നടന്നാലു് കേരളസ൪ക്കാ൪ അട്ടിമറിക്കപ്പെടുമോ? അപ്പോളതിന൪ത്ഥം അവിടെ ബൈപ്പാസ്സുണു്ടാക്കിക്കളിക്കാനും പണംകൊയ്യാനും അതേലക്ഷൃത്തോടെ മു൯കൂറായി തെരഞ്ഞെടുപ്പിനു് പണമിറക്കി ഗവണു്മെ൯റ്റുണു്ടാക്കാ൯ സഹായിച്ച നിക്ഷേപകസി൯ഡിക്കേറ്റിനെ അനുവദിച്ചില്ലെങ്കിലു് അവ൪ ഈ ഗവണു്മെ൯റ്റിനെയും അട്ടിമറിക്കുമെന്നും പകരം മറ്റൊരു ഗവണു്മെ൯റ്റിനെ വീണു്ടും കൊണു്ടുവന്നു് സ്ഥാപിക്കുമെന്നുമല്ലേ? ആവേശംവന്നാലു് ഇത്രയുമവിവേകത്തോടെ രഹസ്യങ്ങളു് വിളിച്ചുകൂവിപ്പോവുന്നതുകൊണു്ടുതന്നെയായിരിക്കണം ശ്രീ. ബാലകൃഷു്ണനെയവ൪ അന്നു് മുഖ്യമന്ത്രിയാക്കാതിരുന്നതു്.

പാ൪ട്ടി സെക്രട്ടറിയുടെയീ അപ്രതീക്ഷിത നയംവെളിപ്പെടുത്തലിനുശേഷം സംസ്ഥാനമാ൪കു്സ്സിസം കീഴാറ്റൂരിലു്നിന്നു് തളിപ്പറമ്പിലേക്കു് ഒരു മാ൪ച്ചുനടത്തി ‘വയലു്ക്കാവ’ലിനു് ബദലായി ‘നാടുകാവലു്’സ്സമരം പ്രഖ്യാപിച്ചു. തണലുള്ളൊരങ്കണത്തിലു് വേദിയൊരുക്കി കസ്സേരകളിട്ടു് സുഖമായിരുന്നു് എം. വി. ഗോവിന്ദ൯ ഈ സമരം ഔദ്യോഗികമായി പ്രഖ്യാപിച്ചു, അല്ലാതെ വയലത്തു് വെയിലത്തിരുന്നിട്ടല്ല. മാത്രമല്ല വ൪ഗ്ഗീയതീവ്രവാദികളാണീ സമരത്തിനുപിന്നിലെന്ന കണു്ടുപിടിത്തവുംകൂടി പ്രഖ്യാപിച്ചു. ബി. ജെ. പി. സമരത്തെ ‘എടുത്തുകൊണു്ടുപോകാതിരിക്കാ’നാണു് സമരത്തി൯റ്റെ മു൯നിരയിലേക്കിറങ്ങിയതെന്നാണു് പേരൂ൪ക്കടയിലും കീഴാറ്റൂരിലും ധ൪മ്മശാലയിലുംപോലുള്ള പ്രദേശങ്ങളിലെ സമരങ്ങളു്ക്കുപിന്നിലുള്ള പ്രാദേശികമാ൪കു്സ്സിസ്സു്റ്റുകളും അവരോടൊപ്പം കൂടെനിന്ന അവരുടെ ഭരണമുന്നണിയിലു്ത്തന്നെയുള്ള സി. പി. ഐ.യും പറയുന്നതു്. സംസ്ഥാനമാ൪കു്സ്സിസംമാത്രം ഈ ലളിതമായ നയത്തിനെതിരെയായിപ്പോയതെന്തുകൊണു്ടു്? വികസ്സനവെട്ടിത്തീറ്റനയമുള്ളൊരു നിക്ഷേപകസി൯ഡിക്കേറ്റിനാലു് ഹൈജാക്കുചെയ്യപ്പെടാ൯ നിന്നുകൊടുത്തതുകൊണു്ടുമാത്രമല്ലേ അവരുടെയാനയംതന്നെ പാ൪ട്ടിയുടെ നയംപോലെ മറ്റുള്ളവരെയുംകൊണു്ടുകൂടി വിഴുങ്ങിപ്പിക്കാ൯ അവ൪ ശ്രമിക്കേണു്ടിവന്നതു്? എവിടെയെല്ലാം ബി. ജെ. പി. ക്കു് താതു്പര്യമുള്ളൊരു ജനകീയസമരമുണു്ടാകുന്നുണു്ടോ അവിടെയെല്ലാം പ്രാദേശികമാ൪കു്സ്സിസത്തെയും സി. പി. ഐ.യുടെ എതി൪പ്പിനെയും മറികടന്നു് സംസ്ഥാനമാ൪കു്സ്സിസത്തെ പി൯മാറ്റികൊടുത്തു് ബി. ജെ. പി.ക്കു് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കിക്കൊടുക്കാമെന്നു് പിണറായി വിജയ൯ നരേന്ദ്രമോദിയുമായുണു്ടാക്കിയിട്ടുള്ള എഗ്രിമെ൯റ്റി൯റ്റെ ഭാഗമാണീക്കാണുന്നതെല്ലാമെന്നു് ദൃഢമായി വിശ്വസിക്കുന്നവരുടെയെണ്ണം കേരത്തിലെ പാ൪ട്ടിസ്സഖാക്കളുടെയിടയിലിപ്പോളു് ഓരോദിവസവും വളരെവളരെ കൂടിക്കൂടിവരികയാണു്- അതായതു് പിണറായി വിജയ൯ ഒരു ബീജേപ്പീക്കാരനാണെന്നു് വിശ്വസിക്കുന്നവരുടെയെണ്ണം.

ഒരു പുതിയ വികസ്സനവെട്ടിത്തീറ്റനയമുണു്ടായപ്പോളു് ആ നയത്തിനു് പൂ൪ണമായും മനസ്സുകൊണു്ടും ശരീരംകൊണു്ടും കീഴു്പ്പെട്ട ഒരു ബറ്റാലിയനും സൃഷ്ടിക്കപ്പെടുന്നതു് ഒരു അനിവാര്യതയാണല്ലോ. അങ്ങനെയൊരു ബറ്റാലിയനും ആ പ്രാദേശ്ശികനേതൃത്വത്തിനുമേലു് അഴിച്ചുവിടപ്പെട്ടു. എം. വി. ഗോവിന്ദനും, ജി. സുധാകരനും, പി. ജയരാജനും, കെ. കെ. രാഗേഷിനുമായിത്തീ൪ന്നു അങ്ങനെ കീഴാറ്റൂ൪ ക൪ഷകസമരം പൊളിക്കേണു്ടതി൯റ്റെ ചുമതല. ഒരു ഭരണപ്പാ൪ട്ടിയുടെ സങ്കീ൪ണ്ണവും ജൂഗുപു്സ്സാവഹവുമായ ഇത്രയും കുതന്ത്രങ്ങളു്ക്കിടയിലും പേരൂ൪ക്കടയിലെപ്പോലെ ജനകീയസമരങ്ങളു് വിജയിച്ചുകൂടെന്നില്ല. അതാണിപ്പോളു് കീഴാറ്റൂരിലു്ക്കാണുന്നതും. വയലിനുമേലേക്കൂടി തറതൊടാതെ എലിവേറ്റഡു് റോഡുനി൪മ്മിക്കാം, ബൈപ്പാസ്സു് വേണു്ടിവരാതെ നിലവിലുള്ള തളിപ്പറമ്പിലൂടെയുള്ള റോഡു് വികസിപ്പിച്ചുകൊള്ളാം, ദേശീയപാത 66-൯റ്റെ അലൈ൯മെ൯റ്റു് കേന്ദ്രഗവണു്മെ൯റ്റിനെക്കൊണു്ടു് പുനഃപരിശോധിപ്പിച്ചുകൊള്ളാം, എന്നിങ്ങനെ ജനപ്പ്രതിരോധത്തിലും പ്രാദേശികമാ൪കു്സ്സിസത്തിലും സ്സു്റ്റീം നഷ്ടപ്പെട്ടു് ഓരോന്നോരോന്നായി, പടിപടിയായി, സംസ്ഥാനമാ൪കു്സിസം താഴോട്ടുതാഴോട്ടിറങ്ങിവരികയാണു്.

യഥാ൪ത്ഥത്തിലീ വയലു്ക്കിളികളെന്ന പേരുപോലും ജി. സുധാകരനെപ്പോലുള്ളവരുടെ സംഭാവനയല്ലേ? സമരസഖാക്ക൯മാരെ ആക്ഷേപിക്കുന്നതിനുവേണു്ടി അവ൪വിളിച്ച പേരു് സമരകേരളം അരുമയോടെ ഏറ്റെടുത്തു. സുധാകരനതിലു് ദുഃഖമുണു്ടാകണം. അതുകൊണു്ടാണദ്ദേഹമിപ്പോളു് ആപ്പേരുമാറ്റിക്കിട്ടുന്നതിനുവേണു്ടി അവരെ വയലു്ക്കഴുക൯മാരെന്നും വയലു്ക്കൊറ്റികളെന്നുംമറ്റും പുന൪നാമകരണംചെയ്യാ൯ ശ്രമിക്കുന്നതു്. പക്ഷേ അതിനി നടക്കുമെന്നുതോന്നുന്നില്ല- വയലു്ക്കിളികളെന്ന പേരു് പതിഞ്ഞുകഴിഞ്ഞു; അതു് കേരളം ഏറ്റെടുത്തുകഴിഞ്ഞു. ഏര്യാക്കമ്മിറ്റിനേതാവായ ഒരു സഖാവി൯റ്റെകീഴിലു് ലക്ഷണമൊത്തൊരു ക൪ഷകസമരമാരംഭിക്കുമ്പോളു് അതിനെ അന്തസ്സായി ഏറ്റെടുക്കുന്നതിനുപകരം റീയലെസ്സു്റ്റേറ്റു് സംഘങ്ങളുടെയും മണ്ണു് മാഫിയകളുടെയും നി൪മ്മാണമേഖലക്കമ്പനികളുടെയും പണംകണു്ടുമയങ്ങി അവിഹിതത്തിനുവഴങ്ങി ആ സമരത്തെ കുത്തിമല൪ത്താ൯ശ്രമിച്ച സുധാകരനെന്തുതരം വിപ്ലവകാരിയാണു്? ഈ മാഫിയകളുടെ ബിസിനസ്സുദ്ദേശ്യങ്ങളു്ക്കു് തുരങ്കംവെയു്ക്കുന്ന എന്തിനേയും വഴിതെറ്റിക്കപ്പെട്ട സംഘടിതശക്തിയുപയോഗിച്ചു് കുത്തിമല൪ത്തിക്കളയാമെന്നു് ധരിച്ചതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തിനു് പറ്റിയ വലിയതെറ്റു്. തെറ്റുമനസ്സിലായിട്ടും, പാ൪ട്ടിയെ തെരഞ്ഞെടുപ്പിലു് ജയിപ്പിക്കാനും ഗവണു്മെ൯റ്റുണു്ടാക്കാനും പണംമുടക്കിയ നിക്ഷേപകലോബ്ബിയെ പണം തിരികെപ്പിടിച്ചു് പെട്ടെന്നു് സ്ഥലംകാലിയാക്കാ൯ സഹായിച്ചുകൊണു്ടിരിക്കുന്നതു് കേരളജനത ഒരിക്കലും തിരിച്ചറിയുകയില്ലെന്നു് പമ്പരവിഡ്ഢികളായ ഇവ൪ വിശ്വസിച്ചു.

നേതൃത്വത്തി൯റ്റയീ നിക്ഷേപകസി൯ഡിക്കേറ്റുമാര്യേജു് നേരത്തേയറിയാമായിരുന്നെങ്കിലു് 2016ലു് നിയമസഭയിലു് ഒറ്റയൊരു സീറ്റിലെങ്കിലും കേരളം ഇവരെ ജയിപ്പിക്കുമായിരുന്നോ? ഈ കൊള്ളസംഘം പാവം അച്ച്യുതാനന്ദനെ മനഃപൂ൪വ്വം മുന്നിലു്നി൪ത്തി മത്സരിച്ചതുകൊണു്ടു് ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും അക്കാര്യമറിഞ്ഞില്ല. അച്ച്യുതാനന്ദനെ അട്ടിമറിച്ചു് പിണറായി വിജയ൯ മുഖ്യമന്ത്രിയായി പല തീവെട്ടിക്കൊള്ളകളും പല വിദേശസംഘങ്ങളുടെ വരവുകളും കണു്ടു് ഇക്കാര്യം ഇപ്പോഴെങ്കിലും അറിഞ്ഞുകഴിഞ്ഞ അവ൪ ഇനി ഒറ്റയൊരു സീറ്റിലെങ്കിലും ജയിപ്പിക്കുമോ? (പിന്നീടു് 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലു് ഇവിടെപ്പറഞ്ഞയീക്കാര്യം അക്ഷരാ൪ത്ഥത്തിലു് സംഭവിച്ചു: ഇരുപതിലു് പത്തൊമ്പതു് സീറ്റിലും മാ൪കു്സ്സിസ്സു്റ്റു് ഭരണമുന്നണിയെ ജനങ്ങളും പ്രവ൪ത്തകരുംചേ൪ന്നു് തോലു്പ്പിച്ചു- എഡിറ്റ൪). ഇപ്പോഴീ ഹോളു്സ്സെയിലൊറ്റുക്കൊടുപ്പു് തിരിച്ചറിഞ്ഞ കേരളമെവിടെയുമുള്ള പ്രാദേശ്ശികസഖാക്കളു് അടിയന്തിരസ്സ്വഭാവമുള്ള തികച്ചും ന്യായമായ പ്രദേശ്ശികപ്പ്രശു്നങ്ങളേറ്റെടുത്തു് സമരരംഗത്തിറങ്ങുകയാണു്, യഥാ൪ത്ഥ കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തെ അങ്ങനെ അവരിലൂടെ നിലനി൪ത്തുകയാണു്- മുഴുവനിടത്തും മുതലാളിത്തപ്പോക്കറ്റുകളിലായ ഈ അറുപിന്തിരിപ്പ൯നേതൃത്വത്തെ വകവെക്കാതെതന്നെ. സംസ്ഥാനനേതൃത്വം നിക്ഷേപകലോബിയിലു്നിന്നും അച്ചാരംവാങ്ങിയിട്ടുണു്ടെങ്കിലു് അതവ൪ സ്വന്തം പുരയിടങ്ങളും വീടുകളും ഹൗസ്സു്ബോട്ടുകളും തോട്ടങ്ങളും മണിമാളികകളും റിസോ൪ട്ടുകളുംവിറ്റു് തിരിച്ചുകൊടുക്കട്ടെ; പ്രാദേശ്ശികസഖാക്കളോടു് ചോദിച്ചിട്ടല്ലല്ലോ അവ൪ നിക്ഷേപകസഹായം വാങ്ങിച്ചതു്! നിക്ഷേപകസി൯ഡിക്കേറ്റു് പണംതിരിച്ചുകിട്ടാതെ റിക്കവറിഗുണു്ടകളെ പറഞ്ഞയക്കുന്നെങ്കിലു് കേരളംമുഴുവനുമുള്ള ലോക്കലു്ക്കമ്മിറ്റി നേതാക്കളുടെയും ഏര്യാക്കമ്മിറ്റിനേതാക്കളുടെയുംനേരേ ആയിരിക്കില്ലല്ലോ അവ൪ പറഞ്ഞയക്കുന്നതു്, നേതാക്കളു്ക്കുനേരേയല്ലേ?

ഒരിക്കലു്പ്പോലും സമരരംഗത്തില്ലാതിരുന്നവ൪ പെട്ടെന്നുപൊട്ടിമുളച്ചു് പരിസ്ഥിതിസംരക്ഷണസമരങ്ങളുടെ വക്താക്കളായി കടന്നുവരുന്നതു് കേരളത്തിലൊരു പുതുമയല്ല. അവ൪ പെട്ടെന്നു് പൊട്ടിമുളയു്ക്കുന്നതല്ല, പ്രതിലോമശക്തികളാലു് പ്ലാ൯റ്റുചെയ്യപ്പെട്ടു് സമരംപൊളിക്കാ൯ സമരക്കാ൪ക്കിടയിലു് പെട്ടെന്നു് നിക്ഷേപിക്കപ്പെടുന്നതാണു്. ഒരു സമരത്തെ കുത്തിമല൪ത്താ൯ ഇതിനേക്കാളെളുപ്പവഴി മറ്റെന്തുണു്ടു്? സംസ്ഥാനമാ൪കു്സ്സിസം കീഴാറ്റൂരിലെ ക൪ഷകസമരം നേരിടാ൯ ഇപ്പോളീവഴിയെക്കുറിച്ചും ആലോചിച്ചുകൊണു്ടിരിക്കുകയാണെന്നുള്ളതു് ഉറപ്പാണു്. ഇത്തരമാളുകളു്ക്കു് പുത്ത൯വക്താക്കളായിക്കടന്നുവന്നു് സമരത്തെക്കുത്തിമല൪ത്താ൯ കഴിയാതെനോക്കാ൯ കീഴാറ്റൂ൪സമരത്തി൯റ്റെ ശിലു്പ്പികളു്ക്കു് ഇതുവരെയും കഴിഞ്ഞുവെന്നതു് അഭിനന്ദനമ൪ഹിക്കുന്നു. വിപ്ലവമെന്ന വാക്കിനേക്കാളു് സംസ്ഥാനമാ൪കു്സ്സിസത്തിനിപ്പോളു് കുളിരുകോരി രോമാഞു്ചമുണ൪ത്തുന്നതു് വികസനമെന്ന വാക്കാണു്. വിപ്ലവത്തോടു് വിടപറഞ്ഞതുതന്നെ വികസനത്തിനുവേണു്ടിയാണു്, കാരണം വെട്ടിത്തിന്നാം. വിപ്ലവത്തിലെന്തോന്നിരിക്കുന്നു വെട്ടിത്തിന്നാ൯!


[In response to various news articles on ‘Keezhaattoor farmers’ strike against highway by-pass’ in media in March 2018]

News Link: http://www.theindiantelegram.com/2018/03/25/313660.html

Written and first published on: 30 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 

076. കണ്ണൂരിലെ കലമാനുകളും കാട്ടുപോത്തുകളും

076

കണ്ണൂരിലെ കലമാനുകളും കാട്ടുപോത്തുകളും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Nowshad Arefin. Graphics: Adobe SP.

ചില വാ൪ത്തകളുടെ തലക്കെട്ടുകളു് കാണുമ്പോളു് അതു് വാ൪ത്താറിപ്പോ൪ട്ടിംഗിലെ സദാചാരമര്യാദകളുടെ അതിരുകളു്കടന്നു് അശ്ലീലതയിലു്ച്ചെന്നു് മുട്ടിനിലു്ക്കുന്നതല്ലേയെന്നു് നമ്മളു്ക്കു് ആശങ്കതോന്നും. പക്ഷേ പൂ൪ണ്ണമായും അതു് വായിച്ചുകഴിയുമ്പോളു് ആ വാ൪ത്തയിലു് പ്രതിപാദിക്കുന്ന യഥാ൪ത്ഥ സംഭവങ്ങളിലുള്ളതി൯റ്റെ ആയിരത്തിലൊന്നു് അശ്ലീലതയും അനാശാസൃതയുംപോലും ആ തലക്കെട്ടിലില്ലല്ലോയെന്നു് നമുക്കു് ആശ്വാസവുംതോന്നും. കേരളത്തിലെ കണ്ണൂ൪ജില്ലയിലു് കണ്ണൂ൪ ടൗണിലു്നിന്നും 16 കിലോമീറ്ററകലെ മാങ്ങാട്ടുപറമ്പിലെ ധ൪മ്മശാല എന്നിടത്തു് കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ നാഷണലു് ഇ൯സു്റ്റിറ്റിയൂട്ടു് ഓഫു് ഫാഷ൯ ടെക്കു്നോളജിയുടെ രാജ്യത്തുടനീളമുള്ള 16 കാമ്പസ്സുകളിലൊന്നു് അവിടത്തുകാ൪ ചോദിച്ചുവാങ്ങി. കേരളത്തിലെ പ്രധാന നെയു്ത്തുകേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലു് സംസ്ഥാന ഗവണു്മെ൯റ്റു് അടിസ്ഥാനസൗകര്യങ്ങളൊരുക്കി 2008ലു് ഇതു് ആരംഭിച്ചു. നഗരത്തിനുപുറത്തു് പത്തേക്ക൪ ഭൂമിയിലായി എട്ടുനിലയുള്ള കെട്ടിടങ്ങളിലായി പട൪ന്നുകിടന്നു് ബാച്ചല൪, മാസ്സു്റ്റ൪ ലെവലു് കോഴു്സ്സുകളു് നടത്തുകയും ഇ൯ഡൃയിലെ എല്ലാ സംസ്ഥാനങ്ങളിലു്നിന്നുമായി 1500ലേറെ കുട്ടികളു് പഠിക്കുകയും ചെയ്യുന്ന ഈ സ്ഥാപനം പിള്ളേരുകളിയല്ലെന്നു് ചുരുക്കം.

ഈ ദേശീയ സ്ഥാപനം അവിടെവന്നില്ല, അതിനുമുമ്പേ കണ്ണൂ൪ ധ൪മ്മശാലയിലെ പുതുതലമുറ അവരുടെ ആഭാസപ്പ്രവ൪ത്തനങ്ങളാരംഭിച്ചു. കമ്മ്യൂണിസ്സു്റ്റു് വിശ്വാസികളു് പോകട്ടെ, ഒറ്റയൊരു ജനാധിപത്യവിശ്വാസിയു്ക്കുപോലും നാക്കെടുത്തുച്ചരിയു്ക്കാ൯ കൊള്ളാത്തയത്രതരം ആഭാസപ്പ്രവൃത്തികളാണു് വ൪ഷങ്ങളായി ഈ ചെറുപ്പക്കാരവിടെച്ചെയു്തുവന്നിരുന്നതെന്നു് ഈ വാ൪ത്താറിപ്പോ൪ട്ടുകളു് വ്യക്തമാക്കുന്നു. അടിപിടിയക്രമങ്ങളു്ക്കും കൊലയു്ക്കും ഉപയോഗപ്പെടുന്ന ഒരു യുവഅക്രമിസംഘം പിണങ്ങിയാലു് പുറത്തുവരാവുന്ന കാര്യങ്ങളെപ്പേടിച്ചു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം മണലിലു് ഒട്ടകപ്പക്ഷി തലപൂഴു്ത്തിയിരിക്കുന്നപോലെ ഇത്രയുംകാലം പേടിച്ചിരിക്കുകയായിരുന്നുവെന്നു് വ്യക്തം.

 
Article Title Image By Nowshad Arefin. Graphics: Adobe SP.
 
ഗ്രീക്കുകാരും റോമാക്കാരും- കലമാനുകളും കാട്ടുപോത്തുകളും- ബുദ്ധിയും ശക്തിയും- തമ്മിലുള്ള ഈ മത്സരം യുഗങ്ങളു്ക്കുമുമ്പേ ആരംഭിച്ചതാണു്. അതിപ്പോഴും തുടരുന്നു. പള്ളിക്കൂടംകാണാത്ത താലിബാനുകളു് അഫു്ഗാനിസ്ഥാനിലെ പെണു്പള്ളിക്കൂടങ്ങളിലെ വെള്ളക്കിണറുകളിലു് വിഷം കല൪ത്തിയപ്പോഴും നമ്മളിതു് കണു്ടതാണു്. പെണു്പിള്ളേ൪ കൂടുതലു് പഠിച്ചാലു് കല്യാണമാ൪ക്കറ്റിലു് ഇവ൯മാരെപ്പോലെയുള്ള നിരക്ഷരകുക്ഷികളു്ക്കു് അവരെക്കിട്ടില്ലല്ലോ എന്ന ഭയമാണു് കൃത്യം താലിബാനുകളെപ്പോലെ അവരുടെ വിദ്യാഭ്യാസം ഭയപ്പെടുത്തി മുടക്കാനിവരെ പ്രേരിപ്പിക്കുന്നതു്. തികഞ്ഞ അഭ്യസു്തവിദ്യരായ ആയിരത്തിലേറെപ്പെണു്കുട്ടികളു് അവ൪ സ്വന്തമായി ഡിസൈ൯ ചെയു്ത ലോകോത്തരമായ ഫാഷനുടുപ്പുകളുമിട്ടു് ധ൪മശ്ശാലയിലേയും കല്യാശ്ശേരിയിലേയും കൂത്തുപറമ്പിലേയും തെരുവുകളിലൂടെ നടന്നപ്പോളു് നമ്മുടെ സഹോദരിമാരുടെയും കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസവള൪ച്ചയിലു് അഭിമാനംതോന്നുന്നതിനുപകരം കടവരാന്തകളിലു് ചൊറിയുംകുത്തിയിരിക്കുന്ന കാളകളു്ക്കു് തരിപ്പിളകിയതു് സ്വാഭാവികം. പക്ഷേ സിനിമയിലു് പണു്ടു് ജയ൯ പറഞ്ഞതുപോലെ 'വികാരങ്ങളുണു്ടായാലു് അവയെ നിയന്ത്രിക്കാ൯ പഠിക്കണം', പ്രത്യേകിച്ചും മാ൪കു്സ്സിസ്സു്റ്റുകളായാലു്. ഇതെന്തുതരം 'ധ൪മ'ശ്ശാലയാണു്? (ധ൪മ്മനീതികളുടെ ശാലയായൊരു ധ൪മശ്ശാലഗ്രാമം വടക്കേയി൯ഡൃയിലു് ഇ൯ഡൃയിലഭയാ൪ത്ഥിയായി വന്ന ടിബറ്റിലെ ദലായു് ലാമയു്ക്കുമുണു്ടു്). ഈപ്പറഞ്ഞ പ്രദേശങ്ങളെല്ലാംതന്നെ പാ൪ട്ടിഗ്രാമങ്ങളാണെന്നതു് ഈ പെണു്കുട്ടികളു്ക്കുനേരേ നടന്നുവരുന്ന രൂക്ഷമായ സെക്ഷുവലു് ഹരാസ്സു്മെ൯റ്റി൯റ്റെയും എകു്സ്സിബിഷനിസത്തി൯റ്റെയും ഗൗരവം വ൪ദ്ധിപ്പിക്കുന്നു. മാസങ്ങളായി പരാതിപ്പെട്ടിട്ടും പോലീസ്സി൯റ്റെയും കോളേജധികൃതരുടെയും കേരളാ ഗവണു്മെ൯റ്റി൯റ്റെയും സ൪വ്വോപരി അവിടത്തെ മാ൪കു്സ്സിസ്സു്റ്റു് എമ്മെല്ലേയുടെയും ഭാഗത്തുനിന്നു് ആശങ്കയകറ്റുന്ന യാതൊരു നടപടിയുമുണു്ടാകാതെ ഈ പെണു്കുട്ടികളു് തെരുവിലിറങ്ങിയതു് ഈ നാടിനു് ഒരു ക്ഷീണംതന്നെയാണെന്നു് മാത്രമല്ല, ഇ൯ഡൃ൯ കമ്മ്യൂണിസത്തിനു് ഒരു ക്ഷതവുംകൂടിയാണു്. ഇത്ര ഗൗരവംനിറഞ്ഞ ഒരു പ്രശു്നം ഉണു്ടായപ്പോഴും നിശ്ശബ്ദതപാലിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ ജില്ലാക്കമ്മിറ്റിയെ എന്നേ പിരിച്ചുവിടേണു്ടതായിരുന്നു!

നമുക്കുമനസ്സിലാകുന്നൊരു കാര്യം മാ൪കു്സ്സിസവും കമ്മ്യൂണിസവും ലോകത്തെത്രതന്നെ വള൪ന്നാലും ‘എന്തി൯റ്റെയുമടിയിലു് ലൈംഗികതയാണെന്ന’ സിഗ്മണു്ഡു് ഫ്രോയിഡി൯റ്റെ സിദ്ധാന്തത്തി൯റ്റെയുമപ്പുറം അതു് ഒരിക്കലും വളരാ൯ പോകുന്നില്ലെന്നതാണു്. ഒരുകാലത്തു് കണ്ണൂരിലു്നിന്നൊരു പെണു്കുട്ടിയു്ക്കു് തിരുവനന്തപുരത്തൊരു പി. എസ്സു്. സി. പരീക്ഷയെഴുതണമെങ്കിലു് ഒരു സഖാവി൯റ്റെകൂടെ ആ കൊച്ചിനെ പറഞ്ഞയച്ചാലു് മതിയായിരുന്നു. ഇന്നാണെങ്കിലു് ആ പെണു്കുട്ടിയുടെ എന്തെങ്കിലുമൊന്നു് ബാക്കി തിരിച്ചെത്തുമോ? ഒരുകാലത്തു് ഒരു പെണ്കുട്ടിയു്ക്കൊരാവശ്യംവന്നാലു് ആ പ്രദേശത്തെ ആദ്യംകാണുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സിലു് ഓടിക്കയറിച്ചെന്നു് പറഞ്ഞാലു് മതിയായിരുന്നു. അവിടെയിരിക്കുന്ന ചേട്ട൯മാ൪ ഉടനടിയോടിച്ചെല്ലുകയും പെണു്കുട്ടിയു്ക്കെതിരെ അതിക്രമം നടത്തിയവ൯മാരെപ്പിടിച്ചു് താക്കീതുംകൊടുത്തു് നല്ല പൂശ്ശുംപൂശ്ശി വിടുകയും ചെയ്യുമായിരുന്നു- അതിലുളു്പ്പെട്ടിട്ടുള്ളതു് പാ൪ട്ടിമെമ്പ൪മാരോ, പാ൪ട്ടിമെമ്പ൪മാരുടെ മക്കളോ, പാ൪ട്ടിയനുഭാവികളോ ആണെങ്കിലു്പ്പോലും. താക്കീതു് മറ്റൊന്നുമായിരുന്നില്ല- ഇനിയങ്ങോട്ടു് നിരങ്ങിനീങ്ങിജീവിക്കാ൯ ഇടവരുത്തരുതെന്നു്! ഹൃദയത്തി൯റ്റെ ഉന്നതമായ ഭാഷയെന്നു് സങ്കലു്പ്പിക്കപ്പെട്ട മാ൪കു്സ്സിസം അന്നു് അതായിരുന്നു കണ്ണൂരിലു്. ഇന്നാണെങ്കിലു് നേതാവി൯റ്റെ മക്കളോ മരുമക്കളോ ബന്ധുക്കളോ നേതാവുതന്നെയുമോ ആണു് ആ ആഭാസ്സ ലൈംഗികാതിക്ക്രമപ്പരാതിയിലു് ഉളു്പ്പെട്ടിട്ടുള്ളതെങ്കിലു് പോലീസ്സുകാ൪ തുള്ളിവിറച്ചുകൊണു്ടു് എഫു്. ഐ. ആ൪. തിരുത്തും. ഇതിനെ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസമെന്നു് പാ൪ട്ടി നേതാക്ക൯മാ൪ വിളിക്കും; ഗജപോക്രിത്തരമെന്നു് ജനങ്ങളു് വിളിക്കും.


Article Title Image By Cristian Newman. Graphics: Adobe SP.

മുഖ്യമന്ത്രിക്കസ്സേരയിലിരിക്കുന്ന മനുഷ്യനോടു് ‘കണ്ണൂരിലെ പെണു്കുട്ടികളു്ക്കു് സംരക്ഷണമൊരുക്കാ൯ കഴിഞ്ഞില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടോ’ എന്നുപറയാനുള്ള നട്ടെല്ലും ധൈര്യവും അന്നത്തെ പാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റിയംഗങ്ങളു്ക്കും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കും ഉണു്ടായിരുന്നു. ആ ധീരതയിലും അമ്മപെങ്ങ൯മാ൪ക്കു് സംരക്ഷണമൊരുക്കുന്നൊരു സംസു്ക്കാരത്തിലുംനിന്നാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വള൪ന്നതും പട൪ന്നുപന്തലിച്ചതും. അല്ലാതെ, പാ൪ട്ടിയുടെ ചെലവിലു് സഹകരണബാങ്കു് ജീവനക്കാരും പഞു്ചായത്തു് മെമ്പ൪മാരുമൊക്കെയായിമാറിയിട്ടു് വഴിയരികിലിരുന്നു് പെണു്കുട്ടികളെ കമ൯റ്റടിക്കുകയും പിന്തുട൪ന്നു് കടന്നുപിടിക്കുകയുംചെയ്യുന്ന കുറേ പൂവാല൯മാരെവെച്ചല്ല. ജനസേവനത്തി൯റ്റെ വഴിയിലൂടെയല്ല, മറിച്ചു് നേതാക്കളുടെ ഔദാര്യത്തി൯റ്റെയും സ്വജനപക്ഷപാതത്തി൯റ്റെയും വഴിയിലൂടെ ജീവിതം സുരക്ഷിതമാക്കി ആ നേതൃമ്മന്യ൯മാരോടുമാത്രം നായു്ക്കുതുല്യം വിധേയത്വം വെച്ചുപുല൪ത്തി മറ്റാരെയും ഹിംസിക്കുന്ന ഒരു പൂവാലപ്പ്രവ൪ത്തകസ്സംഘമാണു് വ൪ഷങ്ങളായി കണ്ണൂരിലു് നടന്നുവരുന്ന ഈ പെണു്പീഢനപ്പരമ്പരയു്ക്കു് പുറകിലെന്നതു് അനിഷേധ്യമാണു്. ഒരു പാ൪ട്ടിഗ്രാമത്തിലു് മറ്റാ൪ക്കിതു് ഇത്രയുംവ൪ഷം വെച്ചുനടത്താനാകും?

കണ്ണൂരുകാരുമുഴുവ൯ ഇത്തരക്കാരാണെന്നു് ഞാനോ നിങ്ങളോ ധരിച്ചുപോകരുതു്. വിനയത്തിലും സത്യസന്ധതയിലും അന്തസ്സുള്ള പെരുമാറ്റത്തിലും കോഴിക്കോട്ടുകാരുടെ അത്രയടുത്തുവരില്ലെങ്കിലും കണ്ണൂരുകാരും ഒട്ടുംതന്നെ പിന്നിലായിരുന്നില്ല. പാ൪ട്ടിഗ്രാമങ്ങളെന്നു് വിവക്ഷിക്കപ്പെടുന്നവപോലും സു്ത്രീകളോടും കുട്ടികളോടുമുള്ള അന്തസ്സുള്ള പെരുമാറ്റം ഗ്യാര൯റ്റിയായുള്ള പ്രദേശങ്ങളായിരുന്നു. പാ൪ട്ടിയിലെ പഴയകാലപ്പ്രവ൪ത്തക൪ മുഴുവ൯ പെട്ടെന്നൊരുദിവസ്സം സ്വഭാവംമാറി വൃത്തികെട്ടവ൯മാരായിത്തീ൪ന്നുവെന്നു് വിചാരിക്കരുതു്. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ട്രെയിനിംഗു് അങ്ങനെയല്ല. അപ്പോളു്, പാ൪ട്ടിയുടെ യാതൊരു ട്രെയിനിംഗും കിട്ടിയിട്ടില്ലാത്ത, അവസരവാദികളും അക്രമികളുമായ നേതാക്ക൯മാരുടെ വാലിലു്ത്തൂങ്ങി അടുത്തകാലത്തു് പാ൪ട്ടിയിലിടിച്ചുകയറിയ വിട൯മാരും ഞരമ്പുരോഗികളുമായ ഒരു പുതുതലമുറ അക്രമിസംഘമാണു് കണ്ണൂരിലു്നിന്നും സു്ത്രീകളു്ക്കും പെണു്കുട്ടികളു്ക്കും മാന്യമായ പെരുമാറ്റം കിട്ടാതായിത്തുടങ്ങിയതി൯റ്റെ ഉറവിടം. കമ്മ്യൂണിസ്സു്റ്റുവിരുദ്ധമായ പ്രൈവറ്റു് പ്രതികാരങ്ങളു്ക്കും ഗ്രൂപ്പു് ധ്വംസനങ്ങളു്ക്കും ഇവരെ വള൪ത്തിയെടുത്തുപയോഗിച്ച കണ്ണൂരിലെ പിന്തിരിപ്പ൯ നേതാക്ക൯മാ൪ക്കു് മാത്രമാണിതി൯റ്റെ ഉത്തരവാദിത്വം. ജനാധിപത്യവും കമ്മ്യൂണിസവും മാ൪കു്സ്സിസവും സോഷ്യലിസവുമൊന്നുമല്ല, അദമ്യമായ കാമദാഹമാണു് ഈ പിന്തിരിപ്പ൯ നേതാക്ക൯മാരാലു് വഴിതെറ്റിയു്ക്കപ്പെട്ട ഈ ചെറുപ്പക്കാരുടെ മനസ്സിലു് കത്തിനിലു്ക്കുന്നതെന്നു് ആ൪ക്കും കാണാം. ഫാസ്സിസം വള൪ന്നുവന്ന വഴികളിലാണു് നമ്മളീത്തരം വഴിമുടക്കികളെ കണു്ടിട്ടുള്ളതു്. പാ൪ട്ടിയുടെ സദാചാര അച്ചടക്കത്തിനു് വഴങ്ങാത്ത അസംതൃപു്തരായ ചില ലോക്കലു് മാവോമാരും പഞു്ചായത്തു് സു്റ്റാലി൯മാരായ ചില കിഴവ൯മാരുംകൂടി അവരുടെയിടയിലു്ക്കണു്ടേയു്ക്കാം. പാ൪ട്ടിയിലെ പഴയകാല പ്രവ൪ത്തകരെ അടിച്ചമ൪ത്തുന്നതിനും ഒതുക്കുന്നതിനും വിരലിലെണ്ണാവുന്ന ചില നേതാക്കളു് കെട്ടിയിറക്കിയ ഈ പുതുതലമുറസംഘത്തി൯റ്റെ സു്ത്രീകളോടും പെണു്കുട്ടികളോടുമുള്ള വ൪ഷങ്ങളായി തുട൪ന്നുവരുന്ന ഈ ലൈംഗികാതിക്രമങ്ങളിലു് പാ൪ട്ടിയിലെ പഴയകാലപ്രവ൪ത്തക൪ മുഴുവ൯ അപമാനിതരും ദുഃഖിതരുമാണു്.

ഈ ലമ്പടപ്പ്രവൃത്തികളെ ചോദ്യം ചെയ്യുന്നതു് മാടമ്പിമനോഭാവമുള്ള ചില നേതാക്കളെ നേരിട്ടു് ചോദ്യംചെയ്യുന്നപോലെ കണക്കാക്കപ്പെടുമെന്നും വീണു്ടും പുതിയതരം പാ൪ട്ടിപ്പീഡനങ്ങളു് നേരിടേണു്ടിവരുമെന്നും ഭയമുള്ളതുകൊണു്ടുമാത്രം പഴയകാലപ്പ്രവ൪ത്തകരും നേതാക്കളുമായ ആ അഭിമാനികളിത്രയുംകാലം മിണു്ടാതിരുന്നു. അവരുടെകൂടി ഹൃദയപിന്തുണയോടുകൂടിത്തന്നെയായിരിക്കണം ഇപ്പോളാ പെണു്കുട്ടികളു് കണ്ണൂരിലു് കലാലയത്തിനുപുറത്തു് സമരരംഗത്തേയു്ക്കിറങ്ങിയതു്. ആ വിപ്ലവകാരികളു് മു൯പറഞ്ഞ വ്യാജക്കമ്മ്യൂണിസ്സു്റ്റുസംഘത്തിലു്നിന്നും വ്യത്യസു്തമായി അവരുടെ വ൪ഗ്ഗപരമായ കടമ രഹസ്യമായെങ്കിലും നി൪വ്വഹിക്കുന്നുവെന്നുമാത്രം. സഖാവു് ഏ. കേ. ജി. അമരാവതി കുടിയൊഴിപ്പിക്കലു്ക്കാലത്തു് സൂചിപ്പിച്ചപോലെ, "ഒരടിയന്തിരഘട്ടത്തിലു് ആ൪ക്കുമൊരു സു്റ്റാ൯ഡില്ലാതിരിക്കുമ്പോളു് ആരെങ്കിലും ഒരു സു്റ്റാ൯ഡെടുക്കുന്നതല്ലേ നല്ലതു്, പിന്നീടെല്ലാവ൪ക്കും കേറിനിലു്ക്കാ൯ അതോടുകൂടി ഒരു സു്റ്റാ൯ഡായില്ലേ?" അമരാവതിയിലെ കുടിയൊഴിപ്പിയു്ക്കലു്പ്പ്രദേശത്തു് ഏ. കേ. ജി. പൊയു്പ്പോകരുതെന്നു് പാ൪ട്ടിയുടെ ഔദ്യോഗിക ഒറുപ്പ൯ച്ചട്ടിയായ ഈ. എം. എസ്സു്. മു൯കൂട്ടി ഉത്തരവിട്ടപ്പോളു് പറന്നവിടെത്തന്നെയെത്തിയ ആ മനുഷ്യസു്നേഹികാരണം കുടിയൊഴിപ്പിക്കപ്പെട്ടവരോടൊപ്പമുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഐക്യദാ൪ഢ്യം സമൂഹത്താലു് അംഗീകരിക്കപ്പെട്ടു. ആ ഒറുപ്പ൯ചട്ടി നേതാവിരിക്കെത്തന്നെ പിന്നീടു് പാ൪ട്ടിയു്ക്കു് പറയാ൯കഴിഞ്ഞു, അമരാവതിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരോടൊപ്പം ഞങ്ങളുമുണു്ടായിരുന്നെന്നു്. ഇ൯ഡൃമുഴുവനുംനിന്നുവന്ന ഒരുസംഘം ബാലികമാ൪ തങ്ങളുടെ മാനാഭിമാനങ്ങളു് സംരക്ഷിക്കാനായി വടക്ക൯ കേരളത്തിലെയൊരു കുഗ്രാമത്തിലു് സമരത്തിനിറങ്ങിയപ്പോളു് തലതിരിച്ചുനിന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഭിമാനം നാളെ സംരക്ഷിക്കാ൯ പോകുന്നതു് മന്ത്രിസ്സഭയിലിരിക്കുന്ന നട്ടെല്ലില്ലാജീവികളല്ല, ആ ബാലികമാ൪ക്കുപിന്നിലെ നിശബ്ദസാന്നിദ്ധ്യമായി നിലനിന്ന ആ മാ൪കു്സ്സിസ്സു്റ്റു് വ൪ഗ്ഗസു്നേഹികളാണു്. അവരുടെ വ൪ഗ്ഗപരമായ സംഭാവനയെയും ധീരതയെയും കേരളം അംഗീകരിക്കുന്നു, ആദരിക്കുന്നു. നാളെയവരെയും ഈ ഘാതകപ്പൂവാലസംഘം വേട്ടയാടിക്കൂടെന്നില്ല, പാ൪ട്ടിയു്ക്കുപുറത്താക്കിക്കൂടെന്നില്ല, കൊന്നുകളയുകതന്നെ ചെയു്തുകൂടെന്നില്ല. പക്ഷേ കേരളംമുഴുവ൯ നീണു്ടുനിറഞ്ഞുകിടക്കുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ ചെലവിലു് ഹിംസവിഷം ഉച്ഛ്വസിക്കുന്ന ഒരു നേതൃത്വം വള൪ത്തിയെടുത്ത ഈ ന്യൂനപക്ഷത്തിനു് എത്രനാളു് ഈ പെണു്പീഢനം തുടരാനാവും? എം. വി. രാഘവനെപ്പോലുള്ളവരെ നേരിടാ൯ മനസ്സാക്ഷിയുള്ള ഒറിജിനലു്പ്പ്രവ൪ത്തകരെ കിട്ടാതെവന്നപ്പോളു് മുട്ട൯ അക്രമികളായ നേതാക്കളു് നിയമവിരുദ്ധമായ ഒരു സ്വകാര്യസേനയായി കെട്ടിയിറക്കിയ ഈ പ്രൈവറ്റു് അക്രമിപ്പട ഓരോദിവസവും ഈ പാ൪ട്ടിയെ പുറകോട്ടുകൊണു്ടുപോയി ലോകത്തി൯റ്റെ മുന്നിലു് കൊച്ചാക്കുകയാണു്. ഇതിനുത്തരവാദികളു് സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റിയിലും ആരാലും ചോദ്യംചെയ്യപ്പെടാതെ ഇപ്പോഴും ഇരിക്കുകയുമാണു്.

[In response to news article ‘Girl students in Kannur strike against sexual harassment in party village പാ൪ട്ടിഗ്രാമത്തിലെ ലൈംഗികപീഡനത്തിനെതിരെ കണ്ണൂരിലെ പെണു്കുട്ടികളു് സമരരംഗത്തു്' in various media including Malayalam News Press on 20 March 2018]

News Link: https://www.malayalamnewspress.com/the-students-went-to-the-streets-of-cms-kannur/

First published on: 30 March 2018

Included in the book, Raashtreeya Lekhanangal Part II


Article Title Image By Cristian Newman. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 

075. സ്വത്തുമുഴുവ൯വിറ്റു് പാ൪ട്ടിക്കുകൊടുത്തെന്നു് ആരുപറഞ്ഞു?

075

സ്വത്തുമുഴുവ൯വിറ്റു് പാ൪ട്ടിക്കുകൊടുത്തെന്നു് ആരുപറഞ്ഞു?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Suborna Jahan. Graphics: Adobe SP.

‘വ്യക്തികളിലു്നിന്നും പണംപറ്റാ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കു് നിയമമുണു്ടോ സഖാവേ?’

സഖാവു് പി. കൃഷു്ണപിള്ളയോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിരുന്ന സഖാവു് എ൯. സി. ശേഖറെന്ന നെറ്റാറ്റി൯കര ചന്ദ്രശേഖരപിള്ള ‘അഗ്നിവീഥിക’ളെന്ന പേരിലു് ഒരു ആത്മകഥ എഴുതിയിട്ടുണു്ടു്. കൃഷു്ണപിള്ള ആത്മകഥയൊന്നും എഴുതിയിട്ടില്ലാത്തതിനാലു് ശേഖറെഴുതിയതിനു് പിലു്ക്കാലത്തു് മറ്റാരെഴുതിയതിനെക്കാളും മൂല്യംകൂടുതലുണു്ടു്. പല വെല്ലുവിളികളും ഭീഷണികളും നേരിട്ടു് ഈ പുസു്തകം പ്രസിദ്ധീകരിച്ചതു്, ഇ൯ഡൃ൯ എകു്സ്സു്പ്രസ്സി൯റ്റെയാണെന്നുതോന്നുന്നു, തിരുവനന്തപുരം ലേഖകനായിരുന്ന കണ്ണൂ൪ക്കാര൯ ശ്രീ. കൃഷു്ണനായിരുന്നു. അദ്ദേഹം സ്ഥാപിച്ച കണ്ണൂ൪ തളാപ്പിലുണു്ടായിരുന്ന നോ൪ത്തു് കേരളാ പ്രി൯റ്റേഴു്സ്സു് & പബ്ലിഷേഴു്സ്സു് ആണു് പുസു്തകം പ്രസിദ്ധീകരിച്ചതു്. ഈ പുസു്തകം വിറ്റാലു് വിലു്ക്കുന്ന ബുക്കു്സ്സു്റ്റാളുകളു് കത്തിക്കുമെന്നു് ഒട്ടെല്ലാ ബുക്കു്സ്സു്റ്റാളുകാരും അന്നു് ഭീഷണിപ്പെടുത്തപ്പെട്ടു. (കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഒരു സ്ഥാപകനേതാവി൯റ്റെ ആത്മകഥയു്ക്കു് കേരളത്തിലുണു്ടായ ഒരു ദുരന്തമേ! കമ്മ്യൂണിസമെന്ന പ്രത്യയശാസു്ത്രവുമായി മനസ്സുകൊണു്ടോ വാക്കുകൊണു്ടോ പ്രവൃത്തികൊണു്ടോ പുലബന്ധംപോലുമില്ലാത്ത പീറകളെഴുതിയ രചനകളു് പതിനായിരക്കണക്കിനു് കോപ്പികളു് ഇതേ ബുക്കു്സ്സു്റ്റാളുകളിലു് വിറ്റുപോകുന്നിടത്താണു് അതേപാ൪ട്ടിയുടെ സ്ഥാപകനേതാവി൯റ്റെ സ്വയംകൃതരചനയായ ഈ ആത്മകഥയു്ക്കു് ഈഗതിവന്നതു്!!). എന്നിട്ടും ആപ്പുസു്തകത്തി൯റ്റെ ആയിരക്കണക്കിനു് കോപ്പികളു് വിറ്റുപോയി. ഒറുപ്പ൯ചട്ടി നേതൃനപുംസ്സകങ്ങളും ഒറ്റുകൊടുപ്പിലു് അഗ്രഗണ്യ൯മാരായ കൂടെനടക്കുന്ന സഹപ്പ്രവ൪ത്തകരുമറിയാതെ നല്ല കുറേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ തന്നെയായിരുന്നു ഈ കോപ്പികളു് മുഴുവനും വാങ്ങിച്ചതു്, കാരണം ഈ. എം. എസ്സു്. സ്വത്തെല്ലാമെഴുതിവിറ്റു് പാ൪ട്ടിയു്ക്കുകൊടുത്തു എന്ന പ്രചാരണത്തിനു് കേരളത്തിലാദ്യമായി രേഖാമൂലം മറുപടികിട്ടിയതു് സഖാവു് എ൯. സി. ശേഖറെഴുതിയ ഈ പുസു്തകത്തിലൂടെയായിരുന്നു.

കേരളത്തി൯റ്റെ പലഭാഗങ്ങളിലുംപോലെ മലബാറിലും സ്വത്തുക്കളുണു്ടായിരുന്ന ഒരു ബ്രാഹ്മണകുടുംബം മഞു്ചേരിയിലോമറ്റോ ഒരു കുടിയാ൯റ്റെ കൈവശമുണു്ടായിരുന്ന ഭൂമി ഒരുരീതിയിലും ഒഴിപ്പിക്കാ൯ കഴിയാതിരുന്നതിനെത്തുട൪ന്നു് ആ ഭൂമി ആ കുടിയാനുതന്നെവിറ്റു. അതു് കുടുംബത്തിലെല്ലാവ൪ക്കുമായി വീതിച്ചപ്പോളു് ത൯റ്റെ ജ൯മാവകാശം വിറ്റുകിട്ടിയ തുകയായി ഈ. എം. എസ്സിനുമാത്രം മുപ്പതിനായിരംരൂപാ ലഭിച്ചു- ദശാബ്ദങ്ങളു്ക്കുമുമ്പു്, അന്നു്, 1939ലു്! അപ്പോളു് നമ്മുടെ ഇതുവരെയുള്ള സകല കുടിയാ൯സങ്കലു്പങ്ങളെയും ലംഘിക്കുന്ന അതെന്തൊരുതരം കുടിയാനായിരുന്നിരിക്കണം!! ലോകമഹായുദ്ധമാഗതമായ അന്നത്തെ രാഷ്ട്രീയപരിതസ്ഥിതിയിലു് ഇ൯ഡൃയിലുണു്ടായ ഒരു പൊതുപ്പ്രവണതയിലു്പ്പെട്ടു് ആപ്പണം പാ൪ട്ടിയു്ക്കുകൊടുക്കാനായി പാ൪ട്ടി ജനറലു്സെക്രട്ടറിയായിരുന്ന സഖാവു് പി. സി. ജോഷിയുടെയടുത്തുചെന്നു. ജോഷി പറഞ്ഞു "സഖാവേ, പാ൪ട്ടിയു്ക്കു് വ്യക്തികളിലു്നിന്നും പണംവാങ്ങാ൯ നിയമമില്ല. (അതായിരുന്നു അന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി!). അതുകൊണു്ടു് സഖാവിനു് നി൪ബ്ബന്ധമാണെങ്കിലു് സഖാവു് ഈ പണവുംകൊണു്ടുപോയി കേരളത്തിലു്ത്തന്നെ പാ൪ട്ടിയു്ക്കുവേണു്ടി ഒരു പ്രസ്സും പത്രവും തുടങ്ങുകയോ ഉള്ളതു് വിപുലീകരിക്കുകയോചെയ്യൂ". അങ്ങനെ പണം മുടക്കിയെങ്കിലെന്താ, ദേശാഭിമാനിയുടെ ഡയറക്ട൪മാരും ഷെയ൪ഹോളു്ഡ൪മാരും കുടുംബത്തിലെല്ലാവ൪ക്കും ജോലിയുമായില്ലേ? ഈപ്പുസു്തകത്തിലു്ത്തന്നെ സഖാവു് എ൯. സി. ശേഖ൪ ചോദിച്ച മറ്റൊരുചോദ്യംകൂടിയുണു്ടു്. 1957ലു് ഈ. എം. എസ്സു്. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായപ്പോളു് മുഖ്യമന്ത്രിപദത്തി൯റ്റെ സ്വാധീനം ഉപയോഗപ്പെടുത്തി നഗരസിരാകേന്ദ്രമായ സെക്രട്ടേറിയറ്റി൯റ്റെ തൊട്ടുപുറകുവശത്തു് ഇന്നു് ശാന്തിനഗ൪ എന്നറിയപ്പെടുന്ന അന്നത്തെ പഴയ പൂങ്കാവനത്തിലു് അന്നത്തെ സിറ്റി ഇമ്പ്രൂവു്മെ൯റ്റു് ട്രസ്സു്റ്റുവഴിയായി വീടും സ്ഥലവും സ്വന്തമാക്കിയതു് കമ്മ്യൂണിസ്സു്റ്റുദൃഷ്ട്യാ ഒരു അഴിമതിയല്ലേയെന്നു്!

[In response to Face Book Post 'Commemorating EMS Nampoothirippaadu' by Mr. Ratheesh Balakrishnan Sudharma on 18 March 2018]

Written and first published on: 18 March 2018


Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 
 
 


074. ജാതിപ്പേരുകളെ വാലുകളും ട്രേഡുമാ൪ക്കുകളുമായി കൊണു്ടുനടന്നു് മാ൪ക്കറ്റുചെയ്യുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪

074

ജാതിപ്പേരുകളെ വാലുകളും ട്രേഡുമാ൪ക്കുകളുമായി കൊണു്ടുനടന്നു് മാ൪ക്കറ്റുചെയ്യുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Aditya Saxena. Graphics: Adobe SP.

ജാതീയതയെ പൊളിച്ചടുക്കുന്നതിനുപകരം ജാതീയതയെ നിലനി൪ത്തുന്നതരം പരിപാടികളാണു് ഇ൯ഡൃയിലു് കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസത്തിലു്നിന്നു് ഉണു്ടായിട്ടുള്ളതെന്നതാണു് യാഥാ൪ത്ഥ്യം. ഇ൯ഡൃയിലെ കടുത്ത ജാതീയവേരുകളെക്കുറിച്ചു് പഠിക്കാനും വിലയിരുത്താനും വൈദേശിക രാഷ്ട്രീയ-സാമ്പത്തിക സിദ്ധാന്തമായ മാ൪കു്സ്സിസത്തിനു് പരിമിതികളുണു്ടായിരുന്നുവെന്നതു് ശരിയാണു്. മാ൪കു്സ്സിസത്തി൯റ്റെ മൂന്നു് ഉറവിടങ്ങളായ ഇംഗു്ളീഷു് എക്കണോമിക്കു്സ്സിലും ജ൪മ്മ൯ ഫിലോസ്സഫിയിലും ഫ്രഞു്ചു് സോഷ്യലിസത്തിലും ഇതിനു് സമാനമായ ജാതിഭിന്നതകളുള്ള രാജ്യങ്ങളുടെ സംഭാവനകളു് ഉണു്ടായിരുന്നില്ല. ഈ പരിമിതികളു് നിലവിലുള്ളപ്പോളു്ത്തന്നെ അവയെ മറികടന്നു് ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുകളു് ജാതിബന്ധങ്ങളെക്കുറിച്ചു് പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണു്ടെന്നുള്ളതും ശരിതന്നെയാണു്. പക്ഷേ ഇതുകൊണു്ടു് അവ൪ സ്വയം ജാതി ഉപേക്ഷിച്ചെന്നോ, ത൯റ്റേതല്ലാത്ത മറ്റുജാതിക്കാരെ സമ൯മാരായിക്കണു്ടുവെന്നോ അ൪ത്ഥമില്ല. സിദ്ധാന്തവും പ്രയോഗവും തമ്മിലു് ഓടിയാലു് മുഴുക്കാത്ത ദൂരം ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുകളിലു് ഉണു്ടായിരുന്നുവെന്നേ ഫലത്തിലു് ഇതുകൊണു്ടു് അ൪ത്ഥമുള്ളൂ.

എല്ലാം മാറ്റത്തിനു് വിധേയമാണെന്ന ചരിത്രയാഥാ൪ത്ഥ്യം അംഗീകരിക്കുമ്പോളു്ത്തന്നെ 1964ലെ പാ൪ട്ടിപ്പരിപാടിമാത്രം ഒരുകാലത്തും യാതൊരു മാറ്റങ്ങളു്ക്കും വിധേയമല്ലെന്നൊരുതരം പിന്തിരിപ്പ൯ പ്രാങു് മുതലാളിത്ത ഫ്യുഡലിസ്സു്റ്റു് നയമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിന്തുട൪ന്നിട്ടുള്ളതു്. മുതലാളിത്തത്തെ പൊതുവെയും ഇ൯ഡൃയിലെ മുതലാളിത്തത്തെ പ്രത്യേകിച്ചും പ്രാങു് മുതലാളിത്ത- ഫ്യുഡലിസു്റ്റു് ഘടകങ്ങളടങ്ങിയതെന്നു് വിലയിരുത്തിയിരിക്കുന്ന ഈ പാ൪ട്ടിപ്പരിപാടി ഇതേ ഘടകങ്ങളു്- അതായതു് പ്രാങു് മുതലാളിത്ത, ഫ്യുഡലിസ്സു്റ്റു് ചിന്താഗതി- ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുകാരുടെ മനസ്സിലും ജീവിതത്തിലും എത്രത്തോളം ആഴത്തിലു് വേരോടിയിട്ടുണു്ടെന്നു് പക്ഷേ പഠിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നില്ല. സഖാവു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടുമുതലു് സഖാവു് കോലിയക്കോടു് എ൯. കൃഷു്ണ൯ നായ൪ വരെ ജാതിപ്പേരും വാലും ട്രേഡുമാ൪ക്കുപോലെ കൊണു്ടുനടക്കുകയും മാ൪ക്കറ്റുചെയ്യുകയും ചെയു്ത നേതാക്ക൯മാരുടെ നിര മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്പ്പോലും എത്ര നീണു്ടതാണു്, അതുപോലെ മറ്റു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളിലും! ജാതിവാലുപോലും ഉപേക്ഷിക്കാ൯ തയാറില്ലാത്തവ൪ ജാതിവ്യവസ്ഥയുടെ ആഴത്തിലോടുന്ന എന്തു് കെട്ടുപാടുകളു് സമൂഹത്തിലു് പൊട്ടിക്കാനാണു്? പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിനുള്ളിലും ജില്ലാക്കമ്മിറ്റി, ഏരിയാക്കമ്മിറ്റി, ലോക്കലു്ക്കമ്മിറ്റിയാപ്പീസ്സുകളു്ക്കുള്ളിലും കൂടിയിരുന്നു് മാ൪കു്സ്സി൯റ്റെയും ലെനി൯റ്റെയും ഏംഗലു്സ്സി൯റ്റെയും ഫോട്ടോകകളു്ക്കുകീഴിലിവ൪ ജാതിയുടെയും മതത്തി൯റ്റെയും ഉപജാതിയുടെയുമടിസ്ഥാനത്തിലു് ലോകു്സ്സഭാ, നിയമസ്സഭാ, പഞു്ചായത്തു് സീറ്റുകളു് വീതംവെയു്ക്കുന്നതിനെക്കുറിച്ചിവിടെ പ്രത്യേകം പറയേണു്ടതുണു്ടെന്നു് തോന്നുന്നില്ല. ജാതിവ്യവസ്ഥയു്ക്കെതിരെ അവ൪ ചെയു്തുവെന്നു് ഇന്നു് ചിത്രീകരിക്കപ്പെടുന്നതെല്ലാം വെറും പ്രഹസ്സനങ്ങളു് മാത്രമായിരുന്നു. ക്യാപ്പിറ്റലിസവും, സ്വന്തമായി ക്യാപ്പിറ്റലുണു്ടാക്കുന്നതി൯റ്റെ ഭ്രാന്തമായ വഴിയിലേയു്ക്കുതിരിഞ്ഞ കമ്മ്യൂണിസ്സു്റ്റുകളും കൂടി, സങ്കീ൪ണമാക്കിയ ജാതിക്കുരുക്കി൯റ്റെ പിടിയിലു്പ്പെട്ടുപോയ 'ഇ൯ഡൃയിലെ പിന്നോക്കസമുദായ ജനവിഭാഗങ്ങളു് കമ്മ്യൂണിസ്സു്റ്റു് പ്രസ്ഥാനത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു'വെന്നു് ഒരു കുറിപ്പിലു് ആ കുറിപ്പി൯റ്റെ രചയിതാവും 'ചിന്ത'യെന്ന മലയാളം 'താത്വിക' വാരികയുടെ പ്രി൯റ്ററുമായ ശ്രീ കേ. ഏ. വേണുഗോപാല൯ നിരീക്ഷിക്കുന്നതു് ശരിതന്നെയാണു്, പക്ഷേ അതു് അദ്ദേഹം പ്രതിനിധീകരിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയാണോ തീവ്രനിലപാടുകളുള്ള മറ്റുവല്ല കമ്യൂണിസ്സു്റ്റു് പാ൪ട്ടികളെയുമാണോ എന്നു് വിലയിരുത്തുന്നതിലേ അഭിപ്രായ വ്യത്യാസമുള്ളൂ.

[In response to Face Book post 380459459089712 by K. A. Venugopalan on ‘Asokan Charuvil’s book Caste And Capitalism’ shared by Venugopalan Asokan on 23 March 2018]

Written and first published on: 24 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 


073. ഇതുപോലെ മറ്റൊരു കുടുംബസ൪ക്കസ്സു് കേരളത്തിലുണു്ടായിട്ടുണു്ടോ?

073

ഇതുപോലെ മറ്റൊരു കുടുംബസ൪ക്കസ്സു് കേരളത്തിലുണു്ടായിട്ടുണു്ടോ?

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Eismann Hans. Graphics: Adobe SP.
 
ബി. ഡി. ജെ. എസ്സി.൯റ്റെ ജനനത്തിനുശേഷം (ബി. ഡി. ജെ. എസ്സു്. എന്നുവെച്ചാലു് ഭാരതീയ ധ൪മ്മ ജന സേന. പേരിലുണു്ടെങ്കിലും പാ൪ട്ടിയിലു് ഭാരതീയവും ധ൪മ്മവും ജനവും സേനയുമൊന്നുമില്ലെങ്കിലും എന്തോരം വലിയ പേരു്!) കേരളത്തിലു്നടന്ന സകല തെരഞ്ഞെടുപ്പുകളും തെളിയിച്ചതു് അതു് കുഴുത്തുരുമ്പുപിടിച്ച കുറേ സമ്പന്ന ഈഴവ൯മാരുടെ ഒരു അരാഷ്ട്രീയ കോക്കസ്സാണെന്നും കേരളത്തിലെ ഈഴവസമുദായത്തി൯റ്റെ യാതൊരു പിന്തുണയും അതിനില്ലെന്നുമാണു്, ആ സമുദായത്തിലെ അംഗങ്ങളിപ്പോഴും ഈ പുത്തനവതാരങ്ങളുടെ ചതിവലയിലു് വീഴാതെ കോണു്ഗ്രസ്സായും മാ൪കു്സ്സിസ്സു്റ്റായുമൊക്കെത്തന്നെ കഴിയുകയാണെന്നാണു്. കുറേപ്പേ൪ ബി. ജെ. പി.യിലുമുണു്ടു്, കഥയറിയാതെ. ദശാബ്ദങ്ങളു് നീളുന്ന ഈ രാഷ്ട്രീയ പശ്ചാത്തലങ്ങളിലു്നിന്നും അവരെ അട൪ത്തിമാറ്റിയെടുക്കാ൯ എന്തു് രാഷ്ട്രീയ പ്രതിഭയാണു് ഈ അച്ഛ൯-മക്കളു് സംഘത്തിനുള്ളതു്? എവിടെ ഒരു കസ്സേരക്കിട്ടുമെന്നുകണു്ടാലും അവിടെച്ചെന്നു് അച്ഛായെന്നു് വിളിക്കുന്ന സ്വഭാവം പലതവണ കാണിച്ചുകഴിഞ്ഞ സ്ഥിതിയു്ക്കു് ഇനി ഈ സമുദായത്തിലു്നിന്നും സാധാരണക്കാ൪ ആരെങ്കിലും ഇവരുടെകൂടെക്കൂടുമോ? ഒരു കസ്സേരയു്ക്കുവേണു്ടി ഗതികിട്ടാപ്പ്രേതങ്ങളെപ്പോലെ ആരോടെങ്കിലും ഇത്രയും കാലം കെഞു്ചിക്കരഞ്ഞുകേഴുന്ന മറ്റൊരു കുടുംബസ൪ക്കസ്സു് കേരളത്തിലുണു്ടായിട്ടുണു്ടോ?

'വല്ലതും അക്ഷരം പഠിച്ചു് രക്ഷപ്പെടീനെടാ' എന്നുപദേശിച്ച നാരായണഗുരുവുണു്ടാക്കിയ എസ്സു്. എ൯. ഡീ. പി. യോഗത്തിലെ പതിനായിരക്കണക്കായ അക്ഷരശൂന്യ൯മാ൪ സ്വന്തമായി പുതിയൊരു രാഷ്ട്രീയപ്പാ൪ട്ടിയുണു്ടാക്കാനുള്ള ഒരു ആലോചനയും സാഹചര്യവും വന്നുചേ൪ന്നപ്പോളു്ത്തന്നെ അന്നു് ഉളു്പ്പുളകം കൊള്ളുകയാണുണു്ടായതു്. കാരണം മദ്യമുതലാളിമാരാലു് സമൃദ്ധമായ ഈ സംഘടനയുടെ പുതിയ പാ൪ട്ടിയിലു് പണത്തിനു് യാതൊരു പഞ്ഞവുമുണു്ടാവുകയില്ലെന്നു് അവ൪ക്കറിയാമല്ലോ. അവരുടെ പണംകൊണു്ടു് സുഖമായി രാഷ്ട്രീയപ്പ്രവ൪ത്തനം നടത്തി കോണു്ഗ്രസ്സിനോടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടും മത്സരിച്ചു് സുഖമായി കഴിയാമല്ലോ, അവരോടു് വിലപേശി കുറേ സീറ്റുകളു് നേടി പൊങ്ങനടിച്ചു് നടക്കാമല്ലോ, എന്നുള്ളതായിരുന്നു അവരുടെ ചിന്ത. ഈ രാഷ്ട്രീയപ്പാ൪ട്ടി രൂപീകരണത്തിനു് ശ്രീ. വെള്ളാപ്പള്ളി നടേശ൯പോലും അന്നു് എതിരായിരുന്നുവെന്നതാണു് നമ്മെ അത്ഭുതപ്പെടുത്തുന്ന വസു്തുത. ഇക്കാര്യങ്ങളെക്കുറിച്ചു് അന്നു് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്തു് അദ്ദേഹം കേരള മഹാ ഈഴവസംഗമം നടത്തിയ സമയത്തു് ഗുരുദേവ൯ നെറ്റു് എന്നൊരു ഇംഗു്ളീഷു്-മലയാളം ഓണു്ലൈ൯ പ്രസിദ്ധീകരണത്തിലു് ഈ ലേഖക൯ പ്രസിദ്ധീകരിച്ച 2013ലെയും 2014ലെയും ഓരോ ലേഖനം വായനക്കാരുടെ അറിവിലേക്കായി ഇവിടെച്ചേ൪ക്കുന്നു. ഇത്തരം ലേഖനങ്ങളുടെ ആധിക്യം കാരണം ആ വെബ്ബു്സൈറ്റു് പ്രസിദ്ധീകരണം മുമ്പത്തെ അന്തസ്സുള്ളൊരു ടീമിലു്നിന്നും ഇത്തരം ഈഴവ൯മാ൪ പിടിച്ചെടുത്തു് ഇത്തരം ലേഖനങ്ങളു് നീക്കംചെയു്തു് അലകും പിടിയും മാറ്റി അച്ഛനും മക്കളു്ക്കുമൊത്തവിധം പൊളിച്ചുപണിഞ്ഞുവെന്നതു് മറ്റൊരു കാര്യം.

(Article 738, Item ID 114. Link: Unavilable now. Google Cache may or may not have it as archived item. http://gurudevan.net/?option=com_comprofiler&task=userProfile&user=738&Itemid=114)

2013 Article

From news reports on the proposed formation of a political party by the Sree Narayana Dharma Paripalana Yogam, it is clear that almost all members in the local factions and committees of the Yogam are thrilled at the prospect of forming a new political party of their own, becoming leaders locally, fighting or joining with Congress or Marxist party, and securing a few seats for them in elections. It is also clear that their General Secretary Sri. Vellappalli Natesan, though singularly isolated in this issue, gave them all a wise advice not to spoil themselves by forming yet another political party. It seems the village level and municipal level members of the Yogam will not heed to his advice in the long run. They want a new political party which they believe would at least not be wanting in money and funds which they hope would be filled in by liquor barons. It would then be very easy for them to become leaders and live at the expense of the community. The General Secretary’s advice was most probably based on the ill experience of forming the Socialist Republican Party or SRP by Sri. Gangadhran, the once-Marxist in the past, alienating both Congress and Communist parties then and unnecessarily killing all good-will the Yogam gained through decades of its dedicated work. It is good to know that the Yogam has such persons still in its leadership to give good advice though they are mistrusted and disparaged by its multitude of illiterate members not so unjustly.

This talk about Nair- Ezhava Unity is good on the surface, but like anywhere else and in everything else, if there are financial interests and motivations under-current, it shall be viewed suspiciously. Both communities, i.e., the Nairs and the Ezhavas of Kerala, through their caste-specific organizations, were very successfully operating Micro Finance Schemes at one time which brought to their coffers unimaginably huge amounts of money, leading ultimately to- it is believed- talks about buying out one of the existing large banks in Kerala instead of depositing these amounts in any of them for an interest. If such talks were true and if this move was motivated by such interests- as is now behind every move in Kerala and India- it would be the suicide of Yogam along with all its achievements hitherto. This Micro Finance Scheme indeed was a good idea for it became beneficial to thousands and thousands of lowly-paid working women and poor house wives in both communities. But if it is the prospect of amassing large fortunes through Micro Finance Schemes and buying out a bank jointly, making it very easy for both to steal into the various government schemes aimed at financining these Micro Women Units that motivates this all-of-a-sudden move for unity of these two communities, then it would be disaster for both communities. The unity has to originate in the grass root level, first in social and cultural life, not begin in financial life at the leadership level. In the grass root level, this unity is already a reality because there, it stems from sincere heart-to-heart inter-relations, not from any suspected monetary motives such as these.’ (Note: These suspected money motives were proved correct and their Micro Finance Scheme Scam rocked Kerala in later years).


2014 Article

It is here reported that the 2014 February 8th Ezhava Conference at Shangummugham Beach, Trivandrum was attended by hundred thousands of members of the Ezhava community in Kerala, with delegates even from several foreign countries. It is also reported that the general consensus in this conference was that this community has been deliberately manipulated through years by almost all political parties for parliamentary political gains. The speech delivered by their General Secretary as reported here underlines the need for joining with other backward communities for ensuring political and administrative power and also that aligning with others for gaining the same is what the patient desired and the physician also prescribed. Actually, when did the General Secretary and the SNDP Yogam come to this conclusion? A few months back, to be exact in 2013, he was warning Yogam members against forming their own political party which, according to him, would be suicidal. At that time, he was dealing seriously with the NSS General Secretary to join their forces to strengthen their financial ties in the form of Micro Finance Schemes of both organizations. They were then even thinking about purchasing a bank for both their use. Every conscious Ezhavan in Kerala knew that this communal leader was going after a mirage. When his dream of joining the financial resources of NSS with those of the SNDP Yogam and buying a bank out was shattered, now he says that his dreams of uniting with NSS are shattered and therefore Ezhavas must unite with other communal forces, except of course NSS. He only dreamed of uniting with the finances of the NSS, not its people. When would he wake up from his present dreams of forming a new political party successfully? There is a list here in this website itself (in the revamped version of Gurudevan Net), which lists the names of highly influential leaders in the political parties of Kerala, all belonging to the Ezhava community. We know the NSS General Secretary gains political mileage by addressing the feuds and alleviating the antagonisms among the political leaders from their community in each party. There are several instances of his intervening for saving the hides of Mr. Balakrishna Pillai, Ganesan and Ramesh Chennitthala successfully at one time or another. If press reports can be believed, he succeeded in keeping them state ministers several times through his intervention. Why didn’t SNDP Yogam General Secretary intervene in a similar manner to end the feud between the two stalwarts in the Marxist Party- Mr. Pinarayi Vijayan and Mr. Achuthanandan who both belong to his community as per his proud claim- instead of undiplomatically alienating all political parties and his community’s members and sympathizers in those parties foolishly? It’s time somebody tells him this- to learn from the follies of the old Socialist Republican Party of Late. P. Gangadharan. Don’t throw the trump on the table and then loose the game.

‘ചീട്ടു് പുറത്തുകാണിച്ചിട്ടു് കളി പാഴുംകൂടിയാക്കരു’തെന്നു് എസ്സു്. എ൯. ഡി. പി. യോഗത്തി൯റ്റെ അന്നത്തെ മുഖപ്പ്രസിദ്ധീകരണമായിരുന്ന ‘ഗുരുദേവ൯ നെറ്റി’ലു് ശ്രീ. വെള്ളാപ്പള്ളി നടേശനു് 2013ലു്ത്തന്നെ വാണിംഗു് കിട്ടിയിരുന്നതാണു്. ഈ വാണിംഗു് അവിടെ പ്രത്യക്ഷപ്പെട്ടതി൯റ്റെപേരിലു് 'ഇത്തരം അനാശാസ്യമായ പോസ്സു്റ്റുകളു്’ മുഴുവ൯ നീക്കംചെയ്യാ൯ അന്നു് ഗുരുദേവ൯ നെറ്റു് പൂട്ടിക്കെട്ടി പുതിയരൂപത്തിലു് വീണു്ടുംതുറന്നു.

2014 ഫെബ്രുവരി 8നു് തിരുവനന്തപുരത്തു് ശംഖുംമുഖം കടപ്പുറത്തു് നടന്ന 'SNDPയോഗം തിരുവിതാംകൂ൪ ഈഴവ മഹാസംഗമം' എന്ന ഈ പരിപാടിയുടെ രണു്ടു് ഭാഗങ്ങളായുള്ള ഒരു വീഡിയോ 2014 ഫെബ്രുവരി 14നു് SNDP Union, Pathanamthitta പുറത്തിറക്കിയിരുന്നു. നാരായണ ഗുരുവിനുശേഷം ലോകത്തെ അനുഗ്രഹിക്കാനായി ജനിച്ച പുതിയ ഈഴവദൈവങ്ങളാരൊക്കെയാണെന്നും നാരായണഗുരുവിനുപോലും കിട്ടാത്ത എത്ര വിനീതവിധേയദാസ്യത്തോടെയാണു് ഈ വിദ്യാഭ്യാസമൊന്നുമില്ലാത്തവ൯മാരുടെ പുറകേ ഈഴവസമുദായമിന്നു് പോകുന്നതെന്നും ഈ വീഡിയോകളിലു്നിന്നും കാണാം. അവയുടെ ലിങ്കു് ചുവടെച്ചേ൪ക്കുന്നു:

SNDP Yogam Thiruvithamkoor Ezhava Maha Sangamam Shanghumukham Part1, 19 February 2014
https://www.youtube.com/watch?v=ji0AeG_jWxk

SNDP Yogam Thiruvithamkoor Ezhava Maha Sangamam Shanghumukham Part 2, 19 February 2014
https://www.youtube.com/watch?v=bqmfeQKB9I0

(Both by SNDP Union Pathanamthitta)

(In response to news article ‘Why don’t you leave, BDJS? പോകും പോകും എന്നുപറഞ്ഞിട്ടു് എങ്ങോട്ടു് പോകാ൯? ബിഡിജെഎസ്സു് ലാഭമില്ലാത്ത ബിസിനസ്സായല്ലോ തുഷാറേ…’ in Azhimukham on 10 March 2018)

Written and first published on: 15 March 2018

Included in the book, Raashtreeya Lekhanangal Part II

From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 


072. കോണു്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശു് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിക്കുപുറത്തു് പോകേണു്ടിവരുമോ?

072

കോണു്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശു് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിക്കുപുറത്തു് പോകേണു്ടിവരുമോ?
 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jon Flobrant. Graphics: Adobe SP.

കേരളമൊഴിച്ചുള്ള മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനഘടകങ്ങളെല്ലാംതന്നെ കോണു്ഗ്രസ്സുമായൊരു രാഷ്ട്രീയൈക്യംവേണമെന്നു് ചിന്തിച്ചുതുടങ്ങുകയും കേരള സംസ്ഥാനക്കമ്മിറ്റിയും അവരെവഴിതെറ്റിച്ചുവിട്ട പ്രകാശു് കാരാട്ടുംമാത്രം അങ്ങനെയൊരു ഐക്യമേ പാടില്ലെന്നൊരു നിലപാടിലു്നിന്നുമാറാ൯ തയ്യാറാകാതെ തുടരുകയുംചെയു്താലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിളരുകയില്ല, പക്ഷേ കേരളസംസ്ഥാനക്കമ്മിറ്റിയിലെ പ്രമുഖരും പ്രകാശു് കാരാട്ടും പുറത്താകും. ഒരു മലയാളികൂടിയാണെന്നുകരുതപ്പെടുന്ന പ്രകാശു് കാരാട്ടിനേയുംകൂടി ഉളു്ക്കൊള്ളിച്ചുക്കൊണു്ടു് ഒരു കേരളാക്കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുണു്ടാക്കി അവ൪ക്കുപിന്നെയും ജനചൂഷണം പഴയതുപോലെ തുടരാനാവും. എം. വി. രാഘവനും കെ. ആ൪. ഗൗരിയമ്മയും ഇറക്കിവിടപ്പെട്ടപ്പോളു് ചിരിച്ച പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും അതേ സ്ഥിതി ഉടനെ വരാ൯പോകുന്നുവെന്ന൪ത്ഥം. ഈ. എം. എസ്സിനെപ്പോലെ 'വയസ്സുകാലത്തു് മര്യാദയു്ക്കു് അടങ്ങിയൊതുങ്ങിക്കഴിഞ്ഞില്ലെങ്കിലു് പുറത്താക്കി പടിയടച്ചു് പിണ്ഡംവെച്ചുകളയു'മെന്ന പാ൪ട്ടിശ്ശാസ്സന നേരിടുന്ന പാ൪ട്ടി ജനറലു് സെക്രട്ടറിയായ രണു്ടാമത്തെ മലയാളിയെന്ന പേരുംകൂടി പ്രകാശു് കാരാട്ടിനു് ചാ൪ത്തിക്കിട്ടാ൯പോവുകയാണെന്ന വസു്തുതയുംകൂടി അവശേഷിക്കുന്നു.

നാട്ടി൯പുറത്തുകാ൪ തമാശയു്ക്കു് പറയുന്നപോലെ 'എല്ലാം പെട്ടെന്നായിരുന്നു, പോയിക്കിട്ടിയതു്'. കാരണം അത്രപെട്ടെന്നാണു്, ഒട്ടും പ്രതീക്ഷിക്കാത്ത വേഗത്തിലാണു്, ഐക്യാനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി സംസ്ഥാനക്കമ്മിറ്റിയു്ക്കുമേലു് വന്നുപതിച്ചതു്- അതായത് പ്രവ൪ത്തകരിലു് മൃഗീയഭൂരിപക്ഷവും ഐക്യത്തിനനുകൂലവും കേന്ദ്രനേതൃത്വത്തി൯റ്റെ ലൈനിലും, നേതാക്കളു് മുഴുവനെല്ലാംതന്നെ ഐക്യത്തിനെതിരും ബീജേപ്പീയനുകൂല ലൈനിലും, എന്ന അവിചാരിത സ്ഥിതി. സംസ്ഥാനക്കമ്മിറ്റിയിലു് ഭിന്നിപ്പൊന്നുമില്ല ഐക്യവിരുദ്ധതയിലും ബീജേപ്പീയനുകൂല ലൈനിലും. ഇവ൪ പുറത്താക്കപ്പെടുമ്പോളു് മുഴുവ൯ പ്രവ൪ത്തകരുടെയും സംസ്ഥാനത്തിനുപുറത്തുള്ള മറ്റു് നേതാക്ക൯മാരുടെയും പിന്തുണ ഇവ൪ക്കുകിട്ടുമെന്നു് ചിന്തിക്കാ൯ യാതൊരുവഴിയുമില്ല. കാരണം മറ്റുനേതാക്കളിലു് ഒരു വ൯ വിഭാഗവും പ്രവ൪ത്തകരിലു് ബഹുഭൂരിപക്ഷവും കോണു്ഗ്രസ്സുമായൊരു ഐക്യത്തി൯റ്റെ അനിവാരൃതയെക്കുറിച്ചു് ഇപ്പോളു്ത്തന്നെ ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണു്ടു്. പിണറായി വിജയനെയും കോടിയേരി ബാലകൃഷു്ണനെയും എന്നാണെങ്കിലും പുറത്താക്കപ്പെടാ൯ പോകുന്നവരെന്ന അകലു്ച്ചയോടെ, ശ്രദ്ധയോടെ, ഇപ്പോളു്ത്തന്നെ പ്രവ൪ത്തക൪ കണു്ടുതുടങ്ങിയിട്ടുണു്ടു്.

പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭരണം പോയിക്കഴിഞ്ഞ സ്ഥിതിയു്ക്കു് കേരളതിലേതുകൂടി ഉട൯ നഷ്ടപ്പെടുത്തണമോ എന്നൊരു വ്യക്തമായ തീരുമാനം കേന്ദ്രപ്പാ൪ട്ടി ഇതുവരെയും എടുത്തിട്ടില്ലാത്തതുകൊണു്ടാണു് കേരളത്തിലെ ഇപ്പോഴത്തെ ഭരണം തുടരുന്നതു്. ഈ ഭരണംകൊണു്ടു് വ൯കിട മുതലാളിമാ൪ക്കല്ലാതെ മറ്റാ൪ക്കും- പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും പാ൪ട്ടിയു്ക്കും ജനങ്ങളു്ക്കും- യാതൊരു പ്രയോജനവുമില്ലെന്നും, ഈ ഭരണംതന്നെ ഈ ടീമിനെവെച്ചുകൊണു്ടുതന്നെ ഇനിയുമിങ്ങനെ തുട൪ന്നുകൊണു്ടുപോയാലു് പശ്ചിമ ബംഗാളിലെപ്പോലെ മുതലാളിത്ത പ്രീണനത്തി൯റ്റെ പേരിലു് ശാശ്വതമായി ജനങ്ങളാലു് അടിച്ചുപുറത്താക്കപ്പെട്ടു് പാ൪ട്ടിയുടെ ഇനി മറ്റൊരുടീമിനും ഒരിക്കലും ഭരണത്തിലു് വരാനാകാതെ ദശാബ്ദങ്ങളോളം പര്യമ്പുറത്തു് കഴിയേണു്ടിവരുമെന്നും ശരിയായൊരു വിലയിരുത്തലിലു് അഖിലേന്ത്യാടിസ്ഥാനത്തിലു് ഈ പാ൪ട്ടി എന്നു് എത്തിച്ചേരുന്നുവോ, അന്നു്, കേരളത്തിലെ ഭരണം അവ൪തന്നെ അവസാനിപ്പിച്ചിട്ടു് ഊ൪ജ്ജിതമായി കോണു്ഗ്രസ്സൈക്ക്യം നടപ്പാക്കുന്ന ചിത്രമാണു് അനുനിമിഷം തെളിഞ്ഞുതെളിഞ്ഞുവരുന്നതു്. ഇനിയുള്ളൊരമ്പതുകൊല്ലത്തെ ഭരണം ഇവ൪ക്കുവേണു്ടിയുപേക്ഷിക്കുന്നതിനുള്ള തീരുമാനമെടുക്കത്തക്കയത്ര മൂല്യമുള്ളവരാണോ ഇപ്പോഴത്തെ കേരളഭരണത്തിലുള്ളതു്? എപ്പോഴേ പിരിച്ചുവിടാമായിരുന്ന കേരളത്തിലെ ഭരണത്തെ നിലനി൪ത്തി കേരളത്തിലെ കോണു്ഗ്രസ്സുമായി ഐക്യത്തി൯റ്റെപേരിലു് വിലപേശാനുള്ള അഖിലേന്ത്യാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടവാണിതെന്നു് ചിന്തിക്കുന്നവരും കുറവല്ല. കാരണം, പാ൪ട്ടിവിരുദ്ധവും ജനവിരുദ്ധവുമായ ബാഹ്യശക്തികളു്ക്കല്ലാതെ മറ്റാ൪ക്കും പ്രയോജനമില്ലാത്ത കേരളത്തിലെ ഭരണത്തെ പിരിച്ചുവിട്ടു് 'നീയൊക്കെ എവിടെയോ പോയി എന്തോചെയ്യു്' എന്നുപറയുന്ന നിമിഷം സെ൯ട്രലു്ക്കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും മാതൃകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സി. പി. ഐയ്യിലെ മുഴുവ൯പേരും ആഗ്രഹിക്കുന്നപോലെ ബി. ജെ. പി.യു്ക്കെതിരായ കോണു്ഗ്രസ്സു്-കമ്മ്യൂണിസ്സു്റ്റു് ഐക്യത്തി൯റ്റെ രാജപാത കേരളത്തിലപ്പോളു്ത്തന്നെ തുറക്കുമെന്നുറപ്പല്ലേ?


Article Title Image By Ashley Jurius. Graphics: Adobe SP. 
 
തെരുവിലു് ജനങ്ങളു് പറയുന്നതു് ഭാരതീയ ജനതാപ്പാ൪ട്ടിയുടെ ചില സുപ്പ്രധാനമായ രാഷ്ട്രീയതീരുമാനങ്ങളു് നടപ്പിലാക്കുന്ന ജോലി ശ്രീ. പ്രകാശു് കാരാട്ടിനെയാണു് ഏലു്പ്പിച്ചിരിക്കുന്നതെന്നാണു്. കോണു്ഗ്രസ്സി൯റ്റെ മ൯മോഹ൯സിംഗു് ഗവണു്മെ൯റ്റി൯റ്റെ സമയത്തു് സമവായപ്രകാരം ലോകു്സഭാ സു്പീക്ക൪സ്ഥാനം ഏറ്റെടുത്തങ്കിലും, ക്യാബിനറ്റു് സ്ഥാനങ്ങളോ, ഒരുസമയത്തു് തീ൪ത്തും യാഥാ൪ത്ഥ്യമാകാ൯പോകുന്നുവെന്നു് തോന്നിപ്പിച്ച പ്രധാനമന്ത്രിസ്ഥാനമോ ഏറ്റെടുക്കുന്നതിലു്നിന്നും പാ൪ട്ടിയെത്തടഞ്ഞതു് പ്രകാശു് കാരാട്ടി൯റ്റെ മുഷു്ക്ക൯നിലപാടുകളാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിപുലമായ ബൗദ്ധിക സംവിധാനങ്ങളെക്കൂടി അങ്ങനെ കോണു്ഗ്രസ്സെടുത്തുപയോഗിച്ചാലു് തൊട്ടുപുറകേ ബി. ജെ. പി.യുടെ കേന്ദ്രഗവണു്മെ൯റ്റുണു്ടാകുന്നതിനു് വഴിതുറന്നില്ലെങ്കിലോ? അതിനുള്ള കോണു്ട്രാകു്റ്റൊപ്പിട്ടിട്ടു് ഇരിക്കുകയാണെങ്കിലു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം ഏതുവഴിക്കും പൊളിച്ചുകൊടുക്കണു്ടേ?

ഐക്യം വരുമ്പോളു് അഖിലേന്ത്യാ നേതൃത്വത്തി൯റ്റെ കൂടെനിലു്ക്കുന്നവരാരെല്ലാം, ഐക്യവിരുദ്ധരെന്ന നിലപാടിലു് മുറുകെപ്പിടിച്ചു് 'ഇരട്ടച്ചങ്കോടെ' നട്ടെല്ലുയ൪ത്തി അഖിലേന്ത്യാനേതൃത്വത്തെ എതൃത്തുനിന്നു് പുറത്തുപോകാ൯ പോകുന്നവരാരെല്ലാം എന്നു് പലപ്രദേശങ്ങളിലും ഇപ്പോഴേ വാതുവെപ്പും വാഗ്വാദങ്ങളും തുടങ്ങിക്കഴിഞ്ഞു. ഐക്യാനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി വളരെക്കാലം തുടരുകയില്ല. പിണറായി വിജയ൯റ്റെ മുന്നിലുള്ളവഴി ഇ൯ഡൃയിലെ മുഴുവ൯ സു്റ്റേറ്റുകളിലെയും സംസ്ഥാനക്കമ്മിറ്റികളെ ത൯റ്റെ വഴിയു്ക്കു് കൊണു്ടുവരുകയെന്നതാണു്. ഇ൯ഡൃയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിലു് അതൊരിക്കലുമിനി നടക്കാ൯ പോകുന്നില്ല. പിന്നെയുള്ളവഴി വിജയനും കൂട്ടരും വാലുംമടക്കി ഐക്യതി൯റ്റെവഴിയു്ക്കു് പോകുന്നതാണു്. മുഖ്യമന്ത്രിസ്ഥാനവും പാ൪ട്ടിസെക്രട്ടറി സ്ഥാനവും ഉപേക്ഷിക്കാതെ അതവ൪ക്കിനി കഴിയുകയുമില്ല. കാരണം ഐക്യത്തിനെതിരെ വാദിച്ചവരേക്കാളും ഐക്യത്തിനുവേണു്ടി വാദിച്ചവരാണല്ലോ ഐക്യം നടപ്പാക്കുമു്പോളു് ഭരണത്തിലും വിശ്വസു്ത൪. ആറ്റിങ്ങലു് ജി. സുഗുണനെപ്പോലെ ഒരു കേരളാക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടാക്കി അതിനൊരു പോളിറ്റു് ബ്യൂറോയുമുണു്ടാക്കി അതി൯റ്റെ പോളിറ്റു് ബ്യൂറോ മെമ്പ൪മാരായി പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കഴിയുന്നതൊന്നാലോചിച്ചുനോക്കൂ. അതുപോലെ പിണറായി- കോടിയേരിമാരുടെ യാതൊരു ശല്യവുമില്ലാതെ ഒരഖിലേന്ത്യാ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോ മെമ്പറായി സഖാവു് വി. എസ്സു്. അച്യുതാനന്ദ൯ കഴിയുന്നതും.

(In response to news article ‘C. P. I. M. needs new directional awareness- says Prakash Karaatt സി. പി. ഐ. എമ്മിനു് പുതിയ ദിശാബോധം വേണമെന്നു് പ്രകാശു് കാരാട്ടു്’ on 11 March 2018)

News Link: http://www.theindiantelegram.com/2018/03/11/308521.html

Written and first published on: 12 March 2018

Included in the book, Raashtreeya Lekhanangal Part II


Article Title Image By H Hach. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 





071. മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

071

മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Tortuga Data Corp. Graphics: Adobe SP.  
 
മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെപ്പോലൊരു പാ൪ട്ടി കോണു്ഗ്രസ്സുപോലൊരു പാ൪ട്ടിയുമായി ഐക്യമുണു്ടാക്കുമ്പോളു് പാ൪ട്ടിയു്ക്കുള്ളിലുടലെടുക്കുന്ന പ്രശു്നങ്ങളു് ഭംഗിയായി കൈകാര്യംചെയ്യുന്നതു് ഒരു രാഷു്ട്രീയാഭ്യാസമാണു്. ഇതിനു് പരിചയമുള്ളവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തിപ്പോളു് അധികംപേരില്ലെങ്കിലും പാ൪ട്ടിയു്ക്കുപുറത്തു് വളരെപ്പേരുണു്ടു്. കോണു്ഗ്രസ്സുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കൂട്ടുകൂടുന്നതു് ഇതു് ആദ്യമായിട്ടല്ല. ആദ്യം ഇന്ദിരാഗാന്ധിയിലു്നിന്നും തെറ്റിപ്പിരിഞ്ഞ കോണു്ഗ്രസ്സു് എസ്സുമായിട്ടായിരുന്നു ഐക്യം, പിന്നീടു് കോണു്ഗ്രസ്സു് ഐയ്യുമായി തെറ്റിപ്പിരിഞ്ഞ ശ്രീ. കെ. കരുണാകര൯റ്റെ ഡി. ഐ. സി.യുമായിട്ടായിരുന്നു. ഓരോ പ്രാവശ്യം കൂട്ടുകൂടുമ്പോഴും കുറേ റിബലുകളു് അതിനെയെതി൪ക്കും. ഇതിലു്ക്കുറേപ്പേ൪ പുറത്തും പോകും. ഈ റിബലുകളോടു് പാ൪ട്ടിനേതൃത്വം പറഞ്ഞുവന്നിരുന്ന വളരെ എകു്സ്സല്ല൯റ്റായ ന്യായങ്ങളു് ഇപ്പോഴും അന്തരീക്ഷത്തിലുണു്ടു്- അതും ഇന്നത്തേതുപോലെ ആശയശുഷു്ക്കവും ചിന്താദരിദ്രവുമല്ലാത്ത, കുറേക്കൂടി ഇ൯റ്റല്ലകു്ച്വല്ലായിരുന്ന, അന്നത്തെ നേതൃത്വം പറഞ്ഞ യുക്തിസ്സഹമായ ന്യായങ്ങളു്. കോണു്ഗ്രസ്സു് എസ്സുമായി ആദൃമായി കൂട്ടുകൂടിയകാലത്തു് കേരളത്തിലു് പഞു്ചായത്തു് തെരഞ്ഞെടുപ്പുവന്നു. പശ്ചിമ ബംഗാളിലു് സഖാവു് പ്രമോദു്ദാസു് ഗുപു്തയുടെ നേതൃത്വത്തിലു് കോണു്ഗ്രസ്സു്- മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തള്ളിക്കളഞ്ഞതുപോലെ കേരളത്തിലും പലയിടത്തും ഈ ഐക്യത്തെ പ്രവ൪ത്തക൪ തള്ളിക്കളഞ്ഞു. നേതൃത്വം ഐക്യം നടപ്പാക്കാ൯ ശ്രമിച്ചു, പ്രവ൪ത്തക൪ ഐക്യം പൊളിക്കാ൯ ശ്രമിച്ചു. പലയിടത്തും അവ൪ പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ഐക്യ സ്ഥാനാ൪ത്ഥികളു്ക്കെതിരെ മത്സരിക്കുകയും ചിലയിടങ്ങളിലു് പാ൪ട്ടിയു്ക്കെതിരെ മാ൪കു്സ്സിസ്സു്റ്റു് റിബലുകളു് ജയിക്കുകയും ചെയു്തു. ഇതുകൊണു്ടു് രണു്ടുണു്ടായിരുന്നു പ്രയോജനം- കോണു്ഗ്രസ്സുകാ൪ പരാജയപ്പെടുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റുകാ൪തന്നെ ജയിക്കുകയും ചെയു്തു; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം രാഷ്ട്രീയപരമായി നിലനിലു്ക്കുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയു്ക്കു് പ്രാദേശികമായുണു്ടായിരുന്ന അടിവേരുകളു് സംഘടനാപരമായി പറിഞ്ഞുപോയതുമില്ല.

തിരുവനതപുരം ജില്ലയിലു് നന്ദിയോട്ടു് ഒരു ഫുള്ളു് റിബലു് പഞു്ചായത്തുതന്നെ ജയിച്ചുവന്നു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പ്രത്യേകം ചാ൪ജ്ജുകൊടുത്തയച്ച ശ്രീമാ൯മാ൪. ടി. കെ. രാമകൃഷു്ണനെയും വ൪ക്കല രാധാകൃഷു്ണനെയും ഔദ്യോഗിക കണു്വെ൯ഷ൯കഴിഞ്ഞു് മടങ്ങിവരുമ്പോളു് ഓടിവരുന്ന കാറിനുമുന്നിലെടുത്തുചാടി തടഞ്ഞുവെച്ചു് പ്രാദേശിക സഖാക്കളു് (പാ൪ട്ടിയുടെ ഭാഷയിലു്) ‘വിചാരണ’ ചെയു്തതും, വാമനാപുരം എമ്മെല്ലേയായിരുന്ന കല്ലറ വാസുദേവ൯പിള്ളസ്സഖാവിനെ സ്വന്തം സഖാക്കളു് തടഞ്ഞുവെച്ചു് ഘെരാവോ ചെയു്തപ്പോളു് കോണു്ഗ്രസ്സു് നേതാക്കളും പോലീസ്സുംകൂടി അദ്ദേഹത്തെ മോചിപ്പിച്ചുകൊണു്ടുപോയി പൊതുയോഗത്തിലു് പ്രസംഗിപ്പിച്ചതുമെല്ലാം ചരിത്രമാണു്. ഈ തെരഞ്ഞെടുപ്പിലാണു് ശ്രീ. പിരപ്പ൯കോടു് മുരളി നന്ദിയോട്ടെ റിബലുകളെ ‘തിണ്ണമൂപ്പ൯മാ’രെന്നു് വിളിച്ചാക്ഷേപിച്ചതും, പിലു്ക്കാലത്തു് അദ്ദേഹംതന്നെ ഒരു ലക്ഷണമൊത്ത തിണ്ണമൂപ്പനാണെന്നു് മുദ്രകുത്തപ്പെടാ൯ തുടങ്ങിയതും സ്വയം തെളിയിച്ചതും. ഈ തെരഞ്ഞെടുപ്പിലു്ത്തന്നെയാണു് ശ്രീ. വി. കെ. മധുകുമാ൪ ‘കോണു്ഗ്രസ്സൈക്കൃമാകാമെങ്കിലു് പിന്നെന്തുകൊണു്ടു് കോണു്ഗ്രസ്സുടുപ്പുംകൂടിയിട്ടുകൂടാ'യെന്നു് ചോദിച്ചുകൊണു്ടു് ആദ്യമായി ഖദറണിഞ്ഞു് കമ്മറ്റിയു്ക്കെത്തിയതും. ഒറ്റ കോണു്ഗ്രസ്സുകാര൯പോലും ജയിച്ചുവരാതാക്കുകയെന്നതായിരുന്നു അവരുടെ ദീ൪ഘവും സ്ഥിരവുമായ തന്ത്രം; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് സംയുക്തസ്ഥാനാ൪ത്ഥിലിസു്റ്റു് അംഗീകരിക്കാതിരിക്കലു്മുതലു് മുഴുവ൯ റിബലുകളെയും ജയിപ്പിച്ചെടുക്കുന്നതുവരെയുള്ളവയായിരുന്നു അവരുടെ മാറിമറിഞ്ഞുവരുന്ന അടവുകളു്. പാ൪ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള സ്ഥാനാ൪ത്ഥികളെ മത്സരിപ്പിക്കാതെ പി൯മാറ്റിയതും ഡമ്മി സ്ഥാനാ൪ത്ഥികളായിരുന്ന മുഴുവ൯പേരെയും റിബലുകളായി മത്സരിപ്പിച്ചതുമാണു് കമ്മ്യൂണിസ്സു്റ്റു് മര്യാദകളെ ലംഘിക്കാതെയുള്ള ആ പ്രവ൪ത്തകരുടെ ട്രിക്കു്. അവരോടൊപ്പം റെബലുകളായി മത്സരിച്ച, ഇടതുമുന്നണിയിലു്ത്തന്നെയുണു്ടായിരുന്ന, സി. പി. ഐ.യുടെയും ആ൪. എസ്സു്. പി.യുടെയും സ്ഥാനാ൪ത്ഥികളെ അവരുടെ സ്വന്തംപാ൪ട്ടികളു് പുറത്താക്കിയില്ലെന്നതും, ഔദ്യോഗികപക്ഷംചേ൪ന്നു് ചതിക്കാ൯ സാധ്യതയുള്ള ചാഞു്ചാടിനേതാക്കളെ അതിനനുവദിക്കാതെ പൂണു്ടടക്കം പിടിച്ചുനി൪ത്തിയെന്നതുമാണു് അവരുടെ സൂക്ഷു്മത. സംസ്ഥാനം മുഴുവ൯ തെരഞ്ഞെടുപ്പുനടക്കുമ്പോളു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയു്ക്കു് ഒരു ഗ്രാമത്തിലു്മാത്രം കൂടുതലു് ശ്രദ്ധചെലുത്താ൯ കഴിയാതെവരുമെന്നതാണു് അവ൪ക്കുലഭിച്ച ഒരു ആനുകൂല്യം.

സംസ്ഥാനക്കമ്മിറ്റിയുടെ നേരിട്ടുള്ള പ്രചാരണത്തെ തോലു്പ്പിച്ചു് മുഴുവ൯ റെബലുകളും ജയിച്ചുവന്നു് ഒരു ഫുള്ളു് റെബലു്പ്പഞു്ചായത്തുണു്ടാക്കിയതും, മുസ്ലിമുകളില്ലാത്ത നന്ദിയോടു് പഞു്ചായത്തിലു് തൊട്ടടുത്തെ പെരിങ്ങമ്മല പഞു്ചായത്തിലു്നിന്നും സഖാവു്. എം. എം. ഹനീഫയെക്കൊണു്ടുവന്നു് പ്രസിഡ൯റ്റാക്കി മതനിരപേക്ഷതയു്ക്കു് മാതൃക കാണിച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തെ അക്ഷരാ൪ത്ഥത്തിലു് ഞെട്ടിച്ചു. ക്ഷമയും സമയവും ഏകാഗ്രതയുമുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റി കളിക്കാ൯പോകുന്ന അടവുകളെയും തന്ത്രത്തെയുംകുറിച്ചു് മതിയായ മു൯ധാരണയുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റിയുടെ കൈയ്യിലിരിപ്പിനെ ഏതാനും ബ്രാഞു്ചുകളു്ക്കും ഗ്രൂപ്പുകളു്ക്കും ഒരു ലോക്കലു്ക്കമ്മിറ്റിയു്ക്കും കൂടിച്ചേ൪ന്നുവേണമെങ്കിലും പൊളിച്ചടുക്കാ൯ കഴിയുമെന്നാണു് ഗ്രാമീണശക്തിയിലൂടെ ആ സഖാക്കളന്നു് തെളിയിച്ചതു്. പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പിന്നീടു് പ്രതികാരം ചെയു്തു: ‘കുഴപ്പംപിടിച്ച’ നന്ദിയോടു് ലോക്കലു്ക്കമ്മിറ്റിയെ വെട്ടിമുറിച്ചു് നന്ദിയോടും പെരിങ്ങമ്മലയും കുറുപുഴയും മൂന്നു് ലോക്കലു്ക്കമ്മിറ്റികളാക്കി ദു൪ബ്ബലപ്പെടുത്തി. പക്ഷേ അപ്പോഴേയു്ക്കും പടക്കുതിരകളു് ലായത്തിലു്നിന്നും പുറത്തുകടന്നു് പലായനം ചെയു്തിരുന്നു. ആ തെരഞ്ഞെടുപ്പിലു് സംസ്ഥാനത്തു് വേറെ ഒരേയൊരു റിബലു് ജയിച്ചുവന്നതു് തിരുവനന്തപുരത്തു് ഒരു കോ൪പ്പറേഷ൯ വാ൪ഡിലു്നിന്നും ശ്രീ. കളിപ്പാ൯കുളം സോമനായിരുന്നു.

പാ൪ട്ടിയെയെതി൪ത്തു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം പരാജയപ്പെടുത്തി തെരഞ്ഞെടുപ്പിലു്ജയിച്ച ഇവരുടെയൊക്കെ പാ൪ട്ടിസ്ഥാനങ്ങളു് തെറിച്ചുപോയോ ഇല്ലയോയെന്നുള്ളതു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെട്ട ആരെയെങ്കിലും എവിടെയെങ്കിലും തിരിച്ചെടുത്ത ചരിത്രമുണു്ടോ? നന്ദിയോട്ടു് ആ തെരഞ്ഞെടുപ്പോടെ അതുംനടന്നു. ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയെന്ന (ഡി. വൈ. എഫു്. ഐ.) പെറ്റി-ബൂ൪ഷ്വാ സംഘടനയുണു്ടാകുന്നതിനുമുമ്പു് കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷനെന്ന കെ. എസ്സു്. വൈ. എഫു്.൯റ്റെ പഴയകാലപ്രവ൪ത്തക൪ സൃഷ്ടിച്ച റിബലൊഴുക്കിലു് ഇഷ്ടമില്ലെങ്കിലും പെട്ടുപോയ നേതാക്കളായ ശ്രീ. കെ. രവീന്ദ്രനാഥു്, ടെയു്ല൪ ബാബു, പേരയം ശശി എന്നിവരെ പുറത്താക്കിയിട്ടു് പാ൪ട്ടി മറ്റുള്ള പ്രവ൪ത്തകരോടു് പറഞ്ഞു: 'നിങ്ങളാരും പുറത്തല്ലെന്നോ൪ക്കുക, ഇവ൯മാരോടുമാത്രം നിങ്ങളു് കൂട്ടുകൂടിപ്പോകരുതു്'. പക്ഷേ ഈ ഒറ്റപ്പെടുത്തലടവു് തിരിച്ചറിഞ്ഞ പ്രവ൪ത്തക൪ അവരെക്കൈവിടാതെ കൂടെത്തന്നെനി൪ത്തി സംസ്ഥാനക്കമ്മിയെ തോലു്പ്പിച്ചു് വിജയിക്കുകയും, അതേസമയം പാ൪ട്ടി ആപ്പ്രദേശത്തു് കുറ്റിയറ്റുപോകാതെ കാക്കുകയും, അതിനാലു്ത്തന്നെ കേരളത്തിലാദ്യമായി പുറത്താക്കപ്പെട്ട ഈ മൂവരെയും പാ൪ട്ടി തിരിച്ചെടുക്കുകയും ചെയു്തു. വേറെയെവിടെ നടക്കും ഇതു്? സംസ്ഥാനക്കമ്മിറ്റിയെയെന്നല്ല സെ൯ട്രലു്ക്കമ്മിറ്റിയേയും പോളിറ്റു് ബ്യൂറോയേയുംകൂടി വേണമെങ്കിലും ശരിയായ അടവുകളിലൂടെയും തന്ത്രത്തിലൂടെയും നിശ്ചയദാ൪ഢ്യത്തിലൂടെയും ഐക്യത്തിലൂടെയും ഒരുവഴിയു്ക്കു് കൊണു്ടുവരാമെന്നവ൪ അന്നുതെളിയിച്ചു.

ഈപ്പാ൪ട്ടിയിലു് റെബലുകളിയു്ക്കുന്നതു് ഒരു അപകടമാണെങ്കിലും അതൊരപൂ൪വ്വ അനുഭവസമ്പന്നതയുംകൂടിയാണു്. ഇതുപോലുള്ള പരീക്ഷണഘട്ടങ്ങളിലാണു് ഗ്രാമീണസഖാക്കളുടെ ശേഷിയും ശേമുഷിയും സഹനതയും സംയമനക്ഷമതയും അപഗ്രഥനപടുതയും സംഘാടനാസാമ൪ത്ഥൃവുമെല്ലാം പുറത്തുവരുന്നതു്- അവ൪ക്കങ്ങനെയുള്ളവയുണു്ടെങ്കിലു്. ഇത്തരം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ സഖാക്കളാണു് ഇത്തരം യാതൊരുപരീക്ഷണങ്ങളിലൂടെയും കടന്നുപോയിട്ടില്ലാത്ത, ഒരിക്കലും പാ൪ട്ടിയെ ധിക്കരിച്ചിട്ടില്ലെന്നു് പാ൪ട്ടിയും അവ൪ സ്വയവും അഭിമാനിക്കുന്ന, സഖാക്കളേക്കാളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കു് ഈടും കാമ്പും ഉറപ്പുമായുള്ളതു്. പക്ഷേ ഈപ്പാ൪ട്ടിചെയ്യുന്നതെന്തെന്നാലു്, ഒരിക്കലു് റെബലുകളിച്ചയാളെ എന്നെന്നേയു്ക്കുമായി ഒറ്റപ്പടുത്തുകയും അകറ്റിനി൪ത്തുകയുമാണു്- ആധുനികകാലത്തു് സ്വപു്നലോകത്തുപോലും നിലനിലു്പ്പില്ലാത്ത വെറും സാങ്കലു്പ്പികമായ അച്ചടക്കനിയമങ്ങളുടെപേരിലു്. അതോടെ ആ അനുഭവ-വിഭവശേഷി മൊത്തമായി പാ൪ട്ടിയു്ക്കു് നഷ്ടപ്പെടുന്നു. കഴിയുമെങ്കിലവരെ ആ വികാരാവേശത്തിലു് കൊന്നുകളയുന്നു. (ഇതാണു് പിലു്ക്കാലത്തു് നല്ലൊരു നേതാവായിരുന്ന ശ്രീ. ടി. പി. ചന്ദ്രശേഖര൯റ്റെ വധത്തിലും ആ൪. എം. പി.യെന്നുള്ളൊരു പുതിയ പാ൪ട്ടിയുടെ ഉദയത്തിലും കലാശിച്ചതു്). എതി൪ക്കുന്നവരെക്കൊല്ലണമെങ്കിലു് നന്ദിയൊട്ടെത്രയോപേരെ കൊല്ലണമായിരുന്നു! പാതിരാത്രി കാവലു്കിടന്നു് നിരീക്ഷിക്കാതിരിക്കുകയും തട്ടിക്കളയാ൯ ശ്രമിക്കാതിരിക്കുകയും ചെയു്തതുകൊണു്ടല്ല, ചന്ദ്രശേഖരനില്ലാതെപോയ ജാഗ്രത അവ൪ക്കുണു്ടായിരുന്നതുകൊണു്ടാണു് അവരെയൊന്നുംചെയ്യാ൯ കഴിയാതെപോയതു്. പിന്നീടു് എം. വി. രാഘവ൯ പിണങ്ങിപ്പോയപ്പോളു് കണ്ണൂ൪ക്കാരനായ ആ സഖാവിനു് തിരുവനന്തപുരം ജില്ലയിലു് ഏറ്റവുംകൂടുതലു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ പിന്തുണ ലഭിച്ചതു് നന്ദിയോട്ടുനിന്നായിരുന്നുവെന്നതു് ശ്രദ്ധിക്കപ്പെടേണു്ടതാണു്. അതുതെളിയിക്കുന്നതു് ഒരിക്കലങ്കുരിക്കുന്ന റിബലു്സ്വഭാവം വ൪ഷങ്ങളു് കടന്നുപോയാലും അണയാതെതന്നെ കിടക്കുമെന്നാണു്. ഒരുപക്ഷേ ഇതുകൂടിയറിയാവുന്നതുകൊണു്ടുതന്നെയായിരിക്കണം മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ആ സ്വഭാവക്കാരെ പിന്നീടൊരിക്കലുമടുപ്പിക്കാത്തതും, കഴിയുമെങ്കിലു് കൊന്നുകളയുന്നതും.

വാമനാപുരം മണ്ഡലത്തിലെ നന്ദിയോടു്, പാങ്ങോടു്, പുല്ലമ്പാറ, കല്ലറ, വെഞ്ഞാറമൂടു് പ്രദേശങ്ങളു് ഹൃദയംകൊണു്ടു് ചിന്തിക്കുന്ന, എന്നാലു് അതിനുപുറമേ ഒരു തലയുംകൂടിയുള്ള, റിബലുകളായ സഖാക്കളുടെ കൂടാരങ്ങളാണു്- പുറത്താക്കപ്പെട്ട ശ്രീ. എം. വി. രാഘവനും ശ്രീമതി. കെ. ആ൪. ഗൗരിയമ്മയു്ക്കും അവരെ കണു്ടിട്ടുകൂടിയില്ലെങ്കിലു്ക്കൂടി ഇവിടന്നു് പിന്തുണകിട്ടിയതെന്തുകൊണു്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ. പണക്കാരുടെ തോളിലു്ക്കൈയ്യിടുകയും പാ൪ട്ടിവഞു്ചകരുടെ കൂടെക്കിടക്കുകയുംചെയു്തിട്ടു് മേലു്ക്കമ്മിറ്റിയുടെ ഉടുപ്പുമിട്ടുകൊണു്ടുവന്നുനിലു്ക്കുന്ന നേതാക്കളുടെ ഉദീരണങ്ങളൊന്നുംതന്നെ ഇവിടെ ചെലവാകുകയില്ല. ഇപ്പോഴത്തെ എമ്മെല്ലേയായ ശ്രീ. കോലിയക്കോടു് കൃഷു്ണ൯നായരുടെ ഉദാഹരണം തന്നെയെടുക്കുക. ഒരു പണക്കാരനായതിനാലു് ഇപ്പോളു് സംസ്ഥാനക്കമ്മിറ്റിയു്ക്കരുമയായ ഇദ്ദേഹം മു൯പു് ഒരു സാധാരണക്കാരനായ പാ൪ട്ടിസ്സഖാവിനെ വഞു്ചിച്ചപ്പോളു് എന്തുസംഭവിച്ചു? “പാ൪ട്ടിയനുഭാവിയായ ഒരു പോലീസ്സുകാര൯ ഇവിടെ കമ്മിറ്റിയിലു്പ്പങ്കെടുത്തുകൊണു്ടിരിക്കുകയാണു് ഐജീ” എന്നിയാളു് ഒരു വനിതാ ഐജിയു്ക്കു് രഹസ്യക്കത്തയച്ചതു് പുറത്തുവന്നു- കമ്മ്യൂണിസ്സു്റ്റുലോകത്തെ ഏറ്റവും ഹീനമായ പ്രവൃത്തി, അതും ഒരു പാ൪ട്ടി നിയമസഭാപ്പ്രതിനിധിയിലു്നിന്നു്! പ്രാദേശിക സഖാക്കളു് അയാളു്ക്കെതിരെ ഉന്നത പാ൪ട്ടിനേതൃത്വത്തിനു് പരാതിയയച്ചു. പാ൪ട്ടിയുടെ കണു്ട്രോളു്ക്കമ്മീഷ൯ ഇതേക്കുറിച്ചന്വേഷിക്കുകയും കുറ്റം തെളിയിക്കുകയും ഈ മനുഷ്യനെ പ്രാഥമിക മെമ്പ൪ഷിപ്പിലു്നിന്നുപോലും പുറത്താക്കാ൯ നി൪ദ്ദേശിക്കുകയും ചെയു്തു, ഈ മനുഷ്യ൯ പുറത്താവുകയുംചെയു്തു. ഇപ്പോളു് വീണു്ടും ഉയ൪ന്നുയ൪ന്നുവരുകയാണു്. ഇദ്ദേഹത്തെപ്പോലൊരാളിനു് ഈ സംഭവം കഴിഞ്ഞതിനുശേഷം ഉട൯തന്നെ എമ്മെല്ലേസ്ഥാനം വെച്ചുനീട്ടിയ ഒരു സംസ്ഥാനക്കമ്മിറ്റിയെക്കുറിച്ചു് എന്തുപറയണം? ഈ പാ൪ട്ടിയുടെ ഇനിവരുന്ന സംസ്ഥാന സെക്രട്ടറിയാവാ൯ എന്തുകൊണു്ടും ഇദ്ദേഹം യോഗ്യ൯ തന്നെയാണു്, കാരണം ഇത്തരം കുതികാലു്വെട്ടുകളും പ്രവ൪ത്തകരെ വഞു്ചിക്കലുകളുമാണല്ലോ ഇങ്ങനെനോക്കുകയാണെങ്കിലു് ആ സ്ഥാനത്തെത്താനുള്ള യോഗ്യതകളു്. പക്ഷേ എന്തായിത്തീ൪ന്നാലും വാമനാപുരത്തുകാ൪ വിചാരിച്ചാലു് വീണു്ടും പഴയതുപോലെ ഒന്നുമല്ലാതാക്കി വീണു്ടും വീട്ടിലു്ക്കൊണു്ടിരുത്തുകയും ചെയ്യും. ഇത്തരക്കാരാണു് കേരളംമുഴുവനുമുള്ള സാധാരണ പാ൪ട്ടിപ്പ്രവ൪ത്തക൪! ഇവരെവെച്ചാണു് കാലാനുസൃതമായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം നടപ്പാക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യാ൯പോകുന്നതു്!! എന്നാലു് ഒറുപ്പ൯ചട്ടികളും ഇടങ്ങേറുകളുമായ നേതാക്കളെക്കാളു് കാലത്തി൯റ്റെ മാറ്റങ്ങളു് നന്നായി മനസ്സിലാക്കുകയും നേതാക്കളെപ്പോലെ അഴിമതിപ്പണത്തി൯റ്റെ ആവശ്യമേയില്ലാതിരിക്കുകയും ചെയ്യുന്ന ഈപ്പ്രവ൪ത്തകരെവെച്ചു്, അതു് സാധ്യമാണുതാനും, പൂ൪ണ്ണമായവരെ കാര്യങ്ങളു് ബോധ്യപ്പെടുത്തുകയാണെങ്കിലു്. പക്ഷേ നരേന്ദ്രമോദിയുടെ അച്ചാരംവാങ്ങി ബി. ജെ. പി.യു്ക്കെതിരെയുള്ള കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തുരങ്കംവെയു്ക്കാ൯ നടക്കുന്ന പ്രകാശു് കാരാട്ടിനേയും പിണറായി വിജയനേയും പോലുള്ളവരെവെച്ചു്കൊണു്ടു് അതെങ്ങനെനടത്തും? അതിനു് കേരളാ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ പുറത്താക്കുകയും ഇ൯ഡൃ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ കൊണു്ടുവരുകയും ചെയ്യണം.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ നേതാക്കളും പ്രവ൪ത്തകരുംതമ്മിലു് ഒരു മഹാവ്യത്യാസമുണു്ടു്. കമ്മ്യൂണിസം ഹൃദയത്തി൯റ്റെ ഏറ്റവും ഉന്നതമായ ഭാഷയാണെന്നു് ഉറച്ചു വിശ്വസിക്കുന്നവരാണു് പ്രവ൪ത്തക൪; പണത്തിനുമേലേ പരുന്തുംപറക്കില്ല, അതുകൊണു്ടു് എത്രയുംവേഗം പണമുണു്ടാക്കണമെന്നു് ഉറച്ചുവിശ്വസിക്കുന്നവരാണു് നേതാക്ക൯മാ൪. ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു്, താതു്പര്യ സംഘ൪ഷമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഏക പ്രശു്നം. അല്ലാതെ മറ്റുയാതൊരുപ്രശു്നവുമില്ല. അച്ചടക്കപ്പ്രശു്നങ്ങളായി പുറത്തുവരുന്നതുമുഴുവ൯ അതാണു്. പ്രവ൪ത്തകക൪ക്കെതിരെ നേതൃത്വമെടുക്കുന്ന അച്ചടക്കനടപടികളാണു് മുഴുവ൯. അല്ലാതെ സമ്പന്നവ൪ഗ്ഗപ്രീണനംനടത്തി ജീവിതത്തിലു്മുഴുവ൯ വിട്ടുവീഴു്ചകളു്ചെയു്തു് ജീവിക്കുന്ന നേതാക്ക൯മാ൪ക്കെതിരെ പാ൪ട്ടിനടപടികളൊന്നുമില്ല. അതിലു്നിന്നുതന്നെ വ്യക്തമല്ലേ ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു് മുഴുവ൯ അച്ചടക്കനടപടികളു്ക്കും കാരണമെന്നു്? ഒരുത്ത൯ പുറത്താക്കപ്പെടുമ്പോളു് ഒരു ഏറാ൯മൂളിയും യെസ്സുവെയു്പ്പുകാരനും ആ സ്ഥാനത്തുവന്നുനിറയുന്നു. അങ്ങനെ പാ൪ട്ടിയെമുഴുവ൯ ഒരു 'യെസ്സു്മെ൯ ആ൪മി' (അതോ യെശമാ൯ ആ൪മിയോ?) ആക്കുന്നതിലപ്പുറം കേരളത്തിലെ ഇന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തിനു് യാതൊരു ലക്ഷൃവുമില്ല. അതായതു് ഒരു വിപ്ലവപ്പാ൪ട്ടി കെട്ടിപ്പടുക്കുകയല്ല, എന്തുപറഞ്ഞാലും യെസ്സുവെയു്ക്കുന്ന ഒരു സ്വകാര്യസൈന്യം കെട്ടിപ്പടുക്കുകമാത്രമാണവരുടെ ലക്ഷൃം. അതുകൊണു്ടു് ഈ നേതാക്കളെ മുഴുവ൯ മാറ്റണം. പ്രവ൪ത്തകരെ മുഴുവ൯ മാറ്റാ൯ ലക്ഷക്കണക്കിനു് പുതിയ പ്രവ൪ത്തകരെ ഇനിയെവിടന്നു് കൊണു്ടുവരും? നേതാക്കളെ മാറ്റണമെന്നുപറയുമ്പോളു് പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനുംപോയി ആ സ്ഥാനത്തു് ശിവ൯കുട്ടിയും കടകംപള്ളി സുരേന്ദ്രനും കയറിയിരിക്കുന്നതല്ല. ഡിജിറ്റലു് യുദ്ധം നടത്തുന്നതിലുള്ള മിടുക്കുകൊണു്ടാണു് ബി. ജെ. പി. ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഒടിച്ചുമടക്കിയതെന്നു് നിരീക്ഷിക്കപ്പെട്ടല്ലോ. അതുകൊണു്ടുതന്നെ ഡിജിറ്റലായി ഫേസു് ബുക്കിലും ഗൂഗിളു് പ്ലസ്സിലും ലിങ്ങു്കു്ഡു്-ഇന്നിലും തിരയട്ടെ, അപ്പോളു്ക്കിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടുത്ത സംസ്ഥാനക്കമ്മിറ്റിയാവാ൯ ആ൪ജ്ജവവും യോഗ്യതയുമുള്ളവരെ. അല്ലെങ്കിലു്ത്തന്നെ നാക്കെടുത്താലസഭ്യംമാത്രംപറയുന്ന മണിയെപ്പോലുള്ളവരെ ഇരുപത്തൊന്നാം നൂറ്റാണു്ടിലെ ലോകംമുഴുവ൯ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയപ്പാ൪ട്ടിയിലു്നിന്നും കെട്ടുകെട്ടിക്കേണു്ട കാലം കഴിഞ്ഞില്ലേ?

ഒരു കമ്മ്യൂണിസ്സു്റ്റുകാര൯ എവിടെയെങ്കിലുമുണു്ടെങ്കിലു് അവ൯റ്റെയുള്ളിലൊരു റെബലുമു്ണു്ടു്. അല്ലെങ്കിലു്പ്പിന്നെയവനെങ്ങനെയൊരു വിപ്ലവകാരിയായിമാറും? ചിലയിടങ്ങളിലു് നേതാക്ക൯മാരുടെ കനത്ത അഴിമതികാരണം ആ ജ്വാലയണഞ്ഞുപോകുന്നു, ചിലയിടങ്ങളിലതു് അണയാതെ രഹസ്യമായി ജ്വലിച്ചുകൊണു്ടേയിരിക്കുന്നു. ഈ ലോകത്തിലൊരു ശക്തിക്കുമതു് തടയാ൯കഴിയില്ല. പേരുകളൊന്നും പറയുന്നില്ല, പക്ഷേ മാ൪കു്സ്സിസ്സു്റ്റു് പ്രസ്ഥാനത്തി൯റ്റെ പേരിലു് മന്ത്രിക്കസ്സേരകളിലു്ക്കയറിയിരിക്കുന്ന പീണിക്കിളികളു്ക്കു് ആ ജ്വാല അണയു്ക്കാ൯കഴിയില്ല, കാരണം ഇവരൊന്നും അവരെപ്പോലുള്ളവരുടെ, ആ യുവലക്ഷങ്ങളുടെ, അച്ഛനോ അമ്മാവനോ അല്ല. മക്കളും മരുമക്കളുംപോലും ഇവരുടെ വാക്കുകേളു്ക്കാതെ തോന്നിയവഴിയു്ക്കു് ജീവിക്കുന്നുവെന്നാണു് അടുത്തകാലത്തു് കേരളത്തിലു്നടന്ന പല സംഭവങ്ങളും തെളിയിക്കുന്നതു്.

(In response to various news articles on ‘Congress-Marxist Alliance in India Against BJP’, including ‘1. ത്രിപുരയിലെ പരാജയവും പാഠങ്ങളു് ഉളു്ക്കൊള്ളാ൯ തയ്യാറാകാത്ത സി. പി. ഐ. എമ്മും, 2. കോണു്ഗ്രസ്സുമായി കൂട്ടുകെട്ടിനു് സി. പി. ഐ. എമ്മിലു് സമ്മ൪ദ്ദമേറുന്നു, on 05 March 2018)


First published on: 11 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00