Monday, 2 April 2018

072. കോണ്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശ് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിയ്ക്ക് പുറത്തുപോകേണ്ടിവരുമോ?

കോണ്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശ് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിയ്ക്ക് പുറത്തുപോകേണ്ടിവരുമോ?

പി എസ്സ് രമേശ് ചന്ദ്ര൯

കേരളമൊഴിച്ചുള്ള മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ സംസ്ഥാനഘടകങ്ങളെല്ലാംതന്നെ കോണ്ഗ്രസ്സുമായൊരു രാഷ്ട്രീയൈക്യംവേണമെന്ന് ചിന്തിച്ചുതുടങ്ങുകയും കേരള സംസ്ഥാനക്കമ്മിറ്റിയും അവരെവഴിതിരിച്ചുവിട്ട പ്രകാശ് കാരാട്ടുംമാത്രം അങ്ങനെയൊരു ഐക്യമേ പാടില്ലെന്നൊരു നിലപാടില്നിന്ന് മാറാ൯ തയ്യാറാകാതെ തുടരുകയുംചെയ്താല് മാ൪ക്സിസ്റ്റുപാ൪ട്ടി പിളരുകയില്ല, പക്ഷെ കേരളസംസ്ഥാനക്കമ്മിറ്റിയിലെ പ്രമുഖരും പ്രകാശ് കാരാട്ടും പുറത്താകും. ഒരു മലയാളികൂടിയായ പ്രകാശ് കാരാട്ടിനേയുംകൂടി ഉള്ക്കൊള്ളിച്ചുക്കൊണ്ടു് കേരളാക്കമ്മ്യൂണിസ്റ്റു പാ൪ട്ടിയുണ്ടാക്കി അവ൪ക്കുപിന്നെയും ജനചൂഷണം തുടരാനാവും. എം വി രാഘവനും കെ ആ൪ ഗൗരിയമ്മയും ഇറക്കിവിടപ്പെട്ടപ്പോള് ചിരിച്ച പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതെ സ്ഥിതി ഉട൯ വരാ൯ പോകുന്നുവെന്ന൪ത്ഥം. ഈ എം എസ്സിനെപ്പോലെ 'വയസ്സുകാലത്തു മര്യാദയ്ക്ക് അടങ്ങിയൊതുങ്ങിക്കഴിഞ്ഞില്ലെങ്കില് പുറത്താക്കി പടിയടച്ചു് പിണ്ഡംവെച്ചുകളയു'മെന്ന് പാ൪ട്ടിശ്ശാസ്സന നേരിടുന്ന രണ്ടാമത്തെ മലയാളിയായ പാ൪ട്ടി ജനറല് സെക്രട്ടറിയെന്ന പേരുകൂടി പ്രകാശ് കാരാട്ടിന് ചാ൪ത്തിക്കിട്ടാ൯പോവുകയാണെന്ന വസ്തുതയുംകൂടി അവശേഷിക്കുന്നു. നാട്ടി൯പുറത്തുകാ൪ തമാശയ്ക്കു പറയുന്നപോലെ 'എല്ലാം പെട്ടെന്നായിരുന്നു, പോയിക്കിട്ടിയതു്'. കാരണം അത്രപെട്ടെന്നാണ്, ഒട്ടും പ്രതീക്ഷിക്കാത്ത വേഗത്തിലാണ്, ഐക്യാനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി സംസ്ഥാനക്കമ്മിറ്റിയ്ക്കുമേല് വന്നുപതിച്ചത്. ഇവ൪ പുറത്താക്കപ്പെടുമ്പോള് സംസ്ഥാനത്തുള്ള മുഴുവ൯ പ്രവ൪ത്തകരുടെയും മറ്റു നേതാക്ക൯മാരുടെയും പിന്തുണ ഇവ൪ക്കുകിട്ടുമെന്നു ചിന്തിക്കാ൯ യാതൊരു വഴിയുമില്ല. കാരണം മറ്റുനേതാക്കളില് ഒരു വ൯.വിഭാഗവും പ്രവ൪ത്തകരില് ബഹുഭൂരിപക്ഷവും കോണ്ഗ്രസ്സുമായൊരു ഐക്യത്തി൯റ്റെ അനിവാരൃതയെക്കുറിച്ചു് ഇപ്പോള്ത്തന്നെ ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ഇപ്പോള്ത്തന്നെ പുറത്താക്കപ്പെടാ൯ പോകുന്നവരെന്ന അകല്ച്ചയോടെയാണ്, ശ്രദ്ധയോടെയാണ്, പലരും കണ്ടുതുടങ്ങിയിട്ടുള്ളത്. ഐക്യം വരുമ്പോള് അഖിലേന്ത്യാ നേതൃത്വത്തി൯റ്റെ കൂടെനില്ക്കുന്നവരാരെല്ലാം, ഐക്യവിരുദ്ധരെന്ന നിലപാടില് മുറുകെപ്പിടിച്ചു് ഇരട്ടച്ചങ്കോടെ നട്ടെല്ലുയ൪ത്തി അഖിലേന്ത്യാ നേതൃത്വത്തെ എതൃത്തുനിന്നു് പുറത്തുപോകാ൯ പോകുന്നവരാരെല്ലാം എന്ന് പലപ്രദേശങ്ങളിലും ഇപ്പോഴേ വാതുവെപ്പും വാഗ്വാദങ്ങളും തുടങ്ങിക്കഴിഞ്ഞു. ഐക്യഅനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി വളരെക്കാലം തുടരുക സാധ്യമല്ല. പിണറായി വിജയ൯റ്റെ മുന്നിലുള്ള വഴി ഇന്ത്യയിലെ മുഴുവ൯ സ്റ്റേറ്റുകളിലെയും സംസ്ഥാനക്കമ്മിറ്റികളെ ത൯റ്റെ വഴിയില് കൊണ്ടുവരുകയെന്നതാണ്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില് അതൊരിക്കലുമിനി നടക്കാ൯ പോകുന്നില്ല. പിന്നെയുള്ള വഴി വിജയനും കൂട്ടരും വാലുംമടക്കി ഐക്യതി൯റ്റെ വഴിയ്ക്കു പോകുന്നതാണ്. മുഖ്യമന്ത്രിസ്ഥാനവും പാ൪ട്ടി സെക്രട്ടറി സ്ഥാനവും ഉപേക്ഷിക്കാതെ അതവ൪ക്കിനി കഴിയുകയുമില്ല. ആറ്റിങ്ങല് ജി സുഗുണനെപ്പോലെ ഒരു കേരളാക്കമ്മ്യൂണിസ്റ്റു പാ൪ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പ൪മാരായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിയുന്നതൊന്ന് സങ്കല്പിച്ചുനോക്കൂ. അതുപോലെ പിണറായി കൊടിയേരിമാരുടെ യാതൊരു ശല്യങ്ങളുമില്ലാതെ ഒരഖിലേന്ത്യാ കമ്മ്യൂണിസ്റ്റു പാ൪ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറായി സഖാവ് വി എസ്സ് അച്യുതാനന്ദ൯ കഴിയുന്നതും.

[In response to news article ‘C P I M needs new directional awareness- says Prakash Karaatt സി പി ഐ എമ്മിന് പുതിയ ദിശാബോധം വേണമെന്ന് പ്രകാശ് കാരാട്ട്’ in The Indian Telegram on 11 March 2018]

Link: http://www.theindiantelegram.com/2018/03/11/308521.html

11 March 2018No comments:

Post a Comment