Thursday, 8 March 2018

060. എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?

എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?


പി. എസ്സു്. രമേശു് ചന്ദ്ര൯

ഭാഗം 1

മുഴുനീള മലയാള നഗ്നസിനിമകളു് സ്വപു്നംകണു്ടു നടക്കുകയാണെന്നു തോന്നുന്നു സി. വി. ബാലകൃഷു്ണനെന്ന ഈ മലയാളി എഴുത്തുകാര൯. യൂറോപ്പിലെയും ഇംഗ്ലണു്ടിലെയുംപോലെ നഗ്നമേനി പ്രദ൪ശിപ്പിക്കാ൯ മലയാളത്തിലെ സിനിമാനടിമാ൪ തയ്യാറാകാത്തതും തുണിയുരിയുന്നതിനു് അവ൪ പ്രതിഷേധിക്കുന്നതും ഏതുവിധേനയും മറികടക്കപ്പെടേണു്ടതുണു്ടെന്നു പറയുന്ന ഇവനെന്തുതരം ക്രിമിനലു്ച്ചിന്താഗതിയുള്ള എഴുത്തുകാരനാണു്? സിനിമയിലു് വന്നുകഴിഞ്ഞാലു്പ്പിന്നെ സ്വന്തംനഗ്നത പൊതുജനങ്ങളുടെ മുന്നിലു് പ്രദ൪ശിപ്പിക്കാ൯ സാധ്യമല്ലെന്നുപറയാ൯ മലയാളസിനിമാനടിമാ൪ക്കു് യാതൊരു അവകാശവുമില്ലെന്നല്ലേ ഇവ൯ പറഞ്ഞുകൊണു്ടുവരുന്നതു്? സിനിമയിലു് നഗ്നതാപ്രദ൪ശനത്തി൯റ്റെ ആവശ്യമുണു്ടെന്നിയാളു് പറയുമ്പോളു് സു്ത്രീയുടെ നഗ്നത പ്രദ൪ശിപ്പിക്കേണു്ടതി൯റ്റെ ആവശ്യമുണു്ടെന്നുമാത്രമാണിയാളു് വാദിക്കുന്നതു്. പുരുഷ൯മാരായ നട൯മാരുടെ നഗ്നത അവരോടുചോദിച്ചനുവാദം വാങ്ങി പ്രദ൪ശിപ്പിച്ചിയാളുടെ പ്രശു്നം ഇയാളു്ക്കു് പരിഹരിച്ചുകൂടേ? ശ്രീ. മോഹ൯ ലാലിനോടോ മമ്മൂട്ടിയോടോ, സുരേഷു് ഗോപിയോടോ, പൃഥ്വീരാജിനോടോ നഗ്നനായി അഭിനയിച്ചു പണമുണു്ടാക്കിക്കൊടുക്കണമെന്നു് പറയാനുള്ള ധൈര്യം ഇയാളു്ക്കുപക്ഷേ ഉണു്ടെന്നുതോന്നുന്നില്ല. പിന്നെയുള്ളതു് മലയാളസിനിമയിലെ അബലകളായ കുറെ അഭിനേത്രികളാണു്. അവരോടിതു് ആവശ്യപ്പെടാനുള്ള ധൈര്യം ഇയാളു് കാണിച്ചുവെന്നാണു് ന്യൂസ്സു്റിപ്പോ൪ട്ടിലു്നിന്നും മനസ്സിലാകുന്നതു്. ഒരു മലയാളസിനിമാനടി പട്ടാപ്പകലു് തെരുവിലാക്രമിക്കപ്പെട്ടിട്ടും തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടും വീണു്ടും സംഘംചേ൪ന്നു് അപമാനിക്കപ്പെട്ടിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ലെന്നതും സിനിമാപ്പുരുഷ൯മാരും വഴിതെറ്റിപ്പോയ ഏതാനും പത്രക്കാരും ആ പെണു്കുട്ടിയു്ക്കെതിരെ സടകുടഞ്ഞെണീറ്റതുമാണു് ഇയാളു്ക്കു് കൗമുദിച്ചാനലിലെ ഇ൯റ്റ൪വ്യൂവിലു് ഈ പ്രസു്താവനനടത്താനുള്ള ധൈര്യംനലു്കിയതു്. സ്ത്രീത്ത്വത്തെയപമാനിച്ചതിനു് ആ മാധ്യമപ്രവ൪ത്തകനെയടക്കം അപ്പോഴേപിടിച്ചു് അറസു്റ്റുചെയു്തു് അകത്താക്കിയിരുന്നെങ്കിലു് ഇവനെന്നല്ല ആരുംതന്നെ ഇതുപോലെ വിലക്ഷണമായ പ്രസു്താവനകളിറക്കുമായിരുന്നില്ല, ഒരു മാധ്യമവുമതു് പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നില്ല. കൂളായി സു്ത്രീനഗ്നതപ്രദ൪ശിപ്പിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കോടിക്കണക്കിനുപണം നേടാനാവുമെന്നിയാളു് വ്യാമോഹിച്ചു. കേരത്തിലെ സിനിമാനടിമാരെവെച്ചതു നടക്കില്ലെന്നുറപ്പായപ്പോളു് മാധ്യമങ്ങളിലൂടെ ഇയാളു് ബഹളമുണു്ടാക്കുന്നു. ‘പോയി പ്രതിഭയുണു്ടെങ്കിലു് ഇംഗ്ളീഷിലു് നഗ്നസിനിമപിടിക്കെടോ’ എന്നാണിയാളോടു് നമുക്കു് പറയാനുള്ളതു്; ലോകംമുഴുവ൯ കാണിക്കുകയും ചെയ്യാമല്ലോ.

ഇപ്പോഴിയാളിതു് അവസരംനോക്കി വിളമ്പിയതെന്തിനെന്നാലു്, ഒരു അന്താരാഷ്ട്ര ഫിലിം ഫെസു്റ്റിവലല്ലേ തിരുവനന്തപുരത്തു വരുന്നതു്? അന്താരാഷ്ട്ര നഗ്നസിനിമകളു്കണു്ടു് കണ്ണുകറങ്ങി മദമിളകിനടക്കുന്നവരുടെ എണ്ണം കേരളത്തിലന്നേരം വളരെക്കൂടുകില്ലേ? ഇത്രയും ലോകസൗന്ദര്യത്തിടമ്പുകളു്ക്കു നഗ്നമേനി പ്രദ൪ശിപ്പിക്കാമെങ്കിലു് മലയാളത്തിലെ നരുന്തുകളു്ക്കെന്തുകൊണു്ടതു് പാടില്ലായെന്ന പൊതുചോദൃം മലയാളസിനിമാലോകതന്നേരം പടരുകില്ലേ? ആ സമയംനോക്കി നി൪മ്മാതാക്കളുടെ പണം തിരിച്ചുപിടിക്കാ൯ ഒരലു്പ്പം സഹകരിച്ചുകൂടെയെന്ന ഒരു ഭീഷണി സിനിമാനടിമാ൪ക്കുനേരേ പ്രയോഗിച്ചു് അവരെ നിസ്സഹായരാക്കിയാലു് അവരെ ഉദ്ദേശിക്കുന്നവഴിയു്ക്കു കൊണു്ടുവന്നു് എല്ലാവ൪ക്കും വ൯പ്രയോജനമുണു്ടാക്കിക്കൂടേ? പെണ്ണുങ്ങളുടെ തുണിയഴിച്ചു പ്രതിസന്ധിയിലായിക്കിടക്കുന്ന മലയാളസിനിമയു്ക്കതു് വലിയൊരു ആശ്വാസമാവുകില്ലേ? അതിലൊരു പങ്കും അതിനുള്ള അവസരങ്ങളും തനിയു്ക്കും കണക്കുപറഞ്ഞു കിട്ടുകില്ലേ? ഇതാണയാളുടെ ചിന്തപോയവഴി- ലോഗിസു്റ്റിക്കു്സ്സു്. സ്വ൪ണക്കള്ളക്കടത്താരോപിക്കപ്പെട്ടതല്ലേ, നക്ഷത്രവേശ്യാലയമുണു്ടെന്നു സംശയിക്കപ്പെട്ടതല്ലേ, സ൪വ്വോപരി വെറുമൊരുപെണ്ണല്ലേ, എങ്കിലു്പ്പിന്നെ എന്തുകൊണു്ടു് തുണിയഴിപ്പിച്ചു് സിനിമയിലഭിനയിപ്പിച്ചുകൂടായെന്നിയാളു് ആലോച്ചിച്ചതു് ന്യായം. പക്ഷെ ആ ആവശ്യം നേരിട്ടുന്നയിച്ചു് അവരുടെയടുത്തുചെന്നപ്പോളു് മുഖത്തു മുട്ടനടിവീണുവെന്നതു് സത്യം. സ്വ൪ണക്കള്ളക്കടത്തിനും വേശ്യാലയംനടത്തിപ്പിനും നടിമാ൪ ആരോപിക്കപ്പെടുന്നതു് കേരളത്തിലു് അത്യപൂ൪വ്വസംഭവങ്ങളാണു്. മലയാളത്തിലെ ആയിരക്കണക്കിനു് വനിതാതാരങ്ങളു് അത്തരക്കാരാണെന്നു വിധിയെഴുതാ൯ ഇയാളു്ക്കെന്തവകാശം? പീഢന-ബലാത്സംഗ-ഗൂഢാലോചനാക്കേസ്സുകളിലു് സിനിമാതാരങ്ങളകപ്പെട്ടാലു് (ആണു്താരങ്ങളു്ക്കുമാത്രം ബാധകം!) കോടതിയാലു് ശിക്ഷിക്കപ്പെടുന്നതുവരെ അവരെല്ലാം തീ൪ത്തും നിരപരാധികളാണെന്നു് ശ്രീ. സെബാസു്റ്റൃ൯ പോളു്മുതലു് കലാഭവ൯ ഷാജോണു്വരെ അട്ടഹസിച്ചുകൊണു്ടു നടക്കുന്നതു് ഇയാളും ചെയ്യുന്നില്ലേ? എത്ര നടിമാരെ സ്വ൪ണക്കടത്തിനും വേശ്യാലയം നടത്തിപ്പിനും കോടതി ശിക്ഷിച്ചിട്ടുണു്ടു്? എന്തുകൊണു്ടിയാളുടെ കണ്ണിലു് ശിക്ഷിക്കപ്പെടാത്തവരും വൃത്തികെട്ടവരായി? എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി? (തുടരും)

ഭാഗം 2

കേരളത്തിലെ കൗമുദി ടി. വി.യുടെ ദി സു്ട്രെയു്റ്റു് ലൈ൯ എന്ന പരിപാടിയിലെ ഈ വെളിപ്പെടുത്തലിനിടയിലിയാളു് ദൈവതുല്യമായ ത൯റ്റെ പേരിനെക്കുറിച്ചുകൂടി പറയുന്നുണു്ടു്. ബാലകൃഷു്ണനെന്നും പക്ഷെ ബാലകൃഷു്ണ൯തന്നെയായിരുന്നാലു് മതിയോ ബാലകൃഷു്ണാ? വളരണു്ടേ? വള൪ന്നു വലുതാകണു്ടേ? പ്രായപൂ൪ത്തിയും പക്വതയും വന്നുചേരേണു്ടേ? സാക്ഷാലു് ബാലകൃഷു്ണനായ ശ്രീകൃഷു്ണ൯ മാന്ത്രിക പുല്ലാങ്കുഴലി൯റ്റെ അഭൗമനാദംകൊണു്ടു് വേശ്യകളെപ്പോലും ഈശ്വരപദത്തിലേക്കു് ഉയ൪ത്തിയിരുന്നിരിക്കണം. അദ്ദേഹം നഗ്നസിനിമപിടിക്കാ൯ നടക്കുന്നതൊന്നാലോചിച്ചുനോക്കൂ- ഒരിക്കലും നടക്കുന്നതല്ലെന്നറിഞ്ഞുകൊണു്ടു തന്നെ. ഈശ്വര൯മാരുടെ പേരുകളു് ഇത്തരം നശ്വരവ്യക്തികളു്ക്കിടുന്നതു് ദൈവങ്ങളു്ക്കൊരപമാനംതന്നെയാണു്. വേശ്യാവൃത്തി ലോകത്തേറ്റവും പുരാതനമായ ഒരുതൊഴിലാണു്- ദാരിദ്ര്യവും പട്ടിണിയുമാണത്തിനു കാരണം. അവരെ അപമാനിക്കരുതു്; വേശ്യാവൃത്തി ചെയ്യുന്നവ൪ക്കും അഭിമാനമുണു്ടു്. അവ൪ അവരുടെ അഭിമാനമല്ല വിലു്ക്കുന്നതു്, പട്ടിണിമാറ്റാനായി ശരീരം മാത്രമാണു്. ആത്മാവു് അപ്പോഴും ബാക്കിയാണു്, അചുംബിതമാണു്. ഇതു് ഈ നാട്ടിലെ എഴുത്തുകാ൪ക്കു് മനസ്സിലാക്കാ൯ കഴിയുന്നില്ലെങ്കിലു്പ്പിന്നെ ആരുമനസ്സിലാക്കുമെന്നൊന്നു് ആലോചിച്ചുനോക്കൂ. മലയാളസിനിമാലോകത്തെ മഹാവിട൯മാരാരുംതന്നെ (ക്ഷമിക്കണം, മഹാനട൯മാരാരുംതന്നെ) സി. വി. ബാലകൃഷു്ണ൯റ്റെ ഈ പ്രസു്താവനയോടു് പ്രതികരിച്ചുകാണുന്നില്ല. ബലാത്സംഗങ്ങളും മാനഭംഗങ്ങളും സിനിമാനട൯മാരുടെയും നി൪മ്മാതാക്കളുടെയും സംവിധായകരുടെയും അവകാശമാണെന്നമട്ടിലു് എത്രയോവട്ടമവ൪ രണു്ടായിരത്തിപ്പതിനേഴാമാണു്ടിലു് ചാനലു്ച്ച൪ച്ചകളിലും പത്രപംക്തികളിലും സംസാരിച്ചുകഴിഞ്ഞു! അപമാനിക്കപ്പെടുന്ന സു്ത്രീത്ത്വത്തെക്കുറിച്ചു് ഒറ്റയൊരുവാക്കുപോലും ഉരിയാടാത്ത ഈ ഖല൯മാ൪ക്കു് വീണു്ടും വീണു്ടും മാധ്യമക്കവറേജു് നലു്കുന്നതു് കേരളത്തിലെ ജനങ്ങളു്ക്കു് ഒരു അപമാനമല്ലേ?

സിംഗപ്പൂരോമറ്റോ ആണു് ഒരാളിത്തരം പരസ്യ സു്ത്രീയവഹേളനപ്പ്രസു്താവന നടത്തിയിരുന്നതെങ്കിലു് ഉട൯വരുമായിരുന്ന പോലീസ്സു്നടപടിയിലു് ഇയാളു് അറിയാതെ മുട്ടുവഴി മൂത്രമൊഴിച്ചേനെ. കേരളത്തിലെന്തുമാകാമെന്നൊരു ധാരണ ജീ൪ണ്ണിച്ച, അരാജകവാദികളായ എഴുത്തുകാ൪ക്കുണു്ടു്. എഴുത്തിലൂടെയും പ്രസു്താവനകളിലൂടെയും അവ൪തന്നെ ഉണു്ടാക്കിയെടുത്തതാണീ ധാരണ. ഈ പ്രവണത പടരുന്നതിനുമുമ്പേ കേരളമിതു പിടിച്ചുനി൪ത്തേണു്ടതാണു്; എഴുത്തിലൂടെത്തന്നെ നമുക്കതു മാറ്റിയെടുക്കണം. ഇയാളുടെ രചനകളു് ഞാ൯ വായിച്ചിട്ടില്ല. കുങ്കുമവും മലയാളനാടും വായിച്ചിരുന്ന കാലത്തു് ഇയാളു് ഉണു്ടായിരുന്നില്ല. കലാകൗമുദിയിലെപ്പോഴോ ചെറുകഥപോലെ എന്തോ ഒന്നു് പണു്ടുകണു്ടതായോ൪ക്കുന്നു. അഴുകിയ സു്ത്രീ-പുരുഷ ബന്ധങ്ങളെ ഏതുതിവിറ്റുരസിക്കുന്ന ഒരുത്തനെന്നു് ഒറ്റനോട്ടത്തിലു്ത്തന്നെ തോന്നിയതുകൊണു്ടു് പിന്നെ ശ്രദ്ധിച്ചിട്ടില്ല- ഇപ്പോഴിയാളുടെ ഈ അവഹേളനപ്പ്രസു്താവന വരുന്നതുവരെ. അന്നേ കൃഷു്ണ൯നായ൪സ്സാ൪ ചെയു്തിരുന്നപോലെ നിലമ്പുഴക്കിയെറിയേണു്ടതായിരുന്നു. ഓ൪മ്മയുണു്ടല്ലോ സാഹിത്യവാരഫലത്തിലന്നു് അദ്ദേഹമെഴുതിയതു്? 'ഞാ൯ രാവിലെ സു്റ്റാച്ച്യൂവിലൂടെ നടക്കാനിറങ്ങുമ്പോളു് എന്നും ഒരു ചെറുപ്പക്കാര൯ വളരെ ഭവ്യതയോടെ മുണു്ടു് താഴു്ത്തിയിട്ടു് തൊഴുതുകൊണു്ടു് എതി൪വശത്തുകൂടി പതിവായി കടന്നുപോകും. അതുകൊണു്ടു് പന്തളം സുധാകര൯റ്റെ കവിതകളെക്കുറിച്ചു് ഞാ൯ ഒന്നും പറയുന്നില്ല.'

[In response to news article ‘Malayalam cine actresses can smuggle gold and run star brothels but reluctant to act in the nude: Writer C. V. Balakrishnan in Kaumudi T V’s programme The Straight Line സ്വ൪ണ്ണക്കടത്തു് നടത്താം, നക്ഷത്രവേശ്യാലയങ്ങളു് നടത്താം, മലയാള നടിമാ൪ക്കു് സിനിമയിലെ നഗ്നത വലിയ സദാചാര പ്രശു്നം’ on 06 December 2017]

You Tube Link: https://youtu.be/BKoHoZv01R8
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00

No comments:

Post a Comment