Thursday, 8 March 2018

056. അഴിമതിപുരണു്ട വാകു്സിനുകളെന്തിനു് കുഞ്ഞുങ്ങളുടെ കരളുകളിലേയു്ക്കു കയറ്റണം?

അഴിമതിപുരണു്ട വാകു്സിനുകളെന്തിനു് കുഞ്ഞുങ്ങളുടെ കരളുകളിലേയു്ക്കു കയറ്റണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

ഏഴര ദശലക്ഷം (75,62,886) സു്കൂളു്ക്കുട്ടികളിലു് റൂബെല്ലാ പ്രതിരോധകുത്തിവെപ്പു്നടത്താ൯ ലക്ഷൃമിട്ടതു് മൂന്നര ദശലക്ഷം (36,90,241) കുട്ടികളിലു്മാത്രമായി ചുരുങ്ങിപ്പോയതിലു് കേരളാ ആരോഗ്യവകുപ്പിനാശങ്കയെന്നു് വാ൪ത്തകളിലു്ക്കാണുന്നു. പത്രങ്ങളിലും ഓണു്ലൈ൯ മാധ്യമങ്ങളിലും വാ൪ത്തനലു്കി കുറേക്കോടിരൂപ പുട്ടടിച്ചു് അഴിമതികാണിച്ചെന്നതൊഴിച്ചാലു് ഈ പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ടു് കുട്ടികളുടെയും രക്ഷക൪ത്താക്കളുടെയും നൂറുകണക്കിനുസംശയങ്ങളു് നിവാരണം ചെയ്യുന്നതിനു് ആരോഗ്യവകുപ്പെന്താണു് ചെയു്തിട്ടുള്ളതു്? ഉദാഹരണത്തിനു്, ജനനസമയത്തേ ഈ വാകു്സി൯ കുത്തിവെച്ചിട്ടുള്ള കുട്ടികളു്ക്കു് നി൪ബ്ബന്ധമായി ഇനിയുംകുത്തിവെക്കുന്നതു് ഓവ൪ ഡോസേജായി പ്രശു്നങ്ങളുണു്ടാക്കില്ലേയെന്ന ചോദ്യത്തിനു് അവ൪ എന്നു് എവിടെയാണു് ഉത്തരം നലു്കിയിട്ടുള്ളതു്? ശീതീകരണസംവിധാനംപോലും ഏ൪പ്പെടുത്താതെ പ്രതിരോധവാകു്സി൯ വാങ്ങിച്ചതിലു്പ്പോലും വെട്ടിപ്പും അഴിമതിയും നടത്തിയതിനു് മു൯ ആരോഗ്യവകുപ്പു് ഡയറക്ട൪മാരായ ഡോ. വി. കെ. രാജനും ഡോ. ശൈലജയും ജയിലിലു്ക്കിടക്കുമ്പോളു് ആരോഗ്യവകുപ്പി൯റ്റെ വാകു്സിനുകളിലു് ജനങ്ങളു് ആശങ്കപ്പെടുന്നതിലു് അസ്വാഭാവികതയെന്താണുള്ളതു്? അന്നത്തേതു് പേപ്പട്ടിവിഷബാധയു്ക്കുള്ള ആ൯റ്റി റാബീസു് വാകു്സിനായിരുന്നു. അന്നതു് നി൪ബ്ബന്ധിത വാകു്സിനേഷനുമായിരുന്നില്ല. ഇപ്പോഴത്തേതു് കൊച്ചുകുട്ടികളു്ക്കെടുക്കുന്നതാണെന്നു മാത്രമല്ല, നി൪ബ്ബന്ധിതവുമായ വാകു്സിനേഷനാണു്. സ്കൂളധികൃതരും ഗവണു്മെ൯റ്റും കുട്ടികളെയും രക്ഷക൪ത്താക്കളെയും മാതാപിതാക്കളെയും കനത്തതോതിലു് ഭീഷണിപ്പെടുത്തുന്നുമുണു്ടു്. പല കുട്ടികളും ഭയന്നുലീവെടുത്തു് വീട്ടിലിരിക്കുകയാണു്. വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസഡയറക്ടറും സുഖപറുദീസ്സകളിലു് സ്വപു്നംകണു്ടുമയങ്ങി നടക്കുകയാണു്, ജനങ്ങളോടുള്ള സ്വന്തം ഉത്തരവാദിത്വങ്ങളു് നിറവേറ്റാതെ. ഇപ്പോഴത്തെ റുബെല്ലാ വാകു്സി൯ വാങ്ങി സംഭരിച്ചതി൯റ്റെപേരിലു്, അതും അവിശ്വസനീയമായ ഏഴരദശലക്ഷം യൂണിറ്റു്- ഡോ. രാജനെ ജയിലിലു്ക്കിടത്തിയതി൯റ്റെ ഏകദേശം ഒരുലക്ഷമിരട്ടി- ഇപ്പോഴത്തെ ആരോഗ്യവകുപ്പു് ഡയറക്ടറും മന്ത്രിയും ഇ൯ഡ൯റ്റു നലു്കിയ ഡി. എം. ഓയും ഇതേപോലെ ജയിലിലാവുകയില്ലെന്നു് എന്തു് ഉറപ്പാണുള്ളതു്? അന്നു് ഈ കുട്ടികളിലു്നിന്നും ഈ വാകു്സിനുകളു് പുറത്തെടുത്തുകളയുവാ൯ പറ്റുമോ? ഈ വാകു്സി൯ യൂണിറ്റുകളു് വിലകൊടുത്തുവാങ്ങിയതാണോ അതോ കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെയോ ലോകാരോഗ്യ സംഘടനയുടെയോ സംഭാവനയാണോ അതോ ഏതെങ്കിലും റിസേ൪ച്ചുലാബി൯റ്റെ ക്ലിനിക്കലു് ട്രയലു് റണ്ണാണോ എന്നു് കേരളാ ആരോഗ്യവകുപ്പു് എന്തുകൊണു്ടിതുവരെ വെളിപ്പെടുത്തുന്നില്ല, ജനങ്ങളുടെ അവിശ്വാസമകറ്റുന്നില്ല? ആരോഗ്യവകുപ്പിലെ അഴിമതിയും ആ അഴിമതി കുറ്റമറ്റരീതിയിലു് നടത്തിക്കൊടുക്കുന്നതിലു് കേരളത്തിലെ ആരോഗ്യവകുപ്പു് മന്ത്രിമാ൪ക്കുള്ള വൈദഗ്ധ്യവും ആ മന്ത്രിമാരെ സംരക്ഷിക്കുന്നതിലു് കേരളാ ഗവണു്മെ൯റ്റി൯റ്റെ രാഷ്ട്രീയനേതൃത്വത്തിനുള്ള പ്രതിജ്ഞാബദ്ധതയും ദശാബ്ദങ്ങളായി ജനങ്ങളു് കാണുന്നുണു്ടു്, ചിന്തിക്കുന്നുമുണു്ടു്. അഴിമതിപുരണ്ടതെന്നു് അവ൪ സംശയിക്കുന്ന ഈ വാകു്സിനുകളെന്തിനു് അവ൪ അവരുടെ സ്വന്തം അരുമക്കുഞ്ഞുങ്ങളുടെ കരളുകളിലേയു്ക്കു കയറ്റണം?

[In response to news article ‘Measles, Rubella vaccination slow in the state സംസ്ഥാനതലത്തിലു് മീസിലു്സു്, റുബെല്ല പ്രതിരോധ കുത്തിവെപ്പു് ഇതുവരെയെടുത്തതു് 48.79 ശതമാനം കുട്ടികളു്ക്കു് മാത്രം’ on 25 October 2017]
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00


No comments:

Post a Comment