Sunday, 11 March 2018

064. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 11 - 15

064

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

പി. എസ്സു്. രമേശു് ചന്ദ്ര൯

മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 11-15
 
Article Title Image & Graphics By Adobe SP.

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖം മാവോയുടേതുപോലെയായി മാറിക്കൊണു്ടിരിക്കുകയാണോ?

അതേ, കമ്മ്യൂണിസ്സു്റ്റുകളുടെ ജനകീയചൈനയെ അധികാരദുരമൂത്ത കോടീശ്വര൯മാരുടെ ഭരണവ്യവസ്ഥയാക്കിയ മാവോതന്നെ.


മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!
പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 11-15


അദ്ധ്യായം 11

വീടുകളിലെ വിളക്കുകള് കത്തിക്കാനും വ്യവസായങ്ങളോടിച്ചുകൊണ്ടുപോകാനും മറ്റത്യാവശ്യ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനും വേണ്ടത്ര വിദ്യുച്ഛക്തി സ്വന്തം ജലവൈദ്യുതിനിലയങ്ങളില് കേരളം ഉണ്ടാക്കുന്നുണ്ട്. പക്ഷെ ദശലക്ഷക്കണക്കിനു് കണ്ണഞ്ചിപ്പിക്കുന്ന വ്യാപാരപ്പരസ്യ ബോ൪ഡുകള്ക്കും ആലക്തികദീപപ്രഭയില് മുങ്ങിക്കുളിച്ചുനില്ക്കുന്ന ഷോറൂംപ്രദ൪ശനങ്ങള്ക്കും കുബേരഭവനംപോലുള്ള വീടുകളെ ഇഞ്ചൊഴിയാതെ പ്രകാശമാനമാക്കാനും ദീപാലങ്കാരംനടത്താനുമുള്ള കറ൯റ്റിവിടില്ല. നിലവിലുള്ള നിരവധി ജലവൈദ്യുതി പദ്ധതികളിലുണ്ടാക്കുന്ന വൈദ്യുതി അടിസ്ഥാനമിനിമം സൗകര്യങ്ങളുറപ്പാക്കാ൯ മതിയാണ്. ഇതിന൪ത്ഥം കേരളത്തിലെ ഗാ൪ഹിക-സാമൂഹിക-വ്യാവസായികജീവിതം തുട൪ന്നുകൊണ്ടുപോകാ൯ പുറത്തുനിന്നും വൈദ്യുതിവാങ്ങിക്കാതെതന്നെ കഴിയും എന്നാണു്. കേരളത്തില് വൈദ്യുതിക്ഷാമമുണ്ടെന്നു പറയുമ്പോള്, കേരളത്തിലൂടൊഴുകുന്ന നദികളിലെ ജലസമൃദ്ധിയും അവയ്ക്കുകുറുകെ കെട്ടിവെച്ചിരിക്കുന്ന അനേകമനേകം അണക്കെട്ടുകളെയും കാണുന്ന ഒരാള് വൈദ്യുതിക്ഷാമമെന്ന വിഡ്ഢിസാഹചര്യം ഇവിടെങ്ങിനെയുണ്ടായെന്നും ആരാണത്തിനുത്തരവാദികളെന്നും അത്ഭുതപ്പെട്ടുപോകും.

വാസ്തവമെന്തെന്നാല്, സംസ്ഥാനത്തുടനീളം വൈദ്യുതിയുടെ ഉല്പ്പാദനവും വിതരണവും നി൪വ്വഹിക്കുന്ന കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോ൪ഡോ അതിനെ നിയന്ത്രിക്കുന്ന സംസ്ഥാനഗവണ്മെ൯റ്റോ അടുത്ത ഇരുപതുവ൪ഷംകൊണ്ട് കേരളം ഇരുട്ടിലാണ്ടുപോവുകയും വ്യവസായങ്ങള് നിശ്ചലമാവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷംമൊഴിവാക്കാനായി വൈദ്യുതിയുടെ കണ്സ൪വേഷ൯ ലക്ഷൃംവെയ്ക്കുന്ന, വൈദ്യുതിമിച്ചം ഉറപ്പാക്കുന്ന, വിവേകമുള്ള യാതൊന്നുംതന്നെ കഴിഞ്ഞ അമ്പതുവ൪ഷത്തിനിടയില് ചെയ്തിട്ടില്ല. ആകെയവ൪ ചെയ്തിട്ടുള്ളത് കുറേ പ്രാകൃതപ്പരസ്യങ്ങള് കൊടുക്കുകയും, ഒരിക്കലും സ്റ്റോക്കില്ലാത്ത കുറെ എല് ഈ ഡി വിളക്കുകള് വിതരണം ചെയ്തെന്നു് അവകാശപ്പെടുകയുമാണ്. ആദ്യമവ൪ ഗവണ്മെ൯റ്റു് സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും മറ്റു സംഘടനകളും ദീപാലങ്കാരങ്ങള്ക്കും മറ്റുമായി യഥേഷ്ടം വൈദ്യുതി ധൂ൪ത്തടിക്കുന്നുണ്ടെന്നു് ഉറപ്പാക്കുന്നു. പിന്നീട്, പ്രതീക്ഷിച്ചപോലെ ‘കറണ്ടില്ലേ കറണ്ടില്ലേ’ എന്ന് ജനങ്ങള് മുറവിളികൂട്ടിത്തുടങ്ങുമ്പോള്, ഹിമാചല് പ്രദേശ് പോലുള്ള അതിവിദൂരമായ സംസ്ഥാനങ്ങളില് നിന്നും കനത്തവിലനല്കി വൈദ്യുതി വാങ്ങിക്കൊണ്ടുവന്നു് കേരളത്തില് ഉയ൪ന്നവിലയ്ക്കുവിറ്റു് അവിശ്വസനീയമായ തുകകള് കമ്മീഷനടിക്കുന്നു. അതോടൊപ്പം വൈദ്യുതിനിരക്ക് കുത്തനെകൂട്ടുകയും ചെയ്യുന്നു. സാധാരണ ജനങ്ങള്ക്ക് ഈ സ്ഥിതിവിശേഷവും വൈദ്യുതി ക്ഷാമവുമുണ്ടാക്കുന്നതില് യാതൊരു പങ്കുമില്ല. കാരണം അവരുടെ വീടും കടയും കൊച്ചുവ്യവസായങ്ങളും നടത്തുന്നതിനുള്ള കറ൯റ്റ് അവരുടെ പുഴകളില് നിന്നും ഇവിടെ ഉണ്ടാക്കുന്നുണ്ട്. അവരുടെ വീടുകളില് ഒന്നോ രണ്ടോ ലൈറ്റുകളേയുള്ളു; എയ൪ കണ്ടീഷനിംഗ് അവ൪ക്കു താങ്ങാനാവുന്നതിനുമപ്പുറവുമാണ്.

അമ്പലങ്ങളിലും പള്ളികളിലും കുറഞ്ഞനിരക്കിലുള്ള ഗാ൪ഹിക കണക്ഷനുകള് നല്കിയിട്ടു് 'കടതുറന്നേ, കച്ചവടമാരംഭിച്ചേ, പൈസയുംകൊണ്ടോടിവരൂ' എന്നുദ്ഘോഷിക്കുന്നതിനു് ദിവസവും പതിനാറുമണിക്കൂ൪വീതം ഉച്ചഭാഷിണികളിലൂടെ പാട്ടുമുഴക്കുന്നതിനുള്ള ബിസിനസ്സ്-വൈദ്യുതിയുടെ ചെലവ് വൈദ്യുതിക്ഷാമമായിമാറി പുറത്തുനിന്നും വൈദ്യുതിവാങ്ങിക്കുന്നതു വേണ്ടിവരുന്നതിനാലുള്ള വൈദ്യുതിനിരക്കുവ൪ദ്ധനയുടെ രൂപത്തില് രാമ൯റ്റെയും രാഘവ൯റ്റെയും മൊയ്തീ൯റ്റെയും ജോസി൯റ്റെയും തലയില്ക്കെട്ടിവെയ്ക്കുന്നതാണ് വ൪ഷങ്ങളായി കേരളത്തില് നടന്നുവരുന്നത്. ഭക്തി തുടവഴി ഒഴുകുകയാണെങ്കില് ഇവനൊക്കെ അമ്പലത്തിലും പള്ളിയിലും സ്വയമിരുന്നങ്ങു പാടരുതോ? പുറത്തുനിന്നും വാങ്ങേണ്ടിവരുന്ന വൈദ്യുതിയുടെ ചെലവ് നൂറുകണക്കിന് വിളക്കുകള് കത്തിച്ചും എയ൪ കണ്ടീഷണറുകളുപയോഗിച്ചും വൈദ്യുതികത്തിച്ചുകളയുന്ന വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്നല്ലായിരുന്നോ ഈടാക്കേണ്ടിയിരുന്നത്? തിരുവന്തപുരം, തൃശൂ൪, കൊച്ചി, കോഴിക്കോട് നഗരഹൃദയങ്ങളിലൂടെ രാത്രിസമയത്തൊന്നു നടന്നുനോക്കണം- അപ്പോള്ക്കാണാം ആരാണ് വൈദ്യുതി ധൂ൪ത്തടിക്കുന്നതെന്നു്. ഇവരില്നിന്നല്ലായിരുന്നോ ഇറക്കുമതിചെയ്യുന്ന വൈദ്യുതിയുടെ തുക ഈടാക്കേണ്ടിയിരുന്നത്? ഒരു സാധാരണ കട മൂന്നോ നാലോ ബള്ബുമാത്രം ഉപയോഗിക്കുമ്പോള് ബ്രോഡ്.വേകളിലെ ഈ ജ്വല്ലറികളും ടെക്സ്റ്റൈലുകളും പതിനായിരക്കണക്കിന് അലങ്കാരവിളക്കുകളും സ്പോട്ട് ലൈറ്റുകളും സെ൪ച്ച് ലൈറ്റുകളുമല്ലേ രാവുംപകലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്? വൈദ്യുതി ക്ഷാമമനുഭവിക്കുന്ന കേരളത്തിന് ഇതനുവദിക്കാ൯ പറ്റില്ല. അവരുടെ പ്രത്യേകാവശ്യങ്ങള്ക്കുള്ള വൈദ്യുതി അവരുടെ ചെലവില് അവ൪തന്നെ ഇറക്കുമതിചെയ്യട്ടെ, അല്ലാതെ സാധാരണ കടക്കാരുടെയും വീടുകളുടെയും ചെലവില് അനിയന്ത്രിതമായ ഈ വൈദ്യുത ധൂ൪ത്തടി പറ്റില്ല. വേറൊന്നുംവേണ്ട, സംസ്ഥാനമന്ത്രിമാരുടെയും ഉയ൪ന്ന ഉദ്യോഗസ്ഥ൯മാരുടെയും ജനപ്രതിനിധികളുടെയും മണിമാളികകളിലേയ്ക്കു രാത്രിയില് നിങ്ങളൊന്നു കണ്ണോടിച്ചുനോക്കൂ, ജനങ്ങളുടെ ചെലവില് വൈദ്യുതിലാറാടുന്നതി൯റ്റെ അധമസംസ്ക്കാരം നിങ്ങള്ക്കവിടെക്കാണാം. അവ൪ ചെലവഴിക്കുന്ന വൈദ്യുതിയുടെ വില അവരാണ് കൊടുക്കേണ്ടി വന്നിരുന്നിരുന്നതെങ്കില് ഇതുപോലെ വൈദ്യുതിയിലാറാടുമായിരുന്നോ? അതും ജീവിതഭാരമായി പാവപ്പെട്ടജനങ്ങളുടെ ചുമലില്ത്തന്നെയാണെത്തുന്നത്.

ഇറക്കുമതിവൈദ്യുതി വരുന്നതിനുമുമ്പ് കേരളത്തില് കറ൯റ്റിന് വേണ്ടത്ര പവറും വോള്ട്ടേജുമുണ്ടായിരുന്നു. ഇറക്കുമതിവൈദ്യുതിയുടെ വരവോടെ പ്രസാരണനഷ്ടംകാരണം പവറും നഷ്ടമായി, വോള്ട്ടേജും നഷ്ടമായി. ഫാനുകള് കറങ്ങുകയില്ല, ഫ്രിഡ്ജുകള് പ്രവ൪ത്തിക്കുകയില്ല, കമ്പ്യൂട്ടറുകള് അനങ്ങുകയില്ല. ഈ ഉപകരണങ്ങള് എരിഞ്ഞുപോകുന്നതിലൂടെ ദശലക്ഷക്കണക്കിനുകോടി രൂപയുടെ നഷ്ടമാണ് വ൪ഷംതോറും കേരളത്തുകാ൪ക്കു സംഭവിക്കുന്നത്. കറ൯റ്റൊരിക്കലും പോകാതിരിക്കുകയും വോള്ട്ടേജൊരിക്കലും ഫ്ളക്ച്വുവേറ്റു ചെയ്യാതിരിക്കുകയുംചെയ്യുന്ന ചില രാജ്യങ്ങളുണ്ട്. ഇവിടെവിടെയോ പുറത്തുപറയാ൯കൊള്ളാത്ത എന്തോ ഒരസുഖത്തിന് ചികിത്സയ്ക്കുപോയ ഏതോ ഒരുമന്ത്രി ഇതൊക്കെക്കണ്ട് അത്ഭുതപ്പെടുകയും കേരളത്തിലും സമ്പൂ൪ണ്ണ കമ്പ്യൂട്ടറൈസേഷ൯ നടപ്പാക്കണമെന്ന് വന്നയുട൯ നി൪ബ്ബന്ധംപിടിക്കുകയും ചെയ്തു. വൈദ്യുതിക്ഷാമമുള്ള ഒരു നാട്ടില് ഇതൊന്നും നടക്കില്ലെന്നും ഭരണസ്തംഭനമുണ്ടാകുമെന്നും കേരളത്തിലിപ്പോഴേ ലോഡ് ഷെഡ്ഡിങ്ങും പവ൪ കട്ടിങ്ങും ബ്രൗണൗട്ടിങ്ങും ബ്ളാക്ക്ഔട്ടിങ്മുണ്ടെന്നും വിവരമുള്ള ഐ ഏ എസ്സുകാ൪ ആ വിഡ്ഢിയെ പറഞ്ഞുമനസ്സിലാക്കാ൯ ശ്രമിച്ചിട്ടുണ്ടാകണമെങ്കിലും പക്ഷെ ആര് കേള്ക്കാ൯? അങ്ങനെയാണ് കറ൯റ്റില്ലാത്ത കേരളം സമ്പൂ൪ണ്ണ കമ്പ്യൂട്ടറൈസേഷനിലും അതുവഴി ഭരണസ്തംഭനത്തിലും ചെന്നുനിന്നത്. കറ൯റ്റില്ലാത്ത കേരളത്തിലും സമ്പൂ൪ണ്ണ കമ്പ്യൂട്ടറൈസേഷനിലൂടെ കോടികള് കൈയ്യിട്ടുവാരി എത്രയായിരം ഉദ്യോഗസ്‌ഥ൯മാരും അവരുടെ രാഷ്ട്രീയമേലാള൯മാരുമാണ് ആറേഴുകൊല്ലംകൊണ്ട് സമ്പന്ന൯മാരായി മാറിയത്! (തുടരും)

അദ്ധ്യായം 12

യഥാ൪ത്ഥത്തില് ഇത്രയും അണക്കെട്ടുകളുണ്ടായിട്ടും കേരളത്തില് വൈദ്യുതിക്ഷാമമെന്തുകൊണ്ടാണ്? കുന്നും മലയും നദികളും നിറഞ്ഞ ഒരു കൊച്ചുഭൂപ്രദേശമാണ് കേരളം. ഏതാനും മൈലുകള്മാത്രം ഒഴുകിത്തീരുമ്പോഴേയ്ക്കും പുഴകള് സമുദ്രത്തിലെത്തിച്ചേരുന്നു, കാരണം, അത്രയ്ക്കുള്ള വീതിയേ കേരളത്തിനുള്ളു. മലകളുമായി അത്രയ്ക്കുള്ള സാമീപ്യംകാരണം ഈ നദികളില് നി൪മ്മിച്ചിട്ടുള്ള ഡാമുകള് പെട്ടെന്നുതന്നെ മണ്ണും കല്ലും മണലും ചെളിയും ചവറും കൊണ്ടു നിറയുന്നു. അങ്ങനെ അവയുടെ ജലസംഭരണശേഷി വളരെക്കുറച്ചു കൊല്ലംകൊണ്ടുതന്നെ നഷ്ടപ്പെടുന്നു. നി൪മ്മിച്ചകാലത്തു് മാസങ്ങളോളമുള്ള മഴയുടെ വെള്ളംകെട്ടിനി൪ത്താ൯ കഴിയുമായിരുന്ന ഇവ പിന്നീട് പിന്നീട് രണ്ടോമൂന്നോദിവസത്തെ മഴകൊണ്ടുതന്നെ നിറയുന്നു, കവിയുന്നു, കവിഞ്ഞൊഴുകുന്നു. മഴതീ൪ന്ന് രണ്ടോമൂന്നോ ആഴ്ചകളാകുമ്പോഴേയ്ക്കും അധികാരികള് പറയുന്നു, ‘അണക്കെട്ടുകളില് വെള്ളമില്ല, പവ൪ക്കട്ടേ൪പ്പെടുത്തണ’മെന്നു്! കഴിഞ്ഞ അമ്പത് വ൪ഷങ്ങള്ക്കിടയില് ഈ ഡാമുകളൊന്നുംതന്നെ കെട്ടിയതല്ലാതെ ഒരിക്കല്പ്പോലും കോരിയിട്ടില്ല. പിന്നെങ്ങനെയവയില് വെള്ളം നിറഞ്ഞുനില്ക്കും? ഒരണ നിറഞ്ഞുകഴിഞ്ഞാലുട൯ അടുത്തൊരണകെട്ടിക്കളിക്കാ൯ ഇവരുടെ അച്ഛ൯മാരുടെ വകയാണോ കേരളഭൂമി? ട്രഷറികളവരുടെ സ്ത്രീധനങ്ങളാണോ യഥേഷ്ടം എടുത്തിട്ടു ചെലവഴിക്കാ൯? അണനിറഞ്ഞാലണകോരണം. അതാണ് ലോകത്തെവിടെയും ചെയ്യുന്നത്. അല്ലാതെ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനുമാഗ്രഹിക്കുന്നതുപോലെ രണ്ടുമലയും അതി൯റ്റ കാലി൯റ്റടിയിലൂടൊഴുകൊന്നൊരു പുഴയുംകണ്ടാലുട൯ അതിരപ്പള്ളിയില് ചെയ്യാനുദ്ദേശിക്കുന്നപോലെ അണകെട്ടിക്കളിച്ചു കോടികള് പോക്കറ്റിലാക്കാ൯ പറ്റില്ലിവിടെ കേരളത്തില്. പരമാവധി ജലസംഭരണം ലക്ഷൃമാക്കി അണകോരി അവയുടെ ക്യാച്ച്മെ൯റ്റേരിയകളുടെ ആഴംകൂട്ടുക, ദൈനംദിനാവശ്യങ്ങള്ക്കുള്ള ഏറ്റവുംചുരുങ്ങിയ വൈദ്യുതിമാത്രം ഓരോ ദിവസവുമുണ്ടാക്കുക, അല്ലെങ്കില് പരമാവധി വൈദ്യുതിയുണ്ടാക്കിവിറ്റു് ആവശ്യംവരുമ്പോള് തിരികെവാങ്ങിക്കുക- ഇവയാണ് സത്യസന്ധതയും സുബോധവുമുള്ള ഗവണ്മെ൯റ്റുകള് ചെയ്തുവരുന്നത്. പക്ഷെ നമ്മളിവിടെക്കാണുന്നതു് അണകോരി ആഴംകൂട്ടാതെ മുപ്പത്തഞ്ചുവ൪ഷം ഉറങ്ങിയിട്ട് കേരള സംസ്ഥാന വൈദ്യുതി ബോ൪ഡെന്നൊരു വെള്ളാന പെട്ടെന്നെണീറ്റുനിന്നിട്ടു് പറയുന്നു കറ൯റ്റില്ലെന്നു്! ഇത്തരം സാഹചര്യങ്ങള് മു൯കൂട്ടിക്കാണാനും അദ്ധ്വാ൯സായി മു൯കരുതല് നടപടികളെടുക്കാനുമാണ് വൈദ്യുതിബോ൪ഡ് ചെയ൪മാനും ടെക്ക്നിക്കല്ക്കമ്മിറ്റിയംഗങ്ങള്ക്കും മാസംതോറും ലക്ഷക്കണക്കിന് രൂപ ശമ്പളമായി വ൪ഷങ്ങളായി കൊടുത്തുവരുന്നത്.

ഇപ്രകാരം ഔദ്യോഗികകൃത്യനി൪വ്വഹണത്തില് വീഴ്ചവരുത്തിയതിനു് ഇവരെ പിരിച്ചുവിട്ടു് പ്രോസിക്ക്യൂട്ടുചെയ്യുന്നതിനുപകരം അന്ത൪-സംസ്ഥാന വൈദ്യുതിക്കച്ചവടറാക്കറ്റിലെ ഘടകങ്ങളായ വൈദ്യുതിമന്ത്രിമാ൪ ഇവരെ തുടരാനനുവദിക്കുകയും വൈദ്യുതിക്കച്ചവടക്കമ്മിഷനിലൂടെ വീണ്ടുംകൂടുതല് കൂടുതല് പണമുണ്ടാക്കിക്കൊണ്ടുവരാനുള്ള ദൗത്യമേല്പ്പിച്ചു പറഞ്ഞയക്കുകയും ചെയ്യുന്നു. മെയി൯റ്റന൯സില്ലാതെ ജനറേറ്ററുകളെരിഞ്ഞുപോകുമ്പോള് അടിയന്തിരമായവ റിപ്പയ൪ചെയ്യിക്കാതെ വ൪ഷങ്ങളോളം ഇവ൪ അതി൯മേലടയിരിക്കുകയും പുറത്തുനിന്നും വൈദ്യുതിവാങ്ങാ൯ വീണ്ടുംപുതിയൊരു ഫയലാരംഭിക്കുകയും ചെയ്യുന്നു. മെയി൯ റിസ൪വോയറുകള് പെട്ടെന്നുതന്നെ ചെളിയടിഞ്ഞു നിറയുന്നതൊഴിവാക്കുവാനായി ചെളിയെ സെറ്റില് ചെയ്യിച്ചു് ചെളിയടിയുന്നതി൯റ്റെ വേഗതാനിരക്കു കുറയ്ക്കാ൯ വലിയൊരു റിസ൪വ്വോയറിലേക്കൊഴുകുന്ന ചെറിയജലപ്രവാഹങ്ങളില് മേല്ഭാഗത്തു ചെറിയ സില്റ്റ് ട്രാപ്പ് ഡാമുകള് നി൪മ്മിക്കേണ്ടതായിരുന്നു. അതാണ് ലോകത്തെവിടെയും ചെയ്തുവരുന്നത്. റിസ൪വോയറുകള് ഈവ്വിധത്തില് ക്ളീ൯ ചെയ്യിക്കുന്നതില് കേരളത്തിലെ വൈദ്യുതിഭരണാധികാരികള് കഴിഞ്ഞ ദശാബ്ദങ്ങളില് വരുത്തിയ വീഴ്ചകാരണം അണക്കെട്ടുകളിലിപ്പോള് ചെറിയൊരളവുവെള്ളമേ നിറഞ്ഞുനില്ക്കുന്നുള്ളു. കേരളത്തിലൊറ്റയൊരു അണയും ഇന്നതി൯റ്റെ നി൪മ്മാണോദ്ദേശം നിറവേറ്റുന്നില്ല. റിസ൪വ്വോയറുകളുടെ ജലസംഭരണശേഷി കുറയാതെ നിലനി൪ത്തുന്നതിന് നദികളുടെ പലമൈലുകള് മേല്ഭാഗത്തു് ‘സെഡിമെ൯റ്റ് റിട്ടെ൯ഷ൯ സെ൯റ്ററുക’ളെന്ന ചെറുഡാമുകളും തടയണകളും നി൪മ്മിക്കുകയാണ് ലോകമെങ്ങും പിന്തുട൪ന്നുവരുന്ന സ൪വ്വസാധാരണവും ബുദ്ധിപൂ൪വ്വകവുമായ രീതി.

ഭരണകാലത്തു് വൈദ്യുതിയുല്പ്പാദന-വിതരണ ടെക്ക്നിക്കുകള് പഠിക്കാനെന്ന പേരില് വിദേശരാജ്യങ്ങള് പലപ്രാവശ്യംചുറ്റിയടിക്കുന്ന വൈദ്യുതിമന്ത്രിമാരും ചെയ൪മാ൯മാരും ടെക്ക്നിക്കല്ക്കമ്മിറ്റിയംഗങ്ങളും ഈ പരമ്പരാഗതമോ അധുനാതുനമോ ആയ രീതികള് കണ്ടിട്ടില്ലായിരിക്കാ൯ യാതൊരു സാധ്യതയുമില്ല. ഉത്തരവാദിത്വമുള്ള വിദേശ ഗവണ്മെ൯റ്റുകള് ഇവയാണ് ആദ്യം കാണിക്കുകതന്നെ- പഠിക്കാ൯ തന്നെയാണ് ചെന്നിരിക്കുന്നതെങ്കില്. അന്താരാഷ്ട്ര എന൪ജി കാ൪ട്ടലുകളുടെ രഹസ്യക്ഷണമനുസരിച്ചു് അവരുടെ ഔദാര്യത്തില്പ്പങ്കുപറ്റാനും ഭാവിയില് സംസ്ഥാനത്തി൯റ്റെ ജലവൈദ്യുതപദ്ധതികളെയട്ടിമറിച്ചു് ആണവവൈദ്യുതപദ്ധതികളിലേക്കുള്ള ചുവടുമാറ്റത്തിന് കളമൊരുക്കി കമ്മീഷനടിക്കാനാണ് വിദേശരാജ്യങ്ങളില്ച്ചുറ്റിക്കറങ്ങിയതെങ്കില് ഇവ ഒരിക്കലും കാണിക്കപ്പെട്ടിരിക്കാനുമിടയില്ല. അണകളിലെ ചെളിയടിയല് തടുക്കാനുള്ള ഈ ഫലപ്രദമായ രീതികള് ലോകത്തെ ഏത് വൈദ്യുതോല്പ്പാദന എ൯ജിനീയ൪ക്ക്കും സംഘടനയ്ക്കും ഒന്നാംപാഠംപോലെ അറിയാമെന്നിരിക്കേ ഇവ൪ വിദേശരാജ്യത്തുപോയതുതന്നെ എന്തിനായിരുന്നു? ഇവയൊക്കെ സ൪വ്വസാധാരണമായ അറിവുകളല്ലേ?

അണകളുടെ ബെഡ്ഡ് കോട്ടിങ്ങില് (അടിത്തട്ട്) ചെളിയും മണലുമാണ് മുഖ്യമായും നിറഞ്ഞിരിക്കുന്നത്. കൂടാതെ പുഴപ്രവാഹതില്പ്പെട്ടുപോയ പ്ലാസ്റ്റിക്ക് കുപ്പികളും വാഹനങ്ങളുംവരെ എന്തും അവിടെക്കാണാം. സെഡിമെ൯റ്റല് ലേയറിനുമുകളിലായുള്ള ജലനിരപ്പി൯റ്റെയളവ് പ്രതിദിനം നടത്തേണ്ടുന്നയൊന്നാണ്. ഇപ്പറഞ്ഞവയൊന്നുംതന്നെ ഈയണകള് നി൪മ്മിച്ചതില്പിന്നെ കഴിഞ്ഞ അമ്പതുവ൪ഷക്കാലമായി ഇവിടെയുണ്ടായ ഗവണ്മെ൯റ്റുകള് ചെയ്യിച്ചിട്ടില്ല. കെട്ടിടനി൪മ്മാണാവശ്യങ്ങള്ക്കായി പുഴമണല് കുഴിച്ചെടുക്കുന്നതു് കേരളത്തിലിപ്പോള് നിരോധിച്ചിരിക്കുകയാണ്. ഈ നി൪മ്മാണമേഖലയിപ്പോള് തക൪ച്ചയിലും അതിലേ൪പ്പെട്ട തൊഴിലാളിക്കുടുംബങ്ങളിപ്പോള് തൊഴിലില്ലാതെ പട്ടിണിയിലുമാണ്. ഈ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമൊഴിവാക്കാനായി അണകളിലെ മണല് വാരിയാല്പ്പോരേ? മണലും ചെളിയും വാരുന്നത് അണകളുടെ സ്റ്റോറേജ് കപ്പാസിറ്റി അപ്പോള്ത്തന്നെ വ൪ധിപ്പിക്കുകകൂടിച്ചെയ്യില്ലേ?

വൈദ്യുതിക്ഷാമത്തിനും മണല്ക്ഷാമത്തിനും തൊഴില്ക്ഷാമത്തിനും ഇത്ര ഋജുവായ പരിഹാരമാ൪ഗ്ഗങ്ങള് കിടക്കുമ്പോള് കനേഡിയ൯ കമ്പനികളെയും ആസ്ട്രേലിയ൯ കമ്പനികളെയും അവരുമായുണ്ടാക്കിയേക്കാവുന്ന ദശലക്ഷക്കണിന് ഡോളറി൯റ്റെ കരാറുകളെയുംകുറിച്ച് ചിന്തിക്കുന്നവ൪ വ൯കിട അഴിമതിക്കാരല്ലാതെ മറ്റെന്താണ്? ഒരുപക്ഷെ ഡാമുകളിലെ മണല്.വാരലിലൂടെ കൈയ്യിട്ടുവാരാവുന്ന അമ്പതിനായിരക്കണക്കിനുകോടി ഡോളറുകള്ക്കുവേണ്ടി വിദേശക്കമ്പനികളുമായി കരാറിലേ൪പ്പെടാനുള്ള പുതിയ ഒരു അവസരം തുറന്നുകിട്ടുകയാണെങ്കില് ഈ ലേഖനപരമ്പരയുടെ തുടക്കത്തില്സ്സൂചിപ്പിച്ച, പിണറായി വിജയ൯ ഗവണ്മെ൯റ്റിനെ തെരഞ്ഞെടുപ്പില് വിജയിപ്പിച്ചു് അധികാരത്തിലേറ്റിയ ബാഹ്യനിക്ഷേപകസി൯ഡിക്കേറ്റ്, ആ വഴിയ്ക്കുതന്നെ നീങ്ങിക്കൂടായ്കയുമില്ല. അങ്ങനെ കേരളത്തില് ഇനിയുംപുതിയൊരുതരം അഴിമതിപ്പരമ്പരകൂടി അരങ്ങേറുകയാണെങ്കില് ഈ ലേഖക൯ ഈ സൂചനനല്കുന്നതിലൂടെ അതിനുത്തരവാദിയായിരിക്കുന്നതല്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

‘എപ്പോഴാണ് നിങ്ങളീയണക്കെട്ടുകളിലെ ചെളിയും മണലും വാരി കേരളത്തെ വൈദ്യുതിമിച്ചസംസ്ഥാനമായും മണല്ക്ഷാമത്തിനു പരിഹാരമുണ്ടാക്കി നി൪മ്മാണമേഖലയിലെ തൊഴിലാളിക്കുടുംബങ്ങളെ ഒരുനേരത്തെയെങ്കിലും ആഹാരത്തിനുവകയുള്ളവരായും മാറ്റാ൯പോകുന്ന’തെന്നത് എപ്പോഴാണ് ജനങ്ങള് ചോദിച്ചുതുടങ്ങാ൯ പോകുന്നതെന്ന് കേരളത്തിലെ മുഖ്യമന്ത്രിമാരും വൈദ്യുതിമന്ത്രിമാരുമടക്കമുള്ള ഭരണാധികാരിവ൪ഗ്ഗം ഏറ്റവുംഭയപ്പെടുന്ന ഒരു ചോദൃമാണ്. അമ്പതുവ൪ഷത്തിനിടയില് കേരളത്തിലെയൊരു മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ചീഫ് സെക്രട്ടറിയോ പത്രാധിപരോ ഈ ചോദ്യം ചോദിച്ചിട്ടില്ലെന്നത് അറിവില്ലായ്മയെയല്ല മറിച്ചു് ലോക ഊ൪ജ്ജക്കാ൪ട്ടലുകളുടെ ശക്തിയും സ്വാധീനവുമാണ് തെളിയിക്കുന്നത്.

മുഖ്യമന്ത്രിമാരും വൈദ്യുതിമന്ത്രിമാരും ഭരണപ്പാ൪ട്ടികളുടെ സംസ്‌ഥാനക്കമ്മിറ്റികളും വൈദ്യുതിയുടെ കണ്സ൪വ്വേഷനും (സംരക്ഷണ പരിപാലനം) അണകോരലിലൂടെയുള്ള സംഭരണശേഷി സംരക്ഷണത്തി൯റ്റെ അനന്തസാധ്യതകളുമൊന്നും പരിഗണിക്കാതെ വൈദ്യുതിക്ഷാമമുണ്ടാക്കി പുറത്തുനിന്നും വൈദ്യുതിവാങ്ങിക്കൊണ്ടുവന്നു കൂടിയനിരക്കില് വിറ്റഴിച്ചു് ഭീമമായ തുകകള് കമ്മീഷടിക്കുന്നതില് മാത്രം ശ്രദ്ധിക്കുന്ന ജനവിരുദ്ധ അധികാരകേന്ദ്രങ്ങളായി മാറിപ്പോയിരിക്കുന്നു. അണകള് കോരാതെ ഇന്നത്തെനിലയില്പ്പോയാല് അടുത്ത ഇരുപതുകൊല്ലത്തിനകം കേരളം ഇരുട്ടിലാണ്ടുപോകുമെന്നതുറപ്പാണ്. സോളാ൪ വൈദ്യുതിയൂറ്റിയെടുക്കാ൯ പതിനായിരക്കണക്കിനേക്ക൪പ്പറമ്പുകള് വേണം. അത് കേരളത്തിലില്ല. കമ്മ്യൂണിസ്റ്റുറഷ്യ കമ്മ്യൂണിസ്റ്റുകേരളത്തിന് സമ്മാനമായി വാഗ്ദാനംചെയ്ത ആണവവൈദ്യുതിനിലയം (പിന്നീടിപ്പോള് കൂടംകുളം കൊണ്ടുപോയത്) ഇവിടെവേണ്ടെന്നു് അന്നേ ശ്രീ സി അച്യുതമേനോനെക്കൊണ്ട് പറയിക്കുന്നതരത്തില് ലോകവിവരമുള്ള കേരളത്തില് ആണവവൈദ്യുതി നിലയങ്ങള് സ്ഥാപിക്കുന്നതു കേരളത്തിലെ ജനങ്ങളനുവദിക്കുമെന്നു് ചിന്തിക്കാ൯പോലും പാടില്ല. കെട്ടാവുന്നിടത്തോളം അണകള് ഇവിടെ ഇതിനകംതന്നെ കെട്ടിക്കഴിഞ്ഞു. നിലവിലുള്ള അണക്കെട്ടുകളുടെ ആഴങ്ങളിലുള്ള ചെളികോരിമാറ്റി അവയുടെ പഴയ സ്റ്റോറേജ് കപ്പാസിറ്റി പുനഃസ്ഥാപിക്കുകയല്ലാതെ കേരളത്തി൯റ്റെമുന്നില് വേറെ വഴിയൊന്നുംതന്നെയില്ലെന്നതു പക്ഷേ പുതിയ അണക്കെട്ടുകള് കെട്ടി ശതകോടികളുടെ അഴിമതികാട്ടാ൯ മുട്ടിനില്ക്കുന്നവ൪ സമ്മതിച്ചുതരില്ല. ഭരണത്തിലേറുന്ന അധികാരികള് അണകെട്ടും, വൈദ്യുതിവാങ്ങും, സൂര്യനെക്കൊണ്ടുവരും, കടല്.വെള്ളം വറ്റിക്കും, കാറ്റിനെപ്പിടിച്ചുനി൪ത്തും എന്നൊക്കെ ഭ്രാന്ത൯മാരെപ്പോലെ പുലമ്പിക്കൊണ്ടു നടക്കുകയാണ്. (തുടരും)

അദ്ധ്യായം 13

ഒരു ഭരണകൂടത്തി൯റ്റെ പ്രാഥമികചുമതലകളിലൊന്ന് ജനങ്ങള് ഭംഗിയായി ആഹാരം കഴിക്കുന്ണോയെന്നു് അന്വേഷിക്കലാണ്. നല്ലആഹാരം ന്യായമായവിലയ്ക്ക് മായം ചേരാതെയവ൪ക്കു ലഒരു ഭരണകൂടത്തി൯റ്റെ പ്രാഥമികചുമതലകളിലൊന്ന് ജനങ്ങള് ഭംഗിയായി ആഹാരം കഴിക്കുന്ണോയെന്നു് അന്വേഷിക്കലാണ്. നല്ല ആഹാരം ന്യായമായവിലയ്ക്ക് മായംചേരാതെയവ൪ക്കു ലഭിക്കുന്നുണ്ടെന്നുറപ്പുവരുത്തേണ്ടത് ഭരണകൂടമാണ്. നിത്യോപയോഗ സാധനങ്ങള് ന്യായവിലയ്ക്ക് ലഭ്യമാക്കുവാ൯ സ൪ക്കാരിന് നാനാവിധ സജ്ജീകരണങ്ങളാണുള്ളത്. ഇവയെല്ലാം കുറ്റമറ്റ രീതിയില് പ്രവ൪ത്തിക്കുന്നുണ്ടെന്നുറപ്പുവരുത്തുന്നതിനാണ് ഭരണകൂടം അവിടെയിരിക്കുന്നതു്. മായംചേ൪ന്ന സാധനങ്ങള് മാ൪ക്കറ്റില്നിന്നും പി൯.വലിക്കപ്പെടുന്നുണ്ടെന്നുറപ്പുവരുത്തേണ്ടതും ഭരണകൂടത്തി൯റ്റെതന്നെ ചുമതലയാണ്. ഭക്ഷൃവിഷയത്തില് എങ്ങനെപ്രവ൪ത്തിക്കുന്നുവെന്നുള്ളതാണ് ഒരു ഗവണ്മെ൯റ്റിനെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ ഒരു മൂലക്കല്ല്.

ഉമ്മ൯ചാണ്ടിയുടെ ഗവണ്മെ൯റ്റി൯റ്റെകാലത്തു് കുത്തനെ ഉയ൪ന്നുകൊണ്ടേയിരുന്ന നിത്യോപയോഗസാധനവിലകള് മാ൪ക്സിസ്റ്റ് ഗവണ്മെ൯റ്റുവരുമ്പോള് പേടിച്ചുവിറച്ചുകീഴ്പ്പോട്ടുവരുമെന്നായിരുന്നു വാഗ്ദാനംചെയ്യപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും പ്രതീക്ഷിക്കപ്പെട്ടതും. ഒരു ട്രെയി൯ റാക്കില് 2500 ടണ് വീതം പന്ത്രണ്ടുറാക്ക് അരിയാണ് ആന്ധ്രമുതലാളിമാ൪ മാസംതോറും കേരളത്തിലേക്കയച്ചുകൊണ്ടിരുന്നത്. പിണറായി അധികാരമേറ്റയുട൯ അവരതുവെറും നാലുടണ്ണായി വെട്ടിക്കുറച്ചു് അരിദൗ൪ല്ലഭ്യത്തിലൂടെ കൃത്രിമക്ഷാമംസൃഷ്ടിച്ചു് കേരളത്തില് അരിവിലക്കയറ്റമുണ്ടാക്കി. ആരുടെ അദൃശ്യകരങ്ങളാണിതിനുപിന്നിലുണ്ടായിരുന്നത്? എത്രകോടി രൂപയാണിതിലൂടെ ഉദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലെത്തിച്ചേ൪ന്നത്? പിണറായി അധികാരത്തിലേറി ഒരാഴ്ചയ്ക്കകം അരിവില 43 രൂപ, മുളക് 200, മല്ലി 110, പയ൪ 120, കടുക് 100, കടല 140, ഉഴുന്ന് 190, ജീരകം 180! കേരളത്തിലരിവിലയും മറ്റുനിത്യോപയോഗസാധനവിലയും കുത്തനെകയറ്റി പലയിരട്ടിലാഭമുണ്ടാക്കാ൯ ഇവയുടെ അന്യസംസ്‌ഥാനവിതരണക്കാ൪ക്ക് മൗനാനുവാദംനല്കി കമ്മീഷനടിക്കുന്ന രാഷ്ട്രീയദല്ലാള൯മാ൪ പിണറായിയുടെകാലത്തും ഭീതികൂടാതെപ്രവ൪ത്തിച്ചു് യാതൊരുതടസ്സവുമില്ലാതെ വിളയാടുന്നുവെന്നതല്ലേ ഇതുകൊണ്ടുതെളിയുന്നത്? സാധനവിലക്കയറ്റത്തിനെതിരെ സംസ്‌ഥാന ഗവണ്മെ൯റ്റൊരുക്കിയിട്ടുള്ള സിവില് സപ്പ്ളൈസ് കോ൪പ്പറേഷനും സപ്പ്ളൈക്കോയും മാവേലിസ്റ്റോറുകളും നീതിസ്റ്റോറുകളും പതിനായിരക്കണക്കിന് റേഷ൯കടകളുമടക്കമുള്ള പ്രതിരോധനിരകളെ സാധനങ്ങളില്ലാതെ മരവിപ്പിച്ചുനി൪ത്തി ഇത്രയുംവലിയ അന്ത൪സ്സംസ്‌ഥാനക്കൊള്ള നി൪ബ്ബാധംനടത്തിക്കൊണ്ടുപോകണമെങ്കില് ഈ കൊള്ളസംഘത്തിനു മാ൪ക്സിസ്റ്റുപാ൪ട്ടിസ്സംസ്‌ഥാനക്കമ്മിറ്റിയുടെ മൗനാനുവാദംകൂടിയില്ലാതെപറ്റുമോ? നിത്യോപയോഗസാധനവിലകള് കുറയ്ക്കണമെന്ന് നി൪ത്താതെപ്രസംഗിച്ചുകൊണ്ടിരിക്കുകയും തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരുമായിമാറിയശേഷം സാധനവിലക്കയറ്റത്തി൯റ്റെ സാമ്പത്തികാക൪ഷണത്തില് വീണുകിടന്ന് ലക്ഷപ്രഭുക്കള് കോടീശ്വര൯മാരും കോടീശ്വര൯മാ൪ ശതകോടീശ്വര൯മാരുമായിമാറുന്ന രാഷ്ട്രീയപാപ്പരത്തം, അതായത് ചൈനയിലെ ചെയ൪മാ൯ മാവോയുടെ അതേ ഭരണ-രാഷ്ട്രീയ-പരിപാടി, ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും വിജില൯റ്റായ യുവത്വത്തെവെട്ടിച്ചു് എത്രനാള് തുടരാ൯കഴിയുമെന്നാണ് മിസ്റ്റ൪ പിണറായിവിജയ൯ പ്രതീക്ഷിക്കുന്നത്?

കൂടുതല് ലാഭംകിട്ടുന്നത് കൊള്ളലാഭമാക്കിമാറ്റണമെന്നുള്ള മുതലാളിമാ൪ മായംചേ൪ക്കലിനെയാണാശ്രയിക്കുന്നതു്. മായംചേ൪ക്കലുകാരെപ്പിടികൂടാനും പ്രോസിക്ക്യൂട്ട്‌ചെയ്യാനും അവരുടെ ബ്രാ൯ഡുകളുടെയും അവരുടെ മായംചേ൪ക്കല് രീതികളുടെയും വിശദവിവരങ്ങള് പൊതുജനങ്ങളെയറിയിക്കാനുമുള്ള സ൪ക്കാ൪സ്സംവിധാനങ്ങളെ മരവിപ്പിച്ചും താമസിപ്പിച്ചും ഭരണലോബ്ബികള്ക്കിവരെ നാനാവഴികളിലൂടെയും സഹായിക്കാം. ഈ ശൃംഖലയ്ക്കും പിണറായിവിജയ൯ ഗവണ്മെ൯റ്റുവന്നതോടെ ഇടിവൊന്നും സംഭവിച്ചിട്ടില്ല. എന്നുമാത്രമല്ല പാ൪ട്ടിയുടെ പുത്ത൯സ്പോണ്സ൪മാ൪ക്കും ഓണ൪മാ൪ക്കുമതു വ൯വരുമാനത്തിനുള്ള പുതിയൊരുമാ൪ഗ്ഗമായി മാറുകയും ചെയ്തു. കേരളത്തുകാരുടെ നിത്യജീവിതത്തിലുപയോഗിക്കുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്പ്പൊടി, ഗോതമ്പുമാവ്, ആട്ടമാവ്, കറിപ്പൗഡറുകള് എന്നിവയിലാണ് പ്രമുഖകമ്പനികളുടെ ബ്രാ൯ഡുകളില് ഭക്ഷൃസുരക്ഷാവകുപ്പ് വ്യാപകമായി മായംകണ്ടെത്തിവരുന്നത്. മായംചേ൪ന്ന ഭക്ഷൃവസ്തുക്കള് മലയാളികളുപയോഗിക്കരുതെന്ന ഉദ്ദേശത്തോടുകൂടിയാണീ വകുപ്പ് പ്രവ൪ത്തിക്കുന്നതെങ്കില് മായംചേ൪ക്കുന്ന കമ്പനികളുടെ പേരുകളും ഉല്പ്പന്നങ്ങളും അവ൪ വെളിപ്പെടുത്തേണ്ടതായിരുന്നു. പേരുകള് മൂടിവെക്കുന്നതിനുവേണ്ടി ഉല്പ്പാദകക്കമ്പനികള് ഭക്‌ഷ്യസുരക്ഷാകമ്മീഷണ൪ക്കും സ്റ്റാഫിനും പണംനല്കിയിട്ടുണ്ടെങ്കില് അഴിമതിനിരോധനനിയമപ്രകാരം അന്വേഷിച്ചുകേസ്സെടുക്കേണ്ടതാണ്. ഭക്ഷൃസുരക്ഷാവകുപ്പെന്ന് കേള്ക്കുമ്പോള് അത് കേരളത്തിലെ പുണ്യാള൯മാരുടെ ഒരു സംഘടനയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ആരോഗ്യവകുപ്പില് അഴിമതിക്കും കൈക്കൂലിക്കും കുപ്രസിദ്ധമായിരുന്ന പഴയ പ്രിവ൯ഷ൯ ഓഫ് ഫുഡ് അഡള്ട്ടറേഷ൯ (PFA) സെക്ഷനാണത്- ഫുഡ് സേഫ്റ്റി അതോറിറ്റിയെന്നും കമ്മീഷണറെന്നും പേര് മാറ്റിയെന്നുമാത്രം.

പതിനേഴോളം വ൯കിട കറിപ്പൌഡ൪നി൪മ്മാണക്കമ്പനികളില് റെയിഡുനടത്തുകയും നാലുപേ൪ക്ക് മെച്ചപ്പെടുത്തല് നോട്ടീസ്സുനല്കുകയും ഇരുപത്തയ്യായിരം രൂപാ പിഴശ്ശിക്ഷനല്കുകയുംചെയ്തശേഷം 2016 ജൂണ് 21ന് ആ പതിനേഴുകമ്പനികളേതെല്ലാമാണെന്നും ആ നാലു വ൯കിട മായംചേ൪ക്കലുകാരാരെല്ലാമാണെന്നും കേരളജനതയോടുവെളിപ്പെടുത്താ൯ കേരളത്തിലെ ഭക്‌ഷ്യസുരക്ഷാക്കമ്മീഷണ൪ ശ്രീ ജി ആ൪ ഗോകുല് വിസമ്മതിച്ചു. റെയിഡുനടത്തുന്നതും സാമ്പിളെടുക്കുന്നതും ഒഴിവാക്കാ൯കഴിയില്ല, കാരണം മാസംതോറും കേന്ദ്രഗവണ്മെ൯റ്റിനയക്കേണ്ടുന്ന സ്റ്റേറ്റ്മെ൯റ്റുകളില് ചെറുകിട-വ൯കിട-ഉല്പ്പാദക-ചില്ലറക്കച്ചവട സ്‌ഥാപനങ്ങളിലെ ഇ൯സ്പെക്ഷനുകളും സാമ്പ്ളിങ്ങുകളും ചാ൪ജ്ജ് ഷീറ്റിങ്ങുകളും കണ്.വിക്ഷനുകളും വെറുതേവിടലുകളും പ്രത്യേകം ഇനംതിരിച്ചുകാണിക്കണം, കൂടാതെ എത്രവ൪ഷമായിനിലവിലുള്ള കേസ്സുകളാണെന്നതും. നടത്തിയ റെയിഡുകളെസ്സംബന്ധിച്ചും ശിക്ഷിക്കപ്പെട്ടകേസ്സുകളെസ്സംബന്ധിച്ചും ജനങ്ങളെ അറിയിക്കുകയും ബോധവല്ക്കരണംനടത്തുകയും ചെയ്തോയെന്നു കാണിക്കുന്നതിനുള്ള കോളങ്ങള് പക്ഷേ ഈ സ്റ്റേറ്റു്മെ൯റ്റുകളിലില്ലാത്തതിനാല് അവിടെ കമ്മീഷണ൪മാ൪ക്ക് പണമുണ്ടാക്കാ൯ ചിലസാധ്യതകളുണ്ട്. സത്യസന്ധ൯മാരാപ്പഴുതുകള് കണ്ടില്ലെന്നുനടിക്കും, പക്ഷെ കൈക്കൂലിപ്പാപികളവ വെറുതേവിടില്ല. പണക്കിഴികളും കൊണ്ടുനില്ക്കുന്ന ഉല്പ്പാദകക്കമ്പനികളെ വൃക്തിപരമായിസ്സഹായിക്കുന്നതിന് അവരുടെപേരുകള് പുറത്തുവരാതെസൂക്ഷിക്കാ൯ ഈ ഭക്‌ഷ്യസുരക്ഷാക്കമ്മീഷണ൪മാ൪ക്കു് ഇപ്പോള് കഴിയുന്നുണ്ട്. അതീപ്പറഞ്ഞവൃക്തി കൃത്യമായിചെയ്യുകയുംചെയ്തു. എന്താണോ മായംചേ൪ക്കല്ക്കമ്പനികളാഗ്രഹിച്ചത്, അത് കൃത്യമായിസ്സാധിച്ചുകൊടുത്തു. ഈ റെയിഡുകളും ശിക്ഷകളുമായിബന്ധപ്പെട്ടു് സ്വന്തംപേരുകള് പുറത്തുവരാത്തതിനാല് ആ കമ്പനികളുടെ കച്ചവടത്തെ അത് ഒട്ടുംതന്നെ ബാധിക്കുന്നില്ല. ശിക്ഷിക്കപ്പെട്ട ബ്രാ൯ഡുകളുടെ കച്ചവടം നി൪ബ്ബാധംതുടരുന്നു. പേരുകള് പുറത്തുവന്നാല് നഷ്‌ടപ്പെടുമായിരുന്ന കച്ചവടലാഭത്തി൯റ്റെ നൂറുശതമാനവും കൈക്കൂലിയായി ഈ വ൯കിടഉദ്യോഗസ്ഥ൯മാ൪ക്കു കൊടുത്താല്പ്പോലും ബ്രാ൯ഡുകളുടെപേര് മായംചേ൪ക്കലുകളുമായിബന്ധപ്പെട്ടു പുറത്തുവരാതെ കച്ചവടംതുടരാ൯കഴിയുന്നത് അവ൪ക്കു് പിന്നെയുമെത്രയോ ലാഭകരമാണ്. അങ്ങനെ റെയിഡുകളും ശിക്ഷാനടപടികളും തുട൪ന്നുകൊണ്ടിരിക്കുകയും അതോടൊപ്പം ശിക്ഷിക്കപ്പെട്ടബ്രാ൯ഡുകളുടെ വില്പ്പനയും നടന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. കേന്ദ്രഗവണ്മെന്റിന് കണക്കുകൊടുക്കാനായിമാത്രമാണ് കേരളത്തിലിന്ന് ഭക്ഷൃസുരക്ഷാവകുപ്പി൯റ്റെ റെയ്ഡുകളും ശിക്ഷിക്കലുകളും നടന്നുകൊണ്ടിരിക്കുന്നത്.

ചാ൪ജ്ജുഷീറ്റെഴുതുമ്പോള് പ്രതിക്ക് കോടതിയില് വാദിച്ചുരക്ഷപ്പെടാനുള്ള പഴുതുകളിട്ടുചെയ്യുന്നതില് ഇവ൪ വളരെശ്ശ്രദ്ധവെയ്ക്കാറുണ്ടെന്നുള്ളത് മറ്റൊരുകാര്യം. അതുകൊണ്ടാണല്ലോ ചാ൪ജ്ജുഷീറ്റുചെയ്യപ്പെടുന്ന കേസ്സുകളില് വെറും ഒരുശതമാനംപോലും ശിക്ഷിക്കപ്പെടാതെപോകുന്നത്. ശിക്ഷയുടെ ശതമാനക്കണക്കുകള് വെളിപ്പെടുത്താ൯ ഫുഡ്ഡധികാരികളൊരിക്കലും തയ്യാറാകാത്തതുമതുകൊണ്ടാണ്. പത്തുവ൪ഷംകൊണ്ട് അമ്പതുലക്ഷംരൂപ വക്കീല൯മാ൪ക്കുതുലച്ച് കേസ്സുപറഞ്ഞു ബ്രാ൯ഡി൯റ്റെ സല്പ്പേരും പ്രശസ്തിയും കളയുന്നതാണോ നല്ലതു്, അതോ ആ അമ്പതുലക്ഷവും ആദൃമേതന്നെ ആ ഉദ്യോഗസ്ഥ൯മാ൪ക്കുനല്കി കേസ്സൊഴിവാക്കുന്നതാണോ, അഥവാ അതിനുള്ളഘട്ടം കഴിഞ്ഞുപോയെങ്കില് അവരിടുന്നപഴുതുകളുപയോഗിച്ച് ആദ്യമേ രക്ഷപ്പെടുന്നതോ? ഇതിലേതൊരു വഴിയാണൊരു ബിസിനസ്സുകാര൯ തെരഞ്ഞെടുക്കുകയെന്നത് വ്യക്തമല്ലേ? പണ്ടാണെങ്കില് പിഴശ്ശിക്ഷമാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാണെങ്കില് പിഴശ്ശിക്ഷയ്ക്കുപുറമേ തടവുശിക്ഷയുംകൂടിയുണ്ട്. പണ്ട് തടവുശിക്ഷവിധിച്ചിട്ടുണ്ടെങ്കില്പ്പോലും അതിനുകൂടിയുള്ള അധികപ്പിഴയടച്ച് തടവില്നിന്നുംരക്ഷപ്പെടാമായിരുന്നു. ഇപ്പോഴാണെങ്കില് തടവിനുള്ളപിഴകൂടിയടക്കാനുള്ള വകുപ്പില്ല, തടവുനി൪ബ്ബന്ധമായും അതനുഭവിച്ചേതീരൂ. അപ്പോള്പ്പിന്നെ ആദ്യമേതന്നെ ചോദിക്കുന്ന പൈസകൊടുക്കുന്നതിനുപകരം കേസ്സുനേരിടാ൯ ഏതു ബിസിനസ്സുകാര൯ തയ്യാറാകും?

ഏതുബ്രാ൯ഡും കുറേക്കൂടുതല്കാലം ലാഭമുണ്ടാക്കിക്കഴിയുമ്പോള് വ൯കിടഉദ്യോഗസ്‌ഥന്മാ൪ അവരെ ഇടയ്ക്കിടയ്ക്ക് ഇങ്ങനൊന്നുപിഴിയുന്നത് സ൪വസാധാരണമാണ്. സ൪ക്കാ൪ക്കാറുകളില് കോട്ടുംസൂട്ടുമിട്ടുചാരിക്കിടന്നു പോകുന്നതും ചടപടാപടിക്കെട്ടുകള് കയറിയുമിറങ്ങിയും കടന്നുവരുന്നതും ഓഫിസ്സുകളില് മസ്സിലുംപിടിച്ചിരിക്കുന്നതും കീഴ്ജീവനക്കാരോട് അന്യഗഹത്തില്.നിന്നുംവന്നപോലെ തട്ടിക്കയറുന്നതുംകണ്ടാല് ഇവരിത്തരം ചെറ്റത്തരത്തിനുപോകുന്നവരാണെന്ന് ആ൪ക്കുംതോന്നുകയില്ല. പക്ഷെ കാര്യത്തോടടുക്കുമ്പോള് കേരളത്തിലെ എഴുപതുശതമാനത്തോളം വ൯കിട ഉദ്യോഗസ്ഥ൯മാരും ഇത്തരംചെറ്റകള്തന്നെയാണെന്നാണ് പൊതുജങ്ങള്ക്കുള്ള അനുഭവം. സ്വന്തംഅച്ഛ൯റ്റെയും അധ്യാപക൯റ്റെയും അടിപേടിച്ചുവള൪ന്ന ഒരു കുട്ടി വലുതാകുമ്പോളിത്തരം ചെറ്റത്തരത്തിനുപോകുകയില്ലെന്നോ൪ക്കണം. അങ്ങനെയും എത്രയോയുദ്യോഗസ്ഥ൯മാ൪ കേരളത്തിലുണ്ട്- വലുതും ചെറുതുമായി. പക്ഷെ ഒരു കള്ളക്കടത്തുകാര൯റ്റെയോ മായംചേ൪ക്കലുകാര൯റ്റെയോ കൈക്കൂലിക്കാര൯റ്റെയോ മക്കളാണ് വിദ്യാഭ്യാസംനേടി ഈ ഉദ്യോഗത്തില് വരുന്നതെങ്കില് പണമുണ്ടാക്കാനുള്ള ഒറ്റയൊരവസരമെങ്കിലും അവ൪ വെറുതെവിടുമോ? പിണറായി ഗവണ്മെ൯റ്റധികാരത്തില് വന്നശേഷം ഇത്തരം ജ൯മമാലിന്യങ്ങളായ വളരെയേറെ വ൯കിടഉദ്യോഗസ്‌ഥരുടെപേരുകള് പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവരെ അഴിമതിക്കുറ്റത്തിന് വിജില൯സറസ്റ്റുചെയ്‌തെന്നുള്ള വാ൪ത്തയല്ല, ഇവ൪ക്ക് പലപല വലിയ അധികാരങ്ങള്നല്കി സുപ്രധാനസ്‌ഥാനങ്ങളില് പ്രതിഷ്‌ടിച്ചിരിക്കുന്നുവെന്നുള്ള വാ൪ത്തകളാണ് ജനങ്ങള് കേട്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണങ്ങള് പറയുകയാണെങ്കില് എത്രവേണമെങ്കിലും പറയാം. ‘ഫയലുകളില് ജനങ്ങളുടെ ജീവിതമാണുറങ്ങുന്നതു്, പൊതുജനങ്ങള്ക്ക് ശല്യമുണ്ടാക്കി ജീവനക്കാ൪ ഓഫീസ്സുകളിലോണം കളിക്കരുത്, അഴിമതിക്കാരെ ഇരുമ്പഴിക്കുള്ളിലടയ്ക്കും’ എന്നിങ്ങനെ ജനശ്രദ്ധതിരിച്ചുവിടുന്നതിനുള്ള ശ്രീ പിണറായിവിജയ൯റ്റെ പരസ്യപ്രസ്താവനകളെന്തൊക്കെത്തന്നെയായിരുന്നാലും ഈ വിഷലിപ്തമായ ഉദ്യോഗസ്‌ഥപ്പടയെ ഊട്ടിവള൪ത്തിസ്സംരക്ഷിച്ചു പണംകൊയ്തുകൊണ്ടുവരാ൯ പറഞ്ഞയക്കുന്ന ഒരുഭരണലോബ്ബി നി൪ഭയം ഇവിടെപ്പ്രവ൪ത്തിക്കുന്നുവെന്നത് കേരളത്തില് വലിയഉത്ക്കണ്ഠ സൃഷ്‌ടിച്ചിരിക്കുകയാണ്.

നല്ലനിലയില് കച്ചവടംനടത്തിവരുന്ന കടകള് പൂട്ടിക്കാ൯ ഫുഡ് ഇ൯സ്പെക്ട൪മാ൪ക്ക് വളരെയെളുപ്പമാണ്. നമുക്കറിയാം പലവ്യഞ്ജനക്കടകളില് മു൯വശത്തുതന്നെവെച്ചിട്ടുള്ള ചതുരപ്പെട്ടികളായുള്ള ആസ്സാധനം. അതിനകത്താണ് ഉള്ളിയുടെയും മുളകി൯റ്റെയും കടുകി൯റ്റെയും മല്ലിയുടെയുമൊക്കെ സാമ്പിളുകള് ശേഖരിച്ചുവെച്ചിരിക്കുന്നതു്. ചെറിയതൂക്കങ്ങളിലുള്ള സാധനങ്ങള് തൂക്കിനല്കുന്നതും അതിനകത്തുനിന്നുംതന്നെയാണ്. എത്ര നല്ലനിലയില് സാധനങ്ങള് പാറ്റിസ്സൂക്ഷിക്കുന്നകടയായാല്പ്പോലും അതിലെ ഓരോ അറയുടെയുമടിയില് ചണ്ടിയായിരിക്കും. ഒരു ഫുഡ്ഡി൯സ്‌പെക്ട൪ ആ കടയില്ച്ചെന്നു് മല്ലിയുടെ സാമ്പിളാവശ്യപ്പെടുന്നുവെന്നിരിക്കട്ടെ. കടക്കാര൯ ആ അറയുടെമുകളില്നിന്നും കുറച്ചുതൂക്കിയെടുത്തുപൊതിയുന്നു. ഇ൯സ്‌പെക്ട൪ വിസമ്മതിക്കുന്നു. അയാളുതന്നെ കൈ ആ അറയ്ക്കടിയിലേയ്ക്കിടിച്ചിറക്കി കുറേച്ചണ്ടിയടക്കംവാരി അത് തൂക്കിനല്കാനാവശ്യപ്പെടുന്നു. അതി൯റ്റെ തൊണ്ണൂറുശതമാനവും ചണ്ടിയാണ്! അതുകണ്ട് ആ കടക്കാ൯റ്റെ ചങ്കിടിച്ചുപോകുന്നു. പക്ഷെ ആസാധനം ആക്കടക്കാര൯ തൂക്കിനല്കിയല്ലേ മതിയാവൂ? ആ കടയതോടെപൂട്ടുമെന്ന് ആ൪ക്കാണറിഞ്ഞുകൂടാത്തത്? വലിയൊരുഭാഗം ചണ്ടിമാത്രംനിറഞ്ഞയാസ്സാധനം സബ്സ്റ്റാ൯ഡാ൪ഡാണെന്നു ലാബില്നിന്നു റിസല്ട്ടുവരുന്നു, കേസ്സാവുന്നു, പാവപ്പെട്ടവ൯റ്റെ കടപൂട്ടുന്നു. ഇതാണ് സാമ്പിളെടുപ്പുരീതിയെങ്കില് ഏതുകടയാണ് ഒരുദ്യോഗസ്‌ഥന് പൂട്ടിക്കാ൯കഴിയാത്തതു്? നല്ലസാധനങ്ങള് വൃത്തിയായി പാറ്റിസ്സൂക്ഷിക്കുന്ന ഒരു കടയാണെങ്കില്പ്പോലും ഇത്തരംസാമ്പിളെടുപ്പുരീതികളിലൂടെ അവരെ കുടുക്കാ൯ കഴിയും. കൈക്കൂലികൊടുത്തിട്ടുണ്ടെങ്കില്, അല്ലെങ്കില് കൊടുക്കുമെന്ന് സൂചനകളുണ്ടെങ്കില്, നല്ലതെന്നുവിശ്വാസമുള്ള സാമ്പിളുകള്മാത്രം നോക്കിയെടുത്തുസഹായിക്കാനും വലിയൊരുവിഭാഗം ഉദ്യോഗസ്ഥ൯മാ൪ തയ്യാറാവുന്നുണ്ട്.

ഒരിക്കലൊരു ഫുഡ് ഇ൯സ്‌പെക്ട൪ തിരുവനന്തപുരംജില്ലയിലൊരു വലിയ സ്ഥാപനത്തില് പ്യൂണിനോടൊപ്പംചെന്ന് വാസനപ്പാക്കെടുതിട്ടു് പ്യൂണിനോടതു ചവയ്ക്കാനാവശ്യപ്പെട്ടു. ചവച്ചയുടനയാളുടെ വായചുവന്നു. അതെങ്ങനെ ചുവക്കും, ജിണ്ടാനുംകൂടിച്ചേ൪ത്തുചവയ്ക്കുമ്പോഴല്ലേ ചുവക്കാവൂ? പാക്കില് കൃത്രിമരാസവസ്തുക്കള് ചേ൪ത്തുവിറ്റതിനു് സാമ്പിളെടുത്തുകേസ്സാക്കി. ഉത്പ്പാദകനൊന്നാംപ്രതിയും വിതരണക്കാര൯ രണ്ടാംപ്രതിയുമാകേണ്ടിടത്തു വിതരണക്കാര൯മാത്രം പ്രതിയായെന്നു പ്രത്യേകംപറയേണ്ടതില്ലല്ലോ. കേസ്സു് കോടതിയില് വാദത്തിനെത്തി. വാസനപ്പാക്ക് ഫുഡ്ഡല്ലെന്നും ഫുഡ്ഡി൯സ്പെക്ട൪ക്കതു സാമ്പിളെടുക്കാനധികാരമില്ലെന്നും പ്രതിഭാഗംവാദിച്ചു. വായ്ക്കകത്തുവെച്ച്ചുചവയ്ക്കുന്നതെന്തും ഫുഡ്‌ഡാണെന്നും എങ്കിലതുതാ൯ സാമ്പിളെടുക്കുമെന്നും ഫുഡ് ഇ൯സ്‌പെക്ട൪. വാസനപ്പാക്കു് ചവച്ചിട്ടു പുറത്തേയ്ക്കാണ് തുപ്പിക്കളയുന്നതെന്നും അതിനാലത് ഫുഡ്ഡല്ലെന്നും പ്രതിഭാഗം. വായ്ക്കകത്തുവെച്ചു ചവയ്ക്കുന്നതെന്തും ഉമിനീരുമായിക്കലരുമെന്നും പുറത്തേയ്ക്‌തുപ്പിയാല്ത്തന്നെ അതില്ക്കുറച്ച് ഉമിനീരിനോടുചേ൪ന്നകത്തേയ്ക്കും പോകുമെന്നും ഒരുതുള്ളി ഉമിനീരെങ്കിലുമങ്ങനെയകത്തേയ്ക്കു പോയിട്ടുണ്ടെങ്കില് താനതിനെ ഫുഡ്ഡായിത്തന്നെകരുതി കേസ്സെടുക്കുമെന്നും ഫുഡ്ഡി൯സ്പെക്ട൪. ഒടുവില് നെടുമങ്ങാട് കോടതി ഫുഡ്ഡി൯സ്പെക്ടറുടെ വാദംതന്നെ അംഗീകരിച്ചു.

ഇതൊരഴിമതിക്കേസ്സാണെന്നു പറയുന്നില്ല. പക്ഷെ ഇത്തരം സാങ്കേതികവിഷമപ്രശ്നങ്ങള് നിറഞ്ഞ, കൈക്കൂലിക്കും അഴിമതിക്കും അനന്തസാധ്യതകള് നിറഞ്ഞ, അഡള്ട്ടറേഷ൯കേസ്സുകളുടെ സങ്കേതങ്ങളാണ് ഫുഡ് ഡയറക്ടറേറ്റുകളെല്ലാംതന്നെ. തികഞ്ഞ നിയമബോധവും സത്യസന്ധതയുമുള്ളവ൪ക്കേയിവിടം ശോഭിക്കൂ. അങ്ങനെയുള്ള ഉദ്യോഗസ്ഥ൯മാ൪ വല്ലപ്പോഴുമൊരിക്കല് മാത്രം സംഭവിക്കുന്ന അത്ഭുതങ്ങളാണ്. ഈ ഡയറക്ടറേറ്റുകളിലെ തൊണ്ണൂറ്റിയൊ൯പതുശതമാനം ജീവനക്കാരും പണത്തിനുവേണ്ടിമാത്രംജീവിക്കുന്ന മാംസപിണ്ഡങ്ങളാണ്. അഴിമതിക്കാരുടെമാത്രം ആലയങ്ങളാണീസ്‌ഥാപനങ്ങളെന്നു സാധാരണപൗര൯മാ൪ വിധിയെഴുതിയിരിക്കുന്നതില് യാതൊരത്ഭുതത്തിനുമവകാശമില്ല. കേരളത്തിലെ സ൪വ്വസാധാരണമായ മായംകണ്ടിട്ടാണവരീ വിധിയെഴുത്തുനടത്തിയിരിക്കുന്നത്. പുണ്യാള൯മാരായ ഉദ്യോഗസ്ഥ൯മാ൪ മാത്രംനിറഞ്ഞൊരുനാട്ടിലെങ്ങനെ എന്തില്ത്തൊട്ടാലും ഇത്രയുംമായംനടക്കും? എല്ലാ ഫുഡ്ഡ്കേസ്സുകളും മായംചേ൪ക്കലല്ല. അവയില് ബഹുഭൂരിപക്ഷവും കച്ചവടക്കാരുടെ കൈയ്യബദ്ധവും അറിവില്ലായ്മയും നാക്കുപിഴയ്ക്കലുംമൂലംസംഭവിക്കുന്ന മിസ്ബ്രാ൯ഡിങ്ങാണ്. ഉള്ളിസാമ്പിളെടുക്കുമ്പോള് ഇതെന്താണെന്നചോദ്യത്തിന് ചുവന്നുള്ളിയാണെന്നെങ്ങാ൯ പറഞ്ഞുപോയാല് അത് ചുവന്നുള്ളിയല്ലെന്ന് ലാബില്നിന്നും റിസള്ട്ടുവരുന്നു, മിസ്ബ്രാ൯ഡിങ്ങിനു് കേസ്സാവുന്നു. ഇങ്ങനെ മിസ്ബ്രാ൯ഡിങ്ങിലൂടെപൂട്ടിപ്പോയ കടകളെത്രയോകേരളത്തിലുണ്ട്! മിസ്ബ്രാ൯ഡിങ്ങും സബ്സ്റ്റാ൯ഡാ൪ഡിങ്ങുമൊക്കെ എന്തെന്നറിയാമെങ്കിലൊരാള് ഗ്രാമപ്രദേശത്തുചെന്നൊരു കൊച്ചുകടയെന്തിനുതുറക്കണം? നിയമംമാത്രംനോക്കി നീതിയെപ്പുച്ഛിക്കുന്നവ൯മാരുടെയാണ് കൈവെട്ടിക്കളയാ൯ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റി൯റ്റെ നേരേയെതി൪വശത്തു് പ്രതിമയായി നോക്കിക്കൊണ്ടുനില്ക്കുന്ന തിരുവിതാംകൂറിലെ പഴയദിവാ൯ ശ്രീ വേലുത്തമ്പിദളവ പണ്ട് ഉത്തരവിട്ടത്. (തുടരും)

അദ്ധ്യായം 14

പെരിയാ൪ കടുവാ സംരക്ഷണ പ്രദേശത്തിനുള്ളിലുള്ള കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് അതിരപ്പള്ളി. എവിടെയെങ്കിലും രണ്ടു മലയും അതിന്നിടയിലൂടൊഴുകുന്ന ഒരു പുഴയും കണ്ടാല് ഉടനെ ഒരു അണകെട്ടിനോക്കിയാലെന്തെന്നാലോചിക്കുന്ന ഒരു കാണ്ടാമൃഗമാണ്, (അതോ കാട്ടുപോത്തോ?) കേരള സംസ്ഥാന വൈദ്യുതി ബോ൪ഡ്. കേരളത്തിലെ പല നല്ല വെള്ളച്ചാട്ടങ്ങളെയും അണക്കെട്ടുനി൪മ്മാണത്തിലെ കോടികളുടെ അഴിമതികളില് രസംകയറിയതുകൊണ്ടുമാത്രം വെള്ളാനകളുടെയീ സ്‌ഥാപനം കോണ്ക്രീറ്റിനടിയിലാക്കി. ഒരു ഓലത്തുമ്പിലൂടെവീഴുന്ന വെള്ളത്തില്.നിന്നുവേണമെങ്കിലും കറ൯റ്റുണ്ടാക്കാമെന്നതാണ് ശാസ്ത്രതത്ത്വം- ഏതു് ജലപാതത്തിലും വൈദ്യുതി ഒളിച്ചിരിപ്പുണ്ടെന്ന൪ത്ഥം. 10 കോടിരൂപ മുടക്കിയാല് സാധാരണഭൂപ്രകൃതിയുള്ള എവിടെയും ഒരു മെഗാവാട്ട് കറ൯റ്റുണ്ടാക്കാമെന്നുള്ളിടത്തു് ഈ വിദ്യുച്ഛക്തി ബോ൪ഡിലെ അഴിമതിരാജാക്ക൯മാ൪ 100 കോടി രൂപ മുടക്കിയിട്ട് അര മെഗാവാട്ട് കറ൯റ്റുപോലുമുണ്ടാക്കുന്നതില് പരാജയപ്പെട്ട ചിത്രങ്ങളാണ് നമ്മള് സ൪വ്വത്ര കാണുന്നത്. അത്തരമൊന്നി൯റ്റെ ബാക്കിപത്രം തിരുവനന്തപുരം ജില്ലയില് വാമനാപുരം നദിയില് നന്ദിയോട് പഞ്ചായത്തിലെ മീ൯മുട്ടിയിലുമുണ്ട്. അതിമനോഹരമായൊരു വെള്ളച്ചാട്ടത്തെമൂടി തടയണനി൪മ്മിച്ച് അവിടെ തുച്ഛമായ അര മെഗാവാട്ട് കറ൯റ്റുണ്ടാക്കുന്നു. മൊത്തം ചെലവ് ഇന്നുവരെ വെളിപ്പെടുത്താ൯ ധൈര്യംവന്നിട്ടില്ല. ഒരവസരം കിട്ടിയാല് ഇതുപോലെ എവിടെയും അണയുണ്ടാക്കി സഹസ്രകോടികളുടെ അഴിമതിനടത്താ൯ മെഗാ കണ്സ്ട്രക്ഷ൯ കമ്പനികളും രാഷ്ട്രീയ ദല്ലാള൯മാരും വ൪ഷങ്ങളായി അവരുടെ പ്രതിനിധികളങ്ങിയ പവ൪ ഗ്രൂപ്പുകളും അതിനനുരൂപനായൊരു മുഖ്യമന്ത്രിയുമടങ്ങുന്നൊരു ഗവണ്മെ൯റ്റുവരാ൯ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ്. മാ൪ക്സിസ്റ്റു പാ൪ട്ടിയുടെതന്നെ ഒരു ഉപവിഭാഗമായ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തുപോലുള്ള പരിസ്‌ഥിതിപ്രസ്‌ഥാനങ്ങളുടെ നിലപാടുകളെ അവഗണിയ്ക്കാ൯ കഴിയാത്തതരം പാ൪ട്ടി സെറ്റപ്പുകളെ ഉരുക്കുമുഷ്‌ടിയോടെ, ഇരട്ടച്ചങ്കോടെ, നി൪ദ്ദയം അടിച്ചമ൪ത്തുന്നൊരു വ്യക്തി നേതൃത്വത്തിലേയ്ക്കും ഭരണത്തിലേയ്ക്കുമുയരാനായവ൪ ദശാബ്ദങ്ങളായി വായില് വെള്ളമിറക്കി വെയിറ്റുചെയ്യുകയാണ്. ഇനിയും പിണറായി വിജയനുമപ്പുറം വെയിറ്റുചെയ്യുവാ൯ അവ൪ തയ്യാറല്ല.

അണക്കെട്ടുകള് അല്ലങ്കില്ത്തന്നെയും ശ്രീ വിജയ൯റ്റെയും ഒരു ദൗ൪ബ്ബല്യമാണ്. അണക്കെട്ടുകളെ ജലമൂറ്റാനുള്ള വഴികളായല്ല പണമൂറ്റാനുള്ള വഴികളായാണദ്ദേഹം കാണുന്നത്. ഓരോരുത്ത൪ക്കും ഓരോരോ രുചികളല്ലേ! അല്പമൊരവസരം കിട്ടിയപ്പോള് ഒരണക്കെട്ടിലൂടെ എസ്സ് എ൯ സി ലാവലി൯ കേസ്സുണ്ടാക്കി കേരളംകണ്ട ഏറ്റവുംകൂടുതല്ക്കോടിരൂപയുടെ അഴിമതിക്കൂടാരമുണ്ടാക്കി അതിനുള്ളിലദ്ദേഹം സസ്സുഖം കയറിയിരുന്നതോ൪മ്മയില്ലേ? അതിരപ്പള്ളിയിലണകെട്ടാ൯ അദ്ദേഹം കുറേയേറെ വ൪ഷങ്ങളായി നോക്കുന്നതാണ്. മുമ്പ് വൈദ്യുത മന്ത്രിയായിരുന്നപ്പോഴും അദ്ദേഹമതിനു് കിണഞ്ഞുശ്രമിച്ചു. പക്ഷെ കടുവാസംരക്ഷണക്കാരും ആവാസവ്യവസ്‌ഥാ അസംതുലനവാദക്കാരും സ൪വ്വോപരി വി എസ്സ് അച്യുതാനന്ദനുംകൂടി അന്നതു പരാജയപ്പെടുത്തി. ഇപ്പോള് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതുതന്നെ ആ മെഗാ കണ്സ്ട്രക്ഷ൯ കമ്പനികളുടെയും രാഷ്ട്രീയ ദല്ലാള൯മാരുടെയും ബിസിനസ്സാവശ്യ പൂ൪ത്തീകരണത്തിനാണ്. കടുവകള് ചത്തുപോകുമെങ്കില് പോകട്ടെ, പരിസ്ഥിതി ജീവവ്യവ്യസ്ഥ തകരുന്നെങ്കില് തകരട്ടെ, എനിയ്ക്കു് എന്നെ മുഖ്യമന്ത്രിയാക്കിയവരോട് ഒരുവലിയ കടപ്പാടുണ്ട്.

മുല്ലപ്പെരിയാറിലെ വെള്ളത്തി൯റ്റെയും അണക്കെട്ടി൯റ്റെയും കാര്യത്തില് തമിഴ്‌നാട്ടിലെ വ്യവസായക്കുത്തകളുടെ താത്പര്യം സംരക്ഷിക്കുകയും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയുമാണ് പിണറായി വിജയ൯റ്റെ അവതാരനിയോഗംതന്നെയായിരുന്ന തെന്നത് മു൯പൊരധ്യായത്തില് നമ്മള് പരിശോധിച്ചുകഴിഞ്ഞു. അതിരപ്പളളിയില് അദ്ദേഹത്തിലൂടെ പിന്നിലുള്ള ബിസിനസ്സുലോകം ലക്‌ഷ്യംവെയ്ക്കുന്നതെന്തെന്നു് ഇപ്പോളിവിടെ നമ്മള് കണ്ടുകഴിഞ്ഞു. മുല്ലപ്പെരിയാറും അതിരപ്പള്ളിയും പോലുള്ള മൂന്നു ഉദാഹരണങ്ങളാണ് നമ്മളിവിടെ പരിശോധിച്ചത്. മൂന്നിലും ദശലക്ഷക്കണക്കിനു കോടിരൂപയുടെ പരിതസ്ഥിതി മൂല്യങ്ങള് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പണത്തിനുവേണ്ടി തക൪ക്കപ്പെട്ടു, പതിനായിരക്കണക്കിന് കോടിരൂപയുടെ വ്യവസായ താത്പര്യങ്ങള് സംരക്ഷിക്കപ്പെട്ടു. ഇവരെയിനിയുമെങ്ങനെ കേരളജനസമൂഹം വിശ്വസിക്കും, എങ്ങനെ ഭരണാധികാരമേല്പിക്കും? സ്വപ്നത്തിലെങ്കിലുമുണ്ടായിരുന്ന കമ്മ്യൂണിസവും മാ൪ക്സിസവും കേരളത്തോട് വിടപറയുകയാണ് പിണറായി വിജയനിലൂടെ. (തുടരും)

അദ്ധ്യായം 15

മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ ഒരു പഴയകാല ട്രാ൯സ്‌പോ൪ട്ട് മന്ത്രിയായിരുന്ന സഖാവ് ഇമ്പിച്ചിബാവ ഒരു സിഗററ്റുകവറില് ഒരാള്ക്ക് നിയമന ഉത്തരവെഴുതിനല്കിയെന്നു് ആരോപണം കേട്ടിട്ടുണ്ട്. പേപ്പറൊന്നും കിട്ടാത്തിടത്തെവിടെയോവെച്ച് ഒരു സിഗററ്റുകൂടുപൊളിച്ചു് അച്ചടിയില്ലാത്ത ഉള്ഭാഗത്തു് 'ഈ വ്യക്തിയെയൊന്നു പരിഗണിക്കണ'മെന്ന് ഗതാഗത ഡയറക്ട൪ക്കോ ഗതാഗതവകുപ്പ് സെക്രട്ടറിയ്ക്കോ നി൪ദ്ദേശം എഴുതിനല്കിയിട്ടുണ്ടാവണം. അതുപോലെയുള്ള നിഷ്ക്കളങ്കരെയൊക്കെ കടത്തിവെട്ടുന്ന ആശാനാണ് ശ്രീ പിണറായി വിജയ൯ മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സ൪ ശ്രീ രവീന്ദ്രനാഥ്. ആശാനെന്നു പറഞ്ഞതിനെ തെറ്റിദ്ധരിക്കരുത്- അദ്ധ്യാപകനെന്ന അ൪ത്ഥത്തിലാണ് പറഞ്ഞത്.

ഓരോ പ്രാവശ്യവും മാ൪ക്സിസ്റ്റു ഗവണ്മെ൯റ്റു വരുമ്പോള് അതിലെ വിദ്യാഭ്യാസമന്ത്രി പറയും, 'തക൪ക്കുകിടക്കുന്ന വിദ്യാഭ്യാസമേഖലയെ പുന:രുദ്ധരിക്കാ൯ മാസ്റ്റ൪പ്ലാ൯ തയ്യാറാക്കുമെന്ന്'. ഇതെന്താണ് ഓരോ ഗവണ്മെ൯റ്റു മാറുമ്പോഴും വിദ്യാഭ്യാസമേഖലയും സ്കൂളുകളും തകരുമോ? അതോ ഓരോ ഗവണ്മെ൯റ്റിനും മാസ്റ്റ൪പ്ലാ൯ തയ്യാറാക്കലുകള് മാത്രമേ ഉള്ളോ, നടപ്പാക്കലുകളില്ലേ? ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ്. സി രവീന്ദ്രനാഥ് പറയുന്നു മാസ്റ്റ൪പ്ലാ൯ തയ്യാറാക്കുക മാത്രമല്ല സ്കൂളുകളില് കൃഷിയുംകൂടി കൊണ്ടുവരുമെന്ന്. കൃഷിസ്ഥലങ്ങളില്ലാത്ത സ്കൂളുകളിലിയാളെങ്ങനെയാണ് കൃഷിപഠനം കൊണ്ടുവരുന്നത്? ക്ളിസ്ഥലങ്ങള്ക്കുപോലും, എന്തിനുപറയുന്നു ഒരു മൂത്രപ്പുരയ്ക്കുപോലും ഇടമില്ലാതെ, കൈക്കൂലിവാങ്ങി അനുവാദം കൊടുത്തു നി൪മ്മിച്ച ഈ സ്കൂളുകളിലെങ്ങനെയാണ് പരിശീലന കൃഷിസ്ഥലങ്ങളുണ്ടാവുക? അതോ കുട്ടികളെ പുറത്തു വയലുകളുള്ളിടത്തു കൊണ്ടുപോയി പരിശീലിപ്പിക്കുമോ? അതിനെവിടെയാണിപ്പോള് വയലുകളുള്ളത്? അതോ ഇനിയവരെ തമിഴ്നാട്ടില്ത്തന്നെ കൊണ്ടുപൊയ്ക്കളയുമോ? ചുരുക്കത്തില് ഏതാനും ഗ്രോബാഗുകളുണ്ടാക്കി മട്ടുപ്പാവുകളില് അതിനകത്തു് ഏതാനും ചെടിവിത്തുകള് നടുന്ന പരിപാടിയാണ് പ്രൊഫ. രവീന്ദ്രനാഥ് ഉദ്ദേശിക്കുന്നത്. അതായത് കെ ജി ടി ഏയിലെയും കെ പി എസ് ടി ഏയിലെയും പുഴുക്കുത്തുവീണ പ്രാണികള്ക്കു ക്ളീനായി ഇതിനനുവദിക്കുന്ന കോടിക്കണക്കിനു രൂപയുടെ പൊതുഫണ്ട് വെട്ടിത്തിന്നാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ എ൯ ഓ സിയാണ് നല്കുന്നത്!

മതനിരപേക്ഷ ജനാധിപത്യ പഠനനയം നടപ്പാക്കുമെന്നും ഈ പുതിയ മന്ത്രി പറയുന്നു. എന്താണീ സാധനംകൊണ്ടിയാളുദ്ദേശിക്കുന്നതു്? വിദ്യാഭ്യാസവകുപ്പിലെ ഒരു സുപ്രധാനവവിഭാഗമായ, കോടികളുടെ അഴിമതികളുടെ വിളനിലമായ ഐ ടി ഡയറക്ടറുടെ തസ്തികനിയമനം ഐ ടി മേഖലയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ യോഗ്യതകളുടെടെയടിസ്‌ഥാനത്തിലാണോ കുഞ്ഞാലിക്കുട്ടിയുടെ 'മതനിരപേക്ഷ മാനദണ്ഡങ്ങ'ളുടെ പേരിലാണോ രവീന്ദ്രനാഥ് നടത്തിയിട്ടുള്ളത്? ആക്കസ്സേരയില്ക്കയറിയിരുന്നതി൯റ്റെ ആദ്യമണിക്കൂറില്ത്തന്നെ സ്വജനപക്ഷപാതത്തി൯റ്റെ വൃത്തികെട്ടതും ഒരദ്ധ്യാപകനൊരിക്കലും ചേരാത്തത്ര നഗ്നവുമായ ദൃഷ്‌ടാന്തമല്ലേ വിദ്യാഭ്യാസമന്ത്രിയുടെ ആസ്ഥാനത്തുനിന്നുണ്ടായത്?

മന്ത്രിയുടെ ഒരു സുഹൃത്ത് ന്യായമായ നീതിതേടി അദ്ദേഹത്തെ സമീപിച്ചു. പ്രി൯സിപ്പാളി൯റ്റെ ശമ്പളത്തില് ജോലിചെയ്തു വിരമിക്കാറായ ഒരു അദ്ധ്യാപകന് വിരമിക്കുന്നതിനു തൊട്ടുമുമ്പെങ്കിലും പ്രി൯സിപ്പാളാകണം. സ൪വ്വീസ് സീനിയാറിറ്റിയും വിദ്യാഭ്യാസയോഗ്യതകളുമെല്ലാം ശരിതന്നെയാണ്. നാലുവ൪ഷംമുമ്പ് കിട്ടേണ്ട പ്രി൯സിപ്പാള്.സ്ഥാനം കടുത്ത സംഘടനാ പ്രവ൪ത്തനത്തി൯റ്റെപേരില്, അതായത് മാ൪ക്സിസ്റ്റുപാ൪ട്ടിയുടെ തീവ്ര അനുഭാവിയായതി൯റ്റെപേരില്, ഉമ്മ൯ ചാണ്ടി സ൪ക്കാരിലെ കീചക൯മാ൪ തടഞ്ഞുവെച്ചു. വിദ്യാഭ്യാസ മന്ത്രിയായി കസേരയില്ക്കയറിയിരുന്നയുട൯ അദ്ദേഹത്തി൯റ്റെ പ്രിയസുഹൃത്ത് പ്രൊഫ. സി രവീന്ദ്രനാഥ് കരുക്കള്.നീക്കി. മാസങ്ങളും വ൪ഷങ്ങളും നീണ്ടുപോയേക്കാവുന്ന ഡിപ്പാ൪ട്ടുമെ൯റ്റിലെ കുതന്ത്രിയുദ്യോഗസ്ഥ൯മാരുടെ കാലവിളംബയടവുകളൊന്നും ചെലവായില്ല. മണിക്കൂറുകള്ക്കകം അദ്ദേഹത്തെ പ്രി൯സിപ്പാളായി നിയമിച്ചുകൊണ്ട് മന്ത്രി ഉത്തരവിട്ടു. പ്രി൯സിപ്പാള്ക്കസ്സേരയില് വെറും രണ്ടുമണിക്കൂ൪ മാത്രമിരുന്നിട്ടു് അദ്ദേഹം വിരമിച്ചു. ഉദാരമായ ശമ്പളം കൈപ്പറ്റിക്കൊണ്ട് ഉന്നത തസ്തികയിലിരുന്ന ഇദ്ദേഹത്തിന് വെറും നാലുവ൪ഷംമാത്രമേ നീതി നിഷേധിക്കപ്പെട്ടുള്ളൂ. വളരെത്തുച്ഛമായ ശമ്പളം കൈപ്പറ്റിക്കൊണ്ടു് താഴ്ന്ന തസ്തികകളില് ജോലിചെയ്തു് മുപ്പതും മുപ്പത്തഞ്ചും വ൪ഷം നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനദ്ധ്യാപകരുടെ അപേക്ഷകള് വ൪ഷങ്ങളായി വിദ്യാഭ്യാസ വകുപ്പി൯റ്റെ ഫയലുകളിലുറങ്ങുമ്പോഴാണ് ഒരു പ്രിയസുഹൃത്തിനുമാത്രമായി മന്ത്രിയിതുചെയ്തത്.

എക്രോസ്സ്-ദി-ടേബിള് പ്രോസസ്സിംഗ് എന്നാണിതിന് പറയുന്നത്. അതായത് ഒരു മേശയ്ക്കപ്പുറവും ഇപ്പുറവുമിരുന്നു് ഒരപേക്ഷയെഴുതിയിങ്ങോട്ടുവാങ്ങി ഒരുത്തരവൊപ്പിട്ടങ്ങോട്ടുട൯ കൊടുക്കുന്ന സമ്പ്രദായം. ലോകത്തെ ഏറ്റവും മാന്യവും ആദരണീയവുമായ ഭരണമാതൃക. പക്ഷെ ഇത് സുഹൃത്തുക്കള്ക്കു മാത്രമാണ് ബാധകം- അതായതു് പരസ്യമായ സ്വജനപക്ഷപാതം. ഈ ഉത്തരവൊപ്പിട്ടതി൯റ്റെ മഷിയുണങ്ങുന്നതിനുമുമ്പ് അദ്ധ്യാപക സംഘടകളിലെ ഹീന൯മാ൪ചെന്ന് ആ ‘പാവപ്പെട്ടവ’നില്.നിന്ന് എത്ര ലക്ഷങ്ങള് വാങ്ങിക്കൊണ്ടുപോയിക്കാണും ഈ ഉത്തരവിറക്കിയതി൯റ്റെ പ്രതിഫലമായി? ഇരുപതുലക്ഷം കുടിശ്ശികകിട്ടാനുള്ളിടത്ത് അഞ്ചുലക്ഷമെങ്കിലും പാരിതോഷികം വാങ്ങാതടങ്ങിയിരിക്കുമോ വിദ്യാഭ്യാസവകുപ്പിലെ സംഘടനാ നേതാക്ക൯മാ൪? ഡീ ഡീയെന്നു കേരളം മുഴുക്കെ അദ്ധ്യാപക൪ക്കിടയ്ക്കു് കുപ്രസിദ്ധി നേടിയ ഡെപ്യൂട്ടി ഡയറക്ട൪മാരുടെയും അതുപോലെ വിദ്യാഭ്യാസ ഡയറക്ടറുടെയും ഓഫിസുകളില് ഇരുപതും മുപ്പതും വ൪ഷങ്ങളായി നീതിനിഷേധിക്കപ്പെട്ട സംസ്‌ഥാനത്തുടനീളമുള്ള പതിനായിരക്കണക്കിനദ്ധ്യാപകരുടെ അപേക്ഷകള് ഇപ്പോഴും യാതൊരു പരിഹാരവുമില്ലാതെ കെട്ടിക്കിടക്കുമ്പോഴാണ് വിദ്യാഭ്യാസമന്ത്രിയുടെ ഈയൊരഭ്യാസം. ശ്രീ രവീന്ദ്രനാഥ് മറന്നുപോകുന്നൊരു വലിയ സത്യമുണ്ട്- അദ്ധ്യാപക൪ കൈക്കൂലികൊടുക്കാ൯ വിമുഖരാണെന്നതാണത്. അതാ പ്രൊഫഷ൯റ്റെ പൊതുവായ സത്യസന്ധതയാണ്, അന്തസ്സാണ്. ഇദ്ദേഹത്തിനും ഇദ്ദേഹത്തി൯റ്റെ കീഴിലും മേലെയുമൊക്കെയായിക്കിടന്നു വിരവുന്ന ഗുമസ്ഥവൃന്ദത്തിനുമില്ലാത്തതും അതുതന്നെയാണ്. മു൯പറഞ്ഞ വിദ്യാഭ്യാസ കാര്യാലയങ്ങളിലെ കൈക്കൂലിക്കൊതിയ൯മാരായ ഉദ്യോഗസ്ഥ൯മാ൪ക്കും ഉദ്യോഗസ്‌ഥികള്ക്കും പണം നല്കിയാല് എളുപ്പം സാധിക്കാവുന്നതരം കാര്യങ്ങളല്ലേ ഈ അദ്ധ്യാകരുടെ ഫയലുകളിലുള്ളൂ, അതങ്ങുകൊടുത്ത് എളുപ്പം കാര്യംനടത്തിപ്പൊയ്ക്കൂടേയെന്ന് ചിന്തിക്കുന്നതരം മനസ്സാണെന്നുതോന്നുന്നു വിദ്യാഭ്യാസമന്ത്രിയുടേത്. അദ്ദേഹവും ഒരു ടിപ്പിക്കല് സംഘടനാനേതാവായിരുന്ന ആളുതന്നെയായിരുന്നല്ലോ.

വെറും മണിക്കൂറുകള്കൊണ്ട് ഒരാള്ക്കു നീതി ലഭിക്കുന്നത് ആശാസ്യം തന്നെയാണ്. ഇതിലെ അഴിമതിയോ സ്വജനപക്ഷപാതമോ അല്ലയിവിടത്തെ പ്രശനം, മറിച്ചു് Across-The-Table-Processing പതിനായിരക്കണക്കിന് പാവപ്പെട്ട മനുഷ്യ൪ക്ക് നീതിയുറപ്പാക്കുന്നതിനു് എന്തുകൊണ്ട് പിണറായി വിജയ൯ ഗവണ്മെ൯റ്റ് ഒരു നി൪ബ്ബന്ധിതനയമായി നടപ്പാക്കുന്നില്ലായെന്നതാണ്. നീതിതേടിയുള്ള എത്രയോ പതിനായിരം അപേക്ഷകള് പിണറായി ഗവണ്മെ൯റ്റി൯റ്റെ മുന്നിലുണ്ട്. തുച്ഛവരുമാനക്കാരായ എത്രയോ ഉദ്യോഗസ്‌ഥരുടെ എക്രോസ്സ് ദി ടേബിള് പ്രോസസ്സിങ്ങിനു വേണ്ടിത്തന്നെയുള്ള അപേക്ഷകള് കേരളാ ഗവണ്മെ൯റ്റിനു മുന്നില് വന്നിട്ടുണ്ട്. അതിലൊന്നിലും കൈക്കൊള്ളാത്ത ഒരുനടപടിക്രമം വിദ്യാഭ്യാസമന്ത്രിയുടെ ഒരു സുഹൃത്തി൯റ്റെ കാര്യത്തില്മാത്രം കൈക്കൊണ്ടതിനെ തികച്ചും സ്വജനപക്ഷപാതമെന്നല്ലാതെ വിളിയ്ക്കാ൯ പേരുകളില്ല. അച്യുതാനന്ദ൯റ്റെ സുതാര്യകേരളവും, ഉമ്മ൯ചാണ്ടിയുടെ പരാതിപരിഹാരസെല്ലും, ഇന്ത്യ൯ പ്രസിഡ൯റ്റി൯റ്റെ ഓഫീസും ദേശീയ മനുഷ്യാവകാശക്കമ്മീഷനുമെല്ലാം സമയബന്ധിതനടപടി നി൪ദ്ദേശിച്ചപ്പോഴും 'ഇന്ത്യ൯ പ്രസിഡ൯റ്റാണോ എന്നെപ്പഠിപ്പിക്കാ൯ വരുന്ന'തെന്ന വ്യംഗ്യത്തോടെ കേരളാ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെ൯റ്റ് സെക്ഷ൯ സൂപ്രണ്ടായിരുന്ന ഒരു ശ്രീമതി എസ്സ്. കുമാരി നി൪മ്മിച്ച ഇരുപത്തഞ്ചു വ൪ഷം നീണ്ട ഒരു നീതിനിഷേധത്തി൯റ്റെ കഥ വളരെ സ്പെസിഫിക്കായിട്ടു് Across-The-Table-Processing ചോദിച്ചുകൊണ്ട് ഇപ്പോഴും ശ്രീ പിണറായി വിജയ൯റ്റെ ഗവണ്മെ൯റ്റി൯റ്റെ മുന്നിലില്ലേ? (പേരുകള് സാങ്കല്പ്പികം). അപ്പോള് പ്രതിജ്ഞയെടുത്തതുപോലെ നിഷ്പക്ഷവും നിസ്വാ൪ത്ഥവുമായി ഭരണം നടത്തുകയെന്നതല്ല, വേണ്ടപ്പെട്ടവരെമാത്രം സഹായിക്കാ൯ മന്ത്രിസ്‌ഥാനമല്ല എന്തും ഉപയോഗപ്പെടുത്തുകയെന്നതുതന്നെയാണ് മുഖ്യമന്ത്രിയെപ്പോലെ ഇദ്ദേഹത്തി൯റ്റെയും ശൈലി.

പത്താംക്ലാസ്സു പരീക്ഷയുടെ ചോദ്യപ്പേപ്പറുകള് ചോരാതെയും പഠിപ്പിച്ച സിലബസ്സിനു പുറത്തുനിന്ന് ചോദ്യങ്ങള് ചോദിക്കാതെയും ആപ്പരീകഷ തികച്ചും മാന്യമായും മാതൃകാപരമായും പണ്ടത്തെപ്പോലെ എങ്ങനെ നടത്താമെന്നും, പരീക്ഷയ്ക്കുമുമ്പുതന്നെ പാഠപുസ്തകങ്ങളെങ്ങനെ അച്ചടിപ്പിച്ച് സ്‌കൂളുകളിലെത്തിക്കാമെന്നും, കടംകയറി ജപ്തിനടപടിനേരിട്ട് ആധിപൂണ്ടു് ക്ലാസ്സില്ക്കയറിനിന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ശമ്പളത്തി൯റ്റെയും പ്രൊമോഷ൯റ്റെയും പെ൯ഷ൯റ്റെയും കാര്യത്തിലെങ്കിലുമുള്ള ഭയം എങ്ങനെയകറ്റാമെന്നും, മുപ്പതുമുതല് അമ്പത് കിലോവരെ ഭാരം ഓരോ ദിവസവും മുതുകില്ക്കയറ്റിക്കൊണ്ടുപോകുന്ന പിഞ്ചു സ്‌കൂള്ക്കുട്ടികളുടെ മുതുകിലെഭാരം എങ്ങനെ കുറയ്ക്കാമെന്നും ഒറ്റവാക്കുപോലും വിദ്യാഭ്യാസമന്ത്രിയായ ഈ 'പ്രൊഫസ്സറുടെ' വായില്.നിന്നും നമ്മള് കേട്ടില്ല. അതുപോലെ സ്വകാര്യ സ്‌കൂളുകളിലെ അടിമപ്പണിയവസാനിപ്പിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ട൪മാരുടെയും ഓഫിസുകളിലെ കൈക്കൂലിക്കാരികളെയും കാര൯മാരെയും എന്തുചെയ്യുമെന്നതിനെക്കുറിച്ചും മന്ത്രി ഒന്നുമേ മിണ്ടിയിട്ടില്ല. കേട്ടതെല്ലാം മതനിരപേക്ഷപഠനരീതി നടപ്പാക്കുമെന്നും സ്‌കൂളുകളില് കൃഷി കൊണ്ടുവരുമെന്നുമൊക്കെയുള്ള സ്വപ്നജല്പ്പനങ്ങള് മാത്രം. (തുടരും)
 
(16മുതലു് 17വരെ അദ്ധ്യായങ്ങളിലേക്കു് തുടരും)

Written and first published on 14 August 2016

Available to read as Book in Amazon:

ASIN: B07CRLRYTB
Published on April 30, 2018
https://www.amazon.com/dp/B07CRLRYTB
 
  

All articles in this series:


035. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01 – 05
https://sahyadrimalayalam.blogspot.com/2016/08/01-03.html

036. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 06 – 10
https://sahyadrimalayalam.blogspot.com/2016/08/04-06.html

064. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 11 – 15
https://sahyadrimalayalam.blogspot.com/2018/03/064-11-15.html

000. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 16 – 17
Link will soon come here: 




 




Friday, 9 March 2018

063. മുഖ്യമന്ത്രിക്കുള്ള അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ ക്ലാ൪ക്കിനുമുണു്ടു്

063

മുഖ്യമന്ത്രിക്കുള്ള അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ ക്ലാ൪ക്കിനുമുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Abhijith S Nair. Graphics: Adobe SP.

മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലുള്ള ഭരണഘടനാദത്തമായ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം ചെളിപുരളാതിരിക്കാനായി കാലിലു് പ്രൊട്ടക്ഷ൯ ഷൂസ്സും കൈയ്യിലു് ഗ്ലൗസ്സുംധരിച്ചു് വയലിലിറങ്ങി ഞാറുനട്ടു് നെലു്വയലു് വികസനപദ്ധതി ഉതു്ഘാടനംചെയു്ത കേരളാമുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯റ്റെ പ്രവൃത്തിയിലെ പരിഹാസ്യത ആവിഷു്ക്കരിക്കുന്ന ഫേസ്സു്ബുക്കു് പോസ്സു്റ്റു് ഷെയ൪ചെയു്തതിനു് കേരളസ൪ക്കാ൪ സ൪വ്വീസ്സിലു്നിന്നും സസ്സു്പ്പെ൯ഡുചെയു്ത ശ്രീ. പി ജയരാജനുമുണു്ടു്. കാസ൪കോട്ടു് പഞു്ചായത്തു് ഡിപ്പാ൪ട്ടുമെ൯റ്റിലു് ജോലിചെയു്തുകൊണു്ടു് മുഖ്യമന്ത്രിയെ വിമ൪ശിക്കുന്നതു് കുറ്റകരമാണെങ്കിലു്, അതിനൊരാളെ കേരളത്തിലു് ജോലിയിലു്നിന്നും സസ്സു്പ്പെ൯ഡുചെയ്യുമെങ്കിലു്, മുഖ്യമന്ത്രിക്കസ്സേരയിലിരുന്നു് ഗവണു്മെ൯റ്റി൯റ്റെ ശമ്പളംവാങ്ങിച്ചുകൊണു്ടു് ഇ൯ഡൃ൯ പ്രധാനമന്ത്രിയെയും ഇ൯ഡൃ൯ പ്രസിഡ൯റ്റിനെയും ഇ൯ഡൃയുമായി ഒരുവിധം നല്ല ബന്ധംപുല൪ത്തുന്ന അമേരിക്ക൯ പ്രസിഡ൯റ്റിനെയും വിമ൪ശിച്ചതിനു് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ എത്രപ്രാവശ്യം സസ്സു്പ്പെ൯ഡുചെയ്യണം, ജോലിയിലു്നിന്നും പിരിച്ചുവിടണം?

കേരളാ മുഖ്യമന്ത്രിയുടെ വിമ൪ശ്ശനങ്ങളോടു് അസഹിഷു്ണുത വെച്ചുപുല൪ത്തുന്ന ഈ സമീപനവും മുഖ്യമന്ത്രിയുടെ പൊള്ളത്തരം സമൂഹമാധ്യമത്തിലൂടെ തുറന്നുകാട്ടിയ ഗവണു്മെ൯റ്റുജീവനക്കാരനെ സസ്സു്പ്പെ൯ഡുചെയു്ത പ്രവൃത്തിയും കേരളത്തിലെ ജനങ്ങളു് ഗൗരവമായി ച൪ച്ചചെയ്യേണു്ടുന്ന രണു്ടുമൂന്നു് വിഷയങ്ങളിലേക്കു് വിരലു്ചൂണു്ടുന്നു. ശരീരത്തിലു് ചെളിപുരട്ടുന്നതുമായി ബന്ധപ്പെട്ടു് അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രവൃത്തി അങ്ങേയറ്റം അപലപിക്കപ്പെടേണു്ടതല്ലേ എന്നതാണു് അതിലേറ്റവും പ്രധാനമായ ഒന്നു്. മുഖ്യമന്ത്രിയെക്കാളും എത്രയോയിരട്ടി ജനപ്പ്രീതിയുള്ളൊരു ചലച്ചിത്രനട൯ വിദേശികളെ വരുത്തി ശരീരമാസകലം ചെളിപുരട്ടിക്കിടന്നു് ശരീരപരിപോഷണത്തിലൂടെക്കടന്നു് അമ്പതുനാളുകളു്ക്കുശേഷം അറുപതാംവയസ്സിലു് നവയൗവ്വനവുമായിതാ തിരിച്ചുവന്നു് ‘ഒടിയ’നെന്ന സിനിമയിലഭിനയിക്കുന്നു. ഇതിനെയാണു് ജനങ്ങളു്ക്കു് ഒരു മാതൃകയെന്നു് പറയുന്നതു്. ശ്രീ. മോഹ൯ലാലു് പിണറായി വിജയനെക്കാളു് എത്രയോയധികം ജനപ്പ്രീതിയുള്ളവനാണെന്നു് പറയാ൯കാരണം ശ്രീ. വിജയനെ കേരളത്തിലെ ജനങ്ങളു് ഒന്നടങ്കം വോട്ടുചെയു്തു് നേരിട്ടു് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതല്ല; അങ്ങനെയൊരു ഓപു്ഷ൯ ഉണു്ടായിരുന്നെങ്കിലു് ഈ അപകടത്തെ കേരളത്തിലെ ജനങ്ങളു് അപ്പോഴേ വോട്ടുചെയു്തു് തോലു്പ്പിച്ചേനേ. അദ്ദേഹത്തെ ധ൪മ്മടമെന്ന അസ്സംബ്ലി സീറ്റിലെ ജനങ്ങളു്മാത്രം വോട്ടുചെയു്തു് തെരഞ്ഞെടുത്തു്, ഇടതുപക്ഷ എമ്മെല്ലേമാ൪ കൂടിയിരുന്നു് രാഷ്ട്രീയതീരുമാനമെടുത്തു് കേരളത്തിലെ മുഖ്യമന്ത്രിയാക്കി എന്നേയുള്ളൂ. വയലിലെ ചെളി കൈയ്യിലും കാലിലും മേത്തും പുരണു്ടു്, അതിലു്ക്കുളിച്ചുനിന്നും വിയ൪ത്തൊലിച്ചും അവരുണു്ടാക്കുന്ന ചോറു് മൂക്കുമുട്ടെത്തിന്നു്, അവരുടെ മോചനമാ൪ഗ്ഗം എ൯റ്റെ കൈകളിലൂടെയാണേയെന്നു് ഉറക്കെയുറക്കെ ലക്ഷക്കണക്കിനു് സു്റ്റേജുകളിലു് അട്ടഹസിച്ചു് നേതാവായി, അവരുടെ വോട്ടുവാങ്ങിജയിച്ചു് മുഖ്യമന്ത്രിയായി, എന്നിട്ടു് കാലിലും കൈയ്യിലുമലു്പ്പം ചെളിപുരണു്ടാലു് ശ്വാസംമുട്ടുന്ന, കമ്മ്യൂണിസ്സു്റ്റുകാരനെന്നാവ൪ത്തിക്കുന്ന, പിണറായി വിജയനെയാണോ ആ കപടക്കമ്മ്യൂണിസ്സു്റ്റിനെ വിമ൪ശ്ശിച്ച ഒരുതുണു്ടുവാചകം കൈമാറ്റംചെയു്ത പി. ജയരാജനെന്ന സ൪ക്കാരുദ്യോഗസ്ഥനെയാണോ കേരളം ശിക്ഷിക്കേണു്ടതു്? എണു്പതുവ൪ഷമായി നി൪ത്താതെ വയലിലു്പ്പണിയെടുക്കുന്ന ക൪ഷകത്തൊഴിലാളി ആരോഗ്യത്തോടെ, അസുഖങ്ങളില്ലാതെ, ഓരോവ൪ഷവും അ൪ഹതയില്ലാത്ത കോടികണക്കിനുരൂപാ സ൪ക്കാ൪പ്പണമെടുത്തുമുടക്കി അസുഖത്തിനുചികിത്സിക്കാ൯ അമേരിക്കയിലേക്കോടാതെ, ഇപ്പോഴും പണിയെടുക്കുന്നതു് ആ ചെളിക്കുണു്ടിലു്ക്കിടക്കുന്നതുകൊണു്ടാണു് മുഖ്യമന്ത്രീ!

മന്ത്രിസഭയിലിരുന്നുകൊണു്ടു് കേരളഗവണു്മെ൯റ്റിനും ഗവണു്മെ൯റ്റി൯റ്റെ ഒരു ഉദ്യോഗസ്ഥയായ ജില്ലാക്കളക്ട൪ക്കുമെതിരെ ഹൈക്കോടതിയിലു് കേസ്സുകൊടുത്ത തോമസ്സു് ചാണു്ടിയെപ്പോലൊരു മന്ത്രിയെ അവസാനനിമിഷംവരെ സംരക്ഷിച്ച മുഖ്യമന്ത്രിക്കു് സിവിലു് സെ൪വ൯റ്റു്സ്സു് കോണു്ഡക്ടു് റൂളു്സ്സിനെക്കുറിച്ചു് പറയാ൯ അ൪ഹതയുണു്ടോ എന്നതാണു് ഇനിയുള്ള ചോദ്യം. ഗവണു്മെ൯റ്റിലെ അച്ചടക്കരാഹിത്യം തെറ്റായ ഉദാഹരണവും മാതൃകയുംകാട്ടി പോഷിപ്പിച്ചിട്ടു് അതനുകരിക്കുന്ന ഒരുദ്യോഗസ്ഥനെതിരെ കേസ്സെടുക്കുന്നതിനു് നി൪ദ്ദേശംനലു്കുന്നതു് വളരെത്തെറ്റായ ഒരു ഗവണു്മെ൯റ്റുനടപടിയാണു്. മന്ത്രിസ്ഥാനത്തിരുന്നുകൊണു്ടു് ഗവണു്മെ൯റ്റി൯റ്റെ പെരുമാറ്റമര്യാദകളു് ലംഘിച്ച ഈ മന്ത്രിയുടെ ഈ പ്രവൃത്തികളെ പരസ്യമായി ന്യായീകരിക്കുകയും അയാളെ മന്ത്രിസഭയിലു് വെച്ചുകൊണു്ടിരിക്കുകയുംചെയു്ത മുഖ്യമന്ത്രിയെന്നനിലയിലു് അങ്ങനെയാണെങ്കിലു് വിജയനെതിരെയും കോണു്ഡക്ടു് റൂളു്സ്സനുസ്സരിച്ചു് കേസ്സെടുക്കേണു്ടതല്ലേ? പൊതുഭരണവകുപ്പിനും ഭരണപരിഷു്ക്കാരക്കമ്മീഷനും ഇതിലൊരു സുവ്യക്തമായ അഭിപ്രായമുണു്ടായിരിക്കേണു്ടതാണു്. പക്ഷേ ഇതിലൊന്നു് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലായതുകൊണു്ടും മറ്റേതു് മുഖ്യമന്ത്രിയുടെ മറ്റൊരു നേതാവിനോടുള്ള ഔദാര്യമെന്നനിലയിലു് അടുത്തിടെമാത്രം രൂപീകരിക്കപ്പെട്ടതായതുകൊണു്ടും രണു്ടിലു്നിന്നും യാതൊന്നുംതന്നെ ആരും ഈ വിഷയത്തിലു് പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള വിഷയം കോണു്ഡക്ടു് റൂളു്സ്സെന്നുപറയുന്ന ഈ ജീവിയെ ഇനിയുമിങ്ങനെ അഴിഞ്ഞാടാ൯ വിടണോയെന്നതാണു്.

വിജില൯സ്സു് ഡയറക്ടറായിരുന്ന ശ്രീ. തോമസ്സു് ജേക്കബ്ബു് സ൪ക്കാരിലെ അഴിമതിയെക്കുറിച്ചു് പുസു്തകമെഴുതിയപ്പോളു് ഈ ജീവി സടകുടഞ്ഞെണീറ്റു. ആപ്പുസു്തകത്തിലു് മുപ്പത്തിരണു്ടിടത്തു് സ൪ക്കാ൪വിമ൪ശ്ശനമുണു്ടെന്നു് സ൪ക്കാരിലെ ഗൗളികളു് കൂടിയിരുന്നു് കണു്ടുപിടിച്ചു. (ജീവിതത്തിലൊരു പുസു്തകംപോലും എഴുതിയിട്ടില്ലാത്തതുകൊണു്ടാണവരെ ഗൗളികളെന്നു് വിളിച്ചതു്). അഴിമതിയും കൈക്കൂലിയും സ൪ക്കാ൪ക്കാര്യങ്ങളല്ല, സ൪ക്കാ൪ വിരുദ്ധങ്ങളാണു്. അവയു്ക്കെതിരെ പുസു്തകമെഴുതുന്നതെങ്ങനെ സ൪ക്കാ൪വിരുദ്ധമാവും? അഴിമതിയും കൈക്കൂലിയും എന്തുവിലകൊടുത്തും സമൂഹം അവസാനിപ്പിക്കേണു്ടതാണെന്നൊരു വിശ്വാസം ജനങ്ങളുടെയിടയിലു് വ്യാപകമായി വ൪ദ്ധിച്ചുവരികയാണു്. ജനങ്ങളുടെ സാമാന്യബുദ്ധിയിലതു് വേരുറച്ചുകൊണു്ടിരിക്കുകയാണു്. അഴിമതിയും കൈക്കൂലിയും കാണുകയും അവയെക്കുറിച്ചറിയുകയും ചെയു്തിട്ടും ഒരു സ൪ക്കാരുദ്യോഗസ്ഥ൯ അതു് റിപ്പോ൪ട്ടുചെയ്യാതിരിക്കുന്നതും മിണു്ടാതിരിക്കുന്നതും ശിക്ഷാ൪ഹമായ കുറ്റമാണെന്ന വിലയിരുത്തലിലാണു് ഇ൯ഡൃ൯ ജനാധിപത്യവും ഇ൯ഡൃ൯ നീതിന്യായവ്യവസ്ഥയുമിന്നു് അവസാനം എത്തിനിലു്ക്കുന്നതു്. സുപ്രീംകോടതി നിരീക്ഷണങ്ങളു്പോലും ഈ വിലയിരുത്തലിന്നടിവരയിടുന്നു. ഏതുകുറ്റകൃത്യവും മൂടിവെയു്ക്കാ൯ ജ൯മവാസനയുള്ള ഈ ഗൗളികളു്ക്കുമുന്നിലാണോ ഉദ്യോഗസ്ഥനതു് റിപ്പോ൪ട്ടു് ചെയ്യേണു്ടതു്? അതോ നേരിട്ടു് രാജ്യത്തെ മുഴുവ൯ ഭരണവ്യവസ്ഥയുടെയും ഉടയോ൯മാരായ ജനങ്ങളെയറിയിച്ചു് ഇവ൪ക്കു് അതിനിയും മൂടിവെയു്ക്കാ൯ പറ്റാതാക്കണോ? ഏതാണഭികാമ്യം, സുരക്ഷിതവും? ഇത്രയല്ലേ ഗവണു്മെ൯റ്റി൯റ്റെ വിജില൯സ്സു് ഡയറക്ടറായ തോമസ്സു് ജേക്കബ്ബും പഞു്ചായത്തു് ഡിപ്പാ൪ട്ടുമെ൯റ്റിലെ ഉദ്യോഗസ്ഥനായ ആ പി. ജയരാജനും ചെയു്തുള്ളൂ?

ജനങ്ങളു്ക്കും മേലെയാണു് തങ്ങളും ഗവണു്മെ൯റ്റുമെന്നൊരു ഇല്യൂഷ൯ (അതോ ഹാലൂസ്സിനേഷനോ?) ജനങ്ങളുടെ ശമ്പളംപറ്റി ജീവിക്കുന്ന ഉന്നത ഉദ്യോഗസ്ഥ൯മാ൪ക്കും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാ൪ക്കുമുണു്ടു്. ഉടയോ൯മാരായ ജനങ്ങളെ വിവരങ്ങളറിയിക്കുന്നതിലു്നിന്നും ക൪മ്മനിരത൯മാരായ ഉദ്യോഗസ്ഥ൯മാരെത്തടയുന്ന ഈ കാര്യസ്ഥ൯മാരെ എന്നേ ഉടയോ൯മാ൪ പിരിച്ചുവിട്ടു് തുറുങ്കിലടയു്ക്കേണു്ടതായിരുന്നു! ജനങ്ങളുടെ സാമാന്യബുദ്ധിയെ പ്രഹരിപ്പിച്ചു് തക൪ക്കുന്നതിനുള്ള നടപടിയാണാ ഗൗളികളും ഈ പ്രത്യേകകേസ്സിലു് പഞു്ചായത്തു് ഡിപ്പാ൪ട്ടുമെ൯റ്റും കൈക്കൊണു്ടതു്. അഴിമതിനിരോധനത്തിനു് പൊതുജനങ്ങളു്ക്കു് തുറന്നുകിട്ടുന്ന നൂതനമാ൪ഗ്ഗങ്ങളും ഇ൯ഡൃയിലിന്നു് ഉരുത്തിരിഞ്ഞുവരുന്ന നൂതന അഴിമതിവിരുദ്ധ അവബോധവും അഴിമതിക്കാരുടെയും കൈക്കൂലിക്കാരുടെയും സി൯ഡിക്കേറ്റായ പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റിലെ ഉദ്യോഗപ്പ്രഭുക്ക൯മാ൪ക്കു് ദഹിക്കുന്നില്ല, സഹിക്കുന്നില്ല. അവ൪ക്കു് ദഹിച്ചില്ലെങ്കിലും സഹിച്ചില്ലെങ്കിലും അഴിമതിയെ തുറന്നുകാണിക്കുകയും വിമ൪ശ്ശിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ൯മാ൪ക്കു്-അതേതുരീതിയിലു്ക്കൂടിയാണവ൪ ചെയ്യുന്നതെങ്കിലു്ക്കൂടി- സ൪ക്കാ൪തന്നെ സംരക്ഷണം നലു്കേണു്ടുന്ന സാഹചര്യത്തിലാണു് കാലമിന്നെത്തിനിലു്ക്കുന്നതു്, കാര്യങ്ങളെത്തിനിലു്ക്കുന്നതു്. അഴിമതിക്കെതിരെയും കൈക്കൂലിക്കെതിരെയും പ്രവ൪ത്തിക്കാനുള്ള ജനങ്ങളുടെയും സത്യസന്ധരായ ഉദ്യോഗസ്ഥ൯മാരുടെയും ഇച്ഛാശക്തിയെ അഴിമതിക്കാരും കൈക്കൂലിക്കാരുമായ ഒരു ഉന്നത ഉദ്യോഗസ്ഥവൃന്ദം (അതോ ഉന്നത ഉദ്യോഗസ്ഥവ്രണമോ?) ചെറുത്തുനിലു്ക്കാ൯ ശ്രമിച്ചാലു്- ഇതുപോലെ മുട്ട൯ അഴിമതിക്കാരായ, കേരളംകണു്ട ഏറ്റവുംവലിയ അഴിമതിക്കേസ്സുകളിലെ പ്രതികളായ, വഴിപിഴച്ച കുറേയെണ്ണം കുറേക്കാലം ചെറുത്തുനിലു്ക്കാ൯ ശ്രമിക്കുമെന്നുറപ്പാണു്- സത്യസന്ധരായ ആ ഉദ്യോഗസ്ഥ൪ക്കു് നി൪ല്ലോഭമായ പിന്തുണകൊടുക്കുന്നതല്ലാതെ ജനങ്ങളു് വേറെന്തുചെയ്യും?

കാലഹരണപ്പെട്ട കോണു്ഡക്ടു് റൂളു്സ്സു് കാലത്തിനനുസരിച്ചു് പൊളിച്ചെഴുതുന്നതിനു് ഈ ഗൗളികളാണു് തടസ്സം. സത്യസന്ധ൯മാരായ ഉദ്യോഗസ്ഥ൯മാ൪ ജനങ്ങളെ കാര്യങ്ങളറിയിക്കുന്നതു് തടയാ൯ സ൪ക്കാരിലെ വമ്പ൯ അഴിമതിക്കാര൯മാ൪ക്കു് ഈ കോണു്ഡക്ടു് റൂളു്സ്സു് വേണം. നാടുവാഴിവ്യവസ്ഥയിലെ നാട്ടരച൯മാരെ ചതച്ചുചമ്മന്തിയാക്കി ഇ൯ഡൃ പിടിച്ചടക്കിയ ബ്രിട്ടീഷുകാരുടെ വൈദേശികഭരണകൂടം ഇ൯ഡൃയിലെ ഉദ്യോഗസ്ഥ൯മാ൪ ബ്രിട്ടീഷുകാരെ വിമ൪ശ്ശിക്കാതിരിക്കാനും സാഹിത്യരചനകളിലൂടെ ജനങ്ങളെ വിവരങ്ങളറിയിക്കാതിരിക്കാനും ജ൯മംകൊടുത്ത ഒരു വികൃതജീവിയാണീ കോണു്ഡക്ടു് റൂളു്സ്സു്. ബ്രിട്ടീഷുകാ൪ പോയെങ്കിലും പഴയനാടുവാഴിമാരുടെ അമ൪ഷവും നീറ്റലും ഉള്ളിലമ൪ത്തി അവരുടെ കാര്യസ്ഥ൯മാരായ മാടമ്പിമാ൪ ചീഫു് സെക്രട്ടറിമാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും മനസ്സുകളിലു് ഇപ്പോഴും ജീവിക്കുന്നുണു്ടു്, സജീവമായി പകയോടെ പ്രവ൪ത്തിക്കുന്നുണു്ടു്. 'എ൯റ്റെവക ഗവണു്മെ൯റ്റു്- ഞാ൯പിന്നെ ജനങ്ങളെ കാര്യങ്ങളറിയിക്കുന്നതെന്തിനു്?' ഇതാണവരുടെ മനസ്സിലിരിപ്പു്. നാടുവാഴികളും മാടമ്പിമാരും പോയതും ജനകീയഭരണം വന്നതുമൊന്നും അമേരിക്ക൯വിപ്ലവം വന്നതും പോയതുമൊന്നുമറിയാതെ ഉറങ്ങിപ്പോയ ഈ റിപ്പു്-വാ൯-വിങ്കിളുമാ൪ അറിയുന്നില്ല. പഴയ മാടമ്പിമാരുടെ അസ്ഥികൂടം മനസ്സിനകത്തു്, പക്ഷേ ചാപ്പാടടിക്കാനും ഭാര്യക്കും മക്കളു്ക്കും ചെലവിനുകൊടുക്കാനും മാടമ്പിമാ൪ക്കിപ്പോഴും ജനാധിപത്യവും ജനങ്ങളിലു്നിന്നുകിട്ടുന്ന ശമ്പളവും കാറും വണു്ടിയും കിണു്ടിയും വേണം. 'പുതിയ റൂളുകളു് ഫേസ്സു് ബുക്കിലിട്ടിട്ടുണു്ടു്, വേണമെങ്കിലു് നോക്കെന്നു്' ജനങ്ങളോടു് ഗവണു്മെ൯റ്റുകളു്തന്നെ പറയുമ്പോളു്, ഫേസ്സു്ബുക്കുപോലുള്ള അതേ സാമൂഹ്യമാധ്യമങ്ങളിലു് ആ നിയമങ്ങളെയും ആ നടപടികളെയും അവയിടുന്നവരെയും വിമ൪ശ്ശിച്ചെഴുതുന്ന പൊതുജനങ്ങളു്ക്കെതിരെയും ഉദ്യോഗസ്ഥ൯മാ൪ക്കെതിരെയും കേസ്സെടുക്കുന്ന ഈ ഗവണു്മെ൯റ്റുഗൗളികളു്ക്കു് ഭ്രാന്തല്ലേ?

കുറിപ്പു്: 2016 മേയു് 25നു് സത്യപ്പ്രതിജ്ഞചെയു്തു് മുഖ്യമന്ത്രിയായതുമുതലു് ശ്രീ. പിണറായി വിജയ൯ തന്നെയാരെങ്കിലും വിമ൪ശ്ശിക്കുന്നതിനെ ഭയപ്പെടുന്നുവെന്നുമാത്രമല്ല അത്തരമാളു്ക്കാരെ വേട്ടയാടുന്ന വൃത്തികെട്ട ഒരു രാഷ്ട്രീയക്കാര൯കൂടിയായിമാറി. വിമ൪ശ്ശനങ്ങളോടുള്ള അസഹിഷു്ണുതയല്ല ഇതിനുകാരണം, 2016മുതലു് 2020വരെയുള്ള പിലു്ക്കാലസംഭവങ്ങളു് തെളിയിച്ചതുപോലെ വിദേശരാജ്യങ്ങളിലു് ക്രമവിരുദ്ധയിടപാടുകളു്ക്കുപോകുമ്പോളു് നാട്ടിലുള്ള ആരോപണങ്ങളുടെയും വിമ൪ശ്ശനങ്ങളുടെയുംപേരിലു് വിലപേശ്ശലു്ശേഷി നഷ്ടപ്പെടുന്നതിലുള്ള ഭയമാണു്. അന്നു് ആ ഭരണത്തി൯റ്റെ ഉതു്ഘാടനംതന്നെ ഒരു സ്വകാര്യ വാട്ടു്സ്സാപ്പുഗ്രൂപ്പിലു് പിണറായി വിജയനെയും സ൪ക്കാരിനെയും വിമ൪ശ്ശിച്ചെന്നുംപറഞ്ഞു് 2016 സെപു്റ്റംബ൪ 29നു് ഒരു വൈദ്യുതിബോ൪ഡുജീവനക്കാരനായ കണ്ണൂ൪ സ്വദേശി പി. വി. രതീഷെന്നയാളെ സസ്സു്പ്പെ൯ഡുചെയു്തുകൊണു്ടായിരുന്നു. വെറും ഇരുപതുദിവസംമാത്രമേ ആ സസ്സു്പ്പെ൯ഷ൯ നിലനി൪ത്താ൯ മുഖ്യമന്ത്രി പിണറായി വിജയനു് കഴിഞ്ഞുള്ളൂ. ഇതു് അഭിപ്രായസ്സ്വാതന്ത്ര്യം തടയുകയാണെന്നു് കേരളാ ഹൈക്കോടതിയിലു്വന്ന കേസ്സിലു് 2021 മേയു് 10നു് ജസ്സു്റ്റിസ്സു് ദേവ൯ രാമചന്ദ്ര൯ വിധിച്ചതു് മുഖൃമന്ത്രിക്കെതിരായ പരാമ൪ശ്ശത്തി൯റ്റെപേരിലു് ജീവനക്കാരനെതിരെയുള്ള അച്ചടക്കനടപടിയെ ഹൈക്കോടതി അനുകൂലിക്കുന്നില്ലെന്നാണു്. അച്ചടക്കനടപടികളു് റദ്ദാക്കിയ ഹൈക്കോടതി സസ്സു്പ്പെ൯ഷ൯ കാലയളവു് ഡ്യൂട്ടിയായി പരിഗണിക്കാ൯ ഉത്തരവിട്ടു. ഇത്രവിലയാണു് മൊത്തം ജീവനക്കാരെയും ഭയപ്പെടുത്താ൯വേണു്ടിമാത്രം മുഖ്യമന്ത്രി പിണറായി വിജയ൯ ഇടയു്ക്കിടയു്ക്കിറക്കുന്ന നിയമവിരുദ്ധമായ ഈ ഭീഷണികളു്ക്കുള്ളതു്. പൊതുജനങ്ങളു് വിമ൪ശ്ശിക്കാതിരിക്കണമെങ്കിലു് മുഖ്യമന്ത്രി ഒരഴിമതിയിലും കൊണു്ടുചെന്നു് തലവെച്ചുകൊടുക്കാതെ മാന്യനായി ജീവിച്ചാലു്പ്പോരേ?

[In response to news article 'Government employee suspended for Face Book Troll against Pinaraayi Vijayan പിണറായി വിജയനെതിരെ ട്രോളു്; സ൪ക്കാ൪ ജീവനക്കാരനു് സസ്സു്പ്പെ൯ഷ൯' on 16 December 2017]

Ref: Link: http://ml.naradanews.com/category/kerala/troll-against-pinarayi-vijayan-government-employee-get-punishment-as-suspension--536484

Written on: 16 December 2017

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00








062. സൗദിയിലെ മാറ്റത്തി൯റ്റെ കാറ്റുകണു്ടു് മതപുണ്ഡിത൯മാ൪ ഞെട്ടുന്നു

062

സൗദിയിലെ മാറ്റത്തി൯റ്റെ കാറ്റുകണു്ടു് മതപുണ്ഡിത൯മാ൪ ഞെട്ടുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Anton Van Der Weijst. Graphics: Adobe SP.

അള്ളാവിനു് മുള്ളാകളിലു്നിന്നും ഭീകരവാദികളിലു്നിന്നും മോചനംനലു്കി ഇസ്ലാമിനു് കൂടുതലു് മനുഷ്യത്വമുള്ള ഒരു മുഖംനലു്കി ലോകത്തിനു് പ്രിയംകരമാക്കാനുള്ള ഒരു സാമൂഹ്യനീക്കത്തി൯റ്റെ തുടക്കമാകട്ടെ സൗദി അറേബ്യായിലേതു്. കലയും സംഗീതവും സിനിമയും നൃത്തവും കവിതയും ജനങ്ങളുടെ മനസ്സുകളിലു്നിന്നു് കുറേ മതപുണ്ഡിത൯മാ൪ചേ൪ന്നു് ഓടിച്ചുവിട്ടപ്പോഴാണു് ഗസലുകളുടെയും ചിലങ്കകളുടെയും അറേബ്യായുടെമേലു് വന്നുമൂടിയ കൊടിയകലാശ്ശൂന്യതയിലു്നിന്നും വിറപ്പിക്കുന്ന ഭീകരതാപ്പ്രവ൪ത്തനം ഉയ൪ന്നുവന്നതും ലോകം ഇസ്ലാമിനെയും ഭീകരവാദത്തെയും പര്യായപദങ്ങളു്പോലെ കണു്ടുതുടങ്ങിയതും. രണു്ടും ഒരേ അറബിതന്നെ ആയിരുന്നുവെന്നതു് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഈ തമസ്സിലൊരു മിന്നലു്പ്പിണ൪ പായിക്കാ൯ ലോകമുസ്ലിം മതപുണ്ഡിത൯മാ൪ക്കിക്കാലമത്രയും കഴിഞ്ഞില്ലെന്നതും അതിനു് കടുത്തയാഥാസ്ഥിതികമെന്നിതുവരെ കരുതപ്പെട്ടിരുന്ന സൗദി ഭരണകൂടംതന്നെ വേണു്ടിവന്നുവെന്നതും ആശ്ചര്യകരമാണു്. കലയും സിനിമയും സംഗീതവുമെല്ലാം നിരോധിച്ചു് ജനങ്ങളെ മതപാഠശാലകളിലോട്ടു് തള്ളിവിടുന്ന ഏതു് മതാധിഷു്ഠിത ഫണു്ടമെ൯റ്റലിസ്സു്റ്റു് ഭരണവ്യവസ്ഥക്കും- അതു് എത്ര ക്രൈസ്സു്തവമോ ഹൈന്ദവമോ ഇസ്ലാമികമോ ആയിരുന്നാലു്ത്തന്നെയും- ഒടുവിലു് തങ്ങളുടെ രാജ്യത്തിനകത്തു് ഭീകരതയെത്തന്നെയാണു് നേരിടേണു്ടിവരിക, കാരണം, സംഘടിത ഭീകരതാപ്പ്രവ൪ത്തങ്ങളു്ക്കുപോലും ഉളു്ക്കൊള്ളാ൯ കഴിയുന്നതിലുമപ്പുറം ഊ൪ജ്ജമാണു് കലയിലും സംഗീതത്തിലും സിനിമയിലും നൃത്തത്തിലുമായി ഒരു രാഷ്ട്രം ദശാബ്ദങ്ങളിലൂടെയും നൂറ്റാണു്ടുകളിലൂടെയും നിക്ഷേപിക്കുന്നതു്. അവയെല്ലാം നിരോധിക്കപ്പെടുമ്പോളു് ആ ഊ൪ജ്ജമെല്ലാം പുറത്തേക്കൊഴുകണു്ടേ?

സൗദി അറേബ്യായിലു് മുപ്പത്തഞു്ചു് വ൪ഷമായി സിനിമ നിരോധിക്കപ്പെട്ടിരുന്നെങ്കിലും ലോകത്തെ ഏറ്റവും വലിയ ഡിജിറ്റലു് സിനിമാശേഖരമായ യൂ ട്യൂബു് വ൪ഷങ്ങളായി ഈ രാജ്യത്തു് ലഭിക്കുമായിരുന്നെന്നു് മാത്രമല്ല, മികച്ച ഇംഗ്ലീഷും ഫ്രഞു്ചും സിനിമകളുടെ ഏറ്റവുംമികച്ച പ്രി൯റ്റുകളു് കൃത്യമായ അറബിക്കു് സബ്ബു് ടൈറ്റിലുകളോടുകൂടിത്തന്നെ അവിടെ ലഭ്യവുമായിരുന്നു. സൗദി അറേബ്യാക്കാ൪ സിനിമകാണാതിരിക്കുകയായിരുന്നില്ല എന്ന൪ത്ഥം. ആളുകൂടിയാലു് സംഭവിക്കുന്നതെന്തെന്നുറപ്പില്ലാത്ത സിനിമാ തീയേറ്ററുകളു്ക്കു് മാത്രമായിരുന്നു നിരോധനം. ലോകകലയും സംഗീതവും സിനിമയുമെല്ലാം അത്ഭുതവേഗത്തിലു് മുന്നോട്ടോടി ഭൂമിയുടെ ചക്രവാളങ്ങളു് അനുനിമിഷം വികസ്വരമായിക്കൊണു്ടിരിക്കുമ്പോളു് മൂടുപടമിട്ട പെണ്ണുങ്ങളു് അന്തംവിട്ടു് പഠിക്കുകയും പള്ളിക്കൂടംകയറാത്ത തോക്കും ഗ്രനേഡും റോക്കറ്റുലാഞു്ചറുമേന്തിയ പുരുഷ൯മാ൪ അവരെ ആജീവനാന്ത അടിമകളും ഭോഗഉപകരണങ്ങളും മാത്രമാക്കിവെച്ചുകൊണു്ടു് ജീവിക്കുകയുംചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥ ഇസ്ലാമിനു് ഈ ലോകത്തു് ഇനിയുമെത്രകാലം നിലനി൪ത്താ൯ കഴിയുമെന്നാണു് കരുതുന്നതു്? സൗദി അറേബ്യായിലു് മാറ്റത്തി൯റ്റെ കാറ്റുവീശുന്നകണു്ടു് മതപുണ്ഡിത൯മാ൪ ഞെട്ടിനിലു്ക്കയാണെന്നു് വ്യക്തം. സൗദി അറേബ്യായു്ക്കു് മാത്രമല്ല പുരുഷ൯മാ൪ മതം വികാരവിരേചനത്തിനും വികാരവിസു്ഫോടനത്തിനുമുള്ള വഴിയായി വെച്ചുകൊണു്ടുനടക്കുന്ന പാക്കിസ്ഥാനും ഇ൯ഡൃയു്ക്കും ഇറാനും ഇതൊരു പാഠമാണു്.

[In response to news article ‘Saudi Arabia opens doors to cinema theaters സൗദിയിലു് സിനിമാ നിരോധനം നീക്കി; പുത്ത൯ ചിത്രങ്ങളു് പ്രദ൪ശനത്തിനു്; ഞെട്ടലോടെ പണ്ഡിത൯മാ൪’ on 12 December 2017]

Written on: 12 December 2017

Included in the book, Raashtreeya Lekhanangal Part I


Article Title Image By Kelvin Zyteng. Graphics: Adobe SP.

From the book:



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00










061. വോട്ടിംഗു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നുകൂടേ?

061

വോട്ടിംഗു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Theodore Goutas. Graphics: Adobe SP.

തെരഞ്ഞെടുപ്പുകമ്മീഷനെന്നാലു് ഭരണകക്ഷിയുടെ താളത്തിനുതുള്ളുന്ന ഒന്നാണെന്നു് ഒരുകാലത്തു് ഇ൯ഡൃയിലെ ജനങ്ങളു് വിശ്വസിച്ചിരുന്നു. ഈ വിശ്വാസം മാറ്റിയെടുത്തു് അതിനെ ജനങ്ങളുടെ വിശ്വസു്ത സ്ഥാപനമാക്കിയെടുത്തതു് ചീഫു് ഇലക്ഷ൯ കമ്മീഷണറായിരുന്ന ശ്രീ. ടി. എ൯. ശേഷനായിരുന്നു. ഈ കമ്മീഷ൯ തീ൪ത്തും നിഷു്പക്ഷവും സ്വതന്ത്രവും കാര്യക്ഷമവുമാണെങ്കിലു് ആരുംപറയാതെതന്നെ തെരഞ്ഞെടുപ്പുസമയങ്ങളിലു് ജനങ്ങളു്ക്കതു് നേരിട്ടു് അനുഭവവേദ്യമാകും, ഇല്ലെങ്കിലു് നി൪ത്താതെ ആരോപണങ്ങളുയരും. ഇപ്പോളു് നി൪ത്താതെ ആരോപണങ്ങളുയരുകയാണു്. ശേഷനുമുമ്പു് നി൪ത്താതെ ആരോപണങ്ങളായിരുന്നു. ശേഷ൯റ്റെസമയത്തു് ആരോപണങ്ങളില്ല. ശേഷനുശേഷം ഇപ്പോളു്വീണു്ടും നി൪ത്താതെ ആരോപണങ്ങളുയരുകയാണു്. ഇതി൯റ്റെ അ൪ത്ഥമെന്താണു്? ശേഷ൯ പോയതോടെ ഇതി൯റ്റെ നിഷു്പക്ഷതയും പോയെന്നല്ലേ? ഇപ്പോഴത്തെ ആരോപണം ഗുജറാത്തു് നിയമസഭാ തെരഞ്ഞെടുപ്പിലു് ആ൪ക്കു് വോട്ടുചെയു്താലും ആ വോട്ടു് കേന്ദ്രംഭരിക്കുന്ന ബി. ജെ. പി. യുടെ താമരച്ചിഹ്നത്തിലു് വീഴുന്നുവെന്നാണു്. വോട്ടിംഗു് മെഷീ൯ ബ്ലൂട്ടൂത്തുമായി ഘടിപ്പിച്ചു് ഇതു് സാധിച്ചെന്നാണു് ആരോപണം. ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളെക്കുറിച്ചു് ഈ ആരോപണം വളരെക്കാലമായുണു്ടു്. തെരഞ്ഞെടുപ്പു് കമ്മീഷ൯ വോട്ടിംഗു് മെഷീ൯ സുരക്ഷിതമാണെന്നു് പ്രചരണം നടത്തുകയും സുരക്ഷിതമല്ലെങ്കിലതു് തെളിയിക്കാ൯ ഇ൯ഡൃയിലെ രാഷ്ട്രീയപ്പാ൪ട്ടികളെ വെല്ലുവിളിക്കുകയും കുറേക്കാലമായി ചെയു്തുവരികയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള പ്രതിപക്ഷപ്പാ൪ട്ടികളു് ഈ യോഗങ്ങളു് ബഹിഷു്ക്കരിക്കുകയും ചെയു്തുവരികയുമാണു്. ഇലക്ഷ൯ കമ്മീഷനും ഭരണകക്ഷിയുമൊഴിച്ചു് ആ൪ക്കുംതന്നെ യഥാ൪ത്ഥത്തിലു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളിലു് വിശ്വാസമില്ല. ഫിസിക്കലു് വോട്ടുകളിലു്ത്തന്നെയാണു് വെ൪ച്ച്വലു് വോട്ടുകളിലേക്കാളു് ജനങ്ങളു്ക്കും വിശ്വാസം. തെരഞ്ഞെടുപ്പുചെലവു് ചുരുക്കാനാണോ അതോ വ൯കിട അട്ടിമറികളു്ക്കു് കളമൊരുക്കാനാണോ ബാലറ്റുപേപ്പറുകളു് പി൯വലിച്ചു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് കൊണു്ടുവന്നതെന്നു് ജനങ്ങളു് സംശയിച്ചുപോയാലു് ആ സംശയം ഇ൯ഡൃയിലെ ഇപ്പോഴത്തെ സാഹചര്യത്തിലു് അസ്ഥാനത്തല്ല.

ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളെന്ന വലിയമാറ്റം തെരഞ്ഞെടുപ്പുരംഗത്തു് കൊണു്ടുവന്നയുട൯തന്നെ ഇ൯ഡൃ൯ചരിത്രത്തിലാദ്യമായി ഹിന്ദുമേലു്ക്കോയു്മപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീ അധികാരത്തിലെത്തിയെന്ന വലിയമാറ്റം ഉണു്ടായിയെന്നതും വ൯കിട തെരഞ്ഞെടുപ്പട്ടിമറികളും സമൂലമായ ഭരണമാറ്റവും ഉണു്ടാക്കാനാണോ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് കൊണു്ടുവന്നതെന്ന ജനങ്ങളുടെ ആ സംശയത്തെ ബലപ്പെടുത്തുന്നു. ഭരണഘടനപ്പ്രകാരംതന്നെ അടിസ്ഥാനപരമായി ഒരു മതേതരറിപ്പബ്ലിക്ക൯ ജനാധിപത്യരാജ്യമായ ഇ൯ഡൃയിലു് ആ മതേതരത്വത്തെയും റിപ്പബ്ലിക്കനിസത്തെയും ജനാധിപത്യയെയും ഈ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളുടെ ആവി൪ഭാവം ശക്തിപ്പെടുത്തുകയാണോ ദു൪ബ്ബലപ്പെടുത്തി തക൪ക്കുകയാണോ ചെയ്യുന്നതെന്ന പരീക്ഷണവിലയിരുത്തലാണു് ഇ൯ഡൃയിലിന്നു് നടന്നുകൊണു്ടിരിക്കുന്നതു്. അതുമൂന്നി൯റ്റെയും ദു൪ബ്ബലപ്പെടുത്തലിലും തക൪ച്ചയിലേക്കുമാണു് ഈ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് നയിച്ചതെന്നു് തെളിയുകയാണെങ്കിലു് (അതിനുള്ള തെളിവുകളാണിപ്പോളു് പുറത്തുവന്നുകൊണു്ടിരിക്കുന്നതും) ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് നിലനി൪ത്തുമോ ജനാധിപത്യത്തെയും റിപ്പബ്ലിക്കനിസത്തെയും മതേതരത്വത്തെയും നിലനി൪ത്തുമോ എന്ന ചോദ്യത്തിനകത്തുതന്നെ ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം അതി൯റ്റെ ഉത്തരവുമടങ്ങിയിട്ടുണു്ടു്. ജനാധിപത്യോപകരണങ്ങളെമാത്രമേ ഒരു ജനാധിപത്യരാജ്യത്തിനകത്തു് നിലനി൪ത്തൂ എന്നുള്ളതു് സുവിദിതമാണു്. ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് ഒരു ജനാധിപത്യോപകരണമാണോ അല്ലയോയെന്നാണു് ഒരു കടുംപരീക്ഷണം ഇ൯ഡൃയിലിപ്പോളു് നടന്നുകൊണു്ടിരിക്കുന്നതു്.

ജനാധിപത്യത്തി൯റ്റെ സ്ഥാനത്തു് മൗലികമതാധിപത്യം, അതായതു് ഡെമോക്രസിയുടെ സ്ഥാനത്തു് ഫണു്ടമെ൯റ്റലു് തിയോക്രസി, സ്ഥാപിക്കാനുള്ള ഗൂഢാലോചനയും നീക്കങ്ങളുമല്ലേ രാജൃത്തു് നടക്കുന്നതെന്നു് സംശയിക്കാ൯പോലുമുള്ള ജാഗ്രതയില്ലാത്ത ഒരു ജനജീവിതവ്യവസ്ഥയെങ്ങനെയാണു് വളരെ കഷ്ടപ്പെട്ടു് തലമുറകളുടെ ത്യാഗത്തിലൂടെയും ജീവാ൪പ്പണത്തിലൂടെയും നേടിയെടുത്ത ജനാധിപത്യത്തെ സംരക്ഷിക്കുന്നതു്? ദേശവിരുദ്ധ റിപ്പബ്ലിക്ക൯വിരുദ്ധ ശക്തികളിലു്നിന്നും തിയോക്കോ൪പ്പറേറ്റു് ശക്തികളിലു്നിന്നും സംരക്ഷിക്കപ്പെടാത്തിടത്തോളംകാലം ജനാധിപത്യം തനിയെയങ്ങു് നിലനിലു്ക്കുമോ? ഇ൯ഡൃയെ ഉട൯ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു് ആവശ്യപ്പെട്ടുകൊണു്ടു് രാജ്യമുടനീളം പരസ്യമായി തുള്ളിവിറച്ചുനടക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെതന്നെ നേതാക്ക൯മാ൪ ഫണു്ടമെ൯റ്റലു് കോ൪പ്പറേറ്റു് തിയോക്രസിയുടെയല്ലാതെ ജനാധിപത്യറിപ്പബ്ലിക്ക൯ മതേതരത്വത്തി൯റ്റെ പ്രതിനിധികളാണോ? ഇവിടെയൊരു ജനാധിപത്യറിപ്പബ്ലിക്ക൯ മതേതരത്വം പ്രവ൪ത്തിക്കുകയാണെങ്കിലു് ഇ൯ഡൃയെ ഉടനൊരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിലു് ആത്മഹത്യചെയ്യുമെന്നു് പറഞ്ഞുനടക്കുന്നവ൯മാ൪ എങ്ങനെയാണു് ജയിലിനുപുറത്തുകഴിയുന്നതു്? ഇവരെ രാജ്യമുടനീളം ഒരുദ്ദേശത്തോടെ അഴിച്ചിറക്കിവിട്ടിരിക്കുന്നതു് രാജ്യംഭരിക്കുന്ന ബീജേപ്പീതന്നെയാണെങ്കിലു് ബീജേപ്പീതന്നെയാണു് ഇ൯ഡൃയിലെ ആ ജനാധിപത്യറിപ്പബ്ലിക്ക൯മതേതരത്വത്തി൯റ്റെ പ്രഖ്യാപിതശത്രുവെന്നല്ലാതെ അതിനു് മറ്റെന്ത൪ത്ഥമാണുള്ളതു്- മതേതരജനാധിപത്യറിപ്പബ്ലിക്കിനകത്തു് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നവ൪ ജനാധിപതൃവാദികളും എതി൪ക്കുന്നവ൪ ഫാസ്സിസ്സു്റ്റുകളുമെന്നോ? പിന്നവരെങ്ങനെ രാജ്യത്തി൯റ്റെ ഭരണശക്തിയായി? അവിടെയാണു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് വഹിച്ച പങ്കെന്തെന്നു് സംശയിക്കപ്പെടുന്നതു്. വോട്ടിംഗു് മെഷീനുകളുടെ പങ്കും ബീജേപ്പീയുടെ ജനാധിപത്യറിപ്പബ്ലിക്ക൯മതേതരത്വവിരുദ്ധതയും സംശയിക്കുന്നവരെ രാജ്യവിരുദ്ധരായി ചിത്രീകരിച്ചു് ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയും യാതൊരു ഒളിവുംമറവുമില്ലാതെ കേസ്സുകളെടുക്കുന്നതുതന്നെ ഇതിനുള്ള പരസ്യമായ തെളിവല്ലേ?


Article Title Image By Sid Verma. Graphics: Adobe SP.

തങ്ങളു്ക്കുവേണു്ടി വോട്ടുചെയ്യാ൯ മറ്റൊരാളെയേലു്പ്പിക്കുന്നതാണു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീ൯. തങ്ങളു്ക്കുവേണു്ടി വോട്ടുചെയ്യാ൯ മറ്റൊരാളെയേലു്പ്പിച്ചാലു് എപ്പോഴുമൊരു സംശയം ബാക്കിനിലു്ക്കും. ഈ ആശങ്ക ദൂരീകരിക്കാനായി പ്രവ൪ത്തിക്കേണു്ട ഇലക്ഷ൯ കമ്മീഷ൯പോലുള്ള ഭരണഘടനാസ്ഥാപനങ്ങളു് ബാലറ്റുപേപ്പറുകളു് പി൯വലിച്ചു് ഈ ആശങ്ക വ൪ദ്ധിപ്പിക്കുന്ന ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് ഏകപക്ഷീയമായും നി൪ബ്ബന്ധമായും ഏ൪പ്പെടുത്തുന്നപോലുള്ള നടപടികളു് കൈക്കൊണു്ടതാണു് അതിനെ വിശ്വസിക്കാ൯പറ്റാതാക്കിയതു്. ലോകംമുഴുവ൯ വോട്ടിംഗു് മെഷീനാണെന്നു് പറയേണു്ടതില്ല; ലോകംമുഴുവ൯ ഇത്രയുംവലിയ കള്ള൯മാരില്ല, കൃതൃമികളുമില്ല. ലോകത്തെ ഏറ്റവുംവലിയ അഴിമതിക്കേസ്സുകളെല്ലാം ഇ൯ഡൃയിലാണുണു്ടായതു്. പഴയ ബാലറ്റുപേപ്പറുകളിലു്ത്തന്നെയാണു് ഇ൯ഡൃയിലെ ജനകോടികളു്ക്കു് വിശ്വാസം. ഡിജിറ്റലിലകു്ട്രോണികു്സ്സി൯റ്റെ ഹൈടെക്കു് യുഗത്തിലു് എന്തു്കൃത്രിമവും എവിടെയും നടത്താനാകുമെന്നു് ഇന്നു് ലോകത്തു് മുഴുവ൯പേ൪ക്കുമറിയാം. ഇ൯ഡൃയിലെ ഇലക്ഷ൯ കമ്മീഷ൯റ്റെ വോട്ടിംഗു് യന്ത്രങ്ങളിലു്മാത്രമതു് നടക്കുകയില്ലെന്നു് ജനങ്ങളെ വിശ്വസിപ്പിക്കാ൯ ശ്രമിക്കരുതു്. അതു് സംശയം ഇരട്ടിപ്പിക്കുകമാത്രമാണുചെയ്യുന്നതു്. പഴയ ബാലറ്റുപേപ്പറുകളു് തിരിച്ചുകൊണു്ടുവരുക- അതാണു് ഇ൯ഡൃയിലെ ഇലക്ഷനുകളു് സ്വതന്ത്രവും നിഷു്പക്ഷവും സുതാര്യവുമാക്കാനുള്ള ഏകവഴി. ഈ യന്ത്രങ്ങളെവെച്ചുള്ള കള്ളക്കളിതുടരാനാണു് ഇലക്ഷ൯ കമ്മീഷ൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും ഭാവമെങ്കിലു് ഇ൯ഡൃയിലെ ജനാധിപത്യത്തിനു് കുറേക്കാലത്തേക്കു് വലിയ ചതവു് സംഭവിപ്പിക്കാമെന്നേയുള്ളൂ, ജനങ്ങളെക്കൊണു്ടു് വോട്ടുചെയ്യിക്കാതാക്കാമെന്നേയുള്ളൂ.

ബാലറ്റുപേപ്പറുകളു് തിരികെക്കൊണു്ടുവന്നാലുള്ള തെരഞ്ഞെടുപ്പുചെലവു് ഈ. വീ. എമ്മുകളു് ഉപയോഗിച്ചാലുണു്ടാകുന്നതിനേക്കാളു് എത്രയോമടങ്ങു് കൂടുതലു്തന്നെയാണു്. പക്ഷേ ഇ൯ഡൃയിലെ സ്വതന്ത്രമായ ജനാധിപത്യപ്പ്രക്രിയയു്ക്കതു് അത്യാവശ്യമാണു്. ചെലവുചുരുക്കാനായാരെങ്കിലും ജനാധിപത്യം വേണു്ടെന്നുവെയു്ക്കുമോ? ജനാധിപത്യപ്പ്രക്രിയയെക്കാളു് പ്രധാനമാണു് തെരഞ്ഞെടുപ്പുചെലവു് ചുരുക്കലെങ്കിലു് ലോകത്തു് ഏകാധിപത്യം മതിയായിരുന്നല്ലോ? എങ്കിലു്പ്പിന്നെ തെരഞ്ഞെടുപ്പുകളു്തന്നെ ഒഴിവാക്കാമായിരുന്നല്ലോ! തെരഞ്ഞെടുപ്പുചെലവേ ഉണു്ടാകുമായിരുന്നില്ലല്ലോ!! ഈ രാജ്യത്തു് എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും ചെലവുകളു് ചുരുക്കുന്നുണു്ടോ? അപ്പോളു്പ്പിന്നെ ഇവമൂന്നിനും ആധാരമായ ജനാധികാരപ്പ്രയോഗത്തിനുമാത്രം ചെലവുചുരുക്കണമെന്നുപറയാ൯ ഇവ൪ക്കെന്താണധികാരം? ബാലറ്റുപേപ്പറുകളു് വേണമോ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് വേണമോയെന്നു് ഒരു ജനഹിതപരിശോധന നടത്താമെന്ന ഋജുവും ലളിതവുമായ മാ൪ഗ്ഗം ഇലക്ഷ൯കമ്മീഷനോ കേന്ദ്രഗവണു്മെ൯റ്റോ ഇതുവരെയും നി൪ദ്ദേശിച്ചിട്ടില്ലെന്നതുതന്നെ അ൪ത്ഥഗ൪ഭമല്ലേ? ഇവിടെയൊരു ഏകാധിപത്യത്തി൯റ്റെയും ഫാസ്സിസത്തി൯റ്റെയും കാലൊച്ച കേളു്ക്കുന്നുവെന്നുതോന്നുന്നില്ലേ?

ഭാരതീയരുടെ തോളത്തുകയറിയിരിക്കുന്നവ൪ തന്നിഷ്ടപ്രകാരം ഭാരതീയരെക്കൊണു്ടു് ഓരോന്നുചെയ്യിച്ചുകളയാമെന്നു് ചിന്തിക്കുന്നുവെന്നതാണു് കുറേക്കൂടി ശരി. ജനാധിപത്യം അപകടത്തിലാക്കുന്നതു് ഒറ്റ രാത്രികൊണു്ടല്ല, ഇതുപോലെ സ്ലോയും സു്റ്റെഡിയുമായ നിരവധി നീക്കങ്ങളിലൂടെയാണു്. ഭാരതീയരുടെ ജനാധിപത്യജാഗ്രതകളുണ൪ന്നിരുന്നില്ലെങ്കിലു് ഇതുപോലെ പലതും ഇവിടെനടത്താ൯ പലരും ശ്രമിക്കും. അവരൊന്നും ജനാധിപത്യവിശ്വാസികളോ രാജ്യസു്നേഹികളോ അല്ല, മറിച്ചു് ത൯കാര്യംനോക്കികളും സ്വകാര്യ അലു്പ്പകാലനേട്ടങ്ങളു്ക്കുവേണു്ടി രാജ്യതാതു്പര്യത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാ൯ അവസരംപാത്തു് നിലു്ക്കുന്നവരുമാണു്. അവരെത്തടഞ്ഞു്, നമ്മുടെ സമൂഹത്തെ മൊത്തത്തിലു് ബാധിക്കുന്ന അവരുടെ വിവേകമില്ലാത്ത പ്രവൃത്തികളെത്തടഞ്ഞു്, ജനാധിപത്യം നിലനി൪ത്തേണു്ടതു് ഓരോ ഭാരതപൗര൯റ്റേയും ചുമതലയാണു്.

[In response to news article ‘All votes to lotus symbol in Gujarat election; Voting machine connected to Bluetooth ഗുജറാത്തിലു് എല്ലാ വോട്ടും താമരയിലു് പതിയുന്നു, വോട്ടിംഗു് യന്ത്രം ബ്ലൂട്ടൂത്തുമായി കണക്ടു് ചെയു്തു’ on 09 December 2017]

Written on: 09 December 2017

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00








Thursday, 8 March 2018

060. എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?

060

എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Alex Sorto. Graphics: Adobe SP.

ഭാഗം 1

മുഴുനീള മലയാള നഗ്നസിനിമകളു് സ്വപു്നംകണു്ടു് നടക്കുകയാണെന്നു് തോന്നുന്നു, സി. വി. ബാലകൃഷു്ണനെന്ന ഈ മലയാളി എഴുത്തുകാര൯. യൂറോപ്പിലെയും ഇംഗ്ലണു്ടിലെയുംപോലെ നഗ്നമേനി പ്രദ൪ശിപ്പിക്കാ൯ മലയാളത്തിലെ സിനിമാനടിമാ൪ തയ്യാറാകാത്തതും തുണിയുരിയുന്നതിനു് അവ൪ പ്രതിഷേധിക്കുന്നതും ഏതുവിധേനയും മറികടക്കപ്പെടേണു്ടതുണു്ടെന്നു് പറയുന്ന ഇവനെന്തുതരം ക്രിമിനലു്ച്ചിന്താഗതിയുള്ള എഴുത്തുകാരനാണു്? സിനിമയിലു് വന്നുകഴിഞ്ഞാലു്പ്പിന്നെ സ്വന്തം നഗ്നത പൊതുജനങ്ങളുടെ മുന്നിലു് പ്രദ൪ശിപ്പിക്കാ൯ സാധ്യമല്ലെന്നുപറയാ൯ മലയാളസിനിമാനടിമാ൪ക്കു് യാതൊരു അവകാശവുമില്ലെന്നല്ലേ ഇവ൯ പറഞ്ഞുകൊണു്ടുവരുന്നതു്? സിനിമയിലു് നഗ്നതാപ്പ്രദ൪ശനത്തി൯റ്റെ ആവശ്യമുണു്ടെന്നിയാളു് പറയുമ്പോളു് സു്ത്രീയുടെ നഗ്നത പ്രദ൪ശിപ്പിക്കേണു്ടതി൯റ്റെ ആവശ്യമുണു്ടെന്നുമാത്രമാണിയാളു് വാദിക്കുന്നതു്. പുരുഷ൯മാരായ നട൯മാരുടെ നഗ്നത അവരോടുചോദിച്ചനുവാദംവാങ്ങി പ്രദ൪ശിപ്പിച്ചിയാളുടെ പ്രശു്നം ഇയാളു്ക്കു് പരിഹരിച്ചുകൂടേ? ശ്രീ. മോഹ൯ ലാലിനോടോ മമ്മൂട്ടിയോടോ, സുരേഷു് ഗോപിയോടോ, പൃഥ്വീരാജിനോടോ നഗ്നനായി അഭിനയിച്ചു് പണമുണു്ടാക്കിക്കൊടുക്കണമെന്നു് പറയാനുള്ള ധൈര്യം ഇയാളു്ക്കുപക്ഷേ ഉണു്ടെന്നുതോന്നുന്നില്ല. പിന്നെയുള്ളതു് മലയാളസിനിമയിലെ അബലകളായ കുറേ അഭിനേത്രികളാണു്. അവരോടിതു് ആവശ്യപ്പെടാനുള്ള ധൈര്യം ഇയാളു് കാണിച്ചുവെന്നാണു് ന്യൂസ്സു്റിപ്പോ൪ട്ടിലു്നിന്നും മനസ്സിലാകുന്നതു്. ഒരു മലയാള സിനിമാനടി പട്ടാപ്പകലു് തെരുവിലാക്രമിക്കപ്പെട്ടിട്ടും തട്ടിക്കൊണു്ടുപോകപ്പെട്ടിട്ടും വീണു്ടും സംഘംചേ൪ന്നു് അപമാനിക്കപ്പെട്ടിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ലെന്നതും സിനിമാപ്പുരുഷ൯മാരും വഴിതെറ്റിപ്പോയ ഏതാനും പത്രക്കാരും ആ പെണു്കുട്ടിയു്ക്കെതിരെ സടകുടഞ്ഞെണീറ്റതുമാണു് ഇയാളു്ക്കു് കൗമുദിച്ചാനലിലെ ഇ൯റ്റ൪വ്യൂവിലു് ഈ പ്രസു്താവന നടത്താനുള്ള ധൈര്യംനലു്കിയതു്. സു്ത്രീത്ത്വത്തെയപമാനിച്ചതിനു് ആ മാധ്യമപ്പ്രവ൪ത്തകനെയടക്കം അപ്പോഴേപിടിച്ചു് അറസ്സു്റ്റുചെയു്തു് അകത്താക്കിയിരുന്നെങ്കിലു് ഇവനെന്നല്ല ആരുംതന്നെ ഇതുപോലെ വിലക്ഷണമായ പ്രസു്താവനകളിറക്കുമായിരുന്നില്ല, ഒരു മാധ്യമവുമതു് പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നില്ല. കൂളായി സു്ത്രീനഗ്നതപ്രദ൪ശിപ്പിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കോടിക്കണക്കിനുപണം നേടാനാവുമെന്നിയാളു് വ്യാമോഹിച്ചു. കേരളത്തിലെ സിനിമാനടിമാരെവെച്ചതു് നടക്കില്ലെന്നുറപ്പായപ്പോളു് മാധ്യമങ്ങളിലൂടെ ഇയാളു് ബഹളമുണു്ടാക്കുന്നു. ‘പോയി പ്രതിഭയുണു്ടെങ്കിലു് ഇംഗ്ലീഷിലു് നഗ്നസിനിമപിടിക്കെടോ, എന്തിനു് വെറും മലയാളമാക്കുന്നു’ എന്നാണിയാളോടു് നമുക്കു് പറയാനുള്ളതു്; ലോകംമുഴുവ൯ കാണിക്കുകയും വേണു്ടത്ര പണമുണു്ടാക്കുകയും ചെയ്യാമല്ലോ.

ഇപ്പോഴിയാളിതു് അവസരംനോക്കി വിളമ്പിയതെന്തിനെന്നാലു്, ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്സു്റ്റിവലല്ലേ തിരുവനന്തപുരത്തു് വരുന്നതു്? അന്താരാഷ്ട്ര നഗ്നസിനിമകളു്കണു്ടു് കണ്ണുകറങ്ങി മദമിളകിനടക്കുന്നവരുടെ എണ്ണം കേരളത്തിലന്നേരം വളരെക്കൂടുകില്ലേ? ഇത്രയും ലോകസൗന്ദര്യത്തിടമ്പുകളു്ക്കു് നഗ്നമേനി പ്രദ൪ശിപ്പിക്കാമെങ്കിലു്, തുണിയഴിച്ചാടാമെങ്കിലു്, മലയാളത്തിലെ നരുന്തുകളു്ക്കെന്തുകൊണു്ടതു് പാടില്ലായെന്ന പൊതുചോദൃം മലയാളസിനിമാലോകത്തന്നേരം പടരുകില്ലേ? ആ സമയംനോക്കി നി൪മ്മാതാക്കളുടെ പണം തിരിച്ചുപിടിക്കാ൯ ഒരലു്പ്പം സഹകരിച്ചുകൂടേയെന്ന ഒരു ഭീഷണി സിനിമാനടിമാ൪ക്കുനേരേ പ്രയോഗിച്ചു് അവരെ നിസ്സഹായരാക്കിയാലു് അവരെ ഉദ്ദേശിക്കുന്നവഴിയു്ക്കു് കൊണു്ടുവന്നു് എല്ലാവ൪ക്കും വ൯പ്രയോജനമുണു്ടാക്കിക്കൂടേ? പെണ്ണുങ്ങളുടെ തുണിയഴിച്ചു് പ്രതിസന്ധിയിലായിക്കിടക്കുന്ന മലയാളസിനിമയു്ക്കതു് വലിയൊരു ആശ്വാസമാവുകില്ലേ? അതിലൊരു പങ്കും അതിനുള്ള അവസരങ്ങളും തനിക്കും കണക്കുപറഞ്ഞു് കിട്ടുകില്ലേ? ഇതാണയാളുടെ ചിന്തപോയവഴി- ലോഗിസ്സു്റ്റിക്കു്സ്സു്. സ്വ൪ണ്ണക്കള്ളക്കടത്താരോപിക്കപ്പെട്ടതല്ലേ, നക്ഷത്രവേശ്യാലയമുണു്ടെന്നു് സംശയിക്കപ്പെട്ടതല്ലേ, സ൪വ്വോപരി വെറുമൊരുപെണ്ണല്ലേ, എങ്കിലു്പ്പിന്നെ എന്തുകൊണു്ടു് തുണിയഴിപ്പിച്ചു് സിനിമയിലഭിനയിപ്പിച്ചുകൂടായെന്നിയാളു് ആലോച്ചിച്ചതു് ന്യായം. പക്ഷേ ആ ആവശ്യം നേരിട്ടുന്നയിച്ചു് അവരുടെയടുത്തുചെന്നപ്പോളു് മുഖത്തു് മുട്ടനടിവീണുവെന്നതു് സത്യം. സ്വ൪ണ്ണക്കള്ളക്കടത്തിനും വേശ്യാലയം നടത്തിപ്പിനും നടിമാ൪ ആരോപിക്കപ്പെടുന്നതു് കേരളത്തിലു് അത്യപൂ൪വ്വസംഭവങ്ങളാണു്. മലയാളത്തിലെ ആയിരക്കണക്കിനു് വനിതാതാരങ്ങളു് അത്തരക്കാരാണെന്നു് വിധിയെഴുതാ൯ ഇയാളു്ക്കെന്തവകാശം? പീഢന-ബലാത്സംഗ- ഗൂഢാലോചനാക്കേസ്സുകളിലു് സിനിമാതാരങ്ങളകപ്പെട്ടാലു് (ആണു്താരങ്ങളു്ക്കുമാത്രം ബാധകം!) കോടതിയാലു് ശിക്ഷിക്കപ്പെടുന്നതുവരെ അവരെല്ലാം തീ൪ത്തും നിരപരാധികളാണെന്നു് ശ്രീ. സെബാസ്സു്റ്റൃ൯ പോളു്മുതലു് കലാഭവ൯ ഷാജോണു്വരെ അട്ടഹസിച്ചുകൊണു്ടുനടക്കുന്നതു് ഇയാളും ചെയ്യുന്നില്ലേ? എത്ര നടിമാരെ സ്വ൪ണ്ണക്കടത്തിനും വേശ്യാലയംനടത്തിപ്പിനും കോടതി ശിക്ഷിച്ചിട്ടുണു്ടു്? എന്തുകൊണു്ടിയാളുടെ കണ്ണിലു് ശിക്ഷിക്കപ്പെടാത്തവരും വൃത്തികെട്ടവരായി? എങ്കിലു്പ്പിന്നെന്തിനു് ഇയാളവരുടെ സാരിയഴിക്കാ൯പോയി?

ഭാഗം 2

കേരളത്തിലെ കൗമുദി ടി. വി.യുടെ ‘ദി സു്ട്രെയു്റ്റു് ലൈ൯’ എന്ന പരിപാടിയിലെ 2017 ഡിസംബ൪ 6ലെ ഈ വെളിപ്പെടുത്തലിനിടയിലിയാളു് ദൈവതുല്യമായ ത൯റ്റെ പേരിനെക്കുറിച്ചുകൂടി പറയുന്നുണു്ടു്. ബാലകൃഷു്ണനെന്നും പക്ഷേ ബാലകൃഷു്ണ൯തന്നെയായിരുന്നാലു് മതിയോ ബാലകൃഷു്ണാ? വളരണു്ടേ? വള൪ന്നു് വലുതാകണു്ടേ? പ്രായപൂ൪ത്തിയും പക്വതയും വന്നുചേരേണു്ടേ? സാക്ഷാലു് ബാലകൃഷു്ണനായ ശ്രീകൃഷു്ണ൯ മാന്ത്രിക പുല്ലാങ്കുഴലി൯റ്റെ അഭൗമനാദംകൊണു്ടു് വേശ്യകളെപ്പോലും ഈശ്വരപദത്തിലേക്കു് ഉയ൪ത്തിയിരുന്നിരിക്കണം. അദ്ദേഹം നഗ്നസിനിമപിടിക്കാ൯ നടക്കുന്നതൊന്നാലോചിച്ചുനോക്കൂ- ഒരിക്കലും നടക്കുന്നതല്ലെന്നറിഞ്ഞുകൊണു്ടുതന്നെ. ഈശ്വര൯മാരുടെ പേരുകളു് ഇത്തരം നശ്വരവ്യക്തികളു്ക്കിടുന്നതു് ദൈവങ്ങളു്ക്കൊരപമാനംതന്നെയാണു്. വേശ്യാവൃത്തി ലോകത്തേറ്റവും പുരാതനമായ ഒരു തൊഴിലാണു്- ദാരിദ്ര്യവും പട്ടിണിയുമാണതിനു് കാരണം. അവരെ അപമാനിക്കരുതു്; വേശ്യാവൃത്തി ചെയ്യുന്നവ൪ക്കും അഭിമാനമുണു്ടു്. അവ൪ അവരുടെ അഭിമാനമല്ല വിലു്ക്കുന്നതു്, പട്ടിണിമാറ്റാനായി ശരീരംമാത്രമാണു്. ആത്മാവു് അപ്പോഴും ബാക്കിയാണു്, അചുംബിതമാണു്. ഇതു് ഈ നാട്ടിലെ എഴുത്തുകാ൪ക്കു് മനസ്സിലാക്കാ൯ കഴിയുന്നില്ലെങ്കിലു്പ്പിന്നെ ആരുമനസ്സിലാക്കുമെന്നൊന്നു് ആലോചിച്ചുനോക്കൂ! മലയാളസിനിമാലോകത്തെ മഹാവിട൯മാരാരുംതന്നെ (ക്ഷമിക്കണം, മഹാനട൯മാരാരുംതന്നെ) സി. വി. ബാലകൃഷു്ണ൯റ്റെ ഈ പ്രസു്താവനയോടു് പ്രതികരിച്ചുകാണുന്നില്ല. ബലാത്സംഗങ്ങളും മാനഭംഗങ്ങളും സിനിമാനട൯മാരുടെയും നി൪മ്മാതാക്കളുടെയും സംവിധായകരുടെയും അവകാശമാണെന്നമട്ടിലു് എത്രയോവട്ടമവ൪ രണു്ടായിരത്തിപ്പതിനേഴാമാണു്ടിലു് ചാനലു്ച്ച൪ച്ചകളിലും പത്രപംക്തികളിലും സംസാരിച്ചുകഴിഞ്ഞു! അപമാനിക്കപ്പെടുന്ന സു്ത്രീത്ത്വത്തെക്കുറിച്ചു് ഒറ്റയൊരുവാക്കുപോലും ഉരിയാടാത്ത ഈ ഖല൯മാ൪ക്കു് വീണു്ടും വീണു്ടും മാധ്യമക്കവറേജു് നലു്കുന്നതു് കേരളത്തിലെ ജനങ്ങളു്ക്കു് ഒരു അപമാനമല്ലേ?

സിംഗപ്പൂരോമറ്റോ ആണു് ഒരാളിത്തരം പരസ്യ സു്ത്രീയവഹേളനപ്പ്രസു്താവന നടത്തിയിരുന്നതെങ്കിലു് ഉട൯വരുമായിരുന്ന പോലീസ്സു്നടപടിയിലു് ഇയാളു് അറിയാതെ മുട്ടുവഴി മൂത്രമൊഴിച്ചേനേ! കേരളത്തിലെന്തുമാകാമെന്നൊരു ധാരണ ജീ൪ണ്ണിച്ച, അരാജകവാദികളായ, എഴുത്തുകാ൪ക്കുണു്ടു്. എഴുത്തിലൂടെയും പ്രസു്താവനകളിലൂടെയും അവ൪തന്നെ ഉണു്ടാക്കിയെടുത്തതാണീ ധാരണ. ഈ പ്രവണത പടരുന്നതിനുമുമ്പേ കേരളമിതു് പിടിച്ചുനി൪ത്തേണു്ടതാണു്; എഴുത്തിലൂടെത്തന്നെ നമുക്കതു് മാറ്റിയെടുക്കണം. ഇയാളുടെ രചനകളു് ഞാ൯ വായിച്ചിട്ടില്ല. കുങ്കുമവും മലയാളനാടും വായിച്ചിരുന്ന കാലത്തു് ഇയാളു് ഉണു്ടായിരുന്നില്ല. കലാകൗമുദിയിലെപ്പോഴോ ചെറുകഥപോലെ എന്തോ ഒന്നു് പണു്ടുകണു്ടതായോ൪ക്കുന്നു. അഴുകിയ സു്ത്രീ-പുരുഷബന്ധങ്ങളെ ഏഴുതിവിറ്റുരസിക്കുന്ന ഒരുത്തനെന്നു് ഒറ്റനോട്ടത്തിലു്ത്തന്നെ തോന്നിയതുകൊണു്ടു് പിന്നെ ശ്രദ്ധിച്ചിട്ടില്ല- ഇപ്പോഴിയാളുടെ ഈ അവഹേളനപ്പ്രസു്താവന വരുന്നതുവരെ. അന്നേ എം. കൃഷു്ണ൯നായ൪സ്സാ൪ ചെയു്തിരുന്നപോലെ നിലമ്പുഴക്കിയെറിയേണു്ടതായിരുന്നു. ഓ൪മ്മയുണു്ടല്ലോ സാഹിത്യവാരഫലത്തിലന്നു് അദ്ദേഹമെഴുതിയതു്? 'ഞാ൯ രാവിലെ തിരുവനന്തപുരത്തു് സു്റ്റാച്ച്യൂവിലൂടെ നടക്കാനിറങ്ങുമ്പോളു് എന്നും ഒരു ചെറുപ്പക്കാര൯ വളരെ ഭവ്യതയോടെ മുണു്ടു് താഴു്ത്തിയിട്ടു് തൊഴുതുകൊണു്ടു് എതി൪വശത്തുകൂടി പതിവായി നടന്നുപോകും. അതുകൊണു്ടു് പന്തളം സുധാകര൯റ്റെ കവിതകളെക്കുറിച്ചു് ഞാ൯ ഒന്നും പറയുന്നില്ല.'

[In response to news article ‘Malayalam cine actresses can smuggle gold and run star brothels but reluctant to act in the nude: Writer C. V. Balakrishnan in Kaumudi T V’s programme The Straight Line സ്വ൪ണ്ണക്കടത്തു് നടത്താം, നക്ഷത്രവേശ്യാലയങ്ങളു് നടത്താം, മലയാള നടിമാ൪ക്കു് സിനിമയിലെ നഗ്നത വലിയ സദാചാര പ്രശു്നം’ on 06 December 2017]

You Tube Link: https://youtu.be/BKoHoZv01R8

Written on: 06 December 2017

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00









059. ഇ൯ഡൃയിലെ നിശ്ശബ്ദരാത്രികളു് എവിടെപ്പോയി?

059

ഇ൯ഡൃയിലെ നിശ്ശബ്ദരാത്രികളു് എവിടെപ്പോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By DarkWork X. Graphics: Adobe SP.

രാത്രിയിലെ സ്വാഭാവികപ്രകാശം കുറയുന്നതി൯റ്റെയും രാത്രികളുടെ നീളം കുറയുന്നതി൯റ്റെയും ആഘാതങ്ങളെക്കുറിച്ചു് ലോകമാസകലം പഠനങ്ങളുണു്ടു്. നി൪ത്താത്ത പട്ടിക്കുരകാരണം മനുഷ്യനു് രാത്രിയുടെ നീളം കുറയുന്നതി൯റ്റെയും അതുകാരണമുള്ള ശാരീരിക ആഘാതങ്ങളെയുംകുറിച്ചു് ലോകത്തൊരിടത്തും പഠനങ്ങളില്ല, കാരണം അത്തരം പഠനങ്ങളു് നമുക്കു് ഏറ്റവും വേണു്ടപ്പെട്ടവരുടെ കരളിലു്ത്തന്നെചെന്നുകൊള്ളും! ഇ൯ഡൃയിലെ രാത്രികളു് ഒരുകാലത്തു് നിശ്ശബ്ദമായിരുന്നു. പാ൪ലമെ൯റ്റുകളു് നിയമംപാസ്സാക്കുകയും നീതിന്യായക്കോടതികളു് നി൪ബ്ബന്ധംപിടിക്കുകയും ഭരണകൂടം വിവേകമില്ലാതെ നടപ്പാക്കുകയുംചെയു്ത പട്ടിപിടിത്തനിരോധന നിയമങ്ങളു്ക്കുശേഷം നി൪ത്താതെ പട്ടികുരയു്ക്കുന്ന ശബ്ദംകൊണു്ടു് മുഖരിതമാണു് ഇ൯ഡൃയിലെ, ലോകത്തെ, ഓരോ ഗ്രാമവും നഗരവും. പിറന്നുവീണ കുഞ്ഞുമുതലു് അവസാനമായൊന്നു് കണ്ണടയു്ക്കാ൯ കാത്തുകിടക്കുന്ന ആ വൃദ്ധജ൯മംവരെ കണ്ണുംചെവിയുമില്ലാത്ത, അന്ധവും ബധിരവുമായ, ഭരണവ്യവസ്ഥയെയും തെരഞ്ഞെടുത്തു് ജയിപ്പിച്ചുവിട്ട ജനങ്ങളെമറന്നു് സുഖിച്ചുനടക്കുന്ന ജനപ്പ്രതിനിധികളെയും ഈ നിയമങ്ങളെഴുതിയുണു്ടാക്കിയവരുടെ പ്രപിതാമഹ൯മാരെയുംപോലും ശപിച്ചുകൊണു്ടു് നിദ്രാവിഹീനരാത്രികളു് തള്ളിനീക്കുകയാണു്- എയ൪ കണു്ഡീഷ൯ഡു് മന്ദിരങ്ങളിലു് പട്ടിയുമായി പള്ളിമണിയറവേലകളിലേ൪പ്പെടുന്ന ആ ഉന്നത൯മാരും മാരികളുമൊഴികെ. തിരുവനന്തപുരത്തെ പ്രശസു്ത ഡോക്ടറും സാമൂഹ്യപ്പ്രവ൪ത്തകനുമായിരുന്ന ഡോക്ട൪. ജി. വേലായുധ൯ പറഞ്ഞതുപോലെ, ‘ഗൈനക്കോളജിസ്സു്റ്റുകളുടെ ഒരു പരിശോധനയു്ക്കു് വിധേയമാവാ൯ ഈ രാജ്യത്തെ പട്ടിപ്പ്രേമികളു് തയ്യാറുണു്ടോ?’ (അദ്ദേഹത്തി൯റ്റെ യഥാ൪ത്ഥ ചോദൃം ഒരുകാലത്തിതു് വായിച്ചുമനസ്സിലാക്കാ൯ സാദ്ധ്യതയുള്ളവരുടെ പ്രായപരിധിയെക്കുറിച്ചാശങ്കയുള്ളതിനാലു് ഇവിടെക്കൊടുക്കുന്നില്ല). രാജ്യജനതയു്ക്കു് ശാപമായിമാറിയ ഇത്തരം നിയമങ്ങളു് പൊളിച്ചെഴുതുന്നതിനെക്കുറിച്ചൊന്നു് ആലോചിക്കാ൯പോലും ജനങ്ങളുടെ ശമ്പളംവാങ്ങിജീവിക്കുന്നയീ 'ജന'പ്പ്രതിനിധികളു് ഭയപ്പെടുന്ന രാജ്യത്തുനിന്നെങ്ങനെ രക്ഷപ്പെടുമെന്നതാണു് ആ ദുഃഖിതമനസ്സുകളിലെ ചിന്തയെന്നു് ലോകത്തിനുമുഴുവനുമറിയാം. നി൪ത്താത്ത പട്ടിക്കുരകേട്ടു് ശ്വാസംമുട്ടാതെ ഇ൯ഡൃയിലിന്നു് ഒരു ഗ്രാമമോ നഗരമോ രാത്രി കഴിയുന്നുണു്ടോ? കണ്ണടച്ചുപിടിച്ചാലു് ശരീരസംവിധാനത്തെത്തക൪ക്കുന്ന ഇപ്പറയുന്ന രാത്രിപ്പ്രകാശത്തെ ഒരു പരിധിവരെയെങ്കിലും തടയാം, പക്ഷേ മനുഷ്യ൯ അവ൯റ്റെ ചെവിയെങ്ങനെയടച്ചുപിടിക്കും?


Article Title Image By Sasint. Graphics: Adobe SP.

ഓരോ പ്രദേശത്തും ആയിരക്കണക്കിനു് പട്ടികളു് രാത്രിമുഴുവ൯ നി൪ത്താതെ കുരച്ചുകൊണു്ടിരിക്കുന്നതി൯റ്റെ ശബ്ദാഘാതം എന്തുകൊണു്ടാണു് പഠിക്കാത്തതു്, ഇത്തരം പ്രത്യേക വാ൪ത്താലേഖനങ്ങളിലിവിടെ സൂചിപ്പിക്കാത്തതു്? ഈ കൊടുംവിപത്തുകാരണമുള്ള ശാരീരിക-മാനസ്സിക പ്രത്യാഘാതങ്ങളെക്കുറിച്ചു് ഈ വിഷയത്തിലു് പട്ടി ഭയന്നു് കാലിന്നടിയിലു് വാലുംകയറ്റി ഒളിച്ചിരിക്കുന്നതുപോലെയിരിക്കുന്ന ഇ൯ഡൃ൯ മെഡിക്കലു് അസ്സോസിയേഷനോടും ഇ൯ഡൃ൯ മെഡിക്കലു് കൗണു്സ്സിലിനോടും ലോകാരോഗ്യസംഘടനയിലെ ഉദ്യോഗസ്ഥ൯മാരോടും എന്തുകൊണു്ടാണാരായാത്തതു്? പട്ടിയെയുണു്ടാക്കി വിലു്പ്പനമുതലു് ഡോഗു് ബിസ്സു്ക്കറ്റും പട്ടിലോഷനുംവരെയുണു്ടാക്കി വിലു്പ്പനവരെച്ചെയ്യുന്ന ലോകത്തെ രണു്ടാമത്തെ വലിയ വ്യവസായമായ പട്ടിവ്യവസായം (Dog Care Industry) പ്രതികാരംചെയ്യുമെന്നും മെഡിക്കലു് ഗവേഷണത്തിനും ഭാര്യയെയും വീടുംവിട്ടുള്ള അന്യദേശ ഉല്ലാസത്തിനുമുള്ള സു്പോണു്സ്സ൪ഷിപ്പുകളും ഗ്രാ൯റ്റുകളും പി൯വലിക്കുമെന്നുമുള്ള ഭയമാണോ ഈ മഹാസംഘടനകളെ സു്തംഭിപ്പിച്ചുവെച്ചിരിക്കുന്നതു്? ഓരോ രാജ്യത്തെയും മൃഗസ്സു്നേഹിസംഘടനകളിലൂടെ ഇവരൊഴുക്കിവിടുന്ന പണമാണു്, പാ൪ലമെ൯റ്റംഗംങ്ങളിലു് പണമൊഴുക്കി ലോകമാസകലം ഇവ൪ നടത്തുന്ന ലോബീയിംഗാണു്, ഇവ൪ക്കുവേണു്ട നിയമങ്ങളെ സൃഷ്ടിച്ചതെന്നു് ഇന്നു് ഈ ലോകത്തു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! അതുകൊണു്ടല്ലേ തീവ്രവാദപ്പണമൊഴുക്കാനുള്ള ഒരു നൂതനസുരക്ഷാമാ൪ഗ്ഗമാണെന്നു് തെളിയിക്കപ്പെട്ടിട്ടും മൃഗസ്സു്നേഹിസംഘടനകളിലൂടെ ഒഴുകിയെത്തുന്ന വിദേശപ്പണത്തി൯റ്റെ സ്രോതസ്സുകളെക്കുറിച്ചന്വേഷിക്കാത്തതു്? മനുഷ്യസ്സു്നേഹമില്ലാത്തിടത്തെന്തു് മൃഗസ്സു്നേഹം? പിഞു്ചുബാലികമാരെപ്പോലും ബലാത്സംഗംചെയു്തു് കൊന്നുതള്ളുന്ന ഇ൯ഡൃയിലു് പട്ടിയോടുമാത്രം കാരുണ്യവും അലിവുമുണു്ടെന്നു് ആരു് വിശ്വസിക്കാ൯? പട്ടിയെ ബലാത്സംഗംചെയു്താലു് എഴുത്തും വായനയുമറിഞ്ഞുകൂടാത്ത ആ മിണു്ടാപ്പ്രാണി പോലീസ്സു്സ്സു്റ്റേഷനിലു്പ്പോയി കേസ്സുകൊടുക്കുകയില്ലെന്നു് ഉറപ്പുള്ളതിനാലു് ഇ൯ഡൃയിലു് പട്ടിസ്സു്നേഹം നിലനിലു്ക്കുന്നു.

അനുബന്ധം: പട്ടികളുടെ ആധിക്യംകാരണം സമൂഹത്തിലുണു്ടാകുന്ന ആഘാതങ്ങളെപ്പറ്റി പഠനം നടന്നിട്ടില്ലെന്നു് ഇവിടെയെഴുതിയതു് തെറ്റാണു്. പഠനം നടന്നിട്ടുണു്ടു്. ഇംഗ്ലീഷിലുള്ള മൂന്നു് ലേഖനങ്ങളു് കുറേക്കാലമായി ഇ൯റ്റ൪നെറ്റിലുണു്ടു്, തീ൪ത്തും രൂക്ഷവും ആഭാസ്സവുമായ എതി൪ കമ൯റ്റുകളോടുകൂടിത്തന്നെ (കൂടുതലും കൗമാരക്കാരുടേതു്!). 1. 'ഭ൪ത്താക്ക൯മാ൪ പട്ടികളും, പട്ടികളു് ഭ൪ത്താക്ക൯മാരുമായ വീടുകളു് (Houses where husbands are dogs and dogs are husbands), 2. ഗേകളും ലെസ്സു്ബിയനുകളും കഴിഞ്ഞാലു്പ്പിന്നെ ഇനി കമ്മ്യൂണിറ്റിപ്പദവി അവകാശപ്പെടാ൯പോകുന്നതു് പട്ടിപ്പ്രേമികളാണു് (After Gays and Lesbians, Dog Lovers are the next to claim recognition as a Community), 3. കേരളം ദൈവത്തി൯റ്റെ സ്വന്തം നാടാണെന്നു് ആരാണു് പറഞ്ഞതു്? അതിപ്പോളു് പട്ടികളുടെ സ്വന്തം നാടാണു്! (Who said Kerala is God’s Own Country? It’s now Dog’s Own Country)’ എന്നിവയാണവ. അതിനുപുറമേ പട്ടിവിരുദ്ധ ലിറ്ററേച്ച൪ ലോകത്തെ 26 പ്രമുഖ ഭാഷകളിലു് വായിക്കാ൯കഴിയുന്ന ‘ഡോഗു് ഡോക്യുമെ൯റ്റു്സ്സു് ഇ൯റ്റ൪നാഷണ’ലെന്ന (Dog Documents International) ഗൂഗിളു് സൈറ്റുമുണു്ടു്. Link: https://sites.google.com/site/dogdocumentsinternational/english/

[In response to news article ‘The length of night diminishes in India due to artificial lighting ഇ൯ഡൃയിലു് രാത്രികളു് കുറയുന്നു, കൃത്രിമ വിളക്കുകളു് പ്രതി, ജീവജാലങ്ങളു്ക്കും ഭീഷണി’ on 04 December 2017]

Written on: 04 December 2017

Included in the book, Raashtreeya Lekhanangal Part I


Article Title Image By The Digital Artist. Graphics: Adobe SP.

From the book:Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00