Friday, 29 March 2024

1567. ബീജേപ്പീയുടെ ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്ക്രസിയിലു് ഇ൯ഡൃയു്ക്കു് ഡെമോക്ക്രസിനഷ്ടപ്പെടുന്നുവെന്നു് അമേരിക്കപറയുന്നതിലു് ചില൪ക്കസ്വസ്ഥതയാണു്. ഏറ്റവുംപഴക്കമുള്ളജനാധിപത്യമുള്ള അവരല്ലാതെ പിന്നെയാരാണതുപറയേണു്ടതു്?

1567

ബീജേപ്പീയുടെ ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്ക്രസിയിലു് ഇ൯ഡൃയു്ക്കു് ഡെമോക്ക്രസിനഷ്ടപ്പെടുന്നുവെന്നു് അമേരിക്കപറയുന്നതിലു് ചില൪ക്കസ്വസ്ഥതയാണു്. ഏറ്റവുംപഴക്കമുള്ളജനാധിപത്യമുള്ള അവരല്ലാതെ പിന്നെയാരാണതുപറയേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Atharva Tulsi. Graphics: Adobe SP.

ബീജേപ്പീയുടെ ഹിന്ദുത്തിയോക്കോ൪പ്പറേറ്റുഭരണത്തിലു് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെകീഴിലു് ഇ൯ഡൃയു്ക്കു് ജനാധിപത്യം നഷ്ടപ്പെടുന്നുണു്ടോയെന്നു് അമേരിക്കയും ജ൪മ്മനിയുമാശങ്കപ്പെടുന്നതിലു് ഇ൯ഡൃയിലെ നിരവധിവ്യക്തികളു്ക്കും കോ൪പ്പറേറ്റുകളു്ക്കും മതസംഘടനകളു്ക്കും പലപത്രട്ടെലിവിഷ൯ ഓണു്ലൈ൯മാധ്യമങ്ങളു്ക്കും കടുത്തപകയാണു്, അസ്വസ്ഥതയാണു്, ബീജേപ്പീയു്ക്കതിനെ രാഷ്ട്രമീമാംസയുടെഭാഷയിലു് ന്യായീകരിക്കാനും വിശദീകരിക്കാനുംകഴിയാത്തതിലു് നിരാശയാണു്. അതിനുപകരമവ൪ മറ്റൊന്നുമില്ലാത്തതുകൊണു്ടു് അമേരിക്കയും ജ൪മ്മനിയും ഇ൯ഡൃയുടെമുന്നിലു് മുട്ടുകുത്തിയെന്നൊക്കെ എഴുതിവിടുന്നു.

ഇ൯ഡൃവെട്ടിമുറിക്കപ്പെട്ട അതേ രണു്ടാംലോകമഹായുദ്ധാനന്തരമെന്നപ്പോലെ രണു്ടാക്കിവെട്ടിമുറിക്കപ്പെട്ട ജ൪മ്മനി വീണു്ടും ഒന്നാവാനുള്ളമര്യാദയെങ്കിലും കാണിച്ചിട്ടുണു്ടു്, ബീജേപ്പീയെക്കാളൊക്ക എത്രയോഭീകര൯മാരായിരുന്ന, ലോകംതന്നെപിടിച്ചടക്കിനടന്ന ലോകമുട്ടാള൯മാരായിരുന്ന, ഫാസ്സിസ്സു്റ്റാര്യ൯പടയുടെ ആധിപത്യത്തിലു്നിന്നും ജ൪മ്മനിയെ ജനാധിപത്യത്തിലേക്കുകൊണു്ടുപോകാ൯ അവ൪ക്കുകഴിഞ്ഞിട്ടുണു്ടു്. ബീജേപ്പീയുടെകീഴിലു് ഇ൯ഡൃ നേരേതിരിച്ചു് ഇപ്പോഴും നേരത്തേമുറിഞ്ഞുപോയകഷണത്തോടുമല്ലടിച്ചു് ജനാധിപത്യത്തിലു്നിന്നും മതാധിപത്യത്തിലേക്കും കോ൪പ്പറേറ്റുഫാസ്സിസത്തിലേയു്ക്കുമല്ലേ പോകുന്നതു്? പാക്കിസ്ഥാനെന്നയാക്കഷണവും ജനാധിപത്യത്തിലു്നിന്നും ഇതുപോലെ മതാധിപത്യത്തിലോട്ടും സൈനികഫാസ്സിസത്തിലോട്ടുമെല്ലേപോയതു്? അവിടെ മുസ്ലിംതീവ്രസംഘടനയായ ജമായത്തു് ഇ ഇസ്ലാമിയും ഇവിടെ ഹിന്ദുത്തീവ്രസംഘടനകളായ ഭാരതീയജനതാപ്പാ൪ട്ടിയും രാഷ്ട്രീയസ്വയംസേവകസംഘവുംപോലുള്ളവയുമാണു് അതിനുവേണു്ടിപ്പ്രവ൪ത്തിക്കുന്നതെന്നതൊഴിച്ചാലു് രണു്ടുംതമ്മിലെന്തുവ്യത്യാസമാണുള്ളതു്?

2024 മാ൪ച്ചു് അവസാനത്തെയാഴു്ച്ചയും കേന്ദ്ര കലു്ക്കരിമന്ത്രാലയത്തി൯റ്റെയും പരിസ്ഥിതിമന്ത്രാലയത്തി൯റ്റെയും കലു്ക്കരിയിവിടെസ്സുലഭമായുണു്ടെന്നുള്ള കണക്കുകളു്തള്ളിക്കൊണു്ടു് അതിനെ ഭാവിതലമുറയു്ക്കും അടിയന്തിരാവശ്യങ്ങളു്ക്കുമായി റിസ൪വ്വായിട്ടിട്ടേയു്ക്കാതെ കലു്ക്കരിയുട൯കുഴിച്ചെടുത്തില്ലെങ്കിലു് ഭാരതംപൊളിഞ്ഞുപോകുമെന്നുപറഞ്ഞുകൊണു്ടു് വെറുമൊരുകോ൪പ്പറേറ്റടിമയായമോദി മദ്ധ്യപ്പ്രദേശ്ശിലുള്ള ജനങ്ങളുടെവകരാഷ്ട്രസ്വത്തായകലു്ക്കരി കയറ്റുമതിചെയു്തുകടംതീ൪ത്തു് വീണു്ടുംഹുങ്കോടെയുയി൪ത്തെണീക്കാ൯ അദാനിക്കോ൪പ്പറേഷനു് എത്രസഹസ്രകോടിരൂപയുടെകൈക്കൂലി ബീജേപ്പീയു്ക്കുവേണു്ടി വാങ്ങിക്കൊണു്ടാണുനലു്കിയതു്? ഇതുപോലെ കോ൪പ്പറേറ്റുദാഹത്തിലു്പ്പിടയു്ക്കുന്ന ഒരു പ്രധാനമന്ത്രിയുംപാ൪ട്ടിയുമുണു്ടായിട്ടുണു്ടോ? ഇതിനിടയിലപ്പ്രത്യക്ഷമാകുന്ന ജനാധിപത്യത്തെപ്പറ്റി മുന്നറിയിപ്പുനലു്കാ൯ ജനാധിപത്യംജനിച്ച അമേരിക്കയും കടുത്ത ഫാസ്സിസ്സു്റ്റുപ്രേരണകളെത്തന്നെയതിജീവിച്ചുകൊണു്ടു് അതിലേയു്ക്കുപോയ ജ൪മ്മനിയുമല്ലാതെ മറ്റാരാണിവിടുള്ളതു്? ഒരുപക്ഷേ ഫ്രാ൯സ്സിനുമാകാമായിരുന്നു- ബീജേപ്പീയു്ക്കുകൈക്കൂലികൊടുത്തു് ഇ൯ഡൃയു്ക്കു് യുദ്ധവിമാനങ്ങളു്കൊടുത്തിരുന്നില്ലെങ്കിലു് ഇ൯ഡൃയിലെജനാധിപത്യനഷ്ടംചൂണു്ടിക്കാട്ടാ൯ ഒരുപക്ഷേ അവരുമുണു്ടാകുമായിരുന്നു.

ഇ൯ഡൃയുടെവിദേശകാര്യവകുപ്പടക്കമുള്ള നേരത്തേപറഞ്ഞ മതകോ൪പ്പറേറ്റടിമവ൪ഗ്ഗത്തി൯റ്റെ, ഇ൯ഡൃയിലെയവസ്ഥയെക്കുറിച്ചുള്ള തുറന്നയഭിപ്രായങ്ങളുടെപേരിലുള്ള ജനാധിപത്യമുള്ളരാഷ്ട്രങ്ങളോടുള്ള പകകണു്ടാലു്ത്തോന്നും, അമേരിക്ക ജനാധിപത്യം ഇ൯ഡൃയിലു്നിന്നു് കോപ്പിയടിച്ചതാണെന്നു്, ഇ൯ഡൃയെ ജനാധിപത്യം ആരുംപഠിപ്പിക്കാ൯വരണു്ടെന്നു്, ഇ൯ഡൃയെയിന്നുഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടി, റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളു്, രാഷ്ട്രീയസ്വയംസേവകസംഘം, വിശ്വഹിന്ദുപരിഷത്തു്, ഇ൯ഡൃ൯പാ൪ലമെ൯റ്റിലെയവരുടെയാളു്ക്കൂട്ടം എന്നിവയിലെല്ലാം ദശാബ്ദങ്ങളായെന്നല്ല നൂറ്റാണു്ടുകളായിത്തന്നെ ജനാധിപത്യമുണു്ടായിരുന്നെന്നു്! ഈ ഇന്നലത്തെത്തകരകളിലുംതലകളിലും എന്നു് എവിടെയാണുജനാധിപത്യമുണു്ടായിരുന്നതു്? ഇതിലേതി൯റ്റെചരിത്രത്തിലും പഴക്കത്തിലുമാണു് ജനാധിപത്യത്തി൯റ്റെയെന്തെങ്കിലും വിദൂരമായെങ്കിലുമുണു്ടായിരുന്നതു്?

ഇരുന്നൂറിലേറെവ൪ഷങ്ങളായി ജനാധിപത്യമുള്ളയമേരിക്കയിലു്നിന്നും അവ൪ക്കുസ്വാതന്ത്ര്യംനലു്കിപ്പി൯വാങ്ങേണു്ടിവന്ന ബ്രിട്ടനിലു്നിന്നും കോപ്പിയടിച്ചതല്ലാതെ മറ്റെങ്ങനെയാണെവിടെനിന്നാണു് ഇ൯ഡൃയിലു്ജനാധിപത്യമുണു്ടായതു്? പാ൪ലമെ൯റ്ററിസ്സങ്കലു്പ്പംതന്നെ ഇ൯ഡൃയിലു് എവിടെനിന്നുണു്ടായി? അമേരിക്കയിലാഭ്യന്തരസമരവും ബ്രിട്ടനെതിരേയുദ്ധവുംനടക്കുന്നതിനും ജനാധിപത്യംസ്ഥാപിതമാകുന്നതിനുംമുമ്പു് ഇ൯ഡൃയിലു് ജനാധിപത്യം പ്രജാഭരണം എന്നിവയെയൊക്കെയടിസ്ഥാനപ്പെടുത്തി അവപ്രതിപാദിക്കുന്നലേഖനങ്ങളോ പുസു്തകങ്ങളോ സാഹിത്യമോ ഉണു്ടായിരുന്നോ? അപ്പോളു്പ്പിന്നെ ഇരുന്നൂറിലേറെവ൪ഷത്തി൯റ്റെ ജനാധിപത്യയെകു്സ്സു്പ്പീരിയ൯സ്സുള്ള അമേരിക്കയു്ക്കല്ലാതെമറ്റാ൪ക്കാണു് ഇ൯ഡൃ൯ജനാധിപത്യം വഴിമാറിപ്പോകുന്നുവെങ്കിലു് അതുമനസ്സിലാക്കാ൯കഴിയുന്നതും മുന്നറിയിപ്പുതരാ൯കഴിയുന്നതും ഉപദേശിക്കാ൯കഴിയുന്നതും ഇ൯ഡൃയിലിപ്പോളുള്ളതുജനാധിപത്യമല്ലെന്നു് പറയാ൯കഴിയുന്നതും?

ഇ൯ഡൃയിലിപ്പോളൊരു ജനാധിപത്യരീതിനിലവിലുണു്ടോയെന്നു് ജ൪മ്മനിയും അമേരിക്കയുംമാത്രമല്ല ഐക്യരാഷ്ട്രസഭയും ചോദ്യമുയ൪ത്തിയിട്ടുണു്ടു്. ഉപരാഷ്ട്രപതിപോലും ഇതിനോടുപ്രതികരിച്ചതു് ഇ൯ഡൃയൊരു ജനാധിപത്യരാജ്യമാണെന്നും ഓരോരാജ്യങ്ങളും അവരവരുടെകാര്യം നോക്കിയാലു്മതിയെന്നും ആരും ഇ൯ഡൃയെ ജനാധിപത്യംപഠിപ്പിക്കാ൯വരണു്ടെന്നുമാണു്. ജഗദീപു് ധ൯ക൪ എന്നാണു് ഉപരാഷ്ട്രപതിയുടെപേരു്. ഇതദ്ദേഹത്തി൯റ്റെ വ്യക്തിപരമായ അഭിപ്രായംമാത്രമായിരിക്കണം, കാരണം മറ്റുള്ളരാജ്യങ്ങളുടെകാര്യംനോക്കുകയാണു് ഐക്യരാഷ്ട്രസഭയുടെജോലി. ഒരുരാജ്യത്തു് എന്തുണു്ടു് എന്തില്ലായെന്നുനോക്കാനാണു് അവരെയുണു്ടാക്കിവെച്ചിരിക്കുന്നതു്. അതുമാത്രവുമല്ല ഇ൯ഡൃയിലു് ജനാധിപത്യമുണു്ടോയെന്നുതന്നെയാണു് വിദേശജനാധിപത്യരാജ്യങ്ങളിലു്നിന്നും ഇവിടെയുയ൪ന്നചോദ്യവും. ഇ൯ഡൃയൊരു ജനാധിപത്യരാജ്യമാണോയെന്നതുതന്നെയാണു് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നതും. വളരെ അപ്രസക്തവും ബാലിശവുമായിപ്പോയി ഉപരാഷ്ട്രപതിയുടെമറുപടി.

വിദേശകാര്യവകുപ്പു് അമേരിക്കയുടെയും ജ൪മ്മനിയുടെയും പ്രതിനിധികളെ വിളിച്ചുവരുത്തിത്തന്നെ പ്രതിഷേധമറിയിച്ചു. വസു്തുതാപരമായും സമയബന്ധിതമായും നിയമപ്രക്രിയ നടപ്പാക്കപ്പെടുന്ന ഒരുരാജ്യമാണു് ഇ൯ഡൃയെന്നാണു് വിദേശകാര്യവകുപ്പുപ്രതികരിച്ചതു്. മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലിടപെടുന്നതു് അംഗീകരിക്കാനാവില്ല, ഇ൯ഡൃയിലെ നിയമനടപടിനിരീക്ഷിക്കുന്നതു് സ്വതന്ത്രജുഡീഷ്യറിയാണു്, എന്നൊക്കെയാണു് അവരുടെയറിയിപ്പു്. ഭരണകക്ഷിയായ ബീജേപ്പീയു്ക്കുവേണു്ടി അതിലെ സമുന്നതനേതാക്ക൯മാരെല്ലാം പ്രതികളായ വ൪ഗ്ഗീയകലാപമുണു്ടാക്കലും പള്ളിപൊളിക്കലുമടക്കമുള്ള ഗുരുതരമായകേസ്സുകളിലു് അമേരിക്കയടക്കം മുന്നോട്ടുവെച്ച സകലസമൃദ്ധമായ തെളിവുകളുമുണു്ടായിട്ടും അവരെമുഴുവ൯ വെറുതേവിട്ടുകൊണു്ടു് വിധിപറഞ്ഞു് അവരുടെരാഷ്ട്രീയഭാവിയും അതിലൂടെമാത്രം ബീജേപ്പീയുടെ ഇ൯ഡൃയിലെഭരണവും ഉറപ്പാക്കിയിട്ടു് അതിനുപ്രതിഫലമായി ബീജേപ്പീയിലു്ച്ചേ൪ന്നു് അവരുടെപ്രതിനിധിയായി പാ൪ലമെ൯റ്റംഗമായിപ്പോയ സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സുള്ള രാജ്യമാണുപറയുന്നതു് അവരുടെ നിയമനടപടികളു് നിരീക്ഷിക്കുന്നതു് സ്വതന്ത്രജുഡീഷ്യറിയാണെന്നു്! കൃത്യമായിപ്പറഞ്ഞാലു് ആക്കേസ്സിനാസ്സു്പ്പദമായ ഗുജറാത്തുവ൪ഗ്ഗീയകലാപത്തിലെ തെളിവുകളുടെസമൃദ്ധിയുടെപേരിലു് തങ്ങളുടെരാജ്യത്തുകയറിപ്പോകരുതെന്നുപറഞ്ഞു് പ്രവേശനംതടഞ്ഞ നരേന്ദ്രമോദിയെന്നയതിലെപ്പ്രതി പിന്നീടുപ്രധാനമന്ത്രിയായാലു് ആരാജ്യത്തെത്രജനാധിപത്യമുണു്ടായിരിക്കുമെന്നു് അമേരിക്കയു്ക്കറിയാത്തതാണോ!

ഡലു്ഹിയിലെ പ്രതിപക്ഷമുഖ്യമന്ത്രിയായ മു൯ സിവിലു്സ്സ൪വ്വീസ്സുകാരനായ അരവിന്ദു് ഖെജ്രിവാളിനെപ്പോലെയൊരു മോദിയെക്കാളൊക്കെയെത്രയോ വിദ്യാസമ്പന്നനായൊരുമുഖ്യമന്ത്രിയെ ഇ൯ഡൃയുടെ ദേശീയതെരഞ്ഞെടുപ്പിനിടയു്ക്കു് അതിലു്പ്പങ്കെടുക്കാനും പ്രചരണംനടത്താനുംസമ്മതിക്കാതെ ജനാധിപത്യനടപടിക്രമങ്ങളു്ചവിട്ടിത്തേച്ചു് തികച്ചുംഫാസ്സിസ്സു്റ്റുരീതിയിലു് അറസ്സു്റ്റുചെയു്തുജയിലിലടച്ചതു് ജനാധിപത്യവിരുദ്ധമാകാതെ നോക്കണമെന്നുപറഞ്ഞതിനാണു് അമേരിക്കയു്ക്കും ജ൪മ്മനിക്കുമെതിരെ പുരപ്പുരംതൂപ്പുകാ൪ കൂകിക്കൊണു്ടിരിക്കുന്നതു്. ഇതു് ഇ൯ഡൃയുടെ ആഭ്യന്തരകാര്യങ്ങളിലിടപെടലാണെന്നാണു് അവരുടെയും അവരെയിളക്കിവിട്ടുപ്രതിരോധിക്കാ൯നോക്കുന്ന കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും പ്രധാനവാദം.

ലോകത്തി൯റ്റെമുഴുവ൯ കോപ്പീറൈറ്റഡ്ഡുവസു്തുവായ, എന്നുംവികസിച്ചും ഗവേഷണങ്ങളു്നടന്നുകൊണു്ടുമിരിക്കുന്ന, ജനാധിപത്യമെന്നസംജ്ഞ എടുത്തുപയോഗിച്ചിട്ടു് അതി൯റ്റെ ഇ൯ഡൃയിലെയിപ്പോഴത്തെയുപയോഗത്തെപ്പറ്റി അക്കാദമിക്കും അതോടൊപ്പം പൊളിറ്റിക്കലുമായ അഭിപ്രായം ജനാധിപത്യമുള്ള മറ്റുരാജ്യങ്ങളു്പറയുമ്പോളു് അതെങ്ങനെ ഇ൯ഡൃയുടെ ആഭ്യന്തരകാര്യങ്ങളിലുള്ളയിടപെടലാകും? രണു്ടാംലോകമഹായുദ്ധവുമായിബന്ധപ്പെട്ട സൈനികസജ്ജീകരണം (അതോടൊപ്പം കടന്നുകയറിയടിയും നിശ്ശേഷംപരാജയപ്പെടുത്തലും!) ജ൪മ്മനിയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്നു് നാസ്സിജ൪മ്മനിയുംപറഞ്ഞതന്നു് ആരുവകവെച്ചു?

ജനാധിപത്യമെന്ന ഫാക്കലു്റ്റിയെസ്സംബന്ധിച്ചുള്ള അക്കാദമിക്കുതാലു്പ്പര്യങ്ങളല്ലേ ഇ൯ഡൃയെച്ചോദ്യംചെയു്തയിതിലു് മുന്നിട്ടുനിലു്ക്കുന്നതു്? അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റുനടത്തിയ ആ അഭിപ്രായപ്പ്രകടനം ഹാ൪വാ൪ഡു് യൂണിവേഴു്സ്സിറ്റിയുടെ പൊളിറ്റിക്കലു് സു്റ്റഡീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റാണുനടത്തിയിരുന്നതെങ്കിലു് എന്തുചെയ്യുമായിരുന്നു? ജനാധിപത്യത്തിലു്വരുന്ന മാറ്റങ്ങളും പ്രവണതകളും പഠിക്കാതെങ്ങനെയതിനെയെടുത്തുപ്രയോഗിക്കും, തങ്ങളുടെരാജ്യങ്ങളിലു്നന്നാക്കും, ഇനിയുമെത്രയോരാജ്യങ്ങളു്ക്കുപുണരാനുള്ള ആ ഭരണസമ്പ്രദായത്തെ ആധുനികകാലത്തിനൊത്തവണ്ണം കുറ്റമറ്റരീതിയിലു് വികസിപ്പിക്കും? ഒരുദാഹരണത്തിനു് ഇപ്പോളു്മിക്കരാജ്യങ്ങളിലും പിന്തുടരുന്ന പ്രാതിനിധ്യജനാധിപത്യവ്യവസ്ഥ- റെപ്പ്രസ൯റ്റേഷണലു് ഡെമോക്ക്രസി- പോയി പ്രായപൂ൪ത്തിയായ സകലരുടെയും ഓണു്ലൈ൯പാ൪ലമെ൯റ്റുപങ്കാളിത്തവും ഓണു്ലൈ൯വോട്ടിംഗുമൊക്കെയുറപ്പാക്കുന്ന നേരിട്ടുജനാധിപത്യം- ഡയറക്ടുഡെമോക്ക്രസി- ഇനിവരാ൯പോകുമ്പോളു് ഇതുപോലെയുള്ളവഴിപിരിയലുകളുടെയും വീഴു്ച്ചകളുടെയും പാഠങ്ങളവിടെയുണു്ടാവണു്ടേ?

നേരത്തേപറഞ്ഞചില൪ക്കു് കോപമുണു്ടാകുന്നതു് ബീജേപ്പീയുടെഭരണത്തിനുകീഴിലുള്ളതു് ജനാധിപത്യമല്ലെന്നു് സ്ഥാപിക്കപ്പെടുന്നതിലുള്ള അസ്വസ്ഥതയാണു്, അതു് ഡെമോക്ക്രസിയല്ല മത തിയോകോ൪പ്പറേറ്റോക്ക്രസിതന്നെയെന്നു് ധൈര്യമായിസ്സമ്മതിക്കാനുള്ളഭയമാണു്. ഒരുഭരണഘടനയിരിക്കുമ്പോളു് അതുനിഷു്ക്ക൪ഷിക്കുന്ന ഒരു ഡെമോക്ക്രസിയെയട്ടിമറിച്ചു് ഒരു തിയോക്ക്രസിയുമല്ല ഒരു തിയോക്കോ൪പ്പറേറ്റോക്ക്രസിസ്ഥാപിക്കപ്പെടുന്നതു് ഒരുകൊടുംകുറ്റമാണെന്നും കഴുവിലേറ്റിത്തൂക്കപ്പെടേണു്ട രാഷ്ട്രവിരുദ്ധപ്പ്രവ൪ത്തനമാണെന്നും നന്നായറിയാവുന്നതുകൊണു്ടാണു് അവ൪ക്കുതന്നെഭയം, അവരുടേതെന്താണെന്നു് ലോകംവിശകലനംചെയ്യുമ്പോളു് കോപം. ഇവരുടെ ഇതുവരെയുള്ളഭരണത്തി൯കീഴിലു് ഇ൯ഡൃയിലു് ജനാധിപത്യവലു്ക്കരണമാണോ മതാധിപത്യവലു്ക്കരണമാണോ മത-കോ൪പ്പറേറ്റാധിപത്യവലു്ക്കരണമാണോ നടന്നിട്ടുളളതു്?
 
Written on 28 March 2024 and first published on: 29 March 2024








 

  

Wednesday, 27 March 2024

1566. രാജ്യത്തെയഴിമതിക്കാരെമുഴുവ൯പിടികൂടി അകത്തിടുമെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞാല൪ത്ഥം രാജ്യത്തിനുപുറത്തള്ള കേരളപ്പ്രധാനമന്ത്രി പിണറായിവിജയനെയും കുടുംബത്തെയുമൊഴിച്ചെന്നാണു്! സകലപാ൪ട്ടികളിലെയുംതിരിവുകളഭയംതേടിയ ബീജേപ്പീയിലു്മാത്രം ഒരഴിമതിമുഖ്യമന്ത്രിപോലുമില്ലെന്നു്!!

1566

രാജ്യത്തെയഴിമതിക്കാരെമുഴുവ൯പിടികൂടി അകത്തിടുമെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞാല൪ത്ഥം രാജ്യത്തിനുപുറത്തള്ള കേരളപ്പ്രധാനമന്ത്രി പിണറായിവിജയനെയും കുടുംബത്തെയുമൊഴിച്ചെന്നാണു്! സകലപാ൪ട്ടികളിലെയുംതിരിവുകളഭയംതേടിയ ബീജേപ്പീയിലു്മാത്രം ഒരഴിമതിമുഖ്യമന്ത്രിപോലുമില്ലെന്നു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


രാജ്യത്തെയഴിമതിക്കാരെമുഴുവ൯പിടികൂടി അകത്തിടുമെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞാല൪ത്ഥം ഹിന്ദുരാഷ്ട്രത്തിലു്ച്ചേ൪ന്ന രാജ്യത്തിനുപുറത്തള്ള കേരളപ്പ്രധാനമന്ത്രി പിണറായിവിജയനെയും കുടുംബത്തെയുമൊഴിച്ചെന്നാണു്, ഒരുരാജ്യത്തെയും സംസ്ഥാനത്തെയും രണു്ടിനുമുള്ളയധികാരംതമ്മിലുള്ള വ്യത്യാസത്തെയും തിരിച്ചറിയാത്തവ൯മാരെപ്പോലും അയാളുടെഹിന്ദുരാഷ്ട്രം ഉളു്ക്കൊള്ളുമെന്നാണു്! രാജ്യത്തെസ്സകലപാ൪ട്ടികളിലെയും തിരിവുകളു് കാലുമാറിയഭയംതേടിയ ബീജേപ്പീമുന്നണിയിലു്മാത്രം ഒരഴിമതിമുഖ്യമന്ത്രിപോലുമില്ലെന്നു്, അഴിമതിക്കാ൪മുഴുവ൯ ഹിന്ദുരാഷ്ട്രത്തിലു്ച്ചേരാത്ത പ്രതിപക്ഷപ്പാ൪ട്ടികളിലാണെന്നു്!!

അഴിമതിയു്ക്കെതിരെ താ൯ ഉഗ്രമായപോരാട്ടമാണുനടത്തുന്നതെന്നു് നരേന്ദ്രമോദിപറയുന്നതു് അതേയുഗ്രപോരാട്ടമാണു് താനുംനടത്തുന്നതെന്നു് ഇടയു്ക്കിടയു്ക്കു് പിണറായിവിജയ൯പറയുന്നപോലെയാണു്- ഒരുവകുപ്പിനകത്തു് കിടിലമൊരഴിമതിക്കാരനുണു്ടെന്നറിഞ്ഞാലുട൯ പോലീസ്സുമുതലു് റെവന്യൂവും ആരോഗ്യവുംവരെയുള്ളവകുപ്പുകളിലെ ഏതുദ്യോഗസ്ഥനും തെരഞ്ഞുപിടിച്ചു് അപ്പോളു്ത്തന്നെപ്രൊമോഷനാണു്- ഡബിളു്പ്പ്രൊമോഷ൯! പറ്റുമെങ്കിലു് ഐയ്യേയെസ്സിനും ശുപാ൪ശ്ശചെയ്യും. ഏതിനും, ത൯റ്റെവ്യക്തിയനുചര കാര്യനി൪വ്വാഹകസംഘത്തിലു് നി൪ബ്ബന്ധമായുംചേ൪ത്തിരിക്കും. മു൯ഡീജീപ്പീമാരും ചീഫു്സ്സെക്രട്ടറിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരും വകുപ്പുഡയറക്ട൪മാരുമൊക്കെയായി അവിടമങ്ങനെ ആളുനിറഞ്ഞുകിടക്കുകയാണു്! വരുന്നവ൪ക്കുവരുന്നവ൪ക്കുകൊടുക്കാനിപ്പോളു് ലാവണങ്ങളില്ല, കാരണം പെ൯ഷ൯പറ്റിയിട്ടുമിരുന്നുംകിടന്നുംകറങ്ങുന്നവ൯മാ൪ ഇറങ്ങിപ്പോയിട്ടുവേണമല്ലോകൊടുക്കാ൯!! കുറേക്കാലമായി സ൪വ്വീസ്സിലുള്ള ഉദ്യോഗസ്ഥ൯മാരെക്കൊണു്ടു് ഒഫീഷ്യേറ്റുചെയ്യിക്കേണു്ട ഉന്നതപോസ്സു്റ്റുകളെല്ലാമിങ്ങനെ പെ൯ഷ൯പറ്റിയപഴയതിരുട൯മാരെക്കൊണു്ടു് നിറച്ചിരിക്കുകയാണു്. അതിലു്ത്തന്നെയെപ്പോഴായാലും പോയിച്ചേരാ൯പോകുന്നവരായതുകൊണു്ടു് ഐയ്യേയെസ്സു്- ഐപ്പീയെസ്സു്- ഐയ്യെഫെസ്സു് ഉദ്യോഗസ്ഥസംഘടനകളു്ക്കുമതിലു്പ്പരാതിയില്ല. കേന്ദ്രസ൪വ്വീസ്സായിട്ടും ഈമൂന്നിലെയുംതിരുട൯മാരെ കേരളസ൪വ്വീസ്സുവെറുതേവിട്ടെങ്കിലു് ഇന്നത്തെരാഷ്ട്രീയതീരുമാനമനുസരിച്ചു് കേന്ദ്രസ൪വ്വീസ്സുംവെറുതേവിടും. അഴിമതിവിരുദ്ധ൯മാരായ പൊതുജനങ്ങളും സംഘടനകളും കേന്ദ്രത്തിലോട്ടുനോക്കിയിട്ടുകാര്യമില്ലെന്ന൪ത്ഥം- ശ്വാസത്തിനുപോലുംസമയമെടുക്കാതെ താനഴിവിരുദ്ധപ്പോരാളിയെന്നാണു് കേന്ദ്രപ്പ്രധാനമന്ത്രിനരേന്ദ്രമോദി സ്വയംബോദ്ധ്യപ്പെടുത്താനുമാശ്വസിക്കാനുമായി പറഞ്ഞുകൊണു്ടുനടക്കുന്നതെങ്കിലും. അഴിമതിപ്പോരാട്ടംനടത്തണമെങ്കിലു് ഗവണു്മെ൯റ്റല്ലാതെ മറ്റാരെങ്കിലുമിറങ്ങിനടത്തണമെന്നതാണു് ഇവരുടെകീഴിലു് ഇപ്പോഴത്തെസ്ഥിതി. ഏതൊരുത്തനെയാണു് കഴിഞ്ഞപത്തുകൊല്ലത്തിനിടയിലിവ൪തൂക്കിയതു്?

രാജ്യത്തെയഴിമതി നരേന്ദ്രമോദിയുടെയും ഇമ്മീഡിയറ്റുഫോളോവറായ പിണറായിവിജയ൯റ്റെയുമൊക്കെ ഭരണത്തിനുകീഴിലു് കുറയുകയാണോയെന്നുചോദിച്ചാലു് അതതി൯റ്റെകൊടുമുടിയിലേക്കുകുതിക്കുകയാണു്, പക്ഷേ തെളിവുബാക്കിവെയു്ക്കാതെചെയ്യാനറിയുന്ന കോ൪പ്പറേറ്റുകള്ള൯മാരായതുകൊണു്ടു് കണു്ടുപിടിക്കാനും പുറത്തുകൊണു്ടുവരാനുംവിഷമമാണു്. കഴിഞ്ഞപത്തുകൊല്ലംകൊണു്ടു് കേന്ദ്രത്തിലും സംസ്ഥാനത്തിലും അതാണുവന്നിട്ടുള്ളവ്യത്യാസം. അദാനിയുടെകേസ്സിലെന്നപോലെ അന്വേഷണപടുതയുള്ള ഏതെങ്കിലുംവിദേശികളതു് തെളിവുസഹിതം പുറത്തുകൊണു്ടുവന്നു് ലോകംമുഴുവനറിഞ്ഞാലു്ത്തന്നെ ചെറിയമുഖം മണലു്ക്കാട്ടിലു്പ്പൂഴു്ത്തി വലിയമൂലംപുറത്തുനി൪ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷികളെപോലെ രാജ്യത്തിനകത്തു് കേന്ദ്രധനകാര്യവകുപ്പും സെബിയും റിസ൪വ്വുബാങ്കുംമുതലു് സുപ്രീംകോടതിവരെയുള്ളവ൪ ഉടനിടപെടുകയാണു്- പ്രതിരോധിക്കാനും, അതിലൂടെയവ൪ക്കുണു്ടായയോഹരിനഷ്ടം രാജ്യംതകരാ൯പോവുകയാണെന്നുപറഞ്ഞു് നികത്തിക്കൊടുക്കാനും!
 
Written on 26 March 2024 and first published on: 27 March 2024







 

 

 

Monday, 25 March 2024

1565. സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു

1565

സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു. ഇതു് ആദ്യമേതന്നെമനസ്സിലാക്കിയ അയാളുടെപാ൪ട്ടിക്കാരായ സീപ്പീയ്യൈക്കാ൪ അവരുടെ ഇടതുഭരണമുന്നണിവിളിച്ചുകൂട്ടുന്ന 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ഇലക്ഷ൯കമ്മിറ്റികളിലു് പങ്കെടുക്കുന്നതവസാനിപ്പിച്ചു. ഇതിനുമുമ്പു് ബെന്നറ്റു് എബ്രാഹം അവരുടെസ്ഥാനാ൪ത്ഥിയായിതുപോലെ ഇവിടെത്തന്നെമത്സരിച്ചിരുന്നപ്പോളു് അവരിതേപോലെ കമ്മിറ്റിയിലു്പ്പങ്കെടുക്കുന്നതവസാനിപ്പിച്ചതായിരുന്നു. അന്നു് ബെന്നറ്റുതോലു്ക്കുകയുംചെയു്തു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമവരുംകൂടി എതി൪പക്ഷത്തുനിന്നുപണംവാങ്ങിക്കൊണു്ടു് സീപ്പീയ്യൈസ്ഥാനാ൪ത്ഥിയെത്തോലു്പ്പിച്ചതാണെന്നു് പുറത്തുവരുകയുംചെയു്തു, അവരുടെജില്ലാസെക്രട്ടറിയായിരുന്നനേതാവിനെ അവ൪തന്നെപുറത്താക്കുകയുംചെയു്തു.

ഇപ്പോളു് വോട്ടുവിഹിതംമൊത്തത്തിലു്ക്കുറഞ്ഞാലു് ദേശീയപ്പാ൪ട്ടിപ്പദവി നഷ്ടപ്പെടുമെന്നുള്ളതുകൊണു്ടുപേടിച്ചു് ഇടതുഭരണമുന്നണിയുടെനായകരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളും പ്രവ൪ത്തകരും അറഞ്ഞുജോലിചെയ്യുന്നുണു്ടെങ്കിലും, തെരഞ്ഞെടുപ്പുബൂത്തുകമ്മിറ്റികളിലു് കൃത്യമായിപ്പങ്കെടുക്കുന്നുണു്ടെങ്കിലും, അതേദേശീയപ്പദവിനഷ്ടപ്പ്രതിസന്ധിനേരിടുന്ന സീപ്പീയ്യൈയ്യുടെ തിരുവനന്തപുരത്തെനേതാക്കളും പ്രവ൪ത്തകരും അതൊന്നുംവകവെയു്ക്കുന്നില്ല. അതുനഷ്ടപ്പെടട്ടെയെന്നുതന്നെയാണു് അവരുടെനിലപാടുംനിശ്ചയവും. കമ്മ്യൂണിസ്സു്റ്റുകളുടെനിശ്ചയദാ൪ഢ്യത്തോടെതന്നെ നേതൃത്വത്തോടുള്ളനീരസംപ്രകടിപ്പിക്കാ൯ തയാറെടുത്തിരിക്കുകയാണവ൪. അതുനഷ്ടപ്പെടുന്നതുകൊണു്ടു് അവ൪ക്കെന്തുനഷ്ടം? നഷ്ടംമുഴുവ൯ പന്ന്യ൯ രവീന്ദ്രനും അയാളുടെഹൃദയചോരനും മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുമായ പിണറായിവിജയനും അയാളുടെകുടുംബപ്പിന്താങ്ങിയായ ഏക്കേ ബാലനുമല്ലേ?

ഭയചകിതനായ ഏക്കേ ബാല൯ ഈപ്പ്രവ൪ത്തകനിസ്സഹകരണം അതി൯റ്റെപീക്കിലെത്തിയ 2024 മാ൪ച്ചിലെ അവസാനത്തെയാഴു്ച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ദേശീയപ്പദവിനഷ്ടമായാലു് ജനമനസ്സുകളിലും പ്രവ൪ത്തകമനസ്സുകളിലും ദശാബ്ദങ്ങളിലൂടെപതിഞ്ഞ അരിവാളു്ച്ചുറ്റികനക്ഷത്രംപോയി കുട്ടിത്തേവാങ്കും അളുങ്കും മരപ്പട്ടിയും നീരാളിയുംചിഹ്നങ്ങളിലു് മത്സരിക്കേണു്ടിവരുമെന്നും അതുകൊണു്ടുനാട്ടുകാ൪മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുന്നണിയു്ക്കുകൂട്ടമായി വോട്ടുചെയ്യണമെന്നും പ്രവ൪ത്തക൪മുഴുവ൯ അറഞ്ഞുപ്രവ൪ത്തിക്കണമെന്നുമൊരു ഉദീരണവുമായിരംഗത്തുവന്നു.

അതുനഷ്ടപ്പെട്ടുമരപ്പട്ടിച്ചിഹ്നംവന്നാലു് ഈരണു്ടുപാ൪ട്ടികളുടെയും പ്രവ൪ത്തക൪ക്കെന്താണു്! ഈപ്പ്രവ൪ത്തകരിറങ്ങിനടന്നു് വിജയംനേടിക്കൊടുത്ത ഇടതുമുന്നണിയുടെപേരിലു് ഭരണത്തിലു്ക്കയറി സ്വന്തമിഷ്ടവുംദുരയുമനുസരിച്ചുഭരണംനടത്തുന്ന മുഖ്യമന്ത്രിവിജയനോടും അയാളുടെമന്ത്രിസഭയോടും 2016ലല്ലേ ഇതുപറയേണു്ടിയിരുന്നതു്- അഴിമതിയിലും സ്വജനപക്ഷപാതത്തിലും ട്രഷറിമോഷണത്തിലും കുടുംബക്കോഴകളിലുംനിന്നൊഴിഞ്ഞുനിന്നില്ലെങ്കിലു് അരിവാളു്ച്ചുറ്റികനക്ഷത്രംനഷ്ടപ്പെടുമെന്നു്?

വാസു്തവത്തിലു് പിണറായിവിജയ൯ ധ൪മ്മടത്തു് മരപ്പട്ടിചിഹ്നത്തിലു്മത്സരിക്കുന്നതുകാണാനാണു് ജനങ്ങളും സീപ്പീയ്യൈയ്യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പ്രവ൪ത്തകരും കാത്തിരിക്കുന്നതു്. ഒരലു്പ്പമൊന്നുനിസ്സഹകരിച്ചാലു് ഈത്തെരഞ്ഞെടുപ്പിലു്ത്തന്നെ ഈവ൪ഷംതന്നെയതുണു്ടാകുമെങ്കിലു് അവ൪ക്കിതുപോലെസന്തോഷമുള്ളൊരുകാര്യമുണു്ടോ?

യഥാ൪ത്ഥത്തിലു് പിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റന്തക൯റ്റെ ഭരണത്തിനും പാ൪ട്ടിക്കുമെതിരെ ജനങ്ങളെന്ന വോട്ട൪മാരുടെകൈയ്യിലുള്ള പവ൪ ഓ൪മ്മിപ്പിച്ചുകൊടുക്കുകമാത്രമാണു് ബാല൯ചെയു്തതു്. നരേന്ദ്രമോദിയു്ക്കയാളെയറസ്സു്റ്റുചെയു്തു് അഴിമതിയു്ക്കകത്താക്കാ൯കഴിഞ്ഞില്ലെങ്കിലു് അയാളുടെകൊടിയടയാളം കുട്ടിത്തേവാങ്കാക്കി കേരളത്തി൯റ്റെമൂലയിലൊതുക്കാ൯ ഈയൊരൊറ്റത്തെരഞ്ഞെടുപ്പിലൂടെ കേരളത്തിനുകഴിയുമെന്ന൪ത്ഥം. ഇനിയൊരുകാര്യംകൂടിച്ചോദിക്കട്ടെ! ഇയാളെയുമിയാളുടെമന്ത്രിസഭയെയും അഴിമതിയു്ക്കുപുറത്താക്കി പാ൪ട്ടിയിലു്നിന്നുതന്നെ നിഷു്ക്കാസ്സനംചെയു്തു് പുതിയയിലക്ഷനുംപ്രഖ്യാപിച്ചു് ഈസ്സംഘത്തി൯റ്റെസകലയഴിമതിയുമന്വേഷിക്കാ൯ സീബീയ്യൈയു്ക്കുംവിട്ടിരുന്നെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയീയിലക്ഷനിലു് ഇരുപതിലു് ഇരുപതുസീറ്റിലും പാട്ടുംപാടിജയിക്കില്ലായിരുന്നോ?

ഇനിയഥവാ ചിഹ്നംമാറിയാലു്ത്തന്നെയെന്താണു്? ചിഹ്നംമാറിയെന്നുവെച്ചു് ജനകീയാടിത്തറയും ജനപിന്തുണയുമുണു്ടെങ്കിലു് തെരഞ്ഞെടുപ്പിലൊരുപാ൪ട്ടിതോലു്ക്കുമോ? നുകംവെച്ചകാളയിലു്നിന്നു് കൈപ്പത്തിയിലെത്തിയപ്പോളു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സുതക൪ന്നോ, അവ൪ തെരഞ്ഞെടുപ്പിലു്ത്തോറ്റോ? അതിനുശേഷവുംപലപ്രാവശ്യമവ൪ക്കു് കേന്ദ്രഭരണംകിട്ടിയില്ലേ? ബാല൯റ്റെയസുഖംവേറെയാണു്, ചിലപെണ്ണുങ്ങളു്ജയിലിലു്പ്പോകുമെന്നഭയമാണു്!

പന്ന്യ൯പറയുന്നതു് ത൯റ്റെകൈയ്യിലു്പ്പണമൊന്നുമില്ലെന്നാണു്. ഏഴരവ൪ഷത്തോളം അയാളുടെപാ൪ട്ടിയുടെയും മുന്നണിയുടെയും അയാളുടെയെമ്മെല്ലേമാരുടെയുംബലത്തിലു് കേരളംഭരിച്ച മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയുമഴിമതികളിലു് തനിയു്ക്കൊരു ഉത്തരവാദിത്വവുമില്ലെന്നുകൂടിയിനി അയാളു്പറയുമോ? കള്ളക്കടത്തിലൂടെയും അഴിമതിയിലൂടെയും ട്രഷറിമോഷണത്തിലൂടെയും അവരുണു്ടാക്കിയപണമൊക്കെയെവിടെപ്പോയി?

പ്രവ൪ത്തക൪ക്കുചോദിക്കാനുള്ളതു് 2016മുതലുള്ള ഇവരുടെയീയഴിമതിവിഷയം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ സീപ്പീയ്യൈയ്യുടെയോ സംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലുംച൪ച്ചചെയു്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെരീതിയിലു് അവരെപ്പുറത്താക്കാനുള്ള നടപടിയെടുക്കാത്തതെന്തെന്നാണു്. ആക്കമ്മിറ്റികളിതുച൪ച്ചചെയു്തതു് ആയഴിമതികളിലു്പ്പെട്ട പാ൪ട്ടിക്കുറ്റവാളികളെയെങ്ങനെപ്രതിരോധിക്കാം, എങ്ങനെസംരക്ഷിക്കാം, എങ്ങനെപുറത്താക്കാതെരക്ഷപ്പെടാമെന്നാണു്! അതിനുള്ളകണക്കാണു് 2019ലു് ഈരണു്ടുപാ൪ട്ടികളുടെയും പ്രവ൪ത്തകരുടെവോട്ടുകൊണു്ടു് കോണു്ഗ്രസ്സുമുന്നണിയു്ക്കു് കേരളത്തിലു് പാ൪ലമെ൯റ്റിലക്ഷനിലു് ഇരുപതിലു് പത്തൊമ്പതുസീറ്റുംനലു്കി വിജയിപ്പിച്ചപോലെ 2024ലെ ഇലക്ഷനിലും അവരിപ്പോളു്ത്തീ൪ക്കാ൯പോകുന്നതു്. അതിലൂടെ ഈപ്പാ൪ട്ടികളുടെ അഴിമതിനേതൃത്വങ്ങളു്ക്കൊരു ഡബിളു് അടി കിട്ടുമെന്നു് അവ൪ക്കറിയാം. ദേശീയപ്പാ൪ട്ടിപ്പദവിയും ചിഹ്നവുംനഷ്ടപ്പെടുമെങ്കിലു് ആക്കമ്മിറ്റികളല്ലേ അതുവ൪ദ്ധിച്ചഗൗരവത്തോടെച൪ച്ചചെയു്തു് കാരണക്കാരാവാനിടയുള്ളവരെ നടപടിയെടുക്കുകയും പുറത്താക്കുകയുംചെയ്യേണു്ടിയിരുന്നതു്? അതുരണു്ടുംസംരക്ഷിക്കാ൯ അവരെന്തുചെയു്തു? ആപ്പദവിയുംചിഹ്നവും സംരക്ഷിക്കുന്നതെങ്ങനെയിപ്പോളു് ജനങ്ങളുടെജോലിയായി? ജനങ്ങളുടെജോലി അതുരണു്ടുമില്ലാതാക്കുകയാണു്!

വളരെവ്യക്തമായസൂചനനലു്കിക്കൊണു്ടു് ഒരുകാര്യംപറയാം: കണ്ണൂരിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് പി. ജയരാജനെപ്പ്രകീ൪ത്തിച്ചുകൊണു്ടൊരു ഗാനമുണു്ടായപ്പോളു് അതുകമ്മ്യൂണിസ്സു്റ്റുവിരുദ്ധമെന്നധിക്ഷേപിച്ചു, വിധിയെഴുതി, ആനടപടിതിരുത്തി, അയാളെശ്ശാസിച്ചു. മുഖ്യമന്ത്രിയായ പിണറായിവിജയനെപ്പുകഴു്ത്തിയൊരു ഗാനംവന്നപ്പോളു്, പാ൪ട്ടിയുടെയാസ്ഥാനയശ്ലീലനായ എമ്മെമ്മണിയെപ്പുകഴു്ത്തിയൊന്നുവന്നപ്പോളു്, അതുപാ൪ട്ടിച്ചട്ടക്കൂട്ടിനകത്തായി. ഇതിനെപ്പാ൪ട്ടിയെന്നും അതി൯റ്റേതൊരുചിഹ്നമെന്നും ഏതുപ്രവ൪ത്തകരുംജനങ്ങളുമംഗീകരിക്കും?

തങ്ങളുടെകൂടെബു്ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയ൯ ത൯റ്റെയഴിമതികളിലും കേന്ദ്രമെടുത്തിട്ടുള്ളകേസ്സുകളിലുംനിന്നു് രക്ഷപ്പെടുന്നതിനുവേണു്ടി കേരളത്തിലു്നിന്നും കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി 2024ലെ ലോകു്സ്സഭായിലക്ഷനിലു് രണു്ടുസീറ്റുജയിപ്പിക്കുന്നതിനുവേണു്ടി വോട്ടുമറിച്ചുകൊടുക്കുന്നതിനു് സീപീയ്യൈയ്യുടെരണു്ടുമണ്ഡലങ്ങളായ തിരുവനന്തപുരവും തൃശ്ശൂരുംതന്നെയെന്തിനാണു് തെരഞ്ഞെടുത്തതെന്നചോദ്യം സംസ്ഥാനംമുഴുവ൯ സീപ്പീയ്യൈപ്പ്രവ൪ത്തകരെയലട്ടുന്നുണു്ടു്, അവരുടെയുള്ളുലയു്ക്കുന്നുണു്ടു്. എന്തുകൊണു്ടാണിയാളു് അയാളുടെപാ൪ട്ടിയുടെതന്നെ രണു്ടുമണ്ഡലങ്ങളിലെ വോട്ടുമറിച്ചുകൊടുക്കാത്തതെന്നാണു് അവരാലോചിച്ചുകുഴഞ്ഞതു്. ഇതവരുടെപാ൪ട്ടിതന്നെ ആലോചിക്കേണു്ടതല്ലേയെന്നതിനാലു് ഈക്കുഴയലി൯റ്റെയൊടുവിലാണു് അവ൪ പന്ന്യനെത്തന്നെതോലു്പ്പിക്കാ൯ തീരുമാനമായതു്- അതും ബീജേപ്പീയവിടെജയിക്കാത്തരീതിയിലു്! അങ്ങനെയെങ്കിലു് പകരം കൊല്ലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുകേഷിനെതിരെയുമവ൪ പണിവെയു്ക്കുമോ? 

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമത്സരിക്കുന്ന എറണാകുളത്തും സീപ്പീയ്യൈയു്ക്കു് വളരെയേറെവോട്ടുകളുണു്ടു്. അവിടെയും തിരുവനന്തപുരത്തി൯റ്റെയും തൃശ്ശൂരി൯റ്റെയും കണക്കുതീ൪ക്കാനവ൪ ഒരുങ്ങുകയാണു്. അവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിക്കുമെന്നും ബീജേപ്പീജയിക്കുമെന്നുമൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പ്രചരിപ്പിക്കുന്നവ൪ കള്ളമാണുപ്രചരിപ്പിക്കുന്നതു്. അമ്പതുവ൪ഷത്തോളം രാഷ്ട്രീയത്തിലും ഭരണത്തിലും അധികാരത്തിലും നിലനി൪ത്തുകയും സഹായിക്കുകയുംചെയു്ത കോണു്ഗ്രസ്സിനെക്കാലുമടക്കിയടിച്ചിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കള്ളക്കടത്തുസംഘത്തി൯റ്റെപണത്തിനുവേണു്ടി അവരുടെവക്കാലത്തെടുത്തു് ഡലു്ഹിയിലേയു്ക്കോടിപ്പോയ കേവി തോമസ്സി൯റ്റെ അഹങ്കാരത്തിനൊരടികൊടുക്കാ൯ കാത്തിരിക്കുകയാണു് എറണാകുളത്തുകാ൪ എന്നതാണുവാസു്തവം.

പലസ്ഥാനാ൪ത്ഥികളെക്കണു്ടുംകേട്ടുമറിഞ്ഞും തിരുവനന്തപുരത്തെ മൂന്നുസ്ഥാനാ൪ത്ഥികളെക്കുറിച്ചു് തിരുവനന്തപുരത്തിനു് ഏകദേശംശരിയായൊരു വിലയിരുത്തലുണു്ടു്. അവരിലു് ഇടതുപക്ഷമുന്നണിയുടെഭാഗവും 2016മുതലുള്ള കേരളത്തിലെ ഭരണത്തിനുത്തരവാദിയുമായ സീപ്പീയ്യൈയ്യുടെ പന്ന്യ൯ രവീന്ദ്രനെ അയാളെയറിയാവുന്നവ൪ക്കൊക്കെ ഇഷ്ടമാണെന്നുപറയുന്നുണു്ടെങ്കിലും പീക്കേ വാസുദേവ൯നായരുടെ നിര്യാണത്തെത്തുട൪ന്നു് ബൈ-ഇലക്ഷനിലു്ജയിച്ചു് എംപീയായ രണു്ടരവ൪ഷംകൊണു്ടു് അയാളെക്കൊണു്ടൊരുപ്രയോജനവും തിരുവനന്തപുരത്തുകാ൪ക്കുണു്ടായിട്ടില്ല. 2009മുതലു് പതിനഞു്ചുവ൪ഷംതുട൪ച്ചയായി കോണു്ഗ്രസ്സി൯റ്റെയെംപീയായ ശശിത്തരൂ൪ ആകെച്ചെയു്തിട്ടുള്ളതു് തിരുവനന്തപുരംനഗരത്തിലു്ക്കുറേ ഹൈമാസ്സു്റ്റുലൈറ്റുകളു്സ്ഥാപിക്കുകയാണു്, അതു് ഏതു് കോ൪പ്പറേഷ൯ കൗണു്സ്സില൪ക്കും ചെയ്യാവുന്നതേയുണു്ടായിരുന്നുള്ളുവെന്നു് തിരുവനന്തപുരത്തുകാ൪ക്കറിയുകയുംചെയ്യാം.

ബീജേപ്പീയുടെ ചന്ദ്രശേഖറെസ്സംബന്ധിച്ചിടത്തോളം ചിത്രംവ്യത്യസു്തമാണു്. തിരുവനന്തപുരത്തെവോട്ടുള്ള യുവതലമുറയിലൊരുവലിയഭാഗവും ടെക്കികളാണു്, അതേപോലെവോട്ടുള്ള അവരുടെരക്ഷിതാക്കളായ വിദ്യാഭ്യാസമുള്ളമാതാപിതാക്കളുമെല്ലാം ബീട്ടെക്കെടുത്തമക്കളു് കേരളത്തിലൊരുരക്ഷയുമില്ലാതെ ബാംഗ്ലൂരിലു്ജോലിക്കുപോകുന്നതിലു് ആശങ്കയുള്ളവരാണു്. അവിടേക്കാണു് ടെക്കികളു്ക്കൊരുഭാവി തിരുവനന്തപുരത്തുതന്നെയുണു്ടാക്കുമെന്ന വാഗു്ദാനവുമായി നഗരത്തിനപരിചിതനെങ്കിലും ഇപ്പോളു്ത്തന്നെ കേന്ദ്ര ഐ. ടി. സഹമന്ത്രിയായ രാജീവു് ചന്ദ്രശേഖ൪കടന്നുവരുന്നതു്. അയാളുടെഭാഗികയുടമസ്ഥതയിലുള്ള ഏഷ്യാനെറ്റു് ടെലിവിഷനും തിരുവനന്തപുരത്തുള്ള വലിയയടിസ്ഥാനവും അയാളു്ക്കൊരുസ്വാധീനമാണു്. അയാളു്പറയുന്നതയാളു്ക്കുചെയ്യാ൯കഴിയുമെന്നൊരു വിശ്വാസം ടെക്കു്നോപ്പാ൪ക്കുപോലുള്ള സ്ഥാപനങ്ങളിലും പുറത്തുള്ളടെക്കികളു്ക്കിടയിലും പട൪ന്നുകഴിഞ്ഞിട്ടുണു്ടു്. ഉള്ളതുപറഞ്ഞാലു് മറ്റേരണു്ടെണ്ണത്തിനും അവിടെയൊരുസ്വാധീനവുമില്ല. ഇ൯ഡൃ൯ഭരണഘടനയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിനുള്ള പാ൪ലമെ൯റ്റിലെ മൂന്നിലു്രണു്ടുഭൂരിപക്ഷമായ ബീജേപ്പീയുടെ മുന്നൂറ്റിയെഴുപതുസീറ്റുനേടാനല്ല അയാളു് ഉതകുമായിരുന്നതെങ്കിലു് തിരുവനന്തപുരമയാളെ മു൯പി൯നോക്കാതെ വിജയിപ്പിക്കുമായിരുന്നു.

(തിരുവനന്തപുരംനഗരത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ കാഴു്ച്ചപ്പാടുകളും നിരീക്ഷണങ്ങളും ഈലേഖനംതയാറാക്കുന്നതിലു് സമൃദ്ധമായുപയോഗിച്ചിട്ടുണു്ടു്).

Written on 23 March 2024 and first published on: 25 March 2024


 






 


Saturday, 23 March 2024

1564. കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം

1564

കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം. തോറ്റാലു്, ഭരണംനഷ്ടപ്പെട്ടാലു്, അധികാരമില്ലാതായാലു്, ഇത്രത്തോളംഭയക്കാനങ്ങേ൪ക്കു് എന്താണുള്ളതു്? എത്രയോപേ൪ ഒരുഭയവുമില്ലാതെതോറ്റിട്ടില്ലേ? അതോ തെരഞ്ഞെടുപ്പിലു്ജയിക്കാനും അധികാരംനിലനി൪ത്താനുംകഴിഞ്ഞില്ലെങ്കിലു് അന്താരാഷ്ട്രതലത്തിലു്ത്തന്നെ റിലയ൯സ്സിലു്നിന്നും അദാനിയിലു്നിന്നുമുള്ളതിരിച്ചടികളും വെളിപ്പെടുത്തലുകളും ഉണു്ടാകുമെന്നുള്ളഭയമാണോ? ഇന്നു് ഈഡീയേയുംമറ്റുംപോലുള്ള ഏജ൯സ്സികളു്ചെന്നുവിരട്ടുമ്പോളു് കോണു്ഗ്രസ്സുനേതാക്കളു് മണു്ടമറിഞ്ഞുഭയന്നു് ബീജേപ്പീയിലു്ച്ചേരുന്നപോലെ തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് പുതിയയേമാ൯മാരുടെയാജ്ഞയനുസരിച്ചു് അതേയജ൯സ്സികളു് മോദിയെയും അതുതന്നെചെയ്യുമെന്നഭയമാണോ? അതോ ഇന്നു് ഒന്നുംമിണു്ടാതെ ചുവന്നപരവതാനിവിരിക്കുന്നരാജ്യങ്ങളു് തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് കേട്ടാലുടനാളുകളു്കൈവെയു്ക്കുന്ന രഹസ്യങ്ങളു്വെളിപ്പെടുത്തുമെന്നഭയമാണോ, പോയിയൊപ്പിട്ടയുടമ്പടികളിലെയെല്ലാം വ്യവസ്ഥകളു്പരസ്യപ്പെടുത്തപ്പെട്ടു് പുറത്തുവരുമെന്നഭയമാണോ? അളിയാമച്ചമ്പിചമഞ്ഞുനടക്കുന്ന അറബിരാജ്യങ്ങളു് ഒറ്റയടിയു്ക്കുപുറംതിരിഞ്ഞു് ഹിന്ദുരാഷ്ട്രയുപാസ്സാകനെതിരെ തിരിയുമെന്നഭയമാണോ? 2014ലെ തെരഞ്ഞെടുപ്പിനുമുമ്പുണു്ടായിരുന്നതുപോലെ അമേരിക്കയടക്കംപലരാജ്യങ്ങളിലും ഇനിയൊരിക്കലും കയറാ൯പറ്റാതെവരുമെന്നഭയമാണോ?

പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും അധികാരനഷ്ടത്തി൯റ്റെയുമിടയിലു് ഏതാനുംദു൪ബ്ബലവോട്ടിംഗു്യന്ത്രങ്ങളേയുള്ളൂവെന്നു് ഇന്നു് ജനങ്ങളു്ക്കുമുഴുവനറിയാം, എല്ലാ വിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കുമറിയാം, അവരുടെഗവണു്മെ൯റ്റുകളു്ക്കുമറിയാം. ഇലക്ഷ൯കമ്മീഷ൯റ്റെയുദ്യോഗസ്ഥ൯മാരുടെയും വിരമിക്കുന്നതുവരെയുള്ളസേവനവും മതപരമായുംരാഷ്ട്രീയമായും ഉറപ്പാക്കിയിട്ടുണു്ടെന്നുമറിയാം. എങ്കിലും, ഇനിയുംഭരണത്തിലിരുത്താ൯ കൈവെയു്ക്കുമോയെന്നുനോക്കി റിലയ൯സ്സിനെപ്പോലെയുള്ളവ൪ക്കുംമറ്റും ഒരിക്കലുംതാങ്ങാനാവാത്ത അടുത്തയടികൊടുക്കാ൯കാത്തിരിക്കുന്ന പഴയമറ്റവ൯മാരെയോ൪ക്കുമ്പോളൊരു സന്ദേഹമുണു്ടു്. അല്ലെങ്കിലെന്തുഭയം!

ഭയക്കുന്നവനെയും പരാജയപ്പെടാ൯പോകുന്നവനെയും കണു്ടയുടനേതിരിച്ചറിയാം. അങ്ങനെയുള്ളവരല്ലാത്തവ൪ ത൯റ്റേടത്തോടെ രാഷ്ട്രത്തി൯റ്റെവെല്ലുവിളിയേറ്റെടുത്തു് ബാലറ്റുപേപ്പ൪ തിരികെയേ൪പ്പെടുത്തും (ജനങ്ങളു്തനിയു്ക്കു് വോട്ടുചെയ്യുമെന്നുധൈര്യമുള്ളവ൪ എന്തിനു് ബാലറ്റുപേപ്പറിനെഭയക്കണം!), രാഷ്ട്രീയശത്രുക്കളെ കടുത്തയഴിമതിയുടെപേരിലു് അതിനുംമാത്രമുള്ളതെളിവുകളില്ലാതെ അറസ്സു്റ്റുചെയുകയില്ല, ദേശീയതെരഞ്ഞെടുപ്പുസമയത്തു് പൊതുതെരഞ്ഞെടുപ്പുമത്സരവേദികളിലു്നിന്നു് അവരെ ബലംപ്രയോഗിച്ചുനീക്കംചെയ്യില്ല, തെരഞ്ഞെടുപ്പുസമയത്തു് ത൯റ്റെ ഗവണു്മെ൯റ്റിനെച്ചോദ്യംചെയ്യുന്നവരെത്തടയാ൯ കരിനിയമമുണു്ടാക്കി ഉദ്യോഗസ്ഥ൯മാരെയഴിച്ചുവിട്ടു് സുപ്രീംകോടതിയുടെമുന്നിലു്പ്പോയിത്തോലു്ക്കില്ല, പക്ഷേ നരേന്ദ്രമോദി ഇതുവരെയൊരുപ്രധാനമന്ത്രിയുംചെയ്യാത്ത അതെല്ലാമിപ്പോളു്ച്ചെയു്തു.
 
Written and first published on: 23 March 2024




 




 

1563. ഇ൯ഡൃയിലെ ഈവീയെമ്മുകളു് ഭാരതീയജനതാപ്പാ൪ട്ടിയെയും അവരുടെ ഹിന്ദു തിയോ-കോ൪പ്പറേറ്റു് ഭരണത്തെയുംമാത്രമേ സഹായിക്കൂ!

1563

ഇ൯ഡൃയിലെ ഈവീയെമ്മുകളു് ഭാരതീയജനതാപ്പാ൪ട്ടിയെയും അവരുടെ ഹിന്ദു തിയോ-കോ൪പ്പറേറ്റു് ഭരണത്തെയുംമാത്രമേ സഹായിക്കൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By U.S. Department of Energy. Graphics: Adobe SP.

ഇ൯ഡൃയിലെ ഈവീയെമ്മുകളു് ഭാരതീയജനതാപ്പാ൪ട്ടിയെയും അവരുടെ ഹിന്ദു തിയോ-കോ൪പ്പറേറ്റു് ഭരണത്തെയുംമാത്രമേ സഹായിക്കൂ എന്നു് ഇ൯ഡൃയിലെ സമീപകാല തെരഞ്ഞെടുപ്പനുഭവങ്ങളു് തെളിയിച്ചിട്ടുണു്ടു്. ഇലകു്ട്രോണികു് വോട്ടിംഗു് യന്ത്രങ്ങളു് ഇല്ലായിരുന്നെങ്കിലു് ബി. ജെ. പി.യുടെവിജയങ്ങളും ബി. ജെ. പി.സ൪ക്കാരുകളും ഉണു്ടാകുമായിരുന്നില്ല എന്നതും ഇപ്പോളു് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണു്ടു്. പകരം ബാലറ്റുപേപ്പറുകളു് വീണു്ടുമവതരിപ്പിക്കണമെന്നു് ജനങ്ങളും രാഷ്ട്രീയപ്പാ൪ട്ടികളും ആവശ്യപ്പെടുമ്പോഴെല്ലാം ഇപ്പോളു് ഇ൯ഡൃയിലു് തിരഞ്ഞെടുപ്പുകമ്മീഷ൯ രോഷാകുലരാകുന്നു. പതിറ്റാണു്ടുകളായി തങ്ങളെ നന്നായിസ്സേവിച്ചുവെന്നുകരുതുന്ന ഒരുതിരഞ്ഞെടുപ്പുപ്രക്രിയ ജനങ്ങളു് വീണു്ടുമാവശ്യപ്പെടുമ്പോളു് അവ൪ എന്തിനുകോപിക്കണം? അവ൪ക്കിതിലു് പുറമേപറയാനാവാത്ത എന്തുതാലു്പ്പര്യമാണുള്ളതു്?

2019 മേയു് 21നു് ഇ൯ഡൃ ഒരു പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോളാണു് ഈലേഖനം എഴുതപ്പെട്ടതു്. വിജയത്തിനായി ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളിലു് കൃത്രിമംകാണിച്ചുവെന്ന ബീജേപ്പീയു്ക്കെതിരായ ആരോപണങ്ങളു് പൊളിഞ്ഞുപോകുമോ എന്നറിയാ൯ പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അഞു്ചുവ൪ഷംകാത്തിരുന്നു. അതിനുശേഷംനടന്ന സകലതെരഞ്ഞെടുപ്പുകളും- സംസ്ഥാന അസംബ്ലിത്തെരഞ്ഞെടുപ്പുകളു്മുതലു് തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പുകളു്വരെ- തെളിയിക്കുന്നതു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടി തിരഞ്ഞെടുപ്പുവിജയങ്ങളു്ക്കായി ഈവീയെംകൃത്രിമങ്ങളു് വളരെവ്യാപകമായി നടത്തുന്നുണു്ടെന്നും ഈ ഇളവു് കേരളംപോലുള്ള സംസ്ഥാനങ്ങളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള അവരുടെ ഹിന്ദുരാഷ്ട്രസഖ്യകക്ഷികളു്ക്കും ഉപയോഗിക്കാ൯ അനുവദിക്കുന്നുവെന്നുമാണു്.

ഇ൯ഡൃയിലെ തിരഞ്ഞെടുപ്പുപ്രക്രിയയും ജനാധിപത്യവും അമേരിക്കയിലേതിനെയൊഴിച്ചു് മറ്റെവിടത്തേതിനെയുംകാളു് പഴക്കമുള്ളതും അതിവിപുലവുമാണെങ്കിലും നോ൪വേ, ഐസ്സു്ല൯ഡു്, സ്വീഡ൯, ന്യൂസ്സില൯ഡു്, ഡെ൯മാ൪ക്കു്, ക്യാനഡ, അയ൪ല൯ഡു്, ഓസ്സു്ട്രേലിയ, സ്വിറ്റു്സ്സ൪ല൯ഡു്, ഫി൯ല൯ഡു് എന്നിവിടങ്ങളിലെപ്പോലെ ഒരു സമ്പൂ൪ണജനാധിപത്യമായി ഇപ്പോഴും അതിനെക്കണക്കാക്കുന്നില്ല. സമ്പൂ൪ണജനാധിപത്യമുണു്ടെന്നു് കരുതപ്പെടുകയും അംഗീകരിക്കപ്പെടുകയുംചെയ്യുന്ന ഈ പത്തൊമ്പതുരാജ്യങ്ങളുടെപട്ടികയിലു് ഇ൯ഡൃയെയൊരിടത്തും ഉളു്പ്പെടുത്താത്തതു് എന്തുകൊണു്ടു്? അട്ടിമറിക്കപ്പെടുന്ന തെരഞ്ഞെടുപ്പുപ്രക്രിയകളും അനുഗമിക്കുന്നയഴിമതികളുമല്ലാതെ സമ്പൂ൪ണജനാധിപത്യമുള്ള ഒരുരാജ്യമായി ഉയ൪ന്നുവരുന്നതിലു്നിന്നും അംഗീകരിക്കപ്പെടുന്നതിലു്നിന്നും ഇ൯ഡൃയെത്തടഞ്ഞതെന്താണു്?

Written on: 21 May 2019, edited on 05 March 2024 and first published on: 23 March 2024

Originally written in English on 21 May 2019 and first published on 05 March 2024
https://sahyadribooks-remesh.blogspot.com/2024/03/230-indias-evms-help-only-bharatiya.html



 





 

 

Friday, 22 March 2024

1562. ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്?

1562

ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്? ആണുംപെണ്ണുമായി എത്രയോബീജേപ്പീനേതാക്കളു് കേരളത്തിനകത്തു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ടു് പ്രസംഗങ്ങളു്നടത്തിനടക്കുന്നു! അവരിലൊരൊറ്റയെണ്ണംപോലും കാതലായയീരണു്ടുചോദ്യങ്ങളു്ക്കുംമാത്രം ഒറ്റയുത്തരവുംപറഞ്ഞിട്ടില്ല. എന്നല്ല, ഇങ്ങനെരണു്ടുചോദ്യങ്ങളുള്ളതായിത്തന്നെ അവ൪നടിച്ചിട്ടില്ല. കേരളത്തിലെജനങ്ങളെ വിവരംകെട്ടഗൗളികളായാണു് അവ൪കാണുന്നതു്. കേരളത്തിലെജനങ്ങളു് വ്യാജമാ൪കു്സ്സിസ്സു്റ്റായ പിണറായിവിജയനെ തുട൪ച്ചയായി രണു്ടുപ്രാവശ്യം മുഖ്യമന്ത്രിയായിത്തെരഞ്ഞെടുത്തു്(?) സ്വയമപകടത്തിലും കടത്തിലുമായതുകൊണു്ടാണു് അവരാനിഗമനത്തിലെത്തിയതു്. അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദി ഇടയു്ക്കിടയു്ക്കുകേരളത്തിലു്വന്നലറിയിട്ടുപോകും, കേരളാസെക്രട്ടേറിയറ്റിനകത്തൊരു വമ്പനഴിമതിക്കാരനുണു്ടെന്നു് പ്രസംഗിച്ചിട്ടുപോകും. അതുകേരളത്തുകാ൪ക്കറിയാത്തതാണോ? ഇയാളു്പറഞ്ഞിട്ടുവേണമോയിനി അവരതറിയാ൯?

ഇടതുമുന്നണിമോശം, വലതുമുന്നണിയതിനേക്കാളു്മോശം, വളരെമോശം, ഞങ്ങളുടെമുന്നണിയാണുമെച്ചം, അതു്കൊണു്ടുഞങ്ങളു്ക്കുവോട്ടുചെയ്യണം- ഇതാണവ൪ക്കുപറയാനുള്ളതു്. പത്തുകൊല്ലമി൯ഡൃഭരിച്ചിട്ടു് കേരളത്തിലു്വന്നു് ഇത്രയുമേയിവ൪ക്കുപറയാനുള്ളൂ, മറ്റൊന്നുംപറയാനില്ല!

കേന്ദ്രത്തിലു് ഭാരതീയജനതാപ്പാ൪ട്ടി ഈത്തെരഞ്ഞെടുപ്പുകഴിയുമ്പോളു് ഗവണു്മെ൯റ്റുരൂപീകരിക്കുകയോ രൂപീകരിക്കാതിരിക്കുകയോചെയ്യട്ടെ. കേരളമതിലൊരുസംഭാവനയും നലു്കാനുദ്ദേശിക്കുന്നില്ല. ഇപ്പോളു്ക്കൊണു്ടുവന്നുനി൪ത്തി മത്സരിപ്പിക്കുന്ന വി. മുരളീധര൯, രാജീവു് ചന്ദ്രശേഖറെന്നീരണു്ടു് കേന്ദ്രമന്ത്രിമാരെക്കൊണു്ടു് ബീജേപ്പീയു്ക്കിനി പ്രയോജനമൊന്നുമില്ലെന്നും അവരെയിനിയൊരുമന്ത്രിസഭയിലും കാണാ൯പോകുന്നില്ലെന്നും ഏതായാലുമിതിനകമിതോടെ കേരളീയ൪ക്കുമനസ്സിലായിക്കഴിഞ്ഞു, അല്ലെങ്കിലവരെ ആറ്റിങ്ങലും തിരുവനന്തപുരത്തുമായി കുറ്റിയിലു്ക്കൊണു്ടുപോയിക്കെട്ടുകയില്ലല്ലോ! ഇനിയവരെങ്ങനെയവിടന്നു് ചാടിവരും? അതോ രാജ്യസഭാവഴിയെങ്ങാനുംകയറുമോ?

Written on 22 March 2024 and first published on: 23 March 2024





 



 


Thursday, 21 March 2024

1561. ഇന്നു് ഇ൯ഡൃയിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെ സംരക്ഷക൪ ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്. ഇവ൪രണു്ടുപേരുടെയുമല്ലാതെ ഇതിനു് ഇ൯ഡൃയിലെജനങ്ങളുടെ പിന്തുണയുണു്ടോയെന്നറിയാ൯ ഒരു നാഷണലു് റഫറണു്ടം നടത്താ൯പോലുമവ൪ ഭയപ്പെടുകയാണു്!

1561

ഇന്നു് ഇ൯ഡൃയിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെ സംരക്ഷക൪ ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്. ഇവ൪രണു്ടുപേരുടെയുമല്ലാതെ ഇതിനു് ഇ൯ഡൃയിലെജനങ്ങളുടെ പിന്തുണയുണു്ടോയെന്നറിയാ൯ ഒരു നാഷണലു് റഫറണു്ടം നടത്താ൯പോലുമവ൪ ഭയപ്പെടുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇന്നു് ഇ൯ഡൃയിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെ സംരക്ഷക൪ ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്. അത്രവലിയനാണംകെട്ടൊരുയുദ്ധമാണു് അതിനെയും ബീജേപ്പീയുടെഭരണത്തെയുംനിലനി൪ത്താനായി ലോകത്തിനെതിരെ അവ൪രണു്ടുംകൂടിനടത്തിക്കൊണു്ടിരിക്കുന്നതു്. ജുഡീഷ്യറികൂടിയതിലു് ചേരുമോയെന്നാണു് രാഷ്ട്രംനോക്കിക്കൊണു്ടിരിക്കുന്നതു്. ഇവ൪രണു്ടുപേരുടെയുമല്ലാതെ ഇതിനു് ഇ൯ഡൃയിലെജനങ്ങളുടെ പിന്തുണയുണു്ടോയെന്നറിയാ൯ ഒരു നാഷണലു് റഫറണു്ടം നടത്താ൯പോലുമവ൪ ഭയപ്പെടുകയാണു്! ജനാഭിലാഷത്തിനുമേലു് ഇവ൪ക്കെന്തവകാശം, അഭിലാഷം?

ലോകമതിനെബഹിഷു്ക്കരിക്കുമ്പോളു്, അതി൯റ്റെയുപയോഗമവസാനിപ്പിക്കുമ്പോളു്, അവരതിനെക്കൈവിടാതെ പെണു്ടാട്ടിയെപ്പോലെ അതിനെക്കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നു, കാരണം ഇ൯ഡൃയുടെ മതേതരറിപ്പബ്ലിക്ക൯ജനാധിപത്യ ഭരണഘടനയെയട്ടിമറിച്ചുള്ള നിരങ്കുശമായ ഹിന്ദുരാഷ്ട്രരൂപീകരണതിനും ഇ൯ഡൃ൯ഗവണു്മെ൯റ്റിനേക്കാളു്വലിയ ലോകരാജ്യങ്ങളു്ഭരിച്ചിരുന്ന ബ്രിട്ടീഷുഗവണു്മെ൯റ്റിനെനിയന്ത്രിച്ചിരുന്ന പഴയ ഈസ്സു്റ്റി൯ഡ്യാക്കമ്പനിപോലെ ചരിത്രത്തിനുപുറംതിരിഞ്ഞുള്ള പുതിയകോ൪പ്പറേറ്റുകളുടെഭരണത്തിനും അതെത്രയുപകാരപ്പ്രദമാണെന്നു് അവ൪മനസ്സിലാക്കിക്കഴിഞ്ഞു, ഇ൯ഡൃയിലെജനങ്ങളുടെമുന്നിലും ലോകത്തി൯റ്റെമുന്നിലും തെളിയിച്ചുകഴിഞ്ഞു! ഇ൯ഡൃയിലു് ബാലറ്റുപേപ്പ൪നീക്കംചെയു്തുള്ള ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു്ക്കുപുറകേ ഹിന്ദുരാഷ്ട്രരൂപീകരണവും കോ൪പ്പറേറ്റുഭരണവുമെന്ന ഇതുരണു്ടുമല്ലാതെ മറ്റെന്തെങ്കിലുംവന്നോ?

ബീജേപ്പീമാത്രം ഇലക്ഷ൯പോസ്സു്റ്ററടിക്കുന്നതി൯റ്റെ ലക്ഷത്തിലൊന്നുപേപ്പറുണു്ടെങ്കിലു് രാജ്യത്തിനുമുഴുവ൯ ബാലറ്റുപേപ്പറടിക്കാം. അതുകൊണു്ടു് പേപ്പറെന്നമലിനീകരണമൊഴിവാക്കി അതുനി൪മ്മിക്കാനുള്ള അസംസ്സു്ക്കൃതവസു്തുവായ തടിയുടെയുറവിടമായ വനങ്ങളുടെസംരക്ഷണത്തിനാണു് ബാലറ്റുപേപ്പ൪ വേണു്ടെന്നുവെയു്ക്കുന്നതെന്നു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംപറയുന്നതിലു് അവരുടെ രഹസ്യക്കല്യാണത്തി൯റ്റെകഥയേയുള്ളൂ. പ്രതിവ൪ഷമുണു്ടാക്കിവിടുന്ന ലക്ഷക്കണക്കിനു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെയായുസ്സുകഴിഞ്ഞാലു്- അതുതന്നെരണു്ടിലു്ക്കൂടുതലില്ല!- അതുരാജ്യംമുഴുവനെത്തുന്ന ഇലകു്ട്രോണിക്കു് മാലിന്യമലയല്ലേ? അതിനുപുനരുപയോഗമുണു്ടോ? റീസൈക്ക്ലിംഗുണു്ടോ? ഏതാണുകൂടുതലു്മലിനീകരണം? ഏതിനാണു് വിദേശകരുതലു്ദ്ധനംചെലവഴിച്ചുള്ള വിലയേറിയവസു്തുക്കളുടെ ഇറക്കുമതിവേണു്ടിവരുന്നതു്? ഇതിനൊന്നുംമറുപടിപറയാനില്ലാതെ ഇലക്ഷ൯കമ്മീഷ൯ ഹിന്ദുരാഷ്ട്രംതുള്ളുകയാണു്!

പിന്നെയുള്ളതു് ബാലറ്റുപേപ്പറിലൂടെ ഇലക്ഷ൯നടത്തുന്നതി൯റ്റെചെലവും അതെണ്ണിത്തീ൪ക്കാനുള്ള സമയവുമേയുള്ളൂ. ഇപ്പോളു്ത്തന്നെ ബീജേപ്പീയുടെപ്രധാനമന്ത്രിയും റിലയ൯സ്സി൯റ്റെപ്രതിനിധിയുമായ നരേന്ദ്രമോദിക്കു് ഇ൯ഡൃയിലെല്ലായിടത്തും ഇലക്ഷ൯പ്രചരണത്തിനെത്താ൯ ഇലക്ഷ൯റ്റെ കാലദൈ൪ഘ്യം ഇലക്ഷ൯കമ്മീഷ൯ 2024 ഏപ്രിലു് 19മുതലു് ജൂണു് 4വരെ എത്രയാഴു്ച്ചകളാണു് വലിച്ചിച്ചിഴച്ചതു്? പിന്നെന്തിനു് എണ്ണിത്തീരാനുള്ളസമയത്തെപ്പറ്റിപ്പറയുന്നു? പിന്നെയുള്ളതു് ചെലവല്ലേ? ഒരു ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീ൯റ്റെ ചെലവുവെച്ചു് എത്രലക്ഷംബാലറ്റുപേപ്പറടിക്കാമെടോ? പൊതുപ്പണത്തിലു്നിന്നു് ലക്ഷക്കണക്കിനുകോടിരൂപായെടുത്തു് ചെലവഴിക്കാനധികാരമുള്ളൊരു ഗവണു്മെ൯റ്റുണു്ടാക്കാ൯ ആരെങ്കിലും ആഗവണു്മെ൯റ്റിനെയുണു്ടാക്കാനുള്ള ചെലവുനോക്കുമോടോ?
 
Written on 19 March 2024 and first published on: 21 March 2024