Saturday, 23 March 2024

1564. കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം

1564

കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേന്ദ്രപ്പ്രധാനമന്ത്രി തെരഞ്ഞെടുപ്പുതോലു്വിയുടെയും ഭരണനഷ്ടത്തി൯റ്റെയുംഭയംകൊണു്ടു് വെട്ടിവിറയു്ക്കുകയാണെന്നു് ഡലു്ഹിയിലെയും മറ്റുപലയിടത്തെയും പ്രതിപക്ഷമുഖ്യമന്ത്രിമാരുടെ അറസ്സു്റ്റിലു്നിന്നുമനസ്സിലാക്കാം. തോറ്റാലു്, ഭരണംനഷ്ടപ്പെട്ടാലു്, അധികാരമില്ലാതായാലു്, ഇത്രത്തോളംഭയക്കാനങ്ങേ൪ക്കു് എന്താണുള്ളതു്? എത്രയോപേ൪ ഒരുഭയവുമില്ലാതെതോറ്റിട്ടില്ലേ? അതോ തെരഞ്ഞെടുപ്പിലു്ജയിക്കാനും അധികാരംനിലനി൪ത്താനുംകഴിഞ്ഞില്ലെങ്കിലു് അന്താരാഷ്ട്രതലത്തിലു്ത്തന്നെ റിലയ൯സ്സിലു്നിന്നും അദാനിയിലു്നിന്നുമുള്ളതിരിച്ചടികളും വെളിപ്പെടുത്തലുകളും ഉണു്ടാകുമെന്നുള്ളഭയമാണോ? ഇന്നു് ഈഡീയേയുംമറ്റുംപോലുള്ള ഏജ൯സ്സികളു്ചെന്നുവിരട്ടുമ്പോളു് കോണു്ഗ്രസ്സുനേതാക്കളു് മണു്ടമറിഞ്ഞുഭയന്നു് ബീജേപ്പീയിലു്ച്ചേരുന്നപോലെ തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് പുതിയയേമാ൯മാരുടെയാജ്ഞയനുസരിച്ചു് അതേയജ൯സ്സികളു് മോദിയെയും അതുതന്നെചെയ്യുമെന്നഭയമാണോ? അതോ ഇന്നു് ഒന്നുംമിണു്ടാതെ ചുവന്നപരവതാനിവിരിക്കുന്നരാജ്യങ്ങളു് തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് കേട്ടാലുടനാളുകളു്കൈവെയു്ക്കുന്ന രഹസ്യങ്ങളു്വെളിപ്പെടുത്തുമെന്നഭയമാണോ, പോയിയൊപ്പിട്ടയുടമ്പടികളിലെയെല്ലാം വ്യവസ്ഥകളു്പരസ്യപ്പെടുത്തപ്പെട്ടു് പുറത്തുവരുമെന്നഭയമാണോ? അളിയാമച്ചമ്പിചമഞ്ഞുനടക്കുന്ന അറബിരാജ്യങ്ങളു് ഒറ്റയടിയു്ക്കുപുറംതിരിഞ്ഞു് ഹിന്ദുരാഷ്ട്രയുപാസ്സാകനെതിരെ തിരിയുമെന്നഭയമാണോ? 2014ലെ തെരഞ്ഞെടുപ്പിനുമുമ്പുണു്ടായിരുന്നതുപോലെ അമേരിക്കയടക്കംപലരാജ്യങ്ങളിലും ഇനിയൊരിക്കലും കയറാ൯പറ്റാതെവരുമെന്നഭയമാണോ?

പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും അധികാരനഷ്ടത്തി൯റ്റെയുമിടയിലു് ഏതാനുംദു൪ബ്ബലവോട്ടിംഗു്യന്ത്രങ്ങളേയുള്ളൂവെന്നു് ഇന്നു് ജനങ്ങളു്ക്കുമുഴുവനറിയാം, എല്ലാ വിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കുമറിയാം, അവരുടെഗവണു്മെ൯റ്റുകളു്ക്കുമറിയാം. ഇലക്ഷ൯കമ്മീഷ൯റ്റെയുദ്യോഗസ്ഥ൯മാരുടെയും വിരമിക്കുന്നതുവരെയുള്ളസേവനവും മതപരമായുംരാഷ്ട്രീയമായും ഉറപ്പാക്കിയിട്ടുണു്ടെന്നുമറിയാം. എങ്കിലും, ഇനിയുംഭരണത്തിലിരുത്താ൯ കൈവെയു്ക്കുമോയെന്നുനോക്കി റിലയ൯സ്സിനെപ്പോലെയുള്ളവ൪ക്കുംമറ്റും ഒരിക്കലുംതാങ്ങാനാവാത്ത അടുത്തയടികൊടുക്കാ൯കാത്തിരിക്കുന്ന പഴയമറ്റവ൯മാരെയോ൪ക്കുമ്പോളൊരു സന്ദേഹമുണു്ടു്. അല്ലെങ്കിലെന്തുഭയം!

ഭയക്കുന്നവനെയും പരാജയപ്പെടാ൯പോകുന്നവനെയും കണു്ടയുടനേതിരിച്ചറിയാം. അങ്ങനെയുള്ളവരല്ലാത്തവ൪ ത൯റ്റേടത്തോടെ രാഷ്ട്രത്തി൯റ്റെവെല്ലുവിളിയേറ്റെടുത്തു് ബാലറ്റുപേപ്പ൪ തിരികെയേ൪പ്പെടുത്തും (ജനങ്ങളു്തനിയു്ക്കു് വോട്ടുചെയ്യുമെന്നുധൈര്യമുള്ളവ൪ എന്തിനു് ബാലറ്റുപേപ്പറിനെഭയക്കണം!), രാഷ്ട്രീയശത്രുക്കളെ കടുത്തയഴിമതിയുടെപേരിലു് അതിനുംമാത്രമുള്ളതെളിവുകളില്ലാതെ അറസ്സു്റ്റുചെയുകയില്ല, ദേശീയതെരഞ്ഞെടുപ്പുസമയത്തു് പൊതുതെരഞ്ഞെടുപ്പുമത്സരവേദികളിലു്നിന്നു് അവരെ ബലംപ്രയോഗിച്ചുനീക്കംചെയ്യില്ല, തെരഞ്ഞെടുപ്പുസമയത്തു് ത൯റ്റെ ഗവണു്മെ൯റ്റിനെച്ചോദ്യംചെയ്യുന്നവരെത്തടയാ൯ കരിനിയമമുണു്ടാക്കി ഉദ്യോഗസ്ഥ൯മാരെയഴിച്ചുവിട്ടു് സുപ്രീംകോടതിയുടെമുന്നിലു്പ്പോയിത്തോലു്ക്കില്ല, പക്ഷേ നരേന്ദ്രമോദി ഇതുവരെയൊരുപ്രധാനമന്ത്രിയുംചെയ്യാത്ത അതെല്ലാമിപ്പോളു്ച്ചെയു്തു.
 
Written and first published on: 23 March 2024




 




 

No comments:

Post a Comment