Sunday 10 March 2024

1555. എസ്സെഫൈയ്യെ ഇന്നത്തെനിലയിലുള്ളൊരു അക്രമ-കൊലപാതക-ഭീകരസംഘടനയാക്കിയ നേതാവാരാണെന്നതുവ്യക്തമാണു്

1555

എസ്സെഫൈയ്യെ ഇന്നത്തെനിലയിലുള്ളൊരു അക്രമ-കൊലപാതക-ഭീകരസംഘടനയാക്കിയ നേതാവാരാണെന്നതുവ്യക്തമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Evgeniy Smersh. Graphics: Adobe SP.

നിയന്ത്രിക്കാ൯ ആത്മസംയമനവും അച്ചടക്കവുമുള്ള രാഷ്ട്രീയനേതാക്ക൯മാരില്ലാതെ, ഉള്ളതുമുഴുവനഴിമതിക്കാരും ക്രിമിനലു്ഗ്ഗൂഢാലോചനക്കാരും സ്വയമക്രമചിന്താഗതിക്കാരുമായി കാലാന്തരത്തിലു് ഒരുവിദ്യാ൪ത്ഥിസംഘടനയൊരു ഭീകരസംഘടനയായിമാറിയാലു് അതിനെക്കൈകാര്യംചെയ്യേണു്ടതെങ്ങനെയെന്നു് ഇറാനിലും പാലസ്സു്റ്റീനിലുംമുതലു് പലയുദാഹരണങ്ങളുമുണു്ടു്, അതെങ്ങനെചെയ്യണമെന്നു് ലോകത്തിനിനിയാരും പറഞ്ഞുകൊടുക്കണമെന്നില്ല. എസ്സെഫൈയ്യങ്ങനെയൊരു ഭീകരസംഘടനയായിമാറിയപ്പോളു് അതിനെപ്പേടിയുള്ളതു് ദേശഭക്തിയുടെരക്തം സിരകളിലോടാത്തതുകൊണു്ടു് ആകെമൂന്നുപേ൪ക്കുമാത്രമാണു്- കേരളാപ്പോലീസ്സിനും അതി൯റ്റെഡീജീപ്പീയു്ക്കും അതിനെയിന്നുനയിക്കുന്ന ആപ്പറഞ്ഞഗണരാഷ്ട്രീയനേതാക്കളിലു്പ്പെട്ട കേരളത്തിലെ ആഭ്യന്തര-മുഖ്യമന്ത്രി പിണറായിവിജയനും. മറ്റുള്ളവരെല്ലാം എസ്സെഫൈനേതാക്കളെ പൂടകളായാണുകാണുന്നതു്.

ഒരുദാഹരണത്തിലൂടെയിതു് തിരിച്ചറിയാം. അടുത്തകാലത്തെന്നല്ല ഇതുവരെയുള്ളയതി൯റ്റെചരിത്രത്തിലു്ത്തന്നെ എസ്സെഫൈനാട്ടിലിറങ്ങിനടന്നു് നാട്ടുകാരുടെമേലു് അടിയുണു്ടാക്കിയതെപ്പോളായിരുന്നു? 2023അവസാനം നവകേരളയക്രമയാത്രയെന്നപേരിലു് ഗവണു്മെ൯റ്റുപണംമുടക്കിയൊരുയാത്രനടന്നപ്പോളു് പോലീസ്സിനും ആഭ്യന്തര-മുഖ്യമന്ത്രിയായ പിണറായിവിജയനോടുമൊപ്പം കാറിലു്സ്സഞു്ചരിച്ചപ്പോളു്! അപ്പോളു്മാത്രം നാട്ടുകാരെയെടുത്തിട്ടടിക്കാനുള്ള ഊ൪ജ്ജംകിട്ടി, ധൈര്യംകിട്ടി, ഒരിടത്തൊഴിച്ചെല്ലായിടത്തും തിരിച്ചുമടികിട്ടാതെരക്ഷപ്പെട്ടു. പക്ഷേ ഒരിക്കലൊരിടത്തു് അതേപോലെ, ഒരുപക്ഷേയതിനേക്കാളു്ക്കൂടുതലു്, യൗവ്വനവുമാരോഗ്യവുമുള്ള ഹിന്ദുഭരണസംഘടനയായ ബീജേപ്പീയുടെവിദ്യാ൪ത്ഥിസംഘടനയുടെയും അതി൯റ്റെയുവജനസംഘടനയുടെയും അടികിട്ടിയപ്പോളു് അന്നു് അവിടെവെച്ചു് അവരുടെയാ അധികാരമുള്ളവ൯റ്റെകൂടെയുള്ളയാത്ര അവസാനിപ്പിക്കുകയുംചെയു്തു. പോലീസ്സി൯റ്റെപി൯ബലമില്ലാതെ, ഗവണു്മെ൯റ്റുകേസ്സെടുക്കുകയില്ലെന്നുറപ്പില്ലാതെ, കേരളത്തിലൊരിടത്തുമൊരിക്കലും എസ്സെഫൈയ്യിറങ്ങി പോലീസ്സിനെയും നാട്ടുകാരെയുമടക്കം ആരെയുമടിക്കുകയില്ല. മുദ്രാവാക്യങ്ങളിലു്മാത്രമാണവ൪ക്കു് ശൗര്യവുംധൈര്യവുമുള്ളതു്, കാരണമതിനുവെറുതേ ശബ്ദഘോഷമുണു്ടാക്കിയാലു്മതി!

എപ്പോഴാണു് എപ്പോളു്മുതലാണു്, എസ്സെഫൈ ഫാസ്സിസ്സു്റ്റായി ക്രിമിനലു്വലു്ക്കരിക്കപ്പെട്ടതെന്നതിനു് കൃത്യമായകണക്കുകളുണു്ടു്, കാലസൂചികളുണു്ടു്. സി. ഭാസ്സു്ക്കരനും തോമസ്സു് ഐസ്സക്കുംമുതലു് സുരേഷു് കുറുപ്പുവരെ എസ്സെഫൈയ്യെനയിച്ചിരുന്നപ്പോളു് എസ്സെഫൈയ്യൊരു അക്രമസംഘടനയായിരുന്നില്ലെന്നു് ഉറപ്പിച്ചുപറയാം. അതിനേറ്റവുംപ്രധാനകാരണം അതിനെനിയന്ത്രിച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അന്നത്തെസ്സംസ്ഥാനസെക്രട്ടറിമാ൪ കുടിലപ്പ്രവൃത്തികളും കുതികാലു്വെട്ടുകളും പിന്നിലു്നിന്നുകത്തികേറ്റും കൊലപാതകചിന്തകളും ഉള്ളവരായിരുന്നില്ലയെന്നതാണു്. എന്നുമാത്രമല്ലയവ൪ എസ്സെഫൈനേതാക്കളുടെഭാഗത്തുനിന്നും അക്കാദമിക്കുമികവുപ്രതീക്ഷിച്ചിരുന്നവരും ഇന്നത്തേതിലു്നിന്നുവളരെവ്യത്യസു്തമായി എസ്സെഫൈനേതാക്കളുടെയക്കാദമിക്കുമികവിലു് അസൂയയില്ലാത്തവരുമായിരുന്നു. പഠിക്കാത്തമക്കളു്ജനിക്കുമ്പോളാണു് സാധാരണയായൊരുപാ൪ട്ടിനേതാവിനു് പാ൪ട്ടിയിലെവിദ്യാ൪ത്ഥിനേതാക്കളുടെ അക്കാദമിക്കുമികവിലസൂയതോന്നുന്നതും അതുതടയുന്നതും അതുള്ളവ൪ക്കു് നേതൃത്വത്തിലെത്താനുള്ള വഴിയടയു്ക്കുന്നതും.

സ്വന്തംമാനസ്സികനിലപ്രതിഫലിപ്പിക്കാനും സ്വന്തമക്രമംതനിയു്ക്കുവേണു്ടിനടത്താനും സ്വന്തംപാ൪ട്ടിയിലെന്നല്ല മറ്റൊരിടത്തും സ്വന്തംപ്രായത്തിലുള്ളവരെക്കിട്ടാത്തതുകൊണു്ടു് അവ൪ എസ്സെഫൈയ്യിലൂടെ അതിനുള്ളകുട്ടികളെത്തേടുന്നു. അതിനുള്ളചിലയാക൪ഷണങ്ങളെ വീട്ടിലോപാ൪ട്ടിയിലോ ഒരുക്കിനി൪ത്തുന്നു, പ്രദ൪ശ്ശിപ്പിച്ചുകാണിക്കുന്നു. അതുമിക്കവാറും സു്ത്രീകളുമായിരിക്കും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുള്ളവ൪ക്കു് ഇതിലത്ഭുതമൊന്നുംതോന്നുകയില്ല, പ്രത്യേകിച്ചുമിതിലു്പ്പലനേതാക്കളുടെയും മറ്റുള്ളനേതാക്കളുടെവീടുകളിലേക്കുള്ള പതിവായ പാതിരാസഞു്ചാരങ്ങളെകുറിച്ചറിവുള്ളവ൪ക്കു്. ചിരപുരാതനമായ രാഷ്ട്രീയയാക൪ഷണതന്ത്രമായ അതിലു്വീഴുമെന്നുറപ്പുള്ളവരിലു് മു൯പു് ക്രിമിനലു്പ്പ്രവൃത്തികളിലൂടെയതു് തെളിയിച്ചിട്ടുള്ളവരെമാത്രംനോക്കി അവ൪തങ്ങളുടെ പി൯ഗാമികളുംതോഴരും ഉറ്റയനുയായികളുമായി അവരുടെപാ൪ട്ടിസ്ഥാനമുപയോഗിച്ചു് നി൪ബ്ബന്ധപൂ൪വ്വം എസ്സഫൈയ്യുടെനേതൃത്വത്തിലെത്തിക്കുന്നു. ഇതിലു് പാ൪ട്ടിയുളു്പ്പാ൪ട്ടിജനാധിപത്യമോ മെറിറ്റോ സീനിയോറിറ്റിയോ ഒന്നുമില്ല.

2023-24ലെ എസ്സഫൈയ്യുടെനേതൃത്വത്തിലെ പ്രസിഡ൯റ്റുമുതലുള്ളവ൪തന്നെ അതിനുള്ളയേറ്റവുംനല്ലയുദാഹരണം. മികച്ചയക്കാഡമിക്കു്പ്പ്രതിഭയുള്ളവരിലു്നിന്നു് പെണ്ണുപിടിയ൯മാരിലേക്കും മയക്കുമരുന്നിടപാടുകാരിലേക്കുമുള്ള എസ്സെഫൈനേതൃത്വത്തി൯റ്റെയും സംഘടനയുടെയുമൊരു പരിണാമത്തി൯റ്റെ പരിച്ഛേദമതിലു്ക്കാണാം. സംസ്ഥാനത്തെപ്പോലീസ്സിനെയും ഡീജീപ്പീയേയും ആഭ്യന്തരമുഖ്യമന്ത്രിയേയുംവിറപ്പിച്ചുകൊണു്ടു് അതിനുള്ളകേസ്സുകളവിടെ അവ൪ക്കെതിരെ ഉള്ളതുകൊണു്ടാണിതുപറയുന്നതു്. അതുകൊണു്ടു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിലു്മുതലു് പൂക്കോടു് മൃഗയൂണിവേഴു്സ്സിറ്റിയിലു്വരെപ്പുറത്തുവന്ന കൊലപാതകമടക്കമുള്ള അനേകസംഭവങ്ങളിലു്ത്തെളിഞ്ഞപോലെ എസ്സെഫൈയ്യെ ഇന്നത്തെനിലയിലുള്ളൊരക്രമ-കൊലപാതക ഭീകരസംഘടനയാക്കിയ നേതാവാരാണെന്നതുവ്യക്തമാണു്.

കേരളത്തിലു് 1971ലു് ദേവദാസ്സു് പൊറ്റെക്കാട്ടിലു്ത്തുടങ്ങി ജി. സുധാകരനും എം. എ. ബേബിയുംകടന്നു് 1984ലു് സുരേഷു്ക്കുറുപ്പിലു്വന്നു് എസ്സെഫൈനേതൃത്വത്തിലെ അക്കാദമിക്കു് മികവി൯റ്റെയും അച്ചടക്കത്തി൯റ്റെയും നേതൃശേഷിയുടെയും നേരത്തേപറഞ്ഞയാപ്പരമ്പര അവസാനിക്കുന്നുവെന്നു് നിസ്സംശയംപറയാം, കാരണം അതുകഴിഞ്ഞുവന്നതു് വി. ശിവ൯കുട്ടിയും പി. രാജീവും പുത്തലത്തുദിനേശനും പി. കെ. ബിജുവുമൊക്കെയാണു്. ആദ്യംപറഞ്ഞതിനിടയിലു് ഒരു സി. പി. ജോണു് വന്നതുമനസ്സിലാക്കാമെങ്കിലും ഒരു പി. ശശി കടന്നുവന്നതെങ്ങനെയെന്നു് മനസ്സിലാകുന്നില്ല. എസ്സെഫൈയ്യുടെ ഇ൯ഡൃയിലെയും കേരളത്തിലെയും നേതാക്കളുടെ അക്കാദമിക്കു്മികവി൯റ്റേതായ 1984വരെയുള്ള ആപ്പഴയ ആ സുവ൪ണ്ണകാലംകഴിഞ്ഞശേഷം 1985മുതലു് കേരളത്തിലതി൯റ്റെപ്രസിഡ൯റ്റായ ഒരുമാതിരിപ്പെട്ടയെല്ലാത്തിരിവുകളും ഏകദേശമക്കാലത്തു് എമ്മെല്ലേയും പാ൪ട്ടിനേതാവുമായിവള൪ന്നുകൊണു്ടിരുന്ന ഇപ്പോഴത്തെമുഖ്യമന്ത്രി പിണറായിവിജയ൯റ്റെമന്ത്രിസഭയിലു് 2021മുതലു് മന്ത്രിമാരായുണു്ടെന്നുള്ളതു് വെറുംയാദൃച്ഛികമല്ല.

Written on 05 March 2024 and first published on: 10 March 2024



 





 

 

No comments:

Post a Comment