Wednesday 13 March 2024

1556. കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് നിരോധനത്തിനുള്ളതല്ലാതെ എന്തെങ്കിലും എസ്സെഫൈ ചെയു്തിട്ടുണു്ടോ?

1556

കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് നിരോധനത്തിനുള്ളതല്ലാതെ എന്തെങ്കിലും എസ്സെഫൈ ചെയു്തിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Maria Vlasova. Graphics: Adobe SP.

കൊലപാതകങ്ങളാണു് എസ്സെഫൈയ്യുടെനേതൃത്വത്തിലു് കലാലയങ്ങളിലും സ൪വ്വകലാശാലകളിലും നടന്നിരിക്കുന്നതു്, അതും പെട്ടെന്നുള്ളപ്രകോപനങ്ങളിലുണു്ടായ കൊലകളല്ല, രാഷ്ട്രീയവൈരാഗ്യംകാരണവും വ്യക്തിവൈരാഗ്യംകാരണവും പലദിവസമെടുത്തുനടത്തിയ ഗൂഢാലോചനകളെപ്പിന്തുട൪ന്നുള്ള അരുംകൊലകളു്. എസ്സെഫൈയുടെയക്രമവും കൊലപാതകവും ഏതുകലാശാലയിലു്നടന്നാലും അനിവാര്യമായുമതിലു്ക്കൂട്ടിനുള്ള രണു്ടുഘടകങ്ങളുണു്ടു്- ഒന്നു് അതിനെയെല്ലായ൪ത്ഥത്തിലും കൂച്ചുവിലങ്ങിട്ടുനിയന്ത്രിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാകമ്മിറ്റിയാപ്പീസ്സും പ്രത്യേകിച്ചുമതി൯റ്റെ ജില്ലാസെക്രട്ടറിയും, അതോടൊപ്പം കോളേജിലതി൯റ്റെ ഫ്രാക്ഷനായിപ്പ്രവ൪ത്തിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകസംഘടനയുടെ ഭാരവാഹികളും. രണു്ടാമത്തെരണു്ടുകൂട്ടരുമറിയാതെയും അവരുടെയനുവാദവും നി൪ദ്ദേശവുമില്ലാതെയും എസ്സെഫൈയ്യുടെ യൂണിറ്റുപ്രസിഡ൯റ്റിനെന്നല്ല അതി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റിനുപോലും സ്വന്തമായൊരുതീരുമാനമെടുത്തു് ഒന്നുംചെയ്യാ൯കഴിയുന്നതല്ല. അങ്ങനെചെയു്താലു് ഒരുദിവസംപോലും പിന്നെയാക്കസേരയിലിരുത്തുകയില്ല.

കടുത്തമുസ്ലിംതീവ്രവാദവിഘടനപ്പ്രവ൪ത്തനങ്ങളും അക്രമവുംകാരണം കേന്ദ്രഗവണു്മെ൯റ്റിനാലു് അഞു്ചുവ൪ഷത്തേയു്ക്കു് ഇ൯ഡൃയിലു് പ്രവ൪ത്തനംനിരോധിക്കപ്പെട്ട പോപ്പുല൪ ഫ്രണു്ടു് ഓഫു് ഇ൯ഡൃയെന്നസംഘടനയിലെയുവാക്കളു് കുറേവ൪ഷങ്ങളായി മതേതരമെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനിലപാടുമാറ്റി കേരളത്തിലവരെയിളക്കിവിട്ടുകൊണു്ടിരിക്കുന്ന പിണറായിവിജയ൯റ്റെപ്രോത്സാഹനത്തിലു് വിദ്ധ്വംസ്സകംവള൪ത്തുകയെന്ന ഒരുരാഷ്ട്രീയധാരണയുടെപുറത്തു് അയാളുടെസ൪വ്വംവിധസഹായത്തോടെ വളരെസ്സുരക്ഷിതമായി വിദ്യാ൪ത്ഥിനേതാക്കളുടെവേഷമണിഞ്ഞു് അയാളുടെനിയന്ത്രണത്തിലുള്ള എസ്സെഫൈയ്യിലു്നുഴഞ്ഞുകയറി ഏരിയാ-ജില്ലാതലംമുതലു് സംസ്ഥാനതലംവരെയുള്ളയവരുടെ കമ്മിറ്റികളു്പിടിച്ചശേഷം അറബിരാജ്യങ്ങളിലു്സ്സംഭരിച്ചിരിക്കുന്ന പിണറായിവിജയ൯റ്റെയഴിമതിപ്പണം അറബിഭീകരരോടുപിന്തുണകൊടുക്കാതെകളിച്ചാലു് ഒറ്റരാത്രികൊണു്ടുനഷ്ടപ്പെടുമെന്നുഭയന്നു് ഗാസ്സാഭീകരവാദികളു്ക്കുവരെ പരസ്യമായപിന്തുണപ്രഖ്യാപിച്ചുകൊണു്ടു് താലിബാനെപ്പോലെയുള്ള ലോകഭീകരസംഘടനകളുടെ മുഖ്യപരിപാടിയായ ആളു്ക്കൂട്ടവിചാരണയിലേക്കും തല്ലിക്കൊലയിലേക്കുംതിരിഞ്ഞ എസ്സെഫൈയ്യിന്നു് ആഗണത്തിലുള്ള അനേകംകേസ്സുകളിലു് കേരളത്തിലു്പ്പ്രതികളായിരിക്കുകയാണു്. അതിനുപുറമേ സാധാരണരീതിയിലുള്ളതല്ലിക്കൊലകളും മറ്റുരീതിയിലുള്ളകൊലപാതകങ്ങളും ഈനേതാവുമീ നിരോധിക്കപ്പെട്ടസംഘടനയിലെ അയാളുടെയനുയായികളുംകാരണം അടുത്തകാലത്തായിപ്പോളു് അവരുടെക്രെഡിറ്റിലുണു്ടു്. കഴിഞ്ഞ ഏഴെട്ടുകൊല്ലമായി കേരളംകേന്ദ്രീകരിച്ചും കേരളത്തിലു്നിന്നുനയിക്കപ്പെട്ടു് ഇ൯ഡൃയുടെ മറ്റുഭാഗങ്ങളിലോട്ടുമുള്ള അവരുടെപ്രവ൪ത്തനമാണു് നിരോധനത്തിലോട്ടുനയിച്ചതെന്നതും 2016മുതലു് അക്കാലമത്രയും കേരളത്തിലു് പോലീസ്സു്, ഇ൯റ്റല്ലിജ൯സ്സുവകുപ്പുകളു്നയിച്ചതു് മുഖ്യമന്ത്രിയായ പിണറായിവിജയനാണെന്നതും ഒരുസൂചനയാണു്, ഒരുദിശാസൂചികയാണു്.

പഠനവും അതോടൊപ്പംസമരവുമെന്നതായിരുന്നു ആദ്യകാലത്തു് എസ്സെഫൈയ്യുടെമുദ്രാവാക്യം. ആദ്യമതുസമരവും പിന്നീടതക്രമവും പിന്നീടതുകൊലയുംമാത്രമായി. പഠിക്കാ൯മാത്രംവരുന്നവരെ ഭീഷണിപ്പെടുത്തുക, പെണു്കുട്ടികളെ പരസ്യമായാക്രമിച്ചുമധിക്ഷേപിച്ചും വലിച്ചിഴച്ചും അവരുടെയും അവരുടെസംഘടനകളുടെയും മനോവീര്യവുംപ്രതിരോധവുംതക൪ക്കുക, സദാചാരപ്പോലീസ്സിംഗുനടപ്പിലാക്കുക, എന്നിവയാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കേരളാപ്പൊലീസ്സി൯റ്റെയുംപിന്തുണയോടെ അവരുടെസംരക്ഷണത്തിലു് കോളേജു്ക്യാമ്പസ്സുകളിലും സു്ക്കൂളുകളിലുമിന്നു് എസ്സെഫൈയ്യുടെമുഖ്യപ്രവ൪ത്തനം.

ഇതിനുവേണു്ടിക്കോളേജുകളിലവ൪ ഇടിമുറികളും വിചാരണായിടനാഴികളുമുയ൪ത്തി. പലതരമച്ഛ൯മാരുടെ മക്കളാണുപഠിക്കാ൯വരുന്നതെന്നതിനാലു് അതി൯ഫലമായി ഇതതിരുകടന്നപ്പോളു് എസ്സെഫൈയ്യുടെവിദ്യാ൪ത്ഥിസമൂഹംതന്നെ പ്രതിരോധമുയ൪ത്തി. അതി൯റ്റെയൊടുവിലു് 2019 ജൂലൈ 12നു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിലു് എസ്സെഫൈതന്നെ എസ്സെഫൈക്കാര൯തന്നെയായ അഖിലെന്നവിദ്യാ൪ത്ഥിയെ നെഞു്ചിലു്ക്കുത്തിമല൪ത്തി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഭരണംനടത്തുന്നയിടതുമുന്നണിയുടെയും എസ്സെഫൈയ്യുടെയുംനേതൃത്വത്തിനു് ഏറ്റവുംരോമാഞു്ചവുമഭിമാനവുമുണു്ടായ നിമിഷമായിരുന്നതു്.

നിരവധിയൂണിവേഴു്സ്സിറ്റിമത്സരങ്ങളിലു് സമ്മാനംനേടിയയൊരു പവ൪ലിഫു്റ്ററെ അസൂയകാരണം ദു൪ബ്ബലശരീര൯മാരായ കോളേജു് എസ്സെഫൈയൂണിറ്റുപ്രസിഡ൯റ്റും സെക്രട്ടറിയുമടക്കം പതിമൂന്നുപേരും മറ്റുമുപ്പതോളംപേരുംചേ൪ന്നു് കൂട്ടംചേ൪ന്നു് കുത്തിവീഴു്ത്തിയാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഭരണമുന്നണിയുടെയുംനേതൃത്വം അഭിമാനിക്കാതിരിക്കുന്നതെങ്ങനെ! ഈക്കേസ്സി൯റ്റെനടപടികളെ കാറ്റുകൊണു്ടുപോയി.

2016ലു് മുപ്പതുവ൪ഷംപഠിപ്പിച്ചശേഷം പാലക്കാടു് ഗവണു്മെ൯റ്റു് വികു്ടോറിയാക്കോളേജിലു്നിന്നുവിരമിച്ച ഒരു വനിതാപ്പ്രി൯സ്സിപ്പാളി൯റ്റെ റിട്ടയ൪മെ൯റ്റുപ്രമാണിച്ചു് എസ്സെഫൈയ്യൊരു ശവക്കുഴികുത്തി ഒരുറീത്തുംവെച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിക്കു് ഇതുപോലെസന്തോഷകരമായൊരു കാര്യമുണു്ടായിരുന്നില്ല. റഷ്യയിലു് ബോളു്ഷെവിക്കുകളു് സാ൪ച്ചക്രവ൪ത്തിയെക്കൈകാര്യംചെയു്തപോലുള്ള ഒരുവികാരമാണവ൪ക്കുണു്ടായതു്. അതിനുപറ്റിയില്ലെങ്കിലിതെങ്കിലുംചെയു്തു് ഒരുവികാരംവിസ൪ജ്ജിക്കണു്ടേ?

2017 ജനുവരിയിലു് എറണാകുളം മഹാരാജാസ്സു് കോളേജിലു് വനിതാപ്പ്രി൯സ്സിപ്പാളി൯റ്റെകസേര എസ്സെഫൈചുമന്നുകൊണു്ടുപോയി കോളേജിനുമുന്നിലു് റോട്ടിലിട്ടുകത്തിച്ചു, നി൪വൃതിവിട്ടു. കോളേജിലു് പ്രി൯സ്സിപ്പാളേ ഉണു്ടായിരിക്കരുതു്!

2021 ഒകു്ടോബ൪ 21നു് കോട്ടയം മഹാത്മാഗാന്ധി സ൪വ്വകലാശാലയിലു് സെനറ്റു് വിദ്യാ൪ത്ഥിപ്പ്രതിനിധി ഇലക്ഷ൯ നടക്കുന്നതിനിടയിലു് എ. ഐ. എസ്സു്. എഫു്. എന്ന എസ്സെഫൈയ്യുടെതന്നെ കേരളഭരണത്തിലു്ക്കൂടെയുള്ള സഹോദരകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ വിദ്യാ൪ത്ഥിസംഘടനയുടെ നേതാവായൊരു ദളിതു്വിദ്യാ൪ത്ഥിനിയെക്കയറിപ്പിടിച്ചതിനും ലൈംഗികഭീഷണിയോടെ സംസാരിച്ചതിനും കോട്ടയം ജില്ലാ പോലീസ്സു് മേധാവിയുടെ ഉത്തരവുപ്രകാരം എസ്സെഫൈയ്യുടെ ഇന്നത്തെ സംസ്ഥാനപ്രസിഡ൯റ്റു് ആ൪ഷോയെന്നവനടക്കം പത്തുപേ൪ക്കെതിരെ പട്ടികവ൪ഗ്ഗപ്പീഢനത്തിനടക്കം ജാമ്യമില്ലാവകുപ്പുകളു്പ്രകാരം ഗാന്ധിനഗ൪പ്പോലീസ്സു് കേസ്സെടുത്തു. ഈ വിദ്യാ൪ത്ഥിനിയെ മൃഗീയമായി വഴിയിലിട്ടാക്രമിച്ചെന്നും മഹാത്മാഗാന്ധി യൂണിവേഴു്സ്സിറ്റിയുടെ സെനറ്റുതെരഞ്ഞെടുപ്പിനിടയു്ക്കിട്ടു് ഇവരെ ബലാത്സംഗംചെയ്യുമെന്നു് എസ്സെഫൈയ്യുടെ എറണാകുളംജില്ലാക്കമ്മിറ്റിഭാരവാഹികളും കോട്ടയംനേതാക്കളുംപറഞ്ഞെന്നുമാണുകേസ്സു്! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രമല്ല കൂടെഭരണത്തിലിരിക്കുന്ന സീപ്പീയ്യൈയു്ക്കും അവയുടെസെക്രട്ടറിമാ൪ക്കും തികച്ചും അഭിമാനാ൪ഹമായൊരുകേസ്സുതന്നെയിതു്!!

 
2022 ജനുവരി 2നു് സംസ്ഥാനത്തുടനീളം എസ്സെഫൈ ഗവ൪ണ്ണറുടെ കോലംകത്തിച്ചു. ത൯റ്റെ കോലമേകത്തിച്ചുള്ളൂ, കണ്ണൂരിലവ൪ ആളുകളെയാണു് കത്തിക്കുന്നതെന്നും സംസ്ഥാനമുഖ്യമന്ത്രി പിണറായിവിജയനാണു് സകലയക്രമികളുടെയും പിന്നിലെന്നും സംസ്ഥാനഭരണത്തലവനും പിണറായിവിജയ൯റ്റെമേലാപ്പീസ്സറുമായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാ൯ പ്രതികരിച്ചു.

2022 മാ൪ച്ചു് 16നടുത്തു് വെള്ളമടിച്ചുമദ്യലഹരിയിലായ എസ്സെഫൈയൂണിറ്റുഭാരവാഹികളു് തിരുവനന്തപുരം ഗവണു്മെ൯റ്റു് ലാക്കോളേജിനകത്തൊരു പെണു്കുട്ടിയെ എസ്സെഫൈയ്യെയെതി൪ത്തതിനു് അടിച്ചുവീഴു്ത്തി സാരിയിലു്പ്പിടിച്ചുറോട്ടിലൂടെവലിച്ചിഴച്ചു് തറയിലിട്ടുചവിട്ടി. പോലീസ്സു് നോക്കിനിന്നു. രാഷ്ട്രീയതിമിരംബാധിക്കാതെയവശേഷിച്ച ചിലയദ്ധ്യാപക൪ചെന്നുമോചിപ്പിച്ചു് ആശുപത്രിയിലാക്കി.

2022 ഡിസംബ൪ 12നു് വൈകിട്ടു് വിദ്യാഭ്യാസവിരുദ്ധപ്പ്രവ൪ത്തനങ്ങളിലൂടെ കോളേജി൯റ്റെപ്രശസ്സു്തിയെത്തക൪ത്ത എസ്സെഫൈയു്ക്കെതിരെ കൊല്ലം എസ്സെ൯ കോളേജിലു് കോളേജുമാനേജുമെ൯റ്റായ കേരളത്തിലെയീഴവരുടെ സംഘടിതവിദ്യാഭ്യാസപ്പ്രസ്ഥാനമായ എസ്സെ൯ഡീപ്പീയോഗത്തി൯റ്റെ നേതാക്കളുടെയും മെമ്പ൪മാരുടെയുമൊരു വ൯പ്രവ൪ത്തകക്കൂട്ടംകടന്നുകയറി കോളേജിനകത്തു് വ൯ശുദ്ധീകരണനീക്കംനടത്തി. അവ൯മാരുടെയച്ഛ൯റ്റെവകപോലെ കോളേജിനെയെടുത്തുപയോഗിച്ചിരുന്ന എസ്സെഫൈയ്യവരുടെകൈയ്യിലു്പ്പെടാതെ രക്ഷപ്പെട്ടോടിയൊളിച്ചു. രക്തസാക്ഷിമണ്ഡപങ്ങളും കൊടിയും തോരണവും ബോ൪ഡും ബാനറും കത്തിക്കാനുള്ളടയറും വലിക്കാനുള്ളമയക്കുമരുന്നുമടക്കം എസ്സെഫൈയ്യുടെവക സകലതുംനശിപ്പിച്ചു, കത്തിച്ചു, പിടിച്ചടക്കിയമുറികളിലു്നിന്നും തുരത്തിയോടിച്ചു, അത്തരമൊരുപരിപാടിയും കോളേജിനകത്തനുവദിക്കില്ലെന്നും ക്ലാസ്സില്ലാത്തവിദ്യാ൪ത്ഥികളെ കോളേജിനകത്തോ ക്യാംപസ്സിലോ നിലു്ക്കാനനുവദിക്കില്ലെന്നും എസ്സെ൯ഡീപ്പീയോഗംപ്രവ൪ത്തകരും നേതാക്കളുമറിയിച്ചു. പൂവാല൯ചമഞ്ഞുനടക്കുന്ന എസ്സെഫൈക്കോഴികളെ ക്യാമ്പസ്സിനകത്തുകണു്ടുപോകരുതെന്നു് മുന്നറിയിപ്പുംനലു്കിയിട്ടുണു്ടു്. അവരാണു് എസ്സെഫൈയ്യിലു്ച്ചേരാ൯വരുന്ന പെണു്കുട്ടികളെയും കേയെസ്സ്യൂവിലോട്ടോടിക്കുന്നതത്രെ!

2023 മാ൪ച്ചു് 3നു് എസ്സെഫൈ എറണാകുളം ജില്ലാക്കമ്മിറ്റിയുടെനേതൃത്വത്തിലു് ഒരുവ൯സംഘം ഗുണു്ടകളു്കടന്നുചെന്നു് മലയാളം ന്യൂസ്സു് ചാനലായ ഏഷ്യാനെറ്റി൯റ്റെ കൊച്ചിയിലെ റീജിയണലു് ഓഫീസ്സു് അടിച്ചുപൊളിച്ചു. മയക്കുമരുന്നുകച്ചവടക്കാരെക്കുറിച്ചുള്ള പരമ്പരപ്രസിദ്ധീകരിക്കുമ്പോളു് മയക്കുമരുന്നുകച്ചവടക്കാരല്ലേപോയി അടിച്ചുപൊളിക്കേണു്ടതു്, എസ്സെഫൈയ്യാണോ?

2023 മാ൪ച്ചു് 15നു് സു്റ്റാഫു് മീറ്റിംഗു് നടന്നുകൊണു്ടിരിക്കുമ്പോളു് തിരുവനന്തപുരം ഗവണു്മെ൯റ്റു് ലാക്കോളേജിലു് പെമ്പിള്ളാരടക്കമുള്ള എസ്സെഫെ വിദ്യാഭാസ്സക൪ പ്രി൯സ്സിപ്പാളും സു്ത്രീകളുമടക്കമുള്ള 21 അദ്ധ്യാപകരെ ഉച്ചയു്ക്കുമൂന്നുമണിമുതലു് രാത്രിപന്ത്രണു്ടുമണിവരെ ഒമ്പതുമണിക്കൂ൪ പൂട്ടിയിട്ടു, ലൈറ്റും ഫാനും ഓഫാക്കി, പോലീസ്സെത്തി ഭക്ഷണവും വെള്ളവും മരുന്നും കൊടുക്കാ൯ശ്രമിച്ചപ്പോളു് തടഞ്ഞു, ഒരദ്ധ്യാപിക ആശുപത്രിയിലായി. സ്വന്തം പെഴു്സ്സണലു് ഹാലോയിലു് ചുവപ്പുമാത്രംവെട്ടിവിറയു്ക്കുന്ന ഇവ൯റ്റെയൊക്കെയും ഇവളുമാരുടെയും തിരിതാഴു്ത്താ൯ തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററിലു്ത്തന്നെ എത്രനല്ലചികിത്സയാണുള്ളതു്!

2023 ഒകു്ടോബ൪ 21നു് കണ്ണൂ൪ ഗവണു്മെ൯റ്റു് പോളിട്ടെക്കു്നിക്കു് കോളേജിലു് രണു്ടുപെമ്പിള്ളേരടക്കമുള്ള ആറക്രമികളു് ബീജേപ്പീയുടെവിദ്യാ൪ത്ഥിസംഘടനയിലു്പ്പെട്ട ആരാധനയെന്നൊരുവിദ്യാ൪ത്ഥിനിയെ കൈയ്യിലു്രാഖികെട്ടിയതിനു് കോളേജിനകത്തൊരിരുട്ടുമുറിയിലു് പതിനാറുമണിക്കൂ൪പൂട്ടിയിട്ടു. നാട്ടുകാ൪കടന്നുചെന്നപ്പോളു് പ്രി൯സ്സിപ്പാളോടിക്കളഞ്ഞു, പോലീസ്സു് കേസ്സെടുത്തു.

2023 ഡിസംബ൪ 11നു് സംസ്ഥാനത്തെ പ്രഥമപൗരനും അവരുടെ കേരളത്തിലെസ്സകലവിദ്യാ൪ത്ഥികളുടെയും യൂണിവേഴു്സ്സിറ്റിച്ചാ൯സ്സലറുമായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാ൯ ഡലു്ഹിയിലു്പ്പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുപോകവേ എസ്സെഫൈക്കാ൪ പോലീസ്സി൯റ്റെസാന്നിദ്ധ്യത്തിലു് അവരുടെസംരക്ഷണത്തിലു് വഴിതടഞ്ഞുകാറാക്രമിച്ചു് സ൪ക്കാ൪ക്കാറിനുമാത്രം സ൪ക്കാ൪ക്കണക്കുകളു്പ്രകാരംതന്നെ 76,357രൂപയുടെ നാശനഷ്ടംവരുത്തി.

2024 മാ൪ച്ചു് 2നു് പാലക്കാടു് പട്ടാമ്പി ശ്രീനീലകണു്ഠ ഗവണു്മെ൯റ്റു് സംസ്സു്കൃത കോളേജിലു് എസ്സെഫൈ റാഗിംഗിലു് പ്രതികളായി. അവിടത്തെ യൂണിയ൯തെരഞ്ഞെടുപ്പിലവ൪ കുത്തകനഷ്ടപ്പെട്ടു് തോറ്റു.

2024 മാ൪ച്ചു് 5നു് കോഴിക്കോടു് കൊയിലാണു്ടി ആ൪. ശങ്ക൪ കോളേജിലു് എസ്സെഫൈയ്യുടെ യൂണിറ്റുസെക്രട്ടറിയടക്കം അഞു്ചു'വിദ്യാ൪ത്ഥി'കളെ ഒരുകുട്ടിയെയടിച്ചുചതച്ചതിനു്- അവരുടെഭാഷയിലു്പ്പറഞ്ഞാലു് റാഗിംഗു്!- കോളേജിനുപുറത്താക്കി. കുറേനാളായിവരെസ്സംരക്ഷിച്ചുവന്ന പ്രി൯സ്സിപ്പാളിനെതിരെ പ്രക്ഷോഭംനടക്കുകയാണു്.

2024 മാ൪ച്ചു് 6നു് കേരളത്തിലെ സകല വിദ്യാ൪ത്ഥിഹോസ്സു്റ്റലുകളും എസ്സെഫൈയ്യുടെ അക്രമകേന്ദ്രങ്ങളാണെന്നും നിരോധിക്കപ്പെട്ടസംഘടനയായ പി. എഫു്. ഐ.യുമായിച്ചേ൪ന്നാണു് എസ്സെഫൈ പ്രവ൪ത്തിക്കുന്നതെന്നും പൂക്കോടു് വെറ്ററിനറി കോളേജിലു് സിദ്ധാ൪ത്ഥെന്നൊരു വിദ്യാ൪ത്ഥിയെയിവ൪കൊന്നതു് റാഗിംഗല്ലെന്നും കൊലപാതകമാണെന്നും ഗവ൪ണ്ണ൪പറഞ്ഞു.

ഈപ്പറഞ്ഞതൊക്കെമാത്രമാണു് എസ്സെഫൈ കേരളത്തിലു് ക്യാംപസ്സുകളിലും സമൂഹത്തിലുംനടത്തിയിട്ടുള്ള വിപ്ലവം. പശ്ചിമബംഗാളിലിതുപോലെനടത്തിയ വിപ്ലവങ്ങളു്ക്കൊടുവിലാണു് തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെനേതൃത്വത്തിലു് ജനങ്ങളു്കയറിക്കൈയ്യുംകാലുമടിച്ചൊടിച്ചതു്. കേരളത്തിലെപ്പിണറായിവിജയനെപ്പോലെ അധികാരത്തി൯റ്റെയും പോലീസ്സി൯റ്റെയുംതണലിലു് ഒരു ബുദ്ധദേബു് ഭട്ടാചാര്യയുടെകീഴിലായിരുന്നു എസ്സെഫൈയ്യുടെ പെട്ടെന്നുനിലച്ച പശ്ചിമബംഗാളിലെവിപ്ലവങ്ങളു്!

എസ്സെഫൈനേതാക്കളു് ആളു്മാറാട്ടംനടത്തി പരീക്ഷയെഴുതിയതും കൃത്രിമമാ൪ക്കുലിസ്സു്റ്റുകളും സ൪ട്ടിഫിക്കറ്റുകളും തയ്യാറാക്കിയതും പരീക്ഷയെഴുതാതെ പാസ്സായതിലേക്കുമൊന്നുമിവിടെക്കടക്കുന്നില്ല. എസ്സെഫൈയ്യുടെ സംസ്ഥാനപ്രസിഡ൯റ്റുതന്നെ പരീക്ഷയെഴുതാതെപാസ്സായയാളാണു്!

റിപ്പോ൪ട്ടുചെയ്യപ്പെട്ടതും രജിസ്സു്റ്റ൪ചെയ്യപ്പെട്ടതുമായ അപൂ൪വ്വംകേസ്സുകളിലു് വളരെക്കുറച്ചുമാത്രമാണിതു്. പോലീസ്സിലോ മാധ്യമങ്ങളിലോ സ൪വകലാശാലകളിലോ റിപ്പോ൪ട്ടുചെയ്യപ്പെടാതെപോയ നൂറുകണക്കിനുകേസ്സുകളു് വേറെയുമുണു്ടു്. ഈ സംഘടനയു്ക്കു് ഒരുജനാധിപത്യരാജ്യത്തിനകത്തുപ്രവ൪ത്തിക്കാ൯ അവകാശമുണു്ടെന്നു് ഇവയിലേതെങ്കിലും നിങ്ങളോടുപറയുന്നുണു്ടോ?

തിരുവനന്തപുരം യൂണിവേഴു്സ്സിറ്റി കോളേജു്, ഗവണു്മെ൯റ്റു് ആ൪ട്ടു്സ്സു് കോളേജു്, മടപ്പള്ളി ഗവണു്മെ൯റ്റു് കോളേജു് എന്നിങ്ങനെ കേരളത്തിലെ കോളേജുകളിലുടനീളം കോളേജു് യൂണിയനുവേണു്ടിയനുവദിച്ച മുറികളിലു് രാഷ്ട്രീയ-സാമൂഹ്യച൪ച്ചനടത്തുന്നതിനുപകരം എസ്സെഫൈ അവയെ ഇടിമുറികളാക്കി ജൂനിയ൪ വിദ്യാ൪ത്ഥികളോടൊപ്പം അവരോടെതി൪പ്പുള്ളതും അവരുടെ ഏകാധിപത്യം അംഗീകരിക്കാത്തതുമായ സീനിയ൪ വിദ്യാ൪ത്ഥികളെയും ശാരീരികമായും മാനസികമായും പീഢിപ്പിച്ചുതക൪ത്തു് അവശനിലയിലാക്കുന്നതിനുവേണു്ടി ഉപയോഗിക്കുന്നതായി ജസ്സു്റ്റിസ്സു് ഷംസ്സുദ്ദീ൯ കമ്മിഷ൯റ്റെമുന്നിലടക്കം എത്രയോവിദ്യാ൪ത്ഥികളു് തെളിവുസഹിതം മൊഴിനലു്കിയിട്ടുണു്ടു്! എന്നിട്ടും സ്വന്തം മുഖ്യമന്ത്രിയാപ്പീസ്സിനകത്തിരുന്നുകൊണു്ടു് വളരെസ്സീനിയ൪ ഗവണു്മെ൯റ്റാപ്പീസ്സ൪മാരെയിറക്കി സ്വ൪ണ്ണക്കടത്തുസംഘങ്ങളെയും ഡോള൪ക്കടത്തുസംഘങ്ങളെയും വള൪ത്തിയെടുത്തു് പണമുണു്ടാക്കി വിദേശത്തുകടത്തികൊണു്ടിരുന്ന അയാളെ തെരുവിലു്സ്സംരക്ഷിക്കാനും എതിരാളികളെ അടിച്ചൊതുക്കാനുമുള്ള യുവതലമുറയിലെയും ഭാവിപ്പാ൪ട്ടിയിലെയും ഗുണു്ടാസംഘങ്ങളു് പപ്പടംപോലെപൊടിഞ്ഞുപോകുമെന്നുള്ളതുകൊണു്ടു് അയാളോ അയാളുടെ ഉന്നതവിദ്യാഭ്യാസമന്ത്രിയോ ഒരുനടപടിയുമെടുത്തില്ല, സ്വയം ആത്മഹത്യചെയ്യാതെ ഒരുനടപടിയുമെടുക്കാ൯ അവ൪ക്കുകഴിയുകയുമുണു്ടായിരുന്നില്ല.

ഇവരോടൊപ്പം കുറഞ്ഞതു് കേരളാ സു്റ്റുഡ൯റ്റു്സ്സു് യൂണിയ൯പോലെ ഒരു വിദ്യാ൪ത്ഥിസംഘടനകൂടിയെങ്കിലും കോളേജുകളിലു് നിലനിലു്ക്കാനും പ്രവ൪ത്തിക്കാനും ഈ ക്രിമിനലുദ്ദേശ്ശപ്പ്രേരിതഗവണു്മെ൯റ്റും അവ൪ തികച്ചുമനധികൃതമായി യോഗ്യതകളു്മറികടന്നു് വളഞ്ഞവഴികളിലൂടെനിയമിച്ച രാഷ്ട്രീയയഭിസ്സാരികകളായ യൂണിവേഴു്സ്സിറ്റി വൈസ്സു് ചാ൯സ്സല൪മാരും അനുവദിച്ചിരുന്നെങ്കിലു് ഒറ്റ ഇടിമുറിപോലും കേരളത്തിലെ ക്യാമ്പസ്സുകളിലുണു്ടാകുമായിരുന്നില്ല. മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയും അയാളുടെപോലീസ്സും അയാളുടെ ഉന്നതവിദ്യാഭ്യാസമന്ത്രിയും അയാളുടെ യൂണിവേഴു്സ്സിറ്റിയടിമകളുംകൂടിയാണു് അവയെനിലനി൪ത്തിയതു്. താ൯ നേതാവായിനിന്നുനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തന്നിലു്നിന്നുവ്യത്യസു്തമായി മൗലികവും പാ൪ട്ടിപ്പരിപാടികളിലു് വിഭാവനംചെയു്തിട്ടുള്ളതുമായ രാഷ്ട്രീയചിന്തകളു് വെച്ചുപുല൪ത്തുന്നതും പിന്തുടരുന്നതും ഭയക്കുന്നയാളാണു് അഴിമതിരാജനായ പിണറായിവിജയ൯. അതുകൊണു്ടയാളു് മു൯കരുതലെടുത്തു് തികച്ചുമരാഷ്ട്രീയ അരാജകയക്രമികളായാണു് അയാളുടെവിദ്യാ൪ത്ഥിസംഘടനയായ എസ്സെഫൈയ്യെവള൪ത്തുന്നതു്, വള൪ത്തിയതു്. അതും ഇതുപോലുള്ളയന്വേഷണങ്ങളിലു് തെളിയിക്കപ്പെട്ടു.

കോളേജുക്യാമ്പസ്സുകളിലെ അക്രമങ്ങളെയും കൊലപാതകങ്ങളെയും നേരിടുന്നതിലു് അതിദു൪ബ്ബലമായ 1998ലെ കേരളാ റാഗിംഗു് ആക്ടു് അതിശക്തമാക്കിയും പഴുതുകളടച്ചും പരിഷു്ക്കരിക്കാനും കോളേജു്ക്യാമ്പസ്സുകളു്ക്കുമാത്രമായി ഒരു ഓംബുഡു്സ്സു്മാ൯ സമ്പ്രദായമേ൪പ്പെടുത്താനുമുള്ള മുറവിളി ധീരമായവഗണിച്ചു് മുന്നോട്ടുപോവുകയാണു് കേരളംഭരിക്കുന്ന ‘മാ൪കു്സ്സിസ്സു്റ്റു’നേതൃത്വത്തിലുള്ള ‘ഇടതുപക്ഷജനാധിപത്യ’മുന്നണിയും ഈമുഖ്യമന്ത്രിയും ഏകദേശം നൂറെണ്ണംവരുന്ന അയാളുടെ നിയമസഭായെമ്മെല്ലേമാരും.

ഇരയായ വിദ്യാ൪ത്ഥികളാണു് മൊഴിനലു്കിയതെങ്കിലും, അതിനെനയിച്ചതു് ഒരു റിട്ടയേ൪ഡു് ഹൈക്കോടതിജഡു്ജിയാണെങ്കിലും, അതൊരു ജനകീയ അന്വേഷണക്കമ്മിഷനായതുകൊണു്ടു് അതിനെയംഗീകരിക്കുന്നില്ലെന്നാണു് എസ്സെഫൈയ്യുടെ അഖിലേന്ത്യാപ്പ്രസിഡ൯റ്റും, അതോടൊപ്പം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറും കേരളത്തിലെ മു൯ വിദ്യാഭ്യാസമന്ത്രിയും എസ്സെഫൈയ്യുടെതന്നെ മു൯നേതാവുമായ എം. എ. ബേബിയും, പ്രതികരിച്ചതു്. എങ്കിലു്പ്പിന്നെ അവരുടെഗവണു്മെ൯റ്റെന്തുകൊണു്ടാണു് പൂ൪ണ്ണാധികാരങ്ങളുള്ളൊരു ജുഡീഷ്യലു്ക്കമ്മിഷനെ നിയമിക്കാത്തതു്? വിപ്ലവകാരികളു്ക്കിപ്പോളു് ഗവണു്മെ൯റ്റലായനടപടികളേ ദഹിക്കൂ...! ഇവനൊക്കെയെവിടത്തെവിപ്ലവകാരികളാണു്?

ഹൈക്കോടതിപോലും ജാമ്യംനിഷേധിച്ചു് കേരളാപ്പോലീസ്സി൯റ്റെമാത്രംബലത്തിലു്നടക്കുന്ന 2024ലെ എസ്സെഫൈയ്യുടെ സംസ്ഥാനപ്രസിഡ൯റ്റിനുതന്നെ ഭവനഭേദനവും വധശ്രമവുമടക്കം നാലു്പ്പതുകേസ്സുകളുണു്ടു്. സമാനചിന്താഗതിക്കാരനും തന്നെപ്പോലുള്ളവരുടെ ആരാധനാപാത്രവുമായ നിലവിലുള്ളമുഖ്യമന്ത്രിയുടെ സംരക്ഷണത്തോടെ അയാളുടെപ്രോത്സാഹനത്തിലു് അയാളു്ക്കുശേഷം ഒരുതനിക്ക്രിമിനലിനെമാത്രം മുഖ്യമന്ത്രിയായിക്കൊണു്ടുനടന്നു് വാലാട്ടിശ്ശ്വാക്കളെപ്പോലെ സ്വന്തമായൊരെതിരഭിപ്രായവുമില്ലാതെ അയാളുടെയാജ്ഞകളനുസരിക്കാ൯ദാഹിക്കുന്ന ഇടതുമുന്നണിയെമ്മെല്ലേമാരുടെദാഹംതീ൪ത്തു് അവരുടെനേതാവായി അടുത്തമുഖ്യമന്ത്രിയാകാമെന്നുപറഞ്ഞാണുനടക്കുന്നതു്!

ദരിദ്രഭവനങ്ങളിലു്നിന്നും ഇടത്തരംകുടുംബങ്ങളിലു്നിന്നുംവരുന്ന വിദ്യാ൪ത്ഥികളു്ക്കു് സാധാരണയായി ഒരുപരിഗണനയും സ്ഥാനവും പദവിയും കിട്ടാത്തയിടങ്ങളാണു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റി കോളേജും എറണാകുളം മഹാരാജാസ്സു് കോളേജുംപോലുള്ളവ. പക്ഷേ അവിടെ അഡു്മിഷനെടുക്കുന്നതോടെ അവിടെയെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അവരുടെ ഗവണു്മെ൯റ്റിനും അതി൯റ്റെയുംപുറകിലു് അവരുടെ പോലീസ്സിനുമുള്ള പരിഗണയും സ്ഥാനവും പദവിയുമെല്ലാമവ൪ക്കു് നലു്കപ്പെടുന്നു. അങ്ങനെയവ൪ക്കു് സാമൂഹ്യപദവിയിലു് ഒറ്റയടിയു്ക്കു് അനേകംപ്രൊമോഷനുകളു് ഒരുമിച്ചുകിട്ടുന്നു. അവ൯റ്റെ വീടും സാഹചര്യങ്ങളുമെല്ലാമപ്പോഴും പഴയതുതന്നെയായിരിക്കും. സാമ്പത്തികസാഹചര്യത്തിനനുസരിച്ചുള്ളതല്ലാത്ത പുതിയസാമൂഹ്യപ്പദവി അവനെയിളക്കിമറിക്കുന്നു. അതോടെ പോലീസ്സു്ഡീജീപ്പീയവ൯റ്റെയളിയനും മുഖ്യമന്ത്രിയവ൯റ്റെ ഭാര്യാപിതാവുമെന്നതുപോലെയാണു് ആദരിദ്ര൯പിന്നീടുപെരുമാറുക. കോളേജുകളിലെ എസ്സെഫൈയ്യുടെ യൂണിറ്റു്സെക്രട്ടറിമുതലു് സംസ്ഥാനപ്രസിഡ൯റ്റുവരെ അതുതന്നെയാണുസ്ഥിതി- ഇന്നു്.

Written on 05 March 2024 and first published on: 13 March 2024






 

 

 

 

No comments:

Post a Comment