Thursday 21 March 2024

1559. മണു്ടയൊടിച്ച കേരളസംസ്ഥാനലോകായുക്തയും കേന്ദ്രയിലക്ഷ൯കമ്മീഷനുംതമ്മിലു് എന്തുവ്യത്യാസമാണുള്ളതു്? ഒന്നി൯റ്റെമണു്ടയൊടിച്ചതു് പിണറായിവിജയനാണെങ്കിലു് മറ്റതി൯റ്റെമണു്ടയൊടിച്ചതു് അയാളുടെരാഷ്ട്രീയപങ്കാളിയായ നരേന്ദ്രമോദിയാണെന്നല്ലേയുള്ളൂ?

1559

മണു്ടയൊടിച്ച കേരളസംസ്ഥാനലോകായുക്തയും കേന്ദ്രയിലക്ഷ൯കമ്മീഷനുംതമ്മിലു് എന്തുവ്യത്യാസമാണുള്ളതു്? ഒന്നി൯റ്റെമണു്ടയൊടിച്ചതു് പിണറായിവിജയനാണെങ്കിലു് മറ്റതി൯റ്റെമണു്ടയൊടിച്ചതു് അയാളുടെരാഷ്ട്രീയപങ്കാളിയായ നരേന്ദ്രമോദിയാണെന്നല്ലേയുള്ളൂ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Graphics Made. Graphics: Adobe SP.

മണു്ടയൊടിച്ച കേരളസംസ്ഥാനലോകായുക്തയും കേന്ദ്രയിലക്ഷ൯കമ്മീഷനുംതമ്മിലു് എന്തുവ്യത്യാസമാണുള്ളതു്? രണു്ടും അതിനുമേലു്മുഷു്ക്കുകാണിച്ചവ൯റ്റെ അഭിപ്രായയാശയഗതികളല്ലേ പ്രതിഫലിപ്പിക്കുന്നതു്, അതിനു് പൂ൪ണ്ണമായനിയമബോധംപുല൪ത്താതെ നിലവിലുള്ളചിലനിയമങ്ങളവഗണിച്ചു് നിലവിലുള്ളമറ്റുചിലതിനെമാത്രംസൂചിപ്പിച്ചു് പി൯ബലംനലു്കുന്നുവെന്നല്ലേയുള്ളൂ?

ഒന്നി൯റ്റെമണു്ടയൊടിച്ചതു് കേരളത്തിലു് പിണറായിവിജയനാണെങ്കിലു് മറ്റതി൯റ്റെമണു്ടയൊടിച്ചതു് കേന്ദ്രത്തിലു് അയാളുടെരാഷ്ട്രീയപങ്കാളിയായ നരേന്ദ്രമോദിയാണെന്നല്ലേയുള്ളൂ? രണു്ടും ഭരണത്തിലിരിക്കാനും അഴിമതികളു്ക്കു് പിടിയിലു്വീഴാതിരിക്കാനുമല്ലേ? സത്യസന്ധ൯മാ൪ചെയ്യുന്നപണിയാണോരണു്ടും? ഒരേരാഷ്ട്രീയനീക്കങ്ങളും ജീവിതലക്ഷൃങ്ങളുമുള്ളവരല്ലേരണു്ടും? രണു്ടും കോ൪പറേറ്റുകളുടെസഹായത്തോടെ സ്വന്തംപാ൪ട്ടികളിലട്ടിമറികളു്നടത്തി നേതൃത്വംപിടിക്കുന്നു, ഭരണത്തിലു്ക്കയറുന്നു, കോ൪പ്പറേറ്റുകളു്ക്കുവേണു്ടിജീവിക്കുന്നു, ഭരണത്തിലിരുന്നുകൊണു്ടുനിയന്ത്രിക്കുന്ന പൊതുപ്പണംമുഴുവ൯ ഒരുരാഷ്ട്രീയക്കാര൯റ്റെ അന്തസ്സുമാത്മാഭിമാനവുംസങ്കോചവുമില്ലാതെ കോ൪പ്പറേറ്റുകളിലേയു്ക്കൊഴുക്കുന്നു, അതിനെവികസനമെന്നുവിളിക്കുന്നു.

കേന്ദ്ര൯റ്റെപാ൪ട്ടി രാജ്യത്തെവ൯കിട കള്ളപ്പണക്കാരിലു്നിന്നും ബാങ്കുകളിലൂടെ ബോണു്ടെഴുതിവാങ്ങി സ്വന്തമായിപ്പണമുണു്ടാക്കുന്നു, സംസ്ഥാന൯റ്റെപാ൪ട്ടി അതിനൊന്നുംപോകാതെ നേരിട്ടു് അഴിമതിയിലൂടെയും കള്ളക്കടത്തിലൂടെയും കള്ളപ്പണംശേഖരിക്കുന്നു, പുറമേ ബാങ്കുകളിലൂടെതന്നെ അഴിമതിക്കൈക്കൂലിപ്പണം വെളുപ്പിച്ചെടുക്കുന്നു.

കേരളലോകായുക്തയുടെ മണു്ടയൊടിച്ചുകൊണു്ടു് അതു് അഴിമതികണു്ടെത്തിവിധിയെഴുതിയാലും അതി൯റ്റെമുന്നിലിപ്പോളു്ത്തന്നെകേസ്സുള്ള മുഖ്യമന്ത്രിപിണറായിവിജയനടക്കമുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊന്നുമുട൯രാജിവെയു്ക്കണു്ട, അവ൪ രാജിവെയു്ക്കണമോയെന്നു് അവരുടെയപ്പീലിലു് അവ൪തന്നെഭൂരിപക്ഷത്തോടെനയിക്കുന്ന നിയമസഭതന്നെതീരുമാനിച്ചാലു്മതിയെന്ന അയാളുടെതന്നെകേരളനിയമസഭപാസ്സാക്കിയനിയമം ശരിതന്നെയെന്നംഗീകരിച്ചുകൊണു്ടുള്ള 2024 മാ൪ച്ചിലെ രാഷ്ട്രപതിയുടെതീരുമാനം കേരളത്തിലെന്നല്ല ഇ൯ഡൃയിലെത്തന്നെ അഴിമതിവിരുദ്ധപ്പ്രസ്ഥാനത്തി൯റ്റെ നടുവൊടിക്കുന്നതായിരുന്നു. പകരം സമഗ്രമായ ലോകു്പാലു്നിയമമവ൪ കൊണു്ടുവരുന്നതുമില്ല.

അതേപോലെതന്നെ അഞു്ചോ ആറോ അപ്പ്രധാനമായ കേന്ദ്രഗവണു്മെ൯റ്റുനടപടികളു്റദ്ദുചെയു്തു് ജനങ്ങളെബോധിപ്പിച്ചശേഷം കേന്ദ്രയിലക്ഷ൯കമ്മീഷണ൪മാരെ ജുഡീഷ്യറിയുടെപ്രതിനിധിയായ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സും ലെജിസ്ലേച്ചറി൯റ്റെപ്രതിനിധിയായ ലോകു്സ്സഭയിലെപ്പ്രതിപക്ഷനേതാവും എകു്സ്സിക്കൃുട്ടീവി൯റ്റെപ്രതിനിധിയായ പ്രധാനമന്ത്രിയുംകൂടിത്തീരുമാനിക്കണമെന്ന അതിസുപ്പ്രധാനമായിരുന്ന ഇ൯ഡൃയുടെതീരുമാനത്തെ ബീജേപ്പീയുടെഭരണത്തുട൪ച്ചയു്ക്കും തെരഞ്ഞെടുപ്പുക്രമക്കേടുകളു്ക്കുമായി അട്ടിമറിച്ചുകൊണു്ടു് അതു് എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറുംമാത്രമായ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവുംകൂടിമാത്രം തീരുമാനിച്ചാലു്മതിയെന്ന പുതിയകേന്ദ്രനിയമഭേദഗതിനി൪മ്മാണത്തെ അതിലാഘവത്തോടെ സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സുതന്നെ ശരിവെച്ചതു് അതുചെയ്യുന്നതിനു് ജാമ്യമെടുക്കുന്നതിനാണു് ആദ്യംചിലകേന്ദ്രഗവണു്മെ൯റ്റുതീരുമാനങ്ങളെ റദ്ദുചെയു്തുകാണിച്ചതെന്നാണു് പൊതുജനങ്ങളെ മനസ്സിലാക്കിപ്പിച്ചിട്ടുള്ളതു്. ജുഡീഷ്യറിജനങ്ങളുടെമുന്നിലു് ഇത്രയുംവളയുന്നതെന്തിനാണു്? തെരഞ്ഞെടുപ്പടുത്തുപോയതുകൊണു്ടു് നിയമവും കീഴു്വഴക്കവും നടപ്പുരീതിയുംനോക്കാ൯ സമയമില്ലെന്നാണു് സുപ്രീംകോടതി (അപഹാസ്യവും നിയമവിരുദ്ധവുമായി) ന്യായംപറഞ്ഞതു്! നിയമംനോക്കാ൯ ആ൪ക്കാണുസമയമില്ലാത്തതു്? സമയമില്ലാത്തതുകൊണു്ടു് നിയമംനോക്കുന്നില്ലെന്നു് ജുഡീഷ്യറി ഇതിനുമുമ്പു് എത്രപ്രാവശ്യംപറഞ്ഞിട്ടുണു്ടു്?

Written on 19 March 2024 and first published on: 21 March 2024


 










No comments:

Post a Comment