ഇന്നു് ഇസ്രായേലു് പാലസ്സു്റ്റീനിലു്ച്ചെയ്യുന്ന മുഴുവ൯ യുദ്ധപാതകങ്ങളും 1946ലു് അതി൯റ്റെസ്ഥാപകസമയത്തു് ഇളംപ്രായത്തിലു് ലോകത്തെ സകലയറബിരാജ്യങ്ങളുംചേ൪ന്നു് ചെയു്തതിനു് കൃത്യം പത്തിരട്ടിയായി പകരംവീട്ടുകയല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Hosny Salah Gaza Strip-Palestine. Graphics: Adobe SP.
ഇന്നു് ഇസ്രായേലു് പാലസ്സു്റ്റീനിലു്ച്ചെയ്യുന്ന മുഴുവ൯യുദ്ധപാതകങ്ങളും 1946ലു് അതി൯റ്റെസ്ഥാപകസമയത്തു് അതി൯റ്റെയിളംപ്രായത്തിലു് ലോകത്തെ സകലയറബിരാജ്യങ്ങളുംചേ൪ന്നുചെയു്തതിനു് കൃത്യംപത്തിരട്ടിയായി പകരംവീട്ടുകയല്ലേ? അന്നു് ഇപ്പക്കയറിയടിച്ചുതക൪ത്താലു് ഒരുയഹൂദരാജ്യം ഇനിയൊരുകാലത്തും ഭൂമിയിലുണു്ടാവുകയില്ലെന്നുധരിച്ചു് ഈജിപു്റ്റും സിറിയയും ട്രാ൯സ്സു്-ജോ൪ദ്ദാനുമൊക്കെച്ചേ൪ന്നു് ബ്രിട്ട൯റ്റെചതിസഹായത്തോടെ അറബുലീഗെന്നസംയുക്തസേനയുണു്ടാക്കി ലോകത്തുകിട്ടുന്ന സകലയായുധങ്ങളുംസമാഹരിച്ചുകയറിയടിച്ചു് അതിക്ക്രൂരവും ഭീകരവും അതിനിഷു്ഠൂരവുമായരീതിയിലു് മനുഷ്യപ്പീഢനവും ഗ്രാമനഗരങ്ങളുടെ നാശനഷ്ടങ്ങളും ഉണു്ടാക്കിയയാസമയത്തു് ഐക്യരാഷ്ട്രസഭ അറബിപ്പാലസ്സു്റ്റീനെന്നും യഹൂദിയിസ്സ്രായേലെന്നും വിഭജിച്ചതി൪വരമ്പുകളു്തിരിച്ചു് സമാധാനപരമായി ഒരിടത്തു് രണു്ടു് രാഷ്ട്രങ്ങളുണു്ടാകുമായിരുന്നതിനെ, സ്യൂയസ്സുകനാലുമുതലു് ആഫ്രിക്കവരെ വൈവിധ്യമാ൪ന്ന വ്യാപാര-കൊളോണിയലു്-കോ൪പ്പറേറ്റു് സൈനികതാലു്പ്പര്യങ്ങളുണു്ടായിരുന്ന ബ്രിട്ട൯റ്റെപ്രോത്സാഹനത്തിലു് നി൪ദ്ദിഷ്ടപാലസ്സു്റ്റീനിലെ അറബിഭാഗത്തെ ട്രാ൯സ്സു്-ജോ൪ദ്ദാ൯രാജാവിനുപിടിച്ചടക്കാനുള്ള തന്ത്രഭാഗമായി പ്രവ൪ത്തിച്ചു് അട്ടിമറിച്ചതല്ലേ, പരസ്യമായറബികളും രഹസ്യമായിബ്രിട്ടനുംചേ൪ന്നുനയിച്ച 1946ലെ പശ്ചിമേഷ്യയുടെചരിത്രം?
അതനുസരിച്ചുനടന്ന ആയുധശൂന്യമായ പുതുരാഷ്ട്രമായ ഇസ്രായേലും ആയുധസമ്പന്നമായ സകലയറബിരാഷ്ട്രങ്ങളുംചേ൪ന്നയുദ്ധത്തിലു് ഒരു ഇടവിരാമമായി ഉണു്ടായകരാറി൯റ്റെസമാപു്തിയിലു് ആപ്പറഞ്ഞപോലെ ആ പാലസ്സു്റ്റീ൯ഭാഗംപിടിച്ചടക്കിയല്ലേ ട്രാ൯സ്സു്-ജോ൪ദ്ദാ൯ ജോ൪ദ്ദാനായതും തൊട്ടടുത്തുതന്നെ പള്ളിയിലു്പ്പ്രാ൪ത്ഥിക്കാ൯കയറുമ്പോളു് അതിനുകാരണക്കാരനായ ബ്രിട്ടീഷുകങ്കാണിയായിരുന്ന ജോ൪ദ്ദാ൯രാജാവിനെ വെടിവെച്ചുകൊന്നതും?
ചരിത്രത്തിലു് പുതിയതായൊന്നുമില്ല, പഴയതി൯റ്റെയാവ൪ത്തനങ്ങളേയുള്ളൂ. ഗാസ്സയിലെയാശുപത്രികളിലു് ഇസ്രായേലു്നടത്തുന്ന ആക്രമങ്ങളിലുണു്ടാവുന്ന അസഹ്യമായമനുഷ്യമരണവും അംഗവൈകല്യങ്ങളും ചികിത്സാസൗകര്യങ്ങളുടെനഷ്ടവുമെല്ലാം പുതിയതല്ല, 1946ലു് ജെറുസ്സലേമിലെയും മറ്റുപലയിടത്തെയും ആശുപത്രികളാണെന്നും രോഗികളാണെന്നും കന്യാസ്സു്ത്രീമഠങ്ങളാണെന്നുംനോക്കാതെ ജിഹാദുവിളിച്ചുഭ്രാന്തെടുത്തുനടന്ന അറബിയാളു്ക്കൂട്ടങ്ങളു്, ആഫ്രിക്കമുതലുള്ളരാജ്യങ്ങളിലു്നിന്നും ഇറക്കുമതിചെയു്തവ൪, മോ൪ട്ടാറുകളും ഷെല്ലുകളും ജീപ്പുകളും വടിവാളുകളും പിച്ചാത്തികളുമായി ഇതൊന്നുമില്ലാത്ത ഹഗന്നായുടെപോരാളികളെയും ഗ്രാമീണചെറുത്തുനിലു്പ്പുകാരെയും തോലു്പ്പിച്ചുനടത്തിയ ആശുപത്രിയാക്രമണങ്ങളുടെയും കന്യാസ്സു്ത്രീമഠനശീകരണങ്ങളുടെയും ആവ൪ത്തനംമാത്രമാണു്, പകരംവീട്ടലു്മാത്രമാണു്. ദശാബ്ദങ്ങളു്കഴിഞ്ഞു് അതുവരുന്നുവെന്നേയുള്ളൂ.
ഈജിപു്റ്റിലെപ്പ്രധാനമന്ത്രിയെപ്പോലെ, ഒര൪ത്ഥത്തിലു് ഒരുപരിധിവരെ ജോ൪ദ്ദാനിലെ രാജാവിനെപ്പോലെയും, ഇതൊന്നുമാഗ്രഹിക്കാത്ത വിവേകമുള്ളയറബിനേതാക്ക൯മാരെ ഇസ്ലാംമദംകയറിയതീവ്രവാദികളുടെയും ആളു്ക്കൂട്ടങ്ങളുടെയും മുഷു്ക്കിലടിച്ചമ൪ത്തിനടത്തിയ കിരാതതേരോട്ടത്തി൯റ്റെ ദശാബ്ദങ്ങളു്കഴിഞ്ഞുള്ള പകവീട്ടലു്മാത്രമാണിന്നറബികളു്നേരിടുന്നതു്. ഇ൯ഗു൪പോലെ യഹൂദ൯മാ൪ക്കിടയിലുമന്നു് ബെ൯ഗൂറിയ൯റ്റെ വിലക്കുമറികടന്നു് അറബിപ്പള്ളികളാക്രമിക്കുകയും തക൪ക്കുകയും അറബികളെയോടിച്ചഗ്രാമങ്ങളു് കൊള്ളയിടുകയുംചെയു്ത മുഴുതീവ്രവാദികളു് ഉണ്ടായിരുന്നില്ലെന്നുപറയുന്നില്ല, അവ൪ രാഷ്ട്രസ്ഥാപകനായ ബെ൯ ഗൂറിയ൯റ്റെ കാഴു്ച്ചപ്പാടിലു്ത്തന്നെ ഇസ്രായേലെന്നപുതുരാഷ്ട്രത്തി൯റ്റെ നിലനിലു്പ്പിനെത്തന്നെ അക്രമത്തിലൂടെയട്ടിമറിക്കാ൯ശ്രമിച്ചവരാണെന്നതും വിസു്മരിക്കുന്നില്ല.
റഷ്യയിലു് യുക്രെയിനിലു് കീവിലു് 1898ലു് ഒരു യഹൂദമരപ്പണിക്കാര൯റ്റെമകളായിജനിച്ചു് 1906ലു് ഒരു എട്ടുവയസ്സുകാരിയായി കുടുംബത്തോടൊപ്പം അമേരിക്കയിലു്ക്കുടിയേറി ലോകത്തി൯റ്റെപലഭാഗങ്ങളിലു്നിന്നും മറ്റനേകായിരങ്ങളോടൊപ്പം 1921ലു് പാലസ്സു്റ്റീനിലെത്തി 1948ലു് ഇസ്രായേലി൯റ്റെ സ്വാതന്ത്ര്യപ്പ്രഖ്യാപനത്തിലൊപ്പുവെച്ചു് പുതിയയിസ്രായേലു്രാജ്യത്തിനുരൂപംകൊള്ളാനായുള്ള പണമില്ലാത്തപ്പോളു് അമേരിക്കയിലുടനീളം പ്രസംഗപര്യടനംനടത്തി അവിടങ്ങളിലെ അതിസമ്പന്നയഹൂദസമൂഹങ്ങളിലു്നിന്നും ദശലക്ഷക്കണക്കിനുഡോള൪സമാഹരിച്ചു് പുതിയരാഷ്ട്രത്തിനു് സ്വന്തംകാലിലു്നിലു്ക്കാ൯ അതി൯റ്റെഹത്യയു്ക്കൊരുങ്ങുന്ന അറബിലോകത്തിനെപ്പ്രതിരോധിക്കാ൯ ബ്രിട്ട൯റ്റെയും അമേരിക്കയുടെയുംമറ്റുംപോലും പ്രതിരോധത്തെമറികടന്നു് തോക്കുകളും തിരകളും കവചിതവാഹനങ്ങളും ടാങ്കുകളും ക്യാപ്പുകളും ഷൂസ്സുകളും കമ്പിളിയുടുപ്പുകളും മരുന്നുകളും എന്തിനേറെപ്പറയുന്നു ഇസ്രായേലി എയ൪ഫോഴു്സ്സും നേവിയുമുണു്ടാക്കാ൯ ബോട്ടുകളും കപ്പലുകളും വിമാനങ്ങളുംവരെവാങ്ങാ൯പണമെത്തിച്ചു് പുതിയയിസ്രായേലിനുശ്വാസവായുനലു്കി ജീവ൯തുടിപ്പിച്ചുനി൪ത്തി 1949ലു് സ്വതന്ത്രയിസ്രായേലി൯റ്റെയംബാസ്സഡറായി റഷ്യയിലുംമറ്റുംപോയി ഇസ്രായേലി൯റ്റെവിദേശനയംരൂപപ്പെടുത്തി ഒടുവിലു് 1969ലു് വിശ്രമജീവിതത്തിലു്നിന്നും പ്രധാനമന്ത്രിവരെയായിവിളിക്കപ്പെട്ടു് അതേകാലത്തെപ്പ്രതിനിധീകരിച്ച ഇ൯ഡൃയിലെ ഇന്ദിരാഗാന്ധിയുടെയും ബ്രിട്ടനിലെ മാ൪ഗരറ്റു് താച്ചറുടെയും ലോകത്തേയു്ക്കുപോയ ഗോളു്ഡാ മെയറിനെ ഇസ്രായേലിച്ചരിത്രമറിയുന്നവ൪ മറക്കുന്നതെങ്ങനെ? അമേരിക്കയിലു് മിലു്വോക്കിയിലു് ഗോളു്ഡാ മെയ൪ പഠിച്ച സു്ക്കൂളിന്നു് ഗോളു്ഡാ മെയ൪ സു്ക്കൂളെന്നാണറിയപ്പെടുന്നതു്.
ഇതുപോലെയെത്രയോയഹൂദരുടെ ആത്മത്യാഗവും ജീവിതവുംകൊണു്ടുപടുത്തുയ൪ത്തിയ ഒരുരാഷ്ട്രത്തെയാണു് ആയുധക്കച്ചവടക്കാരുടെയും കാലഹരണപ്പെട്ട മതപുസു്തകങ്ങളുടെയുംഹുങ്കിലു് അറബിമുസ്ലിംലോകത്തിലെ വെറുംഭീകരവാദികളു്ചേ൪ന്നു് തക൪ക്കാ൯ശ്രമിക്കുന്നതു്! അതുതകരുന്നതെങ്ങനെ? ഹിറ്റു്ല൪പറഞ്ഞതുശരിയാണു്- താ൯ ലക്ഷക്കണക്കിനുയഹൂദരെ സകലയിടത്തുനിന്നുംപിടിച്ചു് തടവിലടച്ചുകൊന്നില്ലായിരുന്നെങ്കിലു് ഇവ൪ ലോകംവിറപ്പിച്ചേനേ...!
Written on 07 March 2024 and first published on: 19 March 2024
No comments:
Post a Comment