Friday 22 March 2024

1562. ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്?

1562

ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ബീജേപ്പീയു്ക്കു് ഈത്തെരഞ്ഞെടുപ്പിലു് എല്ലാംപറയാനറിയാം- രണു്ടൊഴിച്ചു്: കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കാരനെപ്പിടിച്ചു് എന്തുകൊണു്ടാണകത്തിടാത്തതെന്നും പെട്രോളു്വിലയെസ്സംബന്ധിച്ചു് മോദിഗ്യാര൯റ്റിയെന്താണെന്നും! അതല്ലാതെയെന്താണു് ആളുകളു്ക്കറിയേണു്ടതു്? ആണുംപെണ്ണുമായി എത്രയോബീജേപ്പീനേതാക്കളു് കേരളത്തിനകത്തു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ടു് പ്രസംഗങ്ങളു്നടത്തിനടക്കുന്നു! അവരിലൊരൊറ്റയെണ്ണംപോലും കാതലായയീരണു്ടുചോദ്യങ്ങളു്ക്കുംമാത്രം ഒറ്റയുത്തരവുംപറഞ്ഞിട്ടില്ല. എന്നല്ല, ഇങ്ങനെരണു്ടുചോദ്യങ്ങളുള്ളതായിത്തന്നെ അവ൪നടിച്ചിട്ടില്ല. കേരളത്തിലെജനങ്ങളെ വിവരംകെട്ടഗൗളികളായാണു് അവ൪കാണുന്നതു്. കേരളത്തിലെജനങ്ങളു് വ്യാജമാ൪കു്സ്സിസ്സു്റ്റായ പിണറായിവിജയനെ തുട൪ച്ചയായി രണു്ടുപ്രാവശ്യം മുഖ്യമന്ത്രിയായിത്തെരഞ്ഞെടുത്തു്(?) സ്വയമപകടത്തിലും കടത്തിലുമായതുകൊണു്ടാണു് അവരാനിഗമനത്തിലെത്തിയതു്. അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദി ഇടയു്ക്കിടയു്ക്കുകേരളത്തിലു്വന്നലറിയിട്ടുപോകും, കേരളാസെക്രട്ടേറിയറ്റിനകത്തൊരു വമ്പനഴിമതിക്കാരനുണു്ടെന്നു് പ്രസംഗിച്ചിട്ടുപോകും. അതുകേരളത്തുകാ൪ക്കറിയാത്തതാണോ? ഇയാളു്പറഞ്ഞിട്ടുവേണമോയിനി അവരതറിയാ൯?

ഇടതുമുന്നണിമോശം, വലതുമുന്നണിയതിനേക്കാളു്മോശം, വളരെമോശം, ഞങ്ങളുടെമുന്നണിയാണുമെച്ചം, അതു്കൊണു്ടുഞങ്ങളു്ക്കുവോട്ടുചെയ്യണം- ഇതാണവ൪ക്കുപറയാനുള്ളതു്. പത്തുകൊല്ലമി൯ഡൃഭരിച്ചിട്ടു് കേരളത്തിലു്വന്നു് ഇത്രയുമേയിവ൪ക്കുപറയാനുള്ളൂ, മറ്റൊന്നുംപറയാനില്ല!

കേന്ദ്രത്തിലു് ഭാരതീയജനതാപ്പാ൪ട്ടി ഈത്തെരഞ്ഞെടുപ്പുകഴിയുമ്പോളു് ഗവണു്മെ൯റ്റുരൂപീകരിക്കുകയോ രൂപീകരിക്കാതിരിക്കുകയോചെയ്യട്ടെ. കേരളമതിലൊരുസംഭാവനയും നലു്കാനുദ്ദേശിക്കുന്നില്ല. ഇപ്പോളു്ക്കൊണു്ടുവന്നുനി൪ത്തി മത്സരിപ്പിക്കുന്ന വി. മുരളീധര൯, രാജീവു് ചന്ദ്രശേഖറെന്നീരണു്ടു് കേന്ദ്രമന്ത്രിമാരെക്കൊണു്ടു് ബീജേപ്പീയു്ക്കിനി പ്രയോജനമൊന്നുമില്ലെന്നും അവരെയിനിയൊരുമന്ത്രിസഭയിലും കാണാ൯പോകുന്നില്ലെന്നും ഏതായാലുമിതിനകമിതോടെ കേരളീയ൪ക്കുമനസ്സിലായിക്കഴിഞ്ഞു, അല്ലെങ്കിലവരെ ആറ്റിങ്ങലും തിരുവനന്തപുരത്തുമായി കുറ്റിയിലു്ക്കൊണു്ടുപോയിക്കെട്ടുകയില്ലല്ലോ! ഇനിയവരെങ്ങനെയവിടന്നു് ചാടിവരും? അതോ രാജ്യസഭാവഴിയെങ്ങാനുംകയറുമോ?

Written on 22 March 2024 and first published on: 23 March 2024





 



 


No comments:

Post a Comment