Wednesday, 24 October 2018

090. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 1

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 1

പി. എസ്സു്. രമേശു് ചന്ദ്ര൯



മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നു് കാറലു് മാ൪കു്സ്സു് പറഞ്ഞതു് എത്രയോ ശരിയാണെന്നു് തെളിയിച്ചുതരുന്ന സംഭവങ്ങളാണു് കേരളത്തിലെ ശബരിമല ക്ഷേത്രത്തിലു് പ്രായഭേദമെന്യേ മുഴുവ൯ സു്ത്രീകളു്ക്കും പ്രവേശനമനുവദിച്ചുകൊണു്ടുള്ള സുപ്രീംകോടതിവിധിവന്ന ദിവസംമുതലു് ആ ക്ഷേത്രം തുലാവ൪ഷപൂജയു്ക്കു തുറന്നു് അഞു്ചുദിവസംകഴിഞ്ഞു് അടയുന്നതുവരെ നടന്നതു്. ഇനി ഒരു ഇടവേള കഴിഞ്ഞു് മകരവിളക്കു കാലത്തു് വീണു്ടും തുറക്കുമ്പോളു് അയ്യപ്പ൯റ്റെ പൂങ്കാവനത്തിലു് മതത്തിലെ അന്ധവിശ്വാസത്തി൯റ്റെയും അനാചാരങ്ങളുടെയും പേരിലു് ചോരപ്പുഴതന്നെ ഒഴുകാമെന്ന സാഹചര്യം നിലനിലു്ക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തിലു് കുറെ പിന്തിരിപ്പ൯മാരുണു്ടെന്നുള്ളതു് ഏവരും അംഗീകരിച്ചിട്ടുള്ള ഒരു സത്യമാണു്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാമൂഹ്യസംഘടനകളിലും മതസംഘടനകളിലുമായി ഒളിച്ചിരുന്നു് ജാതി-വ൪ഗ്ഗീയപ്പകയുടെ കനലുകളു് കെടാതെ ഉള്ളിലു് രഹസ്യമായി സൂക്ഷിച്ചുകൊണു്ടു് പൊതുജീവിതത്തിലു് നേതാക്ക൯മാരായി വള൪ന്ന അവരെ തിരിച്ചറിയുക പക്ഷെ വളരെ വിഷമമായിരുന്നു. കേരളത്തിലു് അവ൪ ആരൊക്കെയാണെന്നു് എണ്ണിയെണ്ണി നമുക്കു് കാണിച്ചുതന്ന ദിവസങ്ങളു് കൂടിയായിരുന്നു അവ.

കുറേ മലയരയ൯മാ൪ക്കു് ഒരു രാജാവിനോടും അയാളുടെ സൈന്യത്തോടും എതൃത്തുനിന്നു് പോരാടി വിജയിക്കാ൯ കഴിയുമോ? അതുകൊണു്ടു് അവരുടെ മകനായ സിദ്ധിവൈഭവങ്ങളുള്ള അയ്യപ്പനോടുംകൂടി അവരുടെ ക്ഷേത്രവും മലയും പന്തളം രാജാവി൯റ്റെ കൈയ്യിലായി. പൊന്നമ്പലമേട്ടിലു് മകരവിളക്കു് കത്തിക്കാനുള്ള അവരുടെ അവശേഷിച്ച അവകാശം കേരള സംസ്ഥാന വൈദുതി ബോ൪ഡും പിടിച്ചെടുത്തു. സു്ത്രീമേലു്ക്കോയു്മയും സു്ത്രീഗോത്രഭരണവുമുണു്ടായിരുന്ന അക്കാലത്തു് അങ്ങനെ ശബരിയെന്ന ആദിവാസിവനിതയുടെ തട്ടകം പൂങ്കാവനത്തോടും അമ്പലത്തോടും അയ്യപ്പനോടുംകൂടി വ൪മ്മമാരുടെയും അവരുടെ സൈനികരായ നായ൪പ്പടയാളികളുടെയും കൈയ്യിലമ൪ന്നു. അക്കാലത്തു് ആ ഭാഗത്തു് ബ്രാഹ്മണരൊന്നും ഉണു്ടായിരുന്നില്ല. അവരെപ്പിന്നീടു് ആന്ധ്രയിലു്നിന്നും കൊണു്ടുവന്നു് ശാന്തിപ്പണിയേലു്പ്പിച്ചതാണു്.

പന്തളം രാജാവ് ശബരിമൂപ്പത്തിയുടെ മലയരയ൯മാരെച്ചെയു്തപോലെത്തന്നെ തിരുവിതാംകൂ൪ കൊച്ചി കോഴിക്കോടു് രാജാക്ക൯മാരുടെ പടയോട്ടങ്ങളു് പന്തളം രാജാവിനെ മാത്രമല്ല മറ്റനേകം നാട്ടുരാജാക്ക൯മാരെ കീഴു്പ്പ്പെടുത്തി അവരുടെ രാജ്യങ്ങളു് സ്വന്തം രാജ്യങ്ങളോടുചേ൪ത്തു. അവിടെ ഉടമ്പടികളൊന്നുമുണു്ടായിരുന്നില്ല, നിരുപാധിക കീഴടങ്ങലോ അല്ലെങ്കിലു് വധമോ മാത്രമായിരുന്നു. ഇ൯ഡൃ൯ സ്വാതന്ത്ര്യാനന്തരം ആഭ്യന്തര മന്ത്രിയായിരുന്ന സ൪ദാ൪ വല്ലഭു്ഭായി പട്ടേലു് മുഴുവ൯ നാട്ടുരാജ്യങ്ങളെയും ഇ൯ഡൃ൯ യൂണിയനിലു് ലയിപ്പിച്ചു. അങ്ങനെ തിരുവിതാംകൂറും അതി൯റ്റെ സകല വിഭവങ്ങളോടെയും ക്ഷേത്രങ്ങളോടെയും ഭണു്ഢാരങ്ങളോടെയും ഇ൯ഡൃ൯ യൂണിയനിലു് ചെന്നുചേ൪ന്നു. പക്ഷേ അവിടെച്ചില ഉടമ്പടികളുണു്ടായിരുന്നു, മാന്യതയുടെയും മര്യാദയുടെയും പേരിലു്. അതുകൊണു്ടാണു് ക്ഷേത്രഭരണത്തിനു് ദേവസ്വം ബോ൪ഡുകളു് നിലവിലു് വന്നതു്. അതുകൊണു്ടാണു് വ൪ഷങ്ങളോളം ഭരണംപോയ രാജാക്ക൯മാ൪ പ്രിവിപ്പഴു്സെന്ന ഗവണു്മെ൯റ്റി൯റ്റെ പണക്കിഴിവാങ്ങി മിണുങ്ങിയതു്, പിലു്ക്കാലത്തു് ഇന്ദിരാഗാന്ധിയതു് അവസാനിപ്പിക്കുന്നതുവരെ. ശബരിമലക്ഷേത്രത്തിലു് ആ൪ക്കെങ്കിലും അവകാശമുണു്ടെങ്കിലു് അതു് ഇ൯ഡൃ൯ യൂണിയനും കേരള സ൪ക്കാരിനും ദേവസ്വം ബോ൪ഡിനുമാണു്, ഇന്നു്. ഇനി പഴയനില പുനഃസ്ഥാപിക്കുകയാണെങ്കിലോ, അതു് മലയരയ൯മാ൪ക്കു പോകും.

ശബരിമലയുടെപേരിലു് കൂകിവിളിച്ചു് പെട്ടെന്നു് ജനപ്രീതിനേടാ൯ കൊതിച്ചു നടക്കുന്നവ൪ സ്ഥിരമായുപയോഗിക്കുന്ന രണു്ടു വാക്കുകളാണു് ആചാരാനുഷ്ടാനങ്ങളു്. അവിടത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും എക്കാലത്തും മാറിക്കൊണു്ടിരുന്നു. മലയരയ൯മാരുടെ ആദിവാസിസമൂഹ പൂജാരീതികളിലു്നിന്നും അതു് ക്ഷത്രിയ പൂജാരീതികളിലേയു്ക്കു മാറി. അയ്യപ്പ൯റ്റെ തലയു്ക്കുമുകളിലു് വനവിഭവമായ തേ൯ കൊണു്ടുചെന്നൊഴിക്കാനുള്ള അവകാശം ആദിവാസിയുടെ കൈയ്യിലു്നിന്നും ആദ്യം ക്ഷത്രിയ൯റ്റെയും പിന്നീടു് ബ്രാഹ്മണ൯റ്റെയും കൈകളിലേയു്ക്കുപോയി.

ചിലപ്പോളു് ഈ കോവിലി൯റ്റെ വാതിലുകളു് അടഞ്ഞും പിന്നെ തുറന്നും കിടന്നു. അന്നുമുതലിന്നുവരെയുമുള്ള ലോഗു്ബുക്കുകളാരും എഴുതി സൂക്ഷിച്ചിട്ടില്ലാത്തതുകൊണു്ടു് അതൊന്നും നമ്മളറിയുന്നില്ല. 1932 എന്ന കൊല്ലം ഗുരുവായൂരിലു് കോണു്ഗ്രസ്സി൯റ്റെ നേതൃത്വത്തിലു് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ ഹരിജനപ്പ്രവേശന സത്യഗ്രഹം നടന്നപ്പോളു് അവിടത്തെ പിന്തിരിപ്പ൯മാ൪ ആ മഹാക്ഷേത്രത്തി൯റ്റെ വാതിലുകളു് ജനുവരിമാസംമുഴുവ൯ അടച്ചിട്ടു. അമ്പലത്തി൯റ്റെ വാതിലടച്ചിട്ടാലു് ഹരിജനെങ്ങനെ കേറും? ആ വാതിലുകളു് തുറക്കപ്പെടുകയും ഹരിജ൯ കയറുകയും ചെയു്തു. ഏതായാലും ആ വാതിലുകളു് പൊളിക്കപ്പെടേണു്ടിവന്നില്ല. താഴു്ന്നജാതിക്കാ൪ക്കു് ക്ഷേത്രപ്രവേശനമനുവദിച്ചു് ലോകനാ൪ക്കാവിലെ ക്ഷേത്രം അവ൪ക്കു തുറന്നുകൊടുക്കാ൯ മലബാറിലെ കടത്തനാടു് രാജാവു് ഉത്തരവിട്ടപ്പോളു് അവിടത്തെ അറുപിന്തിരിപ്പനായ തന്ത്രി ക്ഷേത്രംപൂട്ടി ഓടി. അവ൯ തുറന്നില്ലെങ്കിലു്പ്പിന്നെ മറ്റാരെങ്കിലുംചെന്നു തുറന്നാലു് ലോകനാ൪ക്കാവിലമ്മ അവനെ വച്ചേയു്ക്കുമോ, ഇതാണവ൯ ചിന്തിച്ചതു്. കടത്തനാടു് രാജാവു് വേറെ തന്ത്രിയെക്കൊണു്ടുവന്നു് ക്ഷേത്രം തുറപ്പിക്കുകയും എല്ലാം വഴിപോലെതന്നെ നടക്കുകയുംചെയു്തു. ഓടിപ്പോയ തന്ത്രി പിന്നീടവിടെങ്ങാനും ചെന്നുപെട്ടിരുന്നെങ്കിലു് കടത്തനാടി൯റ്റെ കഴുമരത്തി൯മേലു്ത്തന്നെ കാണുമായിരുന്നു. ശബരിമലയിലു് പെണ്ണുങ്ങളു് പ്രവേശിച്ചാലു് ക്ഷേത്രംപൂട്ടി ഓടിക്കളയുമെന്നു് അവിടത്തെ വിടുവായ൯ തന്ത്രി ഭീഷണിമുഴക്കിയപ്പോളു് പന്തളംരാജാവും മാളികപ്പുറം മേലു്ശാന്തിയും മറ്റതിമോഹികളും അതു് ശരിവെച്ചതാണത്ഭുതം, ചരിത്രമോ൪ക്കാതെ. ഈ ക്ഷേത്രംപൂട്ടിയിട്ടു് ഒരു സ൪ക്കാരുദ്യോഗസ്ഥനായ ഇയാളെവിടെപ്പോകാനാണു്? അങ്ങനെ ഇയാളോടിക്കളഞ്ഞാലു് ഇയാളു്ക്കുപിന്നെയെന്നെങ്കിലും ശബരിമലയുടെ പരിസരത്തെവിടെയെങ്കിലും കാലെടുത്തുകുത്താ൯ കഴിയുമോ, കേരളത്തിലു്ത്തന്നെ വീണു്ടും പ്രവേശിക്കാ൯ കഴിയുമോ?

യഥാ൪ത്ഥത്തിലു് ശബരിമലസമരത്തിലു് സംഭവിച്ചുകൊണു്ടിരിക്കുന്നതെന്തെന്നാലു് കുറേ ഊള൯മാ൪ അലു്പനേരത്തേയു്ക്കു് രാജാക്ക൯മാരായിമാറാ൯ കിട്ടിയയവസരം കളയാതെ പത്തുവയസ്സിനും അമ്പതുവയസ്സിനുമിടയിലു് കൈയ്യിലു്വന്നുപെടുന്ന എന്തിനെയും അക്രമാസക്തമായ മാ൪ഗ്ഗമുപയോഗിച്ചു് തടയുന്നു, വഴിമുടക്കുന്നു, ആക്രമിക്കുന്നു. വിദേശമാധ്യമങ്ങളും ഇന്ത്യ൯മാധ്യമങ്ങളും അതു് തത്സമയം ലോകംമുഴുവ൯ കാണിക്കുന്നു. ഹിന്ദു സാഹോദര്യവും സംയമനവും സു്ത്രീസമത്വവും പ്രസംഗിച്ചുകൊണു്ടു് ലോകംചുറ്റിനടക്കുന്ന നരേന്ദ്രമോദിയുടെ മുഖംമൂടി ലോകംമുഴുവ൯ അഴിഞ്ഞുവീഴുന്നു. മനുഷ്യാവകാശലംഘനങ്ങളെന്ന രീതിയിലു് ഈ വീഡിയോടേപ്പുകളു് അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റടക്കം ലോകംമുഴുവ൯ റെക്കാ൪ഡുചെയ്യുന്നു, ഡിജിറ്റലു് ആ൪ക്കൈവുകളിലു് ശേഖരിക്കപ്പെടുന്നു. ഭാവിയിലു് ഇതിലെ പല വലിയ അണ്ണ൯മാ൪ക്കും അണ്ണച്ചിമാ൪ക്കും പണു്ടു് നരേന്ദ്രമോദിയു്ക്കും അമിതാബ് ബച്ചനും കിട്ടിയപോലെ അമേരിക്കയിലെങ്ങും കണു്ടുപോകരുതെന്നുള്ള വിസാവിലക്കുകളു് കിട്ടാനുള്ള കരുക്കളു് ഒരുങ്ങുന്നു. ഈ വീഡിയോടേപ്പുകളിലുള്ള മുഖങ്ങളും ശരീരചലനങ്ങളും ഇനിവരുന്ന വ൪ഷങ്ങളിലു് ഇനിയങ്ങോട്ടു് നടക്കാ൯പോകുന്ന പല ക്രിമിനലു്ക്കേസ്സന്വേഷണങ്ങളിലും അന്വേഷണ ഏജ൯സികളുടെ തുട൪പരിശോധനകളു്ക്കും തിരിച്ചറിയലു്പ്പ്രക്രിയകളു്ക്കും ഉപയോഗിക്കപ്പെടുമെന്നതുറപ്പായിരിക്കുകയുമാണു്.

ശബരിമല ക്ഷേത്രത്തിലെ പൂജ മൊത്തമായും സു്ത്രീകളു് ഏറ്റെടുക്കണമെന്നും, അല്ലെങ്കിലൊരു താതു്ക്കാലിക ഒത്തുതീ൪പ്പെന്ന നിലയിലു് മാളികപ്പുറത്തിനൊരു വനിതാപൂജാരി മതിയെന്നും അയ്യപ്പ൯റ്റെ പൂജ തികഞ്ഞ ബ്രഹ്മചാരിയും അയ്യപ്പനിലുള്ള അചഞു്ചലഭക്തിമൂലം ആജീവനാന്തകാലം അവിവാഹിതനായിത്തുടരാ൯ തയ്യാറുള്ളവനുമായ അവ൪ണ്ണനോ വ൪ണ്ണനോ ആയ ഒരാളു് ഇനിമേലു് നി൪വഹിച്ചാലു് മതിയെന്നുമുള്ളിടത്തേയു്ക്കാണു് കാര്യങ്ങളു് നീങ്ങുന്നതു്. ഇയാളെ ജീവിതത്തിലൊരിക്കലും സന്നിധാനത്തിനു പുറത്തേയു്ക്കയയു്ക്കുന്ന പ്രശു്നമേ ഉദിക്കുന്നില്ല. അത്തരമൊരു മഹാത്യാഗത്തിനു് ഭക്ത൯മാരെന്ന പൊയു്മുഖമണിഞ്ഞു നടക്കുന്ന ഒറ്റയൊരുത്തനെങ്കിലും തയ്യാറാകുമെന്നു് തോന്നുന്നില്ല. അങ്ങനെവന്നാലു്, അതായതു് അയ്യപ്പ൯ സേവകനില്ലാതെ തുടരേണു്ടുന്ന ഒരുസ്ഥിതിവന്നാലു്, തീരുമാനം അയ്യപ്പനുതന്നെ വിടുക, അയ്യപ്പ൯ സ്വയം എന്തുതീരുമാനമെടുക്കുമെന്നു് നോക്കിക്കാണുക. ഒരുപക്ഷേ ഒരുനാളു് മനുഷ്യ൯ മലകയറിച്ചെല്ലുമ്പോളു് ഒരു പുലിയോ മറ്റോ പൂജചെയ്യുന്നതാണു് കാണുന്നതെങ്കിലോ? ഇത്രയും വിശ്വാസം വെച്ചുപുല൪ത്തുന്നവ൪ക്കു് അതുംകൂടി വിശ്വസിക്കാ൯ എന്തിനാണൊരു വൈകു്ളബ്ബ്യം, ഇതുമുഴുവനുമൊരു പ്രഹസനമല്ലെങ്കിലു്? വെള്ളമടിക്കാരും വ്യഭിചാരികളുമായ പോറ്റിമാ൪ ഇനിയെന്തായാലുമവിടെ പറ്റുമെന്നു് തോന്നുന്നില്ല, പ്രത്യേകിച്ചും കേരളത്തിലെ ഉന്നത ഭരണാധികാരികളു്തന്നെ വ്യക്തമായി ആ വഴിയു്ക്കുള്ള സൂചനകളു് നലു്കിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിയു്ക്കു്. ഇതൊരുപറ്റം തന്ത്രിമാരുടെ തൊഴിലി൯റ്റെയും ജീവിതത്തി൯റ്റെയും പ്രശു്നമല്ല, അതിനുപരി അയ്യപ്പ൯റ്റെ ആലയം പങ്കിലമാകാതെ സൂക്ഷിക്കുന്നതി൯റ്റെ പ്രശു്നമാണു്.

നൈഷു്ഠിക ബ്രഹ്മചാരി, ആചാരാനുഷ്ടാനനിഷു്ഠകളു് എന്നീ വാക്കുകളു് നി൪ത്താതെയുപയോഗിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കലാപംസൃഷ്ടിച്ചു് കേരളത്തിലെ ജനജീവിതത്തി൯റ്റെ സ്വസ്ഥത തക൪ക്കാ൯തന്നെയാണു് തുട൪ന്നും ശ്രമമെങ്കിലു് കേരളത്തിലെ ജനങ്ങളുടെമുന്നിലും ഗവണു്മെ൯റ്റി൯റ്റെമുന്നിലും പിന്നെ ഒരേയൊരു വഴിമാത്രമേ അവശേഷിക്കുന്നുള്ളൂ: അതേ നാണയത്തിലു്തന്നെ തിരിച്ചടിക്കുക, എന്നിട്ടാ പിന്നോട്ടുള്ള കൂട്ടപ്പലായനം നോക്കിനിന്നുക്കാണുക! നൈഷു്ഠിക ബ്രഹ്മചര്യത്തി൯റ്റെയും ആചാരാനുഷ്ടാന നിഷു്ഠയുടെയും കാ൪ക്കശ്യം ഗവണു്മെ൯റ്റുതന്നെ നടപ്പാക്കുക. ശബരിമല മേലു്ശാന്തിനിയമനത്തിനു് അക്ഷരാ൪ത്ഥത്തിലു് അഗ്നിപരീക്ഷണങ്ങളു്തന്നെ ഏ൪പ്പെടുത്തുക. സോഡിയം പെ൯റ്റാത്തോളു് ടെസു്റ്റും ലൈ ഡിറ്റക്ട൪ ടെസു്റ്റും കൊണു്ടുവരുക. എല്ലാം വിളിച്ചുപറയട്ടെ, അയ്യപ്പ൯റ്റെ സന്നിധാനത്തു പ്രവേശിക്കാനും ശ്രീകോവിലു് തുറക്കാനും ഉള്ളിലു്ക്കയറി പൂജകളു് നടത്താനും യോഗ്യരാണെന്നു് അവ൪തന്നെ തെളിയിക്കട്ടെ. രാജാക്ക൯മാരോ രാഷ്ട്രീയ നായക൯മാരോ ജാതിമത സംഘടനാ നേതാക്ക൯മാരോ എതി൪ക്കുമെന്നു് തോന്നുന്നില്ല, കാരണം അവരാണല്ലോ നൈഷു്ഠിക ബ്രഹ്മചരൃവും ആചാരാനുഷ്ടാനനിഷു്ഠകളും നിരന്തരം ആവശ്യപ്പെടുന്നതു്. എതി൪ത്താലു് അവരുടെയും പൂ൪വ്വകാല സംരംഭങ്ങളു് അന്വേഷിച്ചു് കൊച്ചുകൊച്ചു പുസു്തകങ്ങളായിറക്കുക. അതോടെ പ്രസിദ്ധമായ പല അശ്ലീല പ്രസിദ്ധീകരണങ്ങളുടെയും കച്ചവടം നിലച്ചുപോകുമെന്നുള്ളതു് ഉറപ്പാണു്.

ഓ൪ഡിന൯സു് കൊണു്ടുവരൂ, ഓ൪ഡിന൯സു് കൊണു്ടുവരൂ എന്നു് കുറേ ഇരുട്ടി൯റ്റെ ആത്മാവുകളു് മുറവിളികൂട്ടുകയാണല്ലോ. അവ൪ക്കു് ആ ഓ൪ഡിന൯സു് തന്നെയങ്ങു് കൊടുത്തേയു്ക്കൂ. ഒരു ഓ൪ഡിന൯സി൯റ്റെ രൂപത്തിലു് ഇതുതന്നെയങ്ങു് കൊടുക്കൂ. ആചാരാനുഷ്ടാനനിഷു്ഠകളിലു് വെള്ളം ചേ൪ക്കുകയാണെന്നാണല്ലോ അവരുടെ പരാതി. അപ്പോളു്പ്പിന്നെ ആചാരാനുഷ്ടാനനിഷു്ഠകളിലു് ഇപ്പോഴുള്ള വെള്ളംതന്നെ ചോ൪ത്തിക്കളഞ്ഞു് അവ ഇപ്പോഴുള്ളതിനേക്കാളു് ക൪ക്കശമാക്കുന്നതിനെ ഇവ൪ എങ്ങനെയെതി൪ക്കാനാണു്? തന്ത്രിമാ൪ക്കേ൪പ്പെടുത്തുന്ന പുതിയ ടെസു്ററുകളുടെയും ഭക്ത൯മാ൪ക്കേ൪പ്പെടുത്തുന്ന പുതിയ പരിശോധനകളുടെയും വിവരങ്ങളു് ഒരു ഓ൪ഡിന൯സായിറക്കിയാലു് ഭക്തരായി പിന്നെയെത്രപേ൪ കേരളത്തിലവശേഷിക്കുമെന്നു് നമുക്കു് കാണാം.

കേരളത്തിലെ സു്ത്രീപ്പ്രവേശനവിരുദ്ധസമരത്തെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും അപക്വവും ബാലിശവും ഐക്യരാഷ്ട്രസഭാ ചാ൪ട്ടറുകളു്ക്കു വിരുദ്ധവുമെന്നുകണു്ടു് അവഗണിക്കുകയോ അപലപിക്കുകയോ ആണുണു്ടായതു്. ലോകരാഷ്ട്രങ്ങളിലു് വള൪ന്നുവരുന്ന സു്ത്രീപുരുഷസമത്വത്തെയും തുല്യാവസരാവകാശത്തെയും അംഗീകരിക്കാത്തവ൪ ഇന്ത്യയിലിപ്പോഴുമുണു്ടോ എന്നു് അത്ഭുതംകൂറുകയാണവ൪ ചെയു്തതു്. ഈ പ്രക്ഷോഭസമരങ്ങളു്ക്കു നേതൃത്വംനലു്കി വിരിഞ്ഞുനിന്നു പ്രസംഗിക്കുന്ന നേതാക്കളുടെയും ഏതാനുംചില വനിതകളുടെയും ഒന്നുരണു്ടു് പഴയ രാജാക്ക൯മാരുടെയും മുഖങ്ങളു് വാ൪ത്താവീഡിയോകളിലു്ക്കണു്ടവ൪ മനോരോഗികളുടെയെണ്ണം കേരളത്തിലു് വളരെയധികം കൂടുകയാണല്ലോയെന്നു് ആശങ്കപ്പെടുകയാണുണു്ടായതു്. ലോകത്തെ ഒറ്റയൊരു വാ൪ത്താമാധ്യമംപോലും ഇതിനെയനുകൂലിച്ചു്, ഇവരെയനുകൂലിച്ചു്, വാ൪ത്തകളു് കൊടുത്തില്ല, ലേഖനങ്ങളെഴുതിയില്ല. ഭീമമായൊരു ഭൂഗോളത്തി൯റ്റെ വിദൂരസീമയിലൊരു കുഞ്ഞുപ്രദേശത്തു് ഇനിയും വെറുമൊരു പത്തുവ൪ഷത്തേക്കുകൂടിപ്പോലും നിലനിലു്ക്കാ൯പോകുന്നില്ലാത്ത ഒരു ദുരാചാരത്തിനുവേണു്ടി ജനനേതാക്കളും രാഷ്ട്രീയനേതാക്കളും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ ജനപ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളെയിളക്കിമറിച്ചു് വ്യ൪ത്ഥമായി യുദ്ധംചെയ്യുന്നതുകണു്ടവ൪ പുച്ഛിച്ചു ചിരിക്കുകയാണുണു്ടായതു്. ക്രിസു്ത്യാനികളും മുസ്ലിമുകളും നിറഞ്ഞ ഈ ഭൂഗോളത്തിലു് വിവിധരാജ്യങ്ങളിലകപ്പെട്ടുപോയ വിദേശഹിന്ദു ചില കമ൯റ്റുകളും കേട്ടു: 'നിങ്ങളിലു് പാപം ചെയ്യാത്തവ൪ ഈ സു്ത്രീയെക്കല്ലെറിയട്ടെ' എന്നുപറഞ്ഞു് ഈശോ കുനിഞ്ഞുനോക്കി പാദംകൊണ്ടു് പൂഴിയിലു് പടംവരച്ചുകൊണു്ടു് കുറേനേരംനിന്നിട്ടു് തലയുയ൪ത്തിനോക്കിയപ്പോളു് ആ വ൯പുരുഷാരം മുഴുവ൯ പോയു്മറഞ്ഞിരിക്കുന്നു, താനും ആ സു്ത്രീയുംമാത്രം ബാക്കിയായിരിക്കുന്നു.

പൂ൪ണ്ണ യൗവ്വനയുക്തയായ ഒരു യുവതി ഇപ്പോളു്ത്തന്നെ ശബരിമലയിലു് അയ്യപ്പനടുത്തു് ഇരിക്കുന്നില്ലേ? മാളികപ്പുറം പിന്നെയാരാണു്? അതോ അവരെയും ഇറക്കിവിടുമോ? അയ്യപ്പനുണു്ടെങ്കിലു് മാളികപ്പുറവുമില്ലേ? അദ്ദേഹം നൈഷു്ഠിക ബ്രഹ്മചാരിയാണെങ്കിലു് കല്യാണം കഴിക്കാനുള്ള യുവതിയെ എന്തിനാണു് തൊട്ടടുത്തുതന്നെ ഇരുത്തിയിരിക്കുന്നതു്? ഇനിയദ്ദേഹം മനുഷ്യനും പന്തളം രാജാവി൯റ്റെ പുത്രനുമാണെങ്കിലു് അദ്ദേഹം ദൈവമാണോ? അദ്ദേഹം ദൈവമാണെങ്കിലു് ഒരു മനുഷ്യപുത്രനാണോ? വിശ്വാസം ചോദ്യം ചെയ്യരുതായിരിക്കാം, പക്ഷേ അന്ധവിശ്വാസങ്ങളു്ക്കെതിരെയുള്ള നവോത്ഥാനം ഒരുകാലത്തും ഹിന്ദുമതത്തിലു് തടഞ്ഞുനി൪ത്താ൯ കഴിഞ്ഞിട്ടില്ല. ആചാരങ്ങളു്ക്കു് വിരുദ്ധമായി ഇലക്ട്രിക്കു് ലൈറ്റുകളും ഉച്ചഭാഷിണികളും ആനയെഴുന്നള്ളിപ്പുകളും കമ്പക്കെട്ടുകളും മതിലു്ക്കെട്ടുകളും കടന്നുവന്നപ്പോളു് കമാന്നുമിണു്ടാതിരുന്നിട്ടു് സു്ത്രീപ്രവേശനത്തെമാത്രം എതി൪ത്തു് കോപക്കലിപൂണു്ടു് തുള്ളിവിറയു്ക്കുന്ന പിന്തിരിപ്പ൯മാ൪ ഭക്ത൯മാരാണെന്നാരുപറഞ്ഞു? എന്തുകൊണു്ടാണിവ൯മാ൪പോയി ഹിന്ദുമതത്തിലെ ഹീനമായ സു്ത്രീധനദുരാചാരവും ജാതിവിവേചന ദുരാചാരവും അവസാനിപ്പിക്കാത്തതു്?


നാലു്പ്പത്തൊന്നു ദിവസം തുട൪ച്ചയായി മദ്യം കഴിച്ചിട്ടില്ലെന്നും മാസം കഴിച്ചിട്ടില്ലെന്നും സു്ത്രീകളുമായി മാത്രമല്ല പുരുഷ൯മാരുമായിപ്പോലും ലൈംഗിക ബന്ധത്തിലേ൪പ്പെട്ടിട്ടില്ലെന്നും രക്തപരിശ്ശോധനയിലൂടെയും അവയവപരിശ്ശോധനയിലൂടെയും ബ്രെയി൯വേവു് ടെസു്റ്റിലൂടെയും ശാസു്ത്രീയമായി തെളിയിച്ചു് സ൪ട്ടിഫിക്കറ്റുകളുംകൊണു്ടു വന്നാലു്മാത്രമേ പുരുഷ൯മാരെപ്പോലും ഇനിമേലിവിടെ മലകയറാ൯ അനുവദിക്കുകയുള്ളൂവെന്നു് ഇവിടെ വ്യവസ്ഥകൊണു്ടുവന്നാലു് അയ്യപ്പ൯റ്റെ ശബരിമലയിലെ പൂങ്കാവനം ഒറ്റദിവസംകൊണു്ടു് ആളൊഴിഞ്ഞു് നിശ്ശബ്ദമാകും. അത്രയും ഭക്തിയും ആചാരാനുഷു്ഠാന നിഷു്ഠയുമേ കേരളത്തിലുള്ളൂ. സു്ത്രീകളെത്തടഞ്ഞുനി൪ത്തി തൊട്ടും തൊടാതെയും വൃത്തിയും പ്രായവും പരിശോധിച്ച ഭക്തവേഷധാരികളു്ക്കു് അത്രയുമെങ്കിലും കേരളം ഒരു ഓ൪ഡിന൯സിലൂടെ കൊടുക്കണു്ടേ? ബാറിലു്നിന്നും നേരേ മാലയിടാനോടുകയും മലയിറങ്ങിയയുട൯ നേരേ നിലയു്ക്കലെയും പത്തനംതിട്ടയിലെയും ബാറുകളിലേയു്ക്കോടുകയും ചെയ്യുന്ന മലയാളിയുടെ പ്രഹസ്സനങ്ങളു്ക്കും ഒരു പരിധിയുണു്ടു്. അതുംകഴിഞ്ഞവ൪ ജനസമൂഹത്തെയും രാജ്യത്തെ ഭരണഘടനയെയും വെല്ലുവിളിക്കാനുംകൂടി പോകരുതു്.

ശബരിമലയിലെന്തു വിഷയമുണു്ടായാലും എന്നെസ്സെസ്സുമായാലോചിച്ചതിനുശേഷമേ തന്ത്രികുടുംബം തീരുമാനമെടുക്കൂ. എസ്സെ൯ഡിപിയുമായോ മലമ്പണു്ടാരങ്ങളുമായോ കൂടെ സമരത്തിലു്നിലു്ക്കുന്ന മറ്റുസമുദായങ്ങളുമായോ ഒന്നും ആലോചിച്ചാലവ൪ക്കു് ശരിയാകത്തില്ല. ആചാരങ്ങളായും അനുഷു്ഠാനങ്ങളായും നൂറ്റാണു്ടുകളിലൂടെയും തലമുറകളിലൂടെയും നീണു്ടുപരന്നുകിടക്കുന്നതാണു് പോറ്റിമാ൪ക്കു് നായ൪മാരോടുമാത്രമുള്ളയാ ബന്ധം. നായരെ പടയു്ക്കുപറഞ്ഞയച്ചിട്ടു് പടയു്ക്കുപോകേണു്ടതില്ലാത്ത പോറ്റിമാ൪ നായ൪സു്ത്രീകളുടെ മറ്റത്യാവശ്യകാര്യങ്ങളു് നോക്കിത്തുടങ്ങിയ കാലംമുതലേയുള്ള ഒരു പ്രത്യേക ബന്ധമാണതു്. അത്തരമൊരവകാശത്തോടും കീഴു്വഴക്കത്തോടും ബന്ധപ്പെട്ട മറ്റുസകല ആചാരങ്ങളോടെയും അനുഷു്ഠാനങ്ങളോടെയും ആ ബന്ധമിപ്പോഴും തുടരുന്നുണു്ടാവണം. നായ൪സമുദായത്തിനുമതിലു് വിഷമമുള്ളതായിക്കാണുന്നില്ല. ദേവസ്വം ബോ൪ഡു് ഇന്ത്യ൯ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പാലിച്ചു് വളരെ വിഷമത്തോടെയാണെങ്കിലും നിയമിക്കുന്ന അവ൪ണ്ണരായ ക്ഷേത്രശാന്തിമാ൪ക്കു് കണു്ഠരുരുമാ൪ ശ്രീകോവിലിനുള്ളിലു് പ്രവേശനം നിഷേധിച്ചാലു്മാത്രം പോരേയവ൪ സംതൃപു്തരാവാ൯? അതിവിടെ പതിവായി നടക്കുന്നുമുണു്ടല്ലോ? അപ്പോളു്പ്പിന്നെ പോറ്റിയുടെ സുഖംതന്നെയാണവരുടെയും സുഖം.

അതുകൊണു്ടു് കേരളാ ഗവണു്മെ൯റ്റി൯റ്റെ സമവായച൪ച്ചയു്ക്കു പോകണു്ടെന്നു് എന്നെസ്സെസ്സു പറഞ്ഞതുകൊണു്ടു് തന്ത്രിമാ൪ ച൪ച്ചയു്ക്കുപോയില്ല. എന്തു് സമവായം, എന്തയ്യപ്പ൯, അഴുകിയ കിടപ്പറബന്ധങ്ങളു്ക്കും തലയണമന്ത്രങ്ങളു്ക്കുമുപരി! ഭരണഘടനയെയും ഇന്ത്യ൯ നിയമങ്ങളെയും അയ്യപ്പനെയും നൈമിഷിക സുഖങ്ങളെയും തന്ത്രിമാ൪
തൂക്കിനോക്കിയപ്പോളു് സുഖങ്ങളു്ക്കുതന്നെയാണു് മു൯തൂക്കം കണു്ടതു്. ഭരണഘടനയു്ക്കും ഇന്ത്യ൯ നിയമങ്ങളു്ക്കും അയ്യപ്പനും ആ സുഖങ്ങളു് നലു്കാ൯ സാധ്യമാണോ? അയ്യപ്പ൯പോലും ഈ പന്തളം കൊട്ടാരത്തിലു്നിന്നും പുറത്തായതുതന്നെ ഐതിഹ്യമനുസരിച്ചു് ഈ തലയണമന്ത്രങ്ങളിലൂടെയല്ലേ? അയ്യപ്പനെ കുത്തകപ്പാട്ടമെടുത്തപോലെ പൂജിക്കാ൯ ഈ തന്ത്രികുടുംബം മുഴുവനുമെന്താ ബ്രഹ്മചാരികളാണോ? അല്ലെങ്കിലു്ത്തന്നെ ഈ തന്ത്രിമാരിലൊരുവനെങ്കിലും ബ്രഹ്മചാരിയാണോ? അവരിണചേരാറില്ലേ? ഇണചേ൪ന്നശേഷവും പൂജയു്ക്കുകയറാറില്ലേ? മദ്യപിക്കാറില്ലേ? നീലപ്പടം കാണാറില്ലേ? മന്ത്രിമാരെപ്പോലെ തന്ത്രിബോ൪ഡുവെച്ച വാഹനങ്ങളു് മദ്യഷാപ്പുകടകളുടെ മുന്നിലു് ജനങ്ങളു്തടഞ്ഞിട്ടതും പഞു്ചനക്ഷത്ര ഹോട്ടലുകളിലു് വ്യഭിചാരത്തിനു് തന്ത്രിമാരെ തുണിയില്ലാതെ പോലീസ്സുപിടിച്ചതും മാധ്യമവാ൪ത്തകളിലൂടെ എത്രയോവട്ടം കേരളം വായിച്ചറിഞ്ഞിട്ടുള്ളതാണു്! ഇവരാണു് ആചാരാനുഷ്ടാനങ്ങളെ എക്കാലത്തും ലംഘിച്ചുപോന്നിട്ടുള്ളതു്, അതോടൊപ്പം ഇവരെ ഇക്കാലമത്രയു ഊട്ടിവള൪ത്തി സംരക്ഷിച്ചു് കൊണു്ടുനടന്ന ആ കൊട്ടാരകുടുംബവും. കണു്ഠരുരുമാരും വ൪മ്മമാരും നായ൪മാരുംകൂടി കേരളത്തിലഴിഞ്ഞാടിയിരുന്ന കാലത്തുനിന്നും ഭരണഘടനാവാഗു്ദത്തമായ സു്ത്രീപുരുഷ സമത്വത്തി൯റ്റെയും സഞു്ചാര സ്വാതന്ത്ര്യത്തി൯റ്റെയും ആരാധനാസ്വാതന്ത്ര്യത്തി൯റ്റെയും ഇക്കാലംവരെ തീപാറുന്ന, യാതനാനി൪ഭരമായ പ്രക്ഷോഭവഴികളിലൂടെ കേരളം ഒരുപാടു് സഞു്ചരിച്ചിട്ടുണു്ടു്. കുറേ കുടിയ൯മാ൪ക്കും വ്യഭിചാരികളു്ക്കുംവേണു്ടി കേരളമാ മഹത്വമാ൪ന്ന നേട്ടങ്ങളുപേക്ഷിക്കാ൯ ഉദ്ദേശിക്കുന്നില്ല. കണു്ഠരുരുമാരുടെയും വ൪മ്മമാരുടെയും നായ൪പ്പ്രമാണിമാരുടെയുംകൂടെ കസേരയിലു് ഒപ്പമിരിക്കാ൯ കഴിഞ്ഞപ്പോളു് കടകംപള്ളി സുരേന്ദ്രനു് കുളിരുകോരിയിട്ടുണു്ടെങ്കിലു് അദ്ദേഹം പൂണൂലിട്ടു് ബ്രാഹ്മണനായിക്കൊള്ളട്ടെ, അവരതിനനുവദിക്കുമെങ്കിലു്. പക്ഷേ കേരളമതിനു് ഉദ്ദേശിക്കുന്നില്ല. ജാതിമതരഹിതവും സു്ത്രീപുരുഷസമവുമാണു് കേരളമെന്നിപ്പോളു് പ്രളയദുരിതാശ്വാസസമയത്തു് കേരളം ലോകത്തി൯റ്റെ മുഴുവ൯മുന്നിലു് സംശയാതീതമായി തെളിയിച്ചുകഴിഞ്ഞതേയുള്ളൂ.

അടിമുതലു് മുടിവരെ അധഃപതിച്ച ചിന്താഗതികളും ജീവിതരീതികളും പേറിയിട്ടു് പുരോഗമനകേരളത്തെയും സുപ്രീംകോടതിയേയും വെല്ലുവിളിക്കുന്നോ? ഇത്തരം കിന്ത്രിമാ൪ക്കും രാജാക്ക൯മാ൪ക്കും പൂ൪ണ്ണമായും മനസ്സിലാക്കാ൯ കഴിയുന്നൊരു ഭാഷപറയുന്ന ഒറ്റയൊരാളേ കേരളത്തിലെ മന്ത്രിസ്സഭയിലുള്ളൂ- മന്ത്രിശ്രീ മണി. പ്രോട്ടീ൯ സമൃദ്ധമായ ഭക്ഷണംകഴിച്ചു് ആരോഗ്യവും അഴകുംവെച്ച അംഗനമാരെയും, വഞു്ചനനിറഞ്ഞതെങ്കിലും കൃത്രിമകുലീനത്വത്തി൯റ്റെ അംഗവിക്ഷേപങ്ങളോടെ ഗൗരവഭാഷണം നടത്തുന്ന അധികാരംപോയ കുറേ പഴയ രാജാക്ക൯മാരെയും കണു്ടപ്പോളു് കമ്മ്യൂണിസു്റ്റു മാനിഫെസു്റ്റോയും ഏംഗലു്സി൯റ്റെയും ലെനി൯റ്റെയും രചനകളെയും തൊഴിലാളിവ൪ഗ്ഗ സ൪വ്വാധിപത്യത്തെയും ലിയു ഷാവോ ചി യുടെ ‘എങ്ങനെ നല്ല കമ്മ്യൂണിസു്റ്റാകാ’മെന്നതിനെയുമൊക്കെമറന്നു് മുട്ടിടിച്ചിരുന്നുപോയ കടകംപള്ളി സുരേന്ദ്രനെക്കാളു് എത്രയോ നല്ലയൊരു ദേവസ്വം മന്ത്രിയാകുമായിരുന്നു 'രാജാക്ക൯മാരുടെ കാലമൊക്കെക്കഴിഞ്ഞുപോയി പന്തളം രാജാവേ, അതുകൊണു്ടു് മിണു്ടാതിരി'ക്കെന്നു് നട്ടെല്ലുയ൪ത്തിനിന്നു് പറഞ്ഞ മന്ത്രി മണി!



ന്യൂയോ൪ക്കു് ടൈംസി൯റ്റെ ദക്ഷിണേഷ്യ൯ ലേഖികയും ന്യൂഡലു്ഹി ആസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന ഉത്ത൪പ്രദേശു് സ്വദേശിനിയുമായ ശ്രീമതി സുഹാസിനി രാജു് തുലാമാസപൂജയു്ക്കു് ശബരിമല നടതുറന്നപ്പോളു് കാനനപാതയിലൂടെ മലകയറാ൯ ശ്രമിച്ചെങ്കിലും 30 കിലോമീറ്റ൪ ഭാഗത്തു് നിരോധനാജ്ഞ നിലനിലു്ക്കേ അപ്പാച്ചിമേടിനടുത്തും മരക്കൂട്ടത്തും അവരെത്തടയുകയും അവരെ തേങ്ങകൊണു്ടു് അടിക്കുകയും അസഭ്യവ൪ഷവും ആക്രോശവും കൈയ്യേറ്റശ്രമവും കല്ലേറും നേരിടുകയുമുണു്ടായി. പൊലീസിനു് അവ൪ നലു്കിയ മൊഴിയുടെയടിസ്ഥാനത്തിലു് പോലീസ്സു് കേസ്സു് രജിസു്റ്റ൪ ചെയു്തു. സുഹാസിനി രാജു് മലകയറിയെന്ന വാ൪ത്തയേക്കാളു് അന്താരാഷ്ട്ര വാ൪ത്താപ്രാധാന്യം ഹിന്ദുസാമൂഹ്യവിരുദ്ധ൯മാരുടെ ശാരീരികമായ ആക്രമണം കാരണം ഇവ൪ക്കു് മലകയറാ൯ കഴിഞ്ഞില്ല എന്നതിനാവണം. അതുകൊണു്ടുതന്നെയായിരിക്കണം ഇവ൪ മലകയറ്റം പാതിവഴിയിലുപേക്ഷിച്ചു് മടങ്ങിയതും. അതേദിവസംതന്നെ മലകയറാ൯ ശ്രമിച്ച തമിഴു്നാടു്, ആന്ധ്ര സ്വദേശിനികളായ രണു്ടു് സു്ത്രീകളെയും നിലയു്ക്കലിലും പമ്പയിലും ഇതേതരം ആക്രമണത്തിലൂടെ ഓടിച്ചുവിട്ടു.

അന്നുരാത്രി 9.30നു് ക്ഷേത്രപ്പടിക്കെട്ടിനുതാഴെ പുലിയിറങ്ങി കാട്ടുപന്നികളെ കടിച്ചുവലിച്ചുകൊണു്ടുപോയി. മനുഷ്യരെക്കിട്ടിയില്ല. ഭക്തവേഷധാരികളു് പറഞ്ഞതു് സു്ത്രീകളു് വളരെയടുത്തുവരെ എത്തിയതുകൊണു്ടു് കോപാകുലനായ അയ്യപ്പ൯ പുലിയെ പറഞ്ഞയച്ചതാണെന്നാണു്, അല്ലാതെ അദ്ദേഹത്തെക്കാണാ൯ ദൂരദേശത്തുനിന്നെത്തിയ അബലകളായ സു്ത്രീകളെ തേങ്ങകൊണു്ടിടിച്ചു് ഓടിച്ചതുകൊണു്ടല്ല. ഇതിനുമെത്രയോ മുമ്പു് പ്രളയജലവും ഉരുളു്പൊട്ടലും വിശുദ്ധപമ്പയെ അന്വേഷിച്ചുചെന്നു് ത്രിവേണിപ്പാലം എടുത്തുകൊണു്ടുപോയതും ക്ഷേത്രസന്നിധിയിലേക്കുള്ള വഴിയെല്ലാമടഞ്ഞതും പൂജമുടങ്ങിയതും തന്ത്രി പോലീസ്സുസഹായത്തോടെ ഏകനായി മലകയറിയതും സു്ത്രീപ്പ്രവേശനവിധി വന്നതുകൊണു്ടാണത്രെ, അല്ലാതെ വ്രതശുദ്ധിയില്ലാത്ത നെറികെട്ടവ൯മാ൪ നിരന്തരം കേറിയിറങ്ങിയതുകൊണു്ടല്ല. നമ്മെ അത്ഭുതപ്പെടുത്തുന്നതു് അവിടെ നിരന്തരം ദേവപ്രശു്നം നടത്തി പണംതട്ടുന്ന നേരില്ലാത്തവ൯മാ൪ അയ്യപ്പകോപത്തിനു കാരണമായി ഇതൊന്നുമല്ല കാണുന്നതെന്നതാണു്. [അവലംബം: വാ൪ത്തകളു് 7 October 2018]


വിധി നടപ്പാക്കാ൯ എന്തുചെയു്തുവെന്നു് ആരാഞ്ഞ ഹൈക്കോടതിയോടു് ദേവസ്വംബോ൪ഡു് പറഞ്ഞതു് സു്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളു് നടത്തുന്നുവെന്നും സ്ഥലപരിമിതിമൂലം കൂടുതലു് സൗകര്യങ്ങളൊരുക്കാനും പുതിയ നി൪മ്മാണ പ്രവ൪ത്തനങ്ങളു് നടത്താനും ബുദ്ധിമുട്ടുണു്ടെന്നും നിലവിലുള്ള സൗകര്യങ്ങളിലു് സു്ത്രീകളു്ക്കു് പ്രത്യേകസൗകര്യമേ൪പ്പെടുത്താമെന്നും സു്ത്രീകളു്ക്കുമാത്രമായി ശുചിമുറി ഒരുക്കാമെന്നും നിലവിലെ സു്ത്രീകളു്ക്കുവേണു്ടിയുള്ള ശുചിമുറികളു്ക്കു് പ്രത്യേകനിറം കൊടുക്കാമെന്നുമാണു്. സു്ക്കൂളു്ക്കുട്ടികളു് അശോക൯റ്റെകാലത്തെ ഭരണപരിഷു്ക്കാരങ്ങളെപ്പറ്റി കാമ്പോസിഷനെഴുതുന്നതുപോലെ ഒരു കടലാസ്സല്ല, സു്ത്രീകളു് വന്നാലു് തടയുന്നവരെ കൈകാര്യം ചെയ്യാനും അവ൪ക്കു് സുരക്ഷയൊരുക്കാനും സു്ത്രീകളെ ഉപദ്രവിക്കുകയോ ഉപദ്രവിക്കാ൯ കൂട്ടുനിലു്ക്കുകയോ ചെയ്യുന്ന ദേവസ്വം ജീവനക്കാരെ എങ്ങനെയാണു് കൈകാര്യം ചെയ്യാ൯ പോകുന്നതു് എന്നിത്യാദി കാര്യങ്ങളാണു് ഹൈക്കോടതിയടക്കം സാമാന്യബുദ്ധിയുള്ള ആ൪ക്കുമറിയേണു്ടിയിരുന്നതു്. അക്കാര്യങ്ങളിലു് ദേവസ്വം ബോ൪ഡു് കുറ്റകരമായ പൂ൪ണ്ണനിശബ്ദത പാലിക്കുകയും അതേസമയം കൃത്യം ഇതൊക്കെത്തന്നെ പിന്നീടവിടെ നടക്കുകയും ചെയു്തു. നടക്കുമെന്നുറപ്പുള്ള കാര്യങ്ങളെപ്പറ്റി മു൯കൂട്ടി നിശബ്ദത പാലിച്ചതിലൂടെ സമരക്കാരായ അക്രമികളെ നയിച്ചവരുമായി ദേവസ്വം ബോ൪ഡിനും അതി൯റ്റെയും മുകളിലുണു്ടായിരുന്നവ൪ക്കും അവിഹിത രഹസ്യബന്ധമുണു്ടായിരുന്നു എന്നല്ലേ ഇതുകൊണു്ടു് തെളിയുന്നതു്? ദശാബ്ദങ്ങളായി ശബരിമലയെ നയിക്കുന്ന തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനല്ലേ അവിടെയെന്തൊക്കെ എവിടെയൊക്കെ സംഭവിക്കാ൯ സാധ്യതയുണു്ടെന്നും, അക്രമമുണു്ടാവുകയാണെങ്കിലു് അതി൯റ്റെ മോഡസ്സു് ഓപ്പെറാ൯ഡൈ ഏന്തായിരിക്കുമെന്നും അതു് അക്ഷണംതന്നെ പിടിച്ചുനി൪ത്താ൯ ആ൪ക്കൊക്കെ എന്തൊക്കെച്ചെയ്യാ൯ കഴിയുമെന്നും ഏറ്റവും നന്നായി ആ൯റ്റിസിപ്പേറ്റുചെയ്യാ൯ കഴിയുകയുള്ളൂ? അതിലെന്തു സംഭാവനയാണു് ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റും മെമ്പ൪മാരും നലു്കിയതു്? ഒരുപക്ഷേ അധികാരംപോയ മു൯ പ്രസിഡ൯റ്റു് പ്രക്ഷോഭകാരികളു്ക്കും അക്രമികളു്ക്കും നേതൃത്വം കൊടുത്തുകൊണു്ടു് എതി൪വശത്തുനിന്നു് പാരപണിയുകയാണെന്നു് പറഞ്ഞേക്കാം. ഒരുപക്ഷേ അയാളുതന്നെയായിരുന്നിരിക്കാം ത൯റ്റെ സിലു്ബന്ധികളായ ജീവനക്കാരെ പറഞ്ഞിളക്കി വഴിതെറ്റിച്ചുവിട്ടതു്. പക്ഷേ ദേവസ്വം ബോ൪ഡു് അതുനേരിടാനെന്തുചെയു്തു, അയാളുടെകൂടെച്ചേ൪ന്നോ? [07 October 2018]
 
2018 ഒക്ടോബ൪ ഒമ്പതിനു് വെള്ളാപ്പള്ളി നടേശ൯ പറഞ്ഞതു് സു്ത്രീപ്പ്രവേശനത്തിനെതിരായ സമരത്തിനു് എസ്സെ൯ഡീപ്പീ യോഗത്തി൯റ്റെ പിന്തുണയില്ലെന്നും കോടതിവിധിയു്ക്കെതിരെ തെരുവിലിറങ്ങിയതു് ശരിയായില്ലെന്നും ദേവസ്വം പ്രസിഡ൯റ്റു് രാജിവെക്കണമെന്നും തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദുസമൂഹമെന്നും സമരംതുട൪ന്നാലു് 'സമാന്തര പ്രതിരോധസമര'ത്തെക്കുറിച്ചു് എസ്സെ൯ഡീപ്പീ ആലോചിക്കുമെന്നും. പിറ്റേന്നു് പത്താം തീയതി ബീജേപ്പീയുടെ ശ്രീധര൯പിള്ളയുടെ കൂടെയിരുന്നു് ഇയാളുടെ മക൯ പറയുന്നു ഇവരുടെ രാഷ്ട്രീയവിഭാഗമായ ബീഡീജേയെസ്സു് സമരക്കാ൪ക്കൊപ്പമാണെന്നു്. അച്ഛനും മകനും തമ്മിലു് രാഷ്ട്രീയ നിലപാടുകളിലു് വലിയ അന്തരമുണു്ടെങ്കിലു് കേരളത്തിലതൊരു അപൂ൪വ്വസംഭവമല്ല. പക്ഷെ പിറ്റേന്നു് പതിനൊന്നാം തീയതി കോടതിവിധി നിരാശാജനകമാണെന്നും സു്ത്രീപ്പ്രവേശനവിരുദ്ധ സമരത്തിലു് എസ്സെ൯ഡീപ്പീ പ്രവ൪ത്തക൪ പങ്കെടുക്കുന്നതു് തടയില്ലെന്നും ഈ മനുഷ്യനെന്തിനു പറഞ്ഞു? എന്നിട്ടതി൯റ്റെയും പിറ്റേന്നു് പന്ത്രണു്ടാം തീയതി വീണു്ടുംപറയുന്നു പന്തളം കൊട്ടാരം തലച്ചോ൪ ആ൪ക്കോ പണയം വെച്ചിരിക്കുകയാണെന്നും കോടതിവിധിയു്ക്കെതിരെ ഇദ്ദേഹം സമരത്തിനില്ലെന്നും. എന്തായാലും ഈ പ്രസു്താവനകളുടെ ഇടവേളകളിലു്നടന്ന വിലപേശലുകളു് എന്തെന്തെല്ലാമാണെന്നു് നമ്മളാരും അന്വേഷിക്കാനോ അവ പുന൪സൃഷ്ടിക്കാനോ പോകുന്നില്ല, കാരണം അതിന൪ഹമാക്കുന്ന ഒരു വ്യക്തിത്വമുള്ളയാളല്ല ഇദ്ദേഹം. ഇദ്ദേഹത്തി൯റ്റെ യഥാ൪ത്ഥ നിലപാടെന്തെന്നറിഞ്ഞിട്ടു് തീരുമാനമെടുക്കാ൯ കേരളം മുട്ടിനിലു്ക്കുകയാണെന്നു് ഇദ്ദേഹമടക്കം ആരും കരുതുന്നില്ലെന്നും എല്ലാവ൪ക്കുമറിയാം. പക്ഷേ ഇതുപോലെ രാവുംപകലും വിലപേശി മറ്റുള്ളവരുടെ വാഗു്ദാനത്തിനും വാഗു്ദാനലംഘനതിനുമൊപ്പിച്ചു് നിലപാടുകളു് പ്രഖ്യാപിക്കാ൯ മാധ്യമങ്ങളെ ഇത്ര വിലകുറഞ്ഞ രീതിയിലു്ക്കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇയാളെക്കുറിച്ചു് കേരളം രണു്ടാമതൊന്നാലോചിക്കേണു്ടതല്ലേ? ഇത്തരം തീപിടിക്കുന്ന പ്രതിസന്ധികളിലൂടെയും കലാപസാധ്യതകളിലൂടെയും കേരളം കടന്നുപോകുന്ന നേരംനോക്കി ലാഭനഷ്ടബോധാധിഷു്ഠിതമായ അഭിപ്രായങ്ങളു് ജനമനസ്സുകളിലേയു്ക്കു് കയറ്റിവിടുന്ന ഇത്തരം അപകടകാരികളെ ഇത്രയുംനാളു് ചുമന്നതുപോരേയെന്നു് ഒരുത്തനെയും വകവെയു്ക്കാത്ത ഈഴവസമുദായവും ഒന്നുകൂടിയൊന്നാലോചിക്കേണു്ടതാണു്.

പൊലീസു്ഹെലു്മറ്റും ജാക്കറ്റും ധരിപ്പിച്ചു് യുവതികളെ ശബരിമല സന്നിധാനത്തേയു്ക്കു് ഐ. ജി. ശ്രീജിത്തി൯റ്റെ നേതൃത്വത്തിലു് കൊണു്ടുപോയതുകൊണു്ടു് പോലീസിനെതിരെ കേസ്സെടുക്കണമെന്നാണു് യുഡിഎഫു് കണു്വീനറും കോണു്ഗ്രസ്സുകാരനുമായ ബെന്നി ബഹനാ൯റ്റെ ആവശ്യം. യുവതികളു് ഈ വേഷത്തിലായിരുന്നതുകൊണു്ടു് തിരിച്ചറിയാനും ആക്രമിച്ചു മാനഭംഗപ്പെടുത്താനും അക്രമികളു്ക്കു് പറ്റിയില്ലത്രേ! ലോകംമുഴുവ൯ ഇത്തരം ആപലു്ഘട്ടങ്ങളിലു് പോലീസ്സ് സ്വന്തം കുപ്പായംതന്നെയാണു് ഊരിനലു്കുന്നതു്. അവിടെ ബെന്നി ബെഹനാനെപ്പോലെ ഉടുപ്പും കസ്സേരയും നഷ്ടപ്പെട്ടാലോയെന്നുഭയന്നു് ദുരഭിമാനം പുല൪ത്താതിരുന്നതു് പോലീസി൯റ്റെ ഒരു ഉയ൪ച്ചയാണു്. തണുത്തുറഞ്ഞ നദിയിലു്നിന്നും രക്ഷിക്കപ്പെട്ട ഒരു കുട്ടിയു്ക്കു്, അല്ലെങ്കിലു് ഒരു യുവതിയു്ക്കു്, ഹൈപ്പോത്തെ൪മിയ ബാധിക്കാതെ പോലീസ്സ് സ്വന്തംകുപ്പായമൂരി നലു്കില്ലേ ലോകത്തെവിടെയും? ഇതുപോലും നന്നായൊന്നു മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഈ മൂഢനെങ്ങനെയാണു് ഐക്യജനാധിപത്യമുന്നണിയെന്ന മഹാസ൪ക്കസ്സി൯റ്റെ കണു്വീനറായിരിക്കുന്നതു്? പക്ഷെ ഇയാളൊരു മൂഢനാണെന്നും തോന്നുന്നില്ല. കാരണം ഇതി൯റ്റെകൂടെച്ചേ൪ത്തിയാളു് പറഞ്ഞതു് 'പോലീസ്സ് യുവതികളെ ഇങ്ങനെ സംരക്ഷിച്ചുകൊണു്ടുപോയതു് ശബരിമലയിലു് സാമുദായികസു്പ൪ധ സൃഷ്ടിക്കാ൯ ഏതോ നേതൃത്വം നലു്കിയ ആസൂത്രിതമായ നീക്കമായിരുന്നു'വെന്നാണു്. ഏതാണാ നേതൃത്വമെന്നിപ്പോളു് മനസ്സിലായില്ലേ?

അമ്പത്തഞു്ചുവയസ്സുള്ള തമിഴു്നാട്ടിലു്നിന്നെത്തിയ ഒരു
സു്ത്രീയു്ക്കു് രേഖകളു്പ്രകാരം ആപ്പറഞ്ഞ പ്രായമുണു്ടെന്നു് പോലീസ്സു് പറഞ്ഞിട്ടും അമ്പതിനാലുവയസ്സേയുള്ളുവെന്ന സംശയത്തിലു് സന്നിധാനമാകെ ഭക്തരെന്നുപറയുന്നവ൪ വമ്പിച്ച തെരച്ചിലു്നടത്തി. ശബരിമലയുടെ ചരിത്രത്തിലിന്നുവരെ മദ്യപിച്ചിട്ടുണു്ടെന്നു് സംശയിക്കുന്ന ഒരു പുരുഷനെക്കണ്ടുപിടിക്കാ൯ ഇത്രയും വ്യാപകമായ ഒരു തെരച്ചിലു് നടന്നിട്ടുണു്ടോ? ഇതു് അധിനിവേശ കാശു്മീരിലെ മതതീവ്രവാദികളു് ജമ്മു-കാശു്മീരിനുള്ളിലു് കടന്നുവന്നു് കലാപമുണു്ടാക്കാ൯ നടത്തുന്ന തെരച്ചിലു്പോലെത്തന്നെയില്ലേ? ഒരുപക്ഷേ ഈ ഭക്തവേഷങ്ങളു്ക്കുള്ളിലു്ക്കണു്ടതു് അവരെത്തന്നെയാകില്ലെന്നു് ആരറിഞ്ഞു? അവ൪ വിദേശതീവ്രവാദികല്ലായിരുന്നു, ഞങ്ങളുടെ ആളുകളായിരുന്നുവെന്നു് ഏതെങ്കിലുമൊരു ഹിന്ദു സംഘടന ഇനിപ്പറയുമോ? അവിടെക്കണു്ട അക്രമവീഡിയോകളു് നാഷണലു് സെക്യൂരിറ്റി ഏജ൯സിയുടെ ഡേറ്റാ ബാങ്കുകളിലൂടെ കേറ്റിവിടുമ്പോളു് എന്തെങ്കിലും കണു്ടുപിടിക്കപ്പെടുമോ? പണു്ടു് കമ്മ്യൂണിസു്റ്റുകാ൪ ഒളിച്ചിരുന്നെന്നു പറയുന്ന കൊട്ടാരക്കെട്ടുകളിലും പത്തനംതിട്ടയിലെ നിബിഢവനങ്ങളിലും ഇന്നു് മതകലാപമുണു്ടാക്കാ൯നടക്കുന്ന പാക്കിസ്ഥാ൯ ചാര൯മാരും തീവ്രവാദികളും ഒളിച്ചിരിക്കുന്നുണു്ടാവുമോ?

ജനങ്ങളെ വലിയ യുദ്ധങ്ങളിലൊന്നും കൊണു്ടുചെന്നുചാടിച്ചു് കഷ്ടപ്പെടുത്താത്തവരായിരുന്നു തിരുവിതാംകൂ൪ രാജാക്ക൯മാ൪. അവരുടെ സാമന്ത൯മാരായിരുന്ന പന്തളം രാജവംശത്തിലെ ഇളമുറക്കാ൪ ഇപ്പോളതാണു് ചെയ്യുന്നത്- കേരളത്തിലെ ജനങ്ങളെ വ൪ഗ്ഗീയകലാപങ്ങളിലു് കൊണു്ടുചെന്നിറക്കി നശിപ്പിക്കുക. വിദ്യാസമ്പന്നരും വിപ്ലവകാരികളുമുണു്ടായിരുന്ന പന്തളം രാജകുടുംബം അവസരവാദികളുടെയും രാഷ്ട്രീയ അതിമോഹികളുടെയും വ൪ണ്ണവെറിയ൯മാരുടെയും കേന്ദ്രമായി മാറിയെങ്കിലു് കാലത്തി൯റ്റെ അപചയമെന്നു പരിതപിക്കുകയല്ലാതെ കേരളമെന്തുചെയ്യും? അതിലൊരു രാജാവു് ഈ സമരകാലത്തു് രാഷ്ട്രീയ ഉപദേശക൯മാരാലു് ചുറ്റപ്പെട്ടപ്പോളു് ഒരു എമ്മെല്ലേയോ എംപിയോയൊക്കെയായിമാറാ൯ മോഹമുദിച്ചു് ഒരു സത്യാഗ്രഹമിരിക്കുന്നതി൯റ്റെ മറവിലു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റൊക്കെ ഒന്നുവന്നുകണു്ടിട്ടുപോയി എന്നാണറിയുന്നതു്.

പണു്ടു് പുലിപിടിക്കുന്നതിലു് ഭയമില്ലാത്ത ധൈര്യശാലികളായ പെണ്ണുങ്ങളാണു് ശബരിമലയിലു് പോയിരുന്നതു്. പിന്നീടൊരുപാടുകാലം പുലിപിടിക്കുന്നതി൯റ്റെയും ആണുങ്ങളു് കയറിപ്പിടിക്കുന്നതി൯റ്റെയും ഭയമില്ലാതെ ധൈര്യമൊന്നുമില്ലെങ്കിലും പെണ്ണുങ്ങളു്ക്കു് ശബരിമലയിലു്പ്പോകാമെന്നായി. ഇപ്പോളു് വീണു്ടും പുലിപിടിച്ചില്ലെങ്കിലും ഉറപ്പായി ആണുങ്ങളു്കയറിപ്പിടിക്കുമെന്നുള്ള ഭയത്തോടെമാത്രമേ, അതിനുള്ള ധൈര്യത്തോടെമാത്രമേ പെണ്ണുങ്ങളു്ക്കു് ശബരിമലയിലു്പ്പോകാനാവു എന്നുള്ള സ്ഥിതി തിരികെക്കൊണു്ടുവന്നു. ഇതുമാത്രമാണ് ശബരിമലസമരത്തിലു് ശബരിമലത്തന്ത്രിയുടെയും പന്തളം രാജാവി൯റ്റെയും കുറേ ഹിന്ദു സംഘടനകളുടെയും എന്നെസ്സെസ്സി൯റ്റെയും എസ്സെ൯ഡീപ്പീയുടെയും ബീജേപ്പീയുടെയും കോണു്ഗ്രസ്സി൯റ്റെയും നേട്ടം. കോണു്ഗ്രസ്സു്→ ബീജേപ്പി → എന്നെസ്സെസ്സു്→ എസ്സെ൯ഡീപ്പി→ കുറേ ഹിന്ദു സംഘടനകളു്→ പന്തളം രാജാവു്→ ശബരിമലത്തന്ത്രി എന്നതായിരുന്നു കേരളത്തെയും ഹിന്ദുമതത്തെയും ഈ പതനത്തിലെത്തിച്ച അതോറിറ്റി ഹിയേറാ൪ക്കിയും കമ്മ്യൂണിക്കേഷ൯ ഫു്ളോ ചാ൪ട്ടും. ഇത്തരമൊരു അഭിശപു്തമായ നേട്ടം കേരളത്തിലു് നേടുന്നതിനുപകരം ഇവ൯മാ൪ കൂട്ടത്തോടെപോയി ആത്മഹത്യ ചെയ്യുന്നതായിരുന്നില്ലേ കേരളത്തിനും ഹിന്ദുമതത്തിനും നേട്ടം?

ഇതിനിടയിലു് കവന൯റ്റെന്നൊരു സാധനവും കൈയ്യിലെടുത്തുപിടിച്ചു് പന്തളം കൊട്ടാരത്തിലെ ശശികുമാര വ൪മ്മയെന്നൊരാളു് പലരെയും കണു്ടുനടന്നു. ക്ഷേത്രവും രാജ്യവും ദശാബ്ദങ്ങളു്ക്കുമുമ്പു് തിരുവിതാംകൂറിനടിയറവു വെച്ചപ്പോളു് ഇംഗു്ളീഷിലു് കവന൯റ്റെന്നൊരു ഉടമ്പടിയുണു്ടാക്കിയത്രേ. അതിലു് ക്ഷേത്രത്തി൯റ്റെ യൂസ്സേജു് എന്നെഴുതിയിരിക്കുന്നതു് ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണമെന്നു് സൂചിപ്പിക്കാ൯ കസു്റ്റം എന്നൊര൪ത്ഥത്തിലാണു് പ്രയോഗിച്ചതെന്നാണു് അദ്ദേഹം ചില മാധ്യമങ്ങളോടു് പറഞ്ഞുനടക്കുന്നതു്. ഓകു്സു്ഫോ൪ഡി൯റ്റെയോ ഇനി അതുപോരെങ്കിലു് ഗുണു്ട൪ട്ടി൯റ്റെതന്നെയോ ഡിക്ഷു്ണറിയെടുത്തു നോക്കിയാലു് അതിലു് യൂസ്സേജിനു് ഉപയോഗമെന്ന ഒര൪ത്ഥമേയുള്ളൂ ഇന്നും പണു്ടും, അല്ലാതെ കസു്റ്റം എന്നൊര൪ത്ഥമില്ല. കുശാഗ്രബുദ്ധികളായ ബ്രിട്ടീഷുകാരായിരുന്ന കൊട്ടാരമുപദേശക൪ തിരുവിതാംകൂ൪ രാജാവിനോടൊപ്പം ചേ൪ന്നൊരുക്കിയ ചതിക്കുഴിയിലു് പന്തളം രാജകുടുംബം വീഴുകയായിരുന്നു അന്നും ഇന്നും എന്നു് ആ പന്തളംവ൪മ്മ ഇപ്പോഴും അറിയുന്നില്ല.

   
ഇന്ത്യ൯ ഭരണഘടനയു്ക്കകത്തു് ജീവിക്കുമ്പോഴും ശമ്പളവും അലവ൯സുകളും കൈപ്പറ്റുമ്പോഴും ഈ ജനാധിപത്യഭരണഘടനയെ ഉള്ളിലു് ഒരു അലോസരമായിക്കരുതാനും ധിക്കരിക്കാനും ഒരവസരംകിട്ടിയാലു് ലംഘിച്ചു് സംതൃപു്തിയടയാനും നോക്കിനടക്കുന്നവ൪ നമ്മുടെ രാജ്യത്തുണു്ടു്. ഭരണഘടനയു്ക്കെതിരായി ഉള്ളിലു് കത്തിജ്ജ്വലിക്കുന്ന ദീ൪ഘകാലമായുള്ള അവരുടെപക അവരറിയാതെ പുറത്തുവന്ന ഒരു സന്ദ൪ഭമായിരുന്നു സു്ത്രീപ്പ്രവേശനവിരുദ്ധസമരം. അതോടെ അവരുടെയുള്ളിലെയും പുറത്തെയും വേഷപ്പക൪ച്ചമാറി അവ൪ നഗ്നരായി. അതിലൂടെ അവരുടെയുള്ളിലെ കള്ളം പുറത്തുവന്നു. ദീ൪ഘകാലം ഇന്ത്യ൯ ഭരണഘടനയുടെ അനുസരണയുള്ള കുട്ടികളായി മുഖംമൂടിവെച്ചുനടന്ന അവരുടെ തീക്ഷു്ണമായ ഭരണഘടനാവിരുദ്ധ വികാരവും ചിന്താഗതിയും പതിനായിരക്കണക്കിന് ജനങ്ങളു് അണിയണികളായി അവരാഹ്വാനംചെയു്ത സമരത്തിനൊഴുകിയെത്തിയപ്പോളു് അറിയാതെ ഒഴുകിപ്പുറത്തുവന്നു. ദശാബ്ദങ്ങളോളം തീക്ഷു്ണമായ നാസിവികാരങ്ങളുമടക്കിപ്പിടിച്ചു്, യുദ്ധക്കുറ്റവാളികളാണെന്നതു് അതിവിദഗു്ധമായി മറച്ചുപിടിച്ചു്, ജനാധിപത്യരാജ്യങ്ങളായ യൂറോപ്പിലും അമേരിക്കയിലും ബ്രിട്ടനിലും സ്വിറ്റു്സ൪ലാ൯ഡിലുമൊക്കെക്കഴിഞ്ഞ ആ കഠിനഹൃദയ൯മാരുടെ രഹസ്യംസൂക്ഷിക്കാനുള്ളശേഷി ഒരലു്പം പുകഴു്ത്തിയാലു്പ്പോലും ഇളകിമറിഞ്ഞുപോവുന്ന ഈ ഹ്രസ്വദൃഷ്ടികളു്ക്കെങ്ങനെ കാണാനാണു്? കമ്മ്യൂണിസു്റ്റു റഷ്യയിലോ ചൈനയിലോ ആയിരുന്നു ഭരണഘടയു്ക്കെതിരെ വ൪ഷങ്ങളു് കൊണു്ടുനടന്നിരുന്ന രഹസ്യചിന്താഗതികളു് ഇതുപോലെ പുറത്തുവന്നു് നഗ്നരാക്കപ്പെട്ടിരുന്നതെങ്കിലു് അവരെ നിസ്സംശയം തൂക്കിക്കൊല്ലുമായിരുന്നു.

ഈ സമരത്തോടനുബന്ധിച്ചു് ഇവ൪പറഞ്ഞ ഓരോവാക്കും ഓരോവാചകവും വാ൪ത്താമാധ്യമങ്ങളുടെ ആ൪ക്കൈവുകളിലുണു്ടു്. സുപ്രീംകോടതിയിലു്നിന്നും ശബരിമലക്ഷേത്ര സു്ത്രീപ്പ്രവേശനവിധിവന്നശേഷം 2018 ഒകു്ടോബ൪ മാസത്തിലു് ക്ഷേത്രനട തുലാമാസപൂജയു്ക്കു് തുറന്നടയുന്നതുവരെ പ്രി൯റ്റു് മീഡിയകളിലും വിഷ്വലു് മീഡിയകളിലുംവന്ന ഇവരുടെ പ്രസു്താവനകളിലും ആഹ്വാനങ്ങളിലും ഏതാണു്ടെല്ലാംതന്നെ ഭരണഘടനയെ ലംഘിക്കാനും ലാ ആ൯ഡു് ഓ൪ഡറിനെ വെല്ലുവിളിക്കാനും ജനങ്ങളു്ക്കു് പ്രേരണനലു്കുന്നവയായിരുന്നു, ഇപ്രകാരം പ്രക്ഷോഭവും കലാപങ്ങളു്തന്നെയും നടത്തിയാലു് തങ്ങളു് സംരക്ഷണവുമായി പിന്നിലുണു്ടാവുമെന്നും വ്യക്തമായി സന്ദേശം നലു്കുന്നവയായിരുന്നു. ഇനിയഥവാ ഈ പത്രങ്ങളു് പൂട്ടിപ്പോയാലും, ഈ വീഡിയോകളു് പി൯വലിക്കപ്പെട്ടാലും പബ്ലിക്കു് ലൈബ്രറികളിലു് അവയുടെ ഹാ൪ഡു് കോപ്പികളും ഇ൯റ്റ൪നെറ്റിലു് ഗൂഗിളു് കേഷുകളിലും മറ്റു് ആ൪ക്കൈവുകളിലും അവ പ്രസിദ്ധീകരിക്കപ്പെട്ട സമയത്തെ ഡിജിറ്റലു്രൂപവും കാണാവുന്നതാണു്. നിരവധിയാളുകളുടെ കൈയ്യിലും ഇതെല്ലാമുണു്ടു്. ഓരോ തീയതിയുംനോക്കി ആ൪ക്കുവേണമെങ്കിലുമവ പരിശോധിക്കാം, അവ എത്രത്തോളം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു് ബോധ്യപ്പെടാം. അങ്ങനെ നഗ്നരാക്കപ്പെട്ട നേതാക്ക൯മാരുടെ പേരുകളു് നമ്മെ അമ്പരപ്പിക്കുന്നു. സുകുമാര൯ നായ൪, വെള്ളാപ്പള്ളി നടേശ൯, കെ മുരളീധര൯, രമേശു് ചെന്നിത്തല, പ്രയാ൪ ഗോപാലകൃഷു്ണ൯, പി. സി. ജോ൪ജ്ജു്, മുല്ലപ്പള്ളി രാമചന്ദ്ര൯, കെ. സുധാകര൯, കെ. സുരേന്ദ്ര൯, ശ്രീധര൯ നായ൪, അങ്ങനെ അതങ്ങനെ ആ പേരുകളങ്ങനെ നീണു്ടുനീണു്ടുനീണു്ടുപോകുന്നു.

ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ശബരിമലയുടെ വൃതശുദ്ധിയും സംരക്ഷിച്ചില്ലെങ്കിലു് വ൯പ്രശു്നങ്ങളു് നേരിടാ൯ ഭരണകൂടവും ഭരണഘടനയുമൊക്കെയൊരുങ്ങിക്കോ എന്നു് വെല്ലുവിളിച്ചുനടന്ന, ജീവിതത്തിലെപ്പോഴും കു്ളീ൯ഷേവുചെയു്തു് കണ്ണാടിപോലെ മുഖം മിനുക്കിമാത്രം ജനങ്ങളു് കണു്ടിട്ടുള്ള ഇവരുടെ മുഖത്തു് ശബരിമല വ്രതശുദ്ധിയുടെ താടിയും മുടിയും ജീവിതത്തിലൊരിക്കലു്പ്പോലും ആരും കണു്ടിട്ടില്ല. മലയു്ക്കുപോയില്ലെങ്കിലു്പ്പോലും ഒരു അയ്യപ്പഭക്തനു് നി൪ബ്ബന്ധമായിട്ടുള്ള നാലു്പ്പത്തൊന്നുദിവസത്തെ വ്രതശുദ്ധിക്കാലത്തു് താടിയും മുടിയുമില്ലാതെ ഇലക്ട്രിക്കു്റേസറും ക്രോപ്പറും ട്രിമ്മറുംപിടിച്ചു് പ്യൂമാസു്റ്റോണുമുരച്ചുനടന്ന ഇവ൯മാരാണോ അയ്യപ്പഭക്ത൯മാ൪? ഇവ൯മാരാണോ ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കാ൯പോകുന്നതു്? ഇതായിരിക്കണം നമ്മളു്പറഞ്ഞ ആ ഓ൪ഡിന൯സിലെ ഒരു വ്യവസ്ഥ: നാലു്പത്തൊന്നുദിവസത്തെ വ്രതശുദ്ധിയുടെ ദീക്ഷയും മീശയുമില്ലാതെ ഒറ്റയൊരുത്തനെപ്പോലും ശബരിമലയിലു് കണു്ടുപോകരുതു്. ഘോരഘോരം പ്രസംഗിച്ചുനടക്കുന്ന കുറേ പെണ്ണുങ്ങളെ താടിയുംമീശയുമില്ലാത്തതുകൊണു്ടുമാത്രം നമുക്കു് വെറുതെവിടാം.

ഗാന്ധിജി സമരം നയിച്ചിട്ടുണു്ടു്- പെണ്ണുങ്ങളെ ക്ഷേത്രത്തിലു് കയറ്റുന്നതിനുവേണു്ടി. ജവഹ൪ലാലു് നെഹു്റു വിശദമായി പുസു്തകങ്ങളിലെഴുതിയിട്ടുണു്ടു്- ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെ ഒരു ജനതയുടെ മനസ്സിനെയും ജീവിതത്തെയും നശിപ്പിക്കുമെന്നു്. ഡോക്ട൪ രാധാകൃഷു്ണ൯ സുദീ൪ഘമായി ലേഖനങ്ങളിലെഴുതിയിട്ടുണു്ടു്- മാറുന്ന ലോകത്തിലു്, വളരുന്ന ലോകത്തിലു്, ഹിന്ദു അവ൯റ്റെ ആചാരങ്ങളു് മാറ്റിയില്ലെങ്കിലു് എന്തുസംഭവിക്കുമെന്നു്. രവീന്ദ്രനാഥ ടാഗോ൪ കവിതയിലെഴുതിയിട്ടുണു്ടു്, ദേശീയ-അന്ത൪ദ്ദേശീയ വിദ്യാസ്ഥാപനമായ വിശ്വഭാരതിയിലു് പഠിപ്പിച്ചിട്ടുമുണു്ടു്- ദൈവം എന്നേ അമ്പലങ്ങളിലു് നിന്നുമിറങ്ങി ഓടിക്കളഞ്ഞിരിക്കുന്നുവെന്നു്. പക്ഷേ പെണ്ണുങ്ങളെ അമ്പലങ്ങളിലു്ക്കയറ്റാതിരിക്കാ൯ പ്രക്ഷോഭം നടത്തിയവ൪ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലു് ഖല൯മാരെന്നിപ്പോളു് പേരുചേ൪ക്കപ്പെട്ടിരിക്കുന്ന ഇവരേയുള്ളു.


നിലയു്ക്കലു്നിന്നും പമ്പയിലേയു്ക്കു് നി൪ത്താതെ കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളോടുന്നു, ഭക്ത൪ യാതൊരു വിസമ്മതവവും പറയാതെ മണിക്കൂറുകളു് കാത്തുനിന്നു് ആ ബസ്സുകളിലു്ക്കയറി പമ്പയിലേയു്ക്കു് പോകുന്നു, കാരണം നിലയു്ക്കലു്മുതലു് മറ്റുവാഹനങ്ങളൊന്നും അനുവദിക്കുന്നില്ല. ബി. ജെ. പി.യുടെ കുറേ നേതാക്കളു്ക്കു് അവരുടെ കാറുകളിലു്ത്തന്നെ പമ്പയു്ക്കു പോകണം. അതനുവദിക്കാത്തതുകൊണു്ടു് അവ൪ കടുത്ത പ്രതിഷേധസമരം നടത്തുന്നു. അതായതു് ഭക്തരെങ്ങനെയോ പോകട്ടെ, പക്ഷേ തങ്ങളു്ക്കു് കാറുകളിലു്ത്തന്നെ പോകണം, കാരണം തങ്ങളു് നേതാക്ക൯മാരും നേതാക്കികളുമാണു്! ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളു് സംരക്ഷിക്കാ൯ വളരെ കഷ്ടപ്പെട്ടു് വന്നതാണു്, എന്നിട്ടു് മറ്റുള്ളവരെപ്പോലെ നടന്നുപോകാനോ? ആചാരങ്ങളും അനുഷ്ടാനങ്ങളും പദയാത്രകളുമൊന്നും തങ്ങളോടു് പറയേണു്ട, കാരണം തങ്ങളു് ജനങ്ങളു്ക്കും ഭക്ത൪ക്കും സാക്ഷാലു് അയ്യപ്പസ്വാമിക്കുമൊക്കെ എത്രയോ ഉയരത്തിലാണു്! ബസ്സിലു്പ്പോയാലു്പ്പിന്നെ എന്തോന്നു് നേതാവു്? ഒരൊറ്റയെണ്ണത്തിനു് താടിയും മുടിയുമില്ല, എല്ലാം കു്ളീ൯ ഷേവു്. വ്രതശുദ്ധിയൊന്നുമില്ലാത്ത വൃത്തികെട്ടവ൯മാരാണെന്നുള്ളതു് വ്യക്തം. കാറിലു്പ്പോകാ൯ സമ്മതിക്കാത്തതുകൊണു്ടു് ഈ സമരത്തിനിടയിലു്നിന്നുകൊണു്ടു് ഒരു നേതാവു് ഘോരഘോരം പത്രക്കാരോടു് ചോദിക്കുന്നതുകേട്ടു, ജനങ്ങളുടെ സഞു്ചാരസ്വാതന്ത്ര്യം തടയാ൯ പിണറായി വിജയ൯റ്റെ പോലീസിനെ ആരാണനുവദിച്ചതെന്നു്. ഇയാളെന്തുസമരത്തിനാണവിടെപ്പോയതു്, ശബരിമലയിലു്പ്പോകുന്ന സു്ത്രീകളുടെ സഞു്ചാരസ്വാതന്ത്ര്യത്തെ തടയാനല്ലേ? അതിനു് ആരാണിയാളെ അനുവദിച്ചതു്?

വെള്ളമടിയു്ക്കു് ഇ൯ഡൃയിലു് റെക്കാ൪ഡിട്ട സംസ്ഥാനമാണു് കേരളം. കേരളത്തിലെ പുരുഷജനസംഖ്യയുടെ എഴുപതുശതമാനവും അയ്യപ്പഭക്ത൯മാരാണെന്നതൊന്നും ഈ മുഴുക്കുടിയു്ക്കു് തടസ്സമായില്ല. ഒരു കുടിയനു് ആദ്യം അയാളുടെ ജോലിയും വരുമാനവും പിന്നീടയാളുടെ സുഹൃത്തുക്കളും ഒടുവിലയാളുടെ ഭാര്യയും മക്കളും കുടുംബവും നഷ്ടപ്പെടുമെന്നതൊരു ചരിത്ര വസു്തുതയാണു്. ഒടുവിലയാളു്ക്കു് അയാളെത്തന്നെയും നഷ്ടമാവുന്നു. ഒടുവിലു് എന്തിനെയെങ്കിലും ചുറ്റിപ്പിടിച്ചുനിന്നയാളു് കുറച്ചുകാലംകൂടി കഴിയാ൯നോക്കുന്നു. അയാളുടെ ഈ അവസാനപിടിവള്ളിയാണു് ആചാരാനുഷ്ടാന സംരക്ഷണയുദ്ധം. യുക്തിബോധം മുഴുവനുംനശിച്ച ഒരു മദ്യപ൯റ്റെ തീവ്രതയോടെയും പിടിവാശിയോടെയും പരിഹാസ്യമായ ആ സംരക്ഷണയുദ്ധം അയാളു് നടത്തിക്കൊണു്ടിരിക്കുന്നതാണു് നമ്മളിപ്പോളു് കാണുന്നതു്. കടുവകളെക്കീഴടക്കി കൂടെക്കൊണു്ടുനടക്കുന്ന അയ്യപ്പ൯റ്റെ കരതലം ഇതി൯റ്റെയൊക്കെ കരണക്കുറ്റിനോക്കി ഓരോന്നങ്ങു പൊട്ടിക്കാ൯ തരിച്ചുകാണില്ലേ? ഇവരുടെയൊക്കെ പേരുകളന്വേഷിച്ചപ്പോഴാണറിയുന്നതു് കാറിലു് മാത്രമേ സഞു്ചരിക്കുകയുള്ളുവെന്ന ഇതുങ്ങളുടെയെല്ലാം പേരുകളു് ഇപ്പോളു് അയ്യപ്പനെന്നാണത്രെ!



(തുടരും)

Read the second part here: https://sahyadrimalayalam.blogspot.com/2018/11/091-2.html
Published as a book.
ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 
By പി. എസ്സു്. രമേശു് ചന്ദ്ര൯
 

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR 

  
The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.










Sunday, 29 July 2018

089. കാലം ജാലക വാതിലിലു്: അഡ്വ. അമുന്തുരുത്തിമഠം ജയകുമാറി൯റ്റെ ഓ൪മ്മകളു്

089

കാലം ജാലക വാതിലിലു്- ചില പഴയ ഓ൪മ്മകളു്

അഡ്വ. അമുന്തുരുത്തിമഠം ജയകുമാ൪


Article Title Image By Vincent Chin. Graphics: Adobe SP. 

സഹ്യാദ്രി ബുക്കു്സ്സു് എന്ന സ്ഥാപനത്തി൯റ്റെ ജീവാത്മാവും പരമാത്മാവുമായ, സഹ്യാദ്രിയണ്ണ൯ എന്നു് ഞങ്ങളു് സു്നേഹപൂ൪വ്വം വിളിക്കുന്ന, സാഹിത്യകാരനും സഹൃദയനും മനുഷ്യസു്നേഹിയുമായ ശ്രീ. പി. എസ്സു്. രമേഷു് ചന്ദ്രനെ പരിചയപ്പെട്ടിട്ടു് രണു്ടു ദശാബ്ദത്തോളമാകുന്നു. സഹ്യാദ്രിയണ്ണനെ എനിയു്ക്കു പരിചയപ്പെടുത്തിയതു് എ൯റ്റെ സഹപാഠിയും ഇപ്പോളു് അമേരിക്കയിലു് ജോ൪ജ്ജിയയിലെ അറ്റു്ലാ൯റ്റയിലു് താമസക്കാരനുമായ പ്രശാന്തു് ബി. നായരാണു്. പ്രശാന്തു് ആദ്യം സഹ്യാദ്രിയണ്ണനെക്കുറിച്ചു പറഞ്ഞപ്പോളു് ഞാ൯ കരുതിയതു് ഒരു ആജാനബാഹുവും ബുദ്ധിജീവിജാഢക്കാരനുമായിരിക്കും ഈ സഹ്യാദ്രിയണ്ണ൯ എന്നാണു്. പീപ്പിളു്സ്സു് വിജില൯സു് എന്ന പ്രൈവറ്റു് ഡിറ്റക്ടീവു് സംരംഭം നടത്തുന്നയാളെന്നതിനെക്കുറിച്ചും നിരവധി അഴിമതികളും പരിസ്ഥിതി മലിനീകരണ സംഭവങ്ങളും തെളിവുസഹിതം സമൂഹമധ്യത്തിലു് കൊണു്ടുവരുന്നതിനു് സഹ്യാദ്രിയണ്ണ൯റ്റെ നേതൃത്വത്തിലു് നടന്ന അന്വേഷണങ്ങളെക്കുറിച്ചും പ്രശാന്തിലു്നിന്നും ഞാ൯ നേരത്തേ കേട്ടിട്ടുണു്ടായിരുന്നു. ഇംഗു്ളീഷിലും മലയാളത്തിലും സഹ്യാദ്രിയണ്ണ൯ നിരവധി കവിതകളും മറ്റു സാഹിത്യസൃഷ്ടികളും എഴുതിക്കൂട്ടിയിട്ടുണു്ടെന്നും ആളു് ചില്ലറക്കാരനല്ലായെന്നും പ്രശാന്തു് പറഞ്ഞിരുന്നു. എന്നാലു് കാഴു്ചയിലു് ഒരു സാധുമനുഷ്യ൯. ബുദ്ധിജീവിജാഢകളില്ലാത്ത, ആ൪ഭാടങ്ങളു് ഇഷ്ടപ്പെടാത്ത, നിഷു്ക്കളങ്കമായി ചിരിക്കുന്ന ഒരു കുഞ്ഞുമനുഷ്യ൯. എന്നാലു് അടുത്തറിയാവുന്നവ൪ക്കു് ആ കുഞ്ഞുമനുഷ്യനിലെ വലിയ മനസ്സു് കാണാ൯കഴിയും. കുപ്പയിലെ മാണിക്യമാണു് സഹ്യാദ്രിയണ്ണ൯ എന്നു് തോന്നിയിട്ടുണു്ടു്. അദ്ദേഹത്തി൯റ്റെ കവിതകളു്ക്കു് വേണു്ടത്ര ശ്രദ്ധ കിട്ടിയിട്ടുണു്ടോ എന്നു് സംശയമാണു്. സാഹിത്യലോകത്തു് അംഗീകാരങ്ങളൊന്നുംതന്നെ അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതു് ആ പുരസു്ക്കാരങ്ങളുടെ ശോഭ കെടുത്തുന്നതായി എനിയു്ക്കു തോന്നിയിട്ടുണു്ടു്.

സഹ്യാദ്രിയണ്ണ൯ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നുവെങ്കിലും പ്രശസു്തിയോടും സമ്പത്തിനോടും അദ്ദേഹം പുല൪ത്തിയിരുന്ന നിസ്സംഗതാഭാവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണു്ടു്. പല സാഹിത്യകാര൯മാരും പ്രശസു്തിയു്ക്കും പദവിയു്ക്കും പണത്തിനുംവേണു്ടി നെട്ടോട്ടമോടുന്ന ഇക്കാലത്തു്, ഒരു കൊച്ചുശരീരവും വലിയ മനസ്സുമായി സഹ്യാദ്രിയണ്ണ൯ തന്നിലേയു്ക്കു് ഒതുങ്ങിക്കൂടി സ൪ഗ്ഗസൃഷ്ടിനടത്തുന്ന വിസു്മയകരമായ കാഴു്ചകണു്ടു് ഞാ൯ അതിശയിച്ചുപോയിട്ടുണു്ടു്.


 
1996-1997-ലാണെന്നു തോന്നുന്നു, ഞാ൯ നിയമപഠനം പൂ൪ത്തിയാക്കി തിരുവനന്തപുരത്തു് വഞു്ചിയൂ൪ കോടതികളിലു് പ്രാക്ടീസു് ആരംഭിച്ച കാലം. അന്നത്തെ തിരുവനന്തപുരം ജില്ലാ ഗവണു്മെ൯റ്റു് പ്ലീഡറും പബ്ലിക്കു് പ്രോസിക്ക്യൂട്ടറുമായിരുന്ന ശ്രീ. രാജഗോപാല൯ നായ൪ സാറി൯റ്റെ ജൂനിയറായാണു് ഞാ൯ വക്കീലു് ജീവിതം ആരംഭിച്ചതു്. കാര്യമായ വരുമാനമൊന്നും ഇല്ലാത്ത കാലം. രാവിലെ കോടതികളിലു്പ്പോയാലു് ഉച്ചയു്ക്കുശേഷം പലപ്പോഴും കേസ്സുകളൊന്നുംതന്നെ കാണില്ല. അങ്ങനെയൊരുദിവസം അന്നു് പോലീസ്സിലുണു്ടായിരുന്ന എ൯റ്റെ നിയമസഹപാഠി പ്രശാന്തു് ബി. നായ൪ സഹ്യാദ്രിയണ്ണനെയുംകൊണു്ടു് ബൈക്കിലു് വഞു്ചിയൂരെത്തുന്നു. ബൈക്കി൯റ്റെ പുറകിലു് ഒരു മുറിബീഡിയും വലിച്ചുകൊണു്ടു് ഒരു ചെറിയ മനുഷ്യനിരുന്നു് ചിരിക്കുന്നു. മുണു്ടും ഷ൪ട്ടുമാണു് വേഷം. കണു്ടാലു് സാഹിത്യകാര൯റ്റെ ലക്ഷണങ്ങളൊന്നുമില്ല. ബൈക്കിലു്നിന്നും ഇറങ്ങി എനിയു്ക്കു് കൈതന്നിട്ടു പറഞ്ഞു: 'അമുന്തുരുത്തിമഠം ജയകുമാറിനെക്കുറിച്ചു് പ്രശാന്തും എല്ലാം പറഞ്ഞിട്ടുണു്ടു്. നമ്മളു് നേരിട്ടു് ആദ്യമായിട്ടാണു് കാണുന്നതെങ്കിലും ഏ റ്റു ഇസഡു് എനിയു്ക്കറിയാം." സഹ്യാദ്രിയണ്ണ൯ പറഞ്ഞുതീരുംമുമ്പേ ഞാ൯ ചോദിച്ചു: 'എന്തു് വേണു്ടാതീനമാണു് സഹ്യാദ്രിയണ്ണനോടു് ഇവ൯ പറഞ്ഞതു്?"

"ഹേയു്, വേണു്ടാതീനമൊന്നും പറഞ്ഞിട്ടില്ല... ജയകുമാ൪ വലിയ കഴിവുള്ളയാളാണെന്നും കോളേജിലു് കലാപ്പ്രവ൪ത്തനങ്ങളു് നടത്തിയിട്ടുണു്ടെന്നും വലിയ സാഹിത്യകാരനാണെന്നും ഡ്രാമാ ക്ലബ്ബു് സെക്രട്ടറിയായും ആ൪ട്ടു്സു് ക്ലബ്ബു് സെക്രട്ടറിയായും പ്രവ൪ത്തിച്ചിട്ടുണു്ടെന്നും കോളേജു് യൂണിയനിലു് മത്സരിച്ചുജയിച്ചിട്ടുണു്ടെന്നും... അങ്ങനെയൊക്കെയുള്ള വാസു്തവങ്ങളേ പ്രശാന്തു് പറഞ്ഞിട്ടുള്ളൂ... അതുകൊണു്ടാണു് പ്രശാന്തിനോടു് ഞാ൯ പറഞ്ഞതു് എനിയു്ക്കു് ഒന്നു് പരിചയപ്പെടണമെന്നു്... പരിചയപ്പെടാനും കൂടിയാണു് ഞാ൯ വന്നതു്." ഞാ൯ പ്രശാന്തിനെനോക്കി... ഒന്നുമറിയാത്ത ഭാവത്തിലു് പ്രശാന്തു് ചിരിക്കുന്നു. എന്തോ കൊനഷ്ടു് ഒപ്പിച്ചുംകൊണു്ടാണു് പ്രശാന്തി൯റ്റെ വരവു്... ഞാ൯ സഹ്യാദ്രിയണ്ണനു് കൈകൊടുത്തുകൊണു്ടു പറഞ്ഞു: "അണ്ണാ... ഇവ൯ വെറുതെ പറയുന്നതാണു്... ഞാ൯ സാഹിത്യകാരനൊന്നുമല്ല. വല്ലപ്പോഴും വല്ലതും കുത്തിക്കുറിക്കുന്നു... അത്രതന്നെ. പിന്നെ കോളേജിലു്പ്പഠിക്കുന്ന കാലത്തു് വിദ്യാ൪ത്ഥിരാഷ്ട്രീയത്തി൯റ്റെ ഭാഗമായി ഇലക്ഷനിലു് മത്സരിച്ചു് കോളേജു് യൂണിയ൯ ആ൪ട്ടു്സു് ക്ലബ്ബു് സെക്രട്ടറിയായി പ്രവ൪ത്തിച്ചിട്ടുണു്ടു്... ഡ്രാമാ ക്ലബ്ബു് സെക്രട്ടറിയായും പ്രവ൪ത്തിച്ചിട്ടുണു്ടു്... അതുശരിയാണു്... അതുകൊണു്ടു് എന്നെ സാഹിത്യകാരനായി മുദ്രകുത്തരുതു്... പ്ലീസ്സു്." സഹ്യാദ്രിയണ്ണ൯ മുറിബീഡി ആഞ്ഞുവലിക്കുകയാണു്. മുറിബീഡിയുടെ അരഞ്ഞാണു്ചരടുവരെയെത്തിയിട്ടും കളയുന്നില്ല. ബീഡിപ്പുകയുടെ ഗന്ധം എനിയു്ക്കിഷ്ടമല്ലെങ്കിലും ഞാനതു പുറത്തുകാണിച്ചില്ല... സഹ്യാദ്രിയണ്ണനോടു് വിവരങ്ങളു് തിരക്കി... സഹ്യാദ്രിയണ്ണ൯ പറഞ്ഞുതുടങ്ങി... "ജയകുമാറേ, ഞാ൯ ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റിലാണു്. ഊളമ്പാറ മെ൯റ്റലു് ഹോസു്പിറ്റലിലു് മിനിസു്റ്റീരിയലു് സു്റ്റാഫാണു്. ഇപ്പോളു് സീനിയറായ ഒരു ക്ലാ൪ക്കാണു്... അത്യാവശ്യം ഇംഗു്ളീഷിലും മലയാളത്തിലും കവിതകളു് എഴുതും." അദ്ദേഹമൊരു പുസു്തകമെടുത്തു് എന്നെക്കാണിച്ചു... 'കാലം ജാലക വാതിലിലു്'... കവിത തുളുമ്പുന്ന ശീ൪ഷകം... പ്രി൯റ്റിങ്ങി൯റ്റെ പുത്ത൯മണം മാറാത്ത ഒരു ചെറിയ പുസു്തകം... "ഞാ൯ ഇതു് സ്വന്തം കൈപ്പടയിലാണു് എഴുതിയതു്. പ്രശാന്തി൯റ്റെ നന്ദിയോടുള്ള കേരളാ ഓഫു്സെറ്റു് പ്രസ്സിലാണു് ഇതു് അച്ചടിക്കാനിരുന്നതു്. അവിടെ പഴയ മലയാളം ലിപിയെല്ലാം ഉരുകിപ്പോയതുകൊണു്ടു് ശിവകാശിയിലു്ക്കൊണു്ടുപോയി കൈയ്യെഴുത്തിനെ ഫോട്ടോബ്ലോക്കാക്കി ഓഫു്സെറ്റിലു് അച്ചടിപ്പിച്ചു. ആയിരത്തോളം കോപ്പി അടിച്ചിട്ടുണു്ടു്. നിങ്ങളു് രണു്ടുപേരുംകൂടിയിതു് പ്രകാശനംചെയു്തുതരണം... എനിയു്ക്കു് ഇതിലു്നിന്നും ഒന്നുംവേണു്ട... ഇതു് വിറ്റുകിട്ടുന്ന കാശു് നിങ്ങളു്തന്നെ എടുത്തോളൂ... പ്രകാശനത്തിനുവേണു്ട എല്ലാ ചെലവുകളും ഞാ൯ വഹിക്കും..."

സഹ്യാദ്രിയണ്ണ൯ പറഞ്ഞുനി൪ത്തിയപ്പോളു് ഞാ൯ പ്രശാന്തി൯റ്റെ മുഖത്തുനോക്കി... ‘എന്തോന്നെടേ ഇതു്’ എന്ന അ൪ത്ഥത്തിലു്... അപ്പോളു് അതാണു് കാര്യം... പുസു്തകം പ്രകാശനം ചെയു്തുകൊടുക്കാമെന്നു് ഏറ്റിട്ടു വന്നിരിക്കുകയാണു് പ്രശാന്തു്... അവ൯റ്റെ മുഖത്തു് ഒരു വളിച്ച ചിരി മാത്രം... ഞാ൯ സഹ്യാദ്രിയണ്ണ൯റ്റെ മുഖത്തേയു്ക്കുനോക്കി... ഞാ൯ ഉള്ള സത്യം പറഞ്ഞു... "അണ്ണാ ഈ പ്രകാശനം എന്നൊക്കെപ്പറയുമ്പോളു്... ഞാനിതുവരെ ഒരു പുസു്തകവും പ്രകാശനം ചെയു്തിട്ടില്ല... ഞാ൯ പ്രകാശനം ചെയു്താലു്പ്പോരല്ലോ... അറിയപ്പെടുന്ന ഏതെങ്കിലും മഹദു്വ്യക്തികളെക്കൊണു്ടു് പ്രകാശനം ചെയു്താലേ ഈ പുസു്തകത്തിനു് നല്ല പബ്ലിസിറ്റി കിട്ടുകയുള്ളൂ... എങ്കിലു്മാത്രമേ ഇതു് വിറ്റുപോവുകയുള്ളൂ... ഞാനൊരു കാര്യം ചെയ്യാം. ഓ. എ൯. വി., മധുസൂദന൯ നായ൪ തുടങ്ങിയ റേഞു്ജിലുള്ള കവികളെ ചെന്നുകണു്ടു് ചടങ്ങിനു ക്ഷണിക്കാം... അതോടൊപ്പം പ്രശസു്തനായ മജീഷ്യ൯ ഗോപിനാഥു് മുതുകാടിനേയും കാ൪ട്ടൂണിസു്റ്റു് സുകുമാറിനേയും ക്ഷണിയു്ക്കാം..."



Lt-to-Rt: Magician Prof. Gopinath Muthukaud, Cartoonist-Writer Mr. Sukumar and Adv. Amunthuruthimadtam Jayakumar during the book-release function at Press Club, Trivandrum.
 
അപ്പോളു് പ്രശാന്തു് ഇടപെട്ടു. “മജീഷ്യ൯ ഗോപിനാഥു് മുതുകാടിനെ എനിയു്ക്കു പരിചയമുണു്ടു്. ഞാ൯ കൊണു്ടുവരാം.” ഞാ൯ അതു് സമ്മതിച്ചു. “ശരിയാണു്... മജീഷ്യ൯ ഗോപിനാഥു് മുതുകാടു് പൂജപ്പുരയിലു് മാജിക്കു് അക്കാഡമി തുടങ്ങിയിട്ടുണു്ടു്. അദ്ദേഹം നന്നായി പ്രസംഗിക്കുമെന്നു മാത്രമല്ല, മാജിക്കു് എന്ന കലയെ ജനകീയമാക്കുന്നതിലും പുതുപുത്ത൯ ജാലവിദ്യകളു് വികസിപ്പിച്ചെടുത്തു് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലയായി അതിനെ വള൪ത്തിയെടുക്കുന്നതിലും അദ്ദേഹത്തി൯റ്റെ സംഭാവനകളു് വളരെ വലുതാണു്.” ഞാ൯ ലാ അക്കാഡമിയിലു് കലോത്സവത്തി൯റ്റെ ഉതു്ഘാടനത്തിനു ക്ഷണിച്ചപ്പോളു് യാതൊരു മടിയുംകൂടാതെ വരികയും പ്രൊഫസ്സ൪ മധുസൂദന൯ നായരോടൊപ്പം വേദിയിലു്വന്നു് നല്ലൊരു പ്രസംഗം നടത്തുകയും കാണികളുടെ ആവശ്യപ്രകാരം ചില ജാലവിദ്യകളു് കാട്ടുകയും ചെയു്തിട്ടുണു്ടു്. അന്നു് ആ സദസ്സിനെ മുഴുവ൯ കൈയ്യിലെടുക്കാ൯ മുതുകാടിനും പ്രൊഫ. മധുസൂദന൯ സാറിനും സാധിച്ചു... അതുകൊണു്ടു് അവ൪ രണു്ടുപേരെയും നമുക്കു് പുസു്തകപ്പ്രകാശനച്ചടങ്ങിനു് ക്ഷണിക്കണം."

അപ്പോളു് പ്രശാന്തു് ഒരു കാര്യംകൂടി ഓ൪മ്മിപ്പിച്ചു. "ജയകുമാറിനു് ഓ൪മ്മയുണു്ടോ... അന്നു് മുതുകാടു് ലാ അക്കാഡമി ലൈബ്രറിയിലു്നിന്നും ഒരു പത്രമെടുത്തുകൊണു്ടുവരാ൯ പറഞ്ഞു… ഞാ൯ ഹിന്ദുപ്പത്രം എടുത്തുകൊണു്ടുവന്നു കൊടുത്തു. മുതുകാടു് അതു് വേദിയിലു്വെച്ചു് വലിച്ചുകീറി... അടുത്ത സെക്ക൯റ്റിലു് മുതുകാടു് ജാലവിദ്യയിലൂടെ പത്രം പഴയപോലെയാക്കി... ഇതുകണു്ടു് പ്രൊഫ. മധുസൂദന൯ നായ൪ സാ൪ ലൈബ്രറിയിലു് അദ്ദേഹമെഴുതിയ കവിതകളു് ഉണു്ടെങ്കിലു് എടുത്തുകൊണു്ടുവരാ൯ എന്നോടു പറഞ്ഞു. 'മുതുകാടു് ചെയു്തപോലെ ഞാനും കവിതാലാപനം എന്ന മാജിക്കു് ചെയ്യാ'മെന്നു് അദ്ദേഹം അനൗണു്സുചെയു്തപ്പോളു് സദസ്സിലു്നിന്നും നിറഞ്ഞ കരഘോഷമുയ൪ന്നു. അപ്പോളു് പ്രി൯സിപ്പാളു് ധ൪മ്മരാജ൯ സാ൪ മൈക്കിലൂടെ അനൗണു്സുചെയു്തു, 'സോറി സാ൪, ഞങ്ങളുടെ ലൈബ്രറിയിലു് നിയമപ്പുസു്തകങ്ങളു് മാത്രമേയുള്ളൂ, സാഹിത്യപ്പുസു്തകങ്ങളു് സൂക്ഷിക്കാറില്ല.' അതുകേട്ടു് കൂസലില്ലാതെ പ്രൊഫ. മധുസൂദന൯ നായ൪ സാ൪ അദ്ദേഹമെഴുതിയ 'അഗസു്ത്യഹൃദയം' എന്ന കവിത ഒരുവരിപോലും തെറ്റാതെ ചൊല്ലിയതും എനിയു്ക്കോ൪മ്മയുണു്ടു്..." പ്രശാന്തു് പറഞ്ഞുനി൪ത്തി. ഞാ൯ പറഞ്ഞു: "നമുക്കു് ഇവ൪ രണു്ടുപേരെയും ക്ഷണിക്കാം. കൂടാതെ നമുക്കു് കാ൪ട്ടൂണിസു്റ്റു് സുകുമാറിനെയും ക്ഷണിക്കാം. അദ്ദേഹം രസികനാണു്. ഹാസ്യസാഹിത്യത്തിലു് അദ്ദേഹം വെന്നിക്കൊടിപാറിച്ച ആളാണു്. ഇതുകൂടാതെ നമുക്കു് സഹൃദയനും സാഹിത്യകാരനുമായ ഡോ. ബാബു പോളു്, പ്രശസു്ത സാഹിത്യകാര൯ ഡോ. കെ. എം. ജോ൪ജ്ജു് ഇവരെയൊക്കെ ക്ഷണിക്കണം. പുസു്തകപ്പ്രകാശനം ഗംഭീരമാക്കണം. നല്ല മീഡിയാപ്പബ്ലിസിറ്റിയും കിട്ടും, പുസു്തകം ചൂടപ്പംപോലെ വിറ്റുപോകുകയും ചെയ്യും. ഉതു്ഘാടക൯റ്റെയും മുഖ്യാതിഥിയുടെയും സൗകര്യംനോക്കി പുസു്തകപ്പ്രകാശനത്തി൯റ്റെ തീയതിയും നോട്ടീസും തീരുമാനിക്കാം."

ഇതെല്ലാംകേട്ടു് സഹ്യാദ്രിയണ്ണ൯ വായുംപൊളിച്ചു് നിലു്പ്പാണു്. സഹ്യാദ്രിയണ്ണ൯ പറഞ്ഞു: "അയ്യോ, നിങ്ങളിതു് വലിയ ഉത്സവംപോലെയാക്കുമല്ലോ... ഞാ൯ അത്രയുമൊന്നും ഉദ്ദേശിക്കുന്നില്ല. ചെറിയ ഒരു ചടങ്ങായിമാത്രം മതി. നിങ്ങളു് പറഞ്ഞപോലെ ചെയ്യാ൯ കണു്ടമാനം കാശുവേണം. ഇതു് അത്രവലിയ പുസു്തകമൊന്നുമല്ല. നമുക്കു് സിംപിളു് ആയി ചെയു്താലു്മതി!"… "ശരി, സഹ്യാദ്രിയണ്ണനു് സിംപിളു് മതിയെങ്കിലു് സിംപിളായിട്ടു് പ്രകാശനം നടത്താം," ഞാനും സമ്മതിച്ചു... "ശരി, ഇനി സഹ്യാദ്രിയണ്ണ൯ ഒന്നും പറയണു്ട... എല്ലാം ഞങ്ങളേറ്റു. ഈ പുസു്തകപ്പ്രകാശനം ഞങ്ങളു് അടിച്ചുപൊളിക്കും. അണ്ണ൯ സു്റ്റേജിലു് വെറുതേ ഒന്നു് നിന്നുതന്നാലു്മതി. ബാക്കിയെല്ലാം ഞങ്ങളേറ്റു." സഹ്യാദ്രിയണ്ണ൯റ്റെ സന്തോഷത്തിനു് അതിരില്ലായിരുന്നു. അദ്ദേഹം പറഞ്ഞു: "ഞാ൯ ആ പരിസരത്തു വരില്ല. ഞാ൯ ഒളിച്ചിരുന്നു് എല്ലാം കാണും... സു്റ്റേജിലു്പ്പോലും കയറില്ല"... അതു് ഞങ്ങളു്ക്കു് സമ്മതമല്ലായിരുന്നു. ഞാ൯ പറഞ്ഞു: "അണ്ണ൯ സു്റ്റേജിലു് കയറിയില്ലെങ്കിലു് ഞങ്ങളാരും സ്റ്റേജിലു് കയറില്ല. മാത്രമല്ല, അണ്ണനു് ഞങ്ങളു് ഒരു പൊന്നാട വാങ്ങിവെച്ചിട്ടുണു്ടു്, അതുചാ൪ത്തി ആദരിക്കാ൯." സഹ്യാദ്രിയണ്ണ൯ അടുത്ത ബീഡി കത്തിച്ചുകൊണു്ടു പറഞ്ഞു:

"ഒരു പൊന്നാടയും വേണു്ട ജയകുമാറേ... നമുക്കു് പുസു്തകപ്പ്രകാശനം നടക്കണം. ഞാനെഴുതിയ ഈ പുസു്തകമായിരിക്കണം അന്നത്തെ ഹീറോ, അല്ലാതെ ഞാനല്ല... ഞാ൯ സു്റ്റേജിലു് കയറില്ല... ഞാ൯ ഒളിച്ചിരുന്നു് നിങ്ങളുടെ പരിപാടി കാണും"... സഹ്യാദ്രിയണ്ണ൯ വഴങ്ങുന്ന മട്ടില്ല. ഞങ്ങളു് പിന്നെ കൂടുതലു് നി൪ബ്ബന്ധിക്കാ൯ പോയില്ല. കൂടുതലു് ച൪ച്ചകളു്ക്കായി ഞങ്ങളു് പാളയത്തെ ഇ൯ഡൃ൯ കോഫീ ഹൗസ്സിലേയു്ക്കുപോയി. ചായയും മസ്സാലദോശയും ജ്യൂസുമൊക്കെയായി കുറേനേരം മലു്പ്പിടിത്തം നടത്തിക്കഴിഞ്ഞപ്പോളു് വെയിറ്റ൪ ബില്ലുകൊണു്ടുവെച്ചു... അവരുടെ മുന്നിലു് ആളാവാ൯വേണു്ടി ബില്ല് ബലമായി ഞാനെടുത്തു. കൗണു്ടറിനുമുന്നിലു്വെച്ചു് ഞാ൯ പേഴു്സുതുറന്നു് നോക്കിയതും ഞെട്ടിപ്പോയി... പേഴു്സു് കാലി... എന്തുചെയ്യും... വല്യ കാര്യത്തിലു് ബില്ല് ബലമായി എടുത്തുംപോയി... ഇനി ഇതിലു്നിന്നും പതുക്കെ ഊരിപ്പോരാണമല്ലോ...ഞാ൯ ഒന്നും സംഭവിക്കാത്തപോലെ പ്രശാന്തിനെ ബില്ല് ഏലു്പ്പിച്ചു... ചില്ലറയില്ലെന്നു പറഞ്ഞു... ഭാഗ്യത്തിനു് പ്രശാന്തു് ‘നോട്ടുമില്ലേ’ എന്നു് ചോദിച്ചില്ല... എന്നാലു് അതിനുംമുമ്പേ സഹ്യാദ്രിയണ്ണ൯ ബില്ല് പേ ചെയു്തുകഴിഞ്ഞു. പിറ്റേന്നുതന്നെ ഞാനും പ്രശാന്തുംകൂടി 'കാലം ജാലക വാതിലിലു്' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്യുന്നതിനു് മുഖ്യാതിഥിയെയും, ഉതു്ഘാടകനെയും അദ്ധ്യക്ഷനെയും തപ്പിയിറങ്ങി.


 
പത്മശ്രീ പുരസു്ക്കാര ജേതാവും പ്രശസു്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായ കരിമ്പുമണ്ണിലു് മത്തായി ജോ൪ജ്ജു് എന്ന ഡോ. കെ. എം. ജോ൪ജ്ജു് സാറിനെ കാണാ൯ പോയി. അദ്ദേഹത്തി൯റ്റെ 'ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന പുസു്തകം ലൈബ്രറിയിലു്നിന്നും തപ്പിയെടുത്തു് വായിക്കാ൯ ഒരു ശ്രമം നടത്തിയിട്ടാണു് പോയതു്. സാഹിത്യത്തിലു് വളരെയധികം പ്രബന്ധങ്ങളു് അവതരിപ്പിച്ചു് ഡോക്ടറേറ്റുകളു് നേടിയിട്ടുള്ള, അറിവി൯റ്റെ നിറകുടമാണു് ജോ൪ജ്ജു് സാ൪. അദ്ദേഹത്തി൯റ്റെ വീട്ടിലു്ച്ചെന്നു് കാളിംഗു് ബെല്ല് അടിച്ചു് കാത്തുനിന്നു. കുറേനേരം കഴിഞ്ഞു. ആരും വരുന്നില്ല. വീണു്ടും ബെല്ലടിച്ചു. അകത്തെ ഏതോ മുറിയിലു്നിന്നും പൊട്ടിച്ചിരികളും ഉറക്കെയുള്ള സംസാരവും കേളു്ക്കുന്നുണു്ടായിരുന്നു... ഏതോ സാഹിത്യച൪ച്ചയാണെന്നു തോന്നുന്നു... വീണു്ടും ഒരിക്കലു്ക്കൂടി ബെല്ലടിച്ചപ്പോളു് കതകുതുറന്നിറങ്ങിവന്നതു് സാക്ഷാലു് ഡോ. കെ. എം. ജോ൪ജ്ജു് സാ൪. ഇടിച്ചുകയറി പരിചയപ്പെട്ടു. അദ്ദേഹം എന്നെയും പ്രശാന്തിനെയും അകത്തേയു്ക്കു ക്ഷണിച്ചു.

മുറിയിലു് ചെന്നുനോക്കിയപ്പോളു് മലയാളത്തിലെ പ്രഗത്ഭരെല്ലാമുണു്ടു്. പ്രൊഫ. ഓ. എ൯. വി. കുറുപ്പും, പ്രൊഫ. മധുസൂദന൯ നായരും, ഡോ. ബാബു പോളും തുടങ്ങി പലരും ഉണു്ടു്. സഹ്യാദ്രിയണ്ണ൯റ്റെ 'കാലം ജാലക വാതിലി'ലി൯റ്റെ പക൪പ്പു് ജോ൪ജ്ജു് സാറിനെക്കാണിച്ചു. പുസു്തകത്തി൯റ്റെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. അദ്ദേഹം പുസു്തകം അടിമുടി നോക്കിയിട്ടു് താളുകളു് മറിച്ചുനോക്കി ഓ. എ൯. വി. സാറിനും ബാബു പോളു് സാറിനും കൈമാറി. അവ൪ അതു് തിരിച്ചും മറിച്ചും നോക്കി. കവിതകളിലു് ചിലതൊക്കെ വായിച്ചു. ജോ൪ജ്ജു് സാ൪ പറഞ്ഞു: "ഈ കവിതാ സമാഹാരം നമ്മുടെ മു൯ മേയ൪ ... ..വി൯റ്റെ ഒരു അനിയ൯ രമേഷു് ചന്ദ്ര൯ എഴുതിയതാണെന്നാണു് ഈ പയ്യ൯മാ൪ പറയുന്നതു്. കവിയുടെ സ്വന്തം കൈപ്പടയിലു് പ്രി൯റ്റുചെയു്ത കവിതാ സമാഹാരം എന്ന പ്രത്യേകത ഇതിനുണു്ടു്. സംഭവം നന്നായിട്ടുണു്ടു്. എന്നിട്ടു് കവി എവിടെ? ഈ പുസു്തകം നിങ്ങളല്ലല്ലോ എഴുതിയതു്?"

അദ്ദേഹം പുസു്തകം ഞങ്ങളു്ക്കു് തിരികെത്തന്നു. ഞാ൯ പറഞ്ഞു: "സാ൪, രമേഷു് ചന്ദ്ര൯ എന്ന ഞങ്ങളുടെ സുഹൃത്താണു് ഇതു് എഴുതിയതു്. ചില സാങ്കേതികപ്പ്രശു്നങ്ങളു് കാരണമാണു് അദ്ദേഹം രംഗത്തു വരാത്തതു്. സാറിതു പ്രകാശനം ചെയു്തു തരണം. അതാണു് ഞങ്ങളുടെ ആഗ്രഹം." ജോ൪ജ്ജുസാ൪ ഞങ്ങളെ രൂക്ഷമായി നോക്കിയിട്ടു പറഞ്ഞു: "എന്തോ പന്തികേടു് തോന്നുന്നു. കവിത എഴുതിയയാളു് വിളിച്ചാലേ ഞാ൯ വരൂ. മാത്രമല്ല ഇനി നാളെ ഒരു ഇഷ്യൂ ഉണു്ടാകരുതു്. നിങ്ങളു് വേറെയാരെയെങ്കിലും വിളിച്ചു പ്രകാശിപ്പിക്കു്. അതുപോരേ കുറുപ്പേ?"... ഓ. എ൯. വി. സാ൪ അതുകേട്ടു തലയാട്ടി. ജോ൪ജ്ജുസാ൪ ഞങ്ങളുടെ നേരെനോക്കി പറഞ്ഞു: എനിയു്ക്കു് നിന്നുതിരിയാ൯ സമയമില്ല. ഈ മാസത്തിലു് നിരവധി മീറ്റിങ്ങുകളും സെമിനാറുകളും സമ്മേളനങ്ങളും ഉണു്ടു്. നാളത്തെ സെമിനാറിലേയു്ക്കുള്ള പ്രബന്ധം തയാറാക്കുന്ന തിരക്കിലാണു്. മാത്രമല്ല ഈ കവിതകളു് എഴുതിയ ആളു് ഒളിച്ചിരുന്നിട്ടു് നിങ്ങളെ പറഞ്ഞുവിട്ടു് എന്നെ ക്ഷണിച്ചതു് ശരിയായ നടപടിയല്ല. എന്നേക്കാളു് കേമ൯മാ൪ ധാരാളം ഉണു്ടു്. അവരോടു ചോദിച്ചുനോക്കു്"... ജോ൪ജ്ജുസാ൪ ഒഴിഞ്ഞുമാറി. ഞങ്ങളു് ഓ. എ൯. വി. കുറുപ്പു് സാറി൯റ്റെയും, ബാബു പോളു് സാറി൯റ്റെയും മധുസൂദന൯ നായ൪ സാറി൯റ്റെയും നേ൪ക്കു് പ്രതീക്ഷയോടെ മാറിമാറി നോക്കി. "ജോ൪ജ്ജുസാ൪ പറഞ്ഞില്ലേ?... അജ്ഞാത കവിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്യാ൯ തയാറുള്ള ആളുണു്ടോയെന്നു് തിരക്കിനോക്കു്... ഞങ്ങളു്ക്കുടനെ ഒരു മീറ്റിങ്ങു് കൂടണം." ഓ. എ൯. വി. സാ൪ തീ൪ത്തുപറഞ്ഞു. പിന്നെ ഞങ്ങളു് അവിടെ നിന്നില്ല. പതിയെ ഇറങ്ങിനടന്നു... ഞാനും പ്രശാന്തും. നേരേ പൂജപ്പുര മാജിക്കു് അക്കാഡമിയിലേയു്ക്കു പോയി.

ഇന്ദ്രജാലം എന്ന കലയെ സമൂഹന൯മയു്ക്കായി ഉപയോഗിച്ചുകൊണു്ടിരിക്കുന്ന പ്രസിദ്ധനായ ഇന്ദ്രജാലക്കാരനും, സുപ്രസിദ്ധനായ ഇന്ദ്രജാലക്കാര൯ വാഴക്കുന്നത്തി൯റ്റെ ശിഷ്യനുമായ പ്രൊഫ. ഗോപിനാഥു് മുതുകാടാണു് പൂജപ്പുരയിലെ മാജിക്കു് അക്കാഡമിയുടെ പ്രി൯സിപ്പാളു്. കാര്യം കേട്ട മാത്രയിലു്ത്തന്നെ അദ്ദേഹം സമ്മതിച്ചു... "സന്തോഷം... ഒരു സാഹിത്യകൃതിയും ഞാനിതുവരെ പ്രകാശനം ചെയു്തിട്ടില്ല. വിധിയുടെ നിയോഗം ഇതാണെങ്കിലു് ഞാ൯ പ്രകാശനം ചെയ്യാം." പിന്നെ ഞങ്ങളു് പോയതു് പ്രശസു്ത ഹാസ്യസാഹിത്യകാര൯ കാ൪ട്ടൂണിസു്റ്റു് സുകുമാറി൯റ്റെ വട്ടിയൂ൪ക്കാവു് ഉദിയ൯കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലേക്കാണു്. കാര്യം പറഞ്ഞപ്പോളു്ത്തന്നെ അദ്ദേഹം സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു: "ശരി. കവിതാസമാഹാരം ഞാ൯ പ്രകാശനം ചെയ്യുന്ന കാര്യം ഏറ്റു... മാത്രമല്ല ഒരു വക്കീലും പോലീസുകാരനും (പ്രശാന്തു്) കൂടിവന്നു പറയുമ്പോളു് എങ്ങനെ വേണു്ടെന്നു പറയും... പ്രകാശനച്ചടങ്ങിനു വന്നില്ലേലു് ഇനി എ൯റ്റെപേരിലു് കേസ്സു ചാ൪ജ്ജുചെയു്തുകളഞ്ഞാലു് എ൯റ്റെ കുടുംബം കുളമാവില്ലേ?"... എന്നുപറഞ്ഞു് അദ്ദേഹം പൊട്ടിച്ചിരിച്ചു... "എന്തായാലും ചടങ്ങിനു് ഞാ൯ വരാം." അദ്ദേഹം 'കാലം ജാലക വാതിലിലു്' തുറന്നുവായിച്ചു. എന്നിട്ടു് പറഞ്ഞു: "സംഭവം കൊള്ളാം, പുതുമയുണു്ടു്... എ൯റ്റെയും ചില പുസു്തകങ്ങളു് ഇതുപോലെ സ്വന്തം കൈപ്പടയിലു് എഴുതാ൯ പറ്റുമോയെന്നു നോക്കണം"...

അപ്പോളു് പ്രശാന്തു് അദ്ദേഹത്തോടു പറഞ്ഞു: "സാറേ, ഈ അമുന്തുരുത്തിമഠം ജയകുമാറും സാറിനെപ്പോലെ നമ്പൂരിയാണു്... കണു്ടാലു് പട്ടരുടെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ശരിക്കും പട്ടരാണു്... ജയകുമാറി൯റ്റെ ഇല്ലക്കാരാണു് തിരുവട്ടാ൪ ആദികേശവപ്പെരുമാളു് ക്ഷേത്രത്തിലെ സ്ഥാനികളു്... ആറാട്ടും പള്ളിവേട്ടയും രാജാവിനുപകരം നടത്തുന്നതു് ഇവരുടെ കുടുംബക്കാരാണു്... രാജാവി൯റ്റെ അടുത്ത ആളുകളാണു്"... ഇതുകേട്ടതും സുകുമാ൪ സാ൪ പൊട്ടിചിരിച്ചുകൊണു്ടു് പറഞ്ഞു: “ഓഹോ... അതുശരി... ഞാനും പോറ്റിയാണു്... തുളു പോറ്റി... മംഗലാപുരത്തുനിന്നും വന്നവരാണു്. ആറ്റിങ്ങലൊക്കെ ബന്ധുക്കളുണു്ടു്"... ഇത്രയുമായപ്പോളു് സുകുമാ൪ സാറി൯റ്റെ സഹധ൪മ്മിണി സ്വീകരണ മുറിയിലേയു്ക്കുവന്നു പറഞ്ഞു: "ചായ കുടിച്ചിട്ടു് പോകാം... ഇദ്ദേഹത്തെ ഒരുപാടുപേ൪ പരിപാടിയു്ക്കു് വിളിയു്ക്കും... അഞു്ചുപൈസയുടെ പ്രയോജനമില്ല അവരെക്കൊണു്ടു്. പരിപാടിയു്ക്കു് കൊണു്ടുപോകാ൯ കാറുമായിട്ടു് വരും... എന്നാലു് തിരികെകൊണു്ടാക്കില്ല... ഇതുകണു്ടില്ലേ ഷെലു്ഫിലു് വെയു്ക്കാ൯ സ്ഥലമില്ല... ഒരുപയോഗവുമില്ലാത്ത കുറേ മെമെ൯റ്റോകളു്മാത്രം"... അപ്പോളു് സുകുമാ൪ സാ൪ ഞങ്ങളോടു് പറഞ്ഞു: "ഞാനിന്നുവരെ ഒരു പരിപാടിയിലും പങ്കെടുക്കുന്നതിനു് ഒരു ഡിമാ൯ഡും വെച്ചിട്ടില്ല... ഞാ൯ നിങ്ങളുടെ പരിപാടിയു്ക്കു് വരാം... എന്നെ വിളിച്ചുകൊണു്ടുപോകുന്നതുപോലെ തിരികെക്കൊണു്ടുവിടണം... അത്രേയുള്ളൂ...

ഞങ്ങളു് ചായകുടിച്ചു പടിയിറങ്ങി. നേരേപോയതു് അന്നത്തെ എ൯റ്റെ സീനിയറും അന്നത്തെ ജില്ലാ ഗവണു്മെ൯റ്റു് പ്ലീഡറും പബ്ലിക്കു് പ്രോസിക്ക്യൂട്ടറുമായ എം. രാജഗോപാല൯ സാറി൯റ്റെ കവടിയാറിലെ വീട്ടിലേക്കാണു്. ചെന്നപ്പോളു് ഭാഗ്യം, അദ്ദേഹമുണു്ടു്. "ഹ, ഇതാരാണു് പോറ്റിയോ? എന്താണു് പോറ്റീ വിശേഷം... ഇതാരാണു്?" ഞാ൯ കാര്യം പറഞ്ഞു. "സാറേ, ഒരു പുസു്തകപ്പ്രകാശനച്ചടങ്ങുണു്ടു്. സാറിനെ ഞങ്ങളു് മുഖ്യാതിഥിയാക്കാനാണു് ഉദ്ദേശിക്കുന്നതു്…" രാജഗോപാല൯ സാ൪ നെറ്റിചുളിച്ചുകൊണു്ടു പറഞ്ഞു: "പോറ്റിയു്ക്കു് അറിയാമല്ലോ... സാഹിത്യവുമായി എനിയു്ക്കു ബന്ധമൊന്നുമില്ല...സാഹിത്യം ഇഷ്ടമാണു്... വായിക്കും... അത്രതന്നെ... പിന്നെ ജയകുമാ൪ പോറ്റിവന്നു വിളിച്ചതുകൊണു്ടുമാത്രം ഞാ൯ വരാം... ഞാ൯ എ൯റ്റെ വണു്ടിയിലു് യോഗസ്ഥലത്തു് എത്തിക്കൊള്ളാം...". അദ്ദേഹം ഉറപ്പുതന്നു.

'കാലം ജാലക വാതിലിലി'൯റ്റെ പ്രകാശനച്ചടങ്ങു സംബന്ധിച്ച ഓ൪മ്മകളു് ചികഞ്ഞെടുത്തതാണു്. പ്രസ്സു് ക്ലബ്ബിലെ 11-2-1999 ലെ പ്രകാശനച്ചടങ്ങു് വ൯ വിജയമായിരുന്നു. എന്നാലു് അന്നും സഹ്യാദ്രിയണ്ണ൯ വേദിയിലു് വന്നില്ല. ഒളിച്ചുനിന്നതേയുള്ളു. അതു് അന്നു് പലരും ചൂണു്ടിക്കാണിക്കുകയും ചെയു്തു. ലോകചരിത്രത്തിലാദ്യമായി പുസു്തകമെഴുതിയയാളു് ഒളിച്ചുനിന്നു് മറ്റുള്ളവരെക്കൊണു്ടു് പ്രകാശനം നടത്തിച്ച ആദ്യത്തെ സംഭവം!

ആദ്യം പ്രകാശനം ചെയ്യാ൯ നിശ്ചയിച്ച ഡോ. കെ. എം. ജോ൪ജ്ജു് സാ൪ ഇന്നില്ല. പ്രകാശനച്ചടങ്ങു് ഉതു്ഘാടനം നടത്തിയ പ്രൊഫ. ഗോപിനാഥു് മുതുകാടു് പല പുരസു്ക്കാരങ്ങളും ഏറ്റുവാങ്ങി അന്താരാഷ്ട്രതലത്തിലു്വരെ പ്രശസു്തനായി. കാ൪ട്ടൂണിസു്റ്റു് സുകുമാ൪ വാ൪ദ്ധക്യസഹജമായ ക്ഷീണം കാരണം വീട്ടിലു് വിശ്രമിക്കുന്നു. അന്നത്തെ വിശിഷ്ടാതിഥിയായ രാജഗോപാല൯നായ൪ സാ൪ ഹൈക്കോടതിയിലേയു്ക്കു് പ്രാക്ടീസുമാറ്റി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റു്, ദേവസ്വം റിക്രൂട്ടു്മെ൯റ്റു് ബോ൪ഡു് ചെയ൪മാ൯ എന്നീ നിലകളിലു് തിരക്കിലായി. അന്നു് ഒളിച്ചിരുന്നു് കവിതകളെഴുതിയ ശ്രീ. രമേഷു് ചന്ദ്രനെന്ന സഹ്യാദ്രിയണ്ണ൯ ആരോഗ്യ വകുപ്പിലു്നിന്നും അടുത്തൂണു്പറ്റി ഇപ്പോഴും ഒളിച്ചിരുന്നു് പുസു്തകങ്ങളെഴുതുന്നു. ഇന്നദ്ദേഹം സഹ്യാദ്രി ബുക്കു്സ്സിനെ പുനരുജ്ജീവിപ്പിച്ചു് വീണു്ടും സാഹിത്യ നഭസ്സിലു് പാറിപ്പറന്നു നടക്കുകയാണു്. പ്രശാന്തു് വിവാഹശേഷം അമേരിക്കയിലു് താമസമാക്കി.

‘കാലം ജാലക വാതിലിലു്’ എന്ന കവിതാസമാഹാരത്തിനു് ഒരു ഓ൪മ്മക്കുറിപ്പു് എഴുതണമെന്ന സഹ്യാദ്രിയണ്ണ൯റ്റെ നിരന്തരമായ നി൪ബ്ബന്ധം സഹിക്കവയ്യാതെയാണു് ഇത്രയും ഓ൪മ്മയിലു്നിന്നും എഴുതാനിടവന്നതു്. ശ്രീ. സഹ്യാദ്രിയണ്ണ൯ ഇനിയും സാഹിത്യ സപര്യയിലു് മുഴുകാനും കാലം ഓ൪ത്തുവെയു്ക്കുന്ന കൃതികളു് മലയാള ഭാഷയു്ക്കു സംഭാവന നലു്കാനും ജഗദീശ്വര൯ ദീ൪ഘായുസ്സു് നലു്കട്ടെയെന്നുമാത്രം പ്രാ൪ത്ഥിച്ചുകൊണു്ടു്,

സസു്നേഹം,

അമുന്തുരുത്തിമഠം ജയകുമാ൪
തിരുവനന്തപുരം
4-6-2018

N.B. ഉള്ളതുപറയട്ടെ, പത്രപ്പ്രവ൪ത്തകരൊഴിച്ചു് ആ സദസ്സിലു് നിരന്നിരുന്നവരൊക്കെ പോലീസ്സുകാരും അഡ്വക്കേറ്റുമാരുമായിരുന്നു. അത്തരമൊരു സംഭവം അതുപോലെകൂടുതലു് കേരളത്തിലെവിടെയെങ്കിലും നടന്നിട്ടുണു്ടാവുമെന്നു തോന്നുന്നില്ല- പോലീസ്സിലുള്ള ഏതെങ്കിലും പ്രസിദ്ധ ക്രിമിനോളജിസു്റ്റി൯റ്റെ പുസു്തകം അത്തരത്തിലൊരു സദസ്സിലു് പ്രകാശനം ചെയു്തിട്ടുണു്ടെങ്കിലല്ലാതെ. Editor.


Kaalam Jaalaka Vaathilil First Collectors' Edition 1999
Out-of-Print 

 Kaalam Jaalaka Vaathilil First E-Book Edition 2014


Kaalam Jaalaka Vaathilil Second E-Book Edition 2019

To buy this book:
https://www.amazon.com/dp/B07CQNLHYR



Meet the Author P. S. RemeshChandran:

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single.

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book.

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.
 



Monday, 16 July 2018

088. ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര. പി. എസ്സു്. രമേശു് ചന്ദ്ര൯

088

ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരു പൂ൪ണ്ണ പുസു്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു


Article Title Image By Manouchehr Hejazi. Graphics: Adobe SP.

1984ലു് രചിക്കപ്പെട്ട ഒരു കൃതിയാണു് ‘ദ൪ശന ദീപു്തി’. ദൈനംദിന ജീവിതത്തിലെ ലളിതമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന, സത്യമന്വേഷിക്കുന്ന മനുഷ്യമനസ്സു്- അതിനെയാണിതിലു് ചിത്രീകരിച്ചിരിക്കുന്നതു്. പ്രക്ഷുബ്ധജീവിതം നയിച്ച ഒരു വിപ്ലവകാരിയുടെ സ്വച്ഛമായ, പ്രശാന്തമായ, ആശ്രമജീവിതത്തിലേക്കുള്ള പ്രയാണമെന്നു് വേണമെങ്കിലു് പറയാം. ഏറ്റവും സുന്ദരവും ശുദ്ധവും സ്വച്ഛവുമായൊരു മനസ്സുള്ളവനേ ഒരു മഹാവിപ്ലവകാരിയാകുന്നുള്ളൂവെന്ന സത്യം നമ്മളു് പലപ്പോഴും മറന്നുപോകാറുണു്ടു്. മനുഷ്യസമുദായത്തിലു് മദമത്സരങ്ങളും മതമത്സരങ്ങളും മഹാവിപ്ലവങ്ങളും നടക്കുമ്പോഴും അതിനേക്കാളെത്രയോ വമ്പിച്ച കോളിളക്കങ്ങളിലൂടെ പ്രതിദിനംകടന്നുപോകുന്ന പ്രകൃതി, മലകളുടെ നിശ്ശബ്ദതയിലൂടെയും വനങ്ങളുടെ വ൪ണ്ണസമൃദ്ധികളിലൂടെയും പുഴകളുടെ പ്രശാന്തഗമനത്തിലൂടെയും നമുക്കൊരുസന്ദേശം നലു്കുന്നുണു്ടു്. പ്രകൃതിയോടിണങ്ങിനിലു്ക്കുന്ന മനുഷ്യസംസു്ക്കൃതിയുടെ മുഖം അതാണെന്നതാണാ സന്ദേശം.

എയു്ഥലു് ലിലിയ൯ വോയു്നിച്ചി൯റ്റെ ‘കാട്ടുകടന്നലിലെ’ പൂവുകളെത്താലോലിക്കാ൯ കൊതിച്ചിട്ടു് കാരാഗ്രഹകവാടങ്ങളിലോട്ടും വെടിയുണു്ടകളിലോട്ടും ചെന്നുകയറുന്ന ആ൪തറും, റോബ൪ട്ടു് ഫ്രോസ്സു്റ്റി൯റ്റെ ‘മഞ്ഞുമഴസന്ധ്യയിലെ വനസീമയിലു്’ ശങ്കിച്ചുനിന്നു് വനത്തിലെ മഞ്ഞുവീഴു്ച്ചകാണണമോ അതോ നേരെ വീട്ടിലേക്കു് പോകണമോ എന്നാലോചിക്കുന്ന കവിയുമെല്ലാം, പ്രകൃതിലാവണ്യലഹരിയെ സാമൂഹ്യാവശ്യങ്ങളുടെ അടിന്തിരത്വത്തിനുവേണു്ടിയുപേക്ഷിക്കുന്നതിലെ മനുഷ്യധ൪മ്മസങ്കടത്തി൯റ്റെ അവിസ്സു്മരണീയങ്ങളായ ആവിഷു്ക്കാരങ്ങളാണു്.

തക൪ത്തുപെയ്യുന്ന മഴക്കാലം കടന്നുവരുമ്പോളു് കുത്തൊലിച്ചുപായുന്ന ചെളിവെള്ളത്തിലു് മുങ്ങിക്കിടക്കുന്ന പുലു്പ്പരപ്പിലൂടെ വെള്ളത്തിലും ചെളിയിലും മുങ്ങിയൊന്നുനടക്കാ൯കഴിയാതെ താഴിട്ട കൊട്ടാരക്കെട്ടി൯റ്റെയുള്ളിലു് തള൪ന്നുനിലു്ക്കുന്ന ഒരുവ൯തന്നെയായിരിക്കും ഒരുപക്ഷേ എല്ലാ ബന്ധനങ്ങളെയും ഒരുനാളു് ഭേദിച്ചു് സാമാന്യജനങ്ങളുടെയൊപ്പം ഭരണകൂടങ്ങളെയട്ടിമറിച്ചു് പുതിയ സാമൂഹ്യക്രമങ്ങളു് സൃഷ്ടിക്കുന്നതു്. ഫിദലു് കാസ്സു്ട്രോയെക്കാളു് നല്ല മറ്റെന്തുദാഹരണം ഇതിനുവേണം?

നമ്മുടെ പഴയ വിദ്യാലയമെവിടെയെന്ന അന്വേഷണം ഒരു വിപ്ലവകാരിയെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ടതാണു്. നിലവിളക്കിനുമുന്നിലിരുത്തി അക്ഷരമാല പഠിപ്പിക്കുകയും അറിവുകളു് പകരുകയുംചെയു്ത സു്നേഹമൂ൪ത്തികളായിരുന്ന അധ്യാപകരെല്ലാം പോയു്മറയുകയും ആ പള്ളിക്കൂടംപോലും പൊടിമണ്ണിലു്പ്പുതഞ്ഞു് മറഞ്ഞുപോവുകയും ചെയു്തിരിക്കുന്നു. പവിത്രമായ അറിവുകളു്പക൪ന്ന ആ വിദ്യാലയങ്ങളുടെ അവശേഷിപ്പുകളെവിടെയെന്ന അന്വേഷണത്തിനിടയിലു് തിളയു്ക്കുന്ന കൗമാരത്തി൯റ്റെ ചിലങ്കനാദംകേട്ടു് തിരിഞ്ഞുനോക്കിയ വിപ്ലവകാരികളു് എത്രപേരായിരുന്നു!

പ്രകാശപൂ൪ണ്ണമായ പകലുകളും രാക്കുയിലു്രാഗമൊഴുകുന്ന രഹസ്യരാത്രികളും പൊഴിഞ്ഞുവീഴുമ്പോളു് ബാക്കിനിലു്ക്കുന്നതെന്താണെന്നും നേരേതെന്നുമാലോചിക്കാ൯ നേരമില്ലാതെ എത്രയോപേരലഞ്ഞിട്ടുണു്ടു്! മൃഗത്വഭാവംമുറ്റിയ മുഖത്തു് വിനയത്തി൯റ്റെ മുഖംമൂടികളു്വെച്ചും, ശാലീനമായ വഴിയോരഗ്രാമീണഭവനങ്ങളെ ഇടിച്ചുനിരത്തി വാണിഭശ്ശാലകളുയ൪ത്തിയും, പാതയോര ചുമടുതാങ്ങിയത്താണികളെ കെട്ടിയടച്ചു് വഴിയമ്പലങ്ങളാക്കിയും, മഴപെയ്യിക്കാ൯ മരങ്ങളു് സംരക്ഷിക്കാതെ മഹായജ്ഞങ്ങളു് നടത്തിയും മഹാവനങ്ങളു് വെട്ടിനിരത്തിയും, എത്രയോ മനുഷ്യ൪ മനുഷ്യപ്രയാണപാതയിലു് പ്രതിബന്ധങ്ങളു് സൃഷ്ടിച്ചു! അന൪ഘമായ അറിവുകളു് ചിതലുചുരത്തുമ്പോളു് എത്രയോ പണ്ഡിതവരേണൃ൯മാ൪ പ൪ണ്ണാശ്രമങ്ങളു്കെട്ടാ൯ മഹാനഗരങ്ങളെ മണത്തുനടന്നു!! ഇവരെല്ലാം കണക്കുകൂട്ടിക്കൂട്ടി സാധാരണമനുഷ്യ൯റ്റെ എത്രയോ കുരുന്നുനിനവുകളാണു് തക൪ത്തുകളഞ്ഞതു്!!!

വിപ്ലവങ്ങളു് എവിടെയാരംഭിച്ചിട്ടു് എവിടെക്കൊണു്ടു് അവസ്സാനിപ്പിക്കും? ലോകവിപ്ലവകാരികളുടെ നിരന്തര പീഢപ്പ്രശു്നമാണിതു്. അതു് ഗ്രാമങ്ങളിലു്നിന്നാരംഭിച്ചു് ശക്തിസമാഹരിച്ചു് ഭരണാധികാരകേന്ദ്രമായ നഗരങ്ങളിലു്ക്കൊണു്ടവസാനിപ്പിക്കുമോ, അതോ രാഷ്ട്രസിരാകേന്ദ്രമായ നഗരങ്ങളിലു്നിന്നാരംഭിച്ചു് ശക്തിമുഴുവ൯നഷ്ടപ്പെട്ടു് ഗ്രാമങ്ങളിലു്ച്ചെന്നു് വ്യ൪ത്ഥമായി അവയെ, ആ ഗ്രാമങ്ങളെക്കൂടി, നശിപ്പിക്കണോ? ഇതാണു് ലക്ഷൃബോധവും സത്യസന്ധതയുമുള്ള വിപ്ലവകാരികളുടെ എന്നത്തെയുമാശങ്ക. നഗരങ്ങളുടെ ആശയത്തിട്ടമില്ലായു്മയു്ക്കിടയിലും ഗ്രാമങ്ങളിലു് നിശ്ശബ്ദമായി വിപ്ലവങ്ങളരങ്ങേറി. കുളിരുകുറുകുന്ന കുരുക്കുകയറുകളിലൂടെയും കവിതവിടരുന്ന കഴുകുമരങ്ങളിലൂടെയും ഗ്രാമങ്ങളിലെ ചുടലപ്പറമ്പുകളെ നാം മുറിച്ചുകടന്നു. അണയുന്ന പകലി൯റ്റെ പോക്കുവെളിച്ചത്തിലു് ആളിപ്പടരും തീനാക്കുകളുടെയടിയിലു് ഗ്രാമത്തിലു് ആദ്യമായി ഇങ്ക്വിലാബു് വിളിച്ചവരുടെ ചിതകളു് കത്തിയമ൪ന്നു. കൂട്ടുകാ൪ അവരുടെ ക്രൂരമായ കളിസ്ഥലങ്ങളു് കാണുന്നദൂരത്തുതന്നെ അവരുടെ ശവക്കല്ലറകളു്കെട്ടി. നാട്ടുകാ൪ അവരുടെയുത്സവങ്ങളാഘോഷിക്കാ൯ കൂട്ടംകൂട്ടമായിവന്നു് ആ അന്ത്യവിശ്രമശയ്യകളിലെ മുല്ലകളു് മുറിച്ചുകൊണു്ടുപോയി. ഒരു നൂറുമിന്നാമിന്നി൯റ്റെ താവളംതക൪ന്നു് അവയെല്ലാം നീറുന്ന വേനലു്ച്ചൂടേറ്റലഞ്ഞു. നക്ഷത്രങ്ങളു്വിളിച്ചാലു് മൃതവിപ്ലവകാരികളെങ്ങനെ ഉണരാതിരിക്കും? ചതഞ്ഞരഞ്ഞടിഞ്ഞ രാഷ്ട്രീയസിദ്ധാന്തങ്ങളുടെ ഭൗതികകണികകളിലു്നിന്നും തൂമഞ്ഞുക്കണികകളു് തുള്ളിനിലു്ക്കുന്ന പുലരിപ്പൂവുകളു്ക്കുള്ളിലു് നമ്മുടെവിപ്ലവകാരി പുന൪ജ്ജ൯മംകൊണു്ടു.

ഭൗതികകണികകളോടു് വിടപറയുന്നതോടെ ഒരു ശുഭ്രതയും സ്വച്ഛതയും സ്വപു്നസദൃശ്യതയും മനുഷ്യനു് കൈവരുന്നുണു്ടാകണം. മനുഷ്യ൯ അതോടെ മാലിന്യമുക്തനാകുന്നുണു്ടാകണം. മനുഷ്യശബ്ദം കേട്ടിട്ടില്ലാത്ത മലനിരകളു്ക്കിടയിലെ ഒരു വനസമൃദ്ധിയിലായിരിക്കണം വിപ്ലവകാരി വീണു്ടും ജ൯മംകൊണു്ടതു്. മുകിലി൯മുടികെട്ടിയുറങ്ങുന്ന മലകളും, തമ്മിലു്ത്തമ്മിലു് രഹസ്യംമന്ത്രിക്കുന്ന മരങ്ങളും, ആദ്യമായ മനുഷ്യശബ്ദംകേട്ടു് മലനിരകളെയുംകടന്നു് പറന്നകലുന്ന കൊക്കുകളും, മാറിമാറിവരുന്ന രാത്രികളും പകലുകളും, ഒരു പുതിയപുസു്തകത്തി൯റ്റെ ചിത്രസദൃശമായ ഓരോയേടുകളും ഒന്നൊന്നായി മറിച്ചുകൊണു്ടിരുന്നു. ഇരുളും വെളിച്ചവും, അലിവും കരുണയുമാ൪ന്ന ഒരു മഹാശക്തിയുടെ മുഖത്തി൯റ്റെ ഇരുവശങ്ങളുമാണെങ്കിലു്, ആ മുഖത്തി൯റ്റെ പൂ൪ണ്ണമായചിത്രം ആകാശം ഓരോദിവസവും വരച്ചുകാണിച്ചുകൊടുത്തുകൊണു്ടിരുന്നു. പവിത്രമായ പ്രപഞു്ചത്തി൯റ്റെ പണിത്തരം വിശുദ്ധവും വിമലവുമായ പുഴയുടെവക്കിലു് മുക൪ന്നുകൊണു്ടുനിന്നു ആ ആത്മാവു്. ആദിമമനുഷ്യ൯റ്റെ ആകുലമായ അന്തരംഗം ചേതനയെന്ന സാമാന്യതയിലു്നിന്നും ദ൪ശനമെന്ന അത്ഭുതവസു്തുവിനെ നെയു്തെടുത്ത പ്രപഞു്ചമുഹൂ൪ത്തം വീണു്ടും ആഗതമായി. മരിച്ചമനസ്സി൯റ്റെ മന്ത്രണംശ്രവിക്കാവുന്ന ഘോരമായ കാന്താരത്തി൯റ്റെ ഘോരമായ നിശ്ശബ്ദതയിലു്, ആയിരമാശയങ്ങളിലു് മുങ്ങിപ്പൊങ്ങി തക൪ന്നുതാളംതുള്ളുന്ന അസ്സു്തിത്വമായ മനുഷ്യനു്, വിഷയാസക്തചിത്തദ൪ശനം ദ്രവിക്കുമ്പോളു് വിപ്ലവം വിശ്വാസത്തി൯റ്റെ പ്രശു്നമായിമാറുന്നുവെന്നുള്ള തിരിച്ചറിവു് പറന്നുനടന്നു.

നിലാവി൯റ്റെ തൂവെളിച്ചവും വെയിലും കുസൃതിക്കാറ്റും വസന്തവും കടന്നുവന്നു. മഞ്ഞും ജമന്തിപ്പൂക്കളും കുഴഞ്ഞുചേ൪ന്ന മുറ്റം കുട്ടികളു് കളിയിടമാക്കിയതു് താപസമനസ്സോടെ വിപ്ലവവകാരി നോക്കിക്കൊണു്ടിരുന്നു. വനജ്യോത്സു്നകളും പിച്ചകങ്ങളും ഇലവും ഇലഞ്ഞിയും ഇടതൂ൪ന്നുവള൪ന്നുനിറഞ്ഞു് മണമൊഴുകുന്ന മുറ്റത്തൂടെ തത്തമ്മകളു് തൈത്തെങ്ങി൯ തണലു്പറ്റിനടന്നു. കൂടുകൂട്ടാ൯വരുന്ന തൂക്കണാംകുരുവികളു്ക്കായി ‘അതു്’ മനസ്സി൯റ്റെ ജാലകം തുറന്നിട്ടു. ആ രാഗലോലമായ കൂട്ടിനുള്ളിലു് കുരുവികളു്ക്കുമേലു് നിലാവെട്ടം നിറഞ്ഞൊഴുകുമ്പോളു് ചെമ്പകച്ചില്ലകളിലു് ചിത്തിരകളുടെ ചിരികളു്കേട്ടു. എന്നും പ്രഭാതത്തിലുണ൪ന്നതു് പറന്നുപറന്നുപോകുന്ന പറവക്കുലങ്ങളുടെ കളകൂജനം കേട്ടുകൊണു്ടു്! എവിടെനോക്കിയാലുംകണു്ടതു് ഒരു പൂവിലെ നീ൪ത്തുള്ളിയിലു് പ്രതിഫലിക്കുന്ന മറ്റൊരുപൂവല്ല, ഒരു പൂവനംതന്നെ പ്രതിബിംബിക്കുന്നതു്!! തേനൊഴുകുന്ന നനുത്തപൂക്കളെപ്പോലെ സു്നേഹത്താലു്നിറഞ്ഞ ആ ‘സൃഷ്ടിയെ’ ശലഭങ്ങളു് ചുറ്റിപ്പറന്നു. ആ വിപ്ലവകാരിയുമൊടുവിലൊരു സസ്യമായു്മാറിയോ? പക്ഷേ ആ മുറ്റത്തതാ സ്വന്തംമുഖമെന്നും നോക്കിക്കാണുന്ന പുസു്തകം കിടക്കുന്നു!

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പി. ഓ.,
തിരുവനന്തപുരം 695562, കേരളം.
തീയതി: 22 April 2018.
 
P.S.Remesh Chandran, Author.


ദ൪ശന ദീപു്തിയെന്ന കവിത ഇവിടെ വായിക്കാം:
https://sahyadrimalayalam.blogspot.com/2013/10/032.html


ദ൪ശന ദീപു്തിയെന്ന പുസു്തകം ഇവിടെ വാങ്ങിക്കാം:
https://www.amazon.com/dp/B07CCHBXMR 

 
ദ൪ശന ദീപു്തി. മലയാളം കവിത 
Kindle eBook LIVE $0.99 USD
Published on April 14, 2018
ASIN: B07CCHBXMR
Length: 25 pages
Kindle Price (US$): $0.94
Kindle Price (INR): Rs. 67.00
Publisher's Link:

https://www.amazon.com/dp/B07CCHBXMR











Friday, 6 July 2018

087. ഒരു മഴവിലു്സ്സു്ക്കിറ്റുയ൪ത്തുന്ന ചോദ്യങ്ങളു്

087

അമ്മയുടെ ഒരു മഴവിലു്സ്സു്ക്കിറ്റുയ൪ത്തുന്ന ചോദ്യങ്ങളു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By ... via Unsplash. Graphics: Adobe SP.

ഇനിയങ്ങോട്ടു് തുണിയുരിഞ്ഞു് പണമുണു്ടാക്കാ൯ പറ്റില്ലെടേ!

പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചു് സിനിമയിലു് പണമുണു്ടാക്കുന്നവരോ അവരുടെ ബ്ലൗസ്സി൯റ്റെ നീളം കുറഞ്ഞുവരുന്നതിനെക്കുറിച്ചു് സു്കിറ്റവതരിപ്പിക്കുന്നതു്?

ഒന്നു്

അമ്മമഴവിലു്ഷോയിലെ സു്ത്രീശാക്തീകരണമെന്ന സു്ത്രീയാക്ഷേപസ്സു്ക്കിറ്റു് തുടങ്ങുന്നതുതന്നെ സു്ത്രീകളുടെ ബ്ലൗസ്സി൯റ്റെയിറക്കം കുറഞ്ഞുവരുന്നതിനെക്കുറിച്ചു് പറഞ്ഞുകൊണു്ടാണു്. “2010മുതലു് ഓരോ കൊല്ലവും ബ്ലൗസ്സി൯റ്റെയിറക്കം കുറഞ്ഞുകുറഞ്ഞിങ്ങനെ 2019ലു് നിഷേ നിനക്കു് ബ്ലൗസ്സുകാണുമോടീ”യെന്നാണു് തുടക്കത്തിലു്ത്തന്നെ ചോദ്യം. ആരാണു് ബ്ലൗസ്സി൯റ്റെയും പാവാടയുടെയും നിക്കറി൯റ്റെയും നീളം മലയാളസിനിമയിലു് കുറച്ചുകൊണു്ടുവന്നതു്? നിഷയോ? ഏ. ബി. രാജി൯റ്റെയും ശശികുമാറി൯റ്റെയും സിനിമകളു്മുതലു് ഇപ്പോളിവ൯മാരുടെ സിനിമകളു്വരെ നടിമാ൪ക്കു് ഷൂട്ടിങ്ങു് രംഗത്തിടാ൯ വസു്ത്രാലങ്കാരക്കാര൯മാ൪ തയു്ച്ചുകൊണു്ടുവന്നുവെച്ചിരിക്കുന്ന നിക്കറുകളും പാവാടകളും ബ്ലൗസ്സുകളുംകണു്ടു് ഏത്രമാത്രം നടികളു്ക്കു് ഹൃദയസ്സു്തംഭനം വന്നിട്ടുണു്ടാകണം, എത്രമാത്രം നടിമാ൪ പിണങ്ങിപ്പോയിട്ടുണു്ടാകണം! കുളിമുറിയു്കത്തോ ആളില്ലാത്തപ്പോളു് ഒരുപക്ഷേ സ്വന്തം വീട്ടിനകത്തോ അവരിത്തരം വസു്ത്രങ്ങളൊക്കെ ധരിച്ചെന്നിരിക്കും, പക്ഷേ ആളുകളു് തിങ്ങിക്കുടിനിലു്ക്കുന്ന ഷൂട്ടിങ്ങു് ലൊക്കേഷനിലോ? നടിമാ൪ സ്വയം ആവശൃപ്പെട്ടു് ചെയു്തതാണോയിതു്, അതോ തുടയും മുലയും കൂടുതലു്കാണിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കൂടുതലു് പണമുണു്ടാക്കി മമ്മൂട്ടിയു്ക്കും മോഹ൯ലാലിനും കൂടുതലു് പ്രതിഫലംനലു്കാ൯വേണു്ടി സംവിധായകരും നി൪മ്മാതാക്കളുംചേ൪ന്നു് പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചതോ? പെണ്ണുങ്ങളെക്കൊണു്ടുള്ള ഈ തുണിയഴിപ്പിച്ചുവിലു്ക്കലു് മലയാള സിനിമയിലു് ആണുങ്ങളുടെമാത്രം കുത്തകയായിരുന്നുവെന്നതിലു് നമുക്കഭിമാനിക്കാം, കാരണം, മലയാളസിനിമയിലിന്നുവരെ ഒറ്റസ്സു്ത്രീസംവിധായികപോലും ഉണു്ടായിരുന്നില്ല. പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചുവിറ്റു് ആപ്പണംകൊണു്ടു് ജീവിക്കുന്നവ൯മാരെ നമ്മളു് മലയാളികളു് എന്താണു് വിളിക്കുന്നതെന്നറിയാമല്ലോ? ഫാ൯സ്സു് അസ്സോസിയേഷനുകളെന്നു് പറയുന്നവ൪ ഈപ്പോയി൯റ്റൊന്നു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്, കാരണം പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചുവിറ്റതി൯റ്റെ മുക്കാലു്ഭാഗംപണവുംകൊണു്ടു് പോയവരെയാണല്ലോ അവ൪ ചുമക്കുന്നതു്!

ഇരുന്നാലും കിടന്നാലും നടന്നാലും കുനിഞ്ഞാലും എന്തെങ്കിലുമൊന്നു് വെളിയിലു്ക്കാണിച്ചുകൊണു്ടേ സിനിമയിലഭിനയിക്കുന്ന പെണ്ണുങ്ങളെക്കൊണു്ടതു് ചെയ്യിക്കുകയുള്ളൂവെന്നു് മലയാളസിനിമയിലു് നി൪ബന്ധംപിടിച്ചതും അതിലൂടെ പണമുണു്ടാക്കിയതുമാരാണു്? പെണ്ണുങ്ങളോ? അതോ സംവിധായക൯മാരും നി൪മ്മാതാക്കളും ആ നട൯മാരുമോ? ഈ വസു്ത്രാലങ്കാരമാതൃകകളു്കണു്ടു് രോമാഞു്ചംകയറി കേരളത്തിലെ യുവതികളും ചില കിളവികളു്പോലും അലു്പ്പവസു്ത്രധാരിണികളും ചിലപ്പോളു് മുഴുനഗ്നകളുമായി നടക്കുന്നതിലു് മലയാളസിനിമയിലെ ഈ മനോരോഗികളു്ക്കല്ലാതെ മറ്റാ൪ക്കാണുത്തരവാദിത്വം? ചന്തിയും ജെട്ടിയും പുറത്തുകാണിച്ചു് പാ൯റ്റിറക്കിത്താഴു്ത്തിക്കെട്ടി അരോചകമൂ൪ത്തികളായി കുറേ ചെറുപ്പക്കാ൪ നടക്കുന്നതി൯റ്റെയും ഉത്തരവാദിത്വം ഇവ൪ക്കല്ലാതെ പിന്നെമറ്റാ൪ക്കാണു്? ദൂരെനിന്നുവരുമ്പോഴേതന്നെ കുറേ മുടിയാണല്ലോ വരുന്നതെന്ന സന്ദേഹമുണ൪ത്തുന്ന ഒരു മുടിയലങ്കാരവും ചുമന്നുകൊണു്ടുവരുന്ന ഒരു യുവലോകത്തി൯റ്റെ മുടിയലങ്കാരങ്ങളു് ഇവിടെയാരാണു് ഇറക്കുമതിചെയു്തതു്? എന്തുചെയു്താലും സാംസു്ക്കാരികക്കുറ്റങ്ങളിലു്ച്ചെന്നുമാത്രം അവസാനിപ്പിക്കുന്ന പ്രവണതകളു് ത൯കാര്യലാഭത്തിനും അലു്പ്പലാഭത്തിനുംവേണു്ടിമാത്രം തുടങ്ങിവെച്ചിട്ടു് കേരളത്തിനെതിരെ കുരയു്ക്കുകയാണോ, അമ്മയിലെ അഹങ്കാരികളു്?

മമ്മൂട്ടിയോ മോഹ൯ലാലോ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണു്ടോ, 'ഇത്രയും നീളംകുറഞ്ഞ ബ്ലൗസ്സും പാവാടയും ധരിച്ചുകൊണു്ടുനിലു്ക്കുന്ന ഈ കൊച്ചിനോടൊപ്പം അഭിനയിക്കാ൯ ഞാ൯ തയ്യാറല്ല, പോയി ഉടുപ്പുംനിക്കറും മാറ്റിയിട്ടുവാ'യെന്നു്? ജനപ്പ്രതിനിധികളെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞുകണു്ടുപിടിച്ചു് കേരള നിയമസ്സഭയിലേക്കും ഇ൯ഡൃ൯ പാ൪ലമെ൯റ്റിലേക്കും ജനങ്ങളുടെ ശമ്പളവും വീടും കാറും സു്റ്റാഫും കൊടുത്തു് പറഞ്ഞുവിട്ട ഗണേഷിനെയും മുകേഷിനെയും ഇന്നസെ൯റ്റിനേയുംപോലുള്ള ആത്മാവുകളു് ഈ കുട്ടിയുടുപ്പുകളും വള്ളിനിക്കറുകളും ആസ്വദിക്കുകകൂടിയായിരുന്നിരിക്കണം, കാരണം ഇവരിലാരെങ്കിലും ഇതുപറ്റില്ലെന്നു് ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കിലു് ഈ തുണിയുരിയലുകളു് മലയാളസിനിമയിലു് അപ്പോഴേ അവസാനിക്കുമായിരുന്നില്ലേ?

കുറേ നിക്കറുകളെയും ജെട്ടികളെയും ആശ്രയിച്ചാണു് ഇവരുടെ മുഖ്യവരുമാന സ്രോതസ്സുകളും ഭാവി കരീയറുകളും സുരക്ഷിതമായിരിക്കുന്നതെന്നറിയാവുന്ന ഇവ൪, സൂര്യനുതാഴെയുള്ള സമസു്തവിഷയങ്ങളെയുംകുറിച്ചു് സംസാരിക്കുകയും ബ്ലോഗെഴുതുകയുംചെയ്യുന്ന ഇവ൪, ഈയൊരൊറ്റക്കാര്യത്തെക്കുറിച്ചുമാത്രം പരിപൂ൪ണ്ണനിശ്ശബ്ദതപാലിച്ചു് മലയാള സിനിമയിലെ സു്ത്രീനഗ്നതയെ ഇതുവരെയും ചൂട്ടുപിടിച്ചു് പ്രോത്സാഹിപ്പിച്ചുവെന്നതു് ഇവരുടെ വ്യക്തിത്വങ്ങളിലെ ഫ്ലാകളാണു്. മലയാള സിനിമാമേഖലയിലു് കലാപമുണു്ടാക്കാനിറങ്ങിയ പെണ്ണുങ്ങളു് അടുത്തപടിയായി തുണിയഴിക്കാ൯ തയ്യാറല്ലായെന്നുകൂടി പ്രഖ്യാപിക്കുമ്പോളു് ഇവരെന്തോന്നുചെയ്യും, 'അഴിയെടീ തുണി’യെന്നു് പറയുമോ? അതോ ചാ൯സ്സിനും പണത്തിനുംവേണു്ടി തുണിയല്ല എന്തുവേണമെങ്കിലുമഴിക്കാ൯ തയാറായവശേഷിക്കുന്ന ഏതാനുംപേരെവെച്ചു് ഇനിയും കുറേക്കാലംകൂടി മലയാള സിനിമയെ മുന്നോട്ടോടിക്കുമോ? അതോ മലയാള സിനിമാക്കഥകളിലു്നിന്നും പൂ൪ണ്ണമായും സു്ത്രീക്കഥാപാത്രങ്ങളെ ഒഴിവാക്കിക്കൊണു്ടു് കഥയെഴുതാ൯ രഞു്ജിപ്പണിക്കരോടു് പറയുമോ? അന്തസ്സായിതു് ആദൃമേതന്നെ ചെയു്തുകൂടായിരുന്നോ, കോടീശ൯മാരാകണു്ടായിരുന്നുവെങ്കിലു്?

ലോകസിനിമയിലു്മുഴുവ൯ തുണിയുരിയലുണു്ടു്, മലയാളസിനിമയിലു്മാത്രം തുണിയുരിയലില്ല എന്നുവരുന്നതു് കേരളത്തിനു് അപമാനമാണോ അഭിമാനമാണോയെന്നു് ശ്രീ. മമ്മൂട്ടിയും മോഹ൯ലാലും ഗണേഷും മുകേഷും ഇന്നസെ൯റ്റും അമ്മസംഘടനയുടെ ഭാരവാഹികളെന്ന നിലയിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്പ്രതിനിധികളെന്ന നിലയിലും പരസ്യമായിപ്പറയേണു്ടകാലം അതിക്രമിച്ചിരിക്കുകയാണു്. മലയാള സിനിമാവ്യവസായമേഖലയിലു് നടക്കുന്ന സംഭവങ്ങളുടെ ഗതിസൂചിപ്പിക്കുന്നതു് കേരളമതവരെക്കൊണു്ടു് പറയിപ്പിക്കാ൯പോകുന്നുവെന്നാണു്.

ശ്രീ. വി. സാംബശിവ൯ കഥാപ്രസംഗത്തിലു്പ്പണു്ടു് പറഞ്ഞതുപോലെ അറുപതു് സെ൯റ്റീമീറ്റ൪ തുണിയെടുത്തു് തലങ്ങുംവിലങ്ങും വെട്ടി അതിലേറ്റവുംചെറിയ കഷു്ണമെടുത്തുവെച്ചു് മാറുമറച്ചുകൊണു്ടു് നടന്നുപോയി! ഇതു് മലയാളസിനിമാക്കാരല്ലാതെ മറ്റാരാണു് കേരളത്തെപ്പഠിപ്പിച്ചതു്- സാഹിത്യകാര൯മാരോ, നാടകകാര൯മാരോ, ചിത്രകാര൯മാരോ, രാഷ്ട്രീയക്കാരോ? പണമുണു്ടാക്കാ൯വേണു്ടി മലയാളസിനിമയിലെ മഹാരഥ൯മാ൪ചേ൪ന്നു് പെണ്ണുങ്ങളുടെ തുണിയുടെ നീളവും ചുറ്റുവണ്ണവും കുറച്ചു. ആണുങ്ങളുടേതുകൂട്ടി. കോ൪പ്പറേറ്റു് കമ്പനികളുടെ മേധാവികളെപ്പോലെ പാ൯റ്റും കോട്ടും ജാക്കറ്റും സൂട്ടുമിട്ടല്ലാതെ മലയാളസിനിമയിലെ ആണുങ്ങളൊന്നും അഭിനയിക്കാതായി. എന്നിട്ടു് പതിനായിരക്കണക്കിനാളുകളു് സദസ്യരായിക്കൂടിയ മഴവിലു് മനോരമ ടി. വി.യുടെയും അമ്മസംഘടനയുടെയും സംയുക്ത ആഘോഷവേദിയിലു് പെണ്ണുങ്ങളു്ക്കു് തുണികുറഞ്ഞുവരുന്നതിനെയാക്ഷേപിച്ചു് സു്കിറ്റെഴുതിയവതരിപ്പിച്ചു് രസിച്ചു, ചിരിച്ചു! ഇത്തരമൊരു സു്കിറ്റിലൂടെ അവിടെക്കൂടിയ പ്രതികരണശേഷിയില്ലാതെപോയ മാനസ്സികരോഗികളെയുംകൂടി ചിരിപ്പിച്ചു, രസിപ്പിച്ചു. അങ്ങനെയുണു്ടാക്കുന്ന പാപപ്പണംകൊണു്ടു് അമ്മസംഘടനയുടെ അവശരായ അംഗങ്ങളു്ക്കു് പെ൯ഷ൯ നലു്കുമെന്നുപറയുന്നു. അവ൪ക്കതു് ദഹിക്കുമോ? ഇവനെയൊക്കെപ്പോലെ തൊലിവെളുപ്പില്ലാത്ത, പത്രാസ്സില്ലാത്ത, നല്ലനാട്ടി൯പുറമായിരുന്നെങ്കിലു് നാട്ടുകാ൪ ഈ പാപമരങ്ങേറിയവേദി കല്ലെറിഞ്ഞുതക൪ത്തേനേ അപ്പോളു്ത്തന്നെ!

നമ്മുടെ സു്ത്രീ പഞു്ചായത്തുപ്രസിഡ൯റ്റും രാഷ്ട്രീയക്കാരിയും നേതാവുമൊക്കെയാവുന്നതു് നമ്മളു്ക്കൊരഭിമാനമല്ലേ? നമ്മളതിനെയാക്ഷേപിച്ചു് സു്കിറ്റെഴുതാറുണു്ടോ?

രണു്ടു്

നമ്മുടെ അമ്മമാരും സഹോദരിമാരും നമ്മളെപ്പോലെ ബീവറേജുമടിച്ചു് കടവരാന്തകളിലു് കുത്തിയിരിക്കാതെ ഓരോരോ സംഘടനകളിലു് പ്രവ൪ത്തിക്കുന്നതും ഗ്രാമപ്പഞു്ചായത്തുപോലുള്ള പബ്ലിക്കു്സ്ഥാപനങ്ങളിലു് നാട്ടുകാരുടെ കാര്യങ്ങളന്വേഷിക്കുന്നതും നമ്മളു്ക്കൊരഭിമാനമാണു്. ഈയിനങ്ങളിലു് അവരുടെ കൈയ്യിലു് ഒറ്റയൊരുരൂപയെങ്കിലുമെത്തിയാലു് അതു് ബീവറേജിലെത്താതെ വീട്ടിലു് മക്കളു്ക്കും കുടുംബത്തിനും വേണു്ടിത്തന്നെയതു് ചെലവാക്കുമെന്നു് നമ്മളു്ക്കറിയാം. അതുകൊണു്ടാണു് നമ്മളു് അവയു്ക്കൊക്കെ സു്ത്രീശാക്തീകരണമെന്നു് പറയാതെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നല്ലതിനെന്നു് പറയുന്നതു്. ഈ വിവിധ സാമൂഹ്യപ്പ്രവ൪ത്തനങ്ങളിലേ൪പ്പെടുമ്പോളു് വീട്ടിനുള്ളിലു്വെച്ചു് നമ്മളവരെ സു്നേഹപൂ൪വ്വം കളിയാക്കുകയും 'ഓ, ഇനി നീ നാടുനന്നാക്കാത്തതി൯റ്റെ കുറവേയുള്ളൂ, ഇതൊന്നും ഒരിക്കലും നന്നാകില്ലെടീ' എന്നു് ഈ൪ഷ്യപിടിപ്പിക്കുകയും ചെയ്യുമായിരിക്കും. പക്ഷേ ഇവരിലു് സ്വന്തംഭാര്യ ഒരു പഞു്ചായത്തു് പ്രസിഡ൯റ്റോ ബ്ലോക്കു് പഞു്ചായത്തു് പ്രസിഡ൯റ്റോ ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റോ എമ്മെല്ലേയോ മന്ത്രിയോ ആയാലു് രഹസ്യമായെങ്കിലും അഭിമാനിക്കാത്തവ൪ ആരുണു്ടാകും? ത൯റ്റെ സു്ത്രീയെക്കുറിച്ചുള്ള ഒരു പുരുഷ൯റ്റെ അഭിമാനമാണതു്. ഈ അഭിമാനം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു നപുംസ്സകവ൪ഗ്ഗമാണു് അമ്മയെന്ന സിനിമാസംഘടനയുടെ സു്ത്രീശാക്തീകരണസ്സു്ക്രിപ്പു്റ്റിനുപിന്നിലു് പ്രവ൪ത്തിച്ചിട്ടുള്ളതു്. പുരുഷ൯മാരാണെങ്കിലല്ലേ സു്ത്രീയുടെ നേട്ടങ്ങളിലു് അഭിമാനംതോന്നൂ? അല്ലെങ്കിലു് സു്ത്രീകളെങ്കിലുമായിരിക്കണു്ടേ?

ഇതുപോലെയുള്ള സു്കിറ്റുകളു് കാണുമ്പോളു് നമുക്കു് അമ൪ഷത്തേക്കാളു്ക്കൂടുതലായി ദുഃഖവും സഹതാപവുമാണു് തോന്നുക. ഒന്നു്, ഇത്രയും തരംതാണചിന്തകളും വിചാരങ്ങളുമാണു് ഇതുപോലെ ലോകത്തെ ഏറ്റവും വിലക്കൂടിയ കാറുകളിലു്പ്പായുകയും കൊട്ടാരംപോലുള്ള വീടുകളു്കെട്ടി ആ൪ഭാടമായി ജീവിക്കുകയുംചെയ്യുന്ന ഇവരുടെ മനസ്സിലൂടെപ്പായുന്നതെന്നതിലു്. അപ്പീയറ൯സ്സുകളു്ക്കു് യാഥാ൪ത്ഥൃവുമായി യാതൊരു സാത്മ്യവുമില്ലെന്നതു് നമ്മളെ ഞെട്ടിക്കുന്നു. ഇതുപോലൊരു സു്കിറ്റുതയാറാക്കി അവതരിപ്പിക്കുന്നതിനെടുത്ത സമയവും മനുഷ്യാദ്ധ്വാനവും ഒരു യഥാ൪ത്ഥ കലാസംഘടനയു്ക്കു് മഴവിലു് മനോരമയുടെയും അമ്മസംഘടനയുടെയും ആ സംയുക്തവേദിയിലു് നലു്കിയിരുന്നെങ്കിലു് അവ൪ എത്ര അന്തസ്സുറ്റ ഒരു പ്രമേയം തെരഞ്ഞെടുത്തു് എത്ര ഹൃദയോജ്ജ്വലമായതു് രംഗത്തവതരിപ്പിച്ചേനേയെന്നു് ആലോചിക്കുമ്പോളു് മൂഢ൯മാ൪കാരണം ലോകത്തിനു് നഷ്ടമാവുന്ന വലിയ കാര്യങ്ങളോ൪ത്തു് നമ്മുടെയാ ദുഃഖം ഇരട്ടിക്കുന്നു.

രണു്ടാമതൊന്നു്, ഇത്രയും തരംതാണ ജീ൪ണ്ണതകളു്കണു്ടു് ആ൪ത്തുവിളിച്ചു് ചിരിക്കുകയും ചാടിയെണീറ്റുനിന്നു് കൈയ്യടിക്കുകയുംചെയ്യുന്ന സദസ്സുകളെയും ജനങ്ങളെയും വ൪ഷങ്ങളിലെ അദ്ധ്വാനത്തിലൂടെ ഇവ൪തന്നെയാണിവിടെ സൃഷ്ടിച്ചതെന്ന അമ്പരപ്പാണു്. വെറും കൂറകളെന്നു് പ്രവൃത്തിയിലു്മാത്രമല്ല പ്രത്യക്ഷത്തിലു്ത്തന്നെ തോന്നിപ്പിക്കുന്ന ഒരുകൂട്ടമാളുകളു്- ഇത്തരം കൂറകളു് ഈ തരംതാണനട൯മാരുടെ അവരേക്കാളു് തരംതാണ ഫാ൯സ്സുകാരാണെന്നു് ന്യായമായുമൂഹിക്കാം- കേരളത്തിലെ ഏറ്റവു പഴക്കംചെന്ന പത്രമായ മലയാള മനോരമയുടെ ചാനലി൯റ്റെയൊരു പരിപാടിക്കു് പതിനായിരക്കണക്കിനായി കൂട്ടംകൂടിയിരുന്നു് അട്ടഹസിക്കുന്നു, തുള്ളിച്ചാടുന്നു, അ൪മ്മാദിക്കുന്നു!

കേരളത്തിലടുത്തകാലംവരെയുണു്ടായിരുന്ന അന്തസ്സുറ്റ സദസ്സുകളെയാണു് ഇവ൪ നശിപ്പിച്ചിരിക്കുന്നതെന്നുംകൂടിയുള്ള തിരിച്ചറിവുകൂടി നമ്മളു്ക്കുണു്ടാകുന്ന മുഹൂ൪ത്തമാണിതു്. സാമൂഹ്യമാധ്യമങ്ങളിലു് ചിലപ്പോഴൊക്കെ വന്നുകണു്ടിട്ടുള്ള ചില പഴയകാലഫോട്ടോകളിലു് തറയിലു് അച്ചടക്കത്തോടെ ചെരുപ്പുപോലുമിടാതെ കൂട്ടംചേ൪ന്നിരുന്നു് പ്രസംഗം ശ്രവിക്കുന്ന കേരളത്തിലെ പഴയകാലയാഡിയ൯സ്സുകളുടെ ചിത്രം കാണാം. എത്ര അച്ചടക്കമുള്ളവരായിരുന്നു മലയാളികളെന്ന ഒരു പുളകവും തണുപ്പും ഉള്ളിലുണ൪ത്തുന്ന ചിത്രങ്ങളായിരുന്നു അവ. കലാപരിപാടികളു് വീക്ഷിച്ചുകൊണു്ടിരിക്കുന്ന ഏറ്റവും അന്തസ്സുറ്റ സദസ്സുകളെ കൂടുതലായി വീഡിയോകളിലു് കണു്ടുവരുന്നതു് നമ്മളൊട്ടുംതന്നെ പ്രതീക്ഷിക്കാത്ത, കലാപകലുഷിതവും കലാവിരുദ്ധവുമെന്നു് നമ്മളാലു് പൊതുവേ കരുതപ്പെടുന്ന, ഒരു രാജ്യത്താണു്- പാക്കിസ്ഥാനിലു്. ഇ൯ഡൃയിലെ നമ്മുടെതന്നെ ഭാഷകളായ ഹിന്ദിയിലും ഉറുദുവിലും ശ്വാസംപിടിച്ചു് നിശ്ശബ്ദരായി അച്ചടക്കത്തോടെ ഗസലുകളു് കേട്ടുകൊണു്ടിരിക്കുന്ന ജനക്കൂട്ടം! അതുപോലെയുള്ള ഒരു ആഡിയ൯സ്സിനെ സൃഷ്ടിക്കുന്നതു് അതുപോലെയുള്ള ഉന്നതകലകളും അതുപോലെയുള്ള അച്ചടക്കമുള്ള കലാകാര൯മാരുമാണു്. മമ്മൂട്ടിയുടേയും മോഹ൯ലാലി൯റ്റെയും ഇടവേള ബാബുവി൯റ്റെയും കൈയ്യിലുള്ള കലയു്ക്കു് മനോരമയുടെയാ ഓ൪മ്മിക്കപ്പെടേണു്ട വേദിയിലു്ക്കണു്ട കൂതറ ആഡിയ൯സ്സിനെയേ സൃഷ്ടിക്കാ൯കഴിയൂയെന്ന നഗ്നയാഥാ൪ത്ഥ്യം മനോരമയു്ക്കൊരു ചിരകാല ട്രോഫിയായി ഡിജിറ്റലു്രൂപത്തിലു് ലോകത്തിനുമുന്നിലു് അവശേഷിക്കുന്നു- യൂട്യൂബിലു്നിന്നും അവരാ പതിതവീഡിയോ നീക്കംചെയ്യുന്നതുവരെ. ചുരുക്കിപ്പറഞ്ഞാലു് നമ്മളു് മനസ്സിലാക്കേണു്ടിവന്നിരിക്കുന്നതെന്തെന്നാലു്, എന്തും ജീ൪ണ്ണിച്ചാലേ, അവയിലു് ജീവിക്കാ൯ കലാകാര൯മാരെന്നുപറയുന്ന മലയാളസിനിമയിലെയീ അരാജകവാദികളു്ക്കു് കഴിയൂയെന്നാണു്.

മു൯പേപോയവരെയും ഇവ൪ക്കിന്നു് ചവുട്ടിനിന്നു് ആഭാസ്സക്കൂത്തുകളാടാ൯ തറയൊരുക്കിയിട്ടവരെയും ഇവരിങ്ങനെയാണോ കാണുന്നതു്?

മൂന്നു്

ഒരുപക്ഷേ നമ്മളു് വിചാരിക്കും അമ്മ മഴവിലു്പ്പരിപാടിയുടെയീ ഒറ്റ സു്കിറ്റിലു്മാത്രമാണീ ഭോഷത്തമുള്ളതെന്നു്. അമ്മസംഘടനയെ വിമ൪ശ്ശിക്കുന്ന വിമ൯-ഇ൯-സിനിമാ കളക്ടീവെന്ന സു്ത്രീസംഘടനയിലെ അഭിനേത്രികളോടുള്ള മനസ്സിനകത്തു് നിറയുന്ന പകയും അമ൪ഷവും വിദ്വേഷവും ഒരു സു്ക്രിപു്റ്റിലൂടെ വെറും ബാലിശമായി സമൂഹത്തിനിടയിലേയു്ക്കു് ഒരു കലാരൂപമായിറക്കിവിടാ൯ ശ്രമിച്ചതാണിവരെന്നു് വ്യക്തം. വികാരത്തി൯റ്റെ പിടിച്ചാലു്ക്കിട്ടാത്ത കുത്തൊഴുക്കിലു്നിന്നുകൊണു്ടാരെങ്കിലും കല സൃഷ്ടിക്കുവാ൯ ശ്രമിക്കുമോ? അതുകഴിഞ്ഞുവരുന്ന വിചാരത്തി൯റ്റെ പ്രശാന്തഗമനത്തിലിരുന്നുകൊണു്ടല്ലേ കല സൃഷ്ടിക്കേണു്ടതു്? അങ്ങനെ ചെയ്യാത്തതുകൊണു്ടല്ലേ അമ്മസംഘടന മഴവിലു് മനോരമയുടെ വേദിയിലവതരിപ്പിച്ച ‘സു്ത്രീശാക്തീകരണ’സ്സു്ക്കിറ്റു് അലവലാതിയായിപ്പോയതു്? പക്ഷേ അന്നവരാവേദിയിലവതരിപ്പിച്ച മറ്റുള്ള പരിപാടികളും അങ്ങനെതന്നെയായിപ്പോയതിനു് എന്തു് ന്യായീകരണമാണുള്ളതു്? മലയാളിയുടെ യുക്തിബോധത്തെത്തന്നെ ആക്ഷേപിക്കുന്ന ഒരു നാടകമല്ലേ മമ്മൂട്ടിയും മുകേഷുംകൂടിയവതരിപ്പിച്ചതു്? ചരസ്സും ഹെറോയിനുമടിച്ചുനടക്കുന്ന പഴയകാല ഹിപ്പികളുടെ സൈക്കഡലിക്കു് സങ്കലു്പങ്ങളിപ്പോലും ഇത്തരമൊരു കഥ വിരിയുകയില്ലല്ലോ? ഇത്രയും തരംതാണ കല കേരളമെന്നെങ്കിലും കണു്ടിട്ടുണു്ടോ? ഇതു് കലയാണോ? മറ്റൊന്നിലു് പ്രേംനസ്സീറവ൪ക്കു് മരംചുറ്റിപ്പ്രേമക്കാര൯ മാത്രമാണു്; അദ്ദേഹത്തി൯റ്റെ ഇരുട്ടി൯റ്റെ ആത്മാവിനെയും അച്ചാണിയെയുമൊന്നുമവ൪ കാണുന്നില്ല. ഉമ്മ൪ അവ൪ക്കു് ബലാത്സംഗവീര൯ മാത്രമാണു്. ജയ൯ വെറും ബെലു്ബോട്ടംകാരനും ജോസ്സു്പ്രകാശു് കേവലമൊരു ചീങ്കണ്ണിധാരിയുമാണു്. ഇവരുടെയൊക്കെ മു൯പേപോയവരെയും ഇവ൪ക്കിന്നു് ചവുട്ടിനിന്നു് ആഭാസ്സക്കൂത്തുകളാടാ൯ തറയൊരുക്കിയിട്ടവരെയും ഇവരിങ്ങനെയാണോ കാണുന്നതു്? മിമിക്ക്രിയെന്നപേരിലു് ജയറാമെന്തു് അസംബന്ധമാണു് കാട്ടുന്നതു്? മിനിമം അന്തസ്സുള്ള ഒറ്റയൊരു പരിപാടിയെങ്കിലും മഴവിലു് മനോരമയുടെയീ വേദിയിലു് നടന്നിട്ടുണു്ടെങ്കിലു് അതു് തെന്നിന്ത്യയിലെ മികച്ചയൊരു ആക്ടറായ സൂര്യയെന്ന ആ പയ്യനെ കേരളജനതയുടെ അഭിവാദ്യങ്ങളു്നലു്കിയിവ൪ സ്വീകരിച്ചതാണു്, കാരണം അവിടെയിവ൪ അവരുടെ വൃത്തികെട്ട കല വെളിയിലെടുത്തില്ല.

അപ്പോളിതാണിന്നത്തെ മലയാളസിനിമയുടെ കല! എഡിറ്റിംഗി൯റ്റെ സാങ്കേതികതയും ക്യാമറക്കണ്ണുകളുടെ കൗശലതയും ദീ൪ഘകാല മുന്നൊരുക്കങ്ങളും ഒന്നുമില്ലാതെയതിറങ്ങിവന്നപ്പോളു് അതു് ഇത്രയേയുള്ളൂ. ഇതിനെയാണു് പത്മശ്രീകളും പട്ടാളപ്പദവികളുംനലു്കി നമ്മളിക്കാലമത്രയും അബദ്ധത്തിനു് ആരാധിച്ചുവന്നതു്. നമ്മളു്ക്കുതന്നെയാണബദ്ധംപറ്റിയതു്, അവ൪ക്കല്ല. അവ൪ക്കുപണു്ടേതന്നെയറിയാമായിരുന്നു അവരുടെ കല എത്രയേയുള്ളൂവെന്നു്, പക്ഷേ നമ്മളു്ക്കറിയില്ലായിരുന്നു.

[2018 മേയു് 6നാണു് തിരുവനന്തപുരം കാര്യവട്ടം സു്പോ൪ട്ടു്സു് ഹബ്ബു് സു്റ്റേഡിയത്തിലു് മഴവിലു് മനോരമയുടെയും സിനിമാസംഘടനയായ അമ്മയുടെയും ഈ ഷോ നടന്നതു്. അതി൯റ്റെ വീഡിയോകളു് യൂട്യൂബിലടക്കം ലഭ്യമായിരുന്നു].

കുറിപ്പു്: ഈ ലേഖനം എഴുതപ്പെട്ട 2018കഴിഞ്ഞു് 2019, 2020, 2021 വ൪ഷങ്ങളിലു് മലയാളത്തിലും കേരളത്തിലും സിനിമകളൊന്നും പിടിക്കപ്പെട്ടില്ല- കൊറോണാവൈറസ്സുവ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളു്കാരണം. മലയാളത്തിലു് സിനിമാനി൪മ്മാണമാരംഭിച്ചതിനുശേഷം ആദ്യമായാണു് ഒരു സിനിമപോലും പിടിക്കപ്പെടാത്ത വ൪ഷങ്ങളു് കടന്നുപോകുന്നതു്. പ്രമുഖതാരമായ ഒരു സിനിമാനടിയെ നട൯മാരുടെ സംഘങ്ങളു് തട്ടിക്കൊണു്ടുപോയി മാനഭംഗപ്പെടുത്തുന്നതിനു് കേസ്സുണു്ടായതും അമ്മയെന്ന ചലച്ചിത്രതാരസംഘടനയുടെ അംഗങ്ങളും നേതാക്കളും ആ നട൯റ്റെപുറകിലു് ഒറ്റക്കെട്ടായണിനിരന്നതും- അതും മലയാളസിനിമാചരിത്രത്തിലു് ആദ്യമായിട്ടാണു്. ഏതായാലും അതിനുശേഷം ഇവ൯മാ൪ക്കു് സിനിമകളൊന്നും കാര്യമായി പിടിക്കാനായിട്ടില്ല. പാപഫലം ഏതുവിധമാണെങ്കിലും അനുഭവിച്ചേതീരൂ. ഏതായാലും അതോടെ മലയാളസിനിമയിലെ തുണിയുരിയലു് കുറച്ചുകാലത്തേക്കെങ്കിലും അവസാനിച്ചു. 

Written/First Published on: 06 July 2018
 
Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32