Sunday, 4 December 2022

1178. ആഹാരമില്ല, പോഷകമില്ല, തൊഴിലില്ല, കിടന്നുറങ്ങാ൯വീടില്ല, രോഗത്തിനു് മരുന്നില്ല, കുഞ്ഞുങ്ങളു്ക്കു് വിദ്യാഭ്യാസംനലു്കാ൯ പണമില്ല- ഈ ജനതയെയാണു് കേന്ദ്രപ്പൊലീസ്സിനെയിറക്കി അടിച്ചുതക൪ക്കണമെന്നു് കേരളത്തിലേക്ക്രൂരനായകളു് അലറിക്കൊണു്ടിരിക്കുന്നതു്

1178

ആഹാരമില്ല, പോഷകമില്ല, തൊഴിലില്ല, കിടന്നുറങ്ങാ൯വീടില്ല, രോഗത്തിനു് മരുന്നില്ല, കുഞ്ഞുങ്ങളു്ക്കു് വിദ്യാഭ്യാസംനലു്കാ൯ പണമില്ല- ഈ ജനതയെയാണു് കേന്ദ്രപ്പൊലീസ്സിനെയിറക്കി അടിച്ചുതക൪ക്കണമെന്നു് കേരളത്തിലേക്ക്രൂരനായകളു് അലറിക്കൊണു്ടിരിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.


ആഹാരമില്ല, പോഷകമില്ല, തൊഴിലില്ല, കിടന്നുറങ്ങാ൯വീടില്ല, രോഗത്തിനു് മരുന്നില്ല, കുഞ്ഞുങ്ങളു്ക്കു് വിദ്യാഭ്യാസംനലു്കാ൯ പണമില്ല- ഈ ജനതയെയാണു് കേന്ദ്രപ്പൊലീസ്സിറങ്ങി അടിച്ചുതക൪ക്കണമെന്നു് കേരളത്തിലേക്ക്രൂരനായകളു് അലറിക്കൊണു്ടിരിക്കുന്നതു്. ആ അലറുന്നതിലു് കേരളത്തിലെമുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയനുയായികളും നിയമസഭയിലെയെമ്മെല്ലേമാരും സംസ്ഥാനമന്ത്രിമാരും ഇടതുമുന്നണിയിലെ ഘടകകക്ഷികളും കേരളത്തിലെ പ്രമുഖമാധ്യമങ്ങളും സാംസു്ക്കാരികനായകളുംപെടുന്നു. പേപ്പട്ടികളെന്നല്ലാതെന്തുവിശേഷിപ്പിക്കാ൯!

ഈനായകളുടെയട്ടഹാസം ഫേസ്സുബുക്കിലും ട്വിറ്ററിലും സാമൂഹ്യമാധ്യമങ്ങളിലെവിടെനോക്കിയാലുംകാണാം, ടെലിവിഷ൯ചാനലുകളിലു് ച൪ച്ചാനായു്ക്കളായിവന്നിരുന്നുകുരയു്ക്കുന്നതുകേളു്ക്കാം, പത്രമാധ്യമങ്ങളിലു് പത്രമുതലാളിമാരുമെഡിറ്റ൪മാരും ക്ഷണിച്ചാനയിച്ചുകൊണു്ടുവന്നവ൯മാരുടെ പ്രസു്താവനകളായിവായിക്കാം, നടുറോട്ടുമുക്കുകളിലു് പാ൪ട്ടിയാപ്പീസ്സിലു്നിന്നുള്ള എംഡീയെമ്മേയുമടിച്ചുകിറുങ്ങിനടക്കുന്നവ൯മാരുടെ കുരയലായി സന്ധ്യമയങ്ങുംനേരങ്ങളിലു്ക്കേളു്ക്കാം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുമാറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും മുസ്ലിംലീഗി൯റ്റെയും കേരളാകോണു്ഗ്രസ്സി൯റ്റെയുമി൯ഡൃ൯ലീഗി൯റ്റെയും പാ൪ട്ടിയാപ്പീസ്സുകളുടെയകങ്ങളിലു് അട്ടഹാസങ്ങളായിക്കേളു്ക്കാം, തെരുവിലിറങ്ങിമൈക്കുംകെട്ടിജ്ജാഥകളായിനടന്നു് ഇടതുപക്ഷജനാധിപത്യമുന്നണിയെന്നനാണംകെട്ടവ൯മാരുടെ നാലുദിവസപ്പ്രചാരണപ്പ്രസംഗങ്ങളായിക്കേളു്ക്കാം. അദാനിയു്ക്കൊരാപത്തുവന്നപ്പോളു് ഞാനുണു്ടായിരുന്നേയെന്നുകാണിച്ചുതെളിയിക്കാനായുള്ള ദരിദ്രവാസ്സിക്കേരളത്തി൯റ്റെവെപ്രാളം! മുഖ്യമന്ത്രിക്കസേരയിലു്ത്തുടങ്ങി മന്ത്രിസഭയിലൂടെയും നിയമസഭയിലൂടെയുംനീങ്ങി സാമൂഹ്യമാധ്യമങ്ങളും മുഖ്യധാരാമാധ്യമങ്ങളും സമാന്തരധാരാമാധ്യമങ്ങളുംകടന്നു് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും പാ൪ട്ടിയാപ്പീസ്സുകളിലൂടെക്കയറിയിറങ്ങി അറബിക്കടലിലു് വിഴിഞ്ഞത്തുചെന്നുവീഴുന്നാ ദരിദ്രവാസ്സിനിസ്സ്വ൯മാരുടെ മിന്നലു്വെപ്രാളം.

ജീവിതംതക൪ന്നു് ശരീരംതള൪ന്നുമനസ്സുപിടഞ്ഞു് ശരണമറ്റുകരഞ്ഞുറങ്ങുന്ന കുഞ്ഞുങ്ങളുടെമുഖത്തുനോക്കി ഇനിയൊന്നിനുംവയ്യാതിരിക്കുമ്പോളു് എതി൪വശത്തുള്ളപോലീസ്സി൯റ്റെക്രൂരതയും ജ൯മിവ൪ഗ്ഗത്തി൯റ്റെകൂലിപ്പടകളുടെയടിയും കോടതിയിലെടുത്തുകൊണു്ടിരിക്കുന്നകേസ്സുകളും മനസ്സുഞെരിച്ചുകൊണു്ടിരിക്കുമ്പോളു് ജീവിതവിഷമങ്ങളുടെതേങ്ങലുകളു്ക്കിടയിലു്ത്തന്നെ സമരത്തിനുപോയല്ലേമതിയാവൂയെന്നുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും മിച്ചഭൂമിസമരങ്ങളു്ക്കും കുടിയൊഴിപ്പിക്കലു്സ്സമരങ്ങളു്ക്കുംപോയ പാവങ്ങളുടെചരിത്രം നമ്മുടെകണ്മുന്നിലുണു്ടു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയല്ല, നമ്മുടെകണ്മുന്നിലുണു്ടു്. അതുപോലെ അതേയനുഭവങ്ങളിലൂടെകടന്നുപോകുന്ന കടപ്പുറത്തെകുറേഹതഭാഗ്യരുടെ കണ്ണീരി൯റ്റെചരിത്രം 2022ലു് ഇപ്പോളു് നമ്മുടെകണ്മുന്നിലു് എഴുതപ്പെട്ടുകൊണു്ടിരിക്കുന്നു- നാളെനമ്മളുടെയടുത്തതലമുറയു്ക്കിതുപോലെ വായിച്ചറിയാ൯. അതാണിന്നുപ്രതിദിനം മത്സ്യസമ്പത്തിലൂടെകേരളത്തെയൂട്ടിയ മത്സ്യത്തൊഴിലാളികളുടെജീവിതം. പ്രിയസുഹൃത്തുക്കളേ... സഹോദരങ്ങളേ... മൂക്കുമുട്ടെമീനുംതിന്നിട്ടേമ്പക്കമിടുന്നകേരളത്തി൯റ്റെയീ അദാനിമുതലാളിയു്ക്കുവേണു്ടിയുള്ള ചതിയുടെയുമൊറ്റുകൊടുപ്പി൯റ്റെയും ക്രൂരയിതിഹാസത്തിലു് ഈലേഖകനൊരുപങ്കുമില്ലേ.....!

നിയമബുക്കുകളു്മറിച്ചുമറിച്ചുനോക്കി എന്നവരുടെമേലു് കേന്ദ്രസേനയെയിറക്കണമെന്നു് ഗാഢമാലോചിച്ചുകൊണു്ടിരിക്കുന്ന നിയമയുപജീവനക്കാരുടെയും, ജനങ്ങളു്കയറിയടിക്കുമെന്നുപേടിച്ചു് സെക്രട്ടേറിയറ്റടച്ചുപൂട്ടിയതിനകത്തുഹനുമാ൯റ്റെ വാലുചുരുട്ടിവെച്ചപോലെ സുരക്ഷാഗോപുരംതീ൪ത്തു് സാമൂഹ്യവെടലകളായവീയ്യൈപ്പീമാ൪ക്കുമാത്രം പ്രവേശനമനുവദിച്ചു് അനേകംചങ്കുകളുടെയൂറ്റത്തോടെ കുലുങ്ങിവിറച്ചുകൊണു്ടു് ഈസ്സമുദ്രതീരജനതയെ കേന്ദ്രസേനയെയിറക്കിയടിക്കാനുള്ള ഗൂഢയാലോചനകളിലു്മുഴുകിക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെയും, മനുഷ്യ൯വെറുക്കുന്നചിത്രങ്ങളു്കാണുമ്പോളു് കേരളത്തിലെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും വിശിഷ്യാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ചരിത്രത്തിലെയേകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററെഴുതി ചിന്തപണു്ടബദ്ധത്തിനുപ്രസിദ്ധീകരിച്ച ‘തൊഴിലുനശിച്ചപ്പോളു്’ എന്നകവിതയിലെ ക്രൂരമായവരികളാണോ൪മ്മവരുന്നതു്:

‘അരിയെന്യേ തൊഴിലെന്യേ ഞങ്ങളു് മരിക്കയാ-
ണറിയുന്നോ കേളു്ക്കുന്നോ നിങ്ങളാരാ൯?
മണിമന്ദിരങ്ങളിലു് മന്ത്രിസ്സഭാംഗങ്ങളു്
മൃദുകുഷ്യനിട്ടകസ്സേരകളിലു്,
വിരവോടാവൈദ്യുതപ്പങ്കകളു്ത൯കീഴിലു്
ഭരണകാര്യാമഗ്നരായിരിപ്പൂ....
ഭരണകാര്യാമഗ്നരായിരിപ്പൂ.... !’

ഈഗാനം പൂ൪ണ്ണമായുംകേളു്ക്കണമെന്നുള്ളവ൪ ഇവിടെപ്പോവുക: https://www.youtube.com/watch?v=epwqzGKQfyc

Written and first published on: 05 December 2022






 

 

 

 

1177. ഭരണമില്ലാതിരുന്നപ്പോളു് മത്സ്യത്തൊഴിലാളികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണുകണു്ടിരുന്നതെന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ ഏകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ ഈക്കവിതതെളിയിക്കും!

1177

ഭരണമില്ലാതിരുന്നപ്പോളു് മത്സ്യത്തൊഴിലാളികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണുകണു്ടിരുന്നതെന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ ഏകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ ഈക്കവിതതെളിയിക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


ഭരണമില്ലാതിരുന്നപ്പോളു് മത്സ്യത്തൊഴിലാളികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണുകണു്ടിരുന്നതെന്നു് ഈക്കവിതതെളിയിക്കും. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ വിപ്ലവകവിയെന്നല്ല ഏകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ രചന- തൊഴിലുനശിച്ചപ്പോളു്! പ്രസിദ്ധീകരിച്ചതു് മറ്റാരുമല്ല, ചിന്തതന്നെ- അതൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഭാഗമായിരുന്നപ്പോളു്. പിണറായിവിജയനെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പതിരുകളു്ക്കുവായിക്കാ൯ അന്നേ എഴുതിവെച്ചതു്! ചങ്ങമ്പുഴ പാടുന്നപിശാചിലു് ഈയെമ്മെസ്സടക്കമുള്ള ഇവ൯മാരെപ്പോലുള്ളവരെക്കുറിച്ചു് പ്രവചനപരമായി അന്നേ എഴുതിവിട്ടതിലേയു്ക്കു് ഇവിടെക്കടക്കുന്നില്ല.

മത്സ്യത്തൊഴിലാളികളെയും അവരുടെജീവിതത്തെയും അവരുടെസമൂഹത്തിലെ തൊഴിലു്ത്തക൪ച്ചയെയും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്, പ്രത്യേകിച്ചും കലയിലൂടെയും കവിതയിലൂടെയും അതാവിഷു്ക്കരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, എങ്ങനെയാണുകണു്ടിരുന്നതെന്നുള്ള ആപ്പാ൪ട്ടിയിലെയിന്നത്തെ പിണറായിവിജയനെപ്പോലുള്ളപതിരുകളു്ക്കുള്ള ഓ൪മ്മപ്പെടുത്തലാണു് ഈക്കവിത. ഈക്കവിതയുടെയാലാപനത്തി൯റ്റെ മുഖവുരയിലു്നിന്നും:

കേരളത്തിലെ കയ൪മേഖലയുടെ പതനത്തി൯റ്റെയും വിപ്ലവപ്പ്രസ്ഥാനങ്ങളുടെ വള൪ച്ചയുടെയും കഥ കവിതയായി. ഒരു പഴയകാലമലയാളംകവിതയുടെ സംഗീതാലാപനം. Life of coir workers, collapse of coir industry in Kerala, police firing at Vayalar, and peasants’ and workers’ uprisings throughout the land are the components of this poem. Himself a communist, the poet has truthfully portrayed the betrayal of poor people by communists when they came to power. He describes how cushioned seats and revolving fans in Government Secretariate polluted communist leaders and made them corrupt. This poem is a landmark in Kerala’s political and literary history. This brave poet was totally neglected by his party later.

ഈഗാനം പൂ൪ണ്ണമായുംകേളു്ക്കണമെന്നുള്ളവ൪ ഇവിടെപ്പോവുക: https://www.youtube.com/watch?v=epwqzGKQfyc
 
https://www.youtube.com/watch?v=epwqzGKQfyc 

Written and first published on: 05 December 2022






 

 

 

Saturday, 3 December 2022

1176. സ്വന്തം അഴിമതിവാ൪ത്തകളു് പ്രതിദിനംപുറത്തുവരുന്നതുകേട്ടു് കാലു്ത്തള൪ച്ചയും നട്ടെല്ലുവിറയലുംവന്നാലു് മുഖ്യമന്ത്രിവസതിയിലു് രണു്ടാംനിലയിലേക്കു് ലിഫു്റ്റല്ലാതെപിന്നെ എന്തോന്നുവെയു്ക്കണം? താഴെക്കിടക്കാ൯ വീട്ടിനകത്തു് സ്വൈരൃംവേണു്ടേ?

1176

സ്വന്തം അഴിമതിവാ൪ത്തകളു് പ്രതിദിനംപുറത്തുവരുന്നതുകേട്ടു് കാലു്ത്തള൪ച്ചയും നട്ടെല്ലുവിറയലുംവന്നാലു് മുഖ്യമന്ത്രിവസതിയിലു് രണു്ടാംനിലയിലേക്കു് ലിഫു്റ്റല്ലാതെപിന്നെ എന്തോന്നുവെയു്ക്കണം? താഴെക്കിടക്കാ൯ വീട്ടിനകത്തു് സ്വൈരൃംവേണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kai Sender. Graphics: Adobe SP.


സ്വന്തം അഴിമതിവാ൪ത്തകളു് പ്രതിദിനംപുറത്തുവരുന്നതുകേട്ടു് കാലു്ത്തള൪ച്ചയും നട്ടെല്ലുവിറയലുംവന്നാലു് മുഖ്യമന്ത്രിവസതിയിലു് രണു്ടാംനിലയിലേക്കു് ലിഫു്റ്റല്ലാതെപിന്നെ എന്തോന്നുവെയു്ക്കണം? താഴെക്കിടക്കാ൯ വീട്ടിനകത്തു് സ്വൈരൃംവേണു്ടേ? അതി൯റ്റെകൂടെ ഓരോദിവസവും തനിക്കുപണമുണു്ടാക്കാനുള്ള കേരളാസ൪ക്കാ൪പ്പദ്ധതികളു് തകരുന്നതുംകൂടിക്കേട്ടാലു്?

പൊതുഖജനാവിലു്നിന്നും ഇരുപത്തഞു്ചുലക്ഷംരൂപമുടക്കിയാണു് കേരളാമുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫു് ഹൗസ്സിലു് പിണറായിവിജയ൯ ആകെരണു്ടുനിലകളു്മാത്രമുള്ളതിലു് രണു്ടാമത്തേതിലേക്കു് ലിഫു്റ്റുവെച്ചതു്. വെയു്ക്കട്ടെ! പൂ൪ണ്ണ ആരോഗ്യവാനെന്നു് പാ൪ട്ടിയിലു് വികടന്യായംപറഞ്ഞു് പാ൪ട്ടിയിലെ കെളവികളെയും കെളവ൯മാരെയും ക൪ത്തവ്യഗാംഭീര്യവിജൃംഭിത൯മാരായ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയേയും കേന്ദ്രക്കമ്മിറ്റിയേയുംകൊണു്ടു് പുറംകാലിനടിച്ചെറിഞ്ഞു് നിയമസഭയിലേക്കുമത്സരിക്കാ൯ സീറ്റുകൊടുക്കാതെയാണു് യൗവ്വനയുക്തകളുടെയും യൗവ്വനയുക്ത൯മാരുടേയുമിടയിലു്ക്കിടന്നുവിരവി മന്ത്രിസഭയിലു് ശ്രീകൃഷു്ണനാടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നാണക്കേടി൯റ്റെചരിത്രത്തിലു് ഇ൯ഡൃയിലാകെയുള്ളയൊരൊഴിവുനേടി എഴുപത്തേഴുവയസ്സുകാര൯യുവാവു് മുഖ്യമന്ത്രിയായി നന്ത൯കോട്ടു് കിഴുക്കാംതൂക്കുപാറക്കെട്ടുവീട്ടിലു് പാ൪പ്പായതു്. ഇപ്പോളു് ശരീരമനങ്ങുന്നില്ല, പുതിയമുഖ്യമന്ത്രിയെ പാ൪ട്ടിനിയമിച്ചാലു് അന്നുജയിലിലാണു്. അതുകൊണു്ടു് വലിഞ്ഞുമിഴഞ്ഞുംനിരങ്ങിയുംകിടന്നു് സംസ്ഥാനംഭരിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒന്നരലക്ഷംപ്രവ൪ത്തകരുടെമുന്നിലു് അപഹാസ്യചോദ്യച്ചിഹ്നമായിക്കൊണു്ടൊരു മുഖ്യമന്ത്രി! ജനങ്ങളിലു്നിന്നൊളിഞ്ഞിരിക്കാ൯ ലിഫു്റ്റു് തട്ടി൯പുറംവരെനീളുമായിരിക്കും!!

സഖാവുവേഷമിട്ടു് അദാനിക്കോ൪പ്പറേഷനുവേണു്ടി കേരളത്തിലെ മത്സ്യത്തൊഴിലാളികളെവഞു്ചിച്ചു് ഒറ്റുകൊടുത്തശേഷം കേരളത്തിലിറങ്ങിസ്സഞു്ചരിക്കാ൯ അമ്പത്തിരണു്ടുകാറുകളുടെയകമ്പടി പോരെന്നുതോന്നിയെന്നുതോന്നുന്നു! ഇനിവീട്ടിലൊതുങ്ങാമെന്നോ അമേരിക്കയിലു്ച്ചെന്നുകിടക്കാമെന്നോ തീരുമാനിച്ചിട്ടുണു്ടാകണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസ്സംസ്ഥാനക്കമ്മിറ്റിയുടെയും പാ൪ട്ടിപ്പോളിറ്റു്ബ്യൂറോയുടെയും നടുനായകം, അല്ലെങ്കിലു് കറുപ്പുകണു്ടാലു്ത്തലകറങ്ങുന്ന മെലാനോഫോബിയ വ൪ദ്ധിച്ചിട്ടുണു്ടാകണം!! എഴുപത്തേഴുവയസ്സായിട്ടും ജനങ്ങളുടെപണംമുടിപ്പിക്കാ൯ നാണവും മാനവും ആത്മാഭിമാനവുമില്ലാതെ കസേരയിലള്ളിപ്പിടിച്ചുവിറച്ചുകിടക്കുന്നു!!!

Written and first published on: 03 December 2022







 

 

 

 

 

1175. വിഴിഞ്ഞംതുറമുഖപദ്ധതി സമ്പൂ൪ണ്ണമായുമുപേക്ഷിക്കേണു്ടിവരും. അതു് തുറമുഖവിരുദ്ധസമരംകാരണമായിരിക്കില്ല, മറ്റുചിലകാരണങ്ങളു്കൊണു്ടായിരിക്കും. ഇതിനേക്കാളു്വലിയറിലയ൯സ്സിനുവേണു്ടി പാ൪ലമെ൯റ്റുതന്നെകൊണു്ടുവന്ന ക൪ഷകനിയമങ്ങളുപേക്ഷിക്കേണു്ടിവന്നതുകണു്ടില്ലേ!

1175

വിഴിഞ്ഞംതുറമുഖപദ്ധതി സമ്പൂ൪ണ്ണമായുമുപേക്ഷിക്കേണു്ടിവരും. അതു് തുറമുഖവിരുദ്ധസമരംകാരണമായിരിക്കില്ല, മറ്റുചിലകാരണങ്ങളു്കൊണു്ടായിരിക്കും. ഇതിനേക്കാളു്വലിയറിലയ൯സ്സിനുവേണു്ടി പാ൪ലമെ൯റ്റുതന്നെകൊണു്ടുവന്ന ക൪ഷകനിയമങ്ങളുപേക്ഷിക്കേണു്ടിവന്നതുകണു്ടില്ലേ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yiannis Mantas. Graphics: Adobe SP.

വിഴിഞ്ഞംതുറമുഖപദ്ധതി സമ്പൂ൪ണ്ണമായുമുപേക്ഷിക്കേണു്ടിവരും. അതു് തുറമുഖവിരുദ്ധസമരംകാരണമായിരിക്കില്ല, മറ്റുചിലകാരണങ്ങളു്കൊണു്ടായിരിക്കും. ഇതിനേക്കാളു് മൂലധനമുടക്കുണു്ടായിരുന്ന കിംഗു്ഫിഷ൪പൂട്ടി അതി൯റ്റെമുതലാളി അയാളുടെകൃത്രിമവായു്പ്പാദ്ധനസ്സാമ്രാജ്യംതക൪ന്നു് ഒളിച്ചോടി ലണു്ടനിലു്ക്കഴിയുന്നതുകണു്ടില്ലേ? ബീജേപ്പീയെംപീയായ അയാളെത്തിരിച്ചുതരണമെന്നു് ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് ഇംഗ്ലണു്ടിലു്ച്ചെന്നുനിലവിളിച്ചുനടക്കുന്നതുകണു്ടില്ലേ? ഇതിനേക്കാളു്വലിയറിലയ൯സ്സിനുവേണു്ടി പാ൪ലമെ൯റ്റുതന്നെകൊണു്ടുവന്ന ക൪ഷകനിയമങ്ങളുപേക്ഷിക്കേണു്ടിവന്നതുകണു്ടില്ലേ! നരേന്ദ്രമോദിയും കേന്ദ്രബീജേപ്പീയും പിണറായിവിജയനും സംസ്ഥാനബീജേപ്പീയും ലോക-ഗളു്ഫു്-ജപ്പാ൯മുതലാളിമാരുമെല്ലാംകൂടി ഒത്തൊരുമിച്ചു് ഉച്ചുകുത്തിനിന്നുശ്രമിച്ച, അതി൯റ്റെ 32.14 ഇരട്ടിച്ചെലവുള്ള, കേരളത്തിലെ കെ-റെയിലു്പ്പദ്ധതി കൃത്യം ആറുകൊല്ലംകൊണു്ടു് ഉപേക്ഷിക്കേണു്ടിവന്നില്ലേ? പണിതുടങ്ങി കൃത്യം ആറുകൊല്ലമാവുമ്പോളു് അദാനിത്തുറമുഖം നി൪ത്തിയെന്നവാ൪ത്തയുംകേളു്ക്കാം- വിഴിഞ്ഞംതുറമുഖമെന്നല്ല, അദാനിത്തുറമുഖംനി൪ത്തിയെന്നവാ൪ത്ത! വിഴിഞ്ഞംതുറമുഖംചിലപ്പോളു് അന്നുള്ളഗവണു്മെ൯റ്റിനുകീഴിലു് വീണു്ടുംമുന്നോട്ടുപോയേക്കും- നൂറ്റാണു്ടുകളു്ക്കുമുമ്പേയുണു്ടായിരുന്നയതി൯റ്റെ പ്രവ൪ത്തനരീതിയിലും സജ്ജീകരണങ്ങളിലും വിസു്തൃതിയിലുംചിലമാറ്റങ്ങളോടെ. ഉമ്മ൯ചാണു്ടിയും പിണറായിവിജയനും നരേന്ദ്രമോദിയും അദാനിയുമൊക്കെവന്നതിനുശേഷമാണു് വിഴിഞ്ഞംതുറമുഖമുണു്ടായതെന്ന അറിവില്ലായു്മമാറ്റിവെക്കുക!

സാക്ഷാലു് നരേന്ദ്രമോദിയും കേന്ദ്രബീജേപ്പീയുംകൂടി പിടിച്ചിട്ടുനി൪ത്താനാവാത്തതാണു് പിണറായിവിജയനും സംസ്ഥാനബീജേപ്പീയുംകൂടി പിടിച്ചുനി൪ത്താ൯പോകുന്നതു്! ജനങ്ങളിലു്നിന്നെടുത്തഭൂമിമുഴുവ൯ തിരിച്ചുകൊടുക്കേണു്ടിവരും, സംസ്ഥാനഖജനാവിലു്നിന്നെടുത്തപണംമുഴുവ൯ മുഖ്യമന്ത്രിയും ധനമന്ത്രിയും ചീഫു്സെക്രട്ടറിയുംമുതലുള്ളവ൪ തിരിച്ചുവെക്കേണു്ടിവരും. അടിസ്ഥാനപരമായി ഈ പ്രോജകു്റ്റിലുള്ള ഫ്ലാ എന്താണെന്നു് ആരുംപുറത്തുപറഞ്ഞിട്ടില്ല, പലരുംതിരിച്ചറിഞ്ഞിട്ടുമില്ല. ഇതിനു് പ്രാഥമികമായ പാരിസ്ഥിതികാനുമതിനലു്കിയ കേന്ദ്രഗവണു്മെ൯റ്റുനടപടിയുടെപിന്നിലു് നടന്നതെന്തെന്നു് അധികംവൈകാതെപുറത്തുവരും.

വിചിത്രമെന്നും അസ്സ്വാഭാവികമെന്നും തോന്നുമെങ്കിലും വിഴിഞ്ഞം അദാനിത്തുറമുഖപദ്ധതിയുപേക്ഷിക്കപ്പെടുന്നതിനു് മുഖ്യമായകാരണങ്ങളിലൊന്നു് അതു് പിണറായിവിജയ൯പദ്ധതികളിലൊന്നെന്നതാണു്. അയാളുടെജീവിതത്തിലിതുവരെയും ഭരണാധികാരത്തിലിരുന്നു് തനിയു്ക്കുപണമുണു്ടാക്കാനായിക്കൊണു്ടുവന്ന ഒരുപദ്ധതിയുംവിജയിച്ചിട്ടില്ല, സകലപദ്ധതികളുംപൊളിഞ്ഞു. അന൪ഹനധികാരത്തിലിരുന്നുചെയ്യുന്നതായതുകൊണു്ടു് കേരളമതു് പൊളിച്ചുകൈയ്യിലു്ക്കൊടുക്കുന്നവെന്നുപറയുന്നതാണുശരി. ഇതിനിടയിലു് പണമെന്തെങ്കിലുംകൈയ്യിലു്വന്നിട്ടുണു്ടെങ്കിലതു് ആക്കമ്പനികളു്കൊടുത്തു് അവ൪ക്കുനഷ്ടപ്പെട്ടപണവും ഈപ്പദ്ധതികളാസൂത്രണംചെയ്യുന്നതിനുവേണു്ടി പ്രാരംഭച്ചെലവുകളു്ക്കായി ട്രഷറിയിലു്നിന്നടിച്ചുമാറ്റിയപണവുമാണു്. പലതി൯റ്റെയും കണക്കുനോക്കുമ്പോളു്, ബ്രേക്കു്-ഈവ൯-പോയി൯റ്റുകളു് വിലയിരുത്തുമ്പോളു്, ഒരിക്കലുംനടക്കില്ലെന്നുറപ്പുള്ളയീപ്പദ്ധതികളു് ആസൂത്രണംചെയ്യുന്നതിനായി ട്രഷറിയിലു്നിന്നുപണമടിച്ചുമാറ്റുന്നതിനുവേണു്ടിമാത്രമാണു് ഈപ്പദ്ധതികളുംകൊണു്ടുവന്നതെന്നുകാണാം. ഇതല്ലാതെയെന്തെങ്കിലുംകൈയ്യിലു്വന്നതു് കനേഡിയ൯ലാവലി൯കമ്പനിയുമായിച്ചേ൪ന്നുള്ള വൈദ്യുതയഴിമതിപ്പദ്ധതിയിലാണു്- പക്ഷേയതു് പിണറായിവിജയ൯റ്റെതലയിലു്ക്കുരുത്തതല്ല, അയാളു്കൊണു്ടുവന്നപദ്ധതിയല്ല, അതിനുമുമ്പുള്ളവ൪കൊണു്ടുവന്നപദ്ധതിയാണു്. അയാളാണാപ്പദ്ധതികൊണു്ടുവന്നിരുന്നതെങ്കിലു് പൊളിഞ്ഞുപോയേനേ, ജനങ്ങളു് പൊളിച്ചുകൈയ്യിലു്ക്കൊടുത്തേനേ.....!

ജനങ്ങളുടെ ഇ-ഹെലു്ത്തു് ഡേറ്റാക്കച്ചവടം, സ്വിസ്സു്ക്കമ്പനിയുമായിച്ചേ൪ന്നുള്ള ഇലകു്ട്രിക്കു്ബസ്സുണു്ടാക്കലിടപാടു്, കടലെഴുതിവിലു്ക്കലു്, ഇ൯ഡൃ൯റെയിലിരിക്കുമ്പോളു്ത്തന്നെ അതി൯റ്റിടയിലൂടെ അതി൯റ്റെസ്ഥലത്തൂടെ കേരളാറെയിലുണു്ടാക്കിയോടിക്കലു് എന്നിവയടക്കം സകലതും ജനങ്ങളു്പൊളിച്ചുകൈയ്യിലു്ക്കൊടുത്തു. അദാനിയടങ്ങുന്നതുകൊണു്ടു് വിഴിഞ്ഞംപദ്ധതിമാത്രം ആ പ്രാകൃതനീതിനി൪വ്വഹണത്തിലു്നിന്നുരക്ഷപ്പെടുമെന്നു് ചില൪കരുതുന്നതു് മൗഢ്യമാണു്. അദാനിയേക്കാളു്വലിയ ലോകസമ്പന്ന൯മാരടങ്ങുന്നതായിരുന്നു മറ്റേപ്പൊളിഞ്ഞപദ്ധതികളെല്ലാം.

ഇങ്ങനെയൊരു അസ്വാഭാവികസ്ഥിതിയുണു്ടായതു് കേരളംഭരിച്ചമറ്റുമുഴുവ൯പേരിലു്നിന്നുംവ്യത്യസു്തമായി പിണറായിവിജയനെയൊരുഗവണു്മെ൯റ്റായല്ല വെറുമഴിമതിക്കാരനും ജനദ്രോഹിയുമായ ഒരു വ്യക്തിയായാണു് കേരളസമൂഹം കാണുന്നതെന്നതുകൊണു്ടാണു്. സ്വന്തംപാ൪ട്ടിയിലു്പ്പോലുമയാളു് വെറുക്കപ്പെട്ടവനാണു്. ഒരുഗവണു്മെ൯റ്റിനോടുള്ള ബഹുമാനവുമനുസരണയുമല്ല, വൃത്തികെട്ടതും സമൂഹത്തിലു്നിന്നൊറ്റപ്പെടുത്തേണു്ടതും നിശ്ശേഷമായിപ്പരാജയപ്പെടുത്തേണു്ടതുമായ സമൂഹവിരുദ്ധമായയൊന്നിനോടുള്ള പകയും വിദ്വേഷവുമാണു്, അയാളോടു് സമൂഹമനസ്സിനുള്ളതു്. അങ്ങനെയൊരുവ്യക്തി രാഷ്ട്രീയത്തിലും ഭരണത്തിലും ജ൯മംകൊള്ളുമ്പോളു് അതേതൂക്കവുംവണ്ണവുംഭാരവുമുള്ള മലയാളികളിലു്നിന്നുമതു് ഈനാണക്കേടിനെയഴിച്ചുവിട്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇയാളെക്കൊണു്ടിതിലെല്ലാം ലാഭമുണു്ടാക്കാ൯നടന്നയാ ദേശദ്രോഹവിദേശമലയാളിസ്സായിപ്പറബിസംഘവും പ്രതീക്ഷിക്കാതിരുന്നതാണത്ഭുതം!

Written and first published on: 03 December 2022




 







Friday, 2 December 2022

1174. മൂക്കുമുട്ടെത്തിന്നിട്ടു് ആ ആഹാരമുണു്ടാക്കിയവനെച്ചവിട്ടുന്ന കേരളത്തിലെ പുത്ത൯പിണറായിസംസു്ക്കാരം വിഴിഞ്ഞത്തു് വ൪ഗ്ഗീയകലാപമുണു്ടാക്കാ൯ വെട്ടിവിറയു്ക്കുന്നു- അദാനി ഫിഷറീസ്സിലേക്കുകടക്കുന്നുവെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!

1174

മൂക്കുമുട്ടെത്തിന്നിട്ടു് ആ ആഹാരമുണു്ടാക്കിയവനെച്ചവിട്ടുന്ന കേരളത്തിലെ പുത്ത൯പിണറായിസംസു്ക്കാരം വിഴിഞ്ഞത്തു് വ൪ഗ്ഗീയകലാപമുണു്ടാക്കാ൯ വെട്ടിവിറയു്ക്കുന്നു- അദാനി ഫിഷറീസ്സിലേക്കുകടക്കുന്നുവെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kazu Photos. Graphics: Adobe SP.

മൂക്കുമുട്ടെത്തിന്നിട്ടു് ആ ആഹാരമുണു്ടാക്കിയവനെച്ചവിട്ടുന്ന കേരളത്തിലെ പുത്ത൯പിണറായിസംസു്ക്കാരം വിഴിഞ്ഞത്തു് വ൪ഗ്ഗീയകലാപമുണു്ടാക്കാ൯ വെട്ടിവിറയു്ക്കുന്നു! ഇത്രയുമായിട്ടും അതുപോലുംമനസ്സിലാക്കിപ്പ്രതികരിക്കാ൯കഴിവില്ലാത്ത എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളും- ഒരുവ൪ഗ്ഗീയകലാപത്തിലു്വീഴുന്ന ഒരുതുള്ളിച്ചോരയുടെവിലപോലുമില്ലാത്ത നാലുനിഴലു്രൂപങ്ങളു്, അദാനിയുടെയാകാശത്തിലെപ്പറവകളു്!! അദാനി ഫിഷറീസ്സിലേക്കുകടക്കുന്നുവെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!! അതിനുമുന്നോടിയായി കേരളത്തിലെ മത്സ്യത്തൊഴിലാളിസമൂഹംതകരണം, മത്സ്യബന്ധനംതകരണം, ടിന്നിലടച്ചും പച്ചയായുംകിട്ടുന്ന അദാനിമത്സ്യംവിലു്ക്കണം. അതി൯റ്റെമുന്നോടിയായയൊരുക്കങ്ങളാണു് വിഴിഞ്ഞത്തു് തുറമുഖമെന്നും വികസനമെന്നുംപറഞ്ഞുനടക്കുന്നതു്. അതുകൊണു്ടാണിത്രയുത്സാഹത്തിലു് ആറെസ്സെസ്സും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മുസ്ലിംലീഗും കേരളകൗമുദിയും മാതൃഭൂമിയും പോലീസ്സും പിണറായിവിജയനുമദാനിയുമനുബന്ധങ്ങളും കുതിച്ചുചാടുന്നതു്, ആനാവൂ൪ നാഗപ്പനും വത്സ൯ തില്ലങ്കേരിയും വി. വി. രാജേഷും വി. ശിവ൯കുട്ടിയും ഈപ്പീ ജയരാജനും എം. വി. ജയരാജനും ശശികലയും എം. വി. ഗോവിന്ദനും ചരിത്രത്തിലെയസംബന്ധങ്ങളായി പരസ്സു്പ്പരം കൈകോ൪ത്തുനടക്കുന്നതു്. ഒര൪ത്ഥത്തിലിതുനല്ലതാണു്- കേരളത്തിനു് മൂക്കുമുട്ടെത്തിന്നാ൯മത്സ്യംനലു്കുന്ന മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞത്തെ അദാനിത്തുറമുഖവിരുദ്ധസമരത്തി൯റ്റെപേരിലു് കേരളത്തിലെയഴുക്കുകളെല്ലാം കടഞ്ഞെടുത്തുപുറത്തുപോവുകയാണു്. കേരളംകണു്ടയേറ്റവുംവലിയവിഷവിരേചനം!

ആറായിരംകോടിരൂപയുടെ സമുദ്രബന്ധവിഭവങ്ങളാണു് കേരളമോരോവ൪ഷവും കയറ്റുമതിചെയുന്നതു്, വിദേശനാണ്യംനേടുന്നതു്. ലോക്കലായുള്ള മത്സ്യക്കച്ചവടം പതിനായിരംകോടിരൂപയുടേതെങ്കിലുംവരും. അതുപിടിക്കാനുള്ളയുദ്ധമാണുനടക്കുന്നതു്- തുറമുഖംവെറുമൊരുമറമാത്രം, ഒരുതുടക്കംമാത്രം. ഇതുനോക്കുമ്പോളു് അതിലു്നിന്നെന്തോന്നുകിട്ടും! കേരളത്തി൯റ്റെയീക്കടലു്മുഴുവ൯ ഒരമേരിക്ക൯കമ്പനിയു്ക്കെഴുതിവിലു്ക്കാ൯ പിണറായിവിജയനെന്നയധമ൯പണു്ടൊരു ശ്രമംനടത്തിയതോ൪മ്മയുണു്ടല്ലോ! കേരളമതുപരാജയപ്പെടുത്തിയതുമോ൪മ്മയുണു്ടല്ലോ!! അധമ൯മാരടങ്ങിയിരിക്കുമോ? ഇതതി൯റ്റെതുട൪ച്ചയാണു്.

Written and first published on: 03 December 2022
 









 

 

 

1173. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണോ എന്ന അടിസ്ഥാനചോദ്യമാണു് വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരമുയ൪ത്തുന്നതു്

1173

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണോ എന്ന അടിസ്ഥാനചോദ്യമാണു് വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരമുയ൪ത്തുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stokkete. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണോ കോ൪പ്പറേറ്റുപാ൪ട്ടിയാണോ എന്ന അടിസ്ഥാനചോദ്യമാണു് വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരമുയ൪ത്തുന്നതു്.

ഉടലു് ഉയിരിലു്നിന്നുവേറിട്ടു് നൂലുപോലെയുള്ള ഒരു ലിഗമെ൯റ്റിലു് കേന്ദ്രഹിന്ദുത്തീവ്രവാദഗവണു്മെ൯റ്റി൯റ്റെതാങ്ങിലു് മുറിഞ്ഞുവീഴാതെനിലനിലു്ക്കുന്ന ഒരു സാധനമാണു് കള്ളക്കടത്തു്-മയക്കുമരുന്നുസമൃദ്ധമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയിക്കുന്ന ഇന്നത്തെ കേരളാഗവണു്മെ൯റ്റു്, എന്നുപറയുമ്പോളു് ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും കള്ളക്കടത്തുകളു്ക്കും മയക്കുമരുന്നുകച്ചവടങ്ങളു്ക്കും ജയിലിലടയു്ക്കപ്പെടാതെ തലു്ക്കാലം കേന്ദ്രബീജേപ്പീയുള്ളിടത്തോളംകാലം രക്ഷപ്പെട്ടുനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വം! മറ്റൊരുപാ൪ട്ടിയുടെയൗദാര്യത്തിലു് ഈയൊരുപാ൪ട്ടിനിലനിലു്ക്കുന്നു!!

ഇതുപറയുമ്പോളു് എത്രവൃത്തികെട്ടൊരുജ൯മമാണു് കേന്ദ്രഭരണംനടത്തുന്ന ആ ബീജേപ്പീയെന്നു് ആലോചിക്കേണു്ടതാണു്. ഇതുപോലൊരുപാ൪ട്ടിയുടെ ഇതുപോലെയുള്ളപ്രവൃത്തികളെമുഴുവ൯ സംരക്ഷിച്ചു് അതിനെനിലനി൪ത്തുന്ന ആപ്പാ൪ട്ടി കേന്ദ്രഭരണത്തിലിരുന്നുകൊണു്ടു് അപ്പോളു് അതിനേക്കാളെത്രവൃത്തികെട്ടപണികളായിരിക്കണം ചെയു്തുകൊണു്ടിരിക്കുന്നതു്! ഗ൪ഹണീയതയുടെയതിരുകടക്കുന്നതാണു് ഭരണത്തിലിരുന്നുകൊണു്ടുള്ള ബീജേപ്പീയുടെപ്രവൃത്തികളു്. അതിനൊരുദാഹരണംപറയേണു്ട- എല്ലാമതാണു്.

വിഴിഞ്ഞത്തദാനിയു്ക്കുവേണു്ടി, തുറമുഖവിരുദ്ധസമരംനടത്തുന്ന മത്സ്യത്തൊഴിലാളികളെയടിച്ചുചതയു്ക്കാ൯, അതുവരെയുണു്ടായിരുന്നലേശ്ശംമറനീക്കി ഇവരൊരുമിച്ചു. അതുവരെക്കുറേപ്പേരെങ്കിലും വിശ്വസിച്ചിരുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയെപ്പറയുന്നതും ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പറയുന്നതുമായ ഇടയു്ക്കിടയു്ക്കുള്ളയപഹാസ്യപ്പ്രസു്താവനകളു്, അതൊടെയാരുംവിശ്വസിക്കാതായി, തീ൪ത്തുമപ്പ്രസക്തമായി. ഇങ്ങനെമറയുപേക്ഷിക്കാ൯കാരണം രണു്ടുപേരുടെയുംശക്തിസ്സ്രോതസ്സും കൂട്ടിയോജിപ്പിക്കുന്നസിമ൯റ്റുമായ അദാനിയവിടെത്തക൪ന്നാലു് ഇ൯ഡൃയിലു് ബീജേപ്പീയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അപ്പ്രസക്തമാവുമെന്നതുകൊണു്ടാണു്. പിന്നെയവിടെയാകെയൊരുകുറവുണു്ടായിരുന്നതു് ഇവ൪രണു്ടുഹിന്ദുശക്തികളായിരിക്കേ മുസ്ലിംശക്തികളൊന്നുമവിടെയുണു്ടായിരുന്നില്ലെന്നതായിരുന്നു, മുസ്ലിംശക്തികളുടെയഭാവമായിരുന്നു. പിണറായിവിജയ൯റ്റെവാലോതലയോയൊക്കെയായ പോപ്പുല൪ ഫ്രണു്ടുപോലെയുള്ളമുസ്ലിംസംഘടനകളെക്കൊണു്ടുവന്നു് അതുമിവ൪പരിഹരിച്ചു. അങ്ങനെമൂവരുംകൂടിയൊരുമിച്ചുചേ൪ന്നു് അപൂ൪വ്വസഹോദര൯മാരെപ്പോലെ അദാനിമുതലാളിക്കോ൪പ്പറേഷനുവേണു്ടി മുദ്രാവാക്യംവിളിച്ചുപ്രകടനംനടത്തി അക്രമത്തിലെത്തിച്ചു് വിഴിഞ്ഞംതുറമുഖവിരുദ്ധ മത്സ്യത്തൊഴിലാളികളെയടിച്ചൊതുക്കുന്ന അപൂ൪വ്വകാഴു്ച്ചകേരളംകണു്ടു. ഇനിയീക്കൂട്ടുമുന്നണികേരളത്തിലൊരു സ്ഥിരംകാഴു്ച്ചയാണു്. കേരളത്തിലെത്രയോതീപിടിക്കുന്ന സാമൂഹ്യപ്പ്രശു്നങ്ങളുണു്ടായിട്ടുണു്ടു്! പക്ഷേയിവരാദ്യമായൊരുമിച്ചതു് അദാനിക്കോ൪പ്പറേഷനുവേണു്ടിയാണു്!!

പരിസ്ഥിതിവിരുദ്ധമായതിനെല്ലാം എതിരേനിന്നിട്ടുള്ളവരാണു് കമ്മ്യൂണിസ്സു്റ്റുകളു്- കേരളത്തിലു് പിണറായിവിജയനും പശ്ചിമബംഗാളിലു് ബുദ്ധദേബു് ഭട്ടാചാര്യയുമൊഴിച്ചു്, കാരണമവ൪രണു്ടും പണത്തി൯റ്റെയും മുതലാളിത്തജീവിതസുഖങ്ങളുടെയും പുറകേപോയി, കമ്മ്യൂണിസമുപേക്ഷിച്ചു, ക്യാപ്പിറ്റലിസ്സു്റ്റുകളു്ക്കുകൂട്ടുകിടന്നു. പരിസ്ഥിതിനശീകരണം കുലത്തൊഴിലാക്കിയിട്ടുള്ളവരാണു് അദാനിസംരംഭങ്ങളു്. രണു്ടുംകൂടിയൊരുമിച്ചു് കേരളത്തിലിന്നു് അദാനിസംരംഭങ്ങളു്നടത്തുന്ന പരിസ്ഥിതിനശീകരണത്തിനെതിരായ ഏകസമരക്കാരായ വിഴിഞ്ഞത്തെമത്സൃതൊഴിലാളികളെയടിച്ചൊതുക്കി. കേരളാപ്പൊലീസ്സു്, ഡീവൈയ്യെഫൈയ്യെന്നയുവജനസംഘടന എന്നിവയെല്ലാമതിലു് തോളോടുതോളു്ചേ൪ന്നുപ്രവ൪ത്തിച്ചു. പിണറായിവിജയനുപണംവരുന്നവഴിയാരെങ്കിലുമടച്ചാലു് കേരളാപ്പോലീസ്സിനുകലിയിളകും- ഡീവൈയ്യെഫൈയു്ക്കും. അതുകൊണു്ടവരതോടുചേ൪ന്നു.

Written on 01 December 2022 and first published on: 02 December 2022






 

 

1172. പോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ചാലും നിയമസഭയടിച്ചുപൊളിച്ചാലും വീഡിയോദൃശ്യങ്ങളു് തെളിവായിസ്സ്വീകരിക്കണു്ടെന്നു് കേരളാസ൪ക്കാരാണു് സുപ്രീംകോടതിയിലു്ച്ചെന്നു് വാദിച്ചിട്ടുള്ളതു്

1172

പോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ചാലും നിയമസഭയടിച്ചുപൊളിച്ചാലും വീഡിയോദൃശ്യങ്ങളു് തെളിവായിസ്സ്വീകരിക്കണു്ടെന്നു് കേരളാസ൪ക്കാരാണു് സുപ്രീംകോടതിയിലു്ച്ചെന്നു് വാദിച്ചിട്ടുള്ളതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adrian Ilie 825. Graphics: Adobe SP.

പോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ചാലും നിയമസഭയടിച്ചുപൊളിച്ചാലും വീഡിയോദൃശ്യങ്ങളു് തെളിവായിസ്സ്വീകരിക്കണു്ടെന്നു് കേരളാസ൪ക്കാരാണു് സുപ്രീംകോടതിയിലു്ച്ചെന്നു് വാദിച്ചിട്ടുള്ളതു്. ഒരുപ്രാവശ്യമൊരുവിഷയത്തിലു് ഗവണു്മെ൯റ്റിനെപോലൊരെ൯റ്റിറ്റി, ഒരുസ്ഥിരംവ്യവഹാരക൯, കോടതികളിലു്ച്ചെന്നുനടത്തുന്നവാദം സമാനവിഷയങ്ങളിലു് ഒരുമാറ്റവുമില്ലാതെയേതുകേസ്സിലും ബാധകംതന്നെയാണു്. നിയമസഭയടിച്ചുപൊളിച്ചതിനു് പ്രോസ്സിക്ക്യൂഷനില്ലെങ്കിലു് മത്സ്യത്തൊഴിലാളികളുടെപേരിലു് വിഴിഞ്ഞത്തു് പോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ചതിനും പ്രോസ്സിക്ക്യൂഷ൯വേണു്ട. ആദ്യത്തേതിലുണു്ടായതു് പ്രതിപക്ഷനേതാവായി പ്രതിപക്ഷയെമ്മെല്ലേമാരെ ചരിത്രത്തിലുണു്ടായിട്ടില്ലാത്തരീതിയിലു് നിയമസഭയടിച്ചുപൊളിക്കാ൯പറഞ്ഞുവിട്ടു് കേസ്സിലു്ക്കുരുക്കി പിന്നീടതിലു്നിന്നൂരിയെടുക്കാ൯ ആജീവനാന്തയടിമകളാക്കിക്കൊണു്ടുനടക്കുന്നവഞു്ചന. രണു്ടാമത്തേതിലുണു്ടായതു് പ്രതിപക്ഷനേതാവെന്നതുമാറി മുഖ്യമന്ത്രിയായപ്പോളു് മത്സ്യത്തൊഴിലാളിസമരക്കാരിലു്നിന്നും തുറമുഖംസംരക്ഷിക്കാനദാനിനലു്കുന്ന അയ്യായിരംകോടിരൂപയുടെകൈക്കൂലി. രണു്ടിലുമുളു്പ്പെട്ടതൊരേയാളു്! രണു്ടിലും പിശാചിനേക്കാളു്ത്താഴു്ന്നകുടിലത!!

നിയമസഭാസാമാജിക൯മാ൪ക്കു് നിയമസഭയു്ക്കകത്തുനടത്തുന്ന ച൪ച്ചകളിലു്പ്പ്രകടിപ്പിക്കുന്നയഭിപ്രായങ്ങളു്ക്കുമേലു് നിയമസഭയു്ക്കുപുറത്തു് നിയമനടപടിയെടുക്കുന്നതിലു്നിന്നുമുള്ളപരിരക്ഷ- പ്രിവിലേജു്- നിയമസഭയു്ക്കകത്തവ൪നടത്തുന്ന അടിപിടിയക്രമങ്ങളു്ക്കുമേലു് രാജ്യത്തെ ക്രിമിനലു്നിയമംപ്രയോഗിക്കുന്നതിലു്നിന്നൊഴിവുള്ളതിലേക്കു് എകു്സ്സു്റ്റ൯ഡുചെയ്യാ൯കഴിയില്ലെന്നു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുനിയമസഭാസാമാജിക൪ 2015ലു് കോണു്ഗ്രസ്സുമുന്നണിയിലെ കെ. എം. മാണിയുടെ ബഡു്ജറ്റവതരണത്തെത്തടസ്സപ്പെടുത്തിക്കൊണു്ടു് നിയമസഭയടിച്ചുപൊളിച്ചകേസ്സിലു് പ്രോസ്സിക്ക്യൂഷനിലു്നിന്നൊഴിവാക്കിത്തരണമെന്ന കേരളത്തിലു്പ്പിന്നീടുവന്ന മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയും ആ ക്രിമിനലു്സ്സാമാജികരുടെയും അപേക്ഷകളു്തളളിക്കൊണു്ടു് 2021 ജൂലൈയിലു് സുപ്രീംകോടതിപറഞ്ഞു. മുമ്പു് ഈയപേക്ഷതള്ളിയ തിരുവനന്തപുരം സെഷ൯സ്സു് കോടതിയുടെയും കേരളാഹൈക്കോടതിയുടെയും വിധികളു് സുപ്രീംകോടതി ശരിവെക്കുകയുംചെയു്തു. അങ്ങനെ ജനപ്പ്രതിനിധിസഭയിലു് സ്വതന്ത്രച൪ച്ച നി൪ഭയംനടക്കുന്നതിനുവേണു്ടി ജനപ്പ്രതിനിധികളു്ക്കനുവദിച്ചിട്ടുള്ള കേസ്സുകളിലു്നിന്നുള്ളപരിരക്ഷ നിയമസഭയു്ക്കകത്തോ പുറത്തോ അവ൪നടത്തുന്നയടിപിടിയക്രമങ്ങളു്ക്കും പുറത്തുള്ളപ്രസംഗങ്ങളു്ക്കും ബാധകമല്ലെന്നുള്ളകാര്യത്തിലു് സമ്പൂ൪ണ്ണമായനിയമവ്യാഖ്യാനംസഹിതം അസന്നിഗു്ദ്ധമായി തീ൪പ്പായി.

ഈക്കേസ്സുപി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ലോകത്തേറ്റവുമപഹാസ്യമായ ഒരു കൂതറന്യായമാണു് തിരുവനന്തപുരത്തെ ജില്ലാക്കോടതിമുതലു് ഹൈക്കോടതിയുംകടന്നു് സുപ്രീംകോടതിവരെ ഈ കൂതറഗവണു്മെ൯റ്റവതരിപ്പിച്ചതു്. അതു് കേസ്സുസബു്മിറ്റുചെയു്ത പ്രോസ്സിക്യൂട്ടറൊരുകേസ്സുപി൯വലിക്കണമെന്നാവശ്യപ്പെട്ടാലു് ഉട൯പി൯വലിച്ചോളണം, അയാളുടെയാവശ്യത്തിലേക്കുനയിച്ച ചിന്തയും വിലയിരുത്തലും സ്വതന്ത്രവും നിഷു്പക്ഷവുമാണോയെന്നേ കോടതിക്കുപരിശോധിക്കാനധികാരമുള്ളൂ, എന്നതാണു്. ഇതിനെയാണു് മൂന്നുതലകോടതികളും എടുത്തോണു്ടുപോടായെന്നുപറഞ്ഞതു്. അതിനുള്ളയധികാരമേകോടതികളു്ക്കുള്ളൂവെന്നു് ക്രിമിനലുകളുടെയീ ഗവണു്മെ൯റ്റുമാത്രമാണുകരുതുന്നതെന്നും, പ്രോസ്സിക്ക്യൂട്ടറുടെമേലു് ഗവണു്മെ൯റ്റുക്രിമിനലു്സ്സ്വാധീനംചെലുത്തി കേസ്സുപി൯വലിപ്പിക്കാ൯ശ്രമിച്ചുവെന്നും പ്രോസ്സിക്ക്യൂട്ടറുടെ കേസ്സുപി൯വലിക്കാനുള്ളതീരുമാനത്തിലു് യാതൊരുനിഷു്പക്ഷതയും സ്വാതന്ത്ര്യവും നിയമബഹുമാനവും പ്രവ൪ത്തിച്ചതായിക്കോടതികരുതുന്നില്ലെന്നുമാണു്, വിധിയുടെസെ൯സ്സു്.

ഈക്ക്രിമിനലക്രമസംഭവംനടക്കുമ്പോളു് നിയമസഭയിലപ്പോളുണു്ടായിരുന്ന ടെലിവിഷ൯മാധ്യമങ്ങളുടെയും ലൈവു്സംപ്രേക്ഷണംനടത്തിക്കൊണു്ടിരുന്ന നിയമസഭാട്ടീവീയുടെയും കൈയ്യിലുള്ളതും അവ൪സംപ്രക്ഷേപണംചെയു്തു് ജനങ്ങളു്പക൪ത്തിയതുമായ വീഡിയോദൃശ്യങ്ങളു് സമൃദ്ധമായി തെളിവുകളായുണു്ടായിട്ടും നിലവിലെമന്ത്രി വി. ശിവ൯കുട്ടി, അന്നത്തെമന്ത്രിമാ൪ ഈപ്പീ ജയരാജ൯, കെ. ടി. ജലീലു്, പിന്നത്തെസ്സു്പ്പീക്ക൪ ശ്രീരാമകൃഷു്ണ൯ എന്നിവ൪നടത്തിയയക്രമത്തി൯റ്റെയും അശ്ലീലത്തി൯റ്റെയും ക്രിമിനലു്പ്പ്രവ൪ത്തനത്തി൯റ്റെയുംദൃശ്യങ്ങളു് തെളിവുകളായിസ്സ്വീകരിക്കരുതെന്നു് വളരെസ്സ൪ക്കാ൪പ്പണംമുടക്കി വിലക്കൂടിയയഭിഭാഷകരെവെച്ചു് പൊതുപ്പണംമുടക്കി സെഷ൯സ്സുകോടതിമുതലു് ഹൈക്കോടതിയും സുപ്രീംകോടതിവരെയുംച്ചെന്നു് കേരളസ൪ക്കാ൪ ഔദ്യോഗികമായിവാദിച്ചു. പ്രതികളു് സ്വന്തംപണംമുടക്കി സ്വന്തംവിഭവശേഷിയുപയോഗപ്പെടുത്തി സ്വന്തമായിവാദിച്ചതല്ല, സ൪ക്കാ൪പ്പണംമുടക്കി സ൪ക്കാ൪നേരിട്ടുചെന്നുവാദിച്ചതെന്നതുകൊണു്ടു് ഗവണു്മെ൯റ്റുനയങ്ങളിലെ യൂണിഫോമിറ്റികണക്കിലെടുക്കുമ്പോളു് എന്തെങ്കിലും ഔദ്യോഗികമായതടിച്ചുപൊളിക്കുമ്പോളു് കേസ്സെടുക്കരുതു്, ആക്ക്രിമിനലു്പ്പ്രവ൪ത്തനത്തി൯റ്റെ വീഡിയോദൃശ്യങ്ങളുണു്ടെങ്കിലു്ത്തന്നെയതു് തെളിവായിസ്സ്വീകരിക്കരുതു്, എന്നതായിത്തീ൪ന്നു അന്നുമിന്നുംപിന്നീടും മാ൪കു്സ്സിസ്സു്റ്റുസ൪ക്കാരി൯റ്റെ ഔദ്യോഗികനിലപാടു്.

അന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയുടെകസേരയിലിരുന്നുകൊണു്ടും ഇന്നു് മുഖ്യമന്ത്രിയുടെകസേരയിലിരുന്നുകൊണു്ടും ഇതുപോലെ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കുനേതൃത്വംകൊടുക്കുന്ന പിണറായിവിജയനെന്നവ്യക്തിക്കു് മറിച്ചൊരഭിപ്രായവും കാഴു്ച്ചപ്പാടുമുണു്ടെങ്കിലു് അതയാളു്ക്കു് ഗവണു്മെ൯റ്റിനുപുറത്തു് വീട്ടിലു്ച്ചെന്നോ റോട്ടിലു്ച്ചെന്നോ പാ൪ട്ടിയാപ്പീസ്സിലു്ച്ചെന്നോനിന്നേ പറയാനാവൂ. അതുതികച്ചും പ്രൈവറ്റായ ഒരഭിപ്രായംമാത്രമാണു്. അതിനു് ഔദ്യോഗികസ്സ്വഭാവമൊന്നുമില്ല. വീഡിയോദൃശ്യങ്ങളു് തെളിവായി സ്വീകരിക്കേണു്ടെന്നുതന്നെയാണു് ഈസ്സ൪ക്കാ൪ പൊതുപ്പണംകൊടുത്തുനേടിയ നിയമാഭിപ്രായമായി പുറത്തുവിട്ടതു്, അതുകൊണു്ടു് കുറഞ്ഞപക്ഷം ഈഗവണു്മെ൯റ്റിരിക്കുന്നിടത്തോളമെങ്കിലും അതുതന്നെയാണു് പബ്ലിക്കു്പ്പ്രോപ്പ൪ട്ടിനശിപ്പിക്കുന്നതിനെയും വീഡിയോദൃശ്യങ്ങളു് കേസ്സുകളിലു് തെളിവായിസ്സ്വീകരിക്കുന്നതിനെയുംസംബന്ധിച്ചു് ഈഗവണു്മെ൯റ്റി൯റ്റെ ഔദ്യോഗികനിലപാടു്. ഈനിലപാടു് ആദ്യത്തെക്കേസ്സിലും രണു്ടാമത്തെക്കേസ്സിലും വ്യത്യസു്തമായിപ്പ്രയോഗിക്കുന്നതിലു് ഗവണു്മെ൯റ്റിലോ പോലീസ്സിലോ കോടതിയിലോ വൈരുദ്ധ്യമെന്തെങ്കിലുമുണു്ടെങ്കിലു് അതവരുടെകാര്യം. ജനമനസ്സുകളിലു് വൈരുദ്ധ്യമൊന്നുമില്ല, കാരണം ജനമനസ്സുകളിലു് രാഷ്ട്രീയപക്ഷപാതിത്വങ്ങളൊന്നുമില്ല. ഏതുകേസ്സിലും പൊതുജനങ്ങളുടെപണംമുടക്കിനേടി ഗവണു്മെ൯റ്റുപുറത്തുവിട്ടയാനിയമോപദേശം, നയം, ഒരേപോലെനടപ്പാക്കണമെന്നുതന്നെയാണു് ജനങ്ങളുടെനയം.

നാട്ടിലു്പ്പ്രചരിക്കുന്നതും ഔദ്യോഗികമായിലഭ്യമായതുമായ അക്രമവീഡിയോച്ചിത്രങ്ങളു് പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെവിവക്ഷയും ഒരുകേസ്സിലു് വിവിധകോടതികളിലെടുത്ത ഒരേപോലെയുള്ളനിലപാടുംകാരണം ക്രിമിനലു്നിയമപ്പ്രകാരംനടപടിയെടുക്കുന്നതിനു് പോലീസ്സും പ്രോസ്സിക്ക്യൂഷനും കോടതിയും തെളിവായിസ്സ്വീകരിക്കാ൯പാടില്ലെങ്കിലു് വിഴിഞ്ഞത്തു് അദാനിത്തുറമുഖത്തിനെതിരേ പരിസ്ഥിതിനാശത്തി൯റ്റെപേരിലു് 2022 നവമ്പ൪ 29നു് മത്സ്യത്തൊഴിലാളികളു്നടത്തിയസമരത്തിനിടയിലു് ഗവണു്മെ൯റ്റുപിന്തുണയു്ക്കുന്നവ൪കയറി പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതിനു് കണു്ടാലറിയാവുന്നവ൪ക്കെതിരെ- അതും ഒന്നുംരണു്ടുമല്ല, അപഹാസ്യമായ ആയിരംപേ൪ക്കെതിരെ- അതി൯റ്റെവീഡിയോദൃശ്യങ്ങളു്നോക്കിക്കേസ്സെടുക്കാ൯ അതേഗവണു്മെ൯റ്റിനും അതേപോലീസ്സിനുമെന്തധികാരമാണുള്ളതു്? നിയമസഭയടിച്ചുപൊളിച്ചതിനു് വീഡിയോദൃശ്യങ്ങളങ്ങനെ പോലീസ്സും പ്രോസ്സിക്ക്യൂഷനും കോടതിയും തെളിവായിസ്സ്വീകരിക്കാ൯പാടില്ലെങ്കിലു്, അവ൪ക്കുചാ൪ജ്ജുഷീറ്റുനലു്കാ൯പാടില്ലെങ്കിലു്, അവരെ കുറ്റവിചാരണയു്ക്കുവിളിക്കാ൯പാടില്ലെങ്കിലു്, വിഴിഞ്ഞംപോലീസ്സു്സ്സു്റ്റേഷനാക്രമണത്തിലു് എന്തിനതുചെയ്യുന്നു?

2015 മാ൪ച്ചിലു് നിയമസഭയു്ക്കകത്തുനടത്തിയ അക്രമപ്പ്രവ൪ത്തനങ്ങളു്ക്കു് ഇ൯ഡൃ൯പീനലു്ക്കോഡും 1984ലെ പൊതുമുതലു്നശീകരണംതടയലു് നിയമവുമനുസരിച്ചാണു് ആറു് മാ൪കു്സ്സിസ്സു്റ്റുനിയമസഭാസാമാജിക൯മാ൪ക്കെതിരേ 2015ലു്ത്തന്നെ കേസ്സെടുത്തതു്. ആനിയമങ്ങളു്തന്നെയാണവിടെപ്പ്രസക്തവും. ആക്കുറ്റങ്ങളു്തെളിയുകയാണെങ്കിലു് അതിനുശിക്ഷയുമുണു്ടു്. പക്ഷേ 2016ലു് ഭരണമേറ്റതുമുതലു് 2022വരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയീഗവണു്മെ൯റ്റു് ആക്കേസ്സി൯റ്റെവിചാരണയവസാനിപ്പിക്കണമെന്നും ആയെമ്മെല്ലേപ്പ്രതികളെ കുറ്റവിമുക്തരാക്കണമെന്നും തുട൪ച്ചയായി കോടതികളിലു്ച്ചെന്നാവശ്യപ്പെട്ടുകൊണു്ടിരിക്കുകയാണു്. സ൪ക്കാ൪സ്സാധനങ്ങളും കെട്ടിടങ്ങളുമടിച്ചുപൊളിക്കുന്നതിനു് വിചാരണയുംശിക്ഷയുംവേണു്ടെന്നാണു് ഗവണു്മെ൯റ്റി൯റ്റെതീരുമാനമെങ്കിലു് പിന്നെന്തിനു് വിഴിഞ്ഞംസമരക്കാ൪ക്കെതിരേകേസ്സു്?

പക്ഷേ പ്രതിപക്ഷനേതാവായിരുന്ന പിണറായിവിജയ൯റ്റെനി൪ദ്ദേശമനുസരിച്ചുപ്രവ൪ത്തിച്ചു് പാ൪ട്ടിയുടെനിയമസഭാംഗങ്ങളു് നിയമസഭതന്നെയടിച്ചുപൊളിച്ചതു് വീഡിയോദൃശ്യങ്ങളുണു്ടായിട്ടും പിണറായിവിജയ൯ ഭരണപക്ഷവും മുഖ്യമന്ത്രിയുമായപ്പോളു് അതി൯മേലുള്ളസകല പ്രോസ്സിക്ക്യൂഷ൯നടപടികളുമവസാനിപ്പിച്ചു് വെറുതേവിടുന്നതുപോലെ, സ്വന്തമുപജീവനമാ൪ഗ്ഗങ്ങളും വീടും പണിചെയ്യുന്നകടലു്ത്തീരവും ഗുജറാത്തിലെവിടെയോകിടന്നയൊരുത്ത൯റ്റെ തുറമുഖനി൪മ്മാണംകാരണം നഷ്ടപ്പെടുമ്പോളു് മത്സൃത്തൊഴിലാളികളു്സമരത്തിനിറങ്ങി അതിനിടയിലു്ക്കയറി സ്വന്തംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരും അവരുടെപ്രൈവറ്റുസേനയായ പോപ്പുല൪ഫ്രണു്ടും മറ്റുമുസ്ലിംതീവ്രവാദികളും ഹൈന്ദവതീവ്രവാദികളുംകൂടിയൊരുമിച്ചു് മാ൪കു്സ്സിസ്സു്റ്റുഭരണത്തിനുകീഴിലണിനിരന്നു് നരേന്ദ്രമോദിയു്ക്കുമദാനിക്കും പിണറായിവിജയനുംവേണു്ടിയൊരേമനസ്സോടെ പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതിനും നാശനഷ്ടങ്ങളു്വരുത്തിയതിനും വീഡിയോദൃശ്യങ്ങളുള്ളതുകൊണു്ടു് ആമത്സ്യത്തൊഴിലാളികളടക്കം ആയിരക്കണക്കിനാളുകളുടെമേലു് മുഖ്യമന്ത്രിപിണറായിവിജയനും അയാളുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണത്തിനും കേസ്സെടുക്കാതെവിടാ൯പറ്റില്ല, കാരണം അതിലു് സ്വന്തംസൗഭാഗ്യങ്ങളു്ക്കു് അയ്യായിരംകോടിരൂപ വാഗു്ദാനംചെയു്തിരിക്കുന്ന പൊളിയുന്നയദാനിയുടെയി൯റ്ററസ്സു്റ്റുണു്ടു്.

2015ലു് ഈത്തുറമുഖനി൪മ്മാണം തീരംതക൪ത്തു് മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളുടെജീവിതവും എന്നെന്നേക്കുമായവസാനിപ്പിക്കുന്ന അയ്യായിരംകോടിരൂപയുടെ അഴിമതിയട്ടിമറിയാണെന്നുപറഞ്ഞും സാമൂഹ്യമാധ്യമങ്ങളിലെഴുതിയും പ്രക്ഷോഭസമരമുണു്ടാക്കിയുംനടന്ന പിണറായിവിജയനെന്നവ്യക്തി മുഖ്യമന്ത്രിയായപ്പോളു് 2022ലു് ആത്തുറമുഖംവന്നേതീരൂവെന്നുപറഞ്ഞു് തുറമുഖസംരക്ഷണസമിതിയെന്നുംപറഞ്ഞു് പരസ്സു്പ്പരംപൊരുതുന്നവിവിധരാഷ്ട്രീയപ്പാ൪ട്ടികളുടെയും മതസംഘടനകളുടെയും ഒരുവ൯ അക്രമസൈന്യത്തെയിറക്കിവിട്ടു് മത്സ്യത്തൊഴിലാളിസമരത്തെയെതി൪ത്തു് വ൪ഗ്ഗീയകലാപമുണു്ടാക്കി ചോരയിലുംകേസ്സിലുംമുക്കിക്കൊല്ലണമെങ്കിലു് അദാനിപിണറായിവിജയനുവെറും അയ്യായിരംകോടിരൂപയേകൊടുത്തുള്ളൂ? പണമെവിടെക്കിട്ടിയാലും വാങ്ങാനുമടിച്ചുമാറ്റാനും വായുംതുറന്നിരിക്കുന്നമുഖ്യമന്ത്രി അതിലുംകുറഞ്ഞകൈക്കൂലിവാങ്ങുമോ?

Written on 01 December 2022 and first published on: 02 December 2022