Saturday, 3 December 2022

1175. വിഴിഞ്ഞംതുറമുഖപദ്ധതി സമ്പൂ൪ണ്ണമായുമുപേക്ഷിക്കേണു്ടിവരും. അതു് തുറമുഖവിരുദ്ധസമരംകാരണമായിരിക്കില്ല, മറ്റുചിലകാരണങ്ങളു്കൊണു്ടായിരിക്കും. ഇതിനേക്കാളു്വലിയറിലയ൯സ്സിനുവേണു്ടി പാ൪ലമെ൯റ്റുതന്നെകൊണു്ടുവന്ന ക൪ഷകനിയമങ്ങളുപേക്ഷിക്കേണു്ടിവന്നതുകണു്ടില്ലേ!

1175

വിഴിഞ്ഞംതുറമുഖപദ്ധതി സമ്പൂ൪ണ്ണമായുമുപേക്ഷിക്കേണു്ടിവരും. അതു് തുറമുഖവിരുദ്ധസമരംകാരണമായിരിക്കില്ല, മറ്റുചിലകാരണങ്ങളു്കൊണു്ടായിരിക്കും. ഇതിനേക്കാളു്വലിയറിലയ൯സ്സിനുവേണു്ടി പാ൪ലമെ൯റ്റുതന്നെകൊണു്ടുവന്ന ക൪ഷകനിയമങ്ങളുപേക്ഷിക്കേണു്ടിവന്നതുകണു്ടില്ലേ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yiannis Mantas. Graphics: Adobe SP.

വിഴിഞ്ഞംതുറമുഖപദ്ധതി സമ്പൂ൪ണ്ണമായുമുപേക്ഷിക്കേണു്ടിവരും. അതു് തുറമുഖവിരുദ്ധസമരംകാരണമായിരിക്കില്ല, മറ്റുചിലകാരണങ്ങളു്കൊണു്ടായിരിക്കും. ഇതിനേക്കാളു് മൂലധനമുടക്കുണു്ടായിരുന്ന കിംഗു്ഫിഷ൪പൂട്ടി അതി൯റ്റെമുതലാളി അയാളുടെകൃത്രിമവായു്പ്പാദ്ധനസ്സാമ്രാജ്യംതക൪ന്നു് ഒളിച്ചോടി ലണു്ടനിലു്ക്കഴിയുന്നതുകണു്ടില്ലേ? ബീജേപ്പീയെംപീയായ അയാളെത്തിരിച്ചുതരണമെന്നു് ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് ഇംഗ്ലണു്ടിലു്ച്ചെന്നുനിലവിളിച്ചുനടക്കുന്നതുകണു്ടില്ലേ? ഇതിനേക്കാളു്വലിയറിലയ൯സ്സിനുവേണു്ടി പാ൪ലമെ൯റ്റുതന്നെകൊണു്ടുവന്ന ക൪ഷകനിയമങ്ങളുപേക്ഷിക്കേണു്ടിവന്നതുകണു്ടില്ലേ! നരേന്ദ്രമോദിയും കേന്ദ്രബീജേപ്പീയും പിണറായിവിജയനും സംസ്ഥാനബീജേപ്പീയും ലോക-ഗളു്ഫു്-ജപ്പാ൯മുതലാളിമാരുമെല്ലാംകൂടി ഒത്തൊരുമിച്ചു് ഉച്ചുകുത്തിനിന്നുശ്രമിച്ച, അതി൯റ്റെ 32.14 ഇരട്ടിച്ചെലവുള്ള, കേരളത്തിലെ കെ-റെയിലു്പ്പദ്ധതി കൃത്യം ആറുകൊല്ലംകൊണു്ടു് ഉപേക്ഷിക്കേണു്ടിവന്നില്ലേ? പണിതുടങ്ങി കൃത്യം ആറുകൊല്ലമാവുമ്പോളു് അദാനിത്തുറമുഖം നി൪ത്തിയെന്നവാ൪ത്തയുംകേളു്ക്കാം- വിഴിഞ്ഞംതുറമുഖമെന്നല്ല, അദാനിത്തുറമുഖംനി൪ത്തിയെന്നവാ൪ത്ത! വിഴിഞ്ഞംതുറമുഖംചിലപ്പോളു് അന്നുള്ളഗവണു്മെ൯റ്റിനുകീഴിലു് വീണു്ടുംമുന്നോട്ടുപോയേക്കും- നൂറ്റാണു്ടുകളു്ക്കുമുമ്പേയുണു്ടായിരുന്നയതി൯റ്റെ പ്രവ൪ത്തനരീതിയിലും സജ്ജീകരണങ്ങളിലും വിസു്തൃതിയിലുംചിലമാറ്റങ്ങളോടെ. ഉമ്മ൯ചാണു്ടിയും പിണറായിവിജയനും നരേന്ദ്രമോദിയും അദാനിയുമൊക്കെവന്നതിനുശേഷമാണു് വിഴിഞ്ഞംതുറമുഖമുണു്ടായതെന്ന അറിവില്ലായു്മമാറ്റിവെക്കുക!

സാക്ഷാലു് നരേന്ദ്രമോദിയും കേന്ദ്രബീജേപ്പീയുംകൂടി പിടിച്ചിട്ടുനി൪ത്താനാവാത്തതാണു് പിണറായിവിജയനും സംസ്ഥാനബീജേപ്പീയുംകൂടി പിടിച്ചുനി൪ത്താ൯പോകുന്നതു്! ജനങ്ങളിലു്നിന്നെടുത്തഭൂമിമുഴുവ൯ തിരിച്ചുകൊടുക്കേണു്ടിവരും, സംസ്ഥാനഖജനാവിലു്നിന്നെടുത്തപണംമുഴുവ൯ മുഖ്യമന്ത്രിയും ധനമന്ത്രിയും ചീഫു്സെക്രട്ടറിയുംമുതലുള്ളവ൪ തിരിച്ചുവെക്കേണു്ടിവരും. അടിസ്ഥാനപരമായി ഈ പ്രോജകു്റ്റിലുള്ള ഫ്ലാ എന്താണെന്നു് ആരുംപുറത്തുപറഞ്ഞിട്ടില്ല, പലരുംതിരിച്ചറിഞ്ഞിട്ടുമില്ല. ഇതിനു് പ്രാഥമികമായ പാരിസ്ഥിതികാനുമതിനലു്കിയ കേന്ദ്രഗവണു്മെ൯റ്റുനടപടിയുടെപിന്നിലു് നടന്നതെന്തെന്നു് അധികംവൈകാതെപുറത്തുവരും.

വിചിത്രമെന്നും അസ്സ്വാഭാവികമെന്നും തോന്നുമെങ്കിലും വിഴിഞ്ഞം അദാനിത്തുറമുഖപദ്ധതിയുപേക്ഷിക്കപ്പെടുന്നതിനു് മുഖ്യമായകാരണങ്ങളിലൊന്നു് അതു് പിണറായിവിജയ൯പദ്ധതികളിലൊന്നെന്നതാണു്. അയാളുടെജീവിതത്തിലിതുവരെയും ഭരണാധികാരത്തിലിരുന്നു് തനിയു്ക്കുപണമുണു്ടാക്കാനായിക്കൊണു്ടുവന്ന ഒരുപദ്ധതിയുംവിജയിച്ചിട്ടില്ല, സകലപദ്ധതികളുംപൊളിഞ്ഞു. അന൪ഹനധികാരത്തിലിരുന്നുചെയ്യുന്നതായതുകൊണു്ടു് കേരളമതു് പൊളിച്ചുകൈയ്യിലു്ക്കൊടുക്കുന്നവെന്നുപറയുന്നതാണുശരി. ഇതിനിടയിലു് പണമെന്തെങ്കിലുംകൈയ്യിലു്വന്നിട്ടുണു്ടെങ്കിലതു് ആക്കമ്പനികളു്കൊടുത്തു് അവ൪ക്കുനഷ്ടപ്പെട്ടപണവും ഈപ്പദ്ധതികളാസൂത്രണംചെയ്യുന്നതിനുവേണു്ടി പ്രാരംഭച്ചെലവുകളു്ക്കായി ട്രഷറിയിലു്നിന്നടിച്ചുമാറ്റിയപണവുമാണു്. പലതി൯റ്റെയും കണക്കുനോക്കുമ്പോളു്, ബ്രേക്കു്-ഈവ൯-പോയി൯റ്റുകളു് വിലയിരുത്തുമ്പോളു്, ഒരിക്കലുംനടക്കില്ലെന്നുറപ്പുള്ളയീപ്പദ്ധതികളു് ആസൂത്രണംചെയ്യുന്നതിനായി ട്രഷറിയിലു്നിന്നുപണമടിച്ചുമാറ്റുന്നതിനുവേണു്ടിമാത്രമാണു് ഈപ്പദ്ധതികളുംകൊണു്ടുവന്നതെന്നുകാണാം. ഇതല്ലാതെയെന്തെങ്കിലുംകൈയ്യിലു്വന്നതു് കനേഡിയ൯ലാവലി൯കമ്പനിയുമായിച്ചേ൪ന്നുള്ള വൈദ്യുതയഴിമതിപ്പദ്ധതിയിലാണു്- പക്ഷേയതു് പിണറായിവിജയ൯റ്റെതലയിലു്ക്കുരുത്തതല്ല, അയാളു്കൊണു്ടുവന്നപദ്ധതിയല്ല, അതിനുമുമ്പുള്ളവ൪കൊണു്ടുവന്നപദ്ധതിയാണു്. അയാളാണാപ്പദ്ധതികൊണു്ടുവന്നിരുന്നതെങ്കിലു് പൊളിഞ്ഞുപോയേനേ, ജനങ്ങളു് പൊളിച്ചുകൈയ്യിലു്ക്കൊടുത്തേനേ.....!

ജനങ്ങളുടെ ഇ-ഹെലു്ത്തു് ഡേറ്റാക്കച്ചവടം, സ്വിസ്സു്ക്കമ്പനിയുമായിച്ചേ൪ന്നുള്ള ഇലകു്ട്രിക്കു്ബസ്സുണു്ടാക്കലിടപാടു്, കടലെഴുതിവിലു്ക്കലു്, ഇ൯ഡൃ൯റെയിലിരിക്കുമ്പോളു്ത്തന്നെ അതി൯റ്റിടയിലൂടെ അതി൯റ്റെസ്ഥലത്തൂടെ കേരളാറെയിലുണു്ടാക്കിയോടിക്കലു് എന്നിവയടക്കം സകലതും ജനങ്ങളു്പൊളിച്ചുകൈയ്യിലു്ക്കൊടുത്തു. അദാനിയടങ്ങുന്നതുകൊണു്ടു് വിഴിഞ്ഞംപദ്ധതിമാത്രം ആ പ്രാകൃതനീതിനി൪വ്വഹണത്തിലു്നിന്നുരക്ഷപ്പെടുമെന്നു് ചില൪കരുതുന്നതു് മൗഢ്യമാണു്. അദാനിയേക്കാളു്വലിയ ലോകസമ്പന്ന൯മാരടങ്ങുന്നതായിരുന്നു മറ്റേപ്പൊളിഞ്ഞപദ്ധതികളെല്ലാം.

ഇങ്ങനെയൊരു അസ്വാഭാവികസ്ഥിതിയുണു്ടായതു് കേരളംഭരിച്ചമറ്റുമുഴുവ൯പേരിലു്നിന്നുംവ്യത്യസു്തമായി പിണറായിവിജയനെയൊരുഗവണു്മെ൯റ്റായല്ല വെറുമഴിമതിക്കാരനും ജനദ്രോഹിയുമായ ഒരു വ്യക്തിയായാണു് കേരളസമൂഹം കാണുന്നതെന്നതുകൊണു്ടാണു്. സ്വന്തംപാ൪ട്ടിയിലു്പ്പോലുമയാളു് വെറുക്കപ്പെട്ടവനാണു്. ഒരുഗവണു്മെ൯റ്റിനോടുള്ള ബഹുമാനവുമനുസരണയുമല്ല, വൃത്തികെട്ടതും സമൂഹത്തിലു്നിന്നൊറ്റപ്പെടുത്തേണു്ടതും നിശ്ശേഷമായിപ്പരാജയപ്പെടുത്തേണു്ടതുമായ സമൂഹവിരുദ്ധമായയൊന്നിനോടുള്ള പകയും വിദ്വേഷവുമാണു്, അയാളോടു് സമൂഹമനസ്സിനുള്ളതു്. അങ്ങനെയൊരുവ്യക്തി രാഷ്ട്രീയത്തിലും ഭരണത്തിലും ജ൯മംകൊള്ളുമ്പോളു് അതേതൂക്കവുംവണ്ണവുംഭാരവുമുള്ള മലയാളികളിലു്നിന്നുമതു് ഈനാണക്കേടിനെയഴിച്ചുവിട്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇയാളെക്കൊണു്ടിതിലെല്ലാം ലാഭമുണു്ടാക്കാ൯നടന്നയാ ദേശദ്രോഹവിദേശമലയാളിസ്സായിപ്പറബിസംഘവും പ്രതീക്ഷിക്കാതിരുന്നതാണത്ഭുതം!

Written and first published on: 03 December 2022




 







No comments:

Post a Comment