Sunday 4 December 2022

1177. ഭരണമില്ലാതിരുന്നപ്പോളു് മത്സ്യത്തൊഴിലാളികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണുകണു്ടിരുന്നതെന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ ഏകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ ഈക്കവിതതെളിയിക്കും!

1177

ഭരണമില്ലാതിരുന്നപ്പോളു് മത്സ്യത്തൊഴിലാളികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണുകണു്ടിരുന്നതെന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ ഏകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ ഈക്കവിതതെളിയിക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


ഭരണമില്ലാതിരുന്നപ്പോളു് മത്സ്യത്തൊഴിലാളികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണുകണു്ടിരുന്നതെന്നു് ഈക്കവിതതെളിയിക്കും. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ വിപ്ലവകവിയെന്നല്ല ഏകകവിയായിരുന്ന സഖാവു് കെ. പി. ജി. നമ്പൂതിരിമാസ്സു്റ്ററുടെ രചന- തൊഴിലുനശിച്ചപ്പോളു്! പ്രസിദ്ധീകരിച്ചതു് മറ്റാരുമല്ല, ചിന്തതന്നെ- അതൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഭാഗമായിരുന്നപ്പോളു്. പിണറായിവിജയനെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പതിരുകളു്ക്കുവായിക്കാ൯ അന്നേ എഴുതിവെച്ചതു്! ചങ്ങമ്പുഴ പാടുന്നപിശാചിലു് ഈയെമ്മെസ്സടക്കമുള്ള ഇവ൯മാരെപ്പോലുള്ളവരെക്കുറിച്ചു് പ്രവചനപരമായി അന്നേ എഴുതിവിട്ടതിലേയു്ക്കു് ഇവിടെക്കടക്കുന്നില്ല.

മത്സ്യത്തൊഴിലാളികളെയും അവരുടെജീവിതത്തെയും അവരുടെസമൂഹത്തിലെ തൊഴിലു്ത്തക൪ച്ചയെയും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്, പ്രത്യേകിച്ചും കലയിലൂടെയും കവിതയിലൂടെയും അതാവിഷു്ക്കരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, എങ്ങനെയാണുകണു്ടിരുന്നതെന്നുള്ള ആപ്പാ൪ട്ടിയിലെയിന്നത്തെ പിണറായിവിജയനെപ്പോലുള്ളപതിരുകളു്ക്കുള്ള ഓ൪മ്മപ്പെടുത്തലാണു് ഈക്കവിത. ഈക്കവിതയുടെയാലാപനത്തി൯റ്റെ മുഖവുരയിലു്നിന്നും:

കേരളത്തിലെ കയ൪മേഖലയുടെ പതനത്തി൯റ്റെയും വിപ്ലവപ്പ്രസ്ഥാനങ്ങളുടെ വള൪ച്ചയുടെയും കഥ കവിതയായി. ഒരു പഴയകാലമലയാളംകവിതയുടെ സംഗീതാലാപനം. Life of coir workers, collapse of coir industry in Kerala, police firing at Vayalar, and peasants’ and workers’ uprisings throughout the land are the components of this poem. Himself a communist, the poet has truthfully portrayed the betrayal of poor people by communists when they came to power. He describes how cushioned seats and revolving fans in Government Secretariate polluted communist leaders and made them corrupt. This poem is a landmark in Kerala’s political and literary history. This brave poet was totally neglected by his party later.

ഈഗാനം പൂ൪ണ്ണമായുംകേളു്ക്കണമെന്നുള്ളവ൪ ഇവിടെപ്പോവുക: https://www.youtube.com/watch?v=epwqzGKQfyc
 
https://www.youtube.com/watch?v=epwqzGKQfyc 

Written and first published on: 05 December 2022






 

 

 

No comments:

Post a Comment