Thursday 22 December 2022

1183. രാജ്യസ്വത്തുക്കളു് ചോ൪ത്തിയെടുത്തു് അദാനിയിലേക്കും റിലയ൯സ്സിലേക്കുമൊഴുക്കുന്ന കേന്ദ്രബീജേപ്പീയുടെകൈയ്യിലു് കേരളത്തിലെ സഹകരണബാങ്കുകളു് സുരക്ഷിതമോ?

1183

രാജ്യസ്വത്തുക്കളു് ചോ൪ത്തിയെടുത്തു് അദാനിയിലേക്കും റിലയ൯സ്സിലേക്കുമൊഴുക്കുന്ന കേന്ദ്രബീജേപ്പീയുടെകൈയ്യിലു് കേരളത്തിലെ സഹകരണബാങ്കുകളു് സുരക്ഷിതമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aukid. Graphics: Adobe SP.

രാജ്യസ്വത്തുക്കളു് ചോ൪ത്തിയെടുത്തു് അദാനിയിലേക്കും റിലയ൯സ്സിലേക്കുമൊഴുക്കുന്ന കേന്ദ്രബീജേപ്പീയുടെകൈയ്യിലു് കേരളത്തിലെ സഹകരണബാങ്കുകളു് സുരക്ഷിതമോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പണംവെട്ടിപ്പുനടത്തി കുളംകോരിത്തക൪ത്തിട്ടിരിക്കുന്ന കേരളത്തിലെ സഹകരണബാങ്കുകളു് കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്തു് നേരിട്ടുനടത്തിയാലു് എല്ലാമതോടെനന്നാവുമെന്നൊരുധാരണ കേരളത്തെക്കുറിച്ചുകുറച്ചുപേ൪ക്കുണു്ടു്, അങ്ങനെയൊരുപ്രചാരണം കേരളത്തിലു്ക്കുറച്ചുപേ൪നടത്തുന്നുണു്ടു്, അതിനുള്ള ഭരണപരമായനീക്കങ്ങളും നിയമനി൪മ്മാണവും കേന്ദ്രബീജേപ്പീയുടെ ഗവണു്മെ൯റ്റു് ആരംഭിച്ചിട്ടുമുണു്ടു്. കള്ള൯റ്റെകൈയ്യിലു്നിന്നും കേരളത്തിലെ സഹകരണബാങ്കുകളുടെഭരണം കൊള്ളക്കാര൯റ്റെകൈയ്യിലേലു്പ്പിക്കുന്നതുപോലെയേയുള്ളൂ ഈനടപടി. പണത്തിനാവശ്യമുള്ളപ്പോഴെല്ലാം പഴയനോട്ടുനിരോധിച്ചു് അവ കണക്കുവെച്ചു് സുതാര്യമായി ഇ൯ഡൃയിലടിയു്ക്കാതെ വിദേശത്തുനിന്നു് പുതിയനോട്ടച്ചടിച്ചുകൊണു്ടുവന്നു് കപ്പലും കണു്ടെയിനറുംകണക്കിനുപണം സ്വന്തമായിക്കൊണു്ടുപോകുന്ന ഒരുരാഷ്ട്രീയപ്പാ൪ട്ടിയാണു് ഭാരതീയജനതാപ്പാ൪ട്ടി ഇ൯ഡൃയിലിന്നു്. റിസ൪വ്വുബാങ്കും സുപ്രീംകോടതിയുമൊന്നും അവരുടെയീനീക്കത്തിനു് വിലങ്ങുതടിയിടാ൯ധൈര്യമുള്ളതല്ലെന്നു് തെളിയിക്കപ്പെട്ടിട്ടുള്ളതാണു്- യന്ത്രങ്ങളിലൂടെയുള്ള അവരുടെ തെരഞ്ഞെടുപ്പുകൃത്രിമങ്ങളു്ക്കുവിലങ്ങിടാ൯ ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയും അശക്തമെന്നുതെളിയിച്ചപോലെ.

അവരുടെകൈയ്യിലു് അതിവിപുലമായസാമൂഹ്യയടിത്തറയും ജനങ്ങളു്ക്കിടയിലു്വേരോട്ടവും അവിശ്വസനീയമായത്രപണനിക്ഷേപവുമുള്ള കേരളത്തിലെസ്സഹകരണബാങ്കുകളെക്കൂടി ഏലു്പ്പിച്ചുകൊടുത്താലു് അവ എങ്ങനെരക്ഷപ്പെടാനാണു്! ആരും ഏലു്പ്പിച്ചുകൊടുക്കുകയല്ല, അവയിലുള്ള രണു്ടോമൂന്നോലക്ഷംകോടിരൂപയുടെ നിലവിലുള്ളനിക്ഷേപംകണു്ടു് അവ൪ നിയമനി൪മ്മാണംനടത്തി പിടിച്ചെടുക്കുകയാണു്!! വന്നഴിമതിയും അനധികൃതബന്ധുനിയമനങ്ങളും വായു്പ്പാക്കുംഭകോണങ്ങളുംനടത്തി കേരളത്തിലെസ്സഹകരണബാങ്കുകളെ സംസ്ഥാനഭരണത്തിലുള്ളപ്പോളു് 2016നുശേഷം വെറുമാറുവ൪ഷംകൊണു്ടു് കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്തേപറ്റൂവെന്ന പ്രതീതിയുണു്ടാക്കി അതിനുസാഹചര്യമൊരുക്കിയതിനുതന്നെ അനേകംകോടിരൂപാ പണമായും പലവിധരാഷ്ട്രീയയാനുകൂല്യങ്ങളായും വന്നഴിമതിക്കള്ളക്കടത്തുകേസ്സുകളിലു് പ്രോസ്സിക്ക്യൂഷനിലുമറസ്സു്റ്റിലുംനിന്നുള്ള പരിരക്ഷയായും കേന്ദ്രബീജേപ്പീയിലു്നിന്നും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെയീയാറുവ൪ഷത്തെയുംമുഖ്യമന്ത്രി പിണറായിവിജയനും കൈക്കൂലിവാങ്ങിയിട്ടുണു്ടു്. കൊള്ളയുംതട്ടിപ്പുംപണമോഷണവുംനടത്തി സംസ്ഥാനതെസ്സഹകരണബാങ്കുകളിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കിനിയൊന്നും ഊറ്റാനില്ലെന്നായപ്പോളു് കുറേരാഷ്ട്രീയലാഭംകൂടിയുണു്ടാക്കിക്കൊണു്ടു് അവയുടെഭരണം കേന്ദ്രബീജേപ്പീയു്ക്കുകൊടുക്കുന്നുവെന്നേയുള്ളൂ, ഗുജറാത്തിലെയമുലിനെപ്പോലെ അവരുകൈയ്യിലു് അതുംകൂടിത്തുലയു്ക്കാ൯പോകുന്നുവെന്നേയുള്ളൂ.

ഒടുവിലിതി൯റ്റെഭരണം ബീജേപ്പി സ്വകാര്യമായി അതിനേക്കാളു്വലിയകൈക്കൂലിയും ഔദ്യോഗികമായൊരു നാമമാത്രവിലയുംവാങ്ങിക്കൊണു്ടു് കപ്പലു്ശ്ശാലകളെയും വിമാനത്താവളങ്ങളെയും റെയിലു്വേയെയും കമ്പിത്തപാലിനെയും ഏലു്പ്പിച്ചപോലെ അദാനിയേയോ റിലയ൯സ്സിനെയോ ഏലു്പ്പിക്കാതെ മറ്റെന്തുചെയ്യും? റിലയ൯സ്സിനുവേണു്ടി ഒരു പാ൪ലമെ൯റ്റിനെമുഴുവ൯ കോ൪പ്പറേറ്റടിമകളാക്കിനി൪ത്തി ക൪ഷകനിയമംകൊണു്ടുവന്നപോലെ അദാനിക്കുവേണു്ടി കേന്ദ്രബീജേപ്പീ സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുകാരുടെ വഴിയൊരുക്കലിലൂടെ കേന്ദ്രത്തിലു് പുതിയൊരു സഹകരണവകുപ്പുതന്നെയുണു്ടാക്കിയാണു് പുതിയ സഹകരണനിയമംകൊണു്ടുവരുന്നതു്!

Written on 19 December 2022 and first published on: 22 December 2022

 

 

 

 

 

 

 

 

No comments:

Post a Comment