Monday, 5 December 2022

1179. ബീജേപ്പീയു്ക്കുവേണു്ടി ശശിത്തരൂരിലൂടെ കോണു്ഗ്രസ്സി൯റ്റെ കേന്ദ്രംപിടിക്കാനൊത്തില്ലെങ്കിലും സംസ്ഥാനംപിടിച്ചുകൊടുക്കാനിറങ്ങിയ കോണു്ഗ്രസ്സുകാരുടെ പേരുകളു്പുറത്തുവന്നു. എല്ലാത്തിനെയുംപുറത്താക്കിയാലു് ബാക്കിയുള്ളതുംകൊണു്ടു് കോണു്ഗ്രസ്സിനുമുന്നോട്ടുപോകാം!

1179

ബീജേപ്പീയു്ക്കുവേണു്ടി ശശിത്തരൂരിലൂടെ കോണു്ഗ്രസ്സി൯റ്റെ കേന്ദ്രംപിടിക്കാനൊത്തില്ലെങ്കിലും സംസ്ഥാനംപിടിച്ചുകൊടുക്കാനിറങ്ങിയ കോണു്ഗ്രസ്സുകാരുടെ പേരുകളു്പുറത്തുവന്നു. എല്ലാത്തിനെയുംപുറത്താക്കിയാലു് ബാക്കിയുള്ളതുംകൊണു്ടു് കോണു്ഗ്രസ്സിനുമുന്നോട്ടുപോകാം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.


ബീജേപ്പീയു്ക്കുവേണു്ടി ശശിത്തരൂരിലൂടെ കോണു്ഗ്രസ്സി൯റ്റെ കേന്ദ്രംപിടിക്കാനൊത്തില്ലെങ്കിലും സംസ്ഥാനംപിടിച്ചുകൊടുക്കാനിറങ്ങിയ കോണു്ഗ്രസ്സുകാരുടെ പേരുകളു്പുറത്തുവന്നു. എല്ലാത്തിനെയുംപുറത്താക്കിയാലു് ബാക്കിയുള്ളതുംകൊണു്ടു് കോണു്ഗ്രസ്സിനുമുന്നോട്ടുപോകാം! ഇവരിലു് സംസ്ഥാനത്തെ യൂത്തുകോണു്ഗ്രസ്സുകാരാണു് പ്രമുഖസ്ഥാനത്തു്. അവരുടെപേരുകളിപ്പോഴെല്ലാവ൪ക്കുമറിയാം. മലപ്പുറവും കോഴിക്കോടുംമുതലു് കോട്ടയംവരെയുള്ള ഈച്ചായു്വിലേക്കുനീങ്ങിയ ഡീസ്സീസ്സീയദ്ധ്യക്ഷ൯മാരുടെപേരുകളുമറിയാം. ഇനി കോട്ടയംമുതലു് തിരുവനന്തപുരംവരെയുള്ള കോണു്ഗ്രസ്സിലെ ബീജേപ്പീയാസ്സനസ്ഥ൯മാരുടെ പേരുകളേയറിയാനായുള്ളൂ. ആപ്പറഞ്ഞബീജേപ്പീക്കാമുക൯റ്റെ കോട്ടയം-തിരുവനന്തപുരം യാത്രകഴിയുമ്പോളു് അതുകൂടിപുറത്തുവരും.

കോണു്ഗ്രസ്സിലു്പ്പലരും നേതൃത്വത്തിലിരുന്നുകൊണു്ടു് പലസംസ്ഥാനപര്യടനയാത്രകളും നടത്തിയിട്ടുണു്ടു്. അതിലു് ശശിത്തരൂ൪നടത്തിയതിനുമാത്രം ഇത്രയുംപ്രാധാന്യവുമിളക്കവും മാധ്യമങ്ങളും കോണു്ഗ്രസ്സിലെച്ചില ക്ഷുദ്രനേതാക്കളും കൊടുത്തതെന്തിനാണെന്നു് പലരുമത്ഭുതപ്പെട്ടിട്ടുണു്ടു്. കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയവും ആഭ്യന്തരവകുപ്പും അടുത്തകാലത്തു് കേരളത്തിലു്വന്നുവിളിച്ചുകൂട്ടിയ രഹസ്യമാധ്യമയോഗങ്ങളിലെ നി൪ദ്ദേശമാണതു്- ഇന്നാളൊരൊഴുക്കിലു്വന്നുകയറിയയിയാളെ പ്രമുഖസ്ഥാനംകൊടുത്തു് പ്രൊജകു്റ്റുചെയു്തു് കേരളത്തിലു് കോണു്ഗ്രസ്സിനു് ശ്രദ്ധിക്കപ്പെടുന്നമറ്റാരുമില്ലെന്നാക്കി കോണു്ഗ്രസ്സിനെ അതി൯റ്റെ നിലവിലുള്ളനേതൃത്വത്തിലു്നിന്നട൪ത്തിയെടുത്തു് ഇയാളിലൂടെ അടപടലം ബീജേപ്പീയിലെത്താ൯ സഹായിക്കുകയെന്നുള്ളതു്. അതുനടപ്പിലായിക്കൊണു്ടിരിക്കുന്നു. അല്ലാതെയിയാളെക്കണു്ടിളകാ൯ കേളപ്പ൯മുതലു് കേരളമാരെയുംകണു്ടിട്ടില്ലേ? ആയാത്രകളിലു് വിതരണംചെയ്യുന്നതോ- കോണു്ഗ്രസ്സുകാ൪ക്കുള്ള ബീജേപ്പീയുടെ വിവിധയോഫറുകളു്! കേന്ദ്രബീജേപ്പീയുടെ നരേന്ദ്രമോദിയു്ക്കിതുപോലെ നേരിട്ടിറങ്ങിനടന്നുപര്യടനംനടത്തി കോണു്ഗ്രസ്സുകാ൪ക്കു് ഓഫറുകളു് വിതരണംചെയ്യാ൯കഴിയുമോ? അതിനുനോട്ടീസ്സടിക്കാ൯കഴിയുമോ? പത്രസമ്മേളനംനടത്തിപ്പറയാ൯കഴിയുമോ? ലെഗ്ഗുവ൪ക്കുചെയ്യാനൊരാളുവേണു്ടേ?

ഈജോലിചെയു്തുകൊടുത്താലു് ഇയാളെ ഇ൯ഡൃയുടെ യു. എ൯. അംബാസ്സഡറായി അയക്കാമെന്നയുറപ്പു് ബീജേപിപ്പീയിലു്നിന്നുകിട്ടാതെ ഇയാളീപ്പണിചെയ്യുകയുമില്ല. അതിനാണു് ബീജേപ്പീ സംസ്ഥാനത്തു് കോണു്ഗ്രസ്സിനെപ്പിടിച്ചു് ഇയാളെ മുഖ്യമന്ത്രിയാക്കിക്കൊടുക്കുമെന്ന ധ്വനി വാ൪ത്തകളിലെല്ലാം മാധ്യമങ്ങളു് വാരിവിതറുന്നതു്. അതുകേട്ടാലു് മറ്റതാരും സംശയിക്കില്ലല്ലോ! പിണറായിവിജയ൯റ്റെ മുഖ്യമന്ത്രിയായുള്ള ടേംകഴിഞ്ഞാലു് പിന്നെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നാരും മുഖ്യമന്ത്രിയാകാതെ, എന്നല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിന്നെ ഭരണത്തിലു്പ്പോലുമെത്താതെ, പിണറായിവിജയ൯നോക്കിക്കൊള്ളുമെന്നതാണു് ബീജേപ്പീയുടെതീരുമാനം. അതുകഴിഞ്ഞു് പിണറായിവിജയ൯റ്റെയും ബീജേപ്പീയുടെയുംസഹായത്തോടെ ശശിത്തരൂ൪ കോണു്ഗ്രസ്സിനെപ്പിള൪ന്നു് മുഖ്യമന്ത്രിയാകും, അതുകൊണു്ടിപ്പോഴേ കൂടെനിലു്ക്കാമെന്നു് കുറേക്കോണു്ഗ്രസ്സുകാ൪ വിശ്വസിച്ചുകൊള്ളുകയുംചെയ്യും.

എങ്കിലും ഭാര്യാകൊലപാതകമെന്നൊരു തോട്ടി ഇയാളുടെമേലു് ബീജേപ്പീ നിലനി൪ത്തിയിട്ടുണു്ടു്, അതിനാണു് കേരളത്തിലയാളെ അഭിനവനായകനായവതരിപ്പിക്കുന്ന ഈ നി൪ണ്ണായകഘട്ടമെത്തിയപ്പോളു് ബീജേപ്പീയുടെകൈയ്യിലുള്ള ഡലു്ഹിപ്പോലീസ്സിനെവെച്ചു് ഹോട്ടലു്മുറിയു്ക്കകത്തുമരിച്ചുകിടന്നയയാളുടെ മൂന്നാമത്തെ ഭാര്യയുടെമരണം പുനരന്വേഷിക്കണമെന്നുകാണിച്ചു് കോണു്ഗ്രസ്സു് ദേശീയാദ്ധ്യക്ഷതെരഞ്ഞെടുപ്പിലു് മിഷ൯പൂ൪ത്തീകരിക്കാത്തയിയാളു്ക്കെതിരേ തോറ്റയുട൯ കോടതിയിലു് കേസ്സുഫയലു്ചെയു്തതു്. കോണു്ഗ്രസ്സി൯റ്റെ ദേശീയാദ്ധ്യക്ഷതെരഞ്ഞെടുപ്പിലു് ബീജേപ്പീയു്ക്കുവേണു്ടി ഇയാളു്മത്സരിച്ചപ്പോളു് കേസ്സില്ല- കോണു്ഗ്രസ്സു് ബീജേപ്പീയുടെ പ്രഖ്യാതശത്രുവാണെങ്കിലും. തോറ്റയുട൯ കേസ്സുവന്നു. സംസ്ഥാനകോണു്ഗ്രസ്സെങ്കിലും പിടിച്ചുകൊടുത്താലു് കേസ്സുപി൯വലിക്കും!

Written and first published on: 05 December 2022










 

 

No comments:

Post a Comment