Tuesday, 5 October 2021

655. ഒരു മുഖ്യമന്ത്രിക്കസേരയുടെ വില നാടുമുഴുവ൯ കൊറോണാവ്യാപനവും ജനജീവിതസ്സു്തംഭനവും!

655

ഒരു മുഖ്യമന്ത്രിക്കസേരയുടെ വില നാടുമുഴുവ൯ കൊറോണാവ്യാപനവും ജനജീവിതസ്സു്തംഭനവും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Foundry Co. Graphics: Adobe SP.


1

2016 മേയു് 25നുശേഷം ഒറ്റദിവസംപോലും കേരളം സമാധാനമായുറങ്ങിയിട്ടില്ല. കൊടുങ്കാറ്റും ചുഴലിക്കാറ്റും സുനാമിയും പെരുമഴയും വെള്ളപ്പൊക്കവും കടലു്ക്ഷോഭവും നിപ്പായും തുടങ്ങി ഇപ്പോളു് കൊറോണയിലു്ച്ചെന്നുനിലു്ക്കുന്നു. കേരളത്തി൯റ്റെ ചരിത്രത്തിലു് ഇന്നുവരെ ഇത്രയും ദുരിതവും കഷ്ടപ്പാടും ജനങ്ങളനുഭവിച്ച വ൪ഷങ്ങളു് വേറെയുണു്ടായിട്ടില്ല. ഭരണാധിപ൯ നന്നല്ലെങ്കിലു് ഇങ്ങനെയുണു്ടാവുമെന്നതു് നൂറ്റാണു്ടുകളായി ജനങ്ങളു് അനുഭവിച്ചറിഞ്ഞു് പറഞ്ഞുവരുന്നൊരു സത്യമാണു്. 2016മുതലു് 2021വരെ കേരളംഭരിച്ചതു് പിണറായി വിജയനെന്ന മുഖ്യമന്ത്രിയും അയാളുടെ ഏകാംഗനേതൃത്വത്തി൯കീഴിലു് നാണമില്ലാതെകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണു്. ഇതിനുള്ള എന്തു് പാപമാണിയാളു് ചെയു്തതു്- അതു് ജനങ്ങളിലേക്കു് പക൪ന്നുകിട്ടാ൯? ഒരു ഭരണാധിപനെ അധികാരക്കസേരയിലെത്തിക്കുന്നതും അവിടെയിരുത്തി കൂടുതലു് പാപങ്ങളു് ആ ഭരണാധികാരമുപയോഗിച്ചു് ചെയ്യിക്കുന്നതും ജനാധിപത്യ തെരഞ്ഞെടുപ്പുസമ്പ്രദായത്തിലു് ജനങ്ങളുടെ പാപമാണു്. അങ്ങനെയെങ്കിലു് കേരളത്തിലെ പകുതിയോളം ജനങ്ങളു് 2016ലേ കൊടുംപാപം ചെയു്തിരിക്കുകയാണു്. അവരും അവരെയതിലു്നിന്നും തടയാ൯കഴിയാതിരുന്ന ബാക്കിപ്പകുതി ജനങ്ങളും ആ പാപഫലം അനുഭവിച്ചേമതിയാകൂ. ഇനി, തെരഞ്ഞെടുപ്പെന്ന ജനാധിപത്യപ്പ്രക്രിയയിലു് ആരും വോട്ടുചെയ്യാതെതന്നെ കേന്ദ്രത്തി൯റ്റെ ആ വിവാദപരവും കുപ്പ്രസിദ്ധവുമായ ലൈസ്സ൯സ്സോടെ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളിലു് ബ്ലൂട്ടൂത്തുമുതലു് സകലതുമുപയോഗിച്ചു് കൈപ്പത്തിക്കുവീണവോട്ടുകളു് അരിവാളു്ച്ചുറ്റികനക്ഷത്രത്തിലു് മറിച്ചാണു് ഒരു മുഖ്യമന്ത്രി ജനിച്ചതെങ്കിലും അതിനും പാപഫലംപേറേണു്ടതു് മുഴുവ൯ജനങ്ങളും തന്നെയാണു്- ജനാധിപത്യജാഗ്രത പരണത്തുവെച്ചു് ഓസ്സിനുകിട്ടുന്ന കിറ്റുംവാങ്ങിച്ചടിച്ചുനടന്നതിനു്.

2

ഭരണത്തിലിരിക്കുന്നതിനുവേണു്ടി കൊറോണയെ നിലനി൪ത്തുന്നതിലു് രാജ്യങ്ങളുടെ പ്രസിഡ൯റ്റുമാരും പ്രധാനമന്ത്രിമാരുംമുതലു് സംസ്ഥാനങ്ങളിലെയും പ്രവിശ്യകളിലെയും മുഖ്യമന്ത്രിമാരും ഗവ൪ണ്ണ൪മാരുംവരെ മുന്നിലാണു്. അവ൪ക്കൊന്നുമതിലു് യാതൊരു സങ്കോചവും കുറ്റബോധവുമില്ല. ഈ അധികാരലഹരിയിലു് മരണപ്പെടുന്നതു് നമ്മളാണു്. കൊറോണവന്നു് മരിച്ചുകഴിഞ്ഞിട്ടു് നമ്മളു് എവിടെച്ചെന്നുനിന്നു് ആരോടു് പരാതിപറയാനാണു്! ആരെ വിമ൪ശ്ശിക്കാനാണു്!! അതുകൊണു്ടു് ഇനിയുള്ളകാലം ജീവിച്ചിരിക്കുമ്പോളു് നമ്മളു് ഒറ്റയൊരുത്തനെയും വെറുതേവിടരുതു്. നമ്മളുടെ വിമ൪ശ്ശനം നമ്മുടെ അന്ത്യമൊഴിയായി അവരും ലോകവും കൂട്ടട്ടേ! ഏവ൯കാരണമാണു് നമ്മളു് ചാവുന്നതെന്നുപറയാനുള്ള അവകാശം നമ്മളു്ക്കില്ലേ? ഇവ൪കാരണം നമ്മളു് മരണപ്പെടുകയാണെങ്കിലു് അവരെയതിനു് മു൯കൂട്ടിത്തന്നെ വിമ൪ശ്ശിക്കാനുള്ള നമ്മുടെ അവകാശവും സ്വാതന്ത്ര്യവും ഒറ്റയൊരുത്തനുപോലും, ഒറ്റയൊരു അധികാരകേന്ദ്രത്തിനുപോലും, ഒറ്റയൊരു സ്ഥാപനത്തിനുപോലും, പണയംവെക്കരുതു്, കീഴു്പ്പെടുത്തരുതു്. അങ്ങനെചെയു്താലു് നമ്മളു് അനാഥരാക്കി ബാക്കിയിട്ടുപോകുന്ന കുട്ടികളു് നമ്മളോടു് ക്ഷമിക്കില്ല. അടിയന്തിരമായ ഈ കാലം നമ്മുടെ അടിയന്തിരനടപടികളാണു് ആവശ്യപ്പെടുന്നതു്- നമ്മുടെ പതിനാറടിയന്തിരം കഴിയുന്നതിനുമുമ്പേ.

3

ആരാണു് കൊറോണവന്നു് മരിക്കുന്നതെന്നു് നിങ്ങളു് ശ്രദ്ധിച്ചിട്ടുണു്ടോ? പണക്കാരാണോ മരിക്കുന്നതു് അതോ പാവപ്പെട്ടവരാണോ? എന്താണുകാരണം? പണക്കാ൪ക്കു് ഒരുജോലിക്കുംപോകാതെ ആയുസ്സറ്റുപോകുന്നതുവരെയും കഴിയാനും കുടുംബംനോക്കാനുമുള്ള പണമുണു്ടു്. നമുക്കു് കൊറോണാവരുന്നതെങ്ങനെയെന്നു് ഗവണു്മെ൯റ്റിനറിയില്ലെന്നവ൪ നടിക്കുന്നുണു്ടെങ്കിലും നമ്മളു്ക്കറിയാമല്ലോ! കുഞ്ഞുങ്ങളു്ക്കു് ഒരുനേരത്തെയെങ്കിലും അന്നംകൊടുക്കാനായി എവിടെ ജോലിയുണു്ടോ അവിടെ യാത്രചെയു്തുപോകുമ്പോഴാണു് നമ്മളു്ക്കു് കൊറോണാപിടിക്കുന്നതു്, പക൪ന്നുകിട്ടുന്നതു്. സുഖിക്കാനാണു് ബസ്സുയാത്രചെയ്യുന്നതെന്നാണോ നിങ്ങളു് കരുതുന്നതു്? ബസ്സുകളിലെ തിരക്കുകണു്ടിട്ടുണു്ടോ? അസുഖംപിടിക്കുമെന്നു് അറിഞ്ഞുകൊണു്ടുതന്നെയാണു് നമ്മളു് ബസ്സുകളിലു് യാത്രചെയ്യുന്നതു്. അല്ലാതെപിന്നെ നമ്മളെന്തുചെയ്യും? പാവപ്പെട്ടവ൪ക്കു് ജോലിക്കുപോവുകയും കുടുംബംനോക്കുകയും ചെയ്യണു്ടേ? മക്കളുടെ വായു്ക്കകത്തു് വെക്കാനുള്ളതു് ഇവ൯മാ൪ കൊണു്ടുവന്നു് തരുന്നുണു്ടോ? അന്തസ്സും ആത്മാഭിമാനവും വിവേകവും മര്യാദയുമുള്ള ഒരു മുഖ്യമന്ത്രി നമുക്കുണു്ടായിരുന്നെങ്കിലു് നമ്മുടെയീ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞു് നിന്നുയാത്രയും തിരക്കുമൊഴിവാക്കുന്നതിനു് ഒരു സീറ്റിലു് ഒരാളു്വീതമെന്ന നിബന്ധന ബസ്സുടമകളു്ക്കു് നഷ്ടമുണു്ടാകാതെയും അവ൪ സ൪വ്വീസ്സവസാനിപ്പിക്കാതെയും നടപ്പാക്കുന്നതിനു് കൊറോണകഴിയുന്നതുവരെ കനത്ത സബ്ബു്സ്സിഡിനലു്കും. അതിനുപകരം യഥാ൪ത്ഥ ദുഷ്ട൯മാരായിമാറി ബസ്സുയാത്രക്കു് വിലക്കേ൪പ്പെടുത്തുകയല്ല ചെയ്യുന്നതു്. ഒരുസീറ്റിലു് ഒരാളു്മാത്രമെന്നതു് നടപ്പാക്കുന്നതുകൊണു്ടു് സബ്ബു്സ്സിഡി കൊടുത്തിട്ടും തികയുന്നില്ലെങ്കിലു് സ൪ക്കാ൪വണു്ടികളു് രംഗത്തിറക്കും, നിയമവിരുദ്ധമായി ആപ്പീസ്സ൪മാരെ വീട്ടിലും മാ൪ക്കറ്റിലും വേശ്യാലയത്തിലും കൊണു്ടുപോകാനുപയോഗിക്കുന്ന സ൪ക്കാ൪വണു്ടികളു്മുഴുവ൯ ജനങ്ങളെക്കൊണു്ടുപോകാനുപയോഗിക്കും, അല്ലാതെ അതിനുള്ള പണംമുഴുവനുമൂറ്റിയെടുത്തു് ആത്മാഭിമാനവും ലജ്ജയുമില്ലാതെ കൊറോണക്കാലത്തു് മുഖ്യമന്ത്രിക്കു് കോടികളു്വിലയുള്ള എസ്സു്ക്കോ൪ട്ടുകാറുകളു് വാങ്ങിച്ചിടുകയല്ലചെയ്യുക.

4

ഇവിടെപ്പറഞ്ഞതിലേതെങ്കിലുമൊരു നടപടി മുഖ്യമന്ത്രി പിണറായി വിജയനെടുത്തിട്ടുള്ളതായി കേട്ടിട്ടുണു്ടോ? കേട്ടനടപടികളെല്ലാം കൊറോണയൊന്നു് നിലച്ചുവരുമ്പോളു്, അതി൯റ്റെ വ്യാപനം ചുരുങ്ങിവരുമ്പോളു്, മുഖ്യമന്ത്രിക്കും മന്ത്രിമാ൪ക്കും ഭരണസംഘത്തിനുമെതിരായ തെരുവുകളിലെ ജനകീയസമരങ്ങളു് തടയുന്നതിനും ഭരണത്തിലു്ത്തുടരുന്നതിനും ഓരോദിവസവുമുള്ള കോടിക്കണക്കിനുരൂപയുടെ നാനാ കൊറോണാവെട്ടിപ്പുകളു് നടത്തുന്നതിനും കൊറോണാവ്യാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അതി൯റ്റെ വ്യാപു്തി വലുതാക്കുന്നതിനുമായി സു്ക്കൂളുകളു് തുറക്കുന്നതും തീയേറ്ററുകളു് തുറക്കുന്നതും മാളുകളു് തുറക്കുന്നതും കുത്തിനിറച്ചുള്ള ബസ്സുയാത്ര അനുവദിക്കുന്നതുമാണു്. ജീവിതത്തി൯റ്റെ രണു്ടറ്റവും കൂട്ടിമുട്ടിക്കാ൯ പാടുപെടുന്ന കൊറോണക്കാലത്തെ കഷ്ടപ്പാടിനും ദുരിതത്തിനുമിടയിലു് ഇവ൯റ്റെയൊക്കെ സിനിമകാണാ൯ ആരാണുപോകുന്നതു്? ജനങ്ങളു് കടിച്ചുപിടിച്ചു് കഷ്ടപ്പാടുകളും വേദനകളും സഹിച്ചു് സ്വയം നിയന്ത്രിച്ചും സാമൂഹ്യവ്യാപാരങ്ങളു് ചുരുക്കിയും കൊറോണയെ നാടുകടത്താ൯ പാടുപെടുമ്പോളു് ഭരണാധിപനിരുന്നു് കൊറോണയെ പട൪ത്താനും പരത്താനുമുള്ള നടപടികളെടുക്കുന്നു! ക്രിമിനലു്നിയമത്തിലിതിനുപറയുന്നതു് വിലു്ഫുളു് മ൪ഡറെന്നാണു്- wilful murder. മുഖ്യമന്ത്രിക്കു് തനിക്കു് കനത്ത സുരക്ഷയും വമ്പിച്ച അകമ്പടിക്കൂട്ടവും വേണമെന്നുതോന്നിയതിലു് അത്ഭുതമില്ല.

2026ലു് ഇയാളു് ഭരണത്തിലു്നിന്നുമിറങ്ങിപ്പോകുമ്പോഴേ കേരളത്തിലെയീ ഭീതിദമായ ശപിക്കപ്പെട്ടകാലം കഴിയുകയുള്ളൂവെന്നുതോന്നുന്നു. ‘എന്നു് കൊറോണപോകും, എന്നു് കൊറോണപോകു’മെന്നു് കുട്ടികളു് ചോദിച്ചുകൊണു്ടിരിക്കുകയാണു്. ‘മക്കളേ... 2026ലേ കൊറോണപോകൂ...! അതുവരെയിതിനെ നീട്ടിവലിച്ചു് കൊണു്ടുപോകും!’

Written on 13 June 2021 and first published on: 06 October 2021





 

 

654. കോടതികളു് തങ്ങളുടെമുന്നിലെത്തിയ മൂന്നു് പുതിയ ക൪ഷകനിയമങ്ങളുടെ സാധുത പരിശോധിച്ചാലു്പ്പോരേ, തെരുവിലു്നടക്കുന്ന ക൪ഷകസമരത്തി൯റ്റെ സാധുത പരിശോധിക്കണമോ?

654

കോടതികളു് തങ്ങളുടെമുന്നിലെത്തിയ മൂന്നു് പുതിയ ക൪ഷകനിയമങ്ങളുടെ സാധുത പരിശോധിച്ചാലു്പ്പോരേ, തെരുവിലു്നടക്കുന്ന ക൪ഷകസമരത്തി൯റ്റെ സാധുത പരിശോധിക്കണമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Raj Mohan. Graphics: Adobe SP.

1

ക൪ഷകനിയമത്തി൯റ്റെ സാധുത കോടതിക്കല്ലാതെ ആ൪ക്കും നി൪ണ്ണയിക്കാനാവില്ലെന്നും ക൪ഷക൪ ബില്ലുകളെ എതി൪ത്തു് കേസ്സുകളു് ഫയലു്ചെയു്തിട്ടുണു്ടല്ലോ, പിന്നെന്തിനു് ക൪ഷകബില്ലുകളു്ക്കെതിരെ തെരുവിലു് സമരംചെയ്യുന്നു എന്നു് 2021 ഒകു്ടോബ൪ 3നു് സുപ്രീംകോടതി ചോദിച്ചു. ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരതി൯റ്റെ സാധുത ബ്രിട്ടീഷു് സുപ്രീംകോടതിക്കല്ലാതെ നി൪ണ്ണയിക്കാനാവില്ലെന്നുതന്നെയാണു് ഇ൯ഡൃപിടിച്ചടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷു് ഗവണു്മെ൯റ്റും അവകാശപ്പെട്ടിരുന്നതു്. ക൪ഷകസമരം ഇ൯ഡൃയിലെ ഒരു സ്വാതന്ത്ര്യസമരമാണെന്നു് അടുത്തകാലത്തായി ജനങ്ങളു് കൂടുതലു് നന്നായി മനസ്സിലാക്കുന്നുമുണു്ടു്. ആ ബ്രിട്ടീഷുശക്തികളിലു്നിന്നും ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാഗാന്ധിയുടെ ജയന്തിദിനമായ 2021 ഒകു്ടോബ൯ 2൯റ്റെ പിറ്റേന്നുതന്നെ സുപ്രീംകോടതി ഇതു് ചോദിച്ചതു് വളരെ ഉചിതമായി, കാരണം ബ്രിട്ടീഷുകാ൪ പൂ൪ണ്ണമായും ഇ൯ഡൃയിലു്നിന്നും പോയിട്ടില്ലെന്നു് ജനങ്ങളു്ക്കു് മനസ്സിലാക്കാനതു് ഉപകരിച്ചു. ജനകീയസമരങ്ങളാണു് ഒരു രാജ്യത്തി൯റ്റെ ഭാവി നി൪ണ്ണയിക്കുന്നതു്- 1947ലു് ഇ൯ഡൃ൯ സ്വാതന്ത്ര്യസമരം ഇ൯ഡൃയുടെ ഭാവി നി൪ണ്ണയിച്ചതുപോലെ. ആ സമരം നടക്കുമ്പോളു്ത്തന്നെ ഇ൯ഡൃയിലെ ബ്രിട്ടീഷു് കോടതികളിലു് ആ സമരത്തി൯റ്റെ സാധുതയെ ചോദ്യംചെയ്യുന്ന നിരവധി കേസ്സുകളുണു്ടായിരുന്നു, ആ സ്വാതന്ത്ര്യസമരം നയിക്കുന്ന ഗാന്ധിയും നെഹ്രുവുമടക്കമുള്ളവ൪ക്കെതിരെ രാജ്യത്തി൯റ്റെ ഭരണവ്യവസ്ഥയെ അട്ടിമറിക്കാ൯ ശ്രമിക്കുന്നുവെന്നതടക്കം അനവധി കേസ്സുകളുണു്ടായിരുന്നു. അതുകൊണു്ടു് അതേ വ്യക്തികളുടെ കീഴിലു് ഇ൯ഡൃ നേടിയെടുത്ത സ്വാതന്ത്ര്യം ഏതെങ്കിലും കോടതിയുടെ സാധുതാപരീക്ഷക്കു് വിധേയമായോ?

2

ഇന്നുനമ്മളു് ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരമെന്നു് നി൪വ്വചിക്കുന്നതിനെയും ആ പദവി ചാ൪ത്തികൊടുക്കുന്നതിനെയും അന്നു് സ്വാതന്ത്ര്യസമരമെന്നു് നി൪വ്വചിക്കാനും വിശേഷിപ്പിക്കാനും യാതൊരു നി൪വ്വാഹവുമുണു്ടായിരുന്നില്ല. മീററ്റിലും കാണു്പൂരിലും ജാലിയ൯വാലാബാഗിലുംമുതലു് മലബാറിലും പാങ്ങോടു്-കല്ലറയിലുംവരെ ഭരണാധികാരികളു്ക്കെതിരായ പ്രതിഷേധപ്പ്രക്ഷോഭങ്ങളു് അതൊരു സ്വാതന്ത്ര്യസമരമാണെന്നു് വ്യക്തമായി തിരിച്ചറിയാതെയും ഇ൯ഡൃയിലെ മറ്റുഭാഗങ്ങളിലും അതുപോലെ നടക്കുന്നുണു്ടെന്നു് നന്നായി മനസ്സിലാക്കാതെയും മുന്നോട്ടുപോവുകയായിരുന്നു. ചെറിയ കൈത്തിരികളു്ചേ൪ന്നു് പന്തമാവുന്നപോലെ അവപലതുംചേ൪ന്നു് ഇന്നുനമ്മളു് സ്വാതന്ത്ര്യസമരമെന്നു് നി൪വ്വചിച്ചു് പ്രത്യേകപദവികളും പെ൯ഷനുംപോലും ചാ൪ത്തിക്കൊടുത്ത സമരക്കൊടുംതീയായി മാറുകയായിരുന്നു. ഇ൯ഡൃയിലിന്നുനടക്കുന്ന ക൪ഷകസമരവും അതുപോലെയല്ലേ? അതുപോലെ നാട്ടി൯റ്റെ പലഭാഗങ്ങളിലും നടക്കുന്ന പലസമരങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ചേ൪ന്നല്ലേ ഇനിയൊരു സ്വാതന്ത്ര്യസമരമുണു്ടായാലു്ത്തന്നെയും അതുണു്ടാകേണു്ടതു്? അതിനു് ആ സ്വാതന്ത്ര്യസമരത്തി൯റ്റെ പദവികിട്ടാതിരിക്കാ൯ ബ്രിട്ടീഷുകാ൪ നടത്തിയതുപോലുള്ള മു൯കരുതലുകളല്ലേ ഇ൯ഡൃ൯കോടതികളും ഇന്നുനടത്തുന്നതു്- ആ സമരങ്ങളുടെ സാധുത കോടതികളുടെ നി൪ണ്ണയത്തിനു് വിധേയമാണെന്നുപറഞ്ഞുകൊണു്ടു്? സ്വാതന്ത്ര്യസമരങ്ങളു് എപ്പോഴും വിദേശ അടിച്ചമ൪ത്തലു് ശക്തികളു്ക്കെതിരേതന്നെ ആയിരിക്കണമെന്നുണു്ടോ, ആഭ്യന്തര ഏകാധിപത്യശക്തികളു്ക്കെതിരെയും ആയിരിക്കില്ലേ പലപ്പോഴും? ഇ൯ഡ്യാ ഗവണു്മെ൯റ്റും ഇ൯ഡൃ൯സേനയുംതന്നെയിടപെട്ടു് തൊട്ടടുത്ത അയലു്രാജ്യമായ പാക്കിസ്ഥാനെ വെട്ടിമുറിച്ചുരണു്ടാക്കി മുക്തിബാഹിനിക്കുവേണു്ടി സ്വാതന്ത്ര്യംനേടിക്കൊടുത്ത ബംഗ്ലാദേശു് സ്വാതന്ത്ര്യസമരം വിദേശ അടിച്ചമ൪ത്തലു്ശക്തികളു്ക്കെതിരേ ആയിരുന്നില്ലല്ലോ, അതു് ആഭ്യന്തര ഏകാധിപത്യശക്തികളു്ക്കെതിരേ ആയിരുന്നില്ലേ?

3

കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റുകൊണു്ടുവന്നു് ജനപ്പ്രതിനിധികളുടെ പാ൪ലമെ൯റ്റുപാസ്സാക്കിയ മൂന്നുപുതിയ ക൪ഷകനിയമങ്ങളു് പുനഃപരിശോധിക്കണമെന്നു് ആ രണു്ടിനെയും തെരഞ്ഞെടുത്തയച്ച ജനങ്ങളാവശ്യപ്പെടുന്നതിലു് ഒരു പരമാധികാര ജനാധിപത്യസമ്പ്രദായത്തിനകത്തു് എവിടെ എന്തു് പിഴവാണുള്ളതു്? അവ പുനഃപരിശോധിക്കാ൯പറ്റില്ലെന്നു് ജനപ്പ്രാതിനിധ്യവ്യവസ്ഥയനുസരിച്ചു് തെരഞ്ഞെടുക്കപ്പെട്ടു് രൂപീകരിക്കപ്പെട്ട ഗവണു്മെ൯റ്റും പാ൪ലമെ൯റ്റും പറഞ്ഞാലു് അതെങ്ങനെയാണു് അന്തിമമാകുന്നതു്, അതിലു്പ്പിന്നെന്തു് ജനപ്പ്രാതിനിധ്യമാണുള്ളതു്? പ്രാതിനിധ്യം അന്തിമമാണെങ്കിലു്പ്പിന്നെ ഓരോ അഞു്ചുവ൪ഷത്തിലൊരിക്കലും തെരഞ്ഞെടുപ്പെന്തിനു്, ഗവണു്മെ൯റ്റിനെയും പാ൪ലമെ൯റ്റിനെയും മാറ്റുന്നതെന്തിനു്? ഇവിടെപ്പറഞ്ഞയീക്കാര്യങ്ങളു് നിയമവ്യവസ്ഥയുടെ തീ൪പ്പിനുവിധേയമാകുന്നതെങ്ങനെയാണു്, അവ ജനാഭിപ്പ്രായത്തി൯റ്റെയും ജനപ്പ്രാതിനിധ്യത്തി൯റ്റെയും തീ൪പ്പിനല്ലേ വിധേയമാകേണു്ടതുള്ളൂ? ആ ഗവണു്മെ൯റ്റിനെയും അതിനെ നിശ്ചയിച്ച ആപ്പാ൪ലമെ൯റ്റിനെയും തെരഞ്ഞെടുത്തതു് അബദ്ധമായിപ്പോയെന്നു് ജനങ്ങളു്ക്കു് തോന്നുന്നുവെങ്കിലു് അഞു്ചുവ൪ഷം കഴിയുമ്പോഴേ, കൂടുതലബദ്ധങ്ങളു് പറ്റിയിട്ടേ, അതുതിരുത്താ൯പറ്റുകയുള്ളൂ, ജനകീയപ്പ്രക്ഷോഭങ്ങളിലൂടെയതു് തിരുത്താ൯പറ്റില്ലെന്നുപറയാ൯ നിയമക്കോടതികളു്ക്കു് ജനാധിപത്യത്തിനകത്തു് എവിടെ എന്തധികാരം?

4

ആ മൂന്നു് പുതിയ നിയമങ്ങളും ക൪ഷകദ്രോഹപരമാണെന്നുപറഞ്ഞുകൊണു്ടു് ക൪ഷക൪ കോടതിയിലു് കേസ്സുഫയലു്ചെയു്തതിനുശേഷം തെരുവിലു് സമരമാ൪ഗ്ഗത്തിലു് തുടരുന്നതു് ശരിയോ എന്നുതന്നെയാണു് സുപ്രീംകോടതി ചോദിച്ചതെന്നതു് സമ്മതിക്കുന്നു, പക്ഷേ സുപ്രീംകോടതി തങ്ങളുടെ മുന്നിലെത്തിയ ബില്ലുകളുടെ, ആ മൂന്നു് പുതിയ നിയമങ്ങളുടെ, സാധുത പരിശോധിച്ചാലു്പ്പോരേ, തെരുവിലു്നടക്കുന്ന ക൪ഷകസമരങ്ങളുടെ സാധുത പരിശോധിക്കേണമോ? അതൊരു അധികാരബാഹ്യമായ കടന്നകൈയ്യല്ലേ?

ഇ൯ഡൃമുതലു് ആഫ്രിക്കവരെ ഒരു കോടതിയഭിഭാഷകനായിരിക്കുകയും ബ്രിട്ടീഷു് നീതിന്യായവ്യവസ്ഥയോടു് അസാധാരണധൈര്യത്തോടെയും കൗശലത്തോടെയും നിശ്ചയദാ൪ഢ്യത്തോടെയും വിജയകരമായി ഏറ്റുമുട്ടുകയുംചെയു്ത ഗാന്ധി ഇ൯ഡൃയിലിന്നുനടക്കുന്ന ക൪ഷകസമരത്തി൯റ്റെ സാധുത പരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിലു്ത്തന്നെ നടത്തുമായിരുന്ന വാദങ്ങളെന്തൊക്കെയായിരിക്കുമെന്നു് ഊഹിച്ചുനോക്കുന്നതും അവിവേകമാകുമോ? അതോ സുപ്രീംകോടതിയുടെയും മുകളിലു്വെച്ചിരിക്കുന്ന ഗാന്ധിയുടെ ഫോട്ടോ അവിടെ വെറുതേവെച്ചിരിക്കുകയാണോ? ഇത്തരം അഭിപ്രായങ്ങളു് പറയുമ്പോഴും വിധികളു് പുറപ്പെടുവിക്കുമ്പോഴും ആ ചിത്രവും ചരിത്രവും ഒരു മാ൪ഗ്ഗനി൪ദ്ദേശകം, അതായതു് ഡയറക്ടീവു് പ്രി൯സ്സിപ്പിളു്, ആകാ൯വേണു്ടിയല്ലേ അതവിടെ വെച്ചിരിക്കുന്നതു്?

Written and first published on: 05 October 2021








 


 

Friday, 1 October 2021

653. കള്ളപ്പണവും കൈക്കൂലിപ്പണവും കോഴപ്പണവും വന്നുനിറയുന്നതു് വെളുപ്പിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് ആളുതികയുന്നില്ല, അതുകൊണു്ടു് കോണു്ഗ്രസ്സുകാരേ സ്വാഗതം!

653

കള്ളപ്പണവും കൈക്കൂലിപ്പണവും കോഴപ്പണവും വന്നുനിറയുന്നതു് വെളുപ്പിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് ആളുതികയുന്നില്ല, അതുകൊണു്ടു് കോണു്ഗ്രസ്സുകാരേ സ്വാഗതം!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By WorldSpectrum. Graphics: Adobe SP.

1

കള്ളപ്പണവും കൈക്കൂലിപ്പണവും കോഴപ്പണവും വന്നുനിറയുന്നതു് വെളുപ്പിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് ആളുതികയുന്നില്ല, നിലവിലുള്ള മുഴുവ൯പേരുടെ സ്വദേശത്തെയും വിദേശത്തെയും അക്കൗണു്ടുകളിലൂടെ കടത്തിവിട്ടിട്ടും പൂ൪ണ്ണമായും വെളുപ്പിക്കാ൯പറ്റുന്നില്ല. ഓരോന്നിലും പത്തുകോടിവീതം നിക്ഷേപിച്ചു് ഒമ്പതുകോടിമാത്രം തിരിച്ചെടുത്തു് ഒരുകോടി അയാളു്ക്കുതന്നെ ദാനംചെയു്തിട്ടും വളരെമിച്ചം! അതുകൊണു്ടു് കോണു്ഗ്രസ്സുകാരേ സ്വാഗതം!! ഇതിനുപുറമേയാണു് കള്ളക്കടത്തും സ്വ൪ണ്ണംകടത്തും ഡോള൪ക്കടത്തുംപോലുള്ള മാ൪ഗ്ഗങ്ങളിലൂടെ വന്നുനിറയുന്ന പണം. ഇങ്ങനെ പണത്തി൯റ്റെ കുത്തൊഴുക്കാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു്. അതുകൊണു്ടാണു് ആദ൪ശ്ശം, വിപ്ലവം, സത്യസന്ധത എന്നിവയെല്ലാം ചൂടുകയറി അറബിക്കടലിലെറിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വവും ജില്ലാനേതൃത്വങ്ങളും താഴോട്ടുള്ള നേതൃത്വങ്ങളുമെല്ലാം എത്രയായിരം കേസ്സും ആരോപണങ്ങളുമുണു്ടായാലും ഇപ്പോഴുള്ള ഏകാംഗനേതൃത്വത്തെ അന്ധമായനുസരിച്ചു് പുളകംകൊണു്ടു് പണംവരവിലു് കോളു്മയി൪ക്കൊണു്ടുകഴിയുന്നതു്, കാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചരിത്രംനോക്കുമ്പോളു് ഒരു കലാപവുമുണു്ടാക്കാതെ ഇത്രയും അഴിമതിനിറഞ്ഞൊരു ഏകാംഗനേതൃത്വത്തെ ഒരിക്കലും അവ൪ അനുസരിച്ചിട്ടില്ല, എന്നല്ല പാ൪ട്ടിക്കകത്തു് വെച്ചുപൊറുപ്പിച്ചിട്ടുമില്ല.

2

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു് പണത്തി൯റ്റെ നി൪ത്താത്ത കുത്തൊഴുക്കെന്നുപറയുമ്പോളു് അതി൯റ്റെ കേരളസംസ്ഥാനക്കമ്മിറ്റിയിലേക്കു് എന്നാണ൪ത്ഥം, കാരണം മറ്റുള്ള സംസ്ഥാനക്കമ്മിറ്റികളു് ഇതിലു് എത്രത്തോളം പങ്കെടുക്കുന്നുണു്ടെന്നും അവരെയിതിനു് എത്രത്തോളം ഉപയോഗപ്പെടുത്തുന്നുമുണു്ടെന്നുള്ളതി൯റ്റെ വിശദാംശങ്ങളൊന്നും ഇതുവരെയും പുറത്തുവന്നുതുടങ്ങിയിട്ടില്ല. വരുമായിരിക്കും! കേരളസംസ്ഥാനക്കമ്മിറ്റിയുടെ ഇതിലുള്ള വ്യാപു്തിയെസ്സംബന്ധിച്ചു് ഏകദേശതെളിവുകളെല്ലാം ഇതിനകംതന്നെ പലപല കേന്ദ്രയേജ൯സ്സികളുടെ അന്വേഷണങ്ങളിലൂടെയും അപൂ൪വ്വംചില അന്യസംസ്ഥാന മാധ്യമയന്വേഷണങ്ങളിലൂടെയും പുറത്തുവന്നിട്ടുണു്ടു്. ഈ സംസ്ഥാനക്കമ്മിറ്റി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാനേതൃത്വം പിടിക്കുകയാണെങ്കിലു് ഈയിടപാടുകളെല്ലാം സഹസ്രഗുണീഭവിക്കുമെന്നുറപ്പാണു്, കാരണം ബീജേപ്പീയുടെ അഖിലേന്ത്യാതലത്തിലുള്ള ഈയിടപാടുകളുടെയടുത്തെങ്ങും വരികയില്ലെങ്കിലും അതു് സുഗമമായും കേന്ദ്രയേജ൯സ്സികളുടെ തടസ്സങ്ങളൊന്നുമില്ലാതെയും നടത്തിക്കൊണു്ടുപോകുന്നതിനാണു് 2019-20ലു് കേന്ദ്രബീജേപ്പീക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിരുപാധികം കീഴടങ്ങിയതു്. അങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അഖിലേന്ത്യാടിസ്ഥാനത്തിലു് കോണു്ഗ്രസ്സുപിടിക്കുമോ ബീജേപ്പീപിടിക്കുമോ എന്ന സന്ദേഹത്തിനും തിരശ്ശീലവീണിരിക്കുകയാണു്. ആ അനിശ്ചിതത്വമവസാനിച്ചു: ബീജേപ്പീ പിടിച്ചു; കോണു്ഗ്രസ്സി൯റ്റെ കൈയ്യിലു്നിന്നും പൂ൪ണ്ണമായും ബീജേപ്പീപിടിച്ചു. ഈ സന്ദേഹമവസാനിച്ചതുകൊണു്ടു് വളരെനല്ലചിലകാര്യങ്ങളു് ഇ൯ഡൃ൯രാഷ്ട്രീയത്തിലു് നടന്നുകിട്ടി: മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമാത്രമല്ല വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന സി. പി. ഐ.യെയും ബീജേപ്പീ പിടിച്ചെന്നതും വ്യക്തമായി- വരാലിനെപ്പിടിക്കുമ്പോളു് ഒറ്റാലിലു്പ്പറ്റുന്ന മാനത്തുകണ്ണികളടക്കമുള്ളവയെല്ലാം സ്വന്തം എന്ന തത്വമനുസരിച്ചു്.

3

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ബീജേപ്പീപിടിചെന്നറിഞ്ഞ ആ നിമിഷം കോണു്ഗ്രസ്സിലു്നിന്നും അതിനുള്ളിലെ ഫാസ്സിസ്സു്റ്റുകളുടെ ഒഴുക്കാരംഭിച്ചു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു്: പിണറായി വിജയനെപ്പോലുള്ളവരുടെകീഴിലു് സാമ്പത്തികസംവരണംമുതലു് ഹിന്ദുപ്പ്രീണനവും മുസ്ലിംവിരുദ്ധതയുംവരെ ബീജേപ്പീയുടേതാക്കി നയംമാറ്റി കോണു്ഗ്രസ്സു്വിരുദ്ധതയിലും ബീജേപ്പീയുമായിച്ചേ൪ന്നു് വ൪ഗ്ഗീയഫാസ്സിസ്സു്റ്റുടുപ്പണിഞ്ഞുനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലൊരു ലക്ഷണമൊത്ത ഫാസ്സിസ്സു്റ്റഴിമതിപ്പാ൪ട്ടിയുള്ളപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പോകാതെ ഇനിയവ൪ നേരിട്ടു് പഴയപോലെ കോണു്ഗ്രസ്സുവിട്ടു് ബീജേപ്പീയിലു്പ്പോകുന്നതെന്തിനു്? ഇതാണെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പണു്ടു് കാലുമാറിമാറിവന്ന ടി. കെ. ഹംസ്സ നിന്നപോലെ മന്ത്രിവേണമെങ്കിലുമായി സുഖിച്ചുനിലു്ക്കുകയുംചെയ്യാം, ബീജേപ്പീയുടെ പിന്തുണയും കാശ്ശും കുഴലു്പ്പണവും കിട്ടുകയുംചെയ്യും. കോണു്ഗ്രസ്സിലു്നിന്നാലു് എന്തോന്നുകിട്ടും?

4

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം സീപ്പീയ്യൈയും ബീജേപ്പീയുടെ പിടിയിലായെന്നറിഞ്ഞപ്പോളു് സീപ്പീയ്യൈയു്ക്കകത്തു് ബീജേപ്പീയുടെ ഫാസ്സിസത്തെ എതി൪ത്തുകൊണു്ടിരുന്നവരെല്ലാം പ്രതിസന്ധിയിലായി- ഇനി സീപ്പീയ്യൈയിലു്നിന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടുപോയിട്ടും പഴയപോലെ ബീജേപ്പീയെയും ഫാസ്സിസത്തെയും വ൪ഗ്ഗീയതയെയും എതി൪ക്കാ൯പറ്റില്ലെന്നറിഞ്ഞു് അവ൪ കോണു്ഗ്രസ്സിലോട്ടു് പോയിത്തുടങ്ങി. അതി൯റ്റെതുടക്കമാണു് കനയ്യകുമാറെന്ന യുവാവു്. അതൊരു പ്രതീകമാണു്- ഫാസ്സിസത്തെയും ബീജേപ്പീയെയും എതി൪ക്കാ൯ ഒരുകാലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും സീപ്പീയ്യൈയെയും ആശ്രയിച്ചിരുന്നവ൪ ആ രണു്ടിനെയും ആ ഫാസ്സിസ്സു്റ്റുവ൪ഗ്ഗീയബീജേപ്പീതന്നെ പിടിച്ചതുകൊണു്ടു് അവശേഷിക്കുന്ന ഏക ദേശീയഫാസ്സിസ്സു്റ്റുവിരുദ്ധപ്പാ൪ട്ടിയായ കോണു്ഗ്രസ്സിലേക്കുതന്നെപോകാ൯ നി൪ബ്ബന്ധിതരാവുന്നു! സീപ്പീയ്യൈയ്യുടെ അഖിലേന്ത്യാജിഹ്വയായിരുന്ന കനയ്യകുമാ൪ രാഹുലു്ഗാന്ധിയെന്ന യുവാവിനോടുചേരാ൯ കോണു്ഗ്രസ്സിലേക്കുപോയതിനെ കേരളത്തിലെ സീപ്പീയ്യൈയുടെ സംസ്ഥാനനേതാവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണത്തിലെയും മറ്റുസകലയിടപാടുകളിലെയും ഉറ്റപങ്കാളിയുമായ കാണം രാജേന്ദ്ര൯ വിശേഷിപ്പിച്ചതു് 'അയാളങ്ങനെ ചെയു്തതിലു് അയാളെ കുറ്റംപറയാ൯പറ്റില്ലെ'ന്നാണു്. നാണംകെട്ട മുതുക്ക൯മാ൪ക്കു് യുവാക്കളുടെ ആ൪ജ്ജവമെങ്ങനെയുണു്ടാവാനാണു്!

Written on 01 October 2021 and first published on: 02 October 2021






 

 

 

Friday, 17 September 2021

652. സ്വ൪ണ്ണക്കള്ളക്കടത്തു് വന്നില്ലായിരുന്നെങ്കിലു് കേരളത്തിലു് ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം വരുമായിരുന്നു

652

സ്വ൪ണ്ണക്കള്ളക്കടത്തു് വന്നില്ലായിരുന്നെങ്കിലു് കേരളത്തിലു് ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം വരുമായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Uri Renata Adrienn. Graphics: Adobe SP.

1

ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം ഒരു അനിവാര്യതയായി കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കണു്ടിരുന്ന ഒരു കാലമുണു്ടായിരുന്നു. കോണു്ഗ്രസ്സും മറ്റുപല രാഷ്ട്രീയപ്പാ൪ട്ടികളും ഇന്നും അങ്ങനെതന്നെയാണു് കാണുന്നതു്. പക്ഷേ ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു് ഐക്യം കേരളത്തിലു് നിലവിലു്വന്നുകഴിഞ്ഞാലു്പ്പിന്നെ പാ൪ട്ടിയിലു് ആശയസംഘ൪ഷമൊന്നുമില്ലാത്തിടത്തോളം അതൊരനിവാര്യതയായി ഏതെങ്കിലും മാ൪കു്സ്സിസ്സു്റ്റുകാര൯ കരുതുമോ? അങ്ങനെ ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റൈക്യം നിലവിലു്വന്നതു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യം അനിവാര്യതയല്ലാതാക്കി, അതി൯റ്റെ പ്രസക്തിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുത്തി. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടുള്ള സ്വ൪ണ്ണക്കള്ളക്കടത്തുകളു് പുറത്തുവന്നതാണു് ഇങ്ങനെ സംഭവിക്കാ൯ കാരണമെന്നുപറയുന്നതുതന്നെ എത്ര വിരോധാഭാസമാണു്! പക്ഷേ അതാണു് നടന്നതു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാരും മന്ത്രിമാരും ജയിലിലു്ക്കിടക്കുന്നതൊഴിവാക്കാ൯ രാഷ്ട്രീയമൊക്കെ മതിയാക്കി ബീജേപ്പീക്കു് നിരുപാധികം കീഴടങ്ങി. എന്നുമാത്രമല്ല അവരുടെ വോട്ടും പണവും യന്ത്രങ്ങളുംവാങ്ങി അടുത്ത ഗവണു്മെ൯റ്റു് രൂപീകരിച്ചു് കേസ്സുകളിലു്നിന്നു് രക്ഷപ്പെട്ടു് പൂ൪ണ്ണമായും സാമന്തകക്ഷിയുമായി.

2

ഇങ്ങനെ രാഷ്ട്രീയമൊക്കെ മതിയാക്കി ഭരണം മാത്രമാക്കി ബീജേപ്പീക്കു് നിരുപാധികം കീഴടങ്ങിയതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇ൯ഡൃമുഴുവനുമുള്ള ഘടകങ്ങളല്ല, കേരളസംസ്ഥാനഘടകം മാത്രമാണു്. മറ്റുപല സംസ്ഥാനങ്ങളിലെയും പാ൪ട്ടിഘടകങ്ങളു് ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സുമായും മറ്റു് പ്രതിപക്ഷപ്പാ൪ട്ടികളുമായും വിശാലയൈക്യം വേണമെന്നു് വാദിക്കുന്നവരാണു്. നിലവിലെ ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിയും അതിശക്തമായും വിട്ടുവീഴു്ച്ചയില്ലാതെയും കോണു്ഗ്രസ്സുമായി ഐകൃംവേണമെന്ന ആ നിലപാടെടുത്തിട്ടുള്ളയാളാണു്. പക്ഷേ ധനാ൪ത്തിയും കോ൪പ്പറേറ്റുസുഖാസക്തിയുംകാരണം സ്വ൪ണ്ണക്കള്ളക്കടത്തിലു്ക്കുരുങ്ങിയതും ബീജേപ്പീക്കു് കീഴു്പ്പെടേണു്ടിവന്നതും മാ൪കു്സ്സിസത്തിനുപുറത്തുള്ള ഒരു വിധേയത്വവും രാഷ്ട്രീയ അടിമത്തമോ സാമന്തത്വമോ വേണു്ടിവന്നതും കേരളസംസ്ഥാനഘടകം മാത്രമാണു്. പാ൪ട്ടിയുടെ മറ്റുള്ള സംസ്ഥാനഘടകങ്ങളു്ക്കൊന്നും അങ്ങനെയുള്ള മുതലാളിത്തപ്പ്രശു്നങ്ങളൊന്നുമില്ല. നാളെ പാ൪ട്ടിസമ്മേളനങ്ങളിലു് ബീജേപ്പീക്കെതിരെ വളരെവ്യക്തമായ ഒരു നിലപാടെടുക്കണമെന്നും കോണു്ഗ്രസ്സുമായി ഐക്യംവേണമെന്നും കേരളമൊഴിച്ചു് തമിഴു്നാടുമുതലു് ഹിമാചലു്പ്പ്രദേശ്ശും കാഷു്മീറുംവരെയുള്ള സംസ്ഥാനഘടകങ്ങളു് വാദിച്ചാലു് പാ൪ട്ടിയിലു് അവ൪ക്കാണു് ഭൂരിപക്ഷമുള്ളതെന്നതിനാലു് പണു്ടു് ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തു് ജനറലു് സെക്രട്ടറിയായിരുന്നപ്പോഴെന്നതുപോലെ ആ കോണു്ഗ്രസ്സനുകൂല നിലപാടിലേക്കു് ഔദ്യോഗികമായി നീങ്ങാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നി൪ബ്ബന്ധിതമായിത്തീരും, കേരളഘടകത്തി൯റ്റെ കോണു്ഗ്രസ്സുവിരുദ്ധ-ബീജേപ്പീയനുകൂലസ്ഥിതി അതോടെ ദു൪ബ്ബലമായിത്തീരും, ബീജേപ്പീയുടെ സ്വപു്നങ്ങളു് തകരും.

അതുതടയാനൊരുവഴി ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളഘടകത്തെക്കൊണു്ടു് അഖിലേന്ത്യാനേതൃത്വം പിടിപ്പിക്കുകയാണു്, എന്നിട്ടു് പാ൪ട്ടിയെ അഖിലേന്ത്യാതലത്തിലു്ത്തന്നെ കോണു്ഗ്രസ്സുവിരുദ്ധ-ബീജേപ്പീയനുകൂല നിലപാടിലേക്കു് കൊണു്ടുവരുകയാണു്, അല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അന്തിമമായി അതി൯റ്റെ കോണു്ഗ്രസ്സി൯റ്റെവഴിക്കുവിട്ടിട്ടു് ഭാരതീയഹിന്ദുജനതാപ്പാ൪ട്ടി കൈയ്യുംകെട്ടി നോക്കിക്കൊണു്ടിരിക്കാ൯ തയാറാവുകയല്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അന്തിമമായി കോണു്ഗ്രസ്സുപിടിക്കുമോ ഭാരതീയഹിന്ദുജനതാപ്പാ൪ട്ടിപിടിക്കുമോ എന്നതുതന്നെയാണല്ലോ ഇ൯ഡൃ൯രാഷ്ട്രീയത്തിലെ ഇന്നുള്ളൊരു വളരെപ്പ്രസക്തമായ ചോദ്യവും രാഷ്ട്രീയവിഷയവും. ബീജേപ്പീയുടെ പണവും അവരുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ശക്തിയുമുപയോഗിച്ചു് അതാണിപ്പോളു് നടന്നുകൊണു്ടിരിക്കുന്നതു്. അടുത്ത പാ൪ട്ടിസമ്മേളനങ്ങളു് വരുമ്പോളു് അതി൯റ്റെ പ്രകടനംകാണാം. ഇ൯ഡൃമുഴുവനുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഘടകങ്ങളെ ബീജേപ്പീയുടെ വരുതിക്കുനി൪ത്താ൯ കെലു്പ്പുള്ള ആ അടുത്ത ജനറലു് സെക്രട്ടറിയായി പ്രകാശ്ശു് കാരാട്ടടക്കം ആരെയാണു് ബീജേപ്പീ കൊണു്ടുവരാ൯പോകുന്നതെന്നാണു് കേരളമടക്കം നോക്കിക്കൊണു്ടിരിക്കുന്നതു്.

3

അതിലേന്ത്യാ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യത്തിലു് ഒരിക്കലും ഉളു്പ്പെടുകയില്ലെന്നുറപ്പായിക്കഴിഞ്ഞ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാഘടകത്തെ പെ൪മന൯റ്റായി ഡിസ്സു്ഗ്രേയു്സ്സുചെയ്യുന്നതിനും ഡിസ്സു്ക്ക്രെഡിറ്റുചെയ്യുന്നതിനും അഖിലേന്ത്യാ കോണു്ഗ്രസ്സു്നേതൃത്വംതന്നെയാണു് വിമാനത്താവളംവഴി യൂയ്യേയ്യീ കോണു്സ്സുലേറ്റി൯റ്റെ മറവിലുള്ള സ്വ൪ണക്കള്ളക്കടത്തു് പിടിപ്പിക്കപ്പെടാനും പുറത്തുകൊണു്ടുവരാനുമുള്ള സംവിധാനമൊരുക്കിയതെന്നു് ചിന്തിക്കാനുള്ള രാഷ്ട്രീയസാഹചര്യങ്ങളുമുണു്ടു്. അമ്പതുവ൪ഷം ഇ൯ഡൃഭരിച്ച കോണു്ഗ്രസ്സിനുണു്ടോ കസ്സു്റ്റംസ്സിലു് അതിനുള്ള വിഭവങ്ങളും സാമഗ്രികളുമില്ലാതിരിക്കുന്നു! അവ൪ക്കീവിവരം വിദേശരാജ്യങ്ങളുടെ ചാരസംഘടനകളു് പഴയ ദീ൪ഘകാലബന്ധങ്ങളു്കാരണം നലു്കിയതുമാവാം അവ൪ സ്വയം കണു്ടുപിടിച്ചതുമാകാം. ഏതായാലും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് വീണു്ടും 2021ലു് കേരളത്തിലു് അധികാരത്തിലു്വരാനുള്ള അച്ചാരവുംവാങ്ങിനടന്ന (കെ. സുധാകരനൊഴിച്ചുള്ള) കേരളത്തിലെ കോണു്ഗ്രസ്സിനു് ഇതിലൊരു പങ്കുമില്ല. പക്ഷേ അങ്ങനെ പിടിപ്പിച്ചതുകൊണു്ടു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഘടകം മൊത്തമായി ബീജേപ്പീയുടെ പാളയത്തിലു്പ്പോയി എന്നുള്ളതല്ലാതെ കോണു്ഗ്രസ്സു് അഖിലേന്ത്യാനേതൃത്വത്തിനു് മറ്റൊരുപ്രയോജനവുമുണു്ടായില്ല. ഒരുപക്ഷേ അവരുദ്ദേശിച്ചിട്ടുണു്ടായിരുന്നതും അതുതന്നെയായിരിക്കാം- ബീജേപ്പീക്കെതിരായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യത്തിലു്ച്ചേരാ൯ തയാറല്ലെങ്കിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുകളു് മാ൪കു്സ്സിസ്സു്റ്റുകളായി നിലു്ക്കണു്ട, കാലാന്തരത്തിലു് ബീജേപ്പീയായി നിന്നാലു്മതിയെന്നു്. അതുതന്നെയാണു് സംഭവിച്ചിരിക്കുന്നതും.

അല്ലെങ്കിലു്ത്തന്നെ കോണു്ഗ്രസ്സിലു്നിന്നും പുറത്തുപോകുന്ന വെടലകളെപ്പോലും പണു്ടത്തെപ്പോലെ ബീജേപ്പീയല്ലല്ലോ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലേ ഇപ്പോളു് സ്വീകരിക്കുന്നതുപോലും! അതിലൂടെ താത്വികമായും സൈദ്ധാന്തികമായും കേരളത്തിലും ഇ൯ഡൃയിലും മാ൪കു്സ്സിസവും കോണു്ഗ്രസ്സു്ദേശീയതയും തമ്മിലുള്ള അകലം കൂടിക്കൊണു്ടിരിക്കുകയും മാ൪കു്സ്സിസവും ഹിന്ദുത്തീവ്രവാദ ഫണു്ടമെ൯റ്റലിസ്സു്റ്റുഭരണവുംതമ്മിലുള്ള ദൂരം കുറഞ്ഞുകൊണു്ടിരിക്കുകയുമാണല്ലോ!! ലോകകമ്മ്യൂണിസവേദികളിലു്- അങ്ങനെയൊന്നിന്നുണു്ടെങ്കിലു്- അടുത്തതായി ഏറ്റവും വിശകലനവിധേയമാവാ൯പോകുന്നതു് കോണു്ഗ്രസ്സിനു് ഭരണമുണു്ടായിരുന്നപ്പോളു് ഹിന്ദുവ൪ഗ്ഗീയഫാസ്സിസം തടയാ൯ ഇ൯ഡൃ൯ മാ൪കു്സ്സിസ്സു്റ്റുകളു് അവരോടൊട്ടിനിന്നതും ആ ഹിന്ദുവ൪ഗ്ഗീയ ഫാസ്സിസ്സു്റ്റുകളു്ക്കു് ഇ൯ഡൃയുടെ ഭരണംകിട്ടിയയുട൯ കോണു്ഗ്രസ്സിനെത്തഴഞ്ഞു് മാ൪കു്സ്സിസ്സു്റ്റുകളു് അവരോടുചാഞ്ഞതുമാണു്.

4

അങ്ങനെയെങ്കിലു് കോണു്ഗ്രസ്സദ്ധ്യക്ഷ൯ രാഹുലു് ഗാന്ധി 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്തന്നെവന്നു് മത്സരിച്ചതു് ബീജേപ്പീക്കുവേണു്ടി കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യം തക൪ത്ത പ്രകാശ്ശു് കാരാട്ടിനെത്തേടിയാണു്, കേരളത്തിലെ അയാളുടെ തട്ടകം തക൪ക്കാ൯തന്നെയായിരിക്കണം, അപ്പ്രാവശ്യത്തെ ആ ഇലക്ഷനിലു് അതു് തക൪ക്കുകയുംചെയു്തു. ബീജേപ്പീയുടെ സഹായത്തോടെയല്ലാതെ വീണു്ടും ഭരണത്തിലു്വരാനോ ജയിലിനുപുറത്തുകഴിയാനോ ഉള്ള ഒരു സാഹചര്യവും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഇല്ലാതാക്കുകയാണു് കോണു്ഗ്രസ്സദ്ധ്യക്ഷ൯റ്റെ ആ ചടുലനീക്കം ചെയു്തതു്. സ്വ൪ണ്ണക്കള്ളക്കടത്തു് പിടിപ്പിച്ചതിലൂടെ പിന്നാലെ ഒരുനിര രാജ്യദ്രോഹപരമായ സാമ്പത്തികത്തട്ടിപ്പുകളു് പുറത്തുകൊണു്ടുവരീക്കാനും അവ൪ക്കുകഴിയുകയുംചെയു്തു. അതോടെ കേരളത്തിലെ കോണു്ഗ്രസ്സുവിരുദ്ധ മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തി൯റ്റെ മുഖംമൂടികളും ഉടുതുണിയുമെല്ലാം അഴിഞ്ഞുവീണു. അതോടെ പ്രകാശ്ശു് കാരാട്ടു് കേരളരാഷ്ട്രീയത്തിലു്നിന്നും പൊടുന്നനെ അപ്രത്യക്ഷമാവുകയുംചെയു്തു. ഇനി ബീജേപ്പീയുടെ സഹായത്തോടെവേണം അയാളു്ക്കു് കേരളത്തിലും ഇ൯ഡൃയിലും തിരിച്ചുവരാ൯! ഏതായാലും ഒരുകാര്യമുറപ്പാണു്- കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായും ഗവണു്മെ൯റ്റുമായും ബന്ധപ്പെട്ട വിമാനത്താവള സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു് ഇന്നുവരെയും കമാന്നു് ഒറ്റയക്ഷരംപോലുംമിണു്ടാത്ത ദേശീയനേതാവു് ശ്രീ. രാഹുലു് ഗാന്ധിയാണെന്നതു് അ൪ത്ഥഗ൪ഭമാണു്. എന്തിനു് മിണു്ടുന്നു, പ്രവ൪ത്തിച്ചാലു്പ്പോരേ?

Written and first published on: 17 September 2021
 

Article Title Image By Istara. Graphics: Adobe SP. 

 

 


Tuesday, 14 September 2021

651. ഫലമുറപ്പില്ലാത്ത പരീക്ഷണവാകു്സ്സി൯ ജനങ്ങളിലു്ക്കുത്തിവെക്കുന്നതിനു് മരുന്നുകമ്പനികളു്നലു്കുന്ന പണം വാങ്ങിച്ചെടുത്തതാരു്?

651

ഫലമുറപ്പില്ലാത്ത പരീക്ഷണവാകു്സ്സി൯ ജനങ്ങളിലു്ക്കുത്തിവെക്കുന്നതിനു് മരുന്നുകമ്പനികളു്നലു്കുന്ന പണം വാങ്ങിച്ചെടുത്തതാരു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fernando Zhiminaicela. Graphics: Adobe SP.


1

ആരോഗ്യമന്ത്രിമാരും മുഖ്യമന്ത്രിമാരുംമുതലു് പ്രധാനമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ഹെലു്ത്തുസെക്രട്ടറിമാരുംവരെയുള്ളവ൪ രാജ്യത്തെ ജനങ്ങളെ ആ൪ക്കും ഫലപ്പ്രാപു്തിയുറപ്പില്ലാത്ത കൊറോണാവാകു്സ്സി൯ കുത്തിവെപ്പിച്ചുകൊണു്ടിരിക്കുകയാണു്. ഈ കുത്തിവെപ്പുകളൊന്നും ഫലപ്പ്രദമല്ലെന്നറിഞ്ഞുകൊണു്ടുതന്നെ ജനങ്ങളെ നി൪ബ്ബന്ധിത വാകു്സ്സിനേഷനു് വിധേയമാക്കുന്നതിനെക്കുറിച്ചാണു് ഇവിടെപ്പറയുന്നതു്. ജനങ്ങളെ ഭീഷണിപ്പെടുത്തി നി൪ബ്ബന്ധിതമായി വാകു്സ്സി൯ കുത്തിവെപ്പിക്കാ൯ രാജ്യത്തോ ലോകത്തോ നിയമമെന്തെങ്കിലുമുണു്ടോ? ഉണു്ടെങ്കിലതു് ഏതുനിയമമാണു്, അതിലു്ത്തന്നെ ഏതുവകുപ്പാണു്? കൊറോണാവ്യാപനമാരംഭിച്ചു് ഒരുകൊല്ലത്തിനകംതന്നെ വാകു്സ്സിനിറങ്ങി. അതുതന്നെ അങ്ങേയറ്റം സംശയകരമാണു്. ഒരു പ്രതിരോധവാകു്സ്സിനു് കുറഞ്ഞതു് മൂന്നുകൊല്ലവും ഒരു ചികിത്സാമെഡിസ്സിനു് കുറഞ്ഞതു് അഞു്ചുകൊല്ലവുമെടുക്കുമെന്ന ലോകശരാശരിയെ പെട്ടെന്നുതകിടംമറിച്ചു് അത്രപെട്ടെന്നതിറങ്ങണമെങ്കിലു് വാകു്സ്സി൯ തയാറാക്കിവെച്ചിട്ടു് കൊറോണാവൈറസ്സിനെയിറക്കിവിട്ടതല്ലേയെന്നു് ജനങ്ങളു്ക്കിപ്പോളു്ത്തന്നെ സംശയമുണു്ടു്, അതി൯റ്റെ രാഷ്ട്രീയസാമ്പത്തികലക്ഷണങ്ങളു്മുഴുവനുമാണു് കാണുന്നതും. അല്ലെങ്കിലു്ത്തന്നെ അതിനുള്ള വൈദൃശാസു്ത്രഗവേഷണമികവു് ലോകത്തിനിതുവരെയുമായിട്ടില്ല, ആയിട്ടുണു്ടായിരുന്നെങ്കിലു് ദശാബ്ദങ്ങളുടെ പഴക്കമുള്ള കില്ല൪രോഗമായ എയിഡു്സ്സിനു് എന്നേ മരുന്നുകണു്ടുപിടിച്ചേനേ! പിന്നെങ്ങനെ കൊറോണയിറങ്ങി ഒരുകൊല്ലത്തിനകം ഫലപ്പ്രദമെന്നിവ൪പറയുന്ന വാകു്സ്സിനിറങ്ങിയെന്ന ചോദ്യത്തിനു് ഇവരാരുംതന്നെ ഇതുവരെയും മറുപടിപറഞ്ഞിട്ടില്ല. എന്നിട്ടും ആ വാകു്സ്സി൯ ലോകത്തെ ഏറ്റവും ഫലപ്രദമായതെന്നു് ഈപ്പറഞ്ഞ മന്ത്രിമാ൪മുതലു് പ്രധാനമന്ത്രിവരെ പ്രസംഗിച്ചുകൊണു്ടുനടക്കുന്നു. അതേസമയം വാകു്സ്സിനേഷനിലു്മുന്നേറിയ രാജ്യങ്ങളെല്ലാം ഒരുകൊല്ലംകഴിഞ്ഞപ്പോളു് ഇപ്പോളു്പ്പറയുന്നു, അതൊന്നും ഫലപ്പ്രദമല്ല, കൊറോണ ഇപ്പോഴും പടരുകയാണെന്നു്.

2

മിക്കപ്പേ൪ക്കും അസുഖം വരാതിരിക്കുന്നതുതന്നെ ലോകംമുഴുവനിപ്പോളു് ജനങ്ങളു് കണിശ്ശമായി പിന്തുടരുന്ന സാമൂഹ്യയകലംപാലിക്കലും ആളു്ക്കൂട്ടമൊഴിവാക്കലും കൈകഴുകലും മാസ്സു്ക്കുധാരണവും കാരണമാണോ, ഇവരുടെ പ്രതിരോധവാകു്സ്സി൯ കാരണമാണോയെന്നു്, ആധികാരികവും വിശ്വസനീയവുമായ പഠനങ്ങളു് ഇതുവരെയും നടന്നിട്ടുമില്ല. ആദ്യംപറഞ്ഞ നാലുകാരൃങ്ങളു്കാരണമായുണു്ടാകുന്ന നേട്ടങ്ങളു് അവസാനംവന്ന ഒടുവിലു്പ്പറഞ്ഞതി൯റ്റെപേരിലു് വെച്ചുകെട്ടുന്നതു് ശരിയല്ലല്ലോ, അതു് ശാസു്ത്രീയവുമല്ലല്ലോ! ആദ്യംപറഞ്ഞ നാലുംകാരണം കൊറോണ എന്നായാലും പിടിച്ചുകെട്ടപ്പെട്ടുകൊള്ളും, അപ്പോളു് നമ്മളുടെ വാകു്സ്സി൯റ്റെ ഫലശൂന്യതയും പരീക്ഷണാവസ്ഥയും ആരുമറിയുകയില്ല, എന്നുകരുതിയാണീ വാകു്സ്സി൯പരീക്ഷണമെന്ന ബിസിനസ്സു്ക്കസ൪ത്തു് ജനങ്ങളുടെമേലു് നടത്തുന്നതെങ്കിലു് മാന്യ൯മാരുടെ സ്വ൪ണ്ണക്കള്ളക്കടത്തും റാഫേലു് യുദ്ധവിമാനയിടപാടും പുറത്തുവന്നപോലെ അതു് എപ്പോഴായാലും പുറത്തുവരികതന്നെചെയ്യും, അതുമനസ്സിലാക്കാനുള്ള യുക്തിചിന്തയും ശാസു്ത്രബോധവും മനുഷ്യനിന്നുണു്ടുതാനും.

3

ഈ കുത്തിവെക്കുന്നതൊന്നും രോഗംവന്നശേഷം അതു് ചികിത്സിച്ചുഭേദപ്പെടുത്താനുള്ള മെഡിസ്സിനല്ല, കാരണം അതിപ്പോഴും കണു്ടുപിടിക്കപ്പെട്ടിട്ടില്ല, അതിനുള്ള ഗവേഷണം നടക്കുന്നേയുള്ളൂ- അതുംകൂടി കണു്ടുപിടിച്ചുവെച്ചിട്ടാണു് കൊറോണയിറക്കിവിട്ടതെല്ലെങ്കിലു്. അതിനിപ്പോഴും സാധാരണപനിയുടെ പാരാസെറ്റമോളുതന്നെയാണു് ലോകംമുഴുവ൯ കൊടുക്കുന്നതു്, ശ്വാസതടസ്സംവന്നാലു് റെസ്സു്പിറേറ്റ൪കൂടി വെച്ചുകൊടുക്കുമെന്നുമാത്രം. ഇപ്പോളു് ചികിത്സനടക്കുന്നതു് കൊറോണവന്നു് ശരീരപ്പ്രതിരോധംകുറഞ്ഞു് അന്നേരംനോക്കി അതി൯റ്റെ ഉപരോഗങ്ങളായി കടന്നുവരുന്ന മറ്റുരോഗങ്ങളു്ക്കുമാത്രമാണു്. ഈ കുത്തിവെക്കുന്നതെല്ലാം പ്രതിരോധവാകു്സ്സിനാണു്, അതും പരീക്ഷണവാകു്സ്സി൯മാത്രം. എന്നിട്ടും കൊറോണാപടരുന്നെങ്കിലു് അതെന്തുതരം പ്രതിരോധമാണെന്നു് ഇവരാരെങ്കിലും പറയേണു്ടതല്ലേ? പ്രതിരോധവാകു്സ്സിനെടുത്താലും ആ രോഗംവരുമെങ്കിലു് അതുപിന്നെന്തുതരം പ്രതിരോധമാണു്? സു്ക്കൂളിലു്പ്പഠിക്കുമ്പോളു് കൈയ്യുടെ ഭുജത്തിലു് പുറംവശത്തു് രണു്ടിടത്തായി കുരുക്കുത്തിവെച്ചിരുന്നതു് കണു്ടിട്ടില്ലേ, അതി൯റ്റെപാടുകളു് ഇപ്പോഴുമില്ലേ, കുരുക്കുത്തിവെക്കാ൯ ആളുവരുമെന്നറിഞ്ഞാലു് അന്നു് സു്ക്കൂളിലു്പ്പോകാതെ നിലവിളിച്ചുകൊണു്ടോടിയിട്ടില്ലേ? അതോ ഒന്നും ഓ൪മ്മയില്ലേ? ആ കുത്തിവെപ്പുകളു് പ്രതിരോധിച്ച ആ അസുഖങ്ങളു് പിന്നീടെപ്പോഴെങ്കിലും ആ൪ക്കെങ്കിലും വന്നിട്ടുണു്ടോ? അപ്പോളു്പ്പിന്നെ ഇപ്പോളു്ക്കുത്തിവെക്കുന്നതു് എന്തുതരം പ്രതിരോധവാകു്സ്സിനാണു്? ജനങ്ങളെ പരീക്ഷണവസു്തുവാക്കണമെങ്കിലു് മരുന്നുകമ്പനികളു് ജനങ്ങളു്ക്കങ്ങോട്ടു് പൈസ്സകൊടുക്കണു്ടേ? ജനങ്ങളുമായി വൃക്തമായ എഗ്രിമെ൯റ്റെഴുതണു്ടേ? മരുന്നുപരീക്ഷണങ്ങളു്ക്കു് ലോകംമുഴുവ൯ ഇന്നു് വ്യക്തമായ നിയമങ്ങളില്ലേ? ഇ൯ഡൃയും അതിനുള്ള ആഗോളകരാറുകളിലു് ഒരു സിഗു്നേറ്ററിയല്ലേ? ആപ്പൈസ്സ രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ഉദ്യോഗസ്ഥ൯മാരുംകൂടി ഹോളു്സ്സെയിലായി വാങ്ങിച്ചെടുത്താലു്മതിയോ? അങ്ങനെ പണവുംവാങ്ങി ആഗോളമരുന്നുപരീക്ഷണങ്ങളു് ആഫ്രിക്കയിലു്നിന്നും ഇ൯ഡൃയിലേക്കുമാറ്റിയാലു്മതിയോ?

Written on 05 September 2021 and first published on: 14 September 2021

Article Title Image By Wilfried Pohnke. Graphics: Adobe SP.


 

 

 

 

Friday, 10 September 2021

650. ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം കാരണമാണു് കൊറോണക്കൊടുങ്കാറ്റിലു് അമേരിക്ക കിടുങ്ങിയതും ഇ൯ഡൃ ഉറച്ചുനിന്നതും

650

ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം കാരണമാണു് കൊറോണക്കൊടുങ്കാറ്റിലു് അമേരിക്ക കിടുങ്ങിയതും ഇ൯ഡൃ ഉറച്ചുനിന്നതും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fernando Zhiminaicela. Graphics: Adobe SP.


1

2020 മേയു്മാസം ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ ആരോഗ്യവകുപ്പു് ജനങ്ങളെയറിയിച്ചതു് കൊറോണാവൈറസ്സിനൊപ്പം ജീവിക്കാ൯ പഠിക്കണമെന്നാണു്, അതായതു് ആ വൈറസ്സിനെ ഇ൯ഡൃയിലു്നിന്നും സ്ഥിരമായി പറഞ്ഞയക്കാ൯ അവരുടെ ബുദ്ധികേന്ദ്രങ്ങളിലു് വഴിയൊന്നുമില്ലെന്നാണു്. അതേദിവസം ഇംഗ്ലണു്ടിലെ ഓകു്സ്സു്ഫോ൪ഡു്, കേംബ്രിഡു്ജു് യൂണിവേഴു്സ്സിറ്റികളു്, ലണു്ട൯ സു്ക്കൂളു് ഓഫു് എക്കണോമിക്കു്സ്സു് എന്നിവിടങ്ങളിലെ 90 പ്രൊഫസ്സ൪മാരടങ്ങുന്ന ബുദ്ധിജീവിസംഘം പറഞ്ഞതു് മതപരമായ ഭിന്നിപ്പിലൂടെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന ബീജേപ്പീയെന്ന രാഷ്ട്രവിരുദ്ധശക്തിയുടെ ഇ൯ഡ്യാഭരണകൂടം കൊറോണാവൈറസ്സുബാധക്കാലത്തുപോലും പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ആക്ടിവിസു്റ്റുകളു്ക്കും വിദ്യാ൪ത്ഥികളു്ക്കുംമേലു് ഭരണകൂടവേട്ട നടത്തുകയാണെന്നാണു്. അതായതു് മതവിദ്വേഷം വായുവും വെള്ളവും ഭക്ഷണവുമാക്കിയ ബീജേപ്പീയോടൊപ്പം ജീവിച്ചുശീലിച്ച ഇ൯ഡൃ൯ ജനതയു്ക്കു് കൊറോണാവൈറസ്സിനോടൊപ്പം ജീവിച്ചുശീലിക്കാ൯ യാതൊരു വിഷമവുമില്ലെന്നാണു്!

2020 മേയു് 10ലെ സ്ഥിതിയനുസരിച്ചു് ഇ൯ഡ്യയിലു് ലക്ഷക്കണക്കിനാളുകളു് കോവിഡു്രോഗബാധ സംശയിക്കപ്പെട്ടു് ക്വാറ൯റ്റൈനിലായി. 56000പേ൪ക്കു് രോഗബാധ സ്ഥിരീകരിക്കപ്പെട്ടു. 1850പേ൪ കോവിഡു് രോഗബാധകാരണം മരണപ്പെട്ടു. സമയബന്ധിതമായി ലോക്കു്ഡൗണു് അടക്കമുള്ള പ്രതിരോധപ്പ്രവ൪ത്തനങ്ങളു് സ്വീകരിച്ചതി൯റ്റെ ഫലമായി ഇ൯ഡൃയിലു് കോവിഡു്രോഗബാധിതരുടെ എണ്ണം കുറക്കാ൯കഴിഞ്ഞെന്നും ലോക്കു്ഡൗണു് നീക്കുന്നതോടെ 2020 ജൂണു്-ജൂലായു് മാസങ്ങളിലു് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ലോകാരോഗ്യസംഘടനയുടെ പ്രത്യേക പ്രതിനിധി ഡോക്ട൪. ഡേവിഡു് നബാരോ അതേദിവസം പറഞ്ഞു.

2

അമേരിക്കപോലുള്ള വികസിതരാജ്യങ്ങളേക്കാളു് മികച്ച പ്രകടനമാണു് കൊറോണാപ്പ്രതിരോധത്തിലു് (അന്നു്) ഇ൯ഡൃ കാഴു്ച്ചവെച്ചതു്. പിലു്ക്കാലസംഭവങ്ങളു് തെളിയിച്ചതു് അമേരിക്കപോലുള്ള വികസിതരാജ്യങ്ങളിലു്നിന്നു് വ്യത്യസു്തമായി കൊറോണാവ്യാപനത്തെ രാഷ്ട്രീയമായി അധികാരക്കസേരകളു് നിലനി൪ത്തുന്നതിനും ജനകീയപ്പ്രക്ഷോഭങ്ങളു് തടയുന്നതിനുമായി ഉപയോഗിക്കാ൯ ഇ൯ഡൃയിലെ കേന്ദ്രംമുതലു് സംസ്ഥാനംവരെയുള്ള ഭരണാധികാരികളു്ക്കു് കഴിഞ്ഞുവെന്നും, കൊറോണാവ്യാപനം തുട൪ന്നുകൊണു്ടുപോയി ജനങ്ങളെ പൂട്ടിയിടുന്നതി൯റ്റെ രാഷ്ട്രീയാവശ്യം നിറവേറ്റുന്നതിലേക്കവ൪ കടന്നുവെന്നും, അതിലൂടെ അമേരിക്കപോലുള്ള വികസിതരാജ്യങ്ങളു്ക്കെതിരെ ആദ്യഘട്ടങ്ങളിലവ൪നേടിയ പ്രകടമായ മുന്നേറ്റം അവ൪തന്നെ തടസ്സപ്പെടുത്തി ജനങ്ങളെ കൊലപ്പെടുത്തിയെന്നുമാണു്. ഭരണകൂടങ്ങളു്ക്കെതിരെയുള്ള ജനകീയപ്പ്രക്ഷോഭങ്ങളു് തടയുന്നതിനും സ൪ക്കാരിനെ നിലനി൪ത്തുന്നതിനും കൊറോണയെയെടുത്തുപിടിക്കുന്ന ഈ പുതിയരീതി ഇ൯ഡൃയിലു്മാത്രമല്ല വേണു്ടത്ര വിദ്യാഭ്യാസവും മതിയായ സ്വതന്ത്രകാഴു്ച്ചപ്പാടുമൊന്നുമില്ലാത്ത ലോകത്തെ പലരാജ്യങ്ങളിലെയും ജനതകളുടെമേലു് ഭരണാധികാരികളു് എടുത്തുപ്രയോഗിച്ചു. ആദ്യഘട്ടത്തിലെയാ മുന്നേറ്റത്തിനുകാരണമായി ഇ൯ഡൃയും അമേരിക്കപോലുള്ള വികസിതരാജ്യങ്ങളുംതമ്മിലുള്ള ഒരു വ്യത്യാസമാണിവിടെപ്പരിശോധിക്കുന്നതു്.

3

കൊറോണക്കൊടുങ്കാറ്റിലു് അമേരിക്ക കിടുങ്ങിയതും ഇ൯ഡൃ ഉറച്ചുനിന്നതും ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം കാരണമാണു്. അമേരിക്കയിലതില്ല, ഇ൯ഡൃയിലതുണു്ടു്. അമേരിക്കയിലു് ഭീമ൯ ഇ൯ഷുറ൯സ്സുകമ്പനികളുടെ ഹെലു്ത്തു് പോളിസ്സിയും അതിനുള്ള പണവുമുണു്ടെങ്കിലേ ചികിത്സയുള്ളൂ. ഇല്ലെങ്കിലു് ചത്തതുതന്നെ. അവിടെ ഒന്നും ഫ്രീയല്ല. ഒറ്റ സൗജന്യ സ൪ക്കാ൪ ആശുപത്രിപോലുമില്ലാത്ത രാജ്യമേതെന്നു് ചോദിച്ചാലു് നിസ്സംശയംപറയാം അമേരിക്കയെന്നു്. അവ൪ അത്തരമൊരു സാമൂഹ്യസാമ്പത്തികവ്യവസ്ഥയിലു് അഭിമാനിക്കുന്നവരുമാണു്. കൊറോണക്കൊടുങ്കാറ്റുകാലത്തു് അതിനുള്ള വിലയവ൪ കൊടുത്തു. ജനങ്ങളു് ചത്തൊടുങ്ങി, പ്രത്യേകിച്ചും പണമില്ലാത്തവ൪. അമേരിക്കക്കുമാത്രമല്ല കമ്പോളഭരണവ്യവസ്ഥയുടെ പുറകേപോയ ബ്രിട്ട൯, ഇറ്റലി, ഫ്രാ൯സ്സു്, ജ൪മ്മനി, ചൈന എന്നീ രാജ്യങ്ങളു്ക്കെല്ലാം ഇങ്ങനെ അവരുടെരാജ്യത്തെ ആരോഗ്യവും ഉതു്പ്പാദനക്ഷമതയുള്ള ജനത ചത്തൊടുങ്ങി വ്യാവസായികോലു്പ്പാദനത്തിലും കാ൪ഷികോലു്പ്പാദനത്തിലും ബിസിനസ്സിലും കാര്യമായ ഇടിവുമുതലു് വ൯തക൪ച്ചവരെ സംഭവിച്ചു. ഇ൯ഡൃയിലു് ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം നിലനിന്നതുകൊണു്ടു് പണക്കാരനും പാവപ്പെട്ടവനും ഒരേപോലെ ചികിത്സകിട്ടി, രാജ്യം ഒരുവിധംപിടിച്ചുനിന്നു.

എന്നാലു് ഇ൯ഡൃയിലെ ഇന്നത്തെ ഭരണകൂടത്തിനു് ഇതിലു് എന്തെങ്കിലും അഭിമാനത്തിനു് വകയൊന്നുമില്ല. കാരണം അവ൪ അധികാരത്തിലു് വന്നതിനുശേഷം ഇത്രയുംകാലം ലോക ഇ൯ഷുറ൯സ്സു് ഭീമ൯മാ൪ക്കുവേണു്ടി ഇ൯ഡൃയിലെ ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം തക൪ക്കാ൯ അതികഠിനമായി ശ്രമിച്ചുവരികയായിരുന്നു. ജനങ്ങളുടെ ഇച്ഛാശക്തികൊണു്ടുമാത്രമാണതു് നിലനിന്നതും ഇപ്പോളു് കൊറോണാപ്പ്രതിരോധവും ചികിത്സയുമെന്ന ഈ ആവശ്യത്തിനുതകിയതും. മുമ്പു് ഇ൯ഡൃയിലു് കോളറയും വിഷൂചികയുമൊക്കെ പട൪ന്നിരുന്നപ്പോഴും ഈ സിസ്സു്റ്റമായിരുന്നു ജനങ്ങളെ രക്ഷപ്പെടുത്തിയതു്. എത്ര അവശനിലയിലായിരുന്നാലും, എത്ര സാമ്പത്തികമായി തക൪ന്ന അവസ്ഥയിലായിരുന്നാലും, എങ്ങനെയെങ്കിലും ഒരു സ൪ക്കാരാശുപത്രിയു്ക്കകത്തെത്തിപ്പെട്ടാലു് രക്ഷപ്പെടുമായിരുന്നു. ഒരു രാഷ്ട്രത്തി൯റ്റെ നിലനിലു്പ്പിനെസ്സംബന്ധിച്ചിടത്തോളം അതു് ഏറ്റവുംവലിയൊരു ഗ്യാര൯റ്റിയുമായിരുന്നു. ജനങ്ങളു് ചത്തൊടുങ്ങിക്കഴിഞ്ഞാലു്പ്പിന്നെന്തു് രാഷ്ട്രം! ജനങ്ങളു് ചത്തൊടുങ്ങിക്കഴിഞ്ഞു് ജനശൂന്യമായിക്കിടക്കുന്ന ലക്ഷക്കണക്കിനേക്ക൪ ഭൂമി ഒരു രാഷ്ട്രമാകുമോ?

4

ബീജേപ്പീ ഗവണു്മെ൯റ്റി൯റ്റെ പ്രധാനപരിപാടിതന്നെ ഒരു നൂറായിരം ആരോഗ്യ ഇ൯ഷുറ൯സ്സു് പദ്ധതികളിലൂടെ രാജ്യത്തെ ആരോഗ്യമേഖലയെമുഴുവ൯ ഇ൯ഷുറ൯സ്സു് കമ്പനികളുടെകീഴിലു് കൊണു്ടുവരികയായിരുന്നല്ലോ! ദശാബ്ദങ്ങളു് ഒരു രാജ്യംഭരിച്ചു് ആരോഗ്യരംഗം നിയന്ത്രിച്ചതി൯റ്റെ അനുഭവസമ്പത്തി൯റ്റെ ഒരു പശ്ചാത്തലവുമില്ലാതെ നഗ്നഫക്കീ൪മാരുടെയും കൊടും അന്ധവിശ്വാസ്സികളുടെയുംമാത്രം നി൪ബ്ബന്ധബുദ്ധിക്കുവഴങ്ങി പ്രവ൪ത്തിക്കുന്ന ഈ അപഹാസ്യപ്പ്രസ്ഥാനം സ൪ക്കാരാശുപത്രികളെമുഴുവ൯ ഒരെണ്ണംപോലും ബാക്കിവെക്കാതെ പൊളിച്ചടുക്കി രാജ്യത്തെ ആരോഗ്യമേഖലയെ മുഴുവ൯തന്നെ ഇ൯ഷുറ൯സ്സു്മേഖലക്കു് കീഴു്പ്പെടുത്തിക്കൊടുക്കാ൯ അന്നേ അനുവദിക്കപ്പെട്ടിരുന്നെങ്കിലു് കൊറോണക്കൊടുങ്കാറ്റിലു് ലോകത്തേറ്റവുംകൂടുതലു് ജനങ്ങളു് ചത്തൊടുങ്ങിയരാജ്യം ഇന്ത്യയായേനേ! അതൊഴിവാക്കിയതു് ഈ രാജ്യത്തെ കോടതികളോ പാ൪ലമെ൯റ്റോ പത്രങ്ങളോ ഒന്നുമല്ല, ഭാരതജനതയുടെ ഇച്ഛാശക്തി ഒന്നുകൊണു്ടുമാത്രമാണു്, ഭാരതീയഹിന്ദുജനതാപ്പാ൪ട്ടിയുടെയും ലോക ഇ൯ഷുറ൯സ്സു് കമ്പനികളുടെയും വമ്പ൯ കുതന്ത്രങ്ങളെയെല്ലാമതിജീവിച്ചു് സൗജന്യസ൪ക്കാരാശുപതിവ്യവസ്ഥ നിലനി൪ത്തിയതുകൊണു്ടുമാത്രമാണു്. അതിലവ൪ ലോകജനതയുടെമുഴുവ൯ അഭിനന്ദനമ൪ഹിക്കുന്നു. ലോകത്തി൯റ്റെ മുന്നിലു് ഇ൯ഡൃയിലെ പഴയകാലരാഷ്ട്രീയനേതാക്കളും ഭരണാധികാരികളും കൂടിച്ചേ൪ന്നു് പടുത്തുയ൪ത്തിയ സൗജന്യ സ൪ക്കാ൪ ആശുപത്രിവ്യവസ്ഥ തലയുയ൪ത്തിനിന്നു് അതി൯റ്റെ കഴിവുതെളിയിച്ചു. ഭയന്നുപോയ ലോകാരോഗ്യസംഘടന പക്ഷേ ഇക്കാര്യംമാത്രം ഒരുകാലത്തും സമ്മതിക്കാ൯ തയാറല്ല, കാരണം ഇ൯ഷുറ൯സ്സുകമ്പനിഭീമ൯മാരെ ലോകരാജ്യങ്ങളിലുടനീളം അഴിഞ്ഞാടാ൯വിട്ട അവ൪ അതോടെ പ്രതിസന്ധിയിലാകും, ആഫ്രിക്കമുതലു് ഇ൯ഡ്യവരെയും ചോദ്യംചെയ്യപ്പെടും. കൊറോണയെപ്പിടിച്ചുനി൪ത്താ൯ പരിശ്രമിക്കുന്നുവെന്നഭിനയിക്കുന്ന പിണറായി വിജയനും നരേന്ദ്രമോദിയുമെല്ലാം അതിനെ യഥാ൪ത്ഥത്തിലു് പിടിച്ചുനി൪ത്തിയ ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം തക൪ത്തു് ആരോഗ്യമേഖലയിലു് അമേരിക്കയിലെപ്പോലെ ലോകയി൯ഷുറ൯സ്സുകമ്പനികളുടെ സമഗ്രാധിപത്യത്തിനുവേണു്ടി പരിശ്രമിച്ചുവരുന്ന ജനശത്രുക്കളാണു്.

കുറിപ്പു്: 2020 മേയു് 10നു് എഴുതപ്പെട്ട ഈ ലേഖനം 2021 സെപു്റ്റംബ൪ 10നാണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നതു്.

Written on 10 May 2020 and first published on: 10 September 2021

Article Title Image By Sungmin Cho. Graphics: Adobe SP.


 


 

649. ഒരു വൈറസ്സു് അണുബാധയും ലോക്കു്ഡൗണുകളുമായി ബന്ധപ്പെട്ടുള്ള പോസ്സു്റ്റുകളു് കാണുന്നതുകൊണു്ടു് പറയുകയാണു്....!

649

ഒരു വൈറസ്സു് അണുബാധയും ലോക്കു്ഡൗണുകളുമായി ബന്ധപ്പെട്ടുള്ള പോസ്സു്റ്റുകളു് കാണുന്നതുകൊണു്ടു് പറയുകയാണു്....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Syaibatul Hamdi. Graphics: Adobe SP.


1

2019 ആഗസു്റ്റു്മാസം, കൃത്യമായി പറയുകയാണെങ്കിലു് സ്വാതന്ത്ര്യദിനത്തിനു് പത്തുദിവസംമുമ്പു് ആഗസു്റ്റു് അഞു്ചിനു്, കാഷു്മീരെന്ന സംസ്ഥാനം പൂട്ടിയിട്ടപ്പോളു് ഇ൯ഡൃയിലെ പല സംസ്ഥാനങ്ങളും ചിരിച്ചു, പ്രതിഷേധം ഏറെക്കുറെ ശൂന്യമായിരുന്നു. ആ സംസ്ഥാനം ഇപ്പോഴും ഏറെക്കുറെ പൂട്ടിത്തന്നെകിടക്കുന്നു- പത്രങ്ങളും മാധ്യമങ്ങളും നിയമസഭകളും പാ൪ലമെ൯റ്റും കോടതികളും എല്ലാമുണു്ടായിട്ടും. ഏതാനുംമാസംകഴിഞ്ഞു് 2020 മാ൪ച്ചിലു് ഇ൯ഡൃമുഴുവ൯ പൂട്ടിയിയിട്ടപ്പോളു് ആ൪ക്കും ചിരിവരുന്നില്ല. ഈ വൈറസ്സിനെപ്പറ്റിത്തന്നെ പറയുകയാണെങ്കിലു് ഒരു നൂറുവ൪ഷമായി സസ്യങ്ങളെമാത്രം ബാധിച്ചുകൊണു്ടിരുന്ന ഈ കൊറോണാവൈറസ്സിനു് പെട്ടെന്നു് മനുഷ്യനെക്കൊല്ലാ൯മാത്രമുള്ള ജനിതകമാറ്റം സംഭവിച്ചതെങ്ങനെയെന്നു് ലോകത്തൊരു ഗവണു്മെ൯റ്റും ജനങ്ങളു്ക്കു് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്നില്ല. അതല്ലേ ജനങ്ങളു്ക്കു് ആദ്യമറിയേണു്ടതു്? ആരെങ്കിലും വെറുതെയൊന്നൂതിയാലു് ആറ്റംഘടനമാറി വൈറസ്സുകളു്ക്കു് ജനിതകമാറ്റം സംഭവിക്കുമോ? എത്രമാത്രം ഊ൪ജ്ജമാണു് അതിനു് വേണു്ടിവരിക! അല്ലാതെയതു് സംഭവിക്കുന്നതു് ഭാരരാഹിത്യവും കനത്ത റേഡിയേഷനുമുള്ള സാഹചര്യങ്ങളിലാണെന്നാണു് ശാസു്ത്രം പഠിപ്പിച്ചിട്ടുള്ളതു്. അതിനുള്ള സാഹചര്യങ്ങളു് പ്രകൃതിദത്തമായി ശൂന്യാകാശത്തുമാത്രമേയുള്ളൂ.

അതുകൊണു്ടു്, വേണു്ടത്ര സാനിറ്റേഷനില്ലാതെ വ൯കിടരാജ്യങ്ങളു് സു്പെയു്സ്സിലേക്കയച്ച പതിനായിരക്കണക്കിനു് വണു്ടികളിലു് ഓസ്സിനുകയറിയിരുന്നുപോയി പറ്റിയ അന്തരീക്ഷത്തിലു് ഭാരക്കുറവനുഭവിച്ചു് മദിച്ചുകറങ്ങിനടന്നു് സമൃദ്ധമായ റേഡിയേഷനുമടിച്ചു് സുഖിച്ചു് സ്വഭാവവുംമാറി വണു്ടികളിലു്ച്ചിലവ തിരിച്ചുവന്നപ്പോളു് റിട്ടേണടിച്ചു് വന്നുപട൪ന്നതാണോ ഈ വൈറസ്സുകളെന്ന ആശങ്കയിലാണു് ശാസു്ത്രബോധമുള്ള ഓരോമനുഷ്യനുമിന്നു് ഭൂമിയിലു്ക്കഴിയുന്നതു്. അവരുടെ ആശങ്കയകറ്റാ൯മാത്രം ശാസു്ത്രവിദ്യാഭ്യാസമുള്ള ഒരു ഭരണാധികാരിയുമിന്നു് ലോകരാഷ്ട്രങ്ങളിലില്ല- ട്രംപോ, പുട്ടിനോ, ഷീ ജി൯പിംഗോ? പുകഴു്ത്തലു്രാഷ്ട്രീയവും വിദ്വേഷരാഷ്ട്രീയവും മണു്ടക്കുകയറിയവ൪ക്കു് ഇതൊന്നുമറിയേണു്ടതില്ല, അവ൪ക്കു് ആരെയെങ്കിലും പുകഴു്ത്തുകയോ വിദ്വേഷിക്കുകയോമാത്രം ചെയു്തുകൊണു്ടുനടന്നാലു് മതി. കൊറോണാവൈറസ്സണുബാധയും ലോക്കു്ഡൗണുകളുമായി ലോകം രാഷ്ട്രീയകാരണങ്ങളാലു് വിവിധരാജ്യങ്ങളിലു് ചങ്ങലക്കെട്ടിലായപ്പോഴും അവ൪ അവരുടെ പുകഴു്ത്തലു്രാഷ്ട്രീയവും വിദ്വേഷരാഷ്ട്രീയവുംകൊണു്ടുനടക്കുകയാണു്, മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും അവരെക്കൊണു്ടുനിറഞ്ഞിരിക്കുകയാണു്.

2

ലോക്കു്ഡൗണുകളു് നീക്കുന്നതിനു് ഭരണാധിപ൯മാ൪ക്കു് കത്തെഴുതണമെന്നു് പലരും എഴുതിവരുന്നുണു്ടു്. എന്തിനു് ലോക്കു്ഡൗണുകളു് നീക്കണം? രാജ്യവും സമൂഹവും പൂട്ടിയിട്ടിരിക്കുന്നതുകാരണം ജോലിക്കുപോകാ൯ നിവൃത്തിയില്ലാതെ നിത്യവൃത്തിക്കും മറ്റത്യാവശ്യങ്ങളു്ക്കും കഴിവില്ലാതായി നരകയാതനയനുഭവിക്കുന്നവ൪ക്കു് ഭരണകൂടങ്ങളു് സു്പെയു്സ്സു് റിസ്സേ൪ച്ചിനു് മാറ്റിവെച്ചിരിക്കുന്ന അതിഭീമമായ തുകകളെടുത്തു് ചെലവിനുകൊടുക്കട്ടേ! ആ സു്പെയു്സ്സു് റിസ്സേ൪ച്ചിലു്നിന്നാണല്ലോ ഇതു് വന്നതുതന്നെ, ഇതെല്ലാം ആരംഭിച്ചതുതന്നെ!! അല്ലെങ്കിലു് ഈ പ്രത്യേക വൈറസ്സിനു് മ്യൂട്ടേഷ൯ സംഭവിച്ചതെങ്ങനെയെന്നു് ലോകഭരണകൂടങ്ങളുടെ ശാസു്ത്രജ്ഞ൯മാ൪ ലോകജനതകളുടെമുന്നിലു് തുറന്നസംവാദത്തിലേ൪പ്പെടട്ടേ- ലോകജനതമുഴുവനുമിതു് അനുഭവിക്കുകയാണല്ലോ, ആരുടെകൈയ്യിലു്നിന്നാണിതു് പൊട്ടിപ്പുറപ്പെട്ടതെങ്കിലും. അപ്പോളു് തങ്ങളു്ക്കെന്താണു് സംഭവിക്കുന്നതെന്നു് അവരറിയേണു്ടതാണല്ലോ! അല്ലെങ്കിലു് പരലോകത്തുചെല്ലുമ്പോളു് എന്തുകൊണു്ടാണിവിടെവന്നതെന്ന ചോദ്യത്തിനു് എന്തുസമാധാനംപറയും? കോളറ പടരുമ്പോഴല്ലേ കോളറയെക്കുറിച്ചുള്ളതെല്ലാം ജനങ്ങളറിയേണു്ടതു്, അല്ലാതെ കോളറവന്നു് എല്ലാവരും ചത്തൊടുങ്ങിക്കഴിഞ്ഞതിനുശേഷമല്ലല്ലോ?

കുറിപ്പു്: 2020 ഏപ്രിലു് 25നു് എഴുതപ്പെട്ട ഈ ലേഖനം 2021 സെപു്റ്റംബ൪ 10നാണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നതു്.

Written on 25 April 2020 and first published on: 10 September 2021