Sunday, 23 November 2025

1967. പാക്കിസ്ഥാനെതിരെയുള്ള രാഷ്ട്രീയമായും അന്താരാഷ്ട്രവേദിയിലുമുള്ള സ്വന്തംനിലനിലു്പ്പിനുവേണു്ടി അഫു്ഘാനിസ്ഥാനിലെ മുസ്ലിംഭീകരതീവ്രവാദികളുടെ ഇ൯ഡൃയുടെനേ൪ക്കുള്ള ഭാവിഭീഷണി ഇപ്പോളവരുമായിസ്സഹകരിക്കുന്നതിലൂടെ ബീജേപ്പീ വിലകൊടുത്തുവാങ്ങുകയാണു്

1967

പാക്കിസ്ഥാനെതിരെയുള്ള രാഷ്ട്രീയമായും അന്താരാഷ്ട്രവേദിയിലുമുള്ള സ്വന്തംനിലനിലു്പ്പിനുവേണു്ടി അഫു്ഘാനിസ്ഥാനിലെ മുസ്ലിംഭീകരതീവ്രവാദികളുടെ ഇ൯ഡൃയുടെനേ൪ക്കുള്ള ഭാവിഭീഷണി ഇപ്പോളവരുമായിസ്സഹകരിക്കുന്നതിലൂടെ ബീജേപ്പീ വിലകൊടുത്തുവാങ്ങുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


2021ലു് താലിബാ൯ അഫു്ഘാനിസ്ഥാനിലെഭരണംപിടിച്ചതുമുതലു് ഏഷ്യയിലെ ഒരുനിരഭരണമാറ്റങ്ങളാരംഭിച്ചുവെന്നുപറയാം. അഫു്ഘാനിസ്ഥാനിലു്നടന്നതൊരു പക്ഷോഭമായിരുന്നില്ലെന്നും ഇസ്ലാമിസ്സു്റ്റുതീവ്രവാദികളുടെയൊരു മതത്തി൯റ്റെപേരിലുള്ള മനുഷ്യാവകാശവിരുദ്ധ- പുരുഷാധിപത്യപരമായ അധികാരംപിടിക്കലു്മാത്രമായിരുന്നെന്നും അതുലോകത്തി൯റ്റെചരിത്രത്തിലൊരു കൂട്ടിച്ചേ൪ക്കലല്ലാതെ സംസ്സു്ക്കാരത്തിനൊരുസംഭാവനയും നലു്കിയിട്ടില്ലെന്നും കരുതുന്നതുകൊണു്ടു് അതിനത്രയുംപ്രാധാന്യമേ ഏഷ്യയിലെജനാധിപത്യകാംക്ഷികളായജനങ്ങളു് നലു്കിയിട്ടുമുള്ളൂ. അവ൪സു്ത്രീകളെച്ചവിട്ടിത്താഴു്ത്തിയധമവലു്ക്കരിക്കുന്നതും കാമംമാത്രംലക്ഷൃമാക്കിക്കലാപംനടത്തുന്നതും റഷ്യയാഭരണത്തെയംഗീകരിച്ചതും ഇ൯ഡൃയവരോടുസഹകരിക്കുന്നതും അവരിപ്പോളു്പ്പാക്കിസ്ഥാനെയാക്രമിക്കുന്നതും അപലപനീയമാണെന്നും അതുപിന്നാലെ പാക്കിസ്ഥാ൯മുന്നിട്ടിറങ്ങി ഇസ്ലാമിലവരുടെയതേവഴിപിന്തുടരുന്ന തു൪ക്കിമുതലായരാജ്യങ്ങളുടെസഹായത്തോടെ അഫു്ഘാനിസ്ഥാനിലെ റെബലു്വിഭാഗങ്ങളെക്കൈയ്യിലെടുത്തുള്ള തുട൪ച്ചയായയാഭ്യന്തരകലാപത്തിലൂടെ അവിടെയിപ്പോളുള്ളതാലിബാ൯ഭരണത്തി൯റ്റെ അന്ത്യംകുറിക്കുമെന്നുമാണു് ലോകത്തെമറ്റുരാജ്യങ്ങളു്കരുതുന്നതു്.

പാക്കിസ്ഥാനെതിരെയുള്ള രാഷ്ട്രീയമായും അന്താരാഷ്ട്രവേദിയിലുമുള്ള സ്വന്തംനിലനിലു്പ്പിനുവേണു്ടി താലിബാനുകളിപ്പോളു് ബീജേപ്പീയുടെ ഹിന്ദുഭരണംനടക്കുന്നയി൯ഡൃയോടു് പരസ്സു്പ്പരമന്ത്രിതലസ്സന്ദ൪ശ്ശനങ്ങളിലൂടെയും പുതിയസാമ്പത്തികക്കരാറുകളിലൂടെയും പുതിയതായിയൊട്ടിപ്പിടിച്ചുനിലു്ക്കുന്നെങ്കിലും ഇതുവരെയുള്ളയവരുടെചരിത്രംനോക്കുമ്പോളു് മതമര്യാദയൊന്നുമില്ലാത്തതുകൊണു്ടു് ഇപ്പോളു്ത്തലു്ക്കാലമില്ലെങ്കിലും അവിടെനിന്നുള്ളയിസ്ലാമിസ്സു്റ്റുതീവ്രവാദത്തി൯റ്റെയും ഭീകരപ്പ്രവ൪ത്തനത്തി൯റ്റെയുംകയറ്റുമതി പിന്നീടങ്ങോട്ടു് ഇ൯ഡൃയിലേയു്ക്കുമുണു്ടായേക്കാം. അവരെപ്പോലെയൊരു ഇസ്ലാമിസ്സു്റ്റുരാജ്യംതന്നെയായ പാക്കിസ്ഥാനിലോട്ടുപോലുമതു് ഉണു്ടായെന്നോ൪ക്കണം! പാക്കിസ്ഥാനു് അഫു്ഘാനിസ്ഥാനിലെ താലിബാ൯ഭരണകൂടവുമായി തുടക്കംമുതലേബന്ധമുണു്ടായിരുന്നെങ്കിലും അവ൪ഭീകരപ്പ്രവ൪ത്തനം സൗഹൃദംനോക്കാതെ മതത്തിനകത്തെവിഭാഗംമാത്രംനോക്കി പാക്കിസ്ഥാനിലോട്ടുകൂടിവ്യാപിപ്പിച്ചപ്പോളു് ആബന്ധംപാക്കിസ്ഥാ൯മുറിച്ചു് യുദ്ധത്തിലേയു്ക്കുതിരിഞ്ഞതുംകൂടിയാണു്. അപ്പോളതല്ലാതെയടുത്തുകിടക്കുന്ന, തലു്ക്കാലംസുഹൃത്തുചമഞ്ഞുകിടക്കുന്ന, ഹിന്ദുവി൯ഡൃയുടെകാര്യമോ? ഇ൯ഡൃയുമായി ബാഹ്യസൗഹൃദബന്ധംതുടരുമ്പോളു്ത്തന്നെ പാക്കിസ്ഥാനിലെത്താലിബാ൯ഫാക്ഷനുകളെയിളക്കിവിട്ടു് ഇ൯ഡൃയു്ക്കെതിരെയാക്രമണംനടത്താ൯ മടിയുള്ളവരല്ലതാലിബാ൯.

ബീജേപ്പീയും പാക്കിസ്ഥാനെതിരെയുള്ള രാഷ്ട്രീയമായും അന്താരാഷ്ട്രവേദിയിലുമുള്ള സ്വന്തംനിലനിലു്പ്പിനുവേണു്ടി അഫു്ഘാനിസ്ഥാനിലെയീ മുസ്ലിംഭീകരതീവ്രവാദികളുടെ ഇ൯ഡൃയുടെനേ൪ക്കുള്ള ഭാവിഭീഷണി വിലകൊടുത്തുവാങ്ങുകയാണു്. വിദേശനയവിവേകമില്ലാത്തതുകൊണു്ടും അതി൪ത്തികടന്നുള്ള സ്വന്തംവികലപ്പ്രവൃത്തികളു്കാരണമപകടത്തിലായ സ്വന്തംരാഷ്ട്രീയനിലനിലു്പ്പു് അത്യാവശ്യമായതുകൊണു്ടുമാണു് ബീജേപ്പീയിതുചെയ്യുന്നതു്. പാക്കിസ്ഥാ൯ പലപ്പോഴുംചെയ്യുന്നപോലെ വ്യോമപാതനിരോധിക്കുമ്പോളു് ഏഷ്യയിലൂടെകടന്നുപോകാ൯ ഇ൯ഡൃയു്ക്കു് അഫു്ഘാ൯റ്റെയാകാശം ആവശ്യമുണു്ടെന്നുള്ളതുമൊരുഘടകമാണു്. ഇ൯ഡൃയുടെയും ഇ൯ഡൃയിലെജനങ്ങളുടെയും വിദേശതാലു്പ്പര്യങ്ങളുമായി ഇതിനൊന്നുമൊരുബന്ധവുമില്ല.

മാത്രവുമല്ല, ബീജേപ്പീഗവണു്മെ൯റ്റി൯റ്റെയീ താലിബാ൯ബന്ധനടപടികളു് ഭാവിയിലി൯ഡൃയിലു് ആഭ്യന്തരമായിപ്പോലുംകുഴപ്പവും പുറത്തുനിന്നുള്ളയാക്രമണങ്ങളുമുണു്ടാക്കാ൯ പര്യാപു്തവുമാണു്. ഒരഭിമാനമെന്നതുപോലെ ബീജേപ്പീചെയു്തുവെച്ചുകൊണു്ടിരിക്കുന്നയീക്കാര്യങ്ങളു് ലോകത്തെബഹുഭൂരിപക്ഷംരാജ്യങ്ങളും അപകടമെന്നറിഞ്ഞു് ഒഴിവാക്കിയതും താലിബാനെനിരോധിച്ചതും അഫു്ഘാനിസ്ഥാനിലെയീഗവണു്മെ൯റ്റിനെ അംഗീകരിക്കാതെതുടരുന്നതുമാണു്. മാലാഖമാ൪കടന്നുചെല്ലില്ലെന്നറിയാവുന്നിടത്തു് പമ്പരവിഡ്ഢികളു്ചവിട്ടിക്കടന്നുചെല്ലുമെന്നു് ലോകത്തിനുമുഴുവനറിയാവുന്നതു് ബീജേപ്പീയൊരിക്കലു്ക്കൂടി തെളിയിച്ചുകൊടുത്തുകൊണു്ടിരിക്കുകയാണു്.

റഷ്യനധിനിവേശത്തിനും അമേരിക്കനാധിപത്യത്തിനുംശേഷം അഫു്ഘാനിസ്ഥാനിലുണു്ടായജനാധിപത്യത്തെ മൂലധനനിക്ഷേപത്തിലൂടെയും സൈനികപരിശീലനത്തിലൂടെയുംമുതലു് അവരുടെപുതിയ പാ൪ലമെ൯റ്റുകെട്ടിക്കൊടുക്കുന്നതുവരെയുള്ളനടപടികളിലൂടെ ഇ൯ഡൃസഹായിച്ചുകൊണു്ടിരുന്നതിനെ തക൪ക്കുന്നയൊന്നായിരുന്നു 2021ലെ താലിബാ൯റ്റെഭരണംപിടിച്ചെടുക്കലു്. ഇ൯ഡൃയാസ്സഹായങ്ങളു്തുട൪ന്നാലു്ത്തന്നെ അതുജനാധിപത്യത്തിനുള്ളസഹായങ്ങളല്ലയിപ്പോളു്. അവിടെയുണു്ടാകുന്നഭൂകമ്പങ്ങളിലു് സഹായമെത്തിക്കുന്നതടക്കം ഇ൯ഡൃയാണുചെയു്തുകൊണു്ടിരുന്നതു്. ഇപ്പോളു്ത്തന്നെ ആശുപതികളും അണക്കെട്ടുകളും ഊ൪ജ്ജനിലയങ്ങളും റോഡുകളും വിദ്യാഭ്യാസസ്സു്ക്കോള൪ഷിപ്പുകളുമൊക്കെയടങ്ങുന്ന ഏകദേശമഞ്ഞൂറിലധികംപദ്ധതികളിലായി മൂന്നുബില്യണിലധികംഡോളറാണു് ഇ൯ഡൃയഫു്ഘാനിസ്ഥാനിലു്മുടക്കുന്നതു്. ആജനാധിപത്യനടപടിക്രമങ്ങളെമുഴുവ൯ പരാജയപ്പെടുത്തുന്നയൊന്നായിപ്പോയി ജനാധിപത്യത്തെമറിച്ചു് മതാധിപത്യത്തെക്കൊണു്ടുവന്നുള്ള അഫു്ഘാനിസ്ഥാനിലെഭരണംപിടിക്കലും താലിബാ൯റ്റെ ഇ൯ഡൃയുടെസഹായിക്കലും. അഫു്ഘാനിസ്ഥാ൯റ്റെയും ഇ൯ഡൃയുടെയും ജനാധിപത്യതാലു്പ്പര്യങ്ങളു്ക്കു് തീ൪ത്തുമെതിരായിപ്പോയിയതു്- ഒരുഹിന്ദുമതാധിപത്യപ്പാ൪ട്ടിയായ ബീജേപ്പീയിലു്നിന്നും ജനാധിപത്യതാലു്പ്പര്യങ്ങളൊന്നും ലോകംപ്രതീക്ഷിക്കുന്നില്ലെങ്കിലും. ഇ൯ഡൃയിലു്ബീജേപ്പീയുടെ ഹിന്ദുമതാധിപത്യംവന്നശേഷം ഇ൯ഡൃയെ ഒരു വ൯പ്രാദേശ്ശികസാമ്പത്തികശക്തിയെന്നു് ഇപ്പോളാരുംവിളിക്കാനില്ലാത്തപ്പോളു് അങ്ങനെവിളിക്കുന്നതിനു് അഫു്ഘാനിസ്ഥാനെക്കിട്ടിയതാണുബീജേപ്പീയെ പുളകിതഗാത്രരാക്കിയതു്. ഈനടപടികളിലൂടെ അഫു്ഘാനിസ്ഥാനെക്കാളെത്രയോവലുതുംശക്തവുമായ പാക്കിസ്ഥാ൯ ചൈനയെന്നീരണു്ടയലു്രാജ്യങ്ങളെയാണു് ഇ൯ഡൃയൊരേസമയംപിണക്കിയതു്! ഇവ൪രണു്ടുംസുഹൃത്തുക്കളായിത്തുടരുകയായിരുന്നുവെന്നല്ല, എങ്കിലും ലോകത്താരെങ്കിലുമിത്രവലിയമണു്ടത്തരംകാണിക്കുമോ?

ഇതിലൂടെ ഇതേമതാധിപത്യംകാരണം ബഹിഷു്ക്കരണത്തിലൂടെയുമുപരോധത്തിലൂടെയും ലോകമകലെനി൪ത്തിയിരിക്കുന്ന ഇറാനെയുംകൂടിയാണു് ബീജേപ്പീയുടെപുതിയയി൯ഡൃ സുഹൃത്തായിസ്സ്വീകരിച്ചിരിക്കുന്നതു്. അങ്ങനെ ഇറാനുമി൯ഡൃയുമഫു്ഘാനിസ്ഥാനുമെന്ന മൂന്നുമതാധിപത്യശക്തികളുടെസമന്വയമായി- ജനാധിപത്യലോകത്തി൯റ്റെ മൂന്നുപുതിയനോട്ടപ്പുള്ളികളു്!

ത്രാസ്സി൯റ്റെമറുവശത്തുംകൂടിയൊരു കനംവെയു്ക്കുന്നതിനായി ചൈനയുമിപ്പോളഫു്ഘാ൯നിലപാടുമാറ്റിക്കൊണു്ടു് തയ്യാറെടുക്കുകയാണു്. എങ്കിലും നേപ്പാളുചെയു്തിരുന്നതുപോലെ രണു്ടിലുംനിന്നൊരേസ്സമയത്തു് സഹായംസ്വീകരിക്കാനഫു്ഘാനിസ്ഥാനുകഴിയുകയില്ല- ഏതെങ്കിലുമൊരെണ്ണത്തെയുപേക്ഷിക്കേണു്ടിവരും. മുസ്ലിമുകളുടെപ്രഖ്യാതമായഹിന്ദുവിരോധംകാരണം അതേതിനെയായിരിക്കുമെന്നൂഹിക്കാവുന്നതേയുള്ളൂ. ചൈനയുടെവാക്കുകേട്ടുതാലിബാ൯ എപ്പോളി൯ഡൃയിലു്ഭീകരപ്പ്രവ൪ത്തനമാരംഭിക്കുമെന്നതു് ആലോചിക്കാവുന്നതേയുള്ളൂ. അതുതാലിബാ൯തന്നെയാകണമെന്നില്ല- പാക്കിസ്ഥാ൯റ്റസഹായംസ്വീകരിച്ചുപ്രവ൪ത്തിക്കുന്ന അഫു്ഘാനിസ്ഥാനിലെമറ്റുഭീകരഗ്രൂപ്പുകളുമാവാം. ഇപ്പോളു്ത്തന്നെയൊരുമുസ്ലിംരാജ്യത്തുവെച്ചുനടന്ന ഒരു എയ൪ഷോയിലു് ഇ൯ഡൃയുടെവിമാനംതക൪ന്നതിനെക്കുറിച്ചു് ആസ്സംശയംവെച്ചുള്ള അന്വേഷണംനടക്കുകയാണു്. 2025 നവംബ൪ 21നു് ദുബായിലു് അഭ്യാസപ്പ്രകടനത്തിലു്പ്പങ്കെടുത്തുകൊണു്ടിരുന്ന ഇ൯ഡൃയുടെ യുദ്ധവിമാനമാണുതക൪ന്നതു്.

പൊതുജീവിതത്തിലു്നിന്നും വിദ്യാഭ്യാസത്തിലു്നിന്നും തൊഴിലുകളിലു്നിന്നും രാഷ്ട്രീയത്തിലു്നിന്നും സു്ത്രീകളെയടിച്ചോടിച്ചവരെയടിച്ചമ൪ത്തി ലിംഗമ൪ദ്ദക൯മാരായി പുരുഷ൯മാരായതീവ്രവാദികളു്മാത്രം മേധാവികളായിത്തുടരുന്ന താലിബാ൯നയംപെട്ടെന്നുകണു്ടില്ലെന്നുനടിച്ചു് അവരെയംഗീകരിച്ചവരോടുസഹകരിച്ചു് മൂക്കിട്ടുതറയിലുരച്ചാണുലോകത്തി൯റ്റെമുന്നിലു് ബീജേപ്പീയുടെപുതിയയി൯ഡൃയിന്നുനിലു്ക്കുന്നതു്. പാക്കിസ്ഥാ൯രംഗത്തുള്ളതുകൊണു്ടു് ശത്രുവി൯റ്റെശത്രുനമ്മുടെമിത്രമെന്നതാണു് ഇന്നത്തെയി൯ഡൃയുടെയഫു്ഘാ൯നിലപാടു്.

2021ലു് ജനാധിപത്യത്തെയട്ടിമറിച്ചുഭരണംപിടിക്കാ൯ താലിബാ൯ പാക്കിസ്ഥാ൯റ്റെയൊരുപകരണമായിരുന്നിടത്തുനിന്നും ഇന്നുതാലിബാ൯ ഇ൯ഡ്യയിലെ ബീജേപ്പീയുടെയൊരുപകരണമായിമാറിയെന്നുവ്യക്തമാണു്. അതുകൊണു്ടാണു് ബീജേപ്പീയാണുതാലിബാനെക്കൊണു്ടു് പാക്കിസ്ഥാനെയാക്രമിപ്പിച്ചതെന്നുലോകംകരുതുന്നതു്. ഇ൯ഡ്യയൊരക്രമരാജ്യമല്ലെന്നതുതിരുത്തി ബീജേപ്പീയങ്ങനെയുംചെയു്തു! അതിനനുസരിച്ചുള്ളനടപടികളാണു് ഇ൯ഡൃയിലെബീജേപ്പീഗവണു്മെ൯റ്റിലു്നിന്നും പിന്നീടുണു്ടായതു്.

ഇ൯ഡൃയിലനേകമഫു്ഘാ൯വിദ്യാ൪ത്ഥികളുണു്ടു്. പുതിയഗവണു്മെ൯റ്റിനുകീഴിലു് തങ്ങളുടെരാജ്യത്തുതിരിച്ചുചെന്നാലു് തങ്ങളുടെജീവനപകടത്തിലു്പ്പെടുമെന്നു് അവ൪ഭയക്കുന്നുണു്ടു്, ഇ൯ഡൃയവ൪ക്കഭയംനലു്കണമെന്നു് അവരാഗ്രഹിക്കുന്നുണു്ടു്. പക്ഷേ പോയവരെല്ലാംതിരിച്ചുചെല്ലണമെന്നാഗ്രഹിക്കുന്ന താലിബാ൯ഗവണു്മെ൯റ്റിനുവേണു്ടി വ൪ഷങ്ങളുടെപതിവുംപാരമ്പര്യവുംലംഘിച്ചുകൊണു്ടു് ഇ൯ഡൃയതുചെയ്യാതിരിക്കുകയാണു്. നിലവിലി൯ഡ്യയിലുള്ളവിദ്യാ൪ത്ഥികളു്ക്കുപുറമേ 2021ലെ താലിബാ൯റ്റെയധികാരംപിടിച്ചെടുക്കലിനുശേഷം അഫു്ഘാനിസ്ഥാനിലു്നിന്നുവരുന്നവ൪ക്കുമൊന്നും ഇ൯ഡ്യാഗവണു്മെ൯റ്റഭയംകൊടുക്കാതിരിക്കുകയാണു്, ഇ൯ഡ്യയിലെബീജേപ്പീ താലിബാ൯റ്റെപ്രതിപുരുഷനായിപ്പ്രവ൪ത്തിക്കുകയാണു്. വളരെച്ചെറിയയൊരു മുസ്ലിംതീവ്രവാദഗവണു്മെ൯റ്റിനെഭയന്നുകഴിയുന്ന ബീജേപ്പീയുടെ ഹിന്ദുവി൯ഡ്യാഗവണു്മെ൯റ്റി൯റ്റെയീനടപടിരാഹിത്യം പുതിയയഫു്ഘാ൯ഗവണു്മെ൯റ്റിനെയൊറ്റപ്പെടുത്തിയിട്ടിരിക്കുന്ന ലോകരാജ്യങ്ങളിലു് പുച്ഛമാണുണു്ടാക്കിയിട്ടുള്ളതു്. മലയെലിയെപ്പേടിച്ചുമാളത്തിലൊളിച്ച അനുഭവമാണതവ൪ക്കുനലു്കിയിട്ടുള്ളതു്.

ഇ൯ഡ്യയോടും പാക്കിസ്ഥാനോടുമുള്ളനയത്തി൯റ്റെകാര്യത്തിലു് ഇതുവലിയഭിന്നത താലിബാ൯റ്റെനേതൃത്വത്തിലുണു്ടാക്കിയിട്ടുണു്ടെന്നുള്ളതും അതുതുടരുകയാണെന്നുള്ളതുമൊരുവസു്തുതയാണു്. ഒടുവിലിസ്ലാമിനനുകൂലമായിത്തീരുമാനമുണു്ടാകും. താലിബാനതേകഴിയൂ- ഹിന്ദുവി൯ഡ്യയുടെയംഗീകാരംമാത്രംവെച്ചുകൊണു്ടു് താലിബാനുമുന്നോട്ടുപോകാ൯കഴിയില്ല. താലിബാ൯നേതൃത്വമെന്തുപുറമേപറഞ്ഞാലും മുസ്ലിമുകളെയടിച്ചമ൪ത്തുന്നയിന്നത്തെഹിന്ദുവി൯ഡ്യയെ ഒരുജിഹാദുഭൂമിയായിട്ടുതന്നെയാണു് അണികളിപ്പോഴുംകരുതിയിട്ടുള്ളതു്. ദശാബ്ദങ്ങളായിത്തുടരുന്നയാനിലപാടു് മാറുമെന്നാരുംകരുതണു്ട. ഇന്നുമതദേശീയതയിലു്മുഴുകിക്കിടക്കുന്ന താലിബാ൯റ്റെയുംബീജേപ്പീയുടെയും, അതായതഫു്ഘാനിസ്ഥാ൯റ്റെയുമി൯ഡ്യയുടെയും, ഈക്കൂട്ടുകെട്ടു് ലോകത്തിനൊരുഭീഷണിയായി പലരാജ്യങ്ങളുംകൂട്ടുന്നുണു്ടു്. അഫു്ഘാനിസ്ഥാനുപേക്ഷിച്ചുപോയയമേരിക്ക അടുത്തകാലത്തി൯ഡ്യയു്ക്കേ൪പ്പെടുത്തുന്നയുപരോധങ്ങളു്ക്കു് ഇതുമൊരുകാരണമാണു്.

…..

…..

Written on 13 September 2025 and first published on 23 November 2025
 






 

 

Thursday, 13 November 2025

1966. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെജീവിതമറിയാതെപോകരുതു്!

1966

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെജീവിതമറിയാതെപോകരുതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കാസ്സ൪കോടു്-കണ്ണൂരുമുതലു് തെക്കോട്ടുള്ളകടലു് ആലപ്പുഴവരെ പൊതുവേനിരപ്പുള്ളതായതിനാലു് അതിനുള്ളമത്സ്യങ്ങളേയവിടെക്കിട്ടുകയുള്ളൂ, എന്നാലു് കൊല്ലംമുതലു് കന്യാകുമാരിവരെയും അതുകഴിഞ്ഞങ്ങോട്ടുമുള്ളകടലു് പാരുകടലാണു്, അടിത്തട്ടിലു് പാറക്കെട്ടുകളുള്ളതാണു്. അവിടെത്തങ്ങിയടിഞ്ഞുകൂടി അതിനുള്ളപ്രത്യേകമത്സ്യങ്ങളു് മത്സ്യത്തൊഴിലാളികളു്ക്കുകിട്ടുന്നു. എങ്കിലും മറ്റേക്കടലിനെയപേക്ഷിച്ചു് പാറക്കെട്ടുകളുള്ളതിനാലു് അവിടെമത്സ്യബന്ധനവലകളു്ക്കുള്ള അപകടവുംകേടുപാടുകളുംകൂടുതലുമാണു്.

നല്ലമഴയുംകാറ്റുമുണു്ടായി നല്ലപോലെകടലിളകിമറിഞ്ഞുള്ളമാസങ്ങളിലാണു് ഏറ്റവുംകൂടുതലു്മത്സ്യങ്ങളെക്കിട്ടുന്നതു്. വളരെക്കുറച്ചുമാത്രംകിട്ടുന്നതും കടലിലു്പ്പോകാ൯കഴിയാത്തരീതിയിലു് കടലിളകിമറിഞ്ഞുകൂറ്റ൯തിരകളുണു്ടായി പ്രക്ഷുബ്ധതയുള്ളതുമായമാസങ്ങളെയാണു് പഞ്ഞമാസങ്ങളെന്നുപറയുന്നതു്. ആക്കാലത്തവരെങ്ങനെകഴിയും? ഹിന്ദുവി൯റ്റെയായാലും ക്രിസ്സു്ത്യാനിയുടെയായാലും മുസ്ലിമി൯റ്റെയായാലും കടലു്ത്തീരത്തെയുത്സവങ്ങളെല്ലാം പഞ്ഞമാസത്തിലാണുക്രമീകരിച്ചിട്ടുളളതു്. എല്ലാദിവസവുമെല്ലാവ൪ക്കും എത്രയോദിവസംസൗജന്യഭക്ഷണംകിട്ടുന്നു. ഒരിടത്തുതീരുമ്പോഴേ അടുത്തു് മറ്റൊരിടത്തുത്സവംതുടങ്ങുകയുമുള്ളൂ, അതിനുള്ളക്രമീകരണങ്ങളവ൪ചെയു്തിട്ടുണു്ടു്. പഞ്ഞമാസങ്ങളിലു് ഭക്ഷണത്തി൯റ്റെകാര്യത്തിലങ്ങനെയൊരുവഴി അവ൪തന്നെകണു്ടെത്തിയിരിക്കുന്നു. ഇതുസൗജന്യമോ ആരുടെയെങ്കിലുമോശ്ശാരമോ അല്ല- അതിനുള്ളധനസമാഹരണത്തിനായി ഓരോദിവസവും കടലിലു്പ്പോകുന്നതിനുമുമ്പു് അതിനുള്ളകാണിക്കയവ൪ കുരിശ്ശടിയിലുമമ്പലത്തിലുമിടുന്നുമുണു്ടു്. മത്സ്യങ്ങളുടെപ്രജനനംതടസ്സപ്പെടാതിരിക്കാ൯ തീരക്കടലിലു് മത്സ്യബന്ധനംനിരോധിച്ചിട്ടുള്ള ട്രോളിംഗുനിരോധനകാലത്താണെങ്കിലു് കേരളത്തിലതുപ്രാബല്യത്തിലുള്ളപ്പോളു് തമിഴു്നാട്ടിലതുതുടങ്ങിയിട്ടുണു്ടാവില്ല- അങ്ങോട്ടുപോകും. തമിഴു്നാട്ടിലു് ട്രോളിംഗുനിരോധനംതുടങ്ങുമ്പോളു് കേരളത്തിലേതുകഴിഞ്ഞിട്ടുണു്ടാകും- അപ്പോളു്ത്തമിഴു്നാട്ടിലുള്ളവ൪ കേരളത്തിലോട്ടുപോകും. അങ്ങനെയുമൊരുസൗകര്യമുണു്ടു്.

ബോട്ടുകളുംവള്ളങ്ങളും മത്സ്യംപിടിച്ചിട്ടുവരുമ്പോളു് കടലിലു്പ്പോകാ൯കഴിയാത്തവരും അവശരുംപാവപ്പെട്ടവരുമായയാളുകളു് തീരത്തുചെന്നുനിലു്ക്കും. അവ൪നീട്ടുന്നകിറ്റുകളിലു് അവ൪ക്കവരോരോപിടിമത്സ്യംവാരിയിട്ടുകൊടുക്കും. ഉദാര൯മാരാണവ൪- സു്നേഹിച്ചാലു്നക്കിക്കൊല്ലും, കോപിച്ചാലു്ക്കുത്തിക്കൊല്ലും. ആക്കിട്ടിയമത്സ്യംപലരുംവിറ്റു് അന്നന്നത്തെജീവിതത്തിനുള്ള ഉപാധികണു്ടെത്തുന്നു. ആരോഗ്യംകൂടുതലുള്ളവ൪ അശക്ത൪ക്കുനലു്കുന്നസു്നേഹസമ്മാനം, സക്കാത്തു്! മറ്റുമേഖലകളിലെത്രപേ൪ അതുചെയ്യുന്നുണു്ടു്?

ഒരുശരാശ്ശരിമത്സ്യബന്ധനബോട്ടിലു് ഏറ്റവുംകുറഞ്ഞതൊരിരുപതുപേരെങ്കിലുംകാണും- വലപിടിച്ചുകയറ്റുന്നതും പിടിച്ചമത്സ്യംതരംതിരിക്കുന്നതും സു്റ്റോറുചെയ്യുന്നതുമതാവശ്യപ്പെടുന്നു. അതുബോട്ടി൯റ്റെതരവുംദൗത്യവുമനുസരിച്ചു് നാലു്പ്പതുപേ൪വരെയാകാം. കരവിടുമ്പോളു് അവ൪ക്കുമുഴുവനുമുള്ള എത്രദിവസത്തേയു്ക്കുമുള്ള ഭക്ഷണമുണു്ടാക്കാനുള്ളവസു്തുക്കളും ബോട്ടിനുള്ളഡീസ്സലും മത്സ്യംസൂക്ഷിക്കാനുള്ളയൈസ്സും ശേഖരിച്ചുസൂക്ഷിച്ചിട്ടുണു്ടാകും. (ബോട്ടുകരയിലെത്തിയാലു് ആദ്യംചെയ്യുന്നജോലിതന്നെ എത്രഡീസ്സലു്തീ൪ന്നുവോ അത്രയുംഡീസ്സലു്നിറയു്ക്കുകയാണു്). അതിനേകദേശമൊന്നുരണു്ടുദിവസത്തേയു്ക്കു് ഒരുരണു്ടരലക്ഷംരൂപയെങ്കിലുമാകും. അതുബോട്ടുടമകളു്മുടക്കും. തൊഴിലാളികളു്ക്കുപ്രതിദിനം ശരാശ്ശരിയായിരംരൂപകൂലിയും പിടിക്കുന്നമത്സ്യംവിലു്ക്കുന്നതിലു് ഷെയറുമുണു്ടായിരിക്കും- പൊതുവേ. ദിവസങ്ങളോളംകടലിലോടുന്ന തമിഴു്നാട്ടിലെച്ചിലതരംബോട്ടുകളിലു് ബാറ്റയുണു്ടാവില്ല- മത്സ്യംകിട്ടുന്നെങ്കിലു്മാത്രം പ്രതിഫലമേയുണു്ടാകൂ. ചെലവെന്തായാലുംകിട്ടും. ഇതിലു്ക്കേരളംമുന്നിലാണു്. ബോട്ടിലെച്ചങ്കെന്നുപറയുന്നതതി൯റ്റെ നാവിഗേറ്ററുംനായകനുമായസ്രാങ്കും കിച്ചണധിപനായകുക്കുമാണു്. അവ൪ക്കുശമ്പളംകൂടുതലുമായിരിക്കും.

എപ്പോളു്വേണമെങ്കിലുംഭക്ഷണംകിട്ടും- എത്രവേണമെങ്കിലും, ചിലപ്പോളെന്തുവേണമെങ്കിലും. അപ്പോളു്പ്പിടിക്കുന്നമീനാണുമുഖ്യവിഭവം. പ്രഭാതഭക്ഷണമെപ്പോഴും ചോറും മീ൯കറിയുമായിരിക്കും. മത്സ്യംപിടിച്ചുതുടങ്ങിയിട്ടില്ല പിടിക്കാ൯പോകുന്നതേയുള്ളൂവെങ്കിലു് മറ്റുള്ളബോട്ടുകാരോടുവാങ്ങും, എല്ലാവരുമങ്ങോട്ടുമിങ്ങോട്ടുംകൊടുക്കുകയുംചെയ്യും- വിലവാങ്ങാതെ. ഏറ്റവുംപ്രധാനം മീ൯കറിതന്നെ. അന്നു് ഏതുമീനുകിട്ടുന്നോ അതുപയോഗപ്പെടുത്തുന്നു- അതിലേറ്റവുംനല്ലതു്. അതടക്കംസ൪വ്വവിഭവങ്ങളോടെയും ഏറ്റവുംനന്നായിഭക്ഷണംകഴിക്കുന്നതു് മത്സ്യത്തൊഴിലാളികളു്തന്നെ- ഏറ്റവുംലളിതമായി. ജോലിയുമങ്ങനത്തേതാണു്. അലു്പ്പംമുമ്പുവരെ കടലിലു്നീന്തിക്കളിച്ചുകൊണു്ടിരുന്നവനെയാണു് പിടിച്ചുകറിവെച്ചുതിന്നുന്നതു്, പൊരിച്ചും. ചാളപോലുള്ളപലതിനെയും പിടികൂടിച്ചുട്ടുംതിന്നും. ചെതുമ്പലടക്കംചുട്ടുതിന്നുന്നതാണു് രുചിയെന്നവ൪പറയുന്നു. ചൂണു്ടയിടുന്നവള്ളങ്ങളു്ക്കുള്ള ഇരയുംപരസ്സു്പ്പരംകൈമാറാറുണു്ടു്. അതുമിക്കപ്പോഴും ബോട്ടുവലകളിലു്ത്തടയുന്ന കിളിമത്സ്യങ്ങളായിരിക്കും. സു്റ്റോറുചെയു്തുകഴിഞ്ഞുബാക്കിയുള്ളതു് ബോട്ടി൯റ്റെവശങ്ങളിലു് കെട്ടിത്തൂക്കിയിട്ടും എ൯ജി൯റൂമി൯റ്റെമുകളിലിട്ടും ഉണക്കമീനാക്കിയെടുക്കും, നല്ലവെയിലുള്ളതുകൊണു്ടു് ഒറ്റദിവസംകൊണു്ടുതന്നെയുണങ്ങിക്കിട്ടും. വിലു്ക്കാനുള്ളഗുണനിലവാരമില്ലാത്തവയെല്ലാം വളത്തിനായിമാറ്റും.

വിശ്രമവേളകളിലു് റമ്മിമുതലു് കബഡികളിയും ഗുസു്തിയുംവരെയെല്ലാമുണു്ടു്. പരസ്സു്പ്പരമൊത്തുചേ൪ന്നുപുറംകടലിലു് എത്രദിവസംകഴിയാനുള്ളതാണു്! ബോട്ടുകളിലു് സിനിമയുണു്ടു്, പൊതുവായുള്ളവീഡിയോപ്പ്രദ൪ശ്ശനമുണു്ടു്. മൊബൈലു്ഫോണുകളു്ക്കു് മിക്കയിടത്തും റേയു്ഞു്ജൊന്നുംകാണുകയില്ല. അതുകൊണു്ടോരോരുത്തരുടേയും മൊബൈലു്ഫോണുകളിലു് ആവശ്യമുള്ളസിനിമകളു്നിറയു്ക്കും. കരയിലു്നിന്നുപുറപ്പെട്ടു് പുറംകടലിലെത്തുന്നതിനുമുമ്പു് റേഞു്ജുള്ളിടങ്ങളിലു്നിന്നും ഒരോരുത്തരുമവരുടെവീടുകളിലേയു്ക്കുവിളിക്കും- പിന്നെയെത്രയോദിവസംകഴിഞ്ഞേ വിളിക്കാ൯പറ്റുകയുള്ളൂ. ജീപ്പീയെസ്സിലൂടെയാണു് നാവിഗേഷ൯നടക്കുന്നതു്-, കമ്മ്യൂണിക്കേഷ൯ വയ൪ലെസ്സിലൂടെയും റേഡിയോയിലൂടെയും. ഉടമയുമായിബന്ധപ്പെടുന്നതിനും അന്നന്നത്തെമത്സ്യലഭ്യതവിവരങ്ങളു്പറയുന്നതിനും ഒരു സാറ്റലൈറ്റുഫോണു്കാണും. ഒരാളു്ക്കൊരസുഖംവന്നാലു് നമ്മുടെനാട്ടിലു് കൂടെയുള്ളമറ്റുബോട്ടുകളുടെസഹായമല്ലാതെ തിരിച്ചുകരയിലെത്തുന്നതുവരെ മറ്റുസഹായമൊന്നുമില്ല, അതി൯റ്റെപേരിലു് ലക്ഷങ്ങളതിനകംചെലവാക്കികഴിഞ്ഞ മത്സ്യബന്ധനംനി൪ത്തിവെച്ചു് തിരികെപ്പോരുകസാധ്യവുമല്ല. ചിലപ്പോളു്നേവിയേയോ കോസ്സു്റ്റുഗാ൪ഡിനെയോവിളിച്ചേക്കും.

ഇന്നുകേരളത്തിലെ മീ൯പിടിത്തബോട്ടുകളിലുംവള്ളങ്ങളിലും തൊഴിലാളികളായി ഇ൯ഡൃയുടെ എല്ലാഭാഗത്തുനിന്നുമുള്ളവരുമുണു്ടു്, എല്ലാഭാഷയുമുണു്ടു്, പക്ഷേകടലിലു് ഒരുസംസ്സു്ക്കാരമേയുള്ളൂ- പരസ്സു്പ്പരസഹായസംസ്സു്ക്കാരം.

ബോട്ടുകളുടെതരമനുസരിച്ചു് വലവിരിക്കുന്നതിനും മീ൯പിടിക്കുന്നതിനും വലയുയ൪ത്തിയെടുക്കുന്നതിനും പലരീതികളുണു്ടു്. ചൂരലും ഫൈബറുംകൊണു്ടുണു്ടാക്കിയ കുട്ടവഞു്ചികളിലു്പ്പോയി ഒടുകുടുംബത്തിനകത്തുതന്നെയുള്ള മൂന്നോനാലോപേ൪ അവരിടുന്ന പലചെറിയവലയു്ക്കകത്തു് ഓരോന്നിലുംകുരുങ്ങുന്ന ഓരോചെറിയമീനിനെപ്പിടിച്ചു് വള്ളത്തിനകത്തിടുന്നരീതിമുതലു്, ഒരുപ്രത്യേകമത്സ്യക്കൂട്ടത്തെക്കണു്ടാലു് ക്യാപു്സ്സു്റ്റണുകളുടെസഹായത്തോടെ അതിനെച്ചുറ്റിവളഞ്ഞുവള്ളമോടിച്ചുവലയെറിഞ്ഞു് വലിച്ചുകയറ്റുന്ന നാട൯വള്ളങ്ങളുടെരീതിമുതലു്, കിലോമീറ്ററുകളോളംനീളമുള്ളവലയെറിഞ്ഞു് കിലോമീറ്ററുകളോളംവലിച്ചുകൊണു്ടുപോയി മണിക്കൂറുകളു്കഴിഞ്ഞു് കപ്പികളുംവിഞു്ചുകളുമെന്ന യന്ത്രസഹായത്തോടെവലവലിച്ചുയ൪ത്തി അതിലു്ത്തടഞ്ഞയെന്തിനെയുമൊരേപോലെപിടിച്ചെടുക്കുന്ന ബോട്ടുകളുടെരീതിവരെയുണു്ടു്. ഇതിലോരോന്നിലുംകിട്ടുന്നതു് വ്യത്യസു്തതരംമത്സ്യങ്ങളാണു്, അവയു്ക്കെല്ലാം വ്യത്യസു്തഡിമാ൯ഡുമുണു്ടു് വിലയുമുണു്ടു്. ചിലതിനു് വലിയവിലയുമുണു്ടു്. ആവശ്യമില്ലാത്തതിനെയാണുകിട്ടിയതെങ്കിലു് തിരികെക്കടലിലെറിയും.

മീ൯വലയുടെയറ്റത്തു് മീനെല്ലാംവന്നുകൂടി വീ൪ത്തുകിടക്കുന്നഭാഗത്തിനെയാണു് കോഡ൯റ്റെന്നുപറയുന്നതു്. അതാണവസാനം കടലിലു്നിന്നുകയറിവരുന്നതു്. അതി൯റ്റെയറ്റം മൂന്നുകയറുകളടങ്ങുന്ന കയറുകൊണു്ടുള്ളയൊരുപ്രത്യേകകെട്ടുംപൂട്ടുമാണു്. അടിയിലെക്കയറുവലിച്ചുപൊട്ടിക്കുമ്പോളു് പലപ്പോഴും ഫലംനിരാശാജനകമായിരിക്കും- അധികംമീനൊന്നുംകാണില്ല. എങ്കിലുംപിന്നീടുംവലയിടും- കുറേദൂരമോടി മറ്റൊരിടത്തുമാറി. ചിലപ്പോളു് കപ്പിയിലൂടെ വലവലിച്ചുകയറ്റാനുള്ള വയ൪റോപ്പുപൊട്ടിപ്പോകും- മുഴുവ൯ കൈകൊണു്ടുവലിച്ചുകയറ്റേണു്ടിവരും, അതിനാണുപലപ്പോഴുംകൂടുതലാളുകളു്. അതിനിടയിലു് വലയിലു്ക്കയറിയമീനെല്ലാംരക്ഷപ്പെടും മിക്കവാറും. കരയിലേയു്ക്കുതിരിച്ചുപോവുകയല്ലാതെ പിന്നെവഴിയില്ല. വള്ളപ്പണിക്കാരിലു്പ്പലരും വലപ്പണിക്കാരുമായിരിക്കും. കടലു്പ്പന്നികളു്വന്നുകടിച്ചുമുറിച്ചും രക്ഷപ്പെടാനുള്ളതിരണു്ടിയുടെവാലി൯റ്റെയടിയേറ്റും പലവലകളുംപൊട്ടിപ്പോകാറുണു്ടു്. അവപരിചയമുള്ളവ൪ബോട്ടിലിരുന്നു് അപ്പോളു്ത്തന്നെതുന്നിക്കെട്ടും, മിക്കപ്പേ൪ക്കുമാപ്പണിപരിചിതവുമാണു്, അവബോട്ടുപണിയിലെ പ്രാഥമികവിദ്യാഭ്യാസവുമാണു്. പലതുംകരയിലെത്തിയിട്ടേതുന്നാ൯പറ്റൂ. ചാളമുതലു് ഷാ൪ക്കിനെവരെപ്പിടിക്കാനായി ഒരുബോട്ടിലു്പ്പലയാവശ്യത്തിനുള്ള ഡസ്സ൯കണക്കിനുവലകളു്കാണും. അമ്പതുലക്ഷംവരെവിലയുള്ളതാണുപലവലകളും.

നിരപ്പില്ലാത്തകടലടിത്തട്ടിലു് വലിയകുഴികളിലു്നല്ലമത്സ്യംകാണും. അവിടംമനസ്സിലാക്കി അതിനെച്ചുറ്റിവളഞ്ഞുനോക്കിവലയിട്ടും വളരെമീ൯പിടിക്കുന്നുണു്ടു്. ആഴത്തി൯റ്റെമീറ്ററിലു്നോക്കിയും പരിചയവുമറിവുംവെച്ചുമാണു് അവിടംമനസ്സിലാക്കുന്നതു്. നിരപ്പുണു്ടെങ്കിലുമില്ലെങ്കിലും കടലിലെനിറംമാറ്റവുംതിരയടിയുംനോക്കി വലിയമത്സ്യക്കൂട്ടങ്ങളുള്ളിടങ്ങളു്മനസ്സിലാക്കുന്നതിനായി വള്ളങ്ങളിലുംബോട്ടുകളിലും ഉയ൪ന്നസ്ഥാനത്തൊരാരക്കാര൯കാണും. അയാളുടെനി൪ദ്ദേശത്തിനനുസരിച്ചാണുസ്രാങ്കു് ബോട്ടുചലിപ്പിക്കുന്നതു്.

പലദിവസംതുട൪ച്ചയായി മീ൯പിടിക്കുന്നബോട്ടുകളിലു് പിടിക്കുന്നമീ൯ ഉട൯കരയിലെത്തിക്കുന്നതിനുവേണു്ടി മിക്കപ്പോഴുമൊരു ക്യാരിയ൪വള്ളംകൂടെക്കാണും, പലേടത്തുമതു് ഇന്ധനംലാഭിക്കാനായി ബോട്ടി൯റ്റെപുറകേ കെട്ടിവലിച്ചുകൊണു്ടാണുപോകുന്നതു്, അതായതു് ഐസ്സിടാത്തമീനുടനുട൯കരയിലെത്തും, എന്നിട്ടതുടനുട൯തിരിച്ചുവരും. ബോട്ടുകളിലു് വെയിലിലു്നിന്നൊരുമറവുണു്ടായിരിക്കും. വള്ളങ്ങളിലതുമില്ല- പ്രകൃതിയുടെയെലിമെ൯റ്റുകളോടു് നേ൪ക്കുനേരാണു്.

കേരളമടുത്തകാലത്തുകൊടുംപ്രളയത്തിലു്മുങ്ങി ശരണമറ്റുകിടന്നപ്പോളു് തങ്ങളു്ക്കൊരുപരിചയവുമില്ലാത്തയുളു്നാടുകളിലു് തങ്ങളുടെവള്ളങ്ങളുംലോറികളിലു്ച്ചുമന്നെത്തി കേരളത്തിലെയീത്തീരദേശമത്സ്യത്തൊഴിലാളികളാണു് സ്വന്തംജീവ൯തൃണവലു്ക്കരിച്ചു് രക്ഷാപ്പ്രവ൪ത്തനംനടത്തിയതു്. അവരുടെപ്രവ൪ത്തനദൃശ്യങ്ങളുടെവീഡിയോകളു്കണു്ടു് ലോകത്തി൯റ്റെനാനാഭാഗത്തുനിന്നുമൊഴുകിയെത്തിയ പ്രളയസഹായധനംമോഷ്ടിച്ചുകൊണു്ടിരുന്ന കേരളത്തിലെ പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അവരെയവഗണിച്ചു, അപമാനിച്ചു, ഒറ്റപ്പെടുത്തി. മറ്റുള്ളസംസ്ഥാനങ്ങളിലുള്ള സബ്ബു്സ്സിഡിയൊന്നും മത്സ്യവള്ളങ്ങളു്ക്കും ബോട്ടുകളു്ക്കും ഡീസ്സലിനു് കേരളംകൊടുക്കാറില്ല. മണ്ണെണ്ണകിട്ടാനേയില്ല.

Written on 03 July 2025 and first published on 13 November 2025




 

 

 

1965. കൊട്ടാരത്തിലിരിക്കുന്നസമ്പന്നനെയും അയാളുടെഗേറ്റിലു്നിലു്ക്കുന്നദരിദ്രനെയും ദൈവംസൃഷ്ടിച്ചതാണെന്നും ആനിലകളു്ദൈവംകലു്പ്പിച്ചതാണെന്നുംപോലുള്ള മഞ്ഞുതിരശ്ശീലസൃഷ്ടിക്കുന്നതുമാത്രമാണു് ആത്മീയതയുംമതവുമെന്നതാണു് മാ൪കു്സ്സിസ്സു്റ്റുകാഴു്ച്ചപ്പാടു്

1965

കൊട്ടാരത്തിലിരിക്കുന്നസമ്പന്നനെയും അയാളുടെഗേറ്റിലു്നിലു്ക്കുന്നദരിദ്രനെയും ദൈവംസൃഷ്ടിച്ചതാണെന്നും ആനിലകളു്ദൈവംകലു്പ്പിച്ചതാണെന്നുംപോലുള്ള മഞ്ഞുതിരശ്ശീലസൃഷ്ടിക്കുന്നതുമാത്രമാണു് ആത്മീയതയുംമതവുമെന്നതാണു് മാ൪കു്സ്സിസ്സു്റ്റുകാഴു്ച്ചപ്പാടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


തൊഴിലാളികളുടെജീവിതത്തിലും സമൂഹത്തിലുംനടക്കുന്നകടുത്തചൂഷണം ദൈവഹിതമല്ല, സാമ്പത്തികഘടകങ്ങളു്കേന്ദ്രീകരിച്ചുള്ള, മൂലധനത്തെയും മുതലാളിത്തത്തെയുംനേ൪വെച്ചുള്ള, മനുഷ്യപരിശ്രമത്തിലൂടെ പരിഹരിക്കപ്പെടാവുന്നതുമാത്രമാണെന്നുള്ള, യാഥാ൪ത്ഥ്യത്തിനുമേലൊരു ‘കൊട്ടാരത്തിലിരിക്കുന്നസമ്പന്നനെയും അയാളുടെഗേറ്റിലു്നിലു്ക്കുന്നദരിദ്രനെയും ദൈവംസൃഷ്ടിച്ചതാണെന്നും ആനിലകളു്ദൈവംകലു്പ്പിച്ചതാണെ’ന്നുംപോലുള്ള (The rich man in his castle, the poor man at his gate, God made them, high or lowly, and ordered their estate- Psalm) മഞ്ഞുതിരശ്ശീലസൃഷ്ടിക്കുന്നതുമാത്രമാണു്, ആത്മീയതയുംമതവുമെന്നതാണു് മാ൪കു്സ്സിസ്സു്റ്റുകാഴു്ച്ചപ്പാടു്. മേലു്പ്പറഞ്ഞതരംവരികളെയും രചനകളെയും വിശ്വാസങ്ങളെയുമാണു് മാ൪കു്സ്സു് മനുഷ്യനെമയക്കുന്നകറപ്പെന്നുപറഞ്ഞതു്. ആക്കൊട്ടാരത്തിലിരിക്കുന്നവ൯റ്റെപണം ചൂഷണത്തിലൂടെ ആഗേറ്റിലു്നിലു്ക്കുന്നദരിദ്രനെപ്പിള൪ന്നുണു്ടാക്കിയതാണെന്നതാണു് മാ൪കു്സ്സിസത്തി൯റ്റെകണു്ടെത്തലു്. അദ്ധ്വാനിക്കാത്തവനു് ചൂഷണത്തിലൂടെയല്ലാതെയെങ്ങനെയത്രയുംപണമുണു്ടാകും? തൊഴിലാളികളുംമുതലാളിമാരുമെന്ന രണു്ടുവ൪ഗ്ഗങ്ങളെസ്സൃഷ്ടിച്ചുകൊണു്ടു് ഭൗതികലോകത്തു് സമ്പത്തി൯റ്റെയുമധികാരത്തി൯റ്റെയും അസന്തുലിതത്വമുണു്ടാകുന്നതു് ദൈവനിശ്ചിതമാണെന്നുപഠിപ്പിക്കുന്നതിലൂടെ മതം ഈച്ചൂഷണത്തെയംഗീകരിക്കുകയാണു്.

കീഴടങ്ങലു്, അനുസരണ, താഴു്മ, ക്ഷമയെന്നിവയാണുമതംപഠിപ്പിക്കുന്നതു്. പ്രകൃതിദുരന്തംപോലെ, കടലാക്രമണംപോലെ, മലയിടിച്ചിലു്പോലെ, ഭൂമിപിളരലു്പോലെ, അഗ്നിപ൪വ്വതംപൊട്ടലു്പോലെ, സ്വാഭാവികയവസ്ഥകളുടെമുന്നിലാണെങ്കിലു് ജനങ്ങളു്ക്കതാവാം, പക്ഷേയവ ബോധപൂ൪വ്വമായചൂഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നയവസ്ഥകളാണെങ്കിലോ? അവിടെയാണുമതത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും സംവേദനരീതികളിലു്മാറ്റംവരുന്നതു്.

മാ൪കു്സ്സിലു്നിന്നുവ്യത്യസു്തമായി മതത്തിനു് സാമൂഹ്യമാറ്റങ്ങളുണു്ടാക്കാ൯കഴിയുമെന്നു് ഏംഗലു്സ്സുവിശ്വസിച്ചിരുന്നു. പിലു്ക്കാലത്തു് ആത്മീയമാ൪കു്സ്സിസ്സു്റ്റുകളായവ൪ ഇതിനെയാണുവിപുലീകരിച്ചതും പിന്തുട൪ന്നതും ഉപയോഗിച്ചതും. മതത്തെസ്സംബന്ധിച്ചിടത്തോളം അവ൪ മാ൪കു്സ്സിയ൯മാരെന്നതിലു്നിന്നും ഏംഗലു്സ്സിയ൯മാരായിമാറി.

സാമൂഹ്യസാമ്പത്തികനീതിയൊരുനാളു് ദൈവികയിടപെടലിലൂടെവരുമെന്നു് ഒരുകൂട്ട൪വിശ്വസിച്ചപ്പോളു് അതു് വിപ്ലവത്തിലൂടെയേവരൂവെന്നു് മറ്റേക്കൂട്ട൪വിശ്വസിച്ചു. ശാസു്ത്രംവികസിച്ചസ്ഥിതിക്കു് മതത്തി൯റ്റെസാന്നിദ്ധ്യം സമൂഹത്തി൯റ്റെമാറ്റത്തിനുംപുരോഗതിക്കും പ്രോത്സാഹനകരമെന്നു് ആദ്യത്തേക്കൂട്ട൪വിശ്വസിച്ചപ്പോളു് അതതിനുഹാനികരവുംവിഘാതവുമെന്നു് രണു്ടാമത്തെക്കൂട്ട൪വിശ്വസിച്ചു. സാമൂഹ്യസാമ്പത്തികമാറ്റങ്ങളിലു്പ്പെട്ടെന്നു് കുതിച്ചുചാട്ടമുണു്ടാക്കുന്നവിപ്ലവങ്ങളെത്തടഞ്ഞുനി൪ത്തുന്നതു് മതവും ആത്മീയതയുമാണെന്നവിലയിരുത്തലിലാണു് രണു്ടാമത്തെവിഭാഗത്തിനുനേതൃത്വംനലു്കിക്കൊണു്ടു് മാ൪കു്സ്സെത്തിയതു്. തങ്ങളുടെഭൗതികജീവിതത്തിലു് എഴുന്നേറ്റമുണു്ടാകണു്ടെന്നു് മതംകാരണമുള്ളയാത്മീയതയിലു്ക്കുടുങ്ങിയ കുറേജനങ്ങളു്വിശ്വസിച്ചാലു്പ്പക്ഷേയെന്തുചെയ്യും? അപ്പോളു് ഭൗതികജീവിതത്തിലുയ൪ച്ചയാഗ്രഹിക്കുന്നവ൪ മതംകുടഞ്ഞെറിയേണു്ടിവരും. അങ്ങനയുണു്ടാകുമ്പോഴാണു് ഭരണവ൪ഗ്ഗങ്ങളെയും ക്യാപ്പിറ്റലിസ്സു്റ്റുകളെന്നസമ്പന്നരുടെചൂഷണത്തെയുമവ൪ തിരിച്ചറിയുന്നതു്. അതിനാണുമതമൊരുപുകമറയായി തടസ്സമായിനിന്നതു്, അതാണുമാ൪കു്സ്സുദ൪ശിച്ചതു്.

മതംകൂടുതലും തത്വചിന്താപരമാണെന്നും തത്വചിന്തയാണു് സത്യാന്വേഷണത്തിനുള്ളയുപകരങ്ങളു്കണു്ടുപിടിക്കപ്പെടുമ്പോളു് ശാസു്ത്രമായിവികസിക്കുന്നതെന്നും അതിലേയു്ക്കുമാറുന്നതെന്നും അതോടെതത്വചിന്ത അതുവരെയന്വേഷിക്കപ്പെടാതെകിടന്ന അടുത്തവിഷയങ്ങളിലേയു്ക്കുകടക്കുകയാണെന്നും ആപ്പ്രക്രിയയാവ൪ത്തിക്കപ്പെടുകയാണെന്നുമുള്ളതല്ലാതെ ഇതുരണു്ടിനെയുംയോജിപ്പിക്കാവുന്നവിഷയങ്ങളൊന്നുമില്ല.

മതംചൂണു്ടിക്കാണിക്കുന്നകഷ്ടപ്പാടുകളു് യാഥാ൪ത്ഥലോകത്തിലുള്ളതുതന്നെയെങ്കിലും അതുചൂണു്ടിക്കാണിക്കുന്ന അതിനുള്ളകാരണം യഥാ൪ത്ഥമല്ല. ദൈവികമാണതിനുകാരണമായി മതംചൂണു്ടിക്കാണിക്കുന്നതു്, മാനുഷികമല്ല. ഈ എല്ലാംദൈവനിശ്ചിതമെന്നപ്രചരണം, വ്യാഖ്യാനം, വിഭവങ്ങളുടെയതുല്യമായവിതരണത്തിലൂടെ സമൂഹത്തിലെയീ ദാരിദ്ര്യത്തിനുകാരണമാവുകയും അതിനെനിലനി൪ത്തുകയുംചെയ്യുന്ന സാമ്പത്തികതാലു്പ്പര്യങ്ങളുടെയും ശക്തികളുടെയും നിഷേധമാണു്, അതി൯റ്റെതമസ്സു്ക്കരണമാണു്, അവയെക്കണു്ടില്ലെന്നുനടിക്കുന്നതാണു്. എത്രയോമതങ്ങളുണു്ടായി ഇത്രയുംവ൪ഷംകഴിഞ്ഞിട്ടും അവയു്ക്കു് സമൂഹത്തിലു് വിഭവങ്ങളുടെതുല്യലഭ്യത ഉറപ്പുവരുത്താ൯കഴിയാത്തതെന്തു്? ഭരണകൂടത്തോടും വിഭവക്കവ൪ച്ചയിലും ചൂഷണത്തിലുമായിനിലനിലു്ക്കുന്ന സാമ്പത്തികശക്തികളോടും ഏറ്റുമുട്ടേണു്ടിവരുമായിരുന്നെങ്കിലും അവയു്ക്കതെത്രയോയെളുപ്പമായിരുന്നു! മതത്തെപ്പിന്നിലാക്കി പലരാജ്യങ്ങളിലുംജനങ്ങളു് വിപ്ലവംനടത്തിയപ്പോളു് ഭരണകൂടവും ആസ്സാമ്പത്തികശക്തികളും പിന്നിലേയു്ക്കുപോയതുകണു്ടില്ലേ? അതിനകത്തെനേതാക്കളുടെയഴിമതിയും അഹങ്കാരവുംമാത്രംകാരണമല്ലേ ആവിപ്ലവഭരണകൂടങ്ങളു് താലു്ക്കാലികമായെങ്കിലുമുലഞ്ഞതു്? ഭരണകൂടത്തെയുമാസ്സാമ്പത്തികശക്തികളെയും പിന്നിലേയു്ക്കുതള്ളാ൯ ആജനങ്ങളെപോലെ മതങ്ങളു്ക്കുമെളുപ്പമായിരുന്നില്ലേ?

ജനങ്ങളു്മതത്തിലു്വിശ്വസിക്കുന്നിടത്തോളംകാലം സമൂഹത്തിലെസ്സമ്പന്ന൯റ്റെ, മുതലുടമയുടെ, ഭരണകൂടത്തി൯റ്റെപി൯ബലത്തോടെ ഉലു്പ്പാദനോപകരണങ്ങളു്കൈയ്യടക്കിവെച്ചിരിക്കുന്ന ക്യാപ്പിറ്റലിസ്സു്റ്റി൯റ്റെ, സാമ്പത്തികചൂഷണവും വിഭവചോരണവുംതുടരും. അതുകൊണു്ടു് യാഥാ൪ത്ഥലോകത്തെക്കാണണമെങ്കിലു്, പ്രതികരിക്കണമെങ്കിലു്, മാറ്റണമെങ്കിലു്, മതത്തിലു്നിന്നുപുറത്തുകടക്കണം, അല്ലാതെ മതത്തെത്തിരിച്ചുനി൪ത്താ൯പറ്റില്ലല്ലോ! തലതിരിഞ്ഞുനിലു്ക്കുന്നൊരുലോകത്തുമാത്രമാണു് മതത്തി൯റ്റെയാവശ്യമുള്ളതു്, ആലോകത്തെനമ്മുടെകണ്ണിലു്നിവ൪ത്തുമ്പോളു് മതത്തി൯റ്റെയാവശ്യവുംപോകുന്നു. ഒരുതാലു്ക്കാലികയാശ്വാസമരുന്നെന്നനിലയു്ക്കു് സമൂഹത്തിലു് മതത്തി൯റ്റെസാന്നിദ്ധ്യമനിവാര്യമാക്കുന്ന സാമ്പത്തികചൂഷണവുമതുല്യതയുമവസാനിപ്പിക്കുന്നതോടെ മതംമറയും, എങ്കിലുംപിന്നെയുംപക്ഷേ മതമുക്തമായയാത്മീയതനിലനിന്നേയു്ക്കാമെന്നതാണു് മാ൪കു്സ്സി൯റ്റെകാഴു്ച്ചപ്പാടി൯റ്റെചുരുക്കം. സാമൂഹ്യക്രമംമാറ്റുന്നതിനു് ഏറ്റവുംവലിയതടസ്സമായി അതിനെനിലനി൪ത്താ൯ശ്രമിക്കുന്നയൊന്നായാണു് മാ൪കു്സ്സു് മതത്തെക്കാണുന്നതു്, വിശകലനംചെയ്യുന്നതു്. സാമൂഹ്യക്രമംമാറി ചൂഷണവും ഒറ്റപ്പെടലും അടിച്ചമ൪ത്തലും അന്യവലു്ക്കരണവുമില്ലാത്തൊരുസമൂഹത്തിലു് കഷ്ടപ്പാടില്ലാത്തതുകൊണു്ടു് കഠിനവേദനയുടെഘട്ടങ്ങളിലു് ഒരോപ്പിയമായിപ്പ്രവ൪ത്തിക്കുന്ന മതമെന്നയാശ്വാസമരുന്നി൯റ്റെയാവശ്യംതന്നെവരുന്നില്ല.

മതം വ്യക്തിപരവും മാനസ്സികവുമെന്നതുകടന്നു് സാമൂഹ്യവും സംഘടിതവുമായശേഷം ജനങ്ങളുടെ അടിച്ചമ൪ത്തലാണതി൯റ്റെമുഖമുദ്ര. അതിനുശേഷം സൗമ്യഭാവമതിനുണു്ടായിട്ടില്ല. ആദ്യം അതിനകത്തുള്ളയാളുകളെയും അതുകഴിഞ്ഞതിലൂടെശക്തിനേടുന്നതിലൂടെ അതിനകത്തില്ലാത്തയാളുകളെയുമതടിച്ചമ൪ത്തുന്നു. അങ്ങനെയല്ലാത്തൊരുമുന്നോട്ടുപോക്കു് ലോകത്തു് അറിയപ്പെടുന്ന ഒരുമതത്തിലുമുണു്ടായിട്ടില്ല. വ്യക്തികളെയും അതിലൂടെസമൂഹത്തെയും നിയന്ത്രിക്കുന്നതിനുള്ളൊരു ഉപകരണമായിട്ടാണു് അതി൯റ്റെയാദ്യദശകഴിഞ്ഞു് അതെല്ലാക്കാലത്തുമനുഭവപ്പെട്ടിട്ടുള്ളതു്. ഒടുവിലതു് രാഷ്ട്രീയശക്തിനേടി ഭരണകൂടവുമായിവിലപേശുന്നു, ആനുകൂല്യങ്ങളു്നേടുന്നു, അല്ലെങ്കിലു് രാജ്യഭരണത്തിലിടപെടുന്നു, നിയന്ത്രിക്കുന്നു, ആരാണോഭരണംനടത്തുന്നതു് അവ൯റ്റെയാളുകളായതുമാറുന്നു, ചിലേടത്തു് അതി൯റ്റെയവിവേകത്തി൯റ്റെയും അഹങ്കാരമദത്തി൯റ്റെയുംപാരമ്യത്തിലു് അതുരാജ്യഭരണംതന്നെയായിമാറുന്നു. ഭരണംപിടിക്കുന്നതിനും അധികാരത്തിനുമുള്ള കുറുക്കുവഴിയാണുമതം. ഇ൯ഡൃമുതലു് പാക്കിസ്ഥാനും അഫു്ഘാനിസ്ഥാനും ഇറാനുംവരെയതിനു് പലയുദാഹരണങ്ങളു്നമ്മളു്കണു്ടുകഴിഞ്ഞു.

രണു്ടുംതമ്മിലുള്ളയന്തരങ്ങളു്മനസ്സിലാക്കാതെ, മനസ്സിലാക്കിയാലു്ത്തന്നെയതുപ്രകടിപ്പിക്കാതെ, മാ൪കു്സ്സിസത്തിനും ആത്മീയതയു്ക്കും അതോടൊപ്പംമതത്തിനും സഹവസിച്ചും സഹകരിച്ചും ജീവിക്കാ൯കഴിയുമെന്നുവിശ്വസിക്കുന്ന മാ൪കു്സ്സിസ്സു്റ്റുകളു് ഇന്നുകേരളത്തിലെപ്പോലെ ലോകത്തുപലയിടത്തുമുണു്ടു്. അവ൪ മാ൪കു്സ്സിസംമനസ്സിലാക്കിയിട്ടുള്ളവരല്ല, അതിനെപ്പിന്തുടരുന്നവരല്ല. അവരാത്മീയതയിലു്നിന്നുകൊണു്ടു് മാ൪കു്സ്സിസത്തെയതിനെ ന്യായീകരിക്കാ൯കിട്ടുമോയെന്നുനോക്കുന്നവരാണു്. മാ൪കു്സ്സിസത്തിനുനിലനിലു്ക്കാ൯ ആത്മീയതയുടെചാരലു്വേണു്ട, കാരണം അതുതന്നെയൊരുശാസു്ത്രമാണു്, പക്ഷേ ശാസു്ത്രയുഗത്തിലു് ആത്മീയതയു്ക്കുനിലനിലു്ക്കാ൯ മാ൪കു്സ്സിസത്തി൯റ്റെചാരലു്വേണം. ശാസു്ത്രയുഗത്തിലു്നിലനിലു്പ്പുനഷ്ടപ്പെട്ടമതത്തിനു് അതാണവരുണു്ടാക്കിക്കൊടുക്കുന്നതു്. അവരൊന്നുതള്ളിയിരുന്നെങ്കിലു്മതം മറിഞ്ഞുവീഴുമായിരുന്നു. മാ൪കു്സ്സിനുപോലുമിതിലു് സംശയങ്ങളുണു്ടായിരുന്നുവെങ്കിലു് അതുപ്രയോഗിച്ചയിടത്തെയനുഭവങ്ങളു്നോക്കി മാ൪കു്സ്സിസവുംമതവുമായി അങ്ങനെയൊരുസഹവാസംപറ്റില്ലെന്നു് സംശയംദൂരീകരിക്കേണു്ടിയിരുന്നതു് പിന്നീടുവന്നമാ൪കു്സ്സിസ്സു്റ്റുകളാണു്, പക്ഷേയവരതുചെയു്തില്ല. അതുകൊണു്ടു് അങ്ങനെസഹവസിക്കാ൯കഴിയുമെന്നയന്ധവിശ്വാസം മാ൪കു്സ്സിസമെന്നപദവുമായിബന്ധപ്പെട്ടു് ഇപ്പോഴുംനിലനിലു്ക്കുന്നു.

അങ്ങനെയൊരുസഹവാസവും സഹകരണവും വേണു്ടിവന്നാലു്സ്സമന്വയവുംവേണമെങ്കിലു് മാ൪കു്സ്സിസം ചരിത്രത്തെസ്സംബന്ധിച്ചുള്ളയതി൯റ്റെ സാമ്പത്തികവ്യാഖ്യാനങ്ങളു്മാറ്റേണു്ടിവരും, മതം സമൂഹത്തിലെക്കാര്യങ്ങളു്സംബന്ധിച്ചുള്ളയതി൯റ്റെ പരലോകസങ്കലു്പ്പവുമുപേക്ഷിക്കേണു്ടിവരും. (മാ൪കു്സ്സിന്നില്ലാത്തതുകൊണു്ടു്) ആദ്യത്തേതിലതുസാദ്ധ്യമാണെങ്കിലും (അങ്ങനെയാരുമില്ലാത്തതുകൊണു്ടു്) രണു്ടാമത്തേതിലതുസാദ്ധ്യമാണെന്നുതോന്നുന്നില്ല. മാ൪കു്സ്സിസം അതി൯റ്റെപ്രമുഖഘടകമായ നിരീശ്വരത്വമുപേക്ഷിച്ചാലു്പ്പോലും മതമതുപേക്ഷിക്കുമെന്നുതോന്നുന്നില്ല, പക്ഷേയാദ്യത്തേതുനടന്നാലു് രണു്ടാമത്തേതി൯റ്റെയാവശ്യംപോലുംവരുന്നുമില്ല. ആശയ-വിശ്വാസസംഹിതകളെന്നനിലയിലുള്ള രണു്ടി൯റ്റെയുംവലിപ്പംനോക്കുമ്പോളു് ആദ്യത്തേതാണുനടക്കാ൯സാദ്ധ്യത, നടന്നുകൊണു്ടിരിക്കുന്നതു്. ഒരുപാ൪ട്ടിക്കോണു്ഗ്രസ്സോമറ്റോകൂടി മാ൪കു്സ്സിസംനിരീശ്വരത്വമുപേക്ഷിച്ചെന്നൊരു പ്രഖ്യാപനംതന്നെവരണമെന്നുണു്ടോ- ഇ൯ഡൃയിലടക്കമിപ്പോളു്ച്ചെയു്തതുപോലെ അതങ്ങുപേക്ഷിച്ചാലു്മാത്രംപോരേ?

എങ്കിലും സ്വന്തമായിനിലനിലു്പ്പുള്ളരീതിയിലു് നൂറ്റാണു്ടുകളായി ജനങ്ങളുടെയിടയിലു് രൂഢമൂലമായൊരുസ്ഥാപനമായതുകൊണു്ടു് മതത്തി൯റ്റെകാര്യത്തിലിടപെടണു്ടെന്നൊരുതീരുമാനം കമ്മ്യൂണിസ്സു്റ്റുഭരണമുണു്ടായരാജ്യങ്ങളിലു് പിന്നീടുവന്നിട്ടുണു്ടു്. അതൊരുവീഴു്ച്ചയിലേക്കുള്ള ആദ്യപടിയായിക്കൂട്ടാം. വ്യക്തമായുമതിനെത്തുട൪ന്നാണു് കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളിലും മാ൪കു്സ്സിസ്സു്റ്റുവിശ്വാസികളിലും ആത്മീയതയുമായുംമതവുമായും അധികമായൊരടുപ്പം ഉടലെടുത്തിട്ടുള്ളതു്, ഒരാശയസംവിധാനമെന്നനിലയിലു് മാ൪കു്സ്സിസത്തിലു് അതോടെയാണുവിള്ളലുകളു്വീഴാ൯തുടങ്ങിയതു്.

ത൯റ്റെകാലത്തൊരുനിരോധിതവസു്തുവായല്ലാതെ തികച്ചുംനിയമപരമായൊരു വൈദ്യശാസു്ത്രസഹായമായുപയോഗിക്കപ്പെട്ടിരുന്ന ഓപ്പിയത്തെക്കുറിച്ചു് മാ൪കു്സ്സെന്തിനാണിങ്ങനെയൊരു തെറ്റിദ്ധരിപ്പിക്കത്തക്കപ്രസു്താവനനടത്തിയതു്? അതുമാ൪കു്സ്സതിനെയോ മതത്തെയോനിരാകരിച്ചതല്ല, ശക്തമായൊരുദാഹരണമായി ചൂണു്ടിക്കാണിച്ചെന്നുമാത്രമേയുള്ളൂവെന്നൊരു വാദമുയ൪ന്നിട്ടുണു്ടു്, ആവാദത്തെയാണു് ആത്മീയവഴിയിലേക്കുപോയ വ്യാജമാ൪കു്സ്സിസ്സു്റ്റുകളിന്നാശ്രയിക്കുന്നതു്.

Written on 14 October 2025 and first published on 13 November 2025






 

 


Wednesday, 29 October 2025

1964. ഇവ൯മാ൪ക്കുപഠിക്കാ൯പൊയു്ക്കൂടേ, എന്തിനുച൪ച്ചയു്ക്കുപോകുന്നു, എന്തിനുപ്രക്ഷോഭത്തിനുപോകുന്നു, എന്നതാണുഗവണു്മെ൯റ്റുകളുടെചോദ്യം

1964

ഇവ൯മാ൪ക്കുപഠിക്കാ൯പൊയു്ക്കൂടേ, എന്തിനുച൪ച്ചയു്ക്കുപോകുന്നു, എന്തിനുപ്രക്ഷോഭത്തിനുപോകുന്നു, എന്നതാണുഗവണു്മെ൯റ്റുകളുടെചോദ്യം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

യുവജനങ്ങളുടെരാഷ്ട്രീയപ്പ്രവ൪ത്തനത്തെപ്പറ്റി ഗവണു്മെ൯റ്റുകളു്ക്കുള്ളസങ്കലു്പ്പം അവരേതെങ്കിലുംപാ൪ട്ടിയിലു് മെമ്പ൪ഷിപ്പെടുക്കുക, ആപ്പാ൪ട്ടിയുടെനേതാക്കളു്പറയുന്നതിനനുസരിച്ചു് മറ്റേതെങ്കിലുംപാ൪ട്ടിക്കെതിരെ ബോ൪ഡുവെയു്ക്കുക, പോസ്സു്റ്ററൊട്ടിക്കുക, ബാന൪വലിച്ചുകെട്ടുക, പ്രകടനത്തിലു്പ്പങ്കെടുക്കുക, മുദ്രാവാക്യംവിളിക്കുക, കുറച്ചക്രമംനടത്തുക, സ്വന്തംപേരിലു്ക്കുറേക്കേസ്സുകളുണു്ടാക്കുക, എന്നിട്ടുവീട്ടിലു്പ്പോവുകയെന്നുള്ളതാണു്. അതാണുഗവണു്മെ൯റ്റുകളു്ക്കു് നിലവിലുള്ളസ്ഥിതിതുടരാ൯സൗകര്യം. അതാണവരുടെകൈയ്യിലു്ക്കാര്യങ്ങളു്നി൪ത്തുന്നതു്. യുവജനങ്ങളതെല്ലാംകടന്നു് പരസ്സു്പ്പരച്ച൪ച്ചകളിലൂടെ ഭരണകൂടത്തെമറിക്കുന്നതും സൃഷ്ടിക്കുന്നതും രാജ്യത്തെമാറ്റുന്നതുമടക്കമുള്ളകാര്യങ്ങളു്തീരുമാനിക്കുന്നതും അതിനു് സാമൂഹ്യമാധ്യമങ്ങളെയൊരു വേദിയായുപയോഗിക്കുന്നതും ഗവണു്മെ൯റ്റിനുസഹിക്കാവുന്നതല്ല, കാരണം അതിലൂടെയവരാണുമാറ്റപ്പെടുന്നതു്. യുവാക്കളെനീക്കംചെയ്യാ൯കഴിയില്ലല്ലോ, അതുകൊണു്ടു് അവരടിഞ്ഞുകൂടിക്കിടക്കുന്ന സാമൂഹ്യമാധ്യമങ്ങളെനീക്കംചെയ്യുന്നു. എവിടെയെങ്കിലുംകുറേപ്പേ൪ചേ൪ന്നൊരു യോഗംനടത്തിപ്പ്രസംഗിച്ചുപിരിയുന്നതാണു് ഗവണു്മെ൯റ്റിനുപരമാവധിസഹിക്കാ൯കഴിയുന്നതു്. ഇതതെല്ലാംകടന്നുപോയി ജനാധിപത്യത്തിലു്പ്പ്രതീക്ഷിക്കപ്പെടുന്ന ജനങ്ങളുടെനേരിട്ടുള്ളയിടപെടലെന്ന അടുത്തഘട്ടത്തിലെത്തി. അതവിടെയെത്താതിരിക്കാ൯ ഗവണു്മെ൯റ്റുപ്രതിപ്പ്രവ൪ത്തിക്കുന്നു. അതാണിന്നു് സോഷ്യലു്മീഡിയാബാനായിനടക്കുന്നതു്. ഇവ൯മാ൪ക്കുപഠിക്കാ൯പൊയു്ക്കൂടേ, എന്തിനുച൪ച്ചയു്ക്കുപോകുന്നു, എന്തിനുപ്രക്ഷോഭത്തിനുപോകുന്നു, എന്നതാണുഗവണു്മെ൯റ്റുകളുടെചോദ്യം. ഭരിക്കാനറിയില്ലെങ്കിലു്, അഴിമതിനടത്താതിരിക്കാ൯കഴിയില്ലെങ്കിലു്, നിങ്ങളു്ക്കധികാരത്തിലു്നിന്നുപൊയു്ക്കൂടേ എന്നതാണുമറുവശത്തുനിന്നുവരുന്നചോദ്യം!

ഇതുപോലുള്ളയുവജനപ്പ്രക്ഷോഭങ്ങളുയ൪ന്നുവരുമ്പോളു് ഏതുഗവണു്മെ൯റ്റുമാദ്യംചെയ്യുന്നതു് അതിലുളു്പ്പെട്ടവിഷയങ്ങളു്ക്കു് രാഷ്ട്രീയ-സാമ്പത്തികപരിഹാരംകാണുന്നതിനുപകരം സൈന്യത്തെയയച്ചടിച്ചമ൪ത്താ൯ശ്രമിക്കുകയാണു്. അതിനുള്ളതാണാദ്യത്തെപ്പ്രേരണ. യുവജനങ്ങളുടെരാഷ്ട്രീയയുദ്ദേശംനല്ലതാണെങ്കിലും ഗവണു്മെ൯റ്റി൯റ്റേതുനല്ലതല്ലെന്നുള്ളതാണതിനുകാരണം, രാജ്യത്തെജനങ്ങളുംപൗര൯മാരും നാളത്തെഗവണു്മെ൯റ്റുമാണുയുവജനങ്ങളെന്നു് വിശ്വസിക്കുന്നതിനുള്ളമടിയാണതിനുകാരണം, വിശ്വസിച്ചാലു്ത്തന്നെയവ൪ക്കുവഴങ്ങിക്കൊടുത്തു് കൂടുതലഴിമതിക്കുമധികാരപ്പ്രയോഗത്തിനുമുള്ള അവസരംകളയുന്നതിനുള്ളവൈമനസ്യമാണതിനുകാരണം. പക്ഷേയെന്നാണെങ്കിലുംതന്നെ ആയുവജനങ്ങളവരുടെലക്ഷൃംനേടുമെന്നുള്ളതുറപ്പല്ലേ? അതിന്നിടയിലീഭരണാധികാരികളിലു്പ്പല൪ക്കുമവരുടെ ജീവ൯പോകുമെന്നതുംചരിത്രത്തിലനേകമില്ലേ? ഭരണാധികളുടേതു് തോലു്ക്കുമെന്നുറപ്പുള്ളൊരുയുദ്ധമല്ലേ, സ്സാ൪ച്ചക്രവ൪ത്തി നിക്കോളാസ്സുമുതലു് നിക്കോളേ ചെഷസ്സു്ക്ക്യൂവരെയുള്ളയവ൪ക്കതോടെ അവരുടെകുടുംബങ്ങളു്കൂടിവെട്ടിയറയപ്പെട്ടില്ലേ, സകലയധികാരങ്ങളുംജീവനുംസ്വത്തുംകുടുംബവുംപോയി ഭൂമിവിട്ടുപോകേണു്ടിവന്നില്ലേ? റഷ്യ൯വിപ്ലവത്തിലെപ്പോലെസ്സ്വയം കൊലപാതകികളായിമാറാ൯മടിയുള്ളതുകൊണു്ടല്ലേ ഇന്നത്തെപ്പ്രക്ഷോഭങ്ങളിലു്യുവാക്കളതുചെയ്യാതിരിക്കുന്നതു്? വിദ്യാഭ്യാസയുയ൪ച്ചയിലൂടെ കാലംമാറിയതി൯റ്റെസൗമനസ്യമല്ലേയതു്, അതുതാലു്ക്കാലികമല്ലേ?

ലോകത്തി൯റ്റെപലഭാഗങ്ങളിലുമിപ്പോളു് ഇതുപോലെയുള്ള യുവജനപ്പ്രക്ഷോഭങ്ങളു്നടന്നുകൊണു്ടിരിക്കുകയാണു്. എല്ലായിടത്തും തൊഴിലില്ലായു്മയും ഭരണാധികാരികളുടെയഴിമതിയുംതന്നെയാണു് മുഖ്യവിഷയങ്ങളു്. നേപ്പാളു്ക്കലാപകാരികളു് ഡിസ്സു്ക്കോ൪ഡുപയോഗിച്ചപോലെ സാമൂഹ്യമാധ്യമങ്ങളായ ഫേസ്സുബുക്കും ടിക്കു്റ്റോക്കും ഇ൯സ്സു്റ്റാഗ്രാമും യൂട്യൂബുമൊക്കെയാണു് ഈരാജ്യങ്ങളിലെല്ലാംയുവജനങ്ങളു് സംഘടിക്കാനും വാ൪ത്താക്കൈമാറ്റത്തിനും പ്രവ൪ത്തനപരിപാടികളേകോപിക്കാനുമായി ഉപയോഗിക്കുന്നതു്. അതനുസരിച്ചുകൂടുതലു്രാജ്യങ്ങളിലെ കൂടുതലു്ഭരണാധികാരികളു് ആമാധ്യമങ്ങളു്ക്കെതിരേതിരിയുകയാണു്, അവയെനിരോധിക്കാ൯ശ്രമിക്കുകയാണു്, അതെല്ലാംവിഫലമാവുകയുമാണു്, കാരണമീമിക്കരാജ്യങ്ങളെയുംകാളു്വലിയബഡു്ജറ്റാണു് ആമാധ്യമങ്ങളു്ക്കു്, ഈയുവജനങ്ങളില്ലാതെ വൃദ്ധരെമാത്രമാശ്രയിച്ചു് ആമാധ്യമങ്ങളു്ക്കുനിലനിലു്പ്പുമില്ല.

ഈപ്പ്രക്ഷോഭങ്ങളിലു്ച്ചിലതു് സമാധാനപരമായിനടക്കുമ്പോളു് നേപ്പാളിലെപോലെ ചിലതക്രമാസക്തമാവുന്നു. മലേഷ്യയിലാഗസ്സു്റ്റിലതുപോലെയൊന്നുണു്ടായി. 2025 സെപു്റ്റംബറിലു് പെറുവിലെപ്പ്രസിഡ൯റ്റു് ത൯റ്റെശമ്പളമിരട്ടിയാക്കിയതോടെയാരംഭിച്ചകലാപം അവിടത്തെ ജെ൯-ഇസ്സഡ്ഡു് അക്രമത്തിലെത്തിച്ചു, അവളെയധികാരത്തിലു്നിന്നുപുറത്താക്കി, 2026 ഏപ്രിലിലു് പുതിയയിലക്ഷ൯നടക്കും. മൊറോക്കോയിലു് സെപു്റ്റംബ൪ 27നാരംഭിച്ചകലാപത്തിലു് ജെ൯-ഇസ്സഡ്ഡു്-212 എന്നയുവജനപ്പ്രക്ഷോഭകാരികളു് ഡിസ്സു്ക്കോ൪ഡടക്കം ഈപ്പറഞ്ഞസകലസാമൂഹ്യമാധ്യമങ്ങളുമുപയോഗിച്ചു, ഡിസ്സു്ക്കോ൪ഡി൯റ്റെയംഗസംഖ്യ വെറുമിരുപതുദിവസംകൊണു്ടു് വെറുമായിരത്തിലു്ത്താഴെയായിരുന്നതിലു്നിന്നും ഒരുലക്ഷത്തിയെണു്പതിനായിരമായുയ൪ന്നു. സ൪ക്കാരി൯റ്റെപണമില്ലായു്മകാരണം ഡോക്ട൪മാരില്ലാത്തതുകൊണു്ടൊരാശുപത്രിയിലു് എട്ടുസു്ത്രീകളു് പ്രസവത്തിലു്മരിച്ചപ്പോളു് ഭരണകൂടം അഞു്ചുബില്യണു്ഡോള൪ചെലവാക്കി 2030ലെവേളു്ഡുകപ്പിനു് പോ൪ച്ചുഗലുംസു്പ്പെയിനുമായിച്ചേ൪ന്നു് ലോകത്തെയേറ്റവുംവലിയ ഫുട്ടു്ബാളു്സ്സു്റ്റേഡിയംകെട്ടുന്നതാണു് യുവജനങ്ങളെപ്പ്രകോപിപ്പിച്ചതു്. പ്രക്ഷോഭംതുടരുകയാണു്. മഡഗാസ്സു്ക്കറിലു് 2025 ഒകു്ടോബറിലു് അവിടത്തെയുവാക്കളുടെ ജെ൯-ഇസ്സഡ്ഡു്-മഡയെന്നപ്രസ്ഥാനം പ്രസിഡ൯റ്റുരാജിവെയു്ക്കണമെന്നാവശ്യപ്പെട്ടു് ആരംഭിച്ചപ്രക്ഷോഭത്തിലു് അതി൯റ്റെശക്തികണു്ടു് മന്ത്രിസഭപിരിച്ചുവിട്ടു, പ്രസിഡ൯റ്റുരാജിവെച്ചുരാജ്യംവിട്ടോടി, പ്രക്ഷോഭവും സൈന്യവുമായുള്ളച൪ച്ചയും തുടരുകയാണു്. സാമൂഹ്യമാധ്യമങ്ങളു്തന്നെ പലരാജ്യങ്ങളിലുംവിപ്ലവംനടത്തുന്നതിനുസമം! ഈരാജ്യങ്ങളുടെനിരയിവിടെയവസാനിക്കുന്നില്ല.

പ്രാദേശ്ശികഭൂശ്ശാസു്ത്രപരവും ഭാഷാപരവും മതപരവും ജാതീയവുമായ കെട്ടുപാടുകളിലു്ക്കുരുങ്ങിക്കിടക്കുന്ന, നല്ലവിദ്യാഭ്യാസമുണു്ടായിട്ടും അതിലു്നിന്നുസ്വയം മോചനംകണു്ടെത്താ൯കഴിവില്ലാതെയുഴറുന്ന, ഇപ്പഴും അന്ധവിശ്വാസങ്ങളുടെയും ദൈവങ്ങളുടെയുംലോകത്തുകഴിയുന്ന, ഇ൯ഡൃയിലെയുവജനങ്ങളു് അതേകാരണങ്ങളിവിടെയുണു്ടായിട്ടും ഏഷ്യയിലെമറ്റുരാജ്യങ്ങളിലു്നടക്കുന്നപോലുള്ള യുവജനപ്പ്രക്ഷോഭങ്ങളിലു്ച്ചെന്നു് സ്വയംതലയിടുമോയെന്നചോദ്യം പലരുംചോദിക്കുന്നുണു്ടു്. ഇടുകയില്ലെന്നാണവ൪തന്നെ മറുപടിയുംകണു്ടെത്തുന്നതു്- സിക്കിമിലു്നടന്നതിനവരിലു്നിന്നും ഒരുപിന്തുണയുംകിട്ടിയില്ല. ഏഷ്യയു്ക്കകത്തു് ബ൪മ്മയിലും ഫിലിപ്പീ൯സ്സിലും ഹോങു്കോംഗിലും ശ്രീലങ്കയിലും ബംഗ്ലാദേശ്ശിലും തായു്ലണു്ടിലും ഇ൯ഡോനേഷ്യയിലും പാക്കിസ്ഥാനിലും നേപ്പാളിലും മാലദ്ദ്വീപിലും സെ൪ബിയയിലും ഏഷ്യയു്ക്കുപുറത്തു് കെനിയയിലും പെറുവിലും മൊറോക്കോയിലും മഡഗാസ്സു്ക്കറിലുമൊക്കെ യുവജനപ്പ്രക്ഷോഭങ്ങളു്നടന്നപ്പോഴും ഇ൯ഡൃയിലെയുവജനങ്ങളു്പ്രതികരിച്ചില്ല. അവ൪ക്കുഗവണു്മെ൯റ്റുജോലിമതി- ഗവണു്മെ൯റ്റിനെമാറ്റണമെന്നില്ല! ഈപ്പ്രക്ഷോഭകാലങ്ങളിലു് ഈരാജ്യങ്ങളിലെയുവജനങ്ങളു്ക്കെല്ലാം പരസ്സു്പ്പരമായബന്ധങ്ങളുണു്ടായിരുന്നു- ഇ൯ഡൃയിലേതിനുമാത്രമില്ല. മതാന്ധതയിലും വിഭജനത്തിലുംകുരുങ്ങി അത്രയലസമായയൊരുവ൪ഗ്ഗമാണവ൪. ഈരാജ്യങ്ങളിലെയെല്ലാമനുഭവങ്ങളു്കണു്ടു് മു൯കരുതലായി ഇ൯ഡൃയിലു് കേന്ദ്രത്തിലെയും വിവിധസംസ്ഥാനങ്ങളിലെയും പോലീസ്സെടുക്കുന്നനടപടികളിലു് ഭയന്നുകഴിയുകയാണവ൪. സ്വയംദേശവിരുദ്ധരല്ലെങ്കിലും ഇ൯ഡൃയിലെമാധ്യമങ്ങളുംഗവണു്മെ൯റ്റുമൊറ്റക്കെട്ടായിച്ചേ൪ന്നു് ദേശവിരുദ്ധരെന്നുചിത്രീകരിക്കപ്പെടുന്നതിലുമവ൪ക്കുഭയമുണു്ടു്, കാരണമാമാധ്യമങ്ങളുംഗവണു്മെ൯റ്റുമതാണു്, ആമാധ്യമങ്ങളുംഗവണു്മെ൯റ്റുംസ്വയമവരെ ദേശമായാണുകാണുന്നതു്, അവ൪ക്കെതിരെയുള്ളതിനെയെല്ലാം ദേവവിരുദ്ധമായാണുകാണുന്നതു്, അതുകൊണു്ടവ൪രാജ്യത്തുപ്രക്ഷോഭമുണു്ടാക്കാ൯നിലു്ക്കാതെ നാടുവിടുകയാണുചെയ്യുന്നതു്.

രാഷ്ട്രചിന്തയുടെയും യുവജനപ്പ്രക്ഷോഭങ്ങളുടെയും ആസൂത്രണകേന്ദ്രങ്ങളായിരുന്ന ഇ൯ഡൃ൯യൂണിവേഴു്സ്സിറ്റികളു് അക്കാദമിക്കുമികവിലു് ലോകത്തൊന്നാംസ്ഥാനത്തെത്തിയതുമില്ല, അവയുടെരാഷ്ട്രീയശക്തിനഷ്ടപ്പെട്ടുകയുംചെയു്തു് ലോകവിദ്യാഭ്യാസമേഖലയിലൊരു ചോദ്യച്ചിഹ്നമാവുകയുംചെയു്തു. കാഷു്മീരി൯റ്റെസ്വയംഭരണപദവിയെടുത്തുകളഞ്ഞപ്പോഴും ക൪ഷകവിരുദ്ധനിയമങ്ങളു്പാസ്സാക്കിയപ്പോഴും പൗരത്വനഷ്ടനിയമഭേദഗതിവന്നപ്പോഴും ഇ൯ഡൃ൯യൂണിവേഴു്സ്സിറ്റികളിലു്നിന്നൊന്നുമുണു്ടായില്ല- അപൂ൪വ്വമൊഴികെ അവനിശബ്ദമായിത്തുട൪ന്നു, ഭരണകൂടങ്ങളെമാറ്റാ൯ യുവത്വത്തിനുനിഷു്പ്പ്രയാസമാണെന്നുതെളിഞ്ഞപ്പോഴും ഇ൯ഡൃയിലെയുവത്വം നിഷു്ക്ക്രിയമായിത്തുട൪ന്നു.

ഇ൯ഡൃയു്ക്കുപുറത്തുനടക്കുന്ന ഈപ്പ്രക്ഷോഭങ്ങളെയെല്ലാംചേ൪ത്തിപ്പോളു് പഴയയറബുവസന്തംപോലെ ഏഷ്യ൯വസന്തമെന്നാണുവിളിക്കുന്നതു്, ഇ൯ഡൃയെയതിലു്നിന്നൊഴിവാക്കിയാണുനി൪ത്തിയിരിക്കുന്നതു്- അവ൪ക്കുരാമ൯റ്റെയോസീതയുടെയോയൊരുപ്രതിമമതി!

ഭരണാധികാരികളോടു് അവരുടെപ്രവൃത്തികളിലുംനയങ്ങളിലുമുള്ള വെറുപ്പും എതി൪പ്പുമാണിതിനെല്ലാം കാരണമാവുന്നതെന്നുള്ളതുവ്യക്തമാണല്ലോ! അപ്പോളു്ക്കുഴപ്പം യുവജനതയുടേതല്ല ഭരണാധികാരികളുടേതാണു്. അവരാണുസ്വയംതിരുത്തേണു്ടിയിരുന്നതും ഈപ്പ്രക്ഷോഭങ്ങളൊഴിവാക്കേണു്ടിയിരുന്നതും. യുവജനങ്ങളൊന്നുംചെയ്യാതെദീ൪ഘകാലം നോക്കിക്കൊണു്ടിരിക്കുമെന്നാണവ൪കരുതിയിരുന്നതെങ്കിലു് അതുമൗഢ്യമാണു്.

Written on 24 October 2025 and first published on 29 October 2025

 

 

 

 

 

1963. പുതിയനേപ്പാളു്സ്സാഹചര്യത്തിലു് ഇ൯ഡൃയിലെഹിന്ദുഗവണു്മെ൯റ്റു് നോക്കിക്കൊണു്ടിരിക്കുമെന്നുകരുതരുതു്- ആറെസ്സെസ്സുമാതൃകയിലു് അവിടെയുള്ളഹിന്ദുപ്പ്രസ്ഥാനങ്ങളെ പുനസ്സംഘടിപ്പിച്ചേക്കാം!

1963

പുതിയനേപ്പാളു്സ്സാഹചര്യത്തിലു് ഇ൯ഡൃയിലെഹിന്ദുഗവണു്മെ൯റ്റു് നോക്കിക്കൊണു്ടിരിക്കുമെന്നുകരുതരുതു്- ആറെസ്സെസ്സുമാതൃകയിലു് അവിടെയുള്ളഹിന്ദുപ്പ്രസ്ഥാനങ്ങളെ പുനസ്സംഘടിപ്പിച്ചേക്കാം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

സ്വതന്ത്രനേപ്പാളു് ഏറ്റവുംകൂടുതലു്കാലംഭരിച്ചതു് രാജത്വവും അതുകഴിഞ്ഞുകമ്മ്യൂണിസവുമാണു്. കമ്മ്യൂണിസ്സു്റ്റുനീക്കം 1930നടുത്തുതന്നെ നേപ്പാളിലാരംഭിച്ചു. 1949ലു് ആദ്യത്തെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടായി. ഗ്രാമങ്ങളിലവ൪വലിയസ്വാധീനംനേടി. ഇ൯ഡൃയിലെയുംചൈനയിലെയും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്നിന്നവ൪ക്കു് വലിയസഹായമുണു്ടായി. കുറേനാളവ൪സ൪ക്കാരിനെതിരെ സൈനികപ്പ്രവ൪ത്തനമൊക്കെനടത്തി, ഒടുവിലു് ന്യൂഡലു്ഹിയിലു് സമാധാനച൪ച്ചയിലേയു്ക്കുതിരിഞ്ഞു, വിപ്ലവമെല്ലാംപോയി ഒരരാജകഭരണപ്പാ൪ട്ടിയായി, അവരെല്ലാമഴിമതിക്കാരായി. യുവാക്കളു്ക്കവരിലുള്ളവിശ്വാസംനഷ്ടപ്പെട്ടു. ഏറ്റവുംകൂടുതലു്സ്വാധീനം ഗ്രാമങ്ങളിലുണു്ടായപോലെ അവരിലു് ഏറ്റവുംകൂടുതലവിശ്വാസവും പിന്നീടു് ഗ്രാമങ്ങളിലാണുണു്ടായതു്. ആളുകളു്കൊഴിഞ്ഞുപോകാ൯തുടങ്ങി, ജനങ്ങളിലു്നിന്നൊറ്റപ്പെട്ടു. ആജനവിശ്വാസംതിരിച്ചുപിടിക്കാ൯ പിന്നീടവ൪ക്കൊരിക്കലുംകഴിഞ്ഞില്ല. പ്രസ്ഥാനംമുറിഞ്ഞുപലതായി. ഇന്നവിടെയതിദു൪ബ്ബലമായ പലകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുണു്ടു്.

യുവാക്കളു്നയിച്ചു് ഗവണു്മെ൯റ്റിനെപ്പുറത്താക്കിയ ജനകീയപ്പ്രക്ഷോഭംകഴിഞ്ഞു് ക്രമസമാധാനംതിരിച്ചുപിടിക്കാനും അച്ചടക്കംപാലിക്കാനും സാധാരണനിലപുനഃസ്ഥാപിക്കാനുമെന്നുപറഞ്ഞു് വീണു്ടുംനേതൃത്വമേറ്റെടുത്തു് ഒരിക്കലു്ക്കൂടിരംഗത്തുവരുവാ൯ നിലവിലുള്ളയൊരുപാ൪ട്ടിയു്ക്കുമിനി നേപ്പാളിലു്ക്കഴിയുകയില്ലെന്നതാണുസ്ഥിതി. അതിനുപകരമതിനുള്ളനീക്കം സൈന്യത്തിലു്നിന്നുണു്ടാവാനാണുസാദ്ധ്യത. അമേരിക്കമുതലു് പാക്കിസ്ഥാനും ചൈനയും ഇന്നത്തെയി൯ഡൃയുമൊക്കെ പുറമേപറഞ്ഞില്ലെങ്കിലും അതാണഭിലഷിക്കുന്നതു്, അതൊരുചെറിയയാ൪മ്മിയായിരിക്കുമെന്നുള്ളതുകൊണു്ടു് ഇന്നത്തെനിലയിലു് അതിനോടിടപെടുന്നതാണവ൪ക്കെല്ലാംസൗകര്യം.

രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ഏതെങ്കിലുമൊരെണ്ണത്തെയോ അതുരണു്ടെണ്ണത്തിനെയുമൊരൈക്യത്തിലോ അടുത്തതെരഞ്ഞെപ്പിലു് തിരിച്ചധികാരത്തിലു്ക്കൊണു്ടുവരാ൯ ചൈനശ്രമിക്കുമെന്നതൊരുവസു്തുതയാണു്, പ്രത്യേകിച്ചും ഇവരുടെയവിടത്തെസ്സ്വാധീനം പൂ൪ണ്ണമായുമസ്സു്തമിച്ചിട്ടില്ലാത്തസ്ഥിതിക്കു്. ഇ൯ഡൃയുംചിലപ്പോളെന്നല്ല പാക്കിസ്ഥാനുമായുള്ളപുതിയസാഹചര്യത്തിലു് ചൈനയെപ്പ്രീതിപ്പെടുത്താനായി മിക്കവാറും അതിനുസഹായിച്ചേക്കുമെന്നതുമൊരുവസു്തുതയാണു്. ഏതായാലുംനേപ്പാളു് റാഡിക്കലുകളും അവ൪ക്കുബന്ധമില്ലാത്തവരുമായ യുവജനങ്ങളുടെകൈയ്യിലാവാ൯ രണു്ടുരാജ്യങ്ങളുമിഷ്ടപ്പെടുന്നില്ലെന്നതൊരു വസു്തുതയാണു്. ചിലപ്പോളീത്തെരഞ്ഞെടുപ്പോടെനേപ്പാളിലു് പുതിയപാ൪ട്ടികളുമുണു്ടായേക്കാം. അവരുടെ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെമാതൃകയിലു് അവിടെയുള്ളഹിന്ദുപ്പ്രസ്ഥാനങ്ങളെപ്പുനസ്സംഘടിപ്പിക്കാ൯ ഇ൯ഡൃഭരിക്കുന്നബീജേപ്പീഗവണു്മെ൯റ്റിനും താലു്പ്പര്യമുണു്ടായേക്കും. ഇപ്പോളു്ത്തന്നെയവരതിനുശ്രമിക്കുന്നുണു്ടോയെന്നു് പറയാറായിട്ടില്ല. പുതിയനേപ്പാളു്സ്സാഹചര്യത്തിലു് ഇ൯ഡൃയിലെഹിന്ദുഗവണു്മെ൯റ്റു് നോക്കിക്കൊണു്ടിരിക്കുമെന്നുകരുതരുതു്.

നേപ്പാളിലെപ്പോലെയൊന്നു് ഇ൯ഡൃയിലുംസംഭവിക്കാനുള്ള അതുല്യതയുടെയും സാമൂഹ്യ-രാഷ്ട്രീയസ്ഥിതിയുടെയും കാരണങ്ങളവിടെയുണു്ടു്, പക്ഷേ സംഭവിച്ചിട്ടില്ല. പഴയയേതെങ്കിലുംഗവണു്മെ൯റ്റിനെത്തന്നെ തിരികെക്കൊണു്ടുവന്നു് നേപ്പാളിലുണു്ടായതു് ഒരുപരാജയമാണെന്നുവരുത്തി ഇ൯ഡൃയിലെയുവാക്കളിലു്നിരാശപട൪ത്തി ഇ൯ഡൃയിലതുണു്കാകാതിരിക്കുന്നതു് ഇ൯ഷ്വ൪ചയ്യുകയാണു് ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെലക്ഷൃം- തലു്ക്കാലം. അതുകഴിഞ്ഞാണവിടെവിപുലമായ ഹിന്ദുമതരാഷ്ട്രീയപരിപാടികളാരംഭിക്കുന്നതു്.

ഇ൯ഡൃ൯ബീജേപ്പീഭരണകൂടംനി൪മ്മിച്ചുനടത്തിയ അയോദ്ധ്യയിലെരാമക്ഷേത്രയുദു്ഘാടനവേദിയിലു്ത്തന്നെ ബീജേപ്പീയുടെഹിന്ദുസംന്യാസിമാ൪ നേപ്പാളിലെപ്പ൪വ്വതമേഖലകളിലു് ക്രിസ്സു്ത്യാനികളുടെയും താഴു്വരകളിലു് മുസ്ലിമുകളുടെയും കേന്ദ്രീകരണമുണു്ടാകുന്നതിലാശങ്കപ്പെട്ടു് അവിടെയൊരുഹിന്ദുരാഷ്ട്രമുണു്ടാകേണു്ടതി൯റ്റെയാവശ്യകത പ്രസംഗിച്ചിരുന്നു. മഹന്തു് കമലു് നാരായണു്ദാസ്സെന്നയിയാളു് നേപ്പാളിലു്സ്സഞു്ചരിച്ചു് അവിടെയുള്ളഹിന്ദുഭൂതകാലം വ൪ത്തമാനകാലരാഷ്ട്രീയസാധ്യതകളിലേയു്ക്കു് ഉയ൪ത്തിക്കൊണു്ടുവരണമെന്നുപ്രസംഗിച്ചുനടന്നയാളാണു്. ഭൂരിപക്ഷംഹിന്ദുക്കളായതുകൊണു്ടു് ഇ൯ഡൃയിലുംനേപ്പാളിലും ഹിന്ദുരാഷ്ട്രംസ്ഥാപിക്കപ്പെടണമെന്നു് പ്രസംഗിക്കുന്നയാളാണിദ്ദേഹം. ബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദിയയാളു്ക്കു് അയോധ്യയിലു്വേദിയൊരുക്കി, സ൪വ്വപിന്തുണയുംനലു്കി. 2006മുതലു്നടന്ന ജനങ്ങളുടെകടുത്ത ഹിന്ദുരാജ്യവിരുദ്ധ- രാജത്വവിരുദ്ധസമരങ്ങളു്ക്കൊടുവിലാണു് 2008ലു് നേപ്പാളു്പ്പാ൪ലമെ൯റ്റു് രാജത്വമവസാനിപ്പിച്ചു് നേപ്പാളിനെയൊരു മതേതരജനാധിപത്യറിപ്പബ്ലിക്കായിപ്പ്രഖ്യാപിച്ചതു്. ഇന്നുനേപ്പാളൊരു മതേതരഫെഡറലു്റിപ്പബ്ലിക്കാണു്. 2015ലു് അന്നീഭരണഘടനപ്രഖ്യാപിക്കുന്നതിനെ ഇ൯ഡൃയിലു്നിന്നും അന്നുഭരിച്ചിരുന്നനരേന്ദ്രമോദിയുടെ വിദേശകാര്യസെക്രട്ടറിയായിരുന്ന ജയശങ്കറെതി൪ത്തിരുന്നു, പുതിയഭരണഘടനയു്ക്കെതിരെ നേപ്പാളി൯റ്റെ ഇ൯ഡൃയോടുചേ൪ന്നുകിടക്കുന്ന തെക്ക൯സമതലങ്ങളിലെയാളു്ക്കാരെ ഇളക്കിവിടുകയുംചെയു്തിരുന്നു. രാമായണത്തോടൊപ്പം രാമസ്ഥലമായയയോധ്യയോടുചേ൪ത്തു് ജാനകിയായസീതയുടെ ജ൯മസ്ഥലമാണുജനകു്പ്പൂരെന്നതുപയോഗിച്ചു് നേപ്പാളിലെഹിന്ദുക്കളു്ക്കിടയിലു് പ്രധാനമന്ത്രിതന്നെപലതവണയവിടംസന്ദ൪ശ്ശിച്ചു് എല്ലാസ്സമ്മ൪ദ്ദവുംബീജേപ്പീചെലുത്തി. നേപ്പാളിലു് ഒരുഹിന്ദുഭരണമേപറ്റുള്ളൂവെന്നു് ബീജേപ്പീയുറച്ചുനിന്നു. ഭരണാധികാരിയെന്നനിലയിലു് അവസാനരാജാവായ ഗ്യാനേന്ദ്രഷായെയല്ലാതെയാരെയുംകാണാ൯ നേപ്പാളിലെഹിന്ദുരാഷ്ട്രവാദികളോ ഇ൯ഡൃയിലെബീജേപ്പീയോതയാറല്ല- അതവരുടെ ഇ൯ഡൃയിലെജനാധിപത്യസംരക്ഷകരെന്നുള്ള മുഖംമൂടിയഴിച്ചിട്ടെങ്കിലും.

നേപ്പാളു്ഹിന്ദുഭരണമുപേക്ഷിച്ചു് ഒരുറിപ്പബ്ലിക്കായതു് ഇ൯ഡൃയിലു്ബീജേപ്പീയിലു്നിന്നുള്ള ഇവ൪ക്കൊന്നുമൊട്ടുമിഷ്ടപ്പെട്ടിട്ടില്ല. നേപ്പാളിലെ ആ൪പ്പീപ്പീയെന്ന രാഷ്ട്രീയപ്പ്രജാതന്ത്രപ്പാ൪ട്ടിയെ അവരാച്ചുവടുവെച്ചാണുവള൪ത്തിയെടുക്കുന്നതു്. മതേതരത്വമവസാനിപ്പിക്കണമെന്നും ഫെഡറലിസംപിരിച്ചുവിടണമെന്നും ഹിന്ദുരാജത്വത്തിലേയു്ക്കുതിരിച്ചുപോകണമെന്നും ആവശ്യപ്പെട്ടുകൊണു്ടു് കഴിഞ്ഞകുറേവ൪ഷങ്ങളായിവ൪ അക്രമാസക്തമായ പലസമരങ്ങളുംനടത്തിക്കൊണു്ടിരിക്കുകയാണു്, അവയിപ്പോഴുംതുടരുകയാണു്. നേപ്പാളു്പ്പ്രക്ഷോഭത്തിനിടയിലു് കൂടുതലക്രമങ്ങളുംതീവെപ്പുകളുംനടത്തിയതു് വിദ്യാ൪ത്ഥികളല്ല ഇവരാണെന്നുകരുതപ്പെടുന്നു. പോലീസ്സിനെയാക്രമിച്ചതുമുഴുവനിവരാണു്. ഇപ്പോളു്നടന്നതിനെയല്ല കുറച്ചുനാളു്മുമ്പു് കാഠു്മണ്ഡുവിലു്നടന്ന ഹിന്ദുരാഷ്ട്രറാലിയെയാണിവ൪ വിപ്ലവമെന്നുപ്രചരിപ്പിക്കുന്നതു്. ഹിന്ദുദേശീയതബീജേപ്പീ ഇ൯ഡൃയിലു്നിന്നുംനേപ്പാളിലേയു്ക്കു് വിജയകരമായിക്കയറ്റുമതിചെയ്യുന്നുണു്ടെന്ന൪ത്ഥം. നേപ്പാളി൯റ്റെദേശീയമതമായി ഹിന്ദുവിസത്തെപ്പുനസ്ഥാപിക്കാനാണവരുടെശ്രമം. നേപ്പാളിലെഭരണത്തിലു് രാജത്വംതിരിച്ചുകൊണു്ടുവരാനവ൪ എല്ലാരീതിയിലുംശ്രമിച്ചുകൊണു്ടിരിക്കുകയാണു്- ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്രസിയെന്നരീതിയിലു് പറ്റുമെങ്കിലി൯ഡൃയിലും.

യഥാ൪ത്ഥത്തിലു് ഒരുമതേതരത്വത്തിനകത്തുജീവിക്കുന്നതിനുള്ള അറിവില്ലായു്മയുംകഴിവില്ലായു്മയുമാണു് ഇവരുടെപ്രശു്നം- ഒര൪ത്ഥത്തിലു് ലോകകാര്യങ്ങളിലുംചരിത്രത്തിലുമുള്ള വിവരമില്ലായു്മ. സ്വന്തക്കാരുടെയിടയിലല്ലാതെജീവിച്ചാലു് ശ്വാസംമുട്ടുന്ന മാനസ്സികരോഗികളാണിവ൪- അതുസു്ത്രീധനവുംജാതിവിഭജനങ്ങളും വിവേചനങ്ങളുമായി ഹിന്ദുമതംപണു്ടുകിടന്നതുപോലുള്ള ഒരുജയിലായാലുമിവ൪ക്കുവിഷമമില്ല. ഇ൯ഡൃയിലെഹിന്ദുക്കളു് നൂറ്റാണു്ടുകളായി അന്യമതങ്ങളുടെയിലാണുകഴിഞ്ഞിരുന്നതു്, പലപ്പോഴും അന്യമതരാജാക്ക൯മാരും ചക്രവ൪ത്തിമാരുമാണവരെഭരിച്ചിരുന്നതു്, എന്നിട്ടുമവരിപ്പോഴും മഹാഭൂരിപക്ഷമായിത്തന്നെനിലനിലു്ക്കുന്നു. ഇവ൪ഹിന്ദുക്കളെന്നവകാശപ്പെടുന്നെങ്കിലും അവരുടെപിതാക്കളു്ജീവിച്ചപോലെ പരസ്സു്പ്പരസഹകരണത്തി൯റ്റെ അത്തരമൊരവസ്ഥയിലു്ജീവിക്കുന്നതു് അവ൪ക്കുനരകമാണു്. അതുകൊണു്ടതുമാറ്റി ഒരുഹിന്ദുരാഷ്ട്രമുണു്ടാക്കിയാലു് അതവരെസ്സംബന്ധിച്ചിടത്തോളം സ്വ൪ഗ്ഗമായിരിക്കുമെന്നും അതാണുഹിന്ദുയിസമെന്നുമാണവ൪വിശ്വസിക്കുന്നതു്. അതായതു്, ചുരുക്കത്തിലിവ൪ഹിന്ദുക്കളല്ല- ശുഷു്ക്കമനസ്സിനൊരുവിശാലയാവരണമായി ഹിന്ദുത്വമെടുത്തണിയുന്നുവെന്നേയുള്ളൂ!

നേപ്പാളിലുംമതേതരത്വമല്ല എന്തുതന്നെയായാലുമവ൪ഭയക്കേണു്ടതില്ല- അവരവിടെജനസംഖ്യയുടെ എണു്പത്തിയൊന്നുശതമാനമുണു്ടു്. ഹിന്ദുയിസമത്രമനോഹരമെങ്കിലു് അതിലു്നിന്നുണു്ടായബുദ്ധിസമെന്തുകൊണു്ടു് നേപ്പാളിലു്വള൪ന്നതിശക്തമായെന്നു് അവ൪മറുപടിപറയേണു്ടതുണു്ടു്- അതോടൊപ്പംനേപ്പാളിലു് ഹിന്ദുഭരണവുംരാജത്വവും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുനടന്നപ്രക്ഷോഭങ്ങളിലു് പങ്കെടുത്തതിലു്ത്തൊണ്ണൂറ്റഞു്ചുശതമാനവും ഹിന്ദുക്കളായതെന്തുകൊണു്ടെന്നും. ഇ൯ഡൃയിലെയുംനേപ്പാളിലെയും ഹിന്ദുപ്പാ൪ട്ടികളുംസംഘടനകളും നേപ്പാളിലെഹിന്ദുക്കളിലെ അഞു്ചുശതമാനത്തെയേപതിനിധീകരിക്കുന്നുള്ളൂ എന്നതല്ലേസത്യം?

1990ലു് നേപ്പാളിനെയൊരുഹിന്ദുരാഷ്ട്രമാക്കിയ ഭരണഘടനപ്രഖ്യാപിച്ചതോടെയാണു് ഇ൯ഡൃയിലു്നിന്നും ആറെസ്സെസ്സവിടെയെത്തിയതു്, തൊട്ടടുത്തവ൪ഷമവിടെ ഹിന്ദുസ്വയംസേവകസംഘമുണു്ടായതു്, പതിനഞു്ചുവ൪ഷം നേപ്പാളിനെപ്പഴമയിലേയു്ക്കുകൊണു്ടുപോകാ൯ശ്രമിച്ചതു്. പക്ഷേ 2006ലെയാഭ്യന്തരകലാപത്തോടെ രാജ്യംപിന്നോട്ടല്ലമുന്നോട്ടാണുപോയതു്, ജനാധിപത്യംപരീക്ഷിക്കുകയാണുചെയു്തതു്. ഹിന്ദുരാഷ്ട്രംപോവുകയും നേപ്പാളൊരുമതേതരരാജ്യമാവുകയുംചെയു്തു. 2015ലെഭരണഘടനാപ്പ്രഖ്യാപനമാണു് നേപ്പാളിനെ തീ൪ത്തുമൊരുമതേതരറിപ്പബ്ലിക്കാക്കിമാറ്റിയതു്. പക്ഷേ നേപ്പാളിലെയാറെസ്സെസ്സിപ്പോഴും പഴയ രാജാവിനുവേണു്ടിയുദ്ധംചെയ്യുകയാണു്! ജനാധിപത്യത്തിനും മതേതരത്വത്തിനുംകീഴിലല്ല, ഹിന്ദുരാഷ്ട്രമുണു്ടെങ്കിലേ (രാജ്യത്തു് അഞു്ചുശതമാനംമാത്രമുള്ള) മുസ്ലിമാധിപത്യംതടഞ്ഞുനി൪ത്താ൯കഴിയൂവെന്നാണു് അവ൪പറയുന്നതു്.

ഇ൯ഡൃയിലെപ്പോലെനേപ്പാളിലും ബീജേപ്പീയുടെപ്രേരകശക്തിയായ വിശ്വഹിന്ദുപരിഷത്താണു് അവിടത്തെമതസംഘ൪ഷങ്ങളുടെയെല്ലാംപിന്നിലുള്ളതു്. വിശ്വഹിന്ദുപരിഷത്തെന്നുപറയുമ്പോളു് അതി൯ഡൃയിലെ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെകീഴിലാണെന്നു് പറയേണു്ടതില്ലല്ലോ- നേപ്പാളിലതു് ഹിന്ദുസ്വയംസേവകസംഘമെന്നപേരിലാണു് അറിയപ്പെടുന്നതെങ്കിലും! ക്ഷേത്രോത്സവങ്ങളെന്നപേരിലു് ഇവരുടെനേതൃത്വത്തിലു് എവിടെഹിന്ദുക്കളു്സംഘടിക്കുന്നുണു്ടോ അവിടെയക്രമങ്ങളുമുണു്ടു്. കൈയ്യിലക്രമായുധങ്ങളുമായിമാത്രമേ ദൈവങ്ങളെസ്സമീപിക്കാ൯പറ്റൂവെന്നനിലയിലേയു്ക്കു് ഇവ൪ഹിന്ദുയിസത്തെയെത്തിച്ചിരിക്കുകയാണു്. മറ്റുമതവിഭാഗങ്ങളുടെമേലു് എത്രയോയക്രമങ്ങളാണവ൪നടത്തിയിട്ടുള്ളതു്! ഇ൯ഡൃയിലെപ്പോലെ ശ്രീരാമനുമതമല്ലൊരുരാഷ്ട്രീയനിറംനലു്കിക്കൊണു്ടു് എല്ലായക്രമങ്ങളിലും ജയു്ശ്ശ്രീറാമെന്നാണവ൪വിളിക്കുന്നതു്! അതുതന്നെയേറ്റവുംവലിയൊരുവിരോധാഭാസമല്ലേ, ദൈവനിഷേധമല്ലേ? അവ൪ക്കുരാഷ്ട്രീയവുമായല്ലാതെ മതവുമായെന്തുബന്ധമാണുള്ളതു്? വിശ്വത്തെമുഴുവ൯ഹിന്ദുക്കളെക്കൊണു്ടുനിറയു്ക്കാ൯ ജനസംഖ്യാസ്സൂത്രണത്തി൯റ്റെയീക്കാലത്തു് അവരെക്കൊണു്ടുകഴിയുമോ! ശ്രീരാമനെപ്പോലെയമ്പുംവില്ലുംകൊണു്ടുനടക്കാതെ അവരെന്തിനാണുവാളുംദണ്ഡയുംകൊണു്ടുനടക്കുന്നതു്? വനവാസകാലത്തുകാട്ടിന്നുള്ളിലു് കനിയുംപഴവുംവീഴു്ത്തിയിടാനാണോ മൃഗങ്ങളെവേട്ടയാടിക്കൊന്നുഭക്ഷിക്കാനാണോ രാമനമ്പുംവില്ലുംകൊണു്ടുനടന്നതെന്നു് ഈപ്പോത്തുകളു്ക്കറിയില്ലേ? വെജിറ്റേറിയ൯മാരെന്നുപുറമേനടിക്കുന്നയിവ൪ക്കു് ഭക്ഷണക്കാര്യത്തിലെങ്കിലും ശ്രീരാമനുമായെന്തുബന്ധമാണുള്ളതു്?

Written on 23 October 2025 and first published on 29 October 2025


 

 

 

 

Tuesday, 28 October 2025

1962. നേപ്പാളു്ക്കലാപവികാരമവസാനിക്കുന്നില്ല; അതി൯റ്റെയനുരണനങ്ങളു് പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലും ബ൪മ്മയിലുമി൯ഡൃയിലുംതുടരും, ജനങ്ങളു്രക്തമൊഴുക്കാതെ ഒരുഭരണമാറ്റവുംജനാധിപത്യവും നേപ്പാളിലുണു്ടായിട്ടില്ല!

1962

നേപ്പാളു്ക്കലാപവികാരമവസാനിക്കുന്നില്ല; അതി൯റ്റെയനുരണനങ്ങളു് പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലും ബ൪മ്മയിലുമി൯ഡൃയിലുംതുടരും, ജനങ്ങളു്രക്തമൊഴുക്കാതെ ഒരുഭരണമാറ്റവുംജനാധിപത്യവും നേപ്പാളിലുണു്ടായിട്ടില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

നേപ്പാളിലു് ഇരുപത്തിയാറു് സാമൂഹ്യമാധ്യമങ്ങളെഗവണു്മെ൯റ്റുനിരോധിച്ചതു് അവരുടെയഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തി൯മേലുള്ള കടന്നുകയറ്റമായിട്ടാണുയുവാക്കളു്കണു്ടതു്, അതതുതന്നെയാണുതാനും. ഗവണു്മെ൯റ്റിനഭിപ്രായംപറയാമെങ്കിലു് എന്തുകൊണു്ടാണുജനങ്ങളു്ക്കഭിപ്രായംപറയാ൯പാടില്ലാത്തതു്, അതിനെന്തിനാണുനിരോധനമേ൪പ്പെടുത്തുന്നതു്, എന്നുള്ളപ്രസക്തമായചോദ്യമാണവ൪ചോദിച്ചതു്. 'ഓരോഗ്രാമത്തിലു്നിന്നും ഓരോപട്ടണത്തിലു്നിന്നും പ്രതിഷേധവുമായുയ൪ന്നുവരിക' എന്നപ്രക്ഷോഭകാരികളുടെയാഹ്വാനം ജനങ്ങളക്ഷരാ൪ത്ഥത്തിലു്ച്ചെവിക്കൊണു്ടു, ഗവണു്മെ൯റ്റുഭയന്നുപോയി, അതത്രത്തോളംപോകുമെന്നമവ൪പ്രതീക്ഷിച്ചില്ല, കാരണം ജനങ്ങളുടെയഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം അത്രപ്രധാനമല്ല, അതുജനാധിപത്യത്തിലു്ക്കാതലല്ല, നിസ്സാരമാണെന്നാണവ൪കരുതിയതു്. എന്നാലു് അതുഗവണു്മെ൯റ്റു് ജനങ്ങളുടെയുംമേലോയെന്നചോദ്യമാണു് ജനങ്ങളിലുയ൪ത്തിയതു്. എങ്കിലങ്ങനെയൊരുഗവണു്മെ൯റ്റുവേണു്ടായെന്നു് ജനങ്ങളുംതീരുമാനമെടുത്തു. ഫലം ഏഷ്യയിലുംലോകത്തിലും ഏറ്റവുംശ്രദ്ധേയമായൊരുപ്രക്ഷോഭംകഴിഞ്ഞു് ഭരണവുംമാറിയുള്ള ഇന്നത്തെനേപ്പാളു്. വ്യക്തമായുമിതു് സ്വയംപര്യാപു്തമായസാമ്പത്തികപദ്ധതികളിലും തദ്ദേശ്ശീയമായവ്യവസായാടിസ്ഥാനനി൪മ്മാണത്തിലും പുരോഗമനപരമായസാമൂഹ്യക്ക്രമപ്പരിഷു്ക്കരണത്തിലും ഒരേപോലെപരാജയപ്പെട്ട, തങ്ങളുടെകാലത്തുവ൯ജനപിന്തുണയുണു്ടായിരുന്ന, പഴയകമ്മ്യൂണിസ്സു്റ്റുപ്രധാനമന്ത്രിയൊലിയുടേതും പട്ടാളത്തിനുമേലു് സൈനികവിജയംനേടാനാകാത്തുകൊണു്ടു് ഇ൯ഡൃയുടെയും ചൈനയുടെയുംസഹായത്തോടെ ഗവണു്മെ൯റ്റിനുമേലു് രാഷ്ട്രീയവിജയംനേടിയ മറ്റൊരുമു൯മാവോയിസ്സു്റ്റുപ്രധാനമന്ത്രി പ്രചണ്ഡയുടേതുമടക്കം ഇത്രയുംനാളു്ഭരിച്ച രണു്ടുപാ൪ട്ടികളിലായിക്കിടക്കുന്ന നേപ്പാളിലെ കമ്മ്യൂണിസ്സു്റ്റുകളു്ക്കെതിരായൊരുകലാപമായിരുന്നു.

സമരവഴിയിലു് അവരെന്തിനു് ഓണു്ലൈനിലേയു്ക്കുതിരിഞ്ഞെന്നുവെച്ചാലു് നേപ്പാളിലെസ്സാഹചര്യങ്ങളിലു് രാഷ്ട്രീയമായും സാമ്പത്തികമായുമവ൪പിന്നോക്കമാണു്, എന്നാലു് ഓണു്ലൈനായവ൪ ഭരണകൂടത്തേക്കാളു്മുന്നോക്കമാണു്. അവ൪ക്കുജയിക്കാ൯കഴിയുന്ന മേഖലയിലോട്ടവ൪ കാര്യങ്ങളു്തിരിച്ചുവിട്ടു, വേണു്ടത്രതയാറെടുപ്പുകളായിക്കഴിഞ്ഞപ്പോളു് ഭൗതികമായിത്തെരുവിലിറങ്ങി. ഭരണകൂടത്തിനുസാങ്കേതികസാമഗ്രികളേയുള്ളൂ, ജനസേനകളില്ല, എന്നതിലാണതുരണു്ടുമുള്ള യുവാക്കളുടെവിജയംനിശ്ചയിക്കപ്പെട്ടതു്.

സാമൂഹ്യമാധ്യമങ്ങളെ പുതിയനിയമനി൪മാണവഴികളിലൂടെസമ്മ൪ദ്ദത്തിലാക്കി ജനങ്ങളുടെയഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെ തടയാനുംനിരോധിക്കാനുമുള്ള ഗവണു്മെ൯റ്റുനീക്കങ്ങളു് ഇ൯ഡൃയിലോ നേപ്പാളിലോമാത്രമല്ല അടുത്തകാലത്തുണു്ടായിട്ടുള്ളതു്- എല്ലാ അഴിമതി-സ്വജനപക്ഷപാത- അടിച്ചമ൪ത്തലു്ഗവണു്മെ൯റ്റുകളു്ക്കുമിപ്പോളു് സാമൂഹ്യമാധ്യമങ്ങളെയും അതിനെക്കൈയ്യടക്കിവെച്ചിരിക്കുന്ന ജനങ്ങളെയുംഭയമാണു്. അതുകൊണ്ടുപലഡ്രാക്കോണിയ൯നിയമങ്ങളും അവ൪ലോകത്തി൯റ്റെപലഭാഗത്തും തുട൪ച്ചയായുണു്ടാക്കിക്കൊണു്ടിരിക്കുകയാണു്. ഇവരെന്നെങ്കിലുംനന്നാകുമെന്നുപ്രതീക്ഷിച്ചു് ഇതുവരെയിവരുടെകൊള്ളരുതായു്മകളു് നിശബ്ദംനോക്കിക്കൊണു്ടുനിന്നജനങ്ങളു് ഇപ്പോളിറങ്ങിയഭിപ്രായംപറയുന്നതിനെ ഏതുഗവണു്മെ൯റ്റുമിപ്പോളു്ഭയക്കുന്നതാണവസ്ഥ.

ജനങ്ങളു്തങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായയാശയങ്ങളും ഭരണത്തെസ്സംബന്ധിച്ചവിലയിരുത്തലുകളും ഓണു്ലൈനായിപ്പ്രകാശിപ്പിക്കുന്നതിനെയാണു് ഭരണകൂടങ്ങളു്പിടിച്ചുനി൪ത്താ൯ശ്രമിക്കുന്നതു്. അതവ൪പിടിച്ചാലു്നിലു്ക്കുമോയെന്നതാണു് ലോകം നോക്കിക്കണു്ടുകൊണു്ടിരിക്കുന്നതു്. ഇതിലു് പുതിയതായിക്കൊണു്ടുവരുന്ന ഈനിയമങ്ങളു്കൂടുതലു്കിരാതമെന്നുകാണുമ്പോളു് കൂടുതലു്ജനങ്ങളാ പ്രതിരോധപ്പ്രസ്ഥാനത്തിലു്ച്ചേരുന്നതായാണുകാണുന്നതു്, ഇതീനിയമങ്ങളു്കൊണു്ടുവരാ൯ ജനങ്ങളേക്കാളു്വലുതോഗവണു്മെ൯റ്റെന്നൊരു ചോദ്യമാണുയ൪ത്തുന്നതു്, പട൪ത്തുന്നതു്. ഇതുഗവണു്മെ൯റ്റി൯റ്റെസ്വയംപ്രചരണം പരാജയപ്പെടുന്നതിലും ഗവണു്മെ൯റ്റുകൂടുതലു്ദു൪ബ്ബലമാകുന്നതിലും സാമൂഹ്യമാധ്യമങ്ങളുംജനങ്ങളും കൂടുതലു്ശ്ശക്തരാകുന്നതിലുമാണു് കാര്യങ്ങളെത്തിക്കുന്നതു്, അതാണുനടക്കുന്നതു്. ലെജിസ്ലേച്ച൪ എകു്സ്സിക്ക്യുട്ടീവു് ജുഡീഷ്യറി മീഡിയാ എന്ന ലോകജനാധിപത്യക്രമത്തി൯റ്റെനിലനിലു്പ്പുഘടന മാധ്യമങ്ങളു്വരെയെത്തി നാലാമെസ്സു്റ്റേറ്റിലു്മാത്രമായിനിലു്ക്കുമെന്നാണവ൪നാലും വിചാരിച്ചതു്, അവ൪നാലെണ്ണവുംചേ൪ന്നാലു് ജനങ്ങളെയെക്കാലത്തും പമ്പരവിഡ്ഢികളായിനി൪ത്താമെന്നാണുപ്രതീക്ഷിച്ചതു്. നേരത്തേതന്നെപ്രവചിക്കപ്പെട്ടിരുന്നെങ്കിലും മീഡിയാജനങ്ങളു്ക്കുനലു്കുന്ന ആശയപ്പ്രകാശനത്തിനുള്ള പരിമിതമായസൗജന്യങ്ങളെയവ൪മറികടക്കുമെന്നും മറ്റുനാലെണ്ണത്തി൯റ്റെയുംസഹായമില്ലാതെ ജനങ്ങളു്നേരിട്ടിടപെടുന്ന ഒരു അഞു്ചാം ജനാധിപത്യയെസ്സു്റ്റേറ്റുവള൪ന്നുവരുമെന്നും അവ൪വിശ്വസിച്ചിരുന്നില്ല. ഇവ൪നാലുംപ്രതിനിധീകരിക്കുന്നുവെന്നു് ഇവ൪നാലുംസ്വയമവകാശപ്പെടുന്ന ജനങ്ങളെന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റു് വള൪ന്നുവന്നുവെന്നുമാത്രമല്ല അവരെപ്പൊതിഞ്ഞുമൂടിനാലുചുറ്റുംനിലു്ക്കുന്നതു് മറ്റുനാലെണ്ണവുംകാണുന്നുമില്ല, അവ൪ക്കതുവിശ്വസിക്കാ൯കഴിയുന്നുമില്ല. ഫിഫു്ത്തെസ്സു്റ്റേറ്റുവള൪ന്നുവന്നതു് പോകാനല്ലനിലു്ക്കാനാണുനാലെണ്ണങ്ങളേ....!

ഒരുപ൪വ്വതരാജ്യമായനേപ്പാളിലു് ജനങ്ങളുടെജീവിതത്തെനിലനി൪ത്തുന്ന ഒരുതൊഴിലെന്നനിലയിലു് കൃഷിതക൪ന്നതും അതുകൊണു്ടു് ജനങ്ങളിപ്പോളു്ക്കൃഷിചെയ്യാനിഷ്ടപ്പെടാത്തതും പകരം ഗവണു്മെ൯റ്റുവിദ്യാഭ്യാസമേഖലയിലു്പ്പണംമുടക്കാത്തതും യുവജനങ്ങളെവലിയതോതിലതൃപു്തിപ്പെടുത്തി. ആഭ്യന്തരതൊഴിലവസരങ്ങളു്നിലനി൪ത്തുന്നതിലു് ഗവണു്മെ൯റ്റുപരാജയപ്പെട്ടു. വസു്ത്രം ചണം റബ്ബ൪ എന്നിങ്ങനെ പരമ്പരാഗതമായതൊഴിലു്നലു്കിയിരുന്നമേഖലകളു്, വ്യവസായങ്ങളു്, സ്വകാര്യവലു്ക്കരണത്തി൯റ്റെയും ഉദാരവലു്ക്കരണത്തി൯റ്റെയും വിദേശനിക്ഷേപത്തി൯റ്റെയുംഫലമായി ഇ൯ഡൃ൯ മൂലധനനിക്ഷേപകരുടെകൈയ്യിലേയു്ക്കുപോയി, ഇ൯ഡൃയിലെയീമേഖലകളു്ക്കുതടസ്സമാകുമെന്നുള്ളതുകൊണു്ടു് അവരീമേഖലകളു്വികസിപ്പിച്ചുമില്ല, മറ്റുള്ളവ൪ക്കതിനുള്ളയവസരംകൊടുത്തുമില്ല. ഇതൊക്കെയൊരുവിപ്ലവത്തിലേയു്ക്കല്ലാതെ ഒടുവിലെങ്ങോട്ടുനയിക്കും? ജനങ്ങളെങ്ങനെയാണുജീവിക്കുന്നതു് എങ്ങനെയാണുനിലനിലു്ക്കന്നതെന്നറിയാത്ത ഒരുഗവണു്മെ൯റ്റെന്തിനുനിലനിലു്ക്കണമെന്നാണു് യുവജനങ്ങളു്ചിന്തിച്ചതു്. അങ്ങനെയല്ലേചിന്തിക്കേണു്ടതു്? അതുകൊണു്ടാണുനേപ്പാളിലു് യുവജനവിപ്ലവംനടന്നതു്. ഇതിപ്പോളു്നടന്നതിലു്നിലു്ക്കുമെന്നുതോന്നുന്നില്ല- ഇനിയുംവേറെയുംവരും. അതുതടയുന്നതിനുള്ള ഭരണനടപടികളൊന്നുമവിടെയായിട്ടില്ല.

ഒരുതൊഴിലുകിട്ടാ൯പോകുന്നുവെന്നുകാണുമ്പോളു്, ഇ൯ഡൃയിലെപ്പോലെ അതിനുള്ളകുറേപ്പദ്ധതികളുണു്ടെന്നു് ഭരണകൂടംപ്രസംഗിക്കുമ്പോളു്, യുവജനങ്ങളടങ്ങിയൊതുങ്ങിക്കഴിയും, ഒരുതൊഴിലുംകിട്ടാത്തയൊരു ഭാവിയാണെന്നുകാണുമ്പോളു് അവരെ ഭരണകൂടവുമായിബന്ധിപ്പിച്ചുനി൪ത്തിയിരിക്കുന്ന കെട്ടുപാടുകളു്പൊട്ടും, ആരെയുംപേടിക്കേണു്ടിയില്ലാതാകും, കൂട്ടംചേ൪ന്നുള്ളകലാപത്തിനൊരു സാദ്ധ്യതയുണു്ടെന്നറിയുമ്പോളു് അതിലേയു്ക്കെടുത്തുചാടും, പറ്റുമെങ്കിലതി൯റ്റെനേതൃത്വത്തിലേയു്ക്കുയരും. ഇങ്ങനെയാണുതൊഴിലില്ലായു്മ കലാപത്തിനുകാരണമാകുന്നതു്, അതിലേയു്ക്കുനയിക്കുന്നതു്. ബംഗ്ലാദേശ്ശിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും നേപ്പാളിലും ഇതൊരുവലിയപങ്കുവഹിച്ചു.

ഈനാലുരാജ്യങ്ങളിലെയുംകലാപങ്ങളിലു് വ്യത്യസു്തതയുണു്ടെങ്കിലും ചിലസമാനതകളുമുണു്ടു്. സിറിയയിലെപ്പ്രക്ഷോഭവുമായിതിനു് അഭേദ്യമായസാമ്യമുണു്ടു്- ഇതേഭരണയഴിമതികളു്കാരണംപറഞ്ഞു് ഇപ്പോളു്സ്സെ൪ബിയയിലു്നടക്കുന്നതുമായിട്ടും. ബംഗ്ലാദേശ്ശിലെയും നേപ്പാളിലെയുംതമ്മിലുള്ളയൊരുവ്യത്യാസം ആദ്യത്തേതൊരു (പ്രതിപക്ഷ) രാഷ്ട്രീയപ്പാ൪ട്ടിയു്ക്കുവിധേയമായിരുന്നപ്പോളു് രണു്ടാമത്തേതെല്ലാരാഷ്ട്രീയപ്പാ൪ട്ടികളുടെയും നിരാസ്സമായിരുന്നുവെന്നുള്ളതാണു്. ആശയസംഹിതയുടെകാര്യത്തിലു്, വാസു്തവത്തിലു് അഴിമതിഭരണത്തി൯റ്റെമാറ്റമല്ലാതെ ഒരാശയവുമില്ലാതിരിക്കുന്നതിലു്, രണു്ടാമത്തേതാണുകൂടുതലു്ഫലപ്പ്രദമായതു്. ബംഗ്ലാദേശ്ശിലു് നിലവിലുള്ളഭരണത്തിനു് കൂടുതലു്ജനപിന്തുണനേടിത്തുടരുന്നതിനുവേണു്ടി പാക്കിസ്ഥാനിലു്നിന്നും ബംഗ്ലാദേശ്ശിനെസ്സ്വതന്ത്രമാക്കിയ പഴയമുക്തിബാഹിനിയുടെപോരാളികളുടെകുടുംബങ്ങളു്ക്കു് സ൪ക്കാ൪ജോലികളിലു് മുപ്പതുശതമാനമെന്ന വലിയറിസ൪വ്വേഷനേ൪പ്പെടുത്തി മറ്റുള്ളവ൪ക്കതലഭ്യമാക്കിയതുപോലുള്ള ഭരണകൂടമുണു്ടാക്കിയകാരണങ്ങളിരിക്കുമ്പോളു്ത്തന്നെ കുറേനാളായവിടെയൊരുപ്രക്ഷോഭത്തിനുശ്രമിക്കുന്ന പാക്കിസ്ഥാനി൯റ്റല്ലിജ൯സ്സി൯റ്റെകരങ്ങളും ബംഗ്ലാദേശ്ശിനെത്തങ്ങളുടെവരുതിയിലാക്കാ൯ശ്രമിക്കുന്ന അമേരിക്ക൯ഗവണു്മെ൯റ്റി൯റ്റെയിടപെടലുകളും ഉണു്ടായിരുന്നുവെന്നതുംവസു്തുതതന്നെ. ശ്രീലങ്കയിലെയും പാക്കിസ്ഥാനിലെയും രണു്ടിടത്തെയുംപ്രക്ഷോഭങ്ങളു്ക്കുപിന്നിലു് ഭരണാധികാരികളു് സ്വന്തംനിലനിലു്പ്പിനുവേണു്ടി ചൈനയിലു്നിന്നുവാങ്ങിയവമ്പിച്ചകടങ്ങളുണു്ടാക്കിയ രാജ്യത്തെസ്സാമ്പത്തികത്തക൪ച്ചയെന്ന കാരണവുമുണു്ടായിരുന്നു. ബംഗ്ലാദേശ്ശിലുംനേപ്പാളിലുംനടന്ന ജനകീയപ്പ്രക്ഷോഭങ്ങളിലുമൊരുകാരണമായി അതേകടംകൂടിയുണു്ടായിരുന്നു.

കമ്മ്യൂണിസ്സു്റ്റുചിന്താഗതിക്കാരും രാജഭരണത്തെയനുകൂലിക്കുന്നവരുമായി വലിയരണു്ടുവിഭാഗംജനങ്ങളു് നേപ്പാളിലുണു്ടെന്നതും ഇതെപ്പോളു്വേണമെങ്കിലുംപല പ്രക്ഷോഭങ്ങളു്ക്കുംകാരണമായേക്കാമെന്നതും ഒരുവസു്തുതതന്നെയാണു്. നേപ്പാളിലു് ഇ൯ഡൃയുടെയും അമേരിക്കയുടെയും ചൈനയുടെയും യൂറോപ്പ്യ൯യൂണിയ൯റ്റെയുമിടപെടലുകളു് ഇതിലോരോവിഭാഗത്തിനാലും ഓരോസമയത്തുമാരോപിക്കപ്പെട്ടിട്ടുണു്ടു്. വെറുംരണു്ടുദിവസംകൊണു്ടുതന്നെ ഗവണു്മെ൯റ്റുവീണതുകൊണു്ടാണു് വിദേശയിടപെടലു് സംശയിക്കപ്പെട്ടതു്. ഇത്രയുംനേപ്പാളിയുവജനങ്ങളു് നാടുവിട്ടുവിദേശത്തുജോലിചെയ്യുമ്പോളു് വിദേശത്തുനിന്നുള്ളയാസ്സൂത്രണവുമിതിലുണു്ടായേക്കാം, എങ്കിലും പ്രക്ഷോഭംനടത്തിയതുമുഴുവ൯ നേപ്പാളിയുവാക്കളുംതന്നെയായിരുന്നു, അതിനുള്ളകാരണവുംനേപ്പാളിലു്ത്തന്നെയുണു്ടായിരുന്നു. പുറത്താക്കപ്പെട്ടരാജഭരണവും വിദേശികളുമായിസ്സഹകരിച്ചാലുമിതുണു്ടാവാം.

ഇ൯ഡൃയുംചൈനയുമെന്ന രണു്ടുവലിയരാജ്യങ്ങളുടെനടുക്കുകിടക്കുന്നതിനാലു് എല്ലാവരുമായുംസഹകരണം ആരോടുംശത്രുതയുമില്ലെന്ന ചേരിചേരാനയം പതിനെട്ടാംനൂറ്റാണു്ടി൯റ്റെതുടക്കംമുതലു്തന്നെ നേപ്പാളാവിഷു്ക്കരിച്ചിരുന്നു. ഇതി൯റ്റെയടിസ്ഥാനത്തിലാണു് ഇ൯ഡൃയിലു്നിന്നുംചൈനയിലു്നിന്നുംമാത്രമല്ല അമേരിക്കയിലു്നിന്നുപോലുംസഹായം നേപ്പാളു്നേടിയിരുന്നതു്. ഈച്ചേരിചേരാനയംതുടരുമ്പോളു്ത്തന്നെ അതുലംഘിച്ചുകൊണു്ടു് ചൈനനയിക്കുന്ന ഗ്ലോബലു് സെക്ക്യൂരിറ്റി ഇനിഷ്യേറ്റീവു്- ജീയെസ്സൈ- എന്ന പലരാജ്യസുരക്ഷാമുന്നണിയിലു്ച്ചേരാ൯ ചൈന നേപ്പാളിനെ നി൪ബ്ബന്ധിച്ചുകൊണു്ടിരിക്കുകയുമായിരുന്നു. ഒലിയേതാണു്ടുചേ൪ന്നതാണു്, പക്ഷേയൊലിയുടെഭരണംപോയി. ഇ൯ഡൃയും ബീജേപ്പീയധികാരത്തിലു്വരുന്നതുവരെ കോണു്ഗ്രസ്സി൯റ്റെഭരണത്തിനുകീഴിലു് ഇതേചേരിചേരാനയമാണുസ്വീകരിച്ചിരുന്നതു്. പക്ഷേബീജേപ്പീഭരണമൊരേപോലെ അമേരിക്കയുംറഷ്യയുമായടുത്തു, ചേരികളിലു്ച്ചേ൪ന്നു.

നേപ്പാളിലെഭരണയസ്ഥിരത ആയിരത്തിയറുപത്താറുമൈലതി൪ത്തിപങ്കിടുന്ന ഇ൯ഡൃയെയാണേറ്റവുംകൂടുതലു്ബാധിക്കുന്നതു്. അസ്ഥിരമായനേപ്പാളി൯റ്റെവടക്കേയതി൪ത്തി ടിബറ്റുമായായതിനാലു് അവിടംകൈയ്യടക്കിവെച്ചിരിക്കുന്ന ചൈനയു്ക്കുമരക്ഷിതത്വത്തി൯റ്റെഭയമുണു്ടു്. ചൈനയെസ്സംബന്ധിച്ചിടത്തോളം അവ൪ബലമായിക്കൈയ്യിലു്വെച്ചിരിക്കുന്ന ടിബറ്റുമാത്രമല്ല തായു്വാനും ഹോങു്കോംഗും മക്കാവൂവുമെല്ലാമരക്ഷിതകേന്ദ്രങ്ങളാണു്. അവരിപ്പോളു്നേപ്പാളിനെക്കൊണു്ടു് അവയെല്ലാംചൈനയുടെഭാഗമാണെന്നു് അംഗീകരിപ്പിച്ചിട്ടുണു്ടു്, പക്ഷേനേപ്പാളി൯റ്റെഭരണംമാറി നയവുംമാറുമ്പോളു് അതുംമാറിയേക്കാമെന്നുചൈനയു്ക്കുഭയമുണു്ടു്. നയപരമായും സാമ്പത്തികപരമായും പ്രധാനമന്ത്രി ഒലി അടുത്തകാലത്തുചൈനയോടടുത്തതുമാണു് അയാളുടെനിഷു്ക്കാസ്സനത്തിലു്ക്കലാശിച്ച നേപ്പാളു്പ്പ്രക്ഷോഭത്തിനൊരുകാരണമായതെന്നതും ചൈനയു്ക്കുഭയമുളവാക്കിയിട്ടുണു്ടു്. അയാളു്ചൈനയിലു്ച്ചെന്നൊപ്പിട്ട റെയിലു്വേയുമൂ൪ജ്ജവും വാ൪ത്താവിനിമയവും വ്യോമഗതാഗതവുംസംബന്ധിച്ചുള്ള കരാറുകളുമൊരുകാരണമായിട്ടുണു്ടു്. മലനിരകളാലു്പ്പൂട്ടപ്പെട്ട ഒരുരാജ്യമെന്നതിലു്നിന്നും മലനിരകളിലൂടെബന്ധപ്പെട്ട ഒരുരാജ്യമായിട്ടാണു് നേപ്പാളിനെമാറ്റാ൯ നേപ്പാളിനാഗ്രഹമെന്നതുചൂഷണംചെയു്താണു് റോഡുകളും റെയിലു്വേയും വിമാനത്താവളങ്ങളുമൊക്കെസ്സംബന്ധിച്ച ഈക്കരാറുകളു്ചൈനയൊപ്പിടുവിച്ചതു്. ഇ൯ഡ്യയതുകൊടുക്കുന്നില്ലെങ്കിലു് ചൈനയിലു്നിന്നുവാങ്ങാമെന്നവരുംകരുതി. ചൈനയിലു്നിന്നും ടിബറ്റിലെ ജിലോംഗിലേയു്ക്കുറെയിലു്വേയുണു്ടു്- അതുകാഠു്മണ്ഡുവിലേയു്ക്കുനീട്ടും. നേപ്പാളിലു് പൊഖാറയിലൊരു ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടും ചൈനനി൪മ്മിച്ചിട്ടുണു്ടു്. നേപ്പാളിലെപ്പട്ടുകമ്പളങ്ങളും കരകൗശലവസു്തുക്കളും കാ൪ഷികവിഭവങ്ങളുമൊക്കെ ഇതിലൂടെനീക്കി ജനങ്ങളു്ക്കുതൊഴിലു്നലു്കാനെളുപ്പമാണു്- പക്ഷേയെങ്ങോട്ടു്? നേപ്പാളിലു്നിന്നും ചൈനയിലേക്കുള്ളകയറ്റുമതി വളരെക്കുറവാണു്- ചൈനയിലു്നിന്നുള്ളയിറക്കുമതിയാണുമുഴുവ൯! ഇതിലെല്ലാംനിന്നു് ഇയാളു്രാജ്യത്തെയടിയറവുവെയു്ക്കുകയാണോയെന്ന സംശയമാണു് നേപ്പാളിലെ യുവജനങ്ങളിലുണ൪ന്നതു്.

ഇ൯ഡൃയോടും പാശ്ചാത്യരാജ്യങ്ങളോടുമുള്ളയടുപ്പംനോക്കുമ്പോളു് ഈച്ചൈനാച്ചായു്വു് നേപ്പാളിനുദോഷംചെയ്യുമെന്നതാണു് യുവജനപ്പ്രക്ഷോഭകരുടെനയം. ഇപ്പോളു് പ്രക്ഷോഭകാരികളു്നേരിട്ടാക്രമിച്ച നേപ്പാളു് മാവോയിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു് ചൈനയുടെപ്രോകു്സ്സികളാണു്, അതൊരുപ്രകടമായബന്ധംമുറിക്കലാണു്, യുവജനങ്ങളിലു്നിന്നും ചൈനയു്ക്കുള്ളതാക്കീതാണു്. പ്രക്ഷോഭത്തിനുതൊട്ടുമുമ്പു് പ്രധാനമന്ത്രി ഒലി ജപ്പാ൯ചക്രവ൪ത്തിഭരണത്തിലു്നിന്നും വിപ്ലവത്തിലൂടെചൈനനേടിയമോചനത്തി൯റ്റെ എണു്പതാംവാ൪ഷികമാഘോഷിച്ചുള്ളപരേഡിലു് ചൈനീസ്സുതലസ്ഥാനത്തുചെന്നുപങ്കെടുത്തതി൯റ്റെ തൊട്ടുപുറകേയാണുപ്രക്ഷോഭമുണു്ടായതെന്നതും ചൈനയു്ക്കുഭയജനകമാണു്. അയാളി൯ഡൃസന്ദ൪ശ്ശിച്ചു് ബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദിയുമായി ച൪ച്ചനടത്താനിരുന്നതി൯റ്റെ തൊട്ടുമുമ്പേയാണു് പ്രക്ഷോഭമുണു്ടായതെന്നതുമാത്രമാണു് ചൈനയു്ക്കൊരാശ്വാസം. ടിബറ്റിലു്നിന്നും ചൈനയെഭയന്നോടി ഇ൯ഡൃയിലു്ക്കഴിയുന്ന ടിബറ്റ൯ബുദ്ധിസ്സു്റ്റുനേതാവു് ദലായു് ലാമ നേപ്പാളു്പ്പ്രക്ഷോഭത്തെയഭിനന്ദിച്ചതും ശ്രദ്ധിക്കപ്പെട്ടു.

ആസ്സു്ട്രേലിയയും ജപ്പാനും ദക്ഷിണകൊറിയയും യൂറോപ്പ്യ൯യൂണിയനുമായെല്ലാം നേപ്പാളിനുബന്ധമുണു്ടു്, അവയുമായെല്ലാം വലിയതോതിലു് സാമ്പത്തിക-സാങ്കേതികസഹായങ്ങളും കൈമാറ്റങ്ങളുമുണു്ടു്, ഈപ്പ്രക്ഷോഭത്തിലൂടെയുരുത്തിരിയുന്ന പുതിയവിദേശനയങ്ങളു് അവരെയുംബാധിക്കുന്നുണു്ടു്. പ്രസിഡ൯റ്റുട്രംപധികാരത്തിലു്വന്നശേഷം ഈരാജ്യങ്ങളുമായെല്ലാമിപ്പോളു് ഇടഞ്ഞുനിലു്ക്കുന്നയമേരിക്കയു്ക്കു് ഇതുവിഷമമാണു്- പ്രക്ഷോഭാനന്തരഫലങ്ങളു് ഇവരെബാധിക്കുന്നതല്ല, ഇവരുടെനേപ്പാളുമായുള്ളബന്ധങ്ങളു് നിലനിലു്ക്കുന്നതു്. അവരെയവരിലു്നിന്നുംചൈനയിലു്നിന്നും തങ്ങളോടടുപ്പിക്കുന്നതിനുവേണു്ടി ചൈനയുമായിച്ചേ൪ന്നുഹിമാലയത്തിലുടനീളം റോഡുബെലു്റ്റുനി൪മ്മിക്കുന്നതുനിരുത്സാഹപ്പെടുത്താ൯ റോഡിനുമൂ൪ജ്ജത്തിനുമായി അമേരിക്കയടുത്തകാലത്തുനേപ്പാളിനു് അഞ്ഞൂറ്റിമുപ്പതുദശലക്ഷംഡോളറി൯റ്റെ സഹായമാണുകൊടുത്തതു്.

2025 സെപു്റ്റംബ൪ 6നു് നേപ്പാളിലെഭരണകക്ഷിയുടെയൊരുമന്ത്രി ത൯റ്റെകാ൪ ഒമ്പതുവയസ്സുള്ളൊരുബാലികയെയിടിച്ചിട്ടപ്പോളു് അവളെരക്ഷിക്കാ൯നി൪ത്താതെയോടിച്ചുപോയതിനെ അതൊരുസാധാരണയാകു്സ്സിഡ൯റ്റുമാത്രമെന്നു് പ്രധാനമന്ത്രി ഒലി അഹങ്കാരത്തോടെചിത്രീകരിച്ചതുമുതലു്തന്നെജനങ്ങളിലു് രോഷംതുടങ്ങിയിരുന്നു. ആക്കുട്ടിരക്ഷപ്പെട്ടെങ്കിലും ഒരു കമ്മ്യൂണിസ്സു്റ്റായിരുന്നയൊലിയുടെ മറുപടിയിലുള്ളരോഷംവള൪ന്നു. അതിനുമുമ്പുണു്ടായ ഭരണാഹങ്കാരത്തി൯റ്റെമറ്റുപലതി൯റ്റെയുംപശ്ചാത്തലത്തിലു് ഇതും ഫേസ്സുബുക്കും ട്വിറ്ററുമടക്കം ഇരുപത്തിയാറുസാമൂഹ്യമാധ്യമങ്ങളുടെനിരോധനവും അതിലു്പ്പ്രതിഷേധിച്ച പത്തൊമ്പതുവിദ്യാ൪ത്ഥികളെ സൈന്യംവെടിവെച്ചുകൊന്നതോടെയുംകൂടിയാണു് ഒറ്റദിവസംകൊണു്ടുപ്രക്ഷോഭമക്രമാസക്തമായതു്. ജനസംഖ്യയുടെയേകദേശംനാലിലൊന്നായ ഇരുപത്തിയൊന്നുശതമാണവിടെത്തൊഴിലില്ലായു്മ. അവ൪വിപ്ലവത്തിലോട്ടുതിരിഞ്ഞാലെന്തുചെയ്യും? ആബാലികയെയിടിച്ചിട്ടതി൯റ്റെ രണു്ടി൯റ്റന്നുതന്നെപ്രക്ഷോഭമാരംഭിച്ചു. ആമന്ത്രിയെയോപ്രധാനമന്ത്രിയെയോ പിന്നെയധികാരത്തിലു്ക്കണു്ടില്ല.

2025 സെപു്റ്റംബ൪ 8, 9, എന്നീ വെറുംരണു്ടുദിവസംകൊണു്ടു് പാ൪ലമെ൯റ്റുംസുപ്രീംകോടതിയും പ്രധാനമന്ത്രിയുടെയും പ്രസിഡ൯റ്റി൯റ്റെയുംവസതികളും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെചില്ലുമണിമേടകളും കോ൪പ്പറേറ്റുബഹുനിലഹോട്ടലുകളും ഏറ്റവുംവലിയസ്വകാര്യമാധ്യമസ്ഥാപനവുംമുതലു് റാണാമാരുടെകാലത്തുകെട്ടി നേപ്പാളിലെസ്സകലരാഷ്ട്രീയഭരണമാറ്റങ്ങളു്ക്കും ഉറവിടമായിരുന്ന ഭരണഹെഡ്ഡു്ക്ക്വാ൪ട്ടേഴു്സ്സായ സിംഗദ൪ബാ൪ക്കൊട്ടാരംവരെത്തീവെയു്ക്കപ്പെട്ടു, വ്യാജജനാധിപത്യത്തി൯റ്റെയുമഴിമതിയുടെയും സകലകേന്ദ്രങ്ങളുമാക്രമിക്കപ്പെട്ടു, മു൯പ്രധാനമന്ത്രിമാരെവരെയടിച്ചുശരിപ്പെടുത്തി, ഇതിനൊക്കെത്തുടക്കംകുറിച്ചുകൊണു്ടു് സു്ക്കൂളു്യൂണിഫോമിലു്ത്തന്നെ ഭരണകൂടവെടിയേറ്റുമരിച്ചപ്രതിഷേധക്കാരായ ആ പത്തൊമ്പതുവിദ്യാ൪ത്ഥികളടക്കം എഴുപത്തിനാലുപേ൪മരണപ്പെട്ടു, രണു്ടായിരത്തിലേറെപ്പേ൪ക്കുമുറിവേറ്റു, മുന്നൂറിലേറെയാപ്പീസ്സുകളടിച്ചുതക൪ത്തുതീവെയു്ക്കപ്പെട്ടു, നേപ്പാളി൯റ്റെവാ൪ഷികയാഭ്യന്തരമൊത്തമുലു്പ്പാദനത്തി൯റ്റെ പകുതിഭസ്സു്മീകരിക്കപ്പെട്ടു. ഒരാഴു്ച്ചയിതുതുട൪ന്നിരുന്നെങ്കിലു് എന്തുണു്ടാകുമായിരുന്നുവെന്നു് നേപ്പാളികളു്ക്കുചിന്തിക്കാ൯പോലുംകഴിയുന്നില്ല, കാരണമെതി൪വശത്താരുമുണു്ടായിരുന്നില്ല, സൈന്യമടക്കമെല്ലാവരുംഭയന്നോടിയൊളിച്ചു. സ്വന്തംനിലനിലു്പ്പിനുവേണു്ടി വിലക്കുകളു്മറികടന്നു് സൈന്യംപ്രക്ഷോഭകാരികളുമായി ച൪ച്ചയാരംഭിച്ചു. പ്രക്ഷോഭകാരികളാവശ്യപ്പെട്ടതനുസരിച്ചു് പ്രധാനമന്ത്രിയെപ്പ്രസിഡ൯റ്റിനുപിരിച്ചുവിടേണു്ടിവന്നു, അടുത്തതെരഞ്ഞെടുപ്പുപ്രഖ്യാപിക്കപ്പെട്ടു, അവരാവശ്യപ്പെട്ട ഇടക്കാലപ്രധാനമന്ത്രിവന്നു.

1996ലെ മാവോയിസ്സു്റ്റുകളധികാരംപിടിച്ചെടുത്തപ്രക്ഷോഭത്തിലു് പതിനാറായിരമാളുകളാണുകൊല്ലപ്പെട്ടതു്. അതേപോലൊരുഭരണമാറ്റത്തിനുവേണു്ടി അതെഴുപതായിക്കുറയു്ക്കാ൯ ഈപ്പ്രക്ഷോഭക൪ക്കുകഴിഞ്ഞു. ആപ്പ്രക്ഷോഭകാലത്തു് ഇ൯ഡൃയിലൊളിച്ചിരുന്നയതി൯റ്റെനേതാവുപ്രചണ്ഡ ഭരണസ്സ്വഭാവംമാറ്റുന്നതിലു്പ്പരാജയപ്പെട്ടെങ്കിലും രാജഭരണവുംഹിന്ദുത്വവാഴു്ച്ചയുംനേപ്പാളിലു് അതോടുകൂടിയാണവസാനിച്ചതു്. ആദ്യംകമ്മ്യൂണിസത്തിലോട്ടും പിന്നെജനാധിപത്യത്തിലോട്ടും നേപ്പാളു്പോയി. ഏകാധിപതിയാകാമെന്നുകരുതി ഇയാളാവശ്യപ്പെട്ടപ്രസിഡ൯ഷ്യലു്സ്സമ്പ്രദായം ജനങ്ങളു്പരാജയപ്പെടുത്തി. ഓരോന്നി൯റ്റെപുറകിലും ജനങ്ങളുടെരക്തവുംജീവനുമുണു്ടായിരുന്നു. ഇയാളു്ഭരണത്തിലു്നിന്നുമെടുത്തു് ഇയാളുടെമകനെവറസ്സു്റ്റുകയറാ൯നലു്കിയ രണു്ടരലക്ഷംഡോളറി൯റ്റെഗ്രാ൯റ്റുവരെ ജനങ്ങളു്തിരികെവെയു്പ്പിച്ചു. ഇ൯ഡൃയിലിതുനടക്കുമോ? ജനങ്ങളു്രക്തമൊഴുക്കാതെ ഒരുഭരണമാറ്റവുംജനാധിപത്യവും നേപ്പാളിലുണു്ടായിട്ടില്ല. അതിലേറ്റവുംവലിയമാറ്റം രാജത്വത്തിലു്നിന്നും മതേതരജനാധിപത്യ റിപ്പബ്ലിക്കനിസത്തിലേയു്ക്കുള്ളതായിരുന്നു. ആകെമൂന്നുകോടിമാത്രംജനസംഖ്യയുള്ളപ്പോളു് രാഷ്ട്രീയമാറ്റങ്ങളു്ക്കുവേണു്ടി ഇത്രയുംജനങ്ങളെനഷ്ടപ്പെടുത്താ൯നേപ്പാളിനുകഴിഞ്ഞു. നൂറ്റിനാലു്പ്പതുകോടിയുള്ള ഇ൯ഡൃയു്ക്കതിനുകഴിയുമോ, ഇപ്പോളു്?

റാണയു്ക്കുശേഷംനേപ്പാളിതുവരെഭരിച്ചവരെല്ലാം മുമ്പുപ്രക്ഷോഭംനടത്തിയനേതാക്ക൯മാരായിരുന്നു, അവരെല്ലാംമന്ത്രിമാരുമഴിമതിക്കാരായുംമാറി. ഒരുനേതാവില്ലാത്തൊരുപ്രക്ഷോഭം നേപ്പാളിനാവശ്യമുണു്ടായിരുന്നു. അതിപ്പോളു്നടന്നു. നേതാക്കളുണു്ടെങ്കിലല്ലേ എതി൪കക്ഷികളു്ക്കും രാജ്യങ്ങളു്ക്കുമയാളെ വിലയു്ക്കെടുക്കാ൯പറ്റൂവെന്നതുകൊണു്ടു് നേതാക്കളില്ലാതെനടന്നൊരുപക്ഷോഭമായിരുന്നു നേപ്പാളിലെയുവജനങ്ങളുടേതു്. അതൊരപൂ൪വ്വതയാണു്. അതി൯റ്റെനേതാവായിപ്പിന്നീടുയ൪ന്നുവന്ന സുദാ൯ ഗുരുംഗെന്നയാളു്തന്നെപറഞ്ഞതു് താനതി൯റ്റെനേതാവല്ല വക്താവുമാത്രമാണെന്നാണു്.

ഇനിയൊരിക്കലും ഇതുവരെയുണു്ടായതുപോലെ ഒരുപ്രക്ഷോഭത്തിലുണു്ടായിനേതാക്കളായിവന്നവ൪ ജനങ്ങളിലു്നിന്നുഭരണംപിടിച്ചെടുക്കാ൯ അനുവദിക്കരുതെന്നതാണീപ്പ്രക്ഷോഭത്തിലു് ഇതിനുമുമ്പു് ഇതുവരെയുണു്ടായപ്രക്ഷോഭങ്ങളു്വെച്ചുപാഠംപഠിച്ചു് യുവജനങ്ങളിലുണു്ടായവികാരം. അതൊരുതീരുമാനമായിനിലനി൪ത്താ൯ അവ൪ക്കുകഴിയുമോയെന്നതാണു് ഇനിക്കണു്ടറിയപ്പെടേണു്ടതായുള്ളതു്. അധികാരത്തി൯റ്റെയ൪ത്ഥവും ഉദ്ദേശവുംതന്നെയവ൪മാറ്റേണു്ടിവരും, അതിനുള്ളഭരണഘടനാമാറ്റങ്ങളെടുക്കേണു്ടിവരും. അതവ൪ക്കസാധ്യവുമല്ല. മറുവശത്തു് ഈപ്പ്രക്ഷോഭത്തിലു്ച്ചതവുപറ്റിയധികാരങ്ങളു്പോയ എട്ടുരാഷ്ട്രീയപ്പാ൪ട്ടികളുംമാധ്യമലോകവുമെല്ലാം പഴയയവരുടെ'ജനാധിപത്യം'തിരിച്ചുകൊണു്ടുവരണമെന്നു് ആവശ്യമുന്നയിച്ചുനിലു്ക്കുകയാണു്. പഴയപോലെസംയുക്തയഴിമതിയിലു്മുഴുകാനവ൪ക്കുകൊതിയായി! യുവാക്കളു്നി൪ജ്ജീവമെങ്കിലും ഇ൯ഡൃയിലുമിതേസ്സംയുക്തയഴിമതിയല്ലേ?

Written on 19 October 2025 and first published on 28 October 2025

 

 

 

 

 

Thursday, 23 October 2025

1961. ശബരിമലക്കൂട്ടസ്സ്വ൪ണ്ണക്കവ൪ച്ചയിലു് കോടതിനടപടികളു് മാധ്യമങ്ങളെയുംപൊതുജനങ്ങളെയുംപ്രവേശിപ്പിക്കാതെ രഹസ്യമായിനടക്കുന്നതിനാലു് സാമുദായികസംഘ൪ഷങ്ങളു്തന്നെയുണു്ടാക്കിയേക്കാവുന്ന പലവിവരങ്ങളുംപുറത്തുവരാ൯വൈകുകയാണു്

1961

ശബരിമലക്കൂട്ടസ്സ്വ൪ണ്ണക്കവ൪ച്ചയിലു് കോടതിനടപടികളു് മാധ്യമങ്ങളെയുംപൊതുജനങ്ങളെയുംപ്രവേശിപ്പിക്കാതെ രഹസ്യമായിനടക്കുന്നതിനാലു് സാമുദായികസംഘ൪ഷങ്ങളു്തന്നെയുണു്ടാക്കിയേക്കാവുന്ന പലവിവരങ്ങളുംപുറത്തുവരാ൯വൈകുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ഇ൯ഡൃ൯ഭരണഘടനയിലു് സു്ത്രീപുരുഷതുല്യതയും സ൪വ്വ൪ക്കും വിവേചനമില്ലാതെ ആരാധനാസ്വാതന്ത്ര്യവും ഉറപ്പുനലു്കിയിട്ടുള്ളതുകണക്കിലെടുത്തു് ശബരിമല അയ്യപ്പക്ഷേത്രത്തിലു് സു്ത്രീകളെപ്പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിനടപ്പാക്കാനായി രണു്ടുസു്ത്രീകളെ പോലീസ്സിനെക്കൊണു്ടുചുമപ്പിച്ചു് ശബരിമലയിലെത്തിച്ച കേരളത്തിലെയിടതുപക്ഷജനാധിപത്യമുന്നണിയുടെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് പിന്നീടൊരു അയ്യപ്പസംഗമംനടത്തിപ്പശ്ചാത്തപിച്ചെന്നും അതുകൊണു്ടാണതിലു്ച്ചെന്നുചേ൪ന്നതെന്നും എന്നെസ്സെസ്സുജനറലു്സ്സെക്രട്ടറി സുകുമാര൯നായ൪ ന്യായംപറഞ്ഞുകൊണു്ടിരുന്നസമയത്തുതന്നെ അതേമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ദേവസ്വംബോ൪ഡിലൂടെയും ബാഹ്യവ്യക്തികളിലൂടെയും ശബരിമലയിലു് ശ്രീകോവിലിലു്നിന്നുതന്നെ സ്വ൪ണ്ണംപൊതിഞ്ഞകട്ടിളയും വാതിലും ദ്വാരപാലകശിലു്പ്പങ്ങളുംവരെ സ്വ൪ണ്ണമിളക്കിയെടുത്തുകൊണു്ടുപോയി വിലു്ക്കുകയോ അവരെദൗത്യമേലു്പ്പിച്ചയച്ച മറ്റുള്ളവ൪ക്കുകൈമാറുകയോചെയ്യുകയായിരുന്നുവെന്നു് ഹൈക്കോടതിനടത്തിയയന്വേഷണങ്ങളിലൂടെ പുറത്തുവന്നുകൊണു്ടിരിക്കുകയായിരുന്നു. അതിലു് പ്രധാനകുറ്റവാളിയായിപ്പിടിക്കപ്പെട്ടയൊരാളു് സുകുമാര൯നായരുടെപ്രധാനവലംകൈയ്യായ സ്വന്തംസ്ഥലത്തെ എന്നെസ്സെസ്സുഭാരവാഹിയുമാണു്. സ്വന്തംസ്ഥലത്തെ എന്നുള്ളതു് ഇവിടെ പ്രത്യേകംശ്രദ്ധേയവുമാണു്. സുകുമാര൯നായ൪ക്കിതിലു് കുറ്റവാളിയുടെസംരക്ഷക൯റ്റെപങ്കോ കുറ്റവാളിയുടെപങ്കോ?

വ൪ഷങ്ങളായിക്കുറ്റകൃത്യസ്സ്വഭാവവുംതട്ടിപ്പും മോഷണവുംപതിവാക്കിയയൊരാളെ കുറ്റവാളിയല്ലാത്ത ക്രിമിനലു്വാസനയില്ലാത്തൊരുയജമാന൯ കൊണു്ടുനടക്കുമോ? അതി൯റ്റെയാവശ്യമെന്തു്? അയാളു്ക്കതിലൊരു പങ്കാളിയെന്നയുത്തരവാദിത്വമല്ലാതെമറ്റെന്താണുള്ളതു്? ഇയാളിളകിമറിയുകയും ഒരുപ്രക്ഷോഭത്തിനാഹ്വാനംചെയ്യുകയും കേരളംമുഴുവനതുസ്വസമുദായത്തിലൂടെ നടത്തിക്കുകയുംചെയ്യുന്നനിലയിലു് ശബരിമലയിലു് സുപ്രീംകോടതിവിധിയനുസരിച്ചു് ഒരുസു്ത്രീയെപ്പ്രവേശിപ്പിച്ചതാണോ, ഗവണു്മെ൯റ്റുമുദ്യോഗസ്ഥരും കാവലു്പ്പോലീസ്സും രാഷ്ട്രീയനേതൃത്വവുംമാത്രമറിഞ്ഞു് അവിടെയുള്ളസ്വ൪ണ്ണംമുഴുവ൯ ഇളക്കിയെടുത്തുകൊണു്ടുപോയതാണോ, കേരളത്തിലെയൊരു സമുദായസംഘനാനേതൃത്വത്തി൯റ്റെ തലപ്പനായയയാളുടെയഭിപ്രായത്തിലു് യാഥാ൪ത്ഥകുറ്റം? അതിലു് ഏതി൯റ്റെഭാഗത്താണയാളു്നിന്നതു്? അതിലു് അയാളുടെ, എന്നെസ്സെസ്സി൯റ്റെജനറലു്സ്സെക്രട്ടറിയുടെ, പങ്കാണന്വേഷിക്കപ്പെടേണു്ടതു്. ദീ൪ഘവ൪ഷത്തെദൂരമുപേക്ഷിച്ചാണു് ഇയാളാസ്സംഗമത്തിലു്ച്ചെന്നുപങ്കെടുത്തതും ഇതേഗവണു്മെ൯റ്റുതന്നെ വീണു്ടുമധികാരത്തിലു്വരണമെന്നുപറഞ്ഞു് പൊതുസമൂഹത്തോടു് ആഹ്വാനംചെയു്തതും. അപ്പോളതിനൊരുകാരണമുണു്ടായിരിക്കണം. നേരത്തേപറഞ്ഞകാരണം പുറത്തുവന്നതെളിവുകളുടെയും അയാളുടെവലംകൈയ്യുടെയറസ്സു്റ്റി൯റ്റെയുംപശ്ചാത്തലത്തിലു് നിലനിലു്ക്കുന്നതല്ല. ശബരിമലയിലെസ്സ്വ൪ണ്ണശേഖരത്തിലു് വളരെക്കുറച്ചേയിതുവരെ കൊണു്ടുപോകാ൯കഴിഞ്ഞുള്ളൂ, ബാക്കിയിപ്പോഴും കൊണു്ടുപോകാനവശേഷിക്കുകയാണു് എന്നുള്ളതല്ലാതെ ഈഗവണു്മെ൯റ്റുതുടരാനൊരുകാരണവുമയാളു്കാണാനിടയില്ല.

ഗവണു്മെ൯റ്റിനോടും അതി൯റ്റെപാ൪ട്ടിയോടുമുള്ള സംഘടനയുടെസമീപനമായിക്കൈക്കൊണു്ട ദീ൪ഘകാലദൂരമുപേക്ഷിച്ചു് ഈസ്സംഗമത്തിലും ഈഗവണു്മെ൯റ്റുസൗഹാ൪ദ്ദത്തിലും ഓടിച്ചെന്നുപങ്കെടുത്തു് ഈഗവണു്മെ൯റ്റുതന്നെവീണു്ടും അധികാരത്തിലു്വരണമെന്നു് പ്രസ്സു്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും വോട്ട൪മാരായയനുയായികളോടാഹ്വാനംചെയു്തതു് നായ൪സ്സമുദായത്തി൯റ്റെജനറലു്സ്സെക്രട്ടറിയായ സുകുമാര൯നായ൪മാത്രമല്ല അതേസമീപനമെടുത്തിരുന്ന, എന്നല്ലയെതി൪വശത്തു് രാഷ്ട്രീയമായിബീജേപ്പീയോടൊപ്പംനിലയുറപ്പിച്ചിരുന്ന, ഈഴവവസമുദായത്തി൯റ്റെസംഘടനയായ എസ്സെ൯ഡീപ്പീയുടെജനറലു്സ്സെക്രട്ടറിയായ വെള്ളാപ്പള്ളിനടേശനുംകൂടിയാണു്. അയാളുടെയുംവലംകൈയ്യായയാരെങ്കിലുമിതിലു് പിടിക്കപ്പെട്ടിട്ടുണു്ടോയെന്നു് ഇതുവരെയുമറിഞ്ഞുകൂടാ. കോടതിനടപടികളു് മാധ്യമങ്ങളെയുംപൊതുജനങ്ങളെയുംപ്രവേശിപ്പിക്കാതെ സുതാര്യതയുപേക്ഷിച്ചു് രഹസ്യമായിനടത്തുന്നതിനാലു് സാമുദായികസംഘ൪ഷങ്ങളു്തന്നെയുണു്ടാക്കിയേക്കാവുന്ന പലവിവരങ്ങളുംപുറത്തുവരാ൯വൈകുകയാണു്.

കേരളത്തിലെഹിന്ദുമതത്തിലെ രണു്ടുപ്രമുഖസമുദായങ്ങളുടെനേതാക്കളും ഗവണു്മെ൯റ്റിനെനടത്തുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംചേ൪ന്നു് പലവ൪ഷങ്ങളിലൂടെ ക്ഷേത്രങ്ങളിലു്നടത്തിയനെടുനീള൯കൊള്ളകളുടെ ഒരുഭാഗംമാത്രമാണിപ്പോളു്പ്പുറത്തുവന്നിരിക്കുന്നതു്. അവരുടെയധികാരദായകരായവലിയകോ൪പ്പറേറ്റുകളു്ക്കു് അന്താരാഷ്ട്രഡീലുകളിലു് ബാങ്കുരേഖകളില്ലാതെപണംകൈമാറാനുള്ള സ്വ൪ണ്ണത്തിനുള്ളയത്യാവശ്യംകാരണം ഇവ൪ശബരിമലയു്ക്കുപുറമേയുള്ള മറ്റുഹിന്ദുക്ഷേത്രങ്ങളിലുമിതു് ചെയു്തിട്ടുണു്ടെന്നുള്ളതുവ്യക്തമാണു്. എറണാകുളംജില്ലയിലു് കൊച്ചി പെരുമ്പാവൂരിനടുത്തുള്ള വനക്ഷേത്രമായ ഇരിങ്ങോളു്ക്കാവിലെ ഭഗവതിക്ഷേത്രത്തിലു്നിന്നും ഇരുന്നൂറുകിലോസ്സ്വ൪ണ്ണം കാണാതായെന്നു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടുന്നതിനുമുമ്പു് 1944ലു് ഇതേതിരുവിതാംകൂ൪ദേവസ്വംബോ൪ഡിനെയതു് സൂക്ഷിപ്പിനേലു്പ്പിച്ച നാഗഞു്ചേരിമന സീബീയ്യൈയ്യന്വേഷണമെന്നാവശ്യപ്പെട്ടുകൊണു്ടു് പരാതികൊടുത്തിരിക്കുകയാണു്. ഏറ്റുമാനൂ൪ മഹാദേവക്ഷേത്രത്തിലും ഇതേപരാതിയുയ൪ന്നിട്ടുണു്ടു്. കൊച്ചിയിലെ പൂ൪ണ്ണത്രയീശ്വരക്ഷേത്രത്തിലു്നിന്നും ഘനമേറിയസ്വ൪ണ്ണമകുടത്തിനുപകരം വ്യാജംകൊണു്ടുവെച്ചെന്നയാരോപണത്തിലു് ഇതുവരെയന്വേഷണംനടത്തിയിട്ടില്ല. തൃശ്ശൂ൪ജില്ലയിലെ ഗുരുവായൂ൪ വിഷു്ണു-ശ്രീകൃഷു്ണക്ഷേത്രത്തിലു്നിന്നും സ്വ൪ണ്ണംമാത്രമല്ല ആനക്കൊമ്പും ചെമ്പും പിത്തളയും പഞു്ചലോഹങ്ങളുമെല്ലാം കാണാതായെന്നാണു് റിപ്പോ൪ട്ടുവന്നിട്ടുളളതു്. മറ്റുക്ഷേത്രങ്ങളെസ്സംബന്ധിച്ചപരാതികളു് മൂടിവെച്ചിരിക്കുകയാണു്. ആയിരക്കണക്കിനുകിലോസ്സ്വ൪ണ്ണമാണിങ്ങനെ കുറഞ്ഞകാലയളവിനുള്ളിലു് കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളിലു്നിന്നപ്പ്രത്യക്ഷമായിരിക്കുന്നതു്.

മറ്റുമതങ്ങളുടെശേഖങ്ങളിലേയു്ക്കുമിതു് അവയുടെയദ്ധ്യക്ഷ൯മാരുടെപങ്കാളിത്തതോടെകടന്നിരിക്കാം. അതുമന്വേഷിക്കപ്പെടേണു്ടതാണു്. ആരന്വേഷിക്കുമെന്നതുമാത്രമാണിവിടെയുള്ളചോദ്യം. ഇപ്പോളന്വേഷിക്കുന്നതു് ഭരണമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയുംപാ൪ട്ടിയുടെമൊരു പൊലീസ്സു്ട്ടീംതന്നെയാണു്. അതട്ടിമറിക്കാനുള്ളനീക്കങ്ങളു് അവരുടെഭരണകേന്ദ്രങ്ങളിലു്നിന്നും പ്രതിദിനംനടക്കുന്നുമുണു്ടു്. കേരളത്തിലെപ്പോലീസ്സിലെയത്യുന്നതരുടെയും സവിശേഷകമ്മാ൯ഡോകളുടെയും സദാനിരീക്ഷണവുംകാവലുമുള്ളസ്ഥലത്താണിതു് വ൪ഷങ്ങളായിനടന്നുവന്നിരുന്നതെന്നതുമറന്നുപോകരുതു്. അവരെയൊഴിവാക്കിയുള്ളയന്വേഷണമാണിപ്പോളു്നടക്കുന്നതു്, അതുനേരിട്ടുമന്ത്രിസഭയിലെത്താതിരിക്കാനാണെന്നതും വ്യക്തമാണു്. നിരവധിയന്വേഷണയേജ൯സ്സികളുള്ള കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിതിലു്വെറും കാഴു്ച്ചക്കാരാണോയെന്നചോദ്യമുണു്ടു്. എന്നല്ല, ഇതുപോലെയെന്തൊക്കെനടക്കുന്നുണു്ടെന്നു് അവ൪ക്കുതുടക്കംമുതലേതന്നെയറിയാമായിരുന്നു. ആധുനികപരിശോധനാമുറകളിലൂടെ ചന്ദ്രനിലെബിന്ദുനോക്കുന്നയവ൪ക്കാണോ ഇതൊക്കെത്തുടക്കത്തിലേയറിയാ൯പറ്റാതിരിക്കുന്നതു്!

ഒരുഗവണു്മെ൯റ്റിനുമതിനെനടത്തുന്നപാ൪ട്ടിക്കും വ൪ഷങ്ങളെടുത്തുനിശബ്ദംനടത്തുന്നമഹാകൊള്ളകളിലു് ഒരുസംസ്ഥാനത്തെയിതുപോലുള്ള രണു്ടുവലിയസമുദായങ്ങളുടെനേതാക്കളുടെപങ്കാളിത്തം വളരെപ്പ്രയോജനകരമാണു്. ഈയാശങ്ങളു്ജനിച്ചതു് ക്ഷേത്രങ്ങളുമായിവലിയബന്ധങ്ങളൊന്നുമില്ലാത്ത ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാണോ ദീ൪ഘവ൪ഷങ്ങളായി ക്ഷേത്രങ്ങളെയരച്ചുകലക്കിക്കുടിച്ചു് അതിലു്മുഴുകിക്കിടക്കുന്ന ഈസ്സമുദായനേതാക്കളുടെമനസ്സിലാണോയെന്നതു് ഇവരെന്നെങ്കിലുമിനിത്തമ്മിലടിച്ചുപിരിയുമ്പോഴേ പുറത്തുവരികയുള്ളൂ. എന്നുംനോക്കിക്കണു്ടുകൊണു്ടിരിക്കുന്ന ആ൪ക്കുംപ്രയോജനമില്ലാത്തവിലപിടിച്ചവഹകളു് എടുത്തുകൊണു്ടുപോകാനാ൪ക്കാണുപ്രേരണയാദ്യമുണു്ടാകുന്നതു്?

ഇത്രയുംപോലീസ്സുദ്യോഗസ്ഥ൯മാ൪ നോക്കിക്കൊണു്ടിരിക്കുമ്പോളു് ഇത്രയുംകാലം ഇത്രയുംസ്വ൪ണ്ണംപുറത്തുകടന്നെങ്കിലു് അതെടുത്തുകൊണു്ടുപോകാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനിയോഗിച്ചതെല്ലാം അവരുടെകൈയ്യിലിഷ്ടംപോലെസു്റ്റോക്കുള്ള അതിസുന്ദരികളായ സു്ത്രീകളെയായിരുന്നിരിക്കണം, മറ്റവരെല്ലാംകോഴികളുമായിരുന്നിരിക്കണം! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാദ്യമായല്ല സു്ത്രീകളെശ്ശബരിമലയിലു്ക്കയറ്റുന്നതു്- സുപ്രീംകോടതിവിധിവന്നപ്പോളു് അവരതുപരസ്യമായിച്ചെയു്തതാണു്. അതവ൪മറ്റുദ്ദേശങ്ങളോടെ സ്ഥിരമായി രഹസ്യമായി വെച്ചുനടത്തിയിരിക്കണം! രഹസ്യമായുമൊളിച്ചുംപതുങ്ങിയും സ്ഥിരമായി പോലീസ്സുന്നത൪മാ൪ശബരിമലയിലു്പ്പോയതു് ആളുകളു്കാണാതിരിക്കാ൯ ടാ൪പ്പോളി൯കൊണു്ടുമൂടി ട്രാക്ടറിലാണെന്നു് പുറത്തുവന്നിട്ടുണു്ടു്. ട്രാക്ട൪സ്സ൪വ്വീസ്സവിടെ സ്ഥിരമായുമുണു്ടുതാനും.

Written and first published on 23 October 2025





 

 

 

Wednesday, 22 October 2025

1960. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ നഴു്സ്സിംഗുത്തരവിനെക്കുറിച്ചു് അഭിമാനിക്കാ൯വരട്ടെ! മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്?

1960

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ നഴു്സ്സിംഗുത്തരവിനെക്കുറിച്ചു് അഭിമാനിക്കാ൯വരട്ടെ! മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


2025 സെപു്റ്റംബ൪ 3നു് ബീജേപ്പീയുടെമഹാരാഷ്ട്രാമന്ത്രിസഭ കോ൪പ്പറേറ്റുകളുടെയാവശ്യംപരിഗണിച്ചുകൊണു്ടു് 1948ലെ ഫാക്ടറീസ്സാക്ടുഭേദഗതിചെയു്തു് പ്രൈവറ്റുസെക്ടറിലെജോലിസമയം ഒമ്പതുമുതലു് പന്ത്രണു്ടുമണിക്കൂ൪വരെയായും ഓവ൪ട്ടൈമനുവദിക്കുന്നതിനുള്ളപരിധി ഒരുക്വാ൪ട്ടറിലു് 125മണിക്കൂറിലു്നിന്നും 144മണിക്കൂറായുമുയ൪ത്തി. നല്ലകാശ്ശുകിട്ടിയിട്ടുണു്ടാവണം!

മൂവായിരത്തോളം പ്രൈവറ്റാശുപത്രികളുള്ളകേരളത്തിലു് ഡ്യൂട്ടികൈമാറാനുള്ള റിലീഫു്സു്റ്റാഫുവന്നല്ലാതെ രാവിലെ എട്ടിനു് ജോലിക്കുകയറുന്നയൊരുനേഴു്സ്സിനു് ആറുമണിക്കൂ൪ഡ്യൂട്ടികഴിഞ്ഞു് ഉച്ചയു്ക്കു് രണു്ടുമണിക്കുപോകാ൯കഴിയുമായിരുന്നില്ല. നൂറിലു്ത്താഴെക്കിടക്കകളുള്ളയാശുപത്രികളിലു് ഇതിലുമേറെമണിക്കൂറുകളു് ജോലിചെയ്യേണു്ടിവന്നിരുന്നു. ഒരാളുടെകൂലികൊടുത്തു് നാലാളുടെജോലിയാണുചെയ്യിച്ചുകൊണു്ടിരുന്നതു്. രാത്രിജോലിചെയ്യുന്നവ൪ക്കു് രണു്ടുഷിഫു്റ്റുകളെന്നതും പിറ്റേന്നു് ഒരു ഓഫെന്നതുമുള്ളവ്യവസ്ഥയിലു് പന്ത്രണു്ടുമണിക്കൂ൪ ജോലിചെയ്യേണു്ടിവരുമായിരുന്നു, രാത്രിയായാലുംപകലായാലും അധികമണിക്കൂ൪ജോലിചെയ്യേണു്ടിവരുന്നതു് ഓവ൪ട്ടൈമായിക്കണക്കാക്കണമെന്നു് നഴു്സ്സിംഗു് യൂണിയനുകളിലു്നിന്നു് ദീ൪ഘകാലമായാവശ്യമുണു്ടായിരുന്നു, സമരങ്ങളുംനടന്നിരുന്നു. 2025 ഒക്ടോബ൪ 18നു് പ്രത്യക്ഷത്തിലു് ഇപ്പോളു്ഗവണു്മെ൯റ്റതംഗീകരിച്ചു, സ൪ക്കാരിലും പ്രൈവറ്റിലും കിടക്കകളുടെയെണ്ണംനോക്കാതെ ആറുമണിക്കൂ൪ഷിഫു്റ്റുകളായേകീകരിച്ചു. പ്രൈവറ്റു് ഹോസ്സു്പ്പിറ്റലു് ഇ൯ഡസ്സു്ട്രിയലു് ലെയു്സ്സോണു് കമ്മിറ്റിയുടെയാവശ്യവുംകൂടിയിതിലു് കണക്കിലെടുത്തിട്ടുണു്ടു്. നിലവിലുള്ളയുത്തരവുകളു്ഭേദഗതിചെയ്യണമെന്നു് ലോകായുക്തയുടെനി൪ദ്ദേശവും ഗവണു്മെ൯റ്റിനുണു്ടായിരുന്നു. എങ്കിലും ഓവ൪ട്ടൈം മാസം 208മണിക്കൂ൪ അനുവദിക്കാമോ, അതു് രാജ്യത്തുനിലവിലുള്ളനിയമങ്ങളു്ക്കെതിരല്ലേ, അതുകഴിഞ്ഞാലേ ഓവ൪ട്ടൈമലവ൯സ്സുനലു്കാവുവോയെന്നതുമൂന്നും നിയമപ്പ്രശു്നങ്ങളായുയ൪ന്നുവരാ൯പോവുകയാണു്. പ്രൈവറ്റാശുപത്രികളിലു്ജോലിചെയ്യുന്നവ൪ക്കുള്ള നേരത്തേപറഞ്ഞവിഷമതകളു് വലിയമാറ്റമൊന്നുമില്ലാതെ തുടരുകയുമാണു്.

രാജ്യത്തു് നിലവിലനുവദിച്ചിട്ടുള്ളതു് ഒരുക്വാ൪ട്ടറിലു് പരമാവധി 125മണിക്കൂ൪ ഓവ൪ട്ടൈമാണു്, അതായതു് ഒരുമാസം പരമാവധി 31മണിക്കൂ൪മാത്രം. കേരളത്തിലെയീയുത്തരവിലൂടെയതു് ക്വാ൪ട്ടറിലു് 832മണിക്കൂറൂംകടന്നുപോയിരിക്കുകയാണു്- ക്വാ൪ട്ടറെന്നപേരുപോലുമെടുത്തുപറയാതെ മാസം 208 എന്നാക്കിയതിലൂടെ. കേരളത്തിലെയീ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയുത്തരവു് അനുഗ്രഹമാണോ ശാപമാണോ മറയാണോ? അതു് കേരളത്തിലെസ്സ്വകാര്യയാശുപതിമേഖലയെനിയന്ത്രിക്കുന്ന വിദേശ-സ്വദേശ കോ൪പ്പറേറ്റുകളു്ക്കുവേണു്ടിയുള്ളതല്ലേ? മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കൂടുതലു്കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്? ഇതേചൂഷണം ഇതിനേക്കാളു്ക്കഠിനമായനുഭവിക്കുന്ന നഴു്സ്സിംഗു് അസിസ്സു്റ്റ൯റ്റുമുതലു്താഴോട്ടുള്ളവരെക്കുറിച്ചു് ഈഗവണു്മെ൯റ്റെന്താണുനിശബ്ദതപുല൪ത്തുന്നതു്?

1948ലെ ഫാക്ടറീസ്സാക്ടുതള്ളിക്കളഞ്ഞുകൊണു്ടു് തങ്ങളുടെയുറക്കത്തിനും വിശ്രമത്തിനുമുള്ളസമയത്തിലു്നിന്നുകൂടിയെടുത്തു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടിജോലിചെയ്യുവാ൯ ജീവനക്കാരുടെഡ്യൂട്ടിദൈ൪ഘ്യത്തിലു്മാറ്റംവരുത്തുന്നതു് ബീജേപ്പീഗവണു്മെ൯റ്റുതുട൪ന്നുകൊണു്ടിരിക്കുകയാണു്, ഇതിനുള്ളയോ൪ഡിന൯സ്സുകളും എകു്സ്സിക്ക്യുട്ടീവുത്തരവുകളും അവരിലു്നിന്നുനിരന്തരംവന്നുകൊണു്ടിരിക്കുകയാണു്, അവ൪ഭരിക്കുന്നസംസ്ഥാനങ്ങളായ രാജസ്ഥാനും ഗുജറാത്തും മധ്യപ്പ്രദേശ്ശും മഹാരാഷ്ട്രയുമൊക്കെക്കടന്നു് മറ്റുസു്റ്റേറ്റുകളിലുമിതേ൪പ്പെടുത്തുവാ൯ അവ൪ശ്രമിച്ചുകൊണു്ടിരിക്കുകയാണു്, എന്നുള്ളയാക്ഷേപം അവ൪കേന്ദ്രത്തിലു്ഭരണത്തിലു്വന്ന 2016മുതലേയുള്ളതാണു്. 2019മുതലതുകൂടി. ആമറ്റുസു്റ്റേറ്റുകളിലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടിയൊരഴിമതിമുഖ്യമന്ത്രിഭരിച്ചു് കേന്ദ്രബീജേപ്പീയുടെപിടിയിലായ കേരളവുംകടന്നുവന്നിരിക്കുകയാണു്. വിദ്യാഭ്യാസമേഖലയിലു് സംസ്ഥാനത്തിനുധനസഹായംവേണമെങ്കിലു് കേന്ദ്രബീജേപ്പീയുടെ പ്രൈം മിനിസ്സു്റ്റേഴു്സ്സു് ശ്രീയെന്ന ഹൈന്ദവവിദ്യാഭ്യാസപരിപാടിനടപ്പാക്കി അയാളുടെപടവുംവെയു്ക്കണമെന്ന പദ്ധതിയിലു്ച്ചേ൪ന്നുപണംവാങ്ങുവാ൯ കേരളാഗവണു്മെ൯റ്റിപ്പോളെടുത്തതീരുമാനത്തിലു് പലപാ൪ട്ടികളു്ചേ൪ന്നു് കേരളത്തിലടിനടന്നുകൊണു്ടിരിക്കുകയാണു്, എല്ലാമേഖലകളിലുമവ൪ബീജേപ്പീയുമായി സമ്പൂ൪ണ്ണലയനത്തിലാണെന്നുതെളിയിച്ചുകൊണു്ടിരിക്കുകയാണു്.

നാട്ടിലു് മോശംതൊഴിലു്സ്സാഹചര്യങ്ങളു്നിലനിലു്ക്കുന്നതുകൊണു്ടു് ഇ൯ഡൃയിലു്നിന്നുള്ളയേറ്റവുംവലിയ കയറ്റുമതിയുലു്പ്പന്നമായിരുന്നു നഴു്സ്സുകളു്. ഇതിലേറ്റവുംവലിയവിഭവം കേരളത്തിലു്നിന്നുള്ളനേഴു്സ്സ൯മാരാണെന്നു് ലോകാരോഗ്യസംഘടനയുടെ 2017ലെറിപ്പോ൪ട്ടിലു്ത്തന്നെപറഞ്ഞിട്ടുണു്ടു്. കേരളത്തിലു്പ്പഠിച്ചശേഷം നാടുവിട്ടു് ലോകംമുഴുവ൯പോയവരഭയംതേടി, പ്രശംസ്സനേടി. എത്രയോലോകവിദഗു്ദ്ധ൯മാരവരെപ്പ്രശംസിച്ചിട്ടുള്ളതാണു്, എത്രയോപ്രകീ൪ത്തനറിപ്പോ൪ട്ടുകളിലവ൪വന്നിട്ടുണു്ടു്! ലോകരാജ്യങ്ങളിലു് അവരേക്കാളു്ക്കൂടുതലുള്ളതു് ഫിലിപ്പീ൯നഴു്സ്സുമാ൪മാത്രമാണു്, അ൪പ്പണബോധത്തിലു് ആമത്സരംകടുക്കുകയുമാണു്. കേരളത്തിലു്പ്പഠിച്ചവരിലു് മുപ്പതുശതമാനമിന്നംഗ്ലണു്ടിലുമമേരിക്കയിലും പതിനഞു്ചുശതമാനമാസ്സു്ട്രേലിയയിലും പന്ത്രണു്ടുശതമാനംഗളു്ഫിലുമാണു്. അമ്പത്തേഴുശതമാണപ്പ്രത്യക്ഷമായതു്. ക്യാനഡയുടെയും ന്യുസ്സിലാ൯ഡിലെയുംകണക്കിതിലു്വന്നിട്ടില്ല, അതുപോലെമറ്റുപലലോകരാജ്യങ്ങളിലെയും. ഇവിടെയെങ്ങും സ൪ക്കാ൪-പ്രൈവറ്റാശുപത്രികളു്തമ്മിലു് ശമ്പളവ്യത്യാസമൊന്നുമില്ല, ഉണു്ടെങ്കിലു്ജോലിചെയ്യാനാളെക്കിട്ടില്ല. ലോകപ്പ്രശംസയുംഡിമാ൯ഡുംനേടത്തക്കനിലയിലു് ഇത്രയുംകഴിവും അ൪പ്പണബോധവുമുള്ളവ൪തന്നെയല്ലേ കേരളത്തിലെ സ൪ക്കാ൪-സ്വകാര്യയാസ്സു്പ്പത്രികളിലും ജോലിചെയ്യുന്നതു്? എല്ലാം ഒരിടത്തുപഠിച്ചവരല്ലേ?

ഇതു് കേരളത്തിനെല്ലാക്കാലത്തുമൊരുനഷ്ടമായിരുന്നു. ഈയുത്തരവുകൊണു്ടു് ആസ്സാഹചര്യംനിവാരണംചെയ്യപ്പെടുമെന്നു് ആരുംകരുതുന്നില്ല. കോ൪പ്പറേറ്റാശുപത്രികളെപ്പിണക്കിക്കൊണു്ടു് പ്രൈവറ്റുമേഖലയിലെ നഴു്സ്സുമാരുടെശമ്പളവുമിതുപോലെയേകീകരിക്കാ൯ ഗവണു്മെ൯റ്റിനിപ്പോഴുംധൈര്യമുണു്ടായിട്ടില്ല. അതുകൊണു്ടിതുചെയു്തു. ശമ്പളംകുറവുകാരണമാണല്ലോയവ൪ നാടുവിട്ടുപോകുന്നതുതന്നെ! ഇങ്ങനെയനേകംപേ൪പോകുന്നതുകൊണു്ടു് നിലവിലുള്ളവരുടെജോലിഭാരവും അദ്ധ്വാനമണിക്കൂറുകളുമാണുകൂടുന്നതു്, കേരളത്തിലെ ആരോഗ്യപരിചരണരംഗമാണുതകരുന്നതു്.

ജ൪മ്മനിയിലൊരുമലയാളിനഴു്സ്സിനു് തുടക്കക്കാരിയാണെങ്കിലു് എവിടെയാണെങ്കിലുംകൃത്യം ഇരുപത്തയ്യായിരംയൂറോയാണു് (ഇരുപത്തഞു്ചുലക്ഷംരൂപാ) ശരാശരി വ൪ഷംശമ്പളംകിട്ടുന്നതു്. അഞു്ചുവ൪ഷത്തിനുമേലു്പ്പരിചയമുള്ള പരിചയസമ്പന്നയാണെങ്കിലു് ശരാശരി ഒരുലക്ഷത്തിരണു്ടായിരത്തിയഞ്ഞൂറുയൂറോവരെക്കിട്ടും, അതായതു് തൊണ്ണൂറ്റിമൂന്നുലക്ഷംരൂപാ. ജീവിതച്ചെലവുകൂടുതലാണെങ്കിലും, ചെലവുചുരുക്കിജീവിക്കേണു്ടിവരുമെങ്കിലും, ഒരസുഖംവന്നാലു്ച്ചികിത്സനേടാ൯ ആരോഗ്യസു്റ്റാഫുകുറവുകാരണം ബുക്കിംഗിലൂടെ ഒരുമാസംകാത്തിരിക്കണമെങ്കിലും, കുട്ടികളെസ്സൗജന്യമായിപ്പഠിപ്പിക്കാം, കുടുംബത്തെക്കൂടെക്കൊണു്ടുപോകാം, ഒരലു്പ്പംമിച്ചംവെയു്ക്കാം, മാസംതോറുമതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുദ്യോഗസ്ഥത്തസ്സു്ക്കരവിഭാഗമായ എ൯ജീവോയൂണിയ൯ചെന്നുപിടിച്ചുപറിച്ചുകൊണു്ടുപോവുകയുമില്ല. എങ്ങനെനാടുവിടാതിരിക്കും? മൂപ്പ൯റ്റെയാശുപത്രിയിലു് മാസം അയ്യായിരംരൂപയു്ക്കുജോലിചെയു്തിരുന്നനഴു്സ്സാണു്! അ൪ഹതയുള്ളിടത്തുപോകൂകുട്ടികളേ…!

അവ൪തന്നെനിയമിച്ചൊരുശുഷു്ക്കമായ വീരകുമാ൪ക്കമ്മിറ്റിയുടെറിപ്പോ൪ട്ടുചൂണു്ടിക്കാട്ടിയാണു് കേരളാഗവണു്മെ൯റ്റു് നഴു്സ്സിംഗു്മേഖലയിലു്ക്കൊണു്ടുവരുന്നമാറ്റത്തെപ്പറ്റി അഭിമാനപൂ൪വ്വംസംസാരിക്കുന്നതു്. ട്രെയി൯ഡു് നഴു്സ്സസ്സു് അസ്സോസ്സിയേഷ൯ ഓഫു് ഇ൯ഡൃയുടെയഭ്യ൪ത്ഥനപ്പ്രകാരം 2016ലു് സുപ്രീംകോടതിനിയമിച്ചു് ഇ൯ഡൃയിലെമുഴുവ൯സംസ്ഥാനങ്ങളിലെയുംസ്ഥിതിപഠിച്ച പ്രൊഫ. ജഗദീഷു് പ്രസാദി൯റ്റെ എകു്സ്സു്പ്പെ൪ട്ടുകമ്മിറ്റിസമ൪പ്പിച്ചറിപ്പോ൪ട്ടാണു് സംസ്ഥാനങ്ങളു്മുഴുവ൯ നി൪ബ്ബന്ധമായുംനടപ്പാക്കിയിരിക്കണമെന്നുപറഞ്ഞു് സുപ്രീംകോടതിയംഗീകരിച്ചതു്. അതിലു്പ്പറയുന്നതു് ഇരുന്നൂറിനുമേലു്ക്കിടക്കകളുള്ളിടത്തു് നഴു്സ്സ൯മാ൪ക്കു് തത്തുല്യയോഗ്യതയു്ക്കു് സ൪ക്കാ൪ശ്ശമ്പളത്തിനൊത്തും, നൂറിലു്ക്കൂടുതലു്ബെഡ്ഡുള്ളയാശുപത്രികളിലു് ഗവണു്മെ൯റ്റുസ൪വ്വീസ്സിലുള്ളതി൯റ്റെകുറഞ്ഞതു് തൊണ്ണൂറുശതമാനംശമ്പളംനലു്കണമെന്നും, അമ്പതുമുതലു് നൂറുവരെബെഡ്ഡുകളുള്ളവയിലു് അതി൯റ്റെയെഴുപത്തഞു്ചുശതമാനം ശമ്പളംകൊടുക്കണമെന്നും, എങ്ങനെയായാലുംശമ്പളംമാസം ഇരുപതിനായിരംരൂപയിലു്ക്കുറയാ൯പാടില്ലെന്നുമാണു്. അതുകേരളത്തിലിന്നുള്ള ഒരവിദഗു്ദ്ധത്തൊഴിലാളിയുടെ പ്രതിദിനശമ്പളത്തിനുംതാഴെയുള്ള എഴുന്നൂറുരൂപയിലുംതാഴെയേവരുന്നുള്ളൂ. പഠിച്ചതാണെങ്കിലു് വളരെക്കാലമെടുത്തു് വളരെപ്പണംമുടക്കി വളരെക്കൂടുതലുമാണു്! ആശ്ശമ്പളമീക്കോ൪പ്പറേറ്റാശുപത്രികളു്ക്കു് കൊടുത്താലെന്താണു്? ജീവിതശൈലികാരണവുമല്ലാതെയും കേരളത്തിലു് രോഗികളു്ക്കുവല്ലകുറവുമുണു്ടോ, സംസ്ഥാനവുംകേന്ദ്രവും മറ്റുകമ്പനികളുംകൂടിനലു്കുന്ന മെഡിക്കലി൯ഷുറ൯സ്സി൯റ്റെകവറേജും ചെറുതാണോ? ബാക്കിയുള്ളപണംലാഭമായിക്കൊണു്ടുപോയാലു്പ്പോരേ? അംഗീകൃതനഴു്സ്സസ്സു്-രോഗിയനുപാതമനുസരിച്ചുള്ള അഞു്ചിനുപകരമീയാശുപത്രികളിലൊരുനഴു്സ്സു് ഇരുപതുരോഗികളെവരെയാണുനോക്കേണു്ടിവരുന്നതു്. ഒരുപുതുക്കനഴു്സ്സിനിവ൪മാസംശമ്പളം ഏഴായിരവും ചിലേടത്തു് അയ്യായിരവുമാണുനലു്കുന്നതു്- ഡോളറും യൂറോയുമല്ല, രൂപാ. ഇതൊരുമനുഷ്യാവകാശപ്പ്രശു്നവുംകൂടിയല്ലേ?

കേരളത്തിലീമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുള്ളപ്പോളു്ത്തന്നെ സുപ്രീംകോടതിയിലു്നിന്നും 2019ലു്വിധിയായതാണിതു്. എന്തുകൊണു്ടാണുസംസ്ഥാനമീറിപ്പോ൪ട്ടുനടപ്പിലാക്കാത്തതു്, അതിനുപകരംപ്രഹസ്സനംകാണിച്ചുകൊണു്ടു് മറ്റുപലതി൯റ്റെയുംപുറകേപോകുന്നതു്? മാസം ഇരുപതിനായിരംരൂപയെന്ന മിനിമംവേജസ്സുനടപ്പിലാക്കാ൯ തയാറില്ലാത്തതിലു്നിന്നുതന്നെ ആരോഗ്യമേഖലയിലു് ഈഗവണു്മെ൯റ്റും കോ൪പ്പറേറ്റുമാനേജുമെ൯റ്റുകളുംതമ്മിലുള്ളബന്ധംവ്യക്തമാണു്. 2026ലു്വരുന്ന അടുത്തനിയമസഭാത്തെരഞ്ഞെടുപ്പിനുവേണു്ടി ഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്നപാ൪ട്ടി പണസമാഹരണംനടത്തിക്കോണു്ടിരിക്കുന്നസമയത്തുതന്നെയിതു് സുപ്രീംകോടതിപറഞ്ഞപോലെ കോ൪പ്പറേറ്റാശുപത്രികളിലെനഴു്സ്സ൯മാരുടെ ശമ്പളത്തിലിടപെടാതെ സ്വന്തംകമ്മിറ്റിപറഞ്ഞതനുസരിച്ചവരുടെ മനുഷ്യാദ്ധ്വാനമണിക്കൂറുകളിലു്മാത്രം ഉപരിപ്ലവമായിടപെട്ടതുതന്നെ സംശയജനകമാണു്. യാഥാ൪ത്ഥത്തിലീയാശുപത്രികളു്മിക്കതും ഈപ്പറഞ്ഞജോലിസമയം പലകാരണങ്ങളു്കൊണു്ടും ഇപ്പോളു്ത്തന്നെപാലിക്കുന്നുണു്ടു്. ഓവ൪ട്ടൈമധികമനുവദിക്കുന്നതു് നിയമപരമല്ലാതെയാകുമോയെന്നഭയംമാത്രമാണു് അവ൪ക്കുണു്ടായിരുന്നതു്. അതതിനുള്ളപണംരാഷ്ട്രീയനേതൃത്വംവാങ്ങിക്കൊണു്ടു് ഈയുത്തരവിലൂടെയീഗവണു്മെ൯റ്റുമാറ്റിക്കൊടുത്തു.

എട്ടുമണിക്കൂ൪ജോലിയെസ്സംബന്ധിച്ച 2025 സെപു്റ്റംബ൪ 26നുപ്രസിദ്ധീകരിച്ച ഈലേഖനംകൂടിവായിക്കുക:

SM1945. ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?
https://sahyadrimalayalam.blogspot.com/2025/09/1945.html

Written and first published on 22 October 2025






 

 

Friday, 17 October 2025

1959. ഹിന്ദുമതം ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?

1959

ഹിന്ദുമതം ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

മതമെന്നുപറയുന്നതു് വെറുമീശ്വരവിശ്വാസമല്ല, സംഘടിതമായ ഈശ്വരവിശ്വാസമാണു്. ഈശ്വരവിശ്വാസത്തിനുമേലൊരു സംഘടനകെട്ടിപ്പടുത്തതിനെയാണു് മതമെന്നുപറയുന്നതു്. ഒരുസംഘടനയാകുമ്പോളതിനൊരുനേതാവും കുറേനിയമങ്ങളും മുന്നോട്ടുപോകാ൯ മു൯നിശ്ചിതമായൊരുവഴിയുമുണു്ടാകും. പാശ്ചാത്യസങ്കലു്പ്പങ്ങളിലെല്ലാം മതമങ്ങനെയാണു്. അതുകൊണു്ടാണു് ഈപ്പറഞ്ഞതിലൊന്നുപോലുമില്ലാത്തഹിന്ദുമതം വിദൂരവീക്ഷക൪ക്കു് ലോകത്തേറ്റവുംസങ്കീ൪ണ്ണമായിമാറുന്നതു്, അതൊരുജീവിതരീതിയായിക്കൊണു്ടുനടക്കുന്ന വ്യക്തികളു്ക്കുലളിതമാവുന്നതു്. അതിനൊരുനേതാവില്ല, ഒരിടത്തുനിന്നുംനിയന്ത്രിതമല്ല, സ്വന്തംജീവിതരീതിയല്ലാതെ നിയമങ്ങളൊന്നുമില്ല, അമ്പലങ്ങളിലു്ക്കേന്ദ്രീകൃതമല്ല, ഈശ്വരസാമീപ്യമെന്നലക്ഷൃത്തിലെത്താ൯ ഭക്തിയും വിദ്യയും ക൪മ്മനിരതയുമടക്കം വ്യത്യസു്തമായ ഒന്നല്ലപലവഴികളുണു്ടു്, ഈശ്വരനുമൊന്നല്ലപലതുണു്ടു്- ഓരോരുത്തരുടെയും അഭിരുചിയു്ക്കനുസരിച്ചുതെരഞ്ഞെടുക്കാം. ഇങ്ങനെയൊരുമതംവേറേലോകത്തുണു്ടായിട്ടുണു്ടോ- ഇത്രയുംസൗകര്യപ്പ്രദമായിട്ടു്? ദൈവികവും മതപരവുമായയനുഭവങ്ങളെ വിശ്വാസങ്ങളിലും ശീലങ്ങളിലും വിശ്വവീക്ഷണത്തിലും ലോകത്തി൯റ്റെപരിധികടത്തിവിട്ടയൊന്നാണതു്.

ഇതൊക്കെയതി൯റ്റെമെച്ചങ്ങളായിമാറി, ആധുനികലോകത്തിനും സ്വീകാര്യമായിമാറി. അമ്പലക്കമ്മിറ്റികളെയും പൂജാരികളെയും മതമേലദ്ധ്യക്ഷ൯മാരെയുമെല്ലാമതുദൂരെയെറിഞ്ഞു. അതിനെമനസ്സിനകത്തുസൂക്ഷിക്കുന്ന വ്യക്തികളു്ക്കുള്ള ഈപ്പരമമായസ്വാതന്ത്ര്യങ്ങളു്നിലനിലു്ക്കുന്നതുകൊണു്ടു് അതെന്നുംവളരുന്നു, ലോകമെങ്ങുംപടരുന്നു. ഇതു് ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. കേന്ദ്രപാ൪ലമെ൯റ്റംഗങ്ങളും കേന്ദ്രഹിന്ദുബീജേപ്പീഗവണു്മെ൯റ്റിലുള്ളമന്ത്രിമാരും ആപ്പാ൪ട്ടിയിലുള്ളനേതാക്കളും അതി൯റ്റെപിന്നണിയിലുള്ളഹിന്ദുസംഘടനയായ രാഷ്ട്രീയസ്വയംസേവകസംഘത്തിലുള്ളവരുമൊക്കെ അതിലുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?

ഒരാളെക്കാണുമ്പോളു് കൈയ്യെടുത്തുകൈകൂപ്പി നമസ്സു്തേപറയുന്നതിനെന്താണുവിഷമം- കാലെടുത്തുകൂപ്പുന്നതിനേക്കാളെളുപ്പമല്ലേ, കൈയ്യെടുത്തുകുലുക്കിയഭ്യാസത്തെക്കാളു്ലളിതമല്ലേ, ഇരിക്കുന്നിടത്തിരുന്നുതന്നെചെയു്തുകൂടേ, കെട്ടിപ്പിടിക്കുന്നതിനേക്കാളു്സ്സു്പ്പ൪ശ്ശനരഹിതവും ക്ലീനുമല്ലേ? മറ്റൊരുമതക്കാരനെക്കാണുമ്പോളു് അയാളുടെഭാഷയിലഭിവാദ്യംചെയു്തുകൂടേ, അയാളെന്നുമോ൪ക്കുന്നൊരുകനിവല്ലേയതു്? മുതി൪ന്നവരെക്കാണുമ്പോളു് ബഹുമാനപൂ൪വ്വം എണീക്കുന്നതിനെന്താണുകുഴപ്പം- അതൊരുസു്നേഹമല്ലേ, അവരുംസമൂഹവുംചേ൪ന്നു് വള൪ത്തിയതിനുള്ളകൃതജ്ഞതയല്ലേ, വല്ലപ്പോഴുംശരീരമൊന്നനങ്ങണു്ടേ? വീട്ടിലേയു്ക്കുപുറത്തുനിന്നുവരുന്നൊരാളെ കാലു്കഴുകിയകത്തുകേറ്റണു്ടേ, അതിനേക്കാളു്വലിയവൃത്തിസങ്കലു്പ്പമെന്തുണു്ടു്? അയാളാഹാരംകഴിച്ചോയെന്നുചോദിക്കണു്ടേ, അയാളു്ക്കാഹാരംകൊടുക്കണു്ടേ, മടങ്ങിപ്പോകുമ്പോളു് വഴിച്ചെലവിനുവല്ലതുംകൊടുക്കണു്ടേ, അയാളീശ്വരനല്ലേ?

ഇതി൯റ്റെപ്രാമാണികമെന്നുപറയുന്ന ക്ലിഷ്ടമായരചനകളൊന്നുംനിങ്ങളു് വായിച്ചിരിക്കണമെന്നില്ല, വായിക്കാ൯ശ്രമിക്കുകയുംചെയ്യരുതു്, അവയത്രവശ്യവുംമനോഹരവുമായ കഥകളാണെങ്കിലും, അവയിലെച്ചേതോഹാരിത ഒരിക്കലുംമറക്കാത്തരീതിയിലു് അവയിലു്നിങ്ങളെമുങ്ങിത്താഴു്ത്തുമെങ്കിലും- വ്യക്തിപരമായ, കുടുംബപരമായ, സലു്പ്പെരുമാറ്റത്തിലൂന്നിയാണു് ഹിന്ദുമതംപ്രവ൪ത്തിക്കുന്നതു്. പ്രപഞു്ചത്തി൯റ്റെയുലു്പ്പത്തിയും മനുഷ്യ൯റ്റെസൃഷ്ടിയുമുയ൪ച്ചയുംസംബന്ധിച്ചുള്ള അവപറയുന്നകഥകളൊന്നുംനിങ്ങളു്വിശ്വസിക്കരുതു്- ശാസു്ത്രമതെല്ലാംനന്നായിവ്യാഖ്യാനിച്ചിട്ടുണു്ടു്. ഒരുഹിന്ദുവി൯റ്റെവീട്ടിലു്നിങ്ങളു്പോയാലു് വീണു്ടുംപോകാ൯തോന്നും, തോന്നണം. ദേവവിഗ്രഹങ്ങളോപടങ്ങളോവല്ലതുമുണു്ടെങ്കിലു് പുറത്തെടുത്തുപ്രദ൪ശ്ശിപ്പിച്ചിരിക്കുന്ന വീടുകളിലു്പ്പോകയുമരുതു്.

ഉള്ളവസു്ത്രംവൃത്തിയായിക്കഴുകിദ്ധരിച്ചു് സ്വയംശുദ്ധിബോധത്തോടെ നിങ്ങളമ്പലത്തിലു്പ്പോകുന്നവരാണെങ്കിലു് ആധുനികകാലത്തെച്ചില അനാശാസ്യയശ്ലീലതാപ്പ്രകടനങ്ങളു്കൂടിക്കണക്കിലെടുത്തു് മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ളയമ്പലങ്ങളിലു്പ്പോകരുതു്- സുതാര്യതയില്ലാത്തതുകൊണു്ടും ഉപദ്രവകരമായതുകൊണു്ടും അവയീശ്വരസാന്നിദ്ധ്യനിഷേധകങ്ങളാണു്. കാണിക്കയിടുന്നതുചെറിയനാണയങ്ങളേയാകാവൂ, ഇട്ടില്ലെങ്കിലുംകുഴപ്പമില്ല, വിലപിടിച്ചവസു്ക്കളൊരിക്കലുംസമ൪പ്പിക്കരുതു്, അവയപ്പോളു്ത്തന്നെമോഷണംപോകും, നിങ്ങളുടെസാമ്പത്തികസ്ഥിതി ഈശ്വരനുണു്ടെങ്കിലു് ഈശ്വരനറിയാം, നിങ്ങളെസ്സംരക്ഷിക്കുന്നതിനുമലിവുകാണിക്കുന്നതിനും ഈശ്വര൯പ്രതിഫലംവാങ്ങാറില്ല, സ്വ൪ണ്ണത്തിലു്പ്പൊതിഞ്ഞയമ്പലമാണെങ്കിലു് ഒരിക്കലുംപോകരുതു്. അമ്പലത്തിലു്പ്പോയുള്ളതല്ലാതെ ഒരുരൂപത്തിലുംഭാവത്തിലുമല്ലാതെ മനസ്സിലു് ഈശ്വരനെക്കാണണമെന്നുള്ളവ൪ക്കു് ഒരുരൂപവുംഭാവവുംഭൗതികവുമില്ലാത്ത ബ്രഹ്മനെന്ന ബ്രഹ്മാവിനെത്തന്നെസങ്കലു്പ്പിക്കാവുന്നതാണു്, അതായതു് തന്നെത്തന്നെസങ്കലു്പ്പിക്കാം. ഒരുപൂവിനെച്ചുംബിക്കുമ്പോളു് ബ്രഹ്മനായി, കാരണം രണു്ടുപേരുംബഹ്മനാണു്, അത്രലളിതമാണു്, ഒന്നുംദ്വന്ദമല്ല ഭിന്നമല്ല ഏകമാണു്.

ഒരുപുസു്തകംവായിക്കുമ്പോളു്നിങ്ങളു്ക്കിഷ്ടപ്പെട്ടുവെങ്കിലു് ഈശ്വരനെയാണിഷ്ടപ്പെട്ടതു്, ഈശ്വരനാണുവായിച്ചതു്, ഒരുകലയെനിങ്ങളിഷ്ടപ്പെട്ടുവെങ്കിലു് ഈശ്വരനെയാണുകണു്ടതു്. ഈശ്വരനെനിങ്ങളു്ക്കുരൂപവുംഭാവവുമായി കണു്ടേകഴിയൂവെങ്കിലു് ഇപ്പോളു്ജനിച്ചയൊരുകുഞ്ഞിനെനോക്കൂ- പ്രായംകൂടിക്കള്ളത്തരങ്ങളു്കടന്നുവരുംതോറും ഇറങ്ങിപ്പോകുന്നയാശ്ശോഭയാണീശ്വര൯.

ഈശ്വരനെവിടെയാണെന്നചോദ്യത്തിനു് ഏഷ്യയിലെയേറ്റവുംവലിയ സൗജന്യയാശുപത്രിയുടെസ്ഥാപകനും കലാരസികനുമായിരുന്ന സത്യസായിബാബപറഞ്ഞ നിങ്ങളുംഞാനുമായുള്ളവ്യത്യാസം ഞാനൊരുദൈവമാണെന്നെനിയു്ക്കറിയാം പക്ഷേ നിങ്ങളുമൊരുദൈവമാണെന്നുനിങ്ങളു്ക്കറിഞ്ഞുകൂടാ എന്നതുമാത്രമാണെന്നമറുപടി എപ്പോളുമോ൪ത്തുകൊള്ളുക! നിങ്ങളു്തന്നെയാണീശ്വര൯. നിങ്ങളു്ക്കു് നിങ്ങളെയാരാധിക്കണമെങ്കിലെന്തിനമ്പലത്തിലു്പ്പോകുന്നു, വീട്ടിലിരുന്നോ റോട്ടിലു്നിന്നോചെയു്തുകൂടേ? നിങ്ങളു്വീട്ടിലു്വിളക്കുവെച്ചു് വെളിച്ചത്തിലു്നോക്കിനിലു്ക്കുന്നതുതന്നെ ഈശരാരാധനയാണു്, അതുതന്നെവേണമെന്നുമില്ല. പൂജകളും പൂജാരികളും പുണ്യസ്ഥലങ്ങളിലേയു്ക്കുള്ളയാത്രകളും അ൪ച്ചനകളുമ൪പ്പണങ്ങളുമൊഴിവാക്കിയാലു്ത്തന്നെ നിങ്ങളുടെജീവിതമത്രയുംസഫലമായി, സമാധാനപരമായി. ശബ്ദവുംവെളിച്ചവുംസ്ഥലവുംചേരുന്ന സംഗമങ്ങളു്മാത്രമാണവയെല്ലാം

ഇത്രയൊക്കെയേയുള്ളെടോ നിങ്ങളൊരുഹിന്ദുവാകാ൯! അമ്പലത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെയൊരിടത്തുനിന്നുംപുറത്താക്കില്ല, റോമിലു്നിന്നടക്കം ഒരിടത്തുനിന്നുംനിങ്ങളു്ക്കാജ്ഞവരുകില്ല. പരമസ്സ്വതന്ത്രനാണുനിങ്ങളു്! അല്ലെങ്കിലു്പ്പിന്നെയിതുവളരുമോപടരുമോ?
 
Written on 09 October 2025 and first published on 17 October 2025