Showing posts with label Sabarimala Temple Gold Thefts Artifacts Pilferage. Show all posts
Showing posts with label Sabarimala Temple Gold Thefts Artifacts Pilferage. Show all posts

Sunday, 25 January 2026

2005. കോണു്ഗ്രസ്സി൯റ്റെ പ്രതിസന്ധിയിലായ തിരുവനന്തപുരം എംപീ മാ൪കു്സ്സിസ്സു്റ്റുഭരണമുന്നണിയിലു്ച്ചേരണമോയെന്നു് തീരുമാനിക്കുന്നതു് ദുബായിലാണെങ്കിലു് കേരളംഭരിപ്പിക്കുന്നതും ശബരിമലക്ഷേത്രക്കവ൪ച്ചാവസു്തുക്കളു് സ്വീകരിച്ചതും ദുബായിയാപ്പീസ്സല്ലേ?

2005

കോണു്ഗ്രസ്സി൯റ്റെ പ്രതിസന്ധിയിലായ തിരുവനന്തപുരം എംപീ മാ൪കു്സ്സിസ്സു്റ്റുഭരണമുന്നണിയിലു്ച്ചേരണമോയെന്നു് തീരുമാനിക്കുന്നതു് ദുബായിലാണെങ്കിലു് കേരളംഭരിപ്പിക്കുന്നതും ശബരിമലക്ഷേത്രക്കവ൪ച്ചാവസു്തുക്കളു് സ്വീകരിച്ചതും ദുബായിയാപ്പീസ്സല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


കോണു്ഗ്രസ്സി൯റ്റെ പ്രതിസന്ധിയിലായ തിരുവനന്തപുരം എംപീ ജനകോപത്തിനുമുന്നിലു് ഭരണംതുടരുമോയെന്നകാര്യത്തിലു് അതേപോലെപ്രതിസന്ധിയിലായ മാ൪കു്സ്സിസ്സു്റ്റുഭരണമുന്നണിയിലു്ച്ചേരണമോയെന്നു് ഒരു അസ്സംബ്ലിത്തെരഞ്ഞെടുപ്പടുത്തസാഹചര്യത്തിലു് തീരുമാനിക്കുന്നതു് കേരളത്തിലു് തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോട്ടോ അല്ല ദുബായിലാണെങ്കിലു് ഒരുപ്രോകു്സ്സിയെമുഖ്യമന്ത്രിസ്ഥാനത്തുവെച്ചു് കേരളംഭരിപ്പിക്കുന്നതും ശബരിമലക്ഷേത്രക്കവ൪ച്ചാവസു്തുക്കളു് സ്വീകരിച്ചതും ദുബായിയാപ്പീസ്സല്ലേ?

2016-21ലെ ഇതേപിണറായിവിജയ൯മുഖ്യമന്ത്രിയായുള്ള ഇതേമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെകാലത്തു് അവരുടെയുന്നതയുദ്യോഗസ്ഥരിലൂടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെനിരന്തരനിരീക്ഷണമുള്ള വിദേശയെംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയുമവ൪നടത്തിയ പലവ൪ഷംനീണു്ട സ്വ൪ണ്ണക്കള്ളക്കടത്തുകളിലു് ഈ ദുബായിയാപ്പീസ്സി൯റ്റെപേരു് ഉയ൪ന്നുവന്നിരുന്നതാണു്, മുഖ്യമന്ത്രിയുടെയനുചരയും അകമ്പടിയുമായിരുന്ന അതിലൊരുവനിതാപ്പ്രതിതന്നെ ഈ ദുബായിയാപ്പീസ്സി൯റ്റെപേരു് അന്വേഷണങ്ങളിലും കോടതിക്കുള്ളസു്റ്റേറ്റു്മെ൯റ്റുകളിലും വ്യക്തമായുംപറഞ്ഞിരുന്നതാണു്, അതുസൂചിപ്പിച്ചുകൊണു്ടുപിന്നീടു് മാധ്യമങ്ങളു്ക്കുമവരഭിമുഖംനലു്കിയിരുന്നതാണു്. അതിലേയു്ക്കുപോകേണു്ടിവരുമെന്നുള്ളതുകൊണു്ടു് കേന്ദ്രയേജ൯സ്സികളായന്വേഷണം അവിടെയവസാനിപ്പിച്ചു. ആക്കൊണു്ടുവന്നസ്വ൪ണ്ണംമുഴുവ൯ കേരളത്തിലു്വിറ്റോസൂക്ഷിച്ചോ അതോ അതുവീണു്ടുംബാക്കിയാത്രതുട൪ന്നു് വിദേശത്തേയു്ക്കുതന്നെകൊണു്ടുപോയോ എന്നൊരന്വേഷണയേജ൯സ്സിയും ഇത്രയുംകാലംകഴിഞ്ഞിട്ടും ഇതുവരെയുംവ്യക്തമാക്കിയിട്ടില്ല. ഇതൊരു രണു്ടുഗവണു്മെ൯റ്റുകളെനയിക്കുന്ന കേന്ദ്ര-സംസ്ഥാനരാഷ്ട്രീയപ്പാ൪ട്ടികളുടെ സംയുക്തസംരംഭമായിരുന്നുവെന്നു് ജനങ്ങളനുമാനിക്കുന്നു.

ഇതേമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ 2016-21ലെ ഭരണകാലത്തും 2021-26ലെ ഭരണകാലത്തും ദേവസ്വംമന്ത്രി ദേവസ്വംബോ൪ഡുപ്രസിഡ൯റ്റുമാ൪ മറ്റുദ്യോഗസ്ഥരെന്നിവരിലൂടെ തുട൪ച്ചയായി ശബരിമലയിലു്നിന്നുകവ൪ച്ചചെയു്തു് കടത്തിക്കൊണു്ടുപോയ പുരാവസു്തുമൂല്യമുള്ള സ്വ൪ണ്ണമടക്കമുള്ളവസു്തുക്കളു് ഇ൯ഡൃയിലുരുക്കിവിറ്റോ എന്നന്വേഷിച്ചിട്ടുകാര്യമില്ല, അവ വിദേശത്തേയു്ക്കുകടത്തിയോയെന്നാണന്വേഷിക്കേണു്ടതെന്നു് ഹൈക്കോടതിസൂചിപ്പിച്ചിട്ടും കോണു്ഗ്രസ്സിലു്നിന്നുള്ള മു൯പ്രതിപക്ഷനേതാവും മുന്നാഭ്യന്തരമന്ത്രിയുമായ രമേശ്ശു്ച്ചെന്നിത്തല മുന്നറിയിപ്പുനലു്കിയിട്ടും മാധ്യമങ്ങളും പൊതുസമൂഹവുമതാവ൪ത്തിച്ചിട്ടും സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ കേരളാപ്പോലീസ്സി൯റ്റെ ഹൈക്കോടതിനിയന്ത്രിക്കുന്നുവെന്നു് പേരിനുപറയപ്പെടുന്ന പ്രത്യേകാന്വേഷണസംഘവും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റുതുടങ്ങിയ മറ്റന്വേഷണസംഘങ്ങളും ആ ദുബായിയാപ്പീസ്സിനെപ്പിടിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് സ്വയംമാനംകെട്ടും ആത്മാഭിമാനമുപേക്ഷിച്ചും അതിനുതയാറാകുന്നില്ല, ആഭ്യന്തരയന്വേഷണപ്പ്രഹസ്സനങ്ങളു്നടത്തി ജനങ്ങളെപ്പറ്റിക്കുന്നു, കേന്ദ്രഗവണു്മെ൯റ്റി൯റ്റെനിയന്ത്രണത്തിലു് സംസ്ഥാനത്തുതന്നെയുള്ള ചിലശാസ്സു്ത്രയേജ൯സ്സികളുടെ അപൂ൪ണ്ണവുമശാസ്സു്ത്രീയവുമായറിപ്പോ൪ട്ടുകളു്വാങ്ങി 2026 ഏപ്രിലിലു്വരുന്ന അടുത്തയസ്സംബ്ലിത്തെരഞ്ഞെടുപ്പുവരെയിതു് നീട്ടിക്കൊണു്ടുപോകുന്നു, ഇതേഗവണു്മെ൯റ്റിനെത്തന്നെവീണു്ടും ഇതേകൊള്ളകളു്തുടരുന്നതിനുവേണു്ടി വാഴിക്കാ൯ശ്രമിക്കുന്നു.

ഈരണു്ടുഗവണു്മെ൯റ്റുകളെയുംനയിച്ചു് ഇതിലൊക്കെയുളു്പ്പെട്ടു് നായകസ്ഥാനത്തുള്ള കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ ഔദ്യോഗികമായുമല്ലാതെയും ഏതുവിദേശയാത്രപോയാലും അതിലു്ദുബായിയൊരു സ്ഥിരംട്രാ൯സ്സിറ്റുപോയി൯റ്റാണെന്നുമറന്നുപോകരുതു്. മുഖ്യമന്ത്രിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെഗവണു്മെ൯റ്റി൯റ്റെയും ഓണറാണുദുബായിയിലുള്ളതു്; മാധ്യമങ്ങളോടു് പ്രചരിപ്പിക്കാനാവശ്യപ്പെട്ടിരിക്കുന്നതു് ദുബായിയിലുള്ളതു് മുഖ്യമന്ത്രിയുടെദൂതനെന്നാണു്! കേന്ദ്രഗവണു്മെ൯റ്റിനുമേലിത്രയുംസ്വാധീനവും സംസ്ഥാനഗവണു്മെ൯റ്റിനുമേലു് ഇത്രയുംപിടിമുറുക്കവുമുള്ള ആ ദുബായിയാപ്പീസ്സാരാണു്? ജനങ്ങളുടെപൊതുസ്വത്തുവകകളാണു് നഷ്ടപ്പെട്ടുപോയിരിക്കുന്നതു്, ജനങ്ങളു്ക്കതറിയേണു്ടതുണു്ടു്, രാഷ്ട്രീയമേശകളിലു് തീരുമാനമെടുക്കേണു്ടകാര്യമല്ലിതു്.

ഇതുവരെയുണു്ടായിരുന്നതുപോലെ ഈപ്പ്രതിസന്ധിഘട്ടത്തിലു് ഇതൊരുരഹസ്യസന്ദ൪ശ്ശനമാക്കാനുദ്ദേശിച്ചിരുന്നില്ല. അങ്ങനെയെങ്കിലു് ദുബായിലേയു്ക്കുവിളിച്ചുവരുത്തി പരസ്യമാക്കുന്നതിനുപകരം കേരളത്തിലെവിടെവെച്ചുവേണമെങ്കിലും അതൊരുരഹസ്യസന്ദ൪ശ്ശനമാക്കാമായിരുന്നു, തുല്യഫലംതന്നെനേടാമായിരുന്നു. പക്ഷേയിവിടെ ശശിത്തരൂരെന്നുപറയുന്നയീ തിരുവനന്തപുരം എംപീയു്ക്കു് കേരളത്തിലെക്കോണു്ഗ്രസ്സിനെപ്പിള൪ന്നു് ബീജേപ്പീയിലു്പ്പോകുന്നതിനുപകരം കേന്ദ്രബീജേപ്പീനി൪ദ്ദേശമനുസരിച്ചു് തുല്യഫലമുള്ള മാ൪കു്സ്സിസ്സു്റ്റുമുന്നണിയിലേയു്ക്കുചെന്നാലു് എന്തൊക്കെയാനുകൂല്യങ്ങളു്നലു്കുമെന്നതിലു് യഥാ൪ത്ഥയധികാരംനിക്ഷിപു്തമായിട്ടുള്ള ദുബായിയാപ്പീസ്സി൯റ്റെയുറപ്പുതന്നെവേണമായിരുന്നു. അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റിനും ആപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിക്കും ആഗവണു്മെ൯റ്റിലെയുദ്യോഗസ്ഥ൪ക്കും കേരളത്തിലെപ്പലപാ൪ട്ടികളു്ക്കും ജനങ്ങളു്ക്കും ഒരുഡമ്മിയിലൂടെയാരാണുഭരിക്കുന്നതെന്നു് ഭരണമവസാനിക്കുകയും അടുത്തൊരെണ്ണംവരാ൯പോവുകയുംചെയ്യുന്നനാളുകളിലു് ഇനിയുമാരുഭരിക്കണമെന്നുസമ്മതിക്കണമെന്നു് വ്യക്തമായൊരുസന്ദേശംനലു്കാ൯തന്നെയായിരുന്നു. അതോടൊപ്പം താനിനിയുംകേരളത്തിലു്ഗവണു്മെ൯റ്റുണു്ടാക്കുമെന്നു് ഏവ൪ക്കുമുള്ളൊരുമുന്നറിയിപ്പുനലു്കാനും. കോണു്ഗ്രസ്സടക്കമുള്ള മറ്റുപാ൪ട്ടികളിലു് ഇയാളു്വീണു്ടുംഗവണു്മെ൯റ്റുണു്ടാക്കാനാഗ്രഹിക്കുന്നുവെന്ന ഇതുണു്ടാക്കുന്നയനുരണനങ്ങളു് എന്തൊക്കെയായിരിക്കുമെന്നു് നോക്കിക്കൊണു്ടിരിക്കുകയാണുജനങ്ങളു്. ഇയാളു്- ഈയെംപീ- കുറേനാളായിനിലനി൪ത്തുന്ന അനിശ്ചിത്വവുംസമ്മ൪ദ്ദവുമവസാനിപ്പിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേയു്ക്കോ ബീജേപ്പീയിലേയു്ക്കോ പോയിരുന്നെങ്കിലെന്നാഗ്രഹിക്കുന്ന എത്രയോയാളുകളിന്നുകോണു്ഗ്രസ്സിലുണു്ടു്!

ഇയാളു്ക്കു് ജനപ്പ്രീതിയും അന്താരാഷ്ട്രതലത്തിലു് ഒരുപ്രതിച്ഛായയുമുണു്ടെന്നുള്ള ഒരുസു്റ്റാറിനെത്തേടിനടക്കുന്നചിലമാധ്യമങ്ങളുടെ പ്രചാരണത്തിലു്നിന്നാണു് ഇയാളു്ക്കീനേതൃപരിവേഷമുണു്ടായിരിക്കുന്നതു്. അന്താരാഷ്ട്രതലത്തിലു് എന്തുപ്രതിച്ഛായയാണുള്ളതു്? കോണു്ഗ്രസ്സി൯റ്റെ വിദേശകാര്യവകുപ്പി൯റ്റെയാനുകൂല്യത്തിലു് മുമ്പു് ഐക്യരാഷ്ട്രസംഘടനയുടെ അമ്പതു് അസിസ്സു്റ്റ൯റ്റുസെക്രട്ടറിമാരിലൊരാളായിരിക്കുന്നതു് പ്രതിച്ഛായയാണോ? കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റുസ്ഥാനംവഹിച്ചിട്ടുള്ള ശ്രീമതി സോണിയാഗാന്ധിയെയും രാഹുലു്ഗാന്ധിയെയും കോണു്ഗ്രസ്സിലിരുന്നുകൊണു്ടുതന്നെ അധിക്ഷേപിക്കുന്നതും അതിലൂടെ ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പ്രീതിപിടിച്ചുപറ്റുന്നതും ജനപ്പ്രീതിയാണോ?

കേരളത്തിലെ അംഗീകാരമുണു്ടായിരുന്നൊരു സാഹിത്യകാരനാണു് എം ടീ വാസുദേവ൯ നായ൪. ലൈംഗികതയിലടിസ്ഥാനമാക്കിയ വ്യക്തിബന്ധങ്ങളെക്കുറിച്ചു് സങ്കലു്പ്പത്തിലെ കുടുംബത്തിനകത്തുതന്നെയുള്ളയാളുകളെക്കുറിച്ചു് നോവലെഴുതി അതുവായിക്കാ൯കാത്തിരിക്കുന്ന മലയാളിമനസ്സുകളെരസിപ്പിച്ചയാളെന്നു് അന്നേതന്നെയയാളെക്കുറിച്ചുകേട്ടിട്ടുണു്ടു്. (ബാല്യകാലത്തു് മഞ്ഞു് കാലം എന്നീരണു്ടെണ്ണംവായിച്ചശേഷം അങ്ങനെതന്നെതോന്നിയതിനാലു് ഈലേഖകനുമയാളുടേതൊന്നുംപിന്നെ വായിച്ചിട്ടില്ല). ഏതായാലും ലോകനിലവാരത്തിലുള്ള, മഹാസാഹിത്യകാര൯മാരുടെതരം കഥാതന്തുവുള്ള, സംഭവങ്ങളുള്ള, ഒന്നുംസൃഷ്ടിക്കാ൯കഴിവുള്ളവനല്ലായെന്നു് മനസ്സിലായിട്ടുണു്ടു്. പലവ്യാജമഹാ൯മാരെയുംപോലെ ഇയാളുടെയുമുള്ളുതുറന്നുകാട്ടിയതു് ഇയാളെയെന്തെങ്കിലുമാക്കിയ ആദ്യഭാര്യയെക്കുറിച്ചുള്ളയനുസ്സു്മരണങ്ങളാണു്.

ഒരുട്യൂട്ടോറിയലു്ക്കോളേജുമാഷായിരുന്നയിയാളു് അവിടെയദ്ധ്യാപികയായിരുന്ന തന്നേക്കാളു്വിദ്യാസമ്പന്നയും ധനികയുമായിരുന്നയൊരാളെവിവാഹംകഴിച്ചു. ഇയാളുടെയാദ്യകാലകഥകളു് സ്വന്തമായതിനുള്ളമനീഷിയില്ലാത്തതുകൊണു്ടും പുറത്തുള്ളവ൪ക്കുപണംകൊടുക്കാ൯ കഴിവില്ലാത്തതുകൊണു്ടും ഇംഗ്ലീഷിലേയു്ക്കുപരിഭാഷപ്പെടുത്തിയതുമുഴുവ൯ പ്രമീളാ നായരെന്ന അവരായിരുന്നു. മദ്യപാനവഴിയിലു്ക്കുടുംബംകുളമായി അവരെയുംമകളെയുമിയാളുപേക്ഷിച്ചു, വേറേവിവാഹംകഴിച്ചു. അവരെഴുതിയകഥകളു്പോലും ഇയാളുടെഭീഷണിയിലു് കേരളത്തിലെക്കൂതറപ്പത്രങ്ങളും സ്ഥാപനങ്ങളും പ്രസിദ്ധീകരിച്ചില്ല. അവരെക്കുറിച്ചവരുടെകൂട്ടുകാരിയെഴുതിയ പുസ്സു്തകത്തിലൂടെ ഇതെല്ലാംപുറത്തുവന്നപ്പോഴും ഈപ്പത്രങ്ങളും പ്രസിദ്ധീകരണസ്ഥാപനങ്ങളും അതിനെത്തമസ്സു്ക്കരിച്ചു, തിരസ്സു്ക്കരിച്ചു.

ഇതേയനുഭവമാണു് ഇവിടെപ്പറഞ്ഞ തിരുവനന്തപുരം എംപീയുമായും ബന്ധപ്പെട്ടുണു്ടായതു്. ഇയാളുടെ എത്രാമത്തെയോഭാര്യ ഡലു്ഹിയിലു് ഇയാളുടെകൂടെത്താമസിച്ചിരുന്നഹോട്ടലു്മുറിയിലു് തികച്ചുമസ്സ്വാഭാവികമായസാഹചര്യങ്ങളിലു് മരിച്ചുകിടന്നപ്പോളു്, അതി൯ഡൃയിലേറ്റവുംകൂടുതലു്ക്രിമിനലായ വാതുവെയു്പ്പുനടക്കുന്നക്രിക്കറ്റുമായി ബന്ധപ്പെട്ടിരുന്നപ്പോളു്, അതിലെച്ചിലയോഹരിനിക്ഷേപങ്ങളുമായി നേരിട്ടുബന്ധപ്പെട്ടിരുന്നപ്പോളു്പ്പോലും, ഈപ്പത്രക്കാരുംപ്രസിദ്ധീകരണക്കാരുമൊന്നും അന്വേഷിച്ചുപോയില്ല. ഇതൊക്കെ, ഇവരൊക്കെ, മാധ്യമങ്ങളൂതിവീ൪പ്പിക്കുന്ന ബലൂണുകളാണു്, വ്യാജപ്പ്രതിരൂപങ്ങളാണു്. ഒരുകണ്ണാടിയുടെമേലു് മറ്റൊരുകണ്ണാടിയെടുത്തുപിടിച്ചപോലെ അതനേകമെണ്ണംകാണാം.

ആജില്ലക്കാരനേയല്ലാത്തയിയാളു്ക്കു് തിരുവനന്തപുരം കൊല്ലം ആലപ്പുഴജില്ലകളിലെ, അതായതു് തെക്ക൯കേരളത്തിലെ, നായ൪മാ൪ക്കും ക്രിസ്സു്ത്യാനികളു്ക്കും യുവജനങ്ങളു്ക്കുമിടയിലു് നല്ലസ്വാധീനമുള്ളതുകൊണു്ടു് അയാളെവിടാ൯പറ്റില്ലെന്നാണു് രാഷ്ട്രീയപ്പാ൪ട്ടികളു്കരുതുന്നതെന്നാണു് ഇയാളെപ്പൊക്കുന്നമാധ്യമങ്ങളുടെസങ്കലു്പ്പം, അങ്ങനെയാണവ൪കെട്ടിപ്പൊക്കിവെച്ചിരിക്കുന്നതു്. എന്തുസ്വാധീനം? എങ്കിലതെങ്ങനെയുള്ളനായ൪മാരും ക്രിസ്സു്ത്യാനികളും യുവജനങ്ങളുമായിരിക്കും!

വൈവിദ്ധ്യമാ൪ന്നകഴിവുകളും യോഗ്യതകളും ഭരണപരിചയവും ജനനേതൃത്വവുമൊക്കെയായി രാജ്യത്തിനുസ്വാതന്ത്ര്യംനേടിക്കൊടുത്തതുമുതലുള്ള സമാനതകളില്ലാത്തപഴക്കമുള്ള ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സുപോലെയുള്ളൊരു രാഷ്ട്രീയപ്പാ൪ട്ടിയിലു് അവരുടെ ദീ൪ഘവ൪ഷനയതന്ത്രപശ്ചാത്തലമുള്ള വിദേശകാര്യവകുപ്പുപോലൊരുഡിപ്പാ൪ട്ടുമെ൯റ്റിലു് സകലരുടെയുംകീഴിലു്പ്പ്രവ൪ത്തിച്ചു് വിദേശത്തുനേടിയപരിചയവുമായി ഐക്യരാഷ്ട്രസംഘടനയിലോട്ടു് സെക്രട്ടറിജനറലായിത്തന്നെമത്സരിച്ചുതോറ്റു് തിരിച്ചുവന്നശേഷം ആപ്പാ൪ട്ടിയിലംഗത്വമെടുത്തുപടിപടിയായിവള൪ന്നു് കുറേനേതാക്കളുടെപരിചയവും കുറേയണികളുടെസ്വന്തമായപിന്തുണയുംനേടിയശേഷം അവരെയൊരുജൂണു്ടയാക്കിമാറ്റി ആപ്പാ൪ട്ടിയുടെനേതൃത്വത്തിനെതിരെയപവാദങ്ങളു്പറഞ്ഞും ആച്ചുരുങ്ങിയനേതാക്കളുടെയുമണികളുടെയുംപി൯ബലത്തിലു് ആനേതൃത്വത്തിനെതിരേതന്നെ പാ൪ട്ടിപ്പ്രസിഡ൯റ്റുപദവിയിലേയു്ക്കുംമത്സരിച്ചുംതോറ്റശേഷം എതി൪വശത്തുള്ളബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുംനേതാക്കളെ അടിസ്ഥാനമില്ലാത്തകാര്യങ്ങളു്ക്കു് തുട൪ച്ചയായിപ്പുകഴു്ത്തി അവരുടെശ്രദ്ധയാക൪ഷിച്ചവരെയടുപ്പിച്ചതോടുകൂടിത്തന്നെ കരുതലുള്ളകോണു്ഗ്രസ്സുനേതൃത്വവുംപ്രവ൪ത്തകരും ആ അണികളെയുംനേതാക്കളെയും ഇയാളിലു്നിന്നകറ്റിയയാളെയൊറ്റപ്പെടുത്തുന്നതിലു്വിജയിച്ചു. ആദശാസന്ധിയിലാണിപ്പോളയാളു് മറ്റവരോടുചേരാനൊറ്റയു്ക്കുച൪ച്ചനടത്തുന്നതു്.

ഇങ്ങനെയുള്ളൊരാളു്ക്കിപ്പോളു്നിലു്ക്കുന്നകോണു്ഗ്രസ്സിലു് എന്തുസംഭവിക്കുമെന്നതുചിന്ത്യമാണു്. കുറേനേതാക്കളുമണികളുംകൂടെയുണു്ടെന്നുള്ള അയാളുടെവിലപേശലു്ശ്ശേഷിയൊക്കെനഷ്ടപ്പെട്ടു, ഇപ്പോളേകനായിമറ്റവരോടുച൪ച്ചനടത്തുന്നു. ഇതിലേതുപാ൪ട്ടിയിലു്ച്ചേ൪ന്നു് കേരളത്തിലെനിയമസഭയിലേയു്ക്കുമത്സരിച്ചാലും കോണു്ഗ്രസ്സുനലു്കിയ ഇപ്പോളു്നിലവിലുള്ള തിരുവനന്തപുരം എംപീസ്ഥാനം രാജിവെയു്ക്കേണു്ടിവരും, ആകെയവശേഷിക്കുന്ന അതുകൂടിപ്പോകുന്നതോടെ ഇപ്പോളുള്ള പരിമിതമായമാധ്യമക്കവറേജുംനഷ്ടപ്പെടും. നിയമസഭയിലേയു്ക്കുതോറ്റാലു് (അതുറപ്പാണു്!) അതോടെയക്ഷരാ൪ത്ഥത്തിലു്ദേശാന്തരിയാകും, വിദേശത്തുകഴിയേണു്ടിവരും. അതുകൊണു്ടു് ഇയാളു്തലു്ക്കാലമൊരിടത്തുംപോകാ൯പോകുന്നില്ല-അതി൯റ്റെനേതൃത്വമറിഞ്ഞുകൊണു്ടുതന്നെനലു്കുന്ന അപമാനംകടിച്ചമ൪ത്തി കോണു്ഗ്രസ്സിനകത്തുതന്നെകഴിയും. ഏതുപാ൪ട്ടിയിലായാലും അതി൯റ്റെനേതൃത്വത്തെമാനിക്കാനുള്ള അച്ചടക്കവുംകഴിവുമില്ലാത്തതും സ്വന്തമായണികളെയുംകുറേനേതാക്കളുടെകൂട്ടുകെട്ടും നേടാ൯ശ്രമിക്കുന്നതുമാണിയാളുടെയസുഖം. കോണു്ഗ്രസ്സതിലിപ്പോളു്ജാഗ്രതപാലിക്കുന്നതുപോലെ മറ്റേപ്പാ൪ട്ടികളുമതുപാലിക്കുന്നതിലു്ക്കുപ്പ്രസിദ്ധരാണു്.

Written and first published on 25 January 2026








Sunday, 28 December 2025

1984. കേരളതസ്സു്ക്കരസംഘം ജാഥയുമായിറങ്ങി! 2028 ഡിസംബ൪ 28നു് കേരളഭരണസംഘമാണാത്തീരുമാനം പുറത്തുവിട്ടിട്ടുള്ളതു്. സംഘത്തി൯റ്റെ പടവുംപ്രസിദ്ധീകരിച്ചിട്ടുണു്ടു്

1984

കേരളതസ്സു്ക്കരസംഘം ജാഥയുമായിറങ്ങി! 2028 ഡിസംബ൪ 28നു് കേരളഭരണസംഘമാണാത്തീരുമാനം പുറത്തുവിട്ടിട്ടുള്ളതു്. സംഘത്തി൯റ്റെ പടവുംപ്രസിദ്ധീകരിച്ചിട്ടുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കേരളതസ്സു്ക്കരസംഘം ജാഥയുമായിറങ്ങി! 2028 ഡിസംബ൪ 28നു് കേരളഭരണസംഘമാണാത്തീരുമാനം പുറത്തുവിട്ടിട്ടുള്ളതു്. സംഘത്തി൯റ്റെ പടവുംപ്രസിദ്ധീകരിച്ചിട്ടുണു്ടു്. കപ്പിത്താ൯ പിണറായിവിജയ൯, ഓ൪ഡ൪ലിമാരായ കെ രാജ൯, വി ശിവ൯കുട്ടി, ചിഞു്ചുറാണി, വീയെ൯ വാസ്സവ൯, പി രാജീവു്, ഏക്കേ ശശീന്ദ്ര൯, റോഷി അഗസ്സു്റ്റി൯ എന്നിങ്ങനെ സംസ്ഥാനത്തു് മന്ത്രിമാരായിപ്പോളു്സ്സേവനമനുഷ്ടിക്കുന്ന എല്ലാവരുടെപടവുമുണു്ടു്- നിരനിരയായിപ്പോകുന്നതായി. കൊള്ളവ്യാപകമായതുകൊണു്ടും അനവധിസ്ഥാപനങ്ങളു് കവറുചെയ്യാനുള്ളതുകൊണു്ടുമാണു് ഇത്രയുംപേ൪വേണു്ടിവന്നതു്, അല്ലെങ്കിലു്പ്പണു്ടത്തെപ്പോലെ ആ ഒരാളു്തന്നെമതിയായിരുന്നു. ഇതു് പോലീസ്സല്ലേ ചെയ്യേണു്ടിയിരുന്നതു്- അല്ലെങ്കിലീഡീയോ സീബീയ്യൈയ്യോ? ഒരു ലുക്കൗട്ടുനോട്ടീസ്സായല്ലേ ഇതുപുറത്തുവിടേണു്ടിയിരുന്നതു്?

തിരുവനന്തപുരംമുതലു് കാസ്സറകോടുവരെയെല്ലായിടത്തുംപോയി സ്വയംപ്രദ൪ശ്ശിപ്പിക്കാ൯തന്നെയാണുതീരുമാനം, വേണമെങ്കിലു് യോഗങ്ങളിലുംപ്രദ൪ശ്ശിപ്പിക്കും. കാഴു്ച്ചസൗജന്യം. ഇതാദ്യഘട്ടമാണു്. അപ്പോഴേയു്ക്കും നിയമസഭാത്തെരഞ്ഞെടുപ്പുകഴിഞ്ഞു് പഞു്ചായത്തുതെരഞ്ഞെടുപ്പിലെപ്പോലെ വീണു്ടുംതോലു്ക്കും. അതുകഴിഞ്ഞുപിന്നെ പ്രതിപക്ഷമായതിനാലു് ഇടതുമുന്നണിയിലു്നിന്നാരുംചാടിയില്ലെങ്കിലു് അടുത്തഘട്ടങ്ങളു് സംയുക്തമായിത്തന്നെ വിപുലമായിനടത്തും. പാ൪ട്ടിയാപ്പീസ്സിനകത്തിരുന്നാലു് എന്തുകൊണു്ടാണുതോറ്റതു്, ഏവ൯കാരണമാണുതോറ്റതു്, എന്നൊക്കെക്കുത്തിക്കുത്തിയുള്ള ചൂടുപിടിച്ചച൪ച്ചകളു്. ച൪ച്ചയെന്നുപറയുമ്പോളു് പത്രക്കാരെയെല്ലാംപുറത്താക്കി റഷ്യയിലു്നടന്നിരുന്നതുപോലെ ആപ്പീസ്സുമുറിയുടെജന്നലുംവാതിലുമടച്ചുപൂട്ടി മലു്പ്പിടിത്തവും നാഭിയു്ക്കുചവിട്ടുമായില്ലെന്നേയുള്ളൂ. ആയെന്നുംപറയുന്നു. അതുകൊണു്ടൊന്നിറങ്ങിനടക്കാ൯തീരുമാനിച്ചു. കുറേനാളു്കഴിഞ്ഞു് എല്ലാവരുടെയുംവേവുകുറഞ്ഞിട്ടുതിരിച്ചെത്താം. കടത്തിയുംകവ൪ച്ചചെയു്തും തട്ടിയെടുത്തപണമെല്ലാം തെളിവായിവിടെയിട്ടേയു്ക്കാതെ വിദേശത്തേയു്ക്കുകടത്താനൊരു ക൪മ്മപദ്ധതിയുംതയാറാക്കിയിട്ടുണു്ടു്. പോകുന്നവഴിയു്ക്കവരെയുംകാണാം.

ഇതോടൊപ്പം കേരളത്തി൯റ്റെതലങ്ങുംവിലങ്ങും ഒരു രാഷ്ട്രീയപ്പ്രചാരണജാഥകൂടി സംഘടിപ്പിക്കുന്നുണു്ടു്. ജനങ്ങളുടെയിടയിലൂടെനടന്നു്, അല്ല കാറിലു്സ്സഞു്ചരിച്ചു്, ആദ്യമായി രാഷ്ട്രീയംപഠിക്കാ൯പോവുകയാണു്! അതിനുള്ളതീരുമാനം അതി൯റ്റെപിറ്റേദിവസംതന്നെ പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റികൂടിയെടുത്തുകഴിഞ്ഞു. ഇനി ജനങ്ങളെപ്പഠിപ്പിക്കുകയും പറ്റിക്കുകയുമല്ല ജനങ്ങളിലു്നിന്നു് പഠിക്കുന്നതി൯റ്റെദിവസങ്ങളാണു്. ഈക്കമ്മിറ്റി ശബരിമലസ്സ്വ൪ണ്ണക്കൊള്ളയു്ക്കുപോയിട്ടു് അതെല്ലാംപുറത്തുവന്നു് വിശദവിവരങ്ങളു് ജനങ്ങളുടെയിടയിലു്പ്പട൪ന്നു് ഹൈക്കോടതിയിലൊരുകേസ്സുംവന്നു് പാ൪ട്ടിയുടെപലനേതാക്കളുമറസ്സു്റ്റിലായി ജയിലിലുംകിടന്നു് അതി൯ഫലമായി പഞു്ചായത്തുതെരഞ്ഞെടുപ്പിലൊരു തോലു്വിയുംവന്നപ്പോളു് 'ശബരിമലസ്സ്വര്‍ണക്കൊള്ളവിവാദം ജനങ്ങള്‍ക്കിടയിലു് വലിയചര്‍ച്ചയാവുകയും അതു് സര്‍ക്കാരിനെതിരായവികാരമായിമാറുകയുംചെയു്തിട്ടും പാര്‍ട്ടിയു്ക്കുകൃത്യമായിത്തിരിച്ചറിയാനായില്ലെന്നു്' അവരാക്കമ്മിറ്റിയുടെ മിനിറ്റു്സ്സിലെഴുതിക്കേറ്റി. മയക്കുമരുന്നുമടിച്ചുകൊണു്ടു് മോഷണത്തിനുപോയപോലുണു്ടു്- നാട്ടുകാ൪മുഴുവ൯ നോക്കിക്കൊണു്ടുനിലു്ക്കുന്നതുകണു്ടില്ലെന്നു്!

ഈപ്പരാജയത്തി൯റ്റെവിലയിരുത്തലായവരാദ്യംപറഞ്ഞതു് ഇതൊരുപരാജയമേയല്ലെന്നാണു്, ഗവണു്മെ൯റ്റി൯റ്റെപ്രവ൪ത്തനങ്ങളു് ജനങ്ങളിലെത്തിയില്ലെന്നതി൯റ്റെതെളിവാണെന്നാണു്. ഗവണു്മെ൯റ്റിനു് മറ്റേപ്പ്രവ൪ത്തനങ്ങളായ ക്ഷേത്രക്കവ൪ച്ചകളും സ്വ൪ണ്ണംകടത്തുമല്ലാതെ ഒരുപ്രവ൪ത്തനവുമില്ലെന്നതു് ജനങ്ങളിലെത്തിയതി൯റ്റെ ജനങ്ങളുടെവിലയിരുത്തലായിരുന്നു ആപ്പരാജയമെന്നവരെങ്ങനെരേഖപ്പെടുത്തിവെയു്ക്കും? പിന്നെപ്പറഞ്ഞതു് ക്ഷേത്രക്കവ൪ച്ചകളു് തെരഞ്ഞെടുപ്പുഫലത്തെബാധിച്ചില്ലെന്നാണു്. അതുകഴിഞ്ഞുപറഞ്ഞതു് പാ൪ട്ടിയുടെനേതാക്കളു് കവ൪ച്ചയു്ക്കുജയിലിലു്ക്കിടക്കുന്നതുബാധിച്ചെങ്കിലും അതിനേക്കാളു്ബാധിച്ചതു് സംഘടനാപരമായപിഴവുകളാണെന്നാണു്, അതായതു് കവ൪ച്ചകളുടെയധിപനൊരാളു് മുഖ്യമന്ത്രിയായിരിക്കുമ്പോളു് അയാളുടെകീഴിലിറങ്ങിനടന്നു് ആയാളുടെപാ൪ട്ടിക്കുവേണു്ടി നാട്ടിലിറങ്ങിനടന്നുവോട്ടുചോദിക്കുവാ൯ അണികളിലുള്ളപാ൪ട്ടിപ്പ്രവ൪ത്തക൪ വിസമ്മതിച്ചുവെന്നാണു്, തെരഞ്ഞെടുപ്പുകാലത്തു് സംഘടനാപരമായി അങ്ങനെയൊരുപിഴവുണു്ടായെന്നാണു്. എങ്കിലവരെത്രയന്തസ്സുള്ളവരാണു്!

ഇത്തിക്കരപ്പക്കി, വെള്ളായണിപ്പരമു, കായംകുളംകൊച്ചുണ്ണി, പിണറായിവിജയ൯- കേരളത്തി൯റ്റെയെല്ലാഭാഗത്തുനിന്നുമായില്ലേ? ഇന്നത്തെമാനദണ്ഡമനുസരിച്ചു് എല്ലാവ൪ക്കും മുഖ്യമന്ത്രിയാകാനുള്ളയോഗ്യതയുണു്ടായിരുന്നു- കാലംവ്യത്യസു്തമായിരുന്നെന്നുമാത്രം, അവരുടെതൊഴിലുകളു്ക്കുപയോഗിച്ച സാങ്കേതികവിദ്യകളിലുമുപകരണങ്ങളിലും വ്യത്യസു്തതയുണു്ടായിരുന്നെന്നുമാത്രം! എങ്കിലും എല്ലാവരും ഒറ്റലക്ഷൃത്തിനുവേണു്ടിത്തന്നെയാണുപ്രവ൪ത്തിച്ചതു്- ചില൪ക്കു് മറ്റുള്ളവരുമായുള്ള സാമ്പത്തികവിടവുനികത്താ൯. അവരവരുടെമേഖലകളിലനുപമ൯മാരെന്നനിലയിലു് ഈച്ചരിത്രപുരുഷ൯മാരെയഥാവിധികേരളം ചരിത്രത്തിലടയാളപ്പെടുത്തിയിട്ടുണു്ടു്, അവ൪ക്കനുപമമായസ്ഥാനംകലു്പ്പിച്ചിട്ടുണു്ടു്. തസ്സു്ക്കരകേരളത്തിലവരെ ആരാധനയോടെനോക്കാത്തയൊരാളുപോലുമില്ല. ഭാവിയിലു്ക്കേരളത്തിലു്വരാ൯പോകുന്നമുഖ്യമന്ത്രിമാ൪ക്കു് തൊഴിലിലും തൊഴിലു്സ്സത്യസന്ധതയിലും ക൪മ്മകുശലതയിലും സാങ്കേതികവിദ്യയിലും നിശ്ചയദാ൪ഢ്യത്തിലും ഒരുവഴികാട്ടിയാണിവരെല്ലാം. എല്ലാവരുംപാവങ്ങളു്ക്കുവേണു്ടിയാണുജീവിച്ചതു്, സമ്പത്തിരിക്കുന്നിടംനോക്കിയാണുപ്രവ൪ത്തിച്ചതു്.

ഏതായാലുമിത്തരക്കാ൪ കേരളത്തിലൊരുപരേഡുനടത്തുന്നതാദ്യമാണു്. ഇപ്പോളു് കേരളത്തിലെജനങ്ങളിലു്നിന്നും ഇവ൪മാത്രമടങ്ങുന്നമന്ത്രിസഭയു്ക്കു് പിന്തുണതേടുന്നതിനും അടുത്തുമൂന്നാമതുംവീണു്ടുമൊരു ഗവണു്മെ൯റ്റുണു്ടാക്കുന്നതിനു് വോട്ടുതരുമോയെന്നുചോദിച്ചുകൊണു്ടുമാണു് കേരളയാത്രയെന്നപേരിലു് 2026ലെ നിയമസഭാത്തെരഞ്ഞെടുപ്പിനുമുന്നോടിയായി ഈപ്പരേഡുനടത്തുന്നതു്. മുമ്പിതുപോലൊര൪ദ്ധപ്പരേഡു് ഇവരെയെല്ലാമൊരുമിച്ചുകാണാനവസരംനലു്കിക്കൊണു്ടു് ഇവ൪നടത്തിയിരുന്നു, പക്ഷേയന്നു് സ്വ൪ണ്ണക്കടത്തിനുപുറമേ ഇവരുടെക്ഷേത്രക്കവ൪ച്ചകളുടെവൈദഗു്ദ്ധ്യംകൂടി അറിഞ്ഞുകൂടായിരുന്നതുകൊണു്ടു് ഇവരുടെമഹത്വംകേരളമറിഞ്ഞില്ല, ജനങ്ങളു്ക്കുമനസ്സിലായില്ല- ഒരുബസ്സിലിവ൪ നിശബ്ദംകടന്നുപോയി. ഇപ്പഴാക്കുറവുനികത്തണം!

Written on 01 December 2025, edited since, and first published on 28 December 2025