Thursday, 22 January 2026

2003. കേരളത്തിലെ ജനങ്ങളുടെപിന്തുണകൊണു്ടു് നിലനിലു്ക്കാ൯കഴിയില്ല, ബീജേപ്പീയുടെപിന്തുണകൊണു്ടേ നിലനിലു്ക്കാ൯കഴിയൂ, എന്നു് മനസ്സിലായപ്പോഴാണു് കേരളത്തിലെ ട്വെ൯റ്റി ട്വെ൯റ്റി എന്നപാ൪ട്ടി ബീജേപ്പീയോടൊപ്പംപോയതു്

2003

കേരളത്തിലെ ജനങ്ങളുടെപിന്തുണകൊണു്ടു് നിലനിലു്ക്കാ൯കഴിയില്ല, ബീജേപ്പീയുടെപിന്തുണകൊണു്ടേ നിലനിലു്ക്കാ൯കഴിയൂ, എന്നു് മനസ്സിലായപ്പോഴാണു് കേരളത്തിലെ ട്വെ൯റ്റി ട്വെ൯റ്റി എന്നപാ൪ട്ടി ബീജേപ്പീയോടൊപ്പംപോയതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ootahara. Graphics: Adobe SP.


കേരളത്തിലെ ജനങ്ങളുടെപിന്തുണകൊണു്ടു് നിലനിലു്ക്കാ൯കഴിയില്ല ബീജേപ്പീയുടെപിന്തുണകൊണു്ടേ നിലനിലു്ക്കാ൯കഴിയൂ എന്നു് മനസ്സിലായപ്പോഴാണു് കേരളത്തിലെ ട്വെ൯റ്റി ട്വെ൯റ്റി എന്നപാ൪ട്ടി ബീജേപ്പീയോടൊപ്പംപോയതു്. അങ്ങനെ കേരളത്തിലെ ജനങ്ങളെതിരായാലും പാ൪ട്ടിയും നിലനി൪ത്താം ബിസിനസ്സും നിലനി൪ത്താം. അവരവകാശപ്പെടുന്നപോലെ നല്ലൊരുവികസനമാതൃകയവതരിപ്പിച്ചെങ്കിലു് ചിലപഞു്ചായത്തുകളിലതു് നടപ്പിലാക്കിക്കാണിച്ചെന്നുപറയുന്നസ്ഥിതിക്കു് മറ്റുള്ളിടങ്ങളിലെജനങ്ങളതംഗീകരിക്കുന്നതിനുവേണു്ടി ക്ഷമയോടെകാത്തിരുന്നാലു്പ്പോരേ, ജനങ്ങളുടെയല്ലാതെ മറ്റുപാ൪ട്ടികളുടെ പിന്തുണയവ൪ക്കെന്തിനു്?

ഇതൊരുനെഗറ്റീവു്പ്പാ൪ട്ടിയാണു്, അതുകേരളത്തിലെ ഇടതുവലതുമുന്നണികളുടെ ദു൪ഭരണംകണു്ടു് അതിനെതിരേയുണു്ടായതാണെന്നാണു്, അതി൯റ്റെസ്ഥാപക൯പറയുന്നതു്. വികസനനയങ്ങളല്ലാതെ ഒരുരാഷ്ട്രീയനയവും ഉണു്ടായിത്രയുംകാലമായിട്ടും, പതിന്നാലുവ൪ഷമായിട്ടും, തൊണ്ണൂറോളമംഗങ്ങളോടെ കൊച്ചീഭാഗത്തു് നാലുപഞു്ചായത്തുകളു്ഭരിച്ചിട്ടും, ആപ്പാ൪ട്ടിമുന്നോട്ടുവെച്ചിട്ടില്ല. എന്നിട്ടിപ്പോളു് കേരളത്തിലു് 2026 ഏപ്രിലിലെ അസ്സംബ്ലിയിലക്ഷ൯സമയമായപ്പോളു് വ്യക്തമായതായൊരു ഹിന്ദുരാഷ്ട്രീയംമാത്രമുള്ള കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെമുന്നണിയിലു്ച്ചേ൪ന്നു. അവ൪ക്കാകട്ടെ കുറേഹിന്ദുദൈവങ്ങളുടെയും നേതാക്കളുടെയും പ്രതിമകളുടെയും ക്ഷേത്രങ്ങളുടെയും കാര്യത്തിലല്ലാതെ ഇ൯ഡൃയിലു് പ്രസംഗങ്ങളിലല്ലാതെ കാര്യമായൊരുവികസനപദ്ധതിയുമില്ല. അപ്പോളെന്തിനാണു് അവരുടെതന്നെവാക്കുകളിലു് ഒരുവികസനനയവും വികസനാഭിമുഖ്യവുംമാത്രമുള്ള, ഒരുരാഷ്ട്രീയനയവും ഒരുരാഷ്ട്രീയസഖ്യമനോഭാവവുമില്ലാത്ത, ട്വെ൯റ്റി ട്വെ൯റ്റി ഇപ്പോളു് ബീജേപ്പീയോടൊപ്പംചേ൪ന്നതു്? റിലയ൯സ്സെന്തിനാണു് ബീജേപ്പീയോടൊപ്പംചേ൪ന്നതു്? അതി൯റ്റെയൊരുപ്രാദേശ്ശികചെറിയപതിപ്പു്! ഇതിലൂടെ ട്വെ൯റ്റി ട്വെ൯റ്റിയുടെ പ്രസക്തിനഷ്ടപ്പെട്ടതുകൊണു്ടു് അണികളുടെയിടയിലു് അപരിചിതത്വം അടുപ്പമായിമാറി അതിലുള്ളവ൪കൂടി ക്രമേണ ബീജേപ്പീയിലു്ച്ചേരാനാണുസാധ്യത. ബീജേപ്പീയും അതുതന്നെയാണാഗ്രഹിക്കുന്നതു്. ഇങ്ങനെയൊരൈക്യമുണു്ടാക്കുന്നതുകൊണു്ടു് വെറുതേകുറേമെംബ൪മാരെക്കിട്ടുകയല്ലേ! എതിരാളിയാവാ൯സാധ്യതയുള്ള ഒരുപാ൪ട്ടിയെ ലിക്ക്വിഡേറ്റുചെയ്യുകയുംചെയ്യാം. അയാളു്ബിസിനസ്സുമാത്രമായിക്കഴിയട്ടെ! അതിനുള്ളസഹായങ്ങളു്ചെയ്യും. അതാണവരുടെലകു്ഷ്യം.

നാലുപഞു്ചായത്തുകളുടെഭരണം കൈവശമുണു്ടായിരുന്നയവ൪ക്കു് 2025 ഡിസംബറിലെ പഞു്ചായത്തിലക്ഷനിലൂടെ അതിലു്രണു്ടെണ്ണംനഷ്ടമായി. ആയിരംപഞു്ചായത്തുകളുള്ളകേരളത്തിലു് നാലുപഞു്ചായത്തുകളു് കൈവശമുണു്ടായിരുന്നൊരുപാ൪ട്ടിയെ അതിലു്രണു്ടുപഞു്ചായത്തുകളുടെനഷ്ടം ഒറ്റമാസത്തിനകമൊരു രാഷ്രീയമാറ്റത്തിനും ഒരുമുന്നണിയിലു്ച്ചേരാനും പ്രേരിപ്പിക്കുമെങ്കിലു് അതൊരുവിചിത്രവസു്തുതയല്ലേ, കേരളത്തിലാദ്യത്തേതല്ലേ, അപക്വമല്ലേ, ദുരുപദിഷ്ടമല്ലേ?

കേരളത്തി൯റ്റെ വികസനഭാവികണു്ടുതുടങ്ങിയ ഒരുരാഷ്ട്രീയപ്പ്രസ്ഥാനം അതി൯റ്റെമുഖ്യചോദകമായവ്യവസായത്തിനു് കേന്ദ്രബീജേപ്പീയുടെയും ഉത്ത൪പ്പ്രദേശ്ശി൯റ്റെയും പിന്തുണയിലേ ഇനിനിലനിലു്പ്പുള്ളൂവെന്നുകണു്ടു് അതിലേയു്ക്കുതന്നെപോകുന്നതാണിപ്പോളു് ട്വെ൯റ്റി ട്വെ൯റ്റിയിലൂടെകാണുന്നതു്. കേരളത്തിലെ ഏറ്റവുംപ്രധാനരണു്ടുപാ൪ട്ടികളായ കോണു്ഗ്രസ്സിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും വ്യവസായികളോടുള്ളയാഭിമുഖ്യവുമടുപ്പവും ഭരണത്തിലുള്ളപ്പോളു് അവ൪ക്കുവേണു്ടിസ്സൗജന്യങ്ങളു്ചെയ്യലും എക്കാലത്തുമുണു്ടായിരുന്നെങ്കിലും അതുരണു്ടും വ്യവസായികളുടെപാ൪ട്ടിയല്ല, അങ്ങനെയാരുമാരോപിക്കുകയുമില്ല. വ്യവസായതാലു്പ്പര്യത്തിനുവേണു്ടിമാത്രമൊരു പാ൪ട്ടിയെന്ന ട്വെ൯റ്റി ട്വെ൯റ്റിയുടെ പരസ്യനയം കേരളത്തിലെജനങ്ങളും ആപ്പാ൪ട്ടിയുടെയിന്നത്തെപ്പ്രവ൪ത്തകരും ഇതുവരത്തെപ്പോലെതന്നെ അംഗീകരിക്കുമെന്നുതോന്നുന്നില്ല. കേരളത്തിലു് രാജീവു് ചന്ദ്രശേഖറെന്ന ഒരുവ്യവസായിനയിക്കുന്ന ഏകപാ൪ട്ടിയെന്ന ബീജേപ്പീയുടെസ്ഥാനത്തേയു്ക്കു് ഇടിച്ചുകയറാ൯ശ്രമിക്കുകയാണു് മറ്റൊരുവ്യവസായിയായ സാബൂജേക്കബ്ബുനയിക്കുന്ന ട്വെ൯റ്റി ട്വെ൯റ്റി. അതാക്കമ്പനിയു്ക്കു് കേരളത്തിലെക്കാളെത്രയോയിരട്ടിമുതലു്മുടക്കിപ്പോളുള്ള ബീജേപ്പീഭരിക്കുന്ന ഉത്ത൪പ്പ്രദേശ്ശെന്നൊരുസംസ്ഥാനം കണു്ടുകൊണു്ടുമാത്രമാണു്. അതു് ഉത്ത൪പ്പ്രദേശ്ശുസ്വീകരിക്കുമെങ്കിലും കേരളംസ്വീകരിക്കുമെന്നുതോന്നുന്നില്ല. കേരളത്തിലു് ത൯റ്റെവ്യവസായത്തെ പലവ൪ഷങ്ങളായി ആരണു്ടുപാ൪ട്ടികളുംചേ൪ന്നുഞെരുക്കുന്നു എന്നതാണയാളു് അതിനെ ഉത്ത൪പ്പ്രദേശ്ശിലേയു്ക്കുപറിച്ചുനടാ൯ കാരണമായിപ്പറഞ്ഞതു്. ഒരുവ൪ഷമാകുന്നതിനുമുമ്പുതന്നെ കൂടെച്ചേ൪ന്നോളണമെന്നു് ഉത്ത൪പ്പ്രദേശ്ശും ബീജേപ്പീയുംഞെരുക്കിത്തുടങ്ങിയില്ലേ? ഇതുപിന്നെമറ്റെന്താണു്?

ഏതിലു്ക്കുത്തിയാലുമൊരു നിശ്ചിതശതമാനം നമ്മുടെചിഹ്നത്തിലു്വീഴുന്ന പുതിയസാങ്കേതികവിദ്യയിലുള്ള വോട്ടുപെട്ടികളുടെനിയന്ത്രണം കേന്ദ്രബീജേപ്പീയു്ക്കായതുകൊണു്ടാണോയിവ൪ ബീജേപ്പീയിലു്പ്പോകുന്നതു്?

…..

…..

Written and first published on 22 January 2026

 

 

 

  

No comments:

Post a Comment