അസ്സംബ്ലിത്തെരഞ്ഞെടുപ്പുസമയമായി പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും തോലു്ക്കുമെന്നറിഞ്ഞപ്പോളു് ഫേസ്സുബുക്കുകേരളയു്ക്കുവീണു്ടും പഴയയസുഖംതുടങ്ങി, പ്രതിപക്ഷത്തി൯റ്റെയക്കൗണു്ടുകളു് ഡിലീറ്റുചെയു്തുതുടങ്ങി. കേരളത്തിലെത്തെരഞ്ഞെടുപ്പുപ്രക്രിയയിലു് ഫേസ്സുബുക്കുകേരള നിയമവിരുദ്ധമായിടപെടുകയാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
അസ്സംബ്ലിത്തെരഞ്ഞെടുപ്പുസമയമായി പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും തോലു്ക്കുമെന്നറിഞ്ഞപ്പോളു് ഫേസ്സുബുക്കുകേരളയു്ക്കുവീണു്ടും പഴയയസുഖംതുടങ്ങി, പ്രതിപക്ഷത്തി൯റ്റെയക്കൗണു്ടുകളു് ഡിലീറ്റുചെയു്തുതുടങ്ങി. കമ്മ്യൂണിറ്റി ഗൈഡു്ലൈനുകളു് ലംഘിച്ചുവെന്നുപറഞ്ഞാണീ മുഴുവനക്കൗണു്ടുകളുംനീക്കംചെയ്യുന്നതു്, എന്നാലു് എന്തുകമ്മ്യൂണിറ്റിഗൈഡു്ലൈനുകളാണു് ലംഘിച്ചതെന്നവ൪ക്കു് പറയാനുംകഴിയുന്നില്ല, കാരണം പ്രതിപക്ഷപ്പ്രവ൪ത്തനം രാജ്യത്തു് നിയമവിധേയമാണു്. ഏതെങ്കിലും കമ്മ്യൂണിറ്റി ഗൈഡു്ലൈനുകളു് ലംഘിച്ചാലല്ലേ അതുപറയാ൯പറ്റൂ, അല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പണംവാങ്ങിച്ചുകൊണു്ടു് തെരഞ്ഞെടുപ്പുസമയത്തു് ഒരുരാഷ്ട്രീയയാവശ്യംനി൪വ്വഹിച്ചുകൊടുക്കുന്നുവെന്നു് പറയാ൯പറ്റില്ലല്ലോ!
ഇതാദ്യമല്ല ഫേസ്സുബുക്കുകേരളയു്ക്കീയസുഖംപിടിക്കുന്നതു്. കഴിഞ്ഞതെരഞ്ഞെടുപ്പിലുമവരിതുചെയു്തിരുന്നു. ഇതു് കേരളത്തിലെത്തെരഞ്ഞെടുപ്പുപ്രക്രിയയിലു് ഫേസ്സുബുക്കുകേരള നിയമവിരുദ്ധമായിടപെടുന്നതാണു്. മാ൪കു്സ്സിസ്സു്റ്റുസ൪ക്കാരിലു്നിന്നും അവരിലു്ച്ചില൪ക്കുകിട്ടുന്ന കനത്തകൈക്കൂലിയു്ക്കുവേണു്ടിയാണു് അവരിതുചെയ്യുന്നതു്. ഇ൯ഡൃ൯ഭരണഘടനയനുവദിക്കുന്ന അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവും മൗലികാവകാശസംരക്ഷണവുമെല്ലാം കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ രഹസ്യക്കൂട്ടുകിടപ്പുകാരനായതിനാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുംകൂടിവേണു്ടിയവ൪ അഹങ്കാരത്തോടെമറികടക്കുന്നു, വിദേശത്തുള്ളസ്വാധീനമുപയോഗിച്ചവ൪ കേരളത്തിലു്വെല്ലുവിളിക്കുന്നു. ഇ൯ഡൃയു്ക്കുപുറത്തു് ലോകംമുഴുവ൯ ആയവകാശങ്ങളുടെസംരക്ഷകരാണെന്നവ൪ അവകാശപ്പെടുമ്പോഴും ഈസ്സാമൂഹ്യമാധ്യമത്തെസ്സംബന്ധിച്ചിടത്തോളം ഇ൯ഡൃയിലിതാണുസ്ഥിതി, പ്രത്യേകിച്ചും ഗവണു്മെ൯റ്റുമാറുമെന്നുള്ള ഒരുതെരഞ്ഞെടുപ്പുസമയമായപ്പോളു്ക്കേരളത്തിലു്.
മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനലു്കുന്ന കൈക്കൂലിമാത്രമല്ലയിതിനുകാരണം. കേരളത്തിലെസ്സ൪ക്കാരിടപാടുകളുടെയൊരുവലിയഭാഗം ഈഗവണു്മെ൯റ്റു് അവരുടെ, ഫേസ്സുബുക്കി൯റ്റെ, മെറ്റയുടെ, വാട്ടു്സ്സാപ്പിലൂടെയാക്കിക്കൊടുത്തതുമൊരുകാരണമാണു്. ആരേഖകളു്മുഴുവ൯ലഭ്യമായി അതിലെഡേറ്റമുഴുവനവ൪ (രണു്ടുപേരുംകൂടി) പതിവുപോലെയാവശ്യക്കാ൪ക്കുവിലു്ക്കുന്നു. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുംപാ൪ട്ടിയും കൈക്കൂലിനലു്കിയില്ലെങ്കിലു്പ്പോലും ഫേസ്സുബുക്കുകേരളയു്ക്കിതുലാഭകരമാണു്, സ൪ക്കാരി൯റ്റെ വലിയൊരുരേഖാസഞു്ചയമാണവ൪ക്കു് എന്തുംചെയ്യുന്നതിനായി ഇങ്ങനെലഭ്യമായിരിക്കുന്നതു്. ഏതെങ്കിലും സ൪ക്കാ൪മാനുവലിലു്പ്പറയുന്നുണു്ടോ സ൪ക്കാ൪രേഖകളു്- പൊതുജനങ്ങളു്ക്കുനലു്കുന്നതും പൊതുജനങ്ങളിലു്നിന്നുസ്വീകരിക്കുന്നതും- കടലാസ്സായല്ലാതെ വാട്ടു്സ്സാപ്പിലോ മറ്റേതെങ്കിലും ഡിജിറ്റലു്ഡേറ്റാബേയു്സ്സിലോ സൂക്ഷിക്കുകയും ലഭ്യമാക്കുകയും ഉപയോഗിക്കുകയുംചെയ്യുമെന്നു്? ഇ൯ഡൃയിലു് മറ്റെത്രസംസ്ഥാനങ്ങളിതുചെയ്യുന്നുണു്ടു്?
ഇതു് ആരുംപുറത്തുകൊണു്ടുവരാതെകിടക്കുന്ന കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും ഫേസ്സുബുക്കുകേരളയുംചേ൪ന്നുള്ള ഏറ്റവുംവലിയയഴിമതിയാണു്. പൗര൯മാരിതിലൂടെ പലകാര്യങ്ങളിലും ഗവണു്മെ൯റ്റിനുനലു്കുന്ന ബാങ്കക്കൗണു്ടുവിവരങ്ങളും വീട്ടഡ്രസ്സുകളും പാ൯കാ൪ഡുവിവരങ്ങളും ആധാ൪ക്കാ൪ഡുവിവരങ്ങളും കേരളത്തിലു്വ൪ദ്ധിച്ചുവരുന്ന ഓണു്ലൈ൯തട്ടിപ്പുകളുംകൂടിച്ചേ൪ത്തുവായിക്കുമ്പോളു് അവയുണു്ടാകുന്നവഴിവ്യക്തമല്ലേ? ഒരുഗവണു്മെ൯റ്റിലിരുന്നുകൊണു്ടു് വിദേശയെംബസ്സികളു്വഴിയുള്ള സ്വ൪ണക്കള്ളക്കടത്തുകളു്മുതലു് ശബരിമലക്ഷേത്രസ്സ്വ൪ണ്ണക്കൊള്ളകളു്വരെനടത്തിയ അവരിതുചെയ്യുമെന്നാളുകളു്മനസ്സിലാക്കേണു്ടതായിരുന്നില്ലേ?
ഇതൊരിലക്ഷ൯കുറ്റകൃത്യമായിക്കണു്ടു് ഇലക്ഷ൯കമ്മീഷനും കോടതികളു്ക്കുംപരാതിനലു്കുവാ൯ പലരുംതയാറെടുക്കുകയാണു്. ഇതിന്നിരയായിട്ടുള്ള ആ൪ക്കുവേണമെങ്കിലുമതുചെയ്യാം, പൊതുപ്പ്രവ൪ത്തക൪ക്കുമാകാം.
Written on 15 January 2026 and first published on 17 January 2026

No comments:
Post a Comment