1996
പാ൪ലമെ൯റ്റിലുള്ള കേരളത്തിലൊരാളു്പോലും കോണു്ഗ്രസ്സിലു്നിന്നു് നിയമസഭയിലേയു്ക്കുമത്സരിക്കരുതു്, മു൯കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റും മന്ത്രിയുമൊക്കെയായിരുന്നതുകൊണു്ടു് കേസ്സുധാകരനുവേണമെങ്കിലാകാം, പക്ഷേ കണ്ണൂരിലു്നിന്നും വീഡീസ്സതീശ്ശനെജയിപ്പിച്ചു് പാ൪ലമെ൯റ്റിലേയു്ക്കയച്ചുകാണിക്കണം, ഇലക്ഷ൯ചെലവു് രണു്ടുപേരുംകൂടിക്കെട്ടിവെയു്ക്കുകയുംവേണം!
പി. എസ്സു്. രമേശു് ചന്ദ്ര൯
പാ൪ലമെ൯റ്റിലുള്ള കേരളത്തിലൊരാളു്പോലും കോണു്ഗ്രസ്സിലു്നിന്നു് നിയമസഭയിലേയു്ക്കുമത്സരിക്കരുതു്, മു൯കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റും മന്ത്രിയുമൊക്കെയായിരുന്നതുകൊണു്ടു് കേസ്സുധാകരനുവേണമെങ്കിലാകാം, പക്ഷേ കണ്ണൂരിലു്നിന്നും വീഡീസ്സതീശ്ശനെജയിപ്പിച്ചു് പാ൪ലമെ൯റ്റിലേയു്ക്കയച്ചുകാണിക്കണം, ഇലക്ഷ൯ചെലവു് രണു്ടുപേരുംകൂടിക്കെട്ടിവെയു്ക്കുകയുംവേണം! അങ്ങനെയാണെങ്കിലു് 2026ലെത്തെരഞ്ഞെടുപ്പുജയിക്കുകയാണെങ്കിലു് സതീശ്ശനെഡലു്ഹിയിലേയു്ക്കയച്ചു് പിണറായിവിജയനിലു്നിന്നുകോണു്ഗ്രസ്സിനെമുക്തമാക്കി കേസ്സുധാകരനെമുഖ്യമന്ത്രിയും രമേശ്ശു്ച്ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയുമാക്കാമെന്ന കേരളത്തി൯റ്റെയാഗ്രഹംനിറവേറ്റപ്പെടുന്നതാണു്. ശശിത്തരൂരിനെപ്പോലുള്ളമോദിഭക്ത൯മാ൪ കേരളത്തിനുംകോണു്ഗ്രസ്സിനുമൊരുബാധ്യതയായി കേരളത്തിലു്ക്കിടക്കുകയുമില്ല. അന്യപ്പാ൪ട്ടികളു്ക്കുവിടുപണിചെയ്യുന്ന സതീശ്ശനുംശശിമാരുമൊന്നും കേരളത്തിലു്വേണു്ട.
ഒരുരാഷ്ട്രീയപ്പാ൪ട്ടിയുടെവള൪ച്ചയിലുംചരിത്രത്തിലും ജനവിശ്വാസത്തിലുമേറ്റവുംപങ്കുവഹിക്കുന്നതു് അവ൪നടത്തിയിട്ടുള്ളപ്രക്ഷോഭങ്ങളും സമരങ്ങളുമാണു്. കോണു്ഗ്രസ്സി൯റ്റെകാര്യത്തിലാണെങ്കിലു് ഇ൯ഡൃയിലാദ്യമുണു്ടായതും ഇന്നുംനിലനിലു്ക്കുന്നതുമായ ഒരുദേശീയരാഷ്ട്രീയപ്പാ൪ട്ടിയെന്നനിലയിലു് സ്വാതന്ത്ര്യസമരകാലംമുതലു് അതിനാദരണീയവും ചോദ്യംചെയ്യപ്പെടാത്തതുമായ ഒരുസ്ഥാനമാണി൯ഡൃയിലുള്ളതു്, ജനങ്ങളു്ക്കിടയിലത്രയാഴത്തിലുള്ളവേരുകളാണുള്ളതു്. പ്രക്ഷോഭങ്ങളുടെയോ സമരങ്ങളുടെയോ ഒരുചരിത്രവുമുള്ളവരല്ല ഈപ്പറഞ്ഞസതീശ്ശ൯മാരുംശശിമാരും. അവരടുത്തകാലത്താണുകോണു്ഗ്രസ്സിലു്വന്നിട്ടുള്ളതും കോണു്ഗ്രസ്സി൯റ്റെപോഷകമൂറ്റിവള൪ന്നിട്ടുള്ളതും എന്തെങ്കിലുമായിട്ടുള്ളതും. അവ൪ക്കൊരുസ്ഥാനവും പാ൪ട്ടിയു്ക്കുള്ളിലൊരുസ്വാധീനവുമുണു്ടായപ്പോളു് വ്യക്തിപ്പാളിച്ചകളുംചരിത്രവുംവഴി സ്വതേപലദു൪ബ്ബലപ്പഴുതുകളുമുള്ളവരെന്നനിലയിലു് സതീശ്ശനെക്കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ശശിയെക്കേന്ദ്രത്തിലെബീജേപ്പീപ്പാ൪ട്ടിയുംമോഹിച്ചു (രണു്ടുംഫലത്തിലൊന്നുതന്നെയാണു്!), പൊതുജനങ്ങളു്ക്കറിവുള്ളതുമറിവില്ലാത്തതുമായ പലവിധകാര്യങ്ങളിലൂടെ കൃത്യമായുംവലയിലാക്കി. അതിനുശേഷമവരുടെപ്രവൃത്തികളെല്ലാം അതിനനുസരിച്ചുള്ളതാണു്.
സതീശ്ശ൯ കേരളത്തിലെഭരണംനടത്തുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഗവണു്മെ൯റ്റിനുമെതിരെ താ൯പ്രതിപക്ഷനേതാവായിരുന്നിട്ടും ആസ്ഥാനത്തിരുന്നുകൊണു്ടു് ലഭ്യമായയധികാരങ്ങളോടെയന്വേഷണംനടത്തി കൃത്യമായതെളിവുകളോടെ അവരെപ്പ്രതിസന്ധിയിലാക്കുന്നൊരാരോപണമോ കേസ്സുകളോ അവ൪ക്കെതിരേയുന്നയിച്ചിട്ടില്ല, എന്നല്ല, അങ്ങനെകോണു്ഗ്രസ്സിലെമറ്റുനേതാക്കളിലു്നിന്നുണു്ടായപ്പോളു് പിന്തുണകൊടുക്കാതിരിക്കുകയോ കുത്തിമല൪ത്തുകയോചെയു്തു. ശശിയുടെപ്രവൃത്തികളും വ്യത്യസു്തമായിരുന്നില്ല. ദേശീയതലത്തിലു് കോണു്ഗ്രസ്സി൯റ്റെവ൪ക്കിംഗു്കമ്മിറ്റിയിലിരുന്നു് പ്രതിപക്ഷനിരയിലു്പ്പ്രവ൪ത്തിക്കുമ്പോളു്പ്പോലും ഇയാളു് കേന്ദ്രബീജേപ്പീയുടെപ്രധാനമന്ത്രിയുടെ പലദൗത്യങ്ങളുമേറ്റെടുക്കുകയും അവ൪ക്കുവേണു്ടിപ്പലയാത്രകളുംനടത്തുകയും അവസരത്തിലുമനവസരത്തിലും പാ൪ട്ടിയെയാശയക്കുഴപ്പത്തിലും പലപ്പോഴുംപ്രതിസന്ധിയിലുമാക്കിക്കൊണു്ടു് രാജ്യത്തെപ്പലജനവിഭാഗങ്ങളുമെതിരായപലകാര്യങ്ങളിലും കേന്ദ്രഗവണു്മെ൯റ്റിനുപിന്തുണപ്രഖ്യാപിക്കുകയും അവ൪ക്കുവേണു്ടിപ്പലപരസ്യപ്പ്രസു്താവനകളുംനടത്തുകയും അവരുടെകൂടെനിലു്ക്കുകയുംചെയു്തു. ഇവരുടെപ്രതിഭകളു്ക്കുമറ്റുപാ൪ട്ടികളിലു് ഉപയോഗമുണു്ടാകാം പ്രയോജനമുണു്ടാകാം, പക്ഷേ ഇവ൪രണു്ടുപേരും കേരളരാഷ്ട്രീയത്തിലുണു്ടായിരിക്കാ൯ ജനങ്ങളിഷ്ടപ്പെടുന്നില്ല. ഇവരെയിനിയുംചുമക്കാനാണുഭാവമെങ്കിലു്, അതാണുതീരുമാനമെങ്കിലു്, അതിനുള്ളതിരിച്ചടികളു്ജനങ്ങളിലു്നിന്നു് കോണു്ഗ്രസ്സുനേരിടേണു്ടിവരും.
കേരളത്തിലെപ്പിണറായിവിജയ൯റ്റെയും കേന്ദ്രത്തിലെനരേന്ദ്രമോദിയുടെയും അവരുടെപാ൪ട്ടികളുടെയുംകാര്യത്തിലു് ജനങ്ങളു്ക്കൊരുനിശ്ചയമുണു്ടു്; അതെപ്പോളു്വേണമെങ്കിലുംചതിപ്രതീക്ഷിക്കാവുന്ന ഇവ൪രണു്ടുപേരെയുമൊഴിവാക്കിയുള്ളതാണു്. ആനിശ്ചയത്തി൯റ്റെചിറകിലേറി കേരളത്തിലധികാരത്തി൯റ്റെ അടുത്തോ നടുക്കോ ഉണു്ടായിരിക്കാമെന്നാണിവ൪കരുതുന്നതെങ്കിലു് കോണു്ഗ്രസ്സിനുതെറ്റും, ജനങ്ങളതുംകൂടിച്ചേ൪ത്തുള്ളൊരുതീരുമാനമെടുക്കും. പലവ൪ഷങ്ങളിലൂടെ എല്ലാപ്പാ൪ട്ടികളുംകൂടിയുണു്ടാക്കിക്കൊണു്ടുവന്ന ജാതിമതചിന്തകളെമൈനസ്സുചെയു്തു് രാഷ്ട്രീയമാണിന്നുകേരളത്തിലെ ജനങ്ങളെനയിക്കുന്നതു്, അതുസ്വയംനിശ്ചയിച്ചുറച്ചരാഷ്ട്രീയമാണു്, ഒരുനേതാക്കളുടെയുംസ്വാധീനമതിലില്ല. കോണു്ഗ്രസ്സിതുപോലെയുള്ളതുങ്ങളിലൂടെ അതിലിടപെടാ൯ശ്രമിക്കരുതു്!
Written and first published on 08 January 2026
No comments:
Post a Comment