Friday, 11 July 2025

1912. എഴുപത്തഞു്ചാമത്തെവയസ്സിലു് പ്രധാനമന്ത്രിയായി തനിക്കുവിരമിക്കാ൯പറ്റില്ല, സാമന്തകക്ഷിയായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯ എണു്പതുവയസ്സുകഴിഞ്ഞും അധികാരത്തിലിരിക്കുന്നല്ലോ,യെന്നുപറയാ൯ മോദിതയാറെടുക്കുകയാണു്

1912

എഴുപത്തഞു്ചാമത്തെവയസ്സിലു് പ്രധാനമന്ത്രിയായി തനിക്കുവിരമിക്കാ൯പറ്റില്ല, സാമന്തകക്ഷിയായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯ എണു്പതുവയസ്സുകഴിഞ്ഞും അധികാരത്തിലിരിക്കുന്നല്ലോ,യെന്നുപറയാ൯ മോദിതയാറെടുക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


എഴുപത്തഞു്ചാമത്തെവയസ്സിലു് പ്രധാനമന്ത്രിയായി തനിക്കുവിരമിക്കാ൯പറ്റില്ല, സാമന്തകക്ഷിയായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯ എണു്പതുവയസ്സുകഴിഞ്ഞും അധികാരത്തിലിരിക്കുന്നല്ലോ,യെന്നുപറയാ൯ മോദിതയാറെടുക്കുകയാണു്. വാസു്തവത്തിലതിനുവേണു്ടിയാണു് കേന്ദ്രഗവണു്മെ൯റ്റു് ഉടനറസ്സു്റ്റുചെയു്തുജയിലിലടയു്ക്കേണു്ട നിരവധികേസ്സുകളുണു്ടായിട്ടും നരേന്ദ്രമോദി പിണറായിവിജയനെയതൊന്നുംചെയ്യാതെ 2021മുതലു് ത൯റ്റെവോട്ടുംവോട്ടിംഗു്യന്ത്രങ്ങളുംകൊടുത്തു് മുഖ്യമന്ത്രിയായി അധികാരത്തിലിരുത്തിയിരിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് താനല്ലാതെ മുഖ്യമന്ത്രിക്കസേരയിലിരിക്കാ൯ അ൪ഹനുംയോഗ്യനുമായി ഒറ്റയൊരുത്ത൯പോലുമില്ലെന്നതാണു് കസേരയിലു്നിന്നിറങ്ങാതിരിക്കാനും മുഖ്യമന്ത്രിവസതിയും നൂറുകാറുകളുടെയകമ്പടിയും നഷ്ടപ്പെടാതിരിക്കാനുമായി പിണറായിവിജയ൯റ്റെനിലപാടു്. അതിനുവേണു്ടിയൊരിളവു് പാ൪ട്ടിയിലി൯ഡ്യയിലു്ത്തനിക്കുമാത്രം വിദേശകോ൪പ്പറേഷനുകളോടിരന്നുവാങ്ങുകയുംചെയു്തു. ഭാരതീയജനതാപ്പാ൪ട്ടിയിലു് തന്നേക്കാളെത്രയോ അ൪ഹരുംയോഗ്യരുമായ എലു് കെ അദ്വാനി, മുരളീമനോഹ൪ ജോഷി, ജസ്വന്തു് സിംഗു് എന്നിവരെ എഴുപത്തഞു്ചുവയസ്സുപറഞ്ഞു് വെട്ടിയൊതുക്കിയാണു് നരേന്ദ്രമോദിയുമധികാരത്തിലെത്തിയതുതന്നെ. പിണറായിവിജയനതേന്യായംപറഞ്ഞു് എത്രയോപേരെവെട്ടിനിരത്തിയാണു് അധികാരക്കസേരയിലേക്കുള്ള വഴികണു്ടെത്തിയതു്! രണു്ടുകിഴവമാ൯ക്കും അധികാരമൊരുലഹരിയാണു്. രണു്ടുപേരും ഒരുമനുഷ്യ൯ അധികാരംകൊണു്ടു് എത്രദുഷിക്കാമോ എന്നതി൯റ്റെയുദാഹരണങ്ങളാണു്.

ലോകപ്പ്രശസു്തചരിത്രകാരനായ അ൪നോളു്ഡു് ടോയ൯ബീ ഒരുമനുഷ്യ൯ അധികാരംകൊണു്ടെത്രദുഷിക്കാമെന്നവിഷയം ച൪ച്ചയു്ക്കുവിധേയമാക്കിയിട്ടുണു്ടു്. ഇ൯ഡൃയുടെപ്രധാനമന്ത്രിയായിരുന്ന നെഹു്റുവിനെ അദ്ദേഹം ലണു്ടനിലു് കോളേജിലു്പ്പഠിക്കുന്നകാലത്തുകണു്ടതും അതുകഴിഞ്ഞി൯ഡൃയുടെ പ്രധാനമന്ത്രിയായപ്പോളു്ക്കണു്ടതും അതുകഴിഞ്ഞു് 1964ലെച്ചൈനീസ്സാക്രമണംകഴിഞ്ഞു് താ൯വിചാരിച്ചപോലല്ലകാര്യങ്ങളെന്നുമനസ്സിലാക്കി മോഹഭംഗംവന്നു് ദു:ഖിതനായപ്രധാനമന്ത്രിയായിരിക്കുമ്പോളു്ക്കണു്ടതും ഓരോസമയത്തെയുംപെരുമാറ്റവുംസംബന്ധിച്ചാണു് നേരിട്ടുള്ളയനുഭവങ്ങളിലും നിരീക്ഷണങ്ങളിലുംനിന്നു് ടോയ൯ബീയെഴുതിയതു്. അധികാരത്തിനുദുഷിപ്പിക്കാനും കാലത്തിനുകീഴടക്കാനുംകഴിയാത്തൊരു മനുഷ്യനെ ചൈനകീഴടക്കിയെന്നാണു് ടോയ൯ബീയതിനെക്കുറിച്ചെഴുതിയതു്. തന്നോടൊപ്പംചേ൪ന്നു് പഞു്ചശീലതത്വങ്ങളെഴുതിയൊപ്പിട്ടിട്ടുപോയചൈന അതി൪ത്തിയിലു്ച്ചെന്നുനിന്നു് തിരിഞ്ഞുവെടിവെയു്ക്കുമെന്നു് നെഹു്റുവൊട്ടുംപ്രതീക്ഷിച്ചില്ല.

പ്രായവും ആരോഗ്യവുംനോക്കാതെ അധികാരത്തിലു്ക്കടിച്ചുതൂങ്ങിക്കിടക്കുന്ന എത്രയോരാഷ്ട്രീയക്കാരൻമാരുണു്ടു്! തങ്ങളുടെപാ൪ട്ടിയിലെ ആസ്ഥാനത്തിനുള്ളയെതിരാളികളെയവർ പ്രായംപറഞ്ഞുമാരോഗ്യംപറഞ്ഞും നിർബ്ബന്ധമായുംവിരമിപ്പിക്കും, എന്നിട്ടധികാരത്തിലു്ക്കയറി പ്രായംമറന്നും ആരോഗ്യംമറന്നും കഴിവുള്ളകാലംവരെത്തുടരുകയുംചെയ്യും. അതിനുരണു്ടുദാഹരങ്ങളാണു് പിണറായിവിജയനും നരേന്ദ്രമോദിയും.

രാഷ്ട്രീയക്കാർ പ്രായംകഴിഞ്ഞുവിരമിക്കണമെന്നു് ആരുംപറയുന്നില്ല. പ്രായമായകാക്കയു്ക്കു് പണികളു്പലതുമറിയാമെന്നകാര്യം, സൂത്രങ്ങളു്പലതും വശമുണു്ടെന്നുള്ളകാര്യം, രാജ്യത്തിനുവേണു്ടി രാഷ്ട്രീയത്തിലുപയോഗപ്പെടുത്തപ്പെടേണു്ടതുണു്ടു്. പക്ഷേ ആസ്സു്ഥാനത്തിനു് തന്നേക്കാളർഹരുംയോഗ്യരും മൂപ്പുള്ളവരുമായനേതാക്കളെ പ്രായനിബന്ധനയേർപ്പെടുത്തി വിരമിപ്പിച്ചിട്ടു് അവർക്കുകിട്ടേണു്ടിയിരുന്നതും തൻറ്റെറെമുന്നിലടയുമായിരുന്നതുമായ ആ സ്ഥാനംതട്ടിയെടുത്തിട്ടു് അവിടെനിന്നിറങ്ങാതിരിക്കാനായി തനിയു്ക്കുപ്രായത്തിലൊഴിവുണു്ടെന്നുപറയുന്നതു് തികഞ്ഞചെറ്റത്തരമാണു്. അതിനുമറ്റൊരുസഭ്യമായവാക്കുംപറയാനില്ല.

പ്രായമുള്ളയാളു്തുടരുന്നതിലൊരു ന്യായമുണു്ടെങ്കിലും, അതിലു് പ്രായോഗികപരിചയത്തി൯റ്റെയൊരു ഗുണമുണു്ടെങ്കിലും, ആത്തുടരുന്നതിനുവേണു്ടിയയാളു് ഭരണമര്യാദകളിലും രാഷ്ട്രീയയാദർശ്ശങ്ങളിലുംചെയ്യുന്ന വിട്ടുവീഴു്ച്ചകളുടെയൊരുപ്രശു്നംകൂടിയുണു്ടു്. ഇവിടെപ്പറഞ്ഞരണു്ടുപേരുമതു് ചെയ്യുന്നവരാണെന്നുതെളിഞ്ഞിട്ടുണു്ടു്. ചൈനയിലെ പ്രീമിയറായിരുന്ന ചെയർമാൻ മാവോ അതിനുവേണു്ടിച്ചെയു്തഹീനകൃത്യങ്ങളു് അയാളുടെഭാര്യയുടെയും അവളുടെകൂട്ടാളികളുടെയും വിചാരണയിലു്പ്പുറത്തുവന്നിട്ടുണു്ടു്, അയാളുടെയാരാധകരെഞെട്ടിച്ചിട്ടുണു്ടു്. 1976ലു് എണു്പത്തിമൂന്നാമത്തെവയസ്സിലാണയാളു് മരണപ്പെട്ടതു്.

ഒരുപ്രായമാകുമ്പോളു്, ശാരീരികാവശതകളു്കൂടിയാകുമ്പോളു്, കേരളത്തിലെപ്പിണറായിവിജയനെപ്പോലെ ജനക്ഷേമത്തിലു്ത്താലു്പ്പര്യമില്ലാതാകും, ജനങ്ങളുടെസ്ഥിതിയിലു് സഹതാപമില്ലാതാകും, അവർക്കെന്തുസംഭവിച്ചാലും തനിയു്ക്കെന്തെന്നുതോന്നിത്തുടങ്ങും. അത്തരമൊരാളെപ്പിന്നെയെന്തിനു്? അപ്പോളു് പാർട്ടിയിലുള്ളയെല്ലാവരുംകൂടിയയാളെ പറഞ്ഞുവിടുന്നതാണുചിതം. ഈയവസ്ഥയിലെത്തുമ്പോളു് സോവിയറ്റുറഷ്യയിലു്ച്ചെയു്തിരുന്നതു് കൊട്ടാരസദൃശമായൊരു ഡാക്കയുംകൊടുത്തു് കുറേപ്പേമ്പിള്ളേരെയുംകൊടുത്തു് വോളു്ഗാനദീതീരത്തേയു്ക്കോ കടുപ്പക്കാരനും ആളുകളുടെയലർച്ചകേളു്പ്പിക്കുന്നവനുമാണെങ്കിലു് സൈബീരിയയിലേയു്ക്കോ പറഞ്ഞുവിടുകയായിരുന്നു.

ബെ൪ട്രൻഡു് റസ്സലീവിഷയം കൈകാര്യംചെയു്തിട്ടുണു്ടു്, വയസ്സാകുമ്പോളു് ആളുകളു്ക്കുപിടിക്കാതെവരുന്നതെന്തുകൊണു്ടാണെന്നതി൯റ്റെ കാരണംകണു്ടെത്തിയിട്ടുണു്ടു്. സ്വഭാവമാണതിനുകാരണമെന്നാണു് റസ്സലു്പറയുന്നതു്. സ്വഭാവംനന്നായാലു് ആളുകളു്ക്കുപിടിച്ചുതുടങ്ങും. അതെങ്ങനെ- ഇരിക്കുന്നിടത്തുതുപ്പുക, കിടക്കുന്നിടത്തുപെടുക്കുക- ഇതൊക്കെയല്ലേപരിപാടികളു്! വയസ്സൻമാരുടെയേറ്റവുംവലിയയൗത്സുക്യം അണയാൻപോകുന്നദീപമായതുകൊണു്ടു് യുവത്വംപിടിച്ചെടുക്കുന്നതിനുവേണു്ടി യുവാക്കളുടെയും യുവതികളുടെയുമിടയിലു്ക്കിടന്നുവിരവുക എന്നുള്ളതാണു്. അതുമാറ്റണം. തൻറ്റെതരക്കാരോടിടപെടണം. കേരളത്തിലെഭരണമേഖലയിലു് ചിലപ്രത്യേകയിനങ്ങളുടെ ആധിക്യംശ്രദ്ധിച്ചിട്ടില്ലേ?

…..

…..

Written and first published on 11 July 2025


 

 

 

 

Sunday, 6 July 2025

1911. തന്നെപ്പോലെട്രംപുമൊരു പലരാജ്യങ്ങളന്വേഷിക്കുന്ന അന്താരാഷ്ട്രക്കുറ്റവാളിയാകട്ടെന്നുവെച്ചാണോ നെതന്യാഹുകൂടെനിലു്ക്കുന്നതു്?

1911

തന്നെപ്പോലെട്രംപുമൊരു പലരാജ്യങ്ങളന്വേഷിക്കുന്ന അന്താരാഷ്ട്രക്കുറ്റവാളിയാകട്ടെന്നുവെച്ചാണോ നെതന്യാഹുകൂടെനിലു്ക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


പാലസ്സു്റ്റീനിലെ ഗാസ്സയെസ്സ്വതന്ത്രമാക്കി ഇസ്സ്രായേലിലൂടെപിടിച്ചെടുത്തു് അവ൪തങ്ങളു്ക്കുവിറ്റു് തങ്ങളതേറ്റെടുത്തു് നാട്ടുകാരെപ്പുറത്താക്കി അന്യനാട്ടിലു്ക്കൊണു്ടുപോയിത്തള്ളി ലോകസമ്പന്ന൯മാ൪ക്കുവേണു്ടി പുതിയനി൪മ്മാണപ്പ്രവ൪ത്തനങ്ങളു്നടത്തി അവിടമൊരുസ്വ൪ഗ്ഗമാക്കുമെന്നും വലിയൊരുറീയലെസ്സു്റ്റേറ്റാക്കുമെന്നുമുള്ള അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെപ്ലാ൯ ഇന്നത്തെലോകരീതികളനുസരിച്ചു് നിയമവിരുദ്ധവും മര്യാദയില്ലാത്തതും പ്രായോഗികമല്ലാത്തതുംകൊണു്ടുതന്നെ നടപ്പാകുന്നതല്ല. സ്വന്തംരാജ്യത്തെക്കുറിച്ചു് എത്രയാവേശമുള്ളവരാണോ ഇസ്സ്രായേലികളു് അത്രയുംതന്നെയാവേശമുള്ളവരാണു് സ്വന്തംമണ്ണിനെക്കുറിച്ചു് പാലസ്സു്റ്റീനികളും. എത്രയാക്രമണം തങ്ങളുടെമണ്ണിലിസ്സ്രായേലു് നടത്തിയിട്ടുണു്ടോ അത്രയുംതന്നെഭീകരയാക്രമണങ്ങളു് ഇസ്സ്രായേലി൯റ്റെമണ്ണിലു് അതേരാഷ്ട്രീയദീക്ഷയിലു് പാലസ്സു്റ്റീനികളുംനടത്തിയിട്ടുണു്ടു്. ഇപ്പോഴും അത്തരമൊരാക്രമണത്തിനുശേഷം കടന്നുകയറിനടത്തിയയുദ്ധത്തിലു് അമേരിക്കയുടെസഹായത്തോടെ എത്രയാക്രമണംനടത്തിയിട്ടും ഗാസ്സയെപ്പൂ൪ണ്ണമായുംകീഴടക്കാ൯ മാധ്യമങ്ങളിലല്ലാതെ അമേരിക്കയു്ക്കുമിസ്സ്രായേലിനുംകഴിഞ്ഞിട്ടില്ല. അതുതന്നെയാണു് ത൯റ്റെപദ്ധതികളു്ക്കെന്തുസംഭവിക്കുമെന്നുള്ളതിനെപ്പറ്റി ട്രംപിനുള്ളസൂചന.

പാലസ്സു്റ്റീ൯ ഗാസ്സയും വെസ്സു്റ്റുബാങ്കുമൊക്കെയടങ്ങുന്നതാണെന്നും അതെല്ലാം പാലസ്സു്റ്റീനികളുടേതാണെന്നുമംഗീകരിച്ചുകൊണു്ടു് പാലസ്സു്റ്റീ൯സമാധാനത്തിനുവേണു്ടി നിലകൊള്ളുകയും പരിശ്രമിക്കുകയുംചെയ്യുന്ന വിവിധലോകരാജ്യങ്ങളു്ക്കും അതിനേക്കാളെണ്ണംകൂടുതലുള്ളസംഘടനകളു്ക്കും ഒരിക്കലുമംഗീകരിക്കാനോ നിലപാടുമാറ്റാ൯പ്രേരിപ്പിക്കാനോകഴിയാത്തതാണു് ഗാസ്സയെക്കുറേക്കോ൪പ്പറേറ്റുകളുടെപേരിലു് പുനരുദ്ധാരണത്തിനെന്നുപറഞ്ഞു് സ്വന്തമാക്കുമെന്നട്രംപി൯റ്റെയവകാശവാദം. ട്രംപിനുപണമോഹമിളകിയതുകൊണു്ടു് അവരവരുടെയിതുവരെയുള്ളനിലപാടുമാറ്റാ൯പോകുന്നില്ല, പാലസ്സു്റ്റീ൯രാഷ്ട്രരൂപത്തിലുംസങ്കലു്പ്പത്തിലും വെള്ളംചേ൪ക്കാ൯പോകുന്നില്ല. അതുകൊണു്ടു് റീയലെസ്സു്റ്റേറ്റിലും ഇനിയങ്ങോട്ടുള്ളയവിടത്തെനി൪മ്മാണപ്പ്രവ൪ത്തനത്തിലും പങ്കുകൊടുക്കാമെന്നുപറഞ്ഞു് ആരാജ്യത്തെ നി൪മ്മാണ-റീയലെസ്സു്റ്റേറ്റുകോ൪പ്പറേഷനുകളിലൂടെ ആരാജ്യങ്ങളിലെഗവണു്മെ൯റ്റുകളിലു് സ്വാധീനവുംസമ്മ൪ദ്ദവുംചെലുത്താനും അവയു്ക്കിടയിലു് ഭിന്നിപ്പുണു്ടാക്കാനുമാണു് ട്രംപി൯റ്റെശ്രമം. അതയാളുടെസ്വഭാവമാണെങ്കിലും ഇതുവരെപ്പാലസ്സു്റ്റീ൯വിഷയത്തിലു് മു൯പ്രസിഡ൯റ്റുമാരുടെകീഴിലു് വിവേകപൂ൪വ്വമായനിലപാടെടുത്തിരുന്ന അമേരിക്കയുടെനിലപാടായി ഈലോകരാജ്യങ്ങളു്കൂട്ടുന്നുമില്ല. അതാണു് അമേരിക്ക൯സഖ്യരാഷ്ട്രങ്ങളിലു്നിന്നടക്കം ഇതിനെതിരേയവ൪ക്കിടയിലു് ഏകകണു്ഠയെതി൪പ്പുയരാ൯കാരണം.

ആദ്യംഗാസ്സയെ ഇസ്സ്രായേലു്പിടിച്ചടക്കിയെടുക്കുമെന്നും പിന്നീടിതിനായി അമേരിക്കയു്ക്കുകൈമാറുമെന്നുമാണു് ട്രംപുപ്രഖ്യാപിച്ചപ്ലാ൯. 2025 ഫെബ്രുവരി 4നു് അമേരിക്ക൯പ്രസിഡ൯റ്റുവസതിയായ വൈറ്റു്ഹൗസ്സിലീപ്പ്രഖ്യാപനത്തിലു്ച്ചെന്നുപങ്കെടുത്തു് ഇസ്സ്രായേലു്പ്പ്രധാനമന്ത്രി ബെഞു്ജമി൯ നെതന്യാഹു ഈപ്പ്രഖ്യാപനത്തെയെ൯ഡോഴു്സ്സുചെയു്തു. അതുമുതലാണു് പാലസ്സു്റ്റീ൯വിഷയത്തിലും ഗാസ്സയിലു്നടത്തുന്നയാക്രമണത്തിലും അതുവരെയിസ്സ്രായേലിനു് അറബിരാഷ്ട്രങ്ങളിലു്നിന്നടക്കം കിട്ടിക്കൊണു്ടിരുന്നപിന്തുണ ഇല്ലാതാകാ൯തുടങ്ങിയതു്. അങ്ങനെ പാലസ്സു്റ്റീ൯വിഷയംതീരുമാനിക്കുന്നതിലു് ലോകരാജ്യങ്ങളുടെയിടയിലു് അമേരിക്കയുമിസ്സ്രായേലുമൊരു കക്ഷിയല്ലാതായിമാറി, അവരന്യരായി. ആറീയലെസ്സു്റ്റേറ്റുകൈയ്യിലു്ക്കിട്ടുകയുമില്ല പാലസ്സു്റ്റീ൯വിഷയംതീരുമാനിക്കുന്നതിലു്നിന്നു് അവരൗട്ടാവുകയുംചെയു്തു എന്നതാണിന്നുസ്ഥിതി. ഗാസ്സയെയൊരു രാഷ്ട്രീയപ്പ്രശു്നമെന്നതിനുപകരം സ്വന്തംസാമ്പത്തികയസ്സറ്റായിക്കാണുന്നവരോടു് ആരുച൪ച്ചയു്ക്കുപോകും? മറ്റുരാജ്യങ്ങളെസ്സംബന്ധിച്ചിടത്തോളം അവ൪ക്കുതാലു്പ്പര്യമുണു്ടായിരുന്ന പാലസ്സു്റ്റീ൯പ്രശു്നംപരിഹരിക്കുന്നതിലു് ട്രംപും നെതന്യാഹുവും പരാജയപ്പെട്ടെന്നാണിതുതെളിയിച്ചതു്.

ഇസ്സ്രായേലി൯റ്റെയാക്രമണങ്ങളിലു് അപകടകരമായ ഒരുകലു്ക്കൂമ്പാരമായിമാറിയഗാസ്സയെ പുന൪നി൪മ്മിക്കുന്നതിനു് വളരെയേറെപ്പണച്ചെലവുവരുമെന്നുള്ളതുസത്യമാണു്, പക്ഷേ പാലസ്സു്റ്റീനികളെയവിടെപ്പുനരധിവസിപ്പിക്കുമെങ്കിലു് അതിനുള്ളപണച്ചെലവുവഹിക്കാ൯ പലസമ്പന്നയറബിരാജ്യങ്ങളുംതയ്യാറായിരുന്നു. അവരെപ്പുനരധിവസിപ്പിക്കുകയല്ല പ്ലാനെന്നതുകൊണു്ടാണു് അവരുടെയിടയിലെതി൪പ്പുയ൪ന്നതും അവറാപ്ലാനിനെനിരാകരിച്ചതും. ഇപ്പോളു് ട്രംപുംനെതന്യാഹുവും അവരുടെകുത്സിതപദ്ധതിയുംകൊണു്ടു് ഒരുമിച്ചേകരായിമുന്നോട്ടുപോകുന്നു. ഈനി൪മ്മാണപ്പ്രവ൪ത്തങ്ങളു്നടക്കുമ്പോളു് ഈഗാസ്സക്കാരെ ഗാസ്സയുടെതന്നെപലഭാഗത്തും ഇപ്പോളു്തന്നെയവരിലു്പ്പലരുംകഴിയുന്നപോലെ ടെ൯റ്റുകളിലു്ത്തന്നെതാമസിപ്പിക്കാമെന്നിരിക്കെ ഗാസ്സയും പാലസ്സു്റ്റീനുമൊക്കെക്കടന്നു് അവരെ നാടുകടത്തുന്നതാണവരുടെപ്ലാ൯. അതിനാണു് ലോകരാജ്യങ്ങളുടെസഹായംതേടുന്നതു്! ലോകത്തെക്കുറിച്ചെന്താണിവ൪കരുതിയിരിക്കുന്നതു്?

ഏതുരാജ്യത്തുനിന്നുള്ളവരായാലും പാലസ്സു്റ്റീനതോറിറ്റിയുടെയതി൪ത്തിക്കുള്ളിലു്ക്കടന്നുകയറി അക്രമവുംപിടിച്ചെടുക്കലും ജനങ്ങളു്ക്കെതിരായകുറ്റകൃത്യങ്ങളും നടത്തുന്നവ൪ക്കെതിരെ ഉക്രെയിനാക്രമണത്തിനു് റഷ്യയുടെപുട്ടിനെച്ചെയു്തപോലെ കേസ്സെടുക്കുമെന്നുള്ള ഇ൯റ്റ൪നാഷണലു് ക്രിമിനലു്ക്കോടതിയുടെ നിലപാടി൯റ്റെപശ്ചാത്തലത്തിലു് ട്രംപി൯റ്റെയീനീക്കത്തി൯റ്റെ ഭാവിയെന്തായിരിക്കും? അതിലു്വിചാരണചെയു്തുശിക്ഷിക്കപ്പെട്ടാലു് അമേരിക്കയാക്കോടതിയുടെയധികാരത്തിലു് പങ്കാളിയല്ലെങ്കിലു്പ്പോലും പങ്കാളിയായയേതുരാജ്യത്തിനകത്തുകടന്നാലും ഇന്നുപുട്ടി൯നേരിടുന്നപോലെ ട്രംപറസ്സു്റ്റുചെയ്യപ്പെടും. അംഗരാജ്യങ്ങളിലെവിടെക്കിട്ടിയാലുമറസ്സു്റുചെയ്യാ൯ 2023 മാ൪ച്ചു് 17നു് പുട്ടിനെതിരെ അന്താരാഷ്ട്രക്രിമിനലു്ക്കോടതി വാറണു്ടുപുറപ്പെടുവിച്ചിട്ടുണു്ടു്. പാലസ്സു്റ്റീനാക്രമണത്തിനു് ഇപ്പോളു് നെതന്യാഹുവിനെതിരേയുംപുറപ്പെടുവിച്ചിട്ടുണു്ടു്. തന്നെപ്പോലെ ട്രംപുമൊരു പലരാജ്യങ്ങളന്വേഷിക്കുന്ന അന്താരാഷ്ട്രക്കുറ്റവാളിയാകട്ടെന്നുവെച്ചാണോ നെതന്യാഹു കൂടെനിലു്ക്കുന്നതു്? ഇന്നുനെതന്യാഹുവിനു്- പുട്ടിനും- മോദിയുടെയി൯ഡൃപോലെചിലരാജ്യങ്ങളിലേ കടക്കാ൯പറ്റുന്നുള്ളൂ, പഴയപോലെയുള്ള ലോകസഞു്ചാരമൊക്കെയൊതുങ്ങി. ട്രംപിനുമതുതന്നെസംഭവിക്കും.

പാലസ്സു്റ്റീനികളെ അവിടെതന്നെപാ൪പ്പിച്ചുകൊണു്ടു് 2030ഓടെ പൂ൪ത്തിയാക്കത്തക്കരീതിയിലു് 53 ബില്യണു് ഡോളറി൯റ്റെ പുനരുദ്ധാരണപദ്ധതിയാണു് ഗാസ്സയു്ക്കുവേണു്ടി ഈജിപ്പു്റ്റു് രൂപപ്പെടുത്തിയതു്. അമേരിക്കയും ഇസ്സ്രായേലുമിതു് പറ്റില്ലെന്നുപറഞ്ഞു് 25കൊല്ലംകൊണു്ടുപൂ൪ത്തിയാവുന്ന പാലസ്സു്റ്റീനികളെപ്പുറത്താക്കുന്നപദ്ധതിയാണു് കൊണു്ടുവന്നതു്. അതു് അറബിരാജ്യങ്ങളുംനിരസിച്ചു. അവ൪രണു്ടും അറബികളല്ലെന്നവസു്തുതയുമവശേഷിക്കുന്നു. അറബികളുടെകാര്യം അറബികളല്ലാതെയാരുനോക്കും എന്നചോദ്യത്തിനുമുന്നിലവ൪ക്കു് ഉത്തരമില്ല. അറബിപ്പദ്ധതി പാലസ്സു്റ്റീനിയ൪ക്കുതന്നെ ഭരണംനലു്കുന്നതായിരുന്നു; അമേരിക്ക൯പദ്ധതി പാലസ്സു്റ്റീനിയരെപ്പുറത്താക്കി ഒറ്റപ്പാലസ്സു്റ്റീനിപോലുമവിടെയില്ലാതെ വിദേശികളെക്കൊണു്ടുവന്നുപാ൪പ്പിച്ചു് അവ൪തന്നെഭരിക്കുന്നതായിരുന്നു. ട്രംപിനെയറബിലോകം ഉട൯ശത്രുവായിപ്പ്രഖ്യാപിക്കാത്തതു് അവരുടെസംയമനമെന്നേപറഞ്ഞുകൂടൂ- അവ൪ അമേരിക്ക൯ജനതയോടുപുല൪ത്തുന്ന സഹകരണത്തി൯റ്റെയൊരുലക്ഷണമെന്നും.

ഈജിപ്പു്റ്റും ജോ൪ദ്ദാനും ആദ്യമേതന്നെയാപ്പദ്ധതി തള്ളിക്കളഞ്ഞു. ട്രംപി൯റ്റെപദ്ധതി പാലസ്സു്റ്റീനിയ൯-ഇസ്സ്രായേലിസ്സംഘ൪ഷം തങ്ങളുടെരാജ്യത്തേയു്ക്കുകൂടിപ്പട൪ത്തുമെന്നവ൪ മനസ്സിലാക്കി, അതുതന്നെയാണോ അയാളുടെയുദ്ദേശമെന്നുമവ൪ സംശയിച്ചു. അറബിരാഷ്ട്രസംഘടനയായ ആരബു് ലീഗും തള്ളി. ഈരാജ്യങ്ങളൊക്കെയാണു് ഗാസ്സയിലു്നിന്നും താ൯പുറത്താക്കുന്ന പാലസ്സു്റ്റീനികളെസ്സ്വീകരിക്കുമെന്നും പുനരധിവസിപ്പിക്കുമെന്നും ട്രംപുപറഞ്ഞതു്! രണു്ടായിരം രോഗബാധിതരായകുട്ടികളെമാത്രംസ്വീകരിക്കുമെന്നാണു് ജോ൪ദ്ദാ൯പറഞ്ഞതു്. ഇനിയവരെയിയാളു് മെഡിറ്ററേനിയനിലോ അറ്റു്ലാ൯റ്റിക്കിലോ കടലിലു്ക്കൊണു്ടുപോയിത്തള്ളുമോ? അതോ എവിടെയെങ്കിലുമൊരുരാഷ്ട്രംവിലയു്ക്കെടുത്തു് അവിടെക്കൊണു്ടുപോയിത്തള്ളുമോ? അതിനു് അമേരിക്ക൯സു്റ്റേറ്റുചെലവുവഹിക്കുമോ? അമേരിക്ക൯ഭരണകൂടത്തിലു് ട്രംപാണോ മസ്സു്ക്കാണോ മയക്കുമരുന്നുകഴിച്ചിരുന്നതു്? ഉ൯മാദികളുടെഭാഷയല്ലേയീക്കേളു്ക്കുന്നതു്?

നിലവിലു് ഇസ്സ്രായേലും ഈജിപ്പു്റ്റും മെഡിറ്ററേനിയ൯ സമുദ്രവുമായതിരിട്ടുണു്ടുകൊണു്ടു് 141 ചതുരശ്രമൈലു്വരുന്നൊരുപ്രദേശമാണു് ഗാസ്സാ സു്ട്രിപ്പെന്നറിയപ്പെടുന്നതു്. ഇസ്സ്രായേലിനെയപേക്ഷിച്ചുനോക്കുമ്പോളു് അതുചെറിയയൊരുപ്രദേശമല്ല. എന്നിട്ടും 2005ലു്ത്തന്നെ ലോകസമ്മ൪ദ്ദത്തെത്തുട൪ന്നു് അതിനുമേലുള്ളയധിനിവേശത്തിലു്നിന്നു് ഇസ്സ്രായേലൊഴിഞ്ഞതാണു്. പക്ഷേ 2007ലു് പാലസ്സു്റ്റീനിയനതോറിറ്റിയെമാറ്റിക്കൊണു്ടു് ഹമാസ്സൊരിലക്ഷനിലൂടെ അധികാരത്തിലെത്തിയതുമുതലു് (അതിനുശേഷമവിടെയൊരിലക്ഷ൯നടന്നിട്ടില്ല- പാലസ്സു്റ്റീനികളെ പലവിഭാഗങ്ങളായിഭിന്നിപ്പിച്ചു് ഹമാസ്സി൯റ്റെയേകാധികാരമാണു്!) പാലസ്സു്റ്റീനിയരുടെ ഇസ്സ്രായേലു്വിരോധംകൂടിത്തുടങ്ങി, പലയാക്രമണങ്ങളവരിലു്നിന്നുനേരിട്ടെങ്കിലും എന്നിട്ടുമിസ്സ്രായേലൊഴിഞ്ഞുനിന്നു. 1200 ഇസ്സ്രായേലികളെക്കൊലപ്പെടുത്തിയ 2023 ഒകു്റ്റോബ൪ 7ലെയാക്രമണത്തോടെ ഇസ്സ്രായേലിനെയും ഹമാസ്സിനെയുംസംബന്ധിച്ചിടത്തോളം കാര്യങ്ങളു്കൈവിട്ടുപോയി, പരസ്സു്പ്പരമുള്ളയുദ്ധത്തിലെത്തിച്ചേ൪ന്നു. പക്ഷേ 2005ലു് ഇസ്സ്രായേലധിനിവേശമുപേക്ഷിച്ചശേഷം ഇപ്പോളു് ഇരുപതുവ൪ഷങ്ങളു്ക്കുശേഷം താനധികാരത്തിലു്വന്നപ്പോളു് ഈസ്സാഹചര്യമുപയോഗപ്പെടുത്തി ട്രംപാണതിലു്വീണു്ടുമധിനിവേശംനടത്താ൯ പ്രേരിപ്പിച്ചതു്, അതു് ഭൂമിസംബന്ധമായ ട്രംപി൯റ്റെമാത്രംതാലു്പ്പര്യത്തിലുമാണു്- കടലോരറീയലെസ്സു്റ്റേറ്റല്ലേ, എത്രവിലയുള്ളതാണു്! മൂലധനംമുടക്കി വികസിപ്പിച്ചെടുത്താലു് ഒരുരാജ്യംവിലയു്ക്കുവാങ്ങാ൯തന്നെയതു് മതിയാവുകയില്ലേ!!

പരസ്സു്പ്പരമതി൪ത്തിപങ്കിട്ടുകൊണു്ടു് അപ്പുറത്തുമിപ്പുറത്തുമായി ഇസ്ലാമികളുടേതും യഹൂദ൯മാരുടേതുമായി പാലസ്സു്റ്റീനും ഇസ്സ്രായേലുമെന്നൊരു ദ്വിരാഷ്രവാദം ഇസ്സ്രായേലംഗീകരിച്ചിരുന്നു, മുസ്ലിമുകളുടെയു൯മൂലനമാവശ്യപ്പെട്ടിരുന്നില്ല, രണു്ടുരാഷ്ട്രങ്ങളുടെയും സമാധാനപരവും സഹവ൪ത്തിത്വപരവുമായ നിലനിലു്പ്പെന്നയാശയത്തെ പ്രാവ൪ത്തികമാക്കിയിരുന്നു, പക്ഷേ പലപാലസ്സു്റ്റീനിയ൯ഗ്രൂപ്പുകളടങ്ങിയിരുന്ന ഫത്തേപ്പാ൪ട്ടിപോയി ഹമാസ്സധികാരത്തിലു്വന്നതുമുതലു് ഹാമാസ്സീദ്വിരാഷ്ട്രയാഥാ൪ത്ഥ്യത്തെയംഗീകരിക്കാതെ യഹൂദ൯മാരെമുഴുവ൯ ഉ൯മൂലനംചെയു്തുകൊണു്ടുതന്നെ ഇസ്സ്രായേലുകൂടിപ്പിടിച്ചെടുത്തു് പാലസ്സു്റ്റീ൯രാഷ്ട്രംമാത്രമായിപ്പോവുകയെന്ന ആശയത്തിലേയു്ക്കും പ്രത്യയശാസ്സു്ത്രത്തിലേയു്ക്കും ലക്ഷൃത്തിലേയു്ക്കുംതിരിഞ്ഞു. ഇതിലു് ഹമാസ്സിനായുധങ്ങളും പണവും ഇസ്ലാമികപിന്തുണയുംകൊടുത്തുകൊണു്ടിരുന്ന ഇറാനുള്ളപങ്കുവലുതാണു്. ഇറാനൊരലു്പ്പം ജനാധിപത്യപരവും പരിഷു്ക്കൃതവുമായനിലപാടെടുത്തിരുന്നെങ്കിലു് ഏകരാഷ്ട്രവാദമോ ഇസ്സ്രായേലു്-പാലസ്സു്റ്റീ൯ തുട൪സ്സംഘ൪ഷമോ ഇന്നത്തെപ്പോലെയുണു്ടാകുമായിരുന്നില്ല, ആപ്പ്രശു്നമെന്നേയൊടുങ്ങുമായിരുന്നു! ഇപ്പോളു് ഹമാസ്സിനെയില്ലാതാക്കുകയല്ലാതെ ദ്വിരാഷ്ട്രംനിലനി൪ത്താ൯ ലോകത്തിനൊരുമാ൪ഗ്ഗവുമില്ലാതായിരിക്കുകയാണു്. ഇവിടെയാണീയവസ്ഥയെ കോ൪പ്പറേറ്റുപരമായിമുതലെടുത്തുകൊണു്ടു് താനീപ്പാലസ്സു്റ്റീനികളെയവിടെനിന്നു് ത൯റ്റെപദ്ധതിയിലൂടെ ഉ൯മൂലനംചെയു്തുതരാമെന്നുപറഞ്ഞു് ട്രംപുരംഗപ്പ്രവേശനംചെയു്തതു്. ട്രംപുവിഭാവനംചെയു്തതു് ഇസ്സ്രായേലിനപ്പുറത്തു് അവരുടെപരമാധികാരത്തിനുപുറത്തു് അവരിലു്നിന്നുവിലയു്ക്കുവാങ്ങിയ ത൯റ്റെതന്നെയൊരുരാജ്യംകൂടിയടങ്ങുന്ന ഒരു ദ്വിരാഷ്ട്രംതന്നെയാണു്- അവിടെ പാലസ്സു്റ്റീനികളില്ലെന്നൊരു വ്യത്യാസമേയുള്ളൂ! യഥാ൪ത്ഥത്തിലു് ഇസ്സ്രായേലിനു് ഗാസ്സയെ ട്രംപിനു് പ്രമാണമെഴുതിക്കൊടുക്കാനധികാരമുണു്ടോ? ഈക്ക്രിമിനലു്ക്കുറ്റത്തിലാണിതു് ചുറ്റിത്തിരിയുന്നതു്.

ഗാസ്സയെ പാലസ്സു്റ്റീ൯രാഷ്ട്രത്തിനകത്തുനിലനി൪ത്തുന്നതിനും അതിലൂടെയവിടെസ്സ്വയംനിലനിലു്ക്കുന്നതിനുമുള്ള പാലസ്സു്റ്റീ൯ജനതയുടെ സ്വയംനി൪ണ്ണയാവകാശമാണിതിലൂടെനഷ്ടപ്പെടുന്നതു്. അതുലോകമെങ്ങനെകണു്ടുകൊണു്ടുനിലു്ക്കും? ഈമനുഷ്യാവകാശലംഘനമെങ്ങനെലോകം നിഷു്ക്ക്രിയംനോക്കിനിലു്ക്കും? തൊട്ടടുത്തുള്ളയിസ്സ്രായേലു്വിചാരിച്ചിട്ടുമവിടെ അമ്പതുവ൪ഷംകൊണു്ടു് കൊണു്ടുവരാകാത്തസമാധാനം എങ്ങനെയകലെക്കിടക്കുന്നയമേരിക്കകൊണു്ടുവരും? ഒരുതെമ്മാടിയെനശിപ്പിക്കുന്നതുലോകത്തിനസാധ്യമോ? റഷ്യയുമമേരിക്കയുംബ്രിട്ടനും എല്ലാവരുംകൂടിയോജിച്ചു് ഹിറ്റു്ലറെപ്പിന്നെന്താണുചെയു്തതു്? ലോകത്തി൯റ്റെസംയുക്തപ്പകയിലു് എല്ലാമാ൪ഗ്ഗവുമടഞ്ഞെന്നുകണു്ടപ്പോളു് സ്വന്തംതോക്കു് സ്വന്തംവായു്ക്കകത്തുകേറ്റി സ്വയംവെടിവെച്ചല്ലേയവ൯ചത്തതു്? അയാളു്യൂറോപ്പ്യ൯ജനതകളെ കൂട്ടംകൂട്ടമായല്ലേനാടുകടത്തിയതു്, കോണു്സ്സെ൯ട്രേഷ൯ക്യാമ്പുകളിലിട്ടു് കൊന്നുകളഞ്ഞതു്? ഇതുമതല്ലേ? ഇതുപോലെയാവ൪ത്തിക്കാതിരിക്കാനല്ലേ അന്യരാജ്യങ്ങളവരുടേതല്ലാത്ത പ്രദേശങ്ങളു്കീഴടക്കി ജനതകളെനാടുകടത്തുന്നതു് ക്രിമിനലു്യുദ്ധക്കുറ്റമായിപ്പ്രഖ്യാപിച്ചുകൊണു്ടു് 1949ലു് ജനീവാക്കണു്വെ൯ഷ൯ചേ൪ന്നതുതന്നെ? ഇന്നതു് മനുഷ്യരാശിയു്ക്കെതിരായകുറ്റമായല്ലേകാണുന്നതു്?

ട്രംപി൯റ്റെയിംഗിതമനുവദിക്കപ്പെട്ടാലു് മറ്റുരാജ്യങ്ങളു്ക്കും അന്യരാജ്യങ്ങളെയാക്രമിച്ചുകീഴടക്കാനുള്ള പ്രോത്സാഹനമായതുമാറും, രണു്ടാംലോകമഹായുദ്ധത്തിനുശേഷം ലോകത്തുസമാധാനംപുനഃസ്ഥാപിച്ച ഐക്യരാഷ്ട്രസംഘടനയടക്കം ലോകസമാധാനസംഘടനകളപ്പ്രസക്തമാകും, സാമ്രാജ്യത്വകീഴടക്കലുകളുടേതായിമാറുംലോകം, ലോകക്രമംമാറും.

…..

…..

…..

Written on 10 February 2025 and first published on: 07 July 2025


 

 

 

 

Thursday, 3 July 2025

1910. താ൯ചെയു്തുകൊണു്ടിരിക്കുന്നതൊഴിലിനെ ആ൪ക്കായാലും അങ്ങനെയങ്ങു് എളുപ്പംവിട്ടുകൊടുക്കുന്നതല്ല മനുഷ്യപ്പ്രകൃതം. മനുഷ്യകേന്ദ്രീകൃതമായ എ. ഐ. എന്നൊരു പ്രതിരോധപ്പ്രസ്ഥാനവും ഉയ൪ന്നുവരികയാണു്!

1910

താ൯ചെയു്തുകൊണു്ടിരിക്കുന്നതൊഴിലിനെ ആ൪ക്കായാലും അങ്ങനെയങ്ങു് എളുപ്പംവിട്ടുകൊടുക്കുന്നതല്ല മനുഷ്യപ്പ്രകൃതം. മനുഷ്യകേന്ദ്രീകൃതമായ എ. ഐ. എന്നൊരു പ്രതിരോധപ്പ്രസ്ഥാനവും ഉയ൪ന്നുവരികയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lukas-Computerizer. Graphics: Adobe SP.

’മെഷീനുകളെ അലാവുദ്ദീ൯റ്റെ അത്ഭുതവിളക്കിലു്നിന്നുവരുന്ന ജീനികളായാണോ സ്വന്തംസ്രഷ്ടാവായ മനുഷ്യനെനശിപ്പിക്കുന്ന ഫ്രാങ്ക൯സ്സു്റ്റീ൯റ്റെ ഭൂതങ്ങളായാണോ കാണേണു്ട’തെന്നു് അമേരിക്കയേറ്റവുംവലിയ സാമ്പത്തികമാന്ദ്യത്തിലൂടെകടന്നുപോയ 1930മുതലു് 1948വരെ പതിനെട്ടുവ൪ഷം മസ്സാച്ചുസെറ്റു്സ്സു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ടെക്കു്നോളജിയുടെ തലവനും പ്രസിഡ൯റ്റു് ഫ്രാങ്ക്ലി൯ ഡി. റൂസ്സു്വെലു്റ്റി൯റ്റെ ശാസ്സു്ത്രോപദേശകനുമായിരുന്ന കാളു് കോംപു്ടണു് 1938ലു് ചോദിച്ചിട്ടുണു്ടു്. ‘സാങ്കേതികപുരോഗതിയാണു് കൂടുതലു്വ്യവസായങ്ങളു്കൊണു്ടുവന്നതും കൂടുതലു്തൊഴിലുകളു്സാധ്യമാക്കിയതും ഉലു്പ്പാദനച്ചെലവുകുറവിലൂടെ കൂടുതലു്സാധനങ്ങളു് ജനങ്ങളുടെകൈപ്പിടിയിലാക്കിക്കിയതു’മെന്നു് അദ്ദേഹമിതിനെവിശദീകരിച്ചിട്ടുണു്ടു്. ('അത്യാധുനികവ്യവസായപ്പ്രക്രിയകളു്സൃഷ്ടിക്കുന്ന അധികയദ്ധ്വാനശേഷിനിരകളെ ഉപയോഗിക്കുന്നതിനുള്ളയൊരുമാ൪ഗ്ഗം നമ്മളു്ക്കിതേവരെ കണു്ടുപിടിക്കാ൯കഴിഞ്ഞിട്ടി'ല്ലെന്നു് അന്നുതന്നെ റൂസ്സു്വെലു്റ്റതിനു് മറുപടിപറയുകയുംചെയു്തിട്ടുണു്ടു്). ഏതുരീതിയിലായാലും ആച്ചോദ്യത്തിനുള്ള മറുപടിയാണു് 2020കളു് നലു്കിക്കൊണു്ടിരിക്കുന്നതു്. മനുഷ്യാദ്ധ്വാനലാളിത്യത്തിലും സുഖത്തിലുമല്ല സാമ്പത്തികശാസു്ത്രത്തിലൂന്നിയുള്ള മറുപടികളാണു് അതിനുവിവേകമുള്ളലോകമിന്നു് നലു്കിക്കൊണു്ടിരിക്കുന്നതു്. സാമ്പത്തികപുരോഗതിയു്ക്കുതകുമെങ്കിലു് അതാകാമെന്നതാണിന്നുമറുപടികളു്.

’എത്രയോനല്ലമിഡിലു്ക്ക്ലാസ്സുകുടുംബങ്ങളുടെ ജോലികളില്ലാതാക്കിക്കൊണു്ടിരിക്കുന്ന നിരന്തരമായയന്ത്രവലു്ക്കരണ'ത്തെക്കുറിച്ചു് പ്രസിഡ൯റ്റു് ബരാക്കു് ഒബാമയും 2017 ജനുവരിയിലെത്ത൯റ്റെ വിടവാങ്ങലു്പ്പ്രസംഗത്തിലു്പ്പറഞ്ഞിട്ടുണു്ടു്. സൃഷ്ടിപരതയുള്ള ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സും സു്മാ൪ട്ടായ റോബോട്ടുകളും ഡ്രൈവറില്ലാത്ത കാറുകളും മനുഷ്യ൯ ഒരുജോലിയുംചെയ്യാതെജീവിക്കുന്ന ഒരുഭാവിയിലേയു്ക്കാണോ നമ്മളെക്കൊണു്ടുപോകുന്നതു്? മനുഷ്യ൯റ്റെകൈകളും കൈവിരലുകളും കൂടുതലു്ശ്ശക്തമാവുകയല്ല ലോലമാവുകയാണെന്നു് അല്ലെങ്കിലുംതെളിയിക്കപ്പെട്ടിട്ടുള്ളതാണു്. കൂടുതലദ്ധ്വാനവുംചുമതലകളും സ്വയമേറ്റെടുത്തു് ആപ്പ്രക്രിയറിവേഴു്സ്സുചെയ്യാ൯ ആരെങ്കിലുമിഷ്ടപ്പെടുന്നുണു്ടോ?

ബിസിനസ്സിലും സമ്പദു്വ്യവസ്ഥയിലും സമൂഹത്തിലുമുള്ള ടെക്കു്നോളജിയുടെവികാസത്തി൯റ്റെയും നവീകരണത്തി൯റ്റെയും ആഘാതത്തെക്കുറിച്ചുഗവേഷണപഠനംനടത്തുന്ന, മക്കി൯സ്സി ഗ്ലോബലു് ഇ൯സ്സു്റ്റിറ്റൃൂട്ടിലെ മൈക്കേലു് ച്യുയി പറഞ്ഞതുപോലെ, ‘ഒരു റോബോട്ടെണീറ്റുനടന്നുവന്നു് ഒരുദ്യോഗസ്ഥ൯റ്റെകസേരയിലു്ക്കയറിയിരുന്നു് അയാളു്ചെയു്തുവന്നിരുന്ന എല്ലാജോലിയുംചെയ്യുമെന്നു് പ്രതീക്ഷിക്കുകവയ്യ’. എന്നാലു് അതിനെപ്പരിശീലിപ്പിക്കുന്നതിനു് അതിലോട്ടുനലു്കുന്ന ഡേറ്റയുടെ ഉന്നത(ഗുണ)നിലവാരമനുസരിച്ചു് എ. ഐ.യു്ക്കു് ഇന്നുള്ളതിനേക്കാളു്പ്പല കൂടുതലു്ജോലികളുമേറ്റെടുക്കാനുമാകും. സോഫു്റ്റ്‌വെയ൪ ഡെവലപ്പിംഗു്, വിവിധ ഇ൯ഫ൪മേഷ൯ ടെക്കു്നോളജി ഓപ്പറേഷനുകളു് എന്നീമേഖലകളിലെ എണു്പതുശതമാനംജോലികളുമിന്നു് അങ്ങനെ എ. ഐ.യു്ക്കു് ഏറ്റെടുക്കാനാകും. അതുണു്ടായിട്ടുള്ളതു് ആരണു്ടുമേഖലകളിലെയും വിദഗു്ദ്ധ൯മാരുടെ മനുഷ്യാദ്ധ്വാനമുപയോഗിച്ചുംതന്നെയാണു്. തന്നെനന്നാക്കുന്നതിനുള്ളപണികളു് സ്വയംകണു്ടെത്താ൯ ഒരുപരിധിവരെ അതിനിന്നുകഴിയുമെന്ന൪ത്ഥം.

എ. ഐ. എന്നുപറയുന്നതു് അതിവികസിതമായ ഒരു ഡിജിറ്റലു് ടെക്കു്നോളജിയാണു്. എ. ഐ. ഉലു്പ്പന്നങ്ങളു് സൃഷ്ടിക്കുന്നതിനു് ഏറ്റവുമാവശ്യമുള്ളയൊന്നാണു് ചിപ്പുകളു്, അതായതു് മൈക്രോച്ചിപ്പുകളു്. ഇവയുടെയുലു്പ്പാദനം ലോകത്തിന്നു് വളരെക്കുറവാണു്. ചിപ്പുകളുടെയുലു്പ്പാദനത്തിലാണു് ഇനിയുള്ളകുറേക്കാലം കൂടുതലു് വ്യവസായസാദ്ധ്യതകളും തൊഴിലവസരങ്ങളുമുള്ളതു്. എങ്കിലും ചിലവ്യവസായപ്പ്രക്രിയകളെമാത്രമാശ്രയിച്ചുപ്രവ൪ത്തിക്കുന്ന ചിലവ്യവസായങ്ങളെമാത്രമാശ്രയിച്ചുനിലനിലു്ക്കുന്ന, അതി൯റ്റെചുറ്റുംമാത്രംവള൪ന്നുവന്ന, ചിലടൗണുകളെസ്സംബന്ധിച്ചിടത്തോളം ഐ. ഐ.-നിയന്ത്രിതമെക്കന്നൈസ്സേഷ൯റ്റെ ആധുനികതകാരണം അതിനോടുപിടിച്ചുനിലു്ക്കാനാവാതെ ആവ്യവസായശാലകളു്പൂട്ടുകയാണെങ്കിലു്- പൂട്ടിപ്പോകുമെന്നുറപ്പാണു്- ഒരുസമൂഹമെന്നും സാമ്പത്തികച്ചുറ്റുപാടെന്നുമുള്ളനിലയിലുള്ള ആപ്പ്രദേശങ്ങളുടെതന്നെ നിലനിലു്പ്പി൯റ്റെയവസാനമായിരിക്കുമതു്. വ്യവസായ-സാങ്കേതികപുരോഗതിയുടെമുന്നേറ്റത്തിലു് അങ്ങനെയെത്രയോടൗണുകളപ്പ്രത്യക്ഷമായിട്ടുണു്ടു്, ഇലകു്ട്രിസിറ്റിവന്നപ്പോളു്, അറ്റോമിക്കെന൪ജ്ജിവന്നപ്പോളു്, കോളു്ട്ടൗണുകളു്തന്നെയെത്രയെണ്ണമപ്പ്രത്യക്ഷമായിട്ടുണു്ടു്!

ബ്ലൂക്കോള൪ജോബുകളിലു്നിന്നും വൈറ്റു്ക്കോള൪ജോബുകളെ ഇല്ലാതാക്കുന്നതിലേയു്ക്കതുകടക്കുകയാണു്. വിദ്യാഭ്യാസമുള്ളവരുടേതുകഴിഞ്ഞു് ഡിജിറ്റലു്നിയന്ത്രിതമായ ആട്ടോമേഷനിലൂടെ വിദ്യാഭ്യാസമില്ലാത്തവരുടെജോലികളുമതു് ഇല്ലാതാക്കുകയാണു്. എ. ഐ. ടൂളുകളുടെ വലിയ വിവിധഭാഷാമോഡലുകളാണു് ഈജോലികളു്മുഴുവ൯ മനുഷ്യരെയാദേശംചെയു്തുകൊണു്ടു് ഏറ്റെടുക്കാ൯പോകുന്നതു്. ഒരുഭാഷയിലു്മാത്രമാണവ നി൪മ്മിക്കപ്പെട്ടിരുന്നതെങ്കിലു് മറ്റുഭാഷകളുള്ളനാടുകളിലെ തൊഴിലുകളു്രക്ഷപ്പെടുമായിരുന്നു. ഇതിപ്പോളങ്ങനെയല്ല.

പ്രശസ്സു്തമായ ചാറ്റു്-ജീപ്പീറ്റിയുടെ ഉപജ്ഞാതാക്കളായ ഓപ്പണു്-എ. ഐ.തന്നെനടത്തിയ പഠനമനുസരിച്ചു് 923 വിവിധതൊഴിലുകളിലെ 19,265 വ്യത്യസു്തജോലികളു് പഠിക്കപ്പെട്ടതിലു് എണു്പതുശതമാനവും ഭാവിയിലെന്നല്ല ഇപ്പോളു്ത്തന്നെ ജെനറേറ്റീവു് എ. ഐ.യു്ക്കു് ഏറ്റെടുക്കാവുന്നതേയുള്ളെന്നാണു് മനസ്സിലാക്കപ്പെട്ടതു്. 15 ജോലികളെന്നു് ആപ്പഠനത്തിലുളു്പ്പെട്ട മനുഷ്യഗവേഷക൪പറഞ്ഞപ്പോളു് 86 ജോലികളു് പൂ൪ണ്ണമായും എ. ഐ.യ്യിലൂടെ നി൪വ്വഹിക്കപ്പെടാ൯കഴിയുമെന്നാണു് അതിലു്പ്പങ്കെടുത്ത ഗവേഷണയന്ത്രങ്ങളു്പറഞ്ഞതു്. മാത്തമാറ്റികു്സ്സിനെയടിസ്ഥാനപ്പെടുത്തിയവ പൂ൪ണ്ണമായുമേറ്റെടുക്കുമെന്നു്! മരപ്പണിയുമേറ്റെടുക്കുമോ? എ.ഐ.യ്യിലൂടെ ഒരുഭാഗംജോലിയും നി൪വ്വഹിക്കപ്പെടാ൯കഴിയാത്തതു് അതു്ലറ്റിക്കു്സ്സിലും പാത്രംകഴുകലിലും മേലു്ക്കൂരചമയു്ക്കലിലും കെട്ടിടംപെയി൯റ്റിംഗിലുമാണെന്നുകൂടിപ്പറഞ്ഞു. ഭാഗ്യം- നാലെണ്ണമൊഴിവായി!

എ. ഐ. തങ്ങളുടെജോലികളില്ലാതാക്കുമെന്നു് യൂറോപ്പിലെ 52ശതമാനമാളുകളും കരുതുമ്പോളു് ഏഷ്യയിലതു് 50ഉം വടക്കേയമേരിക്കയിലു് 47ഉം ലാറ്റിനമേരിക്കയിലു് 34ഉം ശതമാനമാണു്. ഇതു് 2024ലെത്തന്നെ സ൪വ്വേക്കണക്കാണു്. യൂറോപ്പിലു്നിന്നും ഏഷ്യവഴി വടക്കേയമേരിക്കകടന്നു് ലാറ്റിനമേരിക്കയിലേക്കുപോകുമ്പോളു് ഓരോമേഖലപിന്നിടുമ്പോഴും സാങ്കതികകാര്യങ്ങളിലെയും ടെക്കു്നോളജിയിലൂടെ മനുഷ്യനുതൊഴിലു്നഷ്ടമുണു്ടാകുമോ എന്നതിലെയും അജ്ഞത കൂടിവരുന്നുവെന്നല്ലേയതി൯റ്റെയ൪ത്ഥം? തിരിച്ചാകാ൯തരമുണു്ടോ? വികസിതരാജ്യങ്ങളിലുള്ളവരേക്കാളു് ഇ൯ഡൃ, സൗത്താഫ്രിക്ക, നൈജീരിയ, ബ്രസ്സീലു് എന്നിവിടങ്ങളിലുള്ളവരും അവിടത്തെഗവണു്മെ൯റ്റുകളും എ. ഐ.യ്യിലു് കൂടുതലു് ശുഭാപു്തിവിശ്വാസംപുല൪ത്തുന്നുവെന്നതു് ഭയംജനിപ്പിക്കുന്നതാണു്, കാരണം അജ്ഞതയല്ലാതെ ആവിശ്വാസത്തിനൊരു അടിസ്ഥാനവുമില്ല. ഇ൯ഡൃ൯പ്രധാനമന്ത്രി ബീജേപ്പീയെന്നഹിന്ദുപ്പാ൪ട്ടിയുടെ നരേന്ദ്രമോദിതന്നെ എ. ഐ.യ്യുടെ കടുത്തയൊരാരാധകനാണു്. ത൯റ്റെഭരണകാലയളവിലു് കുറേയെങ്കിലും മൈക്രോച്ചിപ്പുകളുടെയുലു്പ്പാദനം കുറഞ്ഞകൂലികളു്കാരണം ത൯റ്റെരാജ്യത്തിനുകിട്ടുമോയെന്നുമാത്രമാണുനോക്കുന്നതു്! എടുത്തുചാട്ടംകാരണം ജനറേറ്റീവു് എ. ഐ.യ്യിലൂടെ ഏറ്റവുംകൂടുതലു് തൊഴിലുനഷ്ടപ്പെടാ൯പോകുന്നതും ഈരാജ്യങ്ങളിലു്ത്തന്നെയാണു്.

ഒരുതൊഴിലുനഷ്ടപ്പെടാ൯പോകുന്നുവെന്നറിയുമ്പോളു് അതിനെസ്സംരക്ഷിക്കാനും അതിലു് യന്ത്രങ്ങളേക്കാളു്മികവുപുല൪ത്താനുമുള്ള മനുഷ്യ൯റ്റെശ്രമവും സ്വാഭാവികമായുംനന്നാകും. താ൯ചെയു്തുകൊണു്ടിരിക്കുന്നതൊഴിലിനെ ആ൪ക്കായാലുമങ്ങനെയങ്ങു് അത്രവേഗംവിട്ടുകൊടുക്കുന്നതല്ല മനുഷ്യപ്പ്രകൃതം. അങ്ങനെയൊരുസാഹചര്യംവരുമ്പോളു് തൊഴിലാളിമനുഷ്യ൪ അതിവേഗമാണു് ആത്തൊഴിലുകളു്കൈവിട്ടുപോകാതിരിക്കാനായി ആമേഖലയിലെ പുതിയകഴിവുകളാ൪ജ്ജിക്കുന്നതും ഉള്ളതുകാലാനുസ്സൃതമായിപ്പരിഷു്ക്കരിക്കുന്നതും.

അതോടൊപ്പംമറുവശത്തു് ഈപ്പുതിയസാഹചര്യങ്ങളെയുളു്ക്കൊണു്ടുകൊണു്ടു് മനുഷ്യകേന്ദ്രീകൃതമായൊരു എ. ഐ. എന്നൊരുസങ്കലു്പ്പവും രൂപംകൊള്ളുകയാണു്. അതായതു് എ. ഐ. രൂപംകൊണു്ടതും വളരുന്നതും പടരുന്നതും ഒഴിവാക്കാ൯കഴിയുകയില്ലെങ്കിലു് അതിനെയങ്ങനെയങ്ങുവിടരുതു്, മനുഷ്യ൯റ്റെതൊഴിലിനെനശിപ്പിക്കാതെയും അവ൯റ്റെജീവിതംതക൪ക്കാതെയുമേ അതിനെവളരാനനുവദിക്കാവൂ, എന്നൊരു പ്രതിരോധപ്പ്രസ്ഥാനവും രൂപംകൊള്ളുന്നു. കേരളത്തിലുള്ള ശാസു്ത്രസാഹിത്യപരിഷത്തുപോലെ ലോകത്തുള്ളപ്രസ്ഥാനങ്ങളു് നയിക്കേണു്ടിയിരുന്നയിതിനെ അവയുടെയഭാവത്തിലു് മറ്റുള്ളവരാണുനയിക്കുന്നതു്. ഇവിടെയാണു് മാ൪കു്സ്സിസ്സു്റ്റുകളു്മുങ്ങിയതു്. ക്രിപ്പു്റ്റോക്കറ൯സ്സിയെന്നയസംബന്ധമുണു്ടായപ്പോളു്പ്പോലെ ലോകംമുഴുവ൯ ഇടതുപക്ഷചിന്തകരാണു് ഒരസംബന്ധവുമനാവശ്യവും മനുഷ്യ൯റ്റെറെയുംസമൂഹത്തി൯റ്റെയും സ്വാഭാവികസാങ്കേതികവള൪ച്ചയെ തടസ്സപ്പെടുത്തുന്നതുമെന്നവ൪കരുതുന്ന എ. ഐ.യു്ക്കെതിരെനിലപാടെടുത്തിട്ടുളളതു്. കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുകളും അവരുടെ ശാസു്ത്രസാഹിത്യപരിഷത്തുപോലെയുള്ളപ്രസ്ഥാനങ്ങളും കേരളത്തിലു് ഭരണമുള്ളതുകൊണു്ടും ലോകകോ൪പ്പറേറ്റുകളോടുചേ൪ന്നു് എ. ഐ.യ്യുടെയുപാസ്സകരും പ്രയോക്താക്കളുമായ കേന്ദ്രഭരണബീജേപ്പീയു്ക്കുവിധേയരായതുകൊണു്ടും ലോകംമുഴുവനുമുള്ള ഇടതുപക്ഷചിന്താഗതിക്കാരുംസംഘടനകളുംനയിക്കുന്ന ആ ആ൯റ്റി-എ. ഐ. പ്രതിരോധപ്പ്രസ്ഥാനത്തിലു്നിന്നൊഴിഞ്ഞു.

എ. ഐ.വിരുദ്ധവാദങ്ങളെ ഗൗരവത്തിലെടുക്കുന്ന വളരെയധികമാളുകളിന്നുലോകത്തുണു്ടു്. ജനങ്ങളാദ്യവും ടെക്കു്നോളജിപിന്നെയുമെന്ന ആശയത്തെയടിസ്ഥാനമാക്കിപ്പ്രവ൪ത്തിക്കുന്നൊരു പ്രസ്ഥാനമാണു് ബെനിഫിഷ്യലു് എ. ഐ.. എങ്കിലും ഇതൊരുപ്രതിരോധപ്പ്രസ്ഥാനമാണെന്നു് പറയുകവയ്യ. കൃത്രിമബുദ്ധിയിലെ ഗവേഷണത്തിലുമതി൯റ്റെയുപയോഗത്തിലും ആദ്യപടിയായി സുതാര്യതയും അക്കൗണു്ടബിലിറ്റിയുമുറപ്പുവരുത്തുകയും അവമനുഷ്യനുംസമൂഹത്തിനുമൊരു ഉപദ്രവവുംചെയ്യുന്നില്ലെന്നുറപ്പാക്കുകയുമാണു് ഈപ്പ്രസ്ഥാനത്തി൯റ്റെലക്ഷൃം. പൊതുജനങ്ങളു്മുതലു് ടെക്കു്നോളജിഭീമ൯മാ൪വരെയുള്ളവരെ പങ്കെടുപ്പിച്ചുകൊണു്ടാണു് അവരിതുനേടാ൯ശ്രമിക്കുന്നതു്. ചാറ്റു് ജീപ്പീറ്റിയടക്കംപലതിനുംതുടക്കംകുറിച്ച ഓപ്പണു് എ. ഐ. ഇതി൯റ്റെമുന്നിലുണു്ടു്. ഈമേഖലയിലെപ്പ്രമുഖരായ സു്റ്റുവാ൪ട്ടു് റസ്സലു്, നിക്കു് ബോസ്സു്ട്രോം എന്നിവരവരുടെകൂട്ടത്തിലുണു്ടു്. മു൯നിരഗവേഷണക്കമ്പനികളായ ഗൂഗിളും മൈക്രോസോഫു്റ്റും ഐബീയെമ്മുമതിനോടു് കൂറുപ്രഖ്യാപിച്ചിട്ടുണു്ടു്. ഇവരുടെയൊക്കെസ്സാന്നിദ്ധ്യമതിനെത്രഫലപ്പ്രദമെന്നു് കാണാ൯പോകുന്നതേയുള്ളൂ.

…..

…..

എങ്കിലുമിതിലു്ക്കുറേ ആശ്വാസഭാഗങ്ങളുണു്ടു്. കൂടുതലു്തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം എ. ഐ. അവരുടെതൊഴിലി൯റ്റെയൊരു ദൈനംദിനഭാഗമേയാകൂ- തൊഴിലിലു്നിന്നുള്ള അവരുടെപിരിച്ചുവിടലിലേയു്ക്കുനയിക്കില്ല. കമ്പ്യൂട്ട൪പ്പ്രോഗ്രാംമേഖലയിലു് എ. ഐ. വളരെയേറേത്തൊഴിലുകളപഹരിക്കുമെന്നതു് അന്ധവിശ്വാസമാണു്, കാരണം അതിലാവശ്യംവേണു്ട മനുഷ്യനുള്ളമൗലികതയും ഭാവനയും അതിനില്ല. നിലവിലുള്ളയൊരുപ്രോഗ്രാം ഡ്യൂപ്ലിക്കേറ്റുചെയ്യുന്നതിനോ ചിലയാവശ്യങ്ങളു്ക്കനുസരിച്ചു് മാറ്റിയെഴുതുന്നതിനോ പക്ഷേ അതിനുകഴിയുകയുംചെയ്യും. മനുഷ്യപ്പ്രോഗ്രാമ൪മാ൪ സൃഷ്ടിക്കുന്നതുപോലുള്ള കമ്പ്യൂട്ട൪പ്പ്രോഗ്രാമുകളു് സൃഷ്ടിക്കുന്നതു് കൃത്രിമബുദ്ധിയു്ക്കു് ബുദ്ധിമുട്ടാണെന്നുമാത്രമല്ല മിക്കവാറുമെല്ലായു്പോഴും അസാദ്ധ്യവുമാണു്. അലു്ഗരിതമുകളു് ഡിസ്സൈ൯ചെയ്യുന്ന വിദഗു്ദ്ധപ്പ്രോഗ്രാമ൪മാ൪ക്കു് ഇപ്പോഴും എപ്പോഴും നല്ലഡിമാ൯ഡുണു്ടു്. ആ ഡിമാ൯ഡു് അടുത്തകാലത്തൊന്നും തീരുമെന്നുതോന്നുന്നുമില്ല.

എ. ഐ.യ്യിലൂടെനി൪മ്മിക്കുന്നയൊരെണ്ണം കുറ്റമറ്റതെന്നുതോന്നുമെങ്കിലും ഒരുസ്ഥാപനത്തി൯റ്റെയോ സിസ്സു്റ്റത്തി൯റ്റെയോ സെക്ക്യൂരിറ്റിക്കണ്ണുകൊണു്ടുനോക്കുമ്പോളു് വിദഗു്ദ്ധരുടെയഭിപ്രായത്തിലു് അതെഴുതുന്നകോഡിലു് അനവധിപ്രശു്നങ്ങളുണു്ടു്. അതുപയോഗിക്കുമ്പോളു് എ. ഐ.യ്യിലൂടെതന്നെയുയ൪ന്നുവരുന്ന സൈബററ്റാക്കുകളു് സ൪വ്വസാധാരണമാണു്. അതുകൊണു്ടു് അതിനെതിരേതന്നെ സദാ മു൯കരുതലു്വേണു്ടിവരുന്നുണു്ടു്. ഇതു് എ. ഐ.യ്യെയുപയോഗിക്കുന്നതു് എളുപ്പമാണെങ്കിലും അപകടകരമാക്കുന്നുണു്ടു്, പലപ്പോഴും ആ സ്ഥാപനത്തി൯റ്റെയോ സിസ്സു്റ്റത്തി൯റ്റെയോനേ൪ക്കുവരുന്ന സൈബററ്റാക്കുകളതുവ൪ദ്ധിപ്പിക്കുകയോ നിരന്തരമാക്കുകയോ അതുനേരിടുന്നതിനുള്ളപണച്ചെലവും ആനുപാതികമല്ലാത്തതാക്കുകയോചെയ്യുന്നുണു്ടു്. ഒടുവിലു് ആപ്പഴയജോണു്തന്നെയവിടെയിരുന്നിതു് ചെയു്താലു്മതിയായിരുന്നെന്നുതോന്നിപ്പോകും. അതുകാണുമ്പോളു്പ്പലപ്പോഴും അതുനമ്മുടെഭാഗത്താണോ മറ്റാരുടെയെങ്കിലുംഭാഗത്താണോയെന്നു് സംശയമുണരും. വാസു്തവത്തിലു് അതാരുടെയുംഭാഗത്തല്ല- ശത്രുവിനെപ്പോലെ ന്യൂട്രലാണു്. നമ്മളു്പ്രതീക്ഷിക്കുന്ന അനുഭാവം അതിലു്നിന്നുകിട്ടുകയില്ല. ആ അനുഭാവംനലു്കുന്നതിനു് മനുഷ്യ൯തന്നെവേണം. അതാണുമനുഷ്യ൯റ്റെപ്രസക്തിയും. അതേസമയം ഈ സെക്ക്യൂരിറ്റിയിലും പലജോലികളുമിന്നു് എ. ഐ. നി൪വ്വഹിക്കുന്നുമുണു്ടു്.

ടെലിഫോണു് ലൈനുകളു് ആട്ടോമേറ്റഡ്ഡു് ആയപ്പോളു് തൊണ്ണൂറുശതമാനം ടെലിഫോണു് ഓപ്പറേറ്റ൪മാരുടെയും തൊഴിലുനഷ്ടപ്പെട്ടിരുന്നു- പ്രാദേശ്ശിക എകു്സ്സു്ചേഞു്ചുകളെല്ലാം ഇല്ലാതായി, പലടത്തും സെ൯ട്രലു് എകു്സ്സു്ചേഞു്ചുകളും. തോട്ടങ്ങളിലും മറ്റുകൃഷിയിടങ്ങളിലും ലക്ഷക്കണക്കിനാളുകളുടെ തൊഴിലുനഷ്ടപ്പെടുത്തിക്കൊണു്ടാണു് ട്രാക്ടറുകളും മണ്ണുപണിയുള്ളസ്ഥലങ്ങളിലു് ബുളു്ഡോസ്സറുകളും കടന്നുവന്നതു്. ഇന്നാത്തൊഴിലുകളൊന്നും തിരിച്ചുപിടിക്കാനും യന്ത്രമുക്തമാക്കാനും ലോകത്താരുംശ്രമിക്കുന്നില്ല- അതെല്ലാം തൊഴിലു്സംസ്സു്ക്കാരത്തി൯റ്റെഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണു്. എ. ഐ.യ്യുടെകാര്യത്തിലും അതുനടക്കുകയില്ലേ? ഇന്നുള്ള എതി൪പ്പസ്സു്തമിക്കുകയില്ലേ?

…..

…..

Written on 13 February 2025 and first published on: 03 July 2025

 





Tuesday, 1 July 2025

1909. കൈവിറയു്ക്കുന്ന വിദ്യാഭ്യാസമന്ത്രിശിവ൯കുട്ടിയും കാലുറയു്ക്കാത്തമുഖ്യമന്ത്രിവിജയനും സൂംബാഡാ൯സ്സുകളിച്ചു് വീഡിയോയെടുത്തുപ്രദ൪ശ്ശിപ്പിച്ചു് അതുശരീരത്തിനുംമനസ്സിനുംനല്ലതെന്നു് രക്ഷാക൪ത്തൃസമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുവേണു്ടേ കേരളത്തിലെ ലക്ഷക്കണക്കിനു് സു്ക്കൂളു്ക്കുട്ടികളെക്കൊണു്ടുതുള്ളിക്കാ൯? അതാദ്യംപോയിച്ചെയു്തുകാണിക്കു്!

1909

കൈവിറയു്ക്കുന്ന വിദ്യാഭ്യാസമന്ത്രിശിവ൯കുട്ടിയും കാലുറയു്ക്കാത്തമുഖ്യമന്ത്രിവിജയനും സൂംബാഡാ൯സ്സുകളിച്ചു് വീഡിയോയെടുത്തുപ്രദ൪ശ്ശിപ്പിച്ചു് അതുശരീരത്തിനുംമനസ്സിനുംനല്ലതെന്നു് രക്ഷാക൪ത്തൃസമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുവേണു്ടേ കേരളത്തിലെ ലക്ഷക്കണക്കിനു് സു്ക്കൂളു്ക്കുട്ടികളെക്കൊണു്ടുതുള്ളിക്കാ൯? അതാദ്യംപോയിച്ചെയു്തുകാണിക്കു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ശരീരവ്യായാമമുറയായ എയറോബികു്സ്സു് ലാറ്റിനമേരിക്ക൯മ്യൂസ്സിക്കിനനുസരിച്ചുചെയ്യുന്നതാണു് സൂംബ. ഇതി൯റ്റെയുത്ഭവവും ലാറ്റിനമേരിക്ക൯രാജ്യമായ കൊളംബിയയിലായിരുന്നു- കഴിഞ്ഞനൂറ്റാണു്ടി൯റ്റെയവസാനം. ലോകമയക്കുമരുന്നുസംസ്ഥാനവും കൊളംബിയയാണെന്നുപറയാം. മയക്കുമരുന്നുവിതരണ-വിലു്പ്പനയാരോപണങ്ങളുടെ ചുഴിയിലു്പ്പെട്ടുതിരിയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിദ്യാഭ്യാസമന്ത്രി ശിവ൯കുട്ടിക്കും മുഖ്യമന്ത്രി വിജയനുമിപ്പോളു് പെട്ടെന്നു് കേരളത്തിലെസ്സു്ക്കൂളു്ക്കുട്ടികളെ സൂംബാഡാ൯സ്സുപഠിപ്പിക്കണം! കേരളത്തിലെസ്സു്ക്കൂളു്ക്കുട്ടികളെ ഉദ്ദേശിച്ചപോലെ പാ൪ട്ടിയുടെ മയക്കുമരുന്നുപയോഗിക്കാ൯കിട്ടുന്നില്ലെന്നൊരാശങ്ക ഇപ്പോളു്ത്തന്നെയുണു്ടു്. ഫാസ്സു്റ്റുറിതമുകളുള്ളഡാ൯സ്സുകളും മയക്കുമരുന്നുപയോഗവുമായുള്ളബന്ധം കുപ്പ്രസിദ്ധമാണല്ലോ! (നേരേതിരിച്ചു് അലസതാളങ്ങളുംചലനങ്ങളുമുള്ള, ഇതുപോലെയൊരിലതിന്നുജീവിതംമാറിയ, ഒരുദ്വീപിലകപ്പെട്ടകുറേനാവികരുടെകഥയാണു് ആലു്ഫ്രഡു് ലോ൪ഡു് ടെന്നിസ്സണി൯റ്റെ ദി ലോട്ടസ്സു് ഈറ്റേഴു്സ്സു് എന്നകവിതയിലു്പ്പറയുന്നതു്). അപ്പോളു് കൂടുതലു്കുട്ടികളെ കസ്സു്റ്റമേഴു്സ്സാക്കുന്നതിനുവേണു്ടി സു്ക്കൂളുകളിലു് ഫാസ്സു്റ്റുറിതമായസൂംബയൊരുനി൪ബ്ബന്ധമാക്കി പരീക്ഷിച്ചുനോക്കിയാലോ? മയക്കുമരുന്നുകൊടുത്തു് സൂംബാഡാ൯സ്സുകാരാക്കിയാലു് പാ൪ട്ടിക്കു് സാമ്പത്തികപ്പ്രയോജനമൊന്നുമില്ല, പക്ഷേ സൂംബാഡാ൯സ്സുകൊടുത്തു് മയക്കുമരുന്നുപാസ്സകരാക്കിയാലു് പാ൪ട്ടിക്കു് ദീ൪ഘകാലം സാമ്പത്തികപ്പ്രയോജനമുണു്ടു്.

കൈവിറയു്ക്കുന്ന വിദ്യാഭ്യാസമന്ത്രിശിവ൯കുട്ടിയും കാലുറയു്ക്കാത്ത മുഖ്യമന്ത്രിവിജയനും സൂംബാഡാ൯സ്സുകളിച്ചു് വീഡിയോയെടുത്തുപ്രദ൪ശ്ശിപ്പിച്ചു് അതുശരീരത്തിനുംമനസ്സിനുംനല്ലതെന്നു് രക്ഷാക൪ത്തൃസമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുവേണു്ടേ കേരളത്തിലെ ലക്ഷക്കണക്കിനു് സു്ക്കൂളു്ക്കുട്ടികളെക്കൊണു്ടുതുള്ളിക്കാ൯? അതാദ്യംപോയിച്ചെയു്തുകാണിക്കു്!

നമ്മളാരുടെയെങ്കിലുംശരീരത്തിനെയോ മനസ്സിനെയോ ആക്ഷേപിക്കുന്നതല്ല, പക്ഷേ ശരീരത്തിനുംമനസ്സിനും ഒരെണ്ണംനല്ലതെന്നു് ആരോ ഒരിക്കലു്പ്പറഞ്ഞെന്നു് താ൯കേട്ടുവെന്നുപറഞ്ഞു് സമൂഹത്തെക്കൊണു്ടതുചെയ്യിക്കാ൯ശ്രമിക്കരുതു്, പ്രത്യേകിച്ചും കുട്ടികളെക്കൊണു്ടു്. നമ്മളു് സ്വയംചെയു്തുമനുഭവിച്ചുമതുറപ്പായാലേ മറ്റുള്ളവരോടതുചെയ്യാ൯പറയാവൂ, അതുംകഴിഞ്ഞുസ്വന്തംവീട്ടിലുംനാട്ടിലും വളരെക്കാലത്തെപ്പരീക്ഷണംചെയു്തു് അതുനല്ലതെന്നതുപോരാ അങ്ങേയറ്റമാവശ്യമെന്നുകൂടി കുട്ടികളെയുണു്ടാക്കിവള൪ത്തിപ്പഠിപ്പിക്കുന്ന രക്ഷക൪ത്താക്കളു്ക്കുംകൂടി ബോധ്യപ്പെടുകയുംചെയു്തു് അവരതാവശ്യപ്പെടുകയുംകൂടിച്ചെയു്താലേ കുട്ടികളുടെമേലതുനടപ്പാക്കാനിറങ്ങാവൂ. കുട്ടികളു്ക്കുസൂംബാഡാ൯സ്സുവേണമെങ്കിലു് അതുസമൂഹംപറയും. അപ്പോളു്ക്കൊടുത്താലു്മതി, അല്ലാതെ ഒളിച്ചിരുന്നൂളനെപ്പോലെയെറിയരുതു്. ഇതിനുമുമ്പു് പൊതുസമൂഹത്തിലു്ച്ച൪ച്ചചെയ്യാത്തൊരുകാര്യം വിദ്യാഭ്യാസമന്ത്രിയുടെയുംമുഖ്യമന്ത്രിയുടെയും രാഷ്ട്രീയപരാജങ്ങളിലു്നിന്നുശ്രദ്ധതിരിക്കുന്നതിനും ഭരണപരാജയമെന്ന അതിലുള്ളപൊതുച൪ച്ചയിലു്നിന്നും തലു്ക്കാലംരക്ഷപ്പെടുന്നതിനുംവേണു്ടി സെക്രട്ടേറിയറ്റിലു് മന്ത്രിമാരുടെമുറിയിലിരുന്നു് ആരുമൊരിടത്തുംതീരുമാനമെടുക്കാതെയൊപ്പുവെച്ചു് കുട്ടികളുടെമേലെയടിച്ചേലു്പ്പിച്ചിട്ടു് ഓടിരക്ഷപ്പെടാമെന്നുകരുതരുതു്!

ശിവ൯കുട്ടിയുടെ കൈവിറയു്ക്കുന്നതു് കുറേനാളായാളുകളു്കാണുന്നുണു്ടു്. മുഖ്യമന്ത്രിയു്ക്കു് ജനങ്ങളു്നലു്കിയിട്ടുള്ളവസതിയിലു് താഴത്തെനിലയിലു്നിന്നും മുകളിലത്തെനിലയിലേയു്ക്കു് ഇതുവരെയുള്ളമുഖ്യമന്ത്രിമാരെപ്പോലെ പടികളു്കയറിപ്പോകാ൯വയ്യാതെ ലിഫു്റ്റുവെച്ചതും മന്ത്രിമാ൪ക്കുകൂട്ടംചേ൪ന്നു് നാടുചുറ്റാനുണു്ടാക്കിയബസ്സിലു് മൂന്നപടികളു്കയറാനാവാതെ മുഖ്യമന്ത്രിക്കുവേണു്ടി ഫുട്ടു്ബോ൪ഡുപടിയുടെസ്ഥാനത്തു് ലിഫു്റ്റുവെച്ചതുമാളുകളു്കാണുന്നുണു്ടു്. ആദ്യമീയസുഖങ്ങളു്ശരിയാക്കുന്നതിനുപോയിഡാ൯സ്സുചെയ്യു്- സൂംബയല്ലെങ്കിലു് ഭരതനാട്യമോ മോഹനനാട്ടമോ- എല്ലാംവ്യായാമത്തിനുനല്ലതാണു്! അല്ലെങ്കിലു്പ്പോയിനീന്തലു്പരീക്ഷിക്കു്- മു൯മുഖ്യമന്ത്രി കെ. കരുണാകര൯ചെയു്തതുപോലെ.

അവരുടെസ്സു്ക്കൂളുകളിലു്ച്ചെന്നുപഠിക്കുന്നതുകൊണു്ടു് ഇതുസമൂഹത്തിലെക്കുട്ടികളുടെമേലു് നി൪ബ്ബന്ധമായുമടിച്ചേലു്പ്പിച്ചുകൊണു്ടു് ഉത്തരവുമിറക്കിയയിവ൪രണു്ടുപേരുടെയുംവീടുകളിലു് ഭാര്യമാരുംമക്കളുംചെറുമക്കളുമൊക്കെയില്ലേ? എന്തുകൊണു്ടവരെക്കൊണു്ടുതുള്ളിച്ചതി൯റ്റെവീഡിയോകളു് നാടുമുഴുവ൯മാതൃകാപരമായിപ്പ്രദ൪ശ്ശിപ്പിക്കുന്നില്ല? കുട്ടികളുടെജീവിതംകൊണു്ടുകളിക്കുന്നവ൪, അലു്പ്പകാലത്തേയു്ക്കുള്ളഭരണാധികാരമുപയോഗിച്ചു് അതിലു്ക്കടന്നുകയറുന്നവ൪, മാതൃകകാണിക്കാ൯ അതല്ലേയാദ്യംചെയ്യേണു്ടതു്? അങ്ങനെയല്ലേയൊന്നി൯റ്റെയാവശ്യകത സമൂഹത്തെബോധ്യപ്പെടുത്തേണു്ടതു്? ഇവരാനൃത്തച്ചുകളു്വെച്ചു് എത്രസെക്ക൯ഡുകളു്ക്കകം മയങ്ങിവീഴുമെന്നുകാണട്ടെ! അതിലൂടെയിവരുടെ മേലു്പ്പറഞ്ഞയസുഖംമാറിയെന്നുകണു്ടാലു് ആരാണതനുകരിക്കാ൯വരാത്തതു്!!

സു്ക്കൂളു്ക്കുട്ടികളു്ക്കു് മാനസ്സികസംഘ൪ഷമുണു്ടെന്നുപറഞ്ഞു് അതുകൊണു്ടവരുടെപഠനറിസ്സളു്ട്ടിലും ജീവിതത്തിലുംപ്രശു്നങ്ങളുണു്ടെന്നുപറഞ്ഞു് അതുലഘൂകരിക്കുന്നതിനെന്നുപറഞ്ഞാണു് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുംകൂടിയീച്ചാട്ടങ്ങളൊക്കെ സു്ക്കൂളിലേ൪പ്പെടുത്തിയിട്ടുള്ളതു്. മുമ്പുകുട്ടികളു് വീട്ടിലുള്ളപ്രശു്നങ്ങളുംവിഷമങ്ങളുമായി സു്ക്കൂളിലു്പ്പോയി അവിടെക്കൂട്ടുകാരോടും അധ്യാപകരോടുമിടപെട്ടു് അതുമാറിവീട്ടിലു്തിരിച്ചെത്തിയിരുന്നയിടത്തു് ഇപ്പോളു് സു്ക്കൂളിലു്നിന്നുപ്രശു്നങ്ങളുംവിഷമങ്ങളുമായി വീട്ടിലു്ത്തിരിച്ചെത്തുകയാണു്. സു്ക്കൂളിലാകെമാറിയിട്ടുള്ളതു് കൂട്ടുകാരുമധ്യാപകരുമല്ല സു്ക്കൂളു്സിലബസ്സും പഠനനടപടിക്രമങ്ങളുമാണു്. ആമാറ്റം അയഥാ൪ത്ഥവുംരാഷ്ട്രീയപ്പ്രേരിതവുമായ സിലബസ്സുപരിഷു്ക്കരണത്തിലൂടെയും നടപടിക്രമമാറ്റത്തിലൂടെയും ഇവ൪തന്നെയുണു്ടാക്കിയതല്ലേ, അതോ സു്ക്കൂളു്മാനേജുമെ൯റ്റുകളും അധ്യാപക വിദ്യാ൪ത്ഥി രക്ഷാക൪ത്തൃസംഘടനകളുമാവശ്യപ്പെട്ടതോ?

കരാട്ടേപോലെ പരിശീലനത്തിലെയും പരീക്ഷയിലെയും ഓരോയോഗ്യതാപ്പടവുകളു്കടക്കുന്നതിനനുസരിച്ചു് പദവികളുംനിലകളുംനിശ്ചയിക്കപ്പെടുന്നസൂംബയിലു് യോഗ്യതയും അതിനുള്ളപരിശീലനവുമില്ലാത്തവ൪ ആളുകളെപ്പരിശീലിപ്പിച്ചാലുണു്ടാകുന്ന ശാരീരികാപകടങ്ങളെയും അവസ്ഥകളെയുംകുറിച്ചു് മുന്നറിയിപ്പുനലു്കപ്പെട്ടിട്ടുണു്ടു്. ഇത്രമാത്രംസു്ക്കൂളുകളുള്ളകേരളത്തിലു് സൂംബനി൪ബ്ബന്ധമാക്കിക്കൊണു്ടൊരുത്തരവിറങ്ങുമ്പോളു് കുട്ടികളെപ്പരിശീലിപ്പിക്കുന്നതിനുള്ള യോഗ്യതയുംപദവിയുമംഗീകാരമില്ലാത്തവരെയാണു് നാടെങ്ങും ഉപയോഗിക്കാ൯പോകുന്നതെന്നുവ്യക്തമാണു്. യോഗ്യരായപരിശീലകരുടെയഭാവം എല്ലായിടത്തുമുള്ളതുകൊണു്ടു് മുഴുവ൯സ്ഥലത്തും യൂട്യൂബുപോലുള്ളവയിലു്നോക്കിപ്പഠിച്ചുകൊള്ളാനാണു് പറയാ൯സാധ്യത, കാരണം അത്രകുത്തഴിഞ്ഞതും അരാജകത്വവും അറിവില്ലായു്മയും ഉത്തരവാദിത്വമില്ലായു്മയുംനിറഞ്ഞതുമാണു് ശിവ൯കുട്ടിയുടെയും വിജയ൯റ്റെയുംകീഴിലു് വിദ്യാഭ്യാസവകുപ്പു്. അയോഗ്യരുടെകീഴിലു് ക്രമംതെറ്റിയയീപ്പരിശീലനത്തിനുകീഴിലു് കുട്ടികളു്ക്കുണു്ടാകുന്നയപകടങ്ങളു്ക്കും ശരീരത്തിനുണു്ടാകുന്നയവശതകളു്ക്കും (പഠനകാലയളവുനഷ്ടത്തിനും) ആരും നഷ്ടപ്പരിഹാരവും ചികിത്സയുംനലു്കാ൯പോകുന്നില്ല. അതുനലു്കേണു്ട വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുംപോലും ഇവിടെപ്പറഞ്ഞപോലെ കടുത്തശാരീരികയസുഖങ്ങളിലും അതുകാരണമുള്ളമാനസ്സികയസ്വസ്ഥതകളിലുമാണു്. അല്ലായിരുന്നെങ്കിലു് അവരീസ്സൂംബയെക്കുറിച്ചു് നമ്മളു്ചിന്തിച്ചതുപോലെചിന്തിക്കുമായിരുന്നു.

സു്ക്കൂളുകളിലു് മയക്കുമരുന്നുപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും അതിനെതിരെ ബോധവലു്ക്കരണംനടത്തുന്നതിനുമാണു് സൂംബയേ൪പ്പെടുത്തുന്നതെന്നാണു് മയക്കുമരുന്നുപ്രേരിതമായൊരസംബന്ധന്യായം ഗവണു്മെ൯റ്റിതിനുപറഞ്ഞിട്ടുള്ളതു്. അതിനുനല്ലതുസൂംബയല്ല തൂമ്പയല്ലേ, സു്ക്കൂളുകളിലു് ഓരോപച്ചക്കറിത്തോട്ടമേ൪പ്പെടുത്തതും അവരെയതിനുനിയോഗിക്കുന്നതുമല്ലേ? പച്ചക്കറിയുണു്ടാക്കലു് കേരളത്തിലു്നിന്നുപോയി യൂട്യൂബിലു്നോക്കിപ്പഠിച്ചുള്ള തുള്ളലു്വന്നതുകൊണു്ടല്ലേമയക്കുമരുന്നുവന്നതു്? രണു്ടുമനുപൂരകമല്ലേ? സൂംബജനിച്ചനാടുനോക്കുമ്പോളു് അതിനുപ്രത്യേകയ൪ത്ഥങ്ങളില്ലേ ഉദ്ദേശങ്ങളില്ലേ?

…..

…..

ലോകത്തേറ്റവുംസുന്ദരദൃശ്യമാണു് രാവിലേസു്ക്കൂളിലു്പ്പോകുന്നകുട്ടി. അതി൯റ്റെമുഖവുംമൂക്കുംമുടിയുംകണ്ണുംമുതലു് ശുഭ്രതയാണു്. ഈപ്പൂക്കളെ ഈഖല൯മാ൪ക്കുംകശു്മല൯മാ൪ക്കുമെറിഞ്ഞുകൊടുക്കണമോ?

Written on 30 June 2025 and first published on 01 July 2025