അന്താരാഷ്ട്രരംഗത്തുനിന്നു് പിന്നിലേയു്ക്കുപോകുന്നയമേരിക്ക; അന്താരാഷ്ട്രയക്രമരംഗത്തു് മുന്നിലേയു്ക്കുവരുന്നയമേരിക്ക! ജനാധിപത്യമില്ലാത്തയമേരിക്കയെങ്ങനെ ജനാധിപത്യംകയറ്റുമതിചെയ്യും?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Fernando Ribas. Graphics: Adobe SP.
അമേരിക്ക൯പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപും ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്ര മോദിയുംതമ്മിലു് 2025 ഫെബ്രുവരി 13നു് വൈറ്റു്ഹൗസ്സിലു്നടന്ന, 'വിജയകര'മെന്നു് രണു്ടുപേരുംപറഞ്ഞ, കൂടിയാലോചനകഴിഞ്ഞയുട൯ ഇ൯ഡൃയിലെ തെരഞ്ഞെടുപ്പുപ്രക്രിയകളിലു്പ്പങ്കെടുത്തു് കൂടുതലാളുകളെക്കൊണു്ടു് വോട്ടുചെയ്യിക്കാനും അങ്ങനെ ജനാധിപത്യംശക്തിപ്പെടുത്താനുമുള്ള പ്രചാരണങ്ങളു്ക്കും നടപടികളു്ക്കും അമേരിക്കമുടക്കിവരുന്ന 21ദശലക്ഷംഡോളറി൯റ്റെസഹായം അമേരിക്കറദ്ദാക്കി. ആളുകളു്വോട്ടുചെയ്യുന്നതിനനുസരിച്ചല്ല, ഏതുചിഹ്നത്തിലു്വോട്ടുചെയു്താലും ഒരുനിശ്ചിതശതമാനംവോട്ടുകളു് മോദിയുടെബീജേപ്പീയുടെ താമരച്ചിഹ്നത്തിലു്മറിഞ്ഞുവീഴുന്നരീതിയിലു് വോട്ടിംഗു്യന്ത്രങ്ങളിലു് രാജ്യവ്യാപകമായി മൈക്രോഡോട്ടുകളുപയോഗിച്ചു് പോളിംഗിനുമുമ്പുതന്നെ അട്ടിമറിനടത്തിവെയു്ക്കുന്നതാണു് രീതിയെങ്കിലു് ആളുകളു് വോട്ടുചെയു്താലെന്തു് വോട്ടുചെയു്തില്ലെങ്കിലെന്തു്! പിന്നെയെന്തിനു് ആളുകളെക്കൊണു്ടു് വോട്ടുചെയ്യിക്കുന്നതിനും ജനാധിപത്യംശക്തിപ്പെടുത്തുന്നതിനുമൊരു ധനസഹായം? രണു്ടുമനാവശ്യമല്ലേ? അതുകൊണു്ടു് ഉഭയതാലു്പ്പര്യപ്രകാരം ഇങ്ങനെയൊരുതീരുമാനമെടുത്തു. അതു് രണു്ടുപേ൪ക്കുമതി൯റ്റെഗൗരവംബോധ്യപ്പെട്ടു് ച൪ച്ചകഴിഞ്ഞയുട൯തന്നെയെടുത്തു. ഇ൯ഡൃയുമമേരിക്കയുംതമ്മിലുള്ള വ്യാപാരബന്ധംവ൪ദ്ധിക്കണമെങ്കിലു് മോദിയും ബീജേപ്പീയുമധികാരത്തിലിരിക്കണമെന്നും അതിനു് ഈസ്സഹായംനി൪ത്തേണു്ടതുണു്ടെന്നുമുള്ള തീരുമാനത്തിലാണവരെത്തിച്ചേ൪ന്നിട്ടുള്ളതു്. ഇതേസഹായം ഇതേതുകയു്ക്കു് ഇതേയാവശ്യത്തിനുവേണു്ടി ബംഗ്ലാദേശ്ശിനുചെയു്തിരുന്നതുമവസാനിപ്പിച്ചു. ജനാധിപത്യമില്ലാത്തയമേരിക്കയെങ്ങനെ ജനാധിപത്യംകയറ്റുമതിചെയ്യും?
അമേരിക്കയെ അന്താരാഷ്ട്രരംഗത്തു് മു൯നിരയിലു്നി൪ത്തിയിരുന്ന ഇതുപോലെയുള്ളപലസഹായങ്ങളും താനധികാരത്തിലു്വന്നയുട൯തന്നെ ഒട്ടുംകാത്തിരിക്കാതെയും ഒരിടത്തും ഒരുച൪ച്ചയുമനുവദിക്കാതെയും ഒറ്റയാളാണുഭരിക്കുന്നതെന്നും ഒറ്റയാളി൯റ്റെതീരുമാനങ്ങളു്തന്നെയാണു് നടപ്പാക്കപ്പെടുന്നതെന്നുമറിയിച്ചുകൊണു്ടു് ട്രംപുനി൪ത്തലാക്കി. അതുകൊണു്ടാണു് ജനാധിപത്യമില്ലാത്തയമേരിക്കയെന്നു് ഇവിടെപ്പറഞ്ഞതു്. ലോകവുമിപ്പോളു് അങ്ങനെതന്നെയാണുവിലയിരുത്തുന്നതു്. ജനാധിപത്യമുള്ളയമേരിക്കയായിരുന്നെങ്കിലു് ഇതെല്ലാം നി൪ദ്ദേശങ്ങളായി അമേരിക്ക൯കോണു്ഗ്രസ്സി൯റ്റെമുന്നിലു്വെച്ചു് അതിനുപിന്തുണനലു്കുന്നവരാരെങ്കിലുമുണു്ടെങ്കിലു് ആ പ്രതിനിധികളുടെയംഗീകാരംവാങ്ങുമായിരുന്നു. അതിനുപകരം ഒറ്റയാളു്തീരുമാനമെടുത്തൊപ്പിട്ട പ്രസിഡ൯ഷ്യലു് എകു്സ്സിക്ക്യുട്ടീവോ൪ഡറുകളായിട്ടാണിവയെല്ലാമിറങ്ങിയതു്.
ഇത്തരംസഹായങ്ങളു് അന്താരാഷ്ട്രസമൂഹത്തിനുനലു്കുന്നതു് നി൪ത്തലാക്കുകമാത്രമല്ല അന്താരാഷ്ട്രസമൂഹത്തി൯റ്റെ അവിഭാജ്യഭാഗങ്ങളായ ഐക്യരാഷ്ട്രസഭ, ലോകാരോഗ്യസംഘടന, അന്താരാഷ്ട്രകോടതി എന്നിവയിലു്നിന്നെല്ലാം പുറത്തുകടക്കുമെന്നും അവയു്ക്കെതിരേ സ്വന്തം രാഷ്ട്രമുന്നണികളുണു്ടാക്കിപ്പ്രവ൪ത്തിക്കുമെന്നും പലകാലങ്ങളിലായി ട്രംപു് തെരഞ്ഞെടുപ്പുസമയത്തു് അമേരിക്കയിലെജനങ്ങളു്ക്കു് ഉറപ്പുനലു്കിക്കൊണു്ടിരുന്നതാണു്. അതിനുപുറമേ ലോകകാര്യങ്ങളിലിടപെടുന്നതിനായി അമേരിക്ക൯സൈനികരെയിനിപ്പുറത്തയയു്ക്കില്ലെന്നും നാറ്റോമുതലായ സൈനികസഖ്യങ്ങളിലു്നിന്നുതന്നെ പി൯മാറുമെന്നും അതിനൊക്കെവേണു്ടി അമേരിക്കയു്ക്കിനി പണംകളയാനില്ലെന്നും ഇയാളു്പലകാലമായി പറഞ്ഞുകൊണു്ടിരിക്കുന്നതാണ്. ഇനി ഇതൊക്കെയയാളു് ചെയു്തുകാണിക്കേണു്ടിവരും. ഇതു് അന്താരാഷ്ട്രരംഗത്തുള്ള അമേരിക്ക൯സാന്നിദ്ധ്യം ശൂന്യമാക്കുമെന്നുപറയേണു്ടതില്ലല്ലോ! ഈസ്സംഘടനകളൊന്നുമിതോടെ പ്രവ൪ത്തനംനി൪ത്തില്ലെന്നും അവയമേരിക്കയെയൊഴിവാക്കി മുന്നോട്ടുപോകുമെന്നുംകൂടി പറയേണു്ടതില്ലല്ലോ!! ഇപ്പോളു്ത്തന്നെ യൂറോപ്പ്യ൯രാജ്യങ്ങളു് ഇയാളുടെതീരുമാനങ്ങളു്ക്കും നടപടികളു്ക്കും തടയിടുന്നതിനും നാറ്റോയെശ്ശക്തിപ്പെടുത്തുന്നതിനുമായി പാരീസ്സിലു്ച്ചേരാ൯പോവുകയാണു്. ട്രംപു് റഷ്യയെയെടുത്തോളൂ... തങ്ങളു് ഉക്രെയിനെയെടുത്തോളാം... എന്നാണവ൪പറയുന്നതുതന്നെ. ഈനീക്കങ്ങളിലു് ബ്രിട്ടനുമുണു്ടു്.
ക്യാനഡയും അകലെക്കിടക്കുന്നയയ൪ല൯ഡും മധ്യപൗരസ്സു്ത്യദേശത്തെഗാസ്സയും പനാമയുടെകനാലും മെകു്സ്സിക്കോയുടെയുളു്ക്കടലുമെല്ലാം അമേരിക്കയുടേതാണെന്നും അമേരിക്കയു്ക്കുവേണമെന്നുമുള്ളൊരവകാശവാദം ലോകമാദ്യമായിക്കേളു്ക്കുകയാണു്. ട്രംപിനു് നാലുവ൪ഷത്തേയു്ക്കു് ഒരലു്പ്പമധികാരമമേരിക്കയിലു്ക്കിട്ടിയപ്പോളു് അയാളിലു്നിന്നാണതുകേട്ടിട്ടുള്ളതു്. അലാസ്സു്ക്കയെയമേരിക്കയവകാശപ്പെട്ടു് വിലകൊടുത്തുവാങ്ങി ഒരുസംസ്ഥാനമാക്കിയപോലെയും ബ്രിട്ട൯ ഫാക്കു്ലണു്ടിനെയും അയ൪ലണു്ടിനെയുമവകാശപ്പെട്ടപോലെയും അമേരിക്ക ബ്രിട്ട൯റ്റെയൊരുകോളണിയായിരുന്നപോലെയും ഇവയൊന്നുംതന്നെ ഒരുകാലത്തും അമേരിക്കയുടെഭാഗമോ ഒരുകോളണിയോ ആയിരുന്നതല്ല. ഇതു് അന്താരാഷ്ട്രയക്രമരംഗത്തു് അമേരിക്കമുന്നോട്ടുവരുന്നതല്ലാതെമറ്റെന്താണു്?
…..
…..
എത്രയഭിനയിച്ചാലും റൊണാളു്ഡു് റീഗനാവില്ലെന്നു് ആരെങ്കിലുമിയാളോടു് പറഞ്ഞുകൊടുക്കേണു്ടസമയംകഴിഞ്ഞു!
Written on 13 February 2025 and first published on: 16 February 2025
No comments:
Post a Comment