അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുകാരെയും കണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെ ബിസിനസ്സുതാലു്പ്പര്യങ്ങളാണു് പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ലോകറീയലെസ്സു്റ്റേറ്റുഭീമ൯മാരായ അത്യാഗ്രഹികളെമുഴുവ൯ ഗാസ്സയിലേയു്ക്കാക൪ഷിക്കുന്നതിനും അവരുടെനടുനായകത്വം അമേരിക്കയല്ല അമേരിക്കയിലെ റീയലെസ്സു്റ്റേറ്റുബിസിനസ്സുകാ൪ ഏറ്റെടുക്കുന്നതിനുമുള്ളശ്രമമാണു് ഗാസ്സയെ അമേരിക്കതന്നെ വിലനലു്കിസ്സ്വന്തമാക്കുമെന്നും എന്നാലു് മധ്യപൗരസ്സു്ത്യനാടുകളിലെ റീയലെസ്സു്റ്റേറ്റുകാരെക്കൂടി അവിടെനി൪മ്മാണപ്പ്രവ൪ത്തനങ്ങളു്നടത്താ൯ അനുവദിക്കുമെന്നുമുള്ള ട്രംപി൯റ്റെപ്രസു്താവനയിലൂടെ പുറത്തുവരുന്നതു്. ഗാസ്സയുടെയും പാലസ്സു്റ്റീ൯റ്റെയും സ്വതന്ത്രനിലനിലു്പ്പിനുവേണു്ടി ഇന്നൊരുമിച്ചുനിന്നുപോരാടുന്ന അറബിരാജ്യങ്ങളെ ഭിന്നിപ്പിക്കാനും സാമ്പത്തികമോഹമുണ൪ത്തി അവിടങ്ങളിലെ റീയലെസ്സു്റ്റേറ്റുഭീമ൯മാരെയിറക്കി പാലസ്സു്റ്റീനുവേണു്ടി ഒരുമിച്ചുനിലു്ക്കുകയെന്ന ഈനയംമാറ്റാ൯ അവിടത്തെഗവണു്മെ൯റ്റുകളുടെമേലു് സമ്മ൪ദ്ദംചെലുത്താനുമാണു് ഈശ്ശ്രമം. അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുഭീമ൯മാരെയും മറ്റുകണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെ ബിസിനസ്സുതാലു്പ്പര്യങ്ങളാണു് അമേരിക്ക൯പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്
ഇതിന്നിടയിലീക്കൂട്ടുകെട്ടിലു്നിന്നും ജോ൪ദ്ദാ൯രാജാവിനെയൂരിയെടുത്തു് പാശ്ചാത്യശക്തികളുടെയും ത൯റ്റെയും റീയലെസ്സു്റ്റേറ്റുകൂട്ടുകെട്ടിലു് ചേ൪ക്കാനൊക്കുമോയെന്നാണു് ട്രംപുനോക്കുന്നതു്. സാമ്പത്തികവും സംഘ൪ഷരഹിതഭരണസ്ഥിരതയുമാണു് മുന്നോട്ടുവെച്ചിട്ടുള്ളയാക൪ഷണങ്ങളു്. കഴിഞ്ഞയെണു്പതുവ൪ഷത്തിനിടയിലു് പലപ്രാവശ്യമങ്ങനെ പാലസ്സു്റ്റീ൯വിഷയത്തിലു് ജോ൪ദ്ദാ൯ അറബിക്കൂട്ടുകെട്ടിലു്നിന്നും അമേരിക്കയാലൂരിയെടുക്കപ്പെട്ടിട്ടുണു്ടു്. മുമ്പത്തെപ്പലപ്രാവശ്യമെന്നപോലെ ജോ൪ദ്ദാനെയൊരു ബ്ലാക്കു്ഷീപ്പായിമാറ്റുമെന്ന൪ത്ഥം! ചില൪പ്രചരിപ്പിക്കാനിഷ്ടപ്പെടുന്നപോലെ ഇതു് ട്രംപിസമല്ല- ഭ്രാന്തിസമാണു്. ഇതിനേക്കാളു്വന്യമായ അധിനിവേശസ്വപു്നങ്ങളുമായിനടന്ന ഹിറ്റു്ലറുടേതിനെ ഹിറ്റു്ലറിസമെന്നാണോ ഭ്രാന്തിസമെന്നാണോ ഇന്നുലോകംപറയുന്നതു്?
ഗാസ്സയെയല്ല ഇസ്സ്രായേലിനെ അമേരിക്കയേറ്റെടുത്തുകഴിഞ്ഞതുപോലെയാണു് ട്രംപിപ്പോളു്സ്സംസാരിക്കുന്നതു്. ഗാസ്സയെവെച്ചു് ഇസ്സ്രായേലു് എന്തുചെയ്യും ചെയ്യില്ലായെന്നിപ്പോളു് ഇസ്സ്രായേലിപ്പ്രധാനമന്ത്രിയല്ല അമേരിക്ക൯പ്രസിഡ൯റ്റാണുപറയുന്നതു്. ഇതിന്നിടയിലു് നെതന്യാഹുവിലൂടെ ഇസ്സ്രായേലിനെങ്ങനെ അവ൪ക്കുണു്ടായിരുന്നസ്വാതന്ത്ര്യംനഷ്ടപ്പെട്ടു? ഗാസ്സയിലെജനവാസമേഖലകളിലു് സൈനികനീക്കം ആഗോളനിയമപ്പ്രകാരംതടഞ്ഞിട്ടുള്ളതാണെന്നാണു് ട്രംപിനും നെതന്യാഹുവിനും ഐക്യരാഷ്ട്രസംഘടനമുന്നറിയിപ്പുനലു്കിയതു്. ഗാസ്സയടക്കമുള്ളപാലസ്സു്റ്റീ൯ വിലു്ക്കാനുള്ളതല്ലെന്നാണു് ഹമാസ്സുംപറഞ്ഞതു്. അവിടെസ്സംഘ൪ഷമുണു്ടാക്കാനല്ല, കടലു്ത്തീരറീയലെസ്സു്റ്റേറ്റും അമേരിക്കനിയന്ത്രിക്കുന്ന ബില്യണു്കണക്കിനുഡോളറി൯റ്റെ പുന൪നി൪മ്മാണവുമെന്നൊരു ആക൪ഷണംമുന്നോട്ടുവെച്ചു് അറബിരാഷ്ട്രങ്ങളു്ക്കിടയിലും ചിലപാശ്ചാത്യരാജ്യങ്ങളു്ക്കിടയിലും പാലസ്സു്റ്റീ൯വിഷയത്തിലു് ഭിന്നിപ്പുണു്ടാക്കാനാണു് ട്രംപി൯റ്റെശ്രമം.
…..
…..
Written on 10 February 2025 and first published on: 11 February 2025
No comments:
Post a Comment