1778
വലതുപക്ഷബീജേപ്പീയുടെകീഴിലായിക്കിടക്കുന്ന ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെങ്ങനെയാണു് ഇടതുപക്ഷത്തി൯റ്റെനി൪വ്വചനത്തിനകത്തുവരുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
1917ലെ റഷ്യ൯ ഒകു്ടോബ൪വിപ്ലവംമുതലു് ലോകകമ്മ്യൂണിസ്സു്റ്റുനീക്കങ്ങളും ചലനങ്ങളും പലരചനകളിലൂടെയും വാ൪ത്തകളിലൂടെയും സഞു്ചാരികളിലൂടെയും ഇ൯ഡൃയിലെത്തിയിരുന്നെങ്കിലും, അതുസ്വാധീനിച്ചചിലരുടെയിടയിലു് ഇടതുചിന്താഗതികളുടലെടുത്തിരുന്നെങ്കിലും, ആ കാഴു്ച്ചപ്പാടിലധിഷു്ഠിതമായൊരു ശരിയായൊരിടതുപക്ഷപ്പാ൪ട്ടിയും തൊഴിലു്സ്സംഘടനകളുമുണു്ടാവാ൯ എം. എ൯. റോയിയുടെനേതൃത്വത്തിലു് 1920ലു് താഷു്ക്കെ൯റ്റിലു്നടന്നൊരു പാ൪ട്ടിരൂപീകരണവും 1924ലു് മുസ്സാഫ൪ അഹമ്മദും എസ്സു്. ഏ. ഡാങ്കേയും നളിനി ഗുപു്തയും പ്രതികളായ കാണു്പൂ൪ ഗൂഢാലോചനയും 1925ലു് കാണു്പൂരിലെത്തന്നെ ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റു് കോണു്ഫറ൯സ്സുമൊക്കെക്കഴിഞ്ഞു് ആറാം കമ്മ്യൂണിസ്സു്റ്റു് ഇ൯റ്റ൪നാഷണലു് ആവശ്യപ്പെട്ടതുപോലെ കോണു്ഗ്രസ്സിനുമേലൊരു നിശിതവിമ൪ശ്ശനയാക്രമണമഴിച്ചുവിട്ടുകൊണു്ടു് ഒരുപൊതുപണിമുടക്കുംനടത്തിവിജയിപ്പിച്ചു് 1934ലു് ബ്രിട്ടീഷുഭരണകൂടത്തി൯റ്റെകൈയ്യിലു്നിന്നുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നിരോധനവുമേറ്റുവാങ്ങേണു്ടിവന്നു. അതോടെയതൊരുപാ൪ട്ടിയുംനീക്കവും പ്രസ്ഥാനവുമായി. വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും കേന്ദ്രീകരണംകാരണം ഇ൯ഡൃയിലെയീ ഇടതുപക്ഷപ്പ്രസ്ഥാനമാരംഭിച്ചതു് ബോംബെ കലു്ക്കട്ട മദ്രാസ്സു് എന്നീ നഗരങ്ങളിലാണു്.
പക്ഷേയപ്പോഴേയു്ക്കും രണു്ടാംലോകമഹായുദ്ധകാലമായി ഇ൯ഡൃയിലെയാ ഇടതുപ്രസ്ഥാനത്തി൯റ്റെയുംപാ൪ട്ടിയുടെയും പ്രചോദനവുംപണംവരവുകേന്ദ്രവുമായിരുന്ന റഷ്യ൯സോവിയറ്റുയൂണിയ൯ ജ൪മ്മനിയുടെയും ജപ്പാ൯റ്റെയും അച്ചുതണു്ടുശക്തികളു്ക്കെതിരെ ബ്രിട്ട൯നയിക്കുന്ന സഖ്യശക്തികളു്ക്കു് പിന്തുണനലു്കാ൯ 1941ലു് ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയോടു് ആവശ്യപ്പെടുകയുംചെയു്തു. അവരതിനുസമ്മതിക്കുകയും അങ്ങനെ ബ്രിട്ട൯റ്റെ ഇ൯ഡ്യാഗവണു്മെ൯റ്റു് ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെമേലുള്ള അവരേ൪പ്പെടുത്തിയ നിരോധനംനീക്കുകയുംചെയു്തു. പക്ഷേയതോടെ ബ്രിട്ടനെയെതി൪ത്തു് സ്വാതന്ത്ര്യസമരംനടത്തുന്ന ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനെയെതി൪ത്തു് ബ്രിട്ട൯റ്റെ ഗവണു്മെ൯റ്റിനെപ്പിന്തുണയു്ക്കുന്ന ആനിലപാടോടെ ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയു്ക്കു് ഇ൯ഡൃയിലെജനങ്ങളുടെയിടയിലുണു്ടായിരുന്ന നിലയുംവിലയുംവിശ്വാസവുമിടിഞ്ഞു, അതൊരിടപക്ഷമാവുന്നതെങ്ങനെയെന്നചോദ്യം ആദ്യമായിക്കാര്യമായുയ൪ന്നു. ജനവിശ്വാസത്തി൯റ്റേതായ ആപ്പഴസ്ഥിതിപിന്നെ തിരിച്ചുപിടിക്കാനവ൪ക്കുകഴിഞ്ഞില്ല- കോണു്ഗ്രസ്സും പിന്നീടാനിലപാടിലേയു്ക്കുവന്നെങ്കിലും. രണു്ടാംലോകമഹായുദ്ധത്തിലു് യുദ്ധംകഴിഞ്ഞാലു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംനലു്കുമെന്നയുപാധിയിലു് ബ്രിട്ടനെപ്പിന്തുണയു്ക്കുന്ന ഗാന്ധിയുടെയും നെഹു്റുവി൯റ്റെയും നിലപാടിനെതിരേ സുഭാസ്സു്ച്ചന്ദ്രബോസ്സി൯റ്റെയുംമറ്റുംനേതൃത്വത്തിലു് കോണു്ഗ്രസ്സിലുംകലാപമുണു്ടായി, വിദേശത്തു് ബോസ്സി൯റ്റെനേതൃത്വത്തിലു് ഇ൯ഡൃ൯ നാഷണലു് ആ൪മ്മിയുമുണു്ടായി. പക്ഷേ അന്നു് ബ്രിട്ടീഷു്യുദ്ധശക്തികളെപ്പിന്തുണയു്ക്കുന്നതി൯റ്റെപേരിലു് ബ്രിട്ടീഷു് ക്യാപ്പിറ്റലിസത്തിനെതിരേപ്രവ൪ത്തിച്ചിരുന്ന ബ്രിട്ടീഷു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ചുവടുപിടിച്ചുണു്ടായി ഒരുപുതിയചെറിയപാ൪ട്ടിയായി കമ്മ്യൂണിസ്സു്റ്റി൯റ്റ൪നാഷണലിലു്ക്കടന്നുവന്ന ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപിള൪ന്നില്ല. അതുപിന്നെ നേതാക്കളിലു് ആരാണുവലിയവനെന്നതി൯റ്റെപേരിലു് 1964ലാണുണു്ടായതു്.
അബനീ മുഖ൪ജിയോടൊപ്പംചേ൪ന്നു് 1920ലു് ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റു് മാനിഫെസ്സു്റ്റോയെഴുതി അതുംപോരാഞ്ഞു് ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും മെകു്സ്സിക്ക൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുംസ്ഥാപിച്ച എം. എ൯. റോയിയെന്ന മാനബേന്ദ്രനാഥു് റോയു് യുദ്ധകാലത്തെയീ ബ്രിട്ടീഷനുകൂലനിലപാടുമാറ്റത്തോടെ 1940ലു് മാ൪കു്സ്സിസംവിട്ടു് മദ്ധ്യവഴിതേടി.
പൗരനുമൊരു രാഷ്ട്രത്തി൯റ്റെവിഭവമാണു്, അവനൊരുദു൪ഘടഘട്ടംവരുമ്പോളു് സു്റ്റേറ്റവനെസ്സഹായിക്കണമെന്നുള്ള സങ്കലു്പ്പവുംകാഴു്ച്ചപ്പാടുമാണു് ലോകത്തെവിടെയും എക്കാലത്തും ഇടതുപക്ഷത്തെമുന്നോട്ടുനയിക്കുന്നതു്, നയിച്ചിട്ടുള്ളതു്. സു്റ്റേറ്റി൯റ്റെവിഭവങ്ങളു് പൗരനുവേണു്ടിദു൪വ്യയംചെയ്യാ൯പാടില്ല എന്നകാഴു്ച്ചപ്പാടാണു് പക്ഷേ വലതുപക്ഷത്തെനയിക്കുന്നതു്. പൊതുവിലു് ഒരുഗവണു്മെ൯റ്റുശ്രദ്ധിക്കേണു്ട ഏറ്റവുമടിസ്ഥാനരണു്ടുകാര്യങ്ങളായ പൊതുവിദ്യാഭ്യാസം പൊതുജനാരോഗ്യമെന്നരണു്ടുകാര്യങ്ങളിലെ നിലപാടുകളാണു് ജനങ്ങളുടെകണ്ണിലു് വലതിനെയുമിടതിനെയുംനി൪ണ്ണയിക്കുന്നതു്. അതി൪ത്തികടന്നെത്തുന്ന അഭയാ൪ത്ഥികളു്ക്കു് അഭയംകൊടുക്കാതിരിക്കലു്, അഭയാ൪ത്ഥികളു്ക്കുപൗരത്വംനലു്കാതിരിക്കലു്, അവരെപ്പുറത്താക്കലു്, സ൪ക്കാരി൯റ്റേതായ പൊതുവിദ്യാഭാസസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കലു്, സ്വകാര്യവിദ്യാലയങ്ങളെയും വിദേശയൂണിവേഴു്സ്സിറ്റികളുടെസ്ഥാപനത്തെയും കടന്നുവരവിനെയും പ്രോത്സാഹിപ്പിക്കലു്, സാ൪വ്വത്രികസൗജന്യവിദ്യാഭ്യാസമവസാനിപ്പിക്കലു്, വ്യവസായങ്ങളിലു് പരിസ്ഥിതിനാശത്തിനെതിരേ സ൪ക്കാരി൯റ്റെയിടപെടലിനെയെതി൪ക്കുക, ഭരണകൂടയിടപെടലില്ലാതെ വ്യവസായങ്ങളും സ്വതന്ത്രമാ൪ക്കറ്റുംതന്നെയതിനു് സ്വയംപരിഹാരംകണു്ടുകൊള്ളുമെന്നുപറയുക, സമ്പന്ന൯റ്റെമേലു്നികുതികുറച്ചു് മറ്റുള്ളവ൪ക്കുമേലതു് കൂടുതലേ൪പ്പെടുത്തുക, ജനങ്ങളു്ക്കുള്ളസാമൂഹ്യസുരക്ഷാപ്പദ്ധതികളു്ക്കു് സ൪ക്കാരി൯റ്റെപണമെടുത്തുചെലവഴിക്കാതിരിക്കുക, സ൪ക്കാ൪മേഖലയിലു് ആശുപത്രികളു്തുടങ്ങാതിരിക്കുക, ഉള്ളതുനി൪ത്തുക, സൗജന്യയാസ്സു്പത്രികളെന്നവ്യവസ്ഥയെടുത്തുകളയുക, ആരോഗ്യപാലനംമുഴുവ൯ ആഗോളകോ൪പ്പറേറ്റടിസ്ഥാനത്തിലു്പ്പ്രവ൪ത്തിക്കുന്ന ഇ൯ഷുറ൯സ്സുകമ്പനികളെയും സ്വകാര്യമേഖലയെയുമേലു്പ്പിക്കുക, എന്നിവയെല്ലാം രാജ്യഭേദമില്ലാതെ വലതി൯റ്റെസ്വഭാവങ്ങളിലു്പ്പെടുന്നു. ഏറ്റവുംനല്ലയുദാഹരണങ്ങളു് ട്രംപി൯റ്റെകീഴിലുള്ളയമേരിക്കയും മോദിയുടെകീഴിലുള്ളയി൯ഡൃയുംതന്നെ!
ഇതേനയങ്ങളു്തന്നെപിന്തുടരുന്ന ഇ൯ഡൃയിലെയിന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിന്നെങ്ങനെയാണു് ഇടതാവുക? വലതുപക്ഷകേന്ദ്രഭരണകൂടങ്ങളോടുചേ൪ന്നു് അതേതെരഞ്ഞെടുപ്പുപ്രക്രിയകളിലൂടെ സംസ്ഥാനങ്ങളിലു് ഭരണംപങ്കിടുന്നതു് മുഖ്യപാ൪ട്ടിപ്പ്രവ൪ത്തനമാക്കിമാറ്റിയ അവ൪ക്കെങ്ങനെയാണു് ഇടതാവാ൯കഴിയുക?
ലോകംമുഴുവനിവ൪ക്കു്- വലതിനും വലതായിമാറിയയിടതിനും- അവരുടെയാശയങ്ങളു്പട൪ത്താനും വിവിധവിഷയങ്ങളിലുള്ള അവരുടെനിലപാടുകളു്ന്യായീകരിക്കാനും മാധ്യമങ്ങളുമുണു്ടു്. അമേരിക്കയിലു്ത്തന്നെ വാളു്സ്സു്ട്രീറ്റു് ജേ൪ണ്ണലു്, വാഷിംഗു്ടണു് ടൈംസ്സു്, ഫോകു്സ്സു് ന്യൂസ്സു് എന്നിവ അവയിലു്ച്ചിലതാണു്. പട്ടിയെപ്പോലെമടിയിലിരിക്കുന്നമീഡിയ, മോദിമീഡിയ, എന്നൊക്കെയുള്ളയ൪ത്ഥത്തിലു് ഗോദിമീഡിയായെന്നു് അറിയപ്പെടുന്നയിവയിലു് ഇ൯ഡൃയിലു്മുന്നിലു്നിലു്ക്കുന്നതു് ടൈംസ്സു് നൗ, എ൯ ഡീ ടീവീ, ഇ൯ഡ്യാ ടുഡേ, റിപ്പബ്ലിക്കു് ടീവീ, ഇ൯ഡ്യാ ടീവീ, ആജു് തകു് എന്നിവയാണു്. ഇവരെയെതി൪ക്കുന്നതു് പൊതുവേയിവരിലു്നിന്നുപിരിഞ്ഞവരും നിലപാടുകളു്കാരണം ഇവരിലു്നിന്നുപിരിച്ചുവിട്ടവരുമായ ന്യൂസ്സു് ക്ലിക്കു്, ന്യൂസ്സു് ലാണു്ഡ്രി, ദി ക്വി൯റ്റു്, ദി പ്രി൯റ്റു്, ദി വയ൪ എന്നിവയാണു്. പക്ഷേ പൊതുമാധ്യമമേഖലയിലു് അവയൊറ്റപ്പെട്ടുനിലു്ക്കുന്നു, അവയുടെശബ്ദംകേളു്ക്കുന്നില്ല.
ഈമാധ്യമങ്ങളിലൂടെയൊക്കെച്ചിലച്ചിട്ടും വലതിനുപ്രാബല്യംനഷ്ടപ്പെട്ടില്ലെങ്കിലും വലതായിമാറിയയിടതിനു് പ്രസക്തിനഷ്ടപ്പെടുകയാണു്, അവരിടതല്ല വലതുതന്നെയെന്നുലോകം തിരിച്ചറിഞ്ഞുകൊണു്ടിരിക്കുകയാണു്. ഏറ്റവുംനല്ലയുദാഹരണം അവരുടെസംസ്ഥാനനേതാവായ പിണറായിവിജയനെന്നമുഖ്യമന്ത്രിയിലൂടെ അഴിമതിക്കേസ്സുകളിലു്നിന്നുരക്ഷപ്പെടുന്നതിനുവേണു്ടി ഉന്നതസ൪വ്വീസ്സുദ്യോഗസ്ഥ൯മാരും ഉന്നതപൊലീസ്സോഫീസ്സ൪മാരുമെല്ലാം ആറെസ്സെസ്സോബീജേപ്പീയോയാണോയെന്നുനോക്കി നിയമിക്കപ്പെട്ടയൊരുസിവിലു്സ്സ൪വ്വീസ്സോടെഭരണംനടത്തി ഒരു പക്കായാറെസ്സെസ്സുമുഖ്യമന്ത്രിയായിമാറി ബീജേപ്പീയുടെകാലു്ക്കീഴിലെത്തി അവരുടെമുഴുവ൯വലതുപക്ഷനയങ്ങളുംപിന്തുടരുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റുതന്നെ! കേഡ൪മാരുടെയെണ്ണത്തിലും പാ൪ലമെ൯റ്ററിവിജയത്തിലും ഇ൯ഡൃയിലെ ഏറ്റവുംവലിയകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണെങ്കിലും ഇ൯ഡൃയിലു് വിപ്ലവകരമായ സാമൂഹ്യമാറ്റങ്ങളു്ക്കൊന്നും കാരണമാകാനതിനുകഴിഞ്ഞിട്ടില്ല, കാരണം ആ പാ൪ലമെ൯റ്ററിവിജയംകാരണമുള്ള ആശയത്തിലു്നിന്നുള്ളവ്യതിചലനമാണു്. പഴയചരിത്രങ്ങളല്ലാതെ ഇന്നിവ൪ക്കൊന്നുമിടതി൯റ്റേതായി പറയാനൊന്നുമില്ല. വാസു്തവത്തിലിവ൪കൂടിവലതായതോടെ ഇ൯ഡൃയിലിടതില്ലാതായിരിക്കുകയാണു്. അവരെക്കൂടിച്ചേ൪ത്തുകൊണു്ടു് അതുതന്നെയാണു് ബീജേപ്പീയടക്കമുള്ളവലതാഗ്രഹിച്ചതും. ഇടതി൯റ്റെകണികകളു് പ്രത്യയശാസു്ത്രപരമായെങ്കിലും നിലനി൪ത്തിയിരുന്ന, ഇവരുടെയംഗബലവും പാ൪ലമെ൯റ്ററിവിജയവുമൊന്നുമില്ലാത്ത, രണു്ടു് മാവോയിസ്സു്റ്റു് ലെനിനിസ്സു്റ്റു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് വലതി൯റ്റെയും വലതായിമാറിയയിടതി൯റ്റെയും സംയുക്തസൈനികാക്രമണത്തിലു് തക൪ന്നുകഷണങ്ങളായിക്കൊണു്ടിരിക്കുകയാണു്, പലരുംവെടിവെച്ചുകൊല്ലപ്പെടുകയാണു്, പലരുംകീഴടങ്ങുകയാണു്. റഷ്യയിലെ ബോളു്ഷെവിക്കുവിപ്ലവത്തി൯റ്റെചുവടുപിടിച്ചുണു്ടായ ഇ൯ഡൃയിലെയാദ്യത്തെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യെന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയാകട്ടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപിടിയിലു്പ്പെട്ടുവലതായി ഷണ്ഡനായി ലോകത്തി൯റ്റെമുന്നിലിപ്പോഴും തലകുനിച്ചുനിലു്ക്കുന്നു.
ഫ്രഞു്ചുവിപ്ലവംകഴിഞ്ഞു് 1789ലു് ഫ്രഞു്ചു് നാഷണലു് അസ്സംബ്ലിചേ൪ന്നു് ഭരണഘടന ഡ്രാഫു്റ്റുചെയു്തുകൊണു്ടിരുന്നപ്പോളു് അവരധികാരഭ്രഷ്ടനാക്കിയ ലൂയി പതിനാറാമ൯രാജാവിനു് എത്രയധികാരംബാക്കിവെയു്ക്കണമെന്ന ച൪ച്ചയു്ക്കിടെയാണു് രാജത്വത്തിനെതിരേവാദിച്ച വിപ്ലവകാരികളു് സഭാദ്ധ്യക്ഷ൯റ്റെ ഇടതുനിരയിലും രാജത്വത്തെയും പ്രഭുത്വത്തെയുമനുകൂലിച്ച യാഥാസ്ഥിതിക൪ വലതുനിരയിലുംചേ൪ന്നിരുന്നതു്. അന്നു് അതുവെറുമൊരു സീറ്റിങ്ങറേഞു്ജുമെ൯റ്റായിരുന്നു. അന്നുമുതലു് ആരണു്ടുനിലപാടുകളുടെയുംപേരായതുമാറി. രാഷ്ട്രീയപ്പാ൪ട്ടികളെസ്സംബന്ധിച്ചിടത്തോളം ആശയസംഹിതകളുടെകാര്യത്തിലു് ഇടതെന്നുപറയുമ്പോളു് ഉദാരമെന്നും വലതെന്നുപറയുമ്പോളു് യാഥാസ്ഥിതികമെന്നും അങ്ങനെയ൪ത്ഥംനിലവിലു്വന്നു- അതായതു് അത്തരംനയങ്ങളു്പിന്തുടരുന്ന പാ൪ട്ടികളെന്നയ൪ത്ഥത്തിലു്. മറ്റൊരുഭാഷയിലതിനു് പുരോഗമനപരമെന്നും പഴഞു്ചനെന്നുംകൂടിപ്പറയാം- പ്രസംഗത്തിലും പ്രസു്താവനയിലുമല്ല, പ്രവൃത്തിയിലും ആനയങ്ങളു്നടപ്പാക്കുന്നതിലും. ആധുനികകാലത്തെ വ്യാപാരബിസിനസ്സുകോ൪പ്പറേഷനുകളെക്കൂടി കണക്കിലെടുത്തുകൊണു്ടു്, ജനങ്ങളെയവ൪ ലാഭത്തിനുവേണു്ടിച്ചൂഷണംചെയ്യുന്നതു് ഒരുപ്രധാനവിഷയമായിക്കണു്ടുകൊണു്ടു്, കോ൪പ്പറേറ്റുവിമ൪ശ്ശനപരമെന്നും കോ൪പ്പറേറ്റുവിധേയത്വപരമെന്നുംകൂടി ഇടതിനുംവലതിനും ഇപ്പോളൊര൪ത്ഥംകൂടിയുണു്ടു്.
ഇടതുംവലതുമെങ്ങനെയാണു് സാധാരണജനങ്ങളെബാധിക്കുന്നതെന്നുനോക്കുമ്പോളു് ആദ്യംകാണേണു്ടതു് രണു്ടുപേരുടെയും പൊതുവിദ്യാഭ്യാസ പൊതുജനാരോഗ്യനയങ്ങളാണു്. തികച്ചുംസൗജന്യമായ പൊതുവിദ്യാഭ്യാസവും ആശുപത്രികളിലു് സൗജന്യചികിത്സയുമാണു് ഇടതി൯റ്റെനയമെങ്കിലു് പൈസ്സകൊടുത്തുപഠിക്കണം പൈസ്സകൊടുത്തുചികിത്സിക്കണമെന്നതാണു് വലതി൯റ്റെനയം. അതുകൊണു്ടുതന്നെ ഇടതു് സ൪ക്കാ൪വിദ്യാലയങ്ങളെയും സ൪ക്കാരാശുപത്രികളെയും സ്ഥാപിക്കുമ്പോളു് വലതു് അവതടഞ്ഞു് സ്വകാര്യവിദ്യാലയങ്ങളെയും സ്വകാര്യയാശുപത്രികളെയുമാണു് പ്രോത്സാഹിപ്പിക്കുന്നതു്. വിദ്യാഭ്യാസത്തിലൂടെ ഗുണമേ൯മയുള്ളപൗര൯മാരുണു്ടാകേണു്ടതും ആശുപത്രിച്ചികിത്സയിലൂടെ ആരോഗ്യമുള്ളപൗര൯മാരുണു്ടാകേണു്ടതും സു്റ്റേറ്റി൯റ്റെതന്നെയാവശ്യമാണെന്ന തത്വത്തിലധിഷു്ഠിതമായാണു് അതുരണു്ടിലുമിടതി൯റ്റെനയം. ഒരുഭരണവ്യവസ്ഥയെവിലയിരുത്തുന്നതിനു് അതി൯റ്റെ ആരോഗ്യനയവും വിദ്യാഭ്യാസനയവുംനോക്കിയാലു്മതി.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാ൪വ്വദേശീയത, പൗരാവകാശങ്ങളു്, സാമൂഹ്യപുരോഗമനം, സാമൂഹ്യപരിഷു്ക്കരണം എന്നിവയിലെല്ലാം പുരോഗമനപരമായ അഭിപ്രായങ്ങളുള്ളവരെയാണു് ഇന്നു് ഇടതെന്നുപറയുന്നതു്. സോഷ്യലിസ്സു്റ്റുകളു്, ഡെമോക്ക്രാറ്റിക്കു് സോഷ്യലിസ്സു്റ്റുകളു്, സോഷ്യലു് ലിബറലുകളു്, കമ്മ്യൂണിസ്സു്റ്റുകളു്, അരാജകവാദികളു് ഒക്കെയാണിവരുടെയിന്നത്തെ രാഷ്ട്രീയരൂപങ്ങളു്. ക്ഷേമസ്സു്റ്റേറ്റു്, സു്റ്റേറ്റുനിയന്ത്രിതസാമ്പത്തികവ്യവസ്ഥ, സു്റ്റേറ്റുനിയന്ത്രിതവ്യാപാരം, കേന്ദ്രീകൃതാസൂത്രണം, ന്യൂനപക്ഷസംരക്ഷണം, മതത്തെ രാഷ്ട്രീയത്തിലു്നിന്നും സു്റ്റേറ്റിലു്നിന്നും വേ൪പെടുത്തലു് എന്നിവയാണിവരുടെപരിപാടികളു്. ഇതൊക്കെയാണുപരിപാടികളെങ്കിലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സാണു് ഇ൯ഡൃയിലെയാദ്യത്തെയിടതുപക്ഷപ്പ്രസ്ഥാനം- കോണു്ഗ്രസ്സി൯റ്റെ തൊഴിലാളിവ൪ഗ്ഗ-ക൪ഷകനയങ്ങളു്ക്കെതിരെയാണു് അതിലു്നിന്നുഭിന്നിപ്പുണു്ടായി ഇ൯ഡൃയിലു് സോഷ്യലിസ്സു്റ്റുപാ൪ട്ടിയാരംഭിച്ചതെങ്കിലും, കോണു്ഗ്രസ്സു് ഇ൯ഡൃയിലു് ഭരണമാരംഭിച്ചയുട൯ 1948ലു്, ജയപ്പ്രകാശ്ശു് നാരായണു്൯റ്റെ നേതൃത്വത്തിലു്. കോണു്ഗ്രസ്സു് പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രുവി൯റ്റെനേതൃത്വത്തിലു് കമ്മ്യൂണിസ്സു്റ്റും സോഷ്യലിസ്സു്റ്റുമായ സോവിയറ്റുറഷ്യയെപ്പിന്തുട൪ന്നു് പൊതുമേഖലാസ്ഥാപനങ്ങളും കേന്ദ്രയാസ്സൂത്രണവും പഞു്ചവത്സരപദ്ധതികളുമൊക്കെയാവിഷു്ക്കരിച്ചു് സോഷ്യലിസംസ്വീകരിച്ചപ്പോളു് ഇ൯ഡൃയിലു് പ്രത്യേകമൊരുസോഷ്യലിസ്സു്റ്റുപാ൪ട്ടിയപ്പ്രസക്തമായി. പാരമ്പര്യവാദികളും പിന്തുട൪ച്ചാവാദികളും ചക്രവ൪ത്തിഭരണവാദികളും രാജഭരണവാദികളും ഏകാധിപത്യവാദികളും അധികാരശ്ശ്രേണിയുടെയുപാസ്സകരും ഫാസ്സിസ്സു്റ്റുകളും യാഥാസ്ഥിതികരുമെല്ലാം വലതാണു്.
Written on 14 December 2024 and first published on: 04 February 2025
No comments:
Post a Comment