ഈരാജ്യങ്ങളുടെമേലു്ച്ചുമത്തിയ കനത്തചുങ്കവ൪ദ്ധനവിലൂടെലഭിക്കുന്നപണം പണപ്പെരുപ്പത്തിലപ്പ്രത്യക്ഷമാവുകയുംചെയ്യും, ഈക്കോ൪പ്പറേറ്റുകളുടെകൈയ്യിലൂടെയൊടുവിലു് അമേരിക്ക൯ട്രഷറിശൂന്യമാവുകയുംചെയ്യും!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Bernd Flickenschild. Graphics: Adobe SP.
ക്യാനഡ, ചൈന, മെകു്സ്സിക്കോ എന്നീ മൂന്നുരാജ്യങ്ങളു്ക്കെതിരെയാണു് പ്രധാനമായും ട്രംപി൯റ്റെയമേരിക്ക കനത്ത ഇറക്കുമതിത്തീരുവപ്രഖ്യാപിച്ചിട്ടുള്ളതു്. ഈമൂന്നുരാജ്യങ്ങളിലു്നിന്നുള്ളയിറക്കുമതിയില്ലാതെ അമേരിക്കയു്ക്കു് നിലനിലു്ക്കാ൯കഴിയുമോയെന്നതു് വേറൊരുചോദ്യമാണു്. അമേരിക്കയുടെ ഇറക്കുമതിവസു്തുക്കളുടെ നാലു്പ്പതുശതമാനവും ഈ മൂന്നുരാജ്യങ്ങളിലു്നിന്നാണുവരുന്നതു്. പ്രകൃതിവാതകം, വൈദ്യുതി, അസംസ്സു്കൃതയെണ്ണ എന്നീയവശ്യവസു്തുക്കളിലു് അമേരിക്കയെനിലനി൪ത്തുന്നതു് ക്യാനഡയിലു്നിന്നുള്ളയിറക്കുമതിയാണു്. അമേരിക്കയുപയോഗിക്കുന്ന അലൂമിനിയവും സു്റ്റീലും ഇരുപതുശതമാനം മെകു്സ്സിക്കോയുണു്ടാക്കുന്നതാണു്.
അമേരിക്കയെനിലനി൪ത്തുന്ന അസംഖ്യംവിഭവങ്ങളു്വരുന്നതു് ചൈനയിലു്നിന്നാണു്. 2023ലു്മാത്രം അമേരിക്കയിലേക്കുള്ള ചൈനീസ്സുകയറ്റുമതികളുടെ ഇരുപത്തിയേഴുശതമാനവും കമ്പ്യൂട്ടറുകളും സു്മാ൪ട്ടു് ഫോണുകളും ലിഥിയം ബാറ്ററികളും കളിപ്പാട്ടങ്ങളും വീഡിയോഗെയിമുകളുമായിരുന്നു. ഇവയു്ക്കുപോലുമമേരിക്ക ചൈനയെയാശ്രയിക്കുന്നു! വാ൪ത്താപ്പ്രക്ഷേപണോപകരണങ്ങളു്മാത്രം 59ബില്യണു് ഡോളറി൯റ്റേതാണു് ചൈനയിലു്നിന്നും ഒരുവ൪ഷം അമേരിക്കയിറക്കുമതിചെയു്തതു്, അതി൯റ്റെകൂടെ ഏതാണു്ടതിനേക്കാളു്ക്കൂടുതലു്തുകയു്ക്കുള്ള ഓഫീസ്സുമെഷീ൯ഭാഗങ്ങളും കംപ്യുട്ടറുകളും. 2022ലു് ചൈനയിലു്നിന്നുള്ള മൊത്തമിറക്കുമതി 551ബില്യണു് ഡോളറിലെത്തി. ഹോംഗു് കോംഗിലേയു്ക്കും ജപ്പാനിലേയു്ക്കും കൊറിയയിലേയു്ക്കും ചൈനകയറ്റിയയയു്ക്കുന്നതി൯റ്റെ ഇരട്ടിവരുമിതു്. ഇതിലു്വലിയൊരുഭാഗം അമേരിക്കക്കാ൪ക്കുള്ള തീറ്റീവസു്തുക്കളായിരുന്നു- ചൈനയുടെ തിലോപ്പിയാമത്സ്യം, കോഡു് മത്സ്യം, കൂണുകളു്, വെളുത്തുള്ളി, ആപ്പിളു് ജ്യൂസ്സു്, വൈറ്റമി൯-സി എന്നിവയെല്ലാം അമേരിക്കക്കാ൪ രുചിയോടെഭക്ഷിക്കുന്നു. യഥാ൪ഥത്തിലവരുടെ ഈവിഷയത്തിലുള്ളയിറക്കുമതിയുടെ ശരാശരിയെഴുപതുശതമാനം ചൈനയിലു്നിന്നാണു്.
അമേരിക്കയേ൪പ്പെടുത്തിയ ഈച്ചുങ്കവ൪ദ്ധനവി൯റ്റെഫലമായി ഈമൂന്നുരാജ്യങ്ങളിലു്നിന്നുംവരുന്നവസു്തുക്കളു്ക്കു് അമേരിക്കയിലു്വലിയ വിലക്കയറ്റമുണു്ടാകാ൯പോകുന്നുവെന്നുള്ളതും അവിടെ പണപ്പെരുപ്പമുണു്ടാകുമെന്നുള്ളതും ഒരുവസു്തുതയാണു്. പക്ഷേ രാഷ്ട്രക്ഷേമമല്ല ലക്ഷൃമെന്നുള്ളതുകൊണു്ടു് ട്രംപിതൊന്നും വകവെയു്ക്കുന്നില്ല. പുറമേ, അമേരിക്ക൯വിഭവവിനിയോഗനിയന്ത്രണമെന്നും അമേരിക്ക൯ ഗവണു്മെ൯റ്റുചെലവുനിയന്ത്രണമെന്നുംപറഞ്ഞു് സ്വന്തംപണമിറക്കി തന്നെയധികാരത്തിലു്വരുത്തിയ സ്വന്തമടുപ്പക്കാരായകോ൪പ്പറേറ്റുകളു്ക്കു് അമേരിക്ക൯ചരിത്രത്തിലാദ്യമായി രാജ്യട്ട്രഷറിയിലു്ക്കൈവെയു്ക്കാനുള്ളയധികാരങ്ങളു് നലു്കുകയുംചെയു്തു. ഈരാജ്യങ്ങളുടെമേലു്ച്ചുമത്തിയ കനത്തചുങ്കവ൪ദ്ധനവിലൂടെലഭിക്കുന്നപണം പണപ്പെരുപ്പത്തിലപ്പ്രത്യക്ഷമാവുകയുംചെയ്യും, ഈക്കോ൪പ്പറേറ്റുകളുടെകൈയ്യിലൂടെയൊടുവിലു് അമേരിക്ക൯ട്രഷറിശൂന്യമാവുകയുംചെയ്യും.
ഇ൯ഡൃയിലു് ഇലക്ഷ൯കമ്മീഷനെയും ജുഡീഷ്യറിയെയുമേകോപിപ്പിച്ചു് ഭാരതീയജനതാപ്പാ൪ട്ടിയെയും നരേന്ദ്രമോദിയെയും രാഷ്ട്രീയസ്വയംസേവകസംഘത്തെയും സ്വന്തംപണമിറക്കിയധികാരത്തിലു്വരുത്തിയ റിലയ൯സ്സും അദാനിയും കോ൪പ്പറേഷനുകളു് ചെയ്യുന്നതുതന്നെയാണു് അമേരിക്കയിലുംനടക്കുന്നതു്. കോ൪പ്പറേറ്റുചൂഷണസംസ്സു്ക്കാരത്തിലു്നിന്നു് കുറേക്കാലത്തേയു്ക്കു് അമേരിക്കയു്ക്കുമോചനമില്ലെന്ന൪ത്ഥം!
Written and first published on 03 February 2025
No comments:
Post a Comment