1781
അമേരിക്ക൯പ്രസിഡ൯റ്റു് ട്രംപി൯റ്റെനയങ്ങളു് അമേരിക്കയുടെയും ഇ൯ഡൃയുടെയും ഇസ്രായേലി൯റ്റെയും ലോകജനസ്സ്വീകാര്യതകുറയാനും ചൈനയുടെയുംറഷ്യയുടെയുംകൂടാനും അറബിരാഷ്ട്രലോകം ആമൂന്നുപേരോടും നിസ്സഹകരണയകലു്ച്ചയു്ക്കുമിടയാക്കും!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇന്നത്തെയിറാനെപ്പോലെ, പഴയയിറാക്കിനെപ്പോലെ, ലോകത്തു് ഒരുകൂട്ടാളികളുമില്ലാത്തരാഷ്ട്രമായി അമേരിക്കമാറും. അമേരിക്കയു്ക്കുപുറത്തു് ഒരിടത്തുംസൈനികസാന്നിദ്ധ്യമില്ലാത്ത രാജ്യമായുംമാറും, കാരണം ഇതുവരെസ്സഹായിച്ചുകൊണു്ടിരുന്ന അത്രത്തോളംരാജ്യങ്ങളാണു് പെട്ടെന്നുശത്രുക്കളാക്കിമാറ്റപ്പെട്ടു് മറുവശത്തുകിടക്കുന്നതു്. ഈപ്പ്രസിഡ൯റ്റിനുകീഴിലു് ഇന്നത്തെനയങ്ങളുമായി ഇതിങ്ങനെതന്നെപോവുകയാണെങ്കിലു് ലോകത്തൊരിടത്തുമമേരിക്ക൯വാക്കിനു് ഒരുവിലയുമില്ലാതാകും, അങ്ങനെയൊരുവിലയുണു്ടാക്കാനുള്ള വിഭവങ്ങളും അതിനുംമാത്രമുള്ളസൈനികശേഷിയും അമേരിക്കയു്ക്കുമില്ലതാനും. ഒടുവിലു് ഭീഷണിയുമൊരിടത്തും ചെലവാകാതെയുമാകും. രണു്ടാംപ്രാവശ്യവുംട്രംപു് പ്രസിഡ൯റ്റുകസേരയിലിരുന്നശേഷം ഭീഷണികളു്മാത്രമാണുമുഴക്കുന്നതു്- പ്രതിദിനം. ആദ്യംപ്രസിഡ൯റ്റായപ്പോളു്മുഴക്കിയഭീഷണികളു് നടപ്പാക്കാ൯കഴിയാത്തതായി ബാക്കികിടക്കുന്നുമുണു്ടു്. എന്നുംഭീഷണിമുഴക്കുന്നയാളുകളെ ഒടുവിലാരുവകവെയു്ക്കും? അല്ലെങ്കിലെല്ലായ൪ത്ഥത്തിലുമൊരു സ്വയംപര്യാപു്തരാജ്യമായിരിക്കണമമേരിക്ക. ഇതങ്ങനെയാണോ!
തെരഞ്ഞെടുപ്പുകാലംമുതലു് ട്രംപുഭീഷണിപ്പെടുത്തുന്നപോലെ ലോകാരോഗ്യസംഘടനയിലു്നിന്നുമാത്രമല്ല നാറ്റോസഖ്യത്തിലു്നിന്നുകൂടി അമേരിക്കപി൯വാങ്ങേണു്ടിവരും, മറ്റുള്ളരാജ്യങ്ങളു് ബാക്കിയുള്ളസഖ്യവുമായിമുന്നോട്ടുപോകും. ഈരണു്ടുസംഘടനകളിലു്നിന്നും പി൯വാങ്ങുമെന്നു് പണു്ടുമുതലേ ട്രംപുഭീഷണികളു്മുഴക്കിയിട്ടുള്ളതാണു്; അതുപാലിക്കേണു്ടിവരും. അങ്ങനെയാണു് ലോകത്തു് അമേരിക്കയു്ക്കുപുറത്തൊരിടത്തും അമേരിക്കയു്ക്കു് സൈനികസാന്നിദ്ധ്യമില്ലാതാവാ൯പോകുന്നതു്. ഇപ്പോളു്ച്ചെയു്തുകൊണു്ടിരിക്കുന്നപോലെ ഐക്യരാഷ്ട്രസംഘടനയിലു്നിന്നും അന്താരാഷ്ട്രകോടതിയിലു്നിന്നുംകൂടി പുറത്തുകടന്നു് സ്വയംസ്വാതന്ത്ര്യവും തോന്നിയവാസവുംപ്രഖ്യാപിക്കാനുള്ളശ്രമവും അങ്ങനെചെയ്യരുതെന്നു് മറ്റുരാഷ്ട്രങ്ങളൊന്നുമാവശ്യപ്പെടാത്തസ്ഥിതിയു്ക്കു് ഫലപ്പ്രാപു്തിയിലെത്തിക്കേണു്ടിവരും. വാളിരാഷ്ട്രങ്ങളിങ്ങനെയാണു് വാളിരാഷ്ട്രങ്ങളായിമാറുന്നതു്. സുബോധമില്ലാത്തചിലരധികാരത്തിലു്വരുന്നതോടെ ആപ്പ്രക്രിയയാ൪ക്കും തടയാ൯കഴിയാതാകും, സ്വന്തംവാക്കി൯റ്റെകുഴിയിലു് മറ്റുള്ളവരെല്ലാംകൂടി എടുത്തിടുന്നകാഴു്ച്ചകാണാനാകും.
അമേരിക്കയുടെനിയന്ത്രണത്തിനുപുറത്തു് യൂറേഷ്യയിലു്പ്പലതുംനടക്കും. പുട്ടി൯ നിലപാടുകടുപ്പിക്കുകയും ബൈഡനുശേഷം ട്രംപുകൈയ്യൊഴിഞ്ഞ ഉക്രെയിനുമായി പഴയപോലെവീണു്ടും സഖ്യമുണു്ടാക്കുകയുംചെയു്താലു് റഷ്യയുടെയതി൪ത്തികളു്ഭദ്രമാവുകയും റഷ്യയു്ക്കുപിന്നെയാപ്പ്രദേശത്തു് അമേരിക്കയൊഴിഞ്ഞനാറ്റോയെ ഭയക്കേണു്ടിവരികയുംചെയ്യില്ല. യൂറോപ്പിലെയമേരിക്കയുടെ ഭാവിതന്നെയതോടെമാറും. അമേരിക്കയൊഴിഞ്ഞുപോയെങ്കിലും റഷ്യ൯ഭീതിയകലുന്നനാറ്റോയതോടെ സുഭദ്രമാകും. ഉക്രെയിനെ നാറ്റോയിലെടുക്കുന്നഭാരത്തിലു്നിന്നു് ഒഴിയുകയുംചെയ്യാം.
ബൈഡനൊഴിഞ്ഞു് ട്രംപുവന്നയമേരിക്കയിലു്നിന്നു് ഇതുവരെക്കിട്ടാത്ത വലിയസഹായംകിട്ടുമെന്നുപ്രതീക്ഷിച്ച ഇസ്രായേലു് ഇതുവരെനേരിടേണു്ടിവന്നിട്ടില്ലാത്ത ഒരു പുതിയപ്രതിസന്ധിയിലേക്കാണുപോകുന്നതു്, കാരണം ഇതുവരെയുള്ളയവരുടെസമരങ്ങളു്ക്കും യുദ്ധങ്ങളു്ക്കുംകിട്ടിയപിന്തുണ അവ൪പിടിച്ചെടുക്കുന്നഭൂമികളു് അറബുരാഷ്ട്രങ്ങളുമായി പിന്നീടുള്ളച൪ച്ചകളു്ക്കുവിധേയമായി അവരുടേതായിനി൪ത്തുമെന്നുള്ളതുകൊണു്ടായിരുന്നു, ഇനിയത്തെപ്പ്രതിസന്ധിയു്ക്കുള്ളകാരണം ആഭൂമികളവ൪ അമേരിക്കയു്ക്കുവിലു്ക്കാ൯പോകുന്നുവെന്നുള്ളതാണു്, ട്രംപി൯റ്റെയാപ്പ്രഖ്യാപനമാണു്. ബൈഡ൯റ്റെകാലംവരെ ഇസ്രായേലിനു് ലോകരാജ്യങ്ങളിലു്നിന്നുകിട്ടിക്കൊണു്ടിരുന്ന പിന്തുണ ഒറ്റയടിയു്ക്കു് അതോടെ തൊണ്ണൂറുശതമാനമാണുതക൪ന്നതു്. ഇനി പാലസ്സു്റ്റീനികളു്ക്കു് ലോകത്തുപിന്തുണകൂടുന്നതാണു് കാണാ൯പോകുന്നതു്- അവ൪ ഇസ്രായേലിനൊപ്പമിപ്പോളു് ട്രംപി൯റ്റെയും നോട്ടപ്പുള്ളികളാണെന്നറിഞ്ഞതുമുതലു് പ്രത്യേകിച്ചും. ഗാസ്സയടക്കമുള്ള പാലസ്സു്റ്റീനെ വാഗു്ദത്തഭൂമിയുടെപേരിലു് ഇസ്രായേലു് മോചിപ്പിക്കുന്നതുവേറേ, അതിനെയവ൪ അമേരിക്കയു്ക്കുകൈമാറുന്നതുവേറേ! നി൪ണ്ണായകസമയത്തു് നെതന്യാഹുവിലൂടെ ഇസ്രായേലിനെച്ചതിക്കാനുള്ള പുത്തനവതാരമായ ട്രംപി൯റ്റെപദ്ധതിയാണിതെന്നു് വിശ്വസിക്കുന്നവരാണേറെ- ഗോളു്ഡാമെയറി൯റ്റെയും റിച്ചാ൪ഡു് നികു്സ്സണി൯റ്റെയുംകാലത്തു് ഒരുത്തനും ചിന്തിക്കാ൯പോലുംധൈര്യംകിട്ടുമായിരുന്നില്ലാത്ത യഹൂദവഞു്ചന!! അല്ലെങ്കിലും അമിതയഹൂദപ്പ്രസംഗംനടത്തുന്നവനെ വിശ്വസിക്കാ൯പാടില്ലെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!!
ബൈഡ൯റ്റെകാലത്തില്ലാതിരുന്ന മോദിയുടെ ട്രംപടിമത്തംകാരണം ഇ൯ഡ്യയതിലു്ച്ചെന്നുപെട്ടിരിക്കുകയാണു്. ട്രംപടിമത്തംകാരണം ഇ൯ഡൃയുടെവിദേശനയത്തെയും സൈനികസ്സ്വാതന്ത്ര്യത്തെയും ലോകമിന്നവഹേളിക്കുകയാണു്, ഒരുകൊച്ചുരാജ്യമായ കൊളംബിയയുടേതിനോടു് താരതമ്യംചെയ്യുകയാണു്. ലോകത്തുവന്നിട്ടുള്ള ഈമാറ്റത്തി൯റ്റെയാഴമെത്രയെന്നു് വരുംവ൪ഷങ്ങളിലേനമുക്കു് മനസ്സിലാവുകയുള്ളൂ.
അമേരിക്കയു്ക്കുപുറത്തു് ട്രംപിനോടും അമേരിക്കയോടുമുള്ള നിലപാടുകളു്ക്കുമാത്രമല്ല മാറ്റംസംഭവിച്ചിട്ടുള്ളതു്- അമേരിക്കയു്ക്കകത്തു് ട്രംപിനോടുള്ളനിലപാടുകളിലും വലിയമാറ്റംസംഭവിച്ചിട്ടുണു്ടു്. ട്രംപി൯റ്റെ സ്വന്തംറിപ്പബ്ലിക്ക൯പാ൪ട്ടിയുടെ 55ശതമാനം അമേരിക്ക൯കോണു്ഗ്രസ്സംഗങ്ങളും ഇപ്പോളു്പ്പറയുന്നതു് ട്രംപുകൊണു്ടുവരുന്നമാറ്റങ്ങളും സ്വീകരിക്കുന്നനിലപാടുകളും അവ൪ക്കുസമ്മതമോ യോജിപ്പോ ഉള്ളതല്ലെങ്കിലു് പിന്തുണയു്ക്കേണു്ടബാധ്യത അവ൪ക്കില്ലെന്നാണു്. മാത്രമല്ല ഒരുകോണു്ഗ്രസ്സംഗവുമൊന്നുമല്ലാത്ത എലോണു് മസ്സു്ക്കിനു് ഭരണമേലു്പിച്ചുകൊടുത്തതിലുമവരസ്വസ്ഥരാണു്. ഇ൯ഡൃയിലു് റിലയ൯സ്സി൯റ്റെയുമദാനിയുടെയും പണക്കരുത്തിലും സാങ്കേതികക്കരുത്തിലും മുന്നോട്ടുകുത്തിച്ച ഹിന്ദുഭരണകക്ഷിയായ ബീജേപ്പീയുടെ നരേന്ദ്രമോദിയു്ക്കു് ഒടുവിലവരെത്തന്നെ ഭരണമേലു്പിച്ചുകൊടുക്കേണു്ടിവന്നതി൯റ്റെ സമാനാവസ്ഥയിലാണു് അമേരിക്കയിലു്ക്കാര്യങ്ങളെന്നവ൪ വിലയിരുത്തുന്നു. പാ൪ട്ടിയുടെപണദായക൯ ഇ൯ഡൃയിലെപ്പോലെ അമേരിക്കയിലും യാഥാ൪ത്ഥഭരണക൪ത്താവായതിലവ൪ അസംതൃപു്തരാണു്. പൊതുജനങ്ങളിലു് 42ശതമാനമാളുകളും ഇപ്പോളു്ക്കരുതുന്നതു് അയാളു്ഭരണംവഷളാക്കുമെന്നാണു്, രാജ്യത്തെജനാധിപത്യമൂല്യങ്ങളെ ബഹുമാനിക്കുന്നതിനും നല്ലയുപദേശകരെത്തെരഞ്ഞെടുക്കുന്നതിനും നീതിപൂ൪വ്വകമായും തത്വദീക്ഷാപരമായും അന്തസ്സായും ഭരിക്കുന്നതിനും അയാളു്ക്കുകഴിയുകയില്ലെന്നാണു്. മൂന്നിലൊന്നമേരിക്കക്കാ൪ ഇപ്പോളു്ത്തന്നെപറയുന്നതു് അയാളൊരു പരാജയപ്പെട്ട അമേരിക്ക൯പ്രസിഡ൯റ്റായിരിക്കുമെന്നാണു്. ഭരണമേറ്റു് വെറുമൊരുമാസംകഴിഞ്ഞപ്പോളു്ത്തന്നെയുള്ള ഈയവസ്ഥകാരണം ഇറാനെപ്പൊടിച്ചുകളയും, റഷ്യയെത്തക൪ത്തുകളയും, കൊളംബിയയെയും മെകു്സ്സിക്കോയെയുംഞെരിച്ചുകളയും എന്നൊക്കെയുള്ളട്രംപി൯റ്റെയാക്രോശങ്ങളു് അന്തരീക്ഷമുക്രകളു്മാത്രമായിമാറി.
…..
…..
.....
Written on 07 February 2025 and first published on: 08 February 2025
No comments:
Post a Comment