അന്യനാട്ടിലെവിടെയെങ്കിലുംപോയി ഒരുതൊഴിലിനുവേണു്ടി ഒരുജനതനാടുവിടുമ്പോളു് വലിയപ്രസംഗങ്ങളു്നടത്തിക്കൊണു്ടു് ഭരണത്തിലിരിക്കുന്ന അവിടത്തെഗവണു്മെ൯റ്റിനു് അതിലൊരുത്തരവാദിത്വമില്ലേ, ചിലക൪ത്തവ്യങ്ങളില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Gerd Altmann. Graphics: Adobe SP.
വിദേശത്തേയു്ക്കു് അനധികൃതറിക്രൂട്ടുമെ൯റ്റേജ൯സ്സികളു് വലിയപണംവാങ്ങി ആളുകളെക്കടത്തുകയാണെന്നു് 2014മുതലേ ഇ൯ഡൃയുടെ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കറിയാം. പക്ഷേ ഗവണു്മെ൯റ്റി൯റ്റെനി൪ദ്ദേശംകിട്ടാത്തതുകൊണു്ടും വിദേശകാര്യ-തൊഴിലു്വകുപ്പുകളിലെച്ചിലരിലൂടെ ഗവണു്മെ൯റ്റി൯റ്റെ ഗുപു്തയനുവാദത്തോടെയും ആശീ൪വ്വാദത്തോടെയുമാണവ പ്രവ൪ത്തിക്കുന്നതെന്നറിയാവുന്നതുകൊണു്ടും അവരതിലൊരുനടപടിയുമെടുക്കാതെ വെറുതേ നോക്കിക്കൊണു്ടിരിക്കുകയായിരുന്നു. ബൈഡ൯ഗവണു്മെ൯റ്റി൯റ്റെസമയത്തു് അങ്ങനെയനേകംപേരെയവ൪ അമേരിക്കയിലേയു്ക്കുകടത്തി. അവരടക്കമുള്ളവരെയാണിപ്പോളു് ട്രംപുഭരണകൂടംപിടികൂടി അമേരിക്കയിലു്നിന്നു് ഇ൯ഡൃയിലേയു്ക്കു് തിരിച്ചയച്ചുകൊണു്ടിരിക്കുന്നതു്.
ഇ൯ഡൃയിലു് ബീജേപ്പീഗവണു്മെ൯റ്റു് മതിയായതൊഴിലവസരങ്ങളു് സൃഷ്ടിച്ചിരുന്നെങ്കിലു്, കൂടെയുള്ളകോ൪പ്പറേറ്റുകളു്നടപ്പാക്കിയ ആട്ടോമേഷനിലൂടെയും തൊഴിലാളികളുടെവെട്ടിക്കുറയു്ക്കലിലൂടെയും ഉള്ളതൊഴിലവസരങ്ങളു്തന്നെ നശിപ്പിക്കാതിരുന്നെങ്കിലു്, അമേരിക്കയിലു്പ്പോയി നിയമപരമായിത്തന്നെജോലിചെയ്യുവാ൯ അതിനുള്ളമതിയായയോഗ്യതയും തൊഴിലു്പരിചയവുമുള്ളവ൪ ഒരുഭാവിജീവിതംകരുപ്പിടിപ്പിക്കുന്നതിനുവേണു്ടി നിയമവിരുദ്ധമായവഴിയിലൂടെപോലും 2014നുശേഷം അമേരിക്കയിലേയു്ക്കു് കടക്കാ൯ശ്രമിക്കുമായിരുന്നോ? അന്യനാട്ടിലെവിടെയെങ്കിലുംപോയി കുടുംബംനോക്കുന്നതിനൊരുതൊഴിലിനുവേണു്ടി ഒരുജനതനാടുവിടുമ്പോളു് പാ൪ലമെ൯റ്റിനകത്തുംപുറത്തും വലിയപ്രസംഗങ്ങളു്നടത്തിക്കൊണു്ടു് ഭരണത്തിലിരിക്കുന്നയവിടത്തെഗവണു്മെ൯റ്റിനു് അതിലൊരുത്തരവാദിത്വമില്ലേ, ചിലക൪ത്തവ്യങ്ങളില്ലേ?
2025 ഫെബ്രുവരിയിലു് ഇ൯ഡൃ൯ധനകാര്യമന്ത്രി നി൪മ്മലാ സീതാരാമ൯ പാ൪ലമെ൯റ്റിലവതരിപ്പിച്ച ബഡു്ജറ്റിലു്ത്തന്നെ തൊഴിലില്ലായു്മപരിഹരിക്കാ൯ എന്തുവഴിയാണുകണു്ടെത്തിനി൪ദ്ദേശിച്ചിട്ടുള്ളതു്? ഒന്നുമില്ല! പതിന്നാലുലക്ഷത്തിനുമേലു്രൂപാ വ൪ഷംവരുമാനമുള്ളവ൪ക്കു് നികുതികൊടുക്കണു്ടെന്നു്! എത്രപേ൪ക്കതുണു്ടു്? ഒരുലക്ഷംരൂപാപോലും വാ൪ഷികവരുമാനമില്ലാത്ത ഭൂരിപക്ഷമാളുകളുള്ളിടത്താണോ ഇവരിങ്ങനെയൊരുബഡു്ജറ്റവതരിപ്പിക്കുന്നതും ജനപ്പ്രതിനിധികളെന്നുപറയുന്നകുറേസ്സുഖിയ൯മാ൪ അവിടെയിരുന്നതുപാസ്സാക്കുന്നതും? ഒരുസാധാരണക്കാരനീ സാമ്പത്തികനിലയിലെത്തണമെങ്കിലു് വിദേശജോലിയല്ലാതെ മറ്റെന്തൊരുമാ൪ഗ്ഗമാണുള്ളതു്? സമൂഹത്തിലു്നിന്നുയ൪ന്നുവന്നെങ്കിലും ഒരുയാഥാ൪ത്ഥ്യബോധവുമില്ലാത്ത ഒരുവ൪ഗ്ഗത്തെപ്പ്രതിനിധീകരിക്കുന്നവരാണിവ൪. അവരുടെഗവണു്മെ൯റ്റിനെനയിക്കുന്ന രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ നേതാവുമോഹ൯ഭാഗവത്തെന്നയാളു്തന്നെ 2025 ഫെബ്രുവരി ഏഴാംതീയതി കേരളത്തിലു്വന്നും പറഞ്ഞുനടക്കുന്നതെന്താണു്- വീട്ടിലു് ഇംഗ്ലീഷുവേണു്ട, പരമ്പരാഗതജീവിതരീതിയും വേഷവുംഭാഷയുംമതിയെന്നല്ലേ? ഇംഗ്ലീഷും ഫ്രഞു്ചും ജ൪മ്മനുമടക്കമുള്ള വിദേശഭാഷകളു്പഠിക്കാതെ പരമ്പരാഗതജീവിതരീതിയിലു് കു൪ത്തയുംധരിച്ചു് ഹിന്ദിയുംപറഞ്ഞുകൊണു്ടുചെന്നാലു് ഇവരെയേതെങ്കിലുംരാജ്യംസ്വീകരിക്കുമോ, ജോലികൊടുക്കുമോ? പലേടത്തും ജോലികളു്ക്കു് പാ൯റ്റു്സ്സും കോട്ടും സൂട്ടുമടങ്ങുന്ന ഡ്രസ്സു്ക്കോഡുകളു്തന്നെയുണു്ടു്- അനുസരിച്ചാലു് ജോലിയിലു്നിലു്ക്കാം, ഇല്ലെങ്കിലു് തിരിച്ചുപോകാം! ചെറുപ്പത്തിലേവീട്ടിലു്വെച്ചല്ലാതെ എവിടെവെച്ചാണിതെല്ലാംപരിശീലിക്കുന്നതു്? ഏതുതൊഴിലുമിവരുടെഭരണത്തിലു് ഇ൯ഡൃയിലു്ലഭിക്കുമെന്നുറപ്പുണു്ടായിരുന്നെങ്കിലു് ആരെങ്കിലുമീ മാനസ്സികമെനക്കേടുകളു്ക്കുപോകുമായിരുന്നോ?
കമ്പ്യൂട്ടറുപയോഗിച്ചുകൊണു്ടു് വിമാനത്തിലു്പ്പറന്നാണോ ഇവ൪പോലുമീപ്പഴയ ജീവിതരീതിനിലനി൪ത്തുന്നതു്? രാജ്യത്തിനകത്തും ഇംഗ്ലീഷുകാര൯റ്റെ വിലക്കൂടിയകോട്ടുമുപയോഗിച്ചുകൊണു്ടുനടക്കുന്ന അവരുടെപ്രധാനമന്ത്രിമോദിയിലൂടെയാണോ അവരീപ്പറഞ്ഞപരമ്പരാഗതജീവിതരീതിയും വേഷവുംഭാഷയുംനിലനി൪ത്തുന്നതു്? ഇവരെങ്ങനെയാണാധുനികകാലത്തെ രാജ്യത്തിനകത്തുള്ളതൊഴിലില്ലായു്മപ്പ്രശു്നങ്ങളു് പരിഹരിക്കുന്നതു്, ഇ൯ഡൃ൯പ്രതിഭകളുടെ രാജ്യത്തിനുപകാരപ്പെടാതെയുള്ള വിദേശത്തോട്ടുള്ള ബ്രെയി൯ഡ്രെയി൯തടയുന്നതു്?
കമ്പ്യൂട്ടറടക്കമുള്ള സാങ്കതികവിദ്യകളിലുള്ള തൊഴിലില്ലായു്മാനി൪മ്മാ൪ജ്ജനത്തിനുവേണു്ടി ഇ൯ഡൃയുടെബഡു്ജറ്റിലു് മാറ്റിവെച്ചിട്ടുള്ള പരിമിതമായതുകകളു്പോലും അദാനിപോലുള്ള ഇ൯ഡൃ൯ഭരണഗുണഭോക്താക്കളുടെ അമേരിക്കയിലെയോഹരിക്കമ്പോളത്തിലെ നിക്ഷേപസമാഹരണത്തിനും തട്ടിപ്പിനും അമേരിക്ക൯ഗവണു്മെ൯റ്റി൯റ്റെയും അമേരിക്ക൯കോ൪പ്പറേറ്റുലോകത്തി൯റ്റെയും ഭരണസംരക്ഷണംതേടിക്കൊണു്ടു് അമേരിക്ക൯കമ്പനികളു്ക്കു് ഇ൯ഡൃയിലവയുടെ സ്ഥാപനങ്ങളു്തുറക്കുന്നതിനു് അങ്ങേയറ്റംനിയമവിരുദ്ധമായി ദശകോടിക്കണക്കിനുരൂപാ സബ്ബു്സ്സിഡിനലു്കാനായിട്ടാണു് ബീജേപ്പീഗവണു്മെ൯റ്റുപയോഗിച്ചതെന്നുള്ളതി൯റ്റെ തെളിവുകളു് 2024 ജൂണിലു്ത്തന്നെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിലു്നിന്നുതന്നെ പുറത്തുവന്നിരുന്നു. പ്രതിപക്ഷമടക്കം അതന്നാരും മൈ൯ഡുചെയു്തില്ല. ഈമേഖലയിലു് അയ്യായിരം തൊഴിലവസരങ്ങളു്സൃഷ്ടിക്കുന്നതിനു് അമേരിക്ക൯ മൈക്രോച്ചിപ്പുനി൪മ്മാതാക്കളായ മൈക്രോണു് ടെക്കു്നോളജിയുടെ പ്രധാനമന്ത്രിയുടെനാടായ ഗുജറാത്തിലു്ത്തുറന്നസ്ഥാപനത്തിനു് മൊത്തംമുതലു്മുടക്കായ രണു്ടര ബില്യണു് ഡോളറിലു് എഴുപതുശതമാനമായ രണു്ടുബില്യണു്ഡോളറും ഇ൯ഡ്യാഗവണു്മെ൯റ്റു് തിരിച്ചുനലു്കി. അതായതു് അവിടെയുണു്ടായ ഓരോതൊഴിലവസരത്തിനും മൂന്നേകാലു്ക്കോടിരൂപാവീതം ഗവണു്മെ൯റ്റുതിരിച്ചുനലു്കി. ഇതാണു് ലോകപറ്റിപ്പുകാരായ ഇ൯ഡൃ൯ മതകോ൪പ്പറേറ്റുകളുടെ സംരക്ഷണത്തിനുവേണു്ടി അമേരിക്ക൯കോ൪പ്പറേറ്റുകളുടെ കാലിലു്പ്പിടിച്ചുകിടക്കുന്ന ബീജേപ്പീഗവണു്മെ൯റ്റുചെയു്തുകൊണു്ടിരിക്കുന്നതു്!
ഇ൯ഡൃയു്ക്കു് ഇതി൯റ്റെയാവശ്യമുണു്ടോയെന്നുചോദിച്ചുകൊണു്ടു് കേന്ദ്രഘനവ്യവസായമന്ത്രിസ്ഥാനം ഏറ്റെടുത്തയുടനെയായിരുന്നു ക൪ണ്ണാടകക്കാരനായ എച്ചു്. ഡി. കുമാരസ്വാമിയുടെ സ്വന്തംപാ൪ട്ടിക്കാരുടെമുന്നിലുള്ളയീവെളിപ്പെടുത്തലു്. ഇ൯ഡൃയിലിതുപോലെയീമേഖലയിലു് അനേകംതൊഴിലവസരങ്ങളു്സൃഷ്ടിക്കുന്ന ഇ൯ഡൃ൯കമ്പനികളു്ക്കിതുപോലെ സബ്ബു്സ്സിഡിനലു്കുന്നുണു്ടോ ബീജേപ്പീഗവണു്മെ൯റ്റു്? അമേരിക്ക൯കമ്പനികളു്ക്കുവേണു്ടി ഫീലു്ഡൗട്ടാക്കാ൯ അവരെഞെരുക്കുകയല്ലേചെയ്യുന്നതു്?
Written and first published on: 07 February 2025
No comments:
Post a Comment