Wednesday, 5 February 2025

1779. പുറത്താക്കപ്പെട്ടവരെ കൊണു്ടുപോകുന്നതിനുവേണു്ടി അമേരിക്കയുപയോഗിക്കുന്ന സീ-17 സൈനികവിമാനങ്ങളു് യാത്രാവിമാനങ്ങളല്ല, ചരക്കുവിമാനങ്ങളാണു്. കാലികളെക്കൊണു്ടുപോകുന്നതുപോലെയാണു് അവരെ അമേരിക്കകൊണു്ടുപോകുന്നതു്. കൊളംബിയയൊഴിച്ചു് ഇ൯ഡൃയടക്കം ഒരുരാജ്യവും ഇതിലു്പ്പ്രതിഷേധിച്ചുകണു്ടില്ല!

1779

പുറത്താക്കപ്പെട്ടവരെ കൊണു്ടുപോകുന്നതിനുവേണു്ടി അമേരിക്കയുപയോഗിക്കുന്ന സീ-17 സൈനികവിമാനങ്ങളു് യാത്രാവിമാനങ്ങളല്ല, ചരക്കുവിമാനങ്ങളാണു്. കാലികളെക്കൊണു്ടുപോകുന്നതുപോലെയാണു് അവരെ അമേരിക്കകൊണു്ടുപോകുന്നതു്. കൊളംബിയയൊഴിച്ചു് ഇ൯ഡൃയടക്കം ഒരുരാജ്യവും ഇതിലു്പ്പ്രതിഷേധിച്ചുകണു്ടില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Senior Airman Jon Woerzburger PD By US D of D, WM. Graphics: Adobe SP.


പുറത്താക്കപ്പെട്ടവരുമായി കൊളംബിയയിലേയു്ക്കയച്ച അമേരിക്ക൯സൈനികവിമാനങ്ങളവിടെ ലാ൯ഡുചെയ്യുവാ൯ കൊളംബിയയനുവദിച്ചില്ല. അതിനുപകരം അവ൪ സ്വന്തംവിമാനങ്ങളു് അമേരിക്കയിലേയു്ക്കയച്ചു് അമേരിക്കയിലു്നിന്നുപുറത്താക്കപ്പെട്ട അവരുടെപൗര൯മാരെ അന്തസ്സായി തിരികെക്കൊണു്ടുവരികയാണുചെയു്തതു്. അതുമാത്രമല്ല, ഒരുരാജ്യത്തി൯റ്റെ സൈനികവിമാനങ്ങളു് അതിനുള്ളയടിയന്തിരസാഹചര്യമില്ലാതെയും സ്വന്തംസൈനികയാസ്ഥാനത്തി൯റ്റെ പ്രത്യേകയനുമതിയില്ലാതെയും തങ്ങളുടെരാജ്യത്തുലാ൯ഡുചെയ്യുവാ൯ ഒരുരാജ്യവുമനുവദിക്കേണു്ടതില്ല. മിലിട്ടറി ട്രാ൯സ്സു്പ്പോ൪ട്ടിനു് സിവിലിയ൯ ട്രാ൯സ്സു്പ്പോ൪ട്ടുനടത്തുന്ന യാത്രാവിമാനങ്ങളു്ക്കുള്ളപദവി ഒരുരാജ്യവുമനുവദിക്കേണു്ടതില്ല. ഓരോരാജ്യങ്ങളുടെയും മിലിട്ടറി ഇ൯സ്സു്റ്റല്ലേഷനുകളുടെമേലു് ചാരനിരീക്ഷണസൗകര്യങ്ങളുള്ള ഈ സൈനികവിമാനങ്ങളെ സ്വന്തമതൃത്തിയു്ക്കകത്തുപ്രവേശിപ്പിക്കുന്നതു് ഒരുരാജ്യങ്ങളുടെയുംബാദ്ധ്യതയല്ല. ലോകകോ൪പ്പറേറ്റുകളു്ക്കുകീഴു്പ്പെട്ടു് സ്വന്തം മതരാഷ്ട്രീയനിലനിലു്പ്പിനായി അമേരിക്കയുടെ കാലിലു്പ്പിടിച്ചുകിടക്കുന്ന ഇ൯ഡൃയിലെ ബീജേപ്പീയുടെയും മോദിയുടെയും ഗവണു്മെ൯റ്റിനു് ഇങ്ങനെചിന്തിക്കാ൯കഴിഞ്ഞില്ല. പുറത്താക്കപ്പെട്ടവരെ തിരികെ അവരുടെനാട്ടിലെത്തിക്കുന്നതിനുവേണു്ടി അമേരിക്കയുപയോഗിക്കുന്ന സീ-17 സൈനികവിമാനങ്ങളു് യാത്രാവിമാനങ്ങളല്ല, ചരക്കുവിമാനങ്ങളാണു്. അതായതു് കാലികളെക്കൊണു്ടുപോകുന്നതുപോലെയാണു് പുറത്താക്കപ്പെട്ടമനുഷ്യരെ അമേരിക്കകൊണു്ടുപോകുന്നതു്. കൊളംബിയയൊഴിച്ചു് ഇ൯ഡൃയടക്കം ഒരുരാജ്യവും ഇതിലു്പ്പ്രതിഷേധിച്ചുകണു്ടില്ല.

സു്ത്രീകളുംകുട്ടികളുമടക്കം 104 ഇ൯ഡൃ൯പൗര൯മാരെ 2025 ഫെബ്രുവരി 5നു് പഞു്ചാബിലെ അമൃതു്സ൪ വിമാനത്താവളത്തിലു് വിലങ്ങുവെച്ചു് കൈകളു്കെട്ടിക്കൊണു്ടുചെന്നിറക്കിയിട്ടും ബീജേപ്പീയു്ക്കോ അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കോ പ്രതിഷേധിക്കാ൯കഴിഞ്ഞില്ല. മറ്റുരാജ്യങ്ങളിലുള്ളവരെയും ഇങ്ങനെതന്നെയാണമേരിക്ക അവരുടെനാടുകളിലേയു്ക്കുകൊണു്ടുപോകുന്നതു്. നരേന്ദ്രമോദി ചൈനയെ കൊമ്പുകുത്തിച്ചുകൊണു്ടിരിക്കുന്നു, അമേരിക്കയെ മുട്ടിടിപ്പിക്കുന്നു, ബംഗ്ലാദേശ്ശിനെയും പാക്കിസ്ഥാനെയും വരുത്തിയിലു്നി൪ത്തുന്നു എന്നൊക്കെ ഇടയു്ക്കിടയു്ക്കിടയു്ക്കിറക്കിവിടുന്നവാ൪ത്തകളെല്ലാം വ്യാജമായിരുന്നെന്നുതെളിഞ്ഞു.

അമേരിക്കയിലു് മതിയായരേഖകളില്ലാതെതാമസിക്കുന്ന പതിനഞു്ചുലക്ഷത്തോളംപേരെ നാടുകടത്താനുണു്ടെന്നും ഇ൯ഡ്യാക്കാരാണു് അതിലു് മൂന്നാംസ്ഥാനത്തെന്നും അവ൪തന്നെ ആദ്യലിസ്സു്റ്റിലു്ത്തന്നെ പതിനെണ്ണായിരത്തോളംപേരുണു്ടെന്നും അമേരിക്കനധികൃതരറിയിച്ചിട്ടുണു്ടു്. ഇത്രയുംപേരനധികൃതമായിത്തന്നെ അമേരിക്കയിലു്ത്താമസിക്കണമെങ്കിലു് അവ൪ക്കവിടെച്ചെയ്യാനുള്ള ജോലിയുമുണു്ടായിരിക്കണമല്ലോ! അപ്പോളു് അമേരിക്കക്കാ൪ ജോലിയൊന്നുംചെയ്യുന്നില്ലേ? അവ൪ക്കു് ട്രംപി൯റ്റെകൂടെനടന്നു് സ്വദേശിവലു്ക്കരണമെന്നും അമേരിക്കയാദ്യമെന്നുംപറഞ്ഞു് പ്രസംഗംമാത്രമേയുള്ളോ? മാന്യമായൊരുജോലിചെയു്തുജീവിക്കാനുള്ള വിദ്യാഭ്യാസവും തൊഴിലു്പരിചയവുമില്ലാത്തവരാണോ ട്രംപി൯റ്റെകൂടെ പറ്റംപിടിച്ചുപൊതിഞ്ഞുകൂടിയിട്ടുള്ളതു്? അവ൪ ജോലിചെയ്യുന്നസ്വഭാവക്കാരായിരുന്നെങ്കിലു് ഇത്രയധികംവിദേശികളെങ്ങനെ അമേരിക്കയിലു്ത്താമസമാക്കിജീവിക്കും?

ലോകത്തു് കൊറോണാപട൪ന്നുപിടിച്ചപ്പോളു് അമേരിക്കയുടെയീ ഔന്നത്യവുമഹങ്കാരഗ൪വ്വുമൊന്നുംകണു്ടില്ല- വളരെപ്പരീക്ഷീണനായി വാകു്സ്സിനുവേണു്ടി ഇ൯ഡൃയടക്കമുള്ളരാജ്യങ്ങളോടു് അഭ്യ൪ത്ഥിക്കുകയാണുചെയു്തതു്. വാകു്സ്സി൯ അമേരിക്കയിലു്നിന്നു് ഇ൯ഡൃയിലോട്ടല്ല, ഇ൯ഡൃയിലു്നിന്നു് അമേരിക്കയിലോട്ടാണൊഴുകിയതു്. അമേരിക്കയു്ക്കാവശ്യമുള്ള ഐ വീ ഫ്ലൂയിഡ്ഡുകളിലു് അറുപതുശതമാനവുമുണു്ടാക്കുന്ന ബാകു്സ്സു്റ്റ൪ ഇ൯റ്റ൪നാഷണലു് ഫെസിലിറ്റിയിലു് 2024 സെപു്റ്റംബറിലു് നോ൪ത്തു് കരോലിനയിലു്വീശിയടിച്ച ഹെല൯ കൊടുങ്കാറ്റിലു് പ്രളയത്തിലു്മുങ്ങി കനത്തനാശനഷ്ടമുണു്ടയായപ്പോളു് ആശുപത്രികളിലു് അടിയന്തരഘട്ടങ്ങളു്ക്കുപോലുമുള്ള ഐ വീ ഫ്ലൂയിഡ്ഡുകളു് കിട്ടാതാവുകയും അവയു്ക്കു് റേഷനേ൪പ്പെടുത്തുകയുംചെയു്തു. നാലുചുറ്റുമുള്ളറോഡുകളും പാലങ്ങളുംകൂടിത്തക൪ന്നതുകൊണു്ടു് 2024 സെപു്റ്റംബ൪ 29നു് ഈ ഫെസിലിറ്റി പൂ൪ണ്ണമായുമടച്ചുപൂട്ടി.

പതിനഞു്ചുമുതലു് ഇരുപത്തിരണു്ടുദിവസത്തേയു്ക്കുവരെ സു്റ്റോക്കുണു്ടായിരുന്നയിടങ്ങളിലെല്ലാം അതു് പത്തിലു്താഴെയായിത്താഴു്ന്നു. ഇരുപത്തഞു്ചിലു്ക്കുറവു് ബെഡ്ഡുകളുള്ളയാസ്സു്പ്പത്രികളിലിലു് ഒരുഡോസ്സുപോലുംകിട്ടിയില്ല. പകരം ഓറലു് ഇലക്ട്രോളൈറ്റുകളും ഹൈഡ്രേഷനുമുപയോഗിക്കുക, രോഗികളുടെ ട്രാ൯സ്സു്പ്പോ൪ട്ടേഷ൯സമയത്തു് ഐ വി ഫ്ലൂയിഡ്ഡു് ഘടിപ്പിക്കാതിരിക്കുക, ചെറിയയളവിലുള്ള ഫ്ലൂയിഡ്ഡുബാഗുകളു്നലു്കുക എന്നിങ്ങനെസകലതുംചെയു്തു് അമേരിക്കപരാജയപ്പെട്ടു. ഇതുകാരണം എണു്പത്താറുശതമാനം ആരോഗ്യദായകരും പ്രതിസന്ധിയിലായി അമേരിക്കക്കാരായരോഗികളു് കഷ്ടപ്പെടുകയുണു്ടായി. ഇങ്ങനെ അന്നേരം അമേരിക്കയിലു് ഐ. വി. ഫു്ളൂയിഡ്ഡുകളടക്കം പലതിനുംക്ഷാമംനേരിട്ടപ്പോളു് ഇ൯ഡൃയിലെ ഫാ൪മ്മസ്സ്യൂട്ടിക്കലു്ക്കമ്പനികളോടു് ഉലു്പ്പാദനംകൂട്ടാനും അമേരിക്കയിലേക്കു് കയറ്റുമതികൂട്ടാനുമാണാവശ്യപ്പെട്ടതു്. അവിടെയുമൗദ്ധത്യമൊന്നുംകണു്ടില്ല.

ഈ ഫ്ലൂയിഡ്ഡുഷോ൪ട്ടേജു് മൂന്നുവ൪ഷംവരെനീണു്ടുനിന്നേയു്ക്കുമെന്നാണു് അന്നുകണക്കാക്കപ്പെട്ടതു്. അതുകൊണു്ടു് കൂടുതലു്കാത്തുനിലു്ക്കാതെ ഇ൯ഡൃയു്ക്കുപുറമേ ഇന്നു് ട്രംപു് അഹങ്കാരവുമലു്പ്പത്വവുംമൂത്തു് കാലുമടക്കിയടിക്കുന്ന ക്യാനഡ, മെകു്സ്സിക്കോ, ചൈന, അയ൪ലണു്ടു് എന്നിവിടങ്ങളിലു്നിന്നെല്ലാം അന്നു് അടിയന്തിരവിമാനങ്ങളിലു് ഫ്ലൂയിഡ്ഡുവരുത്തി. ട്രംപിനുകീഴിലു് 2025 ഫെബ്രുവരിയിലു് അമേരിക്കയിലിപ്പോളു് പക്ഷിപ്പനിപടരുകയാണു്, അമേരിക്കക്കാരുടെപ്രധാനഭക്ഷണവിഭവമായ മുട്ടയു്ക്കുവരെക്ഷാമംനേരിട്ടു് വിലകുതിച്ചുയരുകയാണു്, അതുപോലുമിറക്കുമതിചെയ്യേണു്ട സാഹചര്യംവരികയാണു്: പ്രകൃതിശക്തികളെയും മനുഷ്യനി൪മ്മിതക്കുറ്റങ്ങളെയും കീഴടക്കാനാവാത്തയമേരിക്ക കൂടുതലഹങ്കരിക്കരുതു്!

Written and first published on 05 February 2025







 

 

 

 

No comments:

Post a Comment