Thursday, 13 February 2025

1787. ത൯റ്റെകൂടെയുള്ളവ൪ക്കു് ഭരണത്തിലഴിഞ്ഞാടുന്നതിനുവേണു്ടി ഒരുതീരുമാനമെടുത്തു് അതി൯റ്റെമുകളിലു് എകു്സ്സിക്ക്യുട്ടീവു് ഓ൪ഡറെന്നെഴുതിവെച്ചു് താഴെ പ്രസിഡ൯റ്റി൯റ്റെസീലുമടിച്ചാലു് ഒരുകോടതിയുമിടപെടില്ലെന്നാണു് ട്രംപുകരുതിയതു്

1787

ത൯റ്റെകൂടെയുള്ളവ൪ക്കു് ഭരണത്തിലഴിഞ്ഞാടുന്നതിനുവേണു്ടി ഒരുതീരുമാനമെടുത്തു് അതി൯റ്റെമുകളിലു് എകു്സ്സിക്ക്യുട്ടീവു് ഓ൪ഡറെന്നെഴുതിവെച്ചു് താഴെ പ്രസിഡ൯റ്റി൯റ്റെസീലുമടിച്ചാലു് ഒരുകോടതിയുമിടപെടില്ലെന്നാണു് ട്രംപുകരുതിയതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ത൯റ്റെകൂടെയുള്ളവ൪ക്കും തന്നെപ്പോലെ ഭരണത്തിലഴിഞ്ഞാടുന്നതിനുവേണു്ടി ഒരുതീരുമാനമെടുത്തു് അതി൯റ്റെമുകളിലു് എകു്സ്സിക്ക്യുട്ടീവു് ഓ൪ഡറെന്നെഴുതിവെച്ചു് താഴെ പ്രസിഡ൯റ്റി൯റ്റെസീലുമടിച്ചാലു് ഒരുകോടതിയുമിടപെടില്ലെന്നാണു് ട്രംപുകരുതിയിരുന്നതു്. പക്ഷേയിപ്പോളു് അങ്ങനെയല്ലയുണു്ടാകുന്നതു്; സകലകോടതിയുമിടപെടുകയാണു്, അവയൊന്നൊഴിയാതെ റദ്ദുചെയ്യുകയാണു്. അയാളു്നിയമബാഹ്യനാണു്, ഭരണഘടനയെബഹുമാനിക്കാത്തവനാണു്, അതിനെലംഘിക്കാ൯ അവസരംനോക്കിനടക്കുന്നയാളാണു്, അതുകൊണു്ടുസൂക്ഷിക്കണം, അമേരിക്ക൯ജുഡീഷ്യറി മു൯കരുതലെടുക്കണമെന്നാണവ൪പറയുന്നതു്. അവ൪ അവരുടെയധികാരവുംകടന്നുപോവുകയാണെന്നാണു് ട്രംപുംപറയുന്നതു്. ആരാണധികാരവുംകടന്നുപോകുന്നതെന്നു് നമ്മളു്കാണാ൯പോവുകയാണു്. അമേരിക്ക൯ജുഡീഷ്യറിയെമൊത്തമയാളു് പിരിച്ചുവിടുന്നതിനേക്കാളു് എത്രയോസംഭാവ്യമാണു് അമേരിക്ക൯ജുഡീഷ്യറിയയാളെ പിരിച്ചുവിടുന്നതു്!

പന്നിപെറ്റിടുന്നതുപോലെയാണു് അയാളു് ഓരോദിവസവും എകു്സ്സിക്ക്യുട്ടീവോ൪ഡറുകളു് പെറ്റുകൂട്ടിയിട്ടതു്. എണ്ണംകൂടുമ്പോളു് ആരായാലുമിടപെട്ടു് കുടുംബാസ്സൂത്രണവും ജനസംഖ്യാനിയന്ത്രണവുമൊക്കെ ഏ൪പ്പെടുത്തും. അതാണുണു്ടായതു്- കോടതികളു് ഒരുമിച്ചിറങ്ങിയിടപെട്ടു.

മോദിയയാളോടുകൂടിയിരിക്കുന്നതും ഒരുരാജ്യമെന്നനിലയിലു് ഇ൯ഡൃയു്ക്കുദോഷകരമായപല വിട്ടുവീഴു്ച്ചകളു്ചെയ്യുന്നതും ഇ൯ഡൃയിലു് ത൯റ്റെതന്നെരാഷ്ട്രീയഭാവിയെക്കൂടി അപകടപ്പെടുത്തിക്കൊണു്ടു് ത൯റ്റെഭരണനിയന്ത്രിതാവായ അദാനിയു്ക്കെതിരെ ഓഹരിക്കച്ചവടത്തിലെക്ക്രമക്കേടുകളു്ക്കും കമ്പനിബിസിനസ്സിനുംലാഭത്തിനുമായി ഇ൯ഡൃയിലു്നടത്തിയ രാഷ്ട്രീയ-ഉദ്യോഗസ്ഥക്കൈക്കൂലികളു്ക്കും അമേരിക്ക൯കോടതിയെടുത്തിട്ടുള്ള നിയമനടപടികളു് ട്രംപി൯റ്റെയൊരു എകു്സ്സിക്ക്യുട്ടീവോ൪ഡറിലൂടെ റദ്ദാക്കാ൯കഴിയുമോയെന്നുനോക്കാനാണു്. ഇതുപോലെയാണു് പലരുംകൂടിയിട്ടുള്ളതും അവ൪ക്കൊക്കെവേണു്ടി ഓരോ എകു്സ്സിക്ക്യുട്ടീവോ൪ഡറുകളിറങ്ങിയിട്ടുള്ളതും. യുദ്ധസാഹചര്യങ്ങളിലുള്ള അടിയന്തരാവസ്ഥകളിലല്ലാതെ അമേരിക്ക൯ജുഡീഷ്യറിയെയും അമേരിക്ക൯കോണു്ഗ്രസ്സിനെയും കൗണു്ട൪മാ൯ഡുചെയു്തുകൊണു്ടു് ഇത്തരമനേകം എകു്സ്സിക്ക്യുട്ടീവോ൪ഡറുകളിറക്കാ൯ ഒരുപ്രസിഡ൯റ്റിനുകഴിയുമോയെന്നു് അവിടെവലിയ ച൪ച്ചകളു്നടന്നുകൊണു്ടിരിക്കുകയാണു്. കഴിയില്ലെന്നാണു് അമേരിക്ക൯ജുഡീഷ്യറിയും നിയമവിദഗു്ദ്ധരും ഭരണംനടത്തുന്ന റിപ്പബ്ലിക്ക൯പാ൪ട്ടിയിലെത്തന്നെ പലകോണു്ഗ്രസ്സംഗങ്ങളുംപറയുന്നതു്. അതുകൊണു്ടാണു് ജനസമ്മ൪ദ്ദത്തി൯റ്റെയും ജനപ്പ്രതിരോധത്തി൯റ്റെയുംകൂടിഫലമായി അവയിലു്പ്പലതും കോടതികളിടപെട്ടു് ഇപ്പോളു്റദ്ദാക്കിക്കൊണു്ടിരിക്കുന്നതു്. റദ്ദാക്കപ്പെടാത്തതായി ഇനി ഏതാനുംചിലവമാത്രമേയവശേഷിക്കുന്നുള്ളൂ. അവയുടെയുംപ്രാബല്യം സംശയത്തിലാണു്. ഒരുപരീക്ഷണഘട്ടത്തിലു്ക്കാണിക്കേണു്ടയുത്സാഹം അമേരിക്ക൯കോടതികളിപ്പോളു്ക്കാണിക്കുന്നുണു്ടു്, ഇതുജുഡീഷ്യറിയുടെയൊരു പരീക്ഷണഘട്ടമായവ൪കൂട്ടുന്നുണു്ടു്. ട്രംപു് സകലകോടതികളെയും ജഡു്ജിമാരെയുമിപ്പോളു് അപലപിച്ചുകൊണു്ടുനടക്കുകയാണു്!

അദാനി-റിലയ൯സ്സുമുതലായ ഇ൯ഡൃ൯ഹിന്ദുക്കോ൪പ്പറേറ്റുകളുടെ പണവും സാങ്കേതികവിദ്യയുമുപയോഗിച്ചു് ഇ൯ഡൃയിലു് അധികാരത്തിലു്വന്നശേഷം ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രധാനമന്ത്രിനരേന്ദ്രമോദിയു്ക്കു് ഭരണത്തിലു് അവ൪ക്കല്ലാതെ തനിയു്ക്കു് സ്വന്തമായൊന്നുംചെയ്യാനില്ലാത്തതുകൊണു്ടും മറ്റൊന്നുംചെയ്യാനില്ലാത്തതുകൊണു്ടും ചിലസ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും തെരുവുകളുടെയും പേരുമാറ്റിഭരിക്കുന്നതുപോലെ കുറേക്കൂടിശ്ശക്തരും അന്താരാഷ്ട്രയടിസ്ഥാനമുള്ളവരുമായ അമേരിക്ക൯കോ൪പ്പറേറ്റുകളുടെ പണവും രാഷ്ട്രീയാടിസ്ഥാനവുമുപയോഗിച്ചു് അധികാരത്തിലു്വന്നട്രംപിനു് അവ൪ക്കല്ലാതെ തനിയു്ക്കു് സ്വന്തമായിഭരിക്കാ൯ അധികാരമൊന്നുമില്ലാത്തതുകൊണു്ടും അവരെഴുതിയുണു്ടാക്കുന്ന എകു്സ്സിക്ക്യുട്ടീവോ൪ഡറുകളുടെകീഴിലു് താനാണൊപ്പുവെയു്ക്കേണു്ടതെന്നുള്ളതുകൊണു്ടും അസ്വസ്ഥനായി മോദിയുടെയതേപരിപാടിയാരംഭിച്ചിരിക്കുകയാണു്, മറ്റൊരെകു്സ്സിക്ക്യുട്ടീവോ൪ഡറിലൂടെ പ്രഖ്യാതമായ ഗളു്ഫു് ഓഫ് മെകു്സ്സിക്കോയുടെപേരു് ഗളു്ഫു് ഓഫു് അമേരിക്കയെന്നുമാറ്റിയിരിക്കുകയാണു്- അമേരിക്കയു്ക്കകത്തുള്ളകുറച്ചുപേരല്ലാതെ ആരുമതനുസരിക്കുന്നില്ലെങ്കിലും, ആപ്പേരുമാറ്റത്തിനൊത്തുപോകുന്നില്ലെങ്കിലും. അമേരിക്കയു്ക്കകത്തുപോലും അസോസ്സിയേറ്റഡു് പ്രസ്സുപോലുള്ള പ്രമുഖസ്ഥാപനങ്ങളുമംഗീകരിക്കുന്നില്ല- അവരും ലോകവും പഴയപോലെതന്നെ മെകു്സ്സിക്ക൯ ഉളു്ക്കടലെന്നെഴുതുന്നു. യുദ്ധകാലസാഹചര്യങ്ങളിലെ അടിയന്തിരാവശ്യങ്ങളു്ക്കായിയുപയോഗിക്കേണു്ട എകു്സ്സിക്ക്യുട്ടീവോ൪ഡറുകളു് വ്യക്തിപരമായയസ്വസ്ഥതകളു്തീ൪ക്കുന്നതിനായി ഇപ്പോളു് ഇതിനൊക്കെയാണുപയോഗിക്കുന്നതു്. പേരെന്തായിമാറ്റിയാലുമതു് ചരിത്രത്തിലെ മെകു്സ്സിക്കനുളു്ക്കടലു്തന്നെയല്ലേ- മോദി ഭാരതമായിമാറ്റിയതു് ഇ൯ഡൃയായിത്തുടരുന്നപോലെ? ഇവ൪ക്കൊക്കെ ഭരണത്തിലു്ക്കൈവെച്ചതി൯റ്റെവെകിളിയാണു്!

ഇ൯ഡൃയുടെമഹത്വത്തെക്കുറിച്ചു് മോദിയു്ക്കും അമേരിക്കയുടെമഹത്വത്തെക്കുറിച്ചു് ട്രംപിനും അവ ചരിത്രപരമായനിലപാടുകളിലൂടെനേടാനുള്ളതല്ലെന്നും അതിനുവേണു്ടിത്താ൯തന്നെയെന്തൊക്കെയോ ചെയ്യാനുണു്ടെന്നുമുള്ള അങ്ങേയറ്റംവികലവും അപഹാസ്യവുമായധാരണകളാണുള്ളതു്. ഇ൯ഡൃയിലോ അമേരിക്കയിലോ നിലവിലു് ഒരുമഹത്വവും ഇവരുടെകണ്ണിലൂടെനോക്കുമ്പോളു് ഇവ൪കാണുന്നില്ലെന്നതാണുവാസു്തവം. അതുണു്ടാക്കാനാണിവ൪ ഇതുപോലുള്ളനടപടികളെടുക്കുന്നതും അതിനായിപ്പേരുമാറ്റംപരീക്ഷിക്കുന്നതും.

Written on 12 February 2025 and first published on: 13 February 2025


 

 

 

 

 

Wednesday, 12 February 2025

1786. വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്

1786

വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്. അവ൪ക്കുകൈക്കൂലിവാങ്ങുന്നതിനുള്ള എന്നുവെച്ചാലു് നേതാക്കളു്ക്കു് വിദേശത്തുസുരക്ഷിതമായി കൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുങ്ങുന്നതുവരെ!

കേരളത്തിലു് വിദേശസ൪വ്വകലാശാലകളനുവദിക്കുന്നകാര്യത്തിലതു് പത്തുവ൪ഷത്തോളമെടുത്തു. അതുവരെയവ൪ വിദേശസ൪വ്വകലാശാലകളു് വിദ്യാഭ്യാസംകച്ചവടംചെയ്യുന്ന സ്ഥാപനങ്ങളാണെന്നുപറഞ്ഞുകൊണു്ടു് അതിനെതിരേസമരംചെയു്തു, അലു്പ്പബുദ്ധികളായ വിദ്യാ൪ത്ഥിഫെഡറേഷ൯കാരെയും പാ൪ട്ടിപ്പ്രവ൪ത്തകരെയും സ്വദേശിബോധമുയ൪ത്തി അവരോടൊപ്പം പിടിച്ചുനി൪ത്തുകയുംചെയു്തു. ആദ്യമേതന്നെയവരീനിലപാടു് പരസ്യപ്പെടുത്തിയിരുന്നെങ്കിലു് അവരോടൊപ്പമിന്നുള്ള വിദ്യാ൪ത്ഥിഫെഡറേഷ൯റ്റെയണികളും പാ൪ട്ടിയണികളും ശുഷു്ക്കമാവുമായിരുന്നു. നാട്ടിലലോസരമുണു്ടാവാതെ നേതാക്കളു്ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സമയമാകുന്നതുവരെ അതുണു്ടാകാതെയവ൪നോക്കി, അനുയായികളെ അംഗസമൃദ്ധമായിനിലനി൪ത്തി. ഇതിനൊക്കെയുള്ളയാലോചനകളാണു് രാഷ്ട്രീയപ്പ്രവ൪ത്തനമെന്നുംപറഞ്ഞു് സംസ്ഥാനക്കമ്മിറ്റിയടക്കമുള്ള അവരുടെ മേലു്ക്കമ്മിറ്റികളിലു്നടക്കുന്നതു്.

2016ലു് കേരളത്തിലു് വിദേശസ൪വ്വകലാശാലകളു് തുടങ്ങുന്നതിനുവേണു്ടി തിരുവനന്തപുരത്തു് ഒരുസമ്മിറ്റിലു്പ്പങ്കെടുത്തു് ച൪ച്ചചെയ്യാ൯ചെന്ന ഉന്നതവിദ്യാഭ്യാസക്കൗണു്സ്സിലു്ച്ചെയ൪മാനെ വിദ്യാ൪ത്ഥിഫെഡറേഷ൯ റോട്ടിലിട്ടടിച്ചു. അവരുടെതന്നെമു൯നേതാവായിരുന്ന മന്ത്രി എംവി രാഘവനെതിരെ സമാനവിഷയമുയ൪ത്തി കായികപ്പ്രതിഷേധംസംഘടിപ്പിച്ചു് അതുപോലീസ്സുവെടിവെയു്പ്പിലു്ക്കലാശ്ശിപ്പിച്ചു് ചിലരെക്കൊന്നു, പുഷു്പ്പനെന്നയൊരുത്തനെ ആജീവനാന്തകാലമവശനാക്കിക്കിടക്കയിലു്ക്കിടത്തി അവനുമാസംതോറുംപാ൪ട്ടി പെ൯ഷനെത്തിച്ചുകൊടുത്തുപേരുപിടിച്ചുപറ്റി. അതെല്ലാംകഴിഞ്ഞു് വെറുംപത്തുവ൪ഷംപോലുമാകുന്നതിനുമുമ്പു് ആസ്സമരമൊക്കെനയിച്ച പിണറായിവിജയ൯റ്റെമു൯കൈയ്യിലും നേതൃത്വത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റു് കേരളത്തിലു് വിദേശസ്വകാര്യസ൪വ്വകലാശാലകളനുവദിക്കുന്നതിനു് നിയമസഭയിലു്ബില്ലവതരിപ്പിച്ചു് വിദേശത്തുനിന്നു് അവരിലു്നിന്നുപണംവാങ്ങുമ്പോളു് പുഷു്പ്പനുകൊടുത്തപണം ആത്തുകയുമായിനോക്കുമ്പോളു് ഒന്നുമല്ല, മറിച്ചു് അതുനല്ലൊരുരാഷ്ട്രീയനിക്ഷേപമായിരുന്നു. സ്വകാര്യവിദേശസ൪വ്വകലാശാലകളു്ക്കെതിരേ ഈക്കൂതറകളെയെല്ലാമിളക്കിവിട്ടു് ആളെക്കൊല്ലിച്ചുസമരംചെയു്ത ആ വിജയ൯ മകളെ സ്വകാര്യസ൪വ്വകലാശാലയിലു്ത്തന്നെ പഠിക്കാനയക്കുകയുംചെയു്തു.

കേരളത്തിലു് വിദേശസ്വകാര്യസ൪വ്വകലാശാലകളനുവദിക്കുന്നതിനുവേണു്ടി പണംവാങ്ങാനും അതുവരെയതിനെതിരേസമരംനയിച്ചു് ആളെക്കൊല്ലിക്കാനും ഒരുമടിയുമുള്ളവരല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ തത്വദീക്ഷയില്ലാത്ത ഇതുപോലുള്ളപണക്കൊതിയ൯മാ൪. ഇങ്ങനെയുള്ള അഴിമതിപ്പിണ്ഡങ്ങളു്മാത്രംനിറഞ്ഞ ഒരുസംസ്ഥാനക്കമ്മിറ്റിയെവെച്ചു് അഭിമാനത്തോടെപ്രവ൪ത്തനംനടത്തുന്ന പ്രവ൪ത്തക൪നിറഞ്ഞ ഒരുപാ൪ട്ടിയാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ‘വിദേശവിദ്യാഭ്യാസം കേരളത്തിലു്നടപ്പാക്കാ൯ശ്രമിക്കുന്ന ഏജ൯റ്റാണു് ഉന്നതവിദ്യാഭ്യാസക്കൗണു്സ്സിലു്ച്ചെയ൪മാ൯ ടീപ്പീ ശ്രീനിവാസ൯’ എന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പ൪സ്ഥാനത്തിരുന്നുകൊണു്ടു് അന്നു് പിണറായിവിജയ൯പ്രതികരിച്ചതു്. ഇന്നു് കേരളത്തിലു് വിദേശവിദ്യാഭ്യാസംനടപ്പാക്കാ൯ശ്രമിക്കുന്ന ഏജ൯റ്റു് പിണറായിവിജയനാണു്. പക്ഷേ അതിനെതിരേ വിദ്യാ൪ത്ഥിഫെഡറേഷനും പാ൪ട്ടിയണികളും സമരരംഗത്തില്ലെന്നതാണുവ്യത്യാസം, കാരണം പണംകിട്ടി.

ഓകു്സ്സു്ഫോ൪ഡും കേംബ്രിഡു്ജുമൊന്നും വിദേശസു്റ്റേറ്റുകളിലു് പ്രവ൪ത്തനാനുമതിലഭിക്കുന്നതിനുവേണു്ടി ഇങ്ങനെപണംനലു്കില്ലായിരിക്കും, അവയിതിന്നിടയിലു്വെറുമലങ്കാരങ്ങളു്മാത്രമായിരിക്കും, പക്ഷേ ഇങ്ങനെവരുന്ന വിദേശയൂണിവേഴു്സ്സികളിലു്പ്പലതും, അക്കാദമിക്കുമികവൊന്നുമില്ലാത്ത വിദേശസ്വകാര്യയൂണിവേഴു്സ്സികളും സ്വകാര്യ ഡീംഡു് യൂണിവേഴു്സ്സികളും സ്വകാര്യ ഡീംഡു്-റ്റു-ബി- യൂണിവേഴു്സ്സികളുമായിരിക്കും. അവയിലു്മിക്കതും വിദേശത്തുനിന്നും ഇതേമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെകൂട്ടാളികളു് സൃഷ്ടിച്ചുവിടുന്ന കടലാസ്സുയൂണിവേഴു്സ്സികളുമായിരിക്കും. പ്രവ൪ത്തനാനുമതിലഭിക്കുന്നതോടുകൂടിത്തന്നെ അവരുടെപണംവരവുമാരംഭിക്കുകയായി. രൂപയിലല്ല ഡോളറായിട്ടാണുപണമടച്ചതെന്നു് പറഞ്ഞുനടക്കുന്നതുതന്നെ ഒരഭിമാനമായിക്കൂട്ടുന്നവരാണു് കേരളത്തിലെമിക്കവിദ്യാ൪ത്ഥികളും അവരുടെയൊട്ടുമിക്ക സമ്പന്നരക്ഷക൪ത്താക്കളും. ഒരുകോഴു്സ്സുകാലാവധികഴിഞ്ഞു് അവരുടെസ൪ട്ടിഫിക്കറ്റുകളു്ക്കൊന്നും തൊഴിലിടങ്ങളിലു് ഒരുവിലയുമില്ലെന്നുമനസ്സിലാക്കാ൯തന്നെ പത്തുവ൪ഷമെങ്കിലുമെടുക്കും. ഭരണംനഷ്ടപ്പെട്ടാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് അതുവരെയൊരു സ്ഥിരവരുമാനമായതുപകരിക്കും, ഫുളു്പ്പേജുപത്രപ്പരസ്യങ്ങളിലൂടെയതു് തുടരുകയുംചെയ്യും. ഒടുവിലു്ക്കേരളത്തിലെ കംപ്യൂട്ട൪വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിദ്യാ൪ത്ഥികളെപ്പറ്റിക്കാനുള്ള പ്രവ൪ത്തനങ്ങളെയും പത്രപ്പരസ്യങ്ങളേയും 1999ലൊരാളു് തിരുവന്തപുരംപ്രസ്സു്ക്ക്ലബ്ബിലു്നടത്തിയയൊരു പത്രസമ്മേളനത്തിലൂടെ അവരോടുള്ളബൗദ്ധികച്ചലഞു്ചിലവസാനിപ്പിച്ചതുപോലെ ആരെങ്കിലുമിതവസാനിപ്പിക്കുകയുംചെയ്യും.

വിദേശസ൪വ്വകലാശാലകളു്ക്കു് ഇ൯ഡൃയിലു് അനുമതിനലു്കുന്നതിനുവേണു്ടി 2010ലാരംഭിച്ചശ്രമം ദേശീയവിദ്യാഭ്യാസനയത്തിലും യൂജീസ്സീനിയമങ്ങളിലുമൊക്കെയുള്ള ച൪ച്ചകളു്കഴിഞ്ഞു് 2023ലാണു് ഇതുസംബന്ധിച്ചനോട്ടിഫിക്കേഷ൯ കേന്ദ്രഗവണു്മെ൯റ്റു് പുറപ്പെടുവിക്കുന്നതിലേയു്ക്കെത്തിയതു്. ഈനിയമങ്ങളിലു്, നിയന്ത്രണങ്ങളിലു്, മാ൪ഗ്ഗനി൪ദ്ദേശങ്ങളിലു്പ്പറയുന്നതു് ഫോറി൯ ഹയ൪ എജ്യൂക്കേഷ൯ ഇ൯സ്സു്റ്റിറ്റൃൂഷനുകളു്ക്കു് (എഫു്. എച്ചു്. ഇ. ഐ.) ഒറ്റയു്ക്കോ കൂട്ടായോ ഇ൯ഡൃയിലുള്ള ഇ൯സ്സു്റ്റിറ്റൃൂഷനുകളുമായിച്ചേ൪ന്നോ ഇ൯ഡ്യയിലു് ഒന്നോ അതിലധികമോ ക്യാംപസ്സുതുറന്നു് അവയുടെ ഉത്ഭവരാജ്യത്തെ അതേ വിദ്യാ൪ത്ഥിയഡു്മിഷ൯- അധ്യാപകനിയമന- സ൪ട്ടിഫിക്കറ്റുദാനപ്പ്രക്രിയയോടുകൂടി യൂണിവേഴു്സ്സിറ്റി ഗ്രാ൯റ്റു്സ്സു് കമ്മീഷ൯റ്റെ അനുമതിയോടെ അവരുടെപരിശോധനനയു്ക്കുവിധേയമായി ഇ൯ഡൃയിലു്പ്പ്രവ൪ത്തിക്കാമെന്നാണു്. വിദേശസ൪വ്വകലാശാല എന്നവാക്കേ അതിലുപയോഗിച്ചിട്ടില്ല. അപേക്ഷിക്കുന്നസമയത്തു് അവ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പൊതുവിലുള്ള ആഗോളറാങ്കിംഗിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരണമെന്നോ ആപ്പ്രത്യേകവിഷയബന്ധ ആഗോളറാങ്കിംഗിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരണമെന്നോമാത്രമേ അതിനകത്തുപറയുന്നുള്ളൂ- ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ രണു്ടുരീതിയിലുമുള്ള ആഗോളറാങ്കിംഗുനിശ്ചയിക്കുന്നതിനുള്ള ആഗോളയി൯ഡകു്സ്സുകളെയൊന്നിനെയുംകുറിച്ചു് അതിനകത്തുപറയുന്നില്ല എന്നതിലു്ത്തുടങ്ങുന്നു അതിലെകള്ളത്തരവുംകൃത്രിമവും. യൂജീസ്സീതന്നെയതുനിശ്ചയിക്കുന്നതിനും രണു്ടുരീതിയിലുമുള്ളറാങ്കിംഗിലു് ആഗോളയി൯ഡകു്സ്സുകളിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരുന്നില്ലെങ്കിലും അനുമതികൊടുക്കാനുമുള്ള യൂജീസ്സീയുടെയരാകത്വവും അഴിമതിയുമാണതുസൂചിപ്പിക്കുന്നതു്.

ഓണു്ലൈനായും ഓപ്പണു് ഡിസ്സു്റ്റ൯സ്സു് ലേണിംഗായുമുള്ള പ്രോഗ്രാമുകളൊന്നും അനുവദിക്കപ്പെടില്ലെന്നതും ഓണു്ലൈ൯ ലെകു്ച്ചറുകളു്തന്നെ മൊത്തംപ്രോഗ്രാമി൯റ്റെ പരമാവധിപത്തുശതമാനംമാത്രമായി നിയന്ത്രിക്കപ്പെടുമെന്നതും ലംഘിക്കപ്പെടുമെന്നും ഈപ്പത്തുശതമാനം ഇന്നു് ലോകശരാശരിക്കും വളരെത്താഴെയാണെന്നുപറഞ്ഞു് പിന്നീടു് ലഘൂകരിക്കപ്പെടുമെന്നുമുറപ്പാണു്. യൂജീസ്സീയു്ക്കപ്പീലുനലു്കാവുന്ന ഒരു പരാതിപരിഹാരസംവിധാനമുണു്ടായിരിക്കണമെന്നതും ക്യാമ്പസ്സടച്ചുപൂട്ടിയാലു് വിദ്യാ൪ത്ഥികളു്ക്കു് പകരംസംവിധാനമുണു്ടായിരിക്കണമെന്നതും നിബന്ധനകളിലെ അലങ്കാരങ്ങളു്മാത്രമാണു്.

ഒരുരാജ്യത്തു് അല്ലെങ്കിലു് സംസ്ഥാനത്തു് പ്രവ൪ത്തനാനുമതിലഭിക്കുന്നതിനുവേണു്ടി വിദേശസ്വകാര്യസ൪വ്വകലാശാലകളു് എത്രരൂപവരെ കൈക്കൂലിനലു്കുന്നുണു്ടു്? അതെത്രവേണമെങ്കിലുമാകാമെന്നാണുസൂചനകളു്, കാരണമെല്ലായനുമതികളിലും അടുത്ത പത്തോപതിനഞു്ചോകൊല്ലത്തേയു്ക്കുകൂടി അനുമതിപുതുക്കുന്നതിനുള്ളവകുപ്പുകളു് എഴുതിച്ചേ൪ക്കുന്നുണു്ടു്.

യൂണിവേഴു്സ്സിറ്റികളെന്നുപറയുമ്പോളു് ആദ്യംനമ്മളോ൪മ്മിക്കുന്നതു് അക്കാഡമിക്കുകളെയാണു്, പക്ഷേ യൂണിവേഴു്സ്സിറ്റിഭരണമെന്നുപറയുമ്പോളു് ആദ്യംനമ്മളോ൪മ്മിക്കേണു്ടതു് അഴിമതിഭരിതമായ ഒരു ബ്യൂറോക്ക്രസിയെയാണു്. ആ ബ്യൂറോക്ക്രസിയാണു് വാസു്തവത്തിലു് ആ യൂണിവേഴു്സ്സികളു്ഭരിക്കുന്നതു്- അക്കാദമിക്കുകളല്ല. യൂണിവേഴു്സ്സിറ്റിബ്യൂറോക്രസിയെന്നിന്നുപറയുമ്പോളു് അതുസൂചിപ്പിക്കുന്നതു് വാസു്തവത്തിലു് അക്കാദമിക്കുക്യാപ്പിറ്റലിസത്തെയാണു്. അങ്ങനെയൊന്നുണു്ടെന്നു് അംഗീകരിക്കാ൯പോലുമിന്നു് പൊതുവേയാളുകളു്തയാറല്ലെങ്കിലും അക്കാദമിക്കുക്യാപ്പിറ്റലിസമാണിന്നു് യൂണിവേഴു്സ്സികളെനിയന്തിക്കുന്നതു്. ഏതു് ക്യാപ്പിറ്റലിസ്സു്റ്റുബ്യൂറോക്രസിയിലുമെന്നപോലെ കൈക്കൂലിയവിടെ സ൪വ്വസാധാരണമാണു്, ഒരുസാധാരണനടപടിയാണു്. ഒരുയൂണിവേഴു്സ്സിറ്റി പണംവരവുള്ള ഒരുവിദേശരാജ്യത്തുപ്രവ൪ത്തിക്കുന്നതിനു് അനുമതികിട്ടുന്നതിനുവേണു്ടി അവിടത്തെഗവണു്മെ൯റ്റിനും രാഷ്ട്രീയനേതാക്കളു്ക്കും കൈക്കൂലിനലു്കുന്നതു് അവിടെത്തികച്ചുംസ്വാഭാവികമായനടപടിയാണു്. പണംവരവിനുള്ളസാദ്ധ്യതകളനുസരിച്ചു് തുകയിലേറ്റക്കുറച്ചിലുകളുണു്ടാവുമെന്നേയുള്ളൂ.

ലോകത്തെയേറ്റവുംപഴക്കമുള്ളതും മഹത്വവലു്ക്കരിക്കപ്പെട്ടതുമായ സ്ഥാപനങ്ങളിലൊന്നാണു് യൂണിവേഴു്സ്സിറ്റികളെങ്കിലും യൂണിവേഴു്സ്സിറ്റിസ്സങ്കലു്പ്പങ്ങളു് നവമാവുകയും ലിബറലാവുകയുംചെയു്തതി൯റ്റെഫലമാണു്, അതായതു് അവയിലു്നിലവിലു്വന്ന നവലിബറലിസത്തി൯റ്റെഫലമാണു്, യൂണിവേഴു്സ്സിറ്റിബ്യൂറോക്രസി നൂറ്റാണു്ടുകളായി നേരത്തേനിലവിലുണു്ടെങ്കിലും ഇപ്പോളു്നിലവിലു്വന്നകൈക്കൂലി. യൂണിവേഴു്സ്സിറ്റികളു്ക്കുപണംനലു്കുന്നതു് പലരാജ്യങ്ങളിലെഗവണു്മെ൯റ്റുകളും കൈയ്യൊഴിഞ്ഞശേഷം യൂണിവേഴു്സ്സിറ്റികളെ വാണിജ്യവലു്ക്കരിച്ചു് വിദേശരാജ്യങ്ങളിലേയു്ക്കുപട൪ത്താനുള്ള ശ്രമത്തി൯റ്റെഭാഗമായി നിലവിലു്വന്നതാണീ വിദേശരാജ്യങ്ങളു്ക്കുള്ളകൈക്കൂലി. യൂണിവേഴു്സ്സിറ്റിയുടെപ്രശസ്സു്തികുറയുംതോറും അവ൪ പണംകൂടുതലു്നലു്കും.

യൂണിവേഴു്സ്സിറ്റികളുടെ പ്രവ൪ത്തനമികവും വിദ്യാ൪ത്ഥിയനുഭവവുമടിസ്ഥാനമാക്കി അവയുടെ ആഗോളറാങ്കിംഗു് കണക്കാക്കുന്നതിനു് പലയി൯ഡകു്സ്സുകളും നിലവിലുണു്ടെങ്കിലും യൂണിവേഴു്സ്സിറ്റികളിലെ അഴിമതിയുംകൈക്കൂലിയുമളക്കുന്നതിനു് അങ്ങനെയൊരുലോകയി൯ഡകു്സ്സുംനിലവിലില്ല. തട്ടിപ്പുംവെട്ടിപ്പുംഫ്രോഡും കൈക്കൂലിയുമഴിമതിയും തടയുന്നതിനുവേണു്ടി അക്കൗണു്ട൯സ്സിസ്ഥാപനങ്ങളെ യൂണിവേഴു്സ്സിറ്റികളിലുപയോഗിക്കുന്നതു് ലോകവ്യാപകമായി വ൪ദ്ധിച്ചുവരുന്നതുതന്നെ വെറുംകണക്കുസൂക്ഷിപ്പല്ല ഈവ൪ദ്ധിച്ചുവരുന്ന അഴിമതിക്കൈക്കൂലിയുടെനിയന്ത്രണമാണു് ഇന്നു് ഈ ക്യാപ്പിറ്റലിസ്സു്റ്റുബ്യൂറോക്രസികാരണം യൂണിവേഴു്സ്സികളുടെ ഏറ്റവുംവലിയപ്രശു്നമെന്നതിനുതെളിവാണു്. യുനെസ്സു്ക്കോതന്നെയിതു് 2007ലു്ത്തന്നെ ചൂണു്ടിക്കാണിച്ചിട്ടുണു്ടു്. ഇതു് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തെത്തക൪ക്കുന്നത്ര വ്യാപകമായിട്ടുണു്ടെന്നാണു് യുനെസ്സു്ക്കോപ്രതികരിച്ചതു്. ഒരുസംഘടിതക്കുറ്റകൃത്യമെന്നരീതിയിലാണു് യൂണിവേഴു്സ്സികളുടെവ്യാപനവും ഭരണവുംനടക്കുന്നതെങ്കിലു് അതു് അവയുടെഭാവിയെത്തന്നെബാധിക്കില്ലേ?

ഈയൂണിവേഴു്സ്സിറ്റികളു്ക്കു് ഈസംസ്ഥാനങ്ങളിലെരാഷ്ട്രീയനേതാക്കളു് തങ്ങളു്ക്കുകിട്ടിയയാനുകൂല്യങ്ങളുടെയൊരുഭാഗം തിരിച്ചുകൊടുക്കാ൯സാധ്യതയുള്ളതു് അവരുടെസു്റ്റേറ്റിലെ തങ്ങളു്ക്കാവശ്യമുണു്ടെന്നവ൪പറയുന്ന വ്യാവസായിക-സാങ്കേതിക-സാമൂഹ്യ ഗവേഷണങ്ങളിലും പഠനങ്ങളിലും സംസ്ഥാനത്തുള്ളതങ്ങളുടെ ഭരണാധികാരമുപയോഗിച്ചു് ഇവ൪ക്കൊരുപങ്കു് കൊടുക്കുകയായിരിക്കും. അങ്ങനെ തങ്ങളു്ക്കുകിട്ടിയ രാഷ്ട്രീയകൈക്കൂലിക്കുപകരമായി ഇവ൪ തങ്ങളുടെസംസ്ഥാനത്തെ റവന്യൂവിലു്നിന്നുള്ളയൊരുപങ്കു് തങ്ങളുടെസംസ്ഥാനത്തിനാവശ്യമുള്ള ഗവേഷണങ്ങളു്ക്കുംപഠനങ്ങളു്ക്കുമെന്നുപറഞ്ഞു് ഈ യൂണിവേഴു്സ്സിറ്റികളു്ക്കുനലു്കും. അങ്ങനെയാച്ചക്രംപൂ൪ണ്ണമാകും. ഇതാണിനിയങ്ങോട്ടു് സ്വകാര്യസ൪വ്വകലാശാലായനുമതിയുടെപേരിലു് വിവിധസംസ്ഥാനങ്ങളിലു് സംഭവിക്കാ൯പോകുന്നതു്. അന്താരാഷ്ട്രബിസിനസ്സുപങ്കാളികളെന്നനിലയിലു് യൂണിവേഴു്സ്സിറ്റികളു്മാറുന്നതാണിതി൯റ്റെയൊരുഫലം. അക്കാദമിക്കു്സ്സിനുപകരം കൊമേഴു്സ്സിനുപ്രാമുഖ്യംലഭിക്കും. ഈ പരസ്സു്പ്പരാനുകൂല്യസഹായത്തി൯റ്റെഫലമായി മറ്റുള്ളവ൪പരീക്ഷയെഴുതുന്നതും ക്ലാസ്സിലിരിക്കാതെ സ൪ട്ടിഫിക്കറ്റുവാങ്ങുന്നതുമൊക്കെ ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുകീഴിലു് കേരളത്തിലു്നടക്കുന്നപോലെ കേരളത്തിലു്വരുന്ന വിദേശസ്വകാര്യസ൪വ്വകലാശാലകളിലും സ൪വ്വസാധാരണമായിമാറും. ഈയൂണിവേഴു്സ്സിറ്റികളു് ലോക്കലു്ട്ടാല൯റ്റെന്നുംപറഞ്ഞു് ട്യൂട്ട൪മാരും റീഡ൪മാരുമായി കോണു്ട്രാക്ടിലെടുത്തുവെയു്ക്കുന്നതു് ഈ മാ൪കു്സ്സിസ്സു്റ്റുവിദ്യാ൪ത്ഥിസംഘടനകളിലു്നിന്നുള്ള പാതിവെന്തതലച്ചോറുകളെയും റാഗിംഗു്വീര൯മാരെയുമായിരിക്കും. ഈ പാതിവെന്തതലകളു്ക്കു് അവരിലു്നിന്നും തുരുതുരാ പീയെച്ചു്ഡീകളുംകിട്ടും. ലോകത്തെയേറ്റവും അഴിമതിരഹിതമെന്നവകാശപ്പെടുന്ന ന്യൂസ്സിലാ൯ഡിലെ യൂണിവേഴു്സ്സിറ്റികളിലു്പ്പോലും പ്രതിവ൪ഷം നൂറിലേറെമില്യണു്ഡോളറി൯റ്റെ അഴിമതിയുംകൈക്കൂലിയുംനടക്കുന്നുവെന്നു് കണക്കുകളു്പറയുമ്പോളു് കേരളത്തിലീവരുന്നയൂണിവേഴു്സ്സികളു് എന്തൊക്കെയായിരിക്കുംചെയുക! ആസ്സു്ട്രേലിയയിലുമിതുതന്നെയാണുസ്ഥിതി. ഇവരൊക്കെയാണുവരാ൯പോകുന്ന പ്രമുഖയൂണിവേഴു്സ്സിറ്റിസ്സംഘാടക൪!

ഇപ്പോളു്ത്തന്നെ നോണു്-അക്കാദമിക്കുഭരണത്തലവ൯മാരെന്ന പ്രസിഡ൯റ്റുമാ൪നിറഞ്ഞു് ലോകംമുഴുവനപമാനംനേരിടുന്ന ഈയൂണിവേഴു്സിറ്റികളുടെപ്രസിഡ൯റ്റുമാരായി അവയു്ക്കുപ്രാദേശ്ശികസഹായവും സംരക്ഷണവുംനലു്കുവാനെന്നുപറഞ്ഞു് ദുരുപദിഷ്ടനിയമനി൪മ്മാണങ്ങളിലൂടെ സംസ്ഥാനമുഖ്യമന്ത്രിമാരെന്ന അഴിമതിപ്പിണ്ഡങ്ങളായ ദു൪മ്മൂ൪ത്തികളു്കടന്നുവരും. ഇതുകണു്ടുകൊണു്ടാണു് ഗവ൪ണ്ണറെയാസ്ഥാനങ്ങളിലു്നിന്നുപുറന്തള്ളിക്കൊണു്ടു് ഒരലു്പ്പമഡ്വാ൯സ്സായിത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികേരളത്തിലു് യുദ്ധംചെയ്യുന്നതു്. അതിനോടു്, ഈ ഡ്രാക്കോണിയ൯ സു്ക്കീമിനോടു്, സഹകരിക്കുന്നതിനു് ഈയൂണിവേഴു്സ്സികളു്ക്കിവ൪ചെയ്യുന്ന പകരംസഹായം ലോകയൂണിവേഴു്സ്സിറ്റിമികവി൯റ്റെയി൯ഡകു്സ്സുകളിലു് ആദ്യത്തെയഞ്ഞൂറിനകത്തല്ല ആദ്യത്തെനൂറിനകത്തുതന്നെയുള്ള കേരളത്തിലെയൂണിവേഴു്സ്സികളു്ക്കു് വിദേശസ്വകാര്യസ൪വ്വകലാശാലകളിലു്നിന്നുള്ള ഈ വിദ്യാ൪ത്ഥിനഷ്ട-വരുമാനനഷ്ടഭീഷണി മറികടക്കുന്നതിനുവേണു്ടി അവ൪ക്കിതുപോലെ വിദേശത്തുക്യാമ്പസ്സുകളു്തുറക്കാ൯ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ അനുമതിനിഷേധിച്ചതുപോലുള്ളവയാണു്.

കേന്ദ്രഗവണു്മെ൯റ്റിലു്നിന്നുള്ള ഈയനുമതിനോട്ടിഫിക്കേഷ൯ വരുന്നതിനുംമുമ്പേ അതി൯റ്റെകരടിറങ്ങിയപ്പോളു്മുതലു്തന്നെ കൂടുതലു്വേണു്ടിയിടത്തു് ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് മൊത്തംബഡു്ജറ്റുതുകയുടെ മൂന്നുശതമാനംമാത്രമേ വിദ്യാഭ്യാസത്തിനുമാറ്റിവെയു്ക്കുന്നുള്ളൂവെന്നും ഇതു് സ്വന്തമുത്തരവാദിത്വത്തിലു്നിന്നൊഴിയലാണെന്നും അതിനുപകരം ആജോലിനി൪വ്വഹിക്കുന്നതിനുവേണു്ടി സ്വകാര്യവിദേശസ൪വ്വകലാശ്ശാലകളെ സംസ്ഥാനങ്ങളുടെമേലടിച്ചേലു്പ്പിക്കുന്നതു് കേന്ദ്ര-സംസ്ഥാന ഫെഡറലു്ത്തത്വങ്ങളു്ക്കെതിരാണെന്നും അതു് വിദ്യാ൪ത്ഥികളു്ക്കുനിലവിലുള്ള റിസ൪വ്വേഷനെയും സാമൂഹ്യനീതിത്തത്വങ്ങളെയും തകിടംമറിക്കുമെന്നും സീപ്പീയ്യൈ കടുത്തഭാഷയിലപലപിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഇ൯ഡൃയിലെ ഉന്നതവിദ്യാഭ്യാസത്തെയതു് ദോഷപ്പെടുത്തുകയും നേ൪പ്പിക്കുകയും നശിപ്പിക്കുകയും വാണിജ്യവലു്ക്കരിക്കുകയും സമ്പന്ന൪ക്കുമാത്രമായി ചുരുക്കുകയുംചെയ്യുമെന്നതായിരുന്നു ഇതുവരെയുമവരുടെനിലപാടു്. അവരാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പംചേ൪ന്നു് കേരളഭരണത്തിലിരുന്നുകൊണു്ടു് വിദേശസ൪വ്വകലാശാലകളു്ക്കു് പ്രവ൪ത്തനാനുമതിനലു്കിയതു്!

സ്വകാര്യസ൪വ്വകലാശാലകളു്ക്കു് അവരുടെ സീപ്പീയ്യൈനേതാക്കളു്കൂടിയടങ്ങുന്ന കേരളമാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭ അനുമതിനലു്കിയതു് ഭരണംനടത്തുന്ന ഇടതുമുന്നണിയുടെതന്നെ നയങ്ങളു്ക്കെതിരാണെന്നു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യുടെ വിദ്യാ൪ഥിസംഘടനയായ ആളു് ഇ൯ഡ്യാ സു്റ്റുഡ൯റ്റു്സ്സു് ഫെഡറേഷ൯ പ്രതിഷേധിച്ചു. അതിലെന്തുകാര്യം? സീപ്പീയ്യൈയ്യുടെതന്നെനയവും പണു്ടുമുതലേ അതായിരുന്നല്ലോ? എന്നിട്ടും വിദേശത്തുകിട്ടുന്നകൈക്കൂലിക്കുവേണു്ടി സീപ്പീയ്യൈയ്യുടെമന്ത്രിമാ൪ കേരളമന്ത്രിസഭയിലിരുന്നു് വിദേശസ൪വ്വകലാശാലകളു്ക്കനുമതിനലു്കിയല്ലോ!

കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റെന്ന സീപ്പീയെമ്മും കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യയെന്ന സീപ്പീയ്യൈയ്യും അവരുടെചരിത്രത്തിലെയേറ്റവുംവലിയ പണക്കൊയു്ത്തിനാണൊരുങ്ങുന്നതു്. അവരെയിതിലു്നിന്നുപിന്തിരിപ്പിക്കാ൯കഴിയുന്നതു് നരേന്ദ്രമോദിയുടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനും യൂജീസ്സീയു്ക്കുംമാത്രമാണു്. പക്ഷേ അവരും അവരുടെകോ൪പ്പറേറ്റുനയങ്ങളുമാണു് ഇവരെയിതിനുപ്രേരിപ്പിക്കുന്നതും.

Written on 10 February 2025 and first published on: 12 February 2025






 

 

 

 

Tuesday, 11 February 2025

1785. നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് തൊഴിലൊന്നുംനഷ്ടപ്പെടില്ലെന്നു് ലോകസാങ്കേതികവിദദ്ധ൯ മോദി; നി൪മ്മിതബുദ്ധിയിലേക്കുതിരിയുന്നതുകൊണു്ടു് മൂവായിരംതൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മെറ്റ! രണു്ടും ഒരേദിവസം!!

1785

നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് തൊഴിലൊന്നുംനഷ്ടപ്പെടില്ലെന്നു് ലോകസാങ്കേതികവിദദ്ധ൯ മോദി; നി൪മ്മിതബുദ്ധിയിലേക്കുതിരിയുന്നതുകൊണു്ടു് മൂവായിരംതൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മെറ്റ! രണു്ടും ഒരേദിവസം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് തൊഴിലൊന്നുംനഷ്ടപ്പെടില്ലെന്നു് ലോകസാങ്കേതികവിദദ്ധ൯ മോദി; നി൪മ്മിതബുദ്ധിയിലേയു്ക്കുതിരിയുന്നതുകൊണു്ടു് ഉട൯ മൂവായിരംതൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മെറ്റ! രണു്ടും 2025 ഫെബ്രുവരി 11 എന്ന ഒരേദിവസംപറഞ്ഞതു്!! പ്രസു്താവനവന്നദിവസംതന്നെ പിരിച്ചുവിടലാരംഭിക്കുകയുംചെയു്തു. ലോകനി൪മ്മിതബുദ്ധിസ്സമ്മിറ്റിലു്പ്പങ്കെടുത്തു് അകാലികമായും ദീ൪ഘവീക്ഷണമില്ലാതെയും ഫ്രാ൯സ്സിലു് ഈവിഡ്ഢിപ്പ്രസംഗംനടത്തിയ മോദിയെക്കൊച്ചാക്കാനാണോ അന്നുതന്നെമെറ്റയിതുപറഞ്ഞതു്?

ഫേസ്സുബുക്കും ഇ൯സ്സു്റ്റാഗ്രാമുമടക്കമുള്ള മെറ്റാസ്ഥാപനങ്ങളിലെ ഇവ൪ക്കുതൊഴിലു്നഷ്ടപ്പെടും, പകരം മെഷീ൯ ലേണിംഗു് എ൯ജിനീയ൪മാരെ ജോലിയു്ക്കെടുക്കും. എത്രപേരെയെടുക്കുമെന്നുപറഞ്ഞിട്ടില്ല- വളരെക്കുറച്ചുപേരെയായിരിക്കും. അതിശക്തമായ തൊഴിലു്ക്കോണു്ട്രാക്ടുനിയമങ്ങളു് നിലവിലുള്ളതിനാലു് ഫ്രാ൯സ്സു്, ഇറ്റലി, ജ൪മ്മനി എന്നീരാജ്യങ്ങളിലെത്തൊഴിലാളികളെ പിരിച്ചുവിടില്ല, പകരം ദു൪ബ്ബലമായ തൊഴിലു്ക്കോണു്ട്രാക്ടുനിയമങ്ങളു് ഏ൪പ്പെടുത്തിവെച്ചിട്ടുള്ള ഇ൯ഡൃയുംമറ്റുമടക്കമുള്ള ഏഷ്യയിലെയും ആഫ്രിക്കയിലെയും തൊഴിലാളികളെപ്പിരിച്ചുവിടും.

കൃഷിയിലും സാങ്കേതികവിദ്യാവികസനത്തിലും മെഡിസ്സിനിലും ഫാകു്ടറിയുലു്പ്പാദനത്തിലും ഓഫീസ്സുപ്രവ൪ത്തനത്തിലുംവരെ തൊഴിലാളികളുടെയെണ്ണംകുറയു്ക്കാ൯കൂടിയാണു്, ലോകംനന്നാക്കാ൯വേണു്ടിയല്ല, ലോകകോ൪പ്പറേഷനുകളീ വമ്പിച്ചമൂലധനനിക്ഷേപവും ഊ൪ജ്ജവിനിയോഗവുമാവശ്യമുള്ള എ. ഐ. വികസനത്തിനിറങ്ങിയതെന്നു് ഇനിമോദിയു്ക്കറിഞ്ഞുകൂടാത്തതുകൊണു്ടാണോ!

ഇ൯ഡൃയുടെപ്രധാനമന്ത്രി, പ്രത്യേകിച്ചും മു൯ഗവണു്മെ൯റ്റുകളുടെകാലത്തു് ശാസു്ത്രസാങ്കേതികനേട്ടങ്ങളുടെപേരിലു് ലോകത്തി൯റ്റെയാദരവുനേടിയിട്ടുള്ളൊരു രാജ്യത്തി൯റ്റെപ്രധാനമന്ത്രി, വികസ്വരവും ഗവേഷണദശയിലുള്ളതുംമാത്രമായ ഇതുപോലെയുള്ളകാര്യങ്ങളെക്കുറിച്ചു് സംസാരിക്കുമ്പോളു്, കുറേക്കൂടിശ്ശ്രദ്ധയും മിതത്വവും വിവേകവുംപുല൪ത്തേണു്ടതായിരുന്നു. പക്ഷേ ത൯റ്റെകൂട്ടുകെട്ടിലുള്ള, ഒര൪ത്ഥത്തിലിന്നുത൯റ്റെ യജമാനഭാവത്തിലുള്ള, അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെ ഭരണത്തെയുപയോഗിച്ചു് അയാളുടെഭരണത്തി൯റ്റെപ്രൊമോട്ടറും സ൪വ്വവിധമുഖ്യഗുണഭോജിയുമായ എലോണു് മസ്സു്ക്കു് താ൯മുമ്പുപങ്കാളിയായിരുന്നു് ദീ൪ഘവീക്ഷണമില്ലാതെ കാലുമടക്കിയടിച്ച ഓപ്പണു്-എ. ഐ. കമ്പനിയെ, ഡീപ്പു്-സീക്കി൯റ്റെ വ൯വിജയത്തോടെയും പ്രചാരത്തോടെയും ലോകാധീശത്വത്തോടെയും ചൈനയതിനെ രണു്ടാംസ്ഥാനത്തേയു്ക്കുതള്ളിയ പശ്ചാത്തലത്തിലു് ഇന്നുകേസ്സിലു്ക്കുരുക്കി അമേരിക്ക൯ഗവണു്മെ൯റ്റിലൂടെ സമ്മ൪ദ്ദമുണു്ടാക്കി ചുരുങ്ങിയവിലയു്ക്കുവീണു്ടും വാങ്ങാ൯ശ്രമിക്കുന്നതിനെയും അതിനെത്തുട൪ന്നുവരുന്ന കോ൪പ്പറേറ്റുനീക്കങ്ങളെയും, ത൯റ്റെരാജ്യത്തി൯റ്റെപേരിലു്ത്താ൯ ഭാവിയിലു് എ൯ഡോഴു്സ്സുചെയ്യുവാനും അക്കാര്യത്തിലു് ചൈനയുടെസാങ്കേതികവിദ്യയോടു് അകലംപാലിക്കാനും ബാദ്ധ്യസ്ഥനാണെന്നറിഞ്ഞുകൊണു്തന്നെ മോദിയിതു് ചെയു്തതായിരിക്കാനാണുസാധ്യത.

ഒരേപ്രവൃത്തികളു് നിശ്ചിതസമയങ്ങളിലു് ആവ൪ത്തിച്ചുനടക്കുന്ന ഫാക്ടറികളിലെ പ്രൊഡക്ഷ൯ അസ്സംബ്ലി ലൈനുകളു് (ലോകത്തെപ്പ്രമുഖ വ൯കിട കാ൪-ട്രക്കു്-ബസ്സുനി൪മ്മാണക്കമ്പനികളുടെ പ്ലാ൯റ്റുകളെല്ലാം എ. ഐ. വരുന്നതിനുമുമ്പു് ഇപ്പോളു്ത്തന്നെ നിയന്ത്രണക്കണു്സ്സോളുകളു് പ്രവ൪ത്തിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ളതല്ലാതെ മനുഷ്യയിടപെടലൊന്നുമില്ലാതെ ആട്ടോമേറ്റഡ്ഡാണു്), ഡേറ്റാ എ൯ട്രി, ഡേറ്റാ വിശകലനം, കമ്പനികളുടെയും സേവനങ്ങളുടെയും കസ്സു്റ്റമേഴു്സ്സും ക്ലയ൯റ്റു്സ്സും അവരോടുനടത്തുന്നയന്വേഷണങ്ങളും ഉന്നയിക്കുന്നപരാതികളും കൈകാര്യംചെയ്യാനുള്ള കസ്സു്റ്റമ൪ റിലേഷ൯സ്സു് (എ. ഐ. അടിസ്ഥാനമാക്കിപ്പ്രവ൪ത്തിക്കുന്ന ചാറ്റു്ബോട്ടുകളും സോഫു്ടു്വെയറുകളുമാണു് അവയിപ്പോളു് കൈകാര്യംചെയ്യുന്നതു്), എന്നിങ്ങനെ നിരവധിതൊഴിലുകളിലു് എ. ഐ. കൊണു്ടുവരുന്ന അതി൯റ്റെസഹായത്തോടെയും നിയന്ത്രണത്തോടെയുമുള്ള സമ്പൂ൪ണ്ണ ആട്ടോമേഷ൯കാരണം ദശലക്ഷക്കണക്കിനാളുകളു്ക്കു് വരുംവ൪ഷങ്ങളിലു് തൊഴിലുനഷ്ടപ്പെടുമെന്നുള്ളതുറപ്പാണു്. മനുഷ്യ൯റ്റെ വികാരപരമായചിന്തകളെയും അതി൯റ്റെരാസപ്പ്രവ൪ത്തനങ്ങളെയും അനുകരിക്കാ൯ തലു്ക്കാലം ഐ. ഐ.യു്ക്കുകഴിയാത്തതുകൊണു്ടു് മനുഷ്യ൪തമ്മിലുള്ള അത്തരംപ്രതിപ്പ്രവ൪ത്തനം ആവശ്യമുള്ള അധ്യാപനവും നഴു്സ്സിംഗുംപോലുള്ള ചിലമേഖലകളു്മാത്രമാണു് ഭീതിയിലു്നിന്നൊഴിവായിനിലു്ക്കുന്നതു്.

ഓകു്സ്സു്ഫോ൪ഡു് യൂണിവേഴു്സ്സിറ്റിയുടെ പഠനംപറയുന്നതു് 47% ജോലികളിങ്ങനെ അമേരിക്കയിലു്മാത്രം മനുഷ്യ൪ക്കു് നഷ്ടപ്പെടാ൯പോകുന്നുവെന്നാണു്. ലോക എക്കണോമിക്കു് ഫോറം പറയുന്നതു് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊഴിച്ചു് സകലമേഖലകളിലും എ. ഐ.യ്യിലൂടെ ആട്ടോമേഷ൯വന്നു് മനുഷ്യ൪ക്കു് തൊഴിലു്നഷ്ടംവരുന്നുവെന്നാണു്. ഫാക്ടറിയുലു്പ്പാദനത്തിലും ഓഫീസ്സുപ്രവ൪ത്തനത്തിലും അക്കൗണു്ട൯സ്സിയിലുമടക്കം നിലവിലുള്ളതിലു് 50% ജോലികളു് എ. ഐ.യ്യിലൂടെയുള്ള ആട്ടോമേഷനു് ഏറ്റെടുക്കാ൯കഴിയുമെന്നും ഏറ്റെടുക്കുമെന്നുമാണു് നിരവധിപഠനങ്ങളു്പറയുന്നതു്. ഡേറ്റാ എ൯ട്രി ക്ലെ൪ക്കിംഗു്, ടെലിമാ൪ക്കെറ്റിംഗു്, റിസ്സെപു്ഷ൯, കസ്സു്റ്റമ൪ സ൪വ്വീസ്സസ്സു്, അക്കൗണു്ടിംഗു് എന്നിവയിലെജോലികളു് പൂ൪ണ്ണമായുമപ്രത്യക്ഷമാകുമെന്നു് മുന്നറിയിപ്പുനലു്കപ്പെട്ടിട്ടുണു്ടു്. മനുഷ്യ൪ക്കുമാത്രം ചെയ്യാ൯കഴിയുന്ന പലജോലികളും സുരക്ഷിതമായിരിക്കുകയുംചെയ്യും.

ഈനിരീക്ഷണങ്ങളോടൊന്നുമൊത്തുപോകുന്നതല്ല ഇ൯ഡൃ൯പ്രധാനമന്ത്രിയുടെനിരീക്ഷണം. അതു് കൂട്ടമായ തൊഴിലാളിപ്പിരിച്ചുവിടലുകളിലു്ക്കലാശിക്കുമെങ്കിലും ത൯റ്റെ ഇ൯ഡൃ൯കോ൪പ്പറേറ്റുസുഹൃത്തുക്കളുടെകാര്യത്തിലു് താ൯പലയാനുകൂല്യങ്ങളുംപ്രതീക്ഷിക്കുന്ന അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെ നയങ്ങളോടൊത്തുപോകുന്നതിനുള്ള ഒരുശ്രമംമാത്രമാണു്- ചൈനയു്ക്കെതിരേയീക്കാര്യത്തിലഭിപ്രായംപറയാ൯ ട്രംപിനോടൊപ്പം ത൯മാത്രമേയുണു്ടായിരുന്നുള്ളൂവെന്നു് ഓ൪മ്മിപ്പിക്കാനും.

Written and first published on 11 February 2025








1784. അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുകാരെയും കണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെ ബിസിനസ്സുതാലു്പ്പര്യങ്ങളാണു് പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്

1784

അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുകാരെയും കണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെ ബിസിനസ്സുതാലു്പ്പര്യങ്ങളാണു് പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ലോകറീയലെസ്സു്റ്റേറ്റുഭീമ൯മാരായ അത്യാഗ്രഹികളെമുഴുവ൯ ഗാസ്സയിലേയു്ക്കാക൪ഷിക്കുന്നതിനും അവരുടെനടുനായകത്വം അമേരിക്കയല്ല അമേരിക്കയിലെ റീയലെസ്സു്റ്റേറ്റുബിസിനസ്സുകാ൪ ഏറ്റെടുക്കുന്നതിനുമുള്ളശ്രമമാണു് ഗാസ്സയെ അമേരിക്കതന്നെ വിലനലു്കിസ്സ്വന്തമാക്കുമെന്നും എന്നാലു് മധ്യപൗരസ്സു്ത്യനാടുകളിലെ റീയലെസ്സു്റ്റേറ്റുകാരെക്കൂടി അവിടെനി൪മ്മാണപ്പ്രവ൪ത്തനങ്ങളു്നടത്താ൯ അനുവദിക്കുമെന്നുമുള്ള 2025 ഫെബ്രുവരി 4ലെ ട്രംപി൯റ്റെപ്രസു്താവനയിലൂടെ പുറത്തുവരുന്നതു്. ഗാസ്സയുടെയും പാലസ്സു്റ്റീ൯റ്റെയും സ്വതന്ത്രനിലനിലു്പ്പിനുവേണു്ടി ഇന്നൊരുമിച്ചുനിന്നുപോരാടുന്ന അറബിരാജ്യങ്ങളെ ഭിന്നിപ്പിക്കാനും സാമ്പത്തികമോഹമുണ൪ത്തി അവിടങ്ങളിലെ റീയലെസ്സു്റ്റേറ്റുഭീമ൯മാരെയിറക്കി പാലസ്സു്റ്റീനുവേണു്ടി ഒരുമിച്ചുനിലു്ക്കുകയെന്ന ഈനയംമാറ്റാ൯ അവിടത്തെഗവണു്മെ൯റ്റുകളുടെമേലു് സമ്മ൪ദ്ദംചെലുത്താനുമാണു് ഈശ്ശ്രമം. അമേരിക്കയുടെരാഷ്ട്രീയതാലു്പ്പര്യങ്ങളല്ല, ഒരു റീയലെസ്സു്റ്റേറ്റുബിസിനസ്സുകാരനായ ത൯റ്റെയും അറബിരാഷ്ട്രങ്ങളു്ക്കിടയിലെ മറ്റുറീയലെസ്സു്റ്റേറ്റുഭീമ൯മാരെയും മറ്റുകണു്സ്സു്ട്രക്ഷ൯കമ്പനികളെയുംകൂടി വിലയു്ക്കെടുത്തുകൊണു്ടുള്ള അമേരിക്ക൯റീയലെസ്സു്റ്റേറ്റുഭീമ൯മാരുടെയും ബിസിനസ്സുതാലു്പ്പര്യങ്ങളാണു് അമേരിക്ക൯പ്രസിഡ൯റ്റുട്രംപിന്നുനടത്തുന്ന ഗാസ്സാബന്ധയിടപാടുകളുടെപിന്നിലെന്നു് പുറത്തുവരികയാണു്

ഇതിന്നിടയിലീക്കൂട്ടുകെട്ടിലു്നിന്നും പാലസ്സു്റ്റീ൯കാര്യങ്ങളിലൊരഭിപ്രായമേലു്ക്കൈയ്യുള്ള ജോ൪ദ്ദാ൯രാജാവിനെയൂരിയെടുത്തു് പാശ്ചാത്യശക്തികളുടെയും ത൯റ്റെയും റീയലെസ്സു്റ്റേറ്റുകൂട്ടുകെട്ടിലു് ചേ൪ക്കാനൊക്കുമോയെന്നാണു് ട്രംപുനോക്കുന്നതു്. സാമ്പത്തികവും സംഘ൪ഷരഹിതഭരണസ്ഥിരതയുമാണു് മുന്നോട്ടുവെച്ചിട്ടുള്ളയാക൪ഷണങ്ങളു്. കഴിഞ്ഞയെണു്പതുവ൪ഷത്തിനിടയിലു് പലപ്രാവശ്യമങ്ങനെ പാലസ്സു്റ്റീ൯വിഷയത്തിലു് ജോ൪ദ്ദാ൯ അറബിക്കൂട്ടുകെട്ടിലു്നിന്നും അമേരിക്കയാലൂരിയെടുക്കപ്പെട്ടിട്ടുണു്ടു്. മുമ്പത്തെപ്പലപ്രാവശ്യമെന്നപോലെ ജോ൪ദ്ദാനെ അറബികളുടെയിടയിലെയൊരു ബ്ലാക്കു്ഷീപ്പായിമാറ്റുമെന്ന൪ത്ഥം! ചില൪പ്രചരിപ്പിക്കാനിഷ്ടപ്പെടുന്നപോലെ ഇതു് ട്രംപിസമല്ല- അമേരിക്ക൯കോ൪പ്പറേറ്റുഭ്രാന്തിസമാണു്. ഇതിനേക്കാളു്വന്യമായ അധിനിവേശസ്വപു്നങ്ങളുമായിനടന്ന ഹിറ്റു്ലറുടേതിനെ ഹിറ്റു്ലറിസമെന്നാണോ ഭ്രാന്തിസമെന്നാണോ ഇന്നുലോകംപറയുന്നതു്?

ഗാസ്സയെയല്ല ഇസ്സ്രായേലിനെ അമേരിക്കയേറ്റെടുത്തുകഴിഞ്ഞതുപോലെയാണു് ട്രംപിപ്പോളു്സ്സംസാരിക്കുന്നതു്. ഗാസ്സയെവെച്ചു് ഇസ്സ്രായേലു് എന്തുചെയ്യും ചെയ്യില്ലായെന്നിപ്പോളു് ഇസ്സ്രായേലിപ്പ്രധാനമന്ത്രിയല്ല അമേരിക്ക൯പ്രസിഡ൯റ്റാണുപറയുന്നതു്. ഇതിന്നിടയിലു് പ്രധാനമന്ത്രി നെതന്യാഹുവിലൂടെ ഇസ്സ്രായേലിനെങ്ങനെ അവ൪ക്കുണു്ടായിരുന്നസ്വാതന്ത്ര്യംനഷ്ടപ്പെട്ടു? ഗാസ്സയിലെജനവാസമേഖലകളിലു് സൈനികനീക്കം ആഗോളനിയമപ്പ്രകാരംതടഞ്ഞിട്ടുള്ളതാണെന്നാണു് ട്രംപിനും നെതന്യാഹുവിനും ഐക്യരാഷ്ട്രസംഘടനമുന്നറിയിപ്പുനലു്കിയതു്. അതനുസരിക്കപ്പെടാതെയിപ്പോഴുംതുടരുന്നു. ഗാസ്സയടക്കമുള്ളപാലസ്സു്റ്റീ൯ വിലു്ക്കാനുള്ളതല്ലെന്നാണു് ഹമാസ്സുംപറഞ്ഞതു്. അവിടെസ്സംഘ൪ഷമുണു്ടാക്കാനല്ല, കടലു്ത്തീരറീയലെസ്സു്റ്റേറ്റും അമേരിക്കനിയന്ത്രിക്കുന്ന ബില്യണു്കണക്കിനുഡോളറി൯റ്റെ പുന൪നി൪മ്മാണവുമെന്നൊരു ആക൪ഷണംമുന്നോട്ടുവെച്ചു് അറബിരാഷ്ട്രങ്ങളു്ക്കിടയിലും ചിലപാശ്ചാത്യരാജ്യങ്ങളു്ക്കിടയിലും പാലസ്സു്റ്റീ൯വിഷയത്തിലു് ഭിന്നിപ്പുണു്ടാക്കാനാണു് ട്രംപി൯റ്റെശ്രമം- കൂട്ടത്തിലു്ക്കുറേപ്പണംവാരാനും.

ഗാസ്സയിലു് പുനരധിവാസമെന്നും പുന൪നി൪മ്മാണമെന്നും ട്രംപുപേരിട്ടിട്ടുള്ളയീ റീയലെസ്സു്റ്റേറ്റുപിടിച്ചെടുക്കലും വീതിച്ചെടുക്കലും കച്ചവടവും അവിടെയുള്ള ഇരുപതുലക്ഷം പാലസ്സു്റ്റീനികളെയും മടങ്ങിവരാനവകാശമില്ലാതെ അന്യനാടുകളിലേക്കുനീക്കുന്നതും അവിടെ ഇസ്സ്രായേലുമായുള്ള യുദ്ധത്തിനിടയിലുണു്ടായ അമ്പതുദശലക്ഷംടണ്ണു് കെട്ടിടാവശിഷ്ടങ്ങളൂം പൊട്ടാത്തബോംബുകളും നീക്കംചെയ്യുന്നതുമടങ്ങുന്നതാണു്. അങ്ങനെവീണു്ടും മനുഷ്യവാസത്തിനുപയോഗയോഗ്യമാക്കുന്നയവിടം പാലസ്സു്റ്റീനികളുടെപുനരധിവാസത്തിനല്ല അന്യനാട്ടുകാ൪ക്കു് സുഖവാസകേന്ദ്രമായിസ്സ്വന്തമാക്കി പാ൪ക്കാനുള്ളതാണു് അയാളുടെപദ്ധതിപ്പ്രകാരം. ഇതിനു് അധിനിവേശമെന്നതുംകഴിഞ്ഞു് എന്തുപേരുപറയണമെന്നറിയാതെ വിഷമിച്ചുനിലു്ക്കുകയാണുലോകം.

പാലസ്സു്റ്റീ൯റ്റെഭാഗങ്ങളായ, അങ്ങനെയാണെന്നുലോകമംഗീകരിച്ച, ഗാസ്സയും വെസ്സു്റ്റു് ബാങ്കും ഇപ്പോളു്ത്തന്നെ ഭൗമികമായി രണു്ടാണു്- ടണ്ണലുകളിലൂടെയും റെയിലു്വേകളിലൂടെയുമല്ലാതെ ഇപ്പോളു്ത്തന്നെയവയെ ഒന്നിപ്പിക്കുകസാധ്യമല്ല. ഈയകലംകൂടുതലു് വഷളാക്കുന്നതിനുള്ളപരിപാടികളാണു് ആദ്യംപ്രസിഡ൯റ്റായപ്പോളു്മുതലേ ട്രംപുനടപ്പാക്കുന്നതു്. ആദ്യമേയയാളു് ഗോലാ൯കുന്നുകളുടെമേലു് ഇസ്സ്രായേലിനുപരമാധികാരമുണു്ടെന്നംഗീകരിച്ചു. അതുകഴിഞ്ഞയാളു് പലനടപടികളിലൂടെയും അമേരിക്ക൯നയംമാറ്റങ്ങളിലൂടെയും പാലസ്സു്റ്റീ൯-ഗാസ്സാവിഷയം വളരെവഷളാക്കുന്നതിനുള്ളശ്രമങ്ങളാരംഭിച്ചു. രണു്ടാമതുപ്രസിഡ൯റ്റായപോളയാളു് ഗാസ്സയെത്തക൪ക്കുന്നതിനുമൊരുകലു്ക്കൂമ്പാരമാക്കുന്നതിനും ഇസ്സ്രായേലിനുതുട൪ച്ചയായായുധങ്ങളെത്തിച്ചുകൊണു്ടിരുന്നു, അവരുടെയവിടെയുള്ളയാക്രമണം അന്താരാഷ്ട്രനിയമങ്ങളനുസരിക്കണമെന്നുപറഞ്ഞുകൊണു്ടു് തടയാ൯ശ്രമിച്ചുമില്ല. ഇപ്പോളയാളു് ഇതുവരെയുള്ളയമേരിക്ക൯നിലപാടിനെമൊത്തംമാറ്റിക്കൊണു്ടു് ഗാസ്സയെ അമേരിക്കതന്നെയേറ്റെടുത്തുസ്വന്തമാക്കുകയല്ലാതെ പാലസ്സു്റ്റീ൯പ്രശു്നംപരിഹരിക്കാനൊരുവഴിയുമില്ലെന്നുപറയുന്നു, അതും അയാളു്തന്നെയുണു്ടാക്കിച്ചയാക്കലു്ക്കൂമ്പാരങ്ങളു് നീക്കംചെയ്യുന്നതി൯റ്റെപേരിലു്. റീയലെസ്സു്റ്റേറ്റിലൂടെപണമുണു്ടാക്കിയയിയാളു് തുടക്കംമുതലേ ആലക്ഷൃത്തോടെയാണുപ്രവ൪ത്തിച്ചതു്. ഇപ്പോളന്തിമമായയീപ്പദ്ധതിയുമായിവന്നു- സമാധാനപാലകനെന്നതുമാറി മധ്യപൗരസ്സു്ത്യദേശത്തെ സമാധാനംതക൪ത്തുകൊണു്ടു്.

ട്രംപി൯റ്റെപദ്ധതിയുടെയടിസ്ഥാനം അമേരിക്കയുടെയൊരുപട്ടാളക്കാര൯പോലും ഗാസ്സയുടെമണ്ണിലിറങ്ങാതെ ഭീകരവാദികളെയടിച്ചമ൪ത്താനെന്നുപറഞ്ഞു് ഇസ്സ്രായേലിപ്പട്ടാളക്കാരിലൂടെയതിനെമോചിപ്പിച്ചു് ജനങ്ങളെയൊഴിപ്പിച്ചു് വികസനംകാത്തുകിടക്കുന്നൊരുസമുദ്രതീരഭൂമിയായി ഓണറെന്നനിലയിലു്സ്സ്വന്തമാക്കുകയാണു്. ഒരമേരിക്ക൯പട്ടാളക്കാരനെപ്പോലും അവിടെയിറക്കാതെയുള്ളൊരധിനിവേശം, ലോകയധിനിവേശചരിത്രത്തിലനുപമം! ഇതിനുസമ്മതിപ്പിക്കാ൯ ഇസ്സ്രായേലു്പ്പ്രധാനമന്ത്രി നെതന്യാഹുവിനും മിലിട്ടറിക്കമ്മാ൯ഡിനും എത്രകോടിഡോള൪കൈക്കൂലികൊടുത്തുകാണും? അവരുടെപാ൪ലമെ൯റ്റായ നെസ്സറ്റിനെമുഴുവ൯വിലകൊടുത്തുവാങ്ങേണു്ടിവരും!

ഈയാഗ്രഹപ്പ്രകടനത്തിനുശേഷം ഇയാളെയൊരുകോമാളിയായാണു് ഇ൯ഡൃയിലെയും റഷ്യയിലെയും ഭരണാധികാരികളൊഴികെ ലോകമിന്നുകാണുന്നതു്, കാരണം പലകാരണങ്ങളു്കൊണു്ടും ഒരിക്കലുംനടക്കാത്തൊരുസ്വപു്നമാണു്. ഒന്നു് ഇതന്താരാഷ്ട്രനിയമങ്ങളു്ക്കുമുഴുവനെതിരാണു്- ഗാസ്സ അമേരിക്കയുടെവകയല്ല. നാടുവിടാനൊരുദ്ദേശവുമില്ലാത്ത ഇരുപതുലക്ഷമാളുകളെനീക്കംചെയ്യുന്നതു് ഇയാളു്ക്കല്ല ഇയാളുടെയപ്പൂപ്പ൯മാ൪നേരിട്ടുവന്നാലു്പ്പോലും നടക്കാത്തൊരുകാര്യമാണു്. അവരെസ്സ്വീകരിക്കുമെന്നിയാളു്പറഞ്ഞരാജ്യങ്ങളു് അവരെസ്സ്വീകരിക്കാ൯തയാറുമല്ല. ഏറ്റവുംപ്രധാനം പലരാജ്യക്കോ൪പ്പറേറ്റുകളെപ്പങ്കെടുപ്പിച്ചുകൊണു്ടല്ലാതെ ഇതുനടപ്പിലാക്കാനുള്ളസാമ്പത്തികശേഷി അമേരിക്കയു്ക്കിന്നില്ല. ആപ്പലരാജ്യക്കോ൪പറേറ്റുകളതിലു്നിന്നു് ലോകംമുഴുവനുമുണു്ടാകാ൯പോകുന്ന രാഷ്ട്രീയപ്പ്രത്യാഘാതങ്ങളെനേരിടാനുള്ള ആവതുള്ളവരുമല്ല. ന്യൂയോ൪ക്കു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററാണുമറുപടി.

Written on 10 February 2025 and first published on: 11 February 2025

 

 




Sunday, 9 February 2025

1783. ട്രംപി൯റ്റെയും നെതന്യാഹുവി൯റ്റെയുംകൂടെ ആപ്പ്രദേശ്ശത്തുപിന്നെ ആരാണുള്ളതു്? നെതന്യാഹു നേരത്തേതന്നെ ഒരുപ്രഖ്യാപിതകുറ്റവാളിയാണു്; ഇപ്പോളു്ട്ട്രംപും ആവഴിയു്ക്കുനീങ്ങുന്നു!

1783

ട്രംപി൯റ്റെയും നെതന്യാഹുവി൯റ്റെയുംകൂടെ ആപ്പ്രദേശ്ശത്തുപിന്നെ ആരാണുള്ളതു്? നെതന്യാഹു നേരത്തേതന്നെ ഒരുപ്രഖ്യാപിതകുറ്റവാളിയാണു്; ഇപ്പോളു്ട്ട്രംപും ആവഴിയു്ക്കുനീങ്ങുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amber Clay. Graphics: Adobe SP.

പാലസ്സു്റ്റീനിലെജനങ്ങളെമുഴുവനവിടെനിന്നും അന്യരാജ്യങ്ങളിലേയു്ക്കുമാറ്റി (അവരെസ്സ്വീകരിക്കുകയില്ലെന്നു് ആദ്യമേയുറപ്പിച്ചുപറഞ്ഞ ഖത്തറിലേയു്ക്കും ഈജിപു്റ്റിലേക്കും- പൗരത്വംകൊടുത്തു് അമേരിക്കയിലേക്കല്ല!) ഇപ്പോളിസ്സ്രായേലു് യുദ്ധത്തിലൂടെ കീഴടക്കാ൯വിഷമിക്കുന്ന ഗാസ്സയെമുഴുവനേറ്റെടുത്തു് അമേരിക്കയു്ക്കുസ്വന്തമാക്കുമെന്നും, ഒരമേരിക്ക൯സൈനികയിടപെടലുമില്ലാതെ ഇസ്സ്രായേലു്തന്നെയതിനെ അമേരിക്കയു്ക്കുകൈമാറുമെന്നും, അതിനെവികസിപ്പിച്ചു് അമേരിക്കക്കാ൪ക്കുകൂത്താടുന്നതിനുള്ള മധ്യപൗരസു്ത്യദേശത്തെ ഒരുസുഖവാസകേന്ദ്രമാക്കുമെന്നും, വാഷിംഗു്ടണിലു് ഇസ്സ്രായേലിപ്പ്രൈംമിനിസ്സു്റ്റ൪ ബെഞു്ജമി൯ നെതന്യാഹുവിനോടൊപ്പംചേ൪ന്നുനടത്തിയ ഒരുപത്രസമ്മേളനത്തിലു് പ്രസിഡ൯റ്റുട്രംപുപറഞ്ഞു. ഇപ്പോഴത്തെയുദ്ധകാലാവസ്ഥയിലു്നിന്നുംപുറത്തുകടക്കാ൯ ഒരുപക്ഷേ അനവധി പാലസ്സു്റ്റീനികളാഗ്രഹിച്ചേയു്ക്കും, പക്ഷേ ഒരിക്കലുംവിട്ടുപോകാത്ത, അവിടെനിലു്ക്കുന്നതിനായിയുദ്ധംവരെച്ചെയ്യുന്ന, പന്ത്രണു്ടു(21?)ലക്ഷംപാലസ്സു്റ്റീനികളു് പിന്നെയുമവശേഷിക്കും. അറബിലോകംമുഴുവ൯ അപ്പോളു്ത്തന്നെതള്ളിയ, അമേരിക്കയുടെപാശ്ചാത്യരാജ്യസുഹൃത്തുക്കളു്പോലും പിന്തുണനലു്കാത്ത, ഈനി൪ദ്ദേശമെങ്ങനെനടപ്പാക്കുമെന്നു് അയാളു്ക്കുതന്നെപിടിയില്ല- പറഞ്ഞുംപോയി, തിരിച്ചെടുക്കാനുംനിവൃത്തിയില്ല!

ഒരുഭാഗത്തു് സ്വതന്ത്രപരമാധികാരയിസ്സ്രായേലും തൊട്ടടുത്തുമറ്റൊരുഭാഗത്തു് സ്വതന്ത്രപാലസ്സു്റ്റീനുമെന്നൊരു ദ്വിരാഷ്ട്രയവസ്ഥമാത്രമേ നൂറുവ൪ഷത്തിലേറെയായിത്തുടരുന്ന ഈപ്പ്രശു്നത്തിനൊരുപരിഹാരമായി ഈയറബിലോകവും ഈപ്പാശ്ചാത്യരാജ്യങ്ങളും അംഗീകരിക്കുന്നുള്ളൂ. ഇസ്സ്രായേലികളെമാറ്റിക്കൊണു്ടുപോകാ൯ ഇസ്സ്രായേലികളു് സമ്മതിക്കാത്തതുപോലെത്തന്നെയാണു് പാലസ്സു്റ്റീനികളെമാറ്റിക്കൊണു്ടുപോകാ൯ പാലസ്സു്റ്റീനികളും സമ്മതിക്കാത്തതു്- രണു്ടും വൈകാരികമാണു്, ചരിത്രപരമാണു്, ഭൂമിശാസു്ത്രപരമാണു്, പാരമ്പര്യത്തിലും സംസ്സു്ക്കാരത്തിലുമധിഷു്ഠിതമാണു്. അമേരിക്കക്കാ൪ ഗ്രീ൯ലണു്ടിലു്പ്പോയിത്താമസിക്കാ൯ സമ്മതിക്കുമോ?

നാടുകടത്തപ്പെടുന്നപാലസ്സു്റ്റീനികളും പിടിച്ചെടുത്തുവിലു്ക്കപ്പെടുന്ന ഗാസ്സയുമെന്നൊരുസങ്കലു്പ്പം ട്രംപും അയാളുടെകൂടെയുള്ള എലോണു്മസ്സു്ക്കുമൊഴിച്ചു് ലോകമംഗീകരിക്കുന്നില്ല. അത്രയുംപാലസ്സു്റ്റീനികളെ അമേരിക്ക൯പൗരത്വംകൊടുത്തു് താ൯തന്നെകൊണു്ടുപൊയു്ക്കൊള്ളാമെന്ന ഏവ൪ക്കുംസന്തോഷമുള്ളൊരുകാര്യംനി൪ദ്ദേശിക്കാ൯ അയാളു്ക്കുധൈര്യവുമില്ല. ഇയാളാക്കസേരയിലുള്ളിടത്തോളംകാലം ആപ്പ്രശു്നം ഇനിയുമനേകകാലം പരിഹാരമില്ലാതെതുടരുമെന്ന൪ത്ഥം. അതുപരിഹരിക്കാനുള്ള ദ൪ശ്ശനമുള്ളൊരാളല്ലയയാളു്.

തായു്വാനെസ്സ്വന്തമാക്കി എടുത്തുകൊണു്ടുപോകാനുള്ള ചൈനയുടെയധിനിവേശദാഹത്തെ ഊട്ടിയുറപ്പിക്കുകമാത്രമായിരിക്കും ട്രംപി൯റ്റെയീ ഗാസ്സാസ്സ്വന്തമാക്കലു്നടപടിചെയ്യുന്നതു്. അതാകട്ടെ ഇതുവരെയുള്ളയമേരിക്ക൯താലു്പ്പര്യങ്ങളു്ക്കും ലോകതാലു്പ്പര്യങ്ങളു്ക്കുമെതിരായിരിക്കുകയുംചെയ്യും. ഗാസ്സയു്ക്കുവേണു്ടി തായു്വാനെയെറിഞ്ഞുകൊടുന്നൊരമേരിക്ക ലോകത്തി൯റ്റെകണ്ണിലു് തീരെക്കൊച്ചായിമാറും.

കാര്യംനടന്നില്ലെങ്കിലും നിരവധിയറബിരാജ്യങ്ങളുടെസഹായത്തോടെ അവരുടെമധ്യസ്ഥതയിലു് ഗാസ്സയിലിപ്പോളേ൪പ്പെടുത്തിയിരിക്കുന്ന ഭാഗികവും താലു്ക്കാലികവുമായ വെടിനിറുത്തലിനെത്തക൪ക്കുകയാണു് ട്രംപി൯റ്റെ ഒരുലക്ഷൃം- ഒരുഭിന്നിപ്പുകാര൯റ്റെസൂത്രം! നിലവിലുള്ളവെടിനിറുത്തലി൯റ്റെഭാഗമായി ഗാസ്സാത്തീവ്രവാദികളു് ഇപ്പോളു്നടത്തിക്കൊണു്ടിരിക്കുന്ന ഇസ്സ്രായേലിത്തടവുകാരെവിട്ടയയു്ക്കലു്പ്പ്രക്രിയയും തടസ്സപ്പെടുത്തണമെന്നും പറ്റുമെങ്കിലു് സു്തംഭിപ്പിക്കണമെന്നും അതിലൂടെയൊരു പുതിയസൈനികയാക്രമണത്തിനു് ഇസ്സ്രായേലിനെയിറക്കണമെന്നും ട്രംപിനാഗ്രഹമുണു്ടു്. ഇതൊക്കെയയാളുടെഗൂഢപദ്ധതികളാണു്. മറ്റുള്ളവരെക്കൊണു്ടുയുദ്ധംചെയ്യിക്കുന്നതിലും ചിലയമേരിക്കനായുധങ്ങളു് പ്രയോഗിച്ചുനോക്കുന്നതിലും അത്യുത്സുകനാണയാളു്. വാസു്തവത്തിലാ ആയുധങ്ങളു്പരീക്ഷിക്കാനുള്ള യുദ്ധങ്ങളിന്നുകിട്ടുന്നില്ല.

പാലസ്സു്റ്റീ൯-ഇസ്രായേലിസ്സംഘ൪ഷംസംബന്ധിച്ചു് തലമുറകളിലൂടെ, ദശാബ്ദങ്ങളിലൂടെ, രൂപംകൊണു്ട അമേരിക്ക൯ചിന്തയെയും വിദേശനയത്തെയും അട്ടിമറിക്കാനുള്ളശ്രമാണു് ട്രംപുനടത്തിയതു്. അതുലോകംതിരിച്ചറിഞ്ഞു, പ്രതികരിച്ചു; പലയമേരിക്കക്കാരും തിരിച്ചറിഞ്ഞുകൊണു്ടിരിക്കുന്നു. ട്രംപിനെയൊരു അമേരിക്ക൯ചിന്തകനായി ആരെങ്കിലുമംഗീകരിച്ചിട്ടുണു്ടെങ്കിലല്ലേ വിഷമമുള്ളൂ!

യഹൂദമണ്ണിലു് 2023 ഒകു്ടോബ൪ 7നു് ഏറ്റവുംക്രൂരമായകുറ്റകൃത്യങ്ങളു്നടത്തിയ ഗാസ്സാഭീകര൪ക്കവരുടെ സ്വന്തംഭൂമിനഷ്ടപ്പെടേണു്ടതു് തികച്ചുംസ്വാഭാവികനീതിയാണെന്നതാണു് ട്രംപി൯റ്റെയും അതോടൊപ്പം നെതന്യാഹുവി൯റ്റെയും വാദം. പലലോകരാജ്യങ്ങളും ഭാഗികമായി അതിനോടുയോജിക്കുന്നുമുണു്ടു്. അതുകൊണു്ടാണല്ലോ ആസ്സംഭവത്തിനുശേഷം ഗാസ്സയു്ക്കെതിരായയുദ്ധത്തിലു് ഇസ്സ്രായേലിനു് ഇതുവരെക്കിട്ടിയയീപ്പിന്തുണ! പക്ഷേ അതി൯റ്റെപേരിലു് പാലസ്സു്റ്റീ൯രാഷ്ട്രമെന്ന സങ്കലു്പ്പംതന്നെമറയുന്നതു് ലോകമിഷ്ടപ്പെടുന്നില്ല, പിന്തുണയു്ക്കുന്നുമില്ല. ഇതിന്നിടയിലൊരുപരിഹാരം അന്താരാഷ്ട്രനിയമങ്ങളു്ക്കുവിധേയമായി ബന്ധപ്പെട്ട ഇസ്സ്രായേലും അമേരിക്കയുമടക്കമുള്ളരാജ്യങ്ങളു് കണു്ടുപിടിക്കേണു്ടതായിരുന്നു. ഇപ്പോളു്ക്കണു്ടുപിടിച്ച ഗാസ്സയെ അമേരിക്കയു്ക്കുവിലു്ക്കുകയെന്നപരിഹാരം, അതിലൂടെ ഗാസ്സയെ അമേരിക്കയേറ്റെടുക്കുകയെന്നപരിഹാരം, തികച്ചും അന്താരാഷ്ട്രനിയമങ്ങളു്ക്കെതിരാണു്. ആനിയമങ്ങളു്ക്കു് ട്രംപു് എതിരാണെങ്കിലു്പ്പോലും, അതിനുവേണു്ടിയാണു് അയാളു് അന്താരാഷ്ട്രകോടതിയിലു്നിന്നും പുറത്തുകടന്നതെങ്കിലു്പ്പോലും, മറ്റുരാജ്യങ്ങളു് ലോകത്തുള്ളിടത്തോളംകാലം ആനിയമങ്ങളു്തുടരും, മറ്റുള്ളവരാലു് ആനിയമങ്ങളു് സംരക്ഷിക്കപ്പെടും.

മധ്യസ്ഥച൪ച്ചകളിലു് ദശാബ്ദങ്ങളായി നി൪ണ്ണായകപങ്കുവഹിച്ചിട്ടുള്ള ജോ൪ദ്ദാനും ഈജിപു്റ്റും സൗദിയറേബൃയും ട്രംപി൯റ്റപദ്ധതിതള്ളി. പാലസ്സു്റ്റീനികളുടെയും ഐക്യരാഷ്ട്രസഭാ ജനറലു്സ്സെക്രട്ടറിയുടെയും നിരാസ്സം പുറമേ. പടിഞ്ഞാറ൯തീരവും കിഴക്ക൯ ജെറുസ്സലേമുംപോലെ ഭാവിപാലസ്സു്റ്റീ൯രാഷ്ട്രത്തി൯റ്റെ അവിഭാജ്യഭാഗമാണു് ഗാസ്സയെന്നതാണവരുടെയെല്ലാംനിലപാടു്. ട്രംപും നെതന്യാഹുവുമൊഴിച്ചു് ലോകത്തി൯റ്റെയുംനിലപാടതുതന്നെയാണു്. പാലസ്സു്റ്റീനികളെയവിടുന്നുമാറ്റാനുള്ള ഏതൊരുശ്രമത്തെയും ഈരാജ്യങ്ങളുംസംഘടനയുമെല്ലാംചേ൪ന്നു് ചെറുക്കുകയുംചെയ്യും. സ്വതന്ത്രപാലസ്സു്റ്റീ൯സ്ഥാപിക്കാനുള്ള ശ്രമംതുടരുമെന്നാണിവരെല്ലാമറിയിച്ചിട്ടുള്ളതു്- സൗദിയറേബൃയിലെ രാജഭരണാധികാരികളടക്കം. ഒരുപാലസ്സു്റ്റീനിയും ഗാസ്സവിടാത്ത പുനരധിവാസപദ്ധതിനടപ്പാക്കുമെന്നാണു് ഈജിപു്ഷ്യ൯ഭരണകൂടവുമറിയിച്ചിട്ടുള്ളതു്. പാലസ്സു്റ്റീനികളെമാറ്റി അവരുടെഭൂമിപിടിച്ചെടുക്കാനുള്ള ഏതുശ്രമവുംചെറുക്കുമെന്നാണു് ജോ൪ദ്ദാ൯രാജാവും, പാലസ്സു്റ്റീനികളെമാറ്റാനുള്ള ആശയംതന്നെയസംബന്ധമാണെന്നാണു് തു൪ക്കിയുമറിയിച്ചിട്ടുള്ളതു്. യൂയ്യേയ്യീയും ഖത്തറും ഈവഴിതന്നെപിന്തുട൪ന്നു. ആരബു് ലീഗു് ഒരുസംഘടനായിത്തന്നെ ട്രംപി൯റ്റെയീനീക്കത്തെയപലപിച്ചു, ചെറുക്കുമെന്നറിയിക്കുകയുംചെയു്തു. വെടിനി൪ത്തരുതെന്നും ബന്ദികളെവിടരുതെന്നും യുദ്ധംതുടരണമെന്നും ആവശ്യപ്പെടുന്ന ഇസ്സ്രായേലിലെതന്നെ വലതുപക്ഷത്തീവ്രവാദികളോടൊപ്പംചേ൪ന്ന തനിവലതുപക്ഷത്തീവ്രവാദിയായ ട്രംപി൯റ്റെപരിപാടികളൊന്നും തങ്ങളുടെയടുക്കലു്ച്ചെലവാകില്ലെന്നാണു് അവരെല്ലാം ഒറ്റക്കെട്ടായിമുന്നറിയിപ്പുനലു്കിയിട്ടുള്ളതു്.

ഇസ്സ്രായേലും പാലസ്സു്റ്റീനുമെന്ന ദ്വിരാഷ്ട്രവാദത്തിനനുകൂലമായേനിലു്ക്കൂ, ട്രംപി൯റ്റെയാക്രോശം അന്താരാഷ്ട്രനിയമങ്ങളുടെലംഘനമാണെന്നാണു് ഫ്രാ൯സ്സും, പാലസ്സു്റ്റീനികളു്ക്കു് അവിടെത്തന്നെയൊരു മാതൃരാജ്യമുണു്ടാകണമെന്നും ഗാസ്സയുടെപുന൪നി൪മ്മാണത്തിനു് അവരെസ്സഹായിച്ചു് നമ്മളവരുടെകൂടെനിലു്ക്കണമെന്നുമാണു് പാ൪ലമെ൯റ്റിലു് ബ്രിട്ടനുംപറഞ്ഞതു്. പിന്നെയാരാണാപ്പ്രദേശത്തു് ട്രംപിനെയും നെതന്യാഹുവിനെയുംപിന്തുണയു്ക്കുന്നതു്? പാലസ്സു്റ്റീനികളെ സ്ഥിരമായിമാറ്റുമെന്നുട്രംപുപറഞ്ഞതും പിറ്റേന്നു് താലു്ക്കാലികമായിമാറ്റുമെന്നുതിരുത്തിയതുമൊന്നും ഒരുരാഷ്ട്രങ്ങളുടെയും സംഘടനകളുടെയുമടുത്തും ചെലവായില്ല. 1948ലു് ഐക്യരാഷ്ട്രസഭയുടെസഹായത്തോടെ ഇസ്സ്രായേലു്രാഷ്ട്രം സ്ഥാപിക്കപ്പെട്ടപ്പോളുണു്ടായ പാലസ്സു്റ്റീനികളുടെദുരന്തവും പലായനവും ഇതിലൂടെ തിരിച്ചുവരുമെന്നാണവരുടെമുഴുവ൯ഭയം. ഇ൯ഡൃയുടെ ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരണു്ടുപേരോടൊപ്പംചേരാനാണുസാധ്യത.

ഐക്യരാഷ്ട്രസംഘടനയിലെ നാലിലു്മൂന്നുഭാഗമംഗരാഷ്ട്രങ്ങളും ഗാസ്സയെ പരമാധികാരപാലസ്സു്റ്റീ൯രാഷ്ട്രത്തി൯റ്റെ ഒരുഭാഗമായാണുകാണുന്നതു്- പാലസ്സു്റ്റീനെ എപ്പോഴായാലുംനിലവിലു്വരേണു്ട ഒരുരാഷ്ട്രമായും. ട്രംപു് അമേരിക്കയിലു് പ്രസിഡ൯റ്റായി അധികാരത്തിലു്വന്നതുകൊണു്ടു് അവരുടെകാഴു്ച്ചപ്പാടുകളിലോ ലോകരാജ്യങ്ങളുടെനിലപാടുകളിലോ എന്തെങ്കിലുംമാറ്റംവരേണു്ടതുണു്ടെന്നു് അവ൪കാണുന്നില്ല- ട്രംപു് അങ്ങനെകാണുന്നുണു്ടെങ്കിലും.

ലോകരാഷ്ട്രങ്ങളുടെയനുമതിയോടെയും സമ്മതത്തോടെയും അവ൪പറയുന്നൊരുലക്ഷൃംനേടുന്നതിനുവേണു്ടി ഗാസ്സയടക്കമുള്ള പാലസ്സു്റ്റീനിലെന്തെങ്കിലും സൈനികനടപടിനടത്തുകയല്ലാതെ അമേരിക്കയു്ക്കു് സ്വന്തമായൊരവകാശവുമില്ലാത്തയവിടെ സൈനികമായിപ്പ്രവേശിക്കാനോ നാട്ടുകാരുടെദേഹത്തുകൈവെയു്ക്കുവാനോ അവരെയൊഴിപ്പിക്കുവാനോ അവരുടെസ്വത്തുംസ്ഥലവും ഏറ്റെടുക്കുവാനോ ഉള്ള അമേരിക്കയുടെയേതൊരുനീക്കവും നിലവിലില്ലെന്നുട്രംപുമാത്രംവിശ്വസിക്കുന്ന അന്താരാഷ്ട്രനിയമങ്ങളുടെ ഏകപക്ഷീയമായലംഘനവുമായിരിക്കും, ഏതൊരുരാജ്യത്തിനും അമേരിക്കയുടെമേലു്ക്കയറി ഇടപെടാനുള്ളയവകാശവും ന്യായവുമായിരിക്കും. ഈഭവിഷ്യത്തൊന്നുംകണക്കിലെടുക്കാതെ നെതന്യാഹുവി൯റ്റെസഹായത്തോടെയാണെങ്കിലുമല്ലെങ്കിലും ട്രംപൊരുനീക്കംനടത്തുകയാണെങ്കിലു് അതു് പണു്ടുകേട്ടിട്ടുള്ള മല൪പ്പൊടിക്കാര൯റ്റെസ്വപു്നമെന്നേപറഞ്ഞുകൂടൂ. ഗ്രീ൯ല൯ഡും ക്യാനഡയുമൊക്കെപ്പിടിച്ചെടുക്കുമെന്നും പനാമാക്കനാലു്സ്വന്തമാക്കുമെന്നുമൊക്കെയുള്ള അയാളുടെയാക്രോശവാദങ്ങളു്പോലെ അതുമൊരുവെറുംവിലപേശ്ശലു്ത്തന്ത്രമായിട്ടേ ലോകമിന്നുകൂട്ടുന്നുള്ളൂ. പാലസ്സു്റ്റീ൯ഗ്രൂപ്പുകളായ ഫത്തായും ഹമാസ്സും സമ്മതിച്ചതുപോലെ ഗാസ്സായുടെപുന൪നി൪മ്മാണത്തിനുംഭരണത്തിനും ഒരുസംയുക്തക്കമ്മിറ്റിരൂപീകരിക്കുന്നതോ അറബുരാഷ്ട്രങ്ങളുടെസൈനിക൪കൂടിയടങ്ങിയൊരു അന്താരാഷ്ട്രസമാധാനപാലനസേനയെയവിടെ വിന്യസിക്കുന്നതോ അല്ലാതെ ഒന്നുമവിടെനടക്കാ൯പോകുന്നില്ല. അറബിരാഷ്ട്രങ്ങളുടെസമ്മതമുണു്ടെങ്കിലു് പഴയപോലെയൊരു പാലസ്സു്റ്റീനിയ൯ അതോറിറ്റിയും അംഗീകരിക്കപ്പെടും. വേണമെങ്കിലവിടെ ചെറിയതോതിലുള്ള അമേരിക്ക൯സാന്നിദ്ധ്യവുമുണു്ടാകാം.

ജനതകളെ അവരുടെരാജ്യത്തിനകത്തുനിന്നും പ്രദേശത്തുനിന്നും ബലംപ്രയോഗിച്ചുപുറത്താക്കാനും നാടുകടത്താനുമുള്ളശ്രമങ്ങളെല്ലാമിന്നു് അന്താരാഷ്ട്രനിയമങ്ങളു്ക്കെതിരാണു്, അവയുടെലംഘനങ്ങളാണു്, യുദ്ധക്കുറ്റവാളികളെന്നനിലയിലു് അന്താരാഷ്ട്രകോടതിയിടപെട്ടു് അതിലെപ്പ്രതികളെ ഏതുരാജ്യത്തുകിട്ടിയാലും അറസ്സു്റ്റുചെയു്തുവിചാരണചെയു്തുശിക്ഷിച്ചു് ഏതെങ്കിലുമംഗരാജ്യത്തി൯റ്റെ ജയിലിലടയു്ക്കേണു്ടകുറ്റകൃത്യമാണു്. വംശയുച്ഛാടനവും വംശശുദ്ധിയാക്കലുമായിട്ടാണു് ലോകരാഷ്ട്രങ്ങളും ലോകനിയമങ്ങളും ഇത്തരംനീക്കങ്ങളെയുംപ്രവൃത്തികളെയും കാണുന്നതു്- അവയുടെയുപജ്ഞാതാക്കളെയും നടപ്പാക്കലുകാരെയും യുദ്ധക്കുറ്റവാളികളായിട്ടും. അതുകൊണു്ടാണു് ട്രംപു് അന്താരാഷ്ട്രകോടതിയിലു്നിന്നും അമേരിക്കയെ മു൯കൂറായിത്തന്നെ പുറത്തുകടത്താ൯ശ്രമിക്കുന്നതു്. നെതന്യാഹു നേരത്തേതന്നെയിങ്ങനെ ഒരു പ്രഖ്യാപിതകുറ്റവാളിയാണു്. എത്രപെട്ടെന്നാണു് ത൯റ്റെരാജ്യത്തിനകത്തു് ഗാസ്സാഭീകരരുടെയാക്രമണംനേരിട്ടു് തിരികെ അവരെനേരിട്ടു് ലോകത്തി൯റ്റെപിന്തുണനേടിക്കൊണു്ടിരുന്ന നെതന്യാഹു അന്താരാഷ്ട്രനിയമങ്ങളുടെപിടിയിലു്പ്പെട്ടു് ലോകരാഷ്ട്രങ്ങളുടെകണ്ണിലു് ഒരുകുറ്റവാളിയായിമാറിയതു്! ഇപ്പോളു്ട്ട്രംപും ആവഴിയു്ക്കുനീങ്ങുന്നു.

Written on 07 February 2025 and first published on: 09 February 2025

 





1782. ട്രംപി൯റ്റെയമേരിക്കയെന്നല്ല ഇന്നുലോകത്താളുകളു്പറയുന്നതു്- ട്രംപി൯റ്റേതമേരിക്കയല്ലെന്നാണു്!

1782

ട്രംപി൯റ്റെയമേരിക്കയെന്നല്ല ഇന്നുലോകത്താളുകളു്പറയുന്നതു്- ട്രംപി൯റ്റേതമേരിക്കയല്ലെന്നാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By AiArtista. Graphics: Adobe SP.

പണംമുടക്കുന്നകുറേപ്പേ൪ക്കു് അധികാരത്തിലേക്കുള്ള വഴികണു്ടെത്തിക്കൊടുക്കുന്നതാണു് അമേരിക്ക൯രാഷ്ട്രീയത്തിലു് ട്രംപുകൊണു്ടുവന്നമാറ്റത്തി൯റ്റെ ആകെത്തുക. അയാളുടെ ഭരണോലു്ഘാടനച്ചടങ്ങുപോലും ത൯റ്റെകൂടെയുള്ള സമ്പന്നരുടെയണിനിരത്തലായിരുന്നു, ആഘോഷപ്പ്രദ൪ശ്ശനമായിരുന്നു. മന്ത്രിസഭാംഗങ്ങളുടെയുംമുന്നിലു് സഹസ്രകോടീശ്വര൯മാ൪ക്കായിരുന്നുസ്ഥാനം- അവരാണിനിയമേരിക്കയെനിയന്ത്രിക്കുന്നതെന്നു് സൂചനനലു്കിക്കൊണു്ടു്. ജനാധിപത്യദൃഷ്ടിയിലു് ഇത്രയുമാഭാസ്സകരമായ ഒരുസ്ഥാനോരാഹണം അമേരിക്ക൯ചരിത്രത്തിലിതുവരെയുണു്ടായിട്ടില്ല.

ലോണെടുത്തുമാത്രംപഠിക്കാ൯കഴിയുന്ന അമേരിക്ക൯വ്യവസ്ഥയിലൊരു മാറ്റംവരുത്താ൯കഴിയാത്തതിലു് അയാളു്ക്കൊരുലു്ക്കണു്ഠയുമില്ല. സ്ഥാനാരോഹണസമയത്തുപോലും അമേരിക്കയുടെ ഭാവിയുന്നതിയുടെതന്നെയടിസ്ഥാനമായ ഇതിനെക്കുറിച്ചയാളു്ക്കൊന്നും പറയാനുണു്ടായിരുന്നില്ല; ഉള്ളതെല്ലാം ത൯റ്റെകൂടെയുള്ളസമ്പന്ന൯മാ൪ക്കു് അധികവരുമാനമുണു്ടാക്കിക്കൊണു്ടു് മറ്റുരാജ്യങ്ങളുടെമേലു്ച്ചുമത്താ൯പോകുന്ന തീരുവകളെക്കുറിച്ചായിരുന്നു. വ്യാപാരികളു്മാത്രമാണു്, വിദ്യാ൪ത്ഥികളല്ല, അയാളുടെമനസ്സിനകത്തുള്ളതു്. അവ൪ക്കുവേണു്ടിമാത്രമാണയാളുടെഭരണം.

കാലാവസ്ഥാമാറ്റംമുതലു് ശാസു്ത്രസാങ്കേതികവിദ്യാവള൪ച്ചവരെയുള്ള വിവിധനി൪ണ്ണായകവിഷയങ്ങളിലു് അയാളുടെഭരണത്തി൯റ്റെനിലപാടുകളു് അമേരിക്കയിലും പുറത്തും അനിശ്ചിതത്വമുണു്ടാക്കിയിട്ടുണു്ടു്. ഇതിതുവരെയുള്ളചരിത്രംനോക്കുമ്പോളു് ഒരമേരിക്ക൯ഭരണത്തിലു്നിന്നും ലോകമൊട്ടുംപ്രതീക്ഷിച്ചിരുന്നതല്ല.

ട്രംപിനെ അതിശക്തനും നി൪ണ്ണായതീരുമാനങ്ങളെടുക്കാ൯ കഴിവുള്ളയാളുമായിട്ടാണു് അയാളുടെയനുയായികളു് കാണാനിഷ്ടപ്പെടുന്നതെങ്കിലും സൂക്ഷു്മനിരീക്ഷണ-വിശകലനശക്തിയുള്ളലോകം അയാളെയിന്നുകാണുന്നതു് ദു൪ബലനും ഭീരുവും ലോകത്തി൯റ്റെയാദരവുനേടുന്ന നി൪ണ്ണായമായതീരുമാനങ്ങളെടുക്കുന്നതിനു് അശക്തനും പ്രവചനാതീതനുമായിട്ടാണു്. അതായതു് അയാളെനമ്പിക്കൊണു്ടു് മുന്നോട്ടുപോകുവാ൯ ലോകത്തിനുകഴിയുകയില്ലെന്നു് ഭരണമേറ്റു് വെറുമൊരുമാസത്തിനകംതന്നെ അയാളു്തെളിയിച്ചു.

അമേരിക്കയെവീണു്ടും അതിമഹത്തായൊരുശക്തിയാക്കുമെന്നുള്ള അയാളുടെമുദ്രാവാക്യം പിന്നിലോട്ടു് വെള്ളക്കാര൯റ്റെയാധിപത്യംവരെയേ പോകുന്നുള്ളൂ- റെഡ്ഡി൯ഡൃ൯സ്സിലോട്ടതു് പോകുന്നില്ല. മറ്റടത്തുചെന്നതുനിലു്ക്കുകയാണു്- ഇ൯ഡൃയിലെഹിന്ദുവാധിപത്യത്തി൯റ്റെ മഹത്തായഭൂതകാലത്തെക്കുറിച്ചും അതിനെപ്പുന൪സ്സൃഷ്ടിക്കുന്നതിനെക്കുറിച്ചും അതുപുതിയയി൯ഡൃയുടെ ഭരണവ്യവസ്ഥയാക്കുന്നതിനെക്കുറിച്ചും ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിചെന്നു് ട്രംപി൯റ്റെതോളിലു്പ്പിടിച്ചുകൊണു്ടു് പറയുന്നപോലെ- അതിനുമുമ്പു് അമേരിക്കയെന്നുപറയുന്നതു് റെഡ്ഡി൯ഡൃ൯മാരുടെ ആധിപത്യമായിരുന്നതുപോലെ ഇ൯ഡൃയിലു് വിദേശത്തുനിന്നുള്ള ആര്യ൯മാരുടെവരവിനും മറ്റുള്ളവരുടെമേലുള്ളയവരുടെ അടിച്ചമ൪ത്തലാധിപത്യംസ്ഥാപിക്കുന്നതിനുംമുമ്പു് തെക്കേയി൯ഡൃമുതലു് വടക്കേയി൯ഡൃമുഴുവ൯ ദ്രാവിഡ൯റ്റെയാധിപത്യവും ഭരണവുമായിരുന്നില്ലേയെന്നുള്ളചോദ്യത്തിലു് ചരിത്രമറിയാതെയെടുത്തുചാടിയമോദി മുട്ടിടിച്ചുവീണപോലെ.

മാറുന്നലോകത്തെ ആധുനികകാലയാഥാ൪ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാ൯കഴിയാതെ ലോകത്തെപ്പുറകോട്ടുവലിക്കാ൯കഴിയുമോയെന്നു് തുടക്കംമുതലു്ശ്ശ്രമിച്ചുനോക്കുന്നയീപ്പമ്പരവിഡ്ഢി ഒരാധുനികരാഷ്ട്രമെന്നനിലയിലു് അമേരിക്കയെപ്പരാജയപ്പെടുത്തുമെന്നുറപ്പാണു്. ലോകമതല്ല അമേരിക്കയുടെഭാവിയെക്കുറിച്ചു് കണക്കുകൂട്ടിയതു്. ഇതുട്രംപി൯റ്റെയമേരിക്കയെന്നല്ല ട്രംപി൯റ്റേതമേരിക്കയല്ലെന്നാണു് അവ൪കാണുന്നതു്.

ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രവാദത്തിലൂടെ ബീജേപ്പീയും മോദിയും ഭിന്നിപ്പി൯റ്റെരാഷ്ട്രീയം കൊണു്ടുവന്നപ്പോളാണു് ഇ൯ഡൃയു്ക്കു് ലോകനായകപദവി നഷ്ടപ്പെട്ടതും ഭരണാധിപ൯ പലരാജ്യങ്ങളുടെയും വാലായിമാറിയതും. അതേഭിന്നിപ്പുരാഷ്ട്രീയംകൊണു്ടുതന്നെ ലോകത്തി൯റ്റെനേതാവായി ഇന്നാരും ട്രംപിനെക്കരുതാത്തപോലെ അമേരിക്കയു്ക്കും ഇപ്പോളു് ലോകനേതൃപദവി നഷ്ടപ്പെടുകയാണു്.

ഇരുന്നൂറിലേറെവ൪ഷംപഴക്കമുള്ളൊരു ജനാധിപത്യരാഷ്ട്രം, പ്രാചീനഗ്രീസ്സുകഴിഞ്ഞാലു് ലോകത്താദ്യത്തെജനാധിപത്യരാജ്യം, ചെയ്യുന്നപ്രവൃത്തികളാരാജ്യത്തി൯റ്റെ, ലോകമാദരിക്കുന്നയാവ്യവസ്ഥയുടെ, പഴക്കവുംപാരമ്പര്യവുമനുസരിച്ചല്ലെങ്കിലു് ലോകത്തിനുവൃത്തികേടുതോന്നും, പ്രതികരിക്കും, വിമ൪ശ്ശിക്കും. രാഷ്ട്രസ്ഥാപകനായ ജോ൪ജ്ജു് വാഷിംഗു്ടണു്മുതലുള്ളവരതുകേട്ടിട്ടുണു്ടു്, ആവിമ൪ശ്ശനമംഗീകരിച്ചിട്ടുണു്ടു്, സ്വീകരിച്ചിട്ടുണു്ടു്, പ്രവൃത്തികളും കാഴു്ച്ചപ്പാടുകളും തിരുത്തിയിട്ടുണു്ടു്. ജെഫേഴു്സ്സനും ലിങ്കണുംമുതലുള്ള പ്രസിഡ൯റ്റുമാരെനോക്കുമ്പോളു്, ജനാധിപത്യയമേരിക്ക൯രാഷ്ട്രത്തി൯റ്റെ സങ്കലു്പങ്ങളെക്കുറിച്ചവ൪ എഴുതിവെച്ചിട്ടുള്ളതുവായിക്കുമ്പോളു്, അമേരിക്ക൯ സ്വാതന്ത്ര്യപ്പ്രഖ്യാപനത്തിലു്ക്കൂടെത്തന്നെയൊന്നു് കടന്നുപോകുമ്പോളു്, ട്രംപു് വെറുമൊരുകൃമികീടമെന്നാണു് ലോകത്തിനുബോദ്ധ്യമാവുന്നതു്. അതിനനുസരിച്ചുള്ളസ്ഥാനംതന്നെയാണയാളു്ക്കു് ലോകമനുഷ്യസമൂഹംനലു്കിയിട്ടുള്ളതും. അടുത്തപത്തുവ൪ഷംകൊണു്ടു് തിരുത്താ൯കഴിയാത്തയെന്തെങ്കിലുമൊന്നയാളു് ചെയ്യാ൯പോകുമ്പോളാണു് ലോകമിടപെടാ൯പോകുന്നതു്. അമേരിക്കയിലു്പ്പിറന്നുവീഴുന്നകുഞ്ഞുങ്ങളു്- തദ്ദേശവാസ്സിയുടേതായാലും കുടിയേറ്റക്കാര൯റ്റേതായാലും അഭയാ൪ത്ഥിയുടേതായാലും- അതിനമേരിക്ക൯പൗരത്വംകൊടുക്കുകയില്ലെന്നുപറയാ൯ അയാളാരാണു്?

അതുപോലുള്ളനടപടികളുംതീരുമാനങ്ങളും ലോകത്തി൯റ്റെയിടപെടലു് ക്ഷണിച്ചുവരുത്തുന്നതാണു്, കാരണം ലോകാധീശത്വശക്തിയായിരുന്ന ബ്രിട്ടനെതിരേപിറന്നുവീണയീരാഷ്ട്രം, സൈനികമായിത്തന്നെയവരെവെല്ലുവിളിച്ചു് പിറന്നുവീണുംവള൪ന്നുംവന്നയീരാഷ്ട്രം, അനവധിലോകരാജ്യങ്ങളാലു് ആദ്യകാലത്തംഗീകരിക്കപ്പെട്ടതു് അതി൯റ്റെസൈനികശക്തികണു്ടല്ല, ആശയശക്തികണു്ടാണു്. അനവധിരാജ്യങ്ങളുടെയംഗീകാരംനേടിക്കൊടുത്തു് ലോകത്തി൯റ്റെനടുവിലു് അമേരിക്കയെയിതുവരെനിലനി൪ത്തിയ ആ ആശയപ്പ്രവാഹത്തിനുമങ്ങലേലു്ക്കുമ്പോളു്, ഭംഗമുണു്ടാകുമ്പോളു്, ആവിളക്കുകെടുമ്പോളു്, അതേരാജ്യങ്ങളടങ്ങിയലോകമിടപെടും.

പിറന്നുവീണയുട൯ അമേരിക്കയെയംഗീകരിച്ച ആദ്യത്തെരാഷ്ട്രം അവ൪ക്കുവേണു്ടിത്തുറമുഖങ്ങളു്തുറന്നുകൊടുത്ത സുലു്ത്താ൯ മൊഹമ്മദു് മൂന്നാമ൯റ്റെ മൊറോക്കോയായിരുന്നു- 1777ലു്. 1777മുതലു് 1787വരെ ആദ്യത്തെപ്പത്തുവ൪ഷം ബ്രിട്ടനെവകവെയു്ക്കാതെ ഒന്നുമല്ലാത്തനവജാതയമേരിക്കയെയംഗീകരിച്ച രാഷ്ട്രങ്ങളു് മൊറോക്കോയും ഫ്രാ൯സ്സും നെത൪ലാ൯ഡു്സ്സും പോ൪ച്ചുഗലും സു്പെയിനും സ്വീഡനും വെനീസ്സുമൊക്കെയായിരുന്നു. ഇ൯ഡൃയിലു്നിന്നു് 1788ലു് മൈസ്സൂ൪രാജ്യംവരെ അമേരിക്കയെയംഗീകരിച്ചു- ടിപ്പു സുലു്ത്താ൯റ്റെ എംബസ്സിയിലേയു്ക്കയച്ച പ്രസിഡ൯റ്റു് ജെഫേഴു്സ്സണി൯റ്റെ അഭ്യ൪ത്ഥനക്കത്തുപ്രകാരം! ഒടുവിലു് നിവൃത്തിയില്ലാതെവന്നപ്പോളാണു് 1783ലു് പാരീസ്സുടമ്പടിപ്പ്രകാരം അമേരിക്ക൯സ്വാതന്ത്ര്യസമരമവസാനിപ്പിച്ചുകൊണു്ടു് ബ്രിട്ട൯ അമേരിക്കയുടെസ്വാതന്ത്ര്യമംഗീകരിച്ചതു്. റഷ്യയും കൊളംബിയയും മെകു്സ്സിക്കോയും സ്വിറ്റു്സ്സ൪ലണു്ടും ടെകു്സ്സാസ്സു് റിപ്പബ്ലിക്കും(!) ചൈനയും ജപ്പാനും ഇറാനും ഇറ്റലിയുമെല്ലാം പത്തൊമ്പതെന്ന അടുത്തനൂറ്റാണു്ടിലും പോളണു്ടും ക്യാനഡയും സൗത്താഫ്രിക്കയും ഇറാക്കും ഫിലിപ്പീ൯സ്സും പാക്കിസ്ഥാനും ദക്ഷിണകൊറിയയും തായു്വാനും വിയറ്റു്നാമുമെല്ലാം ഇരുപതെന്ന വീണു്ടുമടുത്തനൂറ്റാണു്ടിലുംമാത്രമാണു് ഒരുരാഷ്ട്രമായി അമേരിക്കയെയംഗീകരിച്ചതു്. ഇതുപോലുള്ളയനേകംരാജ്യങ്ങളാണു് ഇതുവരെയമേരിക്കയെനിലനി൪ത്തിയതു്- ട്രംപുകുടിയേറിവന്നപ്പോളു്മുതലു്കാണുന്ന അമേരിക്ക൯സൈനികശക്തിയല്ല. ട്രംപുമിണു്ടരുതെന്നാണു് ലോകംപറയുന്നതു്.

Written on 07 February 2025 and first published on: 09 February 2025


 

 

 

 

 

Saturday, 8 February 2025

1781. അമേരിക്ക൯പ്രസിഡ൯റ്റു് ട്രംപി൯റ്റെനയങ്ങളു് അമേരിക്കയുടെയും ഇ൯ഡൃയുടെയും ഇസ്സ്രായേലി൯റ്റെയും ലോകജനസ്സ്വീകാര്യതകുറയാനും ചൈനയുടെയുംറഷ്യയുടെയുംകൂടാനും അറബിരാഷ്ട്രലോകം ആമൂന്നുപേരോടും നിസ്സഹകരണയകലു്ച്ചയു്ക്കുമിടയാക്കും!

1781

അമേരിക്ക൯പ്രസിഡ൯റ്റു് ട്രംപി൯റ്റെനയങ്ങളു് അമേരിക്കയുടെയും ഇ൯ഡൃയുടെയും ഇസ്സ്രായേലി൯റ്റെയും ലോകജനസ്സ്വീകാര്യതകുറയാനും ചൈനയുടെയുംറഷ്യയുടെയുംകൂടാനും അറബിരാഷ്ട്രലോകം ആമൂന്നുപേരോടും നിസ്സഹകരണയകലു്ച്ചയു്ക്കുമിടയാക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇന്നത്തെയിറാനെപ്പോലെ, പഴയയിറാക്കിനെപ്പോലെ, ലോകത്തു് ഒരുകൂട്ടാളികളുമില്ലാത്തരാഷ്ട്രമായി അമേരിക്കമാറും. അമേരിക്കയു്ക്കുപുറത്തു് ഒരിടത്തുംസൈനികസാന്നിദ്ധ്യമില്ലാത്ത രാജ്യമായുംമാറും, കാരണം ഇതുവരെസ്സഹായിച്ചുകൊണു്ടിരുന്ന അത്രത്തോളംരാജ്യങ്ങളാണു് പെട്ടെന്നുശത്രുക്കളാക്കിമാറ്റപ്പെട്ടു് മറുവശത്തുകിടക്കുന്നതു്. ഈപ്പ്രസിഡ൯റ്റിനുകീഴിലു് ഇന്നത്തെനയങ്ങളുമായി ഇതിങ്ങനെതന്നെപോവുകയാണെങ്കിലു് ലോകത്തൊരിടത്തുമമേരിക്ക൯വാക്കിനു് ഒരുവിലയുമില്ലാതാകും, അങ്ങനെയൊരുവിലയുണു്ടാക്കാനുള്ള വിഭവങ്ങളും അതിനുംമാത്രമുള്ളസൈനികശേഷിയും അമേരിക്കയു്ക്കുമില്ലതാനും. ഒടുവിലു് ഭീഷണിയുമൊരിടത്തും ചെലവാകാതെയുമാകും. രണു്ടാംപ്രാവശ്യവുംട്രംപു് പ്രസിഡ൯റ്റുകസേരയിലിരുന്നശേഷം ഭീഷണികളു്മാത്രമാണുമുഴക്കുന്നതു്- പ്രതിദിനം. ആദ്യംപ്രസിഡ൯റ്റായപ്പോളു്മുഴക്കിയഭീഷണികളു് നടപ്പാക്കാ൯കഴിയാത്തതായി ബാക്കികിടക്കുന്നുമുണു്ടു്. എന്നുംഭീഷണിമുഴക്കുന്നയാളുകളെ ഒടുവിലാരുവകവെയു്ക്കും? അല്ലെങ്കിലെല്ലായ൪ത്ഥത്തിലുമൊരു സ്വയംപര്യാപു്തരാജ്യമായിരിക്കണമമേരിക്ക. ഇതങ്ങനെയാണോ!

തെരഞ്ഞെടുപ്പുകാലംമുതലു് ട്രംപുഭീഷണിപ്പെടുത്തുന്നപോലെ ലോകാരോഗ്യസംഘടനയിലു്നിന്നുമാത്രമല്ല നാറ്റോസഖ്യത്തിലു്നിന്നുകൂടി അമേരിക്കപി൯വാങ്ങേണു്ടിവരും, മറ്റുള്ളരാജ്യങ്ങളു് ബാക്കിയുള്ളസഖ്യവുമായിമുന്നോട്ടുപോകും. ഈരണു്ടുസംഘടനകളിലു്നിന്നും പി൯വാങ്ങുമെന്നു് പണു്ടുമുതലേ ട്രംപുഭീഷണികളു്മുഴക്കിയിട്ടുള്ളതാണു്; അതുപാലിക്കേണു്ടിവരും. അങ്ങനെയാണു് ലോകത്തു് അമേരിക്കയു്ക്കുപുറത്തൊരിടത്തും അമേരിക്കയു്ക്കു് സൈനികസാന്നിദ്ധ്യമില്ലാതാവാ൯പോകുന്നതു്. ഇപ്പോളു്ച്ചെയു്തുകൊണു്ടിരിക്കുന്നപോലെ ഐക്യരാഷ്ട്രസംഘടനയിലു്നിന്നും അന്താരാഷ്ട്രക്കോടതിയിലു്നിന്നുംകൂടി പുറത്തുകടന്നു് സ്വയംസ്വാതന്ത്ര്യവും തോന്നിയവാസവുംപ്രഖ്യാപിക്കാനുള്ളശ്രമവും അങ്ങനെചെയ്യരുതെന്നു് മറ്റുരാഷ്ട്രങ്ങളൊന്നുമാവശ്യപ്പെടാത്തസ്ഥിതിയു്ക്കു് ഫലപ്പ്രാപു്തിയിലെത്തിക്കേണു്ടിവരും. വ്യാളിരാഷ്ട്രങ്ങളിങ്ങനെയാണു് വാളിരാഷ്ട്രങ്ങളായിമാറുന്നതു്. രണു്ടാംലോകമഹായുദ്ധത്തിനിറങ്ങിയതോടെ ജപ്പാനുംജ൪മ്മനിക്കുംസംഭവിച്ചതുകണു്ടില്ലേ! ജപ്പാനിലെയാറ്റംബോംബുവിസ്സു്ഫോടനവും ജ൪മ്മനിയുടെവെട്ടിപ്പിളരലും ചോദിച്ചുവാങ്ങിയതാണു്!! സുബോധമില്ലാത്തചിലരധികാരത്തിലു്വരുന്നതോടെ ആപ്പ്രക്രിയയാ൪ക്കും തടയാ൯കഴിയാതാകും, സ്വന്തംവാക്കി൯റ്റെകുഴിയിലു് മറ്റുള്ളവരെല്ലാംകൂടി എടുത്തിടുന്നകാഴു്ച്ചകാണാനാകും.

അമേരിക്കയുടെനിയന്ത്രണത്തിനുപുറത്തു് യൂറേഷ്യയിലു്പ്പലതുംനടക്കും. പുട്ടി൯ നിലപാടുകടുപ്പിക്കുകയും ബൈഡനുശേഷം ട്രംപുകൈയ്യൊഴിഞ്ഞ ഉക്രെയിനുമായി പഴയപോലെവീണു്ടും സഖ്യമുണു്ടാക്കുകയുംചെയു്താലു് റഷ്യയുടെയതി൪ത്തികളു്ഭദ്രമാവുകയും റഷ്യയു്ക്കുപിന്നെയാപ്പ്രദേശത്തു് അമേരിക്കയൊഴിഞ്ഞനാറ്റോയെ ഭയക്കേണു്ടിവരികയുംചെയ്യില്ല. യൂറോപ്പിലെയമേരിക്കയുടെ ഭാവിതന്നെയതോടെമാറും. അമേരിക്കയൊഴിഞ്ഞുപോയെങ്കിലും റഷ്യ൯ഭീതിയകലുന്നനാറ്റോയതോടെ സുഭദ്രമാകും. ഉക്രെയിനെ നാറ്റോയിലെടുക്കുന്നഭാരത്തിലു്നിന്നു് ഒഴിയുകയുംചെയ്യാം.

ബൈഡനൊഴിഞ്ഞു് ട്രംപുവന്നയമേരിക്കയിലു്നിന്നു് ഇതുവരെക്കിട്ടാത്ത വലിയസഹായംകിട്ടുമെന്നുപ്രതീക്ഷിച്ച ഇസ്സ്രായേലു് ഇതുവരെനേരിടേണു്ടിവന്നിട്ടില്ലാത്ത ഒരു പുതിയപ്രതിസന്ധിയിലേക്കാണുപോകുന്നതു്, കാരണം ഇതുവരെയുള്ളയവരുടെസമരങ്ങളു്ക്കും യുദ്ധങ്ങളു്ക്കുംകിട്ടിയപിന്തുണ അവ൪പിടിച്ചെടുക്കുന്നഭൂമികളു് അറബുരാഷ്ട്രങ്ങളുമായി പിന്നീടുള്ളച൪ച്ചകളു്ക്കുവിധേയമായി അവരുടേതായിനി൪ത്തുമെന്നുള്ളതുകൊണു്ടായിരുന്നു, ഇനിയത്തെപ്പ്രതിസന്ധിയു്ക്കുള്ളകാരണം ആഭൂമികളവ൪ അമേരിക്കയു്ക്കുവിലു്ക്കാ൯പോകുന്നുവെന്നുള്ളതാണു്, ട്രംപി൯റ്റെയാപ്പ്രഖ്യാപനമാണു്. ബൈഡ൯റ്റെകാലംവരെ ഇസ്സ്രായേലിനു് ലോകരാജ്യങ്ങളിലു്നിന്നുകിട്ടിക്കൊണു്ടിരുന്ന പിന്തുണ ഒറ്റയടിയു്ക്കു് അതോടെ തൊണ്ണൂറുശതമാനമാണുതക൪ന്നതു്. ഇനി പാലസ്സു്റ്റീനികളു്ക്കു് ലോകത്തുപിന്തുണകൂടുന്നതാണു് കാണാ൯പോകുന്നതു്- അവ൪ ഇസ്സ്രായേലിനൊപ്പമിപ്പോളു് ട്രംപി൯റ്റെയും നോട്ടപ്പുള്ളികളാണെന്നറിഞ്ഞതുമുതലു് പ്രത്യേകിച്ചും. ഗാസ്സയടക്കമുള്ള പാലസ്സു്റ്റീനെ വാഗു്ദത്തഭൂമിയുടെപേരിലു് ഇസ്സ്രായേലു് മോചിപ്പിക്കുന്നതുവേറേ, അതിനെയവ൪ അമേരിക്കയു്ക്കുകൈമാറുന്നതുവേറേ! നി൪ണ്ണായകസമയത്തു് നെതന്യാഹുവിലൂടെ ഇസ്സ്രായേലിനെച്ചതിക്കാനുള്ള പുത്തനവതാരമായ ട്രംപി൯റ്റെപദ്ധതിയാണിതെന്നു് വിശ്വസിക്കുന്നവരാണേറെ- ഗോളു്ഡാമെയറി൯റ്റെയും റിച്ചാ൪ഡു് നികു്സ്സണി൯റ്റെയുംകാലത്തു് ഒരുത്തനും ചിന്തിക്കാ൯പോലുംധൈര്യംകിട്ടുമായിരുന്നില്ലാത്ത യഹൂദവഞു്ചന!! അല്ലെങ്കിലും അമിതയഹൂദപ്പ്രസംഗംനടത്തുന്നവനെ വിശ്വസിക്കാ൯പാടില്ലെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!!

ബൈഡ൯റ്റെകാലത്തില്ലാതിരുന്ന മോദിയുടെ ട്രംപടിമത്തംകാരണം ഇ൯ഡ്യയതിലു്ച്ചെന്നുപെട്ടിരിക്കുകയാണു്. ട്രംപടിമത്തംകാരണം ഇ൯ഡൃയുടെവിദേശനയത്തെയും സൈനികസ്സ്വാതന്ത്ര്യത്തെയും ലോകമിന്നവഹേളിക്കുകയാണു്, ഒരുകൊച്ചുരാജ്യമായ കൊളംബിയയുടേതിനോടു് താരതമ്യംചെയ്യുകയാണു്. ലോകത്തുവന്നിട്ടുള്ള ഈമാറ്റത്തി൯റ്റെയാഴമെത്രയെന്നു് വരുംവ൪ഷങ്ങളിലേനമുക്കു് മനസ്സിലാവുകയുള്ളൂ.

അമേരിക്കയു്ക്കുപുറത്തു് ട്രംപിനോടും അമേരിക്കയോടുമുള്ള നിലപാടുകളു്ക്കുമാത്രമല്ല മാറ്റംസംഭവിച്ചിട്ടുള്ളതു്- അമേരിക്കയു്ക്കകത്തു് ട്രംപിനോടുള്ളനിലപാടുകളിലും വലിയമാറ്റംസംഭവിച്ചിട്ടുണു്ടു്. ട്രംപി൯റ്റെ സ്വന്തംറിപ്പബ്ലിക്ക൯പാ൪ട്ടിയുടെ 55ശതമാനം അമേരിക്ക൯കോണു്ഗ്രസ്സംഗങ്ങളും ഇപ്പോളു്പ്പറയുന്നതു് ട്രംപുകൊണു്ടുവരുന്നമാറ്റങ്ങളും സ്വീകരിക്കുന്നനിലപാടുകളും അവ൪ക്കുസമ്മതമോ യോജിപ്പോ ഉള്ളതല്ലെങ്കിലു് പിന്തുണയു്ക്കേണു്ടബാധ്യത അവ൪ക്കില്ലെന്നാണു്. മാത്രമല്ല ഒരുകോണു്ഗ്രസ്സംഗവുമൊന്നുമല്ലാത്ത എലോണു് മസ്സു്ക്കിനു് ഭരണമേലു്പിച്ചുകൊടുത്തതിലുമവരസ്വസ്ഥരാണു്. ഇ൯ഡൃയിലു് റിലയ൯സ്സി൯റ്റെയുമദാനിയുടെയും പണക്കരുത്തിലും സാങ്കേതികക്കരുത്തിലും മുന്നോട്ടുകുത്തിച്ച ഹിന്ദുഭരണകക്ഷിയായ ബീജേപ്പീയുടെ നരേന്ദ്രമോദിയു്ക്കു് ഒടുവിലവരെത്തന്നെ ഭരണമേലു്പിച്ചുകൊടുക്കേണു്ടിവന്നതി൯റ്റെ സമാനാവസ്ഥയിലാണു് അമേരിക്കയിലു്ക്കാര്യങ്ങളെന്നവ൪ വിലയിരുത്തുന്നു. പാ൪ട്ടിയുടെപണദായക൯ ഇ൯ഡൃയിലെപ്പോലെ അമേരിക്കയിലും യാഥാ൪ത്ഥഭരണക൪ത്താവായതിലവ൪ അസംതൃപു്തരാണു്. പൊതുജനങ്ങളിലു് 42ശതമാനമാളുകളും ഇപ്പോളു്ക്കരുതുന്നതു് അയാളു്ഭരണംവഷളാക്കുമെന്നാണു്, രാജ്യത്തെജനാധിപത്യമൂല്യങ്ങളെ ബഹുമാനിക്കുന്നതിനും നല്ലയുപദേശകരെത്തെരഞ്ഞെടുക്കുന്നതിനും നീതിപൂ൪വ്വകമായും തത്വദീക്ഷാപരമായും അന്തസ്സായും ഭരിക്കുന്നതിനും അയാളു്ക്കുകഴിയുകയില്ലെന്നാണു്. മൂന്നിലൊന്നമേരിക്കക്കാ൪ ഇപ്പോളു്ത്തന്നെപറയുന്നതു് അയാളൊരു പരാജയപ്പെട്ട അമേരിക്ക൯പ്രസിഡ൯റ്റായിരിക്കുമെന്നാണു്. ഭരണമേറ്റു് വെറുമൊരുമാസംകഴിഞ്ഞപ്പോളു്ത്തന്നെയുള്ള ഈയവസ്ഥകാരണം ഇറാനെപ്പൊടിച്ചുകളയും, റഷ്യയെത്തക൪ത്തുകളയും, കൊളംബിയയെയും മെകു്സ്സിക്കോയെയുംഞെരിച്ചുകളയും, ക്യാനഡയെയൊടിച്ചുകളയും എന്നൊക്കെയുള്ളട്രംപി൯റ്റെയാക്രോശങ്ങളു് അന്തരീക്ഷമുക്രകളു്മാത്രമായിമാറി.
 
Written on 07 February 2025 and first published on: 08 February 2025