Wednesday, 12 February 2025

1786. വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്

1786

വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

വിദേശസ൪വ്വകലാശാലകളടക്കം ഏതും അവ൪ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുക്കുന്നതുവരെ മാറ്റിവെയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചെയ്യുന്നതു്. അവ൪ക്കുകൈക്കൂലിവാങ്ങുന്നതിനുള്ള എന്നുവെച്ചാലു് നേതാക്കളു്ക്കു് വിദേശത്തുസുരക്ഷിതമായി കൈക്കൂലിവാങ്ങുന്നതിനുള്ള സംവിധാനമൊരുങ്ങുന്നതുവരെ!

കേരളത്തിലു് വിദേശസ൪വ്വകലാശാലകളനുവദിക്കുന്നകാര്യത്തിലതു് പത്തുവ൪ഷത്തോളമെടുത്തു. അതുവരെയവ൪ വിദേശസ൪വ്വകലാശാലകളു് വിദ്യാഭ്യാസംകച്ചവടംചെയ്യുന്ന സ്ഥാപനങ്ങളാണെന്നുപറഞ്ഞുകൊണു്ടു് അതിനെതിരേസമരംചെയു്തു, അലു്പ്പബുദ്ധികളായ വിദ്യാ൪ത്ഥിഫെഡറേഷ൯കാരെയും പാ൪ട്ടിപ്പ്രവ൪ത്തകരെയും സ്വദേശിബോധമുയ൪ത്തി അവരോടൊപ്പം പിടിച്ചുനി൪ത്തുകയുംചെയു്തു. ആദ്യമേതന്നെയവരീനിലപാടു് പരസ്യപ്പെടുത്തിയിരുന്നെങ്കിലു് അവരോടൊപ്പമിന്നുള്ള വിദ്യാ൪ത്ഥിഫെഡറേഷ൯റ്റെയണികളും പാ൪ട്ടിയണികളും ശുഷു്ക്കമാവുമായിരുന്നു. നാട്ടിലലോസരമുണു്ടാവാതെ നേതാക്കളു്ക്കു് വിദേശത്തുകൈക്കൂലിവാങ്ങുന്നതിനുള്ള സമയമാകുന്നതുവരെ അതുണു്ടാകാതെയവ൪നോക്കി, അനുയായികളെ അംഗസമൃദ്ധമായിനിലനി൪ത്തി. ഇതിനൊക്കെയുള്ളയാലോചനകളാണു് രാഷ്ട്രീയപ്പ്രവ൪ത്തനമെന്നുംപറഞ്ഞു് സംസ്ഥാനക്കമ്മിറ്റിയടക്കമുള്ള അവരുടെ മേലു്ക്കമ്മിറ്റികളിലു്നടക്കുന്നതു്.

2016ലു് കേരളത്തിലു് വിദേശസ൪വ്വകലാശാലകളു് തുടങ്ങുന്നതിനുവേണു്ടി തിരുവനന്തപുരത്തു് ഒരുസമ്മിറ്റിലു്പ്പങ്കെടുത്തു് ച൪ച്ചചെയ്യാ൯ചെന്ന ഉന്നതവിദ്യാഭ്യാസക്കൗണു്സ്സിലു്ച്ചെയ൪മാനെ വിദ്യാ൪ത്ഥിഫെഡറേഷ൯ റോട്ടിലിട്ടടിച്ചു. അവരുടെതന്നെമു൯നേതാവായിരുന്ന മന്ത്രി എംവി രാഘവനെതിരെ സമാനവിഷയമുയ൪ത്തി കായികപ്പ്രതിഷേധംസംഘടിപ്പിച്ചു് അതുപോലീസ്സുവെടിവെയു്പ്പിലു്ക്കലാശ്ശിപ്പിച്ചു് ചിലരെക്കൊന്നു, പുഷു്പ്പനെന്നയൊരുത്തനെ ആജീവനാന്തകാലമവശനാക്കിക്കിടക്കയിലു്ക്കിടത്തി അവനുമാസംതോറുംപാ൪ട്ടി പെ൯ഷനെത്തിച്ചുകൊടുത്തുപേരുപിടിച്ചുപറ്റി. അതെല്ലാംകഴിഞ്ഞു് വെറുംപത്തുവ൪ഷംപോലുമാകുന്നതിനുമുമ്പു് ആസ്സമരമൊക്കെനയിച്ച പിണറായിവിജയ൯റ്റെമു൯കൈയ്യിലും നേതൃത്വത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റു് കേരളത്തിലു് വിദേശസ്വകാര്യസ൪വ്വകലാശാലകളനുവദിക്കുന്നതിനു് നിയമസഭയിലു്ബില്ലവതരിപ്പിച്ചു് വിദേശത്തുനിന്നു് അവരിലു്നിന്നുപണംവാങ്ങുമ്പോളു് പുഷു്പ്പനുകൊടുത്തപണം ആത്തുകയുമായിനോക്കുമ്പോളു് ഒന്നുമല്ല, മറിച്ചു് അതുനല്ലൊരുരാഷ്ട്രീയനിക്ഷേപമായിരുന്നു. സ്വകാര്യവിദേശസ൪വ്വകലാശാലകളു്ക്കെതിരേ ഈക്കൂതറകളെയെല്ലാമിളക്കിവിട്ടു് ആളെക്കൊല്ലിച്ചുസമരംചെയു്ത ആ വിജയ൯ മകളെ സ്വകാര്യസ൪വ്വകലാശാലയിലു്ത്തന്നെ പഠിക്കാനയക്കുകയുംചെയു്തു.

കേരളത്തിലു് വിദേശസ്വകാര്യസ൪വ്വകലാശാലകളനുവദിക്കുന്നതിനുവേണു്ടി പണംവാങ്ങാനും അതുവരെയതിനെതിരേസമരംനയിച്ചു് ആളെക്കൊല്ലിക്കാനും ഒരുമടിയുമുള്ളവരല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ തത്വദീക്ഷയില്ലാത്ത ഇതുപോലുള്ളപണക്കൊതിയ൯മാ൪. ഇങ്ങനെയുള്ള അഴിമതിപ്പിണ്ഡങ്ങളു്മാത്രംനിറഞ്ഞ ഒരുസംസ്ഥാനക്കമ്മിറ്റിയെവെച്ചു് അഭിമാനത്തോടെപ്രവ൪ത്തനംനടത്തുന്ന പ്രവ൪ത്തക൪നിറഞ്ഞ ഒരുപാ൪ട്ടിയാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ‘വിദേശവിദ്യാഭ്യാസം കേരളത്തിലു്നടപ്പാക്കാ൯ശ്രമിക്കുന്ന ഏജ൯റ്റാണു് ഉന്നതവിദ്യാഭ്യാസക്കൗണു്സ്സിലു്ച്ചെയ൪മാ൯ ടീപ്പീ ശ്രീനിവാസ൯’ എന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പ൪സ്ഥാനത്തിരുന്നുകൊണു്ടു് അന്നു് പിണറായിവിജയ൯പ്രതികരിച്ചതു്. ഇന്നു് കേരളത്തിലു് വിദേശവിദ്യാഭ്യാസംനടപ്പാക്കാ൯ശ്രമിക്കുന്ന ഏജ൯റ്റു് പിണറായിവിജയനാണു്. പക്ഷേ അതിനെതിരേ വിദ്യാ൪ത്ഥിഫെഡറേഷനും പാ൪ട്ടിയണികളും സമരരംഗത്തില്ലെന്നതാണുവ്യത്യാസം, കാരണം പണംകിട്ടി.

ഓകു്സ്സു്ഫോ൪ഡും കേംബ്രിഡു്ജുമൊന്നും വിദേശസു്റ്റേറ്റുകളിലു് പ്രവ൪ത്തനാനുമതിലഭിക്കുന്നതിനുവേണു്ടി ഇങ്ങനെപണംനലു്കില്ലായിരിക്കും, അവയിതിന്നിടയിലു്വെറുമലങ്കാരങ്ങളു്മാത്രമായിരിക്കും, പക്ഷേ ഇങ്ങനെവരുന്ന വിദേശയൂണിവേഴു്സ്സികളിലു്പ്പലതും, അക്കാദമിക്കുമികവൊന്നുമില്ലാത്ത വിദേശസ്വകാര്യയൂണിവേഴു്സ്സികളും സ്വകാര്യ ഡീംഡു് യൂണിവേഴു്സ്സികളും സ്വകാര്യ ഡീംഡു്-റ്റു-ബി- യൂണിവേഴു്സ്സികളുമായിരിക്കും. അവയിലു്മിക്കതും വിദേശത്തുനിന്നും ഇതേമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെകൂട്ടാളികളു് സൃഷ്ടിച്ചുവിടുന്ന കടലാസ്സുയൂണിവേഴു്സ്സികളുമായിരിക്കും. പ്രവ൪ത്തനാനുമതിലഭിക്കുന്നതോടുകൂടിത്തന്നെ അവരുടെപണംവരവുമാരംഭിക്കുകയായി. രൂപയിലല്ല ഡോളറായിട്ടാണുപണമടച്ചതെന്നു് പറഞ്ഞുനടക്കുന്നതുതന്നെ ഒരഭിമാനമായിക്കൂട്ടുന്നവരാണു് കേരളത്തിലെമിക്കവിദ്യാ൪ത്ഥികളും അവരുടെയൊട്ടുമിക്ക സമ്പന്നരക്ഷക൪ത്താക്കളും. ഒരുകോഴു്സ്സുകാലാവധികഴിഞ്ഞു് അവരുടെസ൪ട്ടിഫിക്കറ്റുകളു്ക്കൊന്നും തൊഴിലിടങ്ങളിലു് ഒരുവിലയുമില്ലെന്നുമനസ്സിലാക്കാ൯തന്നെ പത്തുവ൪ഷമെങ്കിലുമെടുക്കും. ഭരണംനഷ്ടപ്പെട്ടാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് അതുവരെയൊരു സ്ഥിരവരുമാനമായതുപകരിക്കും, ഫുളു്പ്പേജുപത്രപ്പരസ്യങ്ങളിലൂടെയതു് തുടരുകയുംചെയ്യും. ഒടുവിലു്ക്കേരളത്തിലെ കംപ്യൂട്ട൪വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിദ്യാ൪ത്ഥികളെപ്പറ്റിക്കാനുള്ള പ്രവ൪ത്തനങ്ങളെയും പത്രപ്പരസ്യങ്ങളേയും 1999ലൊരാളു് തിരുവന്തപുരംപ്രസ്സു്ക്ക്ലബ്ബിലു്നടത്തിയയൊരു പത്രസമ്മേളനത്തിലൂടെ അവരോടുള്ളബൗദ്ധികച്ചലഞു്ചിലവസാനിപ്പിച്ചതുപോലെ ആരെങ്കിലുമിതവസാനിപ്പിക്കുകയുംചെയ്യും.

വിദേശസ൪വ്വകലാശാലകളു്ക്കു് ഇ൯ഡൃയിലു് അനുമതിനലു്കുന്നതിനുവേണു്ടി 2010ലാരംഭിച്ചശ്രമം ദേശീയവിദ്യാഭ്യാസനയത്തിലും യൂജീസ്സീനിയമങ്ങളിലുമൊക്കെയുള്ള ച൪ച്ചകളു്കഴിഞ്ഞു് 2023ലാണു് ഇതുസംബന്ധിച്ചനോട്ടിഫിക്കേഷ൯ കേന്ദ്രഗവണു്മെ൯റ്റു് പുറപ്പെടുവിക്കുന്നതിലേയു്ക്കെത്തിയതു്. ഈനിയമങ്ങളിലു്, നിയന്ത്രണങ്ങളിലു്, മാ൪ഗ്ഗനി൪ദ്ദേശങ്ങളിലു്പ്പറയുന്നതു് ഫോറി൯ ഹയ൪ എജ്യൂക്കേഷ൯ ഇ൯സ്സു്റ്റിറ്റൃൂഷനുകളു്ക്കു് (എഫു്. എച്ചു്. ഇ. ഐ.) ഒറ്റയു്ക്കോ കൂട്ടായോ ഇ൯ഡൃയിലുള്ള ഇ൯സ്സു്റ്റിറ്റൃൂഷനുകളുമായിച്ചേ൪ന്നോ ഇ൯ഡ്യയിലു് ഒന്നോ അതിലധികമോ ക്യാംപസ്സുതുറന്നു് അവയുടെ ഉത്ഭവരാജ്യത്തെ അതേ വിദ്യാ൪ത്ഥിയഡു്മിഷ൯- അധ്യാപകനിയമന- സ൪ട്ടിഫിക്കറ്റുദാനപ്പ്രക്രിയയോടുകൂടി യൂണിവേഴു്സ്സിറ്റി ഗ്രാ൯റ്റു്സ്സു് കമ്മീഷ൯റ്റെ അനുമതിയോടെ അവരുടെപരിശോധനനയു്ക്കുവിധേയമായി ഇ൯ഡൃയിലു്പ്പ്രവ൪ത്തിക്കാമെന്നാണു്. വിദേശസ൪വ്വകലാശാല എന്നവാക്കേ അതിലുപയോഗിച്ചിട്ടില്ല. അപേക്ഷിക്കുന്നസമയത്തു് അവ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പൊതുവിലുള്ള ആഗോളറാങ്കിംഗിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരണമെന്നോ ആപ്പ്രത്യേകവിഷയബന്ധ ആഗോളറാങ്കിംഗിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരണമെന്നോമാത്രമേ അതിനകത്തുപറയുന്നുള്ളൂ- ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ രണു്ടുരീതിയിലുമുള്ള ആഗോളറാങ്കിംഗുനിശ്ചയിക്കുന്നതിനുള്ള ആഗോളയി൯ഡകു്സ്സുകളെയൊന്നിനെയുംകുറിച്ചു് അതിനകത്തുപറയുന്നില്ല എന്നതിലു്ത്തുടങ്ങുന്നു അതിലെകള്ളത്തരവുംകൃത്രിമവും. യൂജീസ്സീതന്നെയതുനിശ്ചയിക്കുന്നതിനും രണു്ടുരീതിയിലുമുള്ളറാങ്കിംഗിലു് ആഗോളയി൯ഡകു്സ്സുകളിലു് ആദ്യത്തെയഞ്ഞൂറിനകത്തുവരുന്നില്ലെങ്കിലും അനുമതികൊടുക്കാനുമുള്ള യൂജീസ്സീയുടെയരാകത്വവും അഴിമതിയുമാണതുസൂചിപ്പിക്കുന്നതു്.

ഓണു്ലൈനായും ഓപ്പണു് ഡിസ്സു്റ്റ൯സ്സു് ലേണിംഗായുമുള്ള പ്രോഗ്രാമുകളൊന്നും അനുവദിക്കപ്പെടില്ലെന്നതും ഓണു്ലൈ൯ ലെകു്ച്ചറുകളു്തന്നെ മൊത്തംപ്രോഗ്രാമി൯റ്റെ പരമാവധിപത്തുശതമാനംമാത്രമായി നിയന്ത്രിക്കപ്പെടുമെന്നതും ലംഘിക്കപ്പെടുമെന്നും ഈപ്പത്തുശതമാനം ഇന്നു് ലോകശരാശരിക്കും വളരെത്താഴെയാണെന്നുപറഞ്ഞു് പിന്നീടു് ലഘൂകരിക്കപ്പെടുമെന്നുമുറപ്പാണു്. യൂജീസ്സീയു്ക്കപ്പീലുനലു്കാവുന്ന ഒരു പരാതിപരിഹാരസംവിധാനമുണു്ടായിരിക്കണമെന്നതും ക്യാമ്പസ്സടച്ചുപൂട്ടിയാലു് വിദ്യാ൪ത്ഥികളു്ക്കു് പകരംസംവിധാനമുണു്ടായിരിക്കണമെന്നതും നിബന്ധനകളിലെ അലങ്കാരങ്ങളു്മാത്രമാണു്.

ഒരുരാജ്യത്തു് അല്ലെങ്കിലു് സംസ്ഥാനത്തു് പ്രവ൪ത്തനാനുമതിലഭിക്കുന്നതിനുവേണു്ടി വിദേശസ്വകാര്യസ൪വ്വകലാശാലകളു് എത്രരൂപവരെ കൈക്കൂലിനലു്കുന്നുണു്ടു്? അതെത്രവേണമെങ്കിലുമാകാമെന്നാണുസൂചനകളു്, കാരണമെല്ലായനുമതികളിലും അടുത്ത പത്തോപതിനഞു്ചോകൊല്ലത്തേയു്ക്കുകൂടി അനുമതിപുതുക്കുന്നതിനുള്ളവകുപ്പുകളു് എഴുതിച്ചേ൪ക്കുന്നുണു്ടു്.

യൂണിവേഴു്സ്സിറ്റികളെന്നുപറയുമ്പോളു് ആദ്യംനമ്മളോ൪മ്മിക്കുന്നതു് അക്കാഡമിക്കുകളെയാണു്, പക്ഷേ യൂണിവേഴു്സ്സിറ്റിഭരണമെന്നുപറയുമ്പോളു് ആദ്യംനമ്മളോ൪മ്മിക്കേണു്ടതു് അഴിമതിഭരിതമായ ഒരു ബ്യൂറോക്ക്രസിയെയാണു്. ആ ബ്യൂറോക്ക്രസിയാണു് വാസു്തവത്തിലു് ആ യൂണിവേഴു്സ്സികളു്ഭരിക്കുന്നതു്- അക്കാദമിക്കുകളല്ല. യൂണിവേഴു്സ്സിറ്റിബ്യൂറോക്രസിയെന്നിന്നുപറയുമ്പോളു് അതുസൂചിപ്പിക്കുന്നതു് വാസു്തവത്തിലു് അക്കാദമിക്കുക്യാപ്പിറ്റലിസത്തെയാണു്. അങ്ങനെയൊന്നുണു്ടെന്നു് അംഗീകരിക്കാ൯പോലുമിന്നു് പൊതുവേയാളുകളു്തയാറല്ലെങ്കിലും അക്കാദമിക്കുക്യാപ്പിറ്റലിസമാണിന്നു് യൂണിവേഴു്സ്സികളെനിയന്തിക്കുന്നതു്. ഏതു് ക്യാപ്പിറ്റലിസ്സു്റ്റുബ്യൂറോക്രസിയിലുമെന്നപോലെ കൈക്കൂലിയവിടെ സ൪വ്വസാധാരണമാണു്, ഒരുസാധാരണനടപടിയാണു്. ഒരുയൂണിവേഴു്സ്സിറ്റി പണംവരവുള്ള ഒരുവിദേശരാജ്യത്തുപ്രവ൪ത്തിക്കുന്നതിനു് അനുമതികിട്ടുന്നതിനുവേണു്ടി അവിടത്തെഗവണു്മെ൯റ്റിനും രാഷ്ട്രീയനേതാക്കളു്ക്കും കൈക്കൂലിനലു്കുന്നതു് അവിടെത്തികച്ചുംസ്വാഭാവികമായനടപടിയാണു്. പണംവരവിനുള്ളസാദ്ധ്യതകളനുസരിച്ചു് തുകയിലേറ്റക്കുറച്ചിലുകളുണു്ടാവുമെന്നേയുള്ളൂ.

ലോകത്തെയേറ്റവുംപഴക്കമുള്ളതും മഹത്വവലു്ക്കരിക്കപ്പെട്ടതുമായ സ്ഥാപനങ്ങളിലൊന്നാണു് യൂണിവേഴു്സ്സിറ്റികളെങ്കിലും യൂണിവേഴു്സ്സിറ്റിസ്സങ്കലു്പ്പങ്ങളു് നവമാവുകയും ലിബറലാവുകയുംചെയു്തതി൯റ്റെഫലമാണു്, അതായതു് അവയിലു്നിലവിലു്വന്ന നവലിബറലിസത്തി൯റ്റെഫലമാണു്, യൂണിവേഴു്സ്സിറ്റിബ്യൂറോക്രസി നൂറ്റാണു്ടുകളായി നേരത്തേനിലവിലുണു്ടെങ്കിലും ഇപ്പോളു്നിലവിലു്വന്നകൈക്കൂലി. യൂണിവേഴു്സ്സിറ്റികളു്ക്കുപണംനലു്കുന്നതു് പലരാജ്യങ്ങളിലെഗവണു്മെ൯റ്റുകളും കൈയ്യൊഴിഞ്ഞശേഷം യൂണിവേഴു്സ്സിറ്റികളെ വാണിജ്യവലു്ക്കരിച്ചു് വിദേശരാജ്യങ്ങളിലേയു്ക്കുപട൪ത്താനുള്ള ശ്രമത്തി൯റ്റെഭാഗമായി നിലവിലു്വന്നതാണീ വിദേശരാജ്യങ്ങളു്ക്കുള്ളകൈക്കൂലി. യൂണിവേഴു്സ്സിറ്റിയുടെപ്രശസ്സു്തികുറയുംതോറും അവ൪ പണംകൂടുതലു്നലു്കും.

യൂണിവേഴു്സ്സിറ്റികളുടെ പ്രവ൪ത്തനമികവും വിദ്യാ൪ത്ഥിയനുഭവവുമടിസ്ഥാനമാക്കി അവയുടെ ആഗോളറാങ്കിംഗു് കണക്കാക്കുന്നതിനു് പലയി൯ഡകു്സ്സുകളും നിലവിലുണു്ടെങ്കിലും യൂണിവേഴു്സ്സിറ്റികളിലെ അഴിമതിയുംകൈക്കൂലിയുമളക്കുന്നതിനു് അങ്ങനെയൊരുലോകയി൯ഡകു്സ്സുംനിലവിലില്ല. തട്ടിപ്പുംവെട്ടിപ്പുംഫ്രോഡും കൈക്കൂലിയുമഴിമതിയും തടയുന്നതിനുവേണു്ടി അക്കൗണു്ട൯സ്സിസ്ഥാപനങ്ങളെ യൂണിവേഴു്സ്സിറ്റികളിലുപയോഗിക്കുന്നതു് ലോകവ്യാപകമായി വ൪ദ്ധിച്ചുവരുന്നതുതന്നെ വെറുംകണക്കുസൂക്ഷിപ്പല്ല ഈവ൪ദ്ധിച്ചുവരുന്ന അഴിമതിക്കൈക്കൂലിയുടെനിയന്ത്രണമാണു് ഇന്നു് ഈ ക്യാപ്പിറ്റലിസ്സു്റ്റുബ്യൂറോക്രസികാരണം യൂണിവേഴു്സ്സികളുടെ ഏറ്റവുംവലിയപ്രശു്നമെന്നതിനുതെളിവാണു്. യുനെസ്സു്ക്കോതന്നെയിതു് 2007ലു്ത്തന്നെ ചൂണു്ടിക്കാണിച്ചിട്ടുണു്ടു്. ഇതു് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തെത്തക൪ക്കുന്നത്ര വ്യാപകമായിട്ടുണു്ടെന്നാണു് യുനെസ്സു്ക്കോപ്രതികരിച്ചതു്. ഒരുസംഘടിതക്കുറ്റകൃത്യമെന്നരീതിയിലാണു് യൂണിവേഴു്സ്സികളുടെവ്യാപനവും ഭരണവുംനടക്കുന്നതെങ്കിലു് അതു് അവയുടെഭാവിയെത്തന്നെബാധിക്കില്ലേ?

ഈയൂണിവേഴു്സ്സിറ്റികളു്ക്കു് ഈസംസ്ഥാനങ്ങളിലെരാഷ്ട്രീയനേതാക്കളു് തങ്ങളു്ക്കുകിട്ടിയയാനുകൂല്യങ്ങളുടെയൊരുഭാഗം തിരിച്ചുകൊടുക്കാ൯സാധ്യതയുള്ളതു് അവരുടെസു്റ്റേറ്റിലെ തങ്ങളു്ക്കാവശ്യമുണു്ടെന്നവ൪പറയുന്ന വ്യാവസായിക-സാങ്കേതിക-സാമൂഹ്യ ഗവേഷണങ്ങളിലും പഠനങ്ങളിലും സംസ്ഥാനത്തുള്ളതങ്ങളുടെ ഭരണാധികാരമുപയോഗിച്ചു് ഇവ൪ക്കൊരുപങ്കു് കൊടുക്കുകയായിരിക്കും. അങ്ങനെ തങ്ങളു്ക്കുകിട്ടിയ രാഷ്ട്രീയകൈക്കൂലിക്കുപകരമായി ഇവ൪ തങ്ങളുടെസംസ്ഥാനത്തെ റവന്യൂവിലു്നിന്നുള്ളയൊരുപങ്കു് തങ്ങളുടെസംസ്ഥാനത്തിനാവശ്യമുള്ള ഗവേഷണങ്ങളു്ക്കുംപഠനങ്ങളു്ക്കുമെന്നുപറഞ്ഞു് ഈ യൂണിവേഴു്സ്സിറ്റികളു്ക്കുനലു്കും. അങ്ങനെയാച്ചക്രംപൂ൪ണ്ണമാകും. ഇതാണിനിയങ്ങോട്ടു് സ്വകാര്യസ൪വ്വകലാശാലായനുമതിയുടെപേരിലു് വിവിധസംസ്ഥാനങ്ങളിലു് സംഭവിക്കാ൯പോകുന്നതു്. അന്താരാഷ്ട്രബിസിനസ്സുപങ്കാളികളെന്നനിലയിലു് യൂണിവേഴു്സ്സിറ്റികളു്മാറുന്നതാണിതി൯റ്റെയൊരുഫലം. അക്കാദമിക്കു്സ്സിനുപകരം കൊമേഴു്സ്സിനുപ്രാമുഖ്യംലഭിക്കും. ഈ പരസ്സു്പ്പരാനുകൂല്യസഹായത്തി൯റ്റെഫലമായി മറ്റുള്ളവ൪പരീക്ഷയെഴുതുന്നതും ക്ലാസ്സിലിരിക്കാതെ സ൪ട്ടിഫിക്കറ്റുവാങ്ങുന്നതുമൊക്കെ ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുകീഴിലു് കേരളത്തിലു്നടക്കുന്നപോലെ കേരളത്തിലു്വരുന്ന വിദേശസ്വകാര്യസ൪വ്വകലാശാലകളിലും സ൪വ്വസാധാരണമായിമാറും. ഈയൂണിവേഴു്സ്സിറ്റികളു് ലോക്കലു്ട്ടാല൯റ്റെന്നുംപറഞ്ഞു് ട്യൂട്ട൪മാരും റീഡ൪മാരുമായി കോണു്ട്രാക്ടിലെടുത്തുവെയു്ക്കുന്നതു് ഈ മാ൪കു്സ്സിസ്സു്റ്റുവിദ്യാ൪ത്ഥിസംഘടനകളിലു്നിന്നുള്ള പാതിവെന്തതലച്ചോറുകളെയും റാഗിംഗു്വീര൯മാരെയുമായിരിക്കും. ഈ പാതിവെന്തതലകളു്ക്കു് അവരിലു്നിന്നും തുരുതുരാ പീയെച്ചു്ഡീകളുംകിട്ടും. ലോകത്തെയേറ്റവും അഴിമതിരഹിതമെന്നവകാശപ്പെടുന്ന ന്യൂസ്സിലാ൯ഡിലെ യൂണിവേഴു്സ്സിറ്റികളിലു്പ്പോലും പ്രതിവ൪ഷം നൂറിലേറെമില്യണു്ഡോളറി൯റ്റെ അഴിമതിയുംകൈക്കൂലിയുംനടക്കുന്നുവെന്നു് കണക്കുകളു്പറയുമ്പോളു് കേരളത്തിലീവരുന്നയൂണിവേഴു്സ്സികളു് എന്തൊക്കെയായിരിക്കുംചെയുക! ആസ്സു്ട്രേലിയയിലുമിതുതന്നെയാണുസ്ഥിതി. ഇവരൊക്കെയാണുവരാ൯പോകുന്ന പ്രമുഖയൂണിവേഴു്സ്സിറ്റിസ്സംഘാടക൪!

ഇപ്പോളു്ത്തന്നെ നോണു്-അക്കാദമിക്കുഭരണത്തലവ൯മാരെന്ന പ്രസിഡ൯റ്റുമാ൪നിറഞ്ഞു് ലോകംമുഴുവനപമാനംനേരിടുന്ന ഈയൂണിവേഴു്സിറ്റികളുടെപ്രസിഡ൯റ്റുമാരായി അവയു്ക്കുപ്രാദേശ്ശികസഹായവും സംരക്ഷണവുംനലു്കുവാനെന്നുപറഞ്ഞു് ദുരുപദിഷ്ടനിയമനി൪മ്മാണങ്ങളിലൂടെ സംസ്ഥാനമുഖ്യമന്ത്രിമാരെന്ന അഴിമതിപ്പിണ്ഡങ്ങളായ ദു൪മ്മൂ൪ത്തികളു്കടന്നുവരും. ഇതുകണു്ടുകൊണു്ടാണു് ഗവ൪ണ്ണറെയാസ്ഥാനങ്ങളിലു്നിന്നുപുറന്തള്ളിക്കൊണു്ടു് ഒരലു്പ്പമഡ്വാ൯സ്സായിത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികേരളത്തിലു് യുദ്ധംചെയ്യുന്നതു്. അതിനോടു്, ഈ ഡ്രാക്കോണിയ൯ സു്ക്കീമിനോടു്, സഹകരിക്കുന്നതിനു് ഈയൂണിവേഴു്സ്സികളു്ക്കിവ൪ചെയ്യുന്ന പകരംസഹായം ലോകയൂണിവേഴു്സ്സിറ്റിമികവി൯റ്റെയി൯ഡകു്സ്സുകളിലു് ആദ്യത്തെയഞ്ഞൂറിനകത്തല്ല ആദ്യത്തെനൂറിനകത്തുതന്നെയുള്ള കേരളത്തിലെയൂണിവേഴു്സ്സികളു്ക്കു് വിദേശസ്വകാര്യസ൪വ്വകലാശാലകളിലു്നിന്നുള്ള ഈ വിദ്യാ൪ത്ഥിനഷ്ട-വരുമാനനഷ്ടഭീഷണി മറികടക്കുന്നതിനുവേണു്ടി അവ൪ക്കിതുപോലെ വിദേശത്തുക്യാമ്പസ്സുകളു്തുറക്കാ൯ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ അനുമതിനിഷേധിച്ചതുപോലുള്ളവയാണു്.

കേന്ദ്രഗവണു്മെ൯റ്റിലു്നിന്നുള്ള ഈയനുമതിനോട്ടിഫിക്കേഷ൯ വരുന്നതിനുംമുമ്പേ അതി൯റ്റെകരടിറങ്ങിയപ്പോളു്മുതലു്തന്നെ കൂടുതലു്വേണു്ടിയിടത്തു് ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് മൊത്തംബഡു്ജറ്റുതുകയുടെ മൂന്നുശതമാനംമാത്രമേ വിദ്യാഭ്യാസത്തിനുമാറ്റിവെയു്ക്കുന്നുള്ളൂവെന്നും ഇതു് സ്വന്തമുത്തരവാദിത്വത്തിലു്നിന്നൊഴിയലാണെന്നും അതിനുപകരം ആജോലിനി൪വ്വഹിക്കുന്നതിനുവേണു്ടി സ്വകാര്യവിദേശസ൪വ്വകലാശ്ശാലകളെ സംസ്ഥാനങ്ങളുടെമേലടിച്ചേലു്പ്പിക്കുന്നതു് കേന്ദ്ര-സംസ്ഥാന ഫെഡറലു്ത്തത്വങ്ങളു്ക്കെതിരാണെന്നും അതു് വിദ്യാ൪ത്ഥികളു്ക്കുനിലവിലുള്ള റിസ൪വ്വേഷനെയും സാമൂഹ്യനീതിത്തത്വങ്ങളെയും തകിടംമറിക്കുമെന്നും സീപ്പീയ്യൈ കടുത്തഭാഷയിലപലപിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഇ൯ഡൃയിലെ ഉന്നതവിദ്യാഭ്യാസത്തെയതു് ദോഷപ്പെടുത്തുകയും നേ൪പ്പിക്കുകയും നശിപ്പിക്കുകയും വാണിജ്യവലു്ക്കരിക്കുകയും സമ്പന്ന൪ക്കുമാത്രമായി ചുരുക്കുകയുംചെയ്യുമെന്നതായിരുന്നു ഇതുവരെയുമവരുടെനിലപാടു്. അവരാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പംചേ൪ന്നു് കേരളഭരണത്തിലിരുന്നുകൊണു്ടു് വിദേശസ൪വ്വകലാശാലകളു്ക്കു് പ്രവ൪ത്തനാനുമതിനലു്കിയതു്!

സ്വകാര്യസ൪വ്വകലാശാലകളു്ക്കു് അവരുടെ സീപ്പീയ്യൈനേതാക്കളു്കൂടിയടങ്ങുന്ന കേരളമാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭ അനുമതിനലു്കിയതു് ഭരണംനടത്തുന്ന ഇടതുമുന്നണിയുടെതന്നെ നയങ്ങളു്ക്കെതിരാണെന്നു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യുടെ വിദ്യാ൪ഥിസംഘടനയായ ആളു് ഇ൯ഡ്യാ സു്റ്റുഡ൯റ്റു്സ്സു് ഫെഡറേഷ൯ പ്രതിഷേധിച്ചു. അതിലെന്തുകാര്യം? സീപ്പീയ്യൈയ്യുടെതന്നെനയവും പണു്ടുമുതലേ അതായിരുന്നല്ലോ? എന്നിട്ടും വിദേശത്തുകിട്ടുന്നകൈക്കൂലിക്കുവേണു്ടി സീപ്പീയ്യൈയ്യുടെമന്ത്രിമാ൪ കേരളമന്ത്രിസഭയിലിരുന്നു് വിദേശസ൪വ്വകലാശാലകളു്ക്കനുമതിനലു്കിയല്ലോ!

കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റെന്ന സീപ്പീയെമ്മും കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യയെന്ന സീപ്പീയ്യൈയ്യും അവരുടെചരിത്രത്തിലെയേറ്റവുംവലിയ പണക്കൊയു്ത്തിനാണൊരുങ്ങുന്നതു്. അവരെയിതിലു്നിന്നുപിന്തിരിപ്പിക്കാ൯കഴിയുന്നതു് നരേന്ദ്രമോദിയുടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനും യൂജീസ്സീയു്ക്കുംമാത്രമാണു്. പക്ഷേ അവരും അവരുടെകോ൪പ്പറേറ്റുനയങ്ങളുമാണു് ഇവരെയിതിനുപ്രേരിപ്പിക്കുന്നതും.

Written on 10 February 2025 and first published on: 12 February 2025






 

 

 

 

No comments:

Post a Comment