Tuesday, 25 February 2025

1794. കൊറോണയെജനങ്ങളിലടിച്ചേലു്പ്പിച്ചുപട൪ത്തി അതി൯റ്റെവിവരങ്ങളു്വിദേശത്തുവിറ്റുകാശ്ശാക്കി അതി൯റ്റെപേരിലായിരക്കണക്കിനുകോടിരൂപയുടെ അഴിമതിയുംനടത്തിയ പിണറായിവിജയ൯ഗവണു്മെ൯റ്റു് കൊറോണാപിടിച്ചുനി൪ത്തിയ ആശാവ൪ക്ക൪മാരെമാനിക്കുന്നതെന്തിനു്? അവ൪ക്കതി൯റ്റെയാവശ്യമുണു്ടോ?

1794

കൊറോണയെജനങ്ങളിലടിച്ചേലു്പ്പിച്ചുപട൪ത്തി അതി൯റ്റെവിവരങ്ങളു്വിദേശത്തുവിറ്റുകാശ്ശാക്കി അതി൯റ്റെപേരിലായിരക്കണക്കിനുകോടിരൂപയുടെ അഴിമതിയുംനടത്തിയ പിണറായിവിജയ൯ഗവണു്മെ൯റ്റു് കൊറോണാപിടിച്ചുനി൪ത്തിയ ആശാവ൪ക്ക൪മാരെമാനിക്കുന്നതെന്തിനു്? അവ൪ക്കതി൯റ്റെയാവശ്യമുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Taylor Brandon. Graphics: Adobe SP.

ആരോഗ്യമേഖലയിലെജോലികളു്ക്കൊന്നും ആളുതികയാറില്ല, പ്രത്യേകിച്ചും ആശുപത്രികളിലെ. അതിനു് പുറത്തുനിന്നും ദിവസക്കൂലിയു്ക്കും കോണു്ട്രാക്ടായും താലു്ക്കാലികമായി ആളെയെടുക്കുന്നു. ഈയെടുക്കുന്നയാളുകളുടെനിയമനത്തിനു് അവരിലു്നിന്നും കൈക്കൂലിവാങ്ങിക്കുന്നു. പിന്നീടതുസ്ഥിരമാക്കുമെന്നുപറഞ്ഞു് അതിനുള്ള വ൯തുകകളു്തന്നെയാണുവാങ്ങിക്കുന്നതു്. ആരോഗ്യമേഖലയിലെ ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ താലു്പ്പര്യങ്ങളുടെയെല്ലാമാധാരശില, മൂലക്കല്ലു്, ഈക്കൈക്കൂലിയും കോഴയുമാണു്, പുറമേ ഭരണത്തിലിരുന്നുകൊണു്ടുള്ള രാമചന്ദ്ര൯നായരും ക൪ത്തായും ശിവകുമാറും പീക്കേ ശ്രീമതിയും കേക്കേ ഷൈലജയും വീണാജോ൪ജ്ജും നടത്തിയപോലുള്ള ആരോഗ്യവകുപ്പിലെയഴിമതികളും.

ഇ൯ഡൃയൊട്ടുക്കു് കൊറോണാവ്യാപനമുണു്ടായപ്പോളു് കേരളത്തിലു് അതിനെപ്പ്രതിരോധിക്കാനായി അന്നത്തെഗുരുതരമായസാഹചര്യത്തിലു് ആരുംവരാത്തതുകൊണു്ടു് പുറമേനിന്നു് ആളെയെടുക്കാ൯പറ്റിയില്ല, അതിനുള്ളസാവകാശവുംകിട്ടിയില്ല. അതുകൊണു്ടാജോലി അക്രെഡിറ്റഡു് സോഷ്യലു് ഹെലു്ത്തു് ആക്ടിവിറ്റി സു്കീം വ൪ക്ക൪ എന്ന ആശാവ൪ക്കറെയേലു്പ്പിച്ചു. സ്വന്തംജീവനവഗണിച്ചുകൊണു്ടു് അവരാജോലി ഭംഗിയായിനിറവേറ്റുകയുംചെയു്തു. കുതിച്ചുയ൪ന്നുകൊണു്ടിരുന്നമരണനിരക്കു് കേരളത്തിലു്ക്കുറഞ്ഞു. രോഗമുള്ളവരുമായിത്തന്നെ നിരന്തരംസമ്പ൪ക്കത്തിലായിരുന്നതുകൊണു്ടു് ശരീരപ്പ്രതിരോധംകൂടി അവക്കുവലിയകേടുപറ്റിയുമില്ല. അങ്ങനെയവ൪ രോഗപരിചരണത്തിലു് കേരളത്തിലതുവരെയാ൪ക്കുമുണു്ടാക്കാ൯കഴിയാതിരുന്ന അപൂ൪വ്വമായൊരുപരിശീലനുംകഴിവുംനേടി. അവിവേകികളുമഹങ്കാരികളുമായ കേരളത്തിലെയാരോഗ്യമന്ത്രി വീണാജോ൪ജ്ജും മുഖ്യമന്ത്രിപിണറായിവിജയനും സീയ്യൈട്ടീയൂവെന്ന മാ൪കു്സ്സിസ്സു്റ്റുതൊഴിലാളിസംഘടനയിലെ തൊഴിലാളിസംരക്ഷകനട൯ എളമരം കരീമുംകൂടി ഇ൯ഡൃയിലു്വേറേയൊരിടത്തുംലഭ്യമല്ലാത്ത അപൂ൪വ്വമായയീട്ടാലെ൯റ്റുപൂളു് സ്വന്തംപണമുണു്ടാക്കലിനായി സംസ്ഥാനത്തിനുനഷ്ടപ്പെടുത്താനൊരുങ്ങുകയാണു്. ഇവരെപ്പിരിച്ചുവിട്ടു് പകരം ഫ്രഷായയാളെയേ൪പ്പെടുത്തുമെന്നവ൪ പറഞ്ഞുകഴിഞ്ഞു. അതിനുള്ള പിരിച്ചുവിടലു്നോട്ടീസ്സുകളുമയച്ചുതുടങ്ങിയിട്ടുണു്ടു്. ഇനിയൊരുരോഗാടിയന്തരാവസ്ഥയുണു്ടാകുമ്പോളു്, ഉണു്ടാക്കി, പരിചയസമ്പന്നരായപ്രതിരോധജീവനക്കാരുടെയഭാവമുണു്ടാക്കി, അതി൯റ്റെപ്രതിരോധംവഷളാക്കി, പഴയപോലെപണമുണു്ടാക്കുകയാണവരുടെലക്ഷൃം.

നാനാഭരണത്തീരുമാനങ്ങളിലൂടെയും രോഗാടിയന്തരാവസ്ഥാനിയമങ്ങളു്പാലിക്കാത്ത പാ൪ട്ടിസമ്മേളനങ്ങളിലൂടെയും കൊറോണയെജനങ്ങളിലടിച്ചേലു്പ്പിച്ചുപട൪ത്തി അതി൯റ്റെരോഗീവിവരങ്ങളു്വിദേശത്തുവിറ്റുകാശ്ശാക്കി അതി൯റ്റെപേരിലായിരക്കണക്കിനുകോടിരൂപയുടെ അഴിമതിയുംനടത്തിയ പിണറായിവിജയ൯ഗവണു്മെ൯റ്റു് കൊറോണാപിടിച്ചുനി൪ത്തിയ ആശാവ൪ക്ക൪മാരെമാനിക്കുന്നതെന്തിനു്! അവ൪ക്കതി൯റ്റെയാവശ്യമുണു്ടോ!! കൊറോണാപട൪ത്തുന്നതിനു് ഈഗവണു്മെ൯റ്റെടുത്തനടപടികളു് ഇന്നുപ്രസിദ്ധമാണു്. കേരളത്തിലു് കൊറോണയെപ്പിടിച്ചുനി൪ത്തുന്നതിലു് ആശാവ൪ക്ക൪മാരെടുത്തനടപടികളും പ്രസിദ്ധമാണു്. ആദ്യത്തേതാണുകൂടുതലു്പ്രസിദ്ധം. അതി൯റ്റെപേരിലു്പ്പണമുണു്ടാക്കാത്തയാരുംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വത്തിലോ മുഖ്യമന്ത്രിയുടെകുടുംബത്തിലോയില്ല.

എന്നാലു് ആശാവ൪ക്ക൪മാരുടെ അന്നത്തെക്കാലത്തെസ്സേവനംസംബന്ധിച്ചു് അവരൊരുപബ്ലിസിറ്റിയുംനടത്തിയിട്ടില്ല. അതുകൊണു്ടതു് അതാതുനാടുകളിലല്ലാതെ ജനങ്ങളു്ശ്രദ്ധിച്ചില്ല. അതാതുനാടുകളിലവ൪നടത്തിയതായി അതാതുനാടുകളിലെജനങ്ങളു്ക്കറിവുള്ള ആത്മത്യാഗപരമായ ആ അമൂല്യസേവനത്തിനുള്ളനന്ദിയാണു് അങ്ങേയറ്റംന്യായമായ തൊഴിലു്സ്സുരക്ഷിതത്വയാവശ്യങ്ങളുന്നയിച്ചുകൊണു്ടു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുന്നിലവ൪നടത്തുന്നസമരത്തിനു് പിന്തുണയായി ഓരോദിവസവുമെത്തുന്നതു്. അഴിമതിക്കാരും കള്ളക്കടത്തുകാരും പെണ്ണുപിടിയ൯മാരുമൊഴിച്ചു് ജനവിഭാഗങ്ങളിലു് ഒരിടത്തുനിന്നുംപിന്തുണകിട്ടാതെ ഉണു്ടായിരുന്നപിന്തുണമുഴുവനസ്സു്തമിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും സീപ്പീയ്യൈയു്ക്കും എ൯സ്സീപ്പീപോലെയുള്ളകൂറപ്പാ൪ട്ടികളൊക്കെയടങ്ങുന്ന ഇടതുഭരണമുന്നണിക്കും അതിലസൂയതോന്നിയിട്ടുകാര്യമില്ല. ചെയു്തസേവനങ്ങളു്ക്കുള്ളനന്ദി ആ൪ക്കായാലും സമയമാകുമ്പോളു് ആളുകളിലു്നിന്നുകിട്ടും, ജനങ്ങളു്കൊണു്ടുചെന്നുകൊടുക്കും.

കേരളത്തിലു് പിണറായി വിജയ൯, എളമരം കരീം, വീണാ ജോ൪ജ്ജു് എന്നിങ്ങനെമൂന്നുപേരാണു് ഇത്രയുമാശാവ൪ക്ക൪മാരെപ്പിരിച്ചുവിട്ടാലു് താലു്ക്കാലികമായിപ്പകരമാളിനെവെച്ചു് പണമുണു്ടാക്കാനത്യുത്സുകരായി വായുംപിള൪ന്നുനിലു്ക്കുന്നതു്. ഇതിലാദ്യത്തെയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാമുഖ്യമന്ത്രിയും രണു്ടാമത്തെയാളു് പാ൪ട്ടിയിലെ മുതലാളിത്തക്കങ്കാണിയും മൂന്നാമത്തെയാളു് പാ൪ട്ടിയുടെയാരോഗ്യമന്ത്രിയുമാണു്. കൂടുതലാശാവ൪ക്ക൪മാരെപ്പിരിച്ചുവിട്ടു് കൂടുതലു്പുതിയതാലു്ക്കാലികക്കാരെനിയമിക്കുംതോറും ഇതുവരെയെത്തിയപോലെ അത്രയുംപണമവരുടെകൈയ്യിലു് വീണു്ടുമെത്തും. കേരളത്തിലു് സ്വന്തംവീടുകളിലെത്തി പ്രതിസന്ധിഘട്ടങ്ങളിലുമപകടഘട്ടങ്ങളിലും വിലപ്പെട്ടയാരോഗ്യസേവനങ്ങളു്നലു്കിയവരെ ജനങ്ങളു്ക്കോ൪മ്മയുണു്ടാകുമെന്നതുകൊണു്ടു് കൂടുതലു്രാഷ്ട്രീയനേതാക്കളു് ആശാവ൪ക്ക൪മാരെപ്പിരിച്ചുവിടാനിറങ്ങിയില്ലെങ്കിലും സ്വന്തം പൊളിറ്റിറ്റിക്കലു്ക്കരീയറുകളവസാനിച്ചുകഴിഞ്ഞതിനാലു് പിണറായിവിജയ൯, എളമരംകരീം, വീണാജോ൪ജ്ജു് എന്നിവ൪ക്കു് ഭരണംകേരളത്തിലെന്നെന്നേയു്ക്കുമായി അവസാനിക്കുന്നതിനുമുമ്പു് അതിലുള്ളയഴിമതിപ്പണംകൂടിയുണു്ടാക്കുന്നതിനു് മടിയുമില്ല.

വാസു്തവത്തിലീയാശാവ൪ക്ക൪മാരുടെ സാധാരണനിശ്ചിതനോ൪മ്മലു്ഡ്യൂട്ടികളിലൊന്നും ലോകംതന്നെതോറ്റുപോയയിതുപോലെയുള്ള അതിവേഗംപടരുന്നതീവ്രരോഗപരിചരണമൊന്നും പറഞ്ഞിട്ടുണു്ടായിരുന്നില്ല, അതിനുള്ളപരിശീലനവുമവ൪ക്കുനലു്കിയിരുന്നില്ല- പൊതുവായരോഗപ്പ്രതിരോധത്തിനുള്ള പ്രവ൪ത്തനങ്ങളേപറഞ്ഞിരുന്നുള്ളൂ, അതിനുള്ളപരിശീലനമേ നലു്കപ്പെട്ടിരുന്നുമുള്ളൂ. അവരീനേടിയപരിശീലനവും വിലയേറിയയനുഭവസമ്പത്തുമെല്ലാം ഒരുപ്രതിസന്ധിഘട്ടത്തിലു് ഫീലു്ഡിലു് സ്വയമിറങ്ങിനേടിയപരിശീലനവും അനുഭവസമ്പത്തുമാണു്. അതുപോലെയൊരെണ്ണം അതുപോലെയൊരുസാഹചര്യമിനിയുംവന്നാലല്ലാതെ അതുപോലെയിനിയുമൊരുസാഹചര്യംനേരിടുന്നതിനായി നേടുകസാധ്യമല്ല. ആരോഗ്യകാര്യങ്ങളിലു് പ്രൊഫഷണലുകളല്ലാത്ത വീട്ടമ്മമാ൪മാത്രമായയിവ൪ക്കു് ആരോഗ്യപ്പ്രവ൪ത്തനങ്ങളുടെ ജീവനാഢിയായ വിവരശേഖരണംമുതലു് വീടുകളിലു്ച്ചെന്നുള്ള രോഗപ്പ്രതിരോധവും രോഗപരിചരണവുംവരെയുള്ളകാര്യങ്ങളിലു് ക്ഷമയോടെയീപ്പരിശീലനംനലു്കിയ കേരളാഹെലു്ത്തുസ൪വ്വീസ്സിലെ പ്രൊഫഷണലുകളായ ഹെലു്ത്തു് സൂപ്പ൪വൈസ്സറിജീവനക്കാരുടെയും മറ്റുസു്റ്റാഫി൯റ്റെയും അ൪പ്പണത്തോടെയുള്ളസേവനവും ഇവിടെയോ൪ക്കാതിരിക്കാ൯പറ്റുന്നതല്ല.

25നും 45നുംമദ്ധ്യേപ്രായമുള്ള വിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയ തദ്ദേശവാസ്സികളായ സു്ത്രീകളായിരിക്കണം, പത്താംക്ലാസ്സുവരെപ്പഠിച്ചിട്ടുള്ളവ൪ക്കുമു൯ഗണന, 63വയസ്സുവരെയവ൪ക്കുജോലിചെയ്യാം, നാഷണലു് ഹെലു്ത്തുമിഷനുകീഴിലു് പദ്ധതിപറയാതെ സംസ്ഥാനത്തിനുകേന്ദ്രഗവണു്മെ൯റ്റുനലു്കുന്ന ബളു്ക്കുഫണു്ടിലു്നിന്നെടുത്തവരുടെശമ്പളംനലു്കും, നിലവിലുള്ള ഹെലു്ത്തുസ൪വ്വീസ്സി൯റ്റെസാധ്യതകളു് പരമാവധിപ്രയോജനപ്പെടുത്തത്തക്കരീതിയിലു് പ്രദേശത്തുള്ളയോരോവീടുകളുടെയുമാളുകളുടെയും ആരോഗ്യസേവനവുമായുള്ള അതാതുനാടുകളിലെ ആദ്യകോണു്ടാക്ടായിപ്പ്രവ൪ത്തിക്കണം, അടിസ്ഥാനശുചിത്വശീലങ്ങളു് ആരോഗ്യപരിപാലനം പോഷകങ്ങളു് എന്നിവയെക്കുറിച്ചാളുകളു്ക്കു് വിജ്ഞാനംനലു്കണം, ആവശ്യമുള്ളവരെ ആശുപത്രികളിലേയു്ക്കുപറഞ്ഞുവിടണം, സു്ത്രീകളു്ക്കും കുട്ടികളു്ക്കും മു൯ഗണനനലു്കണം, ഗ൪ഭിണികളു്ക്കു് പ്രസവത്തിനൊരുങ്ങാനുള്ള വിദ്യാഭ്യാസംനലു്കണം, മുലയൂട്ടലി൯റ്റെയും പ്രതിരോധകുത്തിവെയു്പ്പുകളുടെയും പ്രാധാന്യമവരെപ്പഠിപ്പിക്കണം, അത്യാവശ്യമരുന്നുകളുടെയും കിറ്റുകളുടെയും ഉപകരണങ്ങളുടെയുമൊരു ശേഖരംസൂക്ഷിക്കണം, തുട൪ച്ചയായപരിശീലനത്തിനുവിധേയരാകണം, എന്നൊക്കെയേയവരുടെ നിയമനവ്യവസ്ഥകളിലു്പ്പറയുന്നുള്ളൂ- ഡോക്ടറുടെയോ നഴു്സ്സി൯റ്റെയോ ജോലിചെയ്യാ൯പറയുന്നില്ല, അതിലിനിക്കേരളത്തിലെയീമൂന്നുരാഷ്ട്രീയനേതാക്കളു് ആശയക്കുഴപ്പമുണു്ടാക്കിയിട്ടുകാര്യവുമില്ല.

ഒരുപക്ഷേയീപ്പ്രതിസന്ധിഘട്ടംകഴിയുമ്പോളു് അനുഭാവപൂ൪വ്വംപരിഗണിച്ചു് പതിവുപോലെയാരോഗ്യവകുപ്പിലവരെ സ്ഥിരപ്പെടുത്തുമെന്നവ൪കരുതിയിരിക്കാം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റി൯റ്റെകൈയ്യിലു് അതെല്ലാംവൃഥാവിലായി, വെറുംസ്വപു്നങ്ങളു്മാത്രമായി, അവരുടെജീവിതംപെരുവഴിയിലായി. ഇന്നവ൪മിനിമംകൂലിയു്ക്കും ജോലിസുരക്ഷയു്ക്കുമായി വീടുവിട്ടുവന്നു് തെരുവിലു് സമരപാതയിലാണു്. ആസ്സമരത്തിലു് തൊഴിലാളിവ൪ഗ്ഗതാലു്പ്പര്യംപ്രസംഗിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയനെയും എളമരംകരീമിനെയുംപോലുള്ളനേതാക്കളും ഗവണു്മെ൯റ്റുമവരെ കാലുമടക്കിയടിച്ചിട്ടിരിക്കുന്നു.

ആശാവ൪ക്ക൪ ഫെഡറേഷനെന്നപേരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ഈമേഖലയിലൊരു സംഘടനയുണു്ടു്. മുഖ്യമന്ത്രിയായ പിണറായിവിജയ൯റ്റെയുംകുടുംബത്തി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണത്തിലുള്ളമറ്റുനേതാക്കളുടെയും അഴിമതിയിലും കേരളംമുഴുവനവ൪നടത്തിയ സഹകരണബാങ്കുകൊള്ളകളിലുംഭയന്നുപോയ ആസ്സംഘടനയിലുള്ളവ൪ ഇനിയും അതിലു്നിന്നാലു് ഒടുവിലു് കള്ളപ്പണത്തിനോ മയക്കുമരുന്നുകച്ചവടത്തിനോ കൊലപാതകത്തിനോ ഈഡീപിടിക്കുമെന്നുഭയന്നു് നൂറുകണക്കിനായി ആസ്സംഘടനവിട്ടു് ഇപ്പോളു്സ്സമരംചെയ്യുന്ന ആശാവ൪ക്ക൪മാരുടെസംഘടനയിലേയു്ക്കുപോയി. അവ൪പോയതിലൂടെയുള്ള വരുമാനനഷ്ടംമാത്രമല്ല വോട്ടുനഷ്ടവും പിണറായിവിജയ൯, എളമരംകരീം, വീണാജോ൪ജ്ജു് എന്നിവരെ ഭയപ്പെടുത്തുന്നു, അതാണവരും അവരുടെപാ൪ട്ടിപ്പത്രമായ ദേശാഭിമാനിയും അഴിമതിനി൪ത്താ൯ശ്രമിക്കുന്നതിനുപകരം സമരംചെയ്യുന്നസംഘടനയിലെ ആശാവ൪ക്ക൪മാരോടു് അതിരൂക്ഷമായും അപമാനകരമായും പ്രതികരിച്ചതും പ്രസംഗിച്ചതും ലേഖനങ്ങളു്പ്രസിദ്ധീകരിച്ചതും. അവരുടെപുറകേയിപ്പോളു് സീയ്യൈറ്റീയൂവിലെത്തന്നെ ചിലപെണ്ണുങ്ങളെയുമിറക്കിവിട്ടിട്ടുണു്ടു്. കരീംവിജയ൯മാരുടെകാലംകഴിഞ്ഞുവെന്നു് അവരെങ്ങനെയറിയാനാണു്, കേരളത്തി൯റ്റെമുഴുവ൯പിന്തുണയുള്ളൊരുസമരത്തിലു് ഈ സാരീരൂപികളിറങ്ങിയിട്ടു് എന്തുചെയ്യാനാണു്!

കോഴിക്കോട്ടു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് ലക്ഷത്തിലേറെവോട്ടുകളു്ക്കു് സ്വന്തംപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സീയ്യൈറ്റീയൂക്കാ൪തന്നെ തോലു്പ്പിച്ചുവിട്ടതിനുശേഷം മാധ്യമശ്ശ്രദ്ധയൊന്നുംകിട്ടാത്ത സീയ്യൈറ്റീയൂനേതാവായ എളമരംകരീം അയാളുടെയെതി൪സ്സംഘടനയിലു്പ്പെട്ട ആശാവ൪ക്ക൪മാരുടെസമരത്തിനുകിട്ടിവരുന്ന മാധ്യമശ്ശ്രദ്ധയിലും ജനപിന്തുണയിലും അസ്വസ്ഥനാണു്. അതിനുള്ളപ്രതികരണങ്ങളാണു് അയാളിലു്നിന്നുവരുന്നതു്. അവ൪ മാധ്യമശ്ശ്രദ്ധയുടെലഹരികയറി മുന്നോട്ടുപോവുകയാണെന്നുവരെപ്പറഞ്ഞു. അതായതു് അയാളാലഹരിയിലായിരുന്നെന്നും അയാളു്ക്കതുനഷ്ടപ്പെട്ടെന്നും!

ആശാവ൪ക്ക൪മാരുടെകാര്യത്തിലു് സാങ്കേതികവും സാമ്പത്തികവുമായസഹായങ്ങളെ കേന്ദ്രഗവണു്മെ൯റ്റുനലു്കുന്നുള്ളൂ- അവരുടെക്ഷേമംസംബന്ധിച്ച മറ്റുകാര്യങ്ങളെല്ലാംനലു്കേണു്ടതു് അതാതു് സംസ്ഥാനഗവണു്മെ൯റ്റുകളാണു്. പശ്ചിമബംഗാളിലു് ദീ൪ഘകാലംഭരിച്ച മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിറങ്ങിപ്പോയയുട൯ പുറകേവന്ന തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെ മമതാബാന൪ജ്ജിഗവണു്മെ൯റ്റു് വിരമിക്കുന്നയാശാവ൪ക്ക൪മാ൪ക്കു് പെ൯ഷനില്ലാത്തതുകൊണു്ടു് അഞു്ചുലക്ഷംരൂപാവീതംനലു്കി. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് നിരന്തരപീഢനവും ശമ്പളനിഷേധവുമല്ലാതെ എന്തുകൊടുത്തു? കേരളത്തിലു് വെറുംരണു്ടുവ൪ഷംമാത്രം സേവനമനുഷു്ഠിക്കുന്ന മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ക്കും അവരുടെകള്ളസ്സു്റ്റാഫുകളു്ക്കും പെ൯ഷനില്ലേ?

കേന്ദ്രനിയമനനി൪ദ്ദേശത്തിലു് നി൪ബ്ബന്ധമായുംപറയുന്നപോലെ ആശാവ൪ക്ക൪മാ൪ക്കു് ഐഡ൯റ്റിറ്റിക്കാ൪ഡ്ഡും യൂണിഫോമും എന്തുവന്നാലുംകൊടുക്കുകയില്ലെന്നു് കേരളത്തിലു് പിണറായിവിജയ൯ഗവണു്മെ൯റ്റു് നി൪ബ്ബന്ധംപിടിച്ചതിനു് വേറേകാരണമുണു്ടു്. സമരംചെയ്യുന്ന ആശാവ൪ക്ക൪മാരുടെപുറകിലു് അരാജകവാദികളാണെന്നാണു് പിണറായിവിജയനും എളമരംകരീമുംപറയുന്നതു്. കേരളത്തി൯റ്റെ തക൪ന്നുകുത്തുപാളയെടുത്ത സാമ്പത്തികനിലനോക്കാതെ അവശേഷിക്കുന്നപണം പീയെസ്സീമെമ്പ൪മാ൪ക്കും കോണു്ഗ്രസ്സിലു്നിന്നുകാലുമാറിവന്നു് ഡലു്ഹിയിലവ൪പറഞ്ഞയച്ച ബീജേപ്പീയു്ക്കുപിടിച്ചുവെയു്പ്പുജോലിചെയ്യുന്ന പ്രതിനിധിക്കുംവേണു്ടി നാലുചുറ്റുംവാരിയെറിയുന്ന പിണറായിവിജയനും എളമരംകരീമുമല്ലാതെ കേരളത്തിലാരാണരാജകവാദികളു്? ഇവരല്ലാതെയാരാണു് കേരളത്തിലു് സമരംപൊളിപ്പുകാരും കരിങ്കാലികളും? തൊഴിലാളിവ൪ഗ്ഗത്തി൯റ്റെപേരിലു് ചെങ്കൊടിപുതച്ചു് അരിവാളും ചുറ്റികയും പാ൪ട്ടിക്കൊടിയിലേറിനടക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയൊഫി൯ഡ്യാ- മാ൪കു്സ്സിസ്സു്റ്റി൯റ്റെ പോളിറ്റു്ബ്യൂറോ-സെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪മാ൪ക്കു് ഇപ്പോളതാണുസ്ഥാനം!

സമരംചെയ്യുന്ന ആശാവ൪ക്ക൪മാരെമുഴുവ൯ പിരിച്ചുവിട്ടുകളയുമെന്നാണു് കേരളഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയനും എളമരംകരീമുംപറയുന്നതു്- അവരുടെ ദിവസം ഇരുന്നൂറ്റിമുപ്പത്തൊന്നുരൂപയുടെ കസേരപോകുമെന്നു് അവ൪ക്കുഭയമുണു്ടെന്നധാരണയിലു്! കിളയലടക്കമുള്ള മൈയു്ക്കാട്ടുപണിക്കുപോയാലു് ഇത്രയുംജോലിയുംചെയ്യണു്ട, ഒരിടത്തുനിന്നുതന്നെജോലിയുംചെയ്യാം, ദിവസം ആയിരംരൂപാശമ്പളവുംകിട്ടും. പെ൯ഷ൯ അല്ലെങ്കിലും രണു്ടിനുമില്ല. കസേരപോകുമെന്നു് ഇന്നു് കേരളത്തിലു് ഭയമുള്ളതു് മൗലികമായ ഒരുതൊഴിലുമെടുക്കാതെ ജനങ്ങളെപ്പൊളന്നുജീവിച്ചു് ജീവിതത്തിലാകെബാക്കിയായ ഓരോ അധികാരക്കസേരയുംകെട്ടിപ്പിടിച്ചിരിക്കുന്ന പിണറായിവിജയനും എളമരംകരീമിനുമാണു്.

Written on 24 February 2025 and first published on: 25 February 2025


 

 

 

 

 

No comments:

Post a Comment