Thursday, 27 February 2025

1795. ഒരുസംസ്ഥാനത്തെജനങ്ങളു്ക്കു് തൊഴിലു്നലു്കാമെന്നുപറഞ്ഞു് വ്യവസായത്തിനുള്ളസ്ഥലവും സബ്ബു്സ്സിഡികളുമടക്കമുള്ള സകലയാനുകൂല്യങ്ങളുംസ്വീകരിച്ചശേഷം രാഷ്ട്രീയഭരണാധികാരികളു്ക്കു് കൈക്കൂലിനലു്കി കോ൪പ്പറേറ്റുകമ്പനികളു് ആ തൊഴിലാളികളെപ്പിരിച്ചുവിടുന്നു

1795

ഒരുസംസ്ഥാനത്തെജനങ്ങളു്ക്കു് തൊഴിലു്നലു്കാമെന്നുപറഞ്ഞു് വ്യവസായത്തിനുള്ളസ്ഥലവും സബ്ബു്സ്സിഡികളുമടക്കമുള്ള സകലയാനുകൂല്യങ്ങളുംസ്വീകരിച്ചശേഷം രാഷ്ട്രീയഭരണാധികാരികളു്ക്കു് കൈക്കൂലിനലു്കി കോ൪പ്പറേറ്റുകമ്പനികളു് ആ തൊഴിലാളികളെപ്പിരിച്ചുവിടുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Igor Omilaev. Graphics: Adobe SP.


ഒരുസംസ്ഥാനത്തെജനങ്ങളു്ക്കു് തൊഴിലു്നലു്കാമെന്നുപറഞ്ഞു് വ്യവസായത്തിനുള്ളസ്ഥലവും സബ്ബു്സ്സിഡികളുമടക്കമുള്ള സകലയാനുകൂല്യങ്ങളുംസ്വീകരിച്ചു് അവയെല്ലാം കൈയ്യിലു്വെച്ചശേഷം അവിടത്തെ രാഷ്ട്രീയഭരണാധികാരികളു്ക്കു് കൈക്കൂലിനലു്കി ആ തൊഴിലാളികളെപ്പിരിച്ചുവിടുന്നു. അമേരിക്കമുതലു് ഇ൯ഡ്യവരെ ഭരണാധികാരികളു്ക്കുകൈക്കൂലിനലു്കി കോ൪പ്പറേറ്റുകമ്പനികളു് ഇപ്പോളതാണു് ചെയു്തുകൊണു്ടിരിക്കുന്നതു്. അമേരിക്കയിലു് ഗവണു്മെ൯റ്റുതന്നെ കോ൪പ്പറേറ്റായി സ്വയമതുചെയ്യുന്നുവെങ്കിലു് ഇ൯ഡൃയിലു് ഇ൯ഫോസ്സിസ്സുപോലുള്ളകമ്പനികളു് അവരുടെക്യാമ്പസ്സുകളിലു് കേന്ദ്ര-സംസ്ഥാന ഭരണരാഷ്ട്രീയനേതാക്കളു്ക്കുകൈക്കൂലിനലു്കി അതുതന്നെചെയ്യുന്നു. കമ്പനി നിലനിലു്ക്കുന്നല്ലോ, അതുകൊണു്ടു് തങ്ങളു്സ്വീകരിച്ച സ്ഥലവും സബ്ബു്സ്സിഡികളും തിരിച്ചുനലു്കാ൯പറ്റില്ല, എന്നതാണു് കമ്പനികളുടെനിലപാടു്. കമ്പനി നിലനിലു്ക്കുന്നെങ്കിലും വാഗു്ദാനംചെയു്തു് ഉറപ്പുനലു്കിയ തൊഴിലും തൊഴിലാളികളും നിലനിലു്ക്കുന്നില്ലല്ലോ, അതുകൊണു്ടു് ഗവണു്മെ൯റ്റുനലു്കിയ സ്ഥലവും തിരിച്ചുനലു്കി കെട്ടിടവുംപൊളിച്ചു് സബ്ബു്സ്സിഡിയുംതിരിച്ചടയു്ക്കണമെന്നനിലപാടു് കൈക്കൂലികിട്ടിയതുകൊണു്ടു് ഇ൯ഫോസ്സിസ്സുമുതലായവയുടെകാര്യത്തിലു് ഭരണരാഷ്ട്രീയനേതാക്കളും സ്വീകരിക്കുന്നില്ല. വാസു്തവത്തിലു് ഈക്കമ്പനികളു്പിന്നീടു് ഇതുതന്നെചെയ്യുമെന്നു് ഈ സ്ഥലവും സബ്ബു്സ്സിഡികളുംനലു്കുമ്പോളു്ത്തന്നെ ഈ ഭരണരാഷ്ട്രീയനേതാക്കളു്ക്കു് അറിയാമായിരുന്നു. അതുകൊണു്ടാണുകൈക്കൂലി. നാളെ ഇ൯ഡൃയിലെ മറ്റുകോ൪പ്പറേറ്റുകമ്പനികളും ഇതുതന്നെചെയ്യും.

വിദേശത്തുരജിസ്സു്റ്റ൪ചെയു്ത കോ൪പ്പറേറ്റുകമ്പനികളു് ഇ൯ഡൃയിലു് വിവിധസംസ്ഥാനങ്ങളിലു്ച്ചെന്നു് സൗജന്യമായി സ്ഥലവും സബ്ബു്സ്സിഡികളും മറ്റാനുകൂല്യങ്ങളുമേറ്റെടുത്തു് പ്രവ൪ത്തനാനുമതിയുംവാങ്ങിയശേഷം കമ്പനികളായി കുറേക്കെട്ടിടങ്ങളും റോഡുകളും അനുബന്ധസൗകര്യങ്ങളും ഒരു സു്കെലിട്ടലു് വ൪ക്കു്ഫോഴു്സ്സുംമാത്രം നിലനി൪ത്തിയശേഷം, അമേരിക്കയിലു്പ്പോയി ട്രംപിനെയും മസ്സു്ക്കിനെയുംകണു്ടു് ഇടപാടുകളുറപ്പിച്ചശേഷം എ. ഐ. കാരണം ആ൪ക്കും തൊഴിലു്നഷ്ടപ്പെടുകയില്ലെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദി ഇ൯ഡ്യാക്കാരെയറിയിച്ചതിനുവിപരീതമായി ആ അറിയിച്ചയുട൯, ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സിനെയുപയോഗിച്ചു് ജോലികളു്ചെയ്യിക്കാനായി വ്യാപകമായിത്തൊഴിലാളികളെപ്പിരിച്ചുവിടുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതടക്കമുള്ള തൊഴിലാളിയൂണിയനുകളും ബീജേപ്പീയുടെ ഇ൯ഡ്യാഗവണു്മെ൯റ്റും അതു് നോക്കിക്കൊണു്ടുനിലു്ക്കുന്നു.

അതിശക്തമായ തൊഴിലു്നിയമങ്ങളുള്ള ജ൪മ്മനിപോലുള്ളരാജ്യങ്ങളിലു് ഇത്തരംപിരിച്ചുവിടലുകളൊന്നും നടക്കുകയില്ലെന്നതുകൊണു്ടു് എ. ഐ.യ്യുടെവരവിനുവേണു്ടി തങ്ങളുടെകമ്പനികളിലാളുകുറയു്ക്കുന്നതിനുവേണു്ടി കോ൪പ്പറേറ്റുകമ്പനികളു്, പ്രത്യേകിച്ചും ഐ. ടി.മേഖലയിലുള്ളവ, അത്തരംനിയമങ്ങളുണു്ടാക്കാത്ത ബീജേപ്പീയും നരേന്ദ്രമോദിയുമൊക്കെഭരിക്കുന്ന ഇ൯ഡൃപോലുള്ളരാജ്യങ്ങളിലെ തങ്ങളുടെതൊഴിലാളികളെയാണു് പിരിച്ചുവിടുന്നതു്.

Written on 25 February 2025 and first published on 26 February 2025





 


No comments:

Post a Comment