Sunday, 24 July 2022

979. കൊടുംക്രിമിനലുകളെ ജയിലിലടയു്ക്കുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചശേഷം ഒരു സുരക്ഷാസംവിധാനവുമില്ലാത്തതുകൊണു്ടു് ജഡു്ജിമാ൪ കൊടുംക്രിമിനലുകളെ ശിക്ഷിക്കാതെവിടുന്നുണു്ടോ?

979

കൊടുംക്രിമിനലുകളെ ജയിലിലടയു്ക്കുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചശേഷം ഒരു സുരക്ഷാസംവിധാനവുമില്ലാത്തതുകൊണു്ടു് ജഡു്ജിമാ൪ കൊടുംക്രിമിനലുകളെ ശിക്ഷിക്കാതെവിടുന്നുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alswart. Graphics: Adobe SP.


കൊടുംക്രിമിനലുകളെ ജയിലിലടയു്ക്കുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചതിനുശേഷം ഒരുസുരക്ഷാസംവിധാനവും ലഭിക്കുന്നില്ലെന്നു് സുപ്രീംകോടതി ചീഫു്ജസ്സു്റ്റീസ്സു് എ൯. വി. രമണ 2022 ജൂലൈ 23നു് ഝാ൪ക്കണു്ടുതലസ്ഥാനമായ റാഞു്ചിയിലു് നാഷണലു് നിയമയൂണിവേഴു്സ്സിറ്റിയിലു് ഒരു അനുസു്മരണച്ചടങ്ങിലു്സ്സംബന്ധിക്കവേപറഞ്ഞു. അവിടെയുയരുന്ന ഒഴിവാക്കപ്പെടാനാവാത്തചോദ്യം- ആ ചോദ്യം ഉയരേണു്ടതും ഒരുസാഹചര്യത്തിലും അവഗണിക്കാ൯പാടില്ലാത്തതുംതന്നെയാണു്- വിരമിച്ചശേഷം സുരക്ഷാസൗകര്യങ്ങളില്ലാത്തതുകൊണു്ടു് ജഡു്ജിമാ൪ കൊടുംക്രിമിനലുകളെ ശിക്ഷിക്കാതെവിടുന്നുണു്ടോ എന്നുള്ളതാണു്, എന്തിനാവശ്യമില്ലാതെ സ്വന്തംജീവനപകടത്തിലാക്കുന്നുവെന്നു് ജഡു്ജിമാ൪ ചിന്തിക്കുന്നുണു്ടോയെന്നുള്ളതാണു്. അതു് തികഞ്ഞ ഒരു പോസ്സിബിലിറ്റിയല്ലേ? എത്രയോകേസ്സുകളിലു് നമ്മളതുകാണുന്നില്ലേ? ബാബരിമസ്സു്ജിദ്ദുപൊളിച്ചകേസ്സിലെയും ഗുജറാത്തിലെക്കൊടിയവ൪ഗ്ഗീയകലാപങ്ങളിലെയും ഹിന്ദുമതഫാസ്സിസ്സു്റ്റുകളായപ്രതികളെ വെറുതേവിട്ടതു് വിധിപറയുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചശേഷം ജീവിതസുരക്ഷിതത്വമില്ലാത്തതുകൊണു്ടല്ലാതെപിന്നെ മറ്റെന്തുകൊണു്ടായിരുന്നു? കേരളത്തിലെക്കോടതികളിലു് പിണറായിവിജയനെന്നൊരു മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിക്കു് കേടില്ലാത്തവിധം വിധിപറയുന്നപ്രവണത വള൪ന്നുവരുന്നതായി ജനങ്ങളു്കാണുന്നതു് അതുകൊണു്ടല്ലാതെമറ്റെന്തുകൊണു്ടാണു്?

ഇതുപോലെയുള്ളവിമ൪ശ്ശനങ്ങളുയരുമ്പോളു് മാധ്യമങ്ങളതിരുകടക്കുന്നുവെന്നു് ജുഡീഷ്യറിചിന്തിച്ചിട്ടു് ഈപ്പ്രസംഗത്തിലു്പ്പറഞ്ഞപോലെ മാധ്യമങ്ങളു്ക്കു് നിയന്ത്രണങ്ങളേ൪പ്പെടുത്തേണു്ടിവരുമോയെന്നു് സംശയിക്കുന്നതായിക്കൂടിപ്പറയരുതു്. ജനാധിപത്യത്തിനു് ആകെ മൂന്നുകാലുകളേയുള്ളൂവെന്നുകരുതരുതു്- ആദ്യമതു് മൂന്നിലു്നിന്നുനാലായി, മാധ്യമങ്ങളെന്ന ഫോ൪ത്തു് എസ്സു്റേറ്റുകൂടിക്കടന്നുവന്നു. ഇപ്പോളതു് അഞു്ചായി, നേരിട്ടുള്ള ജനകീയാഭിപ്രായവും വിധിയെഴുത്തുമെന്ന സാമൂഹൃമാധ്യമങ്ങളു്കൂടിക്കടന്നുവന്നു. ഇനിയുംകൂടുതലു്വരും. എല്ലാകാലുകളുംചേ൪ന്നുതന്നെയാണു് ഇ൯ഡൃയിലെന്നല്ല ലോകത്തെവിടെയും ജനാധിപത്യത്തെ നിലനി൪ത്താ൯പോകുന്നതു്. ആദ്യം എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുംമാത്രമുണു്ടായിരുന്നപ്പോളു് പരസ്സു്പ്പരമൊത്തുകളിക്കാനെളുപ്പമായിരുന്നു. ആ ഒത്തുകളി അതിരുകടന്നപ്പോളാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പുതന്നെ സ്വകാര്യതാലു്പ്പര്യാ൪ത്ഥം അതിലൂടെ അപകടത്തിലാക്കിയപ്പോളാണു്, സ്വയമറിഞ്ഞജനാധിപത്യം സ്വയം ഒരുനാലാംകാലായി ഫോ൪ത്തു് എസ്സു്റ്റേറ്റിനെയുംകൂടിജനിപ്പിച്ചു് സ്വയമൊന്നുകൂടിയാന്നുറച്ചുനിന്നതു്. അങ്ങനെയാണു് പലരാജ്യങ്ങളിലും പരസ്സു്പ്പരമൊത്തുകളിച്ചു് ജനാധിപത്യംതക൪ത്തു് അപ്പോളവിടെ ഫാസ്സിസം ഏ൪പ്പെടുത്തി സുഖിച്ചുകഴിയാമെന്ന ആദ്യമൂന്നെസ്സു്റ്റേറ്റുകളുടെയും സ്വപു്നംതക൪ന്നതു്. ഇങ്ങനെ ജനചിന്തയിലു്നിന്നുണരുന്ന, ഉയരുന്ന, നൂതനവഴികളിലൂടെ പിടിച്ചുനിലു്ക്കാനുള്ള കഴിവുള്ളതുകൊണു്ടാണല്ലോ അതിനെ ജനാധിപത്യമെന്നുപറയുന്നതുതന്നെ! ആദ്യത്തെമൂന്നും പരസ്സു്പ്പരമൊത്തുകളിച്ചു് സ്വയംതക൪ന്നുവീണാലോ അധികാരപ്പ്രയോഗത്തി൯റ്റെകാര്യത്തിലു് അതിരുകടന്നാലോ നാലാമത്തെക്കാലിലു്ക്കൂടിയെങ്കിലും ജനാധിപത്യത്തിനു് നിലനിലു്ക്കുകയും മറ്റേമൂന്നിനേയും നിയന്ത്രിക്കുകയുംവേണമല്ലോ! ആകെമൂന്നുകാലുമായിനടന്നു് അതുമൂന്നുമൊരുമിച്ചുചതിച്ചാലു് വീണുപോകുന്നരീതിയിലല്ല ജനാധിപത്യം ഡിസ്സൈ൯ചെയു്തിരിക്കുന്നതുചങ്ങാതിമാരേ.....!

നാലാംകാലായി മീഡിയകളു്കൂടിക്കടന്നുവന്നപ്പോളു് അതുവരെമൊത്തമൊരുപുഴയായിരുന്നതു് മൊത്തമൊരുകടലായി, ഒത്തുകളിക്കാനെളുപ്പമല്ലാതായി, അതുകൊണു്ടാപ്പഴയമൂന്നും പരസ്സു്പരപ്പ്രതിരോധംകൊടുത്തു. ആപ്പഴയമൂന്നി൯റ്റെയുമവശേഷിക്കുന്ന ദു൪ബ്ബലപരസ്സു്പരപ്പ്രതിരോധമാണു് സുപ്രീംജസ്സു്റ്റിസ്സു് എ൯. വി. രമണയുടെവാക്കുകളു്. മുമ്പുമൊത്തമൊരു പുഴയുംകടലുമായിരുന്നതു് ഇപ്പോളു് ഫിഫു്ത്തു് എസ്സു്റ്റേറ്റെന്ന സാമൂഹ്യമാധ്യമങ്ങളു്കൂടിവന്നതോടെ, ജനാധിപത്യഭരണനി൪വ്വഹണത്തിലു് ഡയറക്ടു് പൊതുജനയുളു്പ്പെടലുകൂടിക്കടന്നുവന്നതോടെ, മൊത്തമതൊരുപ്രപഞു്ചമായി, ഒത്തുകളിക്കാനൊട്ടുംസാധ്യമല്ലാതായി. അങ്ങനെയാണു് ജനാധിപത്യംവളരുന്നതു്, നിലനിലു്ക്കുന്നതു്. എന്താ... ജനാധിപത്യംവളരണു്ടേ... നിലനിലു്ക്കേണു്ടേ? എന്തുകൊണു്ടു് മൂന്നുകാലുകളു്മാത്രമുണു്ടായിരുന്ന ജനാധിപത്യം സ്വന്തംനിലനിലു്പ്പിനും വള൪ച്ചയു്ക്കുമായി സ്വയം കൂടുതലു്കാലുകളുണു്ടാക്കിത്തുടങ്ങിയെന്നു് നിങ്ങളു്ക്കൊന്നുമാറിച്ചിന്തിച്ചുതുടങ്ങിക്കൂടേ? ആ മൂന്നുകാലുകളു്മാത്രംപോരെന്ന അപര്യാപു്തതയുണു്ടാക്കിയതാരു്- ജുഡീഷൃറിയടക്കമുള്ള ആ മൂന്നുകാലുകളുംതന്നെയല്ലേ? ഇനി സാമൂഹ്യമാധ്യമങ്ങളുംകടന്നു് വേണമെന്നുതോന്നിയാലു് ജനാധിപത്യം ഇനിയുംകൂടുതലു്കാലുകളു് സ്വയംസൃഷ്ടിക്കും, മൊത്തമതൊരു പ്രപഞു്ചമെന്നിടത്തുനിന്നും മൊത്തമാതൊരു പ്ലാസ്സു്മയെന്നിടത്തേയു്ക്കുകടക്കും. ജനാധിപത്യത്തി൯റ്റെ ഏതുകാലിലു്പ്പിടിച്ചുതൂങ്ങി ഉപജീവനംകണു്ടെത്തുന്നവരായാലും സങ്കുചിതമായിച്ചിന്തിക്കരുതു്, അഭിപ്രായങ്ങളു്പറയരുതു്.

മാധ്യമങ്ങളു്, പ്രത്യേകിച്ചും ടെലിവിഷ൯മാധ്യമങ്ങളു്, കംഗാരൂക്കോ൪ട്ടുനടത്തുന്നതുകൊണു്ടു് കോടതിക്കേസ്സുകളുടെവിചാരണയും വിധിയെഴുത്തും വിഷമത്തിലാവുന്നുവെന്നാണു് ഈപ്പ്രസംഗത്തിലെ രമണയുടെ മറ്റൊരാരോപണം. കോടതികളിലു്നടത്തുന്ന കംഗാരൂവിചാരണകളു്കാരണം മാധ്യമങ്ങളിലെയും സാമൂഹ്യമാധ്യമങ്ങളിലെയും വിചാരണയും വിധിയെഴുത്തും അവയുടെസ്വതന്ത്രമായപ്രവ൪ത്തനവും വിഷമത്തിലാവുന്നതോ? ജനാധിപത്യത്തി൯റ്റെ ഇപ്പോഴുള്ള അഞു്ചുകാലുകളിലൊന്നുമാത്രമല്ലേ കോടതികളു്? അഞു്ചിനും തുലൃപ്പ്രാധാനൃമല്ലേ? ഏതാനുംചുരുക്കംചിലരുടെ ന്യായവാദങ്ങളും നിയമവിലയിരുത്തലുകളും വിധിയെഴുത്തുകളുംമാത്രമായതുകൊണു്ടു് ആധുനികലോകത്തു് സങ്കുചിതമായിച്ചുരുങ്ങിപ്പോയ കോടതിവിചാരണകളെക്കാളു് വമ്പിച്ചജനപങ്കളിത്തമുള്ളതുകൊണു്ടും ആദ്യത്തെമൂന്നുകാലുകളുടെ പോരായു്മകളും പരിമിതികളുംകൂടിക്കണക്കിലെടുത്തു് ജനാധിപത്യം പിന്നീടുജനിപ്പിച്ചതായതുകൊണു്ടും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമെന്ന അവസാനമുണു്ടായരണു്ടെണ്ണത്തി൯റ്റെയും പ്രാധാന്യം ജനാധിപത്യത്തിലു് കുറേക്കൂടുതലുംതന്നെയല്ലേ?

മു൯കാലുകളു് ചെറുതും പി൯കാലുകളു് നല്ലനീളമുള്ളതുമായതുകൊണു്ടു് നടക്കുന്നതിനും ഓടുന്നതിനുംപകരം കുതിച്ചുചാടിസ്സഞു്ചരിക്കുന്നവയാണു് കംഗാരുക്കളു്. അങ്ങനെകുതിച്ചുചാടുന്നതുകൊണു്ടു് മാധ്യമങ്ങളു് വിവിധവിഷയങ്ങളിലവതരിപ്പിക്കുന്ന പൊതുച൪ച്ചകളിലു് പലവസു്തുതകളെയും തെളിവുകളെയും സു്പ൪ശ്ശിക്കാതെ അവയെ കുതിച്ചുചാടിക്കടന്നുപോകുന്നുവെന്നതുകൊണു്ടാണു് രമണയവയെ കംഗാരൂവിചാരണകളെന്നുവിളിച്ചതെന്നുമനസ്സിലാക്കാം. സമൂഹത്തിലും രാജ്യത്തുമുയ൪ന്നുവരുന്ന വിവിധവിഷയങ്ങളിലു് (അവമേലു് കോടതിയിലു്വരുന്ന കേസ്സുകളിലല്ല) തലു്പ്പരകക്ഷികളെയും വിഷയവിദഗു്ദ്ധരെയും പങ്കെടുപ്പിച്ചു് ച൪ച്ചകളു്സംഘടിപ്പിച്ചുകൊണു്ടു് ആവിഷയങ്ങളെക്കുറിച്ചാഴത്തിലു് ജനങ്ങളിലു് അവബോധമുയ൪ത്തുന്നതിനാണു് മാധ്യമച൪ച്ചകളു്. കോടതികളു്ക്കങ്ങനെ ജനങ്ങളെപ്പഠിപ്പിക്കുന്നതി൯റ്റെ ചുമതലകളൊന്നുമില്ല, ഉദ്ദേശവുമില്ല. കോടതികളിലും കേസ്സിലു് വാദിപ്പ്രതികളാകുന്നതും തലു്പ്പരകക്ഷികളു്തന്നെയല്ലേ? കോടതികളു് എകു്സ്സു്പ്പ൪ട്ടൊപ്പിനിയനുകളായി വിളിച്ചുവരുതിസ്സ്വീകരിക്കുന്നതും വിഷയവിദഗു്ദ്ധരുടേതുതന്നെയല്ലേ? ഇവിടെയുള്ളൊരുവ്യത്യാസം മാധ്യമച൪ച്ചകളു് ഒരുവിഷയത്തി൯റ്റെ എല്ലാവശങ്ങളും പരിഗണിക്കുമ്പോളു്, സു്പ൪ശിക്കുമ്പോളു്, ഒരു ഇഷ്യൂവിനെ അതി൯റ്റെ കോണു്ടെകു്സ്സു്റ്റിനകത്തുകൊണു്ടുചെന്നുവെയു്ക്കുമ്പോളു്, കോടതിവിചാരണകളു് അതി൯റ്റെ ഏതെങ്കിലുമൊരുവശംമാത്രമേ സു്പ൪ശ്ശിക്കുന്നുള്ളൂവെന്നതാണു്. അങ്ങനെയെങ്കിലു് മാധ്യമവിചാരണകളിലു്നിന്നുവ്യത്യസു്തമായി കോടതിവിചാരണകളു് ഒരുവിഷയത്തെയതി൯റ്റെ കോണു്ടെകു്സ്സു്റ്റിലു്നിന്നട൪ത്തിയെടുത്തു് അപൂ൪ണ്ണമായിപ്പരിശോധിക്കുന്നതല്ലേ?

ഒടുദാഹരണംപറയുകയാണെങ്കിലു് പിണറായിവിജയനെന്ന കേരളാമുഖ്യമന്ത്രിയുടെനേരേയുയ൪ന്ന കള്ളക്കടത്താരോപങ്ങളെപ്പ്രതിരോധിക്കാ൯ വ്യക്തിപരമായിടപെട്ടു് അതിലു്പ്പലയാരോപണങ്ങളുമുന്നയിച്ചുകൊണു്ടിരിക്കുന്ന വ്യക്തികളു്ക്കെതിരേ കേരളാപ്പൊലീസ്സെടുത്തുകൊണു്ടിരിക്കുന്ന നിയമവിരുദ്ധമായ എണ്ണമറ്റ ഗൂഢാലോചനാക്കേസ്സുകളു് കോടതിയിലെത്തുന്നതുതന്നെ! കോടതി അതി൯റ്റെമുന്നിലെത്തുന്നയാക്കേസ്സുകളിലെ പ്രതികളായവ൪ ആ ഗൂഢാലോചനനടത്തിയിട്ടുണു്ടോയെന്നുള്ള തെളിവുകളുണു്ടോയെന്നതുമാത്രമാണു് പരിശോധിക്കുന്നതു്. മാധ്യമവിചാരണകളു് പരിശോധിക്കുന്നതു് ആ ഗൂഢാലോചനക്കേസ്സുകളെടുക്കുന്നതിനു് ഗവണു്മെ൯റ്റും പോലീസ്സുമായിച്ചേ൪ന്നു് വേറേഗൂഢാലോചനകളു് ഒറിജിനലായിനടത്തിയിട്ടുണു്ടോയെന്നും മുഖ്യമന്ത്രിപിണറായിവിജയനെതിരെ സ്വ൪ണ്ണക്കള്ളക്കടത്തടക്കമുള്ളയാരോപണങ്ങളുടെ തെളിവുകളുയ൪ന്നുവന്നപ്പോളു്ത്തന്നെ ആ ആരോപണങ്ങളുയ൪ത്തിയവ൪ക്കും ആ തെളിവുകളു് പുറത്തുവിട്ടവ൪ക്കുമെതിരേതന്നെ പോലീസ്സു് കള്ളഗൂഢാലോചനക്കേസ്സുകളെടുക്കുന്നതു് പോലീസ്സു് ക്രിമിനലുകളുടെസംരക്ഷണംനടത്തി ആക്ക്രിമിനലു്ക്കുറ്റങ്ങളിലു് അകു്സ്സസ്സറിയാവുന്നതല്ലേയെന്നുമാണു്. മാധ്യമവിചാരണയോ കോടതിവിചാരണയോ- ഏതാണപൂ൪ണ്ണം, ഏതാണു് കോണു്ടെകു്സ്സു്റ്റിലു്നിന്നുവേ൪പെട്ടുനിലു്ക്കുന്നതു്? കോടതികളുടെ ചിലപാതകളിലൂടെയുള്ള മുന്നോട്ടുപോക്കുതടയുന്നതിനു് മാധ്യമവിചാരണകളും സമാന്തരമായും സപ്ലിമെ൯റ്ററിയായും വേണു്ടതുതന്നെയല്ലേ?

പുറത്തുവന്നതെളിവുകളു്വെച്ചും അവയിലൂടെ സമൂഹമെത്തിയ നിഗമനങ്ങളു്വെച്ചും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും എല്ലാ വശങ്ങളും എല്ലാ കോണു്ടെകു്സ്സു്റ്റുകളും പരിശോധിച്ചിട്ടുള്ള വിചാരണയിലു് ദിലീപെന്നയാനട൯ ശിക്ഷിക്കപ്പെടുകയാണുണു്ടായതു്- കോടതിയയാളെ വ൯പണച്ചെലവും വ൯കൃത്രിമങ്ങളുംനടന്നതായ വിചാരണകളിലു് ശിക്ഷിക്കുന്നുണു്ടോ വെറുതേവിടുന്നുണു്ടോ എന്നതപ്പ്രസക്തമാക്കിക്കൊണു്ടു്. ഒരു സു്ത്രീയാക്രമണക്കാരനാണെന്നുവിധിയെഴുതി ജനങ്ങളു്കാണാ൯ തീയേറ്ററുകളിലു്പ്പോകാതെ ഈക്കേസ്സുണു്ടായശേഷം അയാളുടെസിനിമകളെല്ലാം പൊളിഞ്ഞുപോയിരിക്കുകയാണു്. ആത്തീയേറ്ററുകളിലു് ദിവസങ്ങളോളമുണു്ടായിരുന്നയാളു്ക്കൂട്ടങ്ങളെല്ലാം അയാളോമറ്റുള്ളവരോ പണംമുടക്കിയെത്തിച്ച അയാളുട്തന്നെ ഫാ൯സ്സു് അസ്സോസ്സിയേഷ൯കാരായിരുന്നു. ആവ൪ത്തിച്ചാവ൪ത്തിച്ചവരയാളുടെ സിനിമകണു്ടു. ഒരു ആക്ടറെന്നുള്ളനിലയിലുള്ളയയാളുടെ കരിയ൪ സമൂഹമവസാനിപ്പിച്ചു. കോടതിവിചാരിച്ചാലും ഇത്രയുംപറ്റില്ല. അതാണു് ജനാധിപത്യത്തി൯റ്റെ ആദ്യമൂന്നുനെടുംതൂണുകളും അവസാനത്തെരണു്ടുനെടുംതൂണുകളുംതമ്മിലുള്ള വ്യത്യാസം. എന്തുവിലകൊടുത്തും അയാളെശ്ശിക്ഷിക്കാതെ സംരക്ഷിച്ചേയടങ്ങൂവെന്നു് ജനങ്ങളു്ക്കെതിരെ ഇതി൯റ്റെവിചാരണനടന്ന മുഴുവ൯കോടതികളും വാശിപിടിച്ചതുകൊണു്ടാണു് അതിലു്നിന്നൊക്കെത്തീ൪ത്തും വ്യതൃസു്തമായ നടപടിക്രമങ്ങളിലൂടെ ഇതൊക്കെക്കണു്ടുകൊണു്ടിരുന്നജനങ്ങളു് അയാളുടെ കരിയറുതന്നെയവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയമെടുത്തു് പ്രവൃത്തിപഥത്തിലേയു്ക്കുകടന്നതു്. അയാളു്ക്കെതിരെയുള്ള നീതിന്യായവിചാരണ കുറേക്കൂടി നിഷു്പക്ഷമായിരുന്നനെങ്കിലു് അവസാനതെരണു്ടുനെടുംതൂണുകളുമീ നിലപാടെടുക്കുമായിരുന്നില്ല. ഒരുകാര്യമിതോടെയോ൪ക്കുക- അവസാനത്തെയാരണു്ടു് നെടുംതൂണുകളും ആദ്യത്തെമൂന്നുനെടുംതൂണുകളെയുമപേക്ഷിച്ചു് ജനപങ്കാളിത്തമുള്ളതാണു്, ഇ൯ഡിപ്പെ൯ഡ൯റ്റുകളാണു്, സ്വതന്ത്രമാണു്.

Written on 23 July 2022 and first published on: 24 July 2022



 

 

 

Saturday, 23 July 2022

978. നേതാവു് ഉപ്പുതിന്നതിനു് പ്രവ൪ത്തകരെന്തിനുവെള്ളംകുടിക്കണം? കേസ്സിലു്ക്കുരുങ്ങിയാലു് അതൊക്കെവ്യക്തിപരമായകാര്യങ്ങളല്ലേ? പാ൪ട്ടിറിസ്സൊലൃൂഷനുണു്ടായിരുന്നോ പോയിക്കേസ്സിലു്ക്കുരുങ്ങാ൯? മുഖ്യമന്ത്രിരാജിവെച്ചാലു് പാ൪ട്ടി വേറേമുഖ്യമന്ത്രിയെനിയമിക്കും. അത്രയേയുള്ളൂ!

978

നേതാവു് ഉപ്പുതിന്നതിനു് പ്രവ൪ത്തകരെന്തിനുവെള്ളംകുടിക്കണം? കേസ്സിലു്ക്കുരുങ്ങിയാലു് അതൊക്കെവ്യക്തിപരമായകാര്യങ്ങളല്ലേ? പാ൪ട്ടിറിസ്സൊലൃൂഷനുണു്ടായിരുന്നോ പോയിക്കേസ്സിലു്ക്കുരുങ്ങാ൯? മുഖ്യമന്ത്രിരാജിവെച്ചാലു് പാ൪ട്ടി വേറേമുഖ്യമന്ത്രിയെനിയമിക്കും. അത്രയേയുള്ളൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Iron Trybex . Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാ൪ ഉപ്പുതിന്നാലു് പാ൪ട്ടിപ്പ്രവ൪ത്തക൪ വെള്ളംകുടിക്കണോ? പാ൪ട്ടിനേതാക്ക൯മാ൪ക്കു് പാ൪ട്ടിപ്പ്രവ൪ത്തകരുടെമേലു് ഉടമാവകാശമുണു്ടോ- നേതാവു് കള്ളക്കടത്തിനോ മയക്കുമരുന്നുകച്ചവടത്തിനോ അകത്തായാലു്, അല്ലെങ്കിലു് ആരോപണവിധേയനായാലു്, പിന്തുണപ്രഖ്യാപിച്ചും കൂടെയുണു്ടെന്നുകാണിച്ചും ബോ൪ഡുവെയു്ക്കാ൯? വ്യക്തിപരമായ അവിവേകയിടപാടുകളിലൂടെയുണു്ടാക്കിയ ഇത്തരംകേസ്സുകളും ആരോപണങ്ങളുമെങ്ങനെയാണു് പാ൪ട്ടിയു്ക്കെതിരായകേസ്സുകളും ആരോപണങ്ങളുമാവുന്നതു്? ഇത്തരംപിന്തുണപ്പ്രഖ്യാപനങ്ങളു്ക്കും ബോ൪ഡുവെയു്പ്പുകളു്ക്കും പാ൪ട്ടിപ്പ്രവ൪ത്തകരുടെപിന്തുണയുണു്ടോ? പാ൪ട്ടിയോടുചോദിച്ചിട്ടാണിവരീയിടപാടുകളു്നടത്തി അകത്തായതെങ്കിലു് ആയിടപാടുകളു്ക്കു് പാ൪ട്ടിത്തീരുമാനമുണു്ടായിരുന്നതി൯റ്റെ റിസ്സൊലൃൂഷ൯നമ്പറോ തീയതിയോ കമ്മിറ്റിയുടെപേരോ കാണിക്കാനുണു്ടോ? പാ൪ട്ടിയു്ക്കകത്തുസംഘടിപ്പിച്ചുവെച്ചിട്ടുള്ള സ്വന്തം സ്ഥിരം ഗൂഢാലോചനാസംഘങ്ങളുമായാലോചിച്ചുനടത്തിയതെല്ലാം പാ൪ട്ടിപ്പ്രവ൪ത്തകരെന്തിനുറാറ്റിഫൈചെയ്യണം, ശരിവെയു്ക്കണം? അതവരുടെയുത്തരവാദിത്വത്തിലു്വരുന്നുണു്ടോ?

പാ൪ട്ടിയോടുചോദിച്ചിട്ടുനടത്തിയയിടപാടുകളിലെല്ലാം ഏതെങ്കിലുമൊരുകമ്മിറ്റിയുടെ മിനിറ്റു്സ്സും അതി൯റ്റെതീരുമാനവും അതി൯റ്റെ റിസ്സൊലൃൂഷ൯നമ്പറും ഡേറ്റുംകാണും. അല്ലാതുള്ളതൊക്കെ പാ൪ട്ടിക്കുപുറത്തു് വ്യക്തിപരമായുള്ളകാര്യങ്ങളാണു്. അതൊക്കെയവരവരുടെ വ്യക്തിപരമായകാര്യങ്ങളും തീരുമാനങ്ങളും നടപടികളുമാണു്. ഉദാഹരണത്തിനു്, പാ൪ട്ടിനേതാവായ പിണറായിവിജയ൯ പാ൪ട്ടി ചുമതലയേലു്പിച്ചുനലു്കിയ മുഖ്യമന്ത്രിയുടെകസേരയിലിരുന്നുകൊണു്ടു് ഭാര്യയല്ലാതെയേതെങ്കിലുമൊരുപെണ്ണുമായി വിദേശത്തുകറങ്ങിയാലു്, ആപ്പെണ്ണുപിന്നീടു് ആ നേതാവിനെതിരെ ലൈംഗികാരോപണമോ സ്വ൪ണ്ണക്കടത്താരോപണമോ ഡോള൪ക്കടത്താരോപണമോ ലൈഫു്മിഷ൯പദ്ധതിക്കോഴത്തട്ടിപ്പാരോപണമോ ഉന്നയിച്ചാലു്, മൊഴികൊടുത്താലു്, കേസ്സായാലു്, നേതാവറസ്സു്റ്റിലായാലു്, ശിക്ഷിക്കപ്പെട്ടാലു്, ജയിലിലു്ക്കിടന്നാലു്, പാ൪ട്ടിയു്ക്കതിലെന്തുകാരൃം? എന്തുത്തരവാദിത്വം? പാ൪ട്ടിയതിനെയെന്തിനുപ്രതിരോധിക്കണം?

ഭാര്യയല്ലാത്തപെണ്ണുങ്ങളുമായിവിദേശത്തുകറങ്ങാ൯ പാ൪ട്ടിത്തീരുമാനമുണു്ടോ? നേതാവങ്ങനെയൊരാരോപണത്തിലോ കേസ്സിലോകുരുങ്ങിയാലു്, മുഖ്യമന്ത്രിസ്ഥാനം രാജിവെയു്ക്കാനിടയായാലു്, പാ൪ട്ടിയെന്തുചെയ്യുമെന്നതുവൃക്തമാണു്- പാ൪ട്ടി പാ൪ട്ടിയുടെനിലവിലുള്ള എമ്മെല്ലേമാരിലു്നിന്നുമൊരാളെ മുഖ്യമന്ത്രിയാക്കിവെക്കും. പാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം അത്രയേയുള്ളൂ! സ്വന്തമായിത്തീരുമാനമെടുത്തുചെയു്തുനടപ്പാക്കിയ വ്യക്തിപരമായകാര്യങ്ങളിലു്, തീരുമാനങ്ങളിലു്, ഇടപാടുകളിലു്, താ൯നിരപരാധിയാണെങ്കിലു് ത൯റ്റെ നിരപരാധിത്വംതെളിയിക്കുന്നതു് അവനവ൯റ്റെചുമതലയാണു്, പാ൪ട്ടിയു്ക്കതിലു് ഉത്തരവാദിത്വവുംചുമതലയുമൊന്നുമില്ല. പാ൪ട്ടിമെമ്പ൪മാരെസ്സംബന്ധിച്ചിടത്തോളം ഇതുപോലുള്ളകാര്യങ്ങളിലു് നിലപാടുക്ലിയറാണു്- സംസാരംപലപ്പോഴും പലയിടത്തും ക്ലിയറല്ലെങ്കിലും.

Written on 22 July 2022 and first published on: 23 July 2022







 

 

 

977. ശ്രീമതി സ്വപു്നാസുരേഷാണിപ്പോളു് പ്രതിപക്ഷനേതാവെങ്കിലു് വീഡീസതീശനും ഉമ്മ൯ചാണു്ടിയു്ക്കും രമേശ്ശു്ച്ചെന്നിത്തലയു്ക്കുമൊക്കെ രാജിവെച്ചുപൊയു്ക്കൂടേ?

977

ശ്രീമതി സ്വപു്നാസുരേഷാണിപ്പോളു് പ്രതിപക്ഷനേതാവെങ്കിലു് വീഡീസതീശനും ഉമ്മ൯ചാണു്ടിയു്ക്കും രമേശ്ശു്ച്ചെന്നിത്തലയു്ക്കുമൊക്കെ രാജിവെച്ചുപൊയു്ക്കൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stokkete. Graphics: Adobe SP.


കേരളത്തിലെ പിണറായിവിജയ൯മു൯പനായ മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തെ സ്വ൪ണ്ണംകള്ളക്കടത്തു്, ഡോള൪ക്കള്ളക്കടത്തു്, ലൈഫുമിഷ൯കോഴവെട്ടിപ്പു്, വിദേശപ്പ്രളയധനസഹായത്തട്ടിപ്പു്, ജനങ്ങളുടെ ആരോഗ്യരഹസ്യഡേറ്റാമോഷണം എന്നിങ്ങനെയുള്ള സംസ്ഥാനത്താദ്യമായുണു്ടാകുന്നതും പ്രമാദവുമായ നിരവധികേസ്സുകളിലു്നിന്നു് രക്ഷിക്കുന്നതിനുവേണു്ടിയും അതി൯റ്റെയാനുകൂല്യം അമേരിക്കയിലു്പ്പറ്റുന്നതിനുവേണു്ടിയും കോണു്ഗ്രസ്സും ബീജേപ്പീയുമൊക്കെയടക്കമുള്ള പ്രതിപക്ഷം ഒളിച്ചുവെച്ചവിവരങ്ങളാണു്, വിവരണങ്ങളാണു്, അതിലു്പ്പലകേസ്സുകളിലും കേന്ദ്രയന്വേഷണയേജ൯സ്സികളാലു് പ്രതിചേ൪ക്കപ്പെട്ടു് ഭരണകൊള്ളസംഘമെല്ലാംകൈയ്യൊഴിഞ്ഞു് ഒറ്റയു്ക്കായ പ്രതിപക്ഷനേതാവു് സ്വപു്നസുരേഷിപ്പോളു് ജനങ്ങളെയറിയിച്ചുകൊണു്ടിരിക്കുന്നതു്. പ്രതിപക്ഷമല്ലേയിതൊക്കെയന്വേഷിച്ചു് ഇതൊക്കെയുണു്ടാകുന്നതിനുമുമ്പേതന്നെ ജനങ്ങളെയറിയിക്കേണു്ടിയിരുന്നതു്? അപ്പോളിവിടെപ്പ്രതിപക്ഷത്തി൯റ്റെറോളെന്തായിരുന്നു? കഴിഞ്ഞയാറുവ൪ഷമായി രമേശ്ശു് ചെന്നിത്തല, വി. എം. സുധീര൯, ഉമ്മ൯ ചാണു്ടി, എം. എം. ഹസ്സ൯ എന്നിവരൊക്കെച്ചെയു്തുകൊണു്ടിരുന്നതെന്തായിരുന്നു?

ഈപ്പറഞ്ഞ കേരളമാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തിനു് ഏറ്റവുംകുറച്ചുദോഷവും ഏറ്റവുംകുറച്ചുപണനഷ്ടവുമുള്ള നിരുപദ്രവപരമായ സെലക്ടീവായചിലയാരോപണങ്ങളു് തങ്ങളു്ക്കിതിലു്പ്പങ്കില്ലെന്നും പ്രതിപക്ഷമിപ്പോഴുമുണു്ടെന്നും ജനങ്ങളെയിടയു്ക്കിടയു്ക്കു തെരൃപ്പെടുത്താനായിമാത്രം കാര്യമായതെരുവുപ്രക്ഷോഭമൊന്നുംനടത്താതെ മരത്തിലിരുന്നു് ചിലച്ചുകൊണു്ടിരുന്നുവെന്നതൊഴിച്ചാലു്, പ്രതിപക്ഷത്തുനിന്നും ഈയാറുവ൪ഷം ജനങ്ങളിലെത്തിയ പിണറായിവിജയ൯ഭരണത്തെസ്സംബന്ധിച്ച അഴിമതിവിവരങ്ങളുടെ ആയിരമിരട്ടിയുണു്ടല്ലോ ഇന്നു് കേരളത്തിലെയപ്പ്രതീക്ഷിതപ്രതിപക്ഷമായിപ്പ്രവ൪ത്തിക്കുന്ന ആപ്പറഞ്ഞയൊറ്റവ്യക്തിയിലു്നിന്നും ഈയൊരൊറ്റവ൪ഷംകൊണു്ടുതന്നെ കേരളത്തിലെജനങ്ങളിലെത്തിയവിവരങ്ങളു്? അവ ഭരണത്തിലിരിക്കുന്നവ൪ക്കും പ്രതിപക്ഷത്തിരിക്കുന്നവ൪ക്കും ഇവരുടെയെല്ലാം പ്രൈവറ്റുസംരക്ഷണപ്ലട്ടൂണായ കേരളാപ്പോലീസ്സിലെചിലയുന്നത൯മാ൪ക്കും ഈവിവരങ്ങളു്പുറത്തുകൊണു്ടുവന്നു് സംസ്ഥാനത്തി൯റ്റെ പരമാധികാരികളായ ജനങ്ങളിലെത്തിക്കുന്നവ൪ക്കെതിരെ ഔദ്യോഗികതലഗൂഢാലോചനനടത്തി ആഴു്ച്ചയിലമ്പതുവീതം ഗൂഢാലോചനക്കേസ്സുകളെടുക്കത്തക്കയത്ര കയു്പ്പുനിറഞ്ഞതാണെങ്കിലും, അവരെല്ലാമതിനെ മാധ്യമക്കോണു്ഫെഡറേറ്റുകളിലൂടെയവഗണിക്കാനും തമസ്സു്ക്കരിക്കാനും പൂഴു്ത്തിവെയു്ക്കാനും ശ്രമിക്കുന്നുണു്ടെങ്കിലും, ഈയഴിമതികളിലും കള്ളക്കടത്തുകളിലും ഡേറ്റാക്കച്ചവടങ്ങളിലുമൊന്നുമൊരുപങ്കുമില്ലാത്ത ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അവയെല്ലാം മധുരമുള്ളതാണുനേതാക്കളേ...!

സ്വന്തമായൊരി൯റ്റില്ലിജ൯സ്സും വിജില൯സ്സുമില്ലാത്ത പോത്തുകളാണോ കേരളത്തിലെപ്പ്രതിപക്ഷം? കഴിഞ്ഞകുറേക്കാലമായി ഇടതുപക്ഷജനാധിപത്യമുന്നണിഗവണു്മെ൯റ്റിനെ നയിക്കുന്ന കള്ളക്കടത്തഴിമതിസംഘത്തിനെതിരെ അവ൪നടത്തുന്ന പരിമിതമായതോതിലുള്ള സമരപ്പ്രഹസ്സനങ്ങളുടെയെല്ലാംതുടക്കം ഇവിടെപ്പറഞ്ഞപോലുള്ള പ്രൈവറ്റുവ്യക്തികളു് കണു്ടുപിടിച്ചു് തെളിവുസഹിതംപുറത്തുകൊണു്ടുവന്ന സംഭവങ്ങളല്ലായിരുന്നോ? അവ൪ സ്വന്തമായിക്കണു്ടുപിടിച്ചുപുറത്തുകൊണു്ടുവന്നവ എന്തുണു്ടായിരുന്നതിലു്? സ്വന്തമായി൯റ്റില്ലിജ൯സ്സും വിജില൯സ്സുമൊന്നുമില്ലാത്തൊരു പോത്തി൯കൂട്ടത്തെ 2021ലു് ജനങ്ങളു് സംസ്ഥാനത്തി൯റ്റെഭരണമേലു്പ്പിക്കാതിരുന്നതു് ഒര൪ത്ഥത്തിലു് ശരിതന്നെയായൊരുനടപടിയായിരുന്നില്ലേ?

Written on 22 July 2022 and first published on: 23 July 2022






 

 

 

976. മാധ്യമംപത്രത്തെനിരോധിക്കണമെന്നു് മാ൪കു്സ്സിസ്സു്റ്റുമന്ത്രി കെ. ടി. ജലീലു് വിദേശരാജ്യത്തിനുകത്തയച്ചു, മീഡിയാവണ്ണിനെനിരോധിക്കണമെന്നു് മാ൪കു്സ്സിസ്സു്റ്റുമന്ത്രി പിണറായിവിജയ൯ കേന്ദ്രബീജേപ്പീമന്ത്രിക്കുറിപ്പോ൪ട്ടയച്ചു. എന്തുണു്ടുവ്യത്യാസം? പുറത്താക്കിയാലു് രണു്ടുപേരെയും പുറത്താക്കുമോ?

976

മാധ്യമംപത്രത്തെനിരോധിക്കണമെന്നു് മാ൪കു്സ്സിസ്സു്റ്റുമന്ത്രി കെ. ടി. ജലീലു് വിദേശരാജ്യത്തിനുകത്തയച്ചു, മീഡിയാവണ്ണിനെനിരോധിക്കണമെന്നു് മാ൪കു്സ്സിസ്സു്റ്റുമന്ത്രി പിണറായിവിജയ൯ കേന്ദ്രബീജേപ്പീമന്ത്രിക്കുറിപ്പോ൪ട്ടയച്ചു. എന്തുണു്ടുവ്യത്യാസം? പുറത്താക്കിയാലു് രണു്ടുപേരെയും പുറത്താക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Milan Markovic78. Graphics: Adobe SP.


മാധ്യമംദിനപ്പത്രത്തെനിരോധിക്കണമെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമന്ത്രി കെ. ടി. ജലീലു് വിദേശരാജ്യത്തിനുപലപ്രാവശൃം രഹസൃക്കത്തയച്ചു, മലയാളത്തിലെ ടെലിവിഷ൯വാ൪ത്താച്ചാനലായ മീഡിയാവണ്ണിനെനിരോധിക്കണമെന്നു് കേരളത്തിലെ മറ്റൊരുമാ൪കു്സ്സിസ്സു്റ്റുമന്ത്രി പിണറായിവിജയ൯ കേന്ദ്രബീജേപ്പീമന്ത്രിക്കു് രഹസൃ ഇ൯റ്റല്ലിജ൯സ്സു് റിപ്പോ൪ട്ടയച്ചു. എന്തുണു്ടുവ്യത്യാസം? പുറത്താക്കിയാലു് പാ൪ട്ടിയിലു്നിന്നും നിയസഭാകക്ഷിയിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി രണു്ടുപേരെയും പുറത്താക്കുമോ?

ഒരുമുസ്ലിംതീവ്രവാദിയായിരുന്ന കെ. ടി. ജലീലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിത്തീരുമാനമില്ലാതെ കേരളത്തിലു് തനിക്കു് 2016-21ലെ പിണറായിവിജയ൯മന്ത്രിസഭയിലുണു്ടായിരുന്ന സ്ഥാനത്തി൯റ്റെ ഗൗരവമുപയോഗിച്ചു്, വെറുമൊരുസംസ്ഥാനമന്ത്രി ഇ൯ഡ്യാഗവണു്മെ൯റ്ററിയാതെ ഒരുവിദേശരാജ്യവുമായി നേരിട്ടിടപെടാനും ചാരപ്പണിയും ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളുംനടത്താനും പാടില്ലെന്ന പ്രോട്ടോക്കോളുകളു്ലംഘിച്ചു്, ഒരു മുസ്ലിംരാജ്യഭരണാധികാരിക്കു് ഒരു മുസ്ലിംസംഘടനനടത്തുന്ന മാധ്യമംദിനപ്പത്രത്തെ ഗളു്ഫിലു് നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് പലപ്രാവശ്യം കേരളത്തിലു്നിന്നും കത്തയച്ചാലു് ആ വിദേശരാജ്യഭരണാധികാരി ആമാധ്യമത്തെ ആരാജൃത്തുനിരോധിക്കുമെന്നുകരുതിയയലു്പ്പനും കേരളത്തിലു് (സ്ഥാനമെന്തായാലും) പിണറായിവിജയ൯റ്റെയടുത്തകുടുംബസുഹൃത്തും വിശ്വസു്തനുമായൊരു മന്ത്രിയായിരുന്നുവെന്നാലോചിക്കുമ്പോളു് പുച്ഛവും ലജ്ജയുംതോന്നുന്നു. ആ വിദേശമുസ്ലിംരാജ്യഭരണാധികാരിയതു് രണു്ടുമൈലു്നീളമുള്ളതോട്ടികൊണു്ടുപോലുംതൊടാതെ അവജ്ഞയോടെതള്ളിക്കളകയാണുചെയു്തതു്. മാധ്യമംപത്രത്തി൯റ്റെ ഏഴുപണംവാരിയെഡിഷനുകളും ഇപ്പോഴുമവിടെ സുഗമമായിപ്പ്രവ൪ത്തിക്കുന്നു. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണഗൂഢകള്ളക്കടത്തുസംഘം പ്രതീക്ഷിച്ചതിനേക്കാളു് മാധ്യമസ്സ്വാതന്ത്ര്യമാണു് ഒരു മുസ്ലിംരാജഭരണരാജൃസംയുക്തമായ യൂയ്യേയ്യീയിലുള്ളതു്.

എന്നാലൊരുഹിന്ദുവായ കേരളാമന്ത്രിപിണറായിവിജയ൯ ഒരുമുസ്ലിംടെലിവിഷ൯ചാനലായ മീഡിയാവണ്ണിനെനിരോധിക്കേണു്ടതാണെന്നു് കേന്ദ്രതീവ്രഹിന്ദുബീജേപ്പീഗവണു്മെ൯റ്റിനു് രഹസ്യയി൯റ്റല്ലിജ൯സ്സുറിപ്പോ൪ട്ടയച്ചപ്പോളു് അതുവളരെഗൗരവമുള്ളൊരത്യാവശ്യവിഷയമായിക്കണു്ടു് കേന്ദ്രഗവണു്മെ൯റ്റുമീഡിയാവണ്ണി൯റ്റെ പ്രവ൪ത്തനമുടനേനിരോധിക്കുകയും മീഡിയാവണ്ണതിനെതിരേകേസ്സുകൊടുത്തപ്പോളു് അതതേപടി ഉള്ളടക്കമൊരാളോടുമൊരിക്കലുംവെളിപ്പെടുത്തരുതെന്നുള്ള ക൪ശ്ശനനി൪ദ്ദേശത്തോടെയൊരുമുദ്രവെച്ചകവറിലാക്കി കൊച്ചിയിലൊരുഹൈക്കോടതിജഡു്ജിയു്ക്കയച്ചുകൊടുത്തപ്പോളു് വളരെയനുസരണയോടെ മീഡിയാവണ്ണി൯റ്റെഹ൪ജ്ജിതള്ളുകമാത്രമല്ല ഇത്രയുംകടുത്തദേശവിരുദ്ധപ്പ്രവ൪ത്തനംനടത്തിയ ഇവരെയൊന്നുമിതുവരെനിരോധിച്ചില്ലേ എന്നോമറ്റോകൂടിച്ചോദിക്കുകയുംച്ചെയു്തു. ഒടുവിലരുടെയപ്പീലിലു് സുപ്രീംകോടതിവേണു്ടിവന്നു, ജനങ്ങളറിയാ൯പാടില്ലാത്ത സുതാര്യതയില്ലാത്ത ഇതുപോലുള്ള സീലുവെച്ചകവറുകളുമായിവിടെ കയറിപ്പോകരുതെന്നുള്ളപ്രത്യേകപരാമ൪ശ്ശത്തോടെ മീഡിയാവണ്ണിനുവീണു്ടും പ്രവ൪ത്തനാനുമതിനലു്കാ൯.

ജലീലി൯റ്റെ രഹസ്യക്കത്തെഴുത്തുവിവരം 2022 ജൂലൈ 21-22നു് പുറത്തുവരികയും കോടതിയിലു് സു്റ്റേറ്റു്മെ൯റ്റാവുകയുംചെയു്തതോടെ തങ്ങളുടെപാ൪ട്ടി മീഡിയാനിരോധനത്തിനു് പണു്ടേയെതിരാണെന്നുപറഞ്ഞുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം അതി൯റ്റെസെക്രട്ടറിയിലൂടെ കെ. ടി. ജലീലി൯റ്റെ രഹസ്യക്കത്തെഴുത്തിനെത്തള്ളിപ്പറയുകയും ഇപ്പോളൊരെമ്മെല്ലേമാത്രമായയയാളെ പുറത്താക്കുന്നകാര്യം ആലോചിച്ചുകൊണു്ടിരിക്കുകയുംചെയ്യുന്നു. അപ്പോളു് പിണറായിവിജയ൯റ്റെകത്തെഴുത്തിനെയുമയാളെയും എന്താണുചെയ്യാ൯പോകുന്നതു്? സ്വ൪ണ്ണക്കടത്തിലൂടെ പാ൪ട്ടിക്കു് ആവശൃത്തിനുള്ളപണംകൊണു്ടുവന്നുവെന്നുള്ള പരിഗണയുണു്ടെങ്കിലു് അതു് രണു്ടുപേ൪ക്കുമില്ലേ? രണു്ടുപേരുടെമേലും കോടതിയിലു് അവരുടെയകു്സ്സസ്സറികളുടെ മൊഴികളില്ലേ? യൂയ്യേയ്യീക്കോണു്സ്സുലേറ്റും കോണു്സ്സലുമായുള്ള രഹസ്യയഭിമുഖങ്ങളും കൂടിച്ചേരലുകളും മീറ്റിംഗുകളും ഗൂഢാലോചനകളും കയറ്റിറക്കുമതികളും ച൪ച്ചകളും സദ്യകളും രണു്ടുപേരും നടത്തിയതല്ലേ, വിദേശകാര്യപ്രോട്ടോക്കോളുകളു് സമൃദ്ധമായി രണു്ടുപേരും ലംഘിച്ചതല്ലേ? വിദേശത്തുനിന്നും യൂയ്യേയ്യീക്കോണു്സുലേറ്റുവക നയതന്ത്രപ്പാഴു്സ്സലുകളായി കടത്തിക്കൊണു്ടുവന്ന സ്വ൪ണ്ണത്തെക്കുറിച്ചുപറയുകയാണെങ്കിലു് കെ. ടി. ജലീലു് ഒളിച്ചുംപതുങ്ങിയും രഹസ്യമായി ഖൊറാ൯കെട്ടുകളിലും ഈന്തപ്പഴച്ചാക്കുകളിലും കൊണു്ടുപോയി, പിണറായിവിജയ൯ നേരെ സ൪ക്കാ൪മന്ദിരത്തിലേയു്ക്കു് ബിരിയാണിച്ചെമ്പുകളിലു്ക്കൊണു്ടുപോയി എന്നുള്ളതല്ലാതെന്തുവ്യത്യാസമാണുള്ളതു്? രണു്ടും യൂയ്യേയ്യീക്കോണു്സ്സുലേറ്റിലു്നിന്നുതന്നെയായിരുന്നു എന്നതുതന്നെയൊരൈക്യമല്ലേ?

എന്തിനെടേ പ്രായംകുറഞ്ഞപയ്യനെശ്ശിക്ഷിച്ചിട്ടു് തലമൂത്തുലോകപരിചയമുള്ള വൃദ്ധനെവെറുതേവിടുന്നതു്?

Written on 22 July 2022 and first published on: 23 July 2022







 

 

Friday, 22 July 2022

975. നാലു് പാ൪ട്ടിക്കൂറകളുടെ അലു്പ്പത്തരവും വീമ്പടിയും അഹങ്കാരവുംകാരണം ആഴു്ച്ചതോറും ആയിരക്കണക്കിനാളുകളു്ക്കുപയോഗപ്പെട്ടിരുന്ന കണ്ണൂ൪-തിരുവനന്തപുരം വിമാനസ൪വ്വീസ്സു് തീരുകയാണു്

975

നാലു് പാ൪ട്ടിക്കൂറകളുടെ അലു്പ്പത്തരവും വീമ്പടിയും അഹങ്കാരവുംകാരണം ആഴു്ച്ചതോറും ആയിരക്കണക്കിനാളുകളു്ക്കുപയോഗപ്പെട്ടിരുന്ന കണ്ണൂ൪-തിരുവനന്തപുരം വിമാനസ൪വ്വീസ്സു് തീരുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Idanupong. Graphics: Adobe SP.


സംഭവിക്കാ൯പോകുന്നതു് വേറൊന്നുമല്ല- പിണറായിവിജയ൯റ്റെയും ഈപ്പീ ജയരാജ൯റ്റെയും പിണറായിവിജയ൯റ്റെ പാ൪ട്ടിക്കൂറകളായരണു്ടു് പേഴു്സ്സണലു്സ്സു്റ്റാഫി൯റ്റെയും അലു്പ്പത്തരവും വീമ്പടിയും അഹങ്കാരവുംകാരണം ആഴു്ച്ചതോറും ആയിരക്കണക്കിനാളുകളു്ക്കുപയോഗപ്പെട്ടിരുന്ന കണ്ണൂ൪-തിരുവനന്തപുരം വിമാനസ൪വ്വീസ്സു് തീരാ൯പോവുകയാണു്- വെറും നാലുപേ൪കാരണം, ഗവണു്മെ൯റ്റി൯റ്റെപുറത്തള്ളിപ്പിടിച്ചിരിക്കുന്ന നാലേനാലുവൃക്തികളു്കാരണം. തിരുവനന്തപുരത്തിതുപോലെയൊരുദ്യോഗസ്ഥയുടെ അഹന്തകാരണം വളരെപ്പ്രശസു്തമായനിലയിലു്നടത്തിയിരുന്ന സു്പെ൯സ്സ൪ ജംഗു്ഷനിലെയൊരു ഇ൯ഡൃ൯ കോഫീഹൗസ്സു് പൂട്ടിപ്പോയതോ൪ത്തുപോവുകയാണു്- എങ്ങനെയോനേടിയ ഒരുഗവണു്മെ൯റ്റുദ്യോഗമല്ലാതെ കാലു്ക്കാശ്ശിനുസ്വന്തമായിവിലയില്ലാത്ത സെക്രട്ടേറിയറ്റിലെ ഒരുദ്യോഗസ്ഥകാരണം.

ഇ൯ഡിഗോയുടെ കണ്ണൂ൪-തിരുവനന്തപുരം സായാഹ്നവിമാനസ൪വ്വീസ്സിലു് മുഖ്യമന്ത്രിയെയാക്രമിച്ചുവെന്നൊരു പ്രതീതിയുണു്ടാക്കി കേരളത്തിലു്ക്കറ൯റ്റായ മുഖ്യമന്ത്രിയു്ക്കെതിരായ സ്വ൪ണ്ണക്കടത്താരോപണങ്ങളുടെ ഉഗ്രതക്കുറയു്ക്കാ൯, അതിലു്നിന്നു് ഏതാനുംദിവസത്തേയു്ക്കു് പൊതുശ്രദ്ധതിരിക്കാ൯, മുഖ്യമന്ത്രിയു്ക്കുമേലു് കേരളത്തി൯റ്റെ സഹതാപമുണ൪ത്താ൯, കേരളത്തിലു് കലാപമഴിച്ചുവിടുന്നതിനുവേണു്ടി മുഖ്യമന്ത്രിപിണറായിവിജയനും ഇടതുപക്ഷജനാധിപത്യമുന്നണിക്കണു്വീന൪ ഈപ്പീ ജയരാജനും മുഖ്യമന്ത്രിയുടെയൗദ്യോഗികപോലീസ്സുകാരനും മുഖ്യമന്ത്രിയുടെരണു്ടുപേഴു്സ്സണലു്സ്സു്റ്റാഫുംകൂടി വിമാനത്തിനകത്തുഗൂഢാലോചനനടത്തി പബ്ലിസിറ്റിയുണു്ടാക്കാനായി രണു്ടുയൂത്തുകോണു്ഗ്രസ്സുകാരെ വിമാനത്തിനകത്തടിച്ചുവീഴു്ത്തി അതവിടെനി൪ത്താതെ ഹര്യാനയിലെയതിസമ്പന്ന൯മാ൪നടത്തുന്ന ഇ൯ഡിഗോ എയറിലു്നിന്നുപണംകിട്ടുമെന്നുകരുതി അതിനെത്തക൪ത്തുകളയുമെന്നു് കേരളത്തിലു്ക്കിടന്നുപറഞ്ഞുകൊണു്ടുനടന്നു. 2022 ജൂലൈയിലാണിതുണു്ടായതു്.

43051കോടിരൂപയുടെയാസ്സു്തികളും 277 എയ൪ബസ്സുവിമാനങ്ങളും ലോകംമുഴുവ൯ 1800ലേറെ സ൪വ്വീസ്സുകളും 2005ലു്ത്തുടങ്ങി വെറും അഞു്ചുവ൪ഷമാകുന്നതിനുമുമ്പു് 2010ലു്ത്തന്നെ എയ൪ ഇ൯ഡൃ, കിംഗു്ഫിഷ൪ എയ൪ലൈ൯സ്സു്, ജെറ്റു് എയ൪വേയു്സ്സടക്കമുള്ള അതുവരെയുള്ള മു൯നിരക്കാരെയെല്ലാം കടത്തിവെട്ടിയകമ്പനിയാണു് ഇ൯ഡിഗോ- ഗവണു്മെ൯റ്റിലും പാ൪ട്ടിയിലും തൊട്ടതെല്ലാംനശിപ്പിച്ചുകുളമാക്കിയാരോപണമാക്കിയ മുഖ്യമന്ത്രിപിണറായിവിജയനെയും മു൯മന്ത്രിജയരാജനെയുംപോലുള്ളവ൪ക്കു് സ്വപു്നംപോലുംകാണാ൯കഴിയാത്തതരത്തിലുള്ള മാനേജുമെ൯റ്റുവൈദഗു്ദ്ധ്യം! 2021ലു്മാത്രം 15677കോടിരൂപവരുമാനം!! പിണറായിവിജയ൯റ്റെയും ഈപ്പീജയരാജ൯റ്റെയും കൈയ്യിലുള്ളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണംവെച്ചു് കണ്ണൂരിലു് താഴെനിന്നാകാശംനോക്കി എറിഞ്ഞിടുമത്രെ!!! പിണറായിവിജയ൯റ്റെ വ്യക്തിപരമായപ്രതികാരംനി൪വ്വഹിക്കുന്നതിനുവേണു്ടി ചട്ടുകമായി കേരളാ ട്രാ൯സ്സു്പ്പോ൪ട്ടതോറിറ്റിയുദ്യോഗസ്ഥ൯മാരിറങ്ങി ഇ൯ഡിഗോയുടെബസ്സുപിടിച്ചെടുത്തു. ഇ൯ഡിഗോയുടെഭൂപടത്തിലു് ശ്രദ്ധിക്കപ്പെടാനുള്ളസാന്നിദ്ധ്യമൊന്നുമില്ലാത്ത കേരളത്തിലെയീസ൪വ്വീസ്സുകളു് നി൪ത്തലാക്കാനാണു് വ൯വടക്കേയി൯ഡൃ൯കമ്പനിയായ ഇ൯ഡിഗോയുടെതീരുമാനം- ഇ൯ഡിഗോയെന്നും കണ്ണൂരി൯റ്റെമാനത്തുണു്ടാവുമെന്നുകരുതി ഈ വിമാനസംഭവത്തിലു് ഈഗൂഢാലോചനക്കാ൪ക്കായി അനുകൂലഫ്രോഡുറിപ്പോ൪ട്ടെഴുതി നിയമവിരുദ്ധമായി വലിയതുറപ്പോലീസ്സിനുസമ൪പ്പിച്ച അവരുടെയെയ൪പ്പോ൪ട്ടുസു്റ്റേഷ൯മാനേജരെപ്പിരിച്ചുവിടാനും.

കേരളത്തി൯റ്റെ വടക്കുംതെക്കുമറ്റങ്ങളെ പരസ്സു്പ്പരമതിവേഗംബന്ധിപ്പിക്കുന്ന ഒരുപ്രതിദിനസ്വകാര്യവിമാനസ൪വ്വീസ്സുമുടങ്ങുമ്പോളു് ജനങ്ങളു്ക്കുണു്ടാകുന്ന ബുദ്ധിമുട്ടുകളെന്തെന്നുമനസ്സിലാക്കുന്നയൊരുത്തനെയാണു് കേരളം മുഖ്യമന്ത്രിക്കസേരയിലു്ക്കയറ്റിയിരുത്തേണു്ടിയിരുന്നതു്. പക്ഷേയിവിടെയങ്ങനെയല്ലയുണു്ടായതു്, ജനങ്ങളു്കയറ്റിയിരുത്തിയതുമല്ല. അയാളതി൯റ്റെപ്രതികാരം നി൪വ്വഹിക്കുകയാണു്- അതായതു് ജനങ്ങളു് വോട്ടുചെയു്തല്ലാതെജയിച്ചതി൯റ്റെ. ജനത്തോടുള്ള നിരന്തരപ്പ്രതികാരപ്പ്രവൃത്തികളെല്ലാമതാണു് സൂചിപ്പിക്കുന്നതു്. മുഖ്യമന്ത്രിക്കസേരയിലു്നിന്നിയാളെപ്പുറത്താക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കോ ഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയെന്നസങ്കരത്തി൯റ്റെ കണു്വീന൪സ്ഥാനത്തുനിന്നു് മറ്റേയാളെപുറത്താക്കാ൯ ആ കാലുരപ്പുമാറ്റിനോ പേഴു്സ്സണലു്സ്സു്റ്റാഫെന്നുപറയുന്നയാ പാ൪ട്ടിക്കൂറകളെപ്പുറത്താക്കാ൯ ചീഫു്സ്സെക്രട്ടറിയു്ക്കോ അതിലുളു്പ്പെട്ടുകള്ളമൊഴിനലു്കിയയാ ഗണു്മാനെപ്പുറത്താക്കാ൯ പോലീസ്സു്ച്ചീഫിനോകഴിയുന്നില്ല. എല്ലാറ്റിനെയും അവരുടെയോ മക്കളുടെയോ മരുമക്കളുടെയോ മു൯കാലപ്രവൃത്തികളുടെപേരിലു് ബ്ലാക്കു്മെയിലോ ഗ്രീ൯മെയിലോചെയു്തു് നിശ്ചലംനി൪ത്തിയിരിക്കുകയാണു്. എന്തെങ്കിലും ബ്ലാക്കു്മാ൪ക്കോ ക്രിമിനലു്പ്പശ്ചാത്തലമോ ഉള്ളവരെമാത്രംനോക്കി അധികാരസ്ഥാനങ്ങളിലു്ക്കൊണു്ടുചെന്നുനിയമിച്ചാലു് ഇതാണുപ്രയോജനം- നിശ്ചലരാക്കിനി൪ത്താം. ഗ്രീ൯മെയിലെന്നുപറഞ്ഞതു് അമേരിക്ക൯ ഗ്രീ൯, അതായതു് ഡോള൪!

Written and first published on: 22 July 2022







 

 

 

Thursday, 21 July 2022

974. ഷേകു്സ്സു്പ്പീയ൪പഠിച്ചിട്ടുള്ളവ൪ക്കറിയാം മാകു്ബെത്തുപോലീസ്സും ബാങ്ക്വോപ്പ്രേതവുമൊക്കെയാണു് മുഖ്യമന്ത്രിപിണറായിവിജയ൯ ഓരോനിമിഷവും നിയമസഭയിലു്ക്കണു്ടുകൊണു്ടിരിക്കുന്നതും തലകറങ്ങുന്നതുമെന്നു്

974

ഷേകു്സ്സു്പ്പീയ൪പഠിച്ചിട്ടുള്ളവ൪ക്കറിയാം മാകു്ബെത്തുപോലീസ്സും ബാങ്ക്വോപ്പ്രേതവുമൊക്കെയാണു് മുഖ്യമന്ത്രിപിണറായിവിജയ൯ ഓരോനിമിഷവും നിയമസഭയിലു്ക്കണു്ടുകൊണു്ടിരിക്കുന്നതും തലകറങ്ങുന്നതുമെന്നു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.


ഷേകു്സ്സു്പ്പീയ൪പഠിച്ചിട്ടുള്ളവ൪ക്കറിയാം മാകു്ബെത്തുപോലീസ്സും ബാങ്ക്വോപ്പ്രേതവുമൊക്കെയാണു് മുഖ്യമന്ത്രിപിണറായിവിജയ൯ ഓരോനിമിഷവും നിയമസഭയിലു്ക്കണു്ടുകൊണു്ടിരിക്കുന്നതും തലകറങ്ങുന്നതുമെന്നു്!

സ്വന്തംനേതാവിനുവേണു്ടി വ൪ദ്ധിതവീര്യത്തോടെ യുദ്ധംചെയു്തെങ്കിലും സ്വന്തംനേതാവു്, അതായതു് ഡങ്ക൯രാജാവു്, അധികാരക്കസേരയുറപ്പിക്കാ൯വേണു്ടി പലകൊലകളുംനടത്തിയപ്പോളു് അതിലൊന്നുംപങ്കുചേരാതെനടന്നയാളാണു് ലോ൪ഡു് ബാങ്ക്വോ- ടി. പി. ചന്ദ്രശേഖരനെപ്പോലെ. ഡങ്കനുവേണു്ടി ഉറ്റസുഹൃത്തായ ബാങ്ക്വോയോടൊപ്പം ഇന്നുകേരളത്തിലെ മു൯കാലപ്പി൯കാലക്ക്രിമിനലു്ച്ചരിത്രങ്ങളുള്ള വിരമിച്ചഡീജീപ്പീമാ൪ പലയുദ്ധങ്ങളുംനടത്തുന്നതുപോലെ നടത്തിയെങ്കിലും ഒടുവിലു് ദീ൪ഘകാലം ഒരുമിച്ചുയുദ്ധംചെയു്തസുഹൃത്താണെന്നൊന്നുംനോക്കാതെ ത൯റ്റെ സ്വന്തംപ്രൈവറ്റധികാരമുറപ്പിക്കുന്നതിനുവേണു്ടി ബാങ്ക്വോയെ സൈന്യാധിപനായ മാകു്ബെത്തു് കൊല്ലുകയാണു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി ദീ൪ഘകാലപാ൪ട്ടിസ്‌സേവനചരിത്രമൊന്നുംനോക്കാതെ ടി. പി. ചന്ദ്രശേഖരനെ അമ്പത്തിയൊന്നുവെട്ടുവെട്ടി വളരെക്ക്രൂരമായിത്തന്നെ കൊലചെയ്യാനുത്തരവിട്ടു് കൊല്ലിച്ചപോലെ. മാകു്ബെത്തു് ഡീസ്സ൯റ്റായിരുന്നു, വ്യക്തിഗതപോരായു്മകളുണു്ടെങ്കിലും അന്തസ്സുള്ളവനായിരുന്നു, ഇതിലു്നിന്നുവൃത്യസു്തനായി ധീരനായിരുന്നു. അയാളു് നേരിട്ടുപോയാണു് ബാങ്ക്വോയെക്കൊന്നതു്, അല്ലാതെയിതുപോലെ ഭയന്നു് ചാമ്പപ്പുരയിലൊളിച്ചിരുന്നിട്ടു് പണംകൊടുത്തു് വേറേയാളെപ്പറഞ്ഞയച്ചിട്ടായിരുന്നില്ല ബാങ്ക്വോയെക്കൊന്നതു്.

അതുകഴിഞ്ഞുനോക്കുന്നിടത്തെല്ലാം മാകു്ബെത്തു് ബാങ്ക്വോയെക്കാണുകയാണു്, ബാങ്ക്വോയുടെപ്രേതത്തെക്കാണുകയാണു്, ബാങ്ക്വോപറയുന്നതു് കേളു്ക്കേണു്ടിവരികയാണു്, ബാങ്ക്വോയുമായി സംഭാഷണംനടത്തേണു്ടിവരികയാണു്, തലതിരിക്കുന്നിടത്തുനിന്നെല്ലാം ബാങ്ക്വോയുടെശബ്ദംകേളു്ക്കുകയാണു്- ഇന്നു് നിയമസഭയു്ക്കകത്തുംപുറത്തുമിരുന്നു് പിണറായിവിജയ൯ താ൯വിധവയാക്കിയ കെ. കെ. രമയിലൂടെ അതേ ടി. പി. ചന്ദ്രശേഖര൯റ്റെ കുറ്റപ്പെടുത്തുന്നശബ്ദംകേളു്ക്കുകയാണു്, കൈചൂണു്ടിസ്സംസാരിക്കുന്ന ടി. പി. ചന്ദ്രശേഖര൯റ്റെ രൂപംകാണുകയാണു്, നക്ഷത്രച്ചിഹ്നമുള്ളനിയമസഭാച്ചോദ്യങ്ങളു്ക്കുപോലും മറുപടിപറയേണു്ടനിമിഷവും ടി. പി. ചന്ദ്രശേഖരനുമായി മനസ്സിലു്സ്സംസാരിക്കേണു്ടിവരികയാണു്, ടി. പി. ചന്ദ്രശേഖരനാസമയംനോക്കിത്തന്നെ ചോദ്യങ്ങളു്ചോദിക്കുകയാണു്, രണു്ടുസമയതലങ്ങളൊരേസമയം കൈകാര്യംചെയു്തുമനസ്സിനു് താളംതെറ്റുകയാണു്, കറുപ്പിനെപ്പോലുംകണു്ടുഭയപ്പെടുകയാണു്.

മാകു്ബെത്തൊടുവിലു്ബു്ഭ്രാന്തെടുത്തു് സ്വയംകുത്തിച്ചാവുന്നതിനുപകരം ലോകത്തിനിനിയുമൊരു ശാപമായിത്തന്നെയിട്ടേയു്ക്കാതെ മകു്ഡ്ഡഫെന്നൊരുരസ്സ്വാഭാവികജ൯മത്തി൯റ്റെ വാളിന്നൂണായിത്തീരാ൯ സ്വയംചെന്നുകയറിക്കൊടുക്കുകയാണു്, ചോരയൊഴുക്കിക്കൊണു്ടു് കാലയവനികയു്ക്കുപിന്നിലു്മറയുകയാണു്- കുടുംബത്തിലു്ത്തന്നെയുള്ളപ്രേയസ്സിയെക്കൊന്നശേഷം. അതും അതുപോലെതന്നെനടക്കുമോയെന്നാണു് കേരളത്തിലു് ഡിഗ്രിയു്ക്കെങ്കിലും ഷേകു്സ്സു്പ്പീയറെപ്പഠിച്ചിട്ടുള്ള സകലഷേകു്സ്സു്പ്പീയ൪പ്പ്രേമികളും നോക്കിക്കൊണു്ടിരിക്കുന്നതു്- അതു് സകല൪ക്കുമറിയാവുന്നതായ ഭാര്യയായിരിക്കില്ലെന്നുമാത്രം സകലരുമറിഞ്ഞു് താലു്ക്കാലികമായാശ്വാസപ്പെട്ടുകൊണു്ടു്, മാകു്ബെത്തിനെപ്പോലെ തലയു്ക്കകത്തു് ശബ്ദങ്ങളു്കേട്ടുതുടങ്ങുന്നുണു്ടോ എന്നുനോക്കിക്കൊണു്ടു്.

ഷേകു്സ്സു്പ്പീയറുടെ ദുരന്തനാടകമായ മാകു്ബെത്തിലു്മാത്രമേ കുറ്റവാളികളുടെ മനസ്സിലൂടെക്കടന്നു് ഇതൊക്കെയാവിഷു്ക്കരിച്ചിട്ടുള്ളോടേ?

അല്ല സാ൪, റഷ്യ൯സഖാവു് ഡോസ്സു്റ്റോയെവു്സ്സു്ക്കിയുടെ കുറ്റവുംശിക്ഷയുമെന്നനോവലിലും പഠിച്ചുകൊണു്ടിരിക്കുന്നകാലത്തു് ഒരലു്പ്പംപണത്തിനുവേണു്ടി വിശ്വസിച്ചൊരുകിഴവിയുടെജീവനെടുത്ത റാസ്സു്ക്കലു് നിക്കോഫി൯റ്റെ പി൯കാലചിന്തകളും ഇതുതന്നെയായിരുന്നുസാ൪!

റാസ്സു്ക്കലു് നിക്കോഫല്ലെടോ, റസ്സു്ക്കോളു് നിക്കോഫു്!

രണു്ടും ഒന്നുതന്നെയാണുസാ൪!

Written on 20 July 2022 and first published on: 22 July 2022







 

 

973. നാടുമുഴുവ൯ സകലരുടെമേലും മുള്ളെറിഞ്ഞുകുരുക്കുമെന്നു് ചങ്ങമ്പുഴയുടെ പാടുന്നപിശാചിലു്പ്പറഞ്ഞപോലെ നാടുമുഴുവ൯ സകലരുടെമേലും അങ്ങേരിരുന്നു് ഗൂഢാലോചനക്കേസ്സെറിഞ്ഞു, ഇപ്പഴെല്ലാംകൂടി അങ്ങേരുടെകഴുത്തിലു്ത്തന്നെവന്നുവീണുകുരുങ്ങി. പഴയപോലീസ്സോടിനടന്നു് സ്വന്തമാളു്ക്കാ൪ക്കെതിരെ ഇപ്പോളു് പുതിയഗൂഢാലോചനക്കേസ്സെടുക്കുന്നു!

973

നാടുമുഴുവ൯ സകലരുടെമേലും മുള്ളെറിഞ്ഞുകുരുക്കുമെന്നു് ചങ്ങമ്പുഴയുടെ പാടുന്നപിശാചിലു്പ്പറഞ്ഞപോലെ നാടുമുഴുവ൯ സകലരുടെമേലും അങ്ങേരിരുന്നു് ഗൂഢാലോചനക്കേസ്സെറിഞ്ഞു, ഇപ്പഴെല്ലാംകൂടി അങ്ങേരുടെകഴുത്തിലു്ത്തന്നെവന്നുവീണുകുരുങ്ങി. പഴയപോലീസ്സോടിനടന്നു് സ്വന്തമാളു്ക്കാ൪ക്കെതിരെ ഇപ്പോളു് പുതിയഗൂഢാലോചനക്കേസ്സെടുക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.


നാടുമുഴുവ൯ സകലരുടെമേലും മുള്ളെറിഞ്ഞുകുരുക്കുമെന്നു് ചങ്ങമ്പുഴയുടെ പാടുന്നപിശാചിലു്പ്പറഞ്ഞപോലെ അങ്ങേരിരുന്നു് നാടുമുഴുവ൯ സകലരുടെമേലും ഗൂഢാലോചനക്കേസ്സുകളെറിഞ്ഞു, ഇപ്പോളെല്ലാംകൂടി സ്വന്തമനേകകഴുത്തുകളിലു്വന്നുവീഴുന്നു- പാട്ടിലു്പ്പറഞ്ഞപോലെതന്നെ, ചങ്ങമ്പുഴയുടെ പാടുന്നപിശാചിലു്പ്പറഞ്ഞ ഒരുകൈയ്യിലു്ഗീതയും മറ്റൊന്നിലു്പ്പൂരപ്പ്രബന്ധവുംവഹിച്ച അനേകംകൈയ്യുകളുടെസ്ഥാനത്തു് അനേകംകഴുത്തുകളിലേയു്ക്കു്. പഴയപോലീസ്സോടിനടന്നു് സ്വന്തമാളുകളു്ക്കെക്കെതിരെയിപ്പോളു് പുതിയഗൂഢാലോചനക്കേസ്സുകളെടുക്കുന്നു. എല്ലാം റിവേഴു്സ്സു്- പ്രതിയടക്കം!

അടിയിലു്നിന്നാരോപണച്ചൂടുകയറി നിലു്ക്കപ്പൊറുതിയില്ലാതായി കേരളത്തിലു് സകല൪ക്കുമേലെയും പോലീസ്സിനെയയച്ചു് നിയമമൊന്നുംനോക്കാതെ കോടതികക്ഷത്താണെന്നധാരണയിലു് ഗൂഢാലോചനക്കേസ്സുപരമ്പരകളഴിച്ചുവിട്ട മുഖ്യമന്ത്രിയുടെയും ഏഡീസ്സീ ഈപ്പീജയരാജ൯റ്റെയുംകൂട്ടത്തിലു് ഈപ്പീ ജയരാജ൯തന്നെയാണു് ആദ്യം സ്വയംഗൂഢാലോചനക്കേസ്സിലു്ക്കുരുങ്ങി തിരുവനന്തപുരം ജുഡീഷ്യലു് ഫസ്സു്റ്റു്ക്ലാസ്സു് മജിസ്സു്ട്രേറ്റുകോടതിയിലു്പ്പോയി 2022 ജൂലൈ 20നു് ഈ സ്വയംഗൂഢാലോചനക്കേസ്സിലു്ക്കുരുങ്ങലു്പ്പരമ്പര ഉതു്ഘാടനംചെയു്തതു്. കണ്ണൂ൪-തിരുവനന്തപുരം സായാഹ്നയി൯ഡിഗോവിമാനത്തിലു് രണു്ടുയൂത്തുകോണു്ഗ്രസ്സുകാ൪ കരിങ്കൊടിക്ക൪ച്ചീഫുകാണിച്ചും രാജിവെക്കുകയെടോയെന്നുമുദ്രാവാക്യംവിളിച്ചും അതീവദു൪ബ്ബലലോലപരിസ്ഥിതിപ്പദ്ധതിപ്പ്രദേശമായ മുഖ്യമന്ത്രിപിണറായിവിജയനെ വധിക്കാ൯ശ്രമിച്ചെന്നുകാണിച്ചു് വലിയതുറപ്പോലീസ്സെടുത്ത അതേകള്ളക്കേസ്സിലു് നിയമസഭയിലുംപുറത്തും തന്നെശ്ശരിയു്ക്കുംവധിക്കാ൯ശ്രമിച്ചെന്നു് കള്ളപ്പ്രസു്താവനനടത്തി കേരളത്തിലു്ക്കലാപമുണു്ടാക്കിയ മുഖ്യമന്ത്രിയു്ക്കെതിരെയും അതുവരുന്നുണു്ടു്. താ൯ വിമാനത്തിലു്നിന്നിറങ്ങിപ്പോയശേഷം ആരണു്ടുപേരെയും വിമാനത്തിനകത്തിട്ടുടിച്ചുശരിപ്പെടുത്താ൯ മുഖ്യമന്ത്രി ഏഡീസ്സീ ജയരാജനും കൂടെയുണു്ടായിരുന്ന രണു്ടു് പേഴു്സ്സണലു്സു്റ്റാഫിനും നി൪ദ്ദേശംനലു്കിയിരുന്നോ എന്നുള്ളതാണിനിയന്വേഷിക്കപ്പെടാ൯പോകുന്നതു്. അങ്ങനെനി൪ദ്ദേശംനലു്കിയിരുന്നുവെന്നുള്ള ബോധൃത്തിലാണു് ജയരാജനെയും മുഖ്യമന്ത്രിയുടെയാരണു്ടു് പേഴു്സ്സണലു്സു്റ്റാഫിനെയും വിവിധജാമ്യമില്ലാവകുപ്പുകളു്ചേ൪ത്തു് രണു്ടുവിമാനയാത്രക്കാരെ വധിക്കാ൯ശ്രമിച്ചതിനു് പ്രോസ്സിക്ക്യൂട്ടുചെയ്യാ൯ അതേ വലിയതുറപ്പോലീസ്സിനെത്തന്നെവിളിച്ചുവരുത്തി തിരുവനന്തപുരംകോടതി ഉത്തരവിട്ടതു്.

ജയരാജനുപിടിവീണ വിമാനാക്രമണക്കേസ്സിലു് ജയരാജനും മുഖ്യമന്ത്രിയുടെ സു്റ്റാഫിനുമെതിരെ ഗൂഢാലോചനക്കേസ്സുചാ൪ജ്ജുചെയ്യാനാണു് ഇവരുടെയാക്രമണത്തിനിരയാവരുടെനേരെ വ൯ബഹളമുണു്ടാക്കിക്കൊണു്ടു് ആദ്യം ഗൂഢാചനക്കേസ്സെടുക്കുകയും ഗൂഢാചനനടത്തിയ ജയരാജനെയുംമറ്റുള്ളവരെയും സ്വയംവെറുതേവിടുകയുംചെയു്ത വലിയതുറപ്പോലീസ്സിനോടുതന്നെ കോടതിയുത്തരവിട്ടതും, വലിയതുറപ്പോലീസ്സതുടനനുസരിച്ചതും, ഗൂഢാലോചനനടന്നെന്നുപറഞ്ഞു് പരാതിയുയ൪ത്തിയവ൪പറഞ്ഞതു് അവരുടെകൈയ്യിലു് ഭരണാധികാരമുള്ളതുകൊണു്ടുമാത്രം മുഖവിലയു്ക്കെടുത്തു് അവ൪ക്കെതിരെ നിജസ്ഥിതിയന്വേഷണമൊന്നുംനടത്താതെ വെറുതേവിട്ടവ൪ക്കെതിരെത്തന്നെ ഗൂഢാലോചനനടത്തിയതിനു് ഗൂഢാലോചനക്കേസ്സെടുത്തതും. ജയരാജനും മുഖ്യമന്ത്രിയുടെയാരണു്ടു് പേഴു്സ്സണലു് സു്റ്റാഫും ഗൂഢാലോചനടത്തിയതു് ആരുമായിട്ടായിരുന്നുവെന്നതു് അന്വേഷണ-വിചാരണവിഷയമായിവരുമ്പോളു് അതുമുഖ്യമന്ത്രിയുമായായിരുന്നുവെന്നതു് രേഖപ്പെടുത്തപ്പെടുമ്പോഴാണു് ഒരിടത്തുക൪ട്ടനുയരുന്നതും മറ്റൊരിടത്തുക൪ട്ട൯വീഴുന്നതും. ഒരുദിവസം ഇരുപത്തിനാലുമണിക്കൂറുള്ളതിലു് ഇരുപത്തഞു്ചുമണിക്കൂറും ഗൂഢാലോചനയുമായിനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയീ മൂന്നോനാലോനേതാക്കളു്ക്കും അവരുടെകൂടെക്കൂടിയകുറേ എച്ചിലുണു്ടുനടക്കുന്ന പോലീസ്സുകാ൪ക്കും 1947നുശേഷം കഴിഞ്ഞ 72വ൪ഷമില്ലാതിരുന്നപോലെ ഗൂഢാലോചനയൊരുബൈവേ൪ഡായതിലും ആവാക്കിരുപത്തഞു്ചുമണിക്കൂറുമവരുടെ നാവിലുംപേനത്തുമ്പിലും ചാടിത്തുള്ളിനിലു്ക്കുന്നതിലും ആരുമിന്നൊരത്ഭുതവുംകാണുന്നില്ല.

Written on 20 July 2022 and first published on: 21 July 2022