Saturday, 21 October 2023

1438. കേരളത്തെ തുണിയുടുപ്പിച്ചതു് എസ്സു്. കോഡറും സു്പ്പെ൯സ്സറുമെന്ന ഇസ്രായേലി യഹൂദ൯മാരാണു്: ഇസ്രായേലിനുതുണിയുടുക്കാ൯ കേരളംകൊടുക്കില്ലെന്നു്! ഇതിനാഹ്വാനംചെയു്തവരന്നു് തുണികാണാതെ മുഴുവ൯കാളകളായിനടക്കുകയായിരുന്നു!!

1438

കേരളത്തെ തുണിയുടുപ്പിച്ചതു് എസ്സു്. കോഡറും സു്പ്പെ൯സ്സറുമെന്ന ഇസ്രായേലി യഹൂദ൯മാരാണു്: ഇസ്രായേലിനുതുണിയുടുക്കാ൯ കേരളംകൊടുക്കില്ലെന്നു്! ഇതിനാഹ്വാനംചെയു്തവരന്നു് തുണികാണാതെ മുഴുവ൯കാളകളായിനടക്കുകയായിരുന്നു!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Levi Meir Clancy. Graphics: Adobe SP.

കേരളത്തെ തുണിയുടുപ്പിച്ചതു് എസ്സു്. കോഡറും സു്പ്പെ൯സ്സറുമെന്ന ഇസ്രായേലി യഹൂദ൯മാരാണു്: ഇസ്രായേലിനുതുണിയുടുക്കാ൯ കേരളംകൊടുക്കില്ലെന്നു്! ഇതിനാഹ്വാനംചെയു്തവരന്നു് തുണികാണാതെ (തുണികാണാനുള്ള പ്രായമാകാതെയും!) മുഴുവ൯കാളകളായിനടക്കുകയായിരുന്നു. ഇനിയങ്ങോട്ടു് ഇസ്രായേലിപ്പട്ടാളക്കാ൪ നഗ്നരായിനടക്കാ൯പോവുകയല്ലേ!! മണ്ണുള്ളിടത്തുസ്വന്തമായദ്ധ്വാനിക്കാതെ വടക്കുനിന്നാളെവരുത്തിപ്പണിയെടുപ്പിക്കുന്ന കുടിയ൯മാരുംമടിയ൯മാരുമായ മലയാളികളിലു്നിന്നുവ്യത്യസു്തരായി മണ്ണില്ലാത്തിടത്തുമണ്ണുണു്ടാക്കി കൃഷിചെയു്തവരാണു് കേരളത്തി൯റ്റെയാറിലൊന്നുമാത്രം വിസു്തീ൪ണ്ണമുള്ളരാജ്യത്തുള്ള ഇസ്രായേലികളു്. അതുകൊണു്ടു് അതുപഠിക്കാനാണല്ലോ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലെ കൃഷിമന്ത്രി രായ൯ അമ്പതാളെയുംകൂട്ടി പൊതുജനങ്ങളുടെപണവുമെടുത്തു് സ൪ക്കാ൪ച്ചെലവിലു് അങ്ങോട്ടുപോയതു്! വിസ്സു്തീ൪ണ്ണംനോക്കുമ്പോളു് കേരളം ഇസ്രായേലിലു്നിന്നും ഉടുപ്പുകളിങ്ങോട്ടു് ഓ൪ഡ൪ചെയ്യേണു്ടതാണു്, പക്ഷേ ഇസ്രായേലു് കേരളത്തിലു്നിന്നു് ഉടുപ്പുകളങ്ങോട്ടു് ഓ൪ഡ൪ചെയ്യുകയാണു്. അതിലാണു് ആയിരത്തിയിരുന്നൂറു് സു്ത്രീകളും ഒരു ഉടമയും ജീവിക്കുന്നതു്. അതാണിന്നു് കേരളത്തി൯റ്റെസ്ഥിതി. എന്നിട്ടഹങ്കാരത്തിനും അലു്പ്പത്തരത്തിനും വല്ലകുറവുമുണു്ടോ?

കേരളത്തിലെയേറ്റവുംനല്ല ക്ലോത്തു് സു്റ്റോറുകളായിരുന്നു നേരത്തേപറഞ്ഞയിസ്രായേലികളുടേതു്. ബിന്നിയുടെതുണികളു് കേരളത്തിലെത്തിച്ചിരുന്നതു് സു്പ്പെ൯സ്സറായിരുന്നു. പറയാ൯പാടില്ലെങ്കിലും ഇവിടെപ്പ്രസക്തമായതുകൊണു്ടു് ഒരുകാര്യംപറയാം: തിരുവനന്തപുരത്തെ ഏറ്റവുംനല്ലതുണിക്കച്ചവടക്കാ൪ അടുത്തടുത്തുകച്ചവടംനടത്തിയിരുന്ന സു്പ്പെ൯സ്സറും എച്ചു്. ഏ. കെ. എന്നറിയപ്പെട്ടിരുന്ന ഹാജി അബ്ദുളു് കരീം സേട്ടുമായിരുന്നു. ഒരാളു് യഹൂദ൯, മറ്റെയാളു് മുസ്ലിം. ഒരുകാലമായപ്പോളു് ഇരുവരും സ്വന്തംനാടുകളിലേക്കുതിരിച്ചുപോയി. എച്ചു്. ഏ. കെ. പാക്കിസ്ഥാനിലെത്താതെ കുടുംബസഹിതം വിമാനംതക൪ന്നുമരിച്ചു. സു്പ്പെ൯സ്സ൪ ഇസ്രായേലിലെത്തി. പാളയത്തും സു്പ്പെ൯സ്സ൪ജംഗു്ഷനിലുമായി ഒരേറോഡി൯റ്റെയിരുവശങ്ങളിലുമായി അടുത്തടുത്തുകച്ചവടംനടത്തിയിരുന്ന ഇവ൪തമ്മിലെന്തെങ്കിലും വിരോധമുള്ളതായി തിരുവനന്തപുരംകണു്ടിട്ടില്ല. അതാണുതിരുവനന്തപുരം, അതാണന്നുകേരളം!

സ്വന്തംജനതയുടെയാശുപത്രികളിലു് മിസ്സൈലുകളു്കത്തിച്ചുവിട്ടു് കുട്ടികളെക്കൊല്ലുന്ന പാലസ്സു്റ്റീ൯ഭീകരുടെകൂടെക്കൂടിയ, അതുപോലെചെയ്യാ൯ ഇവിടെപ്പറ്റിയിരുന്നെങ്കിലെന്നുകൊതിച്ചുനടക്കുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലെയേതാനുമായിരം തീവ്രമുസ്ലിമുകളുടെകൂടെക്കൂടിയയിളക്കംകണു്ടു് ഒരുകണ്ണൂ൪ക്കമ്പനി ഇസ്രായേലിപ്പട്ടാളക്കാരുടെയും പോലീസ്സുകാരുടെയും യൂണിഫോംതയു്ച്ചുനലു്കുന്നതുനി൪ത്തിയെന്നു്! പാലസ്സു്റ്റീ൯ഭീകരരെക്കൊല്ലാ൯ ആയുടുപ്പുമിട്ടുകൊണു്ടുപോകേണു്ടെന്നു്!! അതിനുംകൂടിച്ചേ൪ത്താണു് അതി൯റ്റെപിറ്റേന്നുതന്നെ അമേരിക്ക നൂറുബില്യണു്ഡോള൪കൊടുത്തതു്. ശ്രദ്ധിച്ചുവായിക്കുക- മില്യണല്ല, ബില്യണു്! ആ ഓ൪ഡറുകളെല്ലാം എകു്സ്സു്പ്പ്രസ്സുവേഗതയിലു് ഇ൯ഡൃയടക്കം ലോകത്തി൯റ്റെയെല്ലാഭാഗങ്ങളിലുമുള്ള വാളു്മാ൪ട്ടിനുപോയിക്കഴിഞ്ഞെടേ മണു്ട൯മാരേ....! തിരുപ്പൂരുനിന്നും അഹമ്മദാബാദിലു്നിന്നുംതന്നെയതു് തയു്ച്ചുനലു്കും. കണ്ണൂരുകൈത്തറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലു്ത്തക൪ന്നപ്പോളു് തൊഴിലുനഷ്ടപ്പെട്ട, പുരുഷ൯മാ൪ തൊഴിലിനുപോകാതെ സഖാവുപണിക്കുമാത്രംപോകുന്ന, അവിടെയുള്ള സു്ത്രീകളുംകുട്ടികളും അവരുടെകുടുംബങ്ങളുംപിടിച്ചുനിന്നതു് തിരുവനന്തപുരത്തുതുടങ്ങിയയൊരു ബോംബേത്തുണിക്കമ്പനി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കണ്ണൂരേക്കുമാറ്റിച്ചതു് ഇസ്രായേലിപ്പട്ടാളത്തിനും എയ൪ഫോഴു്സ്സിനും പോലീസ്സിനും ഉടുപ്പുതയു്ച്ചുനലു്കാനുള്ളയോ൪ഡ൪പിടിച്ചായിരുന്നു. ലോകത്തി൯റ്റെമുഴുവ൯പിന്തുണയോടെ അറബിഭീകര൯മാരെത്തുടച്ചുനീക്കാനിറങ്ങിയ ഇസ്രായേലികളെ എന്തെങ്കിലുംചെയ്യണമല്ലോയെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പടയിളക്കത്തിലിളകിപ്പോയ അതി൯റ്റെയുടമയിപ്പോളാ ഓ൪ഡ൪ വേണു്ടെന്നുവെച്ചു- തനിക്കുവേണു്ടായിട്ടല്ല, മാ൪കു്സ്സിസ്സു്റ്റുകൂറകളെപ്പ്രസാദിപ്പിക്കാ൯! മറ്റുള്ളവ൯റ്റെതൊഴിലുതക൪ക്കുകയല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെന്താണുപണി! ഈയുടുപ്പുകളു്കൊടുത്തില്ലെന്നുപറഞ്ഞു് ഇസ്രായേലുമമേരിക്കയും ഫ്രാ൯സ്സുംബ്രിട്ടനുംനടത്തുന്ന ഭീകരവിരുദ്ധയുദ്ധമവസാനിപ്പിക്കുമോ?

ഇ൯ഡ്യാഗവണു്മെ൯റ്റു് പൂ൪ണ്ണപി൯ബലവുംസഹായവുമായി ഔദ്യോഗികമായി ഇസ്രായേലു്സ്സൈന്യത്തി൯റ്റെകൂടെയുണു്ടെങ്കിലും, കേരളത്തി൯റ്റെപഴയകാലവാണിജ്യവള൪ച്ചയിലു് മുസ്ലിമുകളോടൊപ്പം ഇസ്രായേലിയഹൂദ൯മാരും സുപ്പ്രധാനമായൊരുസ്ഥാനംവഹിച്ചിട്ടുണു്ടെങ്കിലും, അമിതമായ വാ൪ത്താപ്പബ്ലിസിറ്റികിട്ടിയതുകൊണു്ടും മുസ്ലിംതീവ്രവാദികളുടെശ്രദ്ധയിലു്പ്പെട്ടതുകൊണു്ടും അന്നുതുണിയുടുക്കാതെനടന്നു് ഇതൊന്നുമറിയാതെവള൪ന്ന കേരളത്തിലെ ഇന്നത്തെമുസ്ലിംതീവ്രവാദികളിലു്നിന്നും ഈവസു്ത്രനി൪മ്മാണശാലയു്ക്കെന്തെങ്കിലും ഉപദ്രവമുണു്ടാവുകയാണെങ്കിലു് (മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുള്ളിടത്തോളം അതുണു്ടാവുകയുംചെയ്യും!) ഉള്ളതുപറഞ്ഞാലു് കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി സഹായിക്കുകയില്ല, സംരക്ഷിക്കുകയില്ല, അതിന്നുകഴിയുകയുമില്ല, കാരണം അസ്ഥിയിലു്പ്പിടിച്ച പ്രേമവുമായിനടക്കുകയാണങ്ങേ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടും പിണറായിവിജയനോടും, അതുകൊണു്ടാണാത്തങ്കക്കുടത്തിനെ ലാവലി൯കേസ്സിലും സ്വ൪ണ്ണക്കടത്തുകേസ്സിലും സഹകരണബാങ്കുകുംഭകോണത്തിലുമൊന്നും ഒരീഡീയു്ക്കും സീബീയ്യൈയു്ക്കുംകൊടുക്കാതെ സംരക്ഷിച്ചുനി൪ത്തിയിരിക്കുന്നതു്. ആ അപ്പാരലു്ക്കമ്പനിക്കുവേണമെങ്കിലു് പൈസ്സകിട്ടുകയില്ലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ റെഡു് വോളണു്ടീയ൪മാ൪ക്കുള്ള ഉടുപ്പുംനിക്കറുംതയു്ച്ചും ചെങ്കൊടിയുണു്ടാക്കിയുംകഴിയാവുന്നതേയുള്ളൂ- അതിലു്നിന്നും ആയിരത്തിയിരുന്നൂറുസു്ത്രീത്തൊഴിലാളികളു്ക്കു് ശമ്പളവുംകൊടുത്തു്! മറ്റൊരുമലയാളിയായ കിറ്റകു്സ്സുസാബുവിനെപ്പോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലു് ഈക്കമ്പനിയും ബോംബെയിലേക്കു് വണു്ടികയറാറായെന്നുതോന്നുന്നു!!

പാലസ്സു്റ്റീ൯-ഗാസ്സയിലെ മുസ്ലിംഭീകര൯മാ൪ക്കെതിരെ 2023 ഒകു്ടോബറിലു് ഇസ്രായേലു്നടത്തുന്ന പ്രത്യാക്രമണത്തിലു് ഒരുബോംബു്- മിസ്സൈലു്- ഗാസ്സയിലെയൊരാശുപത്രിക്കുമേലു്വീണതുകൊണു്ടു് വിദേശത്തെ പലയാസ്സു്പ്പത്രികളു്ക്കുമുള്ള യൂണിഫോംതയു്ച്ചുനലു്കുന്നതങ്ങളു്ക്കു് അതുകൊണു്ടു് ഇതിലൊരു എത്തികു്സ്സി൯റ്റെപ്രശു്നമുണു്ടെന്നു് ന്യായീകരണംപറഞ്ഞു് ഇസ്രായേലിസ്സൈനിക൪ക്കുള്ള യൂണിഫോം തയു്ച്ചുനലു്കുന്നതുനി൪ത്തുകയാണെന്നാണു് ഈസ്ഥാപനത്തി൯റ്റെയുടമയറിയിച്ചതു്. അതു് സ്വന്തംമനുഷ്യരെക്കവചമാക്കിയുദ്ധംനടത്തുന്ന ഗാസ്സാഭീകര൪തന്നെ ആശുപത്രിക്കുപുറകിലു്നിന്നുകത്തിച്ചെറിഞ്ഞു് ലക്ഷൃംതെറ്റിയോ മനഃപൂ൪വ്വമോ ആശുപത്രിയു്ക്കകത്തുതന്നെവീണതാണെന്നു് ഉപഗ്രഹചിത്രങ്ങളും വീഡിയോച്ചിത്രങ്ങളും ഭീകര൯മാ൪തമ്മിലുള്ള ടെലിഫോണു്സംഭാഷണങ്ങളുടെ ശബ്ദരേഖകളുംപുറത്തുവിട്ടു് ലോകത്തി൯റ്റെമുന്നിലു് ഇസ്രായേലു് അസന്നിഗു്ദ്ധമായിത്തെളിയിച്ചു, ഈയുടമയും അയാളുടെപുറകിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേരളത്തിലെമുസ്ലിംതീവ്രവാദികളും ഇളിഭ്യരായി. ഭീകര൯മാ൪മാത്രമേയിതുചെയ്യൂവെന്നു് നന്നായറിഞ്ഞുകൊണു്ടുതന്നെയാണു് ഈമൂവരുമിതുചെയു്തതു്. പാലസ്സു്റ്റീനുള്ളപിന്തുണയെന്നുപറഞ്ഞു് ഭീകര൯മാ൪ക്കുള്ളപിന്തുണനലു്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളുടെ മുസ്ലിംരാജ്യങ്ങളിലുള്ള അഴിമതി-കള്ളക്കടത്തു-കള്ളപ്പണനിക്ഷേപങ്ങളു് സുരക്ഷിതമാക്കാനുള്ള പ്രചാരവേലയിലു് പങ്കാളിയാവുകയായിരുന്നു ഈയുടമയും.

ഒരുകാര്യംപറയട്ടെ- കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റന്ധവിശ്വാസവും ഇസ്ലാമിക്കു് തീവ്രവാദവും തലയു്ക്കുപിടിക്കാത്തവരെല്ലാം ഇപ്പോളു് ഇസ്രായേലി൯റ്റെഭാഗത്താണു്. പാലസ്സു്റ്റീനെക്കുറിച്ചു് കേട്ടുതുടങ്ങുന്നതിനുമുമ്പേ കേരളം ഇസ്രായേലി൯റ്റെഭാഗത്തായിരുന്നു. അതുകൊണു്ടാണു് കേരളത്തിലു് ജൂതത്തെരുവുകളും ജൂതക്കോളനികളുമുണു്ടായിരുന്നതുപോലെ പാലസ്സു്റ്റീ൯തെരുവുകളും പാലസ്സു്റ്റീ൯കോളനികളും ഇല്ലാതിരുന്നതു്! ഇസ്രായേലിയഹൂദ൯മാരെപ്പോലെ ലോകംമുഴുവ൯ അഭയംതേടിയലഞ്ഞവ൪തന്നെയായിരുന്നു പാലസ്സു്റ്റീനറബികളും. എന്നിട്ടെന്താണു് കേരളമവ൪ക്കഭയംനലു്കാതിരുന്നതെന്നു് ആലോചിക്കേണു്ടതാണു്, ഈപ്പുത്തനിളക്കക്കാ൪ മറുപടിപറയേണു്ടതാണു്.

ആശയങ്ങളുടെലോകത്തുജീവിക്കുന്നതിനുപകരം ആമാശയങ്ങളുടെയും പണക്കീശ്ശകളുടെയുംലോകത്തുജീവിക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു് മുസ്ലിംരാജ്യങ്ങളിലു്ക്കൊണു്ടുചെന്നുനിക്ഷേപിച്ചിട്ടുള്ള ഭരണയഴിമതിപ്പൈസ്സയുടെസുരക്ഷയല്ലാതെ മറ്റെന്താണീ ആസൂത്രിതപ്പ്രചാരണവ്യാപാരത്തി൯റ്റെപിന്നിലുള്ളതു്? കഴിഞ്ഞപത്തമ്പതുകൊല്ലത്തിനിടയു്ക്കു് ഈപ്പ്രചാരണത്തി൯റ്റെ സംസ്ഥാനമുഖ്യപ്പ്രചാരകനായ മുഖ്യമന്തിപിണറായിവിജയ൯ സ്വന്തമായെഴുതിയ സൈദ്ധാന്തികലേഖനമെന്തെങ്കിലും നിങ്ങളു്കണു്ടിട്ടുണു്ടോ?

Written on 19 October 2023 and first published on: 21 October 2023


 

 





Friday, 20 October 2023

1437. ഇ൯ഡ്യ ലോകത്തിലെ ഏറ്റവുംവലിയജനാധിപത്യംകെട്ടിപ്പടുത്ത ഭൗതികൈശ്വര്യമുള്ളജനതയെന്നാണോ അറിയപ്പെടേണു്ടതു്, ഏറ്റവുംവലിയപ്രതിമകളു്നി൪മ്മിച്ചുനശിച്ച ജനതയെന്നാണോ?

1437

ഇ൯ഡ്യ ലോകത്തിലെ ഏറ്റവുംവലിയജനാധിപത്യംകെട്ടിപ്പടുത്ത ഭൗതികൈശ്വര്യമുള്ളജനതയെന്നാണോ അറിയപ്പെടേണു്ടതു്, ഏറ്റവുംവലിയപ്രതിമകളു്നി൪മ്മിച്ചുനശിച്ച ജനതയെന്നാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Setthayos Sansuwansri. Graphics: Adobe SP.


ഇ൯ഡ്യ ലോകത്തിലെ ഏറ്റവുംവലിയജനാധിപത്യംകെട്ടിപ്പടുത്ത ഭൗതികൈശ്വര്യമുള്ളജനതയെന്നാണോ ലോകത്തേറ്റവുംവലിയ പ്രതിമകളു്നി൪മ്മിച്ചുനശിച്ച ജനതയെന്നാണോ ലോകത്തിനുമുന്നിലു് അറിയപ്പെടേണു്ടതെന്നുള്ള നരേന്ദ്രമോദിയുടെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയും ഭാവനയാണവരുടെ കുറേക്കാലമായുള്ള അപഹാസ്യമായ പ്രതിമാനി൪മ്മാണയജ്ഞത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്നതു്. സു്ഫിങ്കു്സ്സുകെട്ടിയ പ്രാചീനയിജിപു്ഷ്യ൯മാ൪മുതലു് യൂക്കറ്റാ൯കാട്ടിനുള്ളിലെക്കൊട്ടാരങ്ങളു്കെട്ടിയ തെക്കേയമേരിക്കയിലെ മായ൯മാ൪വരെയുള്ള മെഗാബിലു്ഡേഴു്സ്സെല്ലാം അവമാത്രമവശേഷിപ്പിച്ചിട്ടു് അതിലു്നിന്നുണു്ടായ പട്ടിണിയിലൂടെയും ദാരിദ്രൃത്തിലൂടെയും പോഷകാഹാരക്കുറവിലൂടെയും ഒരുതെളിവുപോലുമവശേഷിപ്പിക്കാതെ ഭുമുഖത്തുനിന്നപ്പ്രത്യക്ഷമായി. ദേശീയവിഭവങ്ങളു് ഭാവിനോക്കാതെധൂ൪ത്തടിച്ചുള്ളയീ പ്രതിമാനി൪മ്മാണത്തിലൂടെ മോദിയെത്രവലിയകുറ്റമാണുചെയു്തിരിക്കുന്നതെന്നു്, അയാളെത്രവലിയൊരു ബുദ്ധിശൂന്യനായഭരണാധികാരിയാണെന്നു്, ഈപ്പ്രതിമകളുടെനാട്ടിലെപ്പട്ടിണിയും ദാരിദ്ര്യവും രോഗാവസ്ഥയുംതന്നെസാക്ഷൃപ്പെടുത്തുന്നു. നരേന്ദ്രമോദിയുടെഭരണത്തി൯റ്റെപാരമ്യത്തിലു്, 2018ലു്, നൂറ്റിപ്പത്തൊമ്പതുരാജ്യങ്ങളുടെപട്ടിണിപ്പട്ടികയിലു് മോദിയുടെയി൯ഡൃ നൂറ്റിമൂന്നാംസ്ഥാനത്താണുസ്ഥലംപിടിച്ചതു്. അതിനുതാഴെ പട്ടിണിയിലു് ലോകത്തു് പതിനാറുരാജ്യങ്ങളേയുള്ളൂ. ആരാജ്യത്തി൯റ്റെപ്രധാനമന്ത്രിയാണു് ആകെയിനി ബാക്കിയുള്ളരാജ്യസ്വത്തുക്കളെടുത്തു് ലോകത്തോടുമത്സരിച്ചു് പ്രതിമയുണു്ടാക്കിനടക്കുന്നതു്!

സാമ്പത്തികയച്ചടക്കമില്ലായു്മയും കെടുകാര്യസ്ഥതയും നേരത്തേതന്നെ നരേന്ദ്രമോദിഭരണത്തി൯റ്റെമുഖമുദ്രകളാണു്. അവിടെയുംനിലു്ക്കാതെയാണു് ജനക്ഷേമത്തിനുപയോഗിക്കേണു്ട രാഷ്ട്രത്തി൯റ്റെ അമൂല്യമായയീപ്പൊതുസ്വത്തുക്കളൊക്കെയെടുത്തു് അവിടെത്ത൯റ്റെപേരെഴുതിവെയു്ക്കാനായി നരേന്ദ്രമോദിയീ പ്രതിമകളൊക്കെയുണു്ടാക്കുന്നതു്. നരേന്ദ്രമോദിയി൯ഡ്യയിലു് ജനിക്കാതെയിരുന്നിരുന്നുവെങ്കിലു് ജീവിതത്തി൯റ്റെയതിജീവിതത്തിനുള്ള ഈവിഭവദാരിദ്ര്യമൊന്നുമുണു്ടാവാതെ രാഷ്ട്രം ഇതിനിടയിലു് ഒരിരുപത്തഞു്ചുവ൪ഷമെങ്കിലും മുന്നോട്ടുകുതിച്ചേനേ! പ്രതിമകളൊരുമുന്നോട്ടുകുതിപ്പാണോ? നരേന്ദ്രമോദിയുടെമാതൃകപിന്തുട൪ന്നു് ബീജേപ്പീയുടെഭരണംനടക്കുന്നസംസ്ഥാനങ്ങളിലെല്ലാം പ്രതിമാനി൪മ്മാണമാണു് രാഷ്ട്രത്തി൯റ്റെപരിപാടിയെന്നുപറഞ്ഞു് അവരുടെയോരോരോമുഖ്യമന്ത്രിമാ൪ അവരവരുടെവകപ്രതിമകളുണു്ടാക്കിനടക്കുകയാണു്. ഉത്ത൪പ്പ്രദേശ്ശിലു് 2500കോടിരൂപാചെലവിലു് ഇതിനെയൊക്കെപ്പൊക്കത്തിലുംതൂക്കത്തിലും കവച്ചുവെക്കുന്ന ഇ൯ഡൃയിലെയേറ്റവുംവലിയ ശ്രീരാമപ്പ്രതിമയാണുണു്ടാക്കുന്നതു്, മഹാരാഷ്ട്രയിലു് പതിനായിരംകോടിരൂപാച്ചെലവിലു് എഴുന്നൂറടിപ്പൊക്കമുള്ള ഛത്രപതിശ്ശിവാജിപ്പ്രതിമയും!

ഡലു്ഹിയിലു് ജവഹ൪ലാലു്നെഹു്റു യൂണിവേഴു്സ്സിറ്റിയുടെ ക്യാമ്പസ്സിലു് സ്വാമിവിവേകാനന്ദ൯റ്റെയൊരുപ്രതിമകെട്ടുന്നുണു്ടു്. ജനങ്ങളെഭയന്നു് അതി൯റ്റെചെലവെത്രയാണെന്നു് വെളിപ്പെടുത്താതിരിക്കുകയാണു്. 2022 ഏപ്രിലു് 16നു് രാജ്യത്തി൯റ്റെനാലുഭാഗത്തായി നാലു് പടുകൂറ്റ൯പ്രതിമകളു് പടുത്തുയ൪ത്തുന്നതി൯റ്റെഭാഗമായി ഗുജറാത്തിലെ മോ൪ബിയിലു് 1200കോടിരൂപാചെലവിലു് നൂറ്റിയെട്ടടിയുയരമുള്ള ഒരു ഹനുമാ൯പ്രതിമ നരേന്ദ്രമോദി വീഡിയോക്കോണു്ഫറ൯സ്സിംഗിലൂടെ ഉതു്ഘാടനംചെയു്തു. 2022 സെപു്റ്റംബ൪ 8നു് ന്യൂഡലു്ഹിയിലെ ഇ൯ഡ്യാഗേറ്റിലു് നേതാജി സുഭാസ്സു്ച്ചന്ദ്രബോസ്സി൯റ്റെ ഹോളോഗ്രാംപ്രതിമയുതു്ഘാടനംചെയു്തു. 66മീറ്ററുയരത്തിലു് വീണു്ടുംമറ്റൊരുതുല്യതാസ്സു്റ്റാച്ച്യൂവെന്നുപേരിട്ടു് 2022 ഫെബ്രുവരി 5നു് നരേന്ദമോദിയുതു്ഘാടനംചെയു്ത രാമാനുജാചാര്യസ്സു്റ്റാച്ച്യൂവി൯റ്റെചെലവു് ആയിരംകോടിരൂപയായിരുന്നു. തെലുങ്കാനയിലു് ഹൈദരാബാദിലു് സു്റ്റാച്ച്യൂ ഓഫു് ഇക്ക്വാലിറ്റി അല്ലെങ്കിലു് തുല്യതാപ്പ്രതിമയെന്നപേരിലു് 216അടിയുയരമുള്ളയീ രാമാനുജപ്പ്രതിമനി൪മ്മിച്ചതു് ജീയാ൪ എജ്യൂക്കേഷണലു് ഫൗണു്ടേഷനാണു്. നരേന്ദ്രമോദിയുടെ പ്രതിമാഭ്രാന്തിനു് സാക്ഷാലു്ക്കാരംനലു്കാനായിരുന്നിതു്. ഇതാണോ ഒരു വിദ്യാഭ്യാസട്ട്രസ്സു്റ്റി൯റ്റെപണിയെന്നൊരുചോദ്യവും ഇതോടൊപ്പമുയ൪ന്നുവന്നതു് പ്രസക്തമാണു്.

ഭരണഘടനയിലുണു്ടെങ്കിലും ബീജേപ്പീയുടെഭരണത്തിലു് ഫലത്തിലു് ഒരുജാതിമതങ്ങളുംതമ്മിലു് ഒരുതുല്യതയുമില്ലാത്തനാട്ടിലു് അവരുണു്ടാക്കുന്ന എല്ലാപ്പ്രതിമകളുടെയുംപേരു് തുല്യതാപ്പ്രതിമകളെന്നാണു്! ജാതിമതങ്ങളിലു് ജനങ്ങളെവിഭജിച്ചിട്ടിരിക്കുന്ന, അതിഷ്ടപ്പെടുന്നവ൪നലു്കിയവോട്ടിലു് ഭരണംകെട്ടിപ്പടുത്തയിവ൪, പ്രതിമയിലല്ലാതെയെങ്ങനെയെവിടെ തുല്യതയുണു്ടാക്കും? ജാതിയും മതവും വിശ്വാസവുമടക്കം ജീവിതത്തിലെസ്സകലതിലും സകലരും തുല്യതപുല൪ത്തണമെന്നുവാദിച്ച രാമാനുജ൯റ്റെപ്രതിമ ഗുജറാത്തിലു്മുഖ്യമന്ത്രിയായിരിക്കുമ്പോളു് ഹിന്ദുവ൪ഗ്ഗീയവാദികളെയിളക്കിവിട്ടു് മുസ്ലിമുകളുടെമേലു്വംശഹത്യനടത്തി അനേകായിരങ്ങളെക്കൊന്നും ഭവനരഹിതരാക്കിയുംമുന്നേറി പ്രധാനമന്ത്രിയായപ്പോഴും നാനാമാ൪ഗ്ഗങ്ങളിലൂടെയതുപിന്തുടരുന്ന നരേന്ദ്രമോദിയെന്തിനുണു്ടാക്കി ഉതു്ഘാടനംചെയു്തുവെന്നാണാ൪ക്കും മനസ്സിലാകാത്തതു്

മഹാരാഷ്ട്രയിലു് ബോംബേ-ദാദറിലു് പ്രഭാദേവിയിലാണു് ലോകത്തിലെ ഏറ്റവുമുയരമുള്ള മൂന്നാമത്തെപ്പ്രതിമയാകാ൯പോകുന്ന 450അടിയുയരമുള്ള അംബേദു്ക്ക൪പ്പ്രതിമവരുന്നതു്, ഇ൯ഡൃയുടെ ഭരണഘടനാശിലു്പ്പിയായ ഡോ. ബാബാസാഹേബു് അംബേദു്ക്കറെഴുതിയ ഭരണഘടനയുടെ കാശു്മീരിനുപ്രത്യേകപദവിനലു്കുന്ന പ്രത്യേകയാ൪ട്ടിക്കിളു് പാ൪ലമെ൯റ്റിലു് ബീജേപ്പീയെംപീമാരെവിളിച്ചുകൂട്ടി റദ്ദാക്കി അദ്ദേഹത്തെയപമാനിച്ചശേഷം- ഇതേയെംപീമാരെവിളിച്ചുകൂട്ടി റിലയ൯സ്സുകോ൪പ്പറേഷനു് കാ൪ഷികമേഖലയിലാധിപത്യംനലു്കുന്ന മൂന്നുപുതിയ കാ൪ഷികബില്ലുകളു്കൊണു്ടുവന്നുപാസ്സാക്കി നടപ്പാക്കാനിറങ്ങിയതുപോലെ. (റിലയ൯സ്സി൯റ്റെ ബോ൪ഡു്റൂം കൂടുന്നതുപോലെയാണിയാളുടെ പാ൪ലമെ൯റ്റുകൂടുന്നതു്)! പ്രത്യേകയാ൪ട്ടിക്കിളു് റദ്ദാക്കിയതു് കാശു്മീരിലു്ക്കയറി പുറത്തുനിന്നുള്ളവ൪ക്കു് കമ്പോളമുണു്ടാക്കാനുള്ള ഭൗതികമായഗുണങ്ങളു് ഭരണംനടത്തുന്ന ഹിന്ദുക്കോ൪പ്പറേഷനുകളു്ക്കു് ലഭ്യമാക്കുമ്പോളു്ത്തന്നെ ഭരണഘടനയിലതുതടഞ്ഞാ൪ട്ടിക്കിളെഴുതിയ അംബേദു്ക്കറുടെപ്രതിമയുണു്ടാക്കിപ്പ്രദ൪ശ്ശിപ്പിക്കുന്നതു് അവ൪ക്കുണു്ടായ ആ ഭൗതികമായഗുണങ്ങളു് നീക്കംചെയ്യില്ലല്ലോ!!

1962ലെ ഇ൯ഡ്യാ-ചൈനായുദ്ധം, 1947, 1965, 1971 എന്നീക്കൊല്ലങ്ങളിലെ ഇ൯ഡ്യാ-പാക്കിസ്ഥാ൯ യുദ്ധം, ഇ൯ഡൃ൯ പീസ്സു് കീപ്പിംഗു് ഫോഴു്സ്സെന്ന ഇ൯ഡൃ൯ സമാധാനപാലനസേനയുടെ 1999ലെ ശ്രീലങ്കയിലെയും കാ൪ഗ്ഗിലിലെയും യുദ്ധങ്ങളു് എന്നിവയിലു്ജീവ൯വെടിഞ്ഞ ഇ൯ഡൃ൯സൈനികരുടെയോ൪മ്മയു്ക്കായി നാഷണലു് വാ൪ മെമ്മോറിയലെന്ന ദേശീയയുദ്ധസ്സു്മാരകമടക്കം പലതും ഇ൯ഡൃയിലു്നിലവിലുള്ളപ്പോഴാണു് കൂടുതലു് സൈനികമെമ്മോറിയലുകളടക്കം ത൯റ്റെവകയായി ഇ൯ഡൃയിലെ ദരിദ്രജനകോടികളു്ക്കെന്തെങ്കിലും സംഭാവനനലു്കണമല്ലോയെന്നുപറഞ്ഞു് ഈപ്പ്രതിമകളൊക്കെക്കെട്ടുന്നതു്.

സിറ്റിസ്സണു്സ്സു് റിലീജിയസ്സു് ഹേറ്റു് ക്രൈം വാച്ചു് എന്നസംഘടനയുടെകണക്കുകളു്പ്രകാരം 2009നുശേഷം ഇ൯ഡൃയിലു്നടന്ന തൊണ്ണൂറുശതമാനം മതവിദ്വേഷക്ക്രൈമുകളുംനടന്നതു് 2002ലു് ഗുജറാത്തിലു് മുഖ്യമന്ത്രിയായിരിക്കേ വ൪ഗ്ഗീയകലാപത്തിലും വംശഹത്യയിലും ആയിരത്തിലേറെമുസ്ലിമുകളെക്കൊലപ്പെടുത്തുകയും പതിനായിരക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയുംചെയു്ത നരേന്ദ്രമോദി 2014ലു് പ്രധാനമന്ത്രിയായശേഷമാണെന്നാണു്. മാ൪ഗ്ഗംമാറിയെങ്കിലും ലക്ഷൃംപഴയതുതന്നെയാണു്. ഇപ്പോളത്തെമാ൪ഗ്ഗം പശുവി൯റ്റെപേരിലുള്ളകൊലപാതകങ്ങളാണു്- ലോകത്തെങ്ങുംനടക്കാത്തൊരുകാര്യം! അതിനെയുമൊരുമാ൪ഗ്ഗമായിക്കണു്ടുപിടിച്ചു!! അതിനുള്ളഗവേഷണവുംമനനവുമാണിരുപത്തിനാലുമണിക്കൂറും ആശ്ശിരസ്സിന്നുള്ളിലു്നടക്കുന്നതു്. അങ്ങനെയുള്ളയായിരക്കണക്കിനനുയായികളെയും പഴയയാനന്ദമാ൪ഗ്ഗികളെയും രജനീഷനാ൪ക്കിസ്സു്റ്റുകളെയുംപോലെ ഇ൯ഡൃയിലുണു്ടാക്കിയിടുകയാണു്, ഇനിയൊരുതലമുറയുംനന്നാവാതിരിക്കാനായി വിഷവിത്തിടുകയാണു്. രാജ്യത്തി൯റ്റെവിവിധഭാഗങ്ങളിലു് ഇവരുടെകൈകൊണു്ടു് മുസ്ലിമുകളു്കൊല്ലപ്പെട്ടാലും മണിപ്പൂ൪പോലുള്ളിടങ്ങളിലു് ക്രിസ്സു്ത്യാനികളു്കൊല്ലപ്പെട്ടാലും മിണു്ടുകയില്ല, വാതുറക്കുകയില്ല- മൗനാനുവാദംപി൯വലിച്ചെന്നുകരുതി വ൪ഗ്ഗീയക്കൊലപാതകികളു് കൂട്ടക്കുരുതി നി൪ത്തിയാലോ, പോഗ്രോമുകളു് അവസാനിപ്പിച്ചാലോ!

2025ലുണു്ടാവാ൯പോകുന്ന ജനസംഖ്യയുമായിപ്പൊരുത്തപ്പെട്ടുപോകണമെങ്കിലു് ഇ൯ഡൃ എട്ടുദശലക്ഷം തൊഴിലവസരങ്ങളു് പുതിയതായുണു്ടാക്കണമെന്നാണു് ലോകബാങ്കുറിപ്പോ൪ട്ടുതന്നെ! ഇപ്പോളു്ത്തന്നെ തൊഴിലില്ലായു്മ കഴിഞ്ഞയിരുപതുകൊല്ലത്തെ ഏറ്റവുമുയ൪ന്നയവസ്ഥയിലാണു്. കുട്ടികളു്ക്കു് പോളിയോവാകു്സ്സി൯കൊടുക്കാനിവിടെപ്പണമില്ല- പട്ടേലു്പ്പ്രതിമകെട്ടിയയുട൯തന്നെ അതിനുവിദേശസഹായംതേടിനടക്കുകയാണു്!

ഗുജറാത്തിലെ അഹമ്മാദാബാദിലു്നിന്നും 200കിലോമീറ്ററകലെ ന൪മ്മദാജില്ലയിലെ സ൪ദാ൪ സരോവ൪ ഡാമിലെ ഒരു ദ്വീപായ സാധു ബെത്തിലു് കെവാദിയാ കോളണിയിലു് 2018 ഒകു്ടോബ൪ 31നു് 3000കോടിരൂപാചെലവിലു് 597അടി (182മീറ്റ൪) ഉയരമുള്ള സ൪ദാ൪ വല്ലഭു് ഭായി പട്ടേലു്പ്പ്രതിമ നരേന്ദ്രമോദി ഉതു്ഘാടനംചെയു്തു. ഗുജറാത്തുനഗരമായ വഡോദരയിലു്നിന്നു് തൊണ്ണൂറുകിലോമീറ്ററകലെ ന൪മ്മദാനദിക്കരയിലു് സ൪ദാ൪ സരോവ൪ അണക്കെട്ടി൯റ്റെയഭിമുഖമായാണിതുനി൪മ്മിച്ചതു്. 1961ലു് പ്രധാനമന്ത്രി നെഹു്റു തറക്കല്ലിട്ടു് 2017ലു് 56വ൪ഷംകഴിഞ്ഞു് നരേന്ദ്രമോദിയുദു്ഘാടനംചെയു്തതാണു് സ൪ദാ൪പ്പട്ടേലി൯റ്റെപേരിലുള്ളയീ ഡാം. മുഖ്യമന്ത്രിയായി അനേകവ൪ഷം ഗുജറാത്തുഭരിച്ച മോദി താ൯ പ്രധാനമന്ത്രിയാകുന്നതുവരെ അതി൯റ്റെപണിനടത്താതെ നോക്കിക്കൊണു്ടിരുന്നു!

2,389കോടിരൂപയും 25000ടണ്ണു് ഇരുമ്പും 90000ടണ്ണു് സിമ്മ൯റ്റും 3400 ജോലിക്കാരുടെയും 250 എ൯ജിനീയ൪മാരുടെയും അനേകകാലത്തെ രാപ്പകലദ്ധ്വാനവും ഇതിലേക്കുപോയി. ലാ൪സ്സണു് ആ൯ഡു് ട്യൂബ്രോക്കമ്പനിയെ എ൯ജിനീയറിംഗുചുമതലയേലു്പ്പിച്ചു. പട്ടേലു്പ്പ്രതിമയിലെ 553 വെങ്കലയിതളുകളു് ചൈനയിലെയൊരുഫൗണു്ടറിയിലു്നിന്നും ഉണു്ടാക്കിക്കൊണു്ടുവന്നതാണു്. ഇ൯ഡൃയിലിത്രയുംവലിയയിതളുകളുണു്ടാക്കാനുള്ള ഫൗണു്ടറിയില്ലെന്നാണുപറഞ്ഞതു്. ചൈന ഇ൯ഡൃയുടെശത്രുവാണെന്നും ചൈനീസ്സു്സാധനങ്ങളു്വാങ്ങരുതെന്നും തുട൪ച്ചയായിജനങ്ങളോടുപറഞ്ഞിട്ടു് വ്യക്തിപരമായലക്ഷൃങ്ങളുടെഭാഗമായി ചൈനയു്ക്കുപണംനലു്കുന്നതിനുവേണു്ടി ഈ തുല്യതാപ്പ്രതിമ നരേന്ദ്രമോദി തലയിലു്മുണു്ടിട്ടുകൊണു്ടു് ചൈനയിലു്ക്കൊണു്ടുചെന്നാണുനി൪മ്മിച്ചതു്. അതിനുചെലവായതുകയുടെ മുക്കാലു്ഭാഗവും നി൪മ്മാണച്ചെലവായി ചൈനയു്ക്കാണുനലു്കിയതു്. ചൈനയിലെ എയറോസ്സണു് കോ൪പ്പറേഷനാണിതു് ചൈനയിലുണു്ടാക്കിയതും ഇ൯ഡൃയിലു്ക്കൊണു്ടുവന്നു് അസ്സംബിളു്ചെയു്തതും. മണിക്കൂറിലു് 180കിലോമീറ്റ൪വേഗതയിലുള്ളകാറ്റും 6.5 റിക്ട൪സ്സു്കെയിലിലുള്ള ഭൂകമ്പവും ചെറുത്തുനിലു്ക്കുമെന്നുപറഞ്ഞാണിതുണു്ടാക്കിച്ചതു്. 182മീറ്ററെന്ന പ്രതിമയുടെ ലോകത്തേറ്റവുംവലിയതെന്നയുയരംനോക്കുമ്പോളു് മോദിയുടെയേതുനി൪മ്മിതിയേയുംപോലെ ആക്കാറ്റുംഭൂകമ്പവുമുണു്ടാകുമ്പോഴേയതറിയാ൯പറ്റൂ- അതിജീവിക്കുമോ ജനങ്ങളെക്കൊന്നുകൊണു്ടു് താഴെപ്പോകുമോയെന്നു്.

ഈപ്പ്രതിമയു്ക്കുവേണു്ടി എഴുപത്തിരണു്ടുഗ്രാമങ്ങളിലെജനങ്ങളെയാണു് മാ൪ക്കറ്റുവിലയുടെവളരെത്താഴെമാത്രം ഭൂമിവിലനലു്കി ജീവനോപാധികളൊന്നുമില്ലാത്ത പുതിയതരിശ്ശുഭൂമികളിലേക്കു് ആട്ടിയോടിച്ചതു്. എന്തിനു് നഗരപ്പ്രദേശംവിട്ടു് ഒരുകോളണിതേടിപ്പോയിയെന്നതുവ്യക്തമാണു്- അവിടെയാകുമ്പോളു് ജാതിയിലു്ത്താഴു്ന്ന ദരിദ്രരെമാത്രമേകുടിയൊഴിപ്പിയു്ക്കാനുണു്ടാകൂ! ഇതാണോ ഇ൯ഡൃയെയേകീകരിച്ച പട്ടേലിനുള്ളപൂജ? അനേകായിരങ്ങളു്ക്കു് വീടുംകുടിയും ജീവനോപാധികളുംനഷ്ടപ്പെട്ടു. അതുപ്രതിമോപാസ്സകരും ലോകവുമറിഞ്ഞില്ല. ഈപ്പ്രതിമനി൪മ്മിച്ചപ്പോളു് മോദിപ്രസംഗിച്ചതു് അതിലൂടെ അന്നാട്ടുകാ൪ക്കെല്ലാം തൊഴിലുകിട്ടുമെന്നാണു്. തൊഴിലെന്നു് നരേന്ദ്രമോദിയുദ്ദേശിച്ചതു് ടൂറിസ്സു്റ്റുകളായിവരുന്നവ൪ക്കു് തട്ടുചായയടിച്ചുനലു്കുന്നതാണു്. പക്ഷേ മോദിയായതുകൊണു്ടു് യാഥാ൪ത്ഥ്യത്തോടടുക്കുമ്പോളു് ചായ താജു് ഗ്രൂപ്പിനും മറ്റനുബന്ധസൗകര്യങ്ങളു്മുഴുവ൯ റിലയ൯സ്സുഗ്രൂപ്പിനുമാണുപോകുന്നതു്, അങ്ങനെയുള്ളടൂറിസ്സു്റ്റുകളെയാണു് മോദിപ്രതീക്ഷിക്കുന്നതു്.

ഗാന്ധിയുടെയടുത്തശിഷ്യനും ഗാന്ധിയോടൊപ്പം പലപ്രാവശ്യംജയിലിലു്ക്കിടന്നിട്ടുമുള്ള പട്ടേലു് പ്രധാനമന്ത്രിനെഹ്രുവി൯റ്റെ മന്ത്രിസഭയിലു് ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നുനടത്തിയ ച൪ച്ചകളിലൂടെയും അനുരഞു്ജനത്തിലൂടെയും 562 പരമാധികാരനാട്ടുരാജ്യങ്ങളെ വ്യക്തമായകരാറുകളെഴുതിയുണു്ടാക്കി ഇ൯ഡൃ൯ യൂണിയനിലു് ലയിപ്പിച്ചു. (ഇതിലു് കാഷു്മീരുമായുണു്ടാക്കിയകരാ൪ ഇപ്പോളു് പട്ടേലിനെപ്പ്രതിമനി൪മ്മിച്ചാദരിക്കാ൯നടക്കുന്ന മോദിതന്നെലംഘിച്ചു, ഭരണഘടനയെയട്ടിമറിച്ചു് അതി൯റ്റെ പ്രത്യേകപദവിയെടുത്തുകളഞ്ഞു). അങ്ങനെ ഇ൯ഡൃയുടെയുരുക്കുമനുഷ്യനെന്നുപേരുവീണ പട്ടേലി൯റ്റെയീപ്പ്രതിമ മറ്റുപലതിനോടുമൊപ്പം ജനങ്ങളു് പഴയകൃഷിയുപകരണങ്ങളായി സംഭാവനനലു്കിയ 135 മെട്രിക്കു്ടണ്ണു് ഇരുമ്പടക്കം 5000 ടണ്ണു് ഉരുക്കുംകൂടിച്ചേ൪ത്താണുനി൪മ്മിച്ചതു്.

ഗാന്ധിയുടെശിഷ്യനായി ഗാന്ധിയെപ്പോലെ ലളിതജീവിതംനയിച്ചിരുന്ന പട്ടേലി൯റ്റെപേരിലു് മൂവായിരംകോടിരൂപയു്ക്കടുത്തുചെലവഴിച്ചു് ദരിദ്രയി൯ഡൃയിലു് പട്ടേലി൯റ്റെപ്രതിമനി൪മ്മിക്കണമെന്നുചിന്തിച്ചതുതന്നെ പട്ടേലിനെയധിക്ഷേപിക്കലല്ലേ, ബീഭത്സതയല്ലേ? ഇതു് അതുരണു്ടുമല്ല രാജ്യസു്നേഹമാണെന്നു് അനേകമാളുകളെക്കൊണു്ടു് മോദിയിപ്പോളു് ചിന്തിപ്പിച്ചിരിക്കുന്നതുതന്നെ പട്ടേലു്പിന്തുട൪ന്ന യാഥാ൪ത്ഥ്യബോധത്തി൯റ്റെ ശരിയായപാതയിലു്നിന്നും ജനങ്ങളെവഴിതെറ്റിക്കലല്ലേ? ഈപ്പ്രതിമയുമായിബന്ധപ്പെട്ടു് ഇ൯റ്റ൪നെറ്റിലു്ക്കെട്ടിപ്പടുത്ത വെബ്ബു്സ്സൈറ്റിലു്ത്തന്നെ പട്ടേലി൯റ്റെയിരട്ടി, അതായതു് നൂറുചിത്രങ്ങളു്, നരേന്ദ്രമോദിയുടേതുള്ളതുതന്നെ നരേന്ദ്രമോദിയുടെയുദ്ദേശവും അലു്പ്പത്തരവും വെളിപ്പെടുത്തുന്നില്ലേ?

എട്ടുവയസ്സുമുതലു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ പ്രവ൪ത്തകനായിരുന്ന നരേന്ദ്രമോദി 1948ലു് അതി൯റ്റെയൊരുപ്രവ൪ത്തക൯ ഇ൯ഡ്യാരാജ്യത്തിനുസ്വാതന്ത്ര്യംനേടിക്കൊടുക്കാ൯ അതികഠിനപ്രയതു്നംനടത്തിയ ഗാന്ധിയെവധിച്ചപ്പോളു് ഇ൯ഡൃയുടെയാഭ്യന്തരമന്ത്രിസ്ഥാനത്തിരുന്നുകൊണു്ടു് രാജ്യത്തിനുംഭരണത്തിനും ഒരപകടവുംഭീഷണിയുമെന്നുപറഞ്ഞുകൊണു്ടു് രാഷ്ട്രീയസ്വയംസേവകസംഘത്തെനിരോധിച്ച വല്ലഭു് ഭായി പട്ടേലി൯റ്റെ പ്രതിമയുണു്ടാക്കുന്നതു് അവസരവാദപരമോ കാലത്തിനൊത്തമാറ്റമോ എന്നല്ല ബീഭത്സതയായാണു് രാഷ്ട്രവും ലോകവും കാണുന്നതു്.

Written on 02 August 2023 and first published on: 20 October 2023









Monday, 16 October 2023

1436. കെ-റെയിലുവരില്ലെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുസമ്മതിച്ചാലു് ലോകംമുഴുവ൯നടന്നു് മു൯കൂ൪ക്കൈക്കൂലിവാങ്ങിയ ആയിരക്കണക്കിനുകോടിരൂപാ തിരിച്ചുകൊടുക്കേണു്ടിവരും, അതുകൊണു്ടു് കെ-റെയിലുവരുമെന്നു് ഗവണു്മെ൯റ്റലായി ഇടയു്ക്കിടയു്ക്കുപറഞ്ഞുകൊണു്ടുനടക്കുന്നു

1436

കെ-റെയിലുവരില്ലെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുസമ്മതിച്ചാലു് ലോകംമുഴുവ൯നടന്നു് മു൯കൂ൪ക്കൈക്കൂലിവാങ്ങിയ ആയിരക്കണക്കിനുകോടിരൂപാ തിരിച്ചുകൊടുക്കേണു്ടിവരും, അതുകൊണു്ടു് കെ-റെയിലുവരുമെന്നു് ഗവണു്മെ൯റ്റലായി ഇടയു്ക്കിടയു്ക്കുപറഞ്ഞുകൊണു്ടുനടക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കെ-റെയിലു്വരില്ലെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുസമ്മതിച്ചാലു് ലോകംമുഴുവ൯നടന്നു് അതി൯മേലു് മു൯കൂ൪ക്കൈക്കൂലിവാങ്ങിയ ആയിരക്കണക്കിനുകോടിരൂപാ തിരിച്ചുകൊടുക്കേണു്ടിവരും, അവ൪ ആളെത്തട്ടിക്കൊണു്ടുപോയായാലും അതുതിരികെവാങ്ങിക്കും, ആപ്പണംവാങ്ങിയവ൪ക്കു് അതുമുതലാക്കിക്കൊടുക്കാതെ ഒരുവിദേശയാത്രപോലും ലോകത്തൊരിടത്തും സുരക്ഷിതമായിനടത്താ൯കഴിയാതാകും, കാരണം ഇവരേക്കാളു് അത്രഭീകര൯മാരാണവ൪. താലു്ക്കാലികമായചിലതടസ്സങ്ങളെന്നാണു്, കേന്ദ്രത്തിലെ ബീജേപ്പീയുടെ മോദിഗവണു്മെ൯റ്റുമായുള്ള അടിമബന്ധത്തിലൂടെ അതുമാറുമെന്നാണു്, പറഞ്ഞുവെച്ചിരിക്കുന്നതു്. മാത്രമല്ല ഈപ്പണംവാങ്ങിയവ൪ക്കു് ലോകത്തി൯റ്റെയേതെല്ലാംഭാഗങ്ങളിലു് എവിടെയൊക്കെയാണുനിക്ഷേപമുള്ളതെന്നു് അവ൪ക്കറിയാം. കെ-റെയിലു് ഒരിക്കലുംനടക്കുകയില്ലെന്നറിഞ്ഞശേഷം അവരുടെകൈയ്യിലു്ക്കിട്ടിയാലു് ഒരുനിമിഷംകൊണു്ടവ൪ പൈസ്സതിരികെവാങ്ങും, ഭാവികണു്ടുണു്ടാക്കിവെച്ചിരിക്കുന്ന നിക്ഷേപങ്ങളു്പൊളിയും, കാരണം കൊടുത്തതുമാത്രമല്ല അവ൪ തിരിച്ചുവാങ്ങുന്നതു്. അവരുടെകൈയ്യിലു്ക്കിട്ടിയില്ലെങ്കിലു് അവരുടെകൈയ്യിലു്വരുത്തിക്കാനുമവ൪ക്കറിയാം.

അതുകൊണു്ടു്, ഭയന്നുപോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി ഗോവിന്ദനും പദ്ധതിപ്പ്രയോജകനായ മുഖ്യമന്ത്രിപിണറായിവിജയനും പദ്ധതിയുടെ യാന്ത്രികഫേസ്സുബുക്കുപ്രചാരകരായ കൂലികളും ഇപ്പോഴും കെ-റെയിലുവരുമെന്നു് ഗവണു്മെ൯റ്റലായി ഇടയു്ക്കിടയു്ക്കുപറഞ്ഞുകൊണു്ടുനടക്കുന്നു, അവരിലു്നിന്നും തലു്ക്കാലത്തേയു്ക്കു് ജാമ്യമെടുക്കുന്നു, വിദേശവേദികളിലു്ക്കിടന്നടിവാങ്ങുന്നതും പണംപിടിച്ചുവാങ്ങപ്പെടുന്നതും ഒരലു്പ്പകാലത്തേക്കുകൂടി നീട്ടിക്കൊണു്ടുപോകുന്നു. കെ-റെയിലുവരുമെന്നു് ഒരുപ്രസു്താവനവരുമ്പോളറിയാം ഏതോവ൯തോക്കു് പൈസ്സതിരിച്ചുചോദിച്ചെന്നു്! ഏറ്റവുമവസാനംവന്നപ്രസു്താവന 2023 ഒകു്ടോബ൪ 16നു് പാ൪ട്ടിസെക്രട്ടറി എംവി ഗോവിന്ദ൯റ്റെവകയാണു്.

ഗോവിന്ദ൯ കെ-റെയിലിനെക്കുറിച്ചുപറയുമ്പോഴെല്ലാം അപ്പമിരുന്നുതിന്നുന്നതിനെയും അപ്പംകൊണു്ടുനടന്നുവിലു്ക്കുന്നതിനെയും ചായകുടിക്കുന്നതിനെയും ഊണുകഴിക്കുന്നതിനെയുംകുറിച്ചുകൂടിയാണു് പറയുന്നതെന്നതിനാലു് അയാളു് താലു്ക്കാലികസെക്രട്ടറിയായിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണു്ട്രാക്കുവിടലിലു് കേരളത്തിലു് കെ-റെയിലുവന്നാലു് ഗോവിന്ദനു് അമ്പതുവ൪ഷത്തേയു്ക്കു് അപ്പംതിന്നാനും പുട്ടടിക്കാനുമുള്ളവകയതിലു്നിന്നും കിട്ടുമെന്നുള്ളതുറപ്പാണു്.

Written and first published on: 16 October 2023




 







Saturday, 14 October 2023

1435. ഗാസ്സയിലു്നിന്നഭയാ൪ത്ഥികളായിപ്പോകുന്നകുഞ്ഞുങ്ങളു് ലോകത്തി൯റ്റെകണ്ണീരാണു്; അവ൪ക്കുട൯തിരിച്ചുവന്നുപാ൪ക്കാ൯ വീടുകെട്ടിത്തരുമെന്നുറപ്പുനലു്കി അവ൪ക്കുപോകാ൯ മൂന്നുദിവസംകൂടിയനുവദിച്ചുകൂടേ?

1435

ഗാസ്സയിലു്നിന്നഭയാ൪ത്ഥികളായിപ്പോകുന്നകുഞ്ഞുങ്ങളു് ലോകത്തി൯റ്റെകണ്ണീരാണു്; അവ൪ക്കുട൯തിരിച്ചുവന്നുപാ൪ക്കാ൯ വീടുകെട്ടിത്തരുമെന്നുറപ്പുനലു്കി അവ൪ക്കുപോകാ൯ മൂന്നുദിവസംകൂടിയനുവദിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.

ഗാസ്സയിലു്നിന്നഭയാ൪ത്ഥികളായിപ്പോകുന്നകുഞ്ഞുങ്ങളു് ലോകത്തി൯റ്റെകണ്ണീരാണു്; അവ൪ക്കുട൯തിരിച്ചുവന്നുപാ൪ക്കാ൯ വീടുകെട്ടിത്തരുമെന്നുറപ്പുനലു്കി അവ൪ക്കുപോകാ൯ മൂന്നുദിവസംകൂടിയനുവദിച്ചുകൂടേ? അവ൪ മുസ്ലീംകുട്ടികളോയറബിക്കുട്ടികളോയെന്നതുപോകട്ടെ: അവ൪കുട്ടികളല്ലേ? ഇതേപോലെപോകുന്നജൂതക്കുട്ടികളെക്കണു്ടാണു് കണ്ണീരണിഞ്ഞലോകം അവ൪ക്കുപാ൪ക്കാ൯ ഇസ്രായേലുനലു്കിയതെന്നുമറന്നുപോകരുതു്!

ഇനിമേലു് വീടില്ല കൂടില്ല നാടില്ല സു്ക്കൂളില്ല കളിക്കൂട്ടുകാരില്ല അന്തരീക്ഷമില്ല അച്ഛനുമമ്മയും സഹോദരങ്ങളുമില്ല എന്നയാഥാ൪ത്ഥ്യത്തോടുപൊരുത്തപ്പെടാ൯ അവ൪ക്കിനിയുംകഴിഞ്ഞിട്ടില്ല. അതിനിക്കുറേക്കാലത്തേക്കുകഴിയുകയുമില്ല. അതിനുള്ളപ്രായമല്ലയവ൪. ജനിച്ചുവള൪ന്ന പ്രിയപ്പെട്ടവീടുപേക്ഷിച്ചുപോകാ൯കഴിയാതെ ഭവിഷ്യത്തറിയാതെ ഇപ്പോഴും അതിനുചുറ്റും തങ്ങിനിലു്ക്കുകയാണവ൪. നമ്മളും അങ്ങനെയന്നെയല്ലേ? മുതി൪ന്നവരൊരുപക്ഷേ ഭീകരരുടെവാക്കുകേട്ടു് രാഷ്ട്രീയകാരണങ്ങളാലു് തങ്ങിനിലു്ക്കുന്നതാകാം, പക്ഷേകുട്ടികളോ? ജനിച്ചുവള൪ന്നസ്വന്തംനാടുപേക്ഷിച്ചുള്ള, ആരെവിടെയഭയംനലു്കുമെന്നറിയാതെയുള്ള, ഭാവിയറിയാതെയുള്ള ഈപ്പലായനത്തിനിടയിലു് ആത്മവിശ്വാസംനഷ്ടപ്പെട്ടു് ഈലോകമൊരു ക്രൂരമായസാധനമാണെന്നബോധമുണു്ടായി ഈച്ചെറുപ്പ്രായത്തിലേ ലോകത്തോടുപകയുണു്ടായി അവരെയുംകൂടി തീവ്രവാദികളായിവള൪ന്നുവരാനിടയാക്കണോ? ഇവരിലെത്രപേ൪ എവിടെയെങ്കിലുമൊരുലക്ഷൃത്തിലെത്തും? വഴിയിലവരുടെജീവിതംനശിപ്പിക്കുന്ന എന്തൊക്കെയുണു്ടാകാം?

ഇവ൪ക്കുമൂന്നുദിവസത്തെകൂടിയെങ്കിലുമൊരു ഇടവേളകൊടുക്കണമെന്നുപറഞ്ഞു, തിരിച്ചുവരുമ്പോളവ൪ക്കു് വീടുകളു്കെട്ടിക്കൊടുക്കുമെന്നു് ആക്കുട്ടികളു്ക്കു് ഉറപ്പുകൊടുക്കണമെന്നുപറഞ്ഞു. ആമൂന്നുദിവസംകൊണു്ടു് ഇസ്രായേലുകീഴു്പ്പെടുത്താനുദ്ദേശിക്കുന്നഭീകര൯മാ൪ അവരിപ്പോളുള്ളതുരങ്കങ്ങളു്ക്കകത്തു് ഓരോദിവസവും ഭക്ഷണവുംവെള്ളവുംതീ൪ന്നു് കൂടുതലവശരാകുമെന്നതു് അവിടേക്കുകടന്നുചെല്ലുന്ന ഇസ്രായേലിക്കമ്മാ൯ഡോകളു്ക്കുകൂടുതലു് സൗകര്യപ്പ്രദമാവുമെന്നല്ലേയുള്ളൂ...? ജനങ്ങളെയൊഴിപ്പിച്ചു് ആത്തുരങ്കങ്ങളു്ക്കുമേലു് കാ൪പ്പറ്റുബോംബിംഗുനടത്തിയിട്ടു് അതിനകത്തൂടെ നാഡീഞരമ്പുകളെത്തക൪ക്കുന്ന നെ൪വു് ഗ്യാസ്സു് കടത്തിവിടുകയാണു് ഇസ്രായേലി൯റ്റെപരിപാടിയെന്നു് ഇന്നാ൪ക്കാണറിഞ്ഞുകൂടാത്തതു്! ഭീകരമേഖലകളിലു് അത്യുഷു്ണംവിതറുന്ന ഫോസ്സു്ഫറസ്സു്ബോംബുകളുപയോഗിച്ച ഇസ്രായേലി൯റ്റെയടുത്തനടപടി നെ൪വ്വുഗ്യാസ്സാണെന്നു് ലോകത്തിനുമുഴുവനറിയാം, അതിനുമുമ്പു് ഭീകര൯മാരെപ്പുറത്തുവരാനനുവദിക്കാതെ തുരങ്കങ്ങളു്ക്കകത്തൊറ്റപ്പെടുത്തി തക൪ക്കുന്നതിനുമുമ്പു് ജനങ്ങളെയൊഴിപ്പിക്കയാണെന്നുമറിയാം. എണ്ണകയറ്റുമതിരാജ്യങ്ങളായ ഒപ്പെക്കു് എന്നറിയുന്ന ഓ൪ഗനൈസ്സേഷ൯ ഓഫു് പെട്രോളിയം എകു്സ്സു്പ്പോ൪ട്ടിംഗു് കണു്ട്രീസ്സുകൂടിയടങ്ങുന്ന ലോകത്തെ അമ്പത്തിനാലോളം രാജ്യങ്ങളംഗംങ്ങളായിട്ടുള്ള ഓ. ഐ. സി. എന്ന ഓ൪ഗനൈസ്സേഷ൯ ഓഫു് ഇസ്ലാമിക്കു് കണു്ട്രീസ്സിനു് ഈപ്പ്രഹസ്സനങ്ങളു്മാറ്റിവെച്ചു് ഈക്കുട്ടികളെയുംസു്ത്രീകളെയുംകണക്കിലെടുത്തു് ഒരുകൊല്ലത്തിനകം ഗാസ്സയിലേക്കുതിരിച്ചുവരുന്നയവ൪ക്കു് ഇരുപത്തിനാലുലക്ഷംവീടുകളു്വെച്ചുകൊടുക്കാ൯ എന്തുവിഷമമാണുള്ളതു്?

ഗാസ്സയുടെ വടക്ക൯ഭാഗങ്ങളിലു്നിന്നും തെക്ക൯ഭാഗങ്ങളിലേക്കു് ഗാസ്സാനിവാസ്സികളു്പോകണമെന്നും ഭീകര൯മാരിലു്നിന്നുംതങ്ങളു് ഗാസ്സയെമോചിപ്പിച്ചാലുട൯ അവ൪ക്കുതിരിച്ചുവരാമെന്നും ഇസ്രായേലു് തങ്ങളുടെയുദ്ധപ്പ്രഖ്യാപനംനടത്തിയ 2023 ഒകു്ടോബ൪ 9മുതലു്തന്നെ ഒരാഴു്ച്ച ടെലിവിഷനുകളിലൂടെയും വിമാനത്തിലു്നിന്നുചൊരിയുന്ന നോട്ടീസ്സുകളിലൂടെയും നിരന്തരം മുന്നറിയിപ്പുനലു്കിക്കൊണു്ടിരിക്കുകയായിരുന്നു. പാലസ്സു്റ്റീ൯ജനതയോ ഗാസ്സയിലെജനതയോയല്ല തങ്ങളുടെയാക്രമണലക്ഷൃമെന്നും പാലസ്സു്റ്റീ൯ജനതയെയടിച്ചമ൪ത്തിഭരിക്കുകയും തങ്ങളുടെസു്ത്രീകളെയുംകുട്ടികളെയും സൈനികരെയും കടന്നുകയറിയാക്രമിച്ചു് അപമാനകരമായരീതിയിലു് കഴുത്തറുത്തും ബലാത്സംഗംചെയു്തും കൊലപ്പെടുത്തുകയുംചെയു്ത പാലസ്സു്റ്റീ൯-ഗാസ്സാ ഭീകര൯മാ൪മാത്രമാണെന്നും ഇസ്രായേലു് നിരന്തരം മുന്നറിയിപ്പുനലു്കിക്കൊണു്ടിരിക്കുകയായിരുന്നു. പക്ഷേയീപ്പ്രത്യാക്രമണത്തിലു്നിന്നുരക്ഷപ്പെടാ൯ സ്വന്തംനാട്ടിലെമുസ്ലിംജനതയെ, പ്രത്യേകിച്ചും സു്ത്രീകളെയും കുട്ടികളെയും, മനുഷ്യപ്പരിചയായുപയോഗിക്കുന്നഭീകര൯മാ൪ അവരെ തെക്ക൯സമുദ്രതീരഭാഗത്തേക്കു് താലു്ക്കാലികമായിരക്ഷപ്പെടാ൯സമ്മതിക്കാതെ സകലമുസ്ലിംവീടുകളിലുംകയറി ഭീഷണിപ്പെടുത്തുകയും ആവഴിയുള്ളറോഡുകളു്മുഴുവ൯ തക൪ക്കുകയും തടസ്സങ്ങളുണു്ടാക്കുകയും വാഹനങ്ങളുള്ളവീടുകളിലു്നിന്നുമുഴുവ൯ വാഹനങ്ങളുടെതാക്കോലുകളും അവരുടെകൈയ്യിലുള്ളപണവുംമുഴുവ൯ പിടിച്ചുപറിച്ചെടുത്തുകൊണു്ടുപോവുകയുംചെയു്തു. രക്ഷപ്പെട്ടോടിയയനേകംപേരെയവ൪ ബോംബെറിഞ്ഞുകൊലപ്പെടുത്തുകയുംചെയു്തു. ഇസ്രായേലു്സ്സൈനികരോ ഗവണു്മെ൯റ്റോ അല്ല, ഇത്രയുംകാലമവരെഭരിച്ചു് ഇതിലേക്കുനയിച്ച ഗാസ്സാഭീകര൯മാരാണു് പാലസ്സു്റ്റീ൯ജനതയുടെയന്തക൯മാരെന്നവരിപ്പോളു് തിരിച്ചറിഞ്ഞിരിക്കുകയാണു്. എന്തുവിലകൊടുത്തും ലോകത്തെ ഈ ഭീകര൯മാരുടെകൈയ്യിലു്നിന്നും മോചിപ്പിക്കുവാ൯ തന്തയു്ക്കുജനിച്ച ഏതുപുരുഷനുംസു്ത്രീയുമാണു് ആഗ്രഹിച്ചുപോകാത്തതു്? പക്ഷെ ബലാത്സംഗത്തിലും കഴുത്തറുപ്പിലുംകൊതിയുള്ള ഇറാനും റഷ്യയും ചൈനയുംമുതലു് അതിനുഴറിനടക്കുന്ന കേരളത്തിലെ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതി൯റ്റെ ഡീവൈയ്യെഫൈയ്യുംവരെ ആ അന്തക൯മാരുടെഭാഗത്തു് നിലയുറപ്പിച്ചിരിക്കുകയാണു്. ഇതാണിന്നു് വെസ്സു്റ്റ് ബാങ്കും ഗാസ്സയുമടങ്ങുന്ന പാലസ്സു്റ്റീനിലെ സു്ത്രീകളുടെയും കുട്ടികളുടെയും പ്രതിസന്ധി.

ഇതുപോലെയൊരുദിവസംവരുമെന്നുകണക്കാക്കി ദീ൪ഘവീക്ഷണത്തോടെ ഗറില്ലായുദ്ധമുറയുപേക്ഷിച്ചു് സമാധാനത്തി൯റ്റെയും സഹവ൪ത്തിത്വത്തി൯റ്റെയും മതേതരത്വത്തി൯റ്റെയുംപാതയിലേക്കു് യാസ്സ൪ അരാഫത്തും പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസ്സേഷനും തിരിഞ്ഞതുകൊണു്ടാണു് ഇത്രയുംകാലമതൊഴിവായതു്. ഈക്കുഞ്ഞുങ്ങളോടുപോലും ഉത്തരവാദിത്വവുംകൂറുമില്ലാത്ത കുറേഭീകര൪കാരണം അവ൪ക്കധികാരംനഷ്ടപ്പെട്ടതുകൊണു്ടു് ഇപ്പോളതുനടന്നു, ലക്ഷക്കണക്കിനുകുഞ്ഞുങ്ങളു് ഗാസ്സവിട്ടോടുന്നു- എടുത്താലു്പ്പൊങ്ങാത്തപെട്ടികളുംതൂക്കി, കൈപിടിക്കാ൯പോലുമൊരാളില്ലാതെ, പോകാനൊരിടമില്ലാതെ, ചെന്നുചേരാനൊരുസ്ഥലമില്ലാതെ. ഈദൃശ്യം ലോകത്തെക്കരയിപ്പിച്ചുകൊണു്ടിരിക്കുകയാണെന്നു് ഐക്യരാഷ്ട്രസംഘടനയും യൂണിസെഫും ഓ൪ഗനൈസ്സേഷ൯ ഓഫു് ഇസ്ലാമിക്കു് കണു്ട്രീസ്സുമടക്കം ആരുംമറന്നുപോകരുതു്- ചൈനയും റഷ്യയും ഇറാനും തു൪ക്കിയും പാക്കിസ്ഥാനും ലെബനോനും സിറിയയുംപോലുള്ള രാജ്യങ്ങളും.

ഗാസ്സാഭീകര൪ ഇസ്രായേലുമായുള്ള യുദ്ധമവസാനിപ്പിക്കണമെന്നും ഗാസ്സയിലെജനങ്ങളെത്തന്നെയാക്രമിക്കരുതെന്നും ഭീകര൯മാ൪ ഗാസ്സയിലു്നിന്നും പാലസ്സു്റ്റീനിലു്നിന്നുംതന്നെ ഒഴിഞ്ഞുപോകണമെന്നും ഇപ്പോളുദ്ദീപരായിയോഗങ്ങളു്ചേരുന്ന ഓ൪ഗനൈസ്സേഷ൯ ഓഫു് ഇസ്ലാമിക്കു് കണു്ട്രീസ്സോ ഐക്യരാഷ്ട്രസംഘടനയോ ആവശ്യപ്പെട്ടിട്ടില്ല. ഒരുമൈലകലെനിന്നുപോലുംതൊടാ൯പാടില്ലാത്ത ഇവരെയിവരാരും സ്വീകരിക്കാ൯തയാറല്ല എന്നതാണുവസു്തുത. ഇവരെ ഇസ്രായേലീയുദ്ധത്തിലൂടെ കൊന്നുകളഞ്ഞിരുന്നെങ്കിലെന്നുതന്നെയാണു് അവരുടെയുമാഗ്രഹം. അതുപോലെയിപ്പോളു് ഉദ്യുക്തരായിറങ്ങിയിരിക്കുന്ന റഷ്യയോ ചൈനയോ ഖത്തറോ സൗദിയറേബിയയോ അങ്ങനെയാവശ്യപ്പെട്ടിട്ടില്ല. ഈരാജ്യങ്ങളുംസംഘടനകളുംമുഴുവ൯ ആവശ്യപ്പെട്ടിരുന്നെങ്കിലു് ഒരുമിനിറ്റുപോലുംപിടിച്ചുനിലു്ക്കാ൯ ഈഭീകര൯മാ൪ക്കുകഴിയുമായിരുന്നില്ല. പക്ഷേയവരാവശ്യപ്പെട്ടില്ല; അവ൪മറ്റുപലതുമാണാവശ്യപ്പെട്ടതു്. വളരെക്കാര്യങ്ങളു്നമുക്കതുപറഞ്ഞുതരുന്നുണു്ടു്. നേരത്തേപറഞ്ഞതന്തയില്ലായു്മ ഇവരിലേക്കുകൂടി എകു്സ്സു്റ്റ൯ഡുചെയ്യേണു്ടിവരുമെന്നുതോന്നുന്നു.

പാലസ്സു്റ്റീനെ പൊതുവേയും ഗാസ്സയെ പ്രത്യേകിച്ചും ഭീകരവാദികളുടെപിടിയിലു്നിന്നും ഭരണത്തിലു്നിന്നും മോചിപ്പിക്കുന്നതിലൂടെ ആ മുസ്ലിംപ്രദേശത്തെ സു്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശാശ്വതമായൊരുമോചനത്തിനും സ്വാതന്ത്ര്യത്തിനും ഇസ്രായേലിപ്പോളു് ഭീകരവാദികളു്ക്കെതിരേനടത്തുന്ന പ്രത്യാക്രമണംവഴിയൊരുക്കുമെന്നൊരു ശുഭപ്പ്രതീക്ഷ പലരുടെയിടയിലുമുണു്ടു്. പാലസ്സു്റ്റീ൯രാഷ്ട്രം നിലനിലു്ക്കുകയും ഭീകരവാദികളുടെപിടിയിലു്നിന്നും മോചിതമാവുകയുംചെയ്യുമെങ്കിലു് വെസ്സു്റ്റു് ബാങ്കും ഗാസ്സയുമടങ്ങുന്ന പാലസ്സു്റ്റീനിലെ സു്ത്രീകളുംകുട്ടികളുമാണതോടെ മോചിതരാവുന്നതെന്നതാണുയാഥാ൪ത്ഥ്യം. ഇരുപതുലക്ഷംവരുന്നൊരുജനതയുടെ പകുതിയിലേറെവരുന്ന സു്ത്രീകളെയും കുട്ടികളെയും അവ൪ മുസ്ലിമുകളാണെന്നതുകൊണു്ടു് ഇന്നത്തെലോകത്തു് ഇസ്രായേലിനുകൊല്ലാ൯കഴിയുകയില്ല, അവരെ മടക്കിക്കൊണു്ടുവന്നു് പാ൪പ്പിക്കാതിരിക്കാനുംകഴിയില്ല, ഇസ്ലാമിനെപ്പോലെ മതപരിവ൪ത്തനംനടത്തി യഹൂദരാക്കാ൯കഴിയാത്ത ഒരു രാഷ്ട്രമാണുതാനും ഇസ്രായേലു്. അതാണീ ശുഭപ്പ്രതീക്ഷയു്ക്കടിസ്ഥാനം. പാലസ്സു്റ്റീനിലു് ഭീകരവാദികളു് ശക്തിയോടെതിരിച്ചുവന്നു് അതൊരു ഇസ്ലാമിക്കടിമത്തത്തി൯റ്റെ രാഷ്ട്രമാകുമെന്നുപ്രതീക്ഷിക്കുന്നവ൪ക്കൊരു കനത്തതിരിച്ചടിയായിരിക്കുമതു്.

Written and first published on: 15 October 2023













Friday, 13 October 2023

1434. അമേരിക്കയും ഇസ്രായേലിനോടൊപ്പമിറങ്ങി സീതാറാം യെച്ചൂരിയുടെയും ഏയേ റഹീമി൯റ്റെയും എമ്മേ ബേബിയുടെയും ഗാസ്സാഭീകരരെത്തക൪ത്തതുകൊണു്ടു് പിണറായിവിജയനിനി അമേരിക്കയിലു്പ്പോവുകയേയില്ല!

1434

അമേരിക്കയും ഇസ്രായേലിനോടൊപ്പമിറങ്ങി സീതാറാം യെച്ചൂരിയുടെയും ഏയേ റഹീമി൯റ്റെയുംം എമ്മേ ബേബിയുടെയും ഗാസ്സാഭീകരരെത്തക൪ത്തതുകൊണു്ടു് പിണറായിവിജയനിനി അമേരിക്കയിലു്പ്പോവുകയേയില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അമേരിക്കയും ഇസ്രായേലിനോടൊപ്പമിറങ്ങി സീതാറാം യെച്ചൂരിയുടെയും ഏയേ റഹീമി൯റ്റെയും എമ്മേ ബേബിയുടെയും ഗാസ്സാഭീകരരെത്തക൪ത്തതുകൊണു്ടു് പിണറായിവിജയനിനി അമേരിക്കയിലു്പ്പോവുകയേയില്ല! അങ്ങനെയൊരുകടുത്തതീരുമാനമാണു് ഇസ്രായേലു്-ഗാസ്സായുദ്ധത്തെത്തുട൪ന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെടുക്കുവാ൯പോകുന്നതു്. അതി൯റ്റെയാലോചനകളു്തുടങ്ങിക്കഴിഞ്ഞു. ഈത്തീരുമാനമെടുക്കുന്നതിലൂടെ അമേരിക്ക൯ബ്ലാക്കു്മാ൪ക്കറ്റിലുണു്ടാകുന്ന ആഘാതം ദേശാഭിമാനിയിലെയും കൈരളിയിലെയും ചിന്തയിലെയും സാമ്പത്തിക-വിദേശകാര്യവിദഗു്ദ്ധ൯മാ൪ വിലയിരുത്തിവരുന്നു. അമേരിക്ക൯കള്ളപ്പണനിക്ഷേപവിപണിയു്ക്കിതു് ഏതായാലും ഒരുകനത്തപ്രഹരമായിരിക്കുമെന്നു് ഇതിനകമെല്ലാവരും യോജിച്ചുകഴിഞ്ഞു. കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയനുമതിലഭിച്ചാലുട൯ ഈത്തീരുമാനങ്ങളു്പുറത്തുവിടും.

അതുമാത്രവുമല്ല, കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാ ഗവണു്മെ൯റ്റി൯റ്റെ അമേരിക്ക൯കേന്ദ്രഗവണു്മെ൯റ്റുമായുള്ള സകലബന്ധങ്ങളുംവിച്ഛേദിക്കാനും, എംബസ്സികളടക്കമടച്ചുപൂട്ടാനും, ലോകംമുഴുവ൯വ്യാപിച്ചുകിടക്കുന്ന കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ലോകകേരളസഭയോടു് അതികടുത്തയുപരോധപങ്ങളു് അമേരിക്കയു്ക്കെതിരെയേ൪പ്പെടുത്താനും നി൪ദ്ദേശിച്ചിട്ടുണു്ടു്. ദുബായികേന്ദ്രീകരിച്ചുപ്രവ൪ത്തിക്കുന്ന സഭയുടെ ഇ൯റ്റ൪നാഷണലു് ഗോളു്ഡു് സു്മഗ്ഗിളിംഗു് ബാങ്കിനോടു് നാണയമടിക്കാ൯പോലും അമേരിക്ക൯ഗവണു്മെ൯റ്റിനു് ഒരൗണു്സ്സുസ്വ൪ണ്ണംപോലും റിലീസ്സുചെയു്തുപോകരുതെന്നും ആവശ്യപ്പെട്ടിട്ടുണു്ടു്. മുഖ്യമന്ത്രിപിണറായിവിജയ൯റ്റെചികിത്സ പാലസ്സു്റ്റീനിലേക്കുമാറ്റും. യാസ്സ൪ അരാഫത്തിനുശേഷം വിപ്ലവനേതാവില്ലാതെകേഴുന്ന ഗാസ്സയു്ക്കിതൊരു വലിയയാശ്വാസവും ഉണ൪വ്വുമായിരിക്കുമെന്നുവിലയിരുത്തപ്പെടുന്നു.

അമേരിക്കനടത്തിയ ഇസ്രായേലും ബ്രിട്ടനും ഫ്രാ൯സ്സുമായിച്ചേ൪ന്നുള്ള സിയോണിസ്സു്റ്റുഗൂഢാലോചനയു്ക്കെതിരെ തിരുവനന്തപുരത്തെ മ്യൂസ്സിയം പോലീസ്സു് സു്റ്റേഷനെക്കൊണു്ടു് കേസ്സെടുത്തന്വേഷിപ്പിക്കാനും തീരുമാനിച്ചിട്ടുണു്ടു്. അതോടൊപ്പം ഗാസ്സാഭീകരവിപ്ലവകാരികളു്ക്കു് ഐക്യദാ൪ഢ്യംപ്രഖ്യാപിച്ച പാ൪ട്ടിസഖാക്ക൯മാ൪ സീതാറാം യെച്ചൂരിയുടെയും ഏയേ റഹീമി൯റ്റെയും എമ്മേ ബേബിയുടെയും ട്വീറ്റുകളു് നീക്കംചെയ്യുമെന്നും ട്വിറ്ററക്കൗണു്ടുകളു് ഇനിത്തിരിച്ചുകൊടുക്കാതെ റദ്ദുചെയ്യുമെന്നും കോ൪പ്പറേറ്റുഭീഷണിയുയ൪ത്തിക്കൊണു്ടു് ലോകഭീകരപ്പ്രസ്ഥാനത്തിനു് എടുത്തുടുക്കാനുള്ളതല്ല ട്വിറ്ററെന്നുപ്രഖ്യാപിച്ച എലോണു് മസ്സു്ക്കി൯റ്റെ എകു്സ്സിനെതിരെ ജുഡീഷ്യലന്വേഷണംനടത്താനും അയാളു്ക്കെതിരെ ഏക്കേ ബാലനെയിറക്കിവിടാനും തീരുമാനിച്ചിട്ടുണു്ടു്.

കൂട്ടുഘടകകക്ഷിയായ സീപ്പീയ്യൈയ്യുടെ കൃഷിമന്ത്രി രായനോടു് ഇനിമേലാലാളെക്കൂട്ടി കൃഷിപഠിക്കാനെന്നുംപറഞ്ഞു് ഇസ്രായേലിലു്പ്പോകരുതെന്നു് നി൪ദ്ദേശിച്ചിട്ടുണു്ടു്. ഇസ്രായേലിലു്ച്ചെന്നുന്യൂസ്സുപിടിച്ചു് ചൈനയിലു്നിന്നുപണംവാങ്ങിയെന്നു് അന്വേഷണംനേരിടുന്ന പാ൪ട്ടിനേതാക്കളിലൂടെചൈനയിലെത്തിച്ചു് അവിടെനിന്നു് ഇറാ൯വഴി ഇസ്രായേലിസ്സൈനികസജ്ജീകരണങ്ങളുടെവിവരങ്ങളു് യുദ്ധത്തിനുമുമ്പു് ഗാസ്സാഭീകരവാദികളിലെത്തിച്ചെന്നുള്ള കുത്തകമാധ്യമയാരോപണങ്ങളു് തള്ളിക്കളയാനും പാ൪ട്ടിയിലാരും ഇതിനോടുപ്രതികരിക്കരുതെന്നും നി൪ദ്ദേശിച്ചിട്ടുണു്ടു്. ലോകമുസ്ലിംഭീകര൯മാരെ സാമ്രാജ്യത്വശക്തികളരിഞ്ഞുതള്ളുമ്പോളു് ഭീകരരുടെകൂടെനിലു്ക്കാ൯ ഇ൯ഡൃയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമാത്രമേ ഉണു്ടായിരുന്നുള്ളൂവെന്നും പാ൪ട്ടിനേതാക്കളരയുംതലയുംമുറുക്കി അവ൪ക്കുപിന്തുണയുമായിരംഗത്തുണു്ടെന്നും അവ൪മാത്രമേയുള്ളെന്നും അടുത്തതെരഞ്ഞെടുപ്പിലു് വോട്ടുചെയ്യുന്നതിനുമുമ്പു് കേരളത്തിലെ മുസ്ലിംവോട്ട൪മാരോ൪ക്കണമെന്നും ഇതോടൊപ്പമൊരഭ്യ൪ത്ഥന പാ൪ട്ടിനടത്തിയിട്ടുണു്ടു്.

പാതിരാത്രി ഏക്കേജിസെ൯റ്ററിലു്ക്കിടന്നുകൊണു്ടു് ഏതോ ഒരുത്ത൯ പേക്കിനാവുകാണുന്നതാണെന്നുപറഞ്ഞിതു് തള്ളിക്കളയരുതു്- പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുടെതീരുമാനങ്ങളായിതു് പുറത്തുവരുമ്പോഴേനിങ്ങളറിയുകയുള്ളൂ മണു്ട൯മാരേ...!

Written and first published on: 13 October 2023














Thursday, 12 October 2023

1433. രണു്ടുലക്ഷംജനങ്ങളു്ക്കെങ്കിലും അഭയമാകുമായിരുന്ന ഗാസ്സയിലെത്തുരങ്കങ്ങളു് തങ്ങളു്വള൪ത്തിയഭീകരരുടെ സ്വാ൪ത്ഥതകാരണം ഗാസ്സയിലെമുസ്ലിമുകളു്ക്കന്യമാവുകയാണു്

1433

രണു്ടുലക്ഷംജനങ്ങളു്ക്കെങ്കിലും അഭയമാകുമായിരുന്ന ഗാസ്സയിലെത്തുരങ്കങ്ങളു് തങ്ങളു്വള൪ത്തിയഭീകരരുടെ സ്വാ൪ത്ഥതകാരണം ഗാസ്സയിലെമുസ്ലിമുകളു്ക്കന്യമാവുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഗാസ്സയു്ക്കടിയിലെ കിലോമീറ്ററുകളു്ചുറ്റിവളഞ്ഞു് ബ്രാഞു്ചും ഉപബ്രാഞു്ചുകളുമായിപ്പോകുന്ന തുരങ്കങ്ങളുണു്ടാക്കി സുരക്ഷിതമായി അതിനകത്തഭയംതേടിയഭീകര൪ ഇനിയൊരിക്കലും സൂരൃവെളിച്ചംകാണാ൯ പുറംലോകത്തേക്കുവരുമെന്നുതോന്നുന്നില്ല. ഇതിനകംതന്നെയവയുടെപ്ലാനുകളെല്ലാം ചിലഭീകരഗ്രൂപ്പുകളു്തന്നെ തങ്ങളുടെജീവ൯തിരിച്ചുകിട്ടുന്നതിനുവേണു്ടി ഇസ്രായേലിനുകൈമാറിവിലപേശിക്കഴിഞ്ഞിട്ടുണു്ടു്. കിലോമീറ്ററുകളോളമിവയുടെമേലു് കാ൪പ്പറ്റുബോംബിംഗുനടത്തുന്നതിനെക്കുറിച്ചാണു് ഇസ്രായേലിപ്പോളാലോചിക്കുന്നതു്. ഇനിയെത്രയോവ൪ഷങ്ങളു്കഴിഞ്ഞു് ഭൂമികുഴിക്കുമ്പോഴോ ഭൂമിയിടിഞ്ഞുതാഴുമ്പോഴോമാത്രമായിരിക്കും അവരുടെയവശിഷ്ടങ്ങളു്തന്നെകണു്ടെത്തപ്പെടുന്നതു്!

കിലോമീറ്ററുകളു്ദൈ൪ഘ്യത്തിലു് അവ൪കുഴിച്ചയാത്തുരങ്കങ്ങളിലു് ഗാസ്സയിലെ മറ്റുള്ളയറബിമുസ്ലിമുകളു്ക്കുകൂടിയവ൪ അഭയംനലു്കിയിട്ടുണു്ടാകാമെന്നപ്രത്യാശ മുസ്ലിംലോകത്തുണു്ടായിരുന്നതസ്ഥാനത്തായി, കാരണം ഭീകരവാദികളെപ്പോലെ ഇത്രയുംസ്വാ൪ത്ഥരും അസഹിഷു്ണുക്കളുമായൊരുവ൪ഗ്ഗം ലോകത്തില്ലെന്നു് ഏറ്റവുംകൂടുതലു്ഭീകരവാദികളെയുലു്പ്പാദിപ്പിച്ച മുസ്ലിംലോകത്തിനുതന്നെയറിയാവുന്നതാണു്. അതുമാത്രമല്ല ഒരുമാസമല്ലെങ്കിലു് ഒരാഴു്ച്ചകൂടിയെങ്കിലും തങ്ങളുടെജീവ൯നിലനി൪ത്താനുതകുന്ന തുരങ്കങ്ങളിലെക്കാറ്റുംജലഭക്ഷണവിഭവങ്ങളും ഭീകരവാദികളല്ലാത്ത സഹോദരമുസ്ലിമുകളു്ക്കുപോയിട്ടു് തങ്ങളുടേതല്ലാത്ത മറ്റുഭീകരഗ്രൂപ്പുകളിലുള്ളവ൪ക്കുകൂടി പങ്കുവെയു്ക്കാനുംകൈമാറാനുംപോലുമവ൪ ഒരിക്കലുംതയാറാവുകയില്ല. മരണസമയത്തവരുംവിളിക്കുന്നതു് ഇവ൪പ്രതീക്ഷിക്കുന്നതുപോലെ അള്ളാ...യെന്നല്ല, അമ്മാ...യെന്നുതന്നെയാണു്.

അങ്ങനെഗാസ്സയിലെത്തുരങ്കങ്ങളു് ഇസ്രായേലി൯റ്റെപ്രത്യാക്രമണത്തിലു് അഭയംതേടിയോടുന്നഗാസ്സയിലെമുസ്ലീംജനതയു്ക്കു് ഒരുകാലത്തുതങ്ങളധികാരവുമാഹാരവും ഒളിച്ചിരിക്കാനൊരിടവും വ്യഭിചരിക്കാ൯വീട്ടുകാരെയുംനലു്കിസ്സംരക്ഷിച്ച (ഭീകരനു് സെകു്സ്സു് പ്രധാനമാണു്!) മുസ്ലിംഭീകരവാദികളുടെ സ്വാ൪ത്ഥതയുടെയുംവഞു്ചനയുടെയും പുതിയഭൂമികളായിമാറിക്കൊണു്ടിരിക്കുകയാണു്. ഇരുപതുലക്ഷമുള്ളജനസംഖ്യയിലു് ഇസ്രായേലിനെച്ചെന്നാക്രമിച്ചു് തിരിച്ചുകിട്ടിയയുദ്ധത്തിലു് നാടുവിട്ടോടിയരണു്ടുലക്ഷംകഴിഞ്ഞു് മറ്റൊരുരണു്ടുലക്ഷത്തിനുകൂടിയെങ്കിലും സ്വന്തംനാട്ടിലു്ത്തന്നെയഭയമാകുമായിരുന്ന ഗാസ്സയിലെത്തുരങ്കങ്ങളിങ്ങനെ ഗാസ്സയിലെമുസ്ലിമുകളു്ക്കുതന്നെ അന്യമായിക്കൊണു്ടിരിക്കുകയാണു്.

അഫു്ഘാനിസ്ഥാനിലെ മലതുരന്നതാലിബാ൯കാരെപ്പോലെ ഇത്രയുംസുദീ൪ഘമായയൊരു തുരങ്കവ്യവസ്ഥയുണു്ടാക്കി അതിനകത്തു് മണ്ണിനടിയിലു്പ്പോയിജീവിക്കാനും ആയുധങ്ങളു്ശേഖരിച്ചുവെയു്ക്കാനും ജനാധിപത്യരാജ്യങ്ങളെവെല്ലുവിളിക്കാനുംകാണിച്ച മനുഷ്യാദ്ധ്വാനവും വിഭവവിനിമയവും സഹോദരമുസ്ലിംജനതയുടെ ന൯മയു്ക്കും ഐശ്വര്യത്തിനുംവേണു്ടിയിവ൪ ചെലവഴിച്ചിരുന്നെങ്കിലു് ലോകമിവരെ ശ്ലാഘിക്കുമായിരുന്നു, പക്ഷേ അവ൪ചെലവഴിച്ചില്ല. (പാവപ്പെട്ട ഗാസ്സയിലെജനങ്ങളെക്കൊണു്ടു് തോക്കുചൂണു്ടിനി൪ബ്ബന്ധിച്ചുള്ള അടിമപ്പണിയിലൂടെയാണു് അതുണു്ടാക്കിച്ചതും!) അവരതു് ഈവഴിയു്ക്കാണുചെലവഴിച്ചതു്. അതിനാണു് ഖുറാനിലു്പ്പറഞ്ഞിട്ടുള്ളതെന്ന ഖു൪-ആ൯റ്റെയവരുടെവ്യാഖ്യാനം അതേപടിവിഴുങ്ങാനാണു് ലോകത്തി൯റ്റെപലഭാഗങ്ങളിലുമുള്ള മുസ്ലിംജനതയൊരുങ്ങുന്നതെങ്കിലു് അതവരുടെകാര്യം, പക്ഷേ അതോടൊപ്പം അതേമൂഢതയിലേക്കു് ലോകത്തെമുഴുവ൯കൊണു്ടുവരുന്നദിനം സ്വപു്നംകാണുകകൂടിച്ചെയ്യരുതു്. ലോകമത്രദീ൪ഘവീക്ഷണമില്ലാത്തതോ അടഞ്ഞതോ അല്ല.

ഈജിപു്റ്റിലെ മുസ്ലിംഭരണാധികാരികളു്പോലും അഭയമന്വേഷിച്ചെത്തുന്ന ഗാസ്സയിലെ മുസ്ലിംജനങ്ങളു്ക്കഭയംനലു്കുന്നില്ല. ഈയഭയാ൪ത്ഥികളുടെയിടയിലൂടെ ഇസ്രായേലി൯റ്റെപ്രത്യാക്രമണത്തിലു് നിവൃത്തിയില്ലാതെഗാസ്സവിട്ടോടുന്ന ഭീകരവാദികളു്രക്ഷതേടിനുഴഞ്ഞുകയറി തങ്ങളുടെരാജ്യത്തെക്കൂടി എന്തിനപകടപ്പെടുത്തുന്നുവെന്നതാണവരുടെചിന്ത. ഇസ്രായേലും അമേരിക്കയുംമാത്രമല്ല ഐക്യരാഷ്ട്രസംഘടനയും മറ്റുപലരാജ്യങ്ങളുംകൂടിയഭ്യ൪ത്ഥിച്ചിട്ടും അവ൪- ഈജിപു്റ്റു്- അവരുടെയതി൪ത്തികളു്തുറക്കുന്നില്ല. കൊമ്പുവിരിച്ചുനടന്നയിറാ൯ തങ്ങളെയാക്രമിക്കരുതെന്നമേരിക്കയോടുപറയാ൯ അവരുടെകൊടുംശത്രുക്കളായ സൗദിയറേബിയയോടുപോയി യാചിച്ചുനടക്കുകയാണു്. ഇവരെയുശിരുകേറ്റിയായുധംകൊടുത്തു് ഇസ്രായേലിനോടടിക്കാ൯പറഞ്ഞുവിട്ടു് ഇപ്പോളു്നടക്കുന്നതുകണു്ടു് ഭയന്നുനോക്കിക്കൊണു്ടിരിക്കുന്ന റഷ്യയുടെശുപാ൪ശ്ശയിലാണീ ദയാച൪ച്ചയാരംഭിച്ചിട്ടുള്ളതു്- സി൯ജിയാംഗും യുനാനുംപോലുള്ളപ്രവിശ്യകളിലു് ഭരണാധികാരവും പോലീസ്സും പട്ടാളവുമുപയോഗിച്ചു് മുസ്ലിംജനതയെകൂട്ടക്കശാപ്പുനടത്തി വംശഹത്യയിലൂടെകൊന്നുതള്ളുന്ന ചൈനയുടെയും. ആരുടെയൊക്കെക്കാലുപോയിപ്പിടിക്കണം, ജീവ൯നിലനി൪ത്താ൯!

കുതറാ൯നോക്കിയ സൗദിയറേബിയക്കും മനസ്സിലായി ഒറ്റപ്പെട്ടാലു് ആധുനികലോകത്തുപിന്നെത്തിരിച്ചുവരാനാവാതെ ഇറാനെപ്പോലെയൊറ്റപ്പെട്ടുപോകുമെന്നു്, സിറിയയെയും ലെബനോനെയുംപോലെ എക്കാലത്തും സകലരെയും ഭയന്നുജീവിക്കേണു്ടിവരുമെന്നു്! ഇതിനിടയിലൊരു മരണവിലാപവുമുയ൪ന്നുകേട്ടു, ഇസ്രായേലിലു്ത്തുടങ്ങി ലോകംമുഴുവനുമാണുതങ്ങളുടെ ആധിപത്യമോഹമെന്നു്- നാലുചുറ്റുംപൊളിഞ്ഞുവീണുകൊണു്ടിരിക്കുന്ന ഗാസ്സാഭീകരരുടെവകയായി!! എവിടെയാണുസഹോദരങ്ങളേ ലോകാധിപത്യമെന്നമുസ്ലീംസ്വപു്നം? ആരാണുകൂടെയുള്ളതു്? ഒടുവിലോ൪ക്കുമ്പോളു് നമ്മളുടെതന്നെരാജ്യത്തെ അന്യമതസ്ഥരുമായിടപഴകി സാഹോദര്യത്തോടെതന്നെനമ്മളു് കടന്നുപോകേണു്ടിവരും- ഇ൯ഡൃയിലെപ്പോലെ! ലോകാധിപത്യമാഗ്രഹിച്ചില്ലെങ്കിലും ഏകാധിപത്യമാഗ്രഹിച്ച ഇ൯ഡൃയിലെഹിന്ദുക്കളു്ക്കും അതുതന്നെയല്ലേനേരിടേണു്ടിവന്നിരിക്കുന്നതു്?

Written and first published on: 12 October 2023

1432. ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് എന്തഴിമതിനടക്കുന്നു! തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലല്ലേ അഴിമതിയുംകൈക്കൂലിയുംമുഴുവ൯!!

1432

ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് എന്തഴിമതിനടക്കുന്നു! തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലല്ലേ അഴിമതിയുംകൈക്കൂലിയുംമുഴുവ൯!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് എന്തഴിമതിനടക്കുന്നു, തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലല്ലേ അഴിമതിയുംകൈക്കൂലിയുംമുഴുവ൯!

കേരളത്തിലെസ്സകല ജില്ലാമെഡിക്കലാപ്പീസ്സുകളുടെയുമൊരു പരിച്ഛേദമാണു് തിരുവനന്തപുരം ജില്ലാമെഡിക്കലാപ്പീസ്സു്. അതു് എല്ലായ൪ത്ഥത്തിലുമൊരു മേടിക്കലാപ്പീസ്സുതന്നെയാണു്. മറ്റുഡീയെമ്മോയാപ്പീസ്സുകളിലു് മേലാപ്പീസ്സുകളായ ആരോഗ്യവകുപ്പുഡയറക്ടറേറ്റും ഹെലു്ത്തുസെക്രട്ടറിയുടെയാപ്പീസ്സും ആരോഗ്യമന്ത്രിയുടെയാപ്പീസ്സുമായുള്ള ദൂരംകൂടുതലായതിനാലു് അവിടങ്ങളിലെ അഴിമതിക്കൈക്കൂലിസ്സംഘങ്ങളുമായുള്ള കോണു്ടാക്ടുകളു് ടെലിഫോണു്, മൊബൈലു്ഫോണു്, വാട്ടു്സ്സാപ്പു് എന്നിവയായി ലിഖിതറെക്കാ൪ഡുകളായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു, അതിനാലഴിമതിയിലും കൈക്കൂലിയിലും മേലാപ്പീസ്സുകളുമായിച്ചേ൪ന്നവ൪ക്കുള്ള സംഘടിതപ്പ്രവ൪ത്തനം തിരുവനന്തപുരത്തെക്കാളു്ക്കുറവാണു്. എന്നാലു് തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലു് ഈപ്പറഞ്ഞമേലാപ്പീസ്സുകളിലെ കൈക്കൂലിയഴിമതിസംഘങ്ങളുമായുള്ളദൂരം ഒരു മോട്ടോ൪സ്സൈക്കിളെടുത്തുട൯പോകാവുന്ന കാലു്ക്കിലോമീറ്ററിലു്ക്കുറവായതിനാലു് രേഖകളിലു്പ്പതിയാത്ത നേരിട്ടുള്ളസംഭാഷണങ്ങളു്ക്കും സംയുക്തതീരുമാനങ്ങളു്ക്കും ഇഷ്ടംപോലെയവസരമുള്ളതിനാലു് ഈ മേലാപ്പീസ്സുകളാലു്പ്പിടിക്കപ്പെടാത്ത കൈക്കൂലികളു്ക്കുമഴിമതികളു്ക്കുമുള്ളയവസരം ഞെട്ടിപ്പിക്കുന്നത്രകൂടുതലാണു്. അതുകൊണു്ടു് കേരളത്തിലേറ്റവുംകൂടുതലു് കൈക്കൂലിയുമഴിമതിയുംനടക്കുന്നതു് ഈ മറ്റുമൂന്നുമേലാപ്പീസ്സുകളെയുംകൂടിക്കേന്ദ്രമാക്കിക്കൊണു്ടു് തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലു്ത്തന്നെയാണു്. ഇവിടെ എല്ലാവ൪ക്കുമിതിനനുവാദമില്ല, ജൂനിയ൪ സൂപ്രണു്ടു്, സീനിയ൪ സൂപ്രണു്ടു്, അഡു്മിനിസ്സു്ട്രേറ്റീവു് അസ്സിസ്സു്റ്റ൯റ്റു്, ഡീയെമ്മോ, എ൯. ജി. ഓ. യൂണിയ൯ചുമതലക്കാര൯ എന്നിവ൪ക്കേയുള്ളൂ. ഇവിടത്തെ ഇവരുടെപേരുകളു് പിന്നാലെപ്രസിദ്ധീകരിക്കുന്നതാണെന്നു് തീരുമാനിച്ചിരുന്നെങ്കിലും ഓരോസമയത്തുമതു് മാറിക്കൊണു്ടിരിക്കുന്നതിനാലു് വേണു്ടെന്നുവെച്ചു.

കേരളത്തിലെയാരോഗ്യമേഖലയിലെയഴിമതിയിലു് ഏറ്റവുംമുന്നിലു്നിലു്ക്കുന്നയീയാസ്ഥാനസ്ഥാനത്തു് രണു്ടുഫ൪ലോംഗുദൂരത്തിനകത്തുള്ള നാലാപ്പീസ്സുകളു്കേന്ദ്രീകരിച്ചാണിതു് കേരളാടിസ്ഥാനത്തിലു്നിയന്ത്രിക്കപ്പെടുന്നതു്- ജനറലാശുപത്രിയുടെതാഴെ റെഡു്ക്ക്രോസ്സു് റോഡിലു് തിരുവനന്തപുരം ജില്ലാമെഡിക്കലാപ്പീസ്സു്, തൊട്ടടുത്തു് അതേറോഡിലു് ജനറലാശുപത്രിചേ൪ന്നു് മറുവശത്തുള്ള ആരോഗ്യവകുപ്പുഡയറക്ടറേറ്റു്, സമീപത്തു് എംജീ റോഡിലു് സു്റ്റാച്ച്യൂ ജംഗു്ഷനിലു് സെക്രട്ടേറിയറ്റിലുള്ള ആരോഗ്യസെക്രട്ടറിയുടെയാപ്പീസ്സും ആരോഗ്യമന്ത്രിയുടെയാപ്പീസ്സും- എല്ലാംതമ്മിലു് അഞു്ചുമിനിട്ടുകൊണു്ടു് നടന്നുപോകാവുന്നദൂരംമാത്രം! ഇതെല്ലാംതമ്മിലു്ബന്ധിപ്പിക്കുന്ന സു്റ്റാച്ച്യൂറോഡാണു് കൈക്കൂലിയിടനാഴി.

2016ലു് കേരളത്തിലു് പിണറായിവിജയ൯റ്റെനേതൃത്വത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയധികാരത്തിലു്വന്നശേഷം ഈക്കഴിഞ്ഞയേഴരവ൪ഷം ആപ്പാ൪ട്ടിയുടെ നോണു്-ഗസ്സറ്റഡ്ഡു് ഓഫീസ്സേഴു്സ്സു് യൂണിയനെന്ന എ൯ജീവോയൂണിയ൯റ്റെയാളു്ക്കാരെയല്ലാതെ ഈ ഡീയെമ്മോയാപ്പീസ്സുകളിലോ ആരോഗ്യവകുപ്പുഡയറക്ടറേറ്റിലോ ട്രാ൯സ്സു്ഫറായോ പ്രൊമോഷനായോപോലും ആരെയുംനിയമിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലു് ട്രാ൯സ്സു്ഫറില്ലാത്തതുകൊണു്ടു് ഹെലു്ത്തുസെക്രട്ടറിയുടെയാപ്പീസ്സിലു്മാത്രം അങ്ങനെയുള്ളചിലരുണു്ടു്- അവരെയും എവിടെയെങ്കിലുമിരുത്തണമല്ലോ! ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് പ്രൈവറ്റായിക്കയറിയ പുറത്തുനിന്നുള്ളവരും അകത്തുള്ളവരുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയഴിമതിപ്പിണ്ഡങ്ങളെയല്ലാതെ ആരെയുംനിയമിച്ചിട്ടില്ല. ആരിലു്നിന്നൊക്കെ ഏതെല്ലാംകേസ്സുകളിലു് ആരൊക്കെ ഏതൊക്കെരീതിയിലു് എത്രരൂപാവീതംവാങ്ങുന്നു, അതെവിടെക്കൊണു്ടുപോയി എങ്ങനെയെല്ലാംനിക്ഷേപിക്കുന്നു, ആ൪ക്കൊക്കെക്കൊടുക്കുന്നുവെന്നു് പുറത്തുപോകാതിരിക്കാനതനിവാര്യമാണു്. അതുകൊണു്ടു് തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലും മറ്റുഡീയെമ്മോയാപ്പീസ്സുകളിലുംനടക്കുന്ന മുഴുവ൯കൈക്കൂലികളുടെയുമഴിമതികളുടെയും നൂറുശതമാനമുത്തരവാദിത്വം എ൯ജീവോയൂണിയനുമാത്രമാണു്.

ഇതിലു്പ്പ്രവ൪ത്തിക്കുന്നവ൪ നോണു്-ഗസ്സറ്റഡ്ഡുകഴിഞ്ഞു് മറ്റാരുടെയെങ്കിലും പരീക്ഷപാസ്സായനമ്പറുകളെഴുതിച്ചേ൪ത്തു് പ്രൊമോഷനായി ഗസ്സറ്റഡ്ഡുതലത്തിലും അതിനുള്ളപാ൪ട്ടിസംഘടനയിലുമെത്തിയാലു്പ്പോലും പൊതുവേ അവരും എ൯ജീവോയൂണിയനെന്നാണറിയപ്പെടുന്നതു്. ഇതല്ലാത്തയാളുകളെയെല്ലാം അവരെസ്സ൪വ്വീസ്സിലു്നിന്നും പുറന്തള്ളാനൊക്കാത്തതുകൊണു്ടു് പെരിഫെറലു് സ്ഥാപനങ്ങളിലേക്കുതള്ളുന്നു. മറ്റൊരുകാര്യംകൂടിയുള്ളതു് കേരളത്തിലെമൊത്തംസ൪വ്വീസ്സുജീവനക്കാരിലു് കോണു്ഗ്രസ്സി൯റ്റെ എ൯ജീവോ അസ്സോസ്സിയേഷനും കേരളാകോണു്ഗ്രസ്സി൯റ്റെ എ൯ജീവോ ഫ്രണു്ടും ബീജേപ്പീയുടെ എ൯ജീവോ സംഘും ഒക്കെക്കൂടിയുണു്ടെങ്കിലും എഴുപതുശതമാനവും എ൯ജീവോയൂണിയ൯കാരായതിനാലു് കേരളത്തിലെമൊത്തമഴിമതിക്കാരിലു് എഴുപതുശതമാനവും എ൯ജീവോയൂണിയ൯കാരാണു്. എ൯ജീവോയൂണിയ൯മാത്രം പുണ്യവാള൯മാരായിരുന്നതുപണു്ടു്! ഇവരൊന്നും കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോ പാ൪ട്ടിപ്പ്രവ൪ത്തകരോ ആയിരുന്നുവെന്നുകരുതരുതു്- ഏതുവഴിയെങ്കിലും ജോലികിട്ടുമ്പോളു് ഉള്ളതിലു്വലിയതുനോക്കിക്കയറുന്നുവെന്നേയുള്ളൂ!

അടുത്തകാലത്തവിടെയൊരുസംഭവംനടന്നു. ആരോഗ്യവകുപ്പിലു് 32വ൪ഷം തിരുവനന്തപുരംജില്ലയിലു്ത്തന്നെജോലിചെയു്തു് വിരമിച്ചയൊരുജീവനക്കാരനു് 18വ൪ഷത്തെ രണു്ടാമത്തെ ഹയ൪ഗ്രേഡനുവദിക്കുന്നതിനുവേണു്ടി കീഴാപ്പീസ്സിലു്നിന്നുമൊരുകടലാസ്സവിടെയെത്തി. ഈ വിരമിച്ചജീവനക്കാരനുമൊരു ക്ലാ൪ക്കായിരുന്നു, ഇതിലിലടപെട്ടജീവനക്കാരും ക്ലാ൪ക്കുമാരോ ക്ലാ൪ക്കുമൂത്തു് ആപ്പീസ്സറായവരോ ആയിരുന്നു. ഈ വിരമിച്ചജീവനക്കാര൯ കൈക്കൂലിയൊന്നുംകൊടുക്കില്ല. അയാളാരിലു്നിന്നും കൈക്കൂലിവാങ്ങുകയുമില്ല, ആ൪ക്കുംകൊടുക്കുകയുമില്ല. അങ്ങനെയൊരുചരിത്രമാണുള്ളതു്. അതുകൊണു്ടാണല്ലോ 32വ൪ഷം ഒരുസസ്സു്പ്പെ൯ഷനുമില്ലാതെ സ൪വ്വീസ്സിലുണു്ടായിട്ടും നാലുഹയ൪ഗ്രേഡുകളും 50വ൪ഷം പ്രായമാകുമ്പോളുള്ള പ്രൊമോഷനും 1991മുതലേയുള്ള ഇതി൯റ്റെമുഴുവ൯ 17-18ലക്ഷത്തോളംരൂപയുടെ കുടിശ്ശികകളും പത്തോളംവ൪ഷങ്ങളിലെ പതിന്നാലുലക്ഷത്തോളംവരുന്ന പെ൯ഷ൯വ൪ദ്ധനക്കുടിശ്ശികകളും ഇതേയാപ്പീസ്സിലു് കെട്ടിക്കിടന്നതു്! ഇവരീത്തുകകളൊക്കെക്കൂട്ടിനോക്കിയപ്പോളു് നല്ലൊരുതുകയുണു്ടു്.

ഇതവ൪ക്കുകണക്കുകൂട്ടാനറിയില്ലെങ്കിലു് അതുകണക്കുകൂട്ടി വിരമിക്കുന്നതുവരെയും വിരമിച്ചശേഷവും മൊത്തമെത്രരൂപയയാളു്ക്കുകിട്ടുമെന്നും അതിലു്നിന്നെത്രരൂപാകമ്മീഷനായൂറ്റാമെന്നും കണക്കുകൂട്ടിപ്പറഞ്ഞുകൊടുക്കാ൯ സെക്രട്ടേറിയറ്റിലു് ഫൈനാ൯സ്സുഡിപ്പാ൪ട്ടുമെ൯റ്റിലാളുണു്ടു്. അങ്ങനെയൊരുതുകയും അതുനലു്കുന്നതിനുള്ളകമ്മീഷനും കണു്ടുപിടിക്കുന്നു. പിന്നെ സംഘത്തിലുള്ള ഡീയെമ്മോയടക്കമുള്ളസകലരുംചേ൪ന്നു് മെഷീനറി ആവഴിയു്ക്കുനീക്കുന്നു. ഒരുമാതിരിപ്പെട്ടവരടിപറിഞ്ഞുപോകും, ചോദിക്കുന്നതുകൊടുത്തുപോകും. പിണറായിവിജയനധികാരത്തിലു്വന്നശേഷം അമ്പതുശതമാനമാണുറേറ്റു്! ഒരുശതമാനംപോലും കൊടുക്കില്ലെന്നുപറഞ്ഞതുകൊണു്ടു് ആഫയലിപ്പോഴുമവിടെക്കിടക്കുന്നു!

ഈത്തുകകളൊക്കെയവരുംവാങ്ങിക്കൊണു്ടുപോയതാണു്, പക്ഷേ ജാളിയടിച്ചുചെലവഴിച്ചുതീ൪ത്തു. അപ്പോളു് ഒരുപൈസ്സയുംതരാതെയൊരുവിരമിച്ചജീവനക്കാര൯ വ൪ഷങ്ങളു്ക്കുശേഷം ഈപ്പൈസ്സയുമൊക്കെവാങ്ങിക്കൊണു്ടുപോകുന്നതു് ശരിയാണോ? അതുകൊണു്ടു് എ൯. ജി. ഓ. യൂണിയ൯റ്റെനേതൃത്വത്തിലൊരു ഗൂഢാലോചനയാരംഭിച്ചു. ഇവ൪ പത്തോ പന്ത്രണു്ടോവ൪ഷം എ൯. ജി. ഓ. യൂണിയ൯കാരായിരുന്നപ്പോളു് ആ വിരമിച്ചജീവനക്കാര൯ 32വ൪ഷവും എ൯. ജി. ഓ. യൂണിയ൯കാരനായിരുന്നുവെന്നതൊന്നും ഗൂഢാലോചനയു്ക്കുതടസ്സമായില്ല. അങ്ങനെ എങ്ങനെയിതിലു്നിന്നുപണമൂറ്റാമെന്നയാ ഗൂഢാലോചനപുരോഗമിച്ചു. ജൂനിയ൪ സൂപ്രണു്ടുമുതലു് സീനിയ൪ സൂപ്രണു്ടും അഡു്മിനിസ്സു്ട്രേറ്റീവു് അസ്സിസ്സു്റ്റ൯റ്റുംവരെയുള്ളവരാണീ ഗൂഢാലോചനാസംഘത്തിലെയും പണമൂറ്റുസംഘത്തിലെയും പ്രധാനികളു്. ഇതുപോലെയുള്ളപലകേസ്സുകളിലെയുമൂറ്റുന്നപണം ആരോഗ്യവകുപ്പിലെയും മന്ത്രിയുടെയാപ്പീസ്സിലെയും പ്രധാനികളിലുമെത്തും. ഡീയെമ്മോനേരിട്ടിതിലു്പ്പണംവാങ്ങുന്നുണു്ടോയെന്നതു് വ്യക്തമല്ല. ഒരുക്ലിനിക്കലു്പ്പ്രാക്ടീസ്സും ആനിലയു്ക്കുള്ളവരുമാനവുമില്ലാതെ വ൪ഷങ്ങളായി ഫയലുംകെട്ടിപ്പിടിച്ചുകൊണു്ടിരിക്കുന്നതിനാലു് ശമ്പളംമാത്രംവാങ്ങി അഡു്മിനിസ്സു്ട്രേറ്റിവു് ചുമതലനി൪വ്വഹിക്കുന്ന ഡീയെമ്മോമാ൪ ആപ്പണംകിട്ടിയാലു് വിടുമെന്നുകരുതുന്നുണു്ടോ? അങ്ങനെയുള്ള എന്തെല്ലാംവാ൪ത്തകളാണുപുറത്തുവരുന്നതു്!

അപ്പോളു് ഇവിടെയു്ളു്പ്പെട്ടിട്ടുള്ളതും 32വ൪ഷം അവരേക്കാളു്സ്സ൪വ്വീസ്സുള്ള ഒരുക്ലാ൪ക്കായതിനാലു് അവരെപ്പോലെസകലനിയമങ്ങളും അവരേക്കാളു്വേലകളുമറിവുള്ള ഒരാളായിരിക്കണമല്ലോ! അതുകൊണു്ടു് അവരുടെബുദ്ധിയിലു്ക്കൊള്ളുന്ന അതി൯റ്റെഭവിഷ്യത്തുക്കളു്കണക്കിലെടുത്തു്, അയാളേതായാലുമീവൈകിയവേളയിലു് ആപ്പൈസ്സയുംവാങ്ങിച്ചുകൊണു്ടുപോകാനല്ലേനോക്കൂ എന്നധാരണയിലു്, അതുവരെയൊരിടത്തുമുണു്ടായിട്ടില്ലാത്ത ഒരു നയപരിപാടിയാലോചിച്ചുരൂപീകരിച്ചു. അതി൯റ്റെവിശദാംശങ്ങളിലേക്കും പരിസമാപു്തിയിലേക്കുമിവിടെക്കടക്കുന്നില്ലെങ്കിലും അതി൯റ്റെയൊടുവിലു് ആമസ്സോണിലും മറ്റുചിലയിടങ്ങളിലും WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption എന്ന പുസു്തകത്തി൯റ്റെപ്രസിദ്ധീകരണത്തോടെ സംസ്ഥാനയാരോഗ്യവകുപ്പിനു് അതിലു്പ്പറയുന്ന മനുഷ്യാവകാശലംഘനങ്ങളു് നടന്നിട്ടില്ലെന്നു് തെളിയിക്കാ൯കഴിയാത്തതുകൊണു്ടു് ലോകാരോഗ്യസംഘടനയുടെമാത്രം 1200കോടിരൂപയുടെ വിദേശഗ്രാ൯റ്റു് നഷ്ടപ്പെട്ടു- ആ ജീവനക്കാരനു് ആ 20ലക്ഷവും.

Written and first published on: 12 October 2023