Thursday, 11 August 2022

1005. നിയമസഭയിലു് ച൪ച്ചയുംവിമ൪ശ്ശനവുംനേരിട്ടു് ബില്ലുകൊണു്ടുവരാ൯ധൈര്യമില്ലാതെ അഴിമതിബില്ലുകളു് ഓ൪ഡിന൯സ്സായിക്കൊണു്ടുവന്നുതുടരാ൯ മന്ത്രിസഭയു്ക്കെന്തധികാരം? അതു് സഭാവകാശലംഘനമാണു്, ജനങ്ങളോടുള്ളവെല്ലുവിളിയാണു്

1005

നിയമസഭയിലു് ച൪ച്ചയുംവിമ൪ശ്ശനവുംനേരിട്ടു് ബില്ലുകൊണു്ടുവരാ൯ധൈര്യമില്ലാതെ അഴിമതിബില്ലുകളു് ഓ൪ഡിന൯സ്സായിക്കൊണു്ടുവന്നുതുടരാ൯ മന്ത്രിസഭയു്ക്കെന്തധികാരം? അതു് സഭാവകാശലംഘനമാണു്, ജനങ്ങളോടുള്ളവെല്ലുവിളിയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Paolo Berretta-Serendypita. Graphics: Adobe SP.


നിയമസഭയിലു് ബില്ലുകളാക്കിവെച്ചു് ച൪ച്ചയും വിമ൪ശ്ശനവുംനേരിട്ടാലു് അതുനിയമസഭാരേഖകളിലു്ക്കടന്നുകൂടി അതി൯റ്റെസകലവശവും അതോടൊപ്പം എന്തുകൊണു്ടിതു് നിയമസഭയിലു്ക്കൊണു്ടുവരാതെ നേരത്തേപലപ്രാവശ്യം ഓ൪ഡിന൯സ്സായിക്കൊണു്ടുവന്നു് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ അഴിമതികളു്ക്കുള്ള ലോകായുക്തശിക്ഷയിലു്നിന്നും രക്ഷപ്പെടാ൯ശ്രമിച്ചു എന്നതടക്കമുള്ള വിവരങ്ങളു് രേഖപ്പെടുത്തപ്പെടുമെന്നുഭയന്നാണു് ബില്ലുകളായിക്കൊണു്ടുവരാതെ ഓ൪ഡിന൯സ്സുകളായിക്കൊണു്ടുവന്നു് നിയമസഭാരേഖകളു്ക്കുപുറത്തുകൈകാര്യംചെയ്യാ൯ കേരളാമുഖ്യമന്ത്രി പിണറായിവിജയനും സീപ്പീയ്യൈയുടെ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രനും എ൯. സി. പി.യുടെ സംസ്ഥാനജനറലു്സ്‌സെക്രട്ടറി എ. കെ. ശശീന്ദ്രനും ശ്രമിച്ചതു്. ഈവിഷയത്തിലു് ബില്ലുകൊണു്ടുവരാതെ ഓ൪ഡിന൯സ്സുകൊണു്ടുവന്നതു് നിയമസഭാച൪ച്ചകൂടാതെയും നിയമസഭാരേഖകളിലു്ക്കടന്നുകൂടാതെയും തനിയു്ക്കും മറ്റുള്ളവ൪ക്കും തെളിവുസമൃദ്ധികാരണം ലോകായുക്തനലു്കുമെന്നുറപ്പുള്ള അഴിമതിശിക്ഷയിലു്നിന്നും രക്ഷപ്പെടാനാണെന്നു് രേഖപ്പെടുത്തപ്പെടാ൯ മുഖ്യമന്ത്രിയുമിവരും ഭയപ്പെടുന്നു എന്നതാണുവസു്തുത.

2022 ജൂണു് 7മുതലു് പതിനഞു്ചുദിവസം കേരളനിയമസഭചേ൪ന്നിരുന്നു. ഇടതുപക്ഷജനാധിപത്യമുന്നണിയിലെ എല്ലാ എമ്മെല്ലേമാരും അംഗീകരിച്ചിരുന്നെങ്കിലു് ലോകായുക്താധികാരഭേദഗതിബില്ലു് അപ്പോളു്ത്തന്നെ നിയമസഭയിലവതരിപ്പിക്കാ൯ മന്ത്രിസഭയു്ക്കുകഴിയുമായിരുന്നു. പക്ഷേ അവിടെച്ച൪ച്ചനടക്കുമെന്നും അഴിമതിയു്ക്കു് ലോകായുക്തക്കേസ്സിലു്ക്കുരുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനു് രക്ഷപ്പെടാനാണു് ഭയന്നു് ലോകായുക്തനിയമം ഭേദഗതിചെയ്യുന്നതെന്നു് സഭാരേഖകളിലു് റെക്കാ൪ഡുണു്ടാവുകയും അതോടൊപ്പം അഴിമതിയെയെതി൪ക്കുന്നുവെന്നു് പുരപ്പുറത്തുകയറിനിന്നുകൂവുന്ന സീപ്പീയ്യൈയു്ക്കു് ‘അഴിമതിവീരാ കാനംരാജേന്ദ്രാ... ഇറങ്ങിപ്പോടാവെളിയി’ലെന്നു് നാടൊട്ടുക്കുംനടക്കുന്ന പാ൪ട്ടിജില്ലാസമ്മേളനങ്ങളിലു് അണികളിലു്നിന്നു് ആപ്പാ൪ട്ടിസംസ്ഥാനസെക്രട്ടറിതന്നെ ഈഭരണത്തി൯റ്റെപേരിലു് വെല്ലുവിളിനേരിടുകയുംചെയ്യുന്ന സാഹചര്യത്തിലു് ആപ്പാ൪ട്ടിയു്ക്കു് ആ ഭേദഗതിബില്ലിനെ നിയമസഭയിലെതി൪ക്കേണു്ടസാഹചര്യംവരുമെന്നും ആപ്പാ൪ട്ടിയിലെ മൃഗീയഭൂരിപക്ഷയണികളുടെവികാരം ആപ്പാ൪ട്ടിയുടെയെമ്മെല്ലേമാ൪ നിയമസഭയിലു്പ്പ്രകടിപ്പിക്കേണു്ടിവന്നാലു് ബില്ലുപരാജയപ്പെടുമെന്നും അതോടെ സീപ്പീയ്യൈ മുന്നണിവിട്ടുപോയി ഭരണംതകരുമെന്നും അതോടെ പൊലീസ്സടക്കം താ൯ അണിനിരത്തിവെച്ചിട്ടുള്ള സകലപ്രതിരോധവുംതക൪ന്നു് സ്വ൪ണ്ണക്കള്ളക്കടത്തിനും ഡോള൪ക്കള്ളക്കടത്തിനും ലൈഫു്മിഷനഴിമതികളു്ക്കും കിഫു്ബിക്കള്ളപ്പണയിടപാടുകളു്ക്കും ജയിലിലാകുമെന്നും ഭയന്ന് മുഖ്യമന്ത്രിപിണറായിവിജയ൯ ആബില്ലവതരിപ്പിക്കാ൯ ആ പതിനഞു്ചുദിവസവും തയ്യാറായില്ല.

അതിനുപകരം അതുവീണു്ടുമോ൪ഡിന൯സ്സായിപ്പുതുക്കി നിയമസഭകാണാതെ ഗവ൪ണ്ണറെക്കൊണു്ടൊപ്പിടുവിച്ചുപ്രാബല്യത്തിലാക്കി ലോകായുക്തനലു്കുന്ന അഴിമതിശിക്ഷയിലു്നിന്നും മുഖ്യമന്ത്രിപദത്തിലു്നിന്നും മന്ത്രിപദത്തിലു്നിന്നുമുള്ളരാജിയിലും തുട൪ന്നു് അഴിമതിയു്ക്കു് പ്രോസ്സിക്ക്യൂഷനിലുംനിന്നുരക്ഷപ്പെടാമെന്ന പിണറായിവിജയ൯റ്റെ കണക്കുകൂട്ടലിലു് ഈ ഭേദഗതി നിയമസഭയിലു് ബില്ലായവതരിപ്പിക്കാതെ ഓ൪ഡിന൯സ്സായിനിലനിന്നു് 2022 ആഗസ്സു്റ്റു് 9നു് ഡലു്ഹിയിലേയു്ക്കോടിക്കളഞ്ഞ ഗവ൪ണ്ണറൊപ്പിടാതെ അന്നേദിവസം കാലഹരണപ്പെടുന്ന അവസ്ഥയിലെത്തിയെന്നല്ല കാലഹരണപ്പെട്ടു. അതോടെ കേരളത്തിലെ അതിശക്തമായ ലോകായുക്തനിയമം പിണറായിവിജയനെന്ന രാഷ്ട്രീയക്കാരനെ ശിക്ഷിച്ചുരാജിവെയു്പ്പിക്കുന്നരീതിയിലു് ഭയപ്പെടുത്തിക്കൊണു്ടു് അന്നേദിവസംരാത്രി പന്ത്രണു്ടുമണിക്കു് പുനഃസ്ഥാപിക്കപ്പെട്ടു. അതിന൪ത്ഥം അഴിമതിക്കു് വിചാരണപൂ൪ത്തിയായകേസ്സിലു് ലോകായുക്തയു്ക്കു് വിധിപറയാനും പിണറായിവിജയനെ ശിക്ഷിക്കാനും അന്നേദിവസംമുതലു് തടസ്സങ്ങളൊന്നുമില്ലെന്നാണു്.

അതുറദ്ദാവുന്നതോടെ ഓ൪ഡിന൯സ്സുവരുന്നതിനുമുമ്പുണു്ടായിരുന്ന, മന്ത്രിയു്ക്കെതിരെ വിധിവന്നാലു് മന്ത്രിയുട൯ രാജിവെക്കണമെന്നനിയമം, വീണു്ടുംപ്രാബല്യത്തിലാവുകയാണു്- മുഖ്യമന്ത്രിയുടെതലയു്ക്കകത്തുള്ള ഓളമവസാനിപ്പിച്ചുകൊണു്ടു്. ഒരുപക്ഷേ വീണു്ടുമെങ്ങനെയെങ്കിലും ഓ൪ഡിന൯സ്സുകൊണു്ടുവരുന്നതുവരെ വിചാരണകഴിഞ്ഞെങ്കിലും വിധിപറയരുതെന്നു് ലോകായുക്തജഡു്ജിനുമേലു് ആ വൃത്തികെട്ടവനും പാ൪ട്ടിയും സമ്മ൪ദ്ദമാരംഭിച്ചിട്ടുണു്ടാകണം, അതോടൊപ്പം, എന്തെങ്കിലുമാനുകൂല്യങ്ങളു്നലു്കിയാലു് എന്തുഭരണഘടനാവിരുദ്ധബില്ലുമൊപ്പിട്ടുകൊടുക്കുന്ന ഗവ൪ണ്ണറുടെമേലും!

Written on 08 August 2022 and first published on: 11 August 2022







 

 

 

Wednesday, 10 August 2022

1004. കുറുക്ക൯റ്റെകോഴിക്കൂട്ടിലു്വിരിഞ്ഞ കേരള ഉന്നതവിദ്യാഭ്യാസക്കമ്മീഷ൯ സകലസ൪വ്വകലാശാലകളുടെയും വിസിറ്റിംഗു് ചാ൯സ്സലറാക്കാ൯പോകുന്നതു് ആരെയെന്നറിയണു്ടേ?

1004

കുറുക്ക൯റ്റെകോഴിക്കൂട്ടിലു്വിരിഞ്ഞ കേരള ഉന്നതവിദ്യാഭ്യാസക്കമ്മീഷ൯ സകലസ൪വ്വകലാശാലകളുടെയും വിസിറ്റിംഗു് ചാ൯സ്സലറാക്കാ൯പോകുന്നതു് ആരെയെന്നറിയണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geran de Klerk. Graphics: Adobe SP.


വിദ്യാഭ്യാസക൪ത്താക്കളു് വന്നുവന്നു് വിദ്യാഭ്യാസത്തിനു് ഒരു തടസ്സമാകുന്ന ദുഃസ്ഥിതിയാണു് നമ്മുടെരാജ്യം നേരിട്ടുകൊണു്ടിരിക്കുന്നതു് (We are faced with the paradoxical fact that educators have become one of the obstacles to education) എന്നുപറഞ്ഞതു് ലോകവിദ്യാഭ്യാസക൪ത്താക്കളിലു് മു൯നിരക്കാരനും മദ്രാസ്സു്ക്കോളേജിലെ പ്രൊഫസ്സറും ഇ൯ഡൃ൯പ്രസിഡ൯റ്റുമായിരുന്ന ഡോ. എസ്സു്. രാധാകൃഷു്ണനാണു്. കേരളത്തിലു് 2022ലെ ഉന്നതവിദ്യാഭ്യാസപരിഷു്ക്കരണക്കമ്മിഷനെന്നൊരെണ്ണം ശ്യാം മേനോ൯ എന്നോമറ്റോപേരുള്ളയൊരാളി൯റ്റെ ചെയ൪മാ൯ഷിപ്പിനുകീഴിലു് സ്വന്തം അനധിക്കൃതപ്പ്രൊമോഷനാരോപണംനേരിട്ട കേരളത്തിലെ ഉന്നതവിദ്യാഭ്യാസമന്ത്രിണി ബിന്ദുവിനുസമ൪പ്പിച്ചെന്നുപറയപ്പെടുന്ന റിപ്പോ൪ട്ടാണു് ആനിരീക്ഷണത്തിനുകാരണം. റിപ്പോ൪ട്ടാരെഴുതിയതാണെന്നുവ്യക്തമല്ലെങ്കിലും ശ്യാമ൯റ്റെപേരിലാണതുപുറത്തുവന്നിട്ടുള്ളതു്.

കേരളത്തിലു് ഉന്നതമുഖ്യമന്ത്രിയായിരുന്നു് സ്വ൪ണ്ണക്കള്ളക്കടത്താരോപണത്തിലും ഡോള൪ക്കള്ളക്കടത്തുകേസ്സിലും ലൈഫു്മിഷ൯ഭവനപദ്ധതിവെട്ടിപ്പിലുംചെന്നുകുടുങ്ങിയ പിണറായിവിജയനെന്നൊരാളു്ക്കു് വിസിറ്റിംഗു് ചാ൯സ്സലറെന്നതസ്സു്തിക ആക൪ഷകമായിത്തോന്നി ബിന്ദുവിനോടുപറഞ്ഞു, ബിന്ദുവതുശ്യാമിനോടുപറഞ്ഞു, ശ്യാംപോയാറിപ്പോ൪ട്ടെഴുതിക്കൊണു്ടുവന്നു് ബിന്ദുവിനുകൊടുത്തു, ബിന്ദുവതു് നി൪ദ്ദിഷ്ട വിസിറ്റിംഗു് ചാ൯സ്സല൪ക്കുസമ൪പ്പിച്ചു് രാഷ്ട്രീയാംഗീകാരംവാങ്ങും. അതോടെ സംസ്ഥാനത്തെ സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സല൪പ്പദവിവഹിക്കുന്ന ഗവ൪ണ്ണറുടെ അടപ്പൂരും. ഇതാണുസങ്കലു്പ്പം, ഇതാണു് ഈ കുറുക്ക൯റ്റെകോഴിക്കൂട്ടിലു് വിഭാവനംചെയു്തിട്ടുള്ളതു്.

ജ൪മ്മനിയിലൊരേകാധിപത്യഭരണാധികാരിയുടേതായി ചാ൯സ്സല൪ എന്നൊരു പദവിയുണു്ടായിരുന്നതായി എവിടെയോ ഇതിലാരോ വായിച്ചെന്നുതോന്നുന്നു. കൊക്കിലൊതുങ്ങാത്തതുകൊത്തുമ്പോളു് ഒരലു്പ്പം താഴോട്ടുപിടിക്കുന്നതാണല്ലോനല്ലതു്! അതുകൊണു്ടു് കേരളത്തിലെ സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സല൪പ്പദവിവേണമെന്നുപറഞ്ഞില്ല, വൈസ്സു് ചാ൯സ്സല൪പ്പദവിവേണമെന്നും പറഞ്ഞില്ല, അതിനുപകരം വിസിറ്റിംഗു് ചാ൯സ്സല൪പ്പദവിവേണമെന്നുപറഞ്ഞു. ഒരുദാഹരണത്തിനു് കളു്ച്ചറലു് റിലേഷ൯സ്സു് ഓഫീസ്സറുടെ പോസ്സു്റ്റില്ലാത്തൊരു ഡിപ്പാ൪ട്ടുമെ൯റ്റിലു് ആപ്പോസ്സു്റ്റുണു്ടാക്കിത്തന്നെയിരുത്തണമെന്നു് ആവശ്യപ്പെടുമ്പോളു് അസിസ്സു്റ്റ൯റ്റു് കളു്ച്ചറലു് റിലേഷ൯സ്സു് ഓഫീസ്സറുടെ പോസ്സു്റ്റുണു്ടാക്കിത്തന്നെയിരുത്തണമെന്നല്ലേ ആദ്യം ആവശ്യപ്പെടാവൂ?

Written on 10 August 2022 and first published on: 11 August 2022







 

 

 

Tuesday, 9 August 2022

1003. ആരോഗ്യവകുപ്പുഭരിക്കാ൯ വെകിളിപിടിച്ചുനടന്നിട്ടുകാര്യമില്ല, അതിനു് ഏറ്റവുംസീനിയറായ ഡോക്ടറേക്കാളു് വിവരംവേണം. തക൪ന്നടിഞ്ഞ ആരോഗ്യവകുപ്പുകാരണം മന്ത്രിക്കുരണു്ടുകരിയറാണുതക൪ന്നതു്- പൊളിറ്റിക്കലും പ്രൊഫഷണലും! വി. എം. സുധീരനുശേഷം കേരളത്തിലു് ആരോഗ്യവകുപ്പുമന്ത്രിയുണു്ടായിട്ടില്ല- കുറേ സാരികളേയുള്ളൂ!

1003

ആരോഗ്യവകുപ്പുഭരിക്കാ൯ വെകിളിപിടിച്ചുനടന്നിട്ടുകാര്യമില്ല, അതിനു് ഏറ്റവുംസീനിയറായ ഡോക്ടറേക്കാളു് വിവരംവേണം. തക൪ന്നടിഞ്ഞ ആരോഗ്യവകുപ്പുകാരണം മന്ത്രിക്കുരണു്ടുകരിയറാണുതക൪ന്നതു്- പൊളിറ്റിക്കലും പ്രൊഫഷണലും! വി. എം. സുധീരനുശേഷം കേരളത്തിലു് ആരോഗ്യവകുപ്പുമന്ത്രിയുണു്ടായിട്ടില്ല- കുറേ സാരികളേയുള്ളൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.


പാ൪ട്ടിയിലെ കിഴവികളെയെല്ലാം തെരഞ്ഞെടുപ്പിനുസീറ്റുകൊടുക്കാതെയും കൊടുത്തു് ജയിച്ചുവന്നാലു്ത്തന്നെ മന്ത്രിയാക്കാതെയും തഴഞ്ഞ അവരേക്കാളു്പ്പ്രായമുള്ളകിഴവനായ മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സവിശേഷപരിഗണനയുള്ളമന്ത്രിയെന്നനിലയിലാണു് ആരെയുംഭയക്കാതെ കുത്തഴിഞ്ഞഭരണം ആരോഗ്യമന്ത്രികുറേക്കാലം വെച്ചുനടത്തിയതു്. മന്ത്രിയായതും ആപ്പരിഗണനവെച്ചുതന്നെ. ഏതായാലും ഈരോഗത്തിനുള്ള ചികിത്സമാത്രമാണു് ആരോഗ്യവകുപ്പിലില്ലാത്തതു്. പക്ഷേയിപ്പോളു് ശക്തിസ്സ്രോതസ്സായ പിണറായിവിജയനുലയുന്നു, ദേശദ്രോഹക്കുറ്റങ്ങളു്ക്കു് എപ്പോളു്വേണമെങ്കിലും ജയിലിലടയു്ക്കപ്പെടാമെന്നസ്ഥിതിയിലാവുന്നു. ശക്തിസ്സ്രോതസ്സടഞ്ഞു് പാ൪ട്ടിയിലുംസമൂഹത്തിലുമൊറ്റപ്പെട്ടുപോയെന്ന ഭയമാണു് ആരോഗ്യമന്ത്രിയെക്കൊണു്ടവിവേകങ്ങളു്ചെയ്യിച്ചു് ഒന്നൊന്നായിപ്പോളു് പുറത്തുവന്നുകൊണു്ടിരിക്കുന്നതു്. അതാണാശുപത്രികളിലെ മിന്നലു്പ്പരിശോധനകളെന്നപേരിലു് അസംബന്ധങ്ങളായിപ്പോളു് നടന്നുകൊണു്ടിരിക്കുന്നതു്. രണു്ടുലക്ഷംരൂപ പ്രതിമാസംശമ്പളംകൊടുത്തു് ആരോഗ്യവകുപ്പിലു് അഡിഷണലു് ഡയറക്ട൪-വിജില൯സ്സിനെയെന്തിനാണു് വെച്ചിരിക്കുന്നതു്- മിന്നലു്പ്പരിശോധനകളു്ക്കല്ലേ? അയാളു്ക്കുപിന്നെയെന്താണുജോലി? മന്ത്രിയു്ക്കു് സ്വന്തമാപ്പീസ്സിലു്പ്പണികളില്ലേ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയൊരു റൊമാ൯റ്റിക്കു്മാറ്റത്തിനുവേണു്ടിസ്സംഭാവനചെയു്ത കഴിഞ്ഞകുറേയാരോഗ്യമന്ത്രിമാരുടെ അറിവിനുവേണു്ടിപ്പറയുകയാണു്: ആശുപത്രിസന്ദ൪ശ്ശനം അല്ലെങ്കിലു് മിന്നലു്പ്പരിശോധനനടത്തുന്നവരണിഞ്ഞിട്ടുള്ള സാരിയെന്തെന്നും കമ്മലെന്തെന്നും മാലയെന്തെന്നുംനോക്കാ൯ ഡോക്ട൪മാ൪ക്കും നഴു്സ്സുമാ൪ക്കുമൊന്നും സമയംകിട്ടാറില്ല, അങ്ങനെയാണൊരാശുപത്രിയുടെ റുട്ടീ൯, അതാണവിടത്തെസ്ഥിതി, അന്തരീക്ഷം. ആ അന്തരീക്ഷമറിഞ്ഞുപെരുമാറണമെന്നേപറയുന്നുള്ളൂ!

സൗന്ദര്യത്തി൯റ്റെകാര്യംപറയുകയാണെങ്കിലു് സൗന്ദര്യസമൃദ്ധമാണു് കേരളത്തിലെയാരോഗ്യവകുപ്പു്- ലാവണ്യത്തി൯റ്റെയനുപമശേഖരം! പക്ഷേ സ്വന്തംമുഖത്തെ മുഖക്കുരുവിനുമരുന്നുതേയു്ക്കാ൯പോലും സമയംകിട്ടാത്ത അവരെ ഏഴാംകിടത്തറവേലകളിലൂടെപരീക്ഷിക്കരുതു്. മിന്നലായിവരുന്നയാളു്ക്കു് അവരേക്കാളു് ടെക്കു്നിക്കലായറിവുണു്ടോ, പബ്ലിക്കു്മെഡിസ്സിനിലെ ഏറ്റവുമവസാനത്തെവിജ്ഞാനമെന്തെങ്കിലും പക൪ന്നുനലു്കാനുണു്ടോ, എന്നതുമാത്രമാണവ൪നോക്കുന്നതു്. ഇതൊരു വാ൪ ഓഫു് വിറ്റു്സ്സല്ല, ഇ൯ഫ൪മേഷ൯ ഗാതറിംഗാണു്, റെയ൪ ഡേറ്റാ ട്രാ൯സ്സു്ഫറിംഗാണു്.

ഒരു യഥാ൪ത്ഥയാരോഗ്യമന്ത്രി എവിടെയെങ്കിലുമൊരുവീഴു്ച്ചകണു്ടാലു്പ്പോലും ഒരുഡോക്ടറെയോ ഒരുനഴു്സ്സിനെയോ ഒരുടെകു്നീഷ്യനെയോ പരസ്യമായി ജനങ്ങളുടെയോ മാധ്യമങ്ങളുടെയോ ത൯റ്റെതന്നെ രാഷ്ട്രീയസ്സഹപ്പ്രവ൪ത്തകരുടെയോമുന്നിലു്വെച്ചു് അധിക്ഷേപിക്കാറില്ല, വഴക്കുപറയാറുപോലുമില്ല, കാരണമയാളാഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ മന്ത്രിയാണു്- ഏതെങ്കിലുമൊരു രാഷ്ട്രീയയവസരവാദിയുടെകൂറയല്ല. അതെല്ലാം മറ്റാരുമില്ലാത്തിടത്തുവെച്ചു് പ്രൈവറ്റായിമാത്രം, അതും വേണു്ടിവന്നാലു്മാത്രം, വൈമനസ്യപൂ൪വ്വംനടത്തുന്നകാര്യങ്ങളാണു്. അതിനാണു് സൂപ്രണു്ടി൯റ്റെ റൂം വെച്ചിരിക്കുന്നതു്. ചില൪ ആളില്ലാത്ത എകു്സ്സു്-റേറൂമിലേയു്ക്കുവരെ വിളിച്ചുകൊണു്ടുപോയി വഴക്കുപറഞ്ഞിട്ടുണു്ടു്. വഴക്കുപറയാ൯പോലുംനിലു്ക്കാതെ കീഴു്ജീവനക്കാരനെ നീയിങ്ങോട്ടുവന്നേടാ… എന്നുപറഞ്ഞു് റൂമിലേയു്ക്കുവിളിച്ചുകൊണു്ടുപോയി കരണക്കുറ്റിയു്ക്കൊരെണ്ണംപൊട്ടിച്ചിട്ടു് ഫ്രിഡു്ജുതുറന്നു് ഒരുപെഗ്ഗൊഴിച്ചുകൊടുത്തു് ഇതുംകൂടിക്കുടിച്ചിട്ടുപോടാ… എന്നുപറയുന്ന നല്ല ആ൪മ്മിയോഫീസ്സ൪മാ൪ സൂപ്രണു്ടുമാരായുണു്ടായിരുന്ന ഡിപ്പാ൪ട്ടുമെ൯റ്റാണു് സഹൃദയ൯മാരും സഹൃദയകളുംനിറഞ്ഞ ആരോഗ്യവകുപ്പു്. അവിടേയു്ക്കാണീഗൗളികളുടെ തള്ളിക്കയറ്റം.

ഈമന്ത്രിയിതൊന്നുമല്ല, ഔചിത്യപൂ൪വ്വമല്ല, ചെയു്തിരിക്കുന്നതു്. ഔചിത്യപൂ൪വ്വമായിരുന്നെങ്കിലു് അതൊന്നും മാധ്യമങ്ങളറിയുകപോലുമുണു്ടായിരുന്നില്ല. അങ്ങനെയറിഞ്ഞാലു് ആമന്ത്രിവെറുമൊരുതറയായിമാറുകയാണു്. കോണു് ആ൪ട്ടിസ്സു്റ്റുകളും സ്വി൯ഡു്ലേഴു്സ്സുമാണങ്ങനെചെയ്യുന്നതു്. അതാണു് കേരളത്തിലെയാരോഗ്യമന്ത്രി പത്തനംതിട്ട തിരുവല്ലയിലൊരു താലൂക്കുലെവലാശുപത്രിയിലു്ച്ചെന്നു് 2022 ആഗസ്സു്റ്റു് 7നു് ചെയു്തതു്. വളരെനിന്ദ്യമായിപ്പോയിയാപ്പ്രവൃത്തി. സ്വന്തംരാഷ്ട്രീയസൂര്യനണഞ്ഞുപോയെന്നുവെച്ചു് സ൪ക്കാ൪ക്കസേരയിലിരുന്നു് ജനങ്ങളു്നലു്കുന്ന സ൪ക്കാ൪ശ്ശമ്പളംവാങ്ങുന്നയൊരുവ്യക്തി ഇങ്ങനെയുംചെയ്യുമോ? ആശുപത്രികളിലുള്ള അവരെല്ലാം പ്രൊഫഷണലുകളാണു്. അതിനുള്ള അസൂയയുംകൊണു്ടു് ആരുമങ്ങോട്ടുചെല്ലരുതു്. സ്വന്തം അനുയായികളു്കൈയ്യൊഴിയുമ്പോഴോ പ്രീതിപകരുന്നശക്തിസ്സ്രോതസ്സടയുമ്പോഴോ ഒരുരാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിയും കൊഴിയുന്നു. മരണംവരെയാണു് ഒരു ഡോക്ട൪ക്കു് പ്രാക്ടീസ്സുചെയ്യാ൯ ലോകംമുഴുവ൯ ലൈസ്സ൯സ്സുള്ളതെന്നു് ഒരുരാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിയും മറന്നുപോകരുതു്. Doctors Politicians Bureaucrats People And Private Practice എന്ന പുസു്തകത്തിലു് ഇതി൯റ്റെ നൈതികവശങ്ങളെക്കുറിച്ചു് സവിസു്തരമെഴുതിയിട്ടുള്ളതിനാലു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല.

Written on 08 August 2022 and first published on: 10 August 2022







 

 

 

1002. കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ള അഴിമതിമന്ത്രിമാ൪ ഇരുമ്പുടുപ്പിട്ടുനടക്കേണു്ടിവരും- ഈഡീപിടിച്ചാലും കടിയേലു്ക്കാതിരിക്കാ൯! ഇപ്പോളു്നടക്കുന്ന തോമസ്സു് ഐസ്സക്കി൯റ്റെയടക്കമുള്ള ഗീ൪വ്വാണങ്ങളു് നിയമസഭയിലും മന്ത്രിസഭയിലും പിന്തുണപോകാതിരിക്കാനാണു്, പുതിയ നിയമസഭാകക്ഷിനേതാവും മന്ത്രിമാരുംവരാതിരിക്കാനാണു്

1002

കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ള അഴിമതിമന്ത്രിമാ൪ ഇരുമ്പുടുപ്പിട്ടുനടക്കേണു്ടിവരും- ഈഡീപിടിച്ചാലും കടിയേലു്ക്കാതിരിക്കാ൯! ഇപ്പോളു്നടക്കുന്ന തോമസ്സു് ഐസ്സക്കി൯റ്റെയടക്കമുള്ള ഗീ൪വ്വാണങ്ങളു് നിയമസഭയിലും മന്ത്രിസഭയിലും പിന്തുണപോകാതിരിക്കാനാണു്, പുതിയ നിയമസഭാകക്ഷിനേതാവും മന്ത്രിമാരുംവരാതിരിക്കാനാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ള അഴിമതിമന്ത്രിമാ൪ ഇരുമ്പുടുപ്പിട്ടുനടക്കേണു്ടിവരും- ഈഡീപിടിച്ചാലും കടിയേലു്ക്കാതിരിക്കാ൯! ഇപ്പോളു്നടക്കുന്ന തോമസ്സു് ഐസ്സക്കി൯റ്റെയടക്കമുള്ള ഗീ൪വ്വാണങ്ങളു് നിയമസഭയിലും മന്ത്രിസഭയിലും പിന്തുണപോകാതിരിക്കാനാണു്, പുതിയ നിയമസഭാകക്ഷിനേതാവും മന്ത്രിമാരുംവരാതിരിക്കാനാണു്.

ഇ൯ഡൃയുടെ ദേശീയനേതാക്കളു്ക്കെല്ലാം എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെമുന്നിലു് ഹാജരാകാം, വെറുംപ്രാദേശ്ശികനേതാക്കളായ തോമസ്സൈസ്സക്കിനും പിണറായിവിജയനുംമാത്രമതുപറ്റില്ലത്രേ! തലയുംവാലുംനഷ്ടപ്പെട്ടു് കേരളത്തിലൊതുങ്ങിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആകെയിപ്പോഴുള്ള കബന്ധംമാത്രംവെച്ചുകൊണു്ടു് എന്തുവിലകൊടുത്തും രണു്ടെണ്ണത്തിനെയും സംരക്ഷിക്കുമെന്നാണുപറയുന്നതു്! ഫെഡറലു്സ്സംവിധാനത്തോടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും വ്യക്തമായ അധികാരങ്ങളു് നി൪വ്വചിച്ചുവീതംവെച്ചിട്ടുള്ളരാജ്യത്തു് കിഫു്ബിബോണു്ടുകളിലു്പ്പണംമുടക്കിയവ൪ കള്ളപ്പണംമുടക്കി കേരളത്തിലു്ക്കൊണു്ടുവന്നുനിക്ഷേപിച്ചു് വെളുപ്പിച്ചോയെന്നു് കേന്ദ്രയധികാരത്തിലുള്ളയന്വേഷണത്തിലു്നിന്നു് ആയിടപാടിലു്നിന്നുള്ള സാമ്പത്തികലാഭങ്ങളു് പാ൪ട്ടിയിലു് താഴേക്കിടയിലുള്ളവരുമായിപ്പങ്കുവെക്കാതെ സ്വന്തമായിക്കരസ്ഥമാക്കിയയിവരെരണു്ടുപേരെയും എങ്ങനെസംരക്ഷിക്കാനാണു് ഒരുസംസ്ഥാനത്തുമാത്രമൊതുങ്ങി ഒണങ്ങിച്ചുട്ടിപ്പോയ ഒരുപാ൪ട്ടി? അന്വേഷണംനടത്താതെങ്ങനെയറിയാനാണു് കിഫു്ബിബോണു്ടുകളിലു് നിക്ഷേപിച്ചവ൪ കള്ളപ്പണമാണോ നിക്ഷേപിച്ചതെന്നു്? മൊഴിയെടുക്കലിലൂടെയല്ലാതെയെങ്ങനെയാണു് അന്വേഷണത്തിലു്ലഭിച്ചവിവരങ്ങളു് സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോചെയ്യുന്നതു്?

എനിയു്ക്കഴിമതിനടത്തണം, പക്ഷേ എന്നെയാരുംചോദ്യംചെയു്തുപോകരുതു്- ഇതാണു് തോമസ്സു് ഐസ്സക്കി൯റ്റെയും പിണറായിവിജയ൯റ്റെയും സ്വപു്നവിളംബരം. തലയിലു്ക്കൂടി കേരളമിതുവരെക്കാണാത്തത്രഗുരുതരയാരോപണങ്ങളുടെ കുട്ടുവക്കണക്കിനുവെള്ളമൊഴിച്ചിട്ടുമുണരാതെ ആ സ്വപു്നമിവരിപ്പോഴുംനി൪ത്തി നിലനിലു്ക്കുന്നതാണത്ഭുതം. മനുഷ്യനൊന്നുണരണു്ടേ? ഇ൯ഡൃയിലെത്രയോമുഖ്യമന്ത്രിമാ൪ അഴിമതിക്കേസ്സുകളിലു് ജയിലിലു്ക്കിടന്നു! അവരെല്ലാം ജയിലു്ക്കവാടമടയുന്നതുവരെയും പറഞ്ഞുകൊണു്ടുനടന്നതു് കേന്ദ്രഗവണു്മെ൯റ്റു് രാഷ്ട്രീയപകപോക്കലു്നടത്തുന്നു, പ്രതികാരംചെയ്യുന്നു, കെട്ടിച്ചമകേസ്സാണെന്നാണു്. രാഷ്ട്രീയമില്ലാത്തവ൪ക്കെന്തു് രാഷ്ട്രീയപകപോക്കലു്? അതേറ്റുപിടിക്കാനും അവരെയാരാധ്യപുരുഷ൯മാരാക്കി ബോ൪ഡുംപോസ്സു്റ്ററുമെഴുതിവെയു്ക്കാനും തോമസ്സു് ഐസ്സക്കിനും പിണറായിവിജയനുമുള്ളതിനേക്കാളു് ആയിരമിരട്ടിയാരാധകപാ൪ട്ടിക്കാ൪ ആ ജയിലു്നമ്പറുകളു്ക്കുമുണു്ടായിരുന്നു. എന്നിട്ടുമവരെല്ലാംജയിലിലു്ക്കിടന്നു. പക്ഷേ ഇവിടെയൊരുവ്യത്യാസമുള്ളതു് അവരെല്ലാം ഒറ്റയു്ക്കാണുപോയിക്കിടന്നതെന്നുള്ളതാണു്, ഇവിടെക്കേരളാമുഖ്യമന്ത്രിയും അയാളുടെമു൯ധനകാര്യമന്ത്രിയുംപോകുന്നതു് ആണുംപെണ്ണുമായി ഇത്രനാളുംചുറ്റിപ്പിടിച്ചുകൂടെച്ചുറ്റിലുമായിവെച്ചിരുന്ന ഒരു മന്ത്രിസഭയെയുംകൂടിക്കൊണു്ടായിരിക്കുമെന്നുള്ളതാണു്, കാരണം ഇവരുടെയെല്ലാനടപടികളുടെയുമാധാരം മന്ത്രിസഭയെകൊണു്ടെടുപ്പിച്ചതീരുമാനങ്ങളായിരുന്നു. അന്നു് മന്ത്രിമാരെന്നനിലയിലു് സംസ്ഥാനംനലു്കിയകസേരകളിലു്ഞെളിഞ്ഞിരുന്നു് മന്ത്രിസഭാതീരുമാനങ്ങളെടുക്കുന്നതിലു് ഈ മന്ത്രിപുഛങ്ങളു് അഭിമാനപുളകിതരും പുളകിതകളുമായിരുന്നു; ഇന്നു് ദേശവിരുദ്ധരാജ്യവിരുദ്ധത്തീരുമാനങ്ങളെടുത്തതിനു് അവ൪ കൂട്ടുപ്രതികളായിമാറിയിരിക്കുന്നു.

കുറ്റവാളിയാണെങ്കിലുമല്ലെങ്കിലും പ്രതിയായോ സാക്ഷിയായോ മറ്റുതെളിവുകളു്നലു്കാനോ സാമ്പത്തിക്കേസ്സിലു് ചോദ്യംചെയ്യലിനുഹാജരാകാ൯ ഈഡീ നോട്ടീസ്സുനലു്കുകയും ഹാജരാകാതിരിക്കുകയും അതിനുപകരം റോട്ടിലക്രമരാഷ്ട്രീപ്പ്രതിഷേധസമരങ്ങളും കോടതിപ്പ്രതിരോധവുംസംഘടിപ്പിച്ച കേസ്സുകളെല്ലാം ഒടുവിലു് ഇ൯ഡൃയിലു് അറസ്സു്റ്റിലു്ക്കലാശിക്കുകയാണുചെയു്തിട്ടുള്ളതു്: ഒറ്റയൊരുകോടതിപോലും ഒടുവിലായറസ്സു്റ്റുകളു്തടഞ്ഞിട്ടില്ല. അതുകൊണു്ടാണു് ദേശീയരാഷ്ട്രീയനേതാക്കളായ സോണിയാഗാന്ധിയും രാഹുലു്ഗാന്ധിയും ചിദംബരവുമൊക്കെ മണിക്കൂറുകളോളം ഈഡീയുടെമുന്നിലു്ഹാജരായി ചോദ്യംചെയ്യലിനിരുന്നുകൊടുത്തതു്. കുറ്റവാളിമനസ്സുകളായ തോമസ്സു് ഐസ്സക്കിനും പിണറായിവിജയനും അഞു്ചുമിനിറ്റങ്ങനിരുന്നുകൊടുത്താലു് തലയു്ക്കകത്തുശബ്ദങ്ങളു്കേളു്ക്കും, തലകറങ്ങിവീഴും, അതുകൊണു്ടാണവരതു് പലവിധവഴികളിലൂടെ നീട്ടിക്കൊണു്ടുപോകുന്നതു്, അതുകൊണു്ടുതന്നെയാണവരൊന്നും ദേശീയനേതാക്കളാവാത്തതും വെറും പ്രാദേശ്ശികനേതാക്കളായിക്കിടക്കുന്നതും. അല്ലെങ്കിലവരിരുന്നുകാണിക്കട്ടെ! മന്ത്രിക്കസേരയിലിരുന്നുചെയു്തപ്രവൃത്തികളെ അക്കൗണു്ടുചെയ്യാനും അവയു്ക്കുസമാധാനംപറയാനും അവയിലെ കടുത്തനിയമവിരുദ്ധതകാരണം അവ൪ക്കുകഴിയുന്നില്ല, അതുകൊണു്ടവരിങ്ങനെ അനിവാര്യമായതു് നീട്ടിക്കൊണു്ടുപോകാ൯ശ്രമിക്കുന്നു- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള നിരോധനംവരുന്നതിനുമുമ്പേ പ്രവ൪ത്തകരുടെമുന്നിലു് കുറേമാസങ്ങളു്കൂടിയെങ്കിലും പിടിച്ചുനിലു്ക്കാ൯കഴിയുമെന്നു് പ്രതീക്ഷിച്ചുകൊണു്ടു്, അതിനിടയു്ക്കു് തലു്ക്കാലം കുളി൪കാറ്റുവീശിക്കൊണു്ടു് കൊറോണാപോലുള്ള മഹാമാരികളു് രാജ്യത്തുവീണു്ടും പട൪ന്നുപിടിക്കുമെന്നു് പ്രത്യാശിച്ചുകൊണു്ടു്.

കിഫു്ബിയുമായിബന്ധപ്പെട്ടുള്ള അതി൯റ്റെയന്നത്തെ വൈസ്സു് ചെയ൪മാനായ തോമസ്സു് ഐസ്സക്കി൯റ്റെകേസ്സും അതി൯റ്റെയന്നത്തെ ചെയ൪മാനായ പിണറായിവിജയ൯റ്റെകേസ്സും രേഖാമൂലമുള്ള തെളിവുകളു്വെച്ചുള്ള ഇതിലാരുടെമൊഴിയെടുപ്പിലു്ക്കലാശിച്ചാലും അതുമറ്റേയാളി൯റ്റെ ഒന്നുകിലറസ്സു്റ്റിലോ അല്ലെങ്കിലാത്മഹത്യയിലോ കലാശിക്കും. 2022 ആഗസ്സു്റ്റിലു്ക്കൂടിയൊരു കേരളമന്ത്രിസഭയിലു് പിണറായിവിജയ൯സൃഷ്ടിച്ച ക്ഷോഭജനകമായരംഗങ്ങളു്ക്കൊടുവിലു് സീപ്പീയ്യൈയ്യുടെയൊരുയുവമന്ത്രിയെ ഹൃദയാഘാതംവരുത്തി ആശുപത്രിയിലാക്കിയതാലോചിച്ചാലു് മറുവശത്തും അതുസംഭവിക്കാം. അതുകൊണു്ടാണുപറഞ്ഞതു് ഇരുമ്പുടുപ്പും ഹെലു്മറ്റുമിട്ടുനടക്കാ൯- അതിനകത്തു് കരയുകയാണോ ചിരിക്കുകയാണോയെന്നു് ആരുമറിയില്ലല്ലോ! ഇവിടെ യഥാ൪ത്ഥത്തിലു് ഇരുമ്പുടുപ്പല്ല ഈപ്പ്രതികളെയിടുവിക്കേണു്ടതു്- പണു്ടു് സൈക്ക്യാട്രിക്കാശുപത്രികളിലിടുവിച്ചിരുന്ന സു്ട്രെയിറ്റു് ജാക്കറ്റാണു്. ഈഡീയുടെമുന്നിലു് ചോദ്യംചെയ്യലിനുഹാജരാകാ൯പറഞ്ഞാലു് ഹാജരാവുകയല്ലാതെ മാനസ്സികക്കുഴപ്പമില്ലാത്ത മന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെങ്ങനെയാണു് ജനങ്ങളുടെമുന്നിലു്മാതൃകകാട്ടേണു്ടതു്- കേരളത്തിലു്ക്കിടന്നു് കുറേപ്പൊലീസ്സുകാരെയും വിരമിച്ചജഡു്ജിമാരെയുമയച്ചു് ഈഡീയു്ക്കെതിരെ പതിവി൯പടി കള്ളകേസ്സുകളെടുത്തുകൊണു്ടോ? കേരളത്തിലു്ക്കണു്ടാലു് അറസ്സു്റ്റുചെയു്തകത്താക്കിക്കളയുമെന്നുപറഞ്ഞു് ഈഡീയെ ഭീഷണിപ്പെടുത്തിപ്പിന്തിരിപ്പിക്കാ൯ശ്രമിച്ചുകൊണു്ടോ? ഈഡീയുടെനോട്ടീസ്സുകിട്ടിയാലുട൯ അതിനെതിരെ ജനങ്ങളുടെപണംകൈയ്യിലിരിക്കുന്നതെടുത്തുകൊടുത്തു് ഹൈകോടതിയിലേയു്ക്കോടിക്കൊണു്ടോ?

കേരളത്തിലു് കിഫു്ബിയെന്ന അന്താരാഷ്ട്രവായു്പ്പയടിച്ചുമാറ്റലു്സ്സൂത്രം എത്രത്തോളം സംസ്ഥാനത്തി൯റ്റെ ട്രഷറിചോ൪ത്തി പലപ്രോജക്ടുകളിലായി കൈയ്യിട്ടുവാരിയെന്നതല്ല ഈഡീയന്വേഷിക്കുന്നതു്, കിഫു്ബി ലണു്ട൯ സു്റ്റോക്കു് എകു്സ്സു്ചേഞു്ചിലു്ക്കൊണു്ടുപോയിറക്കിയ സ൪ക്കാ൪ബാക്കിംഗുള്ള കടപ്പത്രബോണു്ടുകളിലൂടെ കേരളത്തിലും ഇ൯ഡൃയിലും വിദേശത്തുമുള്ള ലാവലി൯കമ്പനിയടക്കമുള്ള കള്ളപ്പണക്കാ൪ എത്രകോടിരൂപയുടെ കള്ളപ്പണം കേരളത്തിലെത്തിച്ചുവെളുപ്പിച്ചുവെന്നുള്ളതാണു്. സാമ്പത്തികക്കുറ്റകൃത്യങ്ങളും കള്ളപ്പണംവെളുപ്പിക്കലുമന്വേഷിക്കാനുള്ള പ്രത്യേകാധികാരമുള്ള എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് തോമസ്സു് ഐസ്സക്കി൯റ്റെയും പിണറായിവിജയ൯റ്റെയും സംഘത്തി൯റ്റെയും കിഫു്ബിക്കള്ളപ്പണത്തിലിടപെടാ൯മാത്രം അധികാരമില്ലാത്തതാണെന്നാണു് റോട്ടിലു് കടവരാന്തയിലിരുന്നു് കമ്മ്യൂണിസമയവിറക്കുന്ന പാ൪ട്ടിമെമ്പ൪മാരോടു് അവ൪പറഞ്ഞുകൊടുത്തുപറ്റിച്ചുവെച്ചിരിക്കുന്നതു്, ഈഡീയു്ക്കെതിരെയവരെ കടവരാന്തകളിലു്നിന്നും റോട്ടിലു് രാഷ്ട്രീയപ്പ്രതിരോധത്തിനിറക്കാ൯പറ്റുമോയെന്നു് ഈരണു്ടുനേതാക്ക൯മാരുംനോക്കുന്നതു്. ഒരാഴു്ച്ചത്തേയു്ക്കുപറ്റുമായിരിക്കും!

Written on 07 August 2022 and first published on: 09 August 2022


Article Title Image By Vladibulgakov. Graphics: Adobe SP.






 

 

Monday, 8 August 2022

1001. സഹ്യാദ്രിമലയാളം ആയിരംലേഖനങ്ങളുടെമാ൪ക്കുകടന്നു. ലോകംമുഴുവനുമുള്ള പ്രിയവായനക്കാ൪ക്കു് അഭിവാദ്യങ്ങളു്, സു്നേഹാശംസകളു്!!!

1001

സഹ്യാദ്രിമലയാളം ആയിരംലേഖനങ്ങളുടെമാ൪ക്കുകടന്നു. ലോകംമുഴുവനുമുള്ള പ്രിയവായനക്കാ൪ക്കു് അഭിവാദ്യങ്ങളു്, സു്നേഹാശംസകളു്!!!

Article Title Image By Ben-Mcleod. Graphics: Adobe SP.

2013 ആഗസ്സു്റ്റു് 6നാണു് സഹ്യാദ്രിമലയാളം രാഷ്ട്രീയബ്ലോഗു് പ്രസിദ്ധീകരണമാരംഭിച്ചതു്. ഒമ്പതുവ൪ഷംക്കഴിഞ്ഞു് 2022 ആഗസ്സു്റ്റു് 6നു് അതു് ആയിരാമത്തെലേഖനം പിന്നിട്ടു. അക്കാലയളവിലു് കൂടെനിന്നവായനക്കാരാരാണെന്നും അവ൪ ലോകത്തിലെവിടെയാണെന്നും അവ൪ക്കുവേണു്ടിത്തന്നെയൊരു ലേഖനമെഴുതുന്നതു് ഉചിതമാണെന്നുകരുതുന്നു. കേരളത്തിലെയും ഇ൯ഡൃയിലെയും ലോകത്തേയും ഏറ്റവുംകടുപ്പമേറിയ ഒരു രാഷ്ട്രീയപരീക്ഷണഘട്ടത്തിലു് പലപ്രതിബന്ധങ്ങളെയുംനേരിട്ടു് ഇവിടെവരെയെത്താ൯ കൂടെനിന്നതിനും സഹായിച്ചതിനും ആദ്യമേതന്നെയവരോരോരുത്തരോടും നന്ദിപറയട്ടെ, 'സഹ്യാദ്രിമലയാളം- ദി കംപ്ലീറ്റു് ആ൯സ്സ൪' എന്ന മോട്ടോയുയ൪ത്തിപ്പിടിച്ചുതന്നെ രാഷ്ട്രീയപക്ഷാഭേദമില്ലാതെ സാമൂഹൃശാസു്ത്രീയവിശകലനത്തിലൂന്നിനിന്നുകൊണു്ടുതന്നെ ഇനിയുംമുന്നോട്ടുപോകുമെന്നു് അവ൪ക്കു് ഒന്നുകൂടിയുറപ്പുനലു്കട്ടെ!

അമേരിക്ക, ഇ൯ഡൃ എന്നിവിടങ്ങളിലു്നിന്നാണു് സഹ്യാദ്രിമലയാളം ഏറ്റവുംകൂടുതലു് വായിക്കപ്പെട്ടിട്ടുള്ളതു്. മുന്നിലു് യുണൈറ്റഡു് സു്റ്റേറ്റു്സ്സുതന്നെ. അതുകഴിഞ്ഞു് ജ൪മ്മനിയും ഫ്രാ൯സ്സും റഷ്യയുമാണു്. കഴിഞ്ഞ മൂന്നുകൊല്ലത്തിനിപ്പുറം ജ൪മനിയും റഷ്യയുമാണുമുന്നിലു്.

ഈരാജ്യങ്ങളിലെല്ലാം മലയാളികളു്തന്നെയാണു് വായിക്കുന്നതെങ്കിലും റഷ്യയിലു് ഒരുപ്രത്യേകതയുള്ളതു് അവിടെ മലയാളികളു്മാത്രമല്ല വായിക്കുന്നതെന്നുള്ളതാണു്. അവിടെ മലയാളമറിയാവുന്നവരും വായിക്കുന്നുണു്ടു്, അവ൪ക്കു് രാഷ്ട്രീയകാര്യങ്ങളിലു് വലിയ താലു്പ്പര്യവുമാണു്.

ഇ൯ഡൃ ബ്രിട്ടീഷുകാരിലു്നിന്നും സ്വതന്ത്രമായകാലംമുതലു് കോണു്ഗ്രസ്സിലെ സോഷ്യലിസ്സു്റ്റും കമ്മ്യൂണിസ്സു്റ്റനുഭാവിയുമായിരുന്ന രാഷ്ട്രശിലു്പ്പിയും പ്രധാനമന്ത്രിയുമായ ജവഹ൪ലാലു് നെഹ്രുകാരണമുള്ള ഇ൯ഡോ-റഷ്യ൯സൗഹൃദവും കേരളവുമായുള്ള റഷ്യയുടെ പ്രത്യേകമമതയിലൂടെരൂപംകൊണു്ട കേരളത്തിലെ റഷ്യ൯ കളു്ച്ചറലു് സെ൯റ്ററി൯റ്റെ ഇ൯ഡൃയിലെയും റഷ്യയിലെയും പ്രവ൪ത്തനങ്ങളും പരിണതഫലമായി രൂപംകൊണു്ട റഷ്യ൯ യൂണിവേഴു്സ്സിറ്റികളിലെ മലയാളം ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും മലയാളംപഠിക്കുന്ന റഷ്യ൯ യുവാക്കളുടെയും യുവതികളുടെയും എണ്ണംകൂടിയതും മലയാളികളല്ലാത്ത മലയാളംവായനക്കാരുടെയെണ്ണം കഴിഞ്ഞദശകങ്ങളിലു് വ൪ദ്ധിപ്പിച്ചിട്ടുണു്ടു്, ലോകവിദ്യാഭ്യാസവിചക്ഷണനായിരുന്ന ഡോ. പട്രീസ്സു് ലുമുംബയുടെപേരിലു് അക്കാലത്തുസ്ഥാപിക്കപ്പെട്ട, വിദേശവിദ്യാ൪ത്ഥികളു്ക്കുമാത്രം പ്രവേശനംനലു്കുന്ന, മോസ്സു്ക്കോയിലെ ഡോ. പട്രീസ്സു് ലുമുംബാ ഇ൯റ്റ൪നാഷണലു് യൂണിവേഴു്സ്സിറ്റിയും അതി൯റ്റെസംഭാവനനലു്കിയിട്ടുണു്ടു്, അതി൯റ്റെപ്രയോജനമിപ്പോളു് മലയാളത്തിലെയേറ്റവുംമികച്ചതും ഏറ്റവുംസ്വതന്ത്രവും നിഷു്പക്ഷമായതുമായ രാഷ്ട്രീയവിശകലനവിമ൪ശ്ശന വിലയിരുത്തലു്വേദിയെന്നനിലയിലു് സഹ്യാദ്രിമലയാളത്തിനും കിട്ടിവരുന്നുണു്ടു്. അതിനു് ആ റഷ്യ൯യൂണിവേഴു്സ്സിറ്റികളോടും അവിടങ്ങളിലെ മലയാളംഡിപ്പാ൪ട്ടുമെ൯റ്റുകളോടും മലയാളരാഷ്ട്രീയപ്പ്രേമികളായ ആ റഷ്യ൯യുവാക്കളോടും യുവതികളോടും പ്രത്യേകംനന്ദി എടുത്തുപറയേണു്ടതുണു്ടു്. അതിവിടെപ്പറയുന്നു.

സഹ്യാദ്രിമലയാളം ഒരു സാഹിത്യബ്ലോഗിലു്നിന്നും കൂടുതലായി ഒരു രാഷ്ട്രീയബ്ലോഗായിമാറിയതോടെയാണു് ജ൪മ്മനിയിലും റഷ്യയിലുംനിന്നുള്ള വായനക്കാരുടെയെണ്ണംകൂടിയതെന്നതു് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണു്ടു്.

യുണൈറ്റഡു് സു്റ്റേറ്റു്സ്സും ഇ൯ഡൃയും ജ൪മ്മനിയും ഫ്രാ൯സ്സും റഷ്യയുംകഴിഞ്ഞാലു് ഗണ്യമായൊരുഭാഗം വായനക്കാ൪വരുന്നതു് അവരോഹണക്രമത്തിലു് സ്വീഡ൯, യുണൈറ്റഡു് കിങു്ഡം, ഉക്രൈ൯, അയ൪ലണു്ടു്, ഒരജ്ഞാതപ്രദേശം, യുണൈറ്റഡു് ആരബ്ബു് എമിറേറ്റു്സ്സു്, ജപ്പാ൯, നെത൪ല൯ഡു്സ്സു്, വിയറ്റു്നാം, തു൪ക്കു്മെനിസ്ഥാ൯, ഉഗാണു്ഡ, അ൪ജ്ജ൯റ്റീന, സൗദി അറേബ്യ എന്നീരാജ്യങ്ങളിലു്നിന്നാണു്. എന്നാലു് സ്വീഡ൯മുത൯ സൗദി അറേബ്യവരെയുള്ള രാജ്യങ്ങളിലേക്കാളു് ആറിരട്ടിവായനക്കാ൪ പേരുവെളിപ്പെടുത്താത്ത മറ്റുചിലരാജ്യങ്ങളിലു്നിന്നും സഹ്യാദ്രിമലയാളത്തിലെത്തിച്ചേരുന്നുണു്ടു്.

ട്വിറ്റ൪, ഫേസ്സു്ബുക്കു്, ഗൂഗിളു്, ബ്ലോഗ്ഗ൪, മറ്റുള്ളിടങ്ങളു് എന്നീ റെഫറിംഗു് സൈറ്റുകളിലു്നിന്നാണു് വായനക്കാ൪ വന്നിട്ടുള്ളതു്; അതിലു് സിംഹഭാഗവും മറ്റുള്ളിടങ്ങളു് എന്ന അവസാനംപറഞ്ഞവയിലു്നിന്നാണു്. ഫേസ്സു്ബുക്കിലു്നിന്നുള്ളതി൯റ്റെ പതിന്നാലിരട്ടിയോളം വായനക്കാരാണു് ട്വിറ്ററിലു്നിന്നുവന്നിട്ടുള്ളതു്. അതിനൊരുകാരണമായി സഹ്യാദ്രിമലയാളം വിലയിരുത്തുന്നതു് ഫേസ്സു്ബുക്കിലു് കൂടുതലായുള്ളതു് താരതമ്യേന പ്രായംകുറഞ്ഞയാളുകളാണെന്നും, അവ൪പൊതുവേ വായനക്കാരല്ലെന്നും, അവ൪ ഗൗരവതരമായ വിജ്ഞാനസമ്പാദനത്തേക്കാളു് ഇതിനെയൊക്കെയൊരു കളിയായിക്കാണുന്നവരും ലേഖനംവായിക്കുന്നതിനേക്കാളു് പടങ്ങളു്കാണുന്നതിലു്ത്താലു്പ്പര്യമുള്ളവരും ചിന്തോദ്ദീപകമായവിഷയങ്ങളിലൊന്നും ഒരുമിനിറ്റിലു്ക്കൂടുതലു് മനസ്സുറപ്പിച്ചുനി൪ത്താ൯കഴിയാത്തവരുമാണെന്നാണു്. എന്നിട്ടുമതിലു്നിന്നും വായനക്കാരായുള്ളവ൪ സഹ്യാദ്രിമലയാളത്തിലെത്തുന്നുണു്ടു്. സാമൂഹ്യരാഷ്ട്രീയയാകുലതകളു്പകരാത്തതായി ഒരുലേഖനംപോലും സഹ്യാദ്രിമലയാളത്തിലില്ലെന്നതും അത്രയുംകടുത്ത മാനസികവ്യഥകളിലൂടെക്കടന്നുപോകാ൯ ഫേസ്സുബുക്കിലുള്ളവ൪ പൊതുവിലു് തയാറല്ലെന്നതുംകൂടി ഇവിടെപ്പ്രത്യേകമോ൪ക്കേണു്ടതുണു്ടു്.

ക്രോം, ഫയ൪ഫോകു്സ്സു്, സഫാരി, ഇ൯റ്റ൪നെറ്റു് എകു്സ്സു്പ്ലോറ൪ എന്നീ ബ്രൗസ്സറുകളിലൂടെയാണു് ഈ വായനക്കാ൪ വന്നിട്ടുള്ളതു്. ഏറ്റവുംകുറവു് മൈക്രോസോഫു്റ്റി൯റ്റ ഇ൯റ്റ൪നെറ്റു് എകു്സ്സു്പ്ലോററിലൂടെയാണു്. വി൯ഡോസ്സു്, മക്കി൯റ്റോഷു്, ലിനകു്സ്സു്, ആ൯ഡ്രോയിഡു്, ഐഫോണു് എന്നീ ഓപ്പറേറ്റിങു് സിസ്സു്റ്റമുകളാണു് സഹ്യാദ്രിമലയാളത്തി൯റ്റെ വായനക്കാ൪ കൂടുതലായുപയോഗിച്ചിട്ടുള്ളതു്. അതിലേറ്റവും മുന്നിലു്നിലു്ക്കുന്നതു് വി൯ഡോസ്സു് എന്ന ഓപ്പറേറ്റിങു് സിസ്സു്റ്റംതന്നെയാണു്. മറ്റുള്ളവയെല്ലാംകൂടിയുപയോഗിച്ചിട്ടുള്ളതി൯റ്റെ ഏഴിരട്ടിയാണു് വായനക്കാ൪ വി൯ഡോസ്സു് ഓപ്പറേറ്റിങു് സിസ്സു്റ്റം ഉപയോഗിച്ചിട്ടുള്ളതു്.

ഈവിവരങ്ങളു് പങ്കുവെക്കുന്നതു് മറ്റുമലയാളം ബ്ലോഗുകളു്ക്കും ബ്ലോഗ്ഗ൪മാ൪ക്കും തങ്ങളുടെ സ്വന്തംബ്ലോഗുകളു് കുറേക്കൂടിനന്നായി ഡിസ്സൈ൯ചെയ്യുന്നതിനും സെ൪ച്ചു് എ൯ജി൯ ഒപു്ടിമൈസ്സേഷ൯ നടത്തുന്നതിനും ഓരോരോവിഷയത്തിലും താലു്പ്പര്യമുള്ള വായനക്കാരുള്ള ജ്യോഗ്രഫിക്കലു് റീജിയണുകളു് ഏതേതെല്ലാമെന്നു് തിരിച്ചറിയുന്നതിനുംവേണു്ടിയാണു്. സത്യത്തിലു് സഹ്യാദ്രിമലയാളത്തിലു് ഇതൊന്നുംനടത്തിയിട്ടില്ല. എന്നുമാത്രമല്ല, സഹോദരയിംഗ്ലീഷുബ്ലോഗായ സഹ്യാദ്രിബുക്കു്സ്സു് ട്രിവാ൯ഡ്രം ഓണു്ലൈനിലുള്ളതി൯റ്റെ പത്തിലൊന്നുവായനക്കാരേയുള്ളുതാനും.

ഈ ലോകത്തു് എത്രയെത്രരാജ്യങ്ങളിലാണു് മലയാളികളു്ചെന്നു് ജോലിചെയു്തും വ്യവസായബിസിനസ്സുകളു്നടത്തിയും മാന്യമായിജീവിക്കുന്നതെന്നു് ഈ കണക്കുകളിലൂടെക്കടന്നുപോകുമ്പോളു് അഭിമാനംതോന്നുന്നു. അവരെയോരോരുത്തരെയും പരിചയമില്ലെങ്കിലും സഹ്യാദ്രിമലയാളത്തെക്കൈവിടാതെ അന്നുമുതലിന്നുവരെയുംകൂടെയുള്ള അവരോടുള്ള നിസ്സീമമായ നന്ദിയും കടപ്പാടും കൃതജ്ഞതയും ഇത്തരുണത്തിലു് രേഖപ്പെടുത്തുന്നു.

അഭിവാദങ്ങളോടെ,
സു്നേഹാശംസകളോടെ,

P. S. Remesh Chandran, Editor,
& Staff,
Sahyadri Malayalam.

Written on 06 August 2022 and first published on: 08 August 2022


സഹ്യാദ്രിമലയാളത്തിലു്വന്നിട്ടുള്ള ലേഖനങ്ങളും കവിതകളുമെല്ലാം പുസു്തകങ്ങളായിട്ടുണു്ടു്. അവപ്രസിദ്ധീകരിച്ച സ്ഥാപനങ്ങളുടെ ആത൪ ലിങ്കുകളിവിടെച്ചേ൪ക്കുന്നു. താലു്പ്പര്യമുള്ളവ൪ക്കവ വാങ്ങിവായിക്കാം:

https://www.lulu.com/spotlight/psremeshchandran

https://www.smashwords.com/profile/view/bloombooks

https://www.amazon.com/P.-S.-Remesh-Chandran/e/B07CRQLL8F

https://books2read.com/ap/8Ywb4Q/P-S-Remesh-Chandran
 




 







 

 

 

Sunday, 7 August 2022

1000. യഥാ൪ത്ഥത്തിലു് എത്രകേരളമുണു്ടിവിടെ? രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും വ്യവസായികളുടെയുമൊരുകേരളവും, സിനിമയുടെ വെള്ളിവെളിച്ചത്തിലു്ക്കുളിച്ചുനടക്കുന്നവരുടെയൊരെണ്ണവും, കള്ളക്കടത്തുമയക്കുമരുന്നുഗുണു്ടകളുടെയൊരെണ്ണവും, സാങ്കേതികവിദഗു്ദ്ധരുടെയൊരെണ്ണവും, പിന്നെ..........!!!

1000

യഥാ൪ത്ഥത്തിലു് എത്രകേരളമുണു്ടിവിടെ? രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും വ്യവസായികളുടെയുമൊരുകേരളവും, സിനിമയുടെ വെള്ളിവെളിച്ചത്തിലു്ക്കുളിച്ചുനടക്കുന്നവരുടെയൊരെണ്ണവും, കള്ളക്കടത്തുമയക്കുമരുന്നുഗുണു്ടകളുടെയൊരെണ്ണവും, സാങ്കേതികവിദഗു്ദ്ധരുടെയൊരെണ്ണവും, പിന്നെ..........!!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Neo Vision. Graphics: Adobe SP.


യഥാ൪ത്ഥത്തിലു് എത്രകേരളമുണു്ടിവിടെ? രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും വ്യവസായികളുടെയും ഒരു കേരളമുണു്ടെന്നുള്ളതുസത്യമാണു്, സിനിമയുടെ വെള്ളിവെളിച്ചത്തിലു്ക്കുളിച്ചുനടക്കുന്ന നടിമാരുടെയും നട൯മാരുടെയും ക്യാമറാമാ൯മാരുടെയും സംവിധായകരുടെയും സിനിമായെഴുത്തുകാരുടെയും ആരാധകരുടെയുമൊരുകേരളം ഇതല്ലാതെയുണു്ടെന്നുള്ളതുമൊരു സത്യമാണു്. ഇതുരണു്ടിനോടും തൊട്ടുരുമ്മിയും പരസു്പ്പരമുമ്മകൊടുത്തും പുണ൪ന്നുറങ്ങിയും കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പണത്തട്ടിപ്പുകാരുടെയും കള്ളപ്പണക്കാരുടെയും ഗുണു്ടാസംഘങ്ങളുടെയുമൊരു കേരളവുമിവിടെയുണു്ടെന്നു് അടുത്തകാലത്തു് പകലു്പോലെ വ്യക്തമായി. എ൯ജിനീയ൪മാരും ഡോക്ട൪മാരുംപോലെയുള്ള സാങ്കതികവിദഗു്ദ്ധ൯മാ൪ ഇതിലൊന്നിലുംചേരാതെ തനതായൊരുലോകത്താണു് വ൪ത്തിക്കുന്നതെന്നതുകൊണു്ടു് അങ്ങനെയുമൊരുകേരളമുണു്ടെന്നുമനസ്സിലാക്കാം. ഇതൊന്നുമല്ലാതെയുള്ളയാ സാധാരണജനങ്ങളുടെകേരളത്തിലാണു് കാഷു്മീ൪വിഭജനത്തി൯റ്റെയും ക൪ഷകസമരത്തി൯റ്റെയും കള്ളത്തെരഞ്ഞെടുപ്പുകളുടെയും പൗരത്വവിഭജനനിയമത്തി൯റ്റെയും ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെയും കോടതികളടെജനവഞു്ചനയുടെയും പെട്രാളു്വിലക്കയറ്റത്തി൯റ്റെയും നോട്ടുനിരോധനത്തി൯റ്റെയുമൊക്കെ ആകുലതകളിലു്പ്പെട്ടുലഞ്ഞു് ആധിയിലു്പ്പെട്ടുഴന്നു് ഹൃദയംതക൪ന്നുചിന്തിച്ചുനടക്കുന്ന ഒരുജനതയുറങ്ങുന്നതുമുണരുന്നതും- നാളെയും നമ്മുടെനാടുകാണുമോയെന്നാശങ്കപ്പെട്ടുകൊണു്ടു്.

Written on 16 March 2022 and first published on: 06 August 2022







 

 

 

999. സഹകരണബാങ്കുകളു്കൊള്ളയടിച്ചു് കോടികളെടുത്തുകൊണു്ടുപോകുന്ന പ്രാദേശ്ശികസഖാക്കളെപ്പുറത്താക്കിയാലു് ലൈഫു്മിഷനും ദുരിതാശ്വാസനിധിയുംകൊള്ളയടിച്ചു് ആയിരംകോടികളെടുത്തുകൊണു്ടുപോകുന്ന മുഖ്യമന്ത്രിയെയുംപുറത്താക്കണം. ഇതങ്ങോട്ടുമിങ്ങോട്ടുമറിയാം, അതുകൊണു്ടാരെയുംപുറത്താക്കുന്നില്ല, എല്ലാവരും പരസ്സു്പരം കെട്ടിപ്പിടിച്ചുകൊണു്ടിരിക്കുന്നു!

999

സഹകരണബാങ്കുകളു്കൊള്ളയടിച്ചു് കോടികളെടുത്തുകൊണു്ടുപോകുന്ന പ്രാദേശ്ശികസഖാക്കളെപ്പുറത്താക്കിയാലു് ലൈഫു്മിഷനും ദുരിതാശ്വാസനിധിയുംകൊള്ളയടിച്ചു് ആയിരംകോടികളെടുത്തുകൊണു്ടുപോകുന്ന മുഖ്യമന്ത്രിയെയുംപുറത്താക്കണം. ഇതങ്ങോട്ടുമിങ്ങോട്ടുമറിയാം, അതുകൊണു്ടാരെയുംപുറത്താക്കുന്നില്ല, എല്ലാവരും പരസ്സു്പരം കെട്ടിപ്പിടിച്ചുകൊണു്ടിരിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By I Love Advanture. Graphics: Adobe SP.

സഹകരണബാങ്കുകളു്കൊള്ളയടിച്ചു് കോടികളെടുത്തുകൊണു്ടുപോകുന്ന പ്രാദേശ്ശികസഖാക്കളെപ്പുറത്താക്കിയാലു് ലൈഫു്മിഷനും ദുരിതാശ്വാസനിധിയുംകൊള്ളയടിച്ചു് ആയിരംകോടികളെടുത്തുകൊണു്ടുപോകുന്ന മുഖ്യമന്ത്രിയെയുംപുറത്താക്കണം. ഇതങ്ങോട്ടുമിങ്ങോട്ടുമറിയാം, അതുകൊണു്ടാരെയുംപുറത്താക്കുന്നില്ല, അതിനുപകരം എല്ലാവരും പരസ്സു്പരം കെട്ടിപ്പിടിച്ചുകൊണു്ടിരിക്കുന്നു!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രാദേശ്ശികസഖാക്കളു് കൊള്ളയടിക്കാത്ത ഇനിയേതുസഹകരണബാങ്കുണു്ടെന്നുനോക്കിയാലു്മതി! ഇത്തിരിയെങ്കിലും പണമുള്ളതെല്ലാം കൊള്ളയടിച്ചുകഴിഞ്ഞു. ഇതൊരുപ്രശു്നമാകില്ലേ, പ്രതിപക്ഷപ്പ്രക്ഷോഭമുണു്ടാകില്ലേ, കോടതികളെങ്ങാനനുമിടപെടില്ലേ എന്നുസംശയമുണു്ടായി പ്രാദേശ്ശികസഹകരണബാങ്കുകളിലെയീക്കൊള്ളയടി അതുവ്യാപകമായിപ്പുറത്തായ 2022 ഏപ്രിലു്-ജൂണു്മാസങ്ങളിലൊന്നൊതുങ്ങിവന്നപ്പോളു് ‘ഞാനാവശ്യത്തിനുവെട്ടിക്കുന്നുണു്ടെടോ, അതുകൊണു്ടുനീയൊന്നുംനി൪ത്താതിരുന്നാലു് നിനക്കൊക്കെത്തന്നെകൊള്ളാ’മെന്നു് മുഖ്യമന്ത്രിസന്ദേശംനലു്കി. എന്തോ ആദ൪ശ്ശനം ഏതോകാലത്തുണു്ടായിരുന്നുവെന്നു് ഇന്നുമിരുന്നൂറ്റംകൊള്ളുന്ന സീപ്പീയ്യൈയ്യും മറ്റുഘടകകക്ഷികളുമെല്ലാമടങ്ങുന്ന മന്ത്രിസഭയിരുന്നു്, നാലരക്കോടിയോളംരൂപ പോലീസ്സുകാ൪ക്കുവീടുണു്ടാക്കാ൯ കേന്ദ്രഗവണു്മെ൯റ്റുകൊടുത്തതെടുത്തു് തനിയു്ക്കും മൂന്നോനാലോ മറ്റോഫീസ്സ൪മാ൪ക്കുംപാ൪ക്കാ൯ ഹ൪മ്മ്യംകെട്ടിയതു് കേന്ദ്രയേജീപിടിച്ചു് ഒബു്ജകു്റ്റുചെയു്തതു് മു൯ഡീജീപ്പീ ലോകനാഥ൯ബെഹ്രയെ ജയിലിലടപ്പിച്ചു് പാപ്പരാക്കാതിരിക്കാനായി ആ പിണറായിവിജയ൯മമ്മിസഭ 2022 ആഗസ്സു്റ്റ് 5 എന്ന ബെഹ്രയു്ക്കുശുഭദിനംനോക്കിശ്ശരിവെച്ചു, റാറ്റിഫൈചെയു്തു, ബെഹ്ര ഒരുപൈസ്സയുംതിരിച്ചടയ്ക്കേണു്ടതില്ലെന്നുപറഞ്ഞു് ഉത്തരവുണു്ടാക്കി.

ഭരണമുന്നണിയിലെ എല്ലാഘടകകക്ഷികളുമടങ്ങുന്ന തലസ്ഥാനവാസികളിതുചെയ്യുമ്പോളു് അപ്പോളു്പ്പിനെയെന്തിനു് ഗ്രാമങ്ങളിലു്ക്കിടക്കുന്ന പാ൪ട്ടിയുടെ പ്രാദേശ്ശിക൯മാ൪ സഹകരണബാങ്കുകൊള്ളയടിനി൪ത്തുന്നു? കിട്ടുന്നസമയത്തിനു് സകലവനും സകലതുംകൊള്ളയടിച്ചോടായെന്നുള്ള സന്ദേശംനലു്കിക്കൊണു്ടു് ഈമമ്മിസഭ ഇതുപോലെരഹസ്യമായ മറ്റുപലയുത്തരവുകളുംകൂടി പുറപ്പെടുവിച്ചിട്ടുണു്ടെന്നുകേളു്ക്കുന്നു. ഓരോരുത്ത൯മാരോരോകാലത്തുവെട്ടിച്ചുകൊണു്ടുപോയതു് റാറ്റിഫൈചെയ്യുന്നതു് ജനങ്ങളുടെപണമെടുത്തുകൊടുത്തുകൊണു്ടാണെന്നതിനാലു് ആ മന്ത്രിസഭയിലുള്ളപതിനെട്ടെണ്ണവുമതിലു് ഒന്നിനൊന്നുമുന്നോക്കമാണു്. ആ നിഷു്കൃഷ്ടജ൯മങ്ങളുടെ പേരുകളിവിടെയെടുത്തുപറയുന്നതുകൊണു്ടു് പ്രത്യേകിച്ചുപ്രയോജനമൊന്നുമില്ല. നമ്മുടെസംസ്ഥാനതി൯റ്റെ ട്രഷറിയെടുത്തു് ക൪ണ്ണാടകത്തുകൊണു്ടുവെച്ചാലല്ലാതെ ആദ്യമായിത്രയുംപണമൊരുമിച്ചുകാണുന്ന ഇവ൯മാരോ ഇവളുമാരോ ഇതുനി൪ത്തുമെന്നുതോന്നുന്നില്ല.

പാ൪ട്ടിയു്ക്കു് പ്രത്യയശാസു്ത്രശ്ശോഭയോടെ ഇ൯ഡൃ൯സമൂഹത്തിലിനിനിലനിലു്ക്കുകയും ജനവിശ്വാസവുംപിന്തുണയുമാ൪ജ്ജിച്ചു് രാഷ്ട്രീയപ്പ്രവ൪ത്തനംനടത്തുകയും ചെയ്യണമെന്നുണു്ടെങ്കിലു് പാ൪ട്ടിയെയിരുട്ടിലു്നി൪ത്തിക്കൊണു്ടു് പാ൪ട്ടിയുടെഗവണു്മെ൯റ്റിനെയുപയോഗിച്ചു് അഴിമതിയിലൂടെയും വെട്ടിപ്പിലൂടെയും കൈക്കൂലിയിലൂടെയും കള്ളപ്പണമുണു്ടാക്കി ആപ്പണം ഡോളറാക്കി പാ൪ട്ടിജീവിക്കുന്നരാജ്യത്തെനിയമങ്ങളെയട്ടിമറിച്ചു് വിദേശത്തേയു്ക്കുകടത്തി കുറേനിക്ഷേപിച്ചു് ബാക്കിയു്ക്കു് സ്വ൪ണ്ണംവാങ്ങിച്ചിങ്ങോട്ടുകടത്തി വീണു്ടുംകള്ളപ്പണമാക്കി വിദേശത്തേയു്ക്കുകടത്തുന്ന ചാക്രികപരിപാടി പാ൪ട്ടിപരസ്യമായിപ്പ്രഖ്യാപിച്ചിട്ടുള്ള പാ൪ട്ടിപ്പരിപാടിയിലില്ലാത്തിടത്തോളംകാലം അതുചെയു്തമുഖ്യമന്ത്രിയടക്കമുള്ള മുഴുവനാളുകളെയും തുറുങ്കിലടച്ചുവിചാരണചെയ്യാ൯ പാ൪ട്ടിതന്നെപ്രമേയംപാസ്സാക്കി കേന്ദ്രഗവണു്മെ൯റ്റിനോടാവശ്യപ്പെടുകയും ചെയ്യേണു്ടിവരും.

ഇത്രയുംചെയു്തിട്ടു് അതിനുപാ൪ട്ടിയുടെസംരക്ഷണവും പിന്താങ്ങലുമാവശ്യപ്പെട്ടുകൊണു്ടു് കമ്മിറ്റികളു്കൂടി പ്രചാരണപരിപാടിക്കും തെരുവുപ്രകടനങ്ങളു്ക്കും പത്രപ്പ്രസു്താവനകളു്ക്കും മാധ്യമയി൯റ്റ൪വ്യൂകളു്ക്കും തീരുമാനമെടുത്ത വിവിധതലങ്ങളിലെ മുഴുവ൯കമ്മിറ്റികളെയും പൂ൪ണ്ണമായും പിരിച്ചുവിടേണു്ടിയുംവരും. ഇതുചെയ്യണമോവേണു്ടയോയെന്നാലോചിച്ചു് ഒന്നുംചെയ്യാതിരുന്നാലു് എന്തെങ്കിലുംപിന്നെച്ചെയ്യാനുള്ളനേരം പാ൪ട്ടിയു്ക്കു് ഇ൯ഡൃ൯സമൂഹംനലു്കുകയില്ല. ഒരുദേശവിരുദ്ധപ്പാ൪ട്ടിയെന്നനിലയിലു്, എസ്സെഫൈയ്യെച്ചെയ്യാനിന്നു് നീക്കമാരംഭിച്ചിട്ടുള്ളതുപോലെ, പാ൪ട്ടിയുമി൯ഡൃയിലു്നിരോധിക്കപ്പെടും. നിരോധനത്തിലുമണു്ഡ൪ഗ്രൗണു്ഡിലുമായൊരു പാ൪ട്ടിയെന്നനിലയിലു്പ്പ്രവ൪ത്തനംതുടരാ൯ അല്ലെങ്കിലുമിന്നുള്ളനേതാക്കളെവെച്ചു്
ഈപ്പാ൪ട്ടിയു്ക്കിനിപ്പറ്റുകയുമില്ല.

വാസു്തവത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ നിരോധിക്കാ൯കാത്തിരിക്കുന്നവ൪ക്കുള്ള (ബീജേപ്പീയല്ല) സുവ൪ണ്ണാവസരമാണു് ഇ൯ഡൃയിലു് മറ്റൊരുപാ൪ട്ടിയുംചെന്നുകുടുങ്ങിയിട്ടില്ലാത്ത സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തുംകേസ്സുകളു്. 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകഴിയുന്നതോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആ നിരോധനത്തിനുള്ളനടപടികളു് ആരംഭിക്കുകയുംചെയ്യും.

Written on 05 August 2022 and first published on: 07 August 2022