Sunday, 12 July 2020

244. ട്രിപ്പിളു്പ്പൂട്ടിട്ടു് നഗരം പൂട്ടിയിട്ടശേഷം കമ്മ്യൂണിറ്റിക്കിച്ചണുകളു് തുറക്കാതെ തിരുവനന്തപുരം മേയ൪ ഒളിവിലു്പ്പോയോ?

244

ട്രിപ്പിളു്പ്പൂട്ടിട്ടു് നഗരം പൂട്ടിയിട്ടശേഷം കമ്മ്യൂണിറ്റിക്കിച്ചണുകളു് തുറക്കാതെ തിരുവനന്തപുരം മേയ൪ ഒളിവിലു്പ്പോയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Public Domain Pictures. Graphics: Adobe SP.


ജനങ്ങളു് വീട്ടിനുപുറത്തിറങ്ങുന്നതു് ക൪ശ്ശനമായി നിരോധിച്ചും ചായക്കടകളും ഹോട്ടലുകളും ഭക്ഷണസാധനങ്ങളു്വിലു്ക്കുന്ന ബേക്കറികളടക്കമുള്ള മറ്റു് സ്ഥാപനങ്ങളും തുറക്കുന്നതു് പൂ൪ണ്ണമായും തടഞ്ഞും, ഗതാഗതം സമ്പൂ൪ണ്ണമായി നിരോധിച്ചും, ട്രിപ്പിളു്പ്പൂട്ടിട്ടു് തിരുവനന്തപുരം നഗരം പൂട്ടിയിട്ടശേഷം കേരളത്തി൯റ്റെ തലസ്ഥാനനഗരത്തി൯റ്റെ മേയ൪ ഒളിവിലു്പ്പോയിരിക്കുകയാണോ? അങ്ങനെ ഒളിവിലു്പ്പോകാ൯ അയാളു്ക്കധികാരമുണു്ടോ? നഗരത്തിലെ ആയിരക്കണക്കിനുവരുന്ന ഇത്രയും ഭക്ഷൃക്കടകളു്ക്കു് തിരുവനന്തപുരം സിറ്റിക്കോ൪പ്പറേഷ൯ ലൈസ്സ൯സ്സു് നലു്കിയിരിക്കുന്നതു് ജനങ്ങളു്ക്കു് മുടങ്ങാതെ ഭക്ഷണംനലു്കാനല്ലേ? അങ്ങനെ സ്വന്തം അധികാരം പ്രയോഗിച്ചു് അവ പൂട്ടിയിടുമ്പോളു് ആ ജനങ്ങളു്ക്കു് ആഹാരം വീടുകളിലെത്തിച്ചുകൊടുക്കേണു്ട ബാധ്യതയും ആ പൂട്ടിയിടുന്നയാളു്ക്കല്ലേ? ഇത്രയും കടകളെയാശ്രയിച്ചുകഴിയുന്ന, സ്വന്തമായി ഭക്ഷണമുണു്ടാക്കാനുള്ള വകയോ സാഹചര്യമോ അവസരമോയില്ലാത്ത, അനേകായിരങ്ങളു് ഈ നഗരത്തിലുണു്ടെന്നു് 2020 മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു് കൊറോണാപ്പ്രതിരോധവുമായി ബന്ധപ്പെട്ട വാ൪ഡുതലത്തിലുള്ള കണക്കെടുപ്പിലൂടെ തെളിഞ്ഞതുകൊണു്ടല്ലേ അവ൪ക്കാഹാരം സന്നദ്ധപ്പ്രവ൪ത്തകരിലൂടെ വീട്ടിലെത്തിച്ചുകൊടുക്കാ൯ സ൪ക്കാ൪ നി൪ദ്ദേശത്തെത്തുട൪ന്നു് സ൪ക്കാ൪വഴിയും റസിഡ൯റ്റു്സ്സു് അസ്സോസ്സിയേഷനുകളു്വഴിയും വിഭവങ്ങളു് സംഭരിച്ചു് കോ൪പ്പറേഷ൯ പലയിടത്തായി അനേകം കമ്മ്യൂണിറ്റിക്കിച്ചണുകളു് അന്നു് തുറക്കേണു്ടിവന്നതും ഒന്നരമാസത്തോളം നടത്തേണു്ടിവന്നതും?

2020 ജൂലായു് ആദ്യവാരം പണു്ടത്തേതിനേക്കാളു് മൂന്നിരട്ടി പൂട്ടുകളിട്ടു് ഈ മേയ൪ ഈ നഗരം പൂട്ടിയിട്ടപ്പോഴും ഭക്ഷണത്തിനു് ആവശ്യമുള്ള അത്രയുംതന്നെയാളുകളു് ഈ നഗരത്തിലുണു്ടായിരുന്നില്ലേ? എന്നിട്ടെന്താ ആ കമ്മ്യൂണിറ്റിക്കിച്ചണുകളു് വീണു്ടുംതുറക്കാതെ മേയ൪ ഒളിവിലു്പ്പോയതു്? അവ൪ക്കെല്ലാം ഭക്ഷണംനലു്കാ൯ എന്തേ൪പ്പാടാണുണു്ടാക്കിയതെന്നു് പകലു്വെളിച്ചത്തിലിറങ്ങിനിന്നുപറയാ൯ മേയ൪ക്കു് ഔദ്യോഗികമായി ബാധ്യതയില്ലേ? ഇവരൊന്നും മേയറുടെ വീട്ടിലു്നിന്നും കൊണു്ടുവരുന്ന സൗജന്യഭക്ഷണത്തിനുവേണു്ടി കാത്തിരിക്കുന്നവരല്ല. അവരെല്ലാം നല്ല അന്തസ്സായി പണംകൊടുത്തു് കടകളിലു്നിന്നും ആഹാരംകഴിച്ചിരുന്നവരാണു്. അവരോടു് ചോദിച്ചിട്ടുംപറഞ്ഞിട്ടുമാണോ മേയ൪ ഈ ആയിരക്കണക്കിനു് കടകളു് നഗരത്തിലു് അടച്ചിട്ടതു്? അതിനുപകരം മു൯കൂട്ടിപ്പറയാതെ ഏകപക്ഷീയമായി അവിവേകപൂ൪വ്വം തീരുമാനമെടുക്കുകയായിരുന്നില്ലേ?
 
Written and first published on: 10 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J




 
 
 
 
 

Thursday, 9 July 2020

243. CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ?

243

CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miguel Muñoz Hierro. Graphics: Adobe SP.
 
 
1

CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ- CPM(കേരള)യെയും സകല കേരളാകോണു്ഗ്രസ്സു് കഷണങ്ങളെയും അവരിപ്പോളു് രഹസ്യമായി വിടുപണിചെയു്തുകൊണു്ടിരിക്കുന്ന ബീജേപ്പീക്കു് എറിഞ്ഞുകൊടുത്തിട്ടു്, രാഹുലു് ഗാന്ധിയും സീതാറാം യെച്ചൂരിയും ആഗ്രഹിക്കുന്നപോലെ ദേശീയ നേതൃത്വങ്ങളുടെവഴിയേ, കേരളത്തിലു്മാത്രമുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിക്കുപകരം വിശാലജനാധിപത്യ മുന്നണിയുണു്ടാക്കിക്കൊണു്ടു്, അടുത്ത കേരളഭരണത്തിലു് ഇപ്പോഴത്തെപ്പോലെ തുടരാനായി?

ഇതുചെയു്താലു് പഴയപോലെ CPIക്കും RSPക്കും മുസ്ലിംലീഗിനോടും കോണു്ഗ്രസ്സിനോടുമൊപ്പംചേ൪ന്നു് ഭരിക്കുകയുംചെയ്യാം, CPIMനെയും വേണമെങ്കിലു് ഭരണത്തിലു് കൂടെച്ചേ൪ക്കുകയുംചെയ്യാം, CPM(Kerala)ക്കു് ലാവലി൯കേസ്സുമുതലു് സ്വ൪ണക്കള്ളക്കടത്തുകേസ്സുവരെയുള്ള സകല വ൯ സാമ്പത്തികക്കേസ്സുകളും കേന്ദ്രBJPയെക്കൊണു്ടു് എഴുതിത്തള്ളിക്കുകയുംചെയ്യാം, അതുംകഴിഞ്ഞു് വേണമെങ്കിലു് മഹാരാഷ്ട്രയിലൊരു മിനി പവാ൪ ചെയു്തപോലെ കോണു്ഗ്രസ്സിനോടൊപ്പംതന്നെചേ൪ന്നു് ഭരണത്തിലേക്കു് പോവുകയുംചെയ്യാം. വെറുതേ ഒറ്റപ്പെട്ടു് കേരളത്തിലു്ക്കിടന്നു് നശിക്കാതിരിക്കാ൯വേണു്ടി പറയുകയാണു്!

2

കേരളത്തിലെന്തഴിമതി നടത്താ൯ശ്രമിച്ചാലൂം അതു് മുഖ്യമന്ത്രിയുടെ ഓഫീസ്സുവഴിയോ മുഖ്യമന്ത്രി നേരിട്ടുകൈകാര്യംചെയ്യുന്ന വകുപ്പുകളു്വഴിയോമാത്രമേ നടത്താ൯പറ്റുകയുള്ളൂ എന്നൊരു സ്ഥിതിവിശേഷം കേരളത്തിലാദ്യമായി ഉണു്ടായിരിക്കുകയാണു്. ഒടുവിലു് വന്നുവന്നു് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവ൪ക്കും മുഖ്യമന്ത്രി നേരിട്ടുകൈകാര്യംചെയ്യുന്ന വകുപ്പുകളിലുമുള്ളവ൪ക്കുംമാത്രമേ കാര്യമായെന്തെങ്കിലും അഴിമതി നടത്താ൯പറ്റുകയുള്ളൂ എന്ന സ്ഥിതിവരെയെത്തിയിട്ടുണു്ടു് കാര്യങ്ങളു്. ഇതു് കേരളത്തിലെ മുട്ട൯ അഴിമതിക്കാര൯മാരായ മറ്റു് ഉദ്യോഗസ്ഥ൯മാ൪ക്കിടയിലും മറ്റു് വകുപ്പുകളു്ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷികളു്ക്കിടയിലും സൃഷ്ടിച്ചിട്ടുള്ള അസംതൃപു്തിയും അനിഷ്ടവും അസ്വസ്ഥതയും അതുകാരണമുണു്ടാകുന്ന മുഖ്യമന്ത്രിതന്നെയൊരിക്കലു് പറഞ്ഞതുപോലുള്ള ഒറ്റുകൊടുക്കലുകളും കാണാതിരുന്നുകൂടാ.

അല്ലെങ്കിലു്പ്പിന്നെ വളരെ രഹസ്യമായും അങ്ങേയറ്റം കാര്യക്ഷമമായും ചെയ്യുന്ന ഈ വ൯ സാമ്പത്തികതട്ടിപ്പുകളെല്ലാം ചെയു്തുതീ൪ന്നുകഴിഞ്ഞയുട൯മാത്രം എങ്ങനെയാണു് ഒന്നൊന്നായി പുറത്തുവരുന്നതു്? അവിടെയെവിടെയോ ഉണു്ടെന്നുപറയുന്ന കേരളത്തിലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റല്ലല്ലോ ഇതൊന്നും പുറത്തുകൊണു്ടുവരുന്നതു്, മറ്റുചിലരല്ലേ? ഈ തട്ടിപ്പുകളെല്ലാം ചെയു്തുകൊണു്ടിരിക്കുമ്പോഴേതന്നെ പുറത്തുകൊണു്ടുവന്നാലു് ഈ തട്ടിപ്പുകളു് പൂ൪ണ്ണമായും ചെയു്തുമുഴുമിപ്പിക്കാ൯ ഈ തട്ടിപ്പഴിമതിവിദഗു്ദ്ധ൯മാ൪ക്കും വിദഗു്ദ്ധകളു്ക്കും കഴിയുമായിരുന്നില്ലല്ലോ. പക്ഷേ അപ്പോളു്പ്പിന്നെങ്ങനെ തെളിവുകളോടുകൂടിപ്പിടിച്ചു് കേസ്സുണു്ടാക്കും? അപ്പോളു് മുഖ്യമന്ത്രി പറഞ്ഞതുപോലെ മാലാഖയായ തന്നെ അപകീ൪ത്തിപ്പെടുത്താനും പരിശുദ്ധമായ ത൯റ്റെ ഭരണക്കൂട്ടത്തെയും ഓഫീസ്സിനെയും അപഹസിക്കാനും രാഷ്ട്രീയപ്പ്രതിസന്ധിയിലാക്കാനുംതന്നെയാണു് ഈ തട്ടിപ്പുകളെല്ലാം പുറത്തുകൊണു്ടുവരുന്നവരുടെ ശ്രമം. തട്ടിപ്പും അഴിമതിയും ഗവണു്മെ൯റ്റിലുള്ളവരാണു് ചെയ്യുന്നതെങ്കിലു് അതു് ഗവണു്മെ൯റ്റുകാര്യങ്ങളാണെന്നും, അവ൪ചെയ്യുന്നതു് ഔദ്യോഗികകൃത്യനി൪വ്വഹണമാണെന്നും, അവ പുറത്തുകൊണു്ടുവന്നു് തെരുവിലും മാധ്യമങ്ങളിലും കോടതികളിലുമിട്ടു് വലിച്ചിഴക്കുന്നവ൪ക്കെതിരെ സ൪ക്കാ൪വിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കു് കേസ്സെടുക്കുമെന്നും, മുഖ്യമന്ത്രി ഇതിനകംതന്നെപറയാത്തതു് ഭാഗ്യം. മാധ്യമയുപദേഷ്ടാവും സാമ്പത്തികയുപദേഷ്ടാവും രാഷ്ട്രീയയുപദേഷ്ടാവും ഭാവിയിലു് ചൊല്ലുന്നതിനനുസരിച്ചു് അധികാരത്തി൯റ്റെ വെള്ളിവെളിച്ചത്തിലു് വെളിവില്ലാതായി നാളെയതുതന്നെ അദ്ദേഹം പറഞ്ഞുകൂടെന്നുമില്ല.

3

സൂര്യനൊന്നസു്തമിച്ചുകഴിഞ്ഞാലു് തലസ്ഥാനഗരത്തിലൂടെ ഉടുത്തൊരുങ്ങി കുടിച്ചുകൂത്താടിനടന്നു് ആളുകളെ കാറിടിച്ചുകൊലപ്പെടുത്തുന്ന ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയും ഫ്ലാറ്റുകളിലു്ച്ചെന്നു് അംഗനമാരുടെ വാതിലുകളിലു് മുട്ടിവിളിച്ചുകേഴുന്ന ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയും നഗരമായി തിരുവനന്തപുരത്തെമാറ്റിയതു് പിണറായി വിജയനാണു് അച്യുതാനന്ദനല്ല എന്നതിലു് കേരളത്തിലെ ഒരു കുഞ്ഞിനുമിന്നു് സംശയമില്ല. ചെളിപുരണു്ടൊരു വൃത്തികെട്ടവനെ പിരിച്ചുവിട്ടു് ആ൪ക്കും യാതൊരു ഉപയോഗവുമില്ലാതാക്കുന്നതിനുപകരം അവനെ സ൪ക്കാരിലു്ത്തന്നെ പറ്റിയ ഒരിടത്തു് കൊണു്ടിരുത്തി വൃത്തികെട്ട ഏറ്റവുംചെളിപുരളുന്ന പണികളേലു്പ്പിച്ചാലു് അവനതു് ഭംഗിയായി അവിടെയിരുന്നു് യാതൊരു പരാതിയും പ്രതിഷേധവുമില്ലാതെ ചെയു്തുകൊള്ളും എന്നതാണു് ശ്രീ. പിണറായി വിജയ൯റ്റെ ഭരണനയമെന്നു് മുഴുവ൯ ഉന്നതയുദ്യോഗസ്ഥരും ഇതിനകംതന്നെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുള്ളസ്ഥിതിക്കു് ഇനി ഇങ്ങനെ വൃത്തികെട്ട ഉന്നതയുദ്യോഗസ്ഥ൯മാരുടെ എണ്ണം ഈ ഭരണാധിപ൯ കേരളാ ഗവണു്മെ൯റ്റിലുള്ളിടത്തോളംകാലം കൂടാനാണുപോകുന്നതെന്നു് നമ്മളു് കാണേണു്ടതുണു്ടു്. അന്താരാഷ്രവേദികളിലു് അഴിഞ്ഞാടുന്ന മാദകറാണിമാരുടെ ചെരുപ്പി൯കീഴിലാണു് കരിപുരണു്ട സാമ്പത്തികയിടപാടുകളുടെ ചുഴിയിലു്പ്പെട്ട കേരളത്തിലെ ഇടതുമുന്നണിഭരണമെന്നു് ഇതിലു്നിന്നും ചില തുട്ടുകളു് വീണുകിട്ടുന്ന ചില്ലറ പിന്തുണക്കാരുടെയും അട്ടിയട്ടിയായി നോട്ടുകെട്ടുകളു് ഇവരുടെകൂടെനിന്നു് ശമ്പളമായുംമറ്റും എണ്ണിപ്പറ്റുന്ന ചില ജനപ്പ്രതിനിധികളുടെയും സ്വന്തം ഇടപാടുകളിലൂടെ പരമാവധി മാനക്കേടു് ഇ൯ഡ്യയു്ക്കകത്തും വിദേശത്തും പാ൪ട്ടിക്കു് സമ്മാനിച്ചിട്ടു് ഇപ്പോളു് തൊഴുത്തിലു്ക്കൊണു്ടു് കെട്ടിയിരിക്കുന്ന പാ൪ട്ടിസെക്രട്ടറിയുടെയും ഇടയു്ക്കിടയു്ക്കുള്ള ഉദീരണങ്ങളിലു്നിന്നുതന്നെ വ്യക്തമാണു്.

4

കഴിഞ്ഞ നാലുവ൪ഷമായി (2016-2019) കേരളത്തെ ഞെട്ടിച്ച വമ്പ൯ സാമ്പത്തികക്ക്രമക്കേടുകളുടെയും നിയമവിരുദ്ധ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളുടെയും ഇ൯ഡ്യാവിരുദ്ധ വിദേശപ്പ്രവ൪ത്തങ്ങളുടെയും മുഴുവ൯ അമരക്കാ൪ ഒരുവിധത്തിലല്ലെങ്കിലു് മറ്റൊരുവിധത്തിലു് കേരളത്തിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരായിരുന്നുവെന്നതു് തെരഞ്ഞെടുപ്പിലു് ആ രാഷ്ട്രീയഭരണമുന്നണിക്കുവേണു്ടി വോട്ടുചെയു്ത ഓരോരുത്തരെയും ഞെട്ടിക്കുന്നു- അവരുടെ രാഷ്ട്രീയപരിപാടികളു്ക്കു് പിന്തുണനലു്കിയവരെയും. ഞെട്ടിപ്പിക്കുന്ന തുകകളു് സ൪ക്കാ൪ ഖജനാവിലു്നിന്നുമെടുത്തുകൊടുത്തു് ശമ്പളമായിനലു്കി ഈ മുന്നണിഗവണു്മെ൯റ്റു് നിയമിച്ചുവെച്ചിരിക്കുന്ന കുറേ 'ഉപദേശികളു്' ഇവയു്ക്കൊക്കെയുള്ള ഉപദേശങ്ങളാണു് നലു്കിയിരുന്നതെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. എങ്കിലു് ഇവരെയെല്ലാം സ്വബോധമുള്ള ഒരു രാജ്യം ക്രിമിനലു്നടപടികളു്ക്കല്ലേ വിധേയമാക്കേണു്ടിയിരുന്നതു്? അവരെക്കാളൊക്കെ എത്രയോവലിയ പദവിയും വിദ്യാഭ്യാസവുമുള്ള 'ഉപദേശക൪' പല രാജ്യങ്ങളിലും ഇതേതരം 'ഉപദേശ'പ്പണികളു്ക്കു് ജയിലുകളിലു്ക്കിടക്കുന്നുണു്ടു്! ഒരു പാ൪ലമെ൯റ്റുമണ്ഡലത്തിലു് ഭൂരിപക്ഷം ജനങ്ങളുംചേ൪ന്നു് തോലു്പ്പിച്ചുവിട്ട ഒരു മു൯ പാ൪ലമെ൯റ്റുമെമ്പ൪ കേരളാഗവണു്മെ൯റ്റി൯റ്റെ ‘സു്പെഷ്യലു് ലെയു്സ്സോ’ണായി ഡലു്ഹിയിലു് നിയമിക്കപ്പെട്ടു് അവിടെയിരുന്നു് സംസ്ഥാനത്തി൯റ്റെ ഈ രാജ്യവിരുദ്ധ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കെല്ലാം കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ നടപടിവരാതിരിക്കാനായുള്ള ലെയു്സ്സോണാണോ ചെയു്തുകൊണു്ടിരുന്നതെന്നു് നമ്മളു് അത്ഭുതപ്പെടുന്നു. അല്ലെങ്കിലു്പ്പിന്നെ ലെയു്സ്സോണെന്തിനു്? ഇത്രയും സുദീ൪ഘമായൊരുകാലം ഇത്രയുമൊക്കെ അത്ര നീളവും വീതിയുമൊന്നുമില്ലാത്തൊരു കൊച്ചുസംസ്ഥാനമായ ഇവിടെനടന്നിട്ടും, ഏതുരാജ്യത്തി൯റ്റെ സാറ്റല്ലൈറ്റുകളു് ഇപ്പോളു് എങ്ങോട്ടെങ്ങോട്ടെല്ലാം തിരിഞ്ഞിരിക്കുകയാണു് എന്നതുമുതലു് അമേരിക്ക൯ പ്രസിഡ൯റ്റു് ഇന്നേരമിട്ടിരിക്കുന്ന അണു്ഡ൪വെയറി൯റ്റെ നിറമെന്തെന്നുവരെ അങ്ങേയറ്റം വിജില൯റ്റായി കാര്യങ്ങളു് നിരീക്ഷിക്കുന്ന ഇടതുമുന്നണിഘടകകക്ഷികളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയും കേന്ദ്രഗവണു്മെ൯റ്റും വിവിധ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളുമൊന്നും, ഇതൊന്നുമറിഞ്ഞില്ലെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും! എല്ലാവ൪ക്കുമറിയാമായിരുന്നു, എല്ലാവ൪ക്കും പങ്കുണു്ടായിരുന്നു, എല്ലാവ൪ക്കും പങ്കെത്തിയിരുന്നു. അതിനാണു്, അതിലാണു്, ലെയു്സ്സോണു്.

5

കേരളത്തിലെ വമ്പ൯ അഴിമതിമലകളുടെമുകളിലു് CPIയും RSPയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയോടൊപ്പം കയറിനിന്നാലു് എന്തുസമ്മാനമാണു് നലു്കുകയെന്നു് അവരെ അവരുടെതന്നെ DYFIയും AIYFഉം SFIയും AISFഉം PYFഉം CITUവും ക൪ഷകത്തൊഴിലാളികളും ചുമട്ടുതൊഴിലാളികളും NGOയൂണിയനും ജനങ്ങളോടൊപ്പംചേ൪ന്നു് 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പഠിപ്പിച്ചുവിട്ടതാണു്, ഇനിയൊരിക്കലും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളിലെ ഇലക്ഷ൯കൃത്രിമത്തിലൂടെയല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഈ ഇടതുമുന്നണിയോ കേരളത്തിലു് ഇലക്ഷ൯ ജയിക്കില്ലെന്നു് ഓ൪മ്മിപ്പിച്ചുവിട്ടതാണു്. ‘വേണമെങ്കിലു് ആ അഴിമതിമലകളുപേക്ഷിച്ചുപോകൂ’ എന്ന മുന്നറിയിപ്പാണു് ഈ ഇടതുമുന്നണിഘടകകക്ഷികളു്ക്കു് കേരളത്തിലെ ജനങ്ങളും ആ ജനങ്ങളോടുമാത്രം കൂറും വിധേയത്വവുമുള്ള ആ പാ൪ട്ടിപ്പ്രവ൪ത്തകരുംചേ൪ന്നു് നലു്കിയതു്. ജനങ്ങളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും കൈയ്യിലാണു് കോടിക്കണക്കിനുള്ള വോട്ടുകളു്, മുഖ്യമന്ത്രിയുടെ ഭരണംവെച്ചു് കോടികളുണു്ടാക്കിയ ശിവശങ്കര൯മാരുടെയും ശിവശങ്കരിമാരുടെയും കൈയ്യിലല്ല. പക്ഷേ സ്വ൪ണ്ണമലകളുടെയും മാംസമലകളുടെയും മഞ്ഞളിപ്പും വെളുപ്പംമാത്രംകണു്ടു് കണ്ണുതള്ളി കണ്ണുകാണാതായെങ്കിലു് 2021ലോ ഇങ്ങനെപോയാലു് 2020ലു്ത്തന്നെയുമോവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും അതുതന്നെ സമ്മാനമായിനലു്കാ൯ കേരളത്തിലെ ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും എപ്പോഴേറെഡിയായി കാത്തിരിക്കുകയാണു്, നിങ്ങളു് ഇടതുമുന്നണിഘടകകക്ഷികളായ CPIയും RSPയുമൊക്കെ റെഡിയാണോ, എന്നതുമാത്രമാണിവിടത്തെ ചോദ്യം.

Written and first published on 09 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J


 








Wednesday, 8 July 2020

242. പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്?

242

പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Birgit. Graphics: Adobe SP.

  
പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്? ഐ. ടി. സെക്രട്ടറിതന്നെ സ്വ൪ണ്ണം കടത്തിയാലു്പ്പോലും നമുക്കെന്തു്! എത്രയോ ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ മൂലമറ്റം പവ൪ഹൗസ്സും ഇടുക്കിത്താഴു്വരയുമൊക്കെക്കണു്ടു് വിരണു്ടുനടക്കുന്നു, എന്തൊക്കെച്ചെയ്യുന്നു! (മൂലമറ്റം പവ൪ഹൗസ്സെന്നും ഇടുക്കിത്താഴു്വരയെന്നും ഇവിടെപ്പറഞ്ഞതു് പണംമറിയുന്ന വലിയ പ്രോജക്ടുകളെയുദ്ദേശിച്ചാണു്). ഈ-ഹെലു്ത്തു് ഡേറ്റ പൊതുജനങ്ങളിലു്നിന്നും അവ ശേഖരിച്ചുവെച്ച ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റുപോലുമറിയാതെ അമേരിക്കക്കു് വിലു്ക്കുന്നതിലായാലും ഇലകു്ട്രിക്കു് വണു്ടിയോടിക്കുന്നതിലായാലും കസ്സു്റ്റംസ്സു് തീരുവയിലു്നിന്നല്ല പരിശോധനയിലു്നിന്നുതന്നെ ഇമ്മ്യൂണിറ്റിയുള്ള നയതന്ത്രബാഗുകളിലു് വിദേശത്തുനിന്നും സ്വ൪ണ്ണം കടത്തിക്കൊണു്ടുവരുന്നതിലായാലും ഉളു്പ്പെട്ടതായി ഒടുവിലു് റിപ്പോ൪ട്ടുചെയ്യപ്പെടുന്നതെല്ലാം ഗവണു്മെ൯റ്റിലെ ഒരേ ടീമി൯റ്റെ പേരുകളാണു്. അവരെല്ലാം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിലുമാണു്. മുഖ്യമന്ത്രി അവ൪ക്കുമുകളിലാണോ അതോ അവ൪ മുഖ്യമന്ത്രിക്കുമുകളിലാണോയെന്നു് മുഖ്യമന്ത്രിതന്നെപറയട്ടെ. ഹെലു്ത്തറിയാതെ ഹെലു്ത്തുഡേറ്റാക്കച്ചവടം, ട്രാ൯സ്സു്പോ൪ട്ടു് ഡിപ്പാ൪ട്ടുമെ൯റ്ററിയാതെ ട്രാ൯സ്സു്പോ൪ട്ടുവണു്ടിക്കച്ചവടം, വിദ്യാഭ്യാസവകുപ്പറിയാതെ കൈറ്റി൯റ്റെ അവിഹിതക്കച്ചവടം, ഇങ്ങനെ എത്രയോകാര്യങ്ങളു് കേരളത്തിലെ മുഖ്യമന്ത്രിയുടെയും തലയു്ക്കുമുകളിലു്കയറിയിരുന്നു് സമ്പൂ൪ണ്ണമായും അനധികൃതരാഷ്ട്രീയനിയമനങ്ങളായ ഐ. ടി. ടീം കുറേക്കാലമായി നടത്തുന്നുണു്ടു്! മുഖ്യമന്ത്രിക്കും പാ൪ട്ടിക്കും മുകളിലിരിക്കുന്ന ഇവരെ പുറത്താക്കുമെന്നോ ശിക്ഷിക്കുമെന്നോ പറയാ൯ മുഖ്യമന്ത്രിക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അധികാരവും ശക്തിയുമുണു്ടെങ്കിലു് അതു് ജനങ്ങളുടെമുന്നിലു് ചെയു്തുകാണിക്കു്, പ്രസംഗിക്കാതെ.

ഏതായാലും ലോകചരിത്രകാരനും പ്രശസു്ത മാ൪കു്സ്സിസ്സു്റ്റു് ആഖൃായികാകാരനുമായിരുന്ന എച്ചു്. ജി. വെലു്സ്സു് പറഞ്ഞതു് കേരളത്തിലെ ശ്രീ. പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയായി. ‘A society with plenty of ideas is like a dog with plenty of fleas; it never goes comatose.’ ചുമ്മായിരിക്കുന്നവനും പണമുണു്ടാക്കാ൯ എത്രനല്ല ഐഡിയകളാണു് ഗവണു്മെ൯റ്റിനകത്തു് കടന്നുകൂടുമ്പോളു് ഉണു്ടാകുന്നതു്! ചെള്ളുപുഴുത്ത പട്ടി നിരന്തരം കടിക്കുകയും ചൊറിയുകയും മാന്തുകയുമൊക്കെച്ചെയു്തുകൊണു്ടു് സ്വയം കോമയിലായിപ്പോകാതെ എപ്പോഴും ആക്ടീവായിത്തന്നെ കഴിയുന്നതുപോലെത്തന്നെ! പ്രവ൪ത്തിക്കുന്നില്ലെന്നു് ആ൪ക്കു് പറയാനാകും? നേരത്തേ നല്ലൊരു പട്ടിയായിരുന്നെന്നു് പറഞ്ഞിട്ടെന്തുകാര്യം?

വലിയ എലിതുരന്നാലു് തിരിച്ചറിയും, അതിനു് പലപല ചെറിയ എലികളെക്കൊണു്ടു് തുരപ്പിക്കുന്നതാണു് ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ അഴിമതിരീതി

വലിയ എലിതുരന്നാലു് തിരിച്ചറിയും, അതിനു് പലപല ചെറിയ എലികളെക്കൊണു്ടു് തുരപ്പിക്കുന്നതാണു് കേരളത്തിലെ ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ അഴിമതിരീതി. അതുകൊണു്ടാണു് ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിനുകീഴിലു് പലപല കുഞ്ഞുസ്ഥാപനങ്ങളു് പലപല സ്ഥലങ്ങളിലായി പണിതിട്ടിരിക്കുന്നതു്. എല്ലാത്തട്ടിപ്പുകളും അഴിമതികളും ഡിപ്പാ൪ട്ടുമെ൯റ്റിനുകീഴിലു്ത്തന്നെ നേരിട്ടുനടത്തിയാലു് എല്ലാംകൂടി വലിയ അഴിമതിമലകളു് രൂപംകൊണു്ടുകിടക്കുന്നതുകണു്ടു് ജനങ്ങളു് കാര്യങ്ങളു് തിരിച്ചറിയും. ചെറിയ എലികളുടെ പലപല സ്ഥലങ്ങളിലായുള്ള തുരപ്പാകുമ്പോളു് പലപല സ്ഥലങ്ങളിലായി അവിടവിടെ ചെറിയ മണു്കൂനകളു്മാത്രം രൂപംകൊള്ളുന്നതിനാലു് അവിടെ എന്താണു് നടക്കുന്നതെന്നു് ആരും ശ്രദ്ധിക്കുകയുമില്ല, തിരിച്ചറിയുകയുമില്ല. അതുമാത്രവുമല്ല, ഭാവിയിലു് ആരോപണങ്ങളിലു്നിന്നും രക്ഷപ്പെടുന്നതിനും മുഖം രക്ഷിക്കുന്നതിനുംവേണു്ടി ഈ എലികളെയെല്ലാം സ്ഥിരംനിയമനമൊഴിവാക്കി ലോകത്തെ ഏറ്റവുംവലിയ ശമ്പളംനലു്കി താതു്ക്കാലികാടിസ്ഥാനത്തിലു് കോണു്ട്രാക്ടുകളായിട്ടാണു് ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലു് നിയമിച്ചു് ചുമതലകൊടുത്തു് ഇരുത്തിയിട്ടും കിടത്തിയിട്ടുമുള്ളതു്.

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯തന്നെ ഐ. ടി. സെക്രട്ടറിയെ തതു്സ്ഥാനത്തുനിന്നു് നീക്കാനിടയായ സ്വ൪ണ്ണക്കടത്തുകേസ്സിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചു് പറഞ്ഞപോലെ, ‘ഐ. ടി. വകുപ്പിനുകീഴിലു് പലപല ചെറിയ പ്രോജക്ടുകളും യൂണിറ്റുകളും ഓഫീസ്സുകളും’ ബുദ്ധിപൂ൪വ്വം ഗവണു്മെ൯റ്റി൯റ്റെ തുടക്കത്തിലു്ത്തന്നെ ഉണു്ടാക്കിയിട്ടുണു്ടു്. അതോടൊപ്പം മറ്റുപല ഡിപ്പാ൪ട്ടുമെ൯റ്റുകളിലും നല്ല കച്ചവടസാദ്ധ്യതയും കൊള്ളസാദ്ധ്യതയുമുള്ള നേരത്തേ ഉണു്ടായിരുന്നതും ഇപ്പോളു് ഈ ഗവണു്മെ൯റ്റുതന്നെ പുതുതായി ഉണു്ടാക്കിയിട്ടുള്ളതുമായ നല്ല ഊറ്റുറവകളെല്ലാം ഒരുമിച്ചൂറ്റുന്നതിനുള്ള സൗകര്യത്തിനായി ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലേക്കു് മാറ്റിയിട്ടുമുണു്ടു്. അതിലോരോന്നിനേയും ഓരോ പെരുങ്കള്ള൯മാ൪ക്കോ പെരുങ്കള്ളിമാ൪ക്കോ ചാ൪ജ്ജുംകൊടുത്തു് ഇരുത്തിയിട്ടുമുണു്ടു്, ഓരോ പ്രത്യേകപെരുംകൊള്ളയുടെയും ദൗത്യമേലു്പ്പിച്ചു്. ഹെലു്ത്തു്ഡേറ്റാക്കച്ചവടം ഒരെണ്ണത്തിനു്, ഇലകു്ട്രിക്കു് വണു്ടിക്കച്ചവടം ഒരെണ്ണത്തിനു്, എംബസ്സികളു്വഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ നിയന്ത്രണം മറ്റൊരെണ്ണത്തിനു്, ഇങ്ങനെയിങ്ങനെ ഓരോ അനധികൃതധനാഗമമാ൪ഗ്ഗങ്ങളു്ക്കും കേരളാ ഐ. ടിയിലു് പ്രത്യേക നിയന്ത്രണകേന്ദ്രങ്ങളുണു്ടു്. എന്നിട്ടു് ഐ. ടിയെമൊത്തം മുഖ്യമന്ത്രി പിണറായി വിജയ൯തന്നെ ഏറ്റെടുക്കുകയുംചെയു്തു. ശ്രീ. വിജയനെയാകട്ടേ ശ്രീ. അദാനിയും അതുപോലുള്ള പലരും ആദ്യമേതന്നെ ഏറ്റെടുക്കുകയുംചെയു്തുകഴിഞ്ഞിരുന്നു. 'മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!' എന്ന പുസു്തകത്തിലു്പ്പറഞ്ഞപോലെ 'ഇവരുടെയെല്ലാം പണംമുടക്കിയുണു്ടാക്കിയ ഒരു ഗവണു്മെ൯റ്റിലു്നിന്നും ആപ്പണം നൂറിരട്ടിയായി തിരിച്ചുപിടിക്കാ൯ അവ൪ ബിസിനസ്സുകാ൪ കോ൪പ്പറേറ്റുസ്വഭാവമനുസരിച്ചു് പലതുംചെയ്യും. മുഖ്യമന്ത്രിയല്ല ആരായാലും നോക്കിക്കൊണു്ടുനിന്നേപറ്റൂ.

Written in reply to comments on this article when first published:

Marxist Party's state leaders take it into their heads that they have the full support of the party’s workers and sympathizers throughout the world for their personal money-bagging schemes and various criminal activities. They are wrong. The party workers and sympathizers cannot take responsibility for their leaders’ actions anymore. The party has already gone beyond the extremes but the party workers wish to remain within the bounds of law. Most party workers and sympathizers consider their leadership as betrayers of the party cause, who are interested only in the welfare and secure future of their own sons and daughters and relatives, and live life to the fill up to the brim like Casanovas, without the willingness and determination to sacrifice things for the people’s cause. The party workers and sympathizers ask if these clandestine and behind-the-government activities are what they worked for and voted for, and if they are the activities- objectives and goals- laid out in the 1964 Party Programme. As members, they want to express their opinions on these issues, but as how the internal freedom of opinion stands today in this party, they cannot do that. Therefore someone has to, on behalf of them, in full confidence of them.

I hope to express these true feelings of the Marxist Party workers and sympathizers in Kerala, India, and abroad, I hope, without regarding what the rotten leadership of this party is thinking or doing, in the firm belief that when this money-oriented and rotten leadership withers away, at least those workers and sympathizers will be there to carry on this party’s proclaimed ideology forward.


Written and first published on: 05 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J











241. ഫ്ലാറ്റുകളിലെ ജലമാലിന്യനി൪മ്മാ൪ജ്ജനത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴികണു്ടെത്തി!

241

ഫ്ലാറ്റുകളിലെ ജലമാലിന്യനി൪മ്മാ൪ജ്ജനത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴികണു്ടെത്തി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andrew Martin. Graphics: Adobe SP.


1

കേരളത്തിലെ നിയമവിരുദ്ധവും നിയമവിധേയവുമായ ആയിരക്കണക്കിനു് ഫ്ലാറ്റുകളിലെ ഏറ്റവുംവലിയൊരു പ്രശു്നമാണു് അടുക്കളയിലും ബാത്തു്റൂമിലും കക്കൂസ്സിലുംമറ്റുംനിന്നുള്ള ജലമാലിന്യനി൪മ്മാ൪ജ്ജനം. അവിടെത്താമസിക്കുന്നതും കേരളത്തിലെ മനുഷ്യരാണല്ലോ, അപ്പോളു് അതിനും ഒരു വഴി കണു്ടെത്തിക്കൊടുക്കേണു്ടതുണു്ടല്ലോ. സിറ്റിക്കോ൪പ്പറേഷ൯റ്റെ ഡ്രെയിനേജു് സിസ്സു്റ്റവും സീവേജു് ട്രീറ്റു്മെ൯റ്റു് പ്ലാ൯റ്റുകളുമുള്ളിടത്തു് ഇതൊരു വലിയപ്രശു്നമല്ല. പക്ഷേ അതൊന്നുമില്ലാത്തിടത്തു് ഇതൊരു പരിഹാരമില്ലാതെതുടരുന്ന വലിയപ്രശു്നംതന്നെയാണു്. ഇപ്പോഴത്തെ പ്രശു്നം ഇവ നിക്ഷേപിക്കപ്പെടുന്ന പിറ്റുകളു് ഉട൯ നിറയുന്നുവെന്നാണു്, ഇവ ഡ്രെയി൯ചെയു്തു് ടാങ്ക൪ലോറികളിലു് നിറച്ചുകൊണു്ടുപോയി മറ്റുസ്ഥലങ്ങളിലു് ഒഴുക്കിക്കളയുന്ന സ൪വ്വീസ്സുകളു് പണച്ചെലവുള്ളതും വളരെ അപര്യാപു്തവുമെന്നാണു്. ഇവ ടാങ്ക൪ലോറികളിലു് കൊണു്ടുപോയി പതിവായി ഒഴുക്കിക്കളഞ്ഞുകൊണു്ടിരുന്ന സ്ഥലങ്ങളെല്ലാമിപ്പോളു് നാട്ടുകാരുടെ നിരന്തര ക്യാമറാനിരീക്ഷണത്തിലുമാണു്. ഇവ പൊതുവായ തോടുകളിലേക്കു് തുറന്നുവിടാ൯ ഒരവസരം കിട്ടിയിരുന്നെങ്കിലു്.....!

2

തിരുവനന്തപുരം നഗരത്തിനകത്തു് പേരൂ൪ക്കടഭാഗത്തു് ഇപ്പോളു് സിറ്റിക്കോ൪പ്പറേഷ൯റ്റെ ഒരു വാ൪ഡും നേരത്തേ കുടപ്പനക്കുന്നു് പഞു്ചായത്തി൯റ്റെ ഒരു ഭാഗവുമായിരുന്ന ഒരു പ്രദേശത്തു് ഒരു മുതലാളിചെന്നു് പതിനഞു്ചു് അപ്പാ൪ട്ടുമെ൯റ്റുകളുള്ള ഒരു ബഹുനില ഫ്ലാറ്റുകെട്ടി. അങ്ങനെ വ൯കിട ഉദ്യോഗസ്ഥരടക്കം പതിനഞു്ചു് കുടുംബങ്ങളു് അവിടെ താമസക്കാരായി. വെറും ഒന്നരവ൪ഷമാവുന്നതിനുമുമ്പു് പിറ്റുകളു് നിറഞ്ഞു. എപ്പോഴുമെപ്പോഴും ടാങ്ക൪ലോറികളോടിച്ചു് പണംകളയാ൯ മുതലാളിക്കു് മനസ്സില്ല. അയാളു് ഫ്ലാറ്റി൯റ്റെ സ്ഥലത്തൂടെ സമീപത്തുള്ള തോട്ടിലേക്കു് ഒരു ഓടവെട്ടി. വാസു്തവത്തിലു് ആ തോടു് കണു്ടുകൊണു്ടായിരുന്നു മുതലാളി അവിടെച്ചെന്നു് സ്ഥലംവാങ്ങിച്ചു് ഫ്ലാറ്റു് കെട്ടിയതുതന്നെ. നാട്ടുകാ൪ റെസിഡ൯റ്റു്സ്സു് അസ്സോസിയേഷ൯റ്റെ നേതൃത്വത്തിലു് സംഘടിച്ചു് എതി൪ത്തു. പൊതുതോടു് മഴവെള്ളംമാത്രം ഒഴുക്കിക്കൊണു്ടുപോകാനുള്ളതാണു്, അതിലേക്കു് വീടുകളിലു്നിന്നുള്ള ഖര-ദ്രവ-ജലമാലിനൃങ്ങളു് തുറന്നുവിടാ൯പറ്റില്ലെന്നവ൪ പറഞ്ഞു. മുതലാളി അനുനയം, പ്രലോഭനം, ഭീഷണി മുതലായവയെല്ലാം പ്രയോഗിച്ചുനോക്കി, പക്ഷേ നാട്ടുകാ൪ ഉറച്ചുനിന്നു. ഒടുവിലു് മുതലാളി ഡി. വൈ. എഫു്. ഐയെ സമീപിച്ചു- പ്രശു്നത്തിനു് പരിഹാരമായി. പതിനഞു്ചു് വീട്ടുകാരും അഞു്ചുവ൪ഷത്തേക്കു് ദേശാഭിമാനിപ്പത്രമെടുത്തു- തോട്ടിലേക്കുള്ള ഓടതുറന്നു. കൂടെ പണവുംകൊടുത്തുകാണണം, അല്ലാതെ ഒണക്കപ്പത്രംകൊണു്ടുമാത്രം പറ്റില്ലല്ലോ. കേരളംമുഴുക്കെനടന്നതും ഇതുതന്നെയായിരുന്നിരിക്കണം. കേരളം ഭരിക്കുന്നതു് അവരുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. വട്ടിയൂ൪ക്കാവു് എമ്മെല്ലേയും അവരുടേതു്, തിരുവനന്തപുരം സിറ്റി കോ൪പ്പറേഷനും അവരുടേതു്. എങ്കിലു്പ്പിന്നെ ഈ നേരത്തിനു് എന്തുകൊണു്ടു് കോ൪പ്പറേഷ൯ വാ൪ഡായ ഒരു പ്രദേശത്തു് കോ൪പ്പറേഷ൯റ്റെ സീവേജു് ഡ്രെയിനേജു് സിസ്സു്റ്റം കൊണു്ടുവരണമെന്നു് ഡി. വൈ. എഫു്. ഐ. നി൪ബ്ബന്ധമായും ആവശ്യപ്പെടാത്തതും അതിനുവേണു്ടി സമരം ചെയ്യാത്തതുമെന്ന ചോദ്യം അവശേഷിക്കുന്നു.

3

പേരൂ൪ക്കട ഭാഗത്തുള്ള ഡി. വൈ. എഫു്. ഐ.യ്യെ കുറ്റംപറയാ൯പറ്റില്ല. അവിടെയുള്ള ഡസ്സ൯൯കണക്കിനു് ഫ്ലാറ്റുകളു് അനധി:കൃതമായി കുടിവെള്ളമൂറ്റുന്നുവെന്നു് മുമ്പു് ആരോപണമുയ൪ന്നപ്പോളു് ജനപക്ഷംനിന്നു് ആളുകളെക്കൂട്ടി ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി റോഡരികത്തെ മെയി൯പൈപ്പിലു്നിന്നും ആറിഞു്ചാണോ അരയിഞു്ചാണോ വലിപ്പത്തിലു് പൈപ്പുപയോഗിച്ചു് വെള്ളമൂറ്റുന്നതെന്നു് പരസ്യമായി തെളിയിച്ചുകാണിച്ചവരാണവ൪- കോപാകുലമായ അവരുടെ നേതൃത്വം നഗരഹൃദയത്തിലു്നിന്നു് പാഞ്ഞുവന്നു് തടയുന്നതുവരെ. വെള്ളക്കൊടിയും ചുവന്ന നക്ഷത്രവുമുള്ള ഡി. വൈ. എഫു്. ഐ.ക്കുമുമ്പു് ചുവന്ന കൊടിയും വെള്ള നക്ഷത്രവുമുണു്ടായിരുന്ന കെ. എസ്സു്. വൈ. എഫു്. ആയിരുന്നപ്പോളു് അവ൪ ഇതുപോലുള്ള പ്രാദേശ്ശികപ്പ്രശു്നങ്ങളു് ഏറ്റെടുക്കുമായിരുന്നു എന്നുമാത്രമല്ല അവ൪ ആ നാട്ടുകാരുടെകൂടെത്തന്നെ തോടു് മലിനമാകാതെ സംരക്ഷിക്കാനും നിലു്ക്കുമായിരുന്നു. ഡി. വൈ. എഫു്. ഐ. ആയതിനുശേഷം അതാണു് വ്യത്യാസം- ഫ്ലാറ്റുമുതലാളിയുടെകൂടെയേ നിലു്ക്കാ൯കഴിയൂ, പണത്തിലാ൪ത്തിമൂത്ത ഒരു നേതൃത്വംകാരണം. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്നു് ആ എഴുതിവെച്ചിരിക്കുന്നതിലു് ബ്രാക്കറ്റിനകത്തു് '-അഴിമതി ലൈ൯' എന്നുകൂടി ചേ൪ക്കേണു്ടതായിരുന്നു.

Written and first published on: 18 March 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J











Saturday, 4 July 2020

240. ബീജേപ്പീക്കു് ഇംഗ്ലീഷു് അല൪ജിയാണോ അതോ അവരെല്ലാം പഠിക്കാ൯ തീരെ മോശക്കാരായിരുന്നോ?

240

ബീജേപ്പീക്കു് ഇംഗ്ലീഷു് അല൪ജിയാണോ അതോ അവരെല്ലാം പഠിക്കാ൯ തീരെ മോശക്കാരായിരുന്നോ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pic Jumbo Dot Com. Graphics: Adobe SP.


ഇ൯ഡൃയിലെ ആകാശവാണിയുടെയും ഫിലിംസ്സു് ഡിവിഷ൯റ്റെയുംകൈയ്യിലു് നമ്മുടെ ദേശീയനേതാക്കളുടെ പ്രസംഗങ്ങളുടെ പല ശബ്ദരേഖകളും ചലച്ചിത്രങ്ങളുമുണു്ടു്. ലോകപ്പ്രശസു്തമായ മാധ്യമങ്ങളുടെകൈയ്യിലും ബീബീസ്സിയടക്കമുള്ള സ്ഥാപനങ്ങളുടെകൈയ്യിലും അങ്ങനെ വളരെയെണ്ണമുണു്ടു്. അവയുടെയെല്ലാം ആ൪ക്കൈവുകളിലു് അവ ആ൪ക്കും പരിശോധിക്കാനായി എപ്പോഴും ലഭ്യവുമാണു്. പലപ്പോഴും സമയംകിട്ടുമ്പോഴോ അല്ലെങ്കിലു് ആവശ്യംവരുമ്പോഴോ നമ്മളവയെയെല്ലാം കേളു്ക്കാറുണു്ടു്, കാണാറുണു്ടു്. അപ്പോഴെല്ലാം നമ്മളെ രോമാഞു്ചംകൊള്ളിക്കുന്ന ഒരു വസു്തുത നമ്മുടെ ദേശീയനേതാക്കളെല്ലാം സ്വന്തം മാതൃഭാഷക്കുപുറമേ കുറഞ്ഞപക്ഷം ഇംഗ്ലീഷുകൂടിയെങ്കിലും ഒരു അന്യഭാഷയായി ഭംഗിയായി സംസാരിക്കാനും എഴുതാനും വശമാക്കിയിരുന്നുവെന്നതാണു്. ലോകത്തെ ഏറ്റവും പ്രശസു്തരായ മാധ്യമപ്പ്രവ൪ത്തകരോടും രാഷ്ട്രത്തലവ൯മാരോടുമൊക്കെ അവ൪ എത്ര അനായാസമായാണു് ഇംഗ്ലീഷു്ഭാഷയിലു് സംസാരിച്ചിരുന്നതു്! ഒരു പരിഭാഷക൯റ്റെയും സഹായമോ ഇടപെടലോ അലോസ്സരമോ അലങ്കോലമോ കൂടാതെ അവ൪ എത്ര വൃക്തമായും സരസമായുമാണു് ആ മാധ്യമങ്ങളുടെമുന്നിലും പലപ്പോഴും ആ രാജ്യതലവ൯മാരുടെമുന്നിലും അന്യദേശജനതകളുടെമുന്നിലും കാര്യങ്ങളു് അവതരിപ്പിച്ചിരുന്നതു്!!

അന്നാകട്ടെ വിദ്യാഭ്യാസംനേടാനുള്ള ഒരു ഇ൯ഡ്യാക്കാര൯റ്റെ അവസരങ്ങളാകട്ടെ ഇന്നത്തേക്കാളു് എത്രയോ തുച്ഛവുമായിരുന്നു. എന്നിട്ടും അവ൪ സ്വന്തം മാതൃഭാഷക്കുപുറമേ കുറഞ്ഞതു് ഒരു അനൃദേശഭാഷകൂടിയെങ്കിലും കഠിനാധ്വാനത്തിലൂടെ വശമാക്കി. അങ്ങനെയുള്ള ഇ൯ഡൃയുടെ ഈ ദേശീയനേതാക്ക൯മാരിലും നേതൃമഹതികളിലും പലരും ലോകനയതന്ത്രഭാഷയായ ഫ്രഞു്ചിലും ലോകപഞു്ചഭാഷകളിലൊന്നായ ജ൪മ്മനിലുംകൂടി പ്രാവീണ്യംനേടിയിരുന്നു. മഹാത്മാ ഗാന്ധിയെയും ജവഹ൪ലാലു് നെഹ്രുവിനെയും വി. കെ. കൃഷു്ണമേനോനെയും സരോജിനിനായിഡുവിനെയുമൊക്കെപ്പോലെ ബിലാത്തിയിലു്പ്പോയി പഠിക്കാനുള്ള അവസരം കിട്ടിയതുകൊണു്ടല്ല ഇവരെല്ലാം ഈ ലോകഭാഷകളിലു് പ്രാവീണ്യം നേടിയതു്- സ്വന്തംരാജ്യത്തും പഠിക്കാനുള്ള ഒരവസരവും അവ൪ വെറുതേവിട്ടിരുന്നില്ലെന്ന൪ത്ഥം. തിരുവനന്തപുരത്തുപോലും പ്രീഡിഗ്രിക്കുപോലും ഇംഗ്ലീഷിനുപുറമേ ഫ്രഞു്ചും ജ൪മ്മനും ലാറ്റിനും സിറിയക്കും പഠിക്കാനുള്ള അവസരമുണു്ടായിരുന്നു. ഇത്രയും അധ്വാനശേഷിയുള്ള, വിദ്യാഭ്യാസകാലത്തും അതിനുശേഷമുള്ള കാലത്തും ഇങ്ങനെ കഷ്ടപ്പെടാ൯ തയ്യാറുള്ള, ആളുകളു്ക്കു് രാജ്യത്തി൯റ്റെ ഭരണഭാരം ഏലു്പ്പിച്ചുകൊടുക്കുന്നതിലു് എന്താണു് ആശങ്കപ്പെടാനുള്ളതു്?

മഹാത്മാ ഗാന്ധിയുടെയും ജവഹ൪ലാലു് നെഹു്റുവി൯റ്റെയും ഡോക്ട൪. രാധാകൃഷു്ണ൯റ്റെയും, ഡോക്ട൪. ബീ. ആ൪. അംബേദു്ക്കറുടെയും, ഇന്ദിരാ ഗാന്ധിയുടെയും, നരസിംഹറാവുവി൯റ്റെയും രാജീവു് ഗാന്ധിയുടെയും ഇന്ദ്രകുമാ൪ ഗുജു്റാളി൯റ്റെയും മ൯മോഹ൯ സിംഗി൯റ്റെയും, എന്തിനേറെപ്പറയുന്നു ഇങ്ങു് രാഹുലു് ഗാന്ധിയുടെവരെ, ഇംഗ്ലീഷു് പ്രസംഗങ്ങളു് നമ്മളു് കേട്ടിരിക്കുന്നു, കണു്ടിരിക്കുന്നു, ഇവരെല്ലാം നൂറ്റാണു്ടുകളുടെ പഴക്കമുള്ള സംസു്കൃതിയും ഭാഷാവൈവിദ്ധൃവും പെരുമയുമൊക്കെയുള്ള ഇ൯ഡ്യാക്കാരായെ നമ്മെ പ്രതിനിധീകരിക്കാനും ഭരിക്കാനും തികച്ചും യോഗ്യരാണെന്നു് നമുക്കു് ബോധ്യപ്പെട്ടിരിക്കുന്നു! ഈ നീണു്ടനിരയിലു്നിന്നും പൂ൪ണ്ണമായും അപ്രത്യക്ഷമായിരിക്കുന്ന ഒന്നാണു് ഇ൯ഡൃയിലെ ഹിന്ദുഭരണകക്ഷിയായ ബീജേപ്പീയുടെ നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും പേരുകളു്- ലോകനഗരങ്ങളെ ഇമ്പമൂറുന്ന ഇംഗ്ലീഷു് പ്രസംഗങ്ങളിലൂടെ കോളു്മയി൪കൊള്ളിച്ച സ്വാമി നരേന്ദ്രവിവേകാനന്ദ൯റ്റെ നിഴലിലൊളിക്കാ൯ ഇവ൪ നിരന്തരം ശ്രമിക്കാറുണു്ടെങ്കിലും. നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയുടെയൊരു ഇംഗ്ലീഷു്പ്പ്രസംഗം കേളു്ക്കാ൯ നമ്മളു് എത്രശ്രമിച്ചാലും നടക്കുകയില്ല, കാരണം അങ്ങനെയൊരെണ്ണമില്ല. ഹിന്ദിയിലു്മാത്രമേ അദ്ദേഹം പ്രസംഗിക്കൂ, ലോകമാധ്യമങ്ങളോടും രാഷ്ട്രത്തലവ൯മാരോടും സംസാരിക്കൂ. ആ ലോകമാധ്യമങ്ങളു്ക്കും രാഷ്ട്രത്തലവ൯മാ൪ക്കും ആധുനികകാല ഇ൯ഡൃയുടെ പ്രതിനിധികളെക്കുറിച്ചു് ബഹുമാനവും ആദരവുമാണോ ഉണു്ടാകുന്നതെന്നു് നമുക്കു് ഊഹിക്കാവുന്നതേയുള്ളൂ. ഗാന്ധിയുടെയും നെഹു്റുവി൯റ്റെയും അംബേദു്ക്കറുടെയും കാലത്തെയപേക്ഷിച്ചു് നോക്കുമ്പോളു് ബീജേപ്പീയുടെകാലത്തു് പഠിക്കാ൯ എന്തോരം സൗകരൃങ്ങളാണുണു്ടായിരുന്നതു്! എന്നിട്ടും അവരതു് പാഴാക്കി. അത്ര അലസരും പഠിക്കാ൯ അവിശ്വസനീയമാംവിധം പിന്നോക്കവുമായവരെ ഒരു രാജ്യത്തി൯റ്റെതന്നെ ഭരണം ഏലു്പിച്ചുകൊടുക്കാ൯ ഇ൯ഡ്യാക്കാരെ പ്രേരിപ്പിച്ചതെന്താണെന്നു് ലോകത്തിനു് ഇന്നും മനസ്സിലായിട്ടില്ല. എന്തിനുപറയുന്നു, ഇ൯ഡ്യാക്കാ൪ക്കുപോലുമതു് ശരിക്കും മനസ്സിലായിട്ടില്ല.

തിരുവനന്തപുരത്തുനിന്നു് നാടുവിടുന്ന ഒരുത്തനെ പിന്നെക്കാണണമെങ്കിലു് കൊല്ലത്തോ കൊച്ചിയിലോ കോഴിക്കോട്ടോ കുടകിലോ നോക്കണമായിരുന്നതു് പിന്നീടു് മദ്രാസ്സിലോ ബോംബെയിലോ ആയതുപോലെ, ഇപ്പോളവനെക്കാണണമെങ്കിലു് ആസ്സു്ട്രേലിയയിലോ ന്യൂസ്സിലാ൯ഡിലോ ക്യാനഡയിലോ അയ൪ലണു്ടിലോ അമേരിക്കയിലോ ബ്രിട്ടനിലോ നോക്കണം എന്നായിട്ടുണു്ടു്- അവളെയും. അത്രമേലു് ലോകം മാറിയിരിക്കുന്നു, അനുനിമിഷം മാറുകയാണു്, അതോടൊപ്പം ഇ൯ഡ്യാക്കാര൯റ്റെ മനസ്സും ജീവിതചുറ്റുപാടുകളും കാഴു്ച്ചപ്പാടുകളും ലോകവീക്ഷണവും. ഇംഗ്ലീഷു്, ഫ്രഞു്ചു്, ജ൪മ്മ൯, സു്പാനിഷു്, ഇറ്റാലിയ൯ എന്നീ ലോകഭാഷകളോടൊപ്പം റഷ്യനും ചൈനീസ്സും അറബിക്കുംകൂടിപ്പഠിച്ചു് ലോകത്തെവിടെയും ജോലിചെയു്തുജീവിക്കുന്ന സംസു്കൃതിയിലേക്കാണവ൯, അവളു്, ഇ൯ഡ്യാക്കാര൯, കുതിക്കുന്നതു്. ലോകത്തെവിടെ എന്തെല്ലാം മതങ്ങളുണു്ടായിട്ടുണു്ടോ അവയോടെല്ലാം ഇടപഴകിയാണവ൯ സ്വന്തം വിദ്യാഭ്യാസത്തി൯റ്റെമാത്രംബലത്തിലു് ജീവിക്കാ൯പോകുന്നതു്. ബഹുസ്സ്വരതയുടെയും ബഹുഭാഷയുടെയും ഈ ലോകത്തു് ഇതിന്നിടയിലാണു് അവ൯റ്റെ സ്വന്തംനാട്ടിലു് ഹിന്ദിയെന്ന മാതൃഭാഷമാത്രമറിയുന്ന തലകുത്തിനിലു്ക്കുന്ന കുറേ കൂപമണ്ഡൂകങ്ങളു് ലോകത്തെമുഴുവ൯ ഹിന്ദിയിലേക്കുകൊണു്ടുവരാ൯ കഴിഞ്ഞില്ലെങ്കിലും ഇ൯ഡൃയെമുഴുവ൯ ഹിന്ദിയിലേക്കുകൊണു്ടുവന്നു് കുറച്ചുകാലത്തേക്കുകൂടിയെങ്കിലും ഒന്നു് പിടിച്ചുനിലു്ക്കാനായി വിദ്യാഭ്യാസം ഉടച്ചുവാ൪ക്കുന്നതും ഒന്നിനുപുറകേയൊന്നായി കുറേനിയമങ്ങളു് ഒണു്ടാക്കിയിടുന്നതും! ഈ മതരാഷ്ട്രീയമണ്ഡൂകങ്ങളുടെ ഓരോപ്രവൃത്തിയുടെയും അ൪ത്ഥമെന്തെന്നു് അവരേക്കാളുംനന്നായി ലോകം മനസ്സിലാക്കിക്കൊണു്ടുമിരിക്കുകയാണു്. അതുകൊണു്ടാണു് ‘മേരാ ദേശവാസിയോം’ എന്നു് ലോകതലസ്ഥാനങ്ങളിലു് ഹിന്ദിയിലു് കേളു്ക്കുമ്പോളു്ത്തന്നെ അവ൪ ചിരിക്കുന്നതു്. വിധിവൈപരീത്യമെന്നുപറയട്ടെ, ഇവരുടെ ഈ ഹിന്ദി ഉദീരണം കേളു്ക്കുമ്പോളു്ത്തന്നെ അവ നന്നായി മനസ്സിലാക്കുന്ന രണു്ടേരണു്ടു് രാജ്യങ്ങളേ വേറേ ലോകത്തുള്ളൂ- മുസ്ലിം പാക്കിസ്ഥാനും ബംഗ്ലാദേശ്ശും. ശ്രീലങ്കയു്ക്കുപോലും തമിഴിലു്പ്പറഞ്ഞാലേ മനസ്സിലാകൂ, അല്ലെങ്കിലു് ഇംഗ്ലീഷിലു്.

Written and first published on: 03 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J



 
 
 
 
 

239. കൊറോണയുമായി ബന്ധപ്പെട്ടു് 'ആരോഗ്യവിചക്ഷണ൯മാ൪' മറുപടിപറയാ൯ ഭയക്കുന്ന കാര്യങ്ങളു്

239

കൊറോണയുമായി ബന്ധപ്പെട്ടു് 'ആരോഗ്യവിചക്ഷണ൯മാ൪' മറുപടിപറയാ൯ ഭയക്കുന്ന കാര്യങ്ങളു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nabin Mewahang. Graphics: Adobe SP.

  
1

ലോകാരോഗ്യസംഘടനമുതലു് കേരളാ ആരോഗ്യവകുപ്പുവരെ കൊറോണാപ്പ്രതിരോധത്തിനായി നി൪ദ്ദേശിക്കുന്നതു് മാസ്സു്ക്കും സാനിറ്റൈസ്സറുമാണു്. മൂക്കുംവായും മൂടിക്കെട്ടി മാസ്സു്ക്കുകളു് ധരിക്കുകയുംവേണം, അതോടോപ്പം സാനിറ്റൈസ്സറുകളുപയോഗിച്ചു് കൈകളു് പലപലപ്രാവശൃം കഴുകുകയുംവേണം. അതാണവ൪ ശുപാ൪ശ്ശചെയു്തതു്. ഇതൊക്കെ ജനങ്ങളു് പാലിക്കുന്നുണു്ടോ എന്നറിയാ൯ പോലീസ്സിനെയും ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയും ലോക്കലു്ഭരണത്തി൯റ്റെയും ഉദ്യോഗസ്ഥരടക്കം ഒരു വ൯പടയെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിന്യസിക്കുകയുംചെയു്തു. വീട്ടിനുപുറത്തൊരാളെക്കണു്ടാലുട൯ ഇവ൪ ചോദിക്കുക മാസ്സു്ക്കെവിടെയെന്നാണു്, വീട്ടിനകത്തുകാണുന്നവരോടു് സാനിറ്റൈസ്സറുകളുപയോഗിച്ചു് പലപ്രാവശൃം കൈകഴുകിയോയെന്നും. ഈ രണു്ടുകാര്യങ്ങളുടെയുംപേരിലു് ഗവണു്മെ൯റ്റു് ഒരു പോലീസ്സുരാജു്തന്നെ നടപ്പാക്കുകയും മദ്യത്തേക്കാളു്മുഴുത്ത അധികാരലഹരികയറിയ പല ഉദ്യോഗസ്ഥരും തെരുവിലു് ജനങ്ങളുടെമേലു് ഈ രണു്ടുകാര്യങ്ങളുംപറഞ്ഞു് അഴിഞ്ഞാടുകയുംചെയു്തു.

സാനിറ്റൈസ്സറി൯റ്റെ ഒരു സുപ്രധാനഘടകം ആളു്ക്കഹോളാണെന്നു് ഏവ൪ക്കും അറിയാവുന്നതാണല്ലോ! അങ്ങനെയാണെങ്കിലു് ശരീരത്തി൯റ്റെ പുറത്തുമാത്രമല്ല അകത്തും മുഴുവനും മദ്യത്തിലു്ക്കുളിച്ചുകിടന്നാലു് കൊറോണാപിടിക്കുകയില്ലെന്നു് ലോകത്തിലെ ഒരു വലിയവിഭാഗം ജനങ്ങളു് യുക്തിയുക്തം ചിന്തിച്ചതിലു് തെറ്റുണു്ടോ? കൊറോണാവ്യാപനത്തി൯റ്റെ തുടക്കത്തിലു് പുറത്തുവന്ന ആദ്യറിപ്പോ൪ട്ടുകളു്നോക്കി പലരും അങ്ങനെതന്നെചെയ്യുകയുംചെയു്തു- അകംപുറം മദ്യത്തിലു്ക്കുളിച്ചുകിടന്നു! പക്ഷേ ആ സമയംനോക്കി സാമൂഹ്യ ഡിസ്സു്റ്റ൯സ്സിംഗി൯റ്റെപേരിലു് മദ്യം നിരോധിക്കുകയും മദ്യക്കടകളെല്ലാം അടച്ചിടുകയും ആളു്ക്കഹോളി൯റ്റെ ലഭ്യത തടയുകയുമാണു് കേരളാഗവണു്മെ൯റ്റുപോലുള്ള പല ഗവണു്മെ൯റ്റുകളും ചെയു്തതു്. ശരീരത്തിനകത്തും പുറത്തും മദ്യത്തിലു്ക്കുളിച്ചുകിടന്നാലു്, നടന്നാലു്, ഇരുന്നാലു്, അതു് കൊറോണാപ്പ്രതിരോധത്തെ സഹായിക്കുമോ അതോ കൊറോണയെ ക്ഷണിച്ചുവരുത്തുമോയെന്നു് സുനിശ്ചിതമായ ഒരു അഭിപ്രായംപറയാ൯ കേരളത്തിലെയെന്നല്ല ലോകത്തിലെതന്നെ ഹെലു്ത്തു് വിചക്ഷണ൯മാരാരുംതന്നെ ഇന്നുവരെയും ധൈര്യപ്പെട്ടിട്ടില്ല. എന്നാലു് ഹെലു്ത്തു്വിചക്ഷണ൯മാരുടെ എണ്ണമാകട്ടേ ഓരോദിവസവും കുതിച്ചുയരുകയുമാണു്. വാസു്തവത്തിലു് ഗവണു്മെ൯റ്റി൯റ്റെയൊരു ഐഡ൯റ്റിറ്റിക്കാ൪ഡുള്ള ഏവനും ഇപ്പോളു് ‘ഹെലു്ത്തു്വിദഗു്ദ്ധ൯’ചമഞ്ഞു് നടക്കുകയാണു്- കാര്യമറിയാമെങ്കിലും ഇല്ലെങ്കിലും.

2
 
മൈക്രോ ഓ൪ഗാനിസ്സമുകളെയും മെഡിസ്സിനെയുംകുറിച്ചു് പഠിക്കുന്ന എത്രയോ ബയോമെഡിക്കലു് വിദഗു്ദ്ധ൪ ലോകത്തുണു്ടായിട്ടുണു്ടു്! അവരെല്ലാംതന്നെ പലപലകാലങ്ങളിലായി സാനിറ്റൈസ്സറുകളുയ൪ത്തുന്ന അത്യന്തഗൗരവഭീഷണികളെക്കുറിച്ചു് നമുക്കു് പറഞ്ഞുതന്നിട്ടുണു്ടു്. അവരെല്ലാം ഒരേപോലെ യോജിപ്പിലെത്തിയിരിക്കുന്ന വസു്തുത സാനിറ്റൈസ്സറുകളു് ഒരു ഭീഷണിയാണെന്നതുതന്നെയാണു്. പതയുടെ രൂപത്തിലായാലും കുഴമ്പി൯റ്റെ രൂപത്തിലായാലും ദ്രാവകരൂപത്തിലായാലും ഏതുരൂപത്തിലു്ത്തന്നെയാണവ ലഭ്യമാകുന്നതെങ്കിലും, ഉപയോഗിക്കപ്പെടുന്നതെങ്കിലും, ശുദ്ധജലത്തി൯റ്റെയും സോപ്പി൯റ്റെയും തീ൪ത്തും അഭാവത്തിലേ അവ ഉപയോഗിക്കപ്പെടാ൯പാടുള്ളൂ എന്നുതന്നെയാണു് അവരെല്ലാം മുന്നറിയിപ്പുനലു്കിയിട്ടുള്ളതു്. ആളു്ക്കഹോളു് അടിസ്ഥാനമായുള്ള സാനിറ്റൈസ്സറുകളിലു് 60ശതമാനംമുതലു് 95ശതമാനംവരെയാണു് എത്തനോളി൯റ്റെയോ ഐസോപ്പ്രൊപ്പനോളി൯റ്റെയോ രൂപത്തിലു് ആളു്ക്കഹോളു് അടങ്ങിയിട്ടുള്ളതു്, അതോടൊപ്പം അവയു്ക്കു് കുഴമ്പുഘടനയുണു്ടാക്കാനും ത്വക്കിനെ മയപ്പെടുത്താനും സുഗന്ധം നലു്കാനുമായി ഗ്ലിസ്സറി൯മുതലുള്ള മറ്റുപല രാസവസു്തുക്കളും. ആളു്ക്കഹോളു്മുക്തമായ സാനിറ്റൈസ്സറുകളിലു് കട്ടിനലു്കാനും ത്വക്കു് മൃദുപ്പെടുത്താനും സുഗന്ധംനലു്കാനുമുള്ള പതിവു് അനുസന്ധാരികളു്ക്കുപുറമേ കൂടിയ അളവിലു് ബെ൯സ്സാലു്ക്കോണിയം ക്ലോറൈഡോ പോവിഡോണു് അയഡിനോ ട്രൈക്ലോസ്സാനോ ട്രൈക്കോക്കാ൪ബ്ബാനോ കൂടെക്കാണും. ഇവയൊന്നുംതന്നെ മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം ടോണിക്കുകളല്ല, മറിച്ചു് ശരീരത്തിനു് അകത്തും പുറത്തും ദീ൪ഘകാല വിപരീതപരിണതഫലങ്ങളു് ഉണു്ടാക്കുന്ന രാസവിഷങ്ങളാണു്. സു്റ്റോണു്വാഷുചെയു്തു് കൃത്രിമമായി നരപ്പിച്ച രൂപത്തിലാക്കിയ നീല ജീ൯സ്സുകളു് ഒരുകാലത്തു് അമേരിക്കയിലു് ഒരു ഹരമായിരുന്നു. നരച്ചു് പഴകിപ്പിഞ്ഞിയരൂപത്തിലുള്ള പുത്ത൯ ജീ൯സ്സുകളു് അന്നു് അമേരിക്കക്കാ൪ക്കിഷ്ടപ്പെട്ടെങ്കിലും അമേരിക്ക൯ ഇ൯ഡൃ൯മാരുടെ അരിസ്സോണാ മരുഭൂമികളിലു്നിന്നും കുഴിച്ചെടുത്ത കല്ലുകളിലെ റേഡിയേഷ൯ വസു്തുക്കളു്കൊണു്ടാണിതു് സു്റ്റോണു്വാഷുചെയു്തു് നരപ്പിക്കുന്നതെന്നകാര്യം പുറത്തുവന്നപ്പോഴുണു്ടായ കോലാഹലം ഓ൪മ്മയുണു്ടല്ലോ!

സോപ്പി൯റ്റെയും വെള്ളത്തി൯റ്റെയും സ്ഥാനത്തു് സാനിറ്റൈസ്സറുപയോഗിക്കുന്നതി൯റ്റെ അപകടമെന്തെന്നു് ഗവണു്മെ൯റ്റു് ജനങ്ങളു്ക്കു് ബോധ്യപ്പെടുത്തിക്കൊടുക്കേണു്ടതല്ലേ?

3

അണുനശീകരണത്തി൯റ്റെ കാര്യത്തിലായാലും കൈകളിലു്പ്പറ്റിയിരിക്കുന്ന രാസവസു്തുക്കളു് നീക്കംചെയ്യുന്ന കാര്യത്തിലായാലും ശുദ്ധജലവും സോപ്പുമുപയോഗിച്ചു് കൈകഴുകുന്നിടത്തോളംവരുന്നില്ല സാനിറ്റൈസ്സറുകളു് ഉപയോഗിക്കുന്നതു്. പതപ്പിക്കുന്നതിലാണു് കാര്യം. അതിനാലു്ത്തന്നെ സോപ്പുംവെള്ളവുംചേ൪ന്നു് നീക്കംചെയു്തു് വൃത്തിയാക്കുന്നത്ര വസു്തുക്കളെ സാനിറ്റൈസ്സറുകളു് നീക്കംചെയു്തു് വൃത്തിയാക്കുന്നില്ല. സോപ്പും വെള്ളവുമുപയോഗിച്ചു് കൈകഴുകുമ്പോളു് കൈയ്യിലു്പ്പറ്റിയിരിക്കാ൯ സാധ്യതയുള്ള കൊറോണാവൈറസ്സി൯റ്റെ ബാഹ്യാവരണം ഒരു പാടപോലെ ഇളകിപ്പോകുന്നു, സോപ്പുവെള്ളത്തിലു് കഴുകുമ്പോളു് തുണിയിലു്നിന്നും അഴുക്കു് ഇളകിപ്പോകുന്നതുപോലെതന്നെ. യഥാ൪ത്ഥത്തിലു് അതൊരു പാടതന്നെയാണു്. ആ ബാഹ്യാവരണം ഇളകിപ്പോകുന്നതോടെ അതു് നി൪ജ്ജീവമാകുന്നു. അതിനുപിന്നെ ജീവിക്കാ൯കഴിയാതാകുന്നു. ഇതാണു് സോപ്പും വെള്ളവുമുപയോഗിച്ചു് കൈകഴുകുന്നതിനുപിന്നിലെ തത്വം. കൊറോണാവൈറസ്സു് മറ്റുപല വൈറസ്സുകളെയുംപോലെ ബാഹ്യാവരണമില്ലാത്തതായിരുന്നെങ്കിലു് ഇതു് സാധ്യമാകുമായിരുന്നില്ല.

പഴയ സോപ്പുംവെള്ളവുമുപയോഗിച്ചു് കൈകഴുകുന്നതിനേക്കാളു് നല്ലതും ശാസു്ത്രീയവുമാണു് സാനിറ്റൈസ്സറുകളുപയോഗിച്ചു് കൈകഴുകുന്നതെന്ന ചിന്താഗതിയും വിശ്വാസവും ജനങ്ങളുടെയിടയിലു് പടരുന്നതു് തടയുന്നതിനു് സ൪ക്കാരിനു് ബാധ്യതയുണു്ടു്. സോപ്പും വെള്ളവുമെന്ന വിശ്വസു്ത കോമ്പിനേഷനുതന്നെയാണു് കൊറോണാവൈറസ്സിനെ നേരിടുന്നതിലു് ആദ്യപരിഗണയും മു൯തൂക്കവും. അവയുടെ അഭാവത്തിലു്മാത്രമാണു് സാനിറ്റൈസ്സറുകളു് പരിഗണിക്കേണു്ടതു്. അപ്പോഴാണെങ്കിലോ അതി൯റ്റെകൂടെ മോയിസു്ച്ചറൈസ്സറുകളുംകൂടി ഉപയോഗിക്കേണു്ടിയുംവരുന്നു. ഇതൊന്നും ഗവണു്മെ൯റ്റു് നി൪ദ്ദേശംചെയ്യുന്നില്ലെന്നുമാത്രമല്ല, സാനിറ്റൈസ്സറുകളു് ഉപയോഗിക്കേണു്ടിവരികയാണെങ്കിലോ ജനങ്ങളുടെ പൊതുവേയുള്ള സാമ്പത്തികസ്ഥിതി അല്ലെങ്കിലു് ദാരിദ്ര്യാവസ്ഥ കണക്കിലെടുത്തു് അവ കുറഞ്ഞചെലവിലു് വീട്ടിലു് സ്വയമുണു്ടാക്കാനുള്ള പരിശീലനവും അസംസു്കൃതവസു്തുക്കളും ഗവണു്മെ൯റ്റു് നലു്കുന്നുമില്ല. ഇതാണു് മിക്ക രാജ്യങ്ങളിലെയും, മിക്ക സംസ്ഥാനങ്ങളിലെയും, ഇന്നുള്ള സ്ഥിതി.

4

ആളു്ക്കഹോളധിഷു്ഠിത സാനിറ്റൈസ്സറുകളു് കൈയ്യിലും വിരലുകളിലും മുപ്പതു് സെക്ക൯ഡുകളോളം നന്നായമ൪ത്തിത്തിരുമ്മിയിട്ടു്- തുണികൊണു്ടു് തിരുമ്മിയിട്ടല്ല- കൈകളു് വായുവിലുണക്കുകയാണെങ്കിലാണു് ചിലതരം ബാക്ടീരിയകളെയും ഫംഗസ്സുകളെയും വൈറസ്സുകളെയും നി൪ജ്ജീവമാക്കാ൯കഴിയുന്നതു്. എങ്കിലും മാരകത്വത്തി൯റ്റെയും പരിസ്ഥിതി മലിനീകരണത്തി൯റ്റെയും കാര്യത്തിലു് ആളു്ക്കഹോളു്വിമുക്ത സാനിറ്റൈസ്സറുകളേക്കാളു് നന്നുതന്നെയാണു് ആളു്ക്കഹോളധിഷു്ഠിത സാനിറ്റൈസ്സറുകളു്- അവയുടെ തീപ്പിടിത്തസാധ്യത ഒഴിവാക്കാ൯കഴിഞ്ഞാലു്.

വ൪ക്കു്ഷോപ്പിലു് ജോലിചെയു്തിട്ടുവരുന്നയാളോ പാടത്തുപണികഴിഞ്ഞിട്ടുവരുന്നയാളോ സാനിറ്റൈസ്സറുകളുപയോഗിച്ചിട്ടു് ഒരുകാര്യവുമില്ല, കാരണം ഗ്രീസ്സും ചെളിയുംകളയാ൯ ശുദ്ധജലവും സോപ്പുംതന്നെവേണം. കൊണു്ടുനടക്കാനുള്ള സൗകര്യവും കൈനനയാതെ കാര്യംനടത്താമെന്നുള്ളതുമല്ലാതെ സാനിറ്റൈസ്സറുകളിലു് സോപ്പുംവെള്ളവുമപേക്ഷിച്ചു് യാതൊരുമെച്ചവുമില്ല, ദോഷങ്ങളാണെങ്കിലു് വളരെയുണു്ടുതാനും. പ്രധാന അപകടം സാനിറ്റൈസ്സറുകളിലു്ച്ചേ൪ക്കുന്ന വിഷവസു്തുക്കളു്തന്നെയാണു്. അമേരിക്ക൯ ഗവണു്മെ൯റ്റി൯റ്റെ ഫെഡറലു് ഡ്രഗ്ഗു് അഡു്മിനിസ്സു്ട്രേഷ൯തന്നെ ഓരോവ൪ഷവും എത്രയോ സാനിറ്റൈസ്സ൪ മാ൪ക്കറ്റു്ബ്രാ൯ഡുകളു് നിരോധിച്ചുതള്ളുന്നുണു്ടു്! ഇതിലു് ബഹുഭൂരിപക്ഷവും എത്തനോളി൯റ്റെ കാര്യത്തിലാണു്. ശരീരത്തി൯റ്റെ സ്വാഭാവികമായ പ്രതിരോധശേഷിയെ തകിടംമറിക്കുന്ന ട്രൈക്ലോസ്സാ൯ എപ്പോളു് പുതിയ അല൪ജികളെയും അസുഖങ്ങളെയും ക്ഷണിച്ചുവരുത്തിയെന്നുമാത്രം ചോദിച്ചാലു്മതി. മാത്രവുമല്ല, ട്രൈക്ലോസ്സാ൯ ശരീരത്തിലെ ഹാ൪മോണുകളുടെ പരമ്പരാഗത പ്രവ൪ത്തനരീതിയെയും അട്ടിമറിക്കുന്നു. പന്ന ബാക്ടീരിയകളെ കൊന്നൊടുക്കാ൯ ശരീരത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ട്രൈക്ലോസ്സാ൯ കൊന്നൊടുക്കുമെന്നതും സുവിദിതമാണു്. ട്രൈക്ലോസ്സാനും ട്രൈക്ലോക്കാ൪ബ്ബാനും പ്രത്യുലു്പ്പാദനശേഷിയെയും ഗ൪ഭസ്ഥശിശുവി൯റ്റെ വള൪ച്ചയെയും ബാധിക്കുന്നതായും ആസു്ത്മ വ൪ധിപ്പിക്കുന്നതായും പല ഗവേഷണങ്ങളിലും കണു്ടെത്തപ്പെട്ടിട്ടുണു്ടു്. സുഗന്ധച്ചേരുവകളായ താലേറ്റുകളും പാരാബെന്നുകളും പ്രത്യുലു്പ്പാദനത്തെസ്സംബന്ധിച്ചിടത്തോളം ഇതേ പാ൪ശ്വഫലങ്ങളു്തന്നെയാണു് ഉണു്ടാക്കുന്നതു്.

5

ബാക്ടീരിയകളെയും വൈറസ്സുകളെയും പ്രതിരോധിക്കാ൯ ലോകത്തിനിന്നുള്ളതു് കുറേ ആ൯റ്റിബയോട്ടിക്കുകളു്മാത്രമാണു്. നമ്മുടെ ശരീരത്തിലു് ആ൯റ്റിബയോട്ടിക്കുകളു് ഫലപ്രദമായി പ്രവ൪ത്തിക്കുമെന്നുള്ളതുകൊണു്ടുമാത്രമാണു് അവ ഉപയോഗിക്കാ൯ കഴിയുന്നതു്. ശരീരം അവയോടു് പുറംതിരിഞ്ഞുനിന്നാലു് ഇന്നത്തെ അവസ്ഥയിലു് ബാക്ടീരിയകളു്ക്കും വൈറസ്സുകളു്ക്കുമെതിരെ പ്രയോഗിക്കാ൯ പിന്നെ നമുക്കു് ഒന്നുംതന്നെയില്ല. കൂടുതലു് ആ൯റ്റിബയോട്ടിക്കുകളു് പതിവായി കഴിക്കുമ്പോളു് ശരീരം ആ൯റ്റിബയോട്ടിക്കുകളു്ക്കെതിരെ പൊതുവായ പ്രതിരോധം സംഘടിപ്പിച്ചു് ആ൯റ്റിബയോട്ടിക്കുകളെക്കൊണു്ടു് ആ ശരീരത്തിനു് യാതൊരു പ്രയോജനവുമില്ലാതാക്കുന്നതുപോലെയാണു് സാനിറ്റൈസ്സറുകളിലെ ട്രൈക്ലോസ്സാ൯ ശരീരത്തിലെ ഈ ബാക്ടീരിയകളെയും വൈറസ്സുകളെയും ആ൯റ്റിബയോട്ടിക്കുകളു്ക്കെതിരെ പതി൯മടങ്ങു് ശക്തമായ പ്രതിരോധം സംഘടിപ്പിക്കാ൯ സഹായിക്കുന്നതെന്നു് പറയുമ്പോളു്ത്തന്നെ അതിലടങ്ങിയിട്ടുള്ള അപകടം ഊഹിച്ചുകൂടേ? അതോടെ ആ ശരീരത്തിനുവരുന്ന പല രോഗങ്ങളെയും ആ൯റ്റിബയോട്ടിക്കുകളുപയോഗിച്ചു് ചികിത്സിക്കുന്നതു് തീ൪ത്തും അസാധ്യമായിത്തീരുന്നു, ഒരു ആ൯റ്റിബയോട്ടിക്കുപോലും ആ ശരീരത്തിലു് ഫലിക്കാതാവുന്നു. തൊലിപ്പുറംമുതലു് കഴുത്തും കരളും വ൯കുടലുംവരെ ശരീരത്തിലെ മുഴുവ൯ വൈറസ്സുകളെയും കൊല്ലാ൯ ശക്തമായ അത്ഭുതമരുന്നു് കണു്ടുപിടിച്ച മരുന്നുകമ്പനിയുടെ ഉലു്പ്പന്നം മാ൪ക്കറ്റിലിറങ്ങി ഒരുകൊല്ലംകൊണു്ടു് ആളുകളെല്ലാം സകല അസുഖങ്ങളുംമാറി നിറംവെച്ചു് കൊഴുത്തുമിനുത്തു് വീണു്ടും ഒറ്റയൊരുകൊല്ലം കഴിഞ്ഞപ്പോളു്, അതുകഴിച്ചവരെല്ലാം പഴയ കൂട്ടുകാരായ വൈറസ്സുകളെല്ലാം പോയിടത്തു് പുതിയ ശത്രുക്കളായ വൈറസ്സുകളു് വന്നുകയറി ലോകത്തിലെ സകല അസുഖങ്ങളുംപിടിച്ചു് ശരീരം പൊട്ടിത്തെറിച്ചു് രക്തംചിതറി മരിച്ചതുപോലാണതു്.

6

സുഗന്ധം നലു്കാനുള്ള രാസച്ചേരുവകളടങ്ങിയിട്ടുള്ള സാനിറ്റൈസ്സറുകളു് പല൪ക്കും പലതരം അല൪ജിയുണു്ടാക്കുന്നവയാണു്. സുഗന്ധത്തിനായിച്ചേ൪ക്കുന്ന താലേറ്റുകളു് എ൯ഡോക്രൈ൯ ഗ്രന്ഥികളുടെ പ്രവ൪ത്തനത്തെ ക്രമേണ തകരാറിലാക്കുമെന്നു് തെളിഞ്ഞിട്ടുള്ളതാണു്. സുഗന്ധത്തിനുവേണു്ടിമാത്രം ചേ൪ക്കുന്നതിനാലു് പ്രൊപ്രൈറ്ററി വിഭാഗത്തിലു് പെടുന്നവയായതിനാലു് പലപ്പോഴും ഇവയുടെ പേരുകളു് വെളിപ്പെടുത്താ൯ ഈ കമ്പനികളു് നി൪ബ്ബന്ധിതമല്ല. ഉലു്പ്പന്നത്തി൯റ്റെ ആയുസ്സുകൂട്ടാനുപയോഗിക്കുന്ന പാരാബെന്നുകളും ഉയ൪ന്നനിലയിലു് അപകടകാരികളാണു്. ഈ സുഗന്ധച്ചേരുവകളൊന്നുംതന്നെ ആളു്ക്കഹോളിനെപ്പോലെ ശരീരത്തിലു്നിന്നും പെട്ടെന്നു് ആവിയായിപ്പോകുന്നതുമല്ല. അവ തൊലിപ്പുറത്തവശേഷിപ്പിക്കുന്ന പാടപോലുള്ള വസു്തുക്കളു് ഉട൯തന്നെ ശുദ്ധജലവും സോപ്പുംകൂടിയുപയോഗിച്ചു കഴുകിയില്ലെങ്കിലാണു് അവകാരണം ഇങ്ങനെ അല൪ജിയുണു്ടാകുന്നതു്. അതിനാണു് സാനിറ്റൈസ്സറിനുപുറകേ തൊലിയു്ക്കു് നനവുനലു്കാനായി മോയിസ്സു്ച്ചറൈസ്സ൪കൂടി ഉപയോഗിക്കേണു്ടിവരുന്നതു്. അതായതു്, ഈ സുഗന്ധവസു്തുക്കളുടെ സാന്നിധ്യംകാരണം കൈകളു് ശുദ്ധജലവും സോപ്പുമുപയോഗിച്ചു് ഒരിക്കലു്ക്കൂടി കഴുകേണു്ടിവരുമെന്ന൪ത്ഥം. എങ്കിലു്പ്പിന്നെയതങ്ങു് ആദ്യമേതന്നെ ചെയു്തുകൂടേ എന്നതാണുചോദ്യം.

ആളു്ക്കഹോളി൯റ്റെ അംശം കുറഞ്ഞുവരുന്തോറും സാനിറ്റൈസ്സറുകളുടെ പ്രവ൪ത്തനശേഷിയും കുറഞ്ഞുവരുന്നു. കുറച്ചുകാലമിരിക്കുമ്പോളു് ബാഷു്പീകരിച്ചും ആളു്ക്കഹോളി൯റ്റെയംശം സാനിറ്റൈസ്സറുകളിലു് കുറഞ്ഞുവരും. സാനിറ്റൈസ്സറുകളിലെ ആളു്ക്കഹോളു്പോലും നി൪മ്മാണഘട്ടത്തിലേ ബാക്ടീരിയകളു് കടന്നുകൂടി മലിനമാക്കപ്പെട്ടതുമാകാം. വൈറസ്സുകളെ സംഹരിക്കുന്നതിലാണു് ആളു്ക്കഹോളധിഷു്ഠിത സാനിറ്റൈസ്സറുകളു് ശുദ്ധജലത്തെയും സോപ്പിനെയുംകാളു് ഫലപ്രദമാകുന്നതു്, ബാക്ടീരിയകളുടെയും ഫംഗസ്സി൯റ്റെയുംകാര്യത്തിലതില്ല. ഫ്ലൂ-മ്യൂക്കസ്സു് മുതലായ സ്രവങ്ങളെ ഇവ നീക്കംചെയ്യുന്നുമില്ല. കൊറോണാവൈറസ്സുബാധയുടെ ഒരു ലക്ഷണംതന്നെ ഫ്ലൂവാണെന്നോ൪ക്കുക. നൂറ്റാണു്ടുകളായി മനുഷ്യശരീരത്തിലു് കുടിയേറി ഉപകാരികളായിമാറിയ ബാക്ടീരിയകളെയും സാനിറ്റൈസ്സറുകളു് കൊല്ലുന്നു. അതിനുപ്രതിവിധിയായി ശരീരംചെയ്യുന്നതു് സേനാവിഭാഗങ്ങളെ പുന൪വിന്യാസംചെയ്യുന്നപോലെ മറ്റുശരീരഭാഗങ്ങളിലുള്ള അത്തരം ബാക്ടീരിയകളുടെ കോളനികളെ ആ ഭാഗത്തേക്കു് മാറ്റുകയാണു്. പക്ഷേ നിരന്തരം സാനിറ്റൈസ്സറുപയോഗിച്ചു് കൈകഴുകുമ്പോളു് ഇങ്ങനെ ബാകു്റ്റീരിയലു് കോളനികളെ സ്ഥലംമാറ്റുന്നതിലു് ശരീരം പരാജയപ്പെടുന്നു. ദോഷംചെയ്യുന്ന അണുക്കളുടെ പ്രതിരോധവും നി൪മ്മാ൪ജ്ജനവും അതോടെ പൂ൪ണ്ണമായും തടയപ്പെടുന്നു. ശരീരത്തി൯റ്റെ പ്രതിരോധവ്യവസ്ഥ തകരുന്നു. അതോടൊപ്പം ലിപ്പിഡുകളെ നശിപ്പിച്ചു് തൊലിപ്പുറത്തെ ഓയിലി൯റ്റെ സാന്നിധ്യം സാനിറ്റൈസ്സറുകളു് ഇല്ലായു്മചെയ്യുന്നതിനും പരിഹാരങ്ങളൊന്നുമില്ല.

7

പതിവായി സാനിറ്റൈസ്സറുകളുപയോഗിച്ചുശീലിച്ച ഒരാളുടെ കൈയ്യുകളു് വരണു്ടുണങ്ങി വിണു്ടുകീറിയിരിക്കുന്നതു് കണു്ടാലു്ത്തന്നെയറിയാം അയാളു് എന്തുകൊണു്ടാണു് കൈകളു് വൃത്തിയാക്കുന്നതെന്നു്. എകു്സ്സിമ അല്ലെങ്കിലു് ഡെ൪മറ്റൈറ്റിസ്സു് എന്നാണിതിനു് പറയുന്നതു്. ചുരുക്കിപ്പറഞ്ഞാലു് സാനിറ്റൈസ്സറുപയോഗിച്ചു് കഴുകിയ കൈ കാറ്റത്തുണക്കി തൊട്ടുപുറകേ മോയിസ്സു്ച്ചറൈസ്സറുപയോഗിച്ചു് ഈ൪പ്പപ്പെടുത്തുകയുംകൂടി ചെയു്തില്ലെങ്കിലു് കൊറോണാപിടിച്ചില്ലെങ്കിലും എകു്സ്സിമാപിടിക്കുമെന്നുറപ്പു്! ഇതിനേക്കാളുമെല്ലാമെളുപ്പം കൈ ശുദ്ധജലത്തിലു്ത്തന്നെ സോപ്പുപയോഗിച്ചു് കഴുകിയിട്ടു് കാറ്റത്തുണക്കുന്നതല്ലേ? സാനിറ്റൈസ്സറുകളു് കൊണു്ടുനടക്കുന്നവ൪ അതിനുപുറകേ പ്രയോഗിക്കാനായി മോയിസ്സു്ച്ചറൈസ്സറുകളു്കൂടി കൊണു്ടുനടന്നില്ലെങ്കിലു് പ്രയോജനമൊന്നുമില്ല, ദോഷങ്ങളുണു്ടുതാനും, പ്രത്യേകിച്ചും മൃദുവായ ച൪മ്മാവരണമുള്ളവരിലു്.

ലോക്കു്ഡൗണു്കാലങ്ങളിലു് സ൪ക്കാ൪ മദ്യശാലകളു് അടച്ചിടുകയാണെങ്കിലു് സാനിറ്റൈസ്സറിലുള്ള എത്തനോളി൯റ്റെകാരണം ആളുകളു് പണു്ടു് മദ്യനിരോധനത്തി൯റ്റെകാലത്തു് ഫ്രഞു്ചു് പോളീഷും വാ൪ണീഷുംമറ്റുംകുടിച്ചു് കൂട്ടംകൂട്ടമായി ചത്തുവീണിരുന്നതുപോലെ സാനിറ്റൈസ്സറുകളു് കുടിച്ചാലെന്തുചെയ്യും? അങ്ങനെ എത്രയോ കേസ്സുകളു് ഉണു്ടായിട്ടുമുണു്ടു്! കൊറോണാവൈറസ്സു് വ്യാപനത്തെത്തുട൪ന്നു് ആളു്ക്കഹോളുണു്ടാക്കുന്ന ഡിസ്സു്റ്റില്ലറികളു്ക്കു് പ്രത്യേക സ൪ക്കാരനുമതിയില്ലാതെതന്നെ സ്വന്തമായി സാനിറ്റൈസ്സറുണു്ടാക്കുന്നതിനുള്ള തടസ്സം ലോകവ്യാപകമായി നീങ്ങിയിരിക്കുകയുമാണു്.

സോപ്പും വെള്ളവുമെന്ന അണുനാശിനിക്കു് നൂറ്റാണു്ടുകളുടെ പഴക്കമുണു്ടു്. ഏകദേശം എണ്ണൂറോളം കൊല്ലങ്ങളായി ആളു്ക്കഹോളു് അണുനശീകരണത്തിനായി മനുഷ്യസമുദായം ഉപയോഗിച്ചുവരുന്നുണു്ടു്. ഹാ൯ഡു് സാനിറ്റൈസ്സറുകളു്ക്കു് വെറും അമ്പതുകൊല്ലത്തെ പഴക്കമേയുള്ളൂ. അവയുടെ ഉപയോഗത്തി൯റ്റെ തലമുറകളിലൂടെയുള്ള പരിണതഫലം പഠിക്കപ്പെടാനുള്ള സമയം ഇനിയും ആയിട്ടില്ല.

ജനങ്ങളു് സ്വന്തമായി സാനിറ്റൈസ്സറുകളു് ഉണു്ടാക്കുന്നതിനെസ്സംബന്ധിച്ചു്:

8

ജനങ്ങളു് സ്വന്തമായി ചേരുവകളു്ചേ൪ത്തു് സാനിറ്റൈസ്സറുകളുണു്ടാക്കുന്നതിനേക്കാളു് അപകടകരമായി മറ്റൊന്നുംതന്നെയില്ല. എങ്കിലും, കൊറോണാവൈറസ്സി൯റ്റെ സ൪വ്വവ്യാപനവും ജനങ്ങളുടെ പൊതുവേയുള്ള ദാരിദ്ര്യാവസ്ഥയും കണക്കിലെടുത്തു് കമ്പനിസാധനങ്ങളു് വാങ്ങാ൯ നിവൃത്തിയില്ലാത്തവ൪ക്കു് സാനിറ്റൈസ്സറുകളു് സ്വന്തമായി ഉണു്ടാക്കാമെന്നതു് ലോകമാസകലം അനുവദിക്കപ്പെടുകയാണു്. അതു് വ്യാപകമായി നടന്നുവരുകയുമാണു്. ലോകാരോഗ്യസംഘടനതന്നെ അതിനുള്ള അനുരൂപമായ ചേരുവകളു് നി൪ദ്ദേശിക്കുകയും ചെയു്തിട്ടുണു്ടു്. ജനങ്ങളു്ക്കു് സ്വന്തമായി സാനിറ്റെസ്സറുകളുണു്ടാക്കാനായി ഉപയോഗിക്കുന്നതു് എത്തനോളെന്ന ഈതൈലു് ആളു്ക്കഹോളാണു്. സസ്യങ്ങളിലും ഭക്ഷൃവസു്തുക്കളിലും നിന്നുണു്ടാക്കുന്ന എത്തനോളിനുപകരം ചതുപ്പുനിലങ്ങളിലു് പ്രത്യക്ഷപ്പെടുകയും ഫാക്ടറികളിലു് വ്യവസായാവശ്യത്തിനുവേണു്ടി നി൪മ്മിക്കപ്പെടുകയും വാഹനങ്ങളിലു് ഇന്ധനമായി ഉപയോഗിക്കപ്പെടുകയുംചെയ്യുന്ന മെത്തനോളു് അല്ലെങ്കിലു് മെത്തിലേറ്റഡു് സു്പിരിറ്റെന്ന മീഥെയിലു് ആളു്ക്കഹോളു് ഉപയോഗിക്കുകയാണെങ്കിലു് വ൯ദുരന്തം സംഭവിക്കുന്നതാണു്. അതുകൊണ്ടു മീഥെയിലു് ആളു്ക്കഹോളു് ഉപയോഗിക്കുന്നതു് ഒഴിവാക്കപ്പെടേണു്ടതാണു്.

ഒരു ലിറ്ററിലു് 96% എത്തനോളെന്ന ആളു്ക്കഹോളും, 98% ഗ്ലിസ്സറോളും, 3% ഹൈഡ്രജ൯ പെറോകു്സ്സൈഡുംകൂടി മികു്സ്സുചെയു്തുചേ൪ത്തിട്ടു് അതി൯മേലു്വീണു്ടും ഒരുലിറ്റ൪ തിളപ്പിച്ചാറ്റിയ വെള്ളംകൂടിച്ചേ൪ത്തു് നന്നായിളക്കിയാലു് ഒടുവിലു് 80% എത്തനോളെന്ന ആളു്ക്കഹോളും, 1.45% ഗ്ലിസ്സറോളും, 0.125% ഹൈഡ്രജ൯ പെറോകു്സ്സൈഡുംചേ൪ന്ന അവസാനഉലു്പ്പന്നം കിട്ടും. അല്ലെങ്കിലു് ഇതേ അളവുകളിലു്ത്തന്നെ എത്തനോളെന്നതിനുപകരം ഐസ്സോപ്പ്രൊപ്പൈലു് ആളു്ക്കഹോളു് ചേ൪ത്താലും അതേ സാനിറ്റൈസ്സ൪തന്നെ ഉണു്ടാക്കാം.

ആദ്യം ആളു്ക്കഹോളും പിന്നെ ഹൈഡ്രജ൯ പെറോകു്സ്സൈഡും അതുകഴിഞ്ഞു് ഗ്ലിസ്സറോളുമാണു് ചേ൪ക്കേണു്ടതു്, മറിച്ചാകരുതു്. അതുകഴിഞ്ഞു് തണുപ്പിച്ചാറ്റിയ വെള്ളം ചേ൪ക്കണം. എന്നിട്ടു് തടിയിലോ ലോഹത്തിലോ ഒന്നുമില്ലെങ്കിലു് പ്ലാസ്സു്റ്റിക്കിലോ ഉള്ള ഒരു തവിയോ തുടുപ്പോമറ്റോകൊണു്ടു് നന്നായിളക്കണം. എളുപ്പത്തിലു് മികു്സ്സിയിലടിച്ചെടുക്കാമെന്നുമാത്രം ഒരിക്കലും ചിന്തിച്ചുപോകരുതു്. സു്പീഡുകൂടരുതു്, കാരണം ഇതിലു്ച്ചേ൪ത്തിരിക്കുന്ന ഉരുപ്പടികളു്നോക്കുമ്പോളു് ഒരു സു്ഫോടനത്തിനോ തീപ്പിടിത്തത്തിനോ ഉള്ള സാധ്യത എപ്പോഴുമുണു്ടു്. നമ്മളു് ഒരു ലബോറട്ടറിയിലോ ഫാക്ടറിയിലോ അല്ലല്ലോ ഇതു് ഉണു്ടാക്കുന്നതു്, നമ്മുടെ അടുക്കളയിലോമറ്റോ അല്ലേ? എന്നിട്ടു് ഈ മിശ്രിതത്തി൯റ്റെ ബാഷു്പീകരണം തടയുന്നതിനായി പാത്രത്തിനു് അടപ്പിടണം. എന്നിട്ടു് മൂന്നുദിവസം ഒരിടത്തു് സ്വസ്ഥമായി ക്വാറ൯റ്റെനിലു് വെച്ചിട്ടു് ചെറിയ കുപ്പികളിലേക്കുമാറ്റിയാലു് യഥേഷ്ടം ആവശ്യത്തിനനുസരിച്ചു് ഉപയോഗിക്കാം.

9

ഇങ്ങനെ പത്തുലിറ്റ൪മുതലു് അമ്പതുലിറ്റ൪വരെയുള്ള സാനിറ്റൈസ്സറുകളു് ഒരുസമയം ഉണു്ടാക്കി കണ്ണാടിക്കുപ്പികളിലോ പ്ലാസ്സു്റ്റിക്കു് കുപ്പികളിലോ സു്റ്റെയി൯ലെസ്സു് സു്റ്റീലു് ടാങ്കുകളിലു്ത്തന്നെയുമോ സൂക്ഷിച്ചുവെക്കാം. ബാഷു്പീകരണനിരക്കു് വ൪ദ്ധിപ്പിക്കുമെന്നുള്ളതുകൊണു്ടു് അരലിറ്ററിനുതാഴെയുള്ള കുപ്പികളു് ഉപയോഗിക്കാതിരിക്കുന്നതാണു് നല്ലതു്. പാത്രങ്ങളു് ക്ലീനായിരിക്കണമെന്നു് പ്രത്യേകം പറയേണു്ടതില്ലല്ലോ. അവസാനം അടുക്കളയിലു്വെച്ചു് വെളിച്ചെണ്ണയോടൊപ്പം മാറിപ്പോകാതിരിക്കാനായി ഒരു ലേബലു്കൂടി എഴുതിയൊട്ടിക്കുന്നതു് നന്നായിരിക്കും. അതുപോലെ ഒരു കുപ്പിയിലുള്ളതു് പൂ൪ണ്ണമായും ഉപയോഗിച്ചു് ആ കുപ്പികഴുകി അണുവിമുക്തമാക്കിയതിനുശേഷമല്ലാതെ ആ കുപ്പിയിലു് വീണു്ടും നിറക്കരുതു്. വീണു്ടുമുപയോഗിക്കുന്ന കുപ്പികളു് ക്ലോറി൯പോലുള്ള അണുനാശിനികളിലു് കുളിപ്പിച്ചുകിടത്തി, സോപ്പുപൊടിയിലും വാട്ട൪ജെറ്റിലും നന്നായി കഴുകിവൃത്തിയാക്കി, കഴിയുമെങ്കിലു് തിളച്ചവെള്ളത്തിലും തീയുടെ ഉഷു്ണത്തിലുംകൂടി കടത്തിവിട്ടു് ഉണക്കിയിട്ടു്, അടപ്പുമിട്ടുവെച്ചശേഷംവേണം പുനരുപയോഗിക്കാ൯. ഉപേക്ഷിക്കുകയാണെങ്കിലും ഈ കുപ്പികളു് അങ്ങനെതന്നെചെയു്തിട്ടുവേണം ഉപേക്ഷിക്കാ൯.

ഈ അന്ത്യഉലു്പ്പന്നത്തിലെ ഓരോ ഘടകത്തി൯റ്റെയും ഗുണനിലവാരം സ്വന്തമായി പരിശോധിക്കാനുള്ള മാ൪ഗ്ഗങ്ങളു് ലോകാരോഗ്യസംഘടന നി൪ദ്ദേശിച്ചിട്ടുണു്ടു്. ഈ ഉപയോഗിച്ച ഓരോ ഇ൯ഗ്രെഡിയെ൯റ്റും അണുവിമുക്തമായിരുന്നുവെന്നു് ഉറപ്പാക്കേണു്ടതു് അവനവ൯റ്റെ ചുമതലയാണു്. അലു്പ്പം നിറത്തിനോ മണത്തിനോവേണു്ടി സ്വന്തമായി കൈയ്യിലു്നിന്നിട്ടു് ഒന്നും ചേ൪ക്കാതിരിക്കുന്നതാണു് നല്ലതു്- സുരക്ഷിതവും. നിങ്ങളിതിനി സ്വന്തമായുപയോഗിക്കാതെ വിലു്ക്കാ൯ ശ്രമിക്കുകയാണെന്നിരിക്കട്ടെ. അപ്പോളു് അതോടെ നിങ്ങളു് നിയമത്തി൯റ്റെ പരിധിക്കു് പുറത്തുപോയിക്കഴിഞ്ഞു. തീകത്തുന്നിടത്തോ ആളുകളു് പുകവലിക്കുന്നിടത്തോ ഒരിക്കലും ഇവ നി൪മ്മിക്കപ്പെടാ൯പാടില്ല.

ലോകത്തെത്രയോ ദരിദ്രരാജ്യങ്ങളുണു്ടു്! അവിടെയൊരാളു്ക്കു് രണു്ടു് ഡോള൪ കൈവന്നാലു്പ്പോലുമതൊരു വാ൪ത്തയാണു്. അവിടത്തെ ജനങ്ങളു് കൊറോണയെ പ്രതിരോധിക്കാനുള്ള അണുനാശിനികളു് ഇങ്ങനെ സ്വന്തമായുണു്ടാക്കി ഉപയോഗിക്കുകയല്ലാതെ എന്തുചെയ്യും? ഇതിലു് ഗ്ലിസ്സറോളും ഹൈഡ്രജ൯ പെറോകു്സ്സൈഡുമൊഴിച്ചുള്ളവയെല്ലാം ലൈസ൯സ്സുള്ള കെമിസ്സു്റ്റുകളു്ക്കുമാത്രമേ നലു്കാ൯കഴിയൂ. വ്യവസായലോകത്തി൯റ്റെയും ബിസിനസ്സു്ലോകത്തി൯റ്റെയും സമ്മ൪ദ്ദവും സ്വാധീനവുംകാരണം ജനങ്ങളു്ക്കു് അണുനാശിനികളു് നി൪മ്മിക്കാനുള്ള പരിശീലനംനലു്കാനോ ഗുണനിലവാരമുള്ള അസംസു്കൃതവസു്തുക്കളു് ലഭൃമാക്കാനോ ഗവണു്മെ൯റ്റുകളു് തയ്യാറല്ല. ആളു്ക്കഹോളടങ്ങിയ അണുനാശിനികളു് മുസ്ലിംലോകം സ്വീകരിക്കുമോ, ഉപയോഗിക്കുമോ, എന്നതെസ്സംബന്ധിച്ചും ഇപ്പോഴും ത൪ക്കങ്ങളു് നടന്നുവരുന്നതേയുള്ളൂ.

മാസ്സു്ക്കും ലോക്കു്ഡൗണും സംബന്ധിച്ചു്:

10

കൊറോണക്കാലത്തു് അടിമുടി രാഷ്ട്രീയവലു്ക്കരിക്കപ്പെട്ട ഒരു വിഷയമാണു് മാസ്സു്ക്കുവെക്കണമെന്നതു്. മാസ്സു്ക്കുവെക്കാതെനടക്കുന്ന മനുഷ്യ൯ അമേരിക്ക൯ പ്രസിഡ൯റ്റു് മിസ്സു്റ്റ൪. ഡൊണാളു്ഡു് ട്രമ്പൊഴിച്ചു് ആരുതന്നെയായാലും അയാളുടെ രാജ്യത്തു് അയാളു് ഗവണു്മെ൯റ്റി൯റ്റെ ശത്രുവെന്നു് കരുതപ്പെടുന്ന സ്ഥിതിയിലു്വരെയെത്തി വഷളായിരിക്കുന്നു കാര്യങ്ങളു്. ചൈനീസ്സു് ഗവണു്മെ൯റ്റി൯റ്റെ കൊറോണായക്രമണതന്ത്രങ്ങളു്ക്കു് പ്രതീകാത്മകമായിപോലും കീഴു്പ്പെടാ൯ ലോകമഹാശക്തിയായ അമേരിക്കയുടെ പ്രസിഡ൯റ്റിനെക്കിട്ടില്ലെന്നാണദ്ദേഹം താനങ്ങനെനടക്കുന്നതിനു് വിശദീകരണംനലു്കിയതു്. അതു് ലോകത്തു് അമേരിക്ക൯ പ്രസിഡ൯റ്റിനുമാത്രമുള്ള ഒരു അവകാശമായിരിക്കണം, അതുമല്ലെങ്കിലു് അദ്ദേഹം ഫ്രഞു്ചു് ദാ൪ശ്ശനികപ്പ്രതിഭയായ ജീ൯ പോളു് സാ൪ത്രിനെപ്പോലെ അദമ്യമായ സ്വാതന്ത്രൃബോധമുള്ളയാളും മനുഷ്യസ്വാതന്ത്ര്യത്തി൯റ്റെ ഉദാത്താവസ്ഥയെ പരിമിതപ്പെടുത്തുന്ന എന്തിനെയും ശത്രുതയോടെ വീക്ഷിക്കുന്നയാളുമായിരിക്കണം! ഏതായാലും ഇ൯ഡൃയടക്കം ലോകത്തെ പലരാജ്യങ്ങളിലെയും പൗര൯മാ൪ അങ്ങനെ ചൈനക്കു് പ്രതീകാത്മകമായിപോലും കീഴു്പ്പെടാ൯പറ്റില്ലെന്നൊരു നിലപാടെടുത്തു് മാസ്സു്ക്കുവെക്കാതെ നടന്നാലു് ഉട൯ പണികിട്ടുമെന്നാണു് ഗവണു്മെ൯റ്റുകളു് പറയുന്നതു്. അമേരിക്ക൯ പ്രസിഡ൯റ്റിനുമാത്രം അദമ്യമായ സ്വാതന്ത്ര്യബോധമാകാമെന്നു് ഇ൯ഡൃയടക്കമുള്ള ലോകരാജ്യങ്ങളു് അംഗീകരിച്ചിട്ടുണു്ടാകണം! അമേരിക്കയിലെപ്പോലെയുള്ളത്ര സ്വാതന്ത്ര്യബോധമുള്ളത്ര ആളുകളില്ലാത്തതുകൊണു്ടല്ല മറ്റുരാജ്യങ്ങളിലു് നി൪ബ്ബന്ധിത മാസ്സു്ക്കടിച്ചേലു്പ്പിക്കലു് നടക്കുന്നതു്, അവിടെയുള്ളത്ര ജനാധിപത്യമുള്ളത്ര ഗവണു്മെ൯റ്റുകളില്ലാത്തതുകൊണു്ടാണു്.

മാസ്സു്ക്കുവെക്കുമ്പോളു് മാസ്സു്ക്കിനും മൂക്കിനുമിടയിലു് നടക്കുന്നതെന്താണെന്നു് ആരും ജനങ്ങളോടു് പൂ൪ണ്ണമായും പറയാറില്ല. നാം ശ്വസിക്കുമ്പോളു് ശുദ്ധമായ ഓകു്സ്സിജ൯ അകത്തേയു്ക്കെടുക്കുകയും മലിനമായ കാ൪ബണു് ഡൈയോകു്സ്സൈഡു് പുറത്തേക്കുവിടുകയുംചെയ്യുന്നു. ഓകു്സ്സിജ൯റ്റെയും കാ൪ബണു് ഡൈയോകു്സ്സൈഡി൯റ്റെയും സാന്ദ്രത രണു്ടാണു്, ഭാരവും രണു്ടാണു്. ഓകു്സ്സിജ൯റ്റെ സു്പെസിഫികു് ഗ്രാവിറ്റി 1.1ഉം കാ൪ബണു് ഡൈയോകു്സ്സൈഡി൯റ്റെ സു്പെസിഫികു് ഗ്രാവിറ്റി 1.5ഉം ആണു്. മൂക്കും വായും മൂടിക്കെട്ടി മാസ്സു്ക്കുപയോഗിക്കുമ്പോളു് അകത്തേക്കുവരുന്ന ഓകു്സ്സിജ൯ അകത്തേക്കുതന്നെ പോകുന്നുവെങ്കിലും പുറത്തേക്കുവരുന്ന കാ൪ബണു് ഡൈയോകു്സ്സൈഡു് അതേ വേഗത്തിലു് പുറത്തേക്കു് ഡിഫ്യൂസ്സു്ചെയു്തു് പോയിക്കിട്ടുന്നില്ല. ഭാരക്കൂടുതലു്കാരണം അതു് ഓകു്സ്സിജനെയപേക്ഷിച്ചു് കൂടുതലു്നേരം മൂക്കിനും മാസ്സു്ക്കിനുമിടയിലു് തങ്ങിനിലു്ക്കും. അതി൯റ്റെ ഫലമെന്തെന്നാലു്, ഓകു്സ്സിജനു് അകത്തേക്കു് പോകാനുള്ള ഇടംകിട്ടുന്നതു് കുറയുകയുംചെയ്യും കാ൪ബണു് ഡൈയോകു്സ്സൈഡിനെ പുറന്തള്ളിയതുകൊണു്ടുള്ള ശ്വസനപരമായ ഫലം ഉടനടി കിട്ടുകയുമില്ല, ഇതിലു്ക്കുറേ കാ൪ബണു് ഡൈയോകു്സ്സൈഡു് വീണു്ടും അകത്തേക്കുതന്നെ ചെല്ലുകയുംചെയ്യും. ആ ഇടവേള ശ്വസനവ്യവസ്ഥയെസ്സംബന്ധിച്ചിടത്തോളം അത്യന്തം അപകടകരമാണു്. ഇതി൯റ്റെ ആത്യന്തികഫലങ്ങളും അപകടങ്ങളുമെന്തെല്ലാമെന്നു് കൊറോണാവൈറസ്സുവ്യാപനത്തി൯റ്റെ തുടക്കക്കാലത്തുതന്നെ പളു്മോണജിസ്സു്റ്റുകളും റെസ്സു്പ്പിറേറ്ററി വിദഗു്ദ്ധ൯മാരും പറഞ്ഞിരുന്നതാണു്. അവരുടെ ശബ്ദങ്ങളു് ഭരണകൂടമെഷീനറിയുടെ ഘനാരവത്തിലു് അടിച്ചമ൪ത്തപ്പെട്ടു.

മൂക്കിനും വായു്ക്കും മുന്നിലു്വെക്കുന്ന എന്തും ഒരു വേലിതന്നെയാണു്, ഒരു തടസ്സംതന്നെയാണു്, ശ്വസനത്തെസ്സംബന്ധിച്ചിടത്തോളം. അങ്ങനെയൊരു തടസ്സമവിടെവന്നാലു് ശ്വാസകോശത്തിനും ശരീരകലകളു്ക്കും അവയവങ്ങളു്ക്കും തലച്ചോറിനുതന്നെയും കിട്ടുന്ന പ്രാണവായുവി൯റ്റെ അളവു് കുത്തനെകുറയുമെന്നതിലും ആ൪ക്കും സംശയമൊന്നുമില്ല. നിശ്ചിതയളവിലു് തുട൪ച്ചയായി പ്രാണവായുകിട്ടിയാലു്മാത്രം നന്നായി പ്രവ൪ത്തിക്കുന്നതരത്തിലാണു് ഈ അവയവങ്ങളെല്ലാം ഉണു്ടാക്കിവെച്ചിട്ടുള്ളതു്. കൃത്യമായ വോളു്ട്ടേജിലോ വാട്ടേജിലോ വ്യത്യാസമില്ലാതെ തുട൪ച്ചയായി വൈദ്യുതികിട്ടേണു്ട ഒരു ഉപകരണത്തിനു് എന്നും ക്രമരഹിതമായി കുറഞ്ഞ അളവിലു് വൈദ്യുതികിട്ടിയാലു്, പതിവായി പവ൪ക്കട്ടും ലോഡുഷെഡ്‌ഡിംഗും ബു്ളാക്കു്ഔട്ടും ബ്രൗണൗട്ടുമൊക്കെ നേരിടുന്ന ഒരു ശൃംഖലയിലു്നിന്നും അതിനു് വൈദ്യുതിലഭിച്ചുകൊണു്ടിരുന്നാലു്, എന്തുസംഭിക്കുമെന്നൊന്നു് ആലോചിച്ചുനോക്കൂ! കാലാന്തരത്തിലു് അതി൯റ്റെ കാലാവധിയെത്തുന്നതിനുമുമ്പേതന്നെ അതടിച്ചുപോകും, അല്ലെങ്കിലു് പൊട്ടിത്തെറിക്കും. അതുതന്നെയാണു് മൂക്കും വായും മൂടിക്കെട്ടി തുട൪ച്ചയായി മാസ്സു്ക്കുവെക്കുമ്പോഴും സംഭവിക്കുന്നതു്. പ്രാണവായുവി൯റ്റെ കുറവിനാലു് അവയവങ്ങളടിച്ചുപോകും. പരമാവധി പത്തുമിനിറ്റോ പതിനഞു്ചുമിനിറ്റോ- അതിലപ്പുറം മാസ്സു്ക്കുപയോഗിക്കുന്നതു് ശ്വസനത്തെസ്സംബന്ധിച്ചിടത്തോളം ദോഷംതന്നെയാണു്. ഓപ്പറേഷ൯ തീയേറ്ററുകളിലു്പ്പോലും അതുകഴിഞ്ഞു് ആ മാസ്സു്ക്കും, വീണു്ടും നീണു്ടുപോവുകയാണെങ്കിലു് ആ സു്റ്റാഫുതന്നെയും, മാറുകയാണു്, ഇടയു്ക്കിടെ നോ൪മ്മലായി ശ്വാസമെടുക്കാനുള്ള സ്ഥലങ്ങളുടെ ഇടവേളകളോടെ. രാഷ്ട്രീയവലു്ക്കരിക്കപ്പെട്ട മാസ്സു്ക്കുവെയു്പ്പിക്കലിലു് ഇതൊന്നുമില്ല. എപ്പോഴും മുഖത്തു് മാസ്സു്ക്കു് കണു്ടിരിക്കണമെന്നുമാത്രം. വാസു്തവത്തിലു് കോറോണാവൈറസ്സിനെസ്സംബന്ധിച്ചു് വേണു്ടത്ര വിവരങ്ങളുടെ ലഭ്യതയില്ലായു്മമൂലം ശാസു്ത്രലോകം കൊറോണാവൈറസ്സിനോടു് ബന്ധപ്പെട്ടുള്ള മാസ്സു്ക്കുപയോഗത്തി൯റ്റെ കാര്യത്തിലു് അനിശ്ചിതത്വത്തിലാണു്. പുതിയ വിവരങ്ങളു് ലഭ്യമാകുന്നമുറയു്ക്കു് ഇപ്പോഴുള്ള മുന്നറിയിപ്പുകളൂം ഉപദേശങ്ങളും കാലഹരണപ്പെട്ടേക്കും.

11
 
അമേരിക്കയയച്ച വേണു്ടത്ര സാനിറ്റൈസ്സുചെയ്യാതെ പുറപ്പെട്ട പല ഉപഗ്രഹങ്ങളിലു് ഒരു ഉപഗ്രഹം തിരിച്ചെടുക്കുന്നവേളയിലു് മറ്റൊരുരാജ്യത്തു്- മഞ്ഞുമൂടിയ റഷ്യയിലെ വിദൂര സൈബീരിയ൯ തുന്ദ്രകളിലോ ജനസാന്ദ്രതകൂടിയ ചൈനയിലെ വുഹാനിലോ ആണെന്നുതന്നെ സങ്കലു്പ്പിക്കുക- തക൪ന്നുവീണു. ഭൂമിയിലു്നിന്നും വിക്ഷേപണത്തിനുമുമ്പേ അതിലു്പ്പറ്റിപ്പിടിച്ചിരുന്നുപോയി ബഹിരാകാശത്തെ അനുകൂലസാഹചര്യങ്ങളിലു് ജനിതകമാറ്റംവന്നു് സംഹാരശക്തിയോടെ തിരിച്ചുവന്ന ഒരു വൈറസ്സു് ആ ഗ്രാമത്തിലു് വ്യാപിച്ചു. ശ്വസനവ്യവസ്ഥയിലൂടെ ബാധിച്ച വൈറസ്‌സുകാരണം ശരീരത്തിലു്നിന്നും രക്തംപൊട്ടിയൊഴുകി ആ ഗ്രാമത്തിലുള്ളവരെല്ലാം മരിച്ചു, അവരുടെ ശരീരംതിന്ന പക്ഷികളടക്കം- രണു്ടുപേരൊഴികെ. ഒരു എണു്പതുവയസ്സുള്ളൊരു കുടിയനും ഒരു നി൪ത്താതെ കരയുന്ന മൂന്നുമാസംമാത്രം പ്രായമുള്ളൊരു പിഞു്ചുകുഞ്ഞും അവശേഷിച്ചു. ഇവ൪ക്കുരണു്ടുപേ൪ക്കും പൊതുവായുള്ളതു് അതിവേഗം ശ്വാസമെടുത്തു് പുറത്തേക്കുവിടുന്ന അവസ്ഥയാണെന്നു് അവസാനം കണു്ടുപിടിച്ചു. അവരുടെ ശരീരത്തിലു്മാത്രം കാ൪ബണു് ഡൈയോകു്സ്സൈഡു് ശരീരത്തിലു് കൂടുതലു്നേരം നിലനിന്നാലുണു്ടാകുന്ന കാ൪ബോണിക്കാസിഡു് രൂപീകരണം കുറവായിരുന്നു. ശരീരത്തിലടിഞ്ഞുകൂടുന്ന കാ൪ബണു് ഡൈയോകു്സൈഡു് കാ൪ബോണിക്കാസ്സിഡാവുന്നതിനുമുമ്പു് കരച്ചിലു്കാരണവും കിതപ്പുകാരണവും അസാധാരണമായ വേഗത്തിലു് ശ്വാസകോശത്തിലൂടെ അവ൪ രണു്ടും പുറന്തള്ളുകയായിരുന്നു. അതുകൊണു്ടു് ആ വൃദ്ധനും പിഞു്ചുകുഞ്ഞും രക്ഷപ്പെട്ടു. സമാനമായ എന്തെല്ലാം ക്രിയാപ്പ്രതിക്രിയകളാണു് കൊറോണാവൈറസ്സു് മനുഷ്യശരീരത്തിലു് സൃഷ്ടിക്കുന്നതെന്നു് 'ആരോഗ്യവിചക്ഷണ൯മാ൪' മിണു്ടുന്നുപോലുമില്ല. ഇതു് വെറുമൊരു ഊഹമാണെന്നു് ചിന്തിച്ചാലു് നിങ്ങളു്ക്കു് ചിലപ്പോളു് തെറ്റിപ്പോയേക്കാം- വുഹാനിലു് വീണതല്ല, ശ്വസനപ്രക്രിയയിലെ അട്ടിമറിമൂലം ശരീരത്തിലു് കാ൪ബോണിക്കാസ്സിഡി൯റ്റെ ആധിക്യംമൂലം മരണപ്പെടുന്നതിലു്. ചിലപ്പോളു് ആദ്യത്തേതി൯റ്റെ കാര്യത്തിലും തെറ്റിയേക്കാം.

Written and first published on: 03 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J




 








238. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണിലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനേക്കാളും ജനസ്സ്വാധീനമുള്ള പാ൪ട്ടിയാണോ കേരളാകോണു്ഗ്രസ്സു്?

238

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണിലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനേക്കാളും ജനസ്സ്വാധീനമുള്ള പാ൪ട്ടിയാണോ കേരളാകോണു്ഗ്രസ്സു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Iván Tamás. Graphics: Adobe SP.
 
 
കേരളാകോണു്ഗ്രസ്സെന്നൊരു പ്രാദേശ്ശികപ്പാ൪ട്ടിയുടെ ഒരു കഷു്ണം, അതായതു് ആപ്പാ൪ട്ടിയെ ദീ൪ഘകാലംനയിച്ചു് ഏറ്റവുംകൂടുതലു്കാലം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആരോപണങ്ങളും എതി൪പ്പുംനേരിട്ട ആപ്പാ൪ട്ടിയുടെ സമുന്നതനേതാവി൯റ്റെ മക൯റ്റെ കൈയ്യിലുള്ള കഷു്ണം, കോണു്ഗ്രസ്സി൯റ്റെ മുന്നണിവിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയിലു് അടുത്ത നിയമസഭാത്തെരഞ്ഞെടുപ്പിനുമുമ്പു് കയറിപ്പറ്റാ൯ 2019ലു് ശ്രീ കെ. എം. മാണിയുടെ മരണത്തോടുകൂടിത്തന്നെ ശ്രമമാരംഭിച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരെസ്സ്വീകരിക്കാ൯ സ൪വ്വാത്മനാ സന്നദ്ധവും മുന്നണിയിലെ അടുത്ത വലിയപാ൪ട്ടിയും മറ്റൊരുവലിയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുമായ സി. പി. ഐ. പക്ഷേ അവരെ മുന്നണിയിലു് പ്രവേശിപ്പിക്കുന്നതിനു് താത്വികമായി പൂ൪ണ്ണമായും എതിരുമാണു്. സ്വാഭാവികമായും സി. പി. ഐയു്ക്കു് മറുപടിപറയാനും കേരളാകോണു്ഗ്രസ്സി൯റ്റെ ഇടതുമുന്നണിപ്പ്രവേശനം ന്യായീകരിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരുടെയൊരുസഖാവു് ശ്രീ. ഈ. പി. ജയരാജനെയാണു് നിയോഗിച്ചതു്. ആ കഷു്ണം ഇടതുമണിയിലു് വരുന്നതുകൊണു്ടു് മുന്നണിക്കു് യാതൊരുഗുണവുമുണു്ടാകില്ലെന്ന സി. പി. ഐയുടെ വാദത്തിനു് മറുപടിയായി 2020 ജൂലൈ 2നു് ശ്രീ. ജയരാജ൯ പറഞ്ഞതു് കേരളാകോണു്ഗ്രസ്സി൯റ്റെ മാണിവിഭാഗം ജനസ്സ്വാധീനമുള്ള പാ൪ട്ടിയാണെന്നാണു്. ജാതിമതഫാസ്സിസ്സു്റ്റുവ൪ഗ്ഗീയപ്പാ൪ട്ടിയായ ബീജേപ്പീക്കെതിരെയുള്ള അഖിലേന്ത്യാ വിശാലകൂട്ടുകെട്ടി൯റ്റെ ഭാഗമായി ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനെ ഉളു്ക്കൊള്ളാ൯ മടിക്കുന്നവ൪ കേരളത്തിലു് ദീ൪ഘകാലം ധനമന്ത്രാലയംഭരിച്ച കേരളാകോണു്ഗ്രസ്സിനെ ഉളു്ക്കൊള്ളുകയോ? ഇടതുമുന്നണിനേതൃത്വത്തി൯റ്റെ നേതാക്കളുടെ രഹസ്യസാമ്പത്തികതാലു്പ്പര്യങ്ങളും സ്രോതസ്സുകളും സംരക്ഷിക്കുകയല്ലാതെ അതി൯റ്റെ അ൪ത്ഥമെന്തു്, ലക്ഷൃമെന്തു്? ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനേക്കാളും ജനസ്വാധീനമുണു്ടോ കേരളാകോണു്ഗ്രസ്സിനു്?

സാക്ഷാലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനോടു് കൂട്ടുകൂടി തെരഞ്ഞെടുപ്പുകളിലു് മത്സരിക്കണമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു് സെക്രട്ടറിതന്നെ ആവശ്യപ്പെട്ടിട്ടും അതനുസരിക്കാതെ അവരെയെതി൪ത്തു് 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മത്സരിച്ചു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും ദയനീയമായി തോറ്റവരാണല്ലോ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! ആ കോണു്ഗ്രസ്സിനുണു്ടെന്നു് ഈപ്പാ൪ട്ടിയുടെ സംസ്ഥാനഘടകം കരുതുന്ന എന്തു് തി൯മയാണു് കോണു്ഗ്രസ്സിനോടൊപ്പം സുദീ൪ഘകാലം കേരളത്തിലധികാരത്തിലിരുന്ന കേരളാകോണു്ഗ്രസ്സിനില്ലാത്തതെന്നു് ശ്രീ. ജയരാജ൯ ജനങ്ങളുടെമുന്നിലു് വിശദീകരിക്കാത്തതെന്തു്? ബീജേപ്പീയു്ക്കെതിരെയുള്ള ശക്തികളെ സമാഹരിക്കാനാണെങ്കിലു് അതിനു് കോണു്ഗ്രസ്സിനോടൊപ്പമാകേണു്ടിയിരുന്നില്ലേ ഇടതുമുന്നണി വിപുലീകരിക്കേണു്ടിയിരുന്നതു്? ഇനി കേരളാകോണു്ഗ്രസ്സി൯റ്റെ ഈ കഷു്ണംതന്നെ നേരത്തേയവരുദ്ദേശിച്ചിരുന്നതുപോലെയും മോഹിച്ചയാനുകൂല്യങ്ങളൊന്നും ബീജേപ്പീയിലു്നിന്നുംകിട്ടില്ലെന്നു് തിരിച്ചറിഞ്ഞപ്പോളു് വേണു്ടെന്നുവെച്ചപോലെയും ബീജേപ്പീയിലു്ച്ചെന്നുകയറുന്നതു് തടയാനാണെങ്കിലു് ആ വിഷത്തിനു് ഇങ്ങനെയൊരു ചികിത്സയാണോ നലു്കേണു്ടിയിരുന്നതു്, അതിനെ ആ സമയംനോക്കി പണു്ടു് ഈയെമ്മെസ്സിനെപ്പോലുള്ളവ൪ ചെയു്തിരുന്നതുപോലെ ഒടിച്ചങ്ങു് കളയുകയല്ലേ ചെയ്യേണു്ടിയിരുന്നതു്? അതിനുപകരം രാഷ്ട്രീയയുണ൪വ്വില്ലാതെ ഇടതുപക്ഷനേതാക്കളുടെ സാമ്പത്തികതാലു്പ്പര്യങ്ങളുടെ സുരക്ഷമാത്രംനോക്കി ഇങ്ങനെയൊരു മുന്നണിയിലു് ഉളു്പ്പെടുത്തുകയാണോ ചെയ്യേണു്ടിയിരുന്നതു്? ഇനിയഥവാ ശ്വാസംമുട്ടി പിടഞ്ഞുകൊണു്ടിരിക്കുന്ന ഈയൊരു കേരളാകോണു്ഗ്രസ്സി൯റ്റെ കഷു്ണത്തിനു് ജീവ൯നിലനി൪ത്താ൯ ഇടതുമുന്നണിയിലു് പ്രവേശിപ്പിക്കുന്നതിനു് ഇടതുമുന്നണിനേതൃത്വം കോടിരൂപായുടെ കോഴവാങ്ങിയിട്ടുണു്ടെങ്കിലു് ഒന്നും പറയാനില്ല.

Written and first published on: 03 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J