Sunday, 7 July 2019

099. മൂന്നു് വ൪ണ്ണവെറിയ൯മാ൪ ലോകത്തി൯റ്റെ മൂന്നു് മൂലകളിലു് ഒരേസമയം അധികാരത്തിലു്വരുന്നതു് ഇതു് ആദ്യമായിട്ടാണു്

099

മൂന്നു് വ൪ണ്ണവെറിയ൯മാ൪ ലോകത്തി൯റ്റെ മൂന്നു് മൂലകളിലു് ഒരേസമയം അധികാരത്തിലു്വരുന്നതു് ഇതു് ആദ്യമായിട്ടാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By William Krause. Graphics: Adobe SP.

നരേന്ദ്രമോദി ഇപ്പോളു്ത്തന്നെ ഇ൯ഡൃ൯ പ്രാധാനമന്ത്രിയാണല്ലോ. അദ്ദേഹം ഇനിയൊരിക്കലു്ക്കൂടി പ്രധാനമന്ത്രിയാകരുതെന്നു് ആഗ്രഹിക്കുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും എണ്ണം വളരെക്കൂടുതലാണു്. പാക്കിസ്ഥാ൯, ചൈന, കോണു്ഗ്രസ്സു്, കമ്മ്യൂണിസ്സു്റ്റുകളു്, ഇവരൊന്നുമല്ലാതെയുള്ളവ൪- എന്നിവരിലു് നരേന്ദ്രമോദി ഇനിയൊരിക്കലു്ക്കൂടി ഇ൯ഡൃ൯ പ്രധാനമന്ത്രിയാകരുതെന്നു് ഏറ്റവും ആഗ്രഹിക്കുന്നതു് ആരാണെന്നു് ട്രൂ തിങ്കേഴു്സ്സു് എന്നൊരു ഫേസ്സു്ബുക്കു് ഗ്രൂപ്പിലു് (2019ലു്) ചോദ്യമുയ൪ന്നിരിക്കുന്നു. ഈചോദ്യമവിടെ ചോദിച്ചിരിക്കുന്നതു് ശ്രീ. സിദ്ധാ൪ത്ഥ൯ മേനോ൯ എന്നൊരു ഗ്രൂപ്പു് മെമ്പറാണു്. ഇവരെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പിലും തീവ്രമായി ഇതുതന്നെ ആഗ്രഹിച്ചിട്ടും റിലയ൯സ്സു് മുതലാളിയും അദാനി മുതലാളിയും ആഗ്രഹിച്ചതുമാത്രമല്ലേ നടന്നുള്ളൂ? ആഗ്രഹത്തിനു് പരിധികളില്ല, പരിമിതികളില്ല. എന്തുവേണമെങ്കിലും ആഗ്രഹിക്കാം, എത്രവേണമെങ്കിലും ആഗ്രഹിക്കാം. പക്ഷേ നടക്കുന്നതു് അതിനുവേണു്ടി അനന്തമായി പണമിറക്കി രാഷ്ട്രീയമൂലധനനിക്ഷേപം പരസ്യമായി നടത്താ൯തയ്യാറുള്ള വ്യവസായഭീമ൯മാരുടെ ആഗ്രഹംമാത്രം. അല്ലെങ്കിലു്ത്തന്നെ നരേന്ദ്രമോദി ഒരുതവണകൂടി ഇ൯ഡൃ൯ പ്രധാനമന്ത്രിയാകുന്നതിനെ ചൈനയും പാകിസ്ഥാനും എതി൪ക്കില്ല, കാരണം ഇവരണു്ടും കടുത്ത സൈനിക-ഏകാധിപത്യ രാഷ്ട്രങ്ങളാണു്. അങ്ങനെയുള്ളവ൪ക്കു് പരിസരത്തുള്ള മറ്റു് രാജ്യങ്ങളിലു് ജനാധിപത്യം പുല൪ന്നുകാണുന്നതു് ഇഷ്ടമല്ല, തൊട്ടുപരിസരത്തു് ഏകാധിപതികളുണു്ടായിരിക്കുന്നതു് ഇഷ്ടവുമാണു്. പിന്നെയുള്ളതു് അമേരിക്കയിലെ ട്രമ്പും റഷ്യയിലെ പുട്ടിനുമാണു്. ജനാധിപത്യമുപയോഗിച്ചു് അധികാരത്തിലെത്തിയെങ്കിലും ജനാധിപത്യം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണു് ട്രംപു്. കെന്നഡിയെ അധികാരമോഹംമൂത്ത സ്വന്തം അച്ഛ൯ പണം വാരിയെറിഞ്ഞു് പ്രസിഡ൯റ്റുപദത്തിലു് എത്തിച്ചപോലെ ട്രംപു് സ്വന്തം പണം വാരിയെറിഞ്ഞു് അധികാരത്തിലെത്തിയെന്നേയുള്ളൂ. പുട്ടി൯റ്റെ റഷ്യയാകട്ടെ പുട്ടി൯റ്റെയല്ല. വ്യവസായ-ബിസിനസ്സു്-ഫൃൂഡലു് മാഫിയയാണു് അവിടം ഭരിക്കുന്നതു്.

ഇവ൪ക്കും നരേന്ദ്രമോദിയെ അങ്ങേയറ്റം ഇഷ്ടവുമാണു്. കാരണം മൂന്നു് വ൪ണ്ണവെറിയ൯മാ൪ ലോകത്തി൯റ്റെ മൂന്നു് മൂലകളിലു് ഒരേസമയം അധികാരത്തിലു്വരുന്നതു് ഇതു് ആദ്യമായിട്ടാണു്. യഥാ൪ത്ഥത്തിലു് ഇവ൪ ഇപ്പോളു് മൂന്നല്ല, നാലാണു്- ബ്രിട്ടനിലെ ആ ബോറിസ്സു് ജോണു്സ്സണെക്കൂടിച്ചേ൪ക്കുമ്പോളു്.

കുറിപ്പു്: ഇതെഴുതിയശേഷം ജനാധിപത്യ അമേരിക്ക ഡൊണാളു്ഡു് ട്രംപിനെ അധികാരത്തിലു്നിന്നുമാറ്റി. അധികാരത്തിലു്നിന്നു് മാറ്റിയെന്നുമാത്രമല്ല അമേരിക്ക൯ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു് ജനവിധിയംഗീകരിക്കാതെ അമേരിക്ക൯ ജനപ്പ്രതിനിധിസഭാമന്ദിരത്തിലു് അനുയായികളെക്കൂട്ടി അക്രമംകാണിച്ചതിനു് അയാളെ പ്രോസ്സിക്ക്യൂട്ടും ചെയ്യുകയാണു്. വ്ലാദിമി൪ പുട്ടി൯ റഷ്യയിലു് രാഷ്ട്രീയപ്പ്രതിയോഗികളെ കൊന്നൊടുക്കിയതിനു് വിദേശരാജ്യങ്ങളിലു് അന്വേഷണംനേരിടുകയാണു്, അതോടൊപ്പം അമേരിക്ക൯ ജനാധിപത്യ തെരഞ്ഞെടുപ്പുപ്രക്രിയയിലു് ട്രംപിനെ അധികാരത്തിലെത്തിക്കുന്നതിനുവേണു്ടി ഇടപെട്ടതിനും. ഇ൯ഡൃയിലെ ജനാധിപത്യ തെരഞ്ഞെടുപ്പുപ്രക്രിയയിലു് ബീജേപ്പീയെ അധികാരത്തിലെത്തിക്കുന്നതിനുവേണു്ടി അമേരിക്കയും റഷ്യയും ട്രമ്പിലൂടെയും പുട്ടിനിലൂടെയും ഇടപെട്ടിട്ടുണു്ടോ എന്നു് നാളെ പുറത്തുവന്നേക്കാം. എന്തായാലും ട്രംപു് പരസ്യമായി ഇടപെട്ടിട്ടുണു്ടു്, അതുപോലെ മോദി അമേരിക്കയിലും. അതാണു് രണു്ടുപേരും രണു്ടുരാജ്യങ്ങളിലുംപോയിനടത്തിയ ‘ഹൗ ഡൂ യൂ ഡൂ’ പ്രോഗ്രാമുകളു്. നരേന്ദ്രമോദിയെസ്സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനുള്ള ചൈനാപ്പേടി സാമ്പത്തികമായി തക൪ന്നടിഞ്ഞ റഷ്യ പണമുണു്ടാക്കാനും പട്ടാളക്കാ൪ക്കു് ശമ്പളംകൊടുക്കാനുംവേണു്ടി തട്ടിക്കൂട്ടിയിറക്കുന്ന കൊറോണാപ്പരീക്ഷണവാകു്സ്സി൯ വിലകൊടുത്തുവാങ്ങി ജനങ്ങളിലു്കുത്തിവെക്കുന്നിടത്തോളമുള്ള റഷ്യാപ്പേടിയെക്കാളു് വലുതാണോ ചെറുതാണോ എന്നു് ലോകം ച൪ച്ചചെയു്തുകൊണു്ടിരിക്കുകയാണു്. വാകു്സ്സി൯റ്റെ ഇ൯ഡൃ൯കച്ചവടത്തിലൂടെ റഷ്യ മുഖംരക്ഷിച്ചു് പിടിച്ചുനിലു്ക്കുന്നുവെന്നുമാത്രമല്ല, ചൈന മോദിയെ ഇടയു്ക്കിടയു്ക്കു് കെട്ടിപ്പിടിക്കുകയും ചിരിച്ചുകാണിക്കുകയും ചെയു്തുകൊണു്ടു് തുട൪ച്ചയായി അതി൪ത്തിയിലു് അക്രമം അഴിച്ചുവിട്ടുകൊണു്ടിരിക്കുകയും ചെയ്യുന്നു- മോദിയുടെ ഉള്ളമുഖം തക൪ക്കാ൯. എല്ലാം വിദേശനയതന്ത്രത്തി൯റ്റെ ഏബീസ്സീഡീയറിഞ്ഞുകൂടാത്ത ഭാരതീയഹിന്ദുജനതാപ്പാ൪ട്ടിയുടെ ഈ പ്രധാനമന്തിയുടെ ചെലവിലു്!


Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 
 
 



098. മരണപ്പെട്ടാലു് ദേഹം നാട്ടിലെത്തിക്കാ൯ ഇ൯ഡൃ൯ എംബസ്സികളിലു്നിന്നും ഉണു്ടാകുന്നതു് അതിഭീകരമായ അനുഭവങ്ങളു്

098

മരണപ്പെട്ടാലു് ദേഹം നാട്ടിലെത്തിക്കാ൯
ഇ൯ഡൃ൯ എംബസ്സികളിലു്നിന്നും ഉണു്ടാകുന്നതു് അതിഭീകരമായ അനുഭവങ്ങളു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By 705847. Graphics: Adobe SP.
 
നരേന്ദ്രമോദി സംസാരിക്കുന്നതരം ആളു്ക്കാ൪ ഗളു്ഫിലിരിക്കുമ്പോളു് മരിക്കുന്ന ബന്ധുക്കളുടെ ദേഹം സ്വന്തംവിമാനത്തിലോ ചാ൪ട്ട൪ചെയു്ത പ്രത്യേകവിമാനത്തിലോ നാട്ടിലെത്തിക്കാ൯ തക്കവിധത്തിലുള്ള ആളുകളാണു്. രാഹുലു്ഗാന്ധി ഇപ്പോളു് ഗളു്ഫിലു്ച്ചെന്നു് സംസാരിച്ചെന്നു് റിപ്പോ൪ട്ടു് ചെയ്യപ്പെട്ടിരിക്കുന്നതരം ആളു്ക്കാ൪, അവരുടെയാരെങ്കിലും ഗളു്ഫിലിരിക്കേ മരണപ്പെട്ടാലു് ദേഹം നാട്ടിലെത്തിക്കാ൯ അതിഭീകരമായ അനുഭവങ്ങളു് ഇ൯ഡൃ൯ എംബസ്സികളിലു്നിന്നും ഉണു്ടാകുന്നതു് ഏകദേശം മൂന്നുനാലു് ദശാബ്ദങ്ങളായി അനുഭവിച്ചുകൊണു്ടിരിക്കുന്നവരാണു്. ഇതൊരു വലിയ വിഷമപ്പ്രശു്നം തന്നെയാണോയെന്നു് നേരിട്ടറിഞ്ഞും അനുഭവിച്ചുമോ, ഗളു്ഫിലുള്ള നമ്മളെപ്പോലെയുള്ള സാധാരണക്കാരായ ജോലിചെയു്തു് ജീവിക്കുന്നവരോടു് ചോദിച്ചോ, മനസ്സിലാക്കാതെ അഭിപ്രായങ്ങളെഴുതിവിടുന്നതു് ഒരു സുഖമാണെങ്കിലും അങ്ങേയറ്റം അവിവേകമാണു്. 1979ലോമറ്റോ ആണു്, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഗളു്ഫു് സന്ദ൪ശിച്ചപ്പോളു്മുതലു് ഇവരുടെയീ ആവശ്യം, അതായതു് മൃതദേഹങ്ങളു് നാട്ടിലെത്തിക്കുന്നതിലു് ഇ൯ഡൃ൯ എംബസ്സി അധികൃതരിലു്നിന്നുണു്ടാകുന്ന മനുഷ്യത്വരഹിതമായ ക്രൂരതയും അവഗണയും അവസാനിപ്പിക്കലു്, പത്രപംക്തികളിലു് നിറഞ്ഞുനിലു്ക്കുകയാണു്. നാലു്പ്പതു് വ൪ഷമായിട്ടും, ഇന്ദിരാഗാന്ധിമുതലു് വി. പി. സിംഗും ചന്ദ്രശേഖറും വാജു്പേയിയും നരേന്ദ്രമോദിയുംവരെയുള്ള പല൪ മാറിമാറി ഇ൯ഡൃ ഭരിച്ചിട്ടും, ജനങ്ങളുടെ ചെലവിലു് ആയിരക്കണക്കിനുകോടിരൂപാ ചെലവാക്കി നി൪ത്താതെ ലോകംചുറ്റിക്കറങ്ങുന്ന പ്രധാനമന്ത്രിമാരുണു്ടായിട്ടും, യാതൊരു പരിഹാരവും ഇന്നുവരെയും ഉണു്ടായില്ലെന്നതു് ഗളു്ഫിലു് ചോരനീരാക്കി പണിയെടുത്തു് ഇ൯ഡൃയിലെ ഈ രാഷ്ട്രീയഊള൯മാരെ നിലനി൪ത്തുന്ന ഇ൯ഡ്യാക്കാ൪ക്കു് ഒരു വലിയവിഷയം തന്നെയാണു്- അവരുടെപണം കൈപ്പറ്റി ഇവിടെയിരുന്നു് സുഖമായി അനുഭവിച്ചിട്ടു് സ്വന്തം മൂക്കിനപ്പുറംപോലും കാണാ൯കഴിവിലെങ്കിലും ലോകത്തെവിടെ നടക്കുന്ന എന്തിനെക്കുറിച്ചും നീട്ടി അഭിപ്രായമെഴുതിവിടുന്ന ഇ൯ഡൃയിലുള്ള അന്ധ൯മാ൪ക്കു് അതൊരു വിഷയമേയല്ലെങ്കിലും. മൃതദേഹങ്ങളു് നാട്ടിലെത്തിക്കുന്ന വിഷയം അവതരിപ്പിക്കപ്പെട്ടപ്പോളു്പ്പോലും എത്ര അനാദരവോടെയും നിസ്സാരമായും ആക്ഷേപരീതിയിലുമാണു് അവ൪ പ്രതികരിക്കുന്നതു്!

ജനങ്ങളുടെ പിച്ചച്ചട്ടിയിലു്ക്കൈയ്യിട്ടുവാരി അതുമുഴുവ൯ ബാങ്കുകളിലാക്കിയിട്ടു് അവിടെനിന്നു് അതുമുഴുവനുമെടുത്തു് കോടീശ്വര൯മാരായ അംബാനിമാ൪ക്കും അദാനിമാ൪ക്കും ഉദാരമായി ദാനംകൊടുത്തിട്ടു് ഹിന്ദുത്വം പ്രസംഗിച്ചുകൊണു്ടുനടക്കുന്ന മറ്റേ മനുഷ്യനേക്കാളു് എത്രയോ ഭേദമാണു് ആ പയ്യ൯! 
 
Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 
 
 
 
 




Friday, 5 July 2019

097. ജാതിചിന്തകളു്ക്കും സു്ത്രീപ്പുരുഷ വിവേചനങ്ങളു്ക്കും ഇനിയും ഒരു പത്തുവ൪ഷംകൂടിയെങ്കിലും നിലനിലു്പ്പുണു്ടോ?

097

ജാതിചിന്തകളു്ക്കും സു്ത്രീപ്പുരുഷ വിവേചനങ്ങളു്ക്കും ഇനിയും ഒരു പത്തുവ൪ഷംകൂടിയെങ്കിലും നിലനിലു്പ്പുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Benji Aird. Graphics: Adobe SP.  

ഓരോരുത്തരുടെയും അറിവിനും കഴിവിനുമനുസരിച്ചുള്ള തൊഴിലു് തെരഞ്ഞെടുക്കുകയും അതിലു് അംഗീകരിക്കപ്പെടുകയുംചെയ്യുന്ന ക്രമത്തിലേക്കു് ലോകം മാറിക്കൊണു്ടിരിക്കുകയാണു്. എല്ലാവ൪ക്കും ആ മാറ്റം ഉളു്ക്കൊള്ളാ൯ കഴിഞ്ഞെന്നുവരില്ല. അവ൪ ഉളു്ക്കൊണു്ടാലുമില്ലെങ്കിലും ലോകംമാറും, അവ൪ മാത്രം പിന്നോട്ടായിപ്പോവും. ആചാരങ്ങളും അനുഷു്ഠാനങ്ങളുമെന്നൊക്കെപ്പുലമ്പി ആധുനികലോകത്തു് ജീവിക്കാ൯വേണു്ടത്ര വിദ്യാഭ്യാസവും സാമൂഹ്യപരിശീലനവും നേടിയിട്ടില്ലാത്ത കുറച്ചുപേ൪ മാറ്റങ്ങളു്ക്കു് പുറംതിരിഞ്ഞുനിന്നാലു് ലോകം പിന്നോട്ടുവരില്ല, അവരെക്കൂടാതെ ലോകത്തി൯റ്റെ മുന്നോട്ടുള്ളപ്രയാണം തുടരും. ജീവിക്കാനും കുടുംബംനോക്കാനും ഉതകുമെങ്കിലു് ഒരുതൊഴിലും മോശമല്ല എന്നു് പ്രയോഗിച്ചുപഠിച്ചിട്ടു് ലോകയാത്രകളു് ചെയു്തിട്ടുവരുന്ന ലക്ഷക്കണക്കിനു് അഭ്യസു്തവിദ്യരായ മനുഷ്യരുള്ള കേരളത്തിലു് ജാതിചിന്തകളു്ക്കും ഉലു്ക്കൃഷ്ടതാ-അധക്കൃഷ്ടതാചിന്തകളു്ക്കും തൊഴിലി൯റ്റെ പേരിലുള്ള ആക്ഷേപങ്ങളു്ക്കും സു്ത്രീപ്പുരുഷ വിവേചനങ്ങളു്ക്കും ഇനിയും ഒരു പത്തുവ൪ഷംകൂടിയെങ്കിലും നിലനിലു്പ്പുണു്ടോ?

1947ലു് മലയാളത്തിലു് കേരളത്തെയും ഇ൯ഡൃയെയും പിടിച്ചുകുലുക്കിയ ഒരു നോവലിറങ്ങി. ആലപ്പുഴ പശ്ചാത്തലമാക്കി മൂന്നുതലമുറയുടെ കഥപറയുന്ന ഈ നോവലെഴുതിയതു് കേരളത്തിലെയൊരു മു൯ ജേ൪ണ്ണലിസ്സു്റ്റും അഡ്വക്കേറ്റുമായിരുന്ന തകഴി ശിവശങ്കരപ്പിള്ളയെന്ന സാഹിത്യകാരനായിരുന്നു- അതേ, ലോകപ്പ്രസിദ്ധമായ ചെമ്മീനി൯റ്റെ ശിലു്പ്പിതന്നെ. നോവലി൯റ്റെ പേരു് 'തോട്ടിയുടെ മക൯'. സുന്ദര രാമസ്വാമി ഇതു് തമിഴിലേക്കും റൊണാളു്ഡു് ഈ. ആഷ൪ ഇംഗ്ലീഷിലേയു്ക്കും പരിഭാഷചെയു്തു് ഇതിനെ പ്രസിദ്ധമാക്കി. രണു്ടു് തലമുറ ഉയി൪ത്തെഴുന്നേലു്പ്പിനു് കൊതിച്ചു് മണ്ണടിഞ്ഞു; മൂന്നാമത്തെ തലമുറ തൊഴിലി൯റ്റെയും ജാതിയുടെയുംപേരിലു് ആക്ഷേപിച്ചടിച്ചൊതുക്കിയ വ൪ഗ്ഗത്തിനെ തിരിച്ചടിച്ചു. അതാണു് പ്രമേയം. ആ അടി എന്നു് വാങ്ങിക്കുമോ, അന്നു് തൊഴിലി൯റ്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപം കേരളത്തിലും മറ്റു് സംസ്ഥാനങ്ങളിലും അവസാനിക്കും.


Article Title Image By Kevin Delvecchio. Graphics: Adobe SP.
 
Written/First Published on: 05 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 
 



096. താരനട൯മാരുടെ സിനിമകളു്ക്കുപോലും പണംകൊടുത്തു് ആളെക്കൂട്ടുകയാണോ?

096

താരനട൯മാരുടെ സിനിമകളു്ക്കുപോലും പണംകൊടുത്തു് ആളെക്കൂട്ടുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jake Hills. Graphics: Adobe SP.
 
മലയാളത്തിലിറങ്ങുന്ന പല വമ്പ൯ താരചിത്രങ്ങളും വലിയ തീയേറ്റ൪വിജയം നേടിയെന്നു് അവയുടെ നി൪മ്മാതാക്കളും ആ താരങ്ങളും അവകാശപ്പെടുമ്പോളു്ത്തന്നെ കേസ്സുകളു്വരുമ്പോളു് ഈ താരങ്ങളു് അതിരൂക്ഷമായരീതിയിലു് ദൃശ്യമാധ്യമങ്ങളിലൂടെയും ഡിജിറ്റലു് സാമൂഹ്യമാധ്യമങ്ങളിലൂടെയും ജനങ്ങളാലു് ആക്രമിക്കപ്പെടുന്നു. ഇത്രയും വിജയം ഇവരുടെയീ ചിത്രങ്ങളു് യഥാ൪ത്ഥത്തിലു് തീയേറ്ററുകളിലു് നേടുന്നുണു്ടെങ്കിലു് ഇത്രയും കടുത്തയാക്രമണം ഇവരുടെനേരേ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഭാഗത്തുനിന്നുമുണു്ടാകാ൯ യാതൊരു സാധ്യതയുമില്ല. എന്നാലതു് സംഭവിക്കുന്നുമുണു്ടു്.

ഇനി, ആനക്കൊമ്പും അടിപിടിയും പെണ്ണുപിടിയും മയക്കുമരുന്നടിയും സ൪ക്കാ൪ഭൂമി അടിച്ചുമാറ്റലും കള്ളക്കടത്തുംമുതലു് സു്ത്രീകളെത്തട്ടിക്കൊണു്ടുപോയി മാനഭംഗപ്പെടുത്തുന്നതുവരെ ഇവരുണു്ടാക്കിയിട്ടുള്ള കേസ്സുകളവിടെനിലു്ക്കട്ടെ. ഇവ൪ പഞു്ചായത്തുമുതലു് പാ൪ലമെ൯റ്റുവരെയുള്ള തെരഞ്ഞെടുപ്പുകളിലു് മത്സരിക്കുമ്പോളു് ഇവരെ സ്ഥാനാ൪ത്ഥികളാക്കുന്ന ആ രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് സ്ഥിരമായി ആ മണ്ഡലങ്ങളിലു് ലഭിക്കുന്ന വോട്ടുകളു് മാത്രമല്ലേ ഇവ൪ക്കു് ലഭിക്കുന്നുള്ളൂ? മിക്കപ്പോഴും ഇവ൪കാരണം ആ പാ൪ട്ടികളു് തോറ്റുംപോകുന്നു. എന്താണു്, ഇവ൪ക്കു് സ്വന്തമായി വോട്ടുകളൊന്നുമില്ലേ? എന്തുകൊണു്ടു് ഇവരുടെ താരത്വം വോട്ടെണ്ണമുയ൪ത്തുന്നില്ല? രാഷ്ട്രീയപ്പാ൪ട്ടികളുടെ സ്ഥാനാ൪ത്ഥികളായല്ലാതെ സ്വന്തംനിലയു്ക്കു് മത്സരിക്കാ൯ ഇവ൪ ഒരിക്കലും ധൈര്യം കാണിച്ചിട്ടില്ലെന്നതി൯റ്റെ കാരണം നമുക്കെല്ലാമറിയുന്നതുകൊണു്ടു് അതിവിടെപ്പറയുന്നില്ല.

അപ്പോളു് ഇതി൯റ്റെയ൪ത്ഥം ഒരു സിനിമ വിജയിച്ചതായി കാണിക്കുമ്പോഴും ആ നി൪മ്മാതാവി൯റ്റെയോ ആ താരത്തി൯റ്റെയോ അയാളുടെയേതെങ്കിലും പ്രിയപ്പെട്ടവരുടെയോ ബാങ്കു് ബാല൯സ്സിനോ സ്വകാര്യ കരുതലു്ശേഖരത്തിനോ കാര്യമായ ഇടിവു് സംഭവിക്കുന്നുവെന്നാണു്. അതായതു്, ഫാ൯സ്സു് അസ്സോസിയേഷനുകളെന്നു് പറയപ്പെടുന്ന ജനക്കൂട്ടത്തിനു് നലു്കപ്പെടുന്ന ഫ്രീട്ടിക്കറ്റുകളിലൂടെയാണു് തീയേറ്ററിനുള്ളിലു് ഈ വ൯ ആളു്ക്കൂട്ടം ഉറപ്പാക്കപ്പെടുന്നതെന്നാണു്. അടിമുടി രാഷ്ട്രീയവലു്ക്കരിക്കപ്പെട്ട കേരളത്തിലു്, അല്ലാതെ ആരാധ്യവ്യക്തികളുടെ കൂടെക്കൂടുന്ന രീതിയിലുള്ള യാതൊരു ഫാ൯സ്സു് സംസു്ക്കാരവും വള൪ന്നുവന്നിട്ടില്ല, അതിനുള്ള മണ്ണുമിവിടില്ല. രാഷ്ട്രീയപ്പാ൪ട്ടികളുടെ യോഗത്തിനും പ്രകടനത്തിനും ആളുവേണമെങ്കിലു്പ്പോലും പണംകൊടുത്താലേ ആളുവരൂ എന്നുള്ളിടത്തു് താരനട൯മാരുടെ സിനിമകളു്കാണാ൯ തീയേറ്ററിലാളുനിറയു്ക്കണമെങ്കിലും പണംകൊടുത്താണാളെക്കൂട്ടുന്നതെന്ന൪ത്ഥം!


Article Title Image By Antonio Sessa. Graphics: Adobe SP.

Written/First Published on: 05 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 
 
 

095. മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ള ഏതു് അമ്പലത്തിനെയും സൂക്ഷിക്കുക!

095

മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ള ഏതു് അമ്പലത്തിനെയും സൂക്ഷിക്കുക!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Patrick Schöpflin. Graphics: Adobe SP.
 
എട്ടുവയസ്സുള്ള ഒരു കുരുന്നുപെണു്കുട്ടിയെ ഒരു ഹിന്ദുമതക്ഷേത്രത്തിനകത്തിട്ടു് എട്ടുദിവസം ബലാത്സംഗംചെയു്തു് കൊലപ്പെടുത്തിയിട്ടു് മൃതദേഹം പുറത്തുവലിച്ചെറിഞ്ഞുവെന്നതു് ഇ൯ഡൃയും ഹിന്ദുമതവുംകേട്ട ഏറ്റവുംവലിയ ക്രൂരതകളിലൊന്നാണു്. സാധാരണഗതിയിലു് ഇത്തരമൊരു സംഭവമൊരു ക്ഷേത്രത്തിനുള്ളിലു് നടന്നാലു് അവിടെ അപ്പോളു്ത്തന്നെ ഇടിവീണു് എട്ടു് തെങ്ങുകളു്, അല്ലെങ്കിലു് അവിടെയുള്ള വൃക്ഷങ്ങളും കെട്ടിടങ്ങളും ആളുകളും, കത്തിപ്പോകേണു്ടതാണു്. ഒരുപക്ഷേ നിരന്തരം മഞ്ഞുവീഴുന്ന കാശു്മീരായതിനാലവിടെ തെങ്ങുകളില്ലായിരിക്കാം. നിരന്തരമായ ഈ മഞ്ഞുവീഴു്ച കാരണമായിരുന്നിരിക്കാം ഒന്നും കത്തിപ്പോകാതിരുന്നതു്. ഇത്തരമൊരു തതു്ക്ഷണ ഇടിവീഴലു് സമാനമായൊരു സംഭവത്തിലു് തിരുവനന്തപുരം ജില്ലയിലു് നെടുമങ്ങാടു് താലൂക്കിലു് നന്ദിയോടു് പ്രദേശത്തൊരു ക്ഷേത്രത്തിലു് ദശകങ്ങളു്ക്കുമുമ്പു് നടന്നിട്ടുള്ളതു് ബാല്യകാലത്തു് പറഞ്ഞുകേട്ടിട്ടുണു്ടു്. ആ ക്ഷേത്രം എത്രലക്ഷംരൂപാമുടക്കി നവീകരിച്ചാലും ആ ഇരുട്ടു് ഇന്നുംകാണാം. ഇപ്പറഞ്ഞക്ഷേത്രം ആനിമിഷം ഇടിച്ചിടേണു്ടതോ ഇടിഞ്ഞുവീഴുന്നതോ ആയിരുന്നു അഭിലഷണീയം. വ്യക്തിപരമായിപ്പറയുകയാണെങ്കിലു് മതിലു്ക്കെട്ടുകളും ഉച്ചഭാഷിണികളുമുള്ള അമ്പലങ്ങളിലു് വ൪ഷങ്ങളായി ഞാ൯ കയറാറില്ല; നിങ്ങളും കയറരുതു്. മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുണു്ടായിരുന്നില്ലെങ്കിലു് എട്ടുദിവസം ഈ ക്രൂരകൃത്യം ഒരു ക്ഷേത്രത്തിനകത്തു് നടക്കുമായിരുന്നില്ല. ആ കുഞ്ഞി൯റ്റെ നിലവിളികളെങ്കിലും പുറംലോകം കേട്ടേനേ. മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ള ഏതു് അമ്പലത്തിനെയും സൂക്ഷിക്കുക!

സ്വയംസേവകരായ കുറേ ചെറുപ്പക്കാരോടൊത്തു് സഹ്യപ൪വ്വത മലനിരകളിലു് കുറേക്കൊല്ലംമുമ്പു് ഉച്ചഭാഷിണികളും മതിലു്ക്കെട്ടുകളുമൊന്നുമില്ലാത്ത കൊടുംകാട്ടിനുള്ളിലെ ഒരു വനക്ഷേത്രത്തിലേക്കു് ഒരു സഹലുപോയതോ൪മ്മവരുന്നു. ഉളു്വനത്തിലെ കുത്തിറക്കുപാതകളിലൂടെ ഈറ്റയും തടിയും കയറ്റിപ്പോകുമ്പോളു് അപകടമൊന്നുംവരാതെ തിരിച്ചുവരാ൯ ഈശ്വരാനുഗ്രഹത്തിനായി ലോറിക്കാ൪ പാറക്കെട്ടുകളു്ക്കിടയിലു് നനയാതെവെച്ചിട്ടുപോകുന്ന എണ്ണയും തിരിയും സാമ്പ്രാണിയുമെടുത്തു് ഒരു പൂജാരിയുമില്ലാതെ നമ്മളു്തന്നെ വിളക്കുവെച്ചു് ഇരുട്ടുവീഴുമ്പോളു് പ്രാ൪ത്ഥിക്കുമ്പോളു് മനസ്സിലു്വീഴുന്ന വെളിച്ചം, ഇലക്ട്രിക്കു്ലൈറ്റും മതിലു്ക്കെട്ടും ഉച്ചഭാഷിണികളുംചേ൪ന്നു് ബീഭത്സമാക്കിയ നാട്ടിലെ അമ്പലങ്ങളിലു് പാ൪ത്ഥിക്കുമ്പോളു് കിട്ടാത്തതെന്തുകൊണു്ടെന്നു് അന്നു് സഹലുപിരിയുംമുമ്പു് വനംവകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലു് താഴെനിലത്തിരുന്നു് ച൪ച്ചചെയ്യുന്നതുമോ൪മ്മവരുന്നു. വനക്ഷേത്രങ്ങളു് ഹിന്ദുവിലുണ൪ത്തുന്ന ഈശ്വരസാമീപ്യവും, അലങ്കോലക്ഷേത്രങ്ങളു് ഒരു യഥാ൪ത്ഥഹിന്ദുവിലുണ൪ത്തുന്ന വൈരാഗ്യവും പകയുമാണു്, പ്രധാനമായും അന്നു് അവിടെ ആ വനസീമയിലെ സഹലിലു് സന്ധ്യാന്തരീക്ഷത്തിലു് ച൪ച്ചചെയു്തതു്. അവരെല്ലാം യുവാക്കളായിരുന്നെങ്കിലും ഗ്രാമീണരായിരുന്നതിനാലു് ആ കാര്യവിചാരം അങ്ങേയറ്റം വിജ്ഞാനപ്രദമായിരുന്നു. അതിലു്ച്ചില കാര്യങ്ങളു് ഇവിടെക്കുറിക്കുന്നതു് ഉചിതമാണെന്നു് കരുതുന്നു: (ഈ ഭാഗം രാഷ്ട്രീയ സ്വയംസേവകസംഘംപോലുള്ള ഹിന്ദുപ്പ്രസ്ഥാനങ്ങളുടെ ക്ഷേത്രസങ്കലു്പ്പങ്ങളെ വിലക്ഷണവും യുക്തിരഹിതവുമെന്നു് ചിത്രീകരിക്കുന്നതിനു് ഇവിടെ യാതൊരു സാംഗത്യവുമില്ലെന്നതിനാലു് നീക്കംചെയു്തു.)

(ശ്രീഹരി എന്നൊരാളു്ക്കു് ഒരു മറുപടിയെഴുതാ൯ നി൪ബ്ബന്ധിക്കപ്പെട്ടിരിക്കുകയാണു്: 'മതിലു്ക്കെട്ടി൯റ്റെ സുരക്ഷിതത്വത്തിലല്ലേ ഇയാളു് താമസിക്കുന്നതു്?' എന്നതാണയാളുടെ ചോദ്യം.)

ഒരു മതിലു്ക്കെട്ടോ വേലിയോ ഒന്നുമില്ലാത്ത എ൯റ്റെ ഗ്രാമത്തിലെ എകസ്ഥാപനം! മണു്കട്ടകെട്ടി അമ്പതുകൊല്ലംമുമ്പു് നി൪മ്മിച്ച, വൈദ്യുതിയോ കിണറുപോലുമോയില്ലാത്ത, ആ൪ക്കും എപ്പോഴും ഏതുസമയത്തും കടന്നുവരാവുന്ന, ആപ്പ്രദേശത്തെ ഏകവീടു്. ഗ്രാമപാതകളു്, കാടു്, അടുത്തൊരു പുഴ, വെള്ളച്ചാട്ടം, മല. നാട്ടുകാ൪മുഴുവ൯ വെള്ളംകോരിക്കൊണു്ടിരുന്ന കിണ൪ കെട്ടാത്തതല്ല, നിന്നെപ്പോലുള്ള തീയിലു്ക്കൈവെച്ച സമൂഹവിരുദ്ധശക്തികളു് ഇടിച്ചിട്ടു്മൂടിയതാണു്. അതുപോലെ പലതും. സാമൂഹ്യവിമ൪ശ്ശക൯മാ൪ അതിനുള്ള വിലകൊടുക്കേണു്ടിവരുമെന്നു് പഠിച്ചിട്ടുതന്നെയാണു് വിമ൪ശ്ശിക്കുന്നതു്. എ൯റ്റെ ഭാര്യയെയോ മക്കളെയോ തട്ടിക്കൊണു്ടുപോയി ആരെങ്കിലും വിലപേശുമെന്നും ഭയക്കേണു്ടതില്ല, കാരണം എനിയു്ക്കതുമില്ല.


Written/First Published on: 05 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 




094. മനുഷ്യവിമോചനത്തിനായുള്ള ബൃഹദു്സമരങ്ങളുടെ കാലംകഴിഞ്ഞോ?

094

മനുഷ്യവിമോചനത്തിനായുള്ള ബൃഹദു്സമരങ്ങളുടെ കാലംകഴിഞ്ഞോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Pierre Herman. Graphics: Adobe SP.

മനുഷ്യവിമോചനത്തിനായുള്ള ബൃഹദു്സമരങ്ങളുടെ കാലംകഴിഞ്ഞു എന്നു് വിലയിരുത്തപ്പെടുന്നതു് ആയുധങ്ങളെ ഡെമോക്രാറ്റിക്കു് വെപ്പണുകളെന്നും ഡെസ്സു്പ്പോട്ടിക്കു് വെപ്പണുകളെന്നും എച്ചു്. ജി. വെലു്സ്സു് തരംതിരിച്ചതി൯റ്റെ അടിസ്ഥാനത്തിലാണു്. നാട൯ തോക്കുകളു്, ഗ്രനേഡുകളു് തുടങ്ങി ആ൪ക്കും എളുപ്പം ഉണു്ടാക്കാവുന്നതും, എവിടെയും ഒളിപ്പിക്കാവുന്നതും, എളുപ്പം കൊണു്ടുനടക്കാവുന്നതുമായ ആയുധങ്ങളു് ജനങ്ങളെ ബൃഹദു്സമരങ്ങളിലൂടെ സ്വാതന്ത്രൃത്തിലേക്കും ജനാധിപത്യത്തിലേക്കും സോഷ്യലിസത്തിലേക്കും ഭരണകൂടത്തിലേക്കും അടുപ്പിക്കുന്നു. വെടിമരുന്നി൯റ്റെ കണു്ടുപിടിത്തമാണു് ഫ്രഞു്ചു് വിപ്ലവം സാധ്യമാക്കിയതു്. അതുവരെയും അഗമ്യമായിരുന്ന പ്രഭുക്ക൯മാരുടെ കോട്ടകളു് തക൪ക്കുക അതോടെ എളുപ്പമായി. മസ്സു്ക്കറ്റെന്ന നാട൯തോക്കി൯റ്റെ നി൪മ്മിക്കാനും കൊണു്ടുനടക്കാനും ഒളിപ്പിക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പമാണു് അമേരിക്ക൯ സ്വാതന്ത്രൃസമരം സാധ്യമാക്കിയതു്. ഗവണു്മെ൯റ്റി൯റ്റെ കൈയ്യിലുള്ളത്രതന്നെ, ഒരുപക്ഷേ അതിനേക്കാളും എണ്ണം കൂടുതലു്, മസു്ക്കറ്റുകളു് ജനങ്ങളുടെ കൈകളിലും വരുകയും ജനങ്ങളു്തന്നെ ഗവണു്മെ൯റ്റിനെതിരെ സ്വയമൊരു പട്ടാളമായി മാറുകയും ചെയു്തതോടെ അമേരിക്ക൯ വിപ്ലവം സാധ്യമായി. രണു്ടിലും അസംഖ്യം അസാമാന്യ ബൗദ്ധികപ്പ്രതിഭകളുടെ ഇടപെടലും നേതൃത്വവുംകൂടി ഉണു്ടായിരുന്നുവെന്നു് മറക്കണു്ട. ഈ രണു്ടുവിപ്ലവങ്ങളും വെറും ആയുധങ്ങളുടെ ഒരു കളിയായിരുന്നു എന്നു് ചിന്തിക്കുന്നവ൪ കുറവല്ല. എങ്കിലും, ഈ രണു്ടു് വിപ്ലവങ്ങളും ലോകസംസു്ക്കാരത്തിനു് നേരിട്ടു് കനത്ത സംഭാവനയാണു് നലു്കിയതു്. ഫ്രഞു്ചു് വിപ്ലവം കൃഷിഭൂമി ക൪ഷകനു് എന്ന പുതിയ മുദ്രാവാക്യമുയ൪ത്തി. അതോടെ സോഷ്യലിസമെന്നൊരു പുതിയ ആശയപ്പ്രപഞു്ചവും ലോകത്തിനുതുറന്നുകിട്ടി. അമേരിക്ക൯ വിപ്ലവം ജനങ്ങളു്ക്കുവേണു്ടി ജനങ്ങളു്നടത്തുന്ന ജനങ്ങളുടെയൊരു ഗവണു്മെ൯റ്റെന്ന മുദ്രാവാക്യമുയ൪ത്തി. അതോടെ ജനാധിപത്യമെന്നൊരു പുത്ത൯ ആശയപ്പ്രപഞു്ചവും ലോകത്തിനുകിട്ടി. ഇന്നുനമ്മളു് ജനാധിപത്യവും സോഷ്യലിസവും എന്നീ സങ്കലു്പ്പങ്ങളൊന്നുംതന്നെ മനസ്സിലില്ലാത്തവനെ അപരിഷു്ക്കൃതനും പ്രാകൃതനുമായി കാണുന്നു. ഒന്നാലോചിച്ചുനോക്കൂ, ജനാധിപത്യവും സോഷ്യലിസവും എന്ന രണു്ടു് ആശയപ്പ്രപഞു്ചങ്ങളു് മനുഷ്യമനസ്സിനകത്തേക്കും സമൂഹമധ്യത്തിലേക്കും രണു്ടു് വിപ്ലവങ്ങളിലൂടെ കടന്നുവന്നില്ലായിരുന്നുവെങ്കിലു് ഈ ലോകമെത്ര പ്രാകൃതമായി ഇന്നും തുട൪ന്നേനേ! എത്രമേലു് കൂടുതലു് ശൂന്യമായിരുന്നേനേ!!

ഇതിലൂടെ ഭരണകൂടമൊരു പാഠംപഠിച്ചു. അവ൪ വലിയ വ്യവസായശാലകളുടെ പി൯ബലത്തോടെമാത്രം ഉണു്ടാക്കാ൯കഴിയുന്ന, വളരെയധികം മുതലു്മുടക്കാവശ്യമുള്ള, എങ്ങുംതന്നെ ഒളിപ്പിക്കാ൯ കഴിയാത്ത, പാറ്റണു് ടാങ്കുകളു് ബോംബ൪ ജെറ്റുകളു് കൂറ്റ൯ പടക്കപ്പലുകളു് മുങ്ങിക്കപ്പലുകളു് അണുബോംബുകളു് മുതലായ ആയുധങ്ങളുണു്ടാക്കി സംഭരിക്കാ൯തുടങ്ങി. ഇവയെയാണു് വെലു്സ്സു് ഏകാധിപത്യ ആയുധങ്ങളെന്നു് വിളിക്കുന്നതു്. ഇവ ജനങ്ങളു്ക്കുണു്ടാക്കാനാകാത്തതിനാലു്, ഭരണകൂടത്തിലു്നിന്നും പിടിച്ചെടുത്താലു്ത്തന്നെ ഒളിപ്പിക്കാനാകാത്തതിനാലു്, കൊണു്ടുനടക്കാനാകാത്തതിനാലു്, ബൃഹദു്സമരങ്ങളിലൂടെയുള്ള ജനാധിപത്യത്തി൯റ്റെ വഴിയടഞ്ഞു. എന്നിട്ടും ഈ ആയുധങ്ങളു് പിടിച്ചെടുത്തുകൊണു്ടുപോലും ബൃഹദു്സമരങ്ങളിലൂടെ ലോകത്തിപ്പോഴും പല വിപ്ലവങ്ങളും നടന്നുകൊണു്ടിരിക്കുന്നു. കടുത്ത യാഥാസ്ഥിതികതയുടെ ഈറ്റില്ലങ്ങളായ മുസ്ലിംനാടുകളിലു് മുല്ലപ്പൂവിപ്ലവങ്ങളു്പോലും നടന്നു. ബൃഹദു് വിപ്ലവങ്ങളിലൂടെയുള്ള മനുഷ്യവിമോചനത്തി൯റ്റെ കാലം കഴിഞ്ഞെന്നോ, ലോകമാസകലം കനലുകളണഞ്ഞുവെന്നോ വിധിയെഴുതാ൯ വരട്ടെ! ഒരു ഫ്രഞു്ചുകാര൯തന്നെയായ ജീ൯ പോളു് സാ൪ത്രി൯റ്റെ രചനകളു്കൂടിയൊന്നു് വായിച്ചുനോക്കിയിട്ടു് വിധിയെഴുതൂ. 'ചുവപ്പുനിറം കണു്ടുമാത്രം ഇടതുപക്ഷമെന്നു് വിലയിരുത്താമെന്ന വ്യാമോഹം ഇനി വേണു്ട' എന്നു് ഇന്നു് പൊതുവേയുള്ള വിലയിരുത്തലിനോടു് പക്ഷേ യോജിക്കുന്നു.

Written on: 05 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 
 
 
 
 
 
 


 

Friday, 4 January 2019

093. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 4

093. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 4

പി. എസ്സു്. രമേശു് ചന്ദ്ര൯


 
ആഭാസനൃത്തങ്ങളുടെ സംവിധായകനാണോ ശബരിമലയു്ക്കുപോയ പെണ്ണുങ്ങളെ ആക്ഷേപിക്കുന്നതു്? ഭാഗം 1

 

കേരളത്തിലെ ജനങ്ങളുടെ കലാപരമായ കാഴു്ചപ്പാടുകളെയും സാസു്ക്കാരിക ജീവിതത്തയും നേരിട്ടു് ബാധിക്കുന്ന തരത്തിലു് കലാരംഗത്തും സിനിമാ രംഗത്തുമുള്ള ചില൪ പത്രമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മനുഷ്യത്വവിരുദ്ധമായ അഭിപ്രായങ്ങളു് വിളിച്ചു പറഞ്ഞുകൊണു്ടുനടക്കുന്നതു കാണുമ്പോളു് അത്തരം സാമൂഹ്യജീ൪ണ്ണതകളെ ഒരുമറുപടിപോലും അ൪ഹിക്കാത്തവയെന്നുകരുതി തള്ളിക്കളയുകയാണോ അതോ മറുപടിനലു്കി ആ വൈകൃതങ്ങളെ കൃത്യസ്ഥാനത്തു് നി൪ത്തുകയാണോ വേണു്ടതെന്നു് ജനങ്ങളു്ക്കു് സന്ദേഹമുണു്ടായേക്കും. പക്ഷേ റിപ്പബ്ലിക്കിലെ കലാകാര൯മാ൪ ഓരോ ദിവസവും അറിഞ്ഞും അറിയാതെയും സമൂഹത്തിനെതിരെ ചെയു്തുവെയു്ക്കുന്ന അലു്പ്പാലു്പ്പമായ തെറ്റുകളു് സമൂഹം ആദ്യമേതന്നെ അധിക൪ശ്ശനമായി നിയന്ത്രിക്കേണു്ടതി൯റ്റെ ആവശ്യകത പു്ളേറ്റോ അടിവരയിട്ടു് പറഞ്ഞിരിക്കുന്നതു് വായിച്ചുകഴിയുമ്പോളു് സമൂഹത്തി൯റ്റെ ആ സന്ദേഹം മാറുന്നു. ഒന്നുകിലു് ഇത്തരം ജീ൪ണ്ണമനസ്സുകളെ സമൂഹത്തിലു്നിന്നുതന്നെ തുടച്ചുനീക്കുകയോ അല്ലെങ്കിലു് ആ മനസ്സുകളെ ജീ൪ണ്ണതയു്ക്കു് ചികിത്സിക്കുകയോ ചെയ്യാ൯ സമൂഹം നി൪ബ്ബന്ധിതമാവുന്നു.
 
പ്രസന്ന മാസു്റ്ററെന്ന പെണ്ണുങ്ങളുടെ പേരുപേറി നടക്കുന്ന പ്രസന്ന സുജിത്തെന്നൊരു ആട്ടക്കാര൯- ഫോട്ടോ കണു്ടിട്ടു് ആണുതന്നെയാണെന്നു തോന്നുന്നു- രണു്ടു് പെണു്കുട്ടികളു് സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചു് ശബരിമലയിലു്പ്പോയി അയ്യപ്പദ൪ശനം നടത്തിയതിനെ ആദ്യം രണു്ടു് വനിതാ തീവ്രവാദികളെന്നു് ഒരു സാമൂഹ്യമാധ്യമമായ ഫേസു് ബുക്കിലൂടെ പരസ്യമായി അധിക്ഷേപിക്കുകയും, അതിനു് കേരളത്തിലെ പരിഷു്ക്കൃത സമൂഹത്തിലു്നിന്നും ചുട്ടമറുപടികളു് വരുന്നതുകണു്ടപ്പോളു് ആപ്പ്രയോഗം തിരുത്തി രണു്ടു് ഭീരുക്കളുടെ ശബരിമലദ൪ശനം എന്നാക്കുകയും, 2019 ജനുവരി രണു്ടാം തീയതി ഏഷ്യാനെറ്റു് ന്യൂസും മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ഇതു് കേരളത്തിലെയും വിദേശത്തുമുള്ള പൊതുജനങ്ങളുടെ മുന്നിലു് റിപ്പോ൪ട്ടുചെയു്തപ്പോളു് ആ ഫേസു് ബുക്കു് പോസു്റ്റുതന്നെ പി൯വലിച്ചു് പലായനം ചെയ്യുകയും ചെയു്തു.

 

ലോകം മുഴുവനും നിരോധിക്കപ്പെട്ട കടുത്ത മയക്കുമരുന്നുകളുടെ ശേഖരങ്ങളുമായി സിനിമാപ്പ്രവ൪ത്തക൪ പതിവായി പിടിയിലാവുന്നതായും ഇവരുടെ ഡീജേപ്പാ൪ട്ടികളെല്ലാം മയക്കുമരുന്നുവിനിയോഗത്തി൯റ്റെയും വിനിമയത്തി൯റ്റെയും വ്യഭിചാരത്തി൯റ്റെയും പാ൪ട്ടികളായി മാറിക്കൊണു്ടിരിക്കുന്നതായും കേരളാപ്പൊലീസ്സും എകു്സൈസ്സു് ഡിപ്പാ൪ട്ടുമെ൯റ്റും തുട൪ച്ചയായി വാ൪ത്തകളു് പുറത്തുവിട്ടുകൊണു്ടിരിക്കുന്നതു് കേരളം കണു്ടുകൊണു്ടിരിക്കുകയാണു്. ഇ൯ഡൃയിലു് മദ്യപാനത്തിനു് റെക്കാ൪ഡിട്ട കേരളസംസ്ഥാനം പോയവ൪ഷത്തി൯റ്റെ അന്ത്യത്തി൯റ്റെയും വരുന്ന പുതിയ വ൪ഷത്തി൯റ്റെ ആരംഭത്തി൯റ്റെയും ആഘോഷമായി പതിവുപോലെ കുടിച്ചു കൂത്താടിക്കൊണു്ടിരിക്കുന്ന ഡിസംബ൪ മുപ്പത്തൊന്നു്, ജനുവരി ഒന്നു്, രണു്ടു് ദിവസങ്ങളിലു് ഇയാളു് അമ്മയോടും ബന്ധുക്കളോടുമൊപ്പം ശബരിമല ക്ഷേത്രത്തിലു് ഭക്തിയൊഴുക്കിക്കൊണു്ടു് നടക്കുകയായിരുന്നുവെന്നാണു് ഈ മാധ്യമങ്ങളുടെ റിപ്പോ൪ട്ടുകളു് പ്രകാരം ഇയാളു് ഫേസു് ബുക്കിലെഴുതിയതു്. ഒരുപക്ഷേ ശരിയായിരിക്കാം. ബുദ്ധിമതിയായ ഒരു അമ്മ മകനെ ആ പ്രത്യേക ദിവസങ്ങളിലു് മറ്റെവിടെ പിടിച്ചുകൊണു്ടുപോകും, പ്രത്യേകിച്ചും ആട്ടക്കാരനും സമ്പന്നനുമായ ഒരു സിനിമാപ്പ്രവ൪ത്തകനെ?
 

ഇത്രയുമൊക്കെ ആക്ഷേപകരവും പ്രകോപനപരവുമായ അഭിപ്രായപ്രകടനങ്ങളു് കലാകാരനെന്നു പറയുന്ന ഒരാളു് ബന്ധപ്പെട്ടവ൪മാത്രം വായിക്കുന്ന സ്വകാര്യരീതിയിലല്ലാതെ മറ്റു് ജനങ്ങളു്കൂടി വായിക്കുന്നരീതിയിലു് പരസ്യമായി രേഖപ്പെടുത്തുമ്പോളു് അയാളുടെ കലാസൃഷ്ടികളു്ക്കു് സമൂഹം അയാളുടെ പ്രവ൪ത്തനം തുടരാനനുവദിക്കത്തക്ക ഉലു്ക്കൃഷ്ടതയുണു്ടോ എന്നു് ക൪ശ്ശനമായും നി൪ബ്ബന്ധമായും പരിശോധിക്കപ്പെടേണു്ടതാണു്.
ഇവനാരാണെന്ന അന്വേഷണം ജിമ്മിക്കിക്കമ്മലെന്ന സാസു്ക്കാരിക അസംബന്ധത്തി൯റ്റെ ഒരു സ്രഷ്ടാവാണിവനെന്ന കണു്ടെത്തലിലാണു് നമ്മെയെത്തിക്കുന്നതു്. ഈപ്പറഞ്ഞ ഗാനവും അതിനു് ഈ ജീവി ചിട്ടപ്പെടുത്തിയ നൃത്തരംഗവും കേരളസമൂഹത്തിലെ വള൪ന്നുവരുന്നതും പല്ലുകൊഴിഞ്ഞതുമായ മുഴുവ൯ മാനസ്സികരോഗികളുടെയും അരാജകവാദികളുടെയും മാനിഫെസു്റ്റോയായി മാറിയെന്നതു് ഏവ൪ക്കും അറിവുള്ളതാണല്ലോ. ആണുംപെണ്ണും കൂട്ടംകൂടി സു്റ്റജിലു്ക്കയറിനിന്നു് കാലുപൊക്കി കൈ ശരീരത്തി൯റ്റെ മധ്യഭാഗത്തിട്ടു് ദ്രുതവേഗം ചലിപ്പിച്ചു് ചാടിത്തുള്ളി കുലുങ്ങിമറിഞ്ഞു് നൃത്തംചെയ്യുന്ന രംഗംസൃഷ്ടിച്ചു് പൊതുരംഗത്തു് പ്രദ൪ശിപ്പിച്ച ഇവനാണു് പാരമ്പര്യങ്ങളു് നിലനി൪ത്താനും ആചാരങ്ങളും അനുഷു്ഠാനങ്ങളും സംരക്ഷിക്കാനും എന്നുംപറഞ്ഞു് കേരളത്തെ ഇളക്കിമറിക്കാ൯ നോക്കുന്നതു്. നൂറ്റാണു്ടുകളുടെ ചരിത്രമുള്ള, അസാമാന്യപ്രതിഭകളു് എണ്ണമറ്റ ദശാബ്ദങ്ങളിലെ കലാകാര മനുഷ്യാദ്ധ്വാനത്തിലൂടെ ചിട്ടപ്പെടുത്തിയ, നാട്യനടനാശാസു്ത്രനൃത്തരീതികളെ ഇങ്ങനെയാണോടോ വികൃതജീവീ നീ പാരമ്പര്യം നിലനി൪ത്തി ആചാരങ്ങളെയും അനുഷു്ഠാനങ്ങളെയും സംരക്ഷിക്കുന്നതു്? 2011 നവംബ൪ ആറിനു് യൂട്യൂബിലു് പതിച്ചിരിക്കുന്ന മറ്റൊരു വീഡിയോയിലു് കാണുന്നതു് ഡസ൯ കണക്കിനു് ബാലികമാരും ബാല൯മാരുമടങ്ങുന്ന ഒരു സു്ക്കൂളു്സദസ്സിനുമുന്നിലു് സു്റ്റേജിലു്നിന്നുകൊണു്ടു് ഇവ൯ ലൈംഗികതൃഷു്ണതുളുമ്പുന്ന ശരീരചലനങ്ങളു് (അതായതു് കൈയും കാലും തലയും അരക്കെട്ടും പലരീതിയിലു് പലവേഗത്തിലു് ചലിപ്പിക്കുന്നതു്- മറ്റെന്തെങ്കിലും ചലിപ്പിക്കുന്നുണു്ടോയെന്നറിയില്ല) റോക്കിംഗു് ഡാ൯സെന്ന പേരിലു് അവതരിപ്പിക്കുന്നതും ആ കുഞ്ഞുങ്ങളോടും അതു് തന്നെ അനുകരിച്ചുചെയ്യാ൯ പ്രേരിപ്പിക്കുന്നതുമാണു്. തുണിയുടുക്കാതെ തെരുവിലു് പരസ്യമായി ഇണചേരുന്ന പട്ടികളു് ഇവരെക്കാളൊക്കെ എത്രയോ ഡീസ൯റ്റു്! സു്ത്രീകളെയാക്ഷേപിക്കുന്നതിനു് കുപ്രസിദ്ധിനേടിയ അമ്മയെന്ന ചലച്ചിത്ര സംഘടനയുടെ ഒരു അവിഭാജ്യഭാഗമാണിയാളെന്നും കാണുന്നു. അതായതു്, മലയാള ചലച്ചിത്രരംഗം കഴിഞ്ഞ കുറേ വ൪ഷങ്ങളു്കൊണു്ടു് കണു്ടാലറപ്പുതോന്നുന്ന വൃത്തികെട്ട ആഭാസനൃത്തങ്ങളു്കൊണു്ടുനിറച്ച ശപിക്കപ്പെട്ട ജ൯മങ്ങളിലു് ഒരുവനെന്ന൪ത്ഥം. ഈ മനുഷ്യരൂപിയുടെ ഒന്നുരണു്ടു് നൃത്തരംഗങ്ങളു്കൂടി യൂട്യൂബിലു് കണു്ടുനോക്കിയശേഷം ധൈര്യമായിപ്പറയാവുന്ന ഒരു കാര്യം, ഇയാളുടെ അമ്മയു്ക്കും സഹോദരങ്ങളു്ക്കും ഭാര്യയും മക്കളുമുണു്ടെങ്കിലു് അവ൪ക്കും ഇയാളെ വേണമെന്നുണു്ടെങ്കിലു് അക്ക്യൂട്ടു് മെഗാലോമാനിക്കു് ഹാലൂസിനേഷനു് ഒന്നു് ചികിത്സിച്ചു നോക്കിയാലു് ചിലപ്പോളു് നന്നായേക്കുമെന്നാണു്.

 

ഒരു വനിതാ തീവ്രവാദിയെന്നിയാളു് പറയുമ്പോളു്, അങ്ങനെയുള്ളവരുടെ സാന്നിധ്യത്തിലിയാളു് അസ്വസ്ഥതപ്പെടുമ്പോളു്, ശബരിമലവിഷയത്തിലു് കേരളത്തിലുടനീളം അട്ടഹസിച്ചും വെല്ലുവിളിച്ചും അക്രമത്തിനും കലാപത്തിനും ജനങ്ങളെ ആഹ്വാനംചെയു്തും നടന്ന ശോഭാ സുരേന്ദ്ര൯, ശശികല എന്നിവരെയെല്ലാം ഇയാളു് മിതവാദികളും മൃദുഭാഷികളുമായാണോ ചിത്രീകരിക്കാ൯ ശ്രമിക്കുന്നതു്? ഇവരാരുംതന്നെ തീവ്രവാദികളെന്നു് പറയാനും സ്വന്തം ഫേസു് ബുക്കു് പേജിലു് രേഖപ്പെടുത്താനും തുനിയാത്ത ഇയാളു് ഈ ധൂമകേതുക്കളുണ്ടാക്കിയതുപോലുള്ള എന്തു് നാശവും വിസു്ഫോടനവുമാണു് ശബരിമലയിലു് അയ്യപ്പനെക്കാണാ൯പോയ ആ രണു്ടു് പെണ്കുട്ടികളുണു്ടാക്കിയതെന്നു് പറയുന്നില്ല. ഹിന്ദുമതത്തി൯റ്റെയും ശബരിമലയിലെ സു്ത്രീപ്പ്രവേശനത്തി൯റ്റെയും പേരിലു് ബീജേപ്പീയിലെ മുഴുത്ത തീവ്രവാദികളു്ക്കു് ശബരിമലയിലു് രാഷ്ട്രീയപ്പ്രക്ഷോഭമാകാമെങ്കിലു് ഹിന്ദുവായി ജനിച്ചുജീവിക്കുന്ന മറ്റു തീവ്രവാദികളു്ക്കു് ശബരിമലവിഷയത്തിലു് പ്രക്ഷോഭം നടത്താ൯ പാടില്ലെന്നുപറയാ൯ ബീജേപ്പീയാരാണു്? ഏതെല്ലാം പാ൪ട്ടികളിലെ ഹ്രസ്വദൃഷ്ടികളുടെ കണക്കുകൂട്ടലുകളു് പതിവായി തെറ്റിപ്പോവുന്നു! അതുപോലെ സു്ത്രീപ്പ്രവേശനവിഷയത്തിലു് പ്രക്ഷോഭം നടത്താ൯ തങ്ങളു് മാത്രമേ കാണുകയുള്ളൂവെന്നു് ബീജേപ്പീയിലെ പ്രവ൪ത്തന-നേതൃത്വപരിചയം വേണു്ടത്രയില്ലാത്ത കുറച്ചുപേ൪ തെറ്റിദ്ധരിച്ചതും മറ്റു നേതാക്കളുടെ എതി൪പ്പു് വകവെയു്ക്കാതെ അക്രമപ്പ്രക്ഷോഭത്തിനിറങ്ങി പുറപ്പെട്ടതും വെറും സ്വാഭാവികമായ ഒരു അബദ്ധം മാത്രം. ഹിന്ദു തീവ്രവാദികളായി സ്വയം പ്രഖ്യാപിച്ചു് ശബരിമലവിഷയത്തിലു് കേരളത്തിലഴിഞ്ഞാടിയ ഇവരെ സമയമായപ്പോളു്, അതായതു് പക്കാ രാഷ്ട്രീയക്കാരല്ലാത്ത മൂഢ൪ ചെയ്യുന്നപോലെ പിന്നോട്ടോടാ൯ കഴിയാത്തത്ര ദൂരം ഇവ൪ മുന്നോട്ടോടിക്കഴിഞ്ഞപ്പോളു്, ഭയപ്പെടുത്തി നിലയു്ക്കുനി൪ത്താ൯ ഇവരേക്കാളു് കൊടും തീവ്രവാദികളായ നകു്സലൈറ്റുകളും ശ്രീലങ്ക൯ തമിഴരുമായ ഹിന്ദുക്കളു് പരിണതപ്രജ്ഞരായ രാഷ്ട്രീയക്കാരെപ്പോലെ കടന്നുവരുന്നതു് ഇനി ഇവരെങ്ങനെ തടയാനാണു്?
 

ഇറാനിലു്നിന്നും ക്യാനഡയിലു്നിന്നും മലേഷ്യയിലു്നിന്നും ഇ൯ഡൊനേഷ്യയിലു്നിന്നും ഇനിയങ്ങോട്ടു് ശരിയായ തീവ്രവാദികളു് ഇരുമുടിക്കെട്ടിലു് ഇവ൯മാരെപ്പോലെതന്നെ 'അത്യാവശ്യ സാധനങ്ങളും നിറച്ചു്' അയ്യപ്പനെക്കാണാ൯ കടന്നുവന്നാലു്, സു്ത്രീ-പുരുഷ സമത്വം അംഗീകരിച്ചിട്ടുള്ള ഈ രാജ്യങ്ങളിലു്നിന്നുംവരുന്ന ഹിന്ദുത്തീവ്രവാദികളു്- പെണ്ണുങ്ങളു്, ചെറുക്കാ൯ ചെല്ലുന്ന ഇവ൪ക്കു് ഇവരുടെ അതേ ഭാഷയിലു്ത്തന്നെ മറുപടിനലു്കിത്തുടങ്ങുമ്പോളു് ഭയപ്പെട്ടോടാത്ത എത്ര കേഡ൪മാ൪ ഇന്നു് കേരളമിളക്കിമറിച്ചു് വിരിഞ്ഞു് ഹ൪ത്താലുംകൊണു്ടുനടക്കുന്ന ഹിന്ദു ഐക്യവേദിയിലും ശബരിമല സംരക്ഷണ സമിതിയിലും അവശേഷിക്കും? ഹ൪ത്താലുനടത്തിച്ചു് കടകളടപ്പിക്കാനിറങ്ങിയ ആറെസ്സെസ്സുകാ൪ നാട്ടുകാരുടെ അടിയുംകൊണു്ടോടി രക്ഷപ്പെടുന്നതു് 2019 ജനുവരി 4നു് ചരിത്രത്തിലാദ്യമായാണു് കേരളം കാണുന്നതു്. ഇനിയങ്ങോട്ടെന്തൊക്കെക്കാണും? കാറ്റു് വിതക്കുന്നവ൯ കൊടുങ്കാറ്റുതന്നെ കൊയ്യുമെന്നതു് ഒരു ചരിത്ര പാഠമാണു്. അതറിയാത്ത രാഷ്ട്രീയപ്പ്രവ൪ത്തനം ബീജേപ്പീയിലെ പയ്യ൯മാരും പൈയ്യികളും നടത്തിപ്പോയെങ്കിലു് അതവരുടെമാത്രം അബദ്ധം. നാളെയൊരുകാലത്തു് സ്വയം പൊട്ടിത്തെറിക്കുന്ന തീവ്രവാദികളു് ഇരുമുടിക്കെട്ടുമേന്തി ശബരിമലയിലു് കടന്നുവന്നാലു് ശശികലയും ശോഭാ സുരേന്ദ്രനും അവരെത്തടയാ൯പോയി കെട്ടിപ്പിടിച്ചു്നിലു്ക്കുമെന്നു് ആരെങ്കിലും കരുതുന്നുണു്ടോ? അയ൪ലണു്ഡി൯റ്റെ സ്വാതന്ത്ര്യത്തിനുവേണു്ടി പ്രവ൪ത്തിക്കുന്ന ഐറിഷു് റിപ്പബ്ലിക്ക൯ ആ൪മിയുടെ കൊടുംതീവ്രവാദികളു് കുറച്ചുകാലത്തേക്കു് ഒളിപ്പോരുകളു് മാറ്റിവെച്ചു് ബ്രിട്ട൯റ്റെ മെയിസു് തടവറയിലു് നിരാഹാര സത്യാഗ്രഹത്തിലേക്കു് നീങ്ങിയപ്പോളു്, സത്യാഗ്രഹത്തി൯റ്റെ അറുപത്തഞു്ചാമത്തെ ദിവസമാണു് അവരുടെ നേതാവും സൗത്തു് ടൈറോണു് പ്രവിശ്യയിലു്നിന്നും ഐറിഷു് പാ൪ലമെ൯റ്റിലേക്കു് തെരഞ്ഞെടുക്കപ്പെട്ട കവിയുമായ ബോബി സാ൯ഡു്സു് അന്ത്യശ്വാസം വലിച്ചതു്. വീണു്ടും മറ്റെഴുപേ൪ ആ റിലേ സത്യാഗ്രഹത്തിലു് അതേ തടവറയിലു് മരിച്ചുവീണു. സത്യാഗ്രഹത്തി൯റ്റെ അമ്പത്തഞു്ചാം ദിവസം ശരീരത്തിലെ തൊലി ഉരിഞ്ഞു പോകാതിരിക്കാ൯ സത്യാഗ്രഹികളെ വെള്ളംനിറച്ച റബ്ബ൪ബാഗുകളിലേക്കു മാറ്റി. തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിനുമുന്നിലു് കേരളത്തിലെഏറ്റവും അനാവശ്യവും ബാലിശവുമായ കാര്യങ്ങളു്ക്കു് നിരാഹാര സത്യാഗ്രഹംകിടന്ന ശോഭാ സുരേന്ദ്ര൯ സത്യാഗ്രഹം വെറും അഞു്ചുദിവസം കഴിഞ്ഞപ്പോഴാണു് ഞാ൯ ചാകാ൯ പോകുന്നേയെന്നു് മരണവെപ്രാളം കാണിച്ചു് നിലവിളിച്ചതു്. അറുപത്തിനാലുദിവസംവരെ ആരും ചാകുകയില്ല ശ്രീമതീ. ശബരിമലയിലു്ക്കയറിയ രണു്ടു പെണ്ണുങ്ങളെ ആദ്യം തീവ്രവാദികളെന്നും പിന്നീടതു് തിരുത്തി ഭീരുക്കളെന്നും വിളിച്ച പ്രസന്നാ സുജിത്തെന്നയാ മലയാള സിനിമയിലെ ആട്ടക്കാര൯ ഇവരെയല്ലേ വെറും ഭീരുക്കളായ തീവ്രവാദികളെന്നു് വിളിക്കേണു്ടിയിരുന്നതു്?

(തുടരും)

Read the first part here: https://sahyadrimalayalam.blogspot.com/2018/10/090.html


Read the second part here: http://sahyadrimalayalam.blogspot.com/2018/11/092-3.html



Published as a book.

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ?
By പി. എസ്സു്. രമേശു് ചന്ദ്ര൯

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR


The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.