1924
വിദേശത്തുനിന്നു് ഒരുസംസ്ഥാനത്തേയു്ക്കു് ആരെങ്കിലുമാക്രമണംനടത്തിയാലു് കാഷു്മീരിനെപ്പോലെ ആസ്സംസ്ഥാനത്തി൯റ്റെയും സംസ്ഥാനപദവിയെടുത്തുകളയുമോ? വിദേശയതി൪ത്തികളുള്ള പലസംസ്ഥാനങ്ങളുമില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ആദ്യം സ്വന്തംരാജ്യത്തെ സ്വന്തംരാഷ്രീയനിലനിലു്പ്പിനും വോട്ടുനേടുന്നതിനുമായൊരുകൃത്യംനടത്തുക, എന്നിട്ടുപ്രചരണത്തിലൂടെയൊരുസെറ്റുവാദങ്ങളുണു്ടാക്കി ഗവണു്മെ൯റ്റി൯റ്റെസീലുമടിച്ചു് അതിനെവസു്തുതകളായവതരിപ്പിക്കുക, ലോകംമുഴുവനതിനു് ആളെയയച്ചുപ്രചരണംകൊടുക്കുക, ആരാജ്യങ്ങളു്ക്കുകുറേ ട്രേഡുഡീലുകളുമോഫ൪ചെയ്യുക, മാധ്യമങ്ങളെക്കൊണു്ടതെഴുതിക്കുക, ഹിറ്റു്ല൪ക്കുവേണു്ടിഗീബലു്സ്സുചെയ്യിച്ചതുപോലെ അതാണുസത്യമെന്നുസ്ഥാപിച്ചെടുക്കാ൯ശ്രമിക്കുക! കാഷു്മീരി൯റ്റെ സ്വയംഭരണംപുനഃസ്ഥാപിക്കണമെന്നകേസ്സിലു് സുപ്രീംകോടതിയെന്താണുപറഞ്ഞതു്- അതുപുനഃസ്ഥാപിക്കണമെങ്കിലു്, കാഷു്മീരിനുമറ്റുസംസ്ഥാനങ്ങളെപ്പോലെ അവ൪ക്കുള്ളസംസ്ഥാനപദവി വീണു്ടുമനുഭവിക്കണമെങ്കിലു്, പഹലു്ഗാമാക്രമണംപോലുള്ളവ കണക്കിലെടുക്കണമെന്നല്ലേ? പഹലു്ഗാമാക്രമണം ആഭ്യന്തരമായിനടത്തിയതാണോയെന്നോ വിദേശത്തുനിന്നുനടത്തിയതാണോയെന്നോ ഈക്കേസ്സിലു്പ്പ്രത്യേകം സ്വന്തംനിലയു്ക്കുസുപ്രീംകോടതിയന്വേഷിച്ചോ? ഇ൯ഡൃയിലെജുഡീഷ്യറിയുടെമെഷീനറിയുടെയിടയിലേയു്ക്കു് ഭരണകക്ഷിയൊരുമങ്കീറെഞു്ചെറിഞ്ഞതി൯റ്റെഘടഘടാകരയൊച്ച അതിനകത്തുജനങ്ങളു്കേട്ടു.
സംസ്ഥാനപദവിയനുഭവിക്കാതിരിക്കാ൯, അതുനഷ്ടപ്പെടാ൯, കാരണമായി പഹലു്ഗാമാക്രമണം കാഷു്മീരിലെ ജനങ്ങളാണുനടത്തിയതെന്നാണോയിവ൪പറയുന്നതു്? അങ്ങനെയെങ്കിലു് അതുവിദേശികളു്നടത്തിയതെന്നു് കേന്ദ്രഗവണു്മെ൯റ്റു് ലോകംമുഴുവ൯നടന്നുപറഞ്ഞുപ്രചരണംനടത്തിയതും ഈക്കേസ്സിലു് കോടതിയീനിരീക്ഷണംനടത്തുന്നതിനടിസ്ഥാനമായി സുപ്രീംകോടതിയിലെഴുതിക്കൊടുത്തതും കള്ളമല്ലേ? വിദേശികളു്നടത്തിയയാക്രമണമാണെങ്കിലു്- പാക്കിസ്ഥാനിലു്നിന്നുതന്നെയാകട്ടെ- ഏതെങ്കിലുംസംസ്ഥാനത്തേയു്ക്കൊരാക്രമണംനടത്തിയാലു് ആസ്സംസ്ഥാനങ്ങളുടെയും സംസ്ഥാനപദവിയെടുത്തുകളയുമോ?
…..
…..
…..
ഇതുമായിബന്ധപ്പെട്ടുവിശദമായി 2025 ഏപ്രിലു് 23നു് നേരത്തേപ്രസിദ്ധീകരിച്ചിട്ടുള്ള ഒരുലേഖനംകൂടിവായിക്കുക:
‘SM1854. ഇ൯ഡൃയുടെ പ്രതിരോധവകുപ്പാണോ വിദേശകാര്യവകുപ്പാണോ ഇ൯ഡൃയും പാക്കിസ്ഥാനുമായിബന്ധപ്പെട്ടപ്രശു്നങ്ങളു് പരിഹരിക്കേണു്ടതു്? വിദേശകാര്യവകുപ്പി൯റ്റെ പരാജയമല്ലേ പ്രതിരോധവകുപ്പിനു് ജോലിയുണു്ടാക്കിവെയു്ക്കുന്നതു്? ഇത്രയുംവ൪ഷമായി ഈപ്പ്രശു്നം പരിഹരിക്കപ്പെടാതെതുടരുന്നുവെങ്കിലു് അതിനുചിലകാരണങ്ങളില്ലേ?’
https://sahyadrimalayalam.blogspot.com/2025/04/1854.html
Written and first published on 16 August 2025
No comments:
Post a Comment